ശംഭുവിന്റെ ഒളിയമ്പുകൾ 22

സമയം സന്ധ്യ കഴിഞ്ഞു.മാധവൻ ഉമ്മറത്തു തന്നെയുണ്ട്.കമാൽ അയച്ച പണിക്കാർ എല്ലാം പഴയത് പോലെ ആക്കിയിരുന്നു.അപ്പോഴും മാധവന്റെ മനസ്സ് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു.

വീട്ടിലെത്തി സാവിത്രി വിളമ്പിയ ഭക്ഷണവും കഴിച്ചു അല്പം വിശ്രമിച്ച ശേഷമാണ് ആ ഇരിപ്പ്.വന്നയുടനെ ഒന്നും ചോദിക്കേണ്ട എന്ന് കരുതി. അപ്പോഴേക്കും മറ്റുള്ളവരും ഉമ്മറത്ത് എത്തിയിരുന്നു.വീണയുടെ കയ്യിൽ എല്ലാവർക്കുമുള്ള ചായയുമുണ്ട്. അവൾ ആദ്യം തന്നെ മാഷിന് കൊടുക്കുകയും ചെയ്തു.ഒരു പുഞ്ചിരിയോടെ അത് വാങ്ങുമ്പോഴും അയാളുടെയുള്ളിൽ അവളോടുള്ള സഹതാപമായിരുന്നു,തന്റെ വീട്ടിൽ വന്നു കയറിയ പെണ്ണിന് നേരിട്ട അപമാനമോർത്തു തന്നോടുതന്നെ ഉള്ള പുച്ഛമായിരുന്നു.

മക്കളിന്നലെ ഒരുപാട് പേടിച്ചു അല്ലെ” അയാൾ ചോദിച്ചു.

“മ്മ്മ്”അവളൊന്ന് മൂളുക മാത്രം ചെയ്തു.

ഇനി പേടിക്കണ്ട കേട്ടൊ…..ഇനി നിങ്ങളുടെയൊ….ഈ വീടിന്റെ പരിസരത്തുപോലും ഒരുവനും വരാതെ നോക്കിക്കൊള്ളാം.അത് ഈ അച്ഛൻ നൽകുന്ന വാക്ക്.

“അതൊക്കെ കഴിഞ്ഞില്ലേ അച്ഛാ. പിന്നെ എന്തിനാ ഇങ്ങനെയൊക്കെ” അയാളുടെ വേവലാതി മനസിലാക്കി അവൾ പറഞ്ഞു.

അതല്ല മോളെ…..ഇതെത്രയാന്നു കരുതിയാ കണ്ണടക്കുക.ഇതിപ്പോൾ മോള്‌ ധൈര്യം കാണിച്ചതുകൊണ്ട് ഗായത്രിക്ക് കൂടി രക്ഷ കിട്ടി.

“മാധവേട്ടാ ആരാന്ന് വല്ലതും….” സാവിത്രിയാണ് അങ്ങനെ ചോദിച്ചത്

ഇന്നലെ വന്നതും വീണതും വാടകക്ക് എടുത്തവനാ.ഇതിന് പിറകിൽ ആരുടെയൊക്കെയൊ ഗൂഡലക്ഷ്യം ഉള്ളതുപോലെ.

“അതിനിത്ര ആലോചിക്കാൻ ഒന്നും ഇല്ലച്ചാ”ഗായത്രി തന്റെ കയ്യിൽ കരുതിയ പഴ്സ് മാധവന് നേരെ നീട്ടി.

എന്താ ഇത്………

ഇന്നലെ ക്ലീൻ ചെയ്യാൻ വന്നവർക്ക് മുറ്റത്തുനിന്നും കിട്ടിയതാണ്.ജാനകി അമ്മ വൈകിട്ട് മുറ്റം തൂക്കുന്ന സമയം പോലും ഇങ്ങനെയൊന്ന് കിട്ടിയിട്ടില്ല.

എന്താണെന്നറിയാൻ മാധവൻ അത് തുറന്നു നോക്കി.അതിലിരുന്ന പാൻ കാർഡും ഡ്രൈവിംഗ് ലൈസെൻസും മറ്റ് ക്രെഡിറ്റ്‌ കാർഡുകളും കണ്ട് അയാളുടെ മുഖം വലിഞ്ഞു മുറുകി.

“അച്ഛാ ഇന്നലെ വൈകിട്ട് പോലും മുറ്റത്തുനിന്ന് കിട്ടാത്ത സാധനം ഇന്നലെ രാത്രി അച്ഛനയച്ച ആൾക്കാരുടെ കയ്യിൽ എങ്ങനെ കിട്ടി.ഇതിൽ എന്തോ കളിയുണ്ട്.”

“വില്ല്യം……. അവനെ ഞാൻ…..” മാധവൻ മുരണ്ടു.ഇതൊക്കെ കേട്ട് ശംഭു ദേഷ്യത്തിൽ പല്ല് കടിച്ചുകൊണ്ട് മുഷ്ടി ബലത്തിൽ കൂട്ടിപ്പിടിച്ചു തിരുമ്മി.അവൻ ദേഷ്യത്തിൽ നിന്ന് വിറച്ചു.

ശംഭുവിന്റെ മുഖഭാവം കണ്ട് വീണ അവന്റെ കൈകളിൽ പിടിച്ചു.

ഒന്ന് അവനെ നോക്കുക മാത്രം ചെയ്തു. ആ നോട്ടത്തിന്റെ അർത്ഥം പിടികിട്ടി എന്നപോലെ അവൻ സ്വയം നിയന്ത്രിച്ചു.ഒരാവേശത്തിന് എടുത്തു ചാടിയാൽ വിപരീതഫലമുണ്ടാക്കും എന്ന് വീണ അവനോട് പറയാതെ പറയുകയായിരുന്നു.

“ശംഭു…..”കനത്തിലുള്ള വിളിയായിരുന്നു.

മാഷെ……..

“തിരിച്ചുകളിക്കേണ്ട സമയം വന്നിരിക്കുന്നു”ഒരൊറ്റ വാചകത്തിൽ മാധവൻ പറഞ്ഞുനിർത്തി.

“മാധവേട്ടാ”ആ വാക്കുകളിലെ മൂർച്ച തിരിച്ചറിഞ്ഞ സാവിത്രി അറിയാതെ വിളിച്ചുപോയി.

“എന്താ സാവിത്രി…..”

മാഷിന്റെ ഈ ഭാവം കണ്ടിട്ടെനിക്ക്….. എന്തോ…….

ഭയം വേണ്ട സാവിത്രി.പേടിച്ചോടാൻ തുടങ്ങിയാൽ എവിടെവരെ….. ഇതിപ്പൊ എത്രമത്തെയാ,മറന്നോ നീ. ഇനിയും വിട്ടുകളഞ്ഞാൽ നമ്മുടെ അടിവേരുതന്നെ അറുത്തെടുത്തു എന്ന് വരും.ഈ കുടുമ്പം സംരക്ഷിച്ചു പിടിക്കാൻ ഏതറ്റം വരെയും പോകും മാധവൻ.

സാവിത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവളുടെ ചിന്തയൊന്ന് അല്പം പിന്നിലേക്ക് പോയി.ശംഭുവിന്റെ ആക്‌സിഡന്റും,കളപ്പുരയില് ഗുണ്ടകൾ കയറിയതും ദാ ഇപ്പോൾ നടന്നതും വരെ അവളുടെ മനസ്സിൽ ഓടിയെത്തി.

“സാവിത്രി ഈ കുട്ടികൾക്ക് കൂടി ധൈര്യം കൊടുക്കേണ്ടത് നീയാ.നീ ഇങ്ങനെ തളർന്നാൽ പിന്നെ മാധവൻ ഇല്ല”അവളുടെ തോളിൽ കൈവച്ചു സാവിത്രിയുടെ കണ്ണുകളിൽ നോക്കി മാധവൻ പറഞ്ഞു.

“ഈ കുടുംബത്തിന്റെ നാശം ആഗ്രഹിക്കുന്നത് ഏതവനായാലും വേരോടെ പിഴുതുകളഞ്ഞെക്ക് മാഷെ.നമ്മുടെ സമാധാനവും സ്വസ്ഥതയും തകർത്തിട്ട് ഒരുത്തനും വേണ്ട.പക്ഷെ എടുത്തു ചാടരുത് മാഷേ.”ഉറച്ച സ്വരമായിരുന്നു സാവിത്രിയുടെത്.

മ്മ്മ്മ് ഇതങ്ങനെ എടുത്തുചാടെണ്ട വിഷയമല്ല.തന്ത്രം മെനഞ്ഞും കയ്യൂക്ക് വേണ്ടയിടത്ത് ബലം പരീക്ഷിച്ചും വേണം ജയം പിടിക്കാൻ. കാരണം ഞാൻ മനസിലാക്കിയത് എന്തെന്നാൽ ഒരു വില്ല്യം മാത്രമല്ല ശത്രുപക്ഷത്ത്.മറഞ്ഞിരിക്കുന്ന ആരോ ഒരാൾ കൂടെയുണ്ട്.

മാഷേ……..

പേടിക്കാതെ സാവിത്രി.പിള്ളേരേം വിളിച്ചു അകത്തു ചെല്ല്.ഇന്ന് ഈ വീട്ടിലെ എല്ലാരും ഒന്നിച്ചുള്ളതല്ലേ. കാര്യമായിട്ട് തന്നെ ആയിക്കോട്ടെ.

അകത്തേക്ക് നടന്ന ശംഭുവിനെ മാധവൻ തടഞ്ഞു.സാവിത്രിയും പെൺപടയും ചേർന്ന് അടുക്കള കയ്യടക്കുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു മാധവൻ. *****

അന്ന് രാത്രി കുറച്ചു ദിവസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ച ദിവസമായിരുന്നു.ഗോവിന്ദന്റെ സാന്നിധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്ന് ഓരോ മുഖത്തും കാണാം,പക്ഷെ അതവന് മുന്നിൽ കാണിക്കുന്നില്ല എന്ന് മാത്രം.
ഗോവിന്ദിന് മുന്നിൽ വീണ ശംഭുവിനോട് ഇഴുകിച്ചേർന്ന് പെരുമാറുകയാണ്.അവന്റെ മുന്നിൽ വച്ചുപോലും മറ്റുള്ളവർ കാണാതെ ചുടുചുംബനങ്ങൾ നൽകിക്കൊണ്ട് ഇറിറ്റെറ്റ് ചെയ്യുന്നുണ്ട് വീണ,ശംഭു അവളുടെ ഇഷ്ട്ടങ്ങൾക്ക് വഴങ്ങുന്നു എന്ന് മാത്രം.

അത്താഴത്തിന്റെ സമയം,ഗോവിന്ദ് വീണ തനിക്ക് വിളമ്പുമെന്ന് കരുതി. പക്ഷെ ഉണ്ടായത് തിരിച്ചും.അവൾ ഗോവിന്ദിന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കിയത് കൂടിയില്ല.അവളവനെ, ശംഭുവിനെ ഊട്ടുന്ന തിരക്കിൽ ആയിരുന്നു.മാധവൻ ഇതൊക്കെ കണ്ട് ഉള്ളിൽ ചിരിക്കുന്നുണ്ട്.പക്ഷെ മുഖത്തെ ഗൗരവം മാത്രം മാറ്റിയില്ല.

“വീണാ…….ആ കറിയൊന്ന് തന്നെ” സഹികെട്ട് ഗോവിന്ദിന് ചോദിക്കേണ്ട സ്ഥിതി വന്നു.

എടാ നിന്റെ അടുത്തല്ലെ ഇരിക്കുന്നെ അങ്ങ് എടുത്തു കഴിച്ചൂടെ” മാധവന്റെ ചിരിച്ചുകൊണ്ടുള്ള, എന്നാൽ കടുപ്പിച്ചുള്ള ചോദ്യം കേട്ട് ഗോവിന്ദ് വാശി പിടിക്കാൻ നിന്നില്ല. നിവർത്തിയില്ലാതെ സ്വയം വിളമ്പി കഴിക്കുക തന്നെ ചെയ്തു.

ഇതൊക്കെ കണ്ട് മനസ്സ് നിറഞ്ഞു ചിരിക്കുകയാണ് ഗായത്രിയും ഒപ്പം സാവിത്രിയും.ഇതൊക്കെ കണ്ടും കേട്ടും ശംഭു ഒരു വഴിക്കായിട്ടുണ്ട്. പക്ഷെ അതൊന്നും വകവക്കാതെ അവന് വിളമ്പുക മാത്രം ചെയ്യുന്ന വീണയെ കൗതുകത്തോടെയാണ് ഗോവിന്ദൻ ഒഴികെയുള്ളവർ നോക്കിയത്.

“മതി………നിറഞ്ഞു…….”വീണ്ടും പാത്രത്തിലേക്ക് ചോറ് വിളമ്പിയ വീണയെ അവൻ തടഞ്ഞു.

അല്ല ഇതുകൂടി കഴിക്ക്…….ആകെ കോലം കെട്ടിരിക്കുവാ.

മതി…….വയറു പൊട്ടാറായി……

“എന്നാ എണീറ്റോ…….”അവൾ അവനെ നോക്കി ചിരിച്ചു.

ഒരു ചമ്മലോടെ വലിഞ്ഞ ശംഭുവിന്റെ പാത്രത്തിൽ തന്നെ തനിക്കുള്ള ഭക്ഷണവുമെടുത്ത് കഴിക്കുമ്പോൾ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്ന വിചാരം പോലും അവൾക്കില്ലായിരുന്നു.സാവിത്രി മാധവനെ നോക്കി ഒന്ന് കണ്ണടക്കുക മാത്രം ചെയ്തു. ***** പിടിവിട്ടുപോകുന്നു എങ്കിലും സഹിച്ചു നിൽക്കുകയാണ് ഗോവിന്ദ്.ആകെ അസ്വസ്ഥനായി മുറ്റത്തു ഉലാത്തുന്ന അവൻ മാധവനെ കണ്ടതും ഒന്ന് നിന്നു.

“ഇവിടെ നടന്നത് അറിയാല്ലോ അല്ലെ” മുഖവുരയില്ലാതെ മാധവൻ പറഞ്ഞു.

അറിയാം അച്ഛാ………പിന്നിൽ ആരായാലും കണ്ടുപിടിക്കണം.ഇനി ഇങ്ങനെയൊന്ന് ആവർത്തിച്ചുകൂടാ.

“മ്മ്മ്…….”മാധവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

“എന്താ നിനക്ക് ഒരു അസ്വസ്ഥത” കുറച്ചു നേരത്തെ മൗനത്തിന് ശേഷം മാധവൻ ചോദിച്ചു.

ഒന്നുമില്ല……..ഓരോന്ന് കാണുമ്പോൾ അവൾക്കെന്താ അവന് വിളമ്പേണ്ട കാര്യം.കെട്ടിയ എന്നെയൊന്നു മൈൻഡ് കൂടി ചെയ്യുന്നില്ല.


വീണ അവന് വിളമ്പിയതിൽ എന്താ തെറ്റ്.ഭാര്യ ഭർത്താവിന് വിളമ്പണം എന്നൊന്നുമില്ലല്ലോ.

അതിന് അവൻ ഇവിടുത്തെ ആരാ. അവനെ ഉയർത്തിപ്പിടിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് അവന്.

ഇപ്പോൾ നീ ചോദിച്ചത് സ്വയം ചോദിക്കുന്നത് നല്ലതാണ് ഗോവിന്ദ്. പിന്നെ ഒന്ന് പറയാം നിനക്കെന്ന പോലെ അവനും അവകാശമുണ്ട് ഒരുപക്ഷെ നിന്നിൽ കൂടുതൽ.അത് നീ മനസിലാക്കിയാൽ നന്ന്.

സ്വന്തം മകനെക്കാൾ വലുത്…..

ചിലപ്പോൾ ചെയ്തത് തെറ്റിപ്പോകും മോനെ.അതങ്ങനാ.ഇപ്പോൾ നിനക്ക് മനസിലാവില്ല.

അവൻ തിരിഞ്ഞു കൊത്താതെ നോക്കിയാൽ അച്ഛന് കൊള്ളാം.

ആരാ ആട്ടിൻ തോലിട്ട ചെന്നായ എന്ന് നല്ല ബോധ്യം എനിക്കുണ്ട്.നീ അത് മനസിലാക്കി തിരുത്തിയാൽ കൊള്ളാം.

അച്ഛൻ എന്താ കൊള്ളിച്ചു പറയുന്നത്.

എന്റെ മോന് കൊണ്ടോ……എങ്കിൽ പറ വില്ല്യമിന് കഴിഞ്ഞ രാത്രിയിൽ നടന്നതിലെന്താ പങ്ക്…..

അച്ഛൻ തെറ്റിദ്ധരിച്ചു…….

എല്ലാം ശരിയായ ധാരണകളാ.അവന് പങ്കില്ല എങ്കിൽ അവന്റെ പഴ്സ് അവന്റെ കയ്യിൽ തന്നെ കാണണ്ടേ.

കാര്യം കയ്യിൽ നിന്നു പോയെന്ന് ഗോവിന്ദ് മനസിലാക്കി.അതുകൊണ്ട് തന്നെ അവന്റെ ഭാഗം ന്യായീകരിച്ചു. പറയുന്നത് കള്ളം എന്നറിഞ്ഞിട്ടും മാധവൻ മൂളിക്കൊടുക്കുക മാത്രം ചെയ്തു.

അപ്പൊ അവന്റെ കാര്യത്തിൽ ഇനി ചർച്ച വേണ്ട…….ഫോർമാലിറ്റി തീർത്തു അവനെ റിലീസ് ചെയ്തേക്ക്.

അല്ല അച്ഛാ……അങ്ങനെ പെട്ടന്ന്.

“ഞാൻ പറഞ്ഞല്ലോ ഇനി അവന്റെ കാര്യത്തിൽ ഒരു സംസാരം വേണ്ട. ഏത്രയും വേഗം അവൻ കമ്പനിക്ക് പുറത്തിരിക്കണം.”ഒരു താക്കീത് നൽകി മാധവൻ അകത്തേക്ക് കയറി.

ആകെ സ്വസ്ഥത കെട്ടിട്ടാണ് ഗോവിന്ദ് മുറിയിലെത്തുന്നത്.വീണയെ അവിടെ പ്രതീക്ഷിച്ചുവെങ്കിലും കാണാഞ്ഞിട്ട് ആ പരിസരം മുഴുവൻ നോക്കി.കണ്ടത് ശംഭുവിന്റെ മുറിയിലും.കിടക്ക തട്ടിവിരിക്കുന്ന വീണയെ അവൻ അരിശത്തൊടെ വിളിച്ചു.

തനിക്ക് മാന്യതയില്ലെ ഗോവിന്ദ്. മറ്റൊരാളുടെ മുറിയിലേക്ക് ഇങ്ങനെയാണോ വരുന്നത്.

നിനക്കെന്താ ഇവിടെ കാര്യം

അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.എന്താ കാര്യം.

നീ അതിര് വിടുന്നുണ്ട് വീണ…. നാണമില്ലല്ലോ നിനക്ക് ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ.

ഞാൻ അഴിഞ്ഞാടുന്നത് എന്റെ ചെക്കനൊപ്പവാ.അതിന് നിനക്കെന്താ…..

“എന്താ ചേച്ചിപ്പെണ്ണെ ഒരു ഒച്ചപ്പാട്” പുറത്ത് ആരെയോ ഫോൺ വിളിച്ചു കഴിഞ്ഞ് അകത്തേക്ക് കയറിയ ശംഭു അത് കേട്ടുകൊണ്ടാണ് വന്നതും ചോദിച്ചതും.

ഒന്നുല്ലടാ…….
ഒരു നാറി സദാചാരം പഠിപ്പിക്കാൻ വന്നതാ.

ആാഹ്ഹ് ഇയാൾ ആണോ.ഇവിടെ നിന്ന് കറങ്ങാതെ പോയി ഉറങ്ങാൻ നോക്ക്.ഞങ്ങൾക്ക് ഇത്തിരി സ്വകാര്യം പറയാനുണ്ട്.

എടാ നീ…….ഇവള് എന്റെ ഭാര്യയാണ്. ഞാൻ സംസാരിക്കുന്നത് അവളോടും അതിൽ നിനക്കെന്താ കാര്യം.

നീ താലി കെട്ടി എന്നത് ശരി. അതുകൊണ്ട് മാത്രം ഭാര്യയാകുമൊ. പിന്നെ അതൊക്കെ എന്നെ പൊട്ടിച്ചു. ഇതിപ്പോൾ ഞാൻ കെട്ടിയ താലി, എന്റെ പെണ്ണ്.നിന്ന് ചിലക്കാതെ പോടാ.

അല്പമെങ്കിലും ഉളുപ്പുണ്ടോടാ നിനക്ക്

അതില്ലാത്തത് നിനക്കല്ലേ.കെട്ടിയ പെണ്ണിനെ……..പറയിപ്പിക്കരുത്.ഒന്ന് തൊട്ടുപോലും നോക്കാത്ത നിന്നോട് എന്ത്‌ പറയാൻ.കഴിഞ്ഞ രാത്രി നീ വന്നതുപോലും അവസരം മുതലാക്കി ഇവളെ കാൽച്ചുവട്ടിൽ ആക്കുന്നതിനല്ലെന്ന് ആര് കണ്ടു.

നിന്നെ ഞാൻ……

ചിലക്കാതെ പോടാ…….ഇല്ലെങ്കിൽ നിന്നെ എന്നന്നേക്കും ആയിട്ട് കിടത്താൻ എനിക്ക്‌ പറ്റും.വെറുതെ ചെയ്യിക്കരുത്.

പന്തികേട് മനസിലാക്കിയ ഗോവിന്ദ് പിന്മാറുകയായിരുന്നു.അവരുടെ ബന്ധം വീട്ടിൽ അംഗീകരിച്ചാണോ എന്ന് പോലും അവൻ ചിന്തിച്ചു. കാരണം അതിന്റെ ലക്ഷണങ്ങൾ വന്നപ്പോൾ മുതൽ അവൻ കണ്ടിരുന്നു.

മുറി അകത്തുനിന്ന് അടച്ചതും വീണ ആവേശത്തോടെ ശംഭുവിനെ വരിഞ്ഞുമുറുക്കി.”കൊതിച്ചി,വീണ്ടും തുടങ്ങിയൊ”അവൻ ചോദിച്ചു.

പോടാ തെണ്ടി……..സന്തോഷം കൊണ്ടാ.അധികാരത്തോടെ എന്നെ ഇവള് എന്നൊക്കെ പറഞ്ഞപ്പോൾ…. എനിക്കെന്തോ……..

ആണോ…….

സത്യം……..

എനിക്ക് ഉറക്കം വരുന്നുണ്ട്……

അയ്യടാ……അങ്ങനെ ഇപ്പൊ വേണ്ട

അവളവനെ കിടക്കയിലേക്ക് തള്ളിയിട്ടു.ഒരു സർപ്പകന്യകയെ പോലെ അവനിലേക്ക് പടർന്നു കയറുകയായിരുന്നു അവൾ.ഒടുവിൽ അവന്റെ കരിനാഗം അവളുടെ മാളത്തിൽ വിഷം ചീറ്റുമ്പോൾ തളർന്നവന്റെ മാറിൽ ഒതുങ്ങാനുള്ള വെമ്പലായിരുന്നു അവൾക്ക്. ***** തന്റെ ഓഫീസിലാണ് എസ് ഐ രാജീവ്‌ റാം.തന്റെ മുന്നിലുള്ള ഭൈരവന്റെ പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട്‌ ശ്രദ്ധയോടെ പഠിക്കുകയാണ് അയാൾ.”കാർഡിയാക് അറസ്റ്റ് റിലേറ്റഡ് ടു ഹൈപ്പോവൊളീമിക്ക് ഷോക്ക് എന്നതായിരുന്നു മരണ കാരണം”തുടയിലെറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നുപോയതു തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്ന് അതിൽ ഉറപ്പിച്ചു പറയുന്നു.വെട്ടേറ്റ ഭാഗത്തു കൂടി കടന്നു പോകുന്ന ഫിമോറൽ ആർട്ടറി മുറിഞ്ഞത് കൂടുതൽ രക്തം നഷ്ട്ടമാകാൻ കാരണമാകുകയും, പതിയെ അത് മരണത്തിലേക്ക് നയിച്ച ഹൃദയസ്തംഭനത്തിനിടയാക്കി എന്നുമുള്ള വിശദീകരണത്തൊടെ ആണ് റിപ്പോർട്ട് അവസാനിക്കുന്നത്. കൂടാതെ രക്തയോട്ടം നഷ്ട്ടപ്പെടുക വഴി ഇടത് കാല് ഉപയോഗശൂന്യമായ അവസ്ഥ കൈവരിച്ചതായും തലയിലെറ്റ മുറിവ് മരണകാരണം അല്ല എന്നും ആ റിപ്പോർട്ടിൽ പറയുന്നു.

അപ്പോഴാണ് എ എസ് ഐ പത്രോസ് അങ്ങോട്ടേക്ക് വരുന്നത്.ഡോറിൽ തട്ടിയ അയാൾക്ക് അകത്തേക്ക് അനുവാദം നൽകപ്പെട്ടു.

ആ താനോ…..എന്തായാടോ.

സർ പറഞ്ഞ ഫുട്ടെജ് മുഴുവൻ കിട്ടി സർ.പിന്നെ അവനെ അഡ്മിറ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന ക്ലോത്, ഇന്നലെ സമയത്തു വിളിച്ചത് കാരണം പൊട്ടലില്ലാതെ കിട്ടി.

അത് നന്നായി…..വേസ്റ്റ് കൂടയില് പോകുമോ എന്ന് ഭയന്നിരുന്നു.അവര് കീപ് ചെയ്യുമെന്ന് കരുതിയതല്ല.

അതങ്ങനെയാ സാറെ.രോഗിയുടെ ആണോ…..എങ്കിൽ സൈഡിലെ ചെറിയ കാബോഡിൽ കാണും.അത് വേസ്റ്റ് ബിന്നിൽ പോവില്ല,ഇനിയിപ്പോ കീറിയത് ആണേലും ശരി.

എന്തായാലും അത് ഫോറെൻസിക് ഡിപ്പാർട്മെന്റിൽ വിട്.വല്ല നിധിയും കിട്ടിയാലോ.

നിധിയോ……..

നമ്മൾ പോലീസുകാർക്ക് എന്താടോ നിധി……തെളിവ് തന്നെ.

എസ് ഐ നിർദേശിച്ച പ്രകാരം പത്രോസ് തുണി മുഴുവൻ നന്നായി സീൽ ചെയ്തു വിധഗ്ധ പരിശോധന നടത്തുന്നതിനായി ലാബിലേക്ക് അയച്ചു,അതും ബൈ ഹാൻഡ്. ഏൽപ്പിച്ചയാൾ അതുമായി പോയതും പത്രോസ് വീണ്ടും എസ് ഐയുടെ മുറിയിൽ എത്തി.

അപ്പോൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്ന തിരക്കിൽ ആയിരുന്നു രാജീവ്‌.അയാൾക്ക് വശം ചേർന്നുനിന്ന് പത്രോസും അത് നിരീക്ഷിച്ചു.

“സർ ഒന്ന് നിർത്തിയെ”അത് കേട്ടതും രാജീവ്‌ വിഷ്വൽ പൗസ് മോഡിൽ ഇട്ടു

സർ അല്പം പിന്നിൽ

പത്രോസിന്റെ നിർദ്ദേശപ്രകാരം പിന്നിലേക്ക് ചലിപ്പിച്ച ദൃശ്യങ്ങളിൽ നിന്നും ഒരു മുഖം അയാൾ ചൂണ്ടിക്കാട്ടി.മാസ്ക് കൊണ്ട് മറക്കാൻ തുടങ്ങുന്ന ഒരാളുടെ മുഖം. “സർ ഇവനെ എനിക്ക്‌ അറിയാം” ഹോസ്പിറ്റലിൽ തൂപ്പുകാരന്റെ വേഷത്തിൽ നിക്കുന്ന സുരയുടെ മുഖം കാട്ടി പത്രോസ് പറഞ്ഞു.

ഇവൻ……..

സാറെ ഇവൻ “ഇരുമ്പൻ സുര” മെയിൻ പരിപാടി കൊട്ടേഷനാ. പക്ഷെ അധികമൊന്നും അകത്തു കിടന്നിട്ടില്ല സാറെ.ഇവനിതെന്നാ തൂപ്പുകാരന്റെ വേഷത്തിൽ……. അയാൾ അതിശയോക്തിയിൽ പറഞ്ഞു നിർത്തി.

വീണ്ടുമവർ വിഷ്വൽ പരതുകയാണ്. കൂടുതലും സുരക്ക് പിന്നാലെ.മാസ്ക് ധരിച്ചു അത്യാഹിത വിഭാഗത്തിലും തീവ്രപരിചരണ വിഭാഗത്തിനടുത്തും ചുറ്റിത്തിരിഞ്ഞ സുരയെ അവർ പ്രത്യേകം കുറിച്ചുവച്ചു.ഒപ്പം മറ്റൊരു വ്യക്തിയെയും ആശുപത്രിയിൽ സുരയുമായി കൂട്ടിയിടിച്ച ആഢ്യനായ ആ വ്യക്തിതന്നെ.രാജീവ്‌ അവരുടെ ചിത്രം വിഷ്വലുകളിൽ നിന്നും ക്രോപ്പ് ചെയ്തെടുത്തു.

എന്ത് പറയുന്നെടോ……..

പ്രത്യക്ഷത്തിൽ സംശയിക്കാവുന്ന രണ്ടുപേർ.ഒരാൾക്ക് പകൽ വെളിച്ചത്തിൽ കറുപ്പിന്റെ ചുറ്റുപാട് ഉള്ളപ്പോൾ മറ്റൊരാൾ മാന്യനെന്ന് തോന്നിക്കുന്ന വ്യക്തി.പക്ഷെ അബദ്ധത്തിൽ ഇടിച്ചതെങ്കിലും അയാൾ സുരയെ തന്നെ നോക്കിനിന്നതും അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞതും ഒരു നേരിയ സംശയം തോന്നാൻ ഇടയാക്കി.ഒന്നാലോചിച്ച ശേഷം പത്രോസ് പറഞ്ഞുതുടങ്ങി.

സർ….സുരയെ നോക്കിനിന്നു എന്നത് കൊണ്ടുമാത്രം ഒരാളെ സംശയിക്കാൻ…….

എടൊ…….താൻ പോലിസ് അല്ലെ.

അല്ലാതെ……അതെങ്ങനാ പണ്ട് കർത്താവിനെപ്പോലും തള്ളിപ്പറഞ്ഞ കക്ഷിയാ എന്നിട്ടാണ്.പത്രോസേ ഇങ്ങനെയുള്ള ചെറിയ സംശയങ്ങളാ ഒരു കേസിന്റെ തന്നെ ഗതി മാറ്റുന്നത്. താൻ ബാക്കി പറ……

സംശയം ഇല്ലെന്നല്ല,കണ്ടാൽ മാന്യൻ. അബദ്ധത്തിൽ ഒരാളുമായി ഇടിച്ചു. അയാൾ ആരെന്നും അറിയില്ല. പക്ഷെ സുര…..അവനൊരു ക്രിമിനൽ ആണ് സർ.അവൻ അവിടെ ഇത്രയും പണിപ്പെട്ട് ചുറ്റിത്തിരിഞ്ഞു എങ്കിൽ, അതും നിലവിലെ സാഹചര്യത്തിൽ.

“എക്സാക്ട്ലി……..ആദ്യം സുര…… ഇയാളെപ്പറ്റിയും ഒന്നന്വേഷിക്കണം.” സേവ് ചെയ്ത ഫോട്ടോസ് പ്രിന്റ് എടുത്തുകൊണ്ട് രാജീവ്‌ പറഞ്ഞു.

യെസ് സർ…….

അപ്പോഴേക്കും ഒരു കോൺസ്റ്റബിൾ വാതിൽ മുട്ടി അനുവാദത്തിനായി കാത്തു.”എന്താടൊ?”അയാളെ അകത്തേക്ക് വിളിച്ചു രാജീവ്‌ ചോദിച്ചു.

സർ…..വിളിപ്പിക്കാൻ പറഞ്ഞവർ എത്തിയിട്ടുണ്ട്.

താൻ ചെല്ല്,അവരുടെ ഡീറ്റെയിൽഡ് സ്റ്റേറ്റ്മെന്റ് എടുത്തിട്ട് വിട്ടേക്ക്. അവരുടെ വിലാസവും ഫോൺ നമ്പറും ഐ ഡി പ്രൂഫും വാങ്ങണം. പിന്നെ വിളിപ്പിച്ചാൽ എത്താനുള്ള നിർദേശം കൊടുത്തേക്ക്……

ശരി സർ……..

എടൊ ഒന്ന് നിന്നെ…….

എന്താ സർ……

ഒരു കാര്യം പ്രത്യേകം ചോദിക്കണം അന്ന് ഭൈരവനെ കിട്ടിയ സമയം ആ പരിസരത്ത് സംശയം തോന്നുന്ന ആരെയെങ്കിലും കണ്ടോ എന്ന്…..

എന്തിനാണ് സർ…..

ചുമ്മാ ചോദിക്ക്…..പോയാൽ ഒരു വാക്കല്ലെ.

“യെസ് സർ……”രാജീവന് സല്യൂട്ട് നൽകി അയാൾ പിന്തിരിഞ്ഞു.

പത്രോസ് സാറെ…..നമ്മുക്ക് ആദ്യം മുതൽ ഒന്ന് നോക്കാം.താൻ എന്ത് പറയുന്നു.

ഒരു സംഘടനം നടന്നിരിക്കണം സർ.

അതിൽ വീണ ഭൈരവനെ മാലിന്യ കൂമ്പാരത്തിൽ തള്ളുന്നു.അവിടുന്ന് ആരോ ആശുപത്രിയിൽ കൊണ്ട് ചെന്നാക്കുന്നു.അവിടെവച്ച് അയാൾ മരണപ്പെടുന്നു.

മ്മ്മ് നിലവിൽ അങ്ങനെ കരുതാം. ആ തുടയിലെ വെട്ട്…….അതാണ് മരണകാരണവും.പക്ഷെ എന്നെ കുഴക്കുന്നത് അതൊന്നുമല്ല.ഇത്രയും ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള ഒരുവൻ വെറും ഒരു ചവിട്ടിൽ വീണോ?നെഞ്ചിലെ ആ ചതവ് താനും കണ്ടതല്ലേ.അതും,തുടയിലെയും, തലയിലെയും വെട്ടല്ലാതെ മറ്റൊരു മുറിവൊ ചതവോ ഒന്നുമില്ലതാനും. പിന്നെ എന്റെ ഇത്രയും നാളത്തെ സർവീസിൽ തുടയിടുക്കിൽ വെട്ടുകിട്ടുന്നത് ഞാൻ ആദ്യമായി കാണുകയാ…സാധാരണ നെഞ്ചിലും കഴുത്തിലും വയറിലും ഒക്കെയാ കാണാറ്.പക്ഷെ എന്തുകൊണ്ട് വെട്ടി.ആ ആയുധം ഇപ്പോൾ എവിടെ. ആകെ തലവേദനയാണ് പത്രോസേ…

സർ എന്തായാലും വടിവാളോ ഒന്നും ആകില്ല.കൈക്കോട്ടോ അരുവയൊ അങ്ങനെ എന്തെങ്കിലും ആവനാണ് സാധ്യത……കൂടാതെ ഇടത് തുടയുടെ ഉൾവശത്തും തലയുടെ വലതുവശം ചേർന്നുമാണ് വെട്ട് കിട്ടിയിട്ടുള്ളത്. ഒരു ലെഫ്റ്റ് ഹാൻഡർ ആവാനാണ് സാധ്യത.

എക്സാക്ട്ലി…..സംശയിക്കാവുന്ന രണ്ടുപേർ.ഒരാളെ കണ്ടാൽ മാന്യൻ എങ്കിൽ മറ്റൊരാൾ ക്രിമിനൽ.എടൊ ഈ സുര ആള് എങ്ങനെ….അവന്റെ കോൺടാക്ട്സ് അങ്ങനെ വല്ലതും.

കൊട്ടേഷൻ തന്നെയാണ് മെയിൻ. അത് കൈയ്യും കാലും വെട്ടുക മുതൽ കൊലപാതകം വരെ പെടും. കൂടുതലും പ്രമാണിമാരും ഉന്നതരും ഇവനെയാണ് സമീപിക്കുക.കാരണം ഇവൻ അവർക്ക് വിശ്വസ്‌തനാ.സൊ അധികം അകത്തും കിടന്നിട്ടില്ല.

തനിക്കീ ഉന്നതരെയൊ മറ്റോ……

കൂടുതലും രാഷ്ട്രീയക്കാരാണ് സർ. പിന്നെ ഒരു മാധവൻ,ഇവിടുത്തെ പേരുകേട്ട പ്രമാണിയാ ഇയാൾ കിള്ളിമംഗലത്തെ.കൂടാതെ ഇവന്റെ കല്പന നിറവേറ്റാൻ എന്തിനും തയ്യാറായി ഒരു ഗ്യാങ് തന്നെയുണ്ട് പിറകിൽ.

അവനെ അങ്ങ് പൊക്കിയാലോ സർ ആ സുരയെ…..

എന്ത് പറഞ്ഞു പൊക്കും.ഈ ദൃശ്യം ഉള്ളത് കൊണ്ടോ.എടൊ അവൻ തികഞ്ഞ ക്രിമിനലാ,നമ്മൾ അവനെ കണ്ടത് പോലെ അവൻ നമ്മളെയും കണ്ടിരിക്കും.ഏത് സമയവും പ്രതീക്ഷിക്കുകയും ചെയ്യും.ഒന്ന് കാത്തെ പറ്റു.ഇപ്പോൾ അവനെ പറക്കാൻ വിട്ടിട്ട് അവന്റെ വഴിയിലൂടെ സഞ്ചരിക്ക്.സമയം വരും അന്ന് അവനെ നമ്മൾ പിഴിഞ്ഞു ചാറെടുക്കും.

മനസിലായി സർ……ഇനി എന്താ അടുത്തത്.

ഏത്രയും വേഗം ഫോറൻസിക് റിപ്പോർട്ട്‌ കിട്ടാനുള്ള നടപടി നോക്കണം.പിന്നെ ഭൈരവൻ അടുത്ത് ജയിലിൽ നിന്നിറങ്ങി എന്നല്ലേ പറഞ്ഞത്,അതിന് ശേഷം അവന്റെ ആക്റ്റിവിറ്റിസിന്റെ മുഴുവൻ ഡീറ്റെയിൽസ് എനിക്ക്‌ വേണം.പുറത്തുവന്ന അവന്റെ സ്പോൺസർ ആര്?അതുൾപ്പടെ എനിക്ക് കിട്ടണം.

“….യെസ് സർ….”ഒരു സല്യൂട്ട് കൊടുത്തശേഷം പത്രോസ് പുറത്തേക്കിറങ്ങി.

“…കിള്ളിമംഗലം മാധവൻ…”ആ പേര് മനസ്സിൽ കുറിച്ചിടുകയായിരുന്നു രാജീവനപ്പോൾ. ***** പിറ്റേന്ന് കൊച്ചിക്ക് തിരിക്കാനുള്ള പുറപ്പാടിലാണ് ഗോവിന്ദ്.കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു എന്നവന് മനസിലായി.ഈയവസ്ഥയിൽ വില്യം കൂടെയില്ലെങ്കിൽ തന്റെ അവസ്ഥ കൂടുതൽ പരിതാപകരമാവും എന്നവന് അറിയാമായിരുന്നു. അതാണ് തലേന്ന് രാത്രി അയാളെ സംരക്ഷിച്ചുപിടിക്കാൻ ശ്രമിച്ചതും. ഇറങ്ങാൻ തുടങ്ങിയ ഗോവിന്ദിന് മുന്നിലേക്ക് മാധവൻ വന്നുനിന്നു.

ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ

വില്ല്യം….അവനാണ് വിഷയമെങ്കിൽ ഞാൻ പറഞ്ഞിരുന്നല്ലോ അച്ഛാ…..

ഒരു വശത്ത് ശരിയായിരിക്കാം. പക്ഷെ വേണ്ട…..അത് കമ്പനിക്ക് ഏത്ര നഷ്ടം ഉണ്ടാക്കിയാലും ശരി.

ഒക്കെ…..പറഞ്ഞു വിടാം.അയാൾ കോർട്ടിൽ പോയാൽ…….ഞാൻ ഒപ്പ് വച്ച എഗ്രിമെന്റ് ആണ് അവന്റെ കയ്യിൽ.കോമ്പൻസേഷൻ ഒക്കെ ആയി നല്ല തുക ചിലവാകും.

മോനെ ഗോവിന്ദ്…..ഞാൻ കാണാത്ത കോർട്ട് ഒന്നുമല്ലല്ലോ.പിന്നെ നീ ഒപ്പ് വച്ച എഗ്രിമെന്റ്……അത് നിങ്ങൾ ഒപ്പിടുമ്പോൾ നീ ലീഗലി കമ്പനിയുടെ ആരുമല്ല,പേരിന് ഈ വീട്ടിലെ ഒരംഗം മാത്രം.അപ്പൊ ഞാൻ ഒപ്പിടാതെ അത് നിലനിൽക്കുവൊ.

കമ്പനി മാനേജിങ് ഡയറക്ടർ എന്ന പദവിയിൽ ഇരിക്കുമ്പോൾ അത് ഞാൻ പുതുക്കിയിട്ടുണ്ട്,ഒപ്പം രജിസ്റ്റർ ചെയ്തു ഡോക്യുമെന്റ് ആക്കുകയും ചെയ്തു.

അപ്പൊ വിചാരിച്ചത് പോലെയല്ല. എന്നാൽ കേട്ടൊ,അതങ്ങ് ക്യാൻസൽ ചെയ്തേര്.ഏത്രയും വേഗം അവനെ പുറത്ത് കളയാമോ അത്രയും നിനക്കും അവനും നല്ലത്. അതല്ല അവൻ എഗ്രിമെന്റ് പൊക്കിപ്പിടിച്ചുകൊണ്ട് മാധവന് എതിരെ നിന്നാൽ………അവന്റെ ഇടവകപ്പള്ളിയിൽ മണി ഒറ്റയും പെട്ടയും അടിക്കും.പറഞ്ഞേക്ക് അവനോട്……

മാധവന്റെ വാക്കിനു മുന്നിൽ പതറി മുറ്റത്തെക്കിറങ്ങിയ അവൻ കാറിൽ കയറുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി മുകളിൽ ബാൽക്കണിയിൽ തന്നെ നോക്കിനിൽക്കുന്ന വീണയെ അവൻ കണ്ടു.കൂടെ ശംഭുവും.പരിഹാസം നിറഞ്ഞ ചിരിയായിരുന്നു വീണയുടെ മുഖത്ത്,ഒപ്പം ഗോവിന്ദിനെ ദഹിപ്പിക്കാൻ ഉള്ള അഗ്നിയായിരുന്നു ആ കണ്ണുകളിൽ.ഗോവിന്ദ് കാൺകെ അവൾ ശംഭുവിന്റെ ചുണ്ടുകൾ ആവേശത്തോടെ നുകർന്നു.അവന്റെ കാർ ദൂരേക്ക് മറയുമ്പോഴും അവർ ആ ചുംബനത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു.

“നാണമില്ലാത്ത ജന്തുക്കൾ.പരിസരം

ഏതാന്ന് പോലും നോക്കാതെ ഉമ്മ വച്ചോണ്ടിരുന്നൊളും”ശംഭുവിനെ മാധവൻ തിരക്കുന്നത് പറയാൻ മുകളിലെത്തിയ ഗായത്രി ചുംബന രംഗങ്ങൾ കണ്ട് സ്വയം പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി.

അത് കേട്ട് നോക്കുമ്പോൾ ബാൽക്കണിയിലേക്കുള്ള ഡോറിൽ ചാരി എതിർവശം തിരിഞ്ഞു നിൽക്കുന്ന ഗായത്രിയെ കണ്ടതും വീണയൊന്ന് ചമ്മി.ആകെ മൊത്തം കൈവിട്ടുപോയെന്ന് പിടികിട്ടിയ ശംഭു പതിയെ വലിയാൻ ശ്രമിച്ചു.

“നിക്കടാ അവിടെ”ഗായത്രി മുരണ്ടു.

“ഞാൻ എന്റെ പെണ്ണിനെ ചിലപ്പോൾ ഉമ്മവച്ചുന്നൊക്കെയിരിക്കും.എപ്പോ നോക്കിയാലും പിന്നാലെ വന്നോളും ഞങ്ങൾ എന്നാ ചെയ്യുന്നുന്നറിയാൻ” ചമ്മൽ മാറ്റാനായി അല്പം പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞൊപ്പിച്ചു

ഓഹ്…ഒരു അയ്യോ പാവം.നിക്കുന്നത് കണ്ടില്ലേ……

എടീ….നീ എന്റെ കെട്ടിയോനെ നിന്ന് ചൊറിയാതെ വന്ന കാര്യം പറ.

നന്നായി…….കെട്ടിയോൾക്ക് പിടിച്ചില്ല അല്ലെ.

അതിനിപ്പോ എന്നാ….ഞങ്ങള് ഭാര്യേം ഭർത്താവും സ്വകാര്യമായി എന്തേലും പറയുമ്പോൾ നീയെന്തിനാ ഇടയിൽ കേറുന്നേ.

അത് റൂമിൽ മതി……നാട്ടുകാരെ കാണിച്ചോണ്ട് വേണ്ട.

“ഈ ചേച്ചിക്ക് അസൂയയാ…”

മോനെ ആങ്ങളെ……..കെട്ട്യോൾ നിക്കുന്നു എന്ന് കരുതി മുതലാക്കല്ലെ…അവന്റെയൊരു ചേച്ചി…….നിന്നെ താഴെ അച്ഛൻ തിരക്കുന്നുണ്ട്,വേഗം ചെല്ല്.

ആം……..എന്നിട്ട് അത് പറഞ്ഞില്ല.ഉമ്മ വച്ച കണക്ക് നോക്കിക്കൊണ്ടിരുന്നൊളും

നിന്ന് ചിലക്കാതെ ചെല്ലെടാ…..

‘ഓഹ് പോയേക്കുവാ,ഇനി നാത്തൂനും നാത്തൂനും എന്താന്ന് വച്ചാൽ ആയിക്കോ”അവൻ താഴേക്ക് നടന്നു.

“ഈ പെണ്ണ്……..”

മോളെ ചേച്ചി………ഉരുളല്ലെ……

പിന്നെ എന്റെ ചെക്കന്റെയടുത്തല്ലാതെ ഞാൻ പിന്നെ ആരുടെയടുത്തു കൊഞ്ചാനാ

ആയിക്കോ………ഒരു മറയൊക്കെ വേണ്ടേ എന്റെ പൊന്ന് നാത്തൂനേ….

“പോടീ……..”

എന്നാലും എന്നാ ഒരു നുള്ളലാ.എന്റെ ഇടുപ്പ് മുഴുവൻ നാശമായി.

നന്നായെ ഉള്ളു.എന്റെ കെട്ട്യോനെ ചൊറിഞ്ഞിട്ടല്ലെ……

ഗായത്രി ശംഭുവിനെ അവകാശമെന്ന പോലെ പിരി കയറ്റുമ്പോൾ വീണ അവളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.ഗായത്രിയുടെ ഇടുപ്പ് മുഴുവൻ പിച്ചിയും നുള്ളിയും ഒരു പരുവമാക്കി എന്നുതന്നെ പറയാം. അതിന്റെ പരിഭവം ശംഭു പോയതിന് പിറകെ ഗായത്രി കാട്ടുകയും ചെയ്തു ***** ഓഫീസിൽ പോലും കയറാതെ ഫ്ലാറ്റിൽ തന്നെയാണ് ഗോവിന്ദ്.ഒപ്പം വില്ല്യമും.കാര്യങ്ങൾ കൈവിട്ടു പോകുന്നതിന്റെ അമർഷം അടക്കി വില്യമിനോട്‌ പുതിയ വഴികളെക്കുറിച്ചു ആരായുകയാണ് ഗോവിന്ദ്.

അപ്പോൾ മാധവൻ ഒരുങ്ങിത്തന്നെ ആണ്.

ഡെഡ് ലൈൻ തന്നിരിക്കുവാ വില്ല്യം.

ഗോവിന്ദ് നീയും ഞാനും തമ്മിലൊരു ഉടമ്പടിയുണ്ട്.അത് ഞാൻ ക്ലെയിം ചെയ്താൽ നഷ്ടം നിന്റെ അച്ഛന് തന്നെയാ.

അതിന് നീ ഉണ്ടെങ്കിലല്ലേ വില്ല്യം ഒന്നും കാണാതെ അച്ഛനത് പറയില്ല. നിനക്കറിയില്ല മാധവൻ എന്ന ചാണക്യനെ.ഒപ്പം എന്തിനും ശംഭു. കൂടാതെ പിടിച്ചോണ്ട് ചെല്ലാൻ പറഞ്ഞാൽ കൊന്നോണ്ട് വരുന്ന ഇരുമ്പൻ സുര.ഭയന്നെ പറ്റു.

എതിരാളിയുടെ ബലം അറിഞ്ഞു തന്നെയാ കളിച്ചതും.പക്ഷെ ഒരൊറ്റ അബദ്ധം കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

ആ പഴ്സ് വീണുപോയതാണ് ഏറ്റവും വിനയായത്.പ്രശ്നമാവാതിരിക്കാൻ തിരിച്ചുപൊന്നത് പ്രശ്നം നമ്മിലേക്ക്‌ എത്താനുള്ളതും ഇട്ടുകൊടുത്തിട്ടായി എന്ന് മാത്രം.

“ഒന്ന് നിർത്തുവൊ ഗോവിന്ദ്”വില്ല്യം അലറി.”നീയെന്ത് കരുതി ഈ വില്ല്യം വെറും പൊട്ടൻ ആണെന്നോ.ശരിയാ പഴ്സ് വീണുപോയി,മനപ്പൂർവം അല്ല. അങ്ങനെ സംഭവിച്ചുപോയി.പക്ഷെ നീ സേഫ് ആയിരുന്നു.സ്വന്തം അച്ഛനെപ്പോലും സ്വാധീനിക്കാൻ കെൽപ്പില്ലാത്ത നീ……മകനാണത്രെ. സ്വന്തം ഭാര്യയെ നിലക്ക് നിർത്താൻ കഴിയാത്ത,സ്വന്തം വീട്ടിൽ വോയിസ്‌ ഇല്ലാത്ത നീ എന്നെ കുറ്റപ്പെടുത്തുന്നു

മോനെ വില്ല്യം…..പറഞ്ഞു പറഞ്ഞു കേറിപ്പോവല്ലേ.എന്നോടുള്ള സ്നേഹം കൊണ്ടല്ല നീ കൂടെ നിക്കുന്നത് എന്നെനിക്കറിയാം.എന്റെ പണം കണ്ടുതന്നെയാണതെന്നും അറിയാം.ഞാനും ഒരു ചെറ്റയായത് കൊണ്ട് കാര്യമാക്കിയില്ല.എന്നുവച്ച് കൂടുതൽ ഉണ്ടാക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ………..

ഒന്നടങ് ഗോവിന്ദ്……തർക്കിക്കാൻ ഉള്ള സമയം അല്ലിത്.അങ്ങനെയാണ് എങ്കിൽ പിരിയുന്നതാവും നല്ലത്.

പക്ഷെ എന്താ ഇനിയൊരു മാർഗം.

ഉണ്ട് ഗോവിന്ദ്.ഇപ്പോഴും പന്ത് എന്റെ കോർട്ടിൽത്തന്നെയാണ്.നിന്റെ അച്ഛൻ പ്രതീക്ഷിക്കാത്തത് നടക്കും.

അയാൾപോലും വിചാരിക്കാത്തവർ ഇന്ന് നമുക്കൊപ്പം നിൽക്കാൻ താത്പര്യപ്പെടുന്നു.കാര്യങ്ങൾ നമുക്ക് അനുകൂലമായാൽ നിന്റെ ആഗ്രഹം പോലെ നടക്കും.വീണ നിന്റെ കാൽക്കീഴിൽ വരും.മാധവൻ അടക്കിവച്ചിരിക്കുന്ന സാമ്രാജ്യം കാൽച്ചുവട്ടിലാവും.

ആരാ……ആരാ അത്,നമ്മുക്ക് കിട്ടിയ പിടിവള്ളി?

ദാറ്റ്‌ നൺ ഓഫ് യുവർ ബിസിനസ്. അത് എന്റെ മാത്രം കോൺടാക്ട് ആണ്.ഇനി ചരട് വലിക്കുന്നതും ഞങ്ങളാവും.പറയുന്നത് പോലെ പ്രവർത്തിക്കുക,അത് മാത്രമാണ് നിന്റെ ജോലി.

എന്താ നിങ്ങളുടെ പ്ലാൻ……

നീയൊന്ന് വിശ്രമിക്ക്.ഇന്നലെ ഭാര്യയുടെ അഴിഞ്ഞാട്ടം കണ്ടതിന്റെ ക്ഷീണം തീർക്ക്.അപ്പോഴേക്കും ഞാനിങെത്താം.ഒരു മീറ്റിംഗ്,അതിൽ അയാളുമായി ധാരണയായാൽ എല്ലാം പറഞ്ഞത് പോലെ…….

ദിവാനിൽ കിടന്ന ജാക്കറ്റ് ഇടത് തോളിലേക്കിട്ട് വണ്ടിയുടെ കീയും വിരലിലിട്ട് കറക്കിക്കൊണ്ട് വില്ല്യം പുറത്തേക്ക് നടന്നു….

തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!