അഴികളെണ്ണിയ പ്രണയം 1

ഇന്നും ഉണർന്നത് അബ്ബാസിക്കാന്റെ തല്ലുകൊണ്ടാണ്.., പുതപ്പിച്ചിരുന്ന പുതപ്പുമായി പൾട്ടി അടിച്ചാണ് ഡോറിനുമുമ്പിൽ ലൈനപ്പായി ഇരുന്നത്. രണ്ട്‌ലൈനായാണ് നിൽക്കേണ്ടത്. ഇതിനകത്ത് കയറിട്ടു ഇന്നേക്ക് രണ്ടുമാസമായി ആദ്യ ഒരാഴ്ചക്കാലം ഉറങ്ങാൻ പറ്റാത്തത് കൊണ്ടായിരിക്കും ബെല്ലടിക്കുബോൾ തന്നെ ലൈനപ്പായത്. എല്ലാദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ വിചാരിക്കും ബെല്ലടിക്കുമ്പോൾ ഉണരണമെന്നും ആദ്യം പോയി ലൈനപ്പായി നീക്കണമെന്നും. ബെല്ലടിക്കുമ്പോൾ ലൈനപ്പായില്ലെങ്കിൽ അതിനും വേറെ പഴികേകേണ്ടിവരും അല്ലെങ്കിലും ഈ പോലീസുകാർക്ക് തല്ലാൻ ചെറിയ ഒരു കാരണമല്ലേ വേണ്ടത്. ഇവിടെത്തെ ബെല്ലിന്റെ ശബ്‌ദവും അത് പോലെയാണ്, ആരോ പൊട്ടിക്കാരയണ പോലെയാണ് തോന്നുന്നത്.

എല്ലാദിവസവും രാവിലെയും വൈകുന്നേരവും പോലീസ് ഏമാന്മാരുടെ പരേഡും കണക്കെടുപ് നിർബന്ധമാണ്. പകുതിയിൽ അധികംപേരും ഉറക്കം തൂങ്ങുകയാണ്, കൊഴിപോലും കൂകിയിട്ടുണ്ടാവില്ല, അതുപോലെ ഉള്ള സമയത്താണ് അവരുടെ കണക്കെടുപ്..

ഒരു പോലീസ് കാരൻ വന്നു തല കണക്കെടുത് പോയി പിന്നാലെ അഞ്ചുമിനിറ്റ് കഴിഞ്ഞു വേറെ ഒരു പോലീസ് കാരനും വരും കണക്കെടുക്കാൻ അതുവരെ ഇങ്ങനെ തൂറാൻ ഇരുന്നപോലെ ഇരിക്കണം.

“5 മണി ആയല്ലോ..” അടുത്തുള്ള ഏതോ പള്ളിയിൽ നിന്നും ബാങ്കുവിളി കേട്ട് അബ്ബാസിക്ക പറഞ്ഞു.

കണക്കെടുപൊക്കേ കഴിഞ്ഞു പുതപ്പൊക്കെ മടിക്കിവെച്ചോണ്ടിരിക്കുമ്പോളാണ് അബ്ബാസിക്ക ചോദിച്ചത്.. ” നിനക്ക് എങ്ങനെയാഡാ ഊവേ ഇങ്ങനെ ഉറങ്ങാൻ പറ്റുന്നത്” . ആ ചോദ്യം കേട്ടപ്പോൾ ചിരിക്കാനല്ലേ നമ്മളെകൊണ്ട് പറ്റു..

“ഉറങ്ങുന്ന സമയത്താണ് ചില നല്ല മുഹൂർത്തങ്ങൾ ഉണ്ടാവുന്നത്..” ( ഇവിടെ വന്നതിനു ശേഷം ചിരിക്കാത്തവർ പോലും ഉറക്കത്തിൽ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്)

ഇവിടെ അങ്ങനെയ ഏതുസമയത്തും ഉറക്കം മാത്രം ഇത് സബ് ജയിൽ ആയതുകൊണ്ട് ഇവിടെ ജയിൽ പുള്ളികൾക് പണിയൊന്നുമില്ല ഭക്ഷണം കഴിക്കാനും ബാത്‌റൂമിൽ കയറാനുള്ള സമയം കണ്ടത്തിയാൽ മാത്രം മതി ഉണരുക തിന്നുക ഉറങ്ങുക..

ഞാൻ B സെല്ലിലാണ് ഉള്ളത് ഇതാണ് ഈ ജയിലിലെ ഏറ്റവും വലിയ സെല് ഇതിനകത്ത് ഇപ്പോൾ 14 പേരുണ്ട് ആദ്യം വന്നദിവസം 18 പേരുണ്ടായിരുന്നു. അബ്ബാസികയാണ് ഈ സെല്ലിലെ മെയിൻ എല്ലാവർക്കും ഇഷ്ടമാണ് ഒരു നല്ല കലാകാരനും കൂടിയാണ് അദ്ദേഹം, രാത്രി ആയാൽ അബ്ബാസികന്റെ നാടൻ പാട്ടും ഒന്നിച്ചുള്ള പാത്രം വെച്ചുള്ള മുട്ടും ഗംഭീരം സമയം പോവുന്നതറിയത്തില്ല. അബ്ബാസിക്കനെ ആദ്യം കാണുബോൾ പേടിയായിരുന്നു ആദ്യദിവസം തന്നെ എന്നെ റാഗിംഗ് ചെയ്ത ആളാണ്.

പിന്നെ അബ്ബാസിക്കന്റെ കഥകൾ കേട്ടപ്പോൾ സങ്കടം തോന്നി അയാളെ ആരോ ചതിച്ചതാണ് ദുബായ്ലേക്ക് കഞ്ചാവ് കടത്താൻ നോക്കിയതിനു അവിടെത്തെ പോലീസ് പിടിച്ചിരുന്നു അവിടെത്തെ ജയിലിൽ രണ്ടു വർഷം കിടന്നു, വീട്ടുകാരും നാട്ടുകാരും ആരുടെയൊക്കെയോ കൈയും കാലും പിടിചാണ് കേസ് ഇല്ലാതാക്കി നാട്ടിലേക് കൊണ്ടുവന്നത്, നാട്ടിലേക് എത്തിയ ദിവസം തന്നെ ഇവിടെത്തെ പോലീസും പിടിച്ചു അതും എയർപോർട്ടിൽ വെച്ചുതന്നെ പഴയ ഒരു അടിപിടി കേസിന്റെ പേരിൽ അദ്ദേഹം നാല് മാസത്തോളമായി ഇവിടെ ഈ ആഴ്ച ജാമ്യം കിട്ടുമെന്നാണ് പറഞ്ഞത്, ഇത് തന്നെയാണ് ഞാൻ വന്നദിവസം മുതൽ പറയുനുള്ളതും. പിന്നെ ഉള്ളത് ദിവാകരേട്ടൻ ആളെ കാണാൻ റൗഡി ലുക്കുണ്ട് എന്നെ ആദ്യ ദിവസം തല്ലിയത് ഇയാളാണ്. ഇയാളുടെ കേസ് എന്താണെന്നു അറിഞ്ഞപ്പോൾ ഈ നയിന്റെമോനെ തല്ലി കൊല്ലാനുള്ള ദേശമുണ്ടായിരുന്നു.. ‘കള്ളൻ ദിവാകരൻ’ മോഷണമാണ് അയാളുടെ തൊഴിൽ, ഈ ആരോഗ്യം വെച്ചിട്ടെന്തിനാ ഇയാൾ കക്കാൻ പോകുന്നത് വല്ല കൂലിപണിയെടുത്ത ജീവിച്ചൂടെ. പിന്നെ ഉള്ളത് കഞ്ചാവ് കേസ് പ്രതി കൊല്ലകാരൻ ശബീൽ ഇവന്റെ സാഹിത്യവും കഥകളും എല്ലാം വേറെ ലെവലാണ് ചില സമയങ്ങളിൽ എനിക്ക് തോന്നാറുണ്ട് ഈ കഞ്ചാവടിക്കുന്നവർ മൊത്തം ബുദ്ദിജീവികളാണോയെന്നു. പിന്നെ ഒരാളുണ്ട് അയാളുടെ പേര് എനിക്കറിയത്തില്ല ഒരു മിണ്ടാപ്രാണി അബ്ബാസിക്ക അയാൾക് ഇട്ട പേര് ‘റപ്പായി’ എന്നാണ് അതുപോലെയാണ് തീറ്റ. ഞാൻ കേട്ടിട്ടുള്ള അയാളുടെ ശബ്‌ദം ഭക്ഷണം കഴിച്ചതിനുശേഷമുള്ള തേക്കും പിന്നെ കോട്ടവായും. അയാൾ ഇവിടെ എത്തിയത് മദ്യ ലഹരിയിൽ വികലകനായ ലോട്ടറി കച്ചവടക്കാരനെ തല്ലിയ കേസിലാണ് ജാമ്യം കിട്ടേണ്ട കേസാണ് വീട്ടുകാർ ഇല്ലാത്തതു കൊണ്ട് ഇങ്ങനെ തിന്നും കിടന്നും ഹാപ്പിയായി കഴിയുന്നു.. പിന്നെ ഉള്ളത് ഒരു മുത്തച്ഛനാണ്‌ പേര് അറിയത്തില്ല എല്ലാവരും മുത്തച്ഛൻ എന്നാണ് വിളിക്കാറ് സ്വന്തമായി ഉയർന്നു നിൽകാൻ കഴിവില്ലാത്ത ആളാണ് നല്ലവയസ്സാവും, വാറ്റ് ചാരായം കാച്ചിയ കേസിലെ പ്രതിയാണ് ഒരു കുപ്പി കുടിക്കാൻ വേണ്ടി സ്വന്തമായി ചക്കരയുടെ വാറ്റ് ചാരായം കാച്ചിയതാണ് ആരോ അടുത്തുള്ള വീട്ടുകാർ ഒറ്റികൊടുത്തു. അദ്ദേഹത്തിന്റെ പ്രായത്തെ മാനിചെങ്കിലും അദ്ദേഹത്തെ വെറുതെ വീടാമായിരുന്നു പാവം കാലിൽ നിന്ന് നീരുവെച് ചെലം ഒഴുകുന്നുണ്ട്. ഇയാൾക്ക് ഒരു മോളുണ്ട് തമിഴ് നാട്ടിലാണ് ഇതുവരെ കാണാൻ വന്നില്ല..

സെല്ലിന് പുറത്തു തന്നെ ബാലൻ സാർ ഉണ്ട് അയാളുടെ കുടവയറും ആ നോട്ടവും എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല

‘ബാലൻസാർ’ എന്നെ ആദ്യ ദിവസം ജയിലിലേക് കൊണ്ടുവന്നപ്പോൾ ഇയാൾക്കാണ് വാർഡൻ ഡ്യൂട്ടി ഉണ്ടായിരുന്നത് എന്നെ ശരീരം മുഴുവനും തപ്പി പരിശോധിച്ചത് ഇയാളാണ് അതും ഒറ്റ തുണിപോലും ഇല്ലാതെ എന്റെ ചന്തിക്കു പിടിച്ചുവരെ പരിശോധിച്ചിട്ടുണ്ട്.


ഞാൻ അയാളെ മൈൻഡ് ചെയ്യാതെ സെല്ലിനകത്ത് കയറി, കുറച്ചു കഴിഞ്ഞപ്പോൾ ആയാളും പോയി. അവരൊക്കെ കുളിച്ചു വരുന്നതേയുള്ളു.

ഇന്ന് സെല്ല് ക്ലീൻ ചെയ്യേണ്ട ഡ്യൂട്ടി എനിക്കാണ് രാവിലത്തെ ഭക്ഷണം (റൊട്ടിയും സബറൂമും) കഴിച്ചശേഷം മെല്ലെ ക്ലീൻ ചെയ്യണമെന്ന് കരുതിയതാ അപ്പോഴാണ് ബാലൻ പോലീസ് വന്നത്.

“അരുൺ ആരാ…” ബാലൻ സർ ചോദിച്ചു..

“ഞാനാ സാറെ..”

“വേഗം ഡ്രസ്സ്‌ ഒക്കെ ഇട്ടു റെഡിആയി നിൽക്ക്..” എന്റെ ഓഞ്ഞ നോട്ടം കണ്ടിട്ടാവണം അയാൾതന്നെ പറഞ്ഞത് ഇന്നാണ് എന്റെ കേസ് പോലും.. അപ്പോഴാണ് തലക് പോയത് എന്റെ കേസിന്റെ കാര്യം. ഡ്രസ്സ്‌ ഒക്കെ ആക്കിയ ശേഷം മെല്ലെ ബാലൻ സാറിനെ പോയി കണ്ടു എന്നിട്ടും അയാളുടെ ഓഞ്ഞ നോട്ടത്തിനു ഒരു മാറ്റവുമില്ല.

എന്നെ കൊണ്ടുപോവാൻ രണ്ടു പോലീസുകാർ വന്നിട്ടുണ്ട് അവരോടൊപ്പം ഞാൻ ഇറങ്ങി, എന്റെ ബോഡിഗാർഡ്സിനെ പോലെ ഇടതും വലതുമായി അവരുണ്ട് ഒരു ലോക്കൽ ബസ്സിലാണ് യാത്ര രാവിലെ ആയതു കൊണ്ട് സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളുമുണ്ട് എല്ലാവരും എന്നെ നോക്കികൊണ്ടിരിക്കുന്നു അവരുടെ വിചാരം ഞാൻ ഏതോ തീവ്രവാദിയാണെന്നാണ് അതുപോലെയാണ് നോട്ടം. സീറ്റിൽ ഇരുന്നിട്ടുണ്ടായിരുന്നു കോളേജ് പയ്യനെ എഴുന്നേൽപ്പിച്ചു എനിക്ക് ഇരിക്കാനുള്ള സീറ്റ്‌ തന്നു. രണ്ടു പോലീസ്കാർ എനിക്ക് കാവലായി പോസ്റ്റ്‌ പോലെ നില്കുനുണ്ട്.

ബസ് ഇറങ്ങിയ ശേഷം കുറച്ചു നടക്കാനുണ്ട് കോടതിയിലേക്ക്‌. എന്നെയും കാത്തു കോടതി വരാന്തയിൽ എന്റെ അമ്മ നില്കുനുണ്ട്. രണ്ടുമാസത്തിന് ശേഷമാണു ഇരുമ്പ് കമ്പി മറയില്ലാതെ അമ്മയെ കാണുന്നത്, അതിന്റെ സന്തോഷം ആ മുഖത്തു കാണുന്നുണ്ട്. അമ്മ എന്റെ അടുത്ത് വന്നു വായിലേക്ക് എന്തോ കൊണ്ടിട്ടു അമ്പലത്തിലെ പ്രസാദമാണ്‌. ഇത് കണ്ടശേഷം പോലീസൊന്നും പറയാത്തതാണ് എന്നെ അതിശയിപ്പിച്ചത്.

കോടതിക്കകത് ഭയകര തിരക്കാണ്, എന്നെ പോലീസ്കാരൻ ഒരു മൂലയിൽ ഉള്ള ബെഞ്ചിൽ ഇരുത്തി. അമ്മ എന്നെ ഇടകണ്ണിട്ടു നോക്കികൊണ്ടേയുണ്ട്. ഞാൻ തിരയുന്നത് വേറെ ഒരാളെയാണ്. അപ്പോഴാണ് വിളിവന്നത്

145/2018 കാസറഗോഡ് പോലീസ് സ്റ്റേഷൻ ‘അരുൺ’ ഞാൻ പ്രതികൂട്ടിൽ കയറിനിന്നു ജഡ്ജി എന്നെ കുറച്ചു സമയം നോക്കിയ ശേഷം 13/07 എന്ന് പറഞ്ഞു അടുത്ത കോടതിയിൽ വരേണ്ട ദിവസമാണ്. ഞാൻ ബെഞ്ചിൽ പോയിരുന്നു. എല്ലാവരും തിരക്കിലാണ് അമ്മയുടെ നോട്ടം എന്നിൽ തന്നെയാണ്. പക്ഷെ എന്റെ കണ്ണും മനസും വേറെ ആർക്കോ വേണ്ടി തിരയുകയായിരുന്നു….

(തുടരും…)

പ്രിയ വായനക്കാർക് ബോറടിച്ചിട്ടുണ്ടാവതില്ല എന്ന് കരുതുന്നു.
രണ്ടാം ഭാഗം മുതൽ വേറെ ഒരു രീതിയിലായിരിക്കും കഥ പറയുന്നത്.

Comments:

No comments!

Please sign up or log in to post a comment!