പ്രണയത്തൂവൽ 3

എന്റെ കഥ സ്വീകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്റെ കഥാശൈലി നിങ്ങൾ സ്വീകരിക്കുമെന്ന്. ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം ഇതിലേക്ക് കടക്കുക. തുടർന്നും ഈ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു.

രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റ ഉടൻ തന്നെ മീനു അവളുടെ അമ്മയെ കാണാൻ അടുക്കളയിലേക്ക് പോയി. അവളവിടെ എത്തുമ്പോൾ രേഖ ജോലി ഒക്കെ കഴിഞ്ഞ് അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുവായിരുന്നു.

“എന്താണ് എന്റെ മീനൂട്ടി ഇന്ന് കോളേജിലേക്ക് പോകുന്നില്ലേ…”

“പോകണം… പക്ഷേ…”

“ പിന്നെ എന്ത് പറ്റി”

“അല്ലമ്മെ അവൻ എന്ത് ചെയുവാണോ എന്തോ.. കൈയിൽ ആണെ കെട്ടോക്കെ ഉണ്ട്…അവൻ എന്തായാലും റെസ്റ്റ് എടുക്കില്ല.. കോളേജിൽ വരാൻ നോക്കും. പക്ഷേ കുളി ഒക്കെ എങ്ങനെ….,”

അജുവിനൊടുള്ള മീനുവിന്റെ സ്നേഹം ആരെക്കാളും അറിയാവുന്നത് രേഖക്ക് തന്നെയാണ്. ഒരുപക്ഷേ അവൾടെ അച്ഛൻ മരിച്ചു എന്ന ചിന്ത പോലും വരുത്താതെ ഒരു ഏട്ടനെ പോലെ അവളെ അവൻ നോക്കുന്നത് കൊണ്ടാണ് അവർ തമ്മിൽ ഈ ഒരു അടുപ്പം. മീനു എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായ രേഖ പെട്ടന്ന് തന്നെ അവളോട് ചോദിച്ചു.

“ ഇപ്പൊ ഞാൻ പോയി അവനെ കുളിപ്പിച്ച് ഡ്രസ്സ് ഒക്കെ ഇടീച്ച് കോളേജിലേക്ക് വിട്ടാൽ എന്റെ മോൾടെ വിഷമം മാറുമോ??”

അത് കേട്ടതും മീനുവിന്റെ മുഖം തിളങ്ങി.

“ഇതാണല്ലോ എപ്പോഴും നടക്കുന്നത്. അവന് എന്തേലും പറ്റിയാൽ ഞാൻ തന്നെയാണല്ലോ അവനെ കുളിപ്പിക്കുന്നത്. അതിപ്പോ എന്റെ മോള് പറഞ്ഞില്ലെങ്കിലും ഞാൻ പോയി ചെയ്യും. അതിന് വേണ്ടിയാണ് ഞാൻ എല്ലാ ജോലിയും പെട്ടന്ന് തീർത്തത്.. കാരണം അവൻ എന്റെയും മകൻ തന്നെയാ… നീ പോയി കുളിച്ചേച്ച് പെട്ടന്ന് ഇറങ്ങാൻ നോക്ക്….”

“ഞാനാണ് അമ്മയെ പറഞ്ഞു വിട്ടതെന്ന് അവൻ അറിയണ്ട… ഞാൻ എന്തായാലും അവനോട് മിണ്ടത്തില്ല… അങ്ങനെയാണ് അവൻ ഇന്നലെ ഞങ്ങളോട് പറഞ്ഞത്… ഞങ്ങൾക്കും ഉണ്ട് ദേഷ്യവും വാശിയും…. എന്നെ പറ്റി അവൻ എന്തേലും ചോദിച്ചാൽ ഒന്നും മിണ്ടാൻ നിക്കണ്ട..”

“ആഹ്… ബെസ്റ്റ്… ആരാ ഈ പറയണേ… നീ അവനോട് മിണ്ടാതെ ഇരിക്കാൻ… നീ ഒന്ന് പോയെ… അവൻ എന്തൊക്കെ കാണിച്ചാലും പറഞ്ഞാലും അവൻ അടുത്ത് വരുമ്പോൾ അലിയുന്ന മനസ്സുള്ള നീ ആണോ ഈ പറയണത്… ഒന്ന് പോ പെണ്ണേ… ഞാൻ ഇതിൽ ഇല്ല… നിങ്ങളായി നിങ്ങടെ പാടായി… എന്നെ എന്റെ മോള് വിട്ടേക്ക്…”

“ ഒഹ്ഹ്‌… അല്ലേലും അമ്മ എന്നും അവന്റെ സൈഡിൽ ആണല്ലോ… സത്യം പറയ്… എന്നെ അമ്മ തവിട് കൊടുത്തു വാങ്ങിയതാണോ.

.  എനിക്ക് ഈ വീട്ടിൽ ഒരു വിലയും ഇല്ലേ?”

ചുണ്ട് കോട്ടി കൊണ്ട് മീനു അവളുടെ അമ്മയെ ചോടിപ്പിക്കാൻ പറഞ്ഞപ്പോൾ രേഖക്ക് ചിരി വന്നു…

“ ഓഹോ… അല്ലെങ്കിലും നമ്മള് കോമഡി പീസ്‌… കൊള്ളാം ബെസ്റ്റ്….”

“ഒന്ന് പോ പെണ്ണേ… പോയി കുളിക്കാൻ നോക്ക്… സമയം കുറെ ആയി…. എന്റെ മീനുട്ടി എന്നും ഈ അമ്മേടെ പൊന്നല്ലെ….”

ഇത് കേട്ടപാടെ മീനു അവൾടെ അമ്മക്ക് ഒരു ഉമ്മയും കൊടുത്തു അവൾടെ റൂമിലേക്ക് പോയി. രേഖ മുൻവശത്തെ വാതിൽ ചാരി അജുവിന്റെ വീട്ടിലേക്ക് നടന്നു.

????????????????????

“ ഇതാരാ ഹോംനേഴ്സ് എത്തിയോ… രോഗി മുകളിലത്തെ മുറിയിൽ ഉണ്ട്…”

രേഖ അടുക്കളയിൽ എത്തിയതും ആമിന അവളെ കളിയാക്കി പറഞ്ഞു.

“ ഒന്നു പോടീ കോപ്പേ എൻറെ കുട്ടിക്ക് അല്ലേ ഞാൻ ചെയ്യുന്നത്. നിനക്കെന്താ ഇത്ര കുഴപ്പം.”

“അയ്യോ എനിക്ക് ഒരു കുഴപ്പവുമില്ല. നിങ്ങൾ രേഖമ്മയും മോനും എന്തോ ആയിക്കോളു ഞങ്ങൾ  ഒന്നിനുമില്ലേ.”

“ അവൻ എന്താടീ പറ്റിയത്.. അവൾ പറഞ്ഞു കയ്യിൽ കെട്ടൊക്കെ ഉണ്ടെന്ന്.”

ആമിനയുടെ മുഖം മാറുന്നത് രേഖ ശ്രദ്ധിച്ചു..

“എന്താടി എന്തുപറ്റി എന്തേലും പ്രശ്നം ഉണ്ടോ…”

“എനിക്കറിയില്ല ലേഖ അവൻ എന്താ പറ്റിയതെന്ന്. അവൻ നമ്മുടെ പഴയ അജുവേ അല്ല. ചിരിച്ചും കളിച്ചും ഇരിക്കും പക്ഷേ പെട്ടെന്ന് അവന്റെ മൈൻഡ് മാറും. പിന്നെ ഒരു ദേഷ്യമാണ് അവൻ അവനെ തന്നെ മറക്കുന്ന ദേഷ്യം. ഇന്നലെ അവൻ നിന്ന നിൽപ്പ് കണ്ടപ്പോൾ ശരിക്കും ഞാൻ പേടിച്ചു. അവന്റെ ഉള്ളിൽ എന്തോ ഉണ്ടെടി പക്ഷേ ഒന്ന് ആരോടും പറയുന്നില്ല. അഹമദിക്ക പറയുന്നത്  അവൻ എപ്പഴേലും പറയുമെന്ന.. പക്ഷേ എനിക്ക് നല്ല പേടിയുണ്ട് കാരണം പെറ്റ വയറിന്റെ വേദന മറ്റുള്ളവർക്ക് അറിയില്ല…. നിനക്കറിയോ അവൻ എന്തേലും പ്രശ്നം ഉള്ളതായി… നിന്നോട് അവൻ ഒന്നും മറച്ചു വയ്ക്കാറില്ലല്ലോ.”

“ഇല്ല ആമി… എനിക്ക് ഒന്നും അറിയില്ല… അവൻ അങ്ങനെ ഒന്നും എന്നോട് പറഞ്ഞിട്ടില്ല… ഞാൻ എന്തേലും അറിഞ്ഞാൽ നിന്നോട് പറയാതെ ഇരിക്കോ… ഞാൻ ഒന്ന് ചോദിച്ച് നോക്കാം… നീ ടെൻഷൻ ആവണ്ട…. സമയം ആയി ഞാൻ ഒന്ന് പോയി അവനെ നോക്കട്ടെ…”

അതും പറഞ്ഞ് രേഖ അവിടെ കിടന്ന ഒരു കവറും എടുത്ത് നേരെ അജുവിന്റെ റൂമിലേക്ക് പോയി.

രേഖ റൂമിന്റെ വാതിൽ തുറന്നതും തന്നെ ഞെട്ടിച്ച് കൊണ്ട് അജു ഡ്രസ്സ് ഒക്കെ മാറി റെഡി ആയി നിക്കുവാണ്‌…

“അല്ല ഇതാരാ രേഖമ്മയോ അപ്പോ തുടങ്ങിയാലോ…”

“ നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ വന്നെന്ന്.


“ ഒഹ് താഴെ നിന്നും സൗണ്ട് കേട്ടൂ… അപ്പോ മനസ്സിലായി എന്റെ ഹോം നേഴ്സ് എത്തിയെന്ന്… സോ സമയം കളയണ്ട എന്ന് കരുതി റെഡിയായി നിന്നു.”

“ കള്ളൻ… എല്ലാരും കൂടി എന്നെ ഹോം നേഴ്സ് ആക്കി അല്ലേ….”

“”എന്റെ രേഖമ്മ എനിക്കല്ലേ ഹോം നേഴ്സ് ആകുന്നെ… പിന്നെ എന്താ പ്രശ്നം.”

“മതി സോപ്പ് ഇട്ടത്..  സമയം ആയി പോയി ബാത്റൂമിൽ  കേറ്.”

കുളിപ്പിക്കുന്ന സമയത്തും ഡ്രസ്സ് ഇടേക്കുമ്പോഴും ഒക്കെ രേഖ അവനോട് അവന്റെ ഉള്ളിലെ പ്രശ്നം തിരക്കിയെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു അവൻ ഒഴിവായി.

കൈ വയ്യാത്ത കൊണ്ട് അജു അവന്റെ വണ്ടി എടുത്തില്ല പകരം ജോബിടെ വണ്ടിയിലാണ് കോളേജിലേക്ക് പോയത്. പോകും വഴിയെല്ലാം അവൻ മീനൂനെ നോക്കിയെങ്കിലും വാതോരാതെ സംസാരിച്ചു വരുന്ന മീനു ഇന്ന് ഒരുവാക്ക് പോലും മിണ്ടുന്നില്ല. അവൻ ഒന്നും മിണ്ടാതെ ഇരുന്നു.

കോളേജ് എത്തിയതും സ്വന്തം ബുള്ളറ്റിൻ വരാത്ത അജുവിനെ കണ്ട് ഓരോരുത്തരും ഞെട്ടി. കാരണം എന്തൊക്കെ ആയാലും ബുള്ളറ്റ് ഇല്ലാതെ അജു കോളേജിൽ വരാറില്ല.

കോളേജിൽ കീറിയതും അവർ വണ്ടി സെക്യൂരിറ്റി റൂമിന് മുന്നിൽ നിർത്തി. അവരെ കണ്ടതും സെക്യൂരിറ്റി അനന്തൻ അവർടെ അടുത്തേക്ക് വന്നു…  കയ്യിലെ കേട്ട് കണ്ടതും അനന്തൻ അതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.

“എന്ത് പറ്റി അജു. കയ്യിൽ കെട്ടൊക്കെ..”

“ അതിവിടെ ചിലര് ഗ്ലാസ്സ് പ്ലേറ്റിൽ കരാട്ടെ പരിശീലനം നടത്തിയതാണ് അനന്ദേട്ടാ…”

മീനുവാണ് അതിന് മറുപിയായി പറഞ്ഞത്. അത് തനിക്കിട്ട്‌ ഒന്ന് താങ്ങിയതാണെന്ന് അജുവിനും മനസ്സിലായി.

“ഒന്നുമില്ല അനന്ദേട്ട ചെറിയൊരു മുറിവ് അത്രേ ഉള്ളൂ.”

“ എന്നാലും നോക്കണ്ടെ അജു.”

“ അത്രയ്ക്കൊന്നുമില്ല ഭായി..  എന്നാ പോട്ടെ ക്ലാസ്സിൽ കേറാൻ ടൈം ആയി…”

അതും പറഞ്ഞ് അവർ അവിടെ നിന്നും പാർക്കിംഗ് സ്ലോടിലേക്ക് പോയി.

ബൈക്ക് വച്ച് അവിടെ നിന്ന് ഇറങ്ങുമ്പോൾ അവരുടെ മുന്നിലായി ഒരു ബ്ലാക്ക് മേഴ്സെടെസ് ബെൻസ് വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും അജു ഒഴികെ ബാക്കി മൂന്നുപേരും ചിരിച്ചു. അജു അത് മൈൻഡ് ചെയ്യാതെ അവിടെ നിന്നും പോയി..

“ ഗുഡ് മോണിംഗ് ഗായ്‌സ്.”

കാറിൽ നിന്നിറങ്ങിയ സൂസൻ ജോർജ് അവരോടായി പറഞ്ഞു.

“ഗുഡ് മോണിംഗ് മിസ്സ്”

“അയാൾ എന്താ ഒരു റസ്പെക്ട് ഇല്ലാതെ പോകുന്നത്.”

“മിസ്സ് അവൻ ഒട്ടും ഓക്കെ അല്ല അതാവും”

“ ഇട്സ് നോട്ട് ഫസ്റ്റ് ടൈം… ഹീ ഇസ് ആൽ‌വേസ് ലൈക് ദിസ്.


കാർ വാതിൽ അടച്ചു കൊണ്ടു സൂസൻ ജോർജ് അവരൊടായി പറഞ്ഞു.

“ ഓക്കെ യു ഗായ്‌സ് ക്യാരി ഓൺ”

“ ഓക്കെ മിസ്സ്”

അതും പറഞ്ഞ് അവർ എല്ലാരും അവിടെ നിന്ന് പിരിഞ്ഞു

ക്ലാസിലേക്ക് നടക്കുന്ന വഴിയിലാണ് ലയ അജുവിനെ കണ്ടത്. രണ്ടുപേരുടെയും കണ്ണുകൾ വീണ്ടും ഉടക്കി. അവർ തമ്മിൽ നോക്കിക്കൊണ്ട് തന്നെ അടുത്തേക്ക് എത്തി. പെട്ടെന്നാണ് ലയ അവന്റെ കയ്യിലെ കേട്ട് ശ്രദ്ധിച്ചത്. അവളുടെ കണ്ണുകളിൽ ഒരു ആവലാതി നിറഞ്ഞു. അവളെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ പോയ അജുവിനെ അവൾ തടഞ്ഞു.

“ എന്താടോ കണ്ടിട്ടും കാണാത്ത മട്ടിൽ പോകുന്നത്.”

അജു ഒന്നും മിണ്ടാതെ നിന്നു.

“താൻ എന്താടോ ഞാൻ ചോദിച്ചത് കേട്ടില്ലേ.”

“ അതിൻറെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.”

“ഓഹോ… അങ്ങനെ ആണോ?”

“ ആഹ്‍ അതേ.”

“തന്റെ കയ്യിലെന്ത പറ്റിയ”

“ താട്സ് മൈ പേഴ്സണൽ… ഐ ഡോണ്ട് വാണ്ട് ടു സേ ഇറ്റ്‌ ടു എവരി വൺ…”

അൽപം ദേഷ്യത്തിലാണ് അജു അത് പറഞ്ഞത്. അവൻ അവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.

ലയക്ക്‌ അത് തികച്ചും ഒരു അപമാനം പോലെ തോന്നി. അവളുടെ കണ്ണുകളിൽ ചെറുതായി ഈറൻ അണിഞ്ഞു. അവളൊന്നും പറയാതെ അവിടെ നിന്നും പോയി. അജു നേരെ ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സിൽ എത്തിയതും ബാക്കി കുട്ടികൾ എല്ലാം അവന്റെ കൈ ശ്രദ്ധിച്ചു. അജു ഒന്നും നോക്കാതെ അവന്റെ സ്ഥിരം ഇരിപ്പിടം നോക്കി പോയി ഇരുന്നു. ബെഞ്ചിൽ ഇരുന്നു കയ്യിലെ കേട്ട് നേരെ ആണോ എന്ന് ഉറപ്പുവരുത്തി. പെട്ടന്ന് അവൻ ലയയെ പറഞ്ഞതോർത്തൂ അവൻ പറഞ്ഞത് അൽപ്പം കടുത്തു പോയെന്ന് അവന് സ്വയം തോന്നി. അവൻ പെട്ടന്ന് തന്നെ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.

“ഇവനൊക്കെ എന്തിനാണോ എന്തോ ക്ലാസ്സിൽ വരുന്നത്. വരും ഇറങ്ങി പോകും അടി ഉണ്ടാക്കും… ഇത് മാത്രേ ഉള്ളൂ ഇവനൊക്കെ.”

ഒരു പുച്ഛമായ ഭാവത്തിൽ ബിനോയ് അവന്റെ കൂട്ടുകാരോട് പറഞ്ഞു.

“നിനക്ക് പണ്ട് മീനുനെ തൊണ്ടിയത്തിന് അവൻ നിന്നെ അടിച്ചതിന്റെ ചൊരുക്കല്ലെ മോനെ ബിനോയ്.”

ബിനോയ് പറഞ്ഞത് കേട്ട സാന്ദ്ര പെട്ടന്ന് തന്നെ തിരിച്ച് മറുപടി കൊടുത്തു.

“നിന്നെ ഇപ്പൊ ഇവിടെ ആരും വിളിച്ചില്ല. നീ അവിടെ നിന്റെ കാര്യം നോക്കിയാൽ മതി. എനിക്ക് ആരോടും ഒരു ചൊരുക്കുമില്ല. പിന്നെ കുറെ നാൾ ആയല്ലോ അവന്റെ പുറകെ നടക്കുന്നു എന്നിട്ട് അവൻ ഒന്ന് മൈൻഡ് പോലും ചെയ്യുന്നിലല്ലോ… ഒന്ന് പോടി…”

“ ടാ ഞാൻ  നടക്കുന്നത് അവനെ പോലെ ഒരു ആണിന്റെ പുറകെയല്ലേ… അല്ലാതെ നിന്നെ പോലെ ആണും പെണ്ണും കെട്ടവന്റെ പുറകെ ഒന്നുമല്ലല്ലോ…”

“ടീ…”

ബിനോയ് അവളെ നോക്കി പല്ലുരുമി.


“ഒന്ന് പോടാ മരപ്പാഴെ….”

അതും പറഞ്ഞ് സാന്ദ്ര പുറത്തേക്ക് പോയി. ബിനോയ് നാണംകെട്ട് അവിടെ തന്നെ ഇരുന്നു.

“ നിനക്കുള്ളത് ഞാൻ തരാടി കൂത്തിചി മോളെ…”

???????????????????????

ക്ലാസ്സിൽ നിന്നും ഇറങ്ങി അജു നേരേ പോയത് എപ്പോഴും ഇരിക്കുന്ന വാകമര ചുവട്ടിലാണ്. അവൻ അവിടെ എത്തുമ്പോൾ അവന്റെ ചങ്ക്‌സും അവിടെ ഇരിപ്പുണ്ട്. പക്ഷേ ആരും അവനെ അത്രക്ക് മൈൻഡ് ചെയ്തില്ല. എല്ലാരുടെയും മനസ്സിൽ അവൻ ഇന്നലെ കാണിച്ചതിന്റെ അരിശം നിറഞ്ഞു നിന്നു. അവൻ അവിടെ ചെന്നിരുന്നു അവരെ ഒക്കെ നോക്കി.

“വാടാ നമുക്ക് പോകാം. ഇനി നമ്മൾ ആരുടെയും സമാധാനം കളയണ്ട.”

അഭിയോടും ജോബിയോടും അൽപ്പം ദേഷ്യത്തിൽ മീനു പറഞ്ഞുകൊണ്ട് ബാഗും തൂക്കി നടക്കാൻ ഒരുങ്ങിയതും അജു പെട്ടന്ന് അവൾടെ കയ്യിൽ കേറി പിടിച്ചു.

“ദേ അഭി എന്റെ കൈ വിടാൻ പറ… എനിക്ക് പോകണം.”

“ ഒന്ന് നിർത്ത് പെണ്ണേ… മതി എന്നെ ഇങ്ങനെ വിഷമിപ്പിച്ചത്.”

“ ഓഹോ ഇപ്പൊ നമ്മളാണ് സാറിനെ വിഷമിപ്പിക്കുന്നത് അല്ലേ… സാർ പറയുന്നതൊന്നും ആർക്കും വിഷമം ഉണ്ടാവില്ലല്ലോ…”

മീനു ആക്ഷേപരൂപേണ പറഞ്ഞു.

“ സോറി ഞാൻ അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനെ ഒക്കെ പറഞ്ഞതാ… നീ ഒന്ന് ഓക്കെ ആവു മീനൂസെ…”

“ നീ അങ്ങനെ പറഞ്ഞത് ഞങ്ങൾക്ക് ശെരിക്കും വിഷമം ആയടാ… എന്നെ പോലെ  ഇവന്മാർക്ക് നിന്നോട് ദേഷ്യപെടുന്നത് ഇഷ്ടമല്ലാത്ത കൊണ്ടാണ് ഇവന്മാരോന്നും പറയാതെ നിക്കുന്നെ..”

“ആഹ് ശെരി ഇത് ഇവിടെ വിട്.. ഇനി ഇതിനെ പറ്റി പറയണ്ട..”

“ എന്നാലും ആ കൊച്ചിനോട് നീ അങ്ങനെ ഒന്നും പറയരുതായിരുന്നൂ.”

“ആര് ഫസ്‌നയോടോ.. “

“ അതെ..”

“അത് നീ വിട്ടേക്ക്… ഞാൻ അവളെ കണ്ട് സംസാരിച്ചു തീർക്കാം..  അതൊക്കെ വിട് സമയം ആയി ഇനി ക്ലാസ്സിൽ കേറാം.”

അതും പറഞ്ഞ് മരച്ചുവട്ടിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവിടേക്ക് വരുന്ന സാന്ദ്രയെ അജു കണ്ടൂ. പെട്ടന്ന് തന്റെ കൂട്ടുകാരെ നോക്കുമ്പോൾ എല്ലാരുടെയും മുഖത്ത് ഒരു ആക്കിയ ചിരി അവൻ കണ്ടൂ.

“അജു എനിക്ക് കുറച്ചു ഒറ്റക്ക് സംസാരിക്കണം..”

“ആണോ… നിങ്ങള് വാ അവൾക്ക് എന്തോ ഒറ്റക്ക് സംസാരിക്കണം പോലും.. നമുക്ക് മാരികൊടുക്കാം…”

സാന്ദ്രയുടെ വാക്കുകൾക്ക് പരിഹാസ രൂപേണ അജു മറുപടി പറഞ്ഞു..

“ എന്റെ പൊന്നു മച്ചാനെ… ഇതൊക്കെ എക്സ്പയറി ആയ കോമഡി ആണ്… നീ അവളോട് എന്താണെന്ന് വെച്ചാൽ സംസാരിക്കു ഞങൾ പോകുവാ… നിങ്ങള് വാ..”

അജൂന്‍റെ മറുപടി കേട്ട അഭിക്ക്‌ ദേഷ്യം വന്ന് പറഞ്ഞു. എന്നിട്ട് ജോബിയേയും മീനുനെയും കൂട്ടി അവിടന്ന് പോയി…

“ നിനക്ക് എന്താണ് മോളെ പ്രശ്നം.. നീ പറ..”

“ അജു നിനക്ക് എന്താ പറ്റിയെ… കയ്യിൽ എന്താ…”

“കയ്യില് കുന്തം… മോളെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ വേണ്ട.. അത് ശരിയാവില്ല… നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നത്…”

“ എന്താ അജു നീ എന്നെ ഇങ്ങനെ എപ്പോഴും അവോയ്ഡ് ചെയ്യുന്നേ… എന്നിൽ എന്ത് കുറവാണ് നിനക്ക് തോന്നുന്നത്… എന്തേലും നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് നീ ഓപ്പൺ ആയി പറയ്…”

“ നിനക്ക് ഒരു കുഴപ്പവുമില്ല സാന്ദ്ര… നീ നല്ല ഒരു പെണ്ണാണ്.. പക്ഷേ എനിക്ക് ഈ പ്രേമത്തോടൊന്നും ഒരു താൽപ്പര്യവുമില്ല… ഞാൻ നിന്നെ ഒരു നല്ല ഫ്രണ്ടായിട്ട്‌ മാത്രമേ കണ്ടിട്ടുള്ളൂ…. അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും…”

“പിടിച്ചു വാങ്ങാനുളള ഒന്നല്ലല്ലോ സ്നേഹം… നിന്റെ സ്നേഹത്തിനായി ഞാൻ കാത്തിരിക്കും…. ക്ലാസ്സിൽ പോകാം.. വാ…”

അജു ഒന്നും മിണ്ടാതെ കാട് പോലെ വളർന്നു കിടക്കുന്ന തന്റെ താടിയിൽ തഴുകി അവൾടെ കൂടെ ക്ലാസിലേക്ക് നടന്നു…

??????????????????

അജു സാന്ദ്രക്കൊപ്പം ക്ലാസിലേക്ക് നടക്കുന്ന വഴിയിലാണ് ലയ അവരെ കടന്ന് സ്റ്റാഫ് റൂമിൽ കയറിയത്.  അവനെ അവളുടെ കൂടെ കണ്ടപ്പോൾ ലയക്ക് പെട്ടെന്ന് എന്തോ മനസ്സിൽ ഒരു ദേഷ്യം തോന്നി. അത് അവളുടെ മുഖത്ത് നിറഞ്ഞത് പോകുന്ന മാത്രയിൽ അജു കണ്ടൂ.  സ്റ്റാഫ് റൂമിൽ കയറിയതും അവിടെ സൂസൻ മിസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൂസനെ നോക്കി ചിരിച്ച് കൊണ്ട് തന്റെ ബുക്ക്സ് എടുത്ത് ലയയും നേരെ ക്ലാസ്സിലേക്ക് നടന്നു. രാവിലെ അവളോട് അജു കാണിച്ചതിന്റെ ഒക്കെ ദേഷ്യം അവളിൽ ഉള്ളത് കൊണ്ട് അവനെ ഇന്ന് ശെരിക്കും ടീസ് ചെയ്യാൻ തീരുമാനിച്ചാണ് അവള് ക്ലാസ്സിൽ കയറിയത്. സ്ഥിരം ഗാനം കേട്ടുകൊണ്ട് ലയ തന്റെ ബുക്ക്സ് ഡെസ്കിൽ വച്ച ശേഷം എല്ലാരോടും ഇരിക്കാൻ പറഞ്ഞു.

“ഇന്നലെ എന്റെ ഫസ്റ്റ് ക്ലാസ് ആയത് കൊണ്ട് മാത്രമാണ് ഞാൻ ഫ്രീ തന്നത്. സോ ഇന്ന് മുതൽ നമ്മൾ സിലബസ് സ്റ്റാർട്ട് ചെയ്യും. നിങ്ങൾ ബാക്കി ക്ലാസ്സൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയണ്ട. എൻറെ ക്ലാസിൽ അതിൽ ഞാൻ സംസാരിക്കുമ്പോൾ വേറെ ഒരു സൗണ്ട് പോലും ഇങ്ങോട്ട് കേൾക്കാൻ പാടില്ല ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയുന്നത്  ഒഴികെ. പിന്നെ  സ്കൂളുകളിലെ പോലെ നിങ്ങളെ ഞാൻ നോട്ട് എഴുതി ശല്യം ചെയ്യിക്കില്ല… നിങ്ങൾക്ക് വേണ്ട നോട്ട്‌സ് ഞാൻ തന്നെ ടൈപ്പ് ചെയ്ത് പീ ഡീ എഫ് ഫോർമാറ്റിൽ ഞാൻ തരാം…”

“താങ്ക്സ് മിസ്സ്”

കുട്ടികൾ എല്ലാം ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു.

“എനിക്ക് ആകെ ഒരു കണ്ടീഷൻ മാത്രമേ ഉള്ളൂ. ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ നിങ്ങളെല്ലാം ലക്ചർ നോട്സ് എഴുതിയേ പറ്റൂ… എഴുതാത്തവർ അന്നത്തെ ക്ലാസ്സ്  അടുത്ത ദിവസം തന്നെ ഇവിടെ അവതരിപ്പിക്കണം.. പിന്നെ ഒരു മണിക്കൂർ ക്ലാസ്സ് അവറിൽ ഞാൻ 40 മിനുട്ട് മാത്രേ ക്ലാസ്സ് എടുക്കു.. ബാക്കി സമയം നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം… ബട്ട്‌ സൗണ്ട് ഓവറായി ഉണ്ടാക്കാതെ ചെയ്യുക.. സോ എല്ലാർക്കും ഓക്കെ അല്ലേ… ആർകേലും എന്തേലും എതിർപ്പുണ്ടോ.. ഉണ്ടെങ്കിൽ ഇപ്പൊ പറയണം…”

അജുവിന്റെ മുഖത്ത് നോക്കിയാണ് ലയ അത് പറഞ്ഞത്… അവൻ ഒരു പുച്ഛമായ ഭാവത്തിൽ മുഖം തിരിച്ചു.

“ ഓക്കെ അപ്പോ ഇന്ന് സർവീസ് മാനേജ്മെന്റ് ഫസ്റ്റ് മൊഡ്യൂൾ തന്നെ തുടങ്ങാം… അതിന് മുന്നേ ഒരു ചെറിയ കാര്യം നോക്കാം… സാന്ദ്ര പ്ലീസ് സ്റ്റാൻഡ് അപ്…”

ലയയുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ അജു അവളെ നോക്കി… സാന്ദ്ര അപ്പൊൾ തന്നെ എണീറ്റ് നിന്നു.

“ വാട്ട് ഈസ് യുവർ റാങ്ക് പൊസിഷൻ…”

ക്ലാസിലെ മികച്ച സ്റ്റുഡന്റ് സാന്ദ്ര ആണെന്ന് സ്റ്റാഫ് റൂമിൽ നിന്ന് അരിഞ്ഞത് കൊണ്ട് അവളെ പ്രശംസിക്കാൻ വേണ്ടിയാണ് ലയ അവളെ വിളിച്ചു നിർത്തിയത്… ലയയുടെ മനസ്സിൽ അജുവിന്റെ റാങ്ക് പറഞ്ഞ് അവനെ കളിയാക്കാൻ ഉള്ള ഉദ്ദേശവും ഉണ്ടായിരുന്നു…

“ മിസ്സ് എനിക്ക് സെക്കൻഡ് റാങ്ക് ആണ്…”

“ ഓഹ്… അപ്പോ ആരാ ഫസ്റ്റ് റാങ്ക്.. എന്തായാലും ബാക്കിൽ ഒക്കെ ഇരിക്കുന്നവർക്ക് അതും തോന്നിയാൽ മാത്രം ക്ലാസിൽ കേറുന്നവർക്കൊന്നും ഈ ഫസ്റ്റ് റാങ്ക് ഒന്നും പറഞ്ഞിട്ടില്ല എന്ന് അറിയാം… സോ ഹൂ ഇസ് ദി ഫസ്റ്റ് റാങ്ക് ഹോൾഡർ…”

“ മിസ്സ് ഇപ്പൊ പറഞ്ഞ ആ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന ഒരാൾക്ക് തന്നെയാ ആ ഫസ്റ്റ് റാങ്ക് ഹോൾഡർ…. യെസ് ഹീ ഇസ് ദി ഫസ്റ്റ് റാങ്ക് ഹോൾഡർ… അജ്മൽ അഹമദ്…”

ലയയുടെ ഡയലോഗ് കേട്ട് ദേഷ്യം വന്ന മീനു എണീറ്റ് അജുവിനെ ചൂണ്ടി കാണിച്ച് ഇങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും ലയക്ക് വിശ്വസിക്കാൻ ആയില്ല…

“ യെസ് മിസ്സ്… അജുവാണ് ലാസ്റ്റ് നാല് സെമ്മിലും ഫസ്റ്റ് റാങ്ക് ഹോൾഡർ… ഹീ ഇസ് ദി ടോപ്പർ ഓഫ് ദി  കോളേജ്… ടോപ്പേർ ഓഫ് ദി യൂണിവേഴ്സിറ്റി….”

അർജുൻ റെഡ്ഡി സിനിമയിലെ ഡയലോഗ് പോലെ സാന്ദ്രയാണ് അത് പറഞ്ഞത്. അതും കൂടെ കേട്ടപ്പോൾ ലയ കിളി പറന്ന പോലെ നിന്ന് അജുവിനെ നോക്കി.

പണ്ട് ഒരു സിനിമയിൽ ഇന്നസെന്റ് പറഞ്ഞ പോലെ… “ഇവിടെ ഇപ്പൊ എന്താ സംഭിച്ചത്..”

പക്ഷേ അജു ഒന്നും മൈൻഡ് ചെയ്യാതെ ബുക്കിൽ എന്തോ വരചുകൊണ്ട് ഇരുന്നു.

സംഭവം നാറി എന്ന് മനസ്സിലായതും ലയ അജുവിനെ ഫേസ് ചെയ്യാതെ അവനെ പ്രശംസിച്ചു… ലയ പെട്ടന്ന് വിഷയം മാറ്റാൻ സിലബസ് സ്റ്റാർട്ട് ചെയ്തു. ക്ലാസ്സ് എടുത്ത് അരമണിക്കൂർ കഴിഞ്ഞതും ലയ ടോപിക്സ് ഒക്കെ അവസാനിപ്പിച്ചു.

“ഓക്കെ സ്റ്റുഡന്റ്സ് ലെട്സ് സ്റ്റോപ് ഹിയർ ഫോർ ടുഡേ… നൗ യു ക്യാൻ ടൂ യുവർ വർക്ക്.”

ലയ അങ്ങനെ പറഞ്ഞതും കുട്ടികൾ എല്ലാം ബുക്ക്സ് ഒക്കെ അടച്ചു വച്ച് സംസാരിക്കാൻ തുടങ്ങി.

“ എക്സ്ക്യൂസ്‌ മീ മിസ്സ്….”

ബുക്ക് അടച്ചു ബെഞ്ചിൽ വക്കാൻ തിരിഞ്ഞ ലയ ആ ശബ്ദം കേട്ടതും തിരഞ്ഞ് ആരാണെന്ന് നോക്കി. ലയ തിരിഞ്ഞപ്പോൾ ഒരു ആക്കിയ ചിരിയുമായി തന്നെ നോക്കി നിൽക്കുന്ന ബിനോയിയെ ആണ് കണ്ടത്….

“യെസ് വാട്ട് യു വാണ്ട്‌…”

“അല്ല മിസ്സ് ഫസ്റ്റ് ക്ലാസിൽ താങ്കൾ പറഞ്ഞത് താങ്കളുടെ ക്ലാസിൽ മലയാളം മാത്രം ഉപയോഗിച്ചാൽ മതിയാകും എന്നല്ലേ… എന്നിട്ട് താങ്കൾ ഇന്ന് മുഴുവനും ആംഗിലേയം മാത്രം ആയിരുന്നല്ലോ… ഓരോ ദിവസം ഓരോ നിയമങ്ങൾ ആണോ മിസ്സ്… ഇതൊരുമാതിരി അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പോലെ ആണല്ലോ….”

തലക്ക് ദിവസം തന്നെ ക്ലാസിലെ എല്ലാ കുട്ടികളുടെയും മുന്നിൽ വച്ച് അപമാനിച്ച ലയക്ക് മറുപണി കൊടുക്കാൻ വേണ്ടിയാണ് ബിനോയ് ഇങ്ങനെ പറഞ്ഞത്. എന്നാൽ അജുവിനെ അപമാനിക്കാൻ ശ്രമിച്ച പണിയിൽ തിരികെ പണികിട്ടിയപ്പോ തന്നെ ലയയുടെ എല്ലാ ഫ്യൂസും പോയിരുന്നു… ബിനോയുടെ പരിഹാസ വാക്കിന് പകരം പറയാൻ ആവാതെ ലയ തകർന്നു നിന്നു. താൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അവിടെ അരങ്ങേറിയപ്പോൾ ലയക്ക് ഒട്ടും പിടിച്ച് നിൽക്കാൻ ആയില്ല… അവളുടെ കണ്ണുകളിൽ ചെറുതായി ഈരം അണിഞ്ഞു. അത് മാറ്റാരും തന്നെ ശ്രദ്ധിച്ചില്ല…

“ ടാ അച്ചിലൂക്കി മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കിൽ നിന്നെ ഞാൻ കാലേവാരി മതലിൽ അടിക്കും… കൂടുതൽ ഷോ കാണിക്കാതെ ഇരിക്കേട പൂമാനമേ…..”

ലയയുടെ കണ്ണുകൾ നിറഞ്ഞത് കണ്ട അജു എണീറ്റ് വിരട്ടിയതും ബിനോയ് ശശി ആയി തന്റെ സീറ്റിൽ ഇരുന്നു…

തന്നെ അപ്പോൾ അജു സഹായിക്കുമെന്ന് ലയ ഒരിക്കലും കരുതിയതല്ല… അവളുടെ കണ്ണുകളിൽ സന്തോഷവും തന്നോടുള്ള സ്നേഹവും നന്ദിയും നിറഞ്ഞു പൊങ്ങുന്നത് അജു ശ്രദ്ധിച്ചു. അവൻ അവളെ നോക്കി ചിരിച്ചു..

“ ട്ര്‍ർർർർർർർർ….”

ബെല്ലടിച്ച ശബ്ദം കേട്ടതും ലയ തന്റെ ചിന്തയിൽ നിന്നും ഉണർന്നു. ബുക്ക്സ് എടുത്ത് എല്ലാരോടും താങ്ക്സ് പറഞ്ഞു ബിനോയിയെ ഒന്ന് ചിറഞ്ഞ ശേഷം അജുവിനെ നോക്കി കൊണ്ട് ക്ലാസ്സിൽ നിന്നും പോയി.  ഒരു പത്ത് സെക്കൻഡ് കഴിഞ്ഞതും ലയ വീണ്ടും ക്ലാസിൽ കേറി അജുവിനെ സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞ ശേഷം തിരികെ പോയി. അജു പെട്ടന്ന് തന്നെ തന്റെ സീറ്റിൽ നിന്നും എണീറ്റ് പുറത്തേക്ക് ഇറങ്ങി. പോകുന്ന വഴിയിൽ ബിനോയിയെ ചൊറിയാൻ അവൻ മറന്നില്ല….

?????????????????

ക്ലാസിൽ നിന്ന് സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴിയേ ആണ് ഫസ്റ്റ് ഇയെറിലെ ദിവ്യ അജുവിന്റെ മുന്നിൽ വന്നത്.

“ഹായ് ഇതാരാ ദിവ്യകുട്ടിയോ… എന്താണ് മോളെ സുഖാണോ…”

“ അജു ചേട്ടാ താങ്ക്സ് ഉണ്ട്…”

അതും പറഞ്ഞ് അവള് കരയാൻ തുടങ്ങി…

“ ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് എന്റെ മുന്നിൽ വച്ച് കരയല്ലേ എന്ന്… ഒന്ന് നിർത്തടേ…”

“ ഞാൻ ഇപ്പൊ കരഞ്ഞത് സന്തോഷം കൊണ്ട… എനിക്ക് വേണ്ടി ചോദിക്കാൻ എന്റെ ഏട്ടൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ…”

“ നീയും എനിക്ക് എന്റെ അജ്മിയെയും മീനൂനെയും അല്ലേ… അപ്പോ നിനക്കൊരു പ്രശ്നം വന്നാൽ ഞാൻ ഇടപെടും… ഇല്ലെങ്കിൽ ഞാൻ പിന്നെ നിന്റെ ചേട്ടൻ എന്ന് പറഞ്ഞു നടക്കുന്നത് എന്തിനാ… പിന്നെ അല്ലെങ്കിലും അവനിട്ട് പോട്ടിക്കണം എന്ന് ഞാൻ നേരെത്തെ തന്നെ തീരുമാനിച്ചു വച്ചതാ… പക്ഷേ അവസരം ഒത്തു വന്നില്ല… ഇന്നലെ പിന്നെ എന്റെ പെങ്ങളെ അവൻ ശല്ല്യം ചെയ്തു എന്ന് കേട്ടപ്പോൾ പിന്നെ ഞാൻ ഒന്നും നോക്കിയില്ല.. . അത്രേ ഉള്ളൂ..”

“  പിന്നെ കയ്യുടെ കാര്യം ഒക്കെ ഞാൻ അറിഞ്ഞു അതുകൊണ്ട് ഞാൻ ഒന്നും ചോദിക്കുന്നില്ല… ഇനി ഇങ്ങനെ ഒന്നും ചെയ്യാതെ ഇരുന്നാൽ മതി കേട്ടോ…”

“ ഒഹ്  ശെരി തമ്പുരാട്ടി…”

“ ലബ്‌ യൂ ഏട്ടാ…”

എന്ന് പറഞ്ഞു പെട്ടന്ന് ദിവ്യ അജുവിനെ കെട്ടിപ്പിടിച്ചു… അവളെന്നും ഇങ്ങനെ തന്നെയാണ് അവൾക്ക് സന്തോഷം തോന്നിയാലും സങ്കടം തോന്നിയാലും അജു അത് സോൾവ് ചെയ്യുമ്പോൾ അവനെ കെട്ടിപ്പിടിച്ചു ഇങ്ങനെ പറയും….അവനും അതിൽ സ്നേഹം മാത്രമേ കണ്ടിരുന്നുള്ളൂ….   അവളെ എല്ലാം പറഞ്ഞ് മനസ്സിലാക്കി ക്ലാസിലേക്ക് പറഞ്ഞുവിട്ട ശേഷം സ്റ്റാഫ് റൂമിലേക്ക് പോകാനായി തിരിയുമ്പോൾ തന്നെ നോക്കി നിൽക്കുന്ന ലയയെ അവൻ കണ്ടൂ. താൻ വരാൻ ലേറ്റ് ആയ കൊണ്ട് തന്നെ തിരഞ്ഞ് വന്നതാണെന്ന് അവന് മനസ്സിലായി….

“ ഓഹോ അപ്പോ ഇതിനായിരുന്നോ ഇന്നലത്തെ അടിയൊക്കേ…”

ലയയുടെ ചോദ്യത്തിന് ഉത്തരം പോലെ അവൻ അവളെ നോക്കി ചിരിച്ചു…

“അപ്പോ തനിക്ക് ചിരിക്കാൻ ഒക്കെ അറിയാമായരുന്നോ…”

“ പിന്നെ മനുഷ്യരായാൽ ചിരിക്കില്ലേ….”

അജുവിന്റെ മറുപടി കേട്ട പാടെ ലയക്ക് ചിരി വന്നെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ തുടർന്നു…

“ അതേ മനുഷ്യന്മാർ ചിരിക്കും… താൻ പക്ഷേ ഒന്ന് ചിരിച്ച് കാണുന്നത് ഇപ്പൊ അല്ലേ… എപ്പോഴും ഒരു മസില് പിടിത്തം അല്ലേ…”

“ ഇനി അടുത്ത വട്ടം ഞാൻ ചിരിക്കുമ്പോൾ ആളെ വിടാം മിസ്സിനെ വിളിക്കാൻ.. വന്ന് കണ്ടോളൂ….”

“ തനിക്ക് തർക്കുത്തരം പറയാതെ നിൽക്കാൻ പറ്റില്ലേ… എന്തിനും ഒരു മറു കൗണ്ടർ ഇടുമല്ലോ താൻ…”

അജു ഒന്ന് ചിരിച്ച് നിർത്തി…

“എന്തിനാ മിസ്സ് എന്നെ വിളിച്ചത്….”

“ താക്യൂ വെരി മച്ച് അജ്മൽ… താൻ അപ്പോ അവിടെ അവനെ ഒന്നും പറഞ്ഞില്ല എങ്കിൽ ചിലപ്പോൾ ഞാൻ ആ ക്ലാസ്സിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി പോയേനെ… തന്നെ ഞാൻ ആക്ഷേപിച്ചു എന്നിട്ടും താൻ എന്നോട് ആ ദേഷ്യം കാണിക്കാതെ എന്നെ സഹായിച്ചു… എനിക്ക് എന്ത് പറയണം എന്ന് അറിയില്ല… ഐയാം റിയലി സോറി അജ്മൽ.. ഫോർ ഹുമിലിയേറ്റിംഗ് യൂ… വാ നമുക്ക് ക്യാന്റീനിൽ പോയി അവിടെ ഇരുന്നു സംസാരിക്കാം…”

ലയ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി….

“ മിസ്സ് പതുക്കെ.. പതുക്കെ… ഒരു മയത്തിലോക്കെ… മിസ്സ് ഒരു കാര്യം ഞാൻ പറയുന്നത് കേൾക്കണം… അവിടെ മിസ്സിന്റെ സ്ഥാനത്ത് ഏതൊരു പെണ്ണാണെങ്കിൽ പോലും ഞാൻ അങ്ങനെയേ ചെയ്യൂ… കാരണം ഒരു പെണ്ണിന്റെയും കണ്ണ് നിറയുന്നത് എനിക്ക് ഇഷ്ടമല്ല.. സോ ഞാൻ അതിൽ ഇടപെടും… പിന്നെ മിസ്സ് എന്നെ കരിവാരി തേക്കാൻ ശ്രമിച്ചത് ഞാൻ മൈൻഡ് പോലും ചെയ്യില്ല… കാരണം എന്നെ നിങ്ങൾക്ക് അത്രക്ക് അറിയാത്ത കൊണ്ടാ… ഇതിന്റെ പേരിൽ ക്യാന്റീനിൽ ഒന്നും പോകേണ്ട ആവശ്യമില്ല…  സോ…. ഞാൻ ഇപ്പൊ ക്ലാസ്സിലേക്ക് പോകുന്നു…. ബൈ…. സീ യൂ….”

അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി… ലയ അവനെ തന്നെ നോക്കി അവിടെ തന്നെ നിന്നു… അവളുടെ മനസ്സിൽ അവനോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരുന്നു…

(തുടരും)

??????????????????

ഒറ്റ ദിവംകൊണ്ട് ആണ് ഞാൻ ഈ ഭാഗം പൂർത്തിയാക്കിയത്. തെറ്റുകുറ്റങ്ങൾ വന്നാൽ ഞാൻ ക്ഷമ ചോദിക്കുന്നു. എഴുതാനായി ഒരവസരം പോലും കിട്ടുന്നില്ല.. അത്രമാത്രം തിരക്കുകൾ കൊണ്ട് നിറയുന്ന അവസ്ഥയാണ്. എല്ലാവരും എന്നോട് ക്ഷമിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. അടുത്ത ഭാഗത്തിനായി ഞാൻ രണ്ടാഴ്ച സമയം നിങ്ങളോട് ചോദിക്കുന്നു. കഥ ഇനി മറ്റൊരു തലത്തിൽ സഞ്ചരിക്കാൻ പോകുന്നു… ലാഗുകൾ പരമാവതി ഒഴിവാക്കി… അജ്മലിന്റെ മറ്റൊരു പകർപ്പ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതാണ്… ഈ ഭാഗം ഇഷ്ടമായാൽ ഒരു ഹൃദയം മുകളിൽ തരുക… അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം.. തീർച്ച..

Mythreyan Tarkovsky

Comments:

No comments!

Please sign up or log in to post a comment!