പ്രണയഭദ്രം 3

ഒരു ദിവസം മുഴുവൻ സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നു. അവിടെ അവർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യ കഴിച്ചെന്നു വരുത്തി, അവനോടൊപ്പം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും വീട്ടിൽ നിന്നും പലതവണയായി വന്ന missed calls എനിക്ക് തൽക്കാലത്തേക്ക് എങ്കിലും അവനെ പിരിയാനുള്ള സമയമായെന്ന് ഓർമ്മിപ്പിച്ചു. എനിക്ക് പോവെണ്ടായിരുന്നു. അവനെ വിട്ടു ഒരു നിമിഷം പോലും പിരിയുന്നത് എനിക്ക് അസ്സഹ്യ മായിരുന്നു. ഒരാൾക്ക് മറ്റൊരാളെ ഇത്രമേൽ സ്നേഹിക്കാനാവുമോ? ഒരുതവണ പോലും പരസ്പരം കാണാതെ മനസ്സും ആത്മാവും പരസ്പരം സ്വന്തമാക്കിയവർ. ആദ്യമായി കാണുന്ന ദിവസം തന്നെ സ്വന്തമാക്കുമെന്ന വാക്കുപോലും തെറ്റിക്കാതെ ഒരു താലിയുടെ പവിത്രതയിൽ എന്നെ അവന്റെ ജീവനിലേക്കു ചേർത്തിരിക്കുന്നു. ഇന്നാണ് ആദ്യമായ്‌ തമ്മിൽ കണ്ടതെന്ന് പോലും വിശ്വാസം വരുന്നില്ല.

” വിശ്വാസം ഇല്ലേ…. ആരെ…. എന്നെയോ….. “

ശബ്ദം കേട്ടു നോക്കുമ്പോ ആൾ എന്നെ തന്നെ നോക്കിയിരിക്കുവാ.

” അതേയ് അങ്ങനല്ല…. ഇന്നാണ് നമ്മൾ കണ്ടതെന്ന് വിശ്വാസം വരുന്നില്ലെന്ന് പറഞ്ഞതാ… മനസ്സിലാ പറഞ്ഞേ…. ഉറക്കെ ആയിപ്പോയതാണെന്നേ….. ” ഒരു ചമ്മിയ ചിരിയൊക്കെ ചിരിച്ചു പറഞ്ഞു ഞാൻ ഒപ്പിച്ചു.

“ഭദ്രക്കുട്ടി ഒരുപാട് ചിന്തിച്ചു കൂട്ടുന്നുണ്ടല്ലോ….പോവെണ്ടേ മോളേ നിനക്ക്. … “

“വേണ്ട…. നിക്ക് പോവേണ്ട അച്ചു.. “

“ആഹാ… അപ്പോ വീട്ടിൽ എന്തു പറയും…. കട്ടോണ്ടു പോവട്ടെ പെണ്ണേ നിന്നെ… “

“എനിക്കു നിന്നെ വിട്ടു പോവാൻ വയ്യെന്ന്…. ” അവന്റെ കയ്യിൽ നുള്ളി വേദനിപ്പിച്ചു കൊണ്ടു ഞാൻ ചിണുങ്ങി…

” നിന്നെ വിടാൻ എനിക്ക് മനസ്സുണ്ടായിട്ടാണോ….. ഇപ്പോൾ നീ പറഞ്ഞാൽ നിന്നെയും കൊണ്ടു ഞാൻ പോവും… പക്ഷേ അതൊരു പരിഹാരം അല്ലല്ലോ മോളേ… നീ സങ്കടപ്പെട്ടാൽ പിന്നെ ഞാൻ എങ്ങനാടോ ഇന്നത്തെ ദിവസ്സം ഉറങ്ങുന്നേ…. നോക്ക്… ന്റെ മോളു nte മുഖത്തേക്ക് നോക്ക്… എന്റെ ഭദ്രക്കുട്ടി വീട്ടിൽപോയി അവിടുത്തെ സിറ്റുവേഷൻ ഒക്കെ ഒന്നു തണുത്തിട്ട് എന്നെ വിളിക്ക്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതല്ലേ… ഇനി ഒരുപാട് ദിവസം നമ്മൾ ഒരുമിച്ചല്ലേ… നാളെ രാവിലെ ഓടി എന്റെ അടുത്തേക്ക് വന്നാൽ മതി. രാത്രി എന്റെ കുട്ടി ഉറങ്ങും വരെ ഞാൻ കൂടെ ഫോണിൽ ഉണ്ടാവുമല്ലോ….. അവിടെ വീട്ടിൽ വെറുതേ ഒരു പ്രശ്നം ഉണ്ടാക്കേണ്ട. നാളെ നീ യൂണിവേഴ്സിറ്റിയിൽ വരുമ്പോ അവിടുന്ന് നിന്നെ ഞാൻ വന്നു കൊണ്ടു പൊക്കോളാം….

സന്തോഷമായിട്ട് എന്റെ ഭദ്രക്കുട്ടി വീട്ടിൽ പോ “..

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

” നിന്റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന ഈ ഓരോ തുള്ളിയും എന്റെ പരാജയം ആണ് ഭദ്രാ…… എന്റെ പെണ്ണിന്റെ കണ്ണു നിറയുന്നത് എന്റെ തോൽവി തന്നെയല്ലേ…. “

തിടുക്കത്തിൽ അത് ഞാൻ തുടക്കാൻ ശ്രമിച്ചതും എന്റെ കവിളിലൂടെ ഇറ്റുവീണ കണ്ണുനീർ അവൻ കൈക്കുമ്പിളിൽ ഒരു തീർത്ഥം പോലെ ഏറ്റു വാങ്ങി. ആ നനവ് അവൻ അവന്റെ ചുണ്ടിലേക്ക് ചേർത്തു. അപ്പോഴും അവന്റെ ഇടത്തെ കൈ എന്റെ വലത്തേ കൈയിൽ ഇറുക്കെ പിടിച്ചിരുന്നു കണ്ണുനീരിനെ തുടച്ചുമാറ്റാൻ സമ്മതിക്കാതെ.

പാതയോരത്ത് നിർത്തിയിരുന്ന കാറിൽ അവനെ വിട്ടു പോവാൻ മനസ്സു വരാതെ അവനോട് ചേർന്നിരുന്നു. ..

” എന്നെ കാണാൻ വന്ന വെറും ഭദ്രയല്ല ഇത്. നീ ഇപ്പോ mrs. ഭദ്ര അച്ചു രാജ് ആണ്. ഒറ്റക്കല്ല നീ ഇനി. അതുമാത്രം മനസ്സിലോർത്തു എന്റെ കുട്ടി പൊക്കോ. സൂക്ഷിച്ചു ഡ്രൈവ് ചെയ്യണേ മോളേ…. നീ ഒരുപാട് ആലോചിച്ചു കൂട്ടിക്കൊണ്ടിരിക്കുവാ…. കാണുമ്പോ തന്നെ അറിയാം…. ഒറ്റക്ക് വിടാൻ മനസ്സുണ്ടായിട്ടല്ല… എത്തിയാൽ ഉടനെ ഒന്നു വിളിക്കണേ…. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി എന്നെ അവിടേക്ക് കയറ്റി ഇരുത്തി ഡോറും അടച്ചു അവൻ കൈ വീശി കാണിച്ചു….

തിരികെ ഡ്രൈവ് ചെയ്യ്തു എത്തും വരെ ഒരു മന്ത്രം പോലെ അവന്റെ ആ വാക്കുകൾ എന്റെ ഉള്ളിൽ അലയടിച്ചു. “ഒറ്റക്കല്ല നീ ഇനി “. ആ ഒരു ഒറ്റ വാക്കിന്റെ മാസ്മരികതയിൽ കരയാൻ പോലും മറന്നു… ഞാൻ പറഞ്ഞില്ലേ അവൻ മാന്ത്രികനാണ്….. വാക്കുകൾ കൊണ്ടു എന്റെ ആത്മാവിനെപ്പോലും സ്വന്തമാക്കിയവൻ….. ഒരു ഡോക്ടർ എന്ന നിലയിൽ അവന്റെ ആ സിദ്ധി എത്ര വലുതാണ്. വേദനിക്കുന്ന, നിരാശ നിറഞ്ഞ മനസ്സുകളിൽ ആശ്വാസം നിറക്കുന്നത് അവനെഴുതുന്ന മരുന്നുകളെക്കാളും അവന്റെ ഈ മാജിക്‌ ആവും.

വീടുവരെ എങ്ങനെ ഡ്രൈവ് ചെയ്തെന്നു പോലും ഓർമയില്ല. താലി പുറത്ത് കാണുന്നില്ലെന്ന് ഉറപ്പുവരുത്തി, സിന്ദൂരം തുടച്ചു മാറ്റി കാറിൽ നിന്നും ഇറങ്ങി വീടിനുള്ളിലേക്ക് നടക്കുമ്പോ നടുമുറ്റത്തിരുന്നു പൂമുഖത്തേക്ക് നോക്കി അമ്മ ഇരിപ്പുണ്ടായിരുന്നു. അമ്മമ്മയെയും കൂട്ടി മുറിയിലെത്തി, അന്നത്തെ ദിവസത്തെ പറ്റി മുഴുവൻ ശ്വാസം പോലും വിടാതെ പറഞ്ഞു തീർത്തപ്പോൾ അമ്മയുടെ മുഖത്തു നിറഞ്ഞ പേടിയും അതിനോടൊപ്പം നിറഞ്ഞ സന്തോഷവും ഒരുമിച്ച് ഞാൻ കണ്ടു. ” എനിക്ക് വിശ്വാസമാണമ്മേ…… എല്ലാം അറിഞ്ഞുകൊണ്ടല്ലേ….അദ്ദേഹം എന്നെ രക്ഷിക്കാനുള്ള വഴി കണ്ടിട്ടുണ്ടാവും “

നീണ്ട ഒരു നെടുവീർപ്പും എന്നെ ചേർത്തു പിടിച്ചു ഒരു ഉമ്മയും തന്നു നടന്നു പോവുന്ന അമ്മയെ നോക്കി നിന്നു.
നിസ്സഹായയാണ് എന്റെ അമ്മ…… പാവം….. ആ അമ്മ പ്രസവിച്ചതല്ല എന്നെ. പക്ഷേ ആ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ലെനിക്ക്. എനിക്കായി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചവരാണ് അവർ.

അവന്റെ ശബ്ദം കേട്ടു കേട്ടു കിടന്നു എപ്പോഴോ ആണ് ഉറങ്ങിപ്പോയത്. ഉണർന്നപ്പോ നേരം നന്നേ വെളുത്തിരുന്നു. തിടുക്കത്തിൽ എഴുനേറ്റു റെഡി ആയി, കഴിച്ചെന്നു വരുത്തി ഇറങ്ങിയപ്പോൾ അമ്മാവൻ പൂമുഖത്ത് പത്രം വായിച്ചിരിപ്പുണ്ട്. ഇന്നലെ താമസിച്ചു വന്നതിനുള്ളത് കടുത്ത ശാസനയുടെ ഒരു മൂളലായി എനിക്ക് പുറകിൽ മുഴങ്ങി.

അവനോടൊപ്പമുള്ള നിമിഷങ്ങളുടെ ഓർമയിൽ എന്നെ തന്നെ മറന്നിരുന്നു. ഞാൻ എത്തുമ്പോഴേക്കും ഒരു വെള്ള honda city ചാരി ലൈറ്റ് ബ്ലൂ denim അതിനു നന്നേ ഇണങ്ങുന്ന white തന്നെ shirt ഇട്ടു ആൾ അങ്ങനെ നിൽക്കുവാ. സൺഗ്ലാസ് കയ്യിൽ ഇട്ടു കറക്കി അങ്ങനെ നിൽക്കുവാ. ആ നിൽപ്പ് കണ്ടു ആരാധനയും പ്രണയവുമൊക്കെ നിറഞ്ഞു തിങ്ങി… ഒരുവിധം പെണ്കുട്ടികളൊക്കെ അവനെ ആരാധനയോടെ ഒക്കെ നോക്കുന്നുണ്ട്. അവനാണെങ്കിൽ എന്നെയും…….. എന്റെ സുഹൃത്തുക്കളടക്കം…. പൊട്ടി വന്ന ചിരി ഞാൻ കടിച്ചമർത്തി….. ആർക്കും അറിയാത്ത എന്റെ രഹസ്യം ആണവൻ…. എന്റെ സ്വകാര്യ അഹങ്കാരം… കാർ il കേറുന്നത് കാണുമ്പോ എന്താവുമോ ആവോ. ആരോടും ഒന്നും പറയാൻ നിന്നാൽ ശരിയാവില്ല എന്നു തോന്നിയത് കൊണ്ടു കൂട്ടുകാർക്കു നേരെ ഒന്നു കൈ വീശി കാണിച്ചിട്ട് ഞാൻ അവനരികിലേക്ക് നടന്നു. അടുത്തെത്തും മുന്നേ ആൾ സൈഡ് ഡോർ ഒക്കെ തുറന്നു പിടിച്ചു… കയറിയ ഉടനെ ഡോർ അടച്ചു അവൻ ഡ്രൈവിംഗ് സീറ്റിൽ എത്തി. അവിടെ ചുറ്റുപാടും ഒരുപാട് അമ്പരപ്പ് നിറഞ്ഞ നോട്ടങ്ങൾ എന്നിലേക്ക് നീളുന്നത് കണ്ടു….

കാർ ഓടി തുടങ്ങിയപ്പോ തന്നെ ഞാൻ ചോദിച്ചു ” എങ്ങോട്ടാ പോണേ ” ചോദിക്കാതിരിക്കാനായില്ല. കണ്ട നിമിഷം മുതൽ എന്നെ വിസ്മയിപ്പിക്കുക മാത്രം ചെയ്ത മാന്ത്രികനല്ലേ. …. അടുത്ത നിമിഷം എന്തു ചെയ്യുമെന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല….. he is just unpredictable….

” തട്ടിക്കൊണ്ടു പോകുവാ…. ” എന്നിട്ട് പതിവ് ചിരിയും.

“പറ അച്ചു എവിടെക്കാ…. ഒരുപാട് കാറിൽ കറങ്ങി നടക്കേണ്ട. ആരേലും കണ്ടാൽ പിന്നെ അതോടെ എല്ലാം തീരും…. “

” അതിനു നമ്മൾ കറങ്ങി നടക്കുന്നില്ലല്ലോ…. നീ ഒന്നു കണ്ണടച്ച് നൂറു വരെ എണ്ണിക്കെ…. “

കുറച്ചു നേരം കഴിഞ്ഞപ്പോ ഒരു ഫ്ലാറ്റ് സമുച്ചയത്തിനുള്ളിലേക്ക് കയറി പാർക്ക്‌ ചെയ്യ്തു. അവന്റെ മുഖത്തു പതിവുപോലെ കള്ള ചിരി മാത്രം… കൈ പിടിച്ചു നടക്കുമ്പോ പരിഭ്രമത്തിനിടയിലും വല്ലാത്തൊരു സുരക്ഷിതത്വം തോന്നി.
ലിഫ്റ്റിനുള്ളിൽ ആൾ മൂളിപ്പാട്ടൊക്കെ പാടി എന്റെ കൈ വിടാതെ ഒരു വല്ലാത്ത എനർജിയിൽ ആയിരുന്നു. അവനു പിന്നിൽ എവിടെയും നിശബ്ദമായി അനുഗമിക്കാൻ മനസ്സുകൊണ്ട് ഞാൻ ഒരുങ്ങി തുടങ്ങിയിരുന്നു. 15th floor il ലിഫ്റ്റ് നിന്നപ്പോൾ എന്റെ കയ്യും പിടിച്ചു ഇറങ്ങി നടന്നു കോറിഡോറിലൂടെ… ഏറ്റവും അവസാനത്തെ ഡോറിനു മുന്നിൽ എത്തി എന്നെ ചുമലിൽ പിടിച്ചു അവനു അഭിമുഖമായി നിർത്തി പോക്കറ്റിൽ നിന്നും key chain il കൊരുത്ത ഒരു key എന്റെ വലതു കയ്യിലേക്ക് വെച്ചു.

” തുറക്ക് “….

തുറന്ന് അകത്തു കയറിയപ്പോൾ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു. തൂ വെള്ള നിറത്തിൽ ഫർണിഷ് ചെയ്യ്തു വളരെ എലഗന്റ് ആയി ഡിസൈൻ ചെയ്ത ഒരു സ്വീകരണ മുറി. എല്ലാ ലൈറ്റും ഇട്ടപ്പോൾ അവിടം ശരിക്കും ഒരു സ്വർഗ്ഗം പോലെ തോന്നിപ്പോയി. ചുറ്റും നടന്നു നോക്കി ഞാൻ. എങ്ങും വെള്ള നിറത്തെ തീം ആക്കിയ മനോഹരമായ ഒരു 2 ബെഡ്‌റൂം ഫ്ലാറ്റ്.

” ഇഷ്ടായോ ന്റെ ഭദ്രാമ്മക്ക് “

” പിന്നേ….. എന്തു ഭംഗിയാ അച്ചു.. ഫുൾ white nalla സിമ്പിൾ ഇന്റീരിയർ…. ശരിക്കും സ്വർഗ്ഗം പോലെ…. ആരുടേയാ ഇത്.. “

” നമ്മുടെ….. “

“what???? എന്തുവാ പറയുന്നേ “

” പിന്നേ ഞാൻ എന്റെ ഭാര്യയെ വേറെ ആരുടെയെങ്കിലും വീട്ടിലാണോ കൊണ്ടുപോവേണ്ടത്….. “

” ഈ ഫ്ലാറ്റ് rent ന് എടുത്തതാണോ?? “

“rent ഒന്നും അല്ല എന്റെ ഭദ്ര പെണ്ണേ… ഇതു നമ്മുടെ സ്വന്തം ആണെടോ. നമ്മുടെ കുഞ്ഞു സ്വർഗ്ഗം.”

മ്യൂസിക് സിസ്റ്റം ഒക്കെ ഓൺ ചെയ്യ്തു മനോഹരമായ ഒരു മെലഡി ഒഴുകി എത്തി അവിടമാകെ നിറഞ്ഞു….

ഈ മനുഷ്യൻ ശരിക്കും എന്റെ സങ്കല്പം മാത്രമാണോ…. ഒരു സാധാരണ മനുഷ്യന് ഇങ്ങനെയൊക്കെ ആവാൻ പറ്റുമോ…. അവിശ്വസനീയത ഒരു ആൾ രൂപമെടുത്ത് എന്റെ മുന്നിൽ നിൽക്കുന്നത് പോലെ ഞാൻ അവനെ നോക്കി.

എന്റെ അടുത്തേക്ക് നടന്നു വന്ന അവന്റെ നെഞ്ചിൽ പതിയെ ചാരി നിന്നു..

” അച്ചു ഇത്രയും സർപ്രൈസസ് ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാം കൂടി ഒരുമിച്ച് തരല്ലേ ഞാൻ താങ്ങില്ല. ഒരുപാട് സന്തോഷിക്കുമ്പോഴും എനിക്ക് പേടിയാ അച്ചു. ഇതൊക്കെ പെട്ടന്നു തീർന്നു പോകുവോ എന്നൊക്കെ തോന്നും …. എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ… 24 മണിക്കൂർ കൊണ്ടു ഞാൻ ജീവിക്കുന്നത് എന്റെ ജീവിതം തന്നെയാണോ അതോ സ്വപ്നം മാത്രമാണോ…. അറിയില്ല…. “

” അതേയ്… മതി മതി…. എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ…. ഇതൊക്കെ എന്റെ മോൾക്ക് ഇനി ഒരു ശീലം ആയിക്കോളും… താങ്ങാൻ പറ്റില്ലാന്നൊക്കെ പറഞ്ഞേക്കല്ലേ….
. ഞാൻ തുടങ്ങിയല്ലേ ഉള്ളൂ “

ചേർന്നു നിന്ന എന്നെ രണ്ടു കൈകൾ കൊണ്ടും ഇറുകെ പുണർന്നു ആ ചുണ്ട് എന്നിലേക്ക് അടുക്കുന്നത് കണ്ടതും പൊട്ടിച്ചിരിച്ചു കൊണ്ടു അവനെ തള്ളി മാറ്റി…. സോഫയിലേക്ക് വീണ ആൾ എന്നെകൂടി അതിലേക്ക് വലിച്ചിട്ടു… അവന്റെ നെഞ്ചിലേക്ക് വീണ ഞാൻ പിടഞ്ഞെണീറ്റു… കൂടെ അവനും…. പുറകിൽ നിന്നും വയറിൽ ചുറ്റി പിടിച്ചു അടുപ്പിച്ചപ്പോ… കുതറി മാറാൻ നോക്കിയ എന്നെ അനായാസേന അവൻ കോരി എടുത്തു ബെഡ്‌റൂമിലേക്ക് നടന്നു. ….

” അച്ചു…. വിട്…. ഒരു കാര്യം… ഒന്നു കേൾക്ക്….. എന്റെ വെപ്രാളവും നാണവും ഒക്കെ കണ്ടു അവൻ എന്നെ താഴെ നിർത്തി. “

ഇടുപ്പിൽ കൈ കുത്തി…. ഒരു കൈ വാതിലിനു കുറുകെ പിടിച്ചു…. അവൻ നിന്നു…

” അച്ചോടാ… എന്റെ പെണ്ണിനെ നോക്കിയേ…. ആകെ ചുവന്നല്ലോ….. മ്മം ….. പറ…. പറ…. വേഗം… പറ…. “

“അതേയ്….. ” ” പിന്നേയ്…. ” ആ വാതിലിനും അവന്റെ കയ്യിനും ഇടയിലുള്ള വിടവിലൂടെ നൂണ്ടു ഇറങ്ങാൻ ശ്രമിച്ചുകൊണ്ട് ഞാനും…. സമ്മതിക്കാതെ അവനും…..

” എവിടാ ഈ ഓടാൻ പോണേ…ഇവിടുന്നു പോവാൻ പറ്റൂല…. എന്താണേലും ഇവിടെ നിന്നു പറഞ്ഞോ .. “

” എനിക്കേ…. കുറച്ചു സിന്ദൂരം നെറുകയിൽ ഇട്ടു തരാമോ… എന്റെ ബാഗിൽ സിന്ദൂരച്ചെപ്പ് ഉണ്ട്. അതിന്നൊന്നെടുക്കാനാ…. ഇന്നലെ വീട്ടിൽ കയറും മുന്നേ അത് തുടച്ചു കളയേണ്ടി വന്നപ്പോ സങ്കടം വന്നു… അപ്പോഴേ ഓർത്തതാ… “

” എങ്കിൽ പിന്നേ അത് ഇട്ടു തന്നിട്ടേ ഉള്ളൂ… സിന്ദൂരം ഞാൻ എടുക്കാം…. ഇവിടെനിന്നും അനങ്ങരുത്…. “

ഒറ്റ നിമിഷം കൊണ്ടു സിന്ദൂരച്ചെപ്പുമായി അവനെത്തിj. നെറുകയിൽ അവന്റെ കൈ കൊണ്ടു തൊടുന്ന സിന്ദൂരത്തിനു ഒരു വല്ലാത്ത അനുഭൂതിയാണ്…..കണ്ണടച്ചു നിന്നു അതിൽ അലിഞ്ഞു… .

ആ നിശ്വാസം എന്റെ കഴുത്തിൽ ഏറ്റപ്പോ ഞെട്ടി പുറകിലേക്ക് മാറി…. ഓരോ ചുവടു ഞാൻ പുറകിലേക്ക് വെച്ചപ്പോഴും അവൻ ഓരോ ചുവടു എന്നിലേക്ക് അടുത്ത് വന്നുകൊണ്ടിരുന്നു….. ഞാൻ ഭിത്തിയിൽ തട്ടി നിൽക്കും വരെ….ആ കണ്ണുകൾ അതൊരു കാന്തം പോലെ…. ആ നോട്ടം അവനിലേക്ക് വലിച്ചടുപ്പിക്കും….. . ആ ശരീരം എന്നോട് ചേർത്തു കൈകൾ ഇരുവശത്തേക്കും ചുവരിലേക്ക് ചേർത്തു പിടിച്ചു അവൻ എന്നിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു…….

” അച്ചു……. എനിക്ക് വെള്ളം വേണം…… “

അവൻ ഒരടി പുറകിലേക്ക് മാറി പുറകിലേക്ക് കൈ കെട്ടി വെച്ചു നിന്നിട്ടു… എന്നെ തല മുതൽ കാലു വരെ ഒന്നു നോക്കി…..

” മം… ok വെള്ളം വേണം….. പിന്നേ വേറെ എന്തൊക്കെ വേണം… ഇപ്പൊ പറഞ്ഞോണം….. “

ആ കുറുമ്പന്റെ മുഖം ഒന്നു കാണേണ്ടതായിരുന്നു…..

അവൻ ആഗ്രഹിക്കുന്നതൊക്കെ എനിക്ക് നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു….. മനസ്സു മുഴുവൻ ആകെ ഒരു പരിഭ്രമം….. നിമിഷങ്ങൾ കൊണ്ടു വെള്ളവും ആയി ആളെത്തി….. ഒരു സിപ് എടുത്തപ്പോഴേക്കും ആ നനവ് അവൻ ഒപ്പി എടുത്തിരുന്നു….

എന്നെ കോരി എടുത്തു ആ ബെഡിലേക്ക് കിടത്തി എന്നിലേക്ക് ചായുന്ന അവന്റെ ആ കണ്ണുകളുടെ തീക്ഷ്ണത നേരിടാനാവാതെ ഞാൻ മുഖം പൊത്തി…

ജീവന്റെ ഓരോ കണികയിലും നിറഞ്ഞു തുളുമ്പുന്ന പ്രണയമായി അവൻ…. അവനെന്നിൽ ഒരു ലഹരിയായി കത്തിപ്പടർന്നു…….

ഒരു പെണ്കുട്ടിയിൽനിന്നും സ്ത്രീ എന്ന പൂർണതയിലേക്ക് അവൻ എന്നെ പ്രണയം കൊണ്ടു ആവാഹിച്ചിരിക്കുന്നു. സ്നേഹവും പ്രണയവും ചാലിച്ച രതി ആവോളം പകർന്നു നൽകി അവൻ എന്നെ പൂർണമായും അവന്റെ അർധാംഗിനിയായി മാറ്റിക്കഴിഞ്ഞു.

ഒരു ശരീരവും, ഒരു മനസ്സും, ഒരാത്മാവും എന്ന അവസ്ഥ അനുഭവിച്ചറിയുകയായിരുന്നു പിന്നീടുള്ള ദിനങ്ങളിൽ…..

35 ദിവസ്സങ്ങൾ 35 നിമിഷങ്ങൾ പോലെയാണ് കടന്നു പോയത്. court marriage ന്റെ എല്ലാ നിയമ നടപടികളും ഇതിനിടയിൽ പൂർത്തിയാക്കിയിരുന്നു….

airport ഒരേ സമയം എനിക്ക് ഏറ്റവും വലിയ സന്തോഷവും അസഹനീയമായ ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുന്ന വേദിയാണ്.. കരയില്ല എന്നൊരു വാക്ക് കൊടുത്തിട്ടുണ്ട് എന്റെ ജീവന്.. ഒരുപാട് സങ്കടം മറച്ചു വെച്ചു ചിരിക്കാൻ ശ്രമിച്ചു കൊണ്ടു പോവും മുന്നേ നെറുകയിൽ സിന്ദൂരത്തിനു മുകളിൽ ചുണ്ടു ചേർത്ത് അവൻ നടന്നകന്നു….. തിരിഞ്ഞു നോക്കിയില്ല ഒരുതവണ പോലും…. ആ കണ്ണു നിറഞ്ഞൊഴുകുന്നത് ഞാൻ കാണരുതെന്ന് അവനറിയാം…. അവൻ നടന്നു മറയുംവരെ നോക്കി നിന്നു. പിന്നെയും കുറച്ചേറെ നേരം….. എന്തിനെന്നറിയാതെ….

ഒരു ചക്രവ്യൂഹത്തിലാണ് ഞാൻ… എന്നെയുംകൊണ്ട് സമാധാനമുള്ള ജീവിതത്തിലേക്ക് ചേക്കേറാൻ അവൻ തിരഞ്ഞെടുത്തത് ന്യൂയോർക് ആണ്. അതിനു വേണ്ടിയുള്ള രേഖകൾ ശരിയാക്കാൻ.. എന്നെ സ്വന്തമാക്കി എന്നന്നേക്കുമായി ഇവിടം വിട്ടു പോവാൻ വേണ്ട എല്ലാ paperworks ഉം അവൻ ചെയ്യ്തു തുടങ്ങിയിരിക്കുന്നു. എല്ലാ പ്രശ്നങ്ങളോടും വിട പറഞ്ഞു സമാധാനത്തോടെ ജീവിക്കാൻ ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നെന്നതാണ് സത്യം.

ഫ്ലൈറ്റ് പോവും വരെ അവൻ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു…. അവൻ പറന്നകന്നതും.. എന്റെ കണ്ണിൽ നിന്നും തുളുമ്പി ഇറ്റു വീണ കണ്ണുനീർത്തുള്ളികൾ…. അവ പരസ്പരം കഥ പറയുന്നത് പോലെ….. ഭദ്രയുടെ കഥ…. ഗൗരി സുഭദ്രയുടെ കഥ……

(തുടരും)

സസ്നേഹം

ഭദ്ര.

Comments:

No comments!

Please sign up or log in to post a comment!