❤കാമുകി 11

ലക്ഷ്മിയമ്മ കിടക്കയിൽ കിടക്കുകയാണ്. ഉറക്കം അവരെ തേടിയെത്തിയില്ല. തൻ്റെ മകൻ തന്നെ സ്വന്തം സ്വസ്ഥത കളഞ്ഞതുപോലെ ആ അമ്മ ഹൃദയം പറയുന്നു. ഓർക്കാൻ കൊതിക്കാത്ത ഭൂതകാലം , വീട്ടും വേട്ടയാടാൻ തുടങ്ങി . അതിനു കാരണം അവൾ ” ആത്മിക ” ചന്ദ്രശേഖരൻ്റെ രക്തത്തിൽ പിറന്നവൾ.

ചന്ദ്രേട്ടൻ എൻ്റെ മുറച്ചെറുക്കനായിരുന്നു, ഒരിക്കലും താൻ ആ മനുഷ്യനെ പ്രണയിച്ചിട്ടില്ല. സഹോദരസ്ഥാനം ഉണ്ടായിരുന്നു, മനസിൽ. രണ്ടു പേർക്കും കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നില്ലല്ലോ?

പിന്നെ വീട്ടുകാർ മനസിൽ പറഞ്ഞുറപ്പിച്ചത് എന്നെ കെട്ടുന്ന ആൾ, അതയാളായിരിക്കും എന്നു ഞാനും ഉറപ്പിച്ചിരുന്നു. കാരണം ചെറുപ്പത്തിലെ വീട്ടുകാർ അത് പറഞ്ഞു പഠിപ്പിച്ചതിനാലാവാം.

പ്രണയം അതെന്തെന്നു ഞാനറിഞ്ഞ നാൾ എല്ലാം തിരുത്തി കുറിച്ചു. ഇന്ന് എൻ്റെ പ്രണയത്തിൻ്റെ മാറിൽ ചൂടു പറ്റി കടക്കുമ്പോ? അവിടെയും ശല്യമായി നിൻ്റെ ചിന്തകൾ വരുന്നു ചന്ദ്രശേഖരാ……

ലക്ഷ്മിയമ്മ ആ പഴയ ഓർമ്മകളുടെ താഴ്വാരങ്ങളിൽ ചേക്കേറി, മിഴികൾ ഈറനണിയാനൊരുങ്ങി.

അന്ന് കുംഭം മുന്നായിരുന്നു പരദേവതാ ക്ഷേത്രത്തിൽ ഉത്സവം. അന്ന് പകൽ ഞാനൊരാളെ ആദ്യമായി കാണുന്നത്, ഒരു ദാസിപ്പെണ്ണിന് ഏട്ടാ… എന്നു വിളിക്കാൻ സ്വാതന്ത്ര്യം നൽകിയ ഉന്നതകുലജാതനായ വ്യക്തി. ഒരു കൗതുകം മാത്രം. ആ കൗതുകം തന്നെ പ്രണയമായി മാറുകയായിരുന്നു.

അന്ന് കണിമംഗലം ചെന്നതിൽ പിന്നെ അമ്മായിയുമായി കുറേ വർത്തമാനം ഒക്കെ പറഞ്ഞ് രാത്രി ഒത്തിരി നേരം വൈകിയാണ് കിടന്നത്. അത്രയും നേരമായിട്ടും ചന്ദ്രേട്ടൻ വന്നില്ല.

രാവിലെ എഴുന്നേറ്റു , കുളിച്ചിറന്നണിഞ്ഞു അമ്പലത്തിലേക്ക് പോയി. ആ സമയം ചേട്ടൻ ഉറക്കത്തിൻ്റെ ആഴങ്ങളിലായിരുന്നു. അമ്പലത്തിൽ വെച്ചു ഞാൻ വീണ്ടും കണ്ടു , ആ ദാസിപ്പെണ്ണിനെ.

തിരുമേനി, ഒന്നു വേഗാക്കോ, ഞാൻ പോയിട്ടു വേണം ഏട്ടനെ ഉണർത്താൻ.

അതെന്താടി, പാറു, വൈശാലിയമ്മയ്ക്കു വല്ല ധീനവും വന്നോ

അങ്ങനൊന്നുമില്ല തിരുമേനി, ഏട്ടന് എന്നെ കണി കാണണം അതിനാ,

അയ്യോ ഇതാരാ, ലക്ഷ്മി കുഞ്ഞോ, വരിക, പാറു നീ ഒരു പത്തു മിനിറ്റ് കാക്കു കുട്ട്യോ…

ആ സമയം പാറുവിൻ്റെ മുഖത്ത് തെളിഞ്ഞ പരിഭവം ഇന്നും ഞാനോർക്കുന്നു. എന്നേക്കാൾ സുന്ദരി ആയിരുന്നു അവൾ, ആ പരിഭവം നിറഞ്ഞ മുഖത്തോട് എനിക്കു പോലും അസൂയ തോന്നി.

ആ സമയത്തെ അവളുടെ മുഖം , രാത്രിയിലെ പൂർണ്ണ ചന്ദ്രനെ പോലെ തോന്നി.

തിരുമേനി, നിക്കു തിരക്കില്ല. ആ കുട്ടിയെ പറഞ്ഞു വിട്ടേക്കു ആദ്യം

ആ മുഖത്തു വിരിഞ്ഞ പുഞ്ചിരിയും എന്നെ നോക്കിയ ആ മിഴികളും ഒരായിരം വട്ടം എന്നോടു നന്ദി പറഞ്ഞ പോലെ.



പ്രസാദവും വാങ്ങി, ഒരു കുഞ്ഞാറ്റ കിളിയെ പോലെ അവൾ പാറി നടന്നു. അഴകിൻ്റെ ദേവതയായ ദാസിപ്പെണ്ണ്.

തെഴുത് കഴിഞ്ഞ്, പ്രസാദവും വാങ്ങി കണിമംഗലത്തേക്ക് പോകുമ്പോ ദൂരെ നിന്നും പാറുവിനെ ഞാൻ കണ്ടു, പപ്പേട്ടൻ്റെ കയ്യിൽ തൂങ്ങി, അവൾ വായാടിയായി, നടന്നു വരുമ്പോ നാലു വയസുകാരി ആയതു പോലെ, നിഷ്കളങ്ക ഭാവം.

എന്തോ ആ മനുഷ്യനെ കൺകുളിരെ കാണാൻ കൊതി ഉണ്ടായിരുന്നു. എന്തു ചെയ്യാം വിശന്നാൽ ആഗ്രഹങ്ങൾ തോറ്റു പോകില്ലെ. അവരുടെ കണ്ണിൽ പെടാതെ തന്നെ ഞാൻ നടന്നു നീങ്ങി.

അമ്മായി……

മോളു വന്നോ…..

ദേ… വിശക്കുന്നു അമ്മായി.

നല്ല ചൂടു ദേശയും തേങ്ങാ ചമ്മന്തിയും ഉണ്ട് പെണ്ണേ….

ചുന്ദരി അമ്മായി.

അമ്മായി അങ്ങനെയാണ് ഞാൻ വന്നാൽ പിന്നെ എല്ലാം എൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചെ ആ വീട്ടിൽ തയ്യാറാക്കു.

ഭക്ഷണം കഴിക്കുമ്പോഴും മനസ് അമ്പലത്തിൽ തന്നെയായിരുന്നു. വേഗം അവിടെ എത്താൻ മനസ് ആവിശ്യപ്പെട്ടു കൊണ്ടിരുന്നു.

എന്താ അമ്മായിടെ മോൾ ചിന്തിക്കുന്നെ,

ആ ചോദ്യം അപ്രതീക്ഷിതമായതിനാൽ ഞാനും ഒന്നു പതറി.

ചന്ദേട്ടനെന്തേ…..

ഉം… എനിക്കു തോന്നി,

ദേ… അമ്മായി,

കിടന്നു തുള്ളാതെടി പെണ്ണേ…. അവൻ പോയി പുറത്തേക്ക്.

ഞാൻ വന്നത് പറഞ്ഞില്ലായിരുന്നോ ?

പറഞ്ഞതാടി, പെണ്ണേ… അവനിപ്പോ ഇങ്ങനെയൊക്കെയാ..

അതു കേട്ടപ്പോ എൻ്റെ മുഖം വാടിയിരുന്നു. ആകെ ഉള്ള സഹോദരൻ , എന്നെ കെട്ടാൻ അർഹതയുള്ളവൻ തനിക്കൊരു വില കൽപ്പിച്ചില്ല എന്നറിയുമ്പോ, ഉണ്ടാകുന്ന ഒരു വികാരം, പക്ഷെ മറ്റു കണ്ണുകൾ അത് കണ്ട രീതി , അതിൻ്റെ അർത്ഥ തലങ്ങൾ എല്ലാം വേറെ ആയിരുന്നു.

🌟🌟🌟🌟🌟

രേവതിയമ്മ ഫോൺ എടുത്തു ആത്മികയെ വിളിച്ചു കൊണ്ടിരുന്നു. ഫോൺ റിംഗ് ചെയ്തു കൊണ്ടിരിക്കുകയല്ലാതെ , ആരും ഫോൺ എടുക്കുന്നില്ല.

മകൾ, അവളുടെ ഭർത്താവ്, താൻ മകനെ പോലെ കണ്ട ആദി., അവരെവിടെയാണ്, സുഖമാണോ ? ആ അമ്മ മനസ് വ്യാകുലതകളാൽ വിങ്ങുകയാണ്.

ആദി അവളെ വിവാഹം കഴിച്ചത് സന്തോഷമുള്ള കാര്യം തന്നെയാണ്, ചതിക്കില്ല എന്നവൻ പറഞ്ഞ വാക്കുകൾ അവൻ പാലിച്ചു. ആ താലിച്ചരട്, അത് തന്നിൽ ഭയം മാത്രമാണ് ഉളവാക്കുന്നത്, അവനിലെ രൗദ്രഭാവം താനാദ്യമായി ഇന്നു കണ്ടു.

അവനാരായിരിക്കും, മകളുടെ ജീവിതം എനി എന്താകും. കൊല്ലാൻ പോലും മടിക്കാത്ത ക്രോധം അവനിൽ താൻ കണ്ടു, ആ ക്രോധാഗ്നിയിൽ ഒരിക്കൽ ആത്മിക അവളും എരിഞ്ഞമരുമോ ?

ഏട്ടനും ആദിയും തുടങ്ങി വെച്ച ഈ കളിയുടെ അന്ത്യം അതാണ് തൻ്റെ ഭയം, അതു മാത്രം.


🌟🌟🌟🌟🌟

കേജിനരികിലേക്ക് നടന്നു വരുന്ന ആദിയെ ആത്മിക കണ്ടു. ഒരു വൈറ്റ് ബനിയനും, ബാക്ക് ഷോർഡ്സും അണിഞ്ഞ്, ആദി നടന്നു വരികയാണ്.

കൈയ്യിൽ കയ്യുറകളില്ല, പകരം സ്ട്രാപ്പ് മാത്രം ചുറ്റി വച്ചിട്ടുണ്ട്. വെറും കാലിൽ ഉറച്ച കാലടിയോടെ നടന്നു വരുന്ന അവൻ്റെ മുഖത്ത് നിർവികാരത മാത്രം.

പല കണ്ണുകളും ദയനീയമായി അവൻ്റെ വരവു നോക്കി നിൽക്കുകയാണ്. മരിക്കാൻ ഒരുങ്ങിയിറങ്ങിയ ചെറുപ്പക്കാരൻ. അവരുടെ എല്ലാം കണ്ണിൽ നിന്നും അത് വായിച്ചെടുക്കാനാകും.

ആത്മിക ആദിക്കരികിലേക്ക് ഓടിയെത്തി.

ആദി പ്ലീസ്… വേണ്ടാ…..

ആത്മിക, മാറി നിക്ക്.

No… എല്ലാം ഞാൻ വരുത്തി വെച്ചതല്ലേ, ഞാൻ Fight ചെയ്തോളാം , എനിക്കാവും

നിനക്കാവുമായിരിക്കും, പക്ഷെ ഇതു നിനക്കുള്ള ശിക്ഷയാ…..

ആദി…. നീ….

അതെ ആത്മിക, ആദി തന്നെ, എന്നോട് നീ പറഞ്ഞ കള്ളത്തിന്, ചിലപ്പോ ആ കേജിൽ കിടന്ന് ഞാൻ മരിച്ചാലും നീ അത് കാണണം.

ആദി, Are you so cruel?

may be, ഇപ്പോ എൻ്റെ മനസിതാണ് ശരിയെന്നു പറയുന്നത്.

അത്മിക അവൻ്റെ കാലിൽ പിടിച്ചു കരയുകയാണ്, അവനെ പിൻന്തിരിപ്പിക്കാൻ

Leave me,

ആദിയുടെ ശബ്ദമുയർന്നതും അവൾ , സ്വയമറിയാതെ അവനിൽ നിന്നകന്നു പോയി. ആദി ഉറച്ച മനസോടെ നടന്നു.

കേജിൽ കയറി തൻ്റെ ഇരയ്ക്കായി അവൻ കാത്തിരിക്കുമ്പോ, ആത്മിക നിസ്സഹായതയുടെ കഴപ്പുനീർ നുകർന്ന് കണ്ണുനീർ പൊഴിക്കുകയാണ്. കേജിനു പുറത്ത് റോക്കി അവൻ മാത്രം പുഞ്ചിരി തൂകി നിന്നു.

ഈ സമയം ചാൾസ് തൻ്റെ മൈക്കിലൂടെ അനൗൺസ്മെൻ്റ് ചെയ്തു.

“Ronnie, the er is coming. To fill more excitement tonight ‘. To see death. Are you ready, Let’s invite Ronnie … ”

ആ വാക്കുകൾ എല്ലാവരെക്കാൾ കൂടുതൽ ഭയം ജനിപ്പിച്ചത് ആത്മികയിലാണ്. റോണി അവൻ ഇവിടുത്തെ ഫൈറ്റർ അല്ല. ചാൾസ് അവൻ കളിക്കുകയാണ്. തന്നോടുള്ള വാശി തീർക്കാൻ .

അപ്പോ Dark Devils ഇന്ന് ഈ രാത്രി ഇവിടുണ്ട്, അഞ്ചു പേരടങ്ങുന്ന, ബാംഗ്ലൂർ നഗരത്തിലും അതിനു പുറത്തും പേരു കേട്ട, കൊലകൊമ്പൻമാർ. എനി എന്തു ചെയ്യും.

🌟🌟🌟🌟🌟

അമ്പലത്തിൽ തിരിച്ചെത്തിയ എനിക്ക് ആ മനുഷ്യനെ കണ്ടെത്താനായില്ല. കൗതുകം കൂടുതൽ തോന്നിയതിനാലാവാം ഞാനും അവിടെ മൊത്തം തിരഞ്ഞു.

ആശ്വാസത്തിൻ്റെ നുറുങ്ങു വെട്ടം പോലെ അവൾ എനിക്കു മുന്നിലെത്തി, പാറു .

താമ്പ്രാട്ടി…..

പാറു….

അടിയൻ്റെ പേരറിയോ…

പിന്നെ എല്ലാർക്കും അറിയാലോ…

അതെങ്ങനെ, എല്ലാർക്കും അടിയനെ എങ്ങനെ അറിയാനാ….


ഒരു തമ്പ്രാ.. കുഞ്ഞിനെ ഏട്ടാന്നു വിളിക്കണ ദാസിപ്പെണ്ണിനെ എല്ലാരും ശ്രദ്ധിക്കും

ഓ… തമ്പ്രാട്ടി, ഞാൻ ദാസിപ്പെണ്ണാ… പക്ഷെ ഏട്ടൻ്റെ മുന്നിന്ന് അങ്ങനെ വിളിക്കരുത്

എന്താ വിളിച്ചാ…..

വിളിച്ചാ….

ഉം പറ,

ഏട്ടൻ എന്താ ചെയ്യാന്നറിയില്ല

അതു പറഞ്ഞവൾ കരഞ്ഞു. വിങ്ങി പൊട്ടിയുള്ള ആ കരച്ചിൽ അതെനിക്കും താങ്ങാനാകില്ല.

അയ്യേ… പാറു കരയാ… നീ ഇത്ര തൊട്ടാവാടിയ

അതിനവൾ മറുപടി തരാതെ തിരിഞ്ഞു നടന്നപ്പോ, ആ കൈകളിൽ ഞാൻ പിടിച്ചു.അവൾ തിരിഞ്ഞു നോക്കിയതും

കൂട്ടു കൂടോ എന്നോടും

അത് തമ്പ്രാട്ടി,

തമ്പ്രാട്ടി അല്ല ലച്ചു.

അടിയനങ്ങനെ വിളിക്കാൻ പാടില്ല,

അപ്പോ നി ഏട്ടാ എന്നു വിളിക്കുന്നതോ

അത്,

അവിടെ നിന്നും ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു. തമ്പ്രാട്ടി കൊച്ചിൻ്റെയും ദാസിപ്പെണ്ണിൻ്റിയും കളങ്കമില്ലാത്ത സൗഹൃദം.

പാറു പറഞ്ഞു കൊടുത്ത കഥ അത് ചന്ദ്രശേഖരൻ എന്ന സഹോദരനിൽ വെറുപ്പിൻ്റെ ആദ്യ കനലെരിച്ചു ഒപ്പം പത്മനാഭനോട് തോന്നിയിരുന്ന കൗതുകം ആരാധനയായി മാറി.

🌟🌟🌟🌟🌟

റോണി അവൻ വരികയാണ്, ഒരു ഭീകരസത്വം കാരിരുമ്പിൻ്റെ ശരീരം, കണ്ണുകൾ ചുവന്ന് , കാണുമ്പോൾ തന്നെ ഒരു കൊലയാളിയുടെ ഭീകരത ആ മുഖത്തു കാണാം

ചുറ്റും ആർപ്പു വിളികൾ ഉയർന്നു, Dark Devils ഗ്രൂപ്പിലെ അഞ്ചാമൻ , റിംഗിൽ മരണങ്ങളുടെ റെക്കോർഡുകൾ വാരിക്കൂട്ടിയ കില്ലിംഗ് മെഷീൻ .

റോണി കേജിൽ കയറിയതും പുറത്തു നിന്നും കേജ് അടച്ചു. ആ നിമിഷം ആത്മിക അവൾ തളർന്നു പോയി, കേജിൻ്റെ അഴികൾ പിടിച്ചവൾ ആദിയോടപേക്ഷിക്കുകയാണ്.

ആദി വേണ്ട ,നമുക്കു പോകാം

ആദി…. ഞാനാ…. പറയുന്നത്.

ആദി…..

ആരു കേൾക്കാൻ , ആ ശബ്ദം ഒന്നും ആദിയുടെ കാതുകളെ പോലും സ്പർഷിച്ചില്ല അത്രയും വലിയ ആരവമായിരുന്നു റോണിക്കു വേണ്ടി അവിടെ മുഴങ്ങിയത്.

തൻ്റെ ഇരയുടെ ഗേൾ ഫ്രെൻഡ് അവനു വേണ്ടി കേജിനരികിൽ കിടന്നു കരയുന്ന കാഴ്ച റോണിക്ക് ഹരം പകരുകയായിരുന്നു. ആത്മിക അവളുടെ പേടി, തളർച്ച അത് ചാൾസിനെ ഉൻമാദലഹരിയിൽ ആറാട്ടി.

റഫറിയുടെ നേതൃത്വത്തിൽ ഫൈറ്റ് സ്റ്റാർട്ടായി. ആദി കൂൾ ആയി അനങ്ങാതെ നിൽക്കുകയാണ്. റോണി അവനെ നോക്കി പുച്ഛത്തോടെ ചിരിക്കുമ്പോൾ, ആത്മിക കണ്ണീരിൽ ആറാടി.

റോണി ആദിക്കരികിലേക്ക് പാഞ്ഞു വന്ന് വലതു കവിൾ ഭാഗത്തു തന്നെ പഞ്ച് ചെയ്തു. പഞ്ചിൻ്റെ പവറിൽ ഇടത്തേക്ക് ആദിയുടെ മുഖം ചെരിയുന്നതോടൊപ്പം ആ ശരീരവും ഒന്നു ആടിയുലഞ്ഞു, ആ വായിൽ നിന്നും രക്തം പൊടിഞ്ഞു.


അടുത്ത ക്ഷണം തന്നെ തലയുഴർത്തി അവനെ ആദി നോക്കിയ നോട്ടം. റോണി എന്ന ഭീകരൻ പോലും ഒരു നിമിഷം നിശ്ചലനായി പോയി.

വലതു കൈ കൊണ്ട് വാ.. വാ… എന്ന് ആദി കാണിക്കുമ്പോ…റോണി അവനിലെ മൃഗത്തെ ആദി ഉണർത്തുകയാണ് ചെയ്തത്. അതിൻ്റെ ഫലമെന്നോണം റോണിയുടെ വലതു കാൽ ആദിയുടെ വയറിൽ പതിച്ചു.

കേജിൻ്റെ അഴികളിൽ പൊറം പതിഞ്ഞു അദിയുടെ അത്ര ശക്തമായ പ്രഹരം. നേരെ നിന്ന് റോണിയെ നോക്കി പുഞ്ചിരി തൂകി നിൽക്കുകയാണ് ആദി.

ആദിക്ക് ഏൽക്കുന്ന ഓരോ പ്രഹരവും ആത്മികയിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കി, റോണിയുടെ മുന്നേറ്റം കാഴ്ചക്കാരിൽ ആവേശവും .

റോക്കി , അവനിപ്പോ ആത്മികയ്ക്കരികിൽ നിൽപ്പുണ്ട്, അവൻ അവളെയും ആദിയെയും സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

തൻ്റെ നേരെ ഭയമില്ലാതെ പുഞ്ചിരി തൂകി പരിഹസിക്കുന്ന ആദി അവനെ വികാരപരവശനാക്കി.

ആദിയെ തൻ്റെ കരങ്ങളിൽ ഉയർത്തി അവൻ താഴേക്കെറിഞ്ഞു. കമഴ്ന്നടിച്ചാദി വീണെങ്കിലും അടുത്ത സെക്കൻ്റ് അവൻ എഴുന്നേറ്റു നിന്നു.

ആ കാഴ്ച്ച ആത്മികയ്ക്ക് താങ്ങാനാവുന്നില്ലായിരുന്നു. ആരവങ്ങൾ ഉയർന്നു നിന്നു.ആദി പുഞ്ചിരി മാത്രം.

ആദി വേണ്ട, മതി പ്ലീസ്

Hey , is that your girlfriend. she is beautiful, I need her in ma bed. I will you. and to night I will enjoy with her. fuck you babay…..

പതിയെ ഉണരാൻ കിടന്ന സംഹാരരൂപിയെ മന്ത്രജപത്താൽ റോണി ഉണർത്തി. അതു വരെ റോണി കണ്ടിരുന്ന ഇരയല്ല ഇപ്പോ തനിക്കു മുന്നിൽ എന്നവനു പോലും വ്യക്തമായി.

ആ കണ്ണുകൾ രക്തമയമായി, അവനാ ബനിയൻ ഒരു ഭ്രാന്തനപ്പോലെ വലിച്ചു കീറി. ദേഹമാസകലം ഞരമ്പുകൾ വലിഞ്ഞു മുറുകി പുറത്തേക്ക് തെളിഞ്ഞു നിന്നു. അവൻ്റെ ഇരു കരങ്ങളും ഒരു പോലെ വിറകൊണ്ടു.

അവൻ്റെ ശരീരം പൂർണ്ണമായി കണ്ട ആത്മികയ്ക്കു പോലും അവിശ്വസനീയമായിരുന്നു ആ ശരീരത്തിലെ മാറ്റങ്ങൾ.

ഉറച്ച നെഞ്ചുകൾ കൂടുതൽ കരുത്തുറ്റതായി കാണപ്പെട്ടു, കൈ കാലുകളിലെ മസിലുകൾ ക്രമാധീതമായി ഉയർത്തെഴുന്നേറ്റതു പോലെ, ശരീരവും മനസും കൊണ്ട് ആദി അവൻ മറ്റൊരുത്തനായി മാറിക്കഴിഞ്ഞു.

കണ്ണിൽ തൂവെള്ള നിറത്തിൻ്റെ ഒരംശം പോലുമില്ല, ആ കണ്ണിലെ ഞരമ്പുകളെ വരെ മറയ്ക്കാൻ മാത്രം ശക്തമായിരുന്നു ആ രക്തവർണ്ണം

കൈകൾ മുറുക്കി മുകളിലേക്കുഴർത്ത് ഒരു സിംഹത്തിൻ്റെ ഗർജനം പോലെ അവനലറി, ആ അലർച്ചയിൽ കാഴ്ചക്കാർ പോലും മൗനം പാലിച്ചു. ചാൾസ് ആ മാറ്റം കണ്ടാന്നു ഞെട്ടി. റോണിനും നേരിയ ഭയത്തിൻ്റെ മാറ്റൊലി കാണാം.

ആദിയിലെ മാറ്റം കണ്ടതും ആത്മിക അവനെ വിളിക്കാൻ ശ്രമിച്ചതും ഇരു കരങ്ങൾ അവളുടെ വായ പൊത്തി.

പെങ്ങളെ ഇപ്പോ വിളിക്കണ്ട, കാഴ്ച കാണുന്നതാ രസം.

അതു പറഞ്ഞ ശേഷം ആ കൈകൾ അവളെ സ്വതന്ത്രയാക്കി.

താനാരാടോ,

അതിനിവിടെ പ്രസക്തി ഇല്ല , കണിമംഗലത്ത് നടന്നപ്പോലെ ഇപ്പോ അവനെ ശാന്തമാക്കിയാൽ അതിൻ്റെ വരും വരായ്ക ഞാൻ പറഞ്ഞു തരണോ

ഇതൊക്കെ തനിക്കെങ്ങനെ

അതൊക്കെ സമയം പോലെ പറയാ പെങ്ങൾ കാണാൻ നോക്കിക്കേ… അവനെ തടയാൻ ശ്രമിക്കാതിരുന്നാ മതി.

റോണിയും ആദിയും രണ്ടു വശത്തായി പരസ്പരം നോക്കി നിൽക്കുമ്പോ ചാൾസ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

Ronnie, him,

അടുത്ത നിമിഷം റോണി ആദിക്കു നേരെ കുതിച്ചു. റോണി തൻ്റെ നേരെ വരുന്നത് കണ്ടതും ആദി വലതു കൈ നിലത്തുന്നി, എയറിൽ ചെരിഞ്ഞു കിടക്കുന്ന പോലെ ഒറ്റ കുതിപ്പിന് തൻ്റെ രണ്ടു കലുകളാൽ റോണിയുടെ കാലിൽ ചുവട്ടി.

അപ്രതീക്ഷിത അക്രമണത്തിൽ അടി തെറ്റിയ റോണി എയറിൽ പൊന്തി കമഴ്ന്നു വീഴുമ്പോ കീഴെ ആദി കമഴ്ന്ന് കിടപ്പുണ്ട്. റോണി നിലം പതിക്കുമ്പോ മുട്ടുകൾ മടക്കി വെച്ച ആദിയുടെ തുടകൾക്കിടയിലായിരുന്ന അവൻ്റെ തല.

ആ തല തുടകളിൽ മുറുക്കി പിടിച്ച് ആദി ഒരു കറക്കം കറങ്ങിയ ശേഷം തൻ്റെ കാലുകൾ അയച്ചു. പിന്നെ അവനിൽ നിന്നും വിട്ടകന്നു നിന്നു.

ഒറ്റ നിമിഷത്തിൽ നടന്ന ആദിയുടെ അക്രമണം കാഴ്ചക്കാർക്കും ചാൾസിനും അടി കൊണ്ട് കിടക്കുന്നവനു പോലും മനസിലായില്ല, നിശബ്ദത മാത്രം. റോണി ചലനമറ്റു കിടക്കുകയാണ്.

റഫറി വന്നു അവനെ പരിശോധിച്ച ശേഷം വിധി പറഞ്ഞു. അതെ ing machine എന്നു പേരു കേട്ട റോണി അവനെ ഒറ്റ മൂവ്മെൻ്റിൽ റിംഗിലിട്ട് കൊന്നു കളഞ്ഞിരിക്കുന്നു.

അത് ചാൾസിന് വലിയൊരു അടിയെന്നാൽ Dark Devils ന് അപമാനമായിരുന്നു. ആദിയോട് പൊരുതാൻ നാലാമൻ ഒരുങ്ങുകയാണ്

🌟🌟🌟🌟🌟

പത്മനാഭൻ , ആ നാട്ടിൽ തന്നെ ഏവർക്കും പ്രിയപ്പെട്ടവൻ, അതാവണം എന്നിലെ ആരാധന പ്രണയമായത്. ഞാൻ മിഴികളാൽ കണ്ട പപ്പേട്ടൻ വ്യത്യസ്തനായിരുന്നു.

ജാതി മത ഭേതമില്ല അദ്ദേഹത്തിന്, തൻ്റെ ശരീരം, അതിൻ്റെ ബലം മറ്റൊരുത്തനെ കീഴടക്കാനല്ല, സഹായിക്കാനാണ് എന്ന് ചിന്തിക്കുന്ന മനുഷ്യൻ

അമ്പലത്തിലേക്ക് പടി കയറാൻ ബുദ്ധിമുട്ടുന്ന പ്രായമായവരെ കൈ പിടിച്ചു കയറ്റുമ്പോ, സമപ്രായക്കാരായ ആദിവാസി പിള്ളേരുടെ തോളിൽ കയ്യിട്ടു സംസാരിക്കുമ്പോ, എല്ലാം അയാൾ എനിക്കൊരു വ്യത്യസ്തനായി.

16-ാം വയസിൽ ആദ്യമായി പ്രണയം പൂത്ത നാൾ, മധുരപതിനാറിൻ്റെ നവ പ്രണയം.

പാറുവിനോട് അഗലി ഹിൽസ് കാണണം എന്നൊരു ആശ പറഞ്ഞു, കൂടെ വരാൻ ശാഠ്യവും പിടിച്ചു. എല്ലാം ഒരു ലക്ഷ്യത്തിനു വേണ്ടി പത്മനാഭൻ , അന്നെൻ്റെ പിറകെ വന്ന , ഞാൻ പ്രണയിക്കുന്ന വ്യക്തി.

പാറുവുമായി അടുത്ത ശേഷം മൂന്നാം നാൾ ആണ് ഈ സംഭവം. അങ്ങനെ നാലാം നാൾ പോകാം എന്ന വാക്കിലാണ് പാറു പോയത്.

പിറ്റേന്നു രാവിലെ ഒരുങ്ങി ഇറങ്ങി, ആദ്യമായാണ് സ്വയം ഇത്രയും ഒരുങ്ങുന്നത്, എത്ര തന്നെ ഒരുങ്ങിയാലും മനസ് തൃപ്തി ആവാത്ത പോലെ.

അമ്പലത്തിൽ നിന്നും ഒന്നര മണിക്കൂർ നടന്നാൽ അഗലി ഹിൽസിൻ്റെ താഴ്വാരം അവിടുന്ന് ഒരു മണിക്കൂർ അതിൻ്റെ മുകളിലെത്താൻ.

പത്മനാഭൻ മുന്നെ നടന്നു, ഞാനും പാറുവും പിന്നാലെ, അവൾ വാ തോരാതെ സംസാരിക്കുന്നു. എൻ്റെ ശ്രദ്ധ മുഴുവനും മുന്നിൽ മാത്രമായിരുന്നു.

താഴ്വാരം എത്തിയ നിമിഷം ഞാൻ നന്നായി ക്ഷീണിച്ചിരുന്നു ഒരടി നടക്കാൻ വയ്യാത്ത അവസ്ഥ, എങ്കിലും പാറുവിൻ്റെ കൈകളിൽ താങ്ങി ഞാൻ നടന്നു നീങ്ങി. ഒടുക്കം അതവർക്കും വലിയൊരു ഭാരമായി മാറി.

ദേ… ലച്ചു നീ ഏട്ടൻ്റെ കൈ പിടിച്ചു നടന്നോ എനിക്കാവുല നിന്നെ താങ്ങാൻ….

അറിഞ്ഞു കൊണ്ടോ അറിയാതെയോ അവൾ പറഞ്ഞ വാക്ക് അതെനിക്ക് പകർന്ന സന്തോഷം അളവറ്റതായിരുന്നു. പത്മനാഭൻ പാറുവിനെ ഒരു നോട്ടം നോക്കി.

പാവല്ലേ ലച്ചു, നിക്ക് വേണ്ടി.

പാറുവിൻ്റെ പരിഭവം പത്മനാഭൻ്റെ അടിയറവാണ് , അതിനാൽ തന്നെ ആ കൈകൾ എനിക്കു താങ്ങായി. ആ കൈകളിൽ തൊട്ട സമയം ഞാനനുഭവിച്ച കുളിർ , അതിന്നും മായാതെ മനസിലുണ്ട്.

ഒരു വിതം മലമുകളിലെത്തിയതും പത്മനാഭൻ എന്നിൽ നിന്നും അകന്നു. അതെന്നിൽ നീരസം ഉളവാക്കിയെങ്കിലും പ്രകടിപ്പിച്ചില്ല.

പത്തേകാൽ ആകുമ്പോ ഞങ്ങൾ മലമുകളിൽ എത്തിയിരുന്നത്. സൂര്യതാപം തൊണ്ടു തീണ്ടാത്ത പകലുകൾ, തണുപ്പിൻ്റെ ശീതളത ആ അന്തരീക്ഷത്തിൽ പ്രണയാർദ്രമാക്കും, പച്ചപ്പിൻ്റെ കൺ കുളിരണിയിപ്പിക്കുന്ന കാഴ്ചകൾ

പാറു നിനക്കെങ്ങനെ ഉള്ള ഏടത്തിയമ്മ വേണം എന്നാ ആഗ്രഹം

ലച്ചുനെ പോലെ നല്ലൊരു തമ്പ്രാട്ടി കൊച്ച് വേണം

അതെന്താ , ലച്ചു പോരെ,

ലെച്ചു, തമാശ വേണ്ട ട്ടോ

പാറു ഞാൻ കാര്യം പറഞ്ഞതാ

അപ്പോ ലച്ചു, ഏട്ടനെ

അതേലൊ….

എൻ്റെ വാക്കുകൾ അവൾക്കു പകർന്ന സന്തോഷം അളവറ്റതായിരുന്നു എന്നത് അവളുടെ ആലിംഗനത്തിൽ നിന്നും എനിക്കു മനസിലായി.

പാറു കുറച്ചു സമയം ഞങ്ങളെ ഒറ്റയ്ക്കു വിടാവോ

ഒരു കള്ള ചിരിയോടെ പറു പപ്പേട്ടനോടു പറഞ്ഞു.

ഏട്ടാ ഞാൻ നാണിത്തള്ളയെ കണ്ടു വരാ ട്ടോ

സുക്ഷിച്ചു പോണേ… മോളെ,

അതിലവൾ തലയാട്ടി, കാടിൻ്റെ മകൾ അവൾ നടന്നകലുന്നത് ഞങ്ങൾ നോക്കി നിന്നു. അവൾ പോയതിനു ശേഷം നിശബ്ദത മാത്രമായിരുന്നു.

വല്ലതും മിണ്ടിക്കൂടേ… മാഷേ…

എന്ത്,

അല്ല നിങ്ങള് എന്താ ഒന്നും മിണ്ടാത്തത് നമ്മളെ ഒന്നും കണ്ണിൽ പിടിക്കാത്തത് പോലെ,

അങ്ങനെ ഒന്നുമില്ല…..

ലച്ചു, അതാ എൻ്റെ പേര്

ഉം… ലച്ചു താൻ വിചാരിക്കുന്ന പോലെ ഒന്നുമില്ല.

ഞാനൊരു കാര്യം ചോദിച്ചോട്ടെ

എന്താ…

അന്ന് കുളക്കടവ് വരെ എന്തിനാ എൻ്റെ പിന്നാലെ വന്നത്.

അതോ, ഒരു കൗതുകം മാത്രം മുട്ടോളം മുടിയുള്ള തന്നെ കണ്ടപ്പോ തോന്നിയ കൗതുകം.

നിക്കും തോന്നിയിരുന്നു ആ കൗതുകം പക്ഷെ ഇപ്പോ അതു പ്രണയമാ… ഏട്ടനെ നിക്ക്…..

ലച്ചു മതി നിർത്ത്

നിക്ക് പറയാനുള്ളത്

നിനക്ക് എന്നെ ഇഷ്ടമാണ്, അതെനിക്കു മനവിലായി, നീയാരെന്ന് നീ മറക്കുന്നു ലച്ചു. ചന്ദ്രശേഖരൻ്റെ ഭാര്യ ആകേണ്ടവളാണ് നീ

ആരു പറഞ്ഞു. നിക്ക് അയാളെ ഇഷ്ടമല്ല, അതെൻ്റെ സഹോദരനാ….

അവനെൻ്റെ ആത്മമിത്രമാ…. പത്മനാഭന് ചതിക്കാനറിയില്ല.

അപ്പോ എന്നെ ചതിക്കാലെ

ഞാൻ ആരെയും ചതിക്കില്ല കുട്ടി,

എനിക്കറിയാം ഏട്ടന് എന്നെ ഇഷ്ടമാണ്,

ഒരിക്കലും ഇല്ല . ഒക്കെ നിൻ്റെ തോന്നലാണ്.

ഇത്രയും പറഞ്ഞ് പപ്പേട്ടനും നാരായിണി അമ്മയ്ക്കരികിലേക്കു നടന്നു, പിറകെ ഞാനും. മരവിച്ച മനസുമായി, ഒടുങ്ങാത്ത ആഗ്രഹവുമായി, ഞാനും .മനസിൽ അന്നു കുറിച്ചിട്ടതാ ഞാൻ സ്വന്തമാക്കുമെന്ന് അതു ഞാൻ നേടിയെടുത്തു. അതിന് ഹോമിക്കപ്പെട്ടത് വിലപ്പെട്ട ഒരു ജിവൻ, അതിൻ്റെ പരിണിത ഫലമായി മറ്റു ജിവനുകളും.

🌟🌟🌟🌟🌟

റിക്കി , ഫാസ്റ്റ് പഞ്ചർ, അവൻ്റെ വേഗതയാണ് അവൻ്റെ ശക്തി, devils ടീം നാലാമൻ , റിംഗിൽ തൻ്റെ വേഗതയാൽ പേരു നേടിയെടുത്ത കൊല കൊമ്പൻ .

എതിരാളിയുടെ നെഞ്ചിൽ മിനിറ്റിൽ ശക്തമായ 20 പഞ്ചുകൾ തുടരെ അടിച്ച് ജീവൻ കവർന്നെടുക്കുന്ന ഭീകരൻ, അവൻ വരുകയാണ്, ആദിയെ നേരിടാൻ .

റോണിക്കു ലഭിച്ച ആ വരവേൽപ്പ് റിക്കിക്കു ലഭിച്ചില്ല, കാരണം കുറച്ചു മുന്നെ നടന്ന സംഭവ വികാസങ്ങൾ കാഴ്ചക്കാരിലും അമ്പരപ്പുളവാക്കിയിരുന്നു.

റിക്കി എന്ന ശക്തന് അതു തന്നെ അപമാനകരമായി തോന്നി, റിംഗിൽ മൂന്നു മിനിറ്റിനകം അവൻ്റെ ശവം എന്ന ലക്ഷ്യവുമായി അവൻ കേജിൽ കയറിയത്.

ഫൈറ്റ് തുടങ്ങിയതും റിക്കിയുടെ തുടരെ തുടരെ ഉള്ള പഞ്ചുകൾ ആദിയുടെ വയറിലായിരുന്നു. കേജിൻ്റെ ഓരത്ത് ആദിയെ കുടുക്കി അതി സമർത്ഥനായി അവൻ പെരുതി.

രണ്ട് കൈകൾ ഉയർത്തി റിക്കിയുടെ നെഞ്ചിൽ തള്ളി, ആദി അവനെ തന്നിൽ നിന്നകറ്റി. ചൂടേറ്റു പിടയുന്ന കടുകിനെ പോലെ കാലുകൾ നിലത്തുറയ്ക്കാതെ തുള്ളുന്ന റിക്കിയുടെ മൂവ്മെൻറുകൾ അവൻ ശ്രദ്ധയോടെ നോക്കി നിന്നു.

റിക്കി അവനു നേരെ വീണ്ടും പാഞ്ഞടുത്തു, ശരവ വേഗത്തിലെ പഞ്ചുകളെ അവൻ അതേ വേഗതയോടെ ആദിയും തടഞ്ഞു. കാഴ്ചക്കാർക്ക് വിരുന്നേകിയ നല്ല ഒരു ഫൈറ്റ് സീൻ.

തൻ്റെ വേഗതയെ തരണം ചെയ്യുന്ന ആദിയെ അതിശയത്തോടെ റിക്കി നോക്കി, അവൻ കൂടുതൽ കൂടുതൽ വേഗം കൂട്ടാൻ ശ്രമിച്ചു, പക്ഷെ പഞ്ചുകൾ എല്ലാം അവൻ തടഞ്ഞു.

യൂസഫ് ഫ്രാൻഗ് Devi|s ഗ്രൂപ്പിലെ ഒന്നാമൻ കാണിച്ച സൂചന കണ്ടതും റിക്കി ഫൗൾ അടി അടിച്ചു. അദിയുടെ അടി നാവിയിൽ അവൻ്റെ കാൽ പതിച്ചു.

മർമ്മസ്ഥാനത്തെ പ്രഹരത്തിൽ കൈകൾ നാവിയിൽ പൊത്തി ആദിയും കുനിഞ്ഞു നിന്നു പോയി. അവൻ വേദനയിൽ ശമനം കണ്ടെത്താൻ ശ്രമിക്കുമ്പോ , യൂസഫ് കണ്ണുകൊണ്ട് റിക്കിക്ക് നിർദേശം നൽകി.

കേജിൻ്റെ ഒരു മൂലയിലേക്ക് റിക്കി പോയി അവിടെ നിന്നും ശരവേഗത്തിൽ ആദിക്കരിലേക്ക് ഓടി വന്ന് എയറിൽ ചാടി, മുട്ടു കൈ മടക്കി ആദിയുടെ കഴുത്തു ലക്ഷമാക്കി വന്നു.

ഒരു നിമിഷം ആദി വലതു ഭാഗത്തേക്ക് മലക്കം തിരിയുമ്പോ റിക്കിയുടെ കഴുത്തിൽ തന്നെ ആദിയുടെ കൈകൾ കുരുങ്ങിയിരുന്നു.

നേരെ നിൽക്കുന്ന ആദിയുടെ , പിറകോട്ടു ഊന്നിയ കൈകളിൽ റിക്കിയുണ്ടായിരുന്നു. ആ കൈകൾ മുകളിലേക്കുയർത്തുമ്പോൾ ആദിയുടെ കൈ മസിലുകൾ കൂടുതൽ വലിഞ്ഞു മുറുകി.

ആദിയുടെ കരങ്ങളിൽ കഴുത്തു കുരുങ്ങി, റിക്കിയുടെ കാലുകൾ നിലത്തു നിന്നും ഉയർന്നു. അവൻ്റെ ഇരു കരങ്ങളും ബലമായി തന്നെ ആദിയുടെ വലതു കൈയ്യിൽ പ്രഹരങ്ങൾ ഏൽപ്പിച്ചു, ആ പിടി വിടുവിപ്പിക്കാൻ എന്ന പോലെ.

ആദിയുടെ കൈകൾ ആ കഴുത്തിൽ ഒന്നു കൂടി മുറുക്കി, ഇടത്തോട് ഒന്നു തിരിച്ചതും പെട്ടെന്നായിരുന്നു. അടുത്ത നിമിഷം അവനെ ഒരു പാഴ് ചാക്കു കണക്കിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു.

കേജിൻ്റെ അഴികളിൽ അവൻ അടിച്ചു വീണ ശേഷം നിലത്ത് ചലനമറ്റു കിടക്കുകയാണ്. അവൻ്റെ മൂക്കിൽ നിന്നും രക്തം ഒഴുകിയിരുന്നു . റഫറി വന്നു നോക്കിയതും അവനും മരണമടഞ്ഞിരിക്കുന്നു.

ആദിയുടെ മുഖത്ത് ഒരു വികാരം മാത്രം ക്രോധം , അതു ശമിപ്പിക്കുവാൻ അവന് ഇരകൾ വേണം ശക്തരായ ഇരകൾ.

🌟🌟🌟🌟🌟

അന്നത്തെ ആ സംഭവം പത്മനാഭൻ ചേട്ടൻ്റെ മനോഭാവം എനിക്കു മനസിലാക്കി തന്നു. പക്ഷെ എൻ്റെ മനസ് അതല്ല ശരിയെന്നു പല വട്ടം പറഞ്ഞിരുന്നു.

അതു കൊണ്ടു തന്നെ ആ ഉത്സവം തീരുന്ന ഏഴാം നാൾ വരെ ഞാൻ അതിനായി പരിശ്രമിച്ചു, ആ മനസിലൊരിടം അത് സ്വന്തമാക്കാൻ ഞാൻ കാത്തിരുന്നു.

ഉത്സവത്തിന് ശേഷം ഞാൻ ഇടക്കിടെ കണിമംഗലത്ത് വന്നു പോയി, ലക്ഷ്യം പപ്പേട്ടൻ മാത്രമായിരുന്നു. അമ്മായി കണ്ടത് മറ്റൊരു രീതിയിലും .

പപ്പേട്ടൻ എന്നും എനിക്കു നിരാശകൾ പകർന്നു കൊണ്ടിരുന്നു. പക്ഷെ എന്തോ, എനിക്കു പോലും അറിയാത്ത ഒരാകർഷണം എനിക്ക് പപ്പേട്ടനുമായി ഉടലെടുത്തിരുന്നു, ഒരു പൂവും ശലഭവും പോലെ ഞാൻ പപ്പേട്ടനെ ചുറ്റി പറ്റി നടന്നു.

കാലം പ്രണയത്തിൻ്റെ ആഴവും വീര്യവും കൂട്ടും എന്നു പറയുന്നത് സത്യമാണെന്ന് വീണ്ടും തെളിയച്ചതന്നാണ്.

ഒരു കൊല്ലം കഴിഞ്ഞ് വീണ്ടും കുംഭം മൂന്നു വന്നു. പരദേവതാ ക്ഷേത്രത്തിൽ ഉത്സവവും ,എൻ്റെ വയസ് പതിനേഴ്.

ആദ്യ ദിവസം പപ്പേട്ടനെ ചുറ്റി പറ്റി നടന്നു. ഏങ്ങനെയെങ്കിലും ആ സ്നേഹം സ്വന്തമാക്കാൻ കൊതിച്ചു കൊണ്ട്, എനിക്കായി ഒരവസരത്തിനായി ഞാൻ കാത്തിരുന്നു.

രണ്ടാം ദിവസവും നിരാശ തന്നെ ഒരവസരം ദേവി എനിക്കു കനിഞ്ഞു തരും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അതിനായ് അന്ന് ഞാൻ മനസുരുകി പ്രാർത്ഥിച്ചിരുന്നു.

മുന്നാം നാൾ പരദേവതകൾ കടാക്ഷിച്ചതോടൊപ്പം കറുത്ത ദിനം കൂടി ആയിരുന്നു. പലരുടെയും മുഖമൂടികൾ അഴിഞ്ഞു വീണ നാളുകൾ.

അന്ന് പപ്പേട്ടനെ ചുറ്റി പറ്റി നടക്കുമ്പോൾ ദൈവഹിതം എന്ന പോലെ , കുളക്കടവിൽ നിന്നും വെള്ളമെടുക്കാനായി പപ്പേട്ടൻ പോയി. പിറകെ ഞാനും.

ചുറ്റും മതിലാൽ മറച്ച കുളത്തിലേക്ക് കടക്കാൻ ഒരു രണ്ടു മുറി വാതിലാണ് .അതു കടന്ന് കൽപ്പടവിലേക്ക് പപ്പേട്ടൻ എത്തിക്കും പിറകിൽ നിന്നും ഞാൻ പപ്പേട്ടനെ വാരി പുണർന്നു. അതിൻ്റെ ഫലമെന്ന പോലെ ആ ചെമ്പു കുടം കൽപ്പടവിൽ തട്ടി കരഞ്ഞു കരഞ്ഞു കുളത്തിലേക്കു വീണു .

പപ്പേട്ടൻ എന്നെ പിടിച്ചു മാറ്റി, ആ കയ്യിൻ്റെ ബലം എൻ്റെ കവിളുകളിൽ അറിയിച്ച് ദേഷ്യത്തോടെ അവിടെ നിന്നും കടന്നു പോയി.

അന്ന് ഞാൻ അനുഭവിച്ച ദുഖത്തിന് കണക്കുകൾ എനിക്കു പോലും തിട്ടപ്പെടുത്തുവാൻ കഴിയാത്ത അവസ്ഥ. ഒടുക്കം രാത്രിയിൽ കണിമംഗലത്ത് വന്നതിനു ശേഷം മുറിയിൽ കിടന്നു കരഞ്ഞു കരഞ്ഞു ഞാനുറങ്ങി.

രാത്രിയിൽ ഉറക്കത്തിൻ്റെ ആഴത്തിലും എന്നിലെ സ്ത്രീ അറിഞ്ഞിരുന്നു. എൻ്റെ പാവാടകൾ മുകളിലേക്കുയരുന്നത് , അകം തുടകളിൽ കരസ്പർഷം പതിയുന്നത്.

ഞെട്ടിയുണർന്ന ഞാൻ കാണുന്നത് അരക്കു കീഴെ എൻ്റെ നഗ്നതയിൽ കരലാളനയിൽ സുഖം കണ്ടെത്തിയ രാജശേഖരനെയാണ്.

ചന്ദ്രേട്ടാ…

എന്നു വിളിച്ചു കൊണ്ട് ഞാനാ കൈകൾ തട്ടി മാറ്റി, വസ്ത്രം നേരെയാക്കി.

അടങ്ങി നിക്കെടി, പെണ്ണേ….

ഇറങ്ങ് മുറിയിൽ നിന്നിറങ്ങാനാ പറഞ്ഞത്

ശീലാവതി ചമയല്ലെടി നീ, കുളക്കടവിൽ ആണിൻ്റെ ചൂടിനായി വിവശയായിരുന്നല്ലൊ നീ… ഞാനും ഒരാണാടി….

തൂ …. നായെ ഞാൻ ആണൊരുത്തൻ്റെ ചൂടിനാ.. കൊതിച്ചത്, ഞാൻ പോയി നിന്നിട്ടും മാന്യനായി പോയ അവനെവിടെ, ഇരുളിൻ്റെ മറവിൽ ഉറക്കത്തിലിരുന്ന എൻ്റെ നഗ്നതയിൽ കൈ വെച്ച നി എവിടെ കിടക്കുന്നു.

അവനുള്ളത് വൈകാതെ ഞാൻ കൊടുക്കുന്നുണ്ട്, പക്ഷെ ഇപ്പോ നിനക്കുള്ളത്

അതും പറഞ്ഞ് ആ നീചൻ എന്നെ വാരി പുണർന്നു. എൻ്റെ മാറിലെ കനികൾ ആ കൈകളിൽ കിടന്നമരുമ്പോൾ വേദനയിൽ ഞാൻ പുളഞ്ഞിരുന്നു.

അമ്മായി….. ഓടി… വായോ…

ഉറക്കെ ഞാൻ വിളിച്ചു കൂവുമ്പോൾ എൻ്റെ വായ അയാൾ സ്വന്തം കവലയത്തിലാക്കി, എന്നെ നുകരാൻ ശ്രമിച്ചു കൊണ്ടിരുന്നു.

എൻ്റെ അലമുറ കേട്ടു ഓടി വന്ന അമ്മായി ചന്ദ്രേട്ടനെ തട്ടി മാറ്റി.

ഇറങ്ങി പോടാ അസത്തേ….

അമ്മേ…..

നിന്നോടു പോവാനാ…. പറഞ്ഞത് അതോ അച്ഛൻ വരണോ….

വാതിലുകൾ വലിച്ചടച്ച് ചന്ദ്രേട്ടൻ മുറി വിട്ടു പോയി.

പോട്ടെ മോളെ, പോട്ടെ…. അമ്മായിടെ കുഞ്ഞിനൊന്നുമില്ലെ.

അമ്മായി എന്നെ സമാധാനപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞാൻ കരഞ്ഞു കൊണ്ടും. അമ്മായിയും എനിക്കു കൂട്ടായി ആ മുറിയിൽ കിടന്നു. അതു തുടർ ദിനങ്ങളിൽ തുടരുകയും ചെയ്തു.അന്ന് ആ സംഭവം പാറുവിനോടു മാത്രം പറഞ്ഞു ഒരു മനശാന്തിക്കായി മാത്രം.

ഏഴാം നാൾ ഉത്സവത്തിൻ്റെ അവസാന നാൾ, രാവിലെ ദേവിയെ തൊഴുതു നിൽക്കുകയായിരുന്നു ഞാൻ. മിഴികൾ അടച്ച് മനസുരുകി പ്രാർത്ഥിച്ചു. മിഴികൾ തുറക്കുമ്പോ എനിക്കു മുന്നിൽ പത്മനാഭൻ.

ചിന്തകൾ ഉണരും മുന്നേ അതു സംഭവിച്ചത്, പരദേവതയെ സാക്ഷിയാക്കി, ഭക്തജനങ്ങൾക്കു മുന്നിൽ പത്മനാഭൻ ചേട്ടൻ എൻ്റെ കഴുത്തിൽ താലി ചാർത്തി.

🌟🌟🌟🌟🌟

ചാൾസ് ,How many fighters are there?

only three more,

I don’t have time

So what?

Tell them to come together. I’m ready to fight.

wow this is great, 3 v/s 1. Are you sure.

yes, i am ,

ചാൾസ് പുതിയ അനൗൺസ്മെൻ്റ് ചെയ്യാൻ ഒരുങ്ങുകയാണ് , ആത്മിക ആദിയെ തടയാനും . മുന്നോട്ടു കുതിച്ച ആത്മികയെ റോക്കി തടഞ്ഞു.

please…. വേണ്ട

തനിക്കെന്തറിയാമെടോ, ഡെവിൽസിനെ കുറിച്ച്, അവർ മൂന്നു പേരും കൂടെ വന്നാൽ ആദി.

അവരെ പറ്റി എനിക്കൊന്നും അറിയില്ല. പക്ഷെ എനിക്ക് ഒരു ഡെവിൽനെ അറിയാം, നന്നായി അവനാ തൻ്റെ ആദി

താൻ, താനാരാ….

സമയമാകുമ്പോ പറയാം പെങ്ങളെ, ഇപ്പോ നമുക്ക് കാഴ്ച്ചക്കാരാവാം.

ആത്മിക ഭയത്താലും, റോക്കി ആരെന്ന ചിന്തയാലും അവൾ വിവശയാണ്.

“Fight for the first time. Here is a fighter ready to fight the three fighters together.. Are you ready.”

യൂസഫ് ഫ്രാൻഗ് ഡെവിൽസ് ടീമിലെ ഒന്നാമൻ, എതിരെ നിക്കുന്നവനെ പീഡിപ്പിച്ച് പീഡിപ്പിച്ച് കൊല്ലുന്നതിൽ ഹരം കണ്ടെത്തുന്ന ഒരു സൈക്കോ.

എതിരാളി ശക്തനല്ലെങ്കിൽ പോലും ഒറ്റയടിക്ക് തീർക്കാതെ ഇഞ്ചിഞ്ചായി പ്രാണൻ അപഹരിക്കുന്ന ഫൈറ്റർ,എതിരാളിയുടെ മരണം ഉറപ്പായാലും ആ ശവശരീരത്തെയും വികൃതമാക്കുന്ന ക്രൂരൻ.

ജോൺ ബോസ്ക്കോ ഈ ഗ്രൂപ്പിലെ രണ്ടാമൻ, കാലുകൾ ആണ് അവൻ്റെ ശക്തി, കാരിരുമ്പിനെ പോലും രണ്ടാക്കാൻ അവൻ്റെ കാലുകൾക്കാകും

തൻ്റെ ഇരയെ കമ്പളിപ്പിച്ചു വീഴ്ത്തുന്ന, ബുദ്ധിമാൻ, കൈകൾ പഞ്ചു തിരക്കുന്നതായി കാണിച്ചാലും അപ്രതിക്ഷിതമായി കാലുകൾ കൊണ്ട് കിക്ക് ചെയ്യുന്നവൻ

ലൂക്ക ഈ ഗ്രൂപ്പിലെ മൂന്നാമൻ, ഇരയുടെ രക്തമാണ് ഇവന് ഹരം പകരുന്നത്, ഇവൻ ശ്രമിക്കുക മുഴുവനും ഇരയിൽ നിന്നും രക്തമൊഴുക്കാൻ മാത്രം

പഞ്ചിംഗ് പവർ ഹൈ ആയതിനാൽ തന്നെ ആദ്യ പഞ്ചിൽ തന്നെ ഇവൻ രക്തം പൊടിപ്പിക്കും, രക്തത്തിൽ നീരാട്ടിയ ശവങ്ങൾ പുറത്തേക്കഴക്കുക എന്നത് അവൻ്റെ വിനോദമാണ്.

അവർ മൂവരും കേജിനകത്ത് കയറി, ആദി അവൻ നടുക്കും അവനു ചുറ്റുമായി മൂവരും നിലയുറപ്പിച്ചു. കേജ് ലോക്കായി. ഏവരും നിശബ്ദർ, ഹൃദയസ്പന്ദനവും ശ്വാസഗതിയും വ്യക്തമായി കേൾക്കാം

ഒന്നാമൻ പിന്നിൽ നിന്നും ആദിക്കു നേരെ കുതിച്ചു വന്നതും ആദി തിരിഞ്ഞവൻ്റെ കൈകളിൽ പിടി മുറുക്കി, ആ നിമിഷം രണ്ടാമൻ്റെ കിക്ക് ആദിയുടെ ഊരയിൽ പതിച്ചു. ആദിയുടെ കാലുകൾ ഉയർന്നതും മൂന്നാമൻ കാലിൽ പിടിച്ചു നിലത്തേക്കടിച്ചതും ഒരുമിച്ചായിരുന്നു.

ആദി വേദനയോടെ മുകളിലേക്ക് നോക്കുമ്പോ തൻ്റെ നേരെ വരുന്ന കൈ മുട്ടുകളാണ് കണ്ടത്. അവിടെ നിന്നും അവൻ വലത്തോട്ടു ഉരുണ്ടു മാറിയതും മൂന്നു കൈ മുട്ടുകൾ നിലം പതിച്ചു. വലിയൊരു ശബ്ദത്തോടെ.

ആദി നേരെ നിന്നതും രണ്ടാമൻ്റെ കിക്ക് അവനു നേരെ വന്നതും ആ കാലുകളിൽ അവൻ പിടിയമർത്തിയതും മുന്നാമൻ്റെ പഞ്ച് ആദിയുടെ മുഖത്തായിരുന്നു, നെറ്റി പൊട്ടി ചോര ഒഴുകി തുടങ്ങി, അടുത്ത നിമിഷം ആദിയുടെ വയറിൽ ഒന്നാമൻ്റെ ശക്തമായ പഞ്ച് പതിഞ്ഞിരുന്നു.

വയറിൽ കൈയ്യമർത്തി നിന്നിരുന്ന ആദിയെ നിമിഷ നേരം കൊണ്ടവർ പഞ്ചുകളാൽ നീരാട്ടി. ഒടുക്കം രണ്ടാമത്തെ ഫേസ് കിക്കിൽ ആദി തെറിച്ചു വീണു , അനക്കമില്ലാതെ കിടന്നു.

ആത്മിക അവളുടെ കഴുത്തിലെ മാംഗല്യം പിടിച്ചു മനസുരുകി പ്രാർത്ഥിക്കുകയാണ്, കണ്ണുനീർ ധാര ഒഴുകുന്നുണ്ട്, കാഴ്ച്ചക്കാരെല്ലാം നിശ്ചലം, റോക്കി അവൻ മാത്രം പുഞ്ചിരി തൂകി നിന്നു . ആ പുഞ്ചിരി ആത്മികയിൽ ദേഷ്യത്തിൻ്റെ അഗ്നി പ്രളയം ഉണർത്തുകയായിരുന്നു.

റോക്കിയുടെ കോളറിൽ അവളുടെ കൈകൾ മുറുകുമ്പോ രണ്ടാമനും മൂന്നാമനും അദിയുടെ കൈകൾ തോളിലിട്ടു നിർത്തി ഒന്നാമന് ഫിനിഷിംഗ് ചെയ്യുവാൻ എന്ന പോലെ

പുറത്ത് പ്രകൃതിയിൽ മാറ്റങ്ങൾ ദൃശ്യമായി, അതിശക്തമായ കാറ്റ് വീശി, ആർത്തിരമ്പി മഴ പെയ്തു തുടങ്ങി, കാലം തെറ്റി മഴ കാലനെ വരവേറ്റു.

ഒന്നാമൻ ആദിക്കു നേരെ പാഞ്ഞടുക്കുമ്പോ, ഭൂമി രണ്ടായി പിളരുന്ന ശബ്ദത്തോടെ ഒരു കൊള്ളിയാൻ മിന്നി, ആ ഭീകര ശബ്ദം അവിടെയാകെ അലയടിച്ചു.

തനിക്കരികിലേക്ക് ഒന്നാമനെത്തുമ്പോ അവൻ മിഴികൾ തുറന്നിരുന്നു, ആ കണ്ണിൽ നിന്നും ഒരു തുള്ളി രക്തം പൊടിഞ്ഞിരുന്നു. സംഹാരഭൈരവ സ്വരൂപം അവനിലെ സംഹാര ഭാവത്തിൻ്റെ മൂർത്തി ഭാവം ഉണർന്നു.

അവരുടെ തോളുകളിൽ ബലം കൊടുത്തവൻ കാലുകൾ കൊണ്ട് ഒന്നാമനെ ചവിട്ടി തെറുപ്പിച്ചു, രണ്ടാമനെയും മൂന്നാമനെയും അവരുടെ തലകൾ തമ്മിൽ കൂട്ടി ശക്തമായി ഇടിച്ചു.

അവൻ്റെ അട്ടഹാസം അവിടമാകെ അലയടിച്ചു, ചാൾസ് കേജ് ഭീതിയുടെ ഉറവിടമായി മാറി. പ്രതിരോധം തീർക്കാൻ മാത്രം ശ്രമിച്ച ആദി സംഹാരത്തിനൊരുങ്ങി.

തൻ്റെ നേരെ കിക്കുതിർത്ത രണ്ടാമൻ്റെ കാലിൽ പിടിച്ചു വലിച്ചു അവനെ നിലത്തു വീഴ്ത്തിയ ഉടനെ ആ കാൽ പിന്നോക്കം മടക്കി അവൻ്റെ മേൽ കിടന്നെഴുന്നേൽക്കുമ്പോൾ എല്ലുകൾ പൊട്ടുന്ന ശബ്ദം അവിടെ അലയടിച്ചു ഒപ്പം രണ്ടാമൻ്റെ തൊണ്ടയിൽ നിന്നും ഉതിർന്ന അലമുറയും

നേരെ നിൽക്കുന്ന ആദിയുടെ കൈകളിൽ അവൻ്റെ കാലുകൾ ഉണ്ടായിരുന്നു, ആ കാലിനോടൊപ്പം ആ ഉടലും തലകീഴായ് നിന്നു. ആദിയുടെ കൈകൾ ആ കാലുകളിൽ നിന്നും പിടി വിട്ടതും അവൻ നിലത്തേക്ക് വീണ നിമിഷം പ്രാണഭയത്താൽ കേജിൻ്റെ അഴികൾക്കരികിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു.

മൂന്നാമൻ ആദിക്കരികിലേക്ക് ഓടിയെത്തിയതും അവനിൽ നിന്നും ഒഴിഞ്ഞുമാറി പിൻ കഴുത്തിൽ ആദിയുടെ വലതു കൈ അമർന്നു, ഒന്നാമൻ ഓടി വന്നാ കൈയ്യിൽ പഞ്ച് ചെയ്തതും അവനെ നോക്കി ആദി അലറിയ നിമിഷം അവനറിയാതെ പിന്നോക്കം നിന്നു പോയി.

കേജിൻ്റെ അഴികളോട് അവനെ ചേർത്തു പിടിച്ച ശേഷം ആദി തൻ്റെ മുട്ടുകാൽ അവൻ്റെ നട്ടെല്ലിൻ്റെ താഴ് ഭാഗത്ത് സ്ഥാനമുറപ്പിച്ചതും അവനെ പുറകോട്ട് വലിച്ചു ഒപ്പം മുട്ടുകാൽ അമർത്തുകയും ചെയ്തു നട്ടെല്ലു പൊട്ടി ആ ശരീരം പിറകോട്ടു ഒടിഞ്ഞു വീണപ്പോ മരണമുഴക്കം മൂന്നാമതിൽ നിന്നും കേൾക്കാമായിരുന്നു.

കാഴ്ചക്കാരായി നിന്നവർ എല്ലാം ഭയചകിതരായി ഇത്രയും ഹീനമായി കൊല്ലുന്ന രംഗം അവരാരും ഇന്നുവരെ കണ്ടിട്ടില്ല, ആത്മിക അവൾ പോലും ഒരു നിമിഷം ഭയത്തിൻ്റെ പടുകുഴിയിലേക്ക് വീണു പോയി.

യുസഫ്, ബാംഗ്ലൂർ കണ്ട ശക്തനായ ഫൈറ്റർ, എവിടേയും ഒന്നാമതായ ഭീകരതയുടെ പ്രതിരൂപമായ ആ ഫൈറ്റർ കേജിൻ്റെ വാതിലിനു മുന്നിൽ തലമുറയിടുകയാണ് കേജ് തുറക്കാൻ വേണ്ടി, പ്രാണഭയത്താൽ അയാൾ കാട്ടുന്ന കോപ്രായങ്ങൾ എല്ലാം കാഴ്ച്ചക്കാരും നോക്കി നിന്നു.

അവൻ്റെ നീളമുള്ള മുടിയിൽ ആദിയുടെ ഇടതു കൈ പതിഞ്ഞു , മുടിയിൽ പിടിച്ച് പിന്നോട്ടു വലിക്കുമ്പോൾ

please , leave me, I beg you

ക്ഷമാപണത്തിനു അനുവദനീയമായ സമയങ്ങൾ കടന്നു പോയിട്ട് ഏറെ നേരം ആയത് അവൻ അറിഞ്ഞിരുന്നില്ല. ഉൻമൂലനം ചെയ്യാൻ വന്ന സംഹാരമൂർത്തിയോടു ക്ഷമാ യാചന .

അവൻ്റെ കണ്ഡത്തിൽ തന്നെ ആദി വലതു കൈ കൊണ്ട് പഞ്ച് ചെയ്തു. അതി ശക്തമായ പ്രഹരം, വായിൽ നിന്നും രക്തം പുറത്തേക്ക് ചിറ്റിത്തെറിച്ചതും ആദിയുടെ കൈകൾ അവനെ വിമുക്തനാക്കി, കഴുത്തിൽ തൻ്റെ കരങ്ങളാൽ പിടി മുറുക്കി, മുട്ടിൽ ഇരുന്ന യൂസിഫർ ഒരു നിമിഷം കൊണ്ട്, ആ കൊല കൊമ്പനും ചെരിഞ്ഞു, നിലത്തു കിടന്ന് ഏതാനും സെക്കൻ്റുകൾ മാത്രം പിടഞ്ഞ ശേഷം അവനും നിശ്ചലനായി.

ഭയചകിതനായി മൂലയിൽ ഇരുന്ന രണ്ടാമനു നേരെ ആദി കുതിച്ചു ചെന്ന് അവൻ്റെ തലയിൽ ആഞ്ഞു ചവിട്ടി , കേജിലെ അഴികളെ അറുത്തെറിഞ്ഞു കൊണ്ട് ആ തല കേജിനു പുറത്തായി , കമ്പികൾ കഴുത്തിൽ തറച്ചു കയറി, കണ്ണുകൾ തുറിച്ചു രക്തം വാർന്നു രണ്ടാമനും മരണം പുൽകി.

ക്രോധം അടങ്ങാത്ത ക്രോധം , ആദി ആ കേജിൻ്റെ അഴികളിൽ പിടിച്ച് വലിച്ചു ആ കമ്പികളുടെ കണ്ണികൾ പതിയെ അടരാൻ തുടങ്ങി.

ആത്മിക, ആദിയെ നിനക്കെ ശാന്തനാക്കാൻ കഴിയൂ…. വേഗം ചെല്ല്, പ്ലീസ്.

eറാക്കിയുടെ വാക്കുകൾ കേട്ടതും അവൾ കേജിനരികിലേക്ക് ഓടി ചെന്നു, വാതിൽ തുറന്നവൾ അകത്തു കയറുമ്പോൾ കേജിൻ്റെ ഒരു ഭാഗത്തെ അഴികൾ അവൻ അടർത്തിയെടുത്തിരുന്നു.

ആദി…..

അവൾ വിളിച്ചതും ആദിയുടെ കരങ്ങൾ അവളുടെ കഴുത്തിലമർന്നു. ആ നിമിഷം റോക്കിയും ഭയചകിതനായി.

അവളുടെ കഴുത്തിൽ ആ കൈകൾ അമരുമ്പോൾ അവൻ്റെ മിഴികൾ അവളുടെ മിഴികളെ തന്നെ ഉറ്റു നോക്കുകയായിരുന്നു.

ആത്മിക ശ്വാസത്തിനായി പിടയുമ്പോഴും മിഴികളാൽ അവനോടപേക്ഷിച്ചിരുന്നു ശാന്തനാകാൻ. അവളുടെ ബോധം മറയുമെന്നായ നിമിഷം ആ കൈകൾ അയഞ്ഞു, അവളെ തൻ്റെ മാറിലേക്ക് വാരി പുണർന്നു അവൻ നിന്നു.

പതിയെ പതിയെ ആദി ശാന്തസ്വരൂപം കൈവരിക്കുമ്പോൾ, ആത്മിക അവൻ്റെ മാറിൽ കിടന്ന് ദീർഘശ്വാസം എടുക്കുകയായിരുന്നു, ഇടക്കിടെ ചുമയ്ക്കുകയും ചെയ്തു.

നിമിഷങ്ങളോളം അവരാ നിൽപ്പു നിന്നു, നിശബ്ദത മാത്രം.

ആദി വാ……

അത്മിക അവൻ്റെ കൈകൾ പിടിച്ച് കേജിനു വെളിയിലിറങ്ങി, നടന്നതും കുറച്ചു ദൂരം ചെന്നതും ആദി കമഴ്ന്നിടച്ചു വീണു, അവൻ്റെ മൂക്കിൽ നിന്നും രക്തം വന്നിട്ടുണ്ടായിരുന്നു.

അടുത്ത നിമിഷം ആത്മികയുടെ അലമുറ കേട്ടു റോക്കി അവർക്കരികിലേക്ക് പാഞ്ഞു വരുമ്പോ ആദിക്കു നേരെ കത്തിയുമേന്തി പാഞ്ഞടുക്കുന്ന ചാൾസിനെയാണ് കണ്ടത്. ആദിയുടെ നെഞ്ചരികിലെത്തിയ കത്തിയെ റോക്കി കടന്നു പിടിച്ചു.

ചാൾസിനെ നേരെ പിടിച്ചു നിർത്തിയ നിമിഷം തന്നെ ആത്മിക അവൻ്റെ നാവിഴിൽ മുട്ടുകാൽ കയറ്റി, പിന്നെ ബാക്കി കൈകാര്യം മൊത്തം റോക്കി ചെയ്തു.

ആദി,….. നോക്കിയെ… ആദി…

പ്ലീസ്, കണ്ണു തുറക്ക്.

അവൾ ഒരു ഭ്രാന്തിയെ പോലെ പെരുമാറാൻ തുടങ്ങിയതും റോക്കി ആദിയെ കൈകളിലേന്തി പുറത്തേക്കോടി, തൊട്ടു പിറകെ ആത്മികയും.

🌟🌟🌟🌟🌟

പതിനേഴാം വയസിൽ പരദേവതയുടെ ഉത്സവത്തിൻ്റെ അവസാനനാൾ, ദേവിയെ സാക്ഷിയായി ഞാൻ വിവാഹിതയായി, നാൾ നക്ഷത്രം നോക്കാതെ, എൻ്റെ കഴുത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി മിന്നു ചാർത്തി.

നിമിഷ നേരം കൊണ്ട് കാട്ടു തീ പോലെ ഈ വാർത്ത നാടു മൊത്തം പാട്ടായി. അമ്പലനടയിൽ മൂന്നു കുടുംബാംഗങ്ങളും ഒത്തു കൂടി.

പ്രാർത്ഥിച്ചു കൊണ്ടിരുന്ന പെൺകുട്ടിയുടെ കഴുത്തിൽ മിന്നു ചാർത്താൻ നി ആരാടാ….

അവളുടെ സമ്മതമില്ലാതെ…..

അച്ഛാ എൻ്റെ സമ്മതത്തോടെയാ… ഇതൊക്കെ..

മോളെ……

അതെ , അമ്മായി…. എനിക്കിഷ്ടമായിരുന്നു. പക്ഷെ,

എന്താടി ഒരു പക്ഷെ, പറയെടി, നായിൻ്റെ മോളെ,

അച്ഛാ.. ‘ ഇതുവരെ ഞാൻ പിന്നാലെ നടന്നിട്ടും എന്നെ തിരിഞ്ഞു നോക്കാത്ത മനുഷ്യൻ എന്നെൻ്റെ കഴുത്തിൽ താലി ചാർത്തിയത് എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല

ആ സമയമാണ് ചന്ദ്രേട്ടൻ പാഞ്ഞു വന്നത്, പപ്പേട്ടൻ്റെ കോളറിൽ പിടിച്ചു കൊണ്ട് ചന്ദ്രേട്ടൻ പറഞ്ഞു തുടങ്ങി.

നായെ, കൂടെ നടന്ന് ചതിക്കുന്നോ, എൻ്റെ പെണ്ണിനെ തന്നെ നീ…

വിടെടാ…. ചതിയനോ… ഞാനോ……

നീ തന്നെ . കൂടെ നടന്ന് ചതിക്കുന്ന നിന്നെയൊക്കെ…..

നാവടക്കെടാ….. ചന്ദ്രാ….. പാറു എവിടെ അതാദ്യം പറ നീ….

ആ പേരു കെട്ടതും ചന്ദ്രേട്ടൻ നിന്നു വിയർത്തു.

പാറു നിൻ്റെ കൂടെ അല്ലെ ഉണ്ടാവാ… എനിക്കെങ്ങനെ അറിയാനാ….

അതു പറഞ്ഞു തീരും മുന്നേ പപ്പേട്ടൻ ചന്ദ്രേട്ടൻ്റെ മുഖത്തടിച്ചു.

പത്മനാഭാ….

നിങ്ങൾ മിണ്ടരുത്, ശിവശേഖരൻ, പ്രമാണി ആയി നടന്നാൽ പോരാ മക്കളെ വളർത്താനും കഴിവു വേണം

പപ്പാ ടാ മോനെ….

അച്ഛനിതിൽ ഇടപെടണ്ട, ഇന്നലെ മുതൽ തിരയുവാ പാറുവിനെ ചന്ദ്രാ…. ഇന്നലെ നീയും രാജശേഖരനും കുടി നടത്തിയ പേക്കൂത്ത് പപ്പനറിയില്ലെന്നു കരുതിയോ നീ….

പപ്പാ നീ വെറുതേ…..

വെറുതെ അല്ല. നിനക്കറിയോ… പപ്പൻ മനസു കൊണ്ട് ഇഷ്ടപ്പെട്ട പെണ്ണാ ഈ ലച്ചു, അവളെന്നോട് ഇഷ്ടാന്നു പറഞ്ഞപ്പോയും പപ്പൻ തിരസ്കരിച്ചു നിനക്കു വേണ്ടി, ആ നീ…

ഞാനെന്തു ചെയ്തെന്നാടാ…

എൻ്റെ പെങ്ങളെ നീ.. ഇന്നലെ പിച്ചി ചീന്തിയില്ലെ നായെ…. അവളുടെ ജീവനെടുത്തില്ലെ നീയൊക്കെ , ആ വാശിക്കു തന്നെയാ നിൻ്റെ സഹോദരി സ്ഥാനത്തുള്ള ഇവളുടെ കഴുത്തിൽ താലി ചാർത്തിയതും, നീ കെട്ടാൻ കൊതിച്ചതല്ലെ അതു ഇന്നെനിക്കു സ്വന്തം

നീ വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയണ്ട പപ്പാ

കുഞ്ഞാ…..

ഓ… തമ്പ്രാ….

ഒരു എട്ടു വയസുകാരൻ ആദി വാസിക്കുട്ടി ഓടി വന്നു.

ചന്ദ്രാ ബാക്കി ഇവൻ പറയും, നീ അവളെ നരകിപ്പിച്ചു കൊല്ലുമ്പോ തേനെടുക്കാൻ ഇവനും ആ മര മുകളിൽ ഉണ്ടായിരുന്നെടാ… പറയെടാ…. കുഞ്ഞാ….

തമ്പ്രാ… അടിയൻ കണ്ടതാ മര മുകളിൽ നിന്നും എല്ലാം………………….

പാറുവിൻ്റെ അലമുറകൾ കാടിൻ്റെ ഉള്ളിൽ അലയടിച്ചു.

രാജശേഖരനും ചന്ദ്രശേഖരനും അവളെ പിടികൂടി ആ വലിയ മരച്ചുവട്ടിൽ, അവളുടെ വസ്ത്രങ്ങൾ കീറി മുറിച്ച് അവളെ നഗ്നയാക്കി. രാജശേഖരൻ അവളുടെ കൈകൾ ബലമായി പിടിച്ചു വെച്ചപ്പോൾ ചന്ദ്രശേഖരൻ തറയിച്ചു അവളിലേക്ക് പടർന്നു കയറി . അവളിലെ പ്രതിരോധം വകവെയ്ക്കാതെ.

കന്യകാത്വം നഷ്ടമാകുന്ന നിമിഷം അവളിൽ നിന്നും ഉതിർന്ന ആ അലമുറ, അവൻ്റെ ഒരോ ചലനത്തിനുസൃതമായി ഉയർന്നു വന്നു. മദ്യലഹരിയിലെ ആവേശം മൊത്തം ചന്ദ്രശേഖരൻ അവളിൽ തീർത്തു. കാമദാഹം ശമിപ്പിച്ച് അവളിൽ നിന്നും വിട്ടകന്നപ്പോൾ ഒന്നനങ്ങാനാവാത്ത അവസ്ഥയിലായിരുന്നു അവൾ .

അടുത്ത നിമിഷം താറടിച്ച് രാജശേഖരനും അവളിൽ ഭോഗ സുഖം തേടി അലഞ്ഞപ്പോൾ ജനേന്ദ്രിയത്തിൽ നിന്നും വാർന്നൊഴുകിയ രക്തം ആരും ശ്രദ്ധിച്ചില്ല. കാമം മാത്രം നിറഞ്ഞ അവർ കാമ ദാഹം മാറി മാറി തിരക്കുമ്പോൾ അവർ ശ്രദ്ധിച്ചിരുന്നില്ല അവൾ മരണമടഞ്ഞത്.

ശവത്തിൽ ഭോഗ സുഖം കണ്ടെത്തിയ ക്രൂരരായി കഴിഞ്ഞിരുന്നു. കൊതി തീർന്ന് അവളെ നോക്കിയപ്പോ ജീവനില്ലെന്നു കണ്ട നിമിഷം നിങ്ങൾ ആ ശവം ഉൾക്കാടിലെ കരുമാത്തിക്കാവിനരികിലുപേക്ഷിച്ചു. പുലിക്ക് തിറ്റയായി, ആരും ഒന്നും അറിയില്ലെന്നു കരുതി നിങ്ങൾ ഒന്നും സംഭവിക്കാത്ത പോലെ അവിടെ നിന്നും പുറത്തു കടന്നു.

നിങ്ങൾക്കു പിറകെ വന്ന കുഞ്ഞൻ അവളെ അവിടെ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. ഒടുക്കം പപ്പേട്ട നരിക്കാലേക്കു ചെന്നു എല്ലാം പറഞ്ഞു.

മതിയോ ചന്ദ്രാ… നിനക്ക്, ഞാൻ കണ്ടെടാ എൻ്റെ അനിയത്തിയുടെ നഗ്ന ശരിരം, അതിൽ നീയൊക്കെ ചെയ്തു കൂട്ടിയ എല്ലാം തെളിഞ്ഞു കാണാം

പപ്പാ…..

വിളിക്കരുതങ്ങനെ നീ…. പറഞ്ഞതല്ലായിരുന്നോ… ഞാൻ അന്നേ…. അവളെനിക്കാരാന്ന്, നിനക്കു വേണ്ടി നിൻ്റെ പെണ്ണിൻ്റെ സ്നേഹം കണ്ടില്ലെന്നു ഞാൻ നടിക്കുമ്പോ…. എൻ്റെ പെങ്ങളുടെ മാനത്തിന് വില പറഞ്ഞില്ലേടാ നീ….

പത്മനാഭാ മോനേ…..

വേണ്ട, ആരും ഒന്നും പറയണ്ട, കൊന്നു കളയണമായിരുന്നു ഇവനെയൊക്കെ, അതു ചെയ്യാതിരുന്നത് നിങ്ങളെയൊക്കെ ഓർത്തതു കൊണ്ടാ ….. വെറുതെ വിടാനും ആകില്ല അതാ ഇങ്ങനെ ചെയ്തത്, പിന്നെ ഒരിക്കൽ പാറു പറഞ്ഞ ആഗ്രഹം അതായിരുന്നു . അവൾക്കു കൂടി വേണ്ടി ആ കർമ്മം ഞാൻ ചെയ്തു.

ചന്ദ്രശേഖരനോടുള്ള വാശിയിൽ പത്മനാഭൻ ലക്ഷ്മിയെ വിവാഹം കഴിച്ചു, അതേ ചന്ദ്രശേഖരനോടുള്ള വാശിയിൽ ആദി ആത്മികയെ വിവാഹം ചെയ്തു . ചരിത്രം പുനരാവർത്തനം. കാണാൻ കാഴ്ചകൾ എനിയെന്തെല്ലാം എല്ലാം കാലം ചന്ദ്രശേഖരനായി ഒരുക്കി വെച്ചതാവാം, തോൽവികൾ എനി അയാൾക്കു സ്വന്തം.

Comments:

No comments!

Please sign up or log in to post a comment!