❤കാമുകി 19

ആദി… please leave me…..

No , I can’t….

ആദി……..

അവൻ അവളുടെ കഴുത്തിലെ പിടി വിട്ടു, അവൾ അവനെ തന്നെ നോക്കി നിന്നു. പതിയെ ശ്വാസനില തിരിച്ചു പിടിച്ചു.

എന്താ…. ആദി, നിനക്കെന്താ പറ്റിയത്

എനിക്കിഷ്ടമല്ല…..

എന്ത്……

നീ ആരോടും ക്ലോസ്സ് ആയി ഇടപഴകുന്നത് എനിക്കിഷ്ടമല്ല, അത്ര തന്നെ.

ആദി, നീ എന്താ പറഞ്ഞു വരുന്നത്.

അരുന്ധതി……

ഉം….

I think………..I……am……..in love…..with..you…

Are you serious, man

Yes,….

OMG,… adhi I love you soo much.

അരുന്ധതി, സന്തോഷത്തോടെ അവനെ വാരിപ്പുണർന്നു. ഒരു ചെറു മന്ദഹാസം പുൽകി കൊണ്ട് അവൻ്റെ കരങ്ങളും അവളെ പുണർന്നു.

ആദി ഇന്നു ഞാൻ ഏറെ സന്തുഷ്ടയാണ്….

അതെ, ഞാനും , ഞാൻ തേടിയ വലിയ നിധികൾ സ്വന്തമായ സന്തോഷം ഇന്നെനിക്കു സ്വന്തം.

ആ നിധി ഞാനല്ലെ ആദി……

അരുന്ധതിയുടെ ആ ചോദ്യത്തിന് മറുപടി നൽകാതെ, ആദി പുഞ്ചിരി തൂകി നിന്നു. ചുണ്ടിൽ പുഞ്ചിരി തൂകുമ്പോഴും അവൻ്റെ മിഴികളിൽ എരിയുന്ന തീ നാളം തിരിച്ചറിയാൻ അരുന്ധതിക്ക് കഴിയാതെ പോയി.

അരുന്ധതി ഇപ്പൊ ഒരു കൊച്ചു കുട്ടിയാണ്, ഒരുപാടു കാലം വാശിപ്പിടിച്ചിട്ടും കിട്ടാതെ പോയ കളിപ്പാട്ടം , ഒരു സമ്മാനം പോലെ തീരെ പ്രതീക്ഷിക്കാതിരിക്കുമ്പോ കൈ വന്നു ചേരുമ്പോ… കൊച്ചു കുഞ്ഞുങ്ങൾ കാണിക്കുന്ന മനോവികാരങ്ങൾ അവളിൽ തെളിഞ്ഞു കാണാം…….

ഇരുവരും ഹോളിൽ കയറി, സോഫയിൽ നേർക്കുനേർ ഇരുന്നു, അവളുടെ മിഴികൾ അവൻ്റെ മിഴികളുമായി ഉടക്കി, അതി തീക്ഷ്ണമായ പ്രണയതരംങ്ങൾ അവനിൽ നിന്നും അവളിലേക്കു വരുന്നതായി അവൾക്കു തോന്നി.

അവൻ്റെ മിഴികളിലെ തീക്ഷണതയെ നേരിടുവാൻ അവളുടെ മിഴികൾക്കായിരുന്നില്ല. അവൻ്റെ മിഴികൾ എന്തോ… ഒന്ന് പറയാൻ ശ്രമിക്കുന്നതായി അവൾക്കു തോന്നി, പക്ഷെ ആ മിഴികളുടെ ഭാഷ അവൾക്ക് അപ്രാപ്തമായിരുന്നു.

നിമിഷങ്ങൾ കടന്നകലുമ്പോൾ , പ്രണയവസന്തത്തെ വരവേറ്റ, അരുന്ധതി പാറി പറക്കുകയായിരുന്നു. അവളുടേതായ ലോകത്ത്, അവളുടേതു മാത്രമായ സ്വപ്നങ്ങൾ തേടി, ഒരു നവശലഭത്തെ പോലെ…..

ഈ നിമിഷം അത്രയും ആദിയുടെ മുഖത്ത് മായാതെ ഒരു പുഞ്ചിരി നില കൊണ്ടു. കാണാൻ കാത്തിരുന്ന ശത്രുവിൻ്റെ മുഖം കണ്ട സന്തോഷം, ഇത്ര പെട്ടെന്ന് അത് സാധ്യമാകും എന്നവൻ കരുതിയിരുന്നില്ല. ആ പുഞ്ചിരി ഇന്നെനി മായില്ല.

അരുന്ധതിക്ക് പ്രണയമായി തോന്നിയ മിഴികളിലെ തീക്ഷ്ണത, അത് പ്രതികാരത്തിൻ്റെ തീ നാളമായിരുന്നു.

ആ കോപാഗ്നി ആളിക്കത്തുകയാണ്, അതാണ് അരുന്ധതിക്ക് ആ മിഴികളെ നേരിടാൻ കഴിയാതെ പോയത്. അവനിലെ കോപാഗ്നി , സംഹാരമൂർത്തിയുടെ തൃക്കണ്ണിനു സമാനം .

ആത്മിക അവൾക്കു മാത്രം മനസിലാവുന്ന അവൻ്റെ മിഴികളുടെ ഭാഷ, അരുന്ധതി എഴു ജന്മം പുനർജനിച്ചാലും വായിച്ചെടുക്കുക എന്നത് അരുന്ധതിക്ക് അസാധ്യം.

അവളിൽ പ്രണയ തീ ആളി പടരുമ്പോൾ , അവനിൽ പ്രതികാരത്തിൻ തീ ആയിരുന്നു ആളി പടർന്നത്. പരസ്പര – ബന്ധമില്ലാത്ത വികാരങ്ങൾ ആയതു കൊണ്ടു തന്നെ അവർക്കിടയിൽ പരസ്പരം സംസാരിക്കുവാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.

🌟🌟🌟🌟🌟

ആത്മിക , ഈ രാത്രി അവളുടെതാണ്. ദുഖത്തിൻ ഇല കൊഴിയും ശിശിരം വഴി മാറി, പ്രണയ വസന്തം പൂത്തപ്പോൾ , നിദ്രയും അവളോട് യാത്രാമൊഴിയോതി. തൻ്റെ കിടക്കയിൽ മലർന്നു കിടന്ന് കാലുകൾ മടക്കിയും നിവർത്തിയും ഉല്ലാത്തുമ്പോൾ തള്ള വിരലിലെ നഖം കടിച്ചു കൊണ്ട് അവളിൽ വിരിഞ്ഞ പുഞ്ചിരി, നിർവ്വചിക്കാനാവാത്ത അവളിലെ നാണത്തിൻ്റെ അഭൗമ സൗന്ദര്യം തുറന്നു കാട്ടി.

ഇന്ന് തൻ്റെ പാതിയുടെ മാറിലെ ചൂടു പറ്റി കിടന്ന നിമിഷങ്ങൾ അയവിറക്കി, രാത്രിയുടെ യാമങ്ങൾ പാരിജാത പുഷ്പങ്ങളാൽ അലങ്കരിച്ച്, ചുവന്ന പനിനീർ പുഷ്പത്തിൻ്റെ സ്വപ്നത്തേരിലേറി, പ്രണയവസന്ത താഴ്വരയിൽ ഒരു യാത്ര പോവുകയാണ്, ആദിയെന്ന പുണ്യത്തിനൊപ്പം.

ആദി, ഒരിക്കലും പിടി തരാത്ത പ്രഹേളിക, ആദ്യം തന്നെ ഉപേക്ഷിച്ചു പോയി, തീരാ കണ്ണുനീർ തനിക്കു പകർന്നു നൽകി. അവൻ്റെ കുഞ്ഞ് തൻ്റെ ഉദരത്തിൻ വളരാൻ തുടങ്ങിയപ്പോ….. ആ കണ്ണുനീരിൻ്റെ കയ്പ്പു രുചി മാറും മുന്നെ ഒരു ഞെട്ടലായി കൺ മുന്നിൽ പ്രത്യക്ഷനായി.

എൻ്റെ ശത്രുവിനൊപ്പം, സൗഹൃദത്തിൻ്റെ മൂടുപടലം ധരിച്ച് മറഞ്ഞു നിന്ന് പിന്നിൽ നിന്നും മാത്രം അക്രമിച്ച് ശീലമുള്ള ഒരു പിമ്പിനൊപ്പം അവനെ കണ്ടപ്പോ ഞാനും ഞെട്ടി, അവൾക്കു മുന്നിൽ വച്ചുള്ള പരാഹാസവാക്കുകൾ നെഞ്ചിൽ തറച്ചു കയറുമ്പോ ഞാനനുഭവിച്ച വേദന, ഞാനൊഴുക്കിയ കണ്ണുനീർ, ഒടുക്കം അവളുടെ മുന്നിൽ വെച്ച് എന്നെ തല്ലിയപ്പോ സത്യത്തിൽ ഞാൻ തകർന്നു പോയി.

വീട്ടിൽ തിരിച്ചെത്തിയ ശേഷം ഞാൻ നിനക്കായി ഒഴുക്കിയ കണ്ണീരിനു കണക്കില്ല. ചിന്തകൾ കാടു കയറിയപ്പോ, നീ ഒളിപ്പിച്ചു വെച്ച നിഗൂഢ രഹസ്യങ്ങൾ നിൻ്റെ അഭിനയ സാഗരത്തിലെ അമൂല്യ മുത്തുക്കൾ ഞാൻ പെറുക്കിയെടുത്ത നിമിഷം നഷ്ടമായ പുഞ്ചിരി ഞാൻ വീണ്ടെടുത്തു.

നിന്നിലെ ഉത്തരങ്ങൾക്ക് എനിക്ക് ഇത്ര സമയം വേണ്ടി വന്നോ എന്നു ചോദിച്ചാൽ , വേണ്ടായിരുന്നു പക്ഷെ, അവൾ അരുന്ധതി, അവളുടെ സാന്നിധ്യം, അതാണ് ഒരു കാർമേഘം പോലെ നമുക്കിടയിൽ ഈ സമയം തീർത്തത്.
അവളുടെ സാന്നിധ്യം എൻ്റെ ചിന്തകളെ പോലും മരവിപ്പിച്ചു. അതാണ് സത്യം.

ഒടുക്കം ഇന്നു നീ എന്നെ വിളിച്ചു, നിന്നെ നേരിൽ കണ്ട നിമിഷം, എനിക്കുണ്ടായ സന്തോഷം, നിൻ്റെ കരങ്ങൾ എന്നെ പുണർന്നപ്പോൾ , നിൻ്റെ വിരലുകൾ മീട്ടിയ ആ പ്രണയസംഗീതം, അധരങ്ങൾ പറഞ്ഞ പ്രണയകഥ, എല്ലാം എനിക്കീ… രാവിനെ വെളുപ്പിക്കാൻ നീ എനിക്കു പകർന്നു തന്ന പ്രണയാർദ്ര നിമിഷങ്ങൾ. ഹൃദയത്തിൻ്റെ പുസ്തകത്താളുകളിലെ സ്വർണ്ണ ലിഖിതങ്ങളാണ്.

🌟🌟🌟🌟🌟

നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് ആദിയുടെ സ്വരവീചികൾ അവളെ തേടിയെത്തി. കണ്ണിൽ കോപാഗ്നിയും , ചുണ്ടിൽ പുഞ്ചിരിയും, മസ്തിഷ്കത്തിൽ കരുനീക്കങ്ങൾ മെനയുകയും ചെയ്ത രാവണൻ്റെ ശബ്ദമുഴർന്നു.

അരുന്ധതി…….

ഉം….. എന്താ… ആദി…..

സ്നേഹത്തിൻ്റെ മധുവൂറും പോലെ അവൾ മൊഴിഞ്ഞു.

അത്മികയുടെ പതനം കാണേണ്ടെ നിനക്ക്

ഉം….. വേണം

കൂടെ നിക്കുമോ…..നീ…..

ആദിയുടെ കൂടെ ഈ അരുന്ധതി എന്നും നിൽക്കും.

ആദ്യം പണമെന്നെ അവളുടെ ശക്തി ഇല്ലാതാവണം

ആദി അത് നീ കരുതുന്ന പോലെ നിസ്സാരമല്ല.

അതൊക്കെ ഒരു പൂ പറിക്കുന്ന ലാഗവത്തോടെ കണ്ടാ മതി , നീ കൂടെ ഉണ്ടേ… നടക്കും

ഞാൻ കൂടെ ഉണ്ടാവും ആദി.

ചന്ദ്രശേഖരൻ്റെ കമ്പിനിയുമായി നിങ്ങൾ touch ൽ അല്ലെ

അതെ….

ഞാൻ പറയുന്ന ആളുകളെ നിങ്ങളുടെ കമ്പനിയിൽ കേറ്റണം, പിന്നെ അവരെ പയ്യെ ചന്ദ്രശേഖരൻ്റെ കമ്പനിയിൽ…… മനസിലായോ….

ഉം… മനസിലായി ആദി…….

ആദി, ഉള്ളിൽ നിന്നും അടിത്തറ മാന്തുന്ന പരിപാടി അല്ലെ

അതെ ഇവിടെ അതേ… നടക്കു… അവരെ വലിയ കടക്കെണിയിൽ പെടുത്തണം, നടുത്തെരുവിൽ കൊണ്ടെത്തിക്കണം.

എന്നിട്ടോ……

കണിമംഗലം സ്വന്തമാക്കണം,

ആ കണിമംഗലമോ……

നീ അറിയുന്ന കണിമംഗലം മാത്രമല്ല, നീ അറിയാത്തൊരു കണിമംഗലം കൂടി ഉണ്ട് അതും സ്വന്തമാക്കണം അരുന്ധതി.

അതു നിനക്കെങ്ങനെ അറിയാം ആദി.

അതാണ് ആദി, ശത്രു അതാരായാലും അവൻ്റെ അടിവേരിൻ്റെ അറ്റം വരെ അളന്നു കഴിഞ്ഞു മാത്രമേ…. ആദി അങ്കം കുറിക്കു.

അപ്പോ എല്ലാം തീരുമാനിച്ചുറപ്പിച്ചു അല്ലെ.

അതെ, എനി കാത്തിരിക്കുന്നത് ആ സമയത്തിന് വേണ്ടി മാത്രം.

അരുന്ധതി എന്ന കോവർക്കഴുതയ്ക്ക് ഇതുവരെ മനസിലായില്ല അവൾ കളിക്കുന്നത് പത്തു തലയുള്ള രാവണനോടാണ്, ബുദ്ധിരാക്ഷസനോട്, അവൻ്റെ ഓരോ വാക്കിലും ഒളിഞ്ഞു കിടക്കുന്ന രഹസ്യങ്ങൾ, ഒന്നും അവൾ മനസിലാക്കാതെ പുഞ്ചിരിക്കുകയാണ്.
അണയാൻ പോകുന്ന ദീപം ചൊരിയുന്ന പ്രകാശം പോലെ.

🌟🌟🌟🌟🌟

Tesla Roadster red colour car ബാംഗ്ലൂർ എയർപ്പോർട്ടിൽ നിന്നും അതിവേഗം പായുകയാണ്. ലക്ഷ്യം തേടി പായുന്ന ഒരു വെടിയുണ്ട കണക്കെ റോഡിൽ കുതിച്ചു പായുന്ന കാറിനെ പോലീസ് വണ്ടിയും കണ്ടു.

പോലീസ് ജീപ്പ് അതിനു പിന്നാലെ വന്നു, വിദേശ കാറിനു മുന്നിൽ ഇന്ത്യൻ പോലീസിൻ്റെ തുക്കടാച്ചി ജീപ്പ് എന്തു ചെയ്യാനാ…. വയർലസ് വഴി അനൗൺസ് ചെയ്തതും മറ്റു പോലീസ് ജീപ്പുകൾ അലെർട്ട് ആയി, ചുവന്ന കാർ കണ്ണിൽ നിന്നും മായുന്നത് അവർ നോക്കി നിന്നു. കാരണം ഒപ്പമെത്തുക അസാധ്യം

കുറച്ചു ദൂരം പിന്നിട്ട ചുവന്ന കാറിനു മുന്നിൽ മറ്റൊരു പോലീസ് ജീപ്പ് വെട്ടം ചാടിയെങ്കിലും, കാറിൻ്റെ വേഗത ഒന്നു കുറയ്ക്കാതെ തന്നെ ഇടത്തോട്ട് വെട്ടിച്ച് ആ കാർ മുന്നേറി,

പോലീസ് വണ്ടികൾ കിടന്നു ശ്രമിച്ചിട്ടും തളയ്ക്കാൻ കഴിയാത്ത പടക്കുതിര പോലെ ആ കാർ മുന്നോട്ടു കുതിച്ചു, നല്ലൊരു ചെയ്സിംഗ് എന്നാൽ ഒരു തരത്തിലും നാശനഷ്ടം വരുത്താത്ത ആ കാറോടിക്കുന്ന ഡ്രൈവറെ പോലീസ്ക്കാരു പോലും നമിച്ചു.

അത്ര വിദ്ധക്തമായാണ് ഡ്രൈവിംഗ്, വേഗത കുറയ്ക്കാതെ തന്നെ ആ കാറ് വെട്ടിക്കുന്നത് കാണുമ്പോ അറിയാം അതൊരു എക്സ്പേർട്ട് ഡൈവർ

ആണെന്ന് , റോഡ് രണ്ട് ജീപ്പ് വെച്ചു മറച്ചിടത്ത് കാറ് സ്കിഡ് ചെയ്യിച്ച് മറ്റൊരു വഴി കയറിയ ആ ഡ്രൈവറെ അവർ അതിശയത്തോടെ ആണ് അവർ നോക്കി നിന്നത്.

മണിക്കൂറുകൾ പിന്നിട്ട് ആ ചുവന്ന കാർ ചെന്നു നിന്നത് ഒരു വീടിൻ്റെ ഗേറ്റിനു മുന്നിലാണ്. ആ വീടാണെങ്കിൽ ഇപ്പോ ആത്മിക താമസിക്കുന്ന വീട്. കാറിൽ നിന്നും ഹോൺ ശബ്ദം മുടങ്ങി കൊണ്ടിരുന്നു.

🌟🌟🌟🌟🌟

കരിയാത്തിയമ്മയും ചാരുവുമായി ഒരു ദിവസം ചിലവിട്ട ശേഷം ഞാൻ ചെന്നത് ചന്ദ്രോത്ത് മന കാണാനായിരുന്നു. അമ്മയുടെ ഡയറിയിൽ ഞാൻ വായിച്ച അഗ്നി, തൻ്റെ വിശപ്പടക്കിയ ആ മനയെ കാണാൻ .

ആ കാഴ്ച്ച എന്നിൽ പടർത്തിയ വികാരം എന്തെന്ന് എനിക്കു പോലും അറിയില്ല. അമ്മയുടെ ഡയറി വായിച്ച സമയത്ത്, അമ്മയുടെ പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടെ വന്ന എനിക്ക്, ഞാൻ പോലും അറിയാതെ അത് എൻ്റെ സ്വന്തം പ്രതികാരമായി മാറി.

മണ്ണിൽ ചേർന്നു പോയ കറുത്ത ചാരത്തിൻ്റെ അവശിഷ്ടവും , കത്തി നശിക്കാത്ത കുറച്ച് മരക്കഷ്ണവും, പൊട്ടി പൊളിഞ്ഞ ഓട്ടിൻ കഷ്ണവും, ഭിത്തിയുടെ അവശിഷ്ടങ്ങളും എന്നെ വരവേറ്റു, കാടുപിടിച്ച ആ പ്രദേശത്തെ ഒരു അപരിചിതനെ പോലെ ഞാൻ നോക്കി നിന്നു.

നടന്നു ചുറ്റി കാണുമ്പോ എൻ്റെ കാൽപ്പാദം ചാരങ്ങളിൽ അമരുമ്പോ ഇടം നെഞ്ചിൽ ഉണർന്നു വന്ന വേദനയുടെ ആഴം എന്നോടു പറഞ്ഞു തന്നു ഈ മണ്ണിൽ എനിക്കെന്തെല്ലാം നഷ്ടമായെന്ന്.
ഇതൊരു നഷ്ടഭൂമിയാണ്, നഷ്ടം മാത്രം.

ഈ മണ്ണിൽ കിടക്കുന്ന ചാരത്തിൽ ഏതാണ് എൻ്റെ അച്ഛന് ജൻമം നൽകിയ മാതാപിതാക്കളുടേത്. അവരുടെ മേലാണോ എൻ്റെ കാലുകൾ പതിച്ചത്. അച്ഛമ്മ , അച്ഛച്ചൻ എന്നു ഞാൻ വിളിക്കേണ്ടിയിരുന്നവർ, വെക്കേഷൻ സമയത്ത് അവരോടൊത്ത് കഴിയാൻ ഞാൻ വരേണ്ടതായിരുന്നില്ലെ.

നഷ്ടപ്പെട്ടതല്ല അവരെ നഷ്ടപ്പെടുത്തിയതല്ലെ. പ്രണയിച്ചു എന്ന ഒരു കുറ്റത്തിന്, അവർ എനിക്കു നൽകിയ നഷ്ടത്തിൻ്റെ വില വളരെ വലുതാണ്. ഇന്നു വരെ ഞാൻ നേരിട്ട നഷ്ടങ്ങൾ ഒന്നും എനിക്ക് നഷ്ടമായിരുന്നില്ല . നഷ്ടം എന്താണെന്ന് ഞാൻ അറിയുന്നത് തന്നെ ഇപ്പോഴാണ്. ഈ നഷ്ടത്തിൻ്റെ വില തിട്ടപ്പെടുത്തുവാനാവില്ല.

🌟🌟🌟🌟🌟

അരുന്ധതിയോടൊത്തുള്ള നാടകത്തിന് വിരാമമിട്ട ആദി, തൻ്റെ മുറിയിൽ കിടക്കുമ്പോൾ, അവനിലെ പുഞ്ചിരി മാഞ്ഞിര്യന്നു. മിഴികൾക്കു മുന്നിൽ ഒരു മുഖം മാത്രം

വിവേക്……

തൻ്റെ പ്രാണസഖിയുടെ മാനത്തിനും പ്രാണനും വിലയിട്ട മുഖമറിയാത്ത ശത്രു. ഇരുട്ടിൻ്റെ മൂടുപടം നീക്കി ഇന്നു വെളിച്ചത്തേക്കു വന്നു. ഇന്നാ ശത്രുവിൻ്റെ മുഖമറിയാം, ഒരിക്കലും മറക്കാനാവാത്ത മുഖം.

ഈ സമയം തൻ്റെ ഷർട്ടിൻ്റെ ബട്ടണിൽ കുടുങ്ങി കിടന്ന ഒരു മുടി, വളരെ ശ്രദ്ധയോടെ ആദി ഊരിയെടുത്തു. കുറച്ചു നേരം ആ മുടിയിൽ നോക്കി നിന്ന അവൻ്റെ ചുണ്ടിൽ പഞ്ചിരി വിടർന്നു. ആ പുഞ്ചിരിയിൽ വിരിഞ്ഞ ഭാവം അത് പ്രണയമായിരുന്നു. അവൻ്റെ നാവിൻ തുമ്പിൽ നിന്നും അടർന്നു വീണ പ്രണയമന്ത്രം

ആത്മിക………….

അവളോടൊത്തുള്ള നിമിഷങ്ങൾക്കായി, അവൻ കൊതിക്കുന്നു. തന്നിലെ പരിമിതികൾ ഇന്നാദ്യമായി അവൻ തിരിച്ചറിഞ്ഞു. തനിക്കു ചുറ്റും അതിർവരമ്പുകൾ ഉണ്ട്, അതു മറി കടക്കുക എന്നത് അസാധ്യം, പ്രണയത്താൽ ആത്മിക തീർത്ത ഈ അതിർവരമ്പുകൾക്ക് തന്നെ അടിമയാക്കാൻ സാധിച്ചു.

തല കുനിക്കുന്നത് മരണതുല്യം എന്നു വിശ്വസിക്കുന്ന രാക്ഷസനെ അടിമയാക്കിയ മാലാഖ, യുദ്ധം ചെയ്യാതെ, രക്തം പൊടിക്കാതെ, മന്ത്രതന്ത്ര വിദ്യകൾ പോലുമില്ലാതെ, സ്നേഹത്തിൻ്റെ പ്രണയാർദ്രമായ വീണയിൽ ശ്രുതി മീട്ടുന്നതു പോലെ അവൻ്റെ ഹൃദയസിരകളിൽ പ്രണയതാളം പകർന്നവൾ അവനെ അശക്തനാക്കി, അവൾ തൻ്റെ പ്രണയവൃത്തത്തിൽ അവനെ ബന്ധനസ്ഥനാക്കി.

മനസിൻ്റെ ഒരു കോണിൽ പ്രതികാരത്തിൻ്റെ തീയാളിക്കത്തുമ്പോ, മറ്റൊരു കോണിൽ പ്രണയ വർഷം പെയ്തിറങ്ങുന്നു. മിഴികൾക്കകലെ അവൾ നിൽക്കുമ്പോഴും ഹൃദയം അവൾക്കായി തുടിക്കുന്നു. തൻ്റെ വിവേകം പ്രതികാര ചിന്തയിൽ ചരടറ്റ പട്ടം പോലെ പാറിപ്പറക്കുന്നു.

മനസും വിവേകവും ഇന്ന് ശത്രുക്കൾ, രണ്ടു പേർക്കും രണ്ട് ലക്ഷ്യങ്ങൾ, വിട്ടു കൊടുക്കുവാൻ ആർക്കും കഴിയില്ല. ആത്മിക ഇല്ലെന്നാൽ ഹൃദയം തുടിക്കാൻ വിസമ്മതിച്ചേക്കാം, പ്രതികാരം വേണ്ടെന്നു വച്ചാൽ ജീവശവത്തിനു തുല്യമായ ജീവിതം നയിക്കാം.

ഒരിക്കൽ വിവേകം ജയിച്ച രാത്രിയിൽ അവളിൽ നിന്നും ഞാനകന്നു. എന്നാൽ ഇന്ന് ഹൃദയം ശക്തനായ ഒരു പോരാളിയായി മാറിയതെങ്ങനെ എന്ന കാര്യം ഒരു വലിയ രഹസ്യം തന്നെയാണ്. ഇന്ന് വിവേകത്തിന് ഹൃദയത്തെ മറികടക്കുക അസാധ്യം.

അവളുടെ ശത്രുക്കളെ കുറിച്ച് അറിഞ്ഞതാവാം. അവളുടെ പിറകെ മരണമുണ്ടെന്ന സത്യമാവാം, അല്ലെ ഞാൻ പറയാൻ മടിക്കുന്ന ആ നഗ്നസത്യമാവാം… അതെ അവൾ നഷ്ടമാകുമോ…. എന്ന എൻ്റെ ഭയം. ഒന്നിനെയും ഭയക്കാത്ത ഒറ്റക്കൊമ്പനായി കാടു വാണിരുന്ന ഞാനും , കൂട്ടു വന്നു ചേർന്നതിൽ പിന്നെ ഒറ്റപ്പെടലിനെ ഭയക്കുന്നു.

ഇന്ന് ഈ രാത്രി പ്രണയാർദ്രമാക്കിയത് അവളാണ്, ആത്മികത്തിൽ വെച്ച് ആത്മികയുമായി ചിലവിട്ട നിമിഷങ്ങൾ പകരുന്ന സന്തോഷം എത്രമാത്രം ഉണ്ടെന്നത് വാക്കുകളാൽ വർണ്ണിക്കുക അസാധ്യം. കാവ്യ ഭാഷയിൽ പറയുകയാണെങ്കിൽ, പകലന്തിയാവുന്നതും കാത്ത് അലഞ്ഞ സുര്യൻ കടലിൻ്റെ മാറിൽ നിദ്ര പുൽകിയ പോലെ, അവനിലെ കോപാഗ്നി അവളിൽ അലിയിച്ച് സ്വയം ശാന്തനായി നിദ്ര പുൽകിയ രാവിൽ മയങ്ങുന്ന സൂര്യനെ പോലെ ഞാനും ഈ രാത്രിയിൽ അവളുടെ ഓർമ്മകളാകുന്ന സാഗരമാറിൽ നിദ്രയെ തേടുന്നു….

🌟🌟🌟🌟🌟

അന്ന് ഒരു ഭ്രാന്തനെ പോലെ വാശിയിൽ കണിമംഗലത്തിൻ്റെ പടി ഞാൻ ചുവട്ടി. ചന്ദ്രശേഖരൻ എന്ന മഹാശത്രുവിൻ്റെ ശിരസ്സ് ഖണ്ഡിക്കുവാൻ വേണ്ടി.

ആരുമില്ലെ…. ഇവിടെ,….

ആരാ……. അത്…

ആ ശബ്ദവീചികൾ ഒരു സ്ത്രീയുടേതായിരുന്നു. ശക്തിഹീനമായ ആ മാറ്റൊലിയുടെ ഉടമ പതിയെ ഉമ്മറത്തേക്കു വന്നു. വൃദ്ധയായ ഒരു സ്ത്രീ…. ദേഹം ചുക്കി ചുളിഞ്ഞ വാർദ്ധക്യത്തിൻ്റെ മുക്തിയായ മരണം കാത്തിരിക്കുന്ന ഒരു ദേഹം….

ആരാ….. കുഞ്ഞേതാ…..

ചന്ദ്രശേഖരൻ സാർ ഇല്ലേ….

ശേഖരനെ തേടി വന്നതാ….

അതെ….

അവനും കുടുംബവും ഇവിടല്ല താമസം കുഞ്ഞേ….

എവിടെ പോയാലാ….. കാണാൻ പറ്റുക

അവൻ പട്ടണത്തിലാ താമസിക്കുന്നത്

എത് പട്ടണം

അതൊന്നും അമ്മയ്ക്കറിയില്ല മോനെ… ഏതോ… വലിയ പട്ടണമാണെന്നാ…. പറഞ്ഞത്

ശരി അമ്മേ…. ഞാൻ കണ്ടെത്തിക്കൊള്ളാം

മറുവാക്കിനു കാത്തു നിൽക്കാതെ ആ പടിയിറങ്ങുമ്പോൾ നെഞ്ചിലെ തീ ആളി കത്തുകയായിരുന്നു. കൊല്ലാൻ ഒരുങ്ങി വന്നിട്ടും അയാൾ അകന്നു പോയതിൻ്റെ ദേഷ്യം, അത് എന്നിലെ പ്രതികാരാഗ്നിയെ ആളിപ്പടരുവാൻ സഹായിച്ചു. ഇര നഷ്ടമായ വേട്ടക്കാരനെ പോലെ ഞാൻ കണിമംഗലം കഴിഞ്ഞു നടന്നു.

വഴിയിൽ കണ്ടവരിൽ നിന്നെല്ലാം ഞാൻ അന്വേഷിച്ചു ചന്ദ്രശേഖരൻ എന്ന ശത്രുവിനെ കുറിച്ച്. വികസനം എന്തെന്നറിയാത്ത അവരിൽ നിന്നും വലിയൊരു പട്ടണം എന്ന ആ പാഴ്‌വാക്കുകൾ തന്നെ ശ്രവിച്ച എനിക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി.

എവിടെ നിന്നും തുടങ്ങണം, എവിടെ പോയി അന്വേഷിക്കണം ഒന്നും അറിയാത്ത അവസ്ഥ. ഒരു സൂചന അതു മാത്രം മതി, ലക്ഷ്യം കാണാൻ എനിക്കറിയാം… ഈ കേരളത്തിൻ്റെ എത് കോണിലായാലും ഞാൻ ചെന്നെത്തും അയാളെ തേടി.

ഇതു വരെ ശത്രു എന്ന ഒരു വില അയാൾക്ക് നൽകിയിരുന്ന ഞാൻ തിരിച്ചറിഞ്ഞു അയാൾ അതിനർഹനല്ല. കണിമംഗലം എന്ന ആ തറവാട് എനിക്കു പറഞ്ഞു തന്ന സത്യം .

കണിമംഗലം പഴയ ഒരു തറവാട്; പ്രകൃതിയുമായി ഇണങ്ങിയ

തച്ചുശാസ്ത്രമികവുകൾ വിളിച്ചോതുന്ന നാലുകെട്ട്. ചെങ്കല്ലിൽ തീർത്ത വിസ്മയം, കൊത്തുപണികളാൽ സമൃദ്ധം. ചുറ്റിലും തീർത്ത പുന്തോട്ടത്തിൽ ഗ്രാമീണ സൗന്ദര്യം കുടിയിരിക്കുന്നതു പോലെ. ഇടതു ഭാഗത്തായി കുളവും വലതു ഭാഗത്തായി അരക്കിണറും എന്തോ… ഒരു പുതുമ, എന്തോ ഒരു സൗന്ദര്യം . ശത്രു ഗൃഹം ഹൃദയത്തെ സ്പർശിച്ചത് ഇതാദ്യമായാണ്.

പണമെന്ന കടലാസു തുണ്ട് സ്വന്തമാക്കാൻ നാഗരികതയുടെ മേച്ചിൻ പുറങ്ങൾ തേടി, ചന്ദ്രശേഖരൻ പോയപ്പോൾ, പെറ്റു വളർത്തിയ അമ്മയെ മറന്നു പോയോ…. നാഗരികതയുടെ സുഖസൗകര്യത്തിൽ ഉല്ലാത്തുമ്പോൾ വൃദ്ധയായ അമ്മയിവിടെ എകയാണെന്നത് വിസ്മരിച്ചതോ, വേണമെന്നു കരുതി മറന്നതോ.?

പത്തു മാസം ചുമന്ന വയറിനോട് നിന്ദ കാണിച്ച നിന്നെ ഒരു ശത്രുവായി കാണാനുള്ള യോഗ്യത പോലുമില്ലല്ലോ ശേഖരാ…. ഒരു നോക്ക് നിന്നെ കാണാൻ ആ മാതൃഹൃദയം കൊതിക്കുന്നുണ്ട്, അത് നിൻ്റെ പേര് എൻ്റെ നാവിൻ തുമ്പിൽ നിന്നും അടർന്ന നിമിഷം , ആ അമ്മയുടെ മിഴികളിൽ നിറഞ്ഞ കണ്ണുനീർ വിളിച്ചു പറഞ്ഞ സത്യങ്ങളാണ്.

ആ അമ്മയോട് എനിക്ക് സഹതാപം മാത്രം, എനി നിന്നെ ജീവനോടെ കാണുവാൻ ആ അമ്മയ്ക്കാവില്ലല്ലോ… ഇന്നു നിൻ്റെ മരണം നിനക്ക് ജൻമം നൽകിയവളെ കണ്ടു നാളെ ഒരു ദിവസം നിന്നെ കാണും. അതിനു ശേഷം നിന്നെ ആരും കാണില്ല, നിൻ്റെ മരണത്തെ മാത്രമേ… എനി ലോകം കാണു. അതായത് എന്നെ.

🌟🌟🌟🌟🌟

കാറിൻ്റെ ഹോൺ ശബ്ദം കേട്ട് റോക്കി പുറത്തേക്കിറങ്ങി വന്നു. കാറിലെ കറുത്ത ഗ്ലാസിൽ അവൻ നോക്ക് ചെയ്തു. ഒരനക്കവും ഉണ്ടായില്ല, തൻ്റെ അരയിലെ ഗൺ എടുക്കാൻ റോക്കി തുനിഞ്ഞതും കാറിൻ്റെ വാതിൽ തുറന്നതും ഒരു നീളമുള്ള ഇടം കാൽ റോക്കിയുടെ നെഞ്ചിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

അതി ശക്തമായ പ്രഹരത്തിൽ റോക്കി ദൂരേക്ക് തെറിച്ചു വീണു, ആ കാലിലെ ഹൈ ഹീൽ ചെരുപ്പിൽ നിന്നറിയാം അതൊരു പെണ്ണാണ് എന്നാലും അവളാരാണ്. ശക്തനായ റോക്കിയെ ഒരു ചവിട്ടിന് ദൂരെ തെറാപ്പിച്ച അവളാരാണ്. അവളുടെ ആഗമന ലക്ഷ്യം എന്താണ്. അടുത്ത നിമിഷം തന്നെ അടുത്ത ടോർ തുറന്നു ഒരു കാൽ കൂടി വെളിയിൽ വന്നു. അതും ഒരു സ്ത്രീയുടേത് തന്നെ.

റോക്കി ചാടി എഴുന്നേറ്റ് അവൾക്കു നേരെ ഗൺ ഉയർത്തിപ്പിടിച്ചു. കാലുകൾ മാത്രം ദൃശ്യമാക്കി മുഖം ടോറിൻ്റെ മറവിൽ പിടിച്ച ഇവരാരാണ്.

Hand’s up…..

റോക്കിയുടെ ശബ്ദമുഴർന്നിട്ടും ഒരു വിതത്തിലുള്ള പ്രതികരണവും അവരിൽ നിന്നും ഉണ്ടായില്ല.

Show me, your face……..

ആ വാക്കുകളിൽ ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു. അവനിൽ അരിച്ചു കയറിയ ദേഷ്യത്തിൻ്റെ തീപ്പൊരിയുടെ ചൂടും ചൂരും അതിൽ വ്യക്തമായിരുന്നു.

ഇടതു ഭാഗത്തുള്ള പെൺക്കുട്ടി കുനിഞ്ഞ് നിവരുമ്പോൾ മുഖം മറച്ച തൻ്റെ മുടികളെ തല വെട്ടിച്ചു കൊണ്ട് നേരെയാക്കി. പുഞ്ചിരി തൂകിയ മുഖവുമായി അവൾ അവനെ നോക്കി.

കാത്തറീന………….

Rocky,…. I miss you baby……

അടുത്ത നിമിഷം അവൾ അവനരികിലേക്ക് ഓടിയടുത്തു. അവനരികിലെത്തിയ നിമിഷം ഒറ്റ ക്കുതിപ്പിന് അവനിലേക്ക് അവൾ പടർന്നു കയറി. കാലുകൾ അവൻ്റെ ഊരയുടെ ഭാഗത്ത് ലോക്ക് ചെയ്ത് കൈകൾ കഴുത്തിൽ പിണഞ്ഞ് അവനെ അവൾ പുണർന്നു . അവളുടെ ഭാരം അവൻ ചുമന്നു കൊണ്ട് നിന്നു.

ഒരു അതിശയ ഭാവം മാത്രം റോക്കിയിൽ അവശേഷിച്ചു.അടുത്ത നിമിഷം അവളുടെ കാർക്കൂന്തൽ അവൻ്റെ ശിരസിനെ മറച്ചു. ആ മറവിൻ്റെ അകത്ത് അവരുടെ അധരങ്ങൾ ഒന്നായിരുന്നു.

Excuse me……

മറ്റൊരു സ്ത്രീ ശബ്ദം കൂടി കേട്ടതും അവർ തമ്മിലുള്ള അധരപാനത്തിന് വിരാമമിട്ടു കൊണ്ട് റോക്കി ആ ശബ്ദത്തിൻ്റെ ഉടമയെ നോക്കി.

ക്രിസ്റ്റീന…….

How’s you rocky…..

good, what happening here….

cool man, a call arrived from NV, yesterday…

so he need. your help

obviously, hey… Rocky please open the gate fast.

why, what’s the problem…

the cop’s

rush drive…

yeah, man

ok, I know well you…

റോക്കി… വാതിൽ തുറന്നതും ആ കാർ അകത്തേക്കു കയറി.

അവൻ്റെ വൈഫ് എവിടേടാ…

ഉറങ്ങി, നാളെ കാണാം നീ വന്നേ….

അതും പറഞ്ഞ് റോക്കി കാത്തറീനയുടെ വയറിനു കുറുകെ കൈ ചേർത്ത് അവളെ തന്നോടു ചേർത്തു നടന്നു. അകത്തേക്ക്.

🌟🌟🌟🌟🌟

അന്നു ഞാൻ വീണ്ടും കരിയാത്തിയമ്മയുടെ കുടിലിലേക്ക് ചെന്നു. കാരണം എൻ്റെ ഇപ്പോഴത്തെ മാനസിക അവസ്ഥയ്ക്ക് ഒരു മാതൃസ്നേഹം കൂടിയേ.. തീരു.

ഞാനാ… കുടിലിനരികിൽ ചെല്ലുമ്പോൾ തറയിൽ കിടക്കുന്ന

കരിയാത്തിയമ്മയെ കണ്ടു. അവർ ഉറങ്ങുകയായിരുന്നു. അവർക്കരികിൽ ചെന്ന് അവരെ ഉണർത്താതെ തന്നെ ആ മാറിൽ തല ചായ്ച്ചു ഞാൻ കിടന്നു.

അടുത്ത നിമിഷം ആ അമ്മയുടെ വിരൽ സ്പർഷം എൻ്റെ നെറുകയിൽ പടർന്നു.

അപ്പൂ……

ഉം…..

ടാ… പാലിന് ഇവിടെ തപ്പിയിട്ടു കാര്യമില്ല, ചാരുവിൻ്റെ അടുത്തു പോണം

അടുത്ത നിമിഷം കയർക്കട്ടിലിൽ കിടന്ന ചാരുവിൻ്റെ പൊട്ടിച്ചിരി ഉയർന്നു.

ദേ…. അമ്മേ……

എന്താടാ…. കുഞ്ഞിലെ നിൻ്റെ ആർത്തി കണ്ട ഞാൻ പറയും.

അമ്മേടെ കൊച്ചിന് പാലു വേണോ……..

കരിയാത്തിയമ്മയുടെ കൂടെ ചാരുവിൻ്റെ ചോദ്യം കൂടി ആയപ്പോ എല്ലാം തികഞ്ഞു…

ടി… വേണ്ടേ….

എന്താ…. ഏട്ടാ… ഇത് , ഏട്ടന് പാലു വേണേ… ചാരു തരില്ലേ…..

അവൾ വിടാനുള്ള പുറപ്പാടില്ല. കളിയാക്കി എൻ്റെ തൊലിയുരിയാനാ അവളുടെ ശ്രമം, കരിയാത്തിയമ്മ ഇതെല്ലാം കേട്ട് ചിരിക്കുന്നുമുണ്ട്.

ദേ…. ചാരു… നി നിർത്തിയേ…..

കണ്ടോ അമ്മേ….. ഏട്ടൻ എവിടുന്നോ പാലു കുടിച്ചുള്ള വരവാണോ എന്നാ എൻ്റെ സംശയം

അവളത് പറഞ്ഞപ്പോ ഉയർന്നത് കരിയാത്തിയമ്മയുടെ ചിരിയാ….

ടി, പെണ്ണേ…. മതി. ഇവിടെ ഉള്ള എല്ലാ കുടിലിൽ നിന്നും പാൽ കുടിച്ചു വളർന്നവനാ… ഇവൻ, ഇവിടെ ഇവൻ ഇന്നും എല്ലാരുടെ മനസിലും കുഞ്ഞാ…. സ്നേഹിച്ചു കൊതി തീരും മുന്നേ…. ഞങ്ങൾക്ക് നഷ്ടമായ മാണിക്യമാടി അപ്പു.

അമ്മേ….. അത്

അവനു പാൽ കുടിക്കാൻ മോഹമുണ്ടേ…. ഇന്നും ഇവിടെ ഒരു കുടിലിലേയും വാതിലടയില്ല നിനക്ക് സംശയമുണ്ടോ ചാരു

ദേ…. അമ്മേ… എഴുതാപ്പുറം വായിക്കണ്ട ഞാൻ നിർത്തി,

സത്യത്തിൽ അവരുടെ കളിയാക്കലും, തമാശ പറച്ചിലും ഒക്കെ എൻ്റെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ വളരെയേറെ സഹായകരമായി. മനസ് ശാന്തമായ ഞാൻ പതിയെ കരിയാത്തിയമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. നിമിഷങ്ങൾക്കകം ചാരുവിൻ്റെ അസൂയ അവൾ ഓടി വന്ന് എനിക്കരികിൽ കിടന്നു. എന്നെ കെട്ടിപ്പിടിച്ച് അവൾ എനിക്കരികിൽ കിടന്നു.

സന്തോഷം നിറഞ്ഞ ആ നിമിഷങ്ങളിൽ ഞാൻ എപ്പോഴാണ് ഉറങ്ങിയത് എന്നു പോലും എനിക്കറിയില്ല. നേരം വെളുക്കുമ്പോൾ ഞാൻ കണ്ണു തുറക്കുമ്പോ… എൻ്റെ മാറിൽ തലച്ചായ്ച്ചുറങ്ങുന്ന ചാരു മാത്രം ഉണ്ടായിരുന്നു.

അതിൽ ഏറ്റവും രസകരമെന്തെന്നാൽ വിരലുകുടി ചാരു ഇതുവരെ നിർത്തിയിട്ടില്ല എന്ന സത്യം ഞാൻ നേരിൽ കണ്ടറിഞ്ഞു. വലതു കൈയിലെ തള്ളവിരൽ വായിൽ വെച്ച് കൊച്ചു കുഞ്ഞുങ്ങൾ നുണയുന്നത് പോലെ അവൾ നുണഞ്ഞു കൊണ്ടിരുന്നു.

എനിക്ക് കൗതുകവും ചിരിയും അടക്കാനായില്ല. എൻ്റെ ചിരിയുടെ ശബ്ദം കേട്ട് അവൾ പതിയെ കൺ തുറന്നു.

എന്താ… ഏട്ടാ…..

എനിക്കും പാലു വേണം

എൻ്റെ മുഖത്തേക്ക് സംശയഭാവത്തിൽ നോക്കിയ അവൾ തൻ്റെ മാർത്തുണിയിൽ കൈവെച്ചതും ഞാൻ തടഞ്ഞു.

ഉം… എന്തേ…. എന്നു ചോദിക്കുന്ന പോലെ അവൾ പിരികമുയർത്തി കാട്ടിയതും

ഇതല്ല, ഈ പാൽ….

എന്നു പറഞ്ഞ് അവളുടെ വിരൽ ചൂണ്ടി കാട്ടിയതും പെണ്ണിന് കാര്യത്തിൻ്റെ കിടപ്പുവശം മനസിലായി… അവളുടെ മുഖം നാണത്താൽ ചുവന്നപ്പോൾ ഞാൻ കൂടുതൽ കളിയാക്കി, അതിൻ്റെ അനന്തരഫലം എന്ന പോലെ അവളുടെ നഖം എൻ്റെ വയറ്റിൽ ആഴ്ന്നിറങ്ങി.

എൻ്റെ വേദനയോടെ ഉള്ള അലർച്ച കേട്ട് കരിയാത്തിയമ്മ വന്നു. പിന്നെ പരിഭവമായി കുറ്റപ്പെടുത്തലായി, അങ്ങനെ പോയി. ഞാൻ പിന്നെ ചാരുവിൻ്റ കൂടെ കട്ടക്കു നിന്നതിനാൽ കൂടുതൽ പ്രശ്നം ഒന്നും ഉണ്ടായില്ല.

കരിയാത്തിയമ്മയുടെ പുട്ടും കടലയും തട്ടിയ ശേഷം ഞാൻ തിരിച്ചു കോഴിക്കോടിലേക്ക് യാത്രയായി. അപ്പോഴും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി എന്നെ വല്ലാതെ അലട്ടിയിരുന്നു.

🌟🌟🌟🌟🌟

പപ്പ ഈ രാത്രി പോണോ….

വേണം മോളെ… അവിടുത്തെ കാര്യങ്ങൾ ഒക്കെ പപ്പ പറഞ്ഞില്ലായോ….

ഞാനും വന്നോട്ടെ പപ്പാ…..

ഉം… എന്താ… ഇപ്പോ അങ്ങനെ

അപ്പുനെ കാണണം

അവൻ വരുമല്ലോ…..

അത് പപ്പയ്ക്ക് പറഞ്ഞാ…. മനസിലാവില്ല. എനിക്ക് അപ്പുനോട് ഒരുകൂട്ടം പറയാനുണ്ട്.

മോള് പറ പപ്പ അപ്പുനോട് പറയാം

അതു പറ്റത്തില്ല

അതെന്താടി….

അതങ്ങനാ…. ഈ കാര്യം ഞാൻ അപ്പുനോടെ പറയു.

എന്തോ കുരുത്തക്കേടിനാണല്ലോടി,

ഉം… ആണെന്നു വച്ചോ…

നീ…. കാര്യം പറയെടി മോളെ..

പപ്പ പോയെ…….

അമ്പടി, കേമി ഇതുവരെ പോവല്ലെ എന്നു പറഞ്ഞവളാ… ഇപ്പോ പറയണത് കേട്ടില്ലെ

സോറി പപ്പ..

പോടി കാന്താരി..

പപ്പൻ അവളുടെ നെറുകയിൽ സ്നേഹചുംബനം നൽകിയ ശേഷം പതിയെ പുറത്തേക്കു നടന്നു. പൂമുഖത്ത് രാമനും സീതയും മുത്തശ്ശിയും പപ്പനെ യാത്രയാക്കാൻ കാത്തിരുന്നു.

പപ്പാ…. ടാ…. ഈ രാത്രി യാത്ര വേണോടാ…..

പോകാതെ നിവർത്തിയില്ല, രാമാ…. അവിടുത്തെ അവസ്ഥയെക്കെ ഞാൻ പറഞ്ഞില്ലെ.

ഉം… ശരിയാ…. ഇപ്പോ നീ അവിടെയാ ഉണ്ടാവേണ്ടിയിരുന്നത്, ഇവളു കാരണമാ…..

ദേ…. അച്ഛാ…..

രാമാ…. എന്തിനാടാ… എൻ്റെ കൊച്ചിനെ ചീത്ത പറയണത് , അവൾക്ക് എന്നെ കാണാൻ തോന്നി അല്ലെ മോളെ

അങ്ങനെ പറഞ്ഞ് കൊടുക്ക് പപ്പ

ടി, നിനക്ക് നാവു കൂടുന്നുണ്ട്

അതു പോട്ടെ സീതെ.. നമ്മുടെ കാന്താരി പെണ്ണല്ലേ…..

ഉവ്വ്… ഉവ്വ്… പപ്പേട്ടനും അപ്പുവുമാ….. ഇവളെ ഇങ്ങനെ വശളാക്കിയത്

ഓ പിന്നെ,

പപ്പേട്ടാ…. ലക്ഷ്മിയോട് അന്വേഷണം പറയണം

പറയാടി….

ആട്ടെ മോളെ എന്നാ ഒന്ന് ഞങ്ങൾക്ക് കാണാൻ കഴിയുക.

അതിനു നിങ്ങൾക്ക് അങ്ങോട്ടു വരാലോ….

ദേ…. ആ മനുഷ്യനോട് പറഞ്ഞാ.. മതി.

രാമാ… അടുത്ത ഞായറാഴ്ച്ച നിങ്ങൾ അങ്ങോട്ട് വാ….

പപ്പാ കച്ചോടം

ആ പൈസ ഞാൻ തരാടാ…..

ഓ…. വേണ്ടായേ…. ഞങ്ങൾ വന്നോളാം…

കണ്ടോടി സീതെ അഭിമാനികളുടെ അടുത്ത് ഇങ്ങനെ വേണം സംസാരിക്കാൻ അല്ലാതെ…

പപ്പാ…. മതി, നിയ്യ് പോവാൻ നോക്ക്. എനിയും വൈകണ്ട

ശരിയമ്മേ….

നാരായണിയമ്മയുടെ കാൽ തൊട്ട് വന്നിച്ച ശേഷം പപ്പൻ വിളിച്ചു വരുത്തിയ കാമ്പിൽ കയറി യാത്രയായി.

🌟🌟🌟🌟🌟

പുതിയ ഒരു പുലരി കുടി, അവരെ വരവേറ്റു, നാളെ എന്ന ഒരു ദിവസത്തിന് ഉറപ്പില്ലാത്ത നിദ്രയുറങ്ങുന്ന ജീവജാലങ്ങൾക്കായി സൂര്യൻ വീണ്ടും കിഴക്കുദിച്ചു.

ഉറക്കച്ചടവിൽ ടൈനിംഗ് ടേബിളിൽ വന്നിരുന്ന ആത്മിക എതിരെ ഇരുന്ന പെൺക്കുട്ടിയോട്

good morning,

morning….

ഒരു പുഞ്ചിരിയോടെ അവൾ ആത്മികയ്ക്ക് മറുപടി നൽകി, ഒപ്പം ആത്മികയെ കണ്ണുകളാൽ അളക്കുകയായിരുന്നു. ഈ സമയം ഉറക്കച്ചടവ് വിട്ടു മാറിയ ആത്മിക എതിരെ പരിചയമില്ലാത്ത പെണ്ണിനെ കണ്ട് ഒന്നു ഞെട്ടി.

നീയേതാടി…….

അതു ചോദിക്കാൻ നീയാരാ…

എൻ്റെ വീട്ടിൽ കേറി വന്ന് എന്നോട് ചോദ്യം ചോദിക്കുന്നോ…

so what, നീ എന്താക്കാനാടി….

ടി.. ഇറങ്ങി പോടി…..

പോയില്ലേ…….

ഇറക്കാനെനിക്കറിയാം

എന്നാൽ അത് കാണണമല്ലോ….

അതും പറഞ്ഞവൾ ആത്മികക്കരികിലെത്തി. അവളുടെ ഷോൾഡറിൽ കൈ വെച്ചതും ആത്മിക ശക്തമായി അതു തട്ടി തെറുപ്പിച്ചു. അതിൽ ദേഷ്യപ്പെട്ട ആ പെൺക്കുട്ടി ആത്മികയ്ക്കു നേരെ കൈ ഓങ്ങിയതും

കാത്തറീന…………..

റോക്കിയുടെ ശബ്ദം കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി.

മാറിനിക്ക്

റോക്കി ഇവൾ..

ഏട്ടാ….. ഇവളേതാ……

എട്ടനോ…..Rocky I need an explanation.

ഒന്നു പോടി… ഏട്ടൻ വന്നേ….

അതും പറഞ്ഞ് ആത്മിക റോക്കിയുടെ കൈകൾ പിടിച്ച് മുന്നോട്ടു നടന്നതും , കാത്തറീന കലി തുള്ളി. അവൾ ആത്മികയുടെ മുടിക്കുത്തിന് പിടിച്ചതും റോക്കിയുടെ കൈകൾ കാത്തറീനയുടെ കവിളിൽ പതിഞ്ഞു.ശബ്ദം കേട്ട് ക്രിസ്റ്റിനയും അവിടെയെത്തി.

നീ…. എന്നെ തല്ലി , അതും ഈ പീറപ്പെണ്ണിനു വേണ്ടി. i will show you.

ഓ പിന്നെ…

Ak മോളെ നീ മിണ്ടാതിരുന്നേ…..

റോക്കിയുടെ സംസാര ശൈലി കാത്തറീനയെ കൂടുതൽ ചൊടിപ്പിച്ചു.

മോളെ….. ഓ അപ്പോ അങ്ങനെ ഒക്കെ ആയി.

what’s happening here….

Christina , he cheats me…

ഇവളരാന്നറിയോ…she is athmiga….

NV’s wife….

yeah , Christina…

she is beautiful…

Rocky… sorry…

കാത്തറീന നീ പോയെ….

ഇവരൊക്കെ ആരാ…..

ആദിയുടെ കൂട്ടുക്കാരാ…

ആദി, അതാരാ…

adhi, it’s a Nick name of NV. In banglore he known as adhi.

ok..

ഞാൻ കൂട്ടുക്കാരി മാത്രമാണോ….

ആ അതെ,

ഏട്ടാ… എന്താ ഒരു വശപിശക്

ഏയ് ഒന്നുമല്ല

ആത്മിക ഞാൻ പറയാ…. കഴിഞ്ഞ 5 കൊല്ലമായി, ദേ…. ഈ മൊതലിൻ്റെ കാമുകിയാണ് ഞാൻ.

ആണോ…. ഏട്ടാ….

എനിക്കറിയില്ല,

ഇപ്പോ എനിക്കു മനസിലായി ഏട്ടാ….. ആട്ടെ കാത്തറിന ഏട്ടനെ കാണാൻ വേണ്ടി വന്നതാണോ…..

ഏയ്. NV വിളിച്ചിരുന്നു. വരാൻ പറഞ്ഞു ന്നു. ഇവിടെ ചിലർക്കൊന്നും കാണണം എന്ന ആഗ്രഹം പോലുമില്ല .

എന്നാ… നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാം…

കണ്ടോ കണ്ടോ…. വലിയണത് കണ്ടോ…

അങ്ങനെ റോക്കി പോയതും അവർ മൂവരും സംസാരലോകത്ത് പാറി പറന്നു.

🌟🌟🌟🌟🌟

ബാക്ക് റ്റു കോളേജ് ഡേയിസ്. എൻ്റെ പൊളിറ്റിക്കൽ കരിയറിൽ മുൻതൂക്കം നേടി തന്ന ആ ദിനം ഇന്നും എനിക്ക് ഓർമ്മയുണ്ട്. അന്നൊരു ബുധനാഴ്ച്ച ആയിരുന്നു.

സമയം 11 മണി, പിരീഡ് ചെയ്ജ് ചെയ്യുന്ന സമയം. അപ്പോയാണ് അവൻ്റെ സ്ഥിരം പരിപാടി തുടങ്ങിയത്. ഇന്നത്തെ ഇര ഞാനും . ഞങ്ങളുടെ ഇടയിലെ രസികൻ, ചളി വീരൻ എന്നൊക്കെ പറയാം, ബിജു, ഇക്കിളിക്കുട്ടൻ എന്നാണ് പൊതുവെ വിളിക്കുക, സ്വന്തം ചളിക്ക് ഇക്കിളി വന്നു ചിരിക്കുന്ന എക്സ്പ്രഷൻ ഇട്ടു നേടിയ പേരാ… സത്യത്തിൽ കക്ഷിയുടെ ചിരി അങ്ങനെയാണ് എന്തു പറയാനാ… എന്തായാലും അതു കൊണ്ട് നമ്പർ വൺ ടൈറ്റ് നേം തന്നെ വീണു.

ടാ… NV ബോറാ ടാ… വാ.. ഒരു ചായ കുടിച്ചിട്ടു വരാം

ഒന്നു പോയേടാ…. ക്ലാസ്സ്, കേൾക്കണ്ടെ

ടാ… കോപ്പേ…. കേട്ടാലും കേട്ടില്ലേലും നീ ടോപ്പറാവും ഞാൻ തോൽക്കും. തോൽക്കാൻ പോകുന്നവൻ്റെ രോദനമാടാ… ടാ…. മോനെ വാടാ….

ചെവി തല സ്വസ്ഥത തരില്ല ഇക്കിളിക്കുട്ടൻ അതാണ് അവൻ്റെ സ്വഭാവം. കാര്യം കാണും വരെ വെറുപ്പിക്കൽ അതാണ് കക്ഷിയുടെ ലൈൻ, എനി sp അടിച്ചാലെ കാര്യം നടക്കു എങ്കിൽ ആശാൻ്റെ പുകഴ്ത്തൽ അങ്ങ് വാനോളം എത്തും.

എല്ലാവർക്കും പേടിയുള്ള ജോർജ് സാറിനെ പുകഴ്ത്തി പുകഴ്ത്തി ഒടിച്ചു പോക്കറ്റിലാക്കിയ കക്ഷിയാ. ഒരു പ്രോജക്ട് സബ്മിറ്റ് ചെയ്തതാണ് തുടക്കം 25 പേജിൽ കുറയാതെ വേണം, കക്ഷി സബ്മിറ്റ് ചെയ്തത് മൂന്ന് പേജ്. സാർ വിളിപ്പിച്ച് അവനെ അലക്കാൻ തുടങ്ങിയ ശബ്ദം അങ്ങ് കോളേജ് ഗേറ്റു വരെ കേട്ടതാ…

പിന്നെ ശബ്ദമൊന്നും കേൾക്കാതെ ആയി, കുറേ… സമയങ്ങൾക്ക് ശേഷം ഞങ്ങൾ കണ്ട കാഴ്ച്ച ഇക്കിളി കുട്ടൻ്റെ തോളിൽ കൈയ്യിട്ട് ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ ജോർജ് സർ, അവനോട് ചോദിച്ചപ്പോ സാറിൻ്റെ കർക്കശ സ്വഭാവത്തെ ഒന്നു പൊക്കി എന്നവൻ പറഞ്ഞു.

ഒന്ന് എന്നവൻ പറഞ്ഞാ ഉറപ്പാ ഒരു പൂത്തിരിക്കുള്ള മരുന്നുണ്ടാകും. അല്ലാതെ ആ കടുവയെ മെരുക്കുക അസാധ്യം, എന്തായാലും അതിൻ്റെ ഗുണം അവനു കിട്ടി. വെറും മൂന്ന് പേജ് പ്രൊജക്ടിന് കക്ഷിക്ക് 20 ൽ 18 എന്താ ചെയ്യുക അല്ലെ.

അങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് കാൻ്റീനിൽ പോയി ചായ കുടിച്ചു. കുറച്ചു നേരം കക്ഷിയുടെ അവിഞ്ഞ ചളികളും സഹിച്ചു. പത്തു തല ഉണ്ടായിരുന്നേ ഞാൻ ഒൻപത് തലയും കുത്തി പൊട്ടിച്ചേനെ അസഹനീയം. അതാണ് കക്ഷിയുടെ റേജ്.

ആ സമയം കക്ഷിക്ക് അടുത്ത ത്വര ഒന്ന് പുകയ്ക്കണം. കെമിസ്ട്രി ലാബിൻ്റെ പിന്നാമ്പുറത്തെ പൊളിഞ്ഞ കെട്ടിടം ഇത്തരം കാര്യങ്ങൾക്കായി, കോളെജ് യുവത്വം തീറെഴുതിയതാണ്. അടുത്ത യാചനയും sp യും ഭയന്ന് മറുവാക്കു പോലും പറയാതെ നേരെ വച്ചു പിടിച്ചു കെറിസ്ട്രി ലാബ്.

ലാബിൻ്റെ വരാന്തയിൽ എത്തിയപ്പോയേക്കും ഉച്ചയ്ക്കുള്ള ഇടവേള സമയത്തിന് പത്ത് മിനിറ്റ് , മുന്നോട്ട് നടന്നു നീങ്ങുമ്പോ… ദാ ഓടി വരുന്നു അഞ്ജലി. നിറകണ്ണുകളുമായി കരഞ്ഞു കൊണ്ട് ഓടിയ അവൾ ഞങ്ങളെ താണ്ടി പോയതും എൻ്റെ കൈകൾ അവളുടെ കൈകളിൽ അമർന്നു.

Nv വിട്….

നീ എന്തിനാ കരഞ്ഞത്

NV , Please…..

നിന്നോടാ…. ഞാൻ ചോദിച്ചത്

എൻ്റെ ശബ്ദമാറ്റത്തിൽ ഭയന്ന അവൾ , നടന്ന സംഭവം വള്ളി പുള്ളി വിടാതെ പറഞ്ഞു. അതു കേട്ടതും അവളുടെ കൈകൾ പിടിച്ചു ഞാൻ നടന്നു. കുടെ അവളും. ഒരു വഴിക്കു പോവുകയല്ലെ ഞാനും ഉണ്ട് എന്ന പോലെ ഞങ്ങൾക്കു പിറകെ ഇക്കിളിക്കുട്ടനും.

🌟🌟🌟🌟🌟

കാത്തറിനയും ആത്മികയും സംസാരത്തിലാണ് അവർക്കരികിൽ ക്രിസ്റ്റിന തൻ്റെ ഫോണിൽ തോണ്ടി കൊണ്ട് അവരുടെ സംസാരം ശ്രദ്ധിച്ചു. ക്രിസ്റ്റീന ഒരു അമേരിക്കക്കാരിയാണെങ്കിലും അവൾക്ക് മലയാളം മനസിലാവും അതിനു കാരണക്കാർ NV യും റോക്കിയുമാണ്. അവൾക്ക് മലയാളം സംസാരിക്കാൻ അറിയില്ല, പറ്റില്ല എന്നതാണ് സത്യം NV യും റോക്കിയും ശ്രമിച്ചിടും തോറ്റ ഒരു കാര്യമാണ് അത്.

അപ്പോ NV ആദ്യം പ്രേമിച്ച പെണ്ണ്…

അതു ഞാനല്ല, ഞാൻ രണ്ടാമതാണേ….

ആത്മിക തമാശ വിട്, NV അങ്ങനെ പെമ്പിള്ളേരുടെ പിന്നാലെ നടക്കുന്നവനല്ല

ഞാൻ പറഞ്ഞത്, സത്യമാ…. അവളുടെ പേര് കാർത്തിക എന്നാ….

താൻ കണ്ടിട്ടുണ്ടോ….

ഉം… ഉണ്ട്

എങ്ങനെ….

ആദിയുടെ കുറ്റങ്ങൾ പറയാൻ വന്നിരുന്നു.

എങ്ങനെ, Nvയുടെ കുറ്റം പറയാനോ…..

ആത്മിക അന്നു നടന്ന കാര്യങ്ങൾ ഒക്കെ, അവളോട് വിവരിച്ചു. അതെല്ലാം കേട്ട കാത്തറീന പൊട്ടിച്ചിരിക്കാൻ തുടങ്ങി. അതു നോക്കി പുഞ്ചിരി തൂകി കൊണ്ട് ആത്മീകയും.

അതു കലക്കിയെടി , നീ…. അവളുടെ വാല് മുറിച്ചു കളഞ്ഞു.

അതു പിന്നെ വേണ്ടേ… എൻ്റെ ആദിയെ കുറിച്ചല്ലെ അവൾ പറഞ്ഞത്.

ആട്ടെ അവരുടെ Love story അറിയോ നിനക്ക്.

ഇല്ല…. അതറിയില്ല.

അവളുടെ നമ്പർ saved അല്ലെ

അതെ , എൻ്റെ മൊബൈൽ ഉണ്ട്.

എന്നാ… ഇന്ന് ഈവനിംഗ് നമുക്ക് ആ story കേട്ടാലോ…. അവളിൽ നിന്നും

അതു വേണോ….

നീ എന്താടി പറയുന്നത്, ഒരു ഭാരത നാരി ഇങ്ങനെ ഒന്നും പറയരുത്. ഭർത്താവിൻ്റെ മുൻകഥകൾ അറിഞ്ഞു വെക്കണം

അതെന്തിനാ…..

ഭർത്താവ് പൊരുതി കേറുമ്പോ… തീ അണക്കാനുള്ള മരുന്നാടി , പെണ്ണേ ഭർത്താവിൻ്റെ പഴയ കാലപ്രണയം

എങ്കിൽ ഒരു കൈ നോക്കാം അല്ലെ.

എടി, എനിക്കറിയാ… നിനക്കും ആ കഥ അറിയണം എന്നുണ്ട്

അതിന് അത്മിക പുഞ്ചിരിക്കുക മാത്രം ചെയ്തു.

വിളിക്കെടി, അവളെ

കാത്തറീന പകർന്നു നൽകിയ അവേശത്തിൽ ആത്മിക കാർത്തികയെ കോൾ ചെയ്തു. മൂന്നു ബെൽ മുഴങ്ങിയതും കോൾ മറുതലയ്ക്കൽ എടുത്തു.

ഹലോ……

കാർത്തികയല്ലെ…..

അതെ, ഇതാരാ…..

ആത്മിക….

ആ പേരു കേട്ടതും കാർത്തിക ഭയചകിതയായി. അന്നത്തെ അനുഭവം പകർന്ന ഭയം, ടെൻഷൻ ഒക്കെ അവളെ തേടി… വന്നു.

ഹലോ…..

ആ… മാം പറഞ്ഞോ…..

എനിക്കു തന്നെ ഒന്നു കാണണം, ഇന്നു ഈവനിംഗ് കോഫി ഡേ…..

മാം…. പ്ലീസ് എൻ്റെ ജീവിതം തകർക്കരുത്.

ഓ… എങ്ങനെ…

മാം… പ്ലീസ്..

sharp 4.30 ന് നീ അവിടുണ്ടാവും

മാം ഞാൻ വരില്ല.

എനിക്കു നിന്നോട് സംസാരിച്ചേ മതിയാകു, അവിടെ നിന്നെ ഞാൻ 10 മിനിറ്റ് കാത്തു നിൽക്കും കണ്ടില്ല എങ്കിൽ ഞാൻ നിൻ്റെ വീട്ടിലുണ്ടാവും.

മാം…… വേണ്ട ഞാൻ വരാം…

വന്ന നിനക്ക് കൊള്ളാം, ഒരിക്കൽ കൂടി ഞാൻ വിളിക്കില്ല, അതാ ശീലം പിന്നെ പറഞ്ഞത് ചെയ്യാൻ ഞാൻ മടിക്കില്ല.

ഞാൻ ഉണ്ടാവും മാം

ഗുഡ്.

അതും പറഞ്ഞ് ആത്മിക അവളുടെ കോൾ കട്ട് ചെയ്തതും കാത്തറീന

നീ കൊള്ളാലോടി, നിൻ്റെ പ്രകടനം കലക്കി മോളെ

ആണോ… thank you….

അപ്പോ ഇന്ന് 4.30 ന് NV യുടെ ആദ്യ പ്രണയം അതു കഴിഞ്ഞ്, നിങ്ങളുടെ കഥ പറയണേ… മോളെ..

പറഞ്ഞേക്കാവേ…..

ചിരിയും കളിയുമായി അവരുടെ സംസാരം നീണ്ടു നിന്നു.

🌟🌟🌟🌟🌟

ഞാൻ അഞ്ജലിയെയും കൂട്ടി നേരെ ചെന്നത് MS സുവോളജി ഡിപ്പാർട്ട്മെൻ്റിലേക്കാണ്.ലൻജ് ടൈം ആയിരുന്നു. നേരെ ക്ലാസിൽ കയറി.

ആരാടാ…. ജോൺ കുരിശിങ്കൽ

ഞാനാടാ…. എന്തേ….

എന്നു പറഞ്ഞു കൊണ്ട് ഒരുത്തൻ മുന്നേട്ടു വരുന്ന സമയം ഇക്കിളി കുഞ്ഞൻ എന്നെ പിറകോട്ടു വലിച്ചു.

എടാ… അത് കോൺഡ്രാക്ടർ അവറാച്ചൻ മൊതലാളിയുടെ മകനാ….

ആരായാലും എനിക്കെന്താ…. നീ… വിട്ടേ….

എന്നു പറഞ്ഞു ഞാൻ തിരിഞ്ഞതും അവൻ എനിക്കരികിലെത്തിയിരുന്നു.

നീയേതാടാ… ഇവിടെ കേറി Show ഇറക്കല്ലേ….

ഇറക്കിയതല്ലല്ലോ ചക്കരെ, നീ ഇറക്കിച്ചതല്ലേ… എന്നെ കൊണ്ട്

സീനിയർസിനോട് തർക്കത്തരം പറയുന്നോടാ…

ഒന്നു പോടാ…. നീ നിൻ്റെ അനാട്ടമി പഠനം ഇവളുടെ നെഞ്ചത്തേക്ക് എനിയെടുത്താ നീ വിവരം അറിയും ഇതവസാന താക്കീതാ…

എന്നാൽ അതൊന്നു കാണണമല്ലോ….

എന്നും പറഞ്ഞ് അഞ്ജലിയുടെ മാറിലേക്ക് കൈ നീട്ടിയതും ആ കൈ പിടിച്ചു പിറകോട്ടു തിരിച്ചു ഞാൻ അവനെ അവൾക്കു നേരെ നിർത്തി. അവനനുഭവിക്കുന്ന വേദന ആ മുഖത്ത് നിന്നും വ്യക്തമായി കാണാം, കൈ വിടുവിക്കുവാൻ അവൻ ശ്രമിക്കുന്നുണ്ട്.

അഞ്ജലി , അടിക്കെടി…..

അവളിൽ നിന്നും ഒരു പ്രതികരണവും കാണാതായപ്പോ വന്ന ദേഷ്യത്തിൽ ഞാൻ അലറി.

ടി…. അടിക്കെടി അവനെ

അടുത്ത നിമിഷം അഞ്ജലി പോലും അറിയാതെ അവളുടെ കരങ്ങൾ അവൻ്റെ മുഖത്ത് പതിഞ്ഞു. ഞാൻ അവൻ്റെ കൈകളുടെ പിടിയും വിട്ടു. ക്ലാസ്സിൽ വെച്ച് കുട്ടികൾക്കു മുന്നിൽ വെച്ചുണ്ടായ അപമാനം അവനു താങ്ങാനായില്ല.

ടി, നിനക്കിത്ര അഹങ്കാരമോ…..

എന്നു പറഞ്ഞ് അവളെ തല്ലാൻ അവൻ കൈ ഒങ്ങിയതും. എൻ്റെ കാലുകൾ അവൻ്റെ ഇടതു തുടയിൽ പതിച്ചതും ഒരിമിച്ചായിരുന്നു. ആ പ്രഹരത്തിൽ അവൻ നിലം പതിച്ചിരുന്നു.

അടുത്ത നിമിഷം പുറത്തു നിന്നും ക്ലാസ്സിലേക്കു കയറി വന്ന അഞ്ചു പേർ ഈ ദൃശ്യം കണ്ടതും

ടാ…..

എന്നലറിക്കൊണ്ട് ഓടി വന്നു. അവർ എന്നെ പിടിച്ച് ലോക്ക് ചെയ്തതും വെടക്കു ചിരിയും ചിരിച്ചു കൊണ്ട് ജോൺ എനിക്കു നേരെ വന്നതും വലതു കാലുയർത്തി അവൻ്റെ ഇടം നെഞ്ചിൽ ചവിട്ടി ദൂരെ തെറുപ്പിച്ചു പിന്നിൽ നിന്നിരുന്നവൻ്റെ കഴുത്തിന് പിടിച്ച് കുനിഞ്ഞവനെ മുന്നോട്ടെറിഞ്ഞതും മുന്നിൽ കിടന്ന ഡസ്ക്കിൽ അവൻ വീണു. ആ ഡസ്ക്ക് രണ്ടായി പിണർന്നു

രണ്ടു പേർ അവനെ നോക്കാൻ പോയ സമയം ഞാൻ കൃത്യമായി വിനിയോഗിച്ചു. ഇടതു ഭാഗത്ത നിനവൻ്റെ കാൽ മുട്ടിൽ ആഞ്ഞ ചവിട്ടി . കാൽ മുടിലെ ചിരട്ട തെന്നി പോയതും നിലത്തിരുന്നവൻ അലറുമ്പോ വലതു വശത്തു നിന്നവൻ്റെ കൈ പിടിച്ച് മുന്നോട്ടു വലിച്ച് നിലത്തിട്ട ഞാൻ അവൻ്റെ ഇടം കൈയ്യിൽ പിടി മുറുക്കി പിൻക്കഴുത്തിൽ വലതു കാൽ വെച്ചമർത്തി. വേദനയിൽ അവനലറുമ്പോ മുന്നേ പോയ രണ്ടു പേർ എന്നെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

അവൻ്റെ കൈകൾ വലിച്ചു , കാലിൽ ഞാൻ കുടുതൽ ബലവും കൊടുത്തതിനാൽ കൈക്കഴയിൽ നിന്നും അത് വേർപ്പെട്ടു അവൻ്റെ രോദനം അവിടെയാകെ അലയടിച്ചു. ഇടതു വശത്തു നിന്നു എന്നെ വലിക്കുന്നവൻ്റെ മുഖത്ത് മുട്ടു കൈ കൊണ്ട് കുത്തിയതും അവൻ മുഖം പൊത്തിപ്പിടിച്ചു അലറി, മറ്റവൻ്റെ പിടി വിടുപ്പിച്ച് പൊത്തിപ്പിടിച്ച അവൻ്റെ മുഖത്ത് തുടരെ തുടരെ പഞ്ച് ചെയ്തു, രക്തം നിന്നെ പോലെ ഒഴുകിയപ്പോ ഞാനവനെ വിട്ടത്. അവസാനമായി ഉണ്ടായിരുന്നവനെ പിന്നെ ഞാനാ ക്ലാസ്സിൽ കണ്ടിരുന്നില്ല.

ഞാൻ ജോണിനരികിലേക്ക് ചെല്ലുമ്പോൾ അവൻ പേടിച്ച് പിന്നോക്കം നിരങ്ങുകയായിരുന്നു. അവൻ്റെ കോളറിൽ പിടിച്ചു ഞാൻ പറഞ്ഞു.

ഇവളെന്നല്ല ഒരു പെണ്ണിൻ്റെ ദേഹത്തും അനാട്ടമി പഠിക്കാൻ നീ കൈ പൊക്കില്ല പൊക്കിയാൽ എനിയും നമ്മൾ തമ്മിൽ കാണേണ്ടി വരും

ഇല്ലെന്നവൻ തലയാട്ടുമ്പോൾ ഞാൻ പറഞ്ഞു.

ഇത് ആള് വേറെയാ… താക്കീതു തന്നപ്പോ കേട്ടിരുന്നേ… തടി കേടാവില്ലായിരുന്നു. ഇതിൻ്റെ പിറകെ അച്ഛൻ്റെ പണക്കൊഴുപ്പ് കാട്ടാൻ നിന്നാൽ , നി വിവരമറിയും കേട്ടോടാ…

🌟🌟🌟🌟🌟

തിരുവനന്തപുരത്ത് നിന്നു തിരിച്ചു വന്ന പപ്പനും ലച്ചുവും ഒരു മുറിയിൽ.

എന്തായി പപ്പേട്ട, മോൾക്ക് വല്ലതും

ഒന്നുമില്ല, ഞാൻ സംസാരിച്ചപ്പോ തീർന്നു പ്രശ്നം.

എൻ്റെ ഭഗവതി ഇപ്പോഴാ…. ശ്വാസം നേരെ വീണത്.

അവക്ക് അപ്പുവിനെ കാണണം

ഉം… എന്താ… കാര്യം:

അതവൾ പറയണ്ടെ, അവനോട് മാത്രമേ.. പറയൂ പോലും

ഈ.. പെണ്ണിൻ്റെ ഒരു കാര്യം

എന്തായാലും ഞാൻ ഭയന്ന പോലത്തെ പ്രശ്നമല്ലാഞ്ഞത് ഭാഗ്യം

ഉം… എന്തായിരുന്നു ഏട്ടൻ്റെ ഭയം, ഞാനും കൂടെ കേക്കട്ടെ…

അവൾക്ക്, അപ്പുവിനോട് പ്രേമം വല്ലതും

ഉണ്ടായിരുന്നു പപ്പേട്ടാ….

ലച്ചു…..

അതെ, അവളെ മരുമകളാക്കണം എന്നു ഞാനും ആഗ്രഹിച്ചിരുന്നു.

ഈ സമയം മറ്റൊരു മുറിയിൽ കാത്തറീനയും ക്രിസ്റ്റീനയും സംസാരിക്കകയായിരുന്നു. ക്രിസ്റ്റീന വളരെ ദേഷ്യത്തിലായിരുന്നു.

I want to that , witch.

who……

athmiga…

Christina , still you loving Nv………OMG

(തുടരും…..)

Comments:

No comments!

Please sign up or log in to post a comment!