❤കാമുകി 15

ആദിയുടെ മരണം Ak അവളെ മറ്റൊരു ശക്തിയായി വളർത്തി കഴിഞ്ഞു. വലിയ തോൽവികൾ ഏറ്റുവാങ്ങിയവർ മറ്റൊന്നിനെയും പിന്നെ ഭയക്കില്ല, എന്ന സത്യം അവൾ തിരിച്ചറിഞ്ഞു.

എവിടെയും തോൽക്കാതെ, പടപൊരുതിയ Ak ജീവിതത്തിൽ പൂർണ്ണമായി തളരേണ്ട സാഹചര്യം തരണം ചെയ്തു. അവളുടെ ഉള്ളിലെ അടങ്ങാത്ത പക, മനസിൽ വസിക്കുന്ന ആദി, അവനിലെ കോപാഗ്നി സ്വയം ദേഹത്തിൽ ധരിച്ചവർ സംഹാരമൂർത്തി ആയപ്പോ

പഴയ രാജാവിൻ്റെ പട തലവൻ പോലും അവൾക്കു മുന്നിൽ ശിരസാനമിച്ചു. അതെ റോക്കി , ഇന്നവൻ ആത്മികയുടെ വലം കൈയ്യായി, സ്വമേധയാ അവൾ പോലും ആവിശ്യപ്പെടാതെ.

രാജാവ് നഷ്ടമായി ഭയചകിതരായ സൈന്യം, ഉയർത്തെഴുന്നേറ്റു, അവളുടെ രൗദ്രഭാവത്തിൻ്റെ ശക്തിക്കു മുന്നിൽ , ചിറകറ്റ സൈന്യം ശക്തി പ്രാപിച്ചു അവളുടെ മനോധൈര്യത്തിനു മുന്നിൽ . ഇന്നവൾക്കു പിന്നിൽ ആ ശക്തിയുണ്ട്, ആ കവചമുണ്ട് ആർക്കും തകർക്കാനാവാത്ത ശക്തമായ Nvയുടെ സൈന്യം.

ഒരു അപലയായ സ്ത്രീയെ ആരും അവളിൽ കണ്ടില്ല മറിച്ച്, അവർ കണ്ടത് അവനെ തന്നെയാണ് Nv, രക്തവർണ്ണമായ അവളുടെ മിഴിയാൽ നിന്നും ഒഴുകിയ കണ്ണുനീർത്തുള്ളി പോലും രക്തമയം, പ്രാണൻ നഷ്ടമായ ശരീരം ഇന്ന് പക തീർക്കാനായി കോപാഗ്നിയിൽ ജ്വലിക്കുന്നു.

🌟🌟🌟🌟🌟

കണിമംഗലം കവാടം കടന്ന് , വില കൂടിയ കാറുകൾ വരിവരിയായി വന്നു. കാറുകൾ തുറന്ന് എല്ലാവരും പുറത്തിറങ്ങി. റോക്കി ഓടി ചെന്ന് നടുവിലത്തെ കാറിൻ്റെ വാതിൽ തുറന്നു.

ഒരു കൂളിംഗ് ഗ്ലാസ് വെച്ച് അതിൽ നിന്നും ആത്മിക വെളിയിലിറങ്ങി. അവൾ റോക്കിയെ നോക്കിയ നിമിഷം അവൻ അവൾക്കായി വഴി മാറി കൊടുത്തു. ഉറച്ച കാലടികളോടെ അവൾ നടന്നു നീങ്ങി, കണിമംഗലത്തിൻ്റെ അകത്തളത്തേക്ക്, പിറകെ റോക്കിയും , പിന്നെ അവളുടെ പുതിയ സൈന്യവും.

ഹോളിലെ മരക്കസേരയിൽ ചന്ദ്രശേഖരൻ ബന്ധിച്ച നിലയിൽ , അയാൾക്കരികിൽ സോഫയിൽ രാജശേഖരനും വിവേകും മദ്യസേവയിൽ . ആത്മികയെ കണ്ടതും ചന്ദ്രശേഖരൻ

മോളേ……..

ശ്……. ശ്…… മിണ്ടരുത്

അവളെ കണ്ടതും രാജശേഖരനും വിവേകും എഴുന്നേറ്റതും അവർക്കു ചുറ്റും ആയുധം പേറിയ അവളുടെ പുതിയ സൈന്യം അവരെ വളഞ്ഞു.

ചന്ദ്രശേഖരൻ, കാലനെ മോളെ എന്നു വിളിക്കുന്നത് ശരിയാണോ

ആത്മിക നീ…..

മിണ്ടരുത്, ഈ പടി ഇന്നിറങ്ങുമ്പോ ഞാൻ പറഞ്ഞത് നിങ്ങൾ മറന്നോ പച്ചയ്ക്ക് കത്തിക്കും എന്നത്.

അപ്പോ…. ആദി…..

ആ പേരു പോലും താൻ ഉച്ഛരിക്കരുത്, അതിനുള്ള യോഗ്യത തനിക്കില്ല,

മോളെ അച്ഛനൊരു തെറ്റു പറ്റി, ഇവരുടെ ഒക്കെ വാക്കു കേട്ട്

തൻ്റെ മകൾ മരിച്ചിട്ടു നാളുകൾ ഏറെയായി, ഇത് ആദിയുടെ ഭാര്യ ആത്മിക ആദി , മാത്രമാണ്.



മോളെ…… നീ.. എന്തൊക്കെയാ…. പറയുന്നത്….

അയാളുടെ മുഖത്ത് ഭയത്തിൻ്റെ തീപ്പൊരികൾ പാറി പറക്കുന്നത് കണ്ട നിമിഷം ഒരു ഭ്രാന്തിയെ പോലെ അവൾ അട്ടഹസിച്ചു.

അവൻ്റെ രക്തത്തിന് പകരം ചോദിക്കാൻ വന്ന എന്നെ നിങ്ങൾ ഭയത്തോടെ മാത്രമേ…. നോക്കാവു. തൻ്റെ മരണം ഈ നിമിഷമാണ്. അത് എൻ്റെ കൈ കൊണ്ട്, Still wait for that…..

മിസ്റ്റർ രാജശേഖരൻ, തൻ്റെ കരുക്കൾ തനിക്കു തന്നെ വിനയായല്ലോ, മാഷേ…..

മോളെ…. നീ…..

ശൂ….. എൻ്റെ അമ്മയുടെ ദേഹത്ത് താൻ കൈവച്ചതല്ലേ…. അതിന് ആദ്യ സമ്മാനം

അതവൾ പറഞ്ഞ് റോക്കിയെ നോക്കിയ അടുത്ത നിമിഷം, റോക്കി വിവേകിൻ്റെ കഴുത്തിൽ പിടിമുറുക്കി, അടുത്ത നിമിഷം രാജശേഖരൻ ആത്മികയുടെ കാൽ കീഴിൽ.

മോളെ…. എൻ്റെ ജീവനെടുത്തോ അവനെ അവനെ വിട്ടുടെ…..

തൻ്റെ ചെയ്തികൾക്കുള്ള ശിക്ഷ ഇതാടൊ തൻ്റെ കൺമുന്നിൽ വെച്ച് അവൻ മരിക്കണം. താനത് കൺക്കുളിരെ കാണണം

മോളെ നീ…. എനിക്കവൻ മാത്രമേ ഉള്ളൂ….

എനിക്കും ഒരു ഭർത്താവേ…. ഉണ്ടായിരുന്നോള്ളു … ആ ജീവൻ നിങ്ങൾ എടുത്തില്ലേ….. അപ്പോ ഇതു ഞാൻ എടുക്കുവാ….

അതും പറഞ്ഞവൾ റോക്കിയെ നോക്കിയതും തോക്കിൽ നിന്നും നിറയൊഴിച്ച ഒരു ശബ്ദം അവിടെ അലയടിച്ചു. വിവേകിൻ്റെ നെറുകയിൽ ഒരു ബുള്ളറ്റ് കേറിയിറങ്ങി. അവൻ നിലത്തേക്ക് മലന്നടിച്ചു വീണു.

മോനേ……….

രാജശേഖരൻ്റെ അലമുറ കണിമംഗലത്തെ തന്നെ വിറകൊള്ളിച്ചു. അയാളാ ശരീരം, മകൻ്റെ മരിച്ചു കിടക്കുന്ന ശരീരം തന്നോട് ചേർത്തു പിടിച്ച് പൊട്ടിക്കരയുകയാണ്. അതു കണ്ട നിമിഷം ഒരു മൃഗത്തെ പോലെ അവൾ പുഞ്ചിരിച്ചു.

മകളുടെ ഭാവമാറ്റം ചന്ദ്രശേഖരനെ തന്നെ ഭയപ്പെടുത്തി. അവൾ മാറിയിരിക്കുന്നു. തന്നേക്കാൾ ക്രൂരമായി കഴിഞ്ഞു അവളുടെ മനസ്. തൻ്റെ മരണം വിദൂരമല്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.

ആത്മിക രാജശേഖരനരികിലേക്ക് പതിയെ പതിയെ നടന്നടുത്തു. തൻ്റെ മകൻ്റെ ശരീരം പിടിച്ചു കരയുന്ന അയാളുടെ കഴുത്തിൽ സർജിക്കൽ Knif വെച്ചവൾ ഒരു വര വരച്ചു.

ഒരു അലർച്ചയോടെ അയാൾ പിടഞ്ഞു വീണു മരിച്ചു. മരിച്ച ആ ശരീരത്തിൽ അവൾ ആ കത്തി ഉപയോഗിച്ച് വീണ്ടും വീണ്ടും ചിത്രം വരച്ചു ഒരു ഭ്രാന്തിയെ പോലെ. അവളെ ശാന്തമാക്കാൻ എന്ന പോലെ അവളുടെ ഷോൾഡറിൽ റോക്കി കൈ വെച്ചു.

അവളുടെ മിഴികൾ ചന്ദ്രശേഖരനിൽ പതിഞ്ഞു. തനിക്കു ജൻമം നൽകിയ പിതാവിനെ അവൾ അവിടെ കണ്ടില്ല പകരം, താൻ വേട്ടയാടാൻ കൊതിക്കുന്ന ഒരു കൊലയാളിയെ മാത്രമാണ് അവൾ കണ്ടത്. തൻ്റെ കഴുത്തിലെ താലിക്കയർ അറുത്തു കളഞ്ഞവനെ മാത്രം.
അവൾ അയാൾക്കരികിലേക്ക് നടന്നടുത്തു. ഭയത്താൽ അയാളുടെ ഹൃദയസ്പന്ദനം പോലും അവിടെ തെളിഞ്ഞു കേട്ടു .

ഈ കൈകൾ അല്ലെ എൻ്റെ അദിയെ തല്ലാൻ ഉയർത്തിയെ

അതവൾ പറഞ്ഞു കൊണ്ട് അയാളുടെ വലതു കയ്യിൽ കത്തി ആഴ്ന്നിറക്കി കൊണ്ട് മുറിവുകൾ തീർത്തു. വേദനയിൽ ശേഖരൻ്റെ അലമുറകൾ ഉയർന്നു കേൾക്കാം

തന്നെ അത്ര പെട്ടെന്നു കൊല്ലില്ല, ഞാൻ…….. ഈ വായ കൊണ്ടല്ലേ…. അവനെ കൊല്ലാൻ പറഞ്ഞത്

അതവൾ പറഞ്ഞു തീർന്നതും ചുണ്ടുകൾക്ക് വിലങ്ങനെ ആ കത്തി പാഞ്ഞു. രക്തം ഒഴുകുന്ന വായിൽ നിന്നും ഉയർന്നു വന്ന ആരവം അത്രയും ഭയാനകമായിരുന്നു.

ഈ മിഴികൾ അല്ലെ അവനെ ദേഷ്യത്തോടെ നോക്കിയത്

അടുത്ത നിമിഷം അയാളുടെ ഇടത്തേ കണ്ണിൽ ആ കത്തി കയറി, അയാളുടെ ശബ്ദത്തിൻ്റെ തീവ്രതയും കൂടി, റോക്കി പോലും തൻ്റെ മിഴികൾ അടച്ചു. NVയെക്കാൾ വലിയൊരു സംഹാരമൂർത്തിയെ അവനവിടെ കണ്ടു

ഈ നെഞ്ചിലല്ലേ…. അവനോടുള്ള വെറുപ്പുകൾ സൂക്ഷിച്ചത്……

അടുത്ത നിമിഷം തന്നെ അയാളുടെ ഇടനെഞ്ചിൽ ആ കത്തി വലത്തോട്ടും ഇടത്തോട്ടും പലവട്ടം പാഞ്ഞു നടന്നു. ലക്ഷ്യമില്ലാതെ , ഒപ്പം വേദനയിൽ വിലപിക്കുന്ന ശേഖരൻ്റെ ആർത്തനാദവും

ആത്മിക റോക്കിയെ നോക്കിയതും അവൻ പുറത്തേക്കു പോയി. തിരികെ വരുമ്പോൾ കൈയ്യിൽ ഒരു കാൻ ഉണ്ടായിരുന്നു. ആർത്തിയോടെ ആണ് Ak ആ കാൻ കരസ്ഥമാക്കിയത്.

സന്തോഷത്തോടെ ആ കാനിലെ പെട്രോൾ അവൾ അയാളുടെ മേത്തേക്ക് ഒഴിച്ചു. ഒരുതരം വല്ലാത്ത സന്തോഷം അവളിൽ പ്രകടമായി. അയാളെ പെട്രോളിൽ കുളുപ്പിച്ച ശേഷം പത്തടി പിന്നിലേക്ക് നടന്ന് നോക്കിക്കു നേരെ കൈ നീട്ടിയതും റോക്കി മാച്ച് ബോക്സ് അവൾക്കു കൊടുത്തു.

താൻ ജനിപ്പിച്ചതിന് പ്രതിഫലമായി തനിക്കു ഞാൻ തന്നെ കൊള്ളി വെക്കുന്നുണ്ട്, സന്തോഷമായില്ലെ

അവൾ തീപ്പെട്ടി കൊള്ളി കത്തിച്ച് അയാൾക്കു നേരെ എറിഞ്ഞു. ആ ശരീരം അഗ്നിയിൽ പടരുന്നത് നോക്കി അവൾ പൊട്ടിച്ചിരിച്ചു.

🌟🌟🌟🌟🌟

ഞാൻ കൊല്ലും……. അയാളെ…… കൊല്ലും…..

കൊല്ലും…… ഞാൻ….. കൊല്ലും….

മോളെ പൊന്നു…… എന്താ മോളെ എന്തു പറ്റി.

ഞാൻ….. കൊല്ലും….. ഞാൻ…. കൊല്ലും…..

അയ്യോ…. എൻ്റെ മോളെ പനിക്കുന്നുണ്ടല്ലോ എൻ്റെ കുഞ്ഞിന്.

പപ്പേട്ടാ….. ഇത് കാണുമ്പോ NV യുടെ അന്നത്തെ ആ വാശിയ ഓർമ്മ വരുന്നത്

അതെ ലച്ചു എനിക്കും

ഞാൻ….. കൊല്ലും….. ഞാൻ….. കൊല്ലും

ഡോക്ടർ……. ഡോക്ടർ……….

പെട്ടെന്ന് ഡോക്ടർമാർ വന്നു ആത്മികയെ കൊണ്ടു പോയി.
ICU വിൽ ഇപ്പോ ആദിയും ആത്മികയും പുറത്ത് ഒന്നുമറിയാതെ ഉരുകുന്ന മനസുകളും.

കുറച്ചു നേരത്തിന് ശേഷം ഡോക്ടർ പുറത്തേക്കിറങ്ങിയതും രേവതിയമ്മ

ഡോക്ടർ എന്താ എൻ്റെ മോൾക്ക്

സീരിയസ് ആണ് , അവളുടെ മെൻ്റൽ സ്ട്രെയിൻ കാരണം, ഒന്നും പറയാനാവില്ല.

ഡോക്ടർ …. എന്താ ചെയ്യാ…. അവൾ

അവൾ വല്ലാതെ പൊസ്സസീവ് ആണല്ലേ….

അതെ അവളുടെ ഭർത്താവിൻ്റെ കാര്യത്തിൽ മാത്രം

അതെ, അതു തന്നെയാ പ്രശ്നം, അവന് വല്ലതും സംഭവിക്കും എന്നവളുടെ മനസ് ഉറപ്പിച്ചു, സോ ശരീരം തളർന്നു. മരണം കാത്തു കിടക്കുന്നു. മരുന്നുകളോടു പോലും റസ്പോൺസ് ചെയ്യുന്നില്ല.

ഡോക്ടർ, എന്താ എനി ചെയ്യുക

ഒന്നും ചെയ്യാനില്ല, ഈശ്വരൻ്റെ കൈകളിലാ എനി എല്ലാം, ഒന്നുകിൽ അവളുടെ ഭർത്താവിൻ്റെ സാന്നിധ്യം മനസറിയണം. മറ്റൊരു വഴിയും കാണുന്നില്ല.

ഈ സമയം റോക്കിയാണ് സംസാരിച്ചത്

ഡോക്ടർ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ, അത് വലിയ പ്രശ്നമാകും

താനെന്താ പറയുന്നത്

അകത്തു കിടക്കുന്ന ഇവളുടെ ഭർത്താവുണരുമ്പോ അവളില്ല എങ്കിൽ, ഇവിടെ രക്ത പുഴ തന്നെ ഒഴുകും, അതാ പേടി, ആരുടെ ഒക്കെ ജിവൻ അവൻ കൊയ്തെടുക്കുമെന്ന് പറയാനാവില്ല.

🌟🌟🌟🌟🌟

എല്ലാവരുടെയും അവസ്ഥ പറഞ്ഞറിയിക്കാനായില്ല. ആദി മിഴികൾ തുറന്നതും ആദ്യം തിരക്കിയത് ആത്മികയാണ്. അവളുടെ അടുത്തേക്ക് ചെന്നതും ആ കാഴ്ച്ച കണ്ടവൻ ഞെട്ടി, ബെഡിൽ നിന്നും അവളെ സ്ട്രെച്ചറിലേക്ക് മാറ്റുകയായിരുന്നു. അവനവരെ തടഞ്ഞതും ഡോക്ടർ ഇടപെട്ടു.

She is no more…..

ആ വാക്കുകൾ പറഞ്ഞു തീരും മുന്നേ ആദിയുടെ കരങ്ങൾ ഡോക്ടറുടെ കഴുത്തിൽ മുറുകി. അയാൾ ശ്വാസത്തിനായി പിടയുകയായിരുന്നു.

ടാ ഡോക്ടറെ വിട്…..

റോക്കിയും അവനെ പിൻന്തിരിപ്പിക്കാൻ ശ്രമിച്ചതും , റോക്കിയടെ കഴുത്തിലും ആദി പിടിമുറുക്കി. അവർ ഇരുവരും ശ്വാസത്തിനായി പിടയുമ്പോ രേവതിയമ്മ ഇടയിൽ വന്നു.’

‘ആദി വിടെടാ…. അവരെ നിനക്കു ദേഷ്യമുട്ടേ… അവരുടെ മരണത്തിന് കാരണക്കാരോട് ചോദിക്ക് അല്ലാതെ ഈ പാവങ്ങളുടെ നെഞ്ചത്തല്ല കേറേണ്ടത് .

ആദിയുടെ കൈകൾ പതിയെ അയഞ്ഞു. തൻ്റെ തലയിൽ കൈകൾ മുറുക്കി പിടിച്ച് മുട്ടിലിരുന്നവൻ അലറി.

ആത്മിക………………………………….

അടുത്ത നിമിഷം അവൻ ശാന്തനായി, തല ഉയർത്തിയതും മിഴികൾ രക്തവർണ്ണമായി, കൈകൾ വലിഞ്ഞു മുറുകി, ഞരമ്പുകൾ വ്യക്തമായി. അവൻ്റെ ശബ്ദം കേട്ട് ഓടി വന്ന ലക്ഷ്മിയമ്മയും ഭയന്നു മകൻ്റെ ഭൈരവ സ്വരൂപത്തിനു മുന്നിൽ, എനി ആർക്കും അവനെ തടയാനാവില്ല.


അവൻ അവിടെ നിന്നും ഓടി, ആ കാലുകൾക്ക് വേഗതയേറി, ലക്ഷ്യസ്ഥാനത്തെത്തുവാൻ റോഡിലൂടെ കുതിച്ചു പായുന്ന കുതിരയെ പോലെ, വാഹനങ്ങളെ വെല്ലുന്ന വേഗതയോടെ അവൻ പായുകയാണ്. വിയർപ്പു കണങ്ങൾ കാറ്റിൽ പാറി ചിന്നാഭിന്നമായി , അവനു പിറകെ റോക്കി കാറിൽ,

🌟🌟🌟🌟🌟

കണിമംഗലം പടി കടന്നതും NV യുടെ വിശ്വരൂപം വന്നത് വിളിച്ചറിയിക്കാൻ പ്രകൃതിയും ഭയപ്പെട്ടു. അതി ശക്തമായ കൊള്ളിയാൻ മുഴങ്ങി തുടരെ തുടരെ, ജലകണങ്ങൾ പെയ്തിറങ്ങാൻ ഭയന്നു. കാരണം അവനിലെ കോപാഗ്നിയിൽ സ്വയം നശിക്കാൻ അവർക്കു മാവില്ല.

കയറുമ്പോ, പൂത്തുലഞ്ഞ ചെടികളെ പിഴുതെറിഞ്ഞും, പൂച്ചെടികൾ നിലത്തെറിഞ്ഞു പൊട്ടിച്ചു കൊണ്ട്,

ആത്മിക………………………….

എന്നുറക്കെ അലറി വിളിച്ചു കൊണ്ട് ഒരു ഭ്രാന്തനെ പോലെ, അവൻ അലറി വിളിച്ചു കൊണ്ട് കണിമംഗലം ലക്ഷ്യമാക്കി, നടന്നു നീങ്ങി.

കണിമംഗലത്തിൻ്റെ വാതിൽ ചവിട്ടി തുറന്നു, അവൻ ചവിട്ടി തെറുപ്പിച്ച, വാതിലുകൾ വീഴുമ്പോൾ അവൻ ഉള്ളിലേക്ക് പാഞ്ഞു കയറി, ഞെട്ടിത്തെറിച്ച് വിവേകും രാജശേഖരനും അവനെ നോക്കി നിന്നു.

ആദിയെ കണ്ടതും മോനെ എന്നു വിളിച്ച, മരക്കസേരയിൽ ബന്ധിച്ചിരുന്ന ചന്ദ്രശേഖരൻ്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി കൊണ്ട് അവൻ അലറി വിളിച്ചു.

ആത്മിക………………………………

ഓടി വന്ന വിവേകിൻ്റെ കഴുത്തിൽ അവൻ പിടി മുറുക്കിയപ്പോ വർമ്മ ഒരു കസേര എടുത്ത് അവൻ്റെ പുറത്തടിച്ചു. കസേര പൊട്ടി കഷ്ണമായി തെറിച്ചപ്പോയും ആദിയിൽ ഒരു കുലുക്കവും ഇല്ല. ഇന്ന് ഭൂമി രണ്ടായി പിളർന്നാലും അവൻ അനങ്ങില്ല എന്നതാണ് അവൻ്റെ അവസ്ഥ .

കഴുത്തിലെ പിടി വിടാതെ , രാജശേഖരനെ വലതു കാൽ കൊണ്ട് ചവിട്ടി ദൂരെ തെറുപ്പിച്ചു. വിവേകിൻ്റെ വലതു കൈ തൻ്റെ കൈകളിലെടുത്തവൻ ഒടിച്ച നിമിഷം അവൻ അലർച്ചയോടെ നിലത്തിരുന്നു പോയി.

തൻ്റെ അരികിലേക്ക് വരുന്ന രാജശേഖരൻ്റെ കൈകൾ പിടിച്ചു വലിച്ചിട്ടു പൊക്കി എറിഞ്ഞു ഡൈനിംഗ് ടേബിളിലേക്ക്, ഗ്ലാസുകൾ പൊട്ടി തെറിച്ചു. അയാൾ അതിൽ വീണ് എഴുന്നേൽക്കാനാവതെ കടന്നു.

വിവേകിൻ്റെ ഇടതു കാൽ പിടിച്ച് കൊണ്ട് അവൻ അലറി വിളിച്ചു,

ആത്മിക……………………

അടുത്ത നിമിഷം തുടയെല്ലുകൾ പൊട്ടുന്ന ശബ്ദം അവിടെ മൊത്തം അലയടിച്ചു, അനങ്ങാനാവാതെ കിടന്ന രാജശേഖരൻ ആ ദ്യശ്യങ്ങൾ സാക്ഷ്യം വഹിച്ചു. ഒപ്പം നിലത്ത് കസേരയിൽ മറഞ്ഞു കിടക്കുന്ന ചന്ദ്രശേഖരൻ ഭയത്തോടെ ആദിയെ നോക്കി നിന്നു.

ചന്ദ്രശേഖൻ്റെ നെഞ്ചിൽ ആഞ്ഞ് പല മുറ ആദി ആഞ്ഞു ചവിട്ടി ഒടുക്കം വായിൽ നിന്നും രക്തം ഒഴുകി, അവൻ ഭ്രാന്തമായി അയാളെ മർദ്ദിച്ചു.

അടുക്കളയിൽ നിന്നും ഗ്യാസ് സിലിണ്ടറുമായി വന്ന് ഹോളിൽ വച്ച് അതു തുറന്നു. അവരെ നോക്കി, പുഞ്ചിരിച്ച ശേഷം അവൻ അലറി വിളിച്ചു

ആത്മിക…………………………..

അവൻ കണിമംഗലം പടിയിറങ്ങി വന്നതും റോക്കി. റോക്കിയെ കണ്ടതും അവൻ്റെ പാൻ്റിൻ്റെ പിറകിൽ കൈയ്യിട്ട് ഗൺ എടുത്ത് കണിമംഗലം അകത്തളത്തിലേക്ക് അവൻ നിറയൊഴിച്ചു.

ആത്മിക…………………..

ഒരു വലിയ പൊട്ടിത്തെറിയോടെ കണിമംഗലം നിന്നു കത്തി. ഒന്നും സംഭവിക്കാത്ത പോലെ അവൻ പുറത്തേക്ക് നടന്നു. സതിയെ നഷ്ടമായ ശിവനെ പോലെ, അവനിലെ ദേഷ്യം അടങ്ങിയില്ല.

വഴിയിൽ കണ്ടവരെ ഒക്കെ അവൻ നിറയൊഴിച്ചു. രക്തദാഹിയായ കാലഭൈരവൻ ബാംഗ്ലൂർ നഗരം ചുട്ടെരിക്കാൻ ഒരുങ്ങിയിരിക്കുന്നു. അവളുടെ രക്തത്തിനു പകരം രക്ത പുഴ ഒഴുക്കും അവൻ. ആദി എന്ന സംഹാരരൂപി. ആർക്കും അവനെ ശാന്തനാക്കാൻ ആവില്ല.

🌟🌟🌟🌟🌟

റോക്കി തൻ്റെ ചിന്തകളിൽ നിന്നും ഉണർന്നു, ആത്മിക അവൾ മരിച്ചാൽ, താൻ ചിന്തിച്ചതിലും അപ്പുറമാകും കാര്യങ്ങൾ, ആദിയും ആത്മികയും മരണത്തോടു മല്ലിട്ടു കിടക്കുന്നു. എന്തു സംഭവിക്കും എന്നറിയാതെ റോക്കിയും.

പപ്പേട്ടാ…… ആ കൊച്ചിൻ്റെ അവസ്ഥ കണ്ടോ

നിനക്കല്ലായിരുന്നോ ആ കൊച്ചിനെ ഇഷ്ടമല്ലാഞ്ഞത്

ആരു പറഞ്ഞു ഇഷ്ടമല്ലാ എന്ന്, ഇഷ്ടായിരുന്നു പക്ഷെ ശേഖരൻ്റെ രക്തം അതു മാത്ര എന്നെ തടഞ്ഞത്

എന്തേ…. ഇപ്പോ അവളാ രക്തമല്ലേ……

ആണ്, പക്ഷെ എൻ്റെ മോനെ ഓർത്ത് ഒരു മെഴുകുതിരി പോലെ അവൾ സ്വയം ഉരുകണമെങ്കിൽ എത്രമാത്രം അവനെ സ്നേഹിക്കുന്നുണ്ടാവും, അതു കണ്ടില്ലെന്നു നടിക്കാനാവുമോ….

അപ്പോ ലച്ചു, നീ…..

എനിക്കു വേണം അവളെ, എൻ്റെ മരുമോളായിട്ടല്ല മകളായിട്ട്….

അവക്കൊന്നും പറ്റില്ല ലച്ചു……

ലക്ഷ്മിയമ്മ ആദ്യമായി ആത്മികയ്ക്ക് വേണ്ടി കണ്ണുനീർ പൊയിച്ച നിമിഷങ്ങൾ. ആ അമ്മ മനസ് അവളെ മകളായി സ്വീകരിച്ചു, അവൾക്കായി പ്രാർത്ഥിച്ചു.

ലച്ചു…. നീ അവളുടെ അമ്മയെ കൂടി ഒന്നാശ്വസിപ്പിക്ക്, അതാകെ തകർന്നു നിൽക്കാ….

ലക്ഷ്മി അമ്മ പതിയെ രേവതിയമ്മയ്ക്ക് അരികിലെത്തി. അവരുടെ തോളിൽ കൈ വെച്ചതും ഒരു പൊട്ടിക്കരച്ചിലായിരുന്നു, ഉയർന്നു കേട്ടത്.

രേവതി നീ…. ഇങ്ങനെ കരയല്ലെ, അവൾക്കൊന്നുമില്ല,

എൻ്റെ മോൾ പാവാ…. വാശി ഉണ്ടെന്നു മാത്രം, ആദി എന്നാൽ അവക്ക് ജീവനാ…..

നീ….. കരയല്ലെ എല്ലാം ശരിയാകും

🌟🌟🌟🌟🌟

ആദി അപകട നില തരണം ചെയ്തു എന്നു ഡോക്ടർമാർ അറിയിച്ചു. പക്ഷെ ആത്മിക അവളുടെ നില വളരെ ഗുരുതരമാണ്, പൾസ് റേറ്റ് കുറഞ്ഞു പോവുകയാണ്.

ആ വാർത്ത അവരെ വളരെ ഏറെ ദുഖത്തിലാക്കി, ഒപ്പം റോക്കിയെ ഭയത്തിൻ്റെ കൊടുമുടിയിൽ നിന്നും തള്ളിയിട്ടു. റോക്കി ഫോൺ എടുത്ത് പല ഡോക്ടർമാരെയും വിളിച്ചു.

ഒടുക്കം അമേരിക്കയിലെ ഒരു നമ്പർ വൺ സൈക്രാട്രിക് ഡോക്ടറിൽ നിന്നും ഒരു ഉപായം കിട്ടി. അതെ AK അവളുടെ ഇപ്പോഴത്തെ അവസ്ഥ മനോരോഗം തന്നെയാണ്, മനസ് മരണത്തെ കൊതിക്കുമ്പോ സ്വയം ശരീരത്തെ തളർത്തി മരണം സ്വീകരിക്കാൻ ഒരുങ്ങുന്ന അവസ്ഥ, വളരെ പൊസ്സസിവ് ആയ ആളുകൾ നേരിടേണ്ടി വരുന്ന അവസ്ഥ

ഡോക്ടർമാർ തമ്മിൽ വിഡിയോ കോൺഫ്രൻസ് നടന്നു. ഒടുക്കം അവർ ആ തീരുമാനം അംഗീകരിച്ചു. 90% വിജയ സാധ്യത ഉള്ള ആ പരീക്ഷണം അവർ ചെയ്യാൻ ഒരുങ്ങി. ഡോക്ടേർസും റോക്കിയും ICU വിലേക്ക്.

ആത്മികയെ ആദിയുടെ ബെഡിനോട് ചേർത്തു വെച്ചു. അവളുടെ വലതു കൈ എടുത്ത് ആദിയുടെ ഇടം നെഞ്ചിൽ വെച്ചു.

അവൻ്റെ ഹൃദയസ്പന്ദനം ആ വിരലുകളെ തലോടിക്കൊണ്ടിരുന്നു. അവൻ്റെ ശരീരതാപം അവളിലേക്കു പകർന്നു കൊടുത്തു. സമയം കടന്നു പോയി കൊണ്ടിരുന്നു. ഡോക്ടർസും റോക്കിയും ഒരു പോലെ ആകാംക്ഷ നിറഞ്ഞ മിഴികളോടെ അവരെ നോക്കി നിന്നു

•••••√•••••••√•••••••√•••••••√•••••••√••••••••√••••••√••

അതെ ആത്മികയുടെ ഹൃദയതാളം ഉയർന്നു വരുന്നുണ്ട് ചെറിയ തോതൻ, അവളുടെ ഹൃദയത്തുടിപ്പ് ഉണർന്നു വരുന്നു. ആ കാഴ്ച ആശ്ചര്യത്തോടെ അവർ നോക്കി നിന്നു.

ആ സൈക്രാട്രിസ്റ്റ് പറഞ്ഞത് ശരിയാണ്, അവളുടെ മനസിന് അവൻ്റെ ശബ്ദം, നിശ്വാസം, സ്പർശനം, ശരീരത്തിലെ ചുടും, ചൂരും തിരിച്ചറിയാനാവും, അവൻ ജീവനോടെ ഉണ്ടെന്ന് ആ മനസ് മനസിലാക്കിയാൽ അടുത്ത നിമിഷം അവൾ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങും ജീവിക്കാൻ അവളിൽ കൊതിയുണരും , നേരം വെളുക്കുമ്പോൾ അവൾ പഴയ പോലെ ആയിരിക്കും

അവളുടെ ഹൃദയ താളം ഉയർന്നു വന്നു കൊണ്ടിരുന്നു. ഡോക്ടർസ് ഇൻജക്ഷനും മറ്റും അവൾക്കു കൊടുത്തു. സമയം ഒച്ചിനെ പോലെ ഇഴഞ്ഞു. അവൾ നോർമ്മലായി തുടങ്ങി.

🌟🌟🌟🌟🌟

നേരം പുലർന്നു. റോക്കി അവർക്കൊപ്പം കാവലിരുന്നു. അവനും ഉറങ്ങിയിട്ടില്ല. എന്തോ ഒരു ആത്മബന്ധം അവർക്കിടയിൽ ഉടലെടുത്തു കഴിഞ്ഞു.

ആത്മിക അവൾ മിഴികൾ തുറന്നു. വലതു കൈ അനക്കിയ നിമിഷം അവളറിഞ്ഞു ആദിയുടെ സാന്നിദ്യം.

ഏട്ടാ……

ദുർബലമായ ആ സ്വര വിചികൾ ഉണർത്തിയത് റോക്കിയെ ആണ്.

ഉണർന്നോ…..

ഏട്ടനുണ്ടായിരുന്നോ ഇവിടെ,

ദേ…. അവനൊന്നും പറ്റിയിട്ടില്ല, ഒരു ദിവസം കൂടി കാത്താൽ മതി അവൻ ഉണരും

അവൾ ചെറിയൊരു പുഞ്ചിരി മാത്രം അവനായി നൽകി.

ആത്മികയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു, അതോടെ അവൾക്കു ചുറ്റും ആളുകൾ കൂടി .

പൊന്നു, മോളെ നിനക്കെന്താ… പറ്റിയത്

ഒന്നുമില്ല അമ്മേ…. ഒന്നുമില്ല

ആത്മിക……

വിളികൾ കേട്ടതും അവൾ തലയുഴർത്തി നോക്കി, തനിക്കു മുന്നിൽ സുന്ദരിയായ ഒരു സ്ത്രീ രുപം, അവൾ കണ്ണിമ വെട്ടാതെ അവരെ നോക്കി, ആരെന്നുള്ള അവളുടെ സംശയം ആ മിഴികൾ അവരോടു ചോദിച്ചു.

നോക്കണ്ട, ഞാൻ നവീൻ്റെ അമ്മയാ…..

അതു കേട്ടതും AK യുടെ മുഖം വർണ്ണമയമായി. അവൾ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചതും ലക്ഷ്മിയമ്മ തടഞ്ഞു.

കിടന്നോ…, കിടന്നോ…, ബഹുമാനമൊക്കെ മനസിൽ ഉണ്ടായാ മതി മോളെ.

അമ്മേ…. അത്

നിയൊന്നും പറയണ്ട, എൻ്റെ മോൾക്ക് ഒന്നുമില്ല

അതെ മോളെ നിങ്ങളുടെ കല്യാണം കഴിഞ്ഞതറിഞ്ഞ് അമേരിക്ക മറിച്ചിട്ട ആളാ….

ദേ… മനുഷ്യാ…. ഒന്നു വായ അടയ്ക്കുമോ….. എന്താ…. എവിടെയാ…… സംസാരിക്കേണ്ടത് എന്നറിയില്ല.

പത്മനാഭനും ആത്മികയും അതു കേട്ട് പൊട്ടിച്ചിരിച്ചു.

അതു ശരി അമ്മായമ്മയെ കളിയാക്കുന്നോ

ആ ചോദ്യം കേട്ടതും, അവളുടെ മുഖം വാടി, അതു കണ്ടതും ലക്ഷ്മിയമ്മ പുഞ്ചിരി തൂകി.

എന്താടി പെണ്ണേ…. ഒരു തമാശ പറയാനും പറ്റില്ല എന്നാണോ…..

കളിയും ചിരിയും നിറഞ്ഞ് സമയം ഒഴുകി നടന്നു. ഉച്ച സമയം ബാത്ത് റൂമിൽ പോകാനായി ഇറങ്ങിയ ആത്മിക തലചുറ്റി വീണതും ഡോക്ടർ എന്നുറക്കെ വിളിച്ചു പാഞ്ഞത് ലക്ഷ്മിയമ്മ ആയിരുന്നു. രേവതിയമ്മയും പത്മനാഭനും ആശ്ചര്യത്തോടെ ആ ദൃശ്യം നോക്കി നിന്നു.

ഡോക്ടർ വന്നു AKയെ പരിശോധിച്ച ശേഷം വിധി പറഞ്ഞു. അതെ AK അവൾ ഗർഭിണിയാണ്. ആ വാർത്ത ഏവരും സന്തോഷത്തോടെ വരവേറ്റപ്പോ AK അവൾ ദുഖിതയായിരുന്നു.

ഈ സന്തോഷ വാർത്ത അവൾക്കു പറയേണ്ട വ്യക്തി അപ്പുറത്ത് മയക്കത്തിലാണ്. അത് അവളെ ഏറെ ദുഖിതയാക്കി.

ഡോക്ടറുടെ പെർമിഷൻ വാങ്ങി. Icu വിൽ ആദിയെ പരിചരിക്കാൻ, AK യുടെ അവസ്ഥ അറിയുന്ന ഡോക്‌ടർസ് അതനുവദിച്ചു നൽകി.

ആദിക്കരികിൽ നിൽക്കുന്ന അവൾക്ക് സങ്കടവും സന്തോഷവും ഒന്നിച്ചു വന്ന അവസ്ഥ. അടങ്ങാത്ത സന്തോഷവും ചെറിയ സങ്കടവും, ആ മിഴികൾ നിറഞ്ഞൊഴുകുമ്പോ രേവതിയമ്മയുടെ വാക്കുകൾ അവൾ ഓർത്തു.

” സന്തോഷം വരുമ്പോഴും മിഴികൾ നിറയും പൊന്നു. അത് പറഞ്ഞാ മനസിലായില്ല, അങ്ങനെ ഒരവസരം നിനക്ക് വരുമ്പോൾ നിനക്കും മനസിലാവും ”

ശരിയാണ് അമ്മ പറഞ്ഞത്, ഞാൻ അന്ന് കുറേ കളിയാക്കി പക്ഷെ ജീവിതം ഇന്നെനിക്കാ സത്യം മനസിലാക്കി തന്നു.

മയങ്ങി കിടക്കുന്ന അദിയുടെ ചെവിക്കരികിൽ ചെന്നവൾ നാണത്തോടെ മൊഴിഞ്ഞു.

ആദി നിന്നെ തോൽപ്പിക്കാൻ ഒരു കുഞ്ഞു ബുദ്ധിരാക്ഷസൻ വരുന്നുണ്ട് കേട്ടോ……

ഏട്ടാ….. നമ്മുടെ ജീവിതം സന്തോഷത്താൽ നിറയ്ക്കാൻ ഒരു കുഞ്ഞുവാവ വരുന്നുണ്ട്

🌟🌟🌟🌟🌟

പിറ്റേന്ന് ആദിയുടെ മാറിൽ നനഞ്ഞ തുണികൊണ്ടവൾ തുടയ്ക്കുമ്പോഴാണ് ആദി മഴികൾ തുറന്നത്. തന്നെ പരിചരിക്കുന്ന പെൺകുട്ടിയെ അവൻ ഒരു സ്വപ്നത്തിലെന്ന പോലെ നോക്കി കിടന്നു.

ആത്മിക അവൻ്റെ മുഖം തുടയ്ക്കാനൊരുങ്ങിയ നിമിഷം അവൻ മിഴികൾ തുറന്നത് കണ്ടു. അവൾ സന്തോഷത്താൽ ആറാടി, അവൻ്റെ നെറുകയിൽ ചുംബനം അർപ്പിച്ചവൾ .

ആദി….. ഉണർന്നോ നീ……..

താനാരാ……

ദേ…. വേണ്ട അന്നത്തെ പോലെ തമാശ എനി വേണ്ട

ഹലോ. ഞാൻ ആദി അല്ല നവീൻ ആണ്, NV എന്ന് എല്ലാരും വിളിക്കും, താനാരാ

ആദിയുടെ ഓർമ്മകൾ തിരിച്ചു വന്നു എന്നതിൽ ഇതിൽ പരം തെളിവുകൾ വേറെ വേണ്ടായിരുന്നു. അതു മനസിലാക്കിയ അവൾ ഉടനെ പറഞ്ഞു.

ഞാൻ റോക്കി ഏട്ടനെ വിളിക്കാം

റോക്കിയോ…. അവനിവിടെ

ആത്മിക വേഗം തന്നെ ICU വിന് പുറത്തു കടന്നു.

🌟🌟🌟🌟🌟

ഏട്ടാ………

എന്താ പെങ്ങളെ

ആദിക്ക് ഓർമ്മകൾ വന്നു

അതിന് താനെന്തിനാ ഭയക്കുന്നത്, സന്തോഷിക്കുവല്ലേ വേണ്ടത്…..

എനിക്കു പേടിയാ….. എന്നെ ആദിക്ക് ഓർമ്മ ഇല്ല, എന്നോടു ചോദിച്ചു താനാരാ… എന്ന്

അയ്യേ…. അതിനാണോ പേടിക്കുന്നത്, പിന്നെ ഈ ഏട്ടൻ എന്തിനാ ഇവിടെ,

ഒരിക്കെ ഇതിനു മുന്നേ… ആദി ഇതുപോലെ അഭിനയിച്ചപ്പോ ചങ്ക് കീറി മുറിഞ്ഞതാ…. ഒരിക്കൽ കൂടി വയ്യ ഏട്ടാ…

നി തളരല്ലേ…. ഞങ്ങളൊക്കെ ഇല്ലേ…..

പറയാൻ എളുപ്പാ അനുഭവിച്ചവർക്കേ അറിയൂ…. ആ വേദന

ആത്മിക, എനിക്കും അവൻ്റെ മാതാപിതാക്കൾക്കും എല്ലാം അറിയാം അവനെ ഈസി ആയി കൺവിൻസ് ചെയ്യാം

എന്തോ ഒരു പേടി

നിനക്കെന്നെ വിശ്വാസമുണ്ടോ….

ഇല്ലേ…. ഞാനിങ്ങോട്ടു പാഞ്ഞു വരുമോ.. ഏട്ടാ…

എന്നാ നി ഇവിടെ നിൽക്ക്. ഞാൻ അവനെ പോയി കാണട്ടേ…..

റോക്കി ।cu വാതിൽ തുറന്ന് അകത്തു കയറി.

🌟🌟🌟🌟🌟

റോക്കി നീ…. ഇവിടെ…..

ഞാൻ മാത്രമല്ല നിൻ്റെ അമ്മയും അച്ഛനും ഒക്കെ ഉണ്ട്.

എന്താ ഇവിടെ, എനിക്കൊന്നും മനസിലാവുന്നില്ല. ആരാ ഒരു പെണ്ണ് നേരത്തെ ഇറങ്ങി പോയത്

അതോ അത് ആത്മിക

അവളെന്തിനാ ഇതിനകത്ത് , എനിക്ക് Kiss ചെയ്താ അവൾ ഇറങ്ങി പോയത്. നെഴ്സ് ആണോ

അവൾ അവളുടെ ഭർത്താവിനാ ഉമ്മ കൊടുത്തത്, നെഴ്സ് ഒന്നുമല്ല

എന്താ… എടാ എനിക്കൊന്നും

അവൾ നിൻ്റെ ഭാര്യയാ… നീ… താലി കെട്ടിയ പെണ്ണ്

നോ…… എൻ്റെ ഓർമ്മയിൽ അങ്ങനൊന്നില്ല

എങ്ങനെ കാണും. ആക്സിഡൻ്റ് ആയി ഓർമ്മ നഷ്ടമായ നിന്നെ, അവളാ വീട്ടിൽ കൊണ്ടു പോയി നോക്കിയത്, പിന്നെ നിങ്ങൾ പ്രേമിച്ചു കെട്ടി .

എൻ്റെ സ്വത്ത് കണ്ട്, ചതിച്ചതാ എന്നെ

ദേ… Nv കുറച്ച് ദിവസം മുന്നെയാ അവൾ നീ ആരാ എന്നറിഞ്ഞത് തന്നെ, അതും ഞാൻ പറഞ്ഞിട്ട്.

എടാ എനിക്ക്.

ഇവളെ പോലെ ഒരു പെണ്ണിനെ നിനക്ക് ജീവിതത്തിൽ കിട്ടില്ല.

കാര്യങ്ങൾ മൊത്തമായി ഇതുവരെ നടന്നത് മൊത്തം റോക്കി അവനു പറഞ്ഞു കൊടുത്തു. എല്ലാം അവൻ കേട്ടിരുന്നു.

എനി ഞാൻ അവളെ വിളിക്കാ നിങ്ങൾ സംസാരിക്ക്

എടാ അത്

ടാ…. അവളെ മിസ്സ് ചെയ്താ നി ഭൂലോക തോൽവിയാകും ഞാൻ പറഞ്ഞില്ല എന്നു വേണ്ട

അതെല്ലടാ…. ഇപ്പോ വേണ്ട

എന്താ നിൻ്റെ പ്രശ്നം

അവളെ ഫേസ് ചെയ്യാൻ , ഞാൻ പ്രിപേർഡ് അല്ല അതാ

ഒന്നു പോടാ ഞാൻ വിളിക്കും, ബാക്കി നിങ്ങൾ എന്താ വെച്ചാ ആയിക്കോ…..

അതും പറഞ്ഞ് റോക്കി പുറത്തേക്ക് പോയി, ആദി എന്ന NV തൻ്റെ ചിന്തകളുടെ ലോകത്തേക്കും.

🌟🌟🌟🌟🌟

എന്താണ് തൻ്റെ ജീവിതത്തിൽ നടക്കുന്നത്. ഒരു ലക്ഷ്യം കാണാൻ ഇവിടെ വന്നത് കേരളത്തിലേക്ക്. എന്നാൽ എല്ലാം മാറ്റി മറിച്ചു രണ്ട് പെണ്ണുങ്ങൾ.

പഠനം വെറുമൊരു ചവിട്ടു പടിയായിരുന്നു. ഇവിടെ എന്നാക്ക് ഉറച്ചു നിന്ന് ലക്ഷ്യം നേടാൻ. കുറേ അലഞ്ഞു കുറേ… അന്വേഷിച്ചു. കണ്ടെത്താനായില്ല.

ആ സമയം കാർത്തിക വന്നു കയറി, പിന്നെ പ്രണയവും അന്വേഷണവും. കൊല്ലാൻ ഒന്നായിട്ട് ഉൻമൂലനം ചെയ്യാൻ ഞാനലയുമ്പോ കാർത്തിക അവൾ എൻ്റെ സമയം കുറേ അവൾ സ്വന്തമാക്കി.

ഒടുക്കം എന്നെയും ചതിച്ചവൾ പോയപ്പോ പകരം വീട്ടാൻ ഇറങ്ങി. ഇപ്പോ ഞാൻ പോലും അറിയാതെ എനിക്കൊരു ഭാര്യ പുതിയ പ്രണയകഥ, ലക്ഷ്യം കൈ വിട്ടു പോയ പോലെ.

ആത്മിക റോക്കി പറഞ്ഞതനുസരിച്ച് അവൾ എൻ്റെ മനസിനെ കീഴ്‌പ്പെടുത്തി കഴിഞ്ഞു. ഇeപ്പാ അവൾ എൻ്റെ മനസിലുണ്ട്. എന്നാക്കവൾ വേണം. പക്ഷെ എൻ്റെ ലക്ഷ്യം.

അന്ന് അമ്മയുടെ ഡയറി കിട്ടി, അതിൽ നിന്നും രണ്ട് ശത്രുക്കളെ ഞാൻ തിരിച്ചറിഞ്ഞു. ചന്ദ്രശേഖരനും രാജശേഖരനും. അവരെ കൊല്ലാൻ, ആ കുടുംബത്തിലെ ഓരോ തരിയെയും വേരോടെ പിഴുതെടുക്കാനാ ഞാൻ ഈ മണ്ണിൽ കാൽ കുത്തിയത്.

എന്നിൽ നിന്ന് അവർ മറച്ച രഹസ്യം ആ ഡയറി എനിക്കു പറഞ്ഞു തന്നു. കോഴിക്കോടു നിന്നു ഞാൻ ഇടക്കിടെ പാലക്കാട് പോയി തിരഞ്ഞു വിവരം ഒന്നും കിട്ടിയല്ല. അവർക്ക് ചാവാൻ സമയമായി കാണില്ല.

പക്ഷെ ഞാൻ കണ്ടെത്തും പകരം വീട്ടും. ഒരു ജീവൻ്റെ തുടിപ്പു പോലും ആ രണ്ട് കുടുംബത്തിലും അവശേഷിക്കില്ല. ഇപ്പോ റോക്കി അവൻ കൂടെ ഉണ്ട്.

🌟🌟🌟🌟🌟

ഈ സമയം ആത്മിക കയറി വന്നു.

ഏട്ടാ…….

ആത്മിക, സോറി

എന്തിനാ എട്ടാ…. സോറി

ഞാൻ അറിഞ്ഞിരുന്നില്ല നീ…. ആരാണെന്ന് അതാ…. നേരത്തേ…..

അതവൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ അവനെ വാരിപ്പുണർന്നു.

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

എനി ഇവരുടെ ജീവിതം എന്താകുമെന്ന് നമുക്ക് കണ്ടറിയാം……………..

പേജുകൾ കുറവാണ് ക്ഷമിക്കണം നിങ്ങളുടെ ഒക്കെ കമൻ്റ് കണ്ടപ്പോ എഴുതി വെച്ച അവിടെ വച്ചു നിർത്തി. സബ്മിറ്റ് ചെയ്തതാണ്. നാളെ തന്നെ പോസ്റ്റ് ചെയ്യാൻ വേണ്ടി. കഴിഞ്ഞ ഭാഗം എഴുതിയ സമയം മനസിൽ വന്നു. ഈ കഥ മൂന്നു രീതിയിൽ . ആദി മരിച്ചാൽ, AK മരിച്ചാൽ , അവർ ഒന്നായാൽ . ഒരു എഴുത്തുകാരനും പരീക്ഷിക്കാത്ത രീതി. ഈ മൂന്നും നടന്നാൽ എങ്ങനെ എന്ന് ഈ കഥയിലൂടെ തന്നെ നിങ്ങൾക്കു കാണിച്ചു തന്നു. അത്രമാത്രം. നിങ്ങളുടെ വിഷമം മാറ്റാൻ വേnത്തിൽ

പോസ്റ്റിയതാ എനി പേജ് കുറഞ്ഞ പരാതി പറഞ്ഞു വരരുത്. പ്ലീസ്.

Comments:

No comments!

Please sign up or log in to post a comment!