❤കാമുകി 13

താനാരാ……

ആ ചോദ്യം അവൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവൾ പെട്ടെന്നു തന്നെ അവനിൽ നിന്നും വിട്ടകന്നു.

ആദി… നിനക്കെന്നെ ഓർമ്മയില്ലെ,

നിങ്ങൾക്ക് ആൾ മാറിയെന്നു തോന്നുന്നു ,ഞാൻ ആദിയല്ല.

ആദി എന്ന പേരല്ലായിരിക്കാം, തനിക്ക് ഓർമ്മ നഷ്ടമായപ്പോ ഞാനിട്ട പേരാ അത്.

എൻ്റെ ഓർമ്മകൾ നഷ്ടമായെന്നോ, ഇന്നലെ രാത്രി ആക്സിഡൻ്റ് പറ്റി , എന്നത് ശരിയാണ്. ഇപ്പോ ഉണർന്നപ്പോ എനിക്കു ബോധം ഉണ്ട്.

ആദി….

താൻ ഈ ആദി വിളി ഒന്നു നിർത്തോ ? താനാരാ ശരിക്കും. എന്തിനാ എൻ്റെ കൂടെ കിടന്നത്.

ഞാൻ….. ഞാ….ൻ

അവൾ വാക്കുകൾക്കായി, തിരയുകയാണ്, തൊണ്ടയിൽ കുരുങ്ങിയ സ്വരവീചികൾ പുറത്തേക്ക് വരാത്തത് പോലെ. ഇങ്ങനെ ഒരു നിമിഷം അവൾ ജീവിതത്തിൽ പ്രതീക്ഷിച്ചിരുന്നില്ല.

ഞാൻ തൻ്റെ ഭാര്യയാണ്….

അവളുടെ മറുപടി കേട്ടതും അവൻ പൊട്ടിച്ചിരിച്ചു.

പെങ്ങളെ ആ തമാശ എനിക്കിഷ്ടമായി.

അവൾ ധർമ്മസങ്കടത്തിൽ അകപ്പെട്ടു. താലി കെട്ടിയ പെണ്ണിനെ സഹോദരി എന്നവൻ വിളിച്ചത് അവൾക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. അവൻ കെട്ടിയ താലി ഉയർത്തി കാട്ടി കൊണ്ട് അവൾ അവനോടു പറഞ്ഞു.

ആദി, ഞാൻ സീരിയസായാ പറയണേ… ദേ നോക്ക് ഇത് താൻ കെട്ടിയ താലിയാ…..

ആ വാക്കുകൾ പറയുമ്പോ അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഒറ്റ രാത്രി കൊണ്ട് എനിക്കൊരു ഭാര്യ, എന്താ പെങ്ങളെ കാര്യമെന്താ….

എൻ്റെ ഈശ്വരാ ഞാനെങ്ങനെ ഇവനെ പറഞ്ഞു മനസിലാക്കും

അതേ…. ഞാനൊരാളുമായി പ്രണയത്തിലാ… ഞങ്ങളുടെ വിവാഹം ഈ അടുത്തുണ്ടാകും, അതിനിടയിൽ ഇതുപോലെ ചീപ്പ് ട്രിക്സുമായി വരരുത്. നക്കാപ്പിച്ചയ്ക്കാണെങ്കിൽ പറഞ്ഞൊ ഞാൻ തന്നേക്കാ…..

കാശ് നിൻ്റെ മറ്റവൾക്ക് കൊടുക്കെടാ….. നീ മറ്റൊരുത്തിയുടെ കഴുത്തിൽ താലി കെട്ടില്ല. നിന്നെയും കൊന്ന് ഞാനും ചാവും

അഭിനയം കലക്കി പെങ്ങളെ, വല്ല സിനിമയിലും നോക്കി കൂടെ

അപ്രതീക്ഷിത അടിയിൽ അവൾ നിസ്സഹായ ആയി തളർന്നിരിക്കുമ്പോൾ മൂർച്ചയേറിയ വാക്കുകളാൽ അവൻ അവളെ കുത്തി നോവിക്കുകയായിരുന്നു.

ആത്മിക ദേഷ്യത്തിൽ ജ്വലിക്കുകയാണ്. അവളവൻ്റെ കോളറിൽ പിടിച്ചു. ബെഡിലേക്ക് തള്ളിയിട്ടു.

എനിക്ക് അഭിനയിക്കണ്ട ആവിശ്യമില്ല ആദി, ഈ താലി കെട്ടിയതും നീയാ, എൻ്റെ കൂടെ അന്തിയുറങ്ങിയ ആണും നീയാ…..

ദേ…. പെണ്ണുമ്പിള്ളേ….. വായെ തോന്നുന്നത് വിളിച്ചു പറയരുത്.

ശരിയാ…. എനിക്കാ തെറ്റു പറ്റിയത് , ഓർമ്മകൾ ഇല്ലാത്തവനെ ഞാൻ സ്നേഹിച്ചു, വിവാഹം ചെയ്തു, എൻ്റെ മനസും ശരീരവും നൽകി.

ഇപ്പാ അവന് മറ്റൊരു പെണ്ണിനെ വേണം

തനിക്കു വട്ടാണോ…..

അതെടാ എനിക്കു വട്ടാ..? നീയായിരുന്നു എൻ്റെ വട്ട്. നമ്മുടെ മാരേജ് സർട്ടിഫിക്കറ്റ് വരെ എൻ്റെ കയ്യിലുണ്ട്, പക്ഷെ നിന്നെ എനി അത് ബോധിപ്പിക്കണ്ട ആവിശ്യം ഇല്ല.

ഉണ്ടെങ്കിലല്ലേ കാട്ടാൻ…..

അവൻ പുച്ഛഭാവത്തിൽ അതു പറയുമ്പോ, അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൾ ഭ്രാന്തമായ ഒരവസ്ഥയിലൂടെ യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.

താനങ്ങനെ തന്നെ വിശ്വസിച്ചാ മതി. എൻ്റെ സ്നേഹവും, നമ്മൾ ഒരുമിച്ചു പങ്കിട്ട നിമിഷവും തനിക്ക് ഓർമ്മ ഇല്ലാത്തതിലല്ല, അത് ഒരു സെക്കൻ്റ് പോലും തനിക്കിപ്പോ ഫീൽ ആവാത്തപ്പോ ഒന്നെനിക്കുറപ്പായി…. താനെന്നെ സ്നേഹിച്ചിട്ടെ ഇല്ല. ഞാൻ പോകുവാ അതിനു മുന്നേ…..

അതും പറഞ്ഞവൾ അവനെ കെട്ടിപ്പിടിച്ചു. ആ ചുണ്ടിൽ ഒന്നു മുത്തിയ ശേഷം അവനിൽ നിന്നടർന്നു മാറി, പുറത്തേക്കു പോകുമ്പോൾ…

ഇതായിരുന്നല്ലെ തൊഴിൽ, നിൻ്റെ Rate എത്രയാടി പെണ്ണേ…..

അടുത്ത നിമിഷം അവൾ ഓടിച്ചെന്ന് ആദിയുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു.

നി…. നീ…. എന്താ പറഞ്ഞത് നായേ….

നിൻ്റെ മുന്നിൽ മാത്രമേ… ഞാൻ തുണി അഴിച്ചിട്ടൊള്ളു അതു നീ കെട്ടിയ താലിയുടെ ബലത്തിൽ.

എൻ്റെ മുഖത്ത് നോക്കി ചോദിക്കെടാ…. ഒന്നുകൂടി….

അവളാ ബെഡിൽ തളർന്നിരുന്നു കരയാൻ തുടങ്ങി.

🌟🌟🌟🌟🌟

ലക്ഷ്മി എടി ചായ എന്തിയേടി….

കാറണ്ട മനുഷ്യാ ദാ…. വരണൂ….

ലക്ഷ്മിയമ്മ ചായയുമായി പപ്പൻ്റെ അരികിൽ ചെല്ലുന്നു. ചായ കപ്പ് അയാൾക്ക് നേരെ നീട്ടുമ്പോ…. അയാൾ അതു വാങ്ങി ഓരത്ത് വെച്ച ശേഷം , ലക്ഷ്മിയമ്മയുടെ കൈ പിടിച്ച് തൻ്റെ മേലേക്ക് വലിച്ചിടുന്നു.

ദേ…. മനുഷ്യാ അടങ്ങി നിന്നെ, വയസായി എന്നിട്ടും കളിക്കുന്നത് കണ്ടില്ലെ….

എൻ്റെ ലച്ചു, നിന്നെ ഇങ്ങനെ ഈറനണിഞ്ഞു കാണുമ്പോ ഞാനറിയാതെ പഴയ പപ്പനാവുന്നെടി.

ഒരു കള്ളച്ചിരിയോടെയാണ് ലക്ഷ്മിയമ്മ അതിനു മറുപടി കൊടുത്തത്.

പേരക്കുട്ടി ഉണ്ടാവാനുള്ള സമയത്ത് നിങ്ങളെന്നെ നാറ്റിക്കല്ലെ മനുഷ്യാ…..

ഒന്നു പോയേടി, അപ്പോ അതാ അവളുടെ മനസിലിരിപ്പ്, ഒന്നു മതിയെന്നത് നിൻ്റെ വാശി അല്ലായിരുന്നോ

അയ്യേ….. ഈ മനുഷ്യനെ കൊണ്ട് തോറ്റു, നാവെടുത്താ… വശളത്തരമാ…..

ഞാനെൻ്റെ കെട്ടിയവളുടെ അടുത്തല്ലേടി ലച്ചു കുട്ടി പറയുന്നത്

ഇന്നെന്താ മനുഷ്യാ… സ്നേഹം വല്ലാണ്ടെ ഒഴുകുന്നുണ്ട്, ലച്ചു എന്നൊക്കെ വിളിക്കുന്നു.


ഇന്നത്തെ ദിവസം നിനക്കൊർമ്മയില്ലെടി പെണ്ണേ….

ലക്ഷ്മിയമ്മ എന്തോ ചിന്തിച്ചു നിന്നു. ആ മുഖം നാണത്താൽ ചുവന്നു വന്നു.

ഇതൊക്കെ നിങ്ങക്ക് ഇപ്പോഴും ഓർമ്മയുണ്ടോ

പിന്നെ, എല്ലാ കൊല്ലവും ഓർക്കാറുണ്ട്, പറയാറില്ല. ഇന്നെന്തോ

കുംഭം മൂന്ന്, ഞാനാദ്യമായി പപ്പേട്ടനെ കണ്ട നാൾ. ഇന്നെന്താ ഒരു ഇളക്കം.

മോനൊക്കെ വിവാഹം കഴിഞ്ഞില്ലെ, എനി നമുക്ക് ആഘോഷിക്കാമെടി.

ആത്മിക അവളെ കുറിച്ച് പറഞ്ഞ നിമിഷം, ലക്ഷ്മിയമ്മയുടെ ഭാവം മാറി.

വിട്ടേ…. എനിക്കടുക്കളയിൽ പണിയുണ്ട്.

എന്താടി, ലെച്ചു, നീയൊന്നു അടങ്ങി കിടന്നെടി,

നിങ്ങൾ കിടന്ന് കുറുങ്ങാതെ മനുഷ്യാ…. വിട്ടേ…

നീ കിടന്നേടി, പെണ്ണേ…..

ലക്ഷ്മിയമ്മ പപ്പേട്ടൻ്റെ കൈകൾ തട്ടിമാറ്റി, അവിടെ നിന്നും ഇറങ്ങി പോയി.

ടി…. ലച്ചു…. അവിടെ നിക്കാൻ

ലക്ഷ്മിയമ്മ അതു കേൾക്കാത്ത പോലെ നടന്നു നീങ്ങി. പപ്പൻ ചായയെടുത്തു കുടിച്ചു.

പെണ്ണിന് ഇപ്പോഴും മരുമകളെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, എങ്ങനെ കഴിയാനാ അത്രയ്ക്കും അനുഭവിച്ചതല്ലെ, പത്മനാഭൻ പഴയ കാല ഓർമ്മകൾ അയവിറക്കി കൊണ്ടു കിടന്നു.

🌟🌟🌟🌟🌟

വിവേക് രാവിലെ തന്നെ എയർപ്പോർട്ടിൽ നിന്നും ഇന്ത്യയിലേക്കുള്ള ഫ്ലൈറ്റിനായി കാത്തിരിക്കുന്നു. അവൻ്റെ ലക്ഷ്യം ആദിയാണ്. ഒപ്പം ആത്മികയും.

അവൻ്റെ ഫോൺ റിംഗ് ചെയ്തു , നോക്കിയപ്പോ അച്ഛനാണ്, രാജശേഖരൻ.

അച്ഛാ പറ , എന്തായി കാര്യങ്ങൾ

എല്ലാം കൈവിട്ടു പോയല്ലോടാ മോനെ, അവരു വിവാഹം കഴിച്ചു സ്വത്ത് മുഴുവനും നഷ്ടമായി എന്നാ തോന്നുന്നത്.

അച്ഛന് ഇത് മാത്രമാണോ ചിന്ത, എല്ലാത്തിലും അച്ഛൻ പാർട്നർ അല്ലെ. ആത്മിക ഇല്ലാതായാലും അതു അയാളുടെ കാലശേഷം നമുക്കല്ലെ വരുക.

അതു ശരിയാണല്ലോ, അപ്പോ അവളെ തീർക്കാൻ തന്നെ തീരുമാനിച്ചോ ?

അങ്ങനെ തീർക്കോ അച്ഛാ, ഞാൻ അവിശ്യം കഴിഞ്ഞ ശേഷം , നൈസായിട്ട് തീർത്തേക്കാം

നീ അച്ഛൻ്റെ മോൻ തന്നെയാടാ…

അതു പിന്നെ പറയണോ, ആട്ടെ അവരെവിടെയാ എന്നറിഞ്ഞോ….

ഇല്ല മോനെ, ഒരു വിവരവുമില്ല. പിന്നെ അവളുടെ ആ ചെക്കൻ ചില്ലറക്കാരനല്ല എന്നാ കേട്ടത്.

ഉം നമ്മൾ എടുത്തു ചാടി ഒന്നും ചെയ്യണ്ട. ചന്ദ്രശേഖരനെ മുന്നിൽ നിർത്തി കളിക്കാം

അതാടാ മോനെ നല്ലത്. ലാഭം നമുക്കും നഷ്ടം അയാൾക്കും . എല്ലാർക്കു മുന്നിലും ഒരാൾ വേണ്ടെ അതവൻ മതി.

ആ സമയം കൊണ്ടു ഞാൻ ശത്രുവിനെ കുറിച്ച് പഠിക്കട്ടെ, എല്ലാം അറിഞ്ഞാ മർമ്മത്തടിച്ചു വീഴ്ത്താം നമുക്ക്.


എന്താ നിൻ്റെ പ്ലാൻ

അതൊക്കെ ഞാൻ വന്നിട്ടു പറയാം

എന്നാ അങ്ങനെയാവട്ടെ,

അതെ അച്ഛാ, ചന്ദ്രശേഖരൻ അങ്കിളിൻ്റെ കൂടെ തന്നെ ഉണ്ടാകണം. മകളോട് അനുകമ്പ ഉണ്ടാവാൻ ഇടവരരുത്, വാശി കൂട്ടണം അവരെ കൊല്ലാൻ അയാൾ ഇറങ്ങും എന്ന അവസ്ഥ , മനസിലായില്ലെ.

നിനക്കു നിൻ്റെ അച്ഛനെ അറിയില്ലേടാ…. ആ കാര്യം ഞാൻ ഭംഗിയായി ചെയ്യില്ലെ.

അതു മതി, പിന്നെ അവരുടെ താവളം അതു പെട്ടെന്നു കണ്ടെത്തണം.

ആളുകളെ വിട്ടിട്ടുണ്ട്, വൈകാതെ അറിയാം എന്നു പ്രതിക്ഷിക്കുന്നു.

അറിഞ്ഞേ മതിയാവു, എങ്കിലെ കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെ നീങ്ങു.

നോക്കാടാ…..

നോക്കിയാ പോരാ…..

അവൻ്റെ ശബ്ദം ഉയർന്നു.

ശരി, ശരി

എന്നാ വെച്ചോ ഞാനിന്നു തന്നെ തിരിക്കുവാ നാട്ടിലേക്ക്

വേഗം വാ മോനെ.

കളിക്കളം ചൂടു പിടിക്കാൻ സമയമായി, ശക്തനായ ഒരു എതിരാളി അവരുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്. എനിയുള്ള ദിവസങ്ങൾക്ക് രക്തത്തിൻ്റെ ചൂരായിരിക്കും.

🌟🌟🌟🌟🌟

അന്ന് നാരായണിയമ്മയുടെ വീട്ടിൽ ചെന്ന എനിക്ക് ബോധമുണ്ടായിരുന്നില്ല. വൈദ്യൻ എനിക്കു വേണ്ട ചികിത്സ തന്നു.

എൻ്റെ നൻമ നിറഞ്ഞ മനസാവാം പുറത്തു നിന്ന് ആരേയും കേറ്റാത്ത ആ ആദിവാസി സമൂഹം എനിക്കും എൻ്റെ കുടുംബത്തിനും അഭയം തന്നത്.

രക്തം അതിയായി വാർന്നൊലിച്ചതിനാൽ ഞാൻ മരണത്തിൻ്റെ പടിവാതിലിൽ നിന്ന് രക്ഷപ്പെടുക എന്നത് അവർക്കു പോലും വിശ്വാസമില്ലാത്ത കാര്യമായിരുന്നു.

എനിക്കു വേണ്ടി, അപൂർവ്വ ഇനം പച്ചില കൂട്ടുകളും, പാരമ്പര്യ ചികിത്സാ രീതികളും അവർ ചെയ്തു തന്നു. ആ രാത്രി മുഴുവൻ ലച്ചു മനസുരുകി പ്രാർത്ഥനയിലായിരുന്നു.

നേരം വെളുത്തപ്പോ ആ ദുഖവാർത്ത ലക്ഷ്മിയുടെ കാതിൽ എത്തിയത്. അന്ന് രാത്രി ചന്ദ്രോത്ത് മന കത്തി നശിച്ചു.അതിൽ എൻ്റെ അമ്മയും അച്ഛനും അഴകമ്മയും, പിന്നെ കുറച്ചു ആദിവാസികളും മരണമടഞ്ഞു.

പുറം ലോകത്തിൻ്റെ മുന്നിൽ ഞാനും ലച്ചുവും എൻ്റെ കുഞ്ഞും മരിച്ചിരുന്നു. ലച്ചു അവൾ അതു തിരുത്താനും നിന്നില്ല. പുറത്തു നിന്നുള്ള സത്യമറിയുന്ന വിശ്വസ്ഥരായ ആദിവാസി പിള്ളേരും ആ സത്യം മറച്ചു വെച്ചു.

അതിനു ശേഷം രണ്ടര വർഷം കഴിഞ്ഞാണ് എനിക്ക് ബോധം വന്നത്. ഇന്ന് കോമ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന അവസ്ഥ , അതിൽ ആ ആദിവാസികൾ ചെയ്ത ഉപകാരം ഒരിക്കലും എനിക്കു മറക്കാനാവില്ല.

ഒന്നുമറിയാത്ത രണ്ടര വർഷം , എൻ്റെ ലച്ചു അവൾ, അവൾ അനുഭവിച്ച വേദനകളുടെ ആഴം , ആലോചിക്കുമ്പോ ഇന്നും കണ്ണുകൾ ഈറനണിയും.


സമ്പത്തിൻ്റെ നടുവിൽ മഹാറാണി ആയി വളർന്ന ലച്ചു. എന്തിനും ഏതിനും അവൾക്കു പിറകെ അവളുടെ ആവിശ്യം നിറവേറ്റാൻ ആളുകൾ ഉണ്ടായിരുന്നു. അഴകിൻ്റെ ദേവതയായ ഒരു കൊച്ചു മാലാഖ.

കണ്ണു തുറന്നു ഞാനാദ്യമായി അവളെ കണ്ട നിമിഷം, എൻ്റെ നെഞ്ചായിരുന്നു കീറി മുറിഞ്ഞു പോയത്. അത്രയും ദയനീയമായ കാഴ്ച്ചയായിരുന്നു ഞാൻ കണ്ടത്.

വിളറി വെളുത്ത അവളുടെ മുഖം , കണ്ണുകൾ കഴിഞ്ഞ് , അതിനു ചുറ്റും കറുത്ത നിറം, ചുണ്ടുകൾ എല്ലാം വരണ്ടു മറിഞ്ഞ്, മുഷിഞ്ഞ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് എൻ്റെ മാലാഖ.

ഞാൻ മയങ്ങി കിടന്ന കാലം, ഒരു ആദിവാസിയെ പോലെ അവൾ ജീവിതം നയിച്ചു, എന്നെ പരിപാലിച്ചു. ലച്ചു എൻ്റെ ജീവിതത്തിൽ ഞാൻ നേടിയ പുണ്യം.

കാട്ടിൽ കിഴങ്ങു പറയ്ക്കാനും, വിറകു വെട്ടാനും അവളും പോയി, ആർക്കും ഭാരമായി വസിക്കാൻ അവളുടെ അഭിമാനം അവളെ അനുവദിച്ചില്ല.

സ്വന്തമായി ഒരു കുടിലവൾ പണിതു, അതിൽ എന്നെ കിടത്തി, കൃത്യമായി എന്നെ പരിപാലിച്ചു, കാട്ടു കിഴങ്ങും മറ്റും കഴിച്ചവർ വിശപ്പടക്കി. വിഭവസമൃദമായ ആഹാരം കഴിച്ചിരുന്നവൾ എല്ലാം എനിക്കു വേണ്ടി സഹിച്ചു.

എൻ്റെ കുഞ്ഞും അനുഭവിച്ചു കുറെ, പക്ഷെ അതുകൊണ്ടവൻ വിശപ്പിൻ്റെ വിലയറിഞ്ഞു. താഴെ വസിക്കുന്നവരുടെ ജീവിതം അനുഭവിച്ചറിഞ്ഞു. ഇന്നും അവന് പ്രിയപ്പെട്ടവർ ആദിവാസികളാ, താഴെ കിടക്കുന്നവൻ്റെ ദുരവസ്ഥയിൽ അവൻ്റെ മനസലിയുന്നതും അതു കൊണ്ടു തന്നെയാ……

നാലു വയസിൽ അവൻ ഞങ്ങൾക്ക് നഷ്ടമായി എന്നു ഞങ്ങൾ കരുതിയതാ, മൃഗത്തിന് മനുഷ്യരേക്കാൾ നല്ല മനസുണ്ട് എന്ന് ഞാൻ അറിഞ്ഞത് ആ സംഭവം കേട്ടപ്പോഴാ…

അന്ന് ലച്ചു മരക്കൊള്ളി പെറുക്കാൻ പോയപ്പോ ആദിവാസി പിള്ളേരുടെ കൂടെയായിരുന്നു എൻ്റെ കൊച്ച് . അന്ന് കാടിറങ്ങി ഒറ്റക്കൊമ്പൻ വന്നപ്പോ കൂടെയുള്ള പിള്ളേരോടി, സംഭവമറിഞ്ഞ് ആളുകൾ കൂടിയപ്പോ കണ്ട കാഴ്ച്ച.

കൊമ്പന് പത്തടി അകലത്തിൽ എൻ്റെ കുഞ്ഞ്. അതിലൂടെ പാഞ്ഞു വന്ന ഒരു പെൺ പുലി എൻ്റെ കുഞ്ഞിനെയും കൊണ്ട് ദൂരേക്ക് പോയി, ആ കാഴ്ച കണ്ട് ലച്ചു ബോധം കെട്ടു.

ആദിവാസികൾ പുലി പോയ ഭാഗം തിരക്കി പോയപ്പോ കണ്ട കാഴ്ച്ച, മാനിൻ്റെ കൊന്നിട്ടിടത്ത് പുലിയും കുഞ്ഞും അത് ഭക്ഷിക്കുന്നു. ഒരു ഓരത്ത് ഒരു പോറലു പോലുമില്ലാതെ അവൻ കിടന്നു കരയുന്നു.

ആദിവാസികൾ ലച്ചുവിനെ കൂട്ടി അവിടെയെത്തി. അവരുടെ ആചാരപ്രകാരം കാടിൻ്റെ ദേവതകളെ തൊഴുതു കുഞ്ഞിനെ എടുക്കാൻ അവളെ പറഞ്ഞഴച്ചു.

പുലിയിൽ നിന്നും പത്തടി മാറി നിൽക്കാനും, മുട്ടിലിരുന്ന് മടിപ്പിച്ച യാചിക്കാവും അവർ ഉപദേശിച്ചു. മാതൃത്വത്തിന് മുന്നിൽ മരണഭയമുണ്ടാവാത്തതിനാൽ തൻ്റെ ജീവൻ നൽകി അവനെ രക്ഷിക്കാൻ അവളൊരുങ്ങി.

അവർ പറഞ്ഞതു പോലെ അവൾ മുട്ടു കുത്തി മടിപ്പിച്ച ചോദിച്ചു. ഒരു അമ്മയുടെ മനസ് മറ്റൊരമ്മയ്ക്ക് മനസിലാവും എന്നത് പോലെ. ആ പെൺപുലി അവളെ നോക്കി ഗർജിച്ചു, തെല്ലു ഭയം പോലുമില്ലാതെ അവൾ അവിടെ നിന്നു.

ആറടി പുലി മുന്നോട്ടു വന്നു അവളെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു നടന്നു നീങ്ങി, ഒപ്പം പുലി കുഞ്ഞുങ്ങളും. അവർ കണ്ണകലത്തിൽ നിന്നും മാഞ്ഞതും അവൾ കുഞ്ഞിനെ വാരിപ്പുണർന്നു കരഞ്ഞു. കാട്ടു മൂപ്പൻ അവളെ ആശ്വസിപ്പിച്ചു.

കുഞ്ഞേ….. ഈ കാടിൻ്റെ രക്ഷകരായി ഞങ്ങൾ പൂജിക്കുന്നത് പുലിയെയാ… പൈതലുകളെ ഇക്കാലമത്രയും പുലികൾ ഉപദ്രവിച്ചിട്ടില്ല. നിൻ്റെ കുഞ്ഞിനെ രക്ഷകൻ കാത്തതാ …..

എന്നാലും മൂപ്പാ ഞാൻ,

അറിയാം മുപ്പാട്ടൻമാർ പറഞ്ഞിരുന്നു. എന്നെങ്കിലും പുലി കുഞ്ഞിനെ കൊണ്ടു പോയാൽ ഉപദ്രവിക്കില്ല. പക്ഷെ ആ കുഞ്ഞിനെ തിരിച്ചു വാങ്ങാൻ അതിൻ്റെ അമ്മയ്ക്കെ കഴിയു എന്ന്. ഇന്നതു നേരിൽ കണ്ടു.

🌟🌟🌟🌟🌟

ടോ ചന്ദ്രശേഖരാ താനിതൊന്ന് പിടിപ്പിച്ചേ…..

വർമ്മേ…. ഞാനെന്താ ചെയ്യാ….

അവര് തന്നെ തോപ്പിക്കാൻ അനുവദിക്കരുത് ശേഖരാ

ഇല്ല വർമ്മേ…. ഞാനങ്ങനെ തോക്കില്ല.

എന്നാലും അവൻ തൻ്റെ മോളെ എങ്ങനെ മയക്കി എടുത്തു എന്നാ എനിക്കു മനസിലാവാത്തത്.

അവൻ വിഷമാടാ… തല മുഴുവൻ കാഞ്ഞ ബുദ്ധിയാ… പിന്നെ സൗന്ദര്യവും

എനി അവൾ തിരിച്ചു വരുമെന്ന് തോന്നുന്നുണ്ടോ തനിക്ക് .

ഇല്ല വർമ്മേ…. അവൾ അവൻ്റെ മായിക വലയത്തിൽ കുടുങ്ങി കഴിഞ്ഞു.

അപ്പോ എന്താ ഇപ്പോ ചെയ്യാ….

അവൻ ചത്താ വരുമല്ലോ അവൾ

തനിക്ക് തോന്നണുണ്ടോ

ഉറപ്പില്ല , അവളുടെ വാശി, അവൾ കണ്ടെത്താൻ ശ്രമിക്കും അവൻ്റെ മരണത്തിന് പിന്നിലുള്ള കൈകൾ

തൻ്റെ മകളെ തനിക്കു ഭയമുണ്ട് അല്ലെ

ശത്രുവായി അവൾ കണ്ടാൽ ബന്ധം നോക്കാതെ കൊല്ലാൻ അവളും മടിക്കില്ല വർമ്മേ…. എൻ്റെ അല്ലെ രക്തം

അപ്പോ തൻ്റെ മരണം അവളുടെ കൈ കൊണ്ടാവും അല്ലെ

തനിക്കങ്ങനെ തോന്നണുണ്ടോ വർമ്മേ…. നേരെ തിരിച്ചാവാനല്ലെ സാധ്യത

മദ്യ ലഹരിയിൽ വർമ്മ ചന്ദ്രശേഖരനെ മകൾക്ക് എതിരെ ആക്കാൻ കരു നീക്കങ്ങൾ നടത്തുകയാണ്. ഒന്നുമറിയാതെ അയാൾ രാജശേഖരൻ്റെ കൂത്തിനൊത്തു തുള്ളുന്ന പാവയായി.

വർമ്മേ… അവനെ കൊല്ലാനിങ്ങനെ മനസ് പറയും പക്ഷെ നേരിൽ കാണുമ്പോ ലച്ചു അവളെ ഓർമ്മ വരും ഞാൻ പോലും അറിയാതെ നിന്നു പോവുമെടോ….

അത് ലക്ഷ്മിയെ ഒരിക്കൽ പോലും അനുഭവിക്കാൻ കഴിയാത്തതിൻ്റെ വിഷമമല്ലേ ….. ശേഖരാ….

സത്യമാടോ…. കുഞ്ഞുനാൾ മുതൽ സ്വന്തമെന്നു പറഞ്ഞ്, പഴുത്തു പാകമായപ്പോ മധുരം നോക്കാൻ കാത്തിരുന്നപ്പോഴല്ലെ കൈയ്യിൽ നിന്നും നഷ്ടമായത്.

താനൊരാളു കാരണാ അന്നവളെ കത്തിച്ചു കൊന്നത്. അല്ലെ തനിക്ക് മോഹം തീർത്ത ശേഷം കൊന്നാ പോരായിരുന്നോ ?

വർമ്മേ….. അവളുടെ ശരീരം താനും കൊതിച്ചത് എനിക്കു നന്നായി അറിയാം, ആ എന്നോട് ഇങ്ങനെ പറയണോ….

അതു കേട്ടതും വർമ്മ ചെറുതായി വളിഞ്ഞ ചിരിയും ചിരിച്ച് തല ചൊറിയാൻ തുടങ്ങി.

എടാ അതിനാ പെണ്ണിനെ കണ്ടാ, ആരാടാ ആശിക്കാത്തത്.

അതു കൊണ്ട് തന്നെയാ ഞാനവളെ കത്തിക്കാൻ പറഞ്ഞത്. നമ്മൾ തമ്മിൽ എല്ലാ തെറ്റിലും പങ്കു കച്ചവടമല്ലെ ചെയ്തത്. അപ്പോ അവളെ തനിക്കും തരേണ്ട, അതിനു മാത്രം ചെറ്റയല്ല ശേഖരൻ അതാ ശേഖരനാ മോഹം വേണ്ടെന്നു വെച്ചത്

ശേഖരാ….

ഒച്ച വെക്കണ്ട വർമ്മേ… ഞാനൊരു സത്യമാ പറഞ്ഞത്, സ്വന്തമായില്ലെലും സ്നേഹിച്ച പെണ്ണിനെ കാഴ്ച്ച വെക്കാൻ ശേഖരനാവില്ല. സ്വന്തമാക്കാനായില്ല അപ്പോ നശിപ്പിച്ചു കളഞ്ഞു ഒന്നായിട്ട്.

എന്നിട്ടെന്തു കിട്ടി ഇന്നും അവളെ ഓർത്ത് ഒഴിഞ്ഞ കിടക്കയിൽ പറയിപ്പിക്കരുത് എന്നെ കൊണ്ട്.

സത്യാടാ…. രേവതിയെ പോലും ഞാൻ സ്നേഹിച്ചിട്ടില്ല. വിട്ടുക്കാരുടെ നിർബന്ധം , കുടുംബത്തിലെ പെണ്ണ്, കാണാനും കൊള്ളാം അങ്ങു കെട്ടി അത്ര തന്നെ.

എന്നിട്ടല്ലെ കൊച്ചുണ്ടായത്,

എൻ്റെ വർമ്മേ… ഒരു ചായ കുടിക്കാൻ നി ചായക്കടയിൽ കേറാറില്ലെ. ലച്ചുൻ്റെ ഓർമ്മ വരുമ്പോ കാശു കൊടുത്ത് ഒന്നിനെ വരുത്താറാ പതിവ്, പിന്നെ രേവതി വന്നപ്പോ വീട്ടിലൊന്നില്ലെ കാശ് ലാഭിച്ചു. അങ്ങനെ അവൾ പിറന്നു.

അപ്പോ ആവിശ്യമില്ലാതെ പിറന്ന ജൻമം അല്ലെ.

നാവടക്കെടാ… വർമ്മേ….. അവൾ പിറന്നേ പിന്നെ ഞാൻ മാറിയത്. രേവതിയെ എന്നല്ല ഒന്നിനെയും ഞാൻ പിന്നെ തൊട്ടില്ല . മോൾ മാത്രമായി ജീവിതത്തിലെ സന്തോഷം, ആ മോളാ ഇന്ന് എന്നെ

ആവിശ്യമില്ലാതെ ഓരോന്നിനെ ഉണ്ടാക്കുമ്പോ ഓർക്കണമായിരുന്നു.

ശേഖരൻ മറുപടി ഒന്നും പറയാതെ ചിന്തകളിലാണ്ടു.

🌟🌟🌟🌟🌟

ആത്മിക അവൾ ഓടുകയാണ്, വലിയ ഒരു മുറിയിൽ മരണഭയത്താൽ അവൾ പായുന്നു അവർക്ക് പിറകെ വിവേക് എന്ന ക്രൂരനും

അവളുടെ മുടി കുത്തിന് വിവേകിൻ്റെ കൈകൾ അമർന്നു, അവളുടെ തലകൾ അവൻ ചുമരു ചേർത്ത് ആഞ്ഞു കുത്തി. നെറ്റി പൊട്ടി ചോര ആ മുഖത്തേക്ക് ഒലിച്ചിറങ്ങി.

വിവേക് പ്ലീസ് എന്നെ വിടു……

ആദി…… ഒന്നു വാ….

വിളിക്കെടി , ഉറക്കെ വിളിക്ക് അവൻ വരട്ടെ,

വിവേക്ക് അവളുടെ ടോപ്പ് വലിച്ചു കീറി, തൻ്റെ അടി വസ്ത്രം അവനു മുന്നിൽ തെളിഞ്ഞതും കൈകൾ കൊണ്ട് അവൾ മാറു മറച്ചു. അടുത്ത നിമിഷം അവൻ്റെ കരങ്ങൾ അവരുടെ കവിളിൽ ആഞ്ഞു പതിച്ചു. നില തെറ്റി അവൾ ബെഡിൽ വീണു.

അവൻ അവളുടെ ജീൻസിൽ പിടിമുറുക്കിയതും അവർ പ്രതിരോധിച്ചു നോക്കി, അവൻ്റെ ശക്തിക്കു മുന്നിൽ അവൾ അടിയറവു പറഞ്ഞു. അവൻ അവളുടെ ജീൻസും ഊരി മാറ്റി. ലക്ഷ്യം നേടിയ അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

ആദി….. എവിടെയാ…. നീ…..

ഇവനെന്നെ, ആദി….

നാവടക്കെടി തേവിടിശ്ശി….. സഹകരിച്ചാ നിനക്കു നല്ലത്, അല്ലെലും നിന്നെ ഞാൻ സ്വന്തമാക്കും

ചത്താലും ഞാൻ നിനക്കു നിന്നു തരില്ലെടാ നായെ.. ‘

അതു നിൻ്റെ ഇഷ്ടം

അതും പറഞ്ഞവൻ അവളെ പൂർണ്ണമായി വിവസ്ത്രയാക്കി. അവൾ ചെറുത്തു നിൽക്കാൻ പരമാവതി ശ്രമിച്ചു നോക്കി നടന്നില്ല.

അവളിലേക്ക് പടർന്നു കയറാൻ ശ്രമിച്ച അവൻ്റെ മാറിൽ അവൾ ചവിട്ടി , അവനെ തെറുപ്പിച്ചു. ബെഡിൽ നിന്നു എഴുന്നേറ്റ് വാതിലിനരികിലേക്ക് അവൾ ഓടി.

വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ അവളുടെ പിൻ കഴുത്തിൽ അവൻ്റെ പിടി മുറുകി. അവൾ തട്ടി മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവളെ അവൻ തൻ്റെ കൈകളിൽ കോരിയെടുത്തു. അവൾ ചെറുത്തു നിൽക്കാൻ തന്നാലാവും വിധം ശ്രമിച്ചു.

ആദി……. എവിടെയാ…. നീ…..

ആദി…. Please come…..

Help me…..

അവളുടെ ചെറുത്തു നിൽപ്പുകൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അവൻ അവളെയും കൊണ്ട് ബെഡ് ലക്ഷ്യമാക്കി നടന്നു നീങ്ങി. ബെഡിനരികിലേക്കെത്തിയതും അവളെ ബെഡിലേക്കെറിഞ്ഞു.

ബെഡിൽ നിന്നും ഓരത്തേക്ക് നിരങ്ങി നീങ്ങുന്ന അവളുടെ കാലുകൾ പിടിച്ചവൻ , അവളെ തനിക്കരികിലേക്ക് വലിച്ചു നീക്കി. അവളുടെ കൈകൾക്കു മീതെ അവൻ്റെ കൈകൾ അമർന്നു. പൂ പോലുള്ള ആ ശരീരത്തിൽ അവൻ്റെ ശരീരഭാരവും പതിഞ്ഞു.

അവളുടെ ചുണ്ടുകൾ കവർന്നെടുക്കാൻ ആർത്തിയോടെ അവൻ ശ്രമിക്കുമ്പോ അവൾ മുഖം വെട്ടിച്ചു കളിച്ചു. അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചുവൻ അവളുടെ അധരങ്ങൾ കവർന്നെടുക്കുമ്പോ, അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. തൻ്റെ നിസ്സഹായത ഓർത്ത്.

വന്യമായ ആസക്തിയോടെ അവൻ അവളെ പ്രാപിക്കുമ്പോൾ വേദനാജനകമായ നിമിഷങ്ങൾ അവൾ അനുഭവിച്ചു. അതിൻ്റെ ഫലമെന്നോണം അവളിൽ നിന്നും ഉണരുന്ന സ്വര വിചികൾ അവനെ ഉൻമാദനാക്കി.

അവളുടെ കണ്ണുനീരും , കരച്ചിലും, അലറലും അവൻ ആസ്വദിച്ചു , അവൻ്റെ മുഖത്തെ പുഞ്ചിരിയിൽ നിന്നും വ്യക്തമായിരുന്നു അവനിലെ മൃഗം എത്രത്തോളം ക്രൂരനായിരുന്നു എന്ന്.

Sir, Drink’s…

വിവേക് മിഴികൾ തുറന്നതും തൻ്റെ മുന്നിൽ നിന്നിരുന്ന എയർ ഹോസ്റ്റസിനെ കണ്ടു. അവളുടെ മാദക മേനിയിൽ അവൻ്റെ കണ്ണുകൾ ഓടി നടന്നു. ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

One Whiskey, please…..

ആ സുന്ദരി അവനു വേണ്ടി ഒരു ഗ്ലാസ്സിൽ വിസ്ക്കി പകർന്നു അവനു നേരെ നീട്ടി, അതു വാങ്ങുമ്പോൾ ആ കരങ്ങളിൽ അവനൊന്നു സ്പർശിച്ചു. ഒരു പുഞ്ചിരിയും, അവളും അവനു നേരെ നോക്കി പുഞ്ചിരി തൂകി.

അവൾ നടന്നുന്നതും ഗ്ലാസിൽ നിന്നും ഒരു സിപ്പ് കുടിച്ച ശേഷം,

സ്വപ്നമായിരുന്നോ….. എത്ര സുന്ദരമായ സ്വപ്നം.

ആത്മിക, സ്വപ്നത്തിന് തന്നെ ഇത്ര സുഖം പകരാനായാൽ നിന്നെ എൻ്റെ കയ്യിൽ കിട്ടിയാൽ……..

ഒരു പുഞ്ചിരിയോടെ ഒറ്റ വലിക്കവൻ ആ ഗ്ലാസ് കാലിയാക്കി.

🌟🌟🌟🌟🌟

ആദിയുടെ വാക്കുകൾക്ക് മുന്നിൽ തളർന്ന ആത്മിക ബെഡിൽ കിടന്നു കരയുകയാണ്.

ടി…. ആത്മിക, എഴുന്നേറ്റെ….

അവൾ അതൊന്നും ശ്രദ്ധിക്കാതെ കരച്ചിലിൽ തന്നെ മുഴുകി.

എടി, ഞാനാ ആദിയാ…. മോളെ ഒന്നു നോക്കെടി…

അവൾ ശ്രദ്ധിക്കുന്നില്ല എന്നു കണ്ടപ്പോ അവനവളുടെ തോളിൽ കൈ വെച്ചതും അവളാ കൈ തട്ടിമാറ്റി കൊണ്ട് അവനൊടു കയർത്തു സംസാരിച്ചു.

ദേഹത്ത് തൊടുന്നോടാ…. എൻ്റെ Rate ചേദിച്ച, എന്നെ അറിയാത്ത നീ എന്നെ തൊടുന്നോ….

ദേഷ്യം കൊണ്ട് വിറക്കുന്ന അത്മികയെ നിറ പുഞ്ചിരിയോടെ അവൻ വരവേറ്റു.

നിൻ്റെ കഴുത്തിൽ താലി കെട്ടിയ ഞാൻ തൊടും

ഞൊട്ടും ,അതു നമുക്കു കാണാം മുന്നെ അതല്ലല്ലോ പറഞ്ഞത്, എന്നെ ഓർമ്മയില്ലന്നല്ലെ. ഇപ്പോ എന്തിനാ… ഞാൻ പറഞ്ഞതൊക്കെ വിശ്വസിക്കുന്നതായി അഭിനയിക്കുന്നത് ഈ ശരീരത്തിനു വേണ്ടിയാണോ…?

എടി പൊട്ടത്തി, എൻ്റെ പെണ്ണേ… നീ എൻ്റെ ഭാര്യ ആണെന്നു മാത്രമല്ലേ…. പറഞ്ഞത്, നിൻ്റെ പേരു പറഞ്ഞിരുന്നോ , എൻ്റെ ആത്മിക ഞാൻ വെറുതേ…..

ശരിയായിരുന്നു, ദുഖവും ദേഷ്യവും അവളുടെ വിവേകത്തെ തന്നെ കവർന്നിരുന്നു. ആ വാക്കുകളാണ് അവളുടെ വിവേകത്തെ ഉണർത്തിയത് . അവൾ അവനരികിലെത്തിയതും അവൻ്റെ മുഖത്തു തന്നെ അടിച്ചു.

ടി…. നീ….

നന്നായി, അവസാനം പറഞ്ഞതും ബോധത്തോടെ അല്ലെ.

അത് മോളെ കയ്യിന്നു പോയതാടി, നിന്നെ ഒന്നു പേടിപ്പിക്കണം, നിൻ്റെ ദേഷ്യം കാണണം അത്രയേ കരുതിയൊള്ളു, കളിച്ചു കളിച്ചു കൈ വിട്ടു പോയെടി, ക്ഷമിക്കെടി മുത്തേ….

അവളവൻ്റെ നെഞ്ചിൽ കൈ കൊണ്ട് കുത്തി കൊണ്ടിരുന്നു.

എന്നാലും എന്നെ നോക്കി, പറഞ്ഞല്ലോ നീ… അങ്ങനെ.

അവനവളെ വാരിപ്പുണർന്നു , തന്നിലേക്കു ചേർത്തു , ആ നെറുകയിൽ ചുംബനം അർപ്പിച്ചു.

ഇന്നലെ രാത്രി നീ കാണിച്ച കള്ളത്തരത്തിന് ചെറിയൊരു ശിക്ഷ, അത്രയേ… കരുതിയുള്ളു. അതാ ഞാനീ കാണിച്ചു കൂട്ടിയത്.

അതിന് ഇത്രയോക്കെ വേണായിരുന്നോ, ദേഷ്യം തീരെ തല്ലായിരുന്നില്ലെ , സന്തോഷത്തോടെ ഞാൻ നിന്നു തരില്ലായിരുന്നോ….

ഫൈറ്ററായ നിന്നെ തല്ലിയ എന്താവാനാ…. അതല്ലെ ഇങ്ങനെ ഒരു സൂത്രം കാട്ടിയത് , നല്ല പോലെ ഏറ്റില്ലെ.

ദേ…. ആദി എന്നെ കൊണ്ട് വേറൊന്നും പറയിപ്പിക്കരുത്,

ചുടാവല്ലെടി, കുരുപ്പേ…. അല്ല ഞാൻ വേറെ കെട്ടിയാ നീയെന്നെ കൊല്ലും അല്ലെടി,

ആ…. അതു ഞാൻ തമാശ പറഞ്ഞതല്ല, നിന്നെയും കൊല്ലും ഞാനും ചാവും.

എന്നെ കൊന്നിട്ട് നിയെന്തിനാടി കുരുപ്പേ… ചാവുന്നെ

നീ നഷ്ടാവാതിരിക്കാനല്ല നിന്നെ കൊല്ലന്നെ, പിന്നെ നീയില്ലാത്ത ഇവിടെ ഞാനെന്തിനാ…

അത്രയ്ക്ക് ഇഷ്ടാണോടി നിനക്കെന്നെ…

ആദി പ്ലീസ് ഇങ്ങനെ ചീപ്പ് ചോദ്യങ്ങൾ ചോദിക്കല്ലെ, നമ്മുടെ ആദ്യ രാത്രി ഒന്നു ചിന്തിച്ച് നോക്ക് എൻ്റെ സ്നേഹം എനി ഞാൻ പറയണോ….

ചൂടാവല്ലെടി, ഞാൻ നിൻ്റെ നാവിന്നു കേക്കാൻ പറഞ്ഞതല്ല.

അവളവനെ നോക്കി ചിരിച്ചതും , അവൻ ബെഡിൽ കയറി കിടന്നു. അവളും അവനരികിൽ കിടന്നു. ആ മാറിൽ തല വെച്ച്, തൻ്റെ കരങ്ങളാൽ ആ മാറിൽ തഴുകി രസിച്ചു.

ആദി, എനിക്ക് ദേഷ്യമല്ല, പേടിയാണ്

എന്നെയോ… എന്തിനാടി…

അത്… ഞാൻ

പറയെടി, എൻ്റെ ഫൈറ്റർ പെണ്ണേ….

അത് നീ ഇന്ന് കാണിച്ച അഭിനയം, ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല, നാളെ നിനക്ക് ഓർമ്മ വന്നാൽ, നീയെന്നെ മറക്കുവോടാ….

അറിയില്ല ചിലപ്പം മറന്നു പോകാം…..

അവളുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പറയാൻ വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല അവൾക്ക്.

കരയാതെടി… ഞാനൊന്നു ചോദിച്ചാ സത്യം പറയോ നീ….

ഉം…. എന്താ…

എനിക്ക് ഓർമ്മ വരുമ്പോ… ഞാൻ നിന്നെ മറന്നു പോയാ…. ഇതിലും ഹാർഷ് ആയി, ചീപ്പായി ഞാൻ സംസാരിച്ചാ… നീയെന്നെ വിട്ടു പോകുമോ…..

അവൻ്റെ മിഴികൾ നിറഞ്ഞതും അവളാ കണ്ണുനീർ തുടച്ചു മാറ്റി.

സോറി , ആദി ഞാനറിയാതെ പറഞ്ഞതാ… അതൊക്കെ…. എനി നീ എന്നെ വേണ്ട എന്നു പറഞ്ഞാലും നിന്നെ ഞാൻ വിടില്ല, കാത്തിരിക്കും നിൻ്റെ മാത്രം പെണ്ണായി,

ആത്മിക……

അവർ പരസ്പരം ഇറുക്കെ പുണർന്ന്, സ്നേഹം പങ്കുവെച്ചു, ആ ആശുപത്രി മുറിയിൽ അവരുടെ പ്രണയസല്ലാപ വേദിയായി.

🌟🌟🌟🌟🌟

രണ്ടര വർഷത്തെ മയക്കത്തിൽ നിന്നും ഞാനുണർന്നപ്പോ ദേവാസുരത്തിലെ ലാലേട്ടൻ്റെ അവസ്ഥ, ഊന്നു വടിയാൽ നേരെ നിൽക്കാം, പരസഹായത്തോടെ നടക്കാം

ചന്ദ്രശേഖരനോടും രാജശേഖരനോടും അടങ്ങാത്ത പക മനസിലുണർന്ന നിമിഷങ്ങൾ, ഊന്നു വടിയാൽ നടക്കാമെന്നായാൽ ഒരു പിച്ചാത്തിയുമായി ഇറങ്ങണം എന്ന വാശിയോടെ ഞാനതിനായി പരിശ്രമിച്ചു.

ദേ…. മനുഷ്യാ ആരെ കൊല്ലാനാ നിങ്ങളി മെനക്കെടുന്നത്

ലച്ചു നീ….

നിങ്ങടെ നോട്ടം പോലും എനിക്കറിയാ… ഇപ്പോ ഈ കാണിക്കുന്ന കുത്തിൻ്റെ ആവേശവും

അവൾ എൻ്റെ നല്ല പാതി, ഞാൻ മനസിൽ കുഴി മൂടി കുഴിച്ചിട്ട ചിന്തകൾ പോലും , ഒരു നോക്കാൽ വായിച്ചെടുക്കുന്നവൾ.

നിന്നെയും എന്നെയും ഇങ്ങനെ ആക്കിയവരെ വെറുതേ… വിടണോ…..

പപ്പേട്ടാ സ്നേഹിക്കാനും സഹായിക്കാനുമാ പപ്പേട്ടൻ കൈ നീട്ടാറ്, അത് അങ്ങനെ തന്നെ മതി, വെറുതെ ഒന്നും വേണ്ട

എടി എൻ്റെ അച്ഛനെയും അമ്മയെയും അവർ

അവൾ എന്നെ വാരിപ്പുണർന്നു കൊണ്ട് കരയാൻ തുടങ്ങി.

പപ്പേട്ട എനിക്കും മോനും നിങ്ങൾ മാത്രമേ… ഉള്ളു, നിങ്ങക്കെന്തെങ്കിലും പറ്റിയാ ഞാനും ചാവും. പക്ഷെ മോനെ അവനെ കൊല്ലാൻ എനിക്കാവില്ല, ഒരനാഥനായി ജീവിതകാലം മുഴുവൻ അവനിവിടെ കഴിയണം എന്നാണ് പപ്പേട്ടനെങ്കിൽ ആയിക്കോ ഞാൻ തടയില്ല.

ലച്ചു നീ….

അറിയാ പൊറുക്കാൻ പറ്റാത്ത തെറ്റാ ചെയ്തത് അവരൊക്കെ, പക്ഷെ വേണ്ട, കാലം വരുത്തും അവരെ നമ്മുടെ കാൽ കീഴിൽ അന്നു കൊടുക്കാം നമുക്ക് മറുപടി.

അവളുടെ വാക്കുകൾ എന്നെ തകർത്തു . ഒന്നെനിക്കുറപ്പാ ഞാനില്ലെ അവളില്ല. എൻ്റെ കുഞ്ഞ്. വാശിയും വൈരാഗ്യവും ഞാനുപക്ഷിച്ചു.

ആദി വാസികളുടെ ചികിത്സകൾ ഫലം കണ്ടു തുടങ്ങി ഞാൻ ചെറിയ തോതിൽ നടക്കാനൊക്കെ തൊടങ്ങി. ലച്ചു മോനെ കുടിലിലുരുത്തി പഠിപ്പിക്കുകയൊക്കെ ചെയ്തു.

ഒരു കാര്യം ഒരിക്കൽ കേട്ടാ അവൻ മറക്കില്ല. അതു അവൻ്റെ കഴിവിനെ തുറന്നു കാട്ടി, ആറു വയസായപ്പോ അവൻ കാട്ടിൽ തേനെടുക്കാനൊക്കെ പോവാൻ തുടങ്ങി.

അവൻ്റെ കഷ്ടപ്പാടുകൾ കാണുമ്പോ എൻ്റെ ചങ്കിൽ തീയായിരുന്നു. മകനെ നോക്കേണ്ട ഞാൻ എൻ്റെ നിസ്സഹായതയെ സ്വയം ശപിച്ചു. അതെല്ലാം ലച്ചു മനസിലാക്കി എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

അവന് എട്ടു വയസ്സുള്ളപ്പോ തേനെടുക്കാൻ പോയ എൻ്റെ കുഞ്ഞിനെ കൊറേ പേര് ചേർന്ന് ചുമന്നു കൊണ്ടു വന്നു. ദേഹം മുഴുവൻ കടന്നൽ കുത്തി വീർത്തിരുന്നു.

അവൻ്റെ മനശക്തിയും ധൈര്യവും എല്ലാം അന്നാണ് ഞാൻ ആദ്യമായി കണ്ടത്. വേദന കടിച്ചമർത്തുമ്പോഴും ഈറനണിയാൻ മടിക്കുന്ന മിഴികൾ. വേദനയുടെ കണികകളുടെ മുരൾച്ച പോലും പുറത്തു വിടാതെ, തീക്ഷ്ണമായ മിഴികളോടെ അവൻ നോക്കുമ്പോ ഞാൻ പോലും പതറി പോയി.

കാട്ടുമൂപ്പനും വൈദ്യനും വന്നു, മരുന്നുകൾ ഒക്കെ നൽകി ഇറങ്ങാൻ നേരം എന്നെയും പുറത്തേക്കു വിളിച്ചു.

തമ്പ്രാ….

എന്താ…. മൂപ്പാ…..

കുഞ്ഞ് , അവൻ സാധാരണക്കാരനല്ല

അതെന്താ മുപ്പാ അങ്ങനെ പറയുന്നത്

തേനി കുത്തിയതാണെ വേദന സഹിക്കാ പക്ഷെങ്കി, കടന്നല് കുത്തിയാ വേദന സഹിക്കാനൊക്കെല, ഉള്ളിന്ന് നീറി വരും, ഇതാണേ മേലു മുഴുവനും ഉണ്ട്, കുഞ്ഞൊട്ടു കരയണുമല്ല, ഒച്ച വെക്കുന്നുമില്ല.

മൂപ്പാ അത്,

പേടിപ്പിക്കാൻ പറഞ്ഞതല്ല കാട്ടു മുത്തപ്പൻ്റെ ഐശ്വര്യമുള്ള കുഞ്ഞാ, പിന്നെ രാത്രി പനിക്കും അതു കാര്യമാക്കണ്ട

ശരി മൂപ്പാ….

മൂപ്പൻ പറഞ്ഞ പോലെ അന്നു രാത്രി എൻ്റെ കുഞ്ഞ് നന്നായി പനിച്ചു തുള്ളി, വെറും തറയിൽ പനിച്ചു തുള്ളി കിടക്കുമ്പോഴും തോറ്റു കൊടുക്കാത്ത ഒരു മനസ് അവനിലുള്ളത് ഞാൻ കണ്ടു.

ചൂടുവെള്ളം ലച്ചു കൊടുത്തതും കുടിച്ച് അവളെ കെട്ടിപ്പിടിച്ചവൻ കിടന്നപ്പോ ഞാൻ കയർ കട്ടിലിൽ അതു നോക്കി കിടന്നു. എൻ്റെ മിഴികൾ പോലും നിറഞ്ഞൊഴുകിയ നിമിഷങ്ങൾ.

ജിവിതം താറുമാറായി , ഞങ്ങൾ നരകയാധനകൾ അനുഭവിക്കുമ്പോൾ കാരണക്കാർ ആഘോഷിക്കുകയാണ് അവരുടെ സന്തോഷങ്ങൾ

🌟🌟🌟🌟🌟

വെളിയിൽ ആദിയുടെയും ആത്മികയുടെയും ഇണക്കവും പിണക്കവും കണ്ടു നിന്ന റോക്കി ആശ്ചര്യ ചിതനായി. ഇവൻ തൻ്റെ NV തന്നെയാണോ, ഒരു പൈങ്കിളി പ്രണയമൊക്കെ അവൻ അതൊന്നു വിശ്വസിക്കാനാവുന്നില്ല.

ദേഷ്യം , അലിവ് സ്നേഹം ഇതു മാത്രം പുറത്തു കാണിച്ചു നടന്ന അവൻ്റെ പ്രണയഭാവം റോക്കിയെയും അത്ഭുതപ്പെടുത്തി. അവൻ്റെ ചിന്തകൾ ആ പഴയ കാല NV യിലേക്ക് ചേക്കേറി.

അന്ന് NV, Steave ൻ്റെ മൂക്കിൽ ഇടിച്ചു ചോര വരുത്തിയതും അവൻ്റെ കൂട്ടുക്കാർ അവനെ വട്ടമിട്ടു. മാർഷ്യൽ ആർട്സിൽ തിളങ്ങുന്ന അവർ അവനെ വളഞ്ഞപ്പോ ഞാനും ഒന്നു ഭയന്നിരുന്നു.

അവരുടെ വേഗത്തിലുള്ള മൂവ്മെന്റുകൾ അവന് തടുക്കാനായിരുന്നില്ല. അവർ അവനെ ആകാശത്തിലിട്ട് അമ്മാനമാടിയത് ഞാൻ ഓർക്കുന്നു. ഒടുക്കം ഒരു മൂലയിലിട്ട് എല്ലാവരെയും സാക്ഷ്യം നിർത്തി അവനെ മൂത്രത്തിൽ കുളിപ്പിച്ചു. അവർ തിരിഞ്ഞു നടന്നു.

വായിലെ കട്ടച്ചോര പുറത്തേക്ക് തുപ്പി.

നിക്കടാ…. നായിൻ്റെ മക്കളെ….. നിന്നെയൊക്കെ ഞാൻ,

എന്നവൻ മലയാളത്തിൽ പറയുമ്പോ , ഇവന് കിട്ടിയതൊന്നും പോരെ എന്ന് ഞാനും മനസിൽ കരുതി.

what did you Say,

എന്നും ചോദിച്ച് അവർ അവനരികിലേക്ക് വരുമ്പോ, അടുത്തുണ്ടായിരുന്ന മേശയിൽ കൈപത്തി അവൻ ആഞ്ഞടിച്ചത് ഞാനോർക്കുന്നു. ഇരുമ്പു മേശ രണ്ടായി മടങ്ങിയത് ഞാൻ കണ്ടതാ….

അവനു നേരെ കയ്യോങ്ങിയവൻ്റെ കൈ പിടിച്ച ഉടനെ വലതു കാൽ കൈക്കു മുകളിലുടെ ഇട്ട് അവൻ തിരിഞ്ഞു നിന്നപ്പോ എതിരാളിയുടെ കൈ അവൻ്റെ കാലുകൾക്കിടയിലൂടെ ആയി. പിടി വിടാതെ ആ കൈയ്യിലെ പിടിയും

പെട്ടെന്ന് അവൻ്റെ വലതു കൈ ഇടത്തേക്ക് ഒടിച്ചു കളഞ്ഞു. NV, എതിരാളിയുടെ അലമുറ അവിടെ മൊത്തം അലയടിച്ചു. ആരൊ അവൻ്റെ നെഞ്ചിൽ ചുവട്ടി ദൂരേക്ക് തെറുപ്പിച്ചു.

വീണ ഇടത്തിൽ നിന്നും എഴുന്നേറ്റ് തലകുമ്പിട്ടു നിന്ന അവനരികിലേക്ക് രണ്ടാൾ ഓടി ചെന്നു. അവൻ തലയുഴർത്തിയതും കാണികളായ സ്റ്റുഡൻ്റ്സ് മൊത്തം ഭയചകിതരായിരുന്നു.

വല്ലാത്ത ഒരു ഭാവമായിരുന്നു അവൻ്റെ , കണ്ണെല്ലാം ചുവന്ന്, ഞരമ്പുകൾ എടുത്തു പിടിച്ച് പറയാനാവില്ല, എങ്ങനെ വിവരിക്കണം എന്നെനിക്കും അറിയില്ല. കഥകളിലൊക്കെ കേട്ട ഡെവിൽ ഞങ്ങൾക്കു മുന്നിൽ നിൽക്കുന്ന പോലെ

ഒടി വന്ന ഒരുത്തൻ്റ കാലിൽ ചവിട്ടി , വിഴുന്നതിനു മുന്നെ അവൻ്റെ തല തൻ്റെ വലതു കാലുകൾക്കിടയിൽ മുറുക്കി NV, രണ്ടാമൻ്റെ ഷോൾഡറിനിടയിലൂടെ കൈ ഇട്ട് മുൻ കഴുത്തിൽ ലോക്ക് ഇട്ടു.

കൈ കാലുകൾ NV മുറുക്കുമ്പോൾ അവർ വേദനയിൽ പുളഞ്ഞ നിമിഷങ്ങൾ ഇന്നും കൺ മുന്നിലുണ്ട്, ആ സമയം ഒരുത്തൻ വന്ന് വളരെ വേഗത്തിൽ ആദിയുടെ വയറിൽ പഞ്ച് ചെയ്തിട്ടും അവൻ പിടി വിട്ടില്ല.

വയറിൽ പഞ്ച് ചെയ്ത ഫലമായി വന്ന ചേര മൂന്നാമൻ്റെ മുഖത്തേക്കു തുപ്പിയ നിമിഷം മറ്റു രണ്ടു പേരുടെയും മേൽ ഉണ്ടായിരുന്ന പിടി വിട്ട്, മുഖം തുടയ്ക്കുന്ന മൂന്നാമൻ്റെ കീഴ് താടിയിൽ ഉള്ളം കൈ കൊണ്ട് മുകളിലേക്ക് ഒരു തള്ള് കൊടുത്തു, അവൻ്റെ നാവ് മുറിഞ്ഞെന്നു തോന്നുന്നു വായിൽ നിന്നും ചോര ഒഴുകി വന്നു, ഒപ്പം അവൻ്റെ വേദനയിൽ കുതിർന്ന ശബ്ദവും.

നാലാൾ വീണപ്പോ തന്നെ ബാക്കി ഉള്ളവരൊക്കെ ഭയത്താൽ അടുക്കാൻ മടിച്ചപ്പോൾ അവനവർക്കരികിലേക്കോടി., ഓടാൻ ശ്രമിച്ച ഒരുത്തൻ്റെ കാലു പിടിച്ച് അവനെ നിലത്തു വീഴ്ത്തി, അവൻ്റെ കാൽ പാദം പിടിച്ച് ഒടിച്ചു കളഞ്ഞു.

അവനെ വിട്ടകന്ന് എതിരെ നിന്നവൻ്റെ കഴുത്തിൽ പിടിച്ച്, തള്ളിക്കൊണ്ടു പോയി ചുമരിൽ തല ഇടുപ്പിച്ചു. അതു പല തവണ ആവർത്തിച്ചപ്പോൾ നെറ്റി പൊട്ടി ചോര ഒഴുകി, അവൻ നിലവിളിച്ച ശബ്ദവും, ചുമരിൽ നെറ്റി പതിക്കുന്ന ശബ്ദവും കേണ്ടതും സ്റ്റീവും ബാക്കി മൂന്നു പേരും അവനരികിലേക്ക് ഓടി ചെന്നു.

അവൻ്റെ കാൽ പിടിച്ചു മാപ്പപേക്ഷിച്ചു. സ്വയംരക്ഷാർത്ഥം അവരത് ചെയ്ത നിമിഷം, ഞാൻ പുളകിതനായിരുന്നു. ഞാനും ഒരു ഇന്ത്യക്കാരനല്ലെ. ഇവിടെ വരുന്ന ഇന്ത്യക്കാരെ പുച്ഛത്തോടെയും, അവരെ നരകിപ്പിച്ചും സന്തോഷം കണ്ടെത്തുക സായിപ്പൻമാരുടെ ഇഷ്ട വിനോദമാണ്. അങ്ങനെ ഉള്ള അവൻമാർ അവൻ്റെ കാലു പിടിച്ചപ്പോ അഭിമാന ബോധം എന്നിലും ഉണർന്നു.

ഒടുക്കം അവരെ കാലുകൊണ്ട് തട്ടി മാറ്റി , ക്രിസ്റ്റീനയെയും കൂട്ടി, അവൻ അവിടെ നിന്നും നടന്നു നീങ്ങി. തല്ലു കിട്ടിയവരുടെ പാരൻസ് ഒരു മണിക്കൂർ കൊണ്ട് വന്നു പ്രശ്നമാക്കി. ഒടുക്കം ഞാനും ക്രിസ്റ്റീനയും NV ക്കായ് സാക്ഷി പറഞ്ഞു.

മൂത്രത്തിൽ കുളിപ്പിച്ച ശേഷമാണ് Nv തല്ലിയത് എന്നായപ്പോ പ്രശ്നം അവർക്കു നേരെ തിരിഞ്ഞു. അവിടെ തുടങ്ങി ഞാനും NV യും ആയി സൗഹൃദം.

🌟🌟🌟🌟🌟

ആദിയുടെ മാറിൽ കിടക്കുന്ന ആത്മിക , പതിയെ തലയുഴർത്തി അവനെ നോക്കി. മിഴികൾ അടച്ചവൻ കിടക്കുമ്പോൾ അവൾ മെല്ലെ അവനെ തോണ്ടി വിളിച്ചു. അതിഷ്ടമാകാത്ത പോലെ അവൻ അവളെ വാരി പുണർന്നു. വീണ്ടും അവൾ തോണ്ടിയപ്പോ

എന്താടി……

എൻ്റെ പൊന്നിന് തലവേദനയെടുക്കുന്നുണ്ടോ..

ഉണ്ടെങ്കിൽ,

അതവൻ പറഞ്ഞതും അവൾ അവനിൽ നിന്നും അടർന്നു മാറി ടോറിനരികിലേക്കോടി

ടി, പെണ്ണേ…. നിന്നെ, ഇതെന്നോട്ടാ….

അത് എട്ടാ…. ഞാൻ ഡോക്ടറെ വിളിക്കാൻ

എന്തിന്,

അല്ല ഏട്ടന് തലവേദന എടുക്കുന്നെന്ന് പറഞ്ഞില്ലെ

അവൻ അവളെ നോക്കി ചിരിച്ചു, പിന്നെ അടുത്തേക്കു വരാൻ കൈ കൊണ്ടു കാട്ടി അവൾ അവനരികിലേക്ക് നടന്നു.

നീ… ഇവിടെ ഇരുന്നേ….

അവൾ ഇരുന്നതും ആ മടിയിൽ അവൻ തല വെച്ചു കിടന്നു. അവൻ കിടന്നതും അവളറിയാതെ അവളുടെ കൈവിരലുകൾ പതിയെ ആ മുടികളിലൂടെ ഓടി നടന്നു. അതവന് സന്തോഷം പകർന്നു. ആ സ്പർഷനം പരിചിതമെന്ന പോലെ അവനാസ്വദിച്ചു.

ഈ തൊട്ടാവാടി പെണ്ണാണോ ഇന്നലെ റിംഗിലിറക്കിയത്.

ദേ… വേണ്ട എന്നെ കളിയാക്കണ്ട

ഞാൻ കാര്യമല്ലെ പറഞ്ഞത്, നീ ശരിക്കും പൊട്ടി പെണ്ണാ

ഞാനോ ഞാനോ, ഒന്നു പോയെ ആദി, നിനക്കെന്നെ അറിയാത്തതു കൊണ്ടാ, എന്താ എന്നറിയില്ല, നിൻ്റെ അടുത്ത്, നിൻ്റെ കാര്യം വരുമ്പോ ഞാൻ മറ്റാരോ ആവുന്നു

ഓ പിന്നെ, ഒന്നു പോയേടി…

അല്ല ആദി, നി ഇന്ന് അവസാനം പറഞ്ഞ വാക്കിന് എൻ്റെ സ്വഭാവം വെച്ച് ഈ ഹോസ്പിറ്റൽ മറിച്ചിടണ്ടതാ… പക്ഷെ എനിക്കറിയില്ല ഞാൻ കരയുകയാ ചെയ്തത്.

കരച്ചിൽ പിന്നെ ഗേൾസിൻ്റെ കുത്തകയല്ലെ

ആയിരിക്കാം, എനിക്കോർമ്മ വെച്ച നാൾ മുതൽ ഞാൻ ഒരാൾക്കു വേണ്ടി മാത്രമാ കരഞ്ഞത്, അതും നിനക്കു വേണ്ടി

എടി നീ…

സത്യം അന്ന് പാർട്ടിയിൽ വെച്ച് ആദ്യമായി, ഇന്നലെ രാത്രി ആണ് ശരിക്കും ഞാൻ കരഞ്ഞത്, അറിയില്ല. എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല.

അതു കേട്ടതും അവൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു, അവളുടെ അധരങ്ങൾ കവർന്നെടുത്തു. ആ സ്നേഹപരിലാളനകൾ നീണ്ടു പോയതും

ഹോ… I am sorry……

ഡോർ തുറന്ന് അകത്തേക്ക് വന്ന ഡോക്ടർ വന്ന പോലെ തിരിച്ചു നടന്നു. അതു കണ്ടതും ആത്മികയുടെ മുഖം നാണത്താൽ ചുവന്നു.

അയ്യേ…. എൻ്റെ മാനം കളഞ്ഞല്ലോ ആദി,

കെട്ടിയോനല്ലെടി, പിന്നെ എന്തിനാടി ഇത്ര പേടിക്കുന്നെ

അതാണുങ്ങൾക്ക് പറഞ്ഞാ മനസിലാവില്ല അയ്യേ…. എനി ഞാനെങ്ങനാ…. ആ ഡോക്ടറുടെ മുഖത്തു നോക്കാ….

നീയെന്തിനാടി അയാളെ നോക്കുന്നെ, ഞാനില്ലെ ഇവിടെ

അയ്യടാ… റിസൽട്ട്, വിവരങ്ങൾ ഒക്കെ ചോദിക്കാൻ അയാളുടെ മുന്നിൽ തന്നെ പോണ്ടെ,

നിയതൊക്കെ വിട്ടേ, പിന്നെ

ദേ…. എനി ഒന്നും ഞാൻ സമ്മതിക്കില്ല ,

അവൻ അവളെ നോക്കി പുഞ്ചിരി തൂക്കിക്കൊണ്ടു പറഞ്ഞു.

അതല്ല, അതാണെ ഞാൻ വാതിൽ ഇപ്പോ കുറ്റി ഇട്ടനെ

പിന്നെ എന്താ…. പറ

എനി എൻ്റെ മോള് കരയരുത്, ഞാനില്ലെ കൂടെ…

ഓ… എന്നെ എപ്പോ വേണേലും മറന്നു പോകുന്ന ആൾ പറയുന്നത് കേട്ടില്ലെ.

ടി,….. ഞാൻ മറന്നു പോകും നീ മറക്കില്ലല്ലോ, എന്നെ വിട്ടു പോകുകയുമില്ല. അപ്പോ എനി നീ കരയരുത്

ഒരു കള്ള പുഞ്ചിരി തൂകി അവൾ സമ്മതം മൂളിയതും അവനവളെ വാരി പുണർന്നു.

ദേ…. ആദി, വിട്ടെ ആരേലും കാണും

കാണാണെങ്കിൽ കാണട്ടെ

അതും പറഞ്ഞവൻ അവളുടെ അധരങ്ങൾ വീണ്ടും കവർന്നെടുത്തു.

🌟🌟🌟🌟🌟

രണ്ടര വർഷങ്ങൾക്ക് ശേഷം ഞാൻ നല്ലപോലെ നടക്കാൻ തുടങ്ങി. എൻ്റെ പഴയ ആരോഗ്യം തിരിച്ചു കിട്ടി. ആദിവാസികളുടെ ചികിത്സ ഫലം കണ്ടു.

ഏട്ടാ….. നമുക്കിവിടെ നിന്നും ദൂരെ എവിടേലും പോകാ….

നമ്മുടെ മണ്ണ് വിട്ട് എവിടെ പോകാനാ….

മരിച്ചു മണ്ണടിഞ്ഞ നമുക്കിവിടെ ഏത് മണ്ണ്, ഏത് ബന്ധങ്ങൾ

ലച്ചു , നീ……

ഇവിടെ നമ്മൾ മരിച്ചു കഴിഞ്ഞു, അതങ്ങനെ തന്നെ ഇരിക്കട്ടെ, നമുക്കെനി ജീവിക്കണം സ്വസ്ഥമായി, ആരും തിരിച്ചറിയാത്ത നമ്മുടെ പുതിയ സ്വർഗ്ഗത്തിൽ

എടി അതൊക്കെ നീ പറയും പോലെ

പകയുടെയും, രക്തത്തിൻ്റെയും ചൂടും ചൂരും നിറഞ്ഞ ഈ മണ്ണു നമുക്കു വേണ്ട , ഏട്ടാ എനിക്കു വേണ്ടി.

എനിക്കു വേണ്ടി സർവ്വവും ഉപേക്ഷിച്ചു, 5 വർഷം യാധനകൾ മാത്രം, അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഞാനും തീരുമാനിച്ചു.

പിറ്റേന്നു പോകാനൊരുങ്ങിയപ്പോ നിറക്കണ്ണുകളോടെ ആദിവാസി കൂട്ടം നിന്നു. ഒരു വിതം യാത്ര പറഞ്ഞിറങ്ങി. ഞങ്ങൾ eപാക്കുന്നതിലും സങ്കടം അപ്പു അവൻ പോകുന്നതായിരുന്നു. ഇവിടുത്തെ രാജകുമാരനായിരുന്നു ഞങ്ങളുടെ പൊന്നു മോൻ.

അവന് മുലയൂട്ടാത്ത ആദിവാസിപ്പെണ്ണുങ്ങൾ കുറവാണിവിടെ, അവൻ്റെ കുറുമ്പ് കരിയാത്തി എന്നും പറയും. അവനു നാല് വയസുള്ളപ്പോയാണ് കരിയാത്തി കുഞ്ഞിനെ പ്രസവിച്ചത്, അവൻ എല്ലാ വീട്ടിലും കയറാറുണ്ട്, അവിടുന്ന് ഓരോന്നും വാങ്ങി തിന്നും , ലച്ചു അവൻ്റെ പാലുകുടി നിർത്തിയിട്ടില്ലായിരുന്നു.

അങ്ങനെ അവൻ കരിയാത്തിയുടെ കുടിലിൽ ചെന്നപ്പോ , കരിയാത്തി കുഞ്ഞിന് പാൽ കൊടുക്കുവായിരുന്നു. അവൻ അവളെ തന്നെ നോക്കി നിന്നു.

എന്താ തമ്പ്രാ കുഞ്ഞേ

അവളവനെ വിളിച്ചു കൊണ്ട് പുഞ്ചിരി തൂകി, അവൻ അവർക്കരികിൽ ചെന്ന് കുഞ്ഞിനെ കൈ കൊണ്ട് മെല്ലെ നീക്കി, അപ്പോ കുഞ്ഞിൻ്റെ വായ മുലയിൽ നിന്നും വേർപ്പെട്ടതും അവൻ അതിൽ വായ ചേർത്ത് പാൽ നുകർന്നു. ഒരു നിമിഷം കരിയാത്തി ഒന്നു ഞെട്ടിയെങ്കിലും പാൽ കണ്ടപ്പോ കുഞ്ഞിലുണർന്ന കൊതി ആ അമ്മ മനസ് കണ്ടു.

തൻ്റെ ഇടത്തെ മുല പുറത്തെടുത്ത് തൻ്റെ കുഞ്ഞിൻ്റെ വായിൽ വെച്ചു കൊടുത്തു. ഒരേ സമയം അവൾ രണ്ടാളെയും ഊട്ടി, വയറു നിറഞ്ഞപ്പോ അവൻ അവിടെ നിന്നും ഇറങ്ങി.

കൊതിയൻ

അതും പറഞ്ഞ് അവൻ പോകുന്നത് അവൾ നോക്കി നിന്നു. വിറകെടുത്തു . ലച്ചു വരുമ്പോഴേക്കും കരിയാത്തിയുടെ പാൽ അപ്പു കുടിച്ച കഥ പാട്ടായി, eച്ചുവിനും നാണക്കേടു തൊന്നി,

കരിയാത്തി, ഞാനവന് പാലു കുടി നിർത്തിട്ടില്ല, അവൻ അങ്ങനെ ചെയ്യും എന്ന്

ഓ തമ്പ്രാട്ടി, തമ്പ്രാൻ കുഞ്ഞിന് പാൽ കൊടുക്കാൻ ഇൻക്ക് ഭാഗ്യം ഉണ്ടായിലെ, നാളെ കുഞ്ഞു വന്നാലും ഞാൻ കൊടുക്കും

ലച്ചു ഒരു പുഞ്ചിരിയോടെ അവളെ നോക്കി,

ആട്ടെ, അപ്പു എവിടെ

കനക കൊണ്ടു പോയി….

പിന്നെ കരിയാത്തി ചിരിക്കാൻ തുടങ്ങി

നിയെന്താടി പെണ്ണേ… ചിരിക്കുന്നേ….

ഇത് നാലാമത്തെ ആളാ….

എന്ത്…

തമ്പ്രാൻ കുഞ്ഞിനെ ഇന്ന് മുലയൂട്ടാൻ കൊണ്ടു പോകുന്നെ

എൻ്റെ പൊന്നോ ഇവനെ ഞാൻ

തമ്പ്രാട്ടി, കുഞ്ഞ് കുടിക്കട്ടെ, നല്ല ആരോഗ്യം വരട്ടെ, നമ്മുടെ തമ്പ്രാൻ കുഞ്ഞിന് ഞങ്ങൾ എത്ര അമ്മമാരുണ്ട് ഇവിടെ

ലച്ചുവിന് ആ വാക്കുകൾ പകർന്ന സന്തോഷം അത്രയേറെ ആയിരുന്നു. പിന്നെ പ്രസവിച്ച ആദിവാസിപ്പെണ്ണുങ്ങൾ ആദ്യ പാൽ ഊട്ടിയത് അപ്പുവിനെയാ….

അവൻ പോകുമ്പോ അവരൊക്കെ കരഞ്ഞ കരച്ചിൽ ഇന്നും ഒരു നോവായി കിടക്കുന്നു.

🌟🌟🌟🌟🌟

രേവതിയമ്മയുടെ ജീവിതം നരകതുല്യമായിരുന്നു. ഭർത്താവ് തന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്നവർക്ക് നന്നായി അറിയാം. മക്കൾക്ക് വേണ്ടിയാണ് അവർ ജീവിച്ചിരിക്കുന്നത് തന്നെ.

അവൾ ആഗ്രഹിച്ച ജീവിതം അവൾ നേടിയെടുത്തു. അവൾ സന്തോഷമായി ജീവിക്കുന്നുണ്ടാവാം എന്നാലും ഒരു നോക്ക് കാണാൻ കഴിയാത്ത വിഷമം ആ അമ്മയെ വേട്ടയാടി.

ഇപ്പോ ചാടശേഖരൻ്റെ മദ്യ സേവ ഈ വീട്ടിൽ എന്നും അരങ്ങേറുന്നുണ്ട്. മകളോട് അയാളുടെ മനവിലുള്ള വെറുപ്പ്, അത് കൂടി വരുന്നത് നല്ല പോലെ രേവതിയമ്മയ്ക്കറിയാം . അതവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.

ഒരു ഭാഗത്ത് കഴുത്തിൽ മിന്നു ചാർത്തിയ സ്വന്തം ഭർത്താവ് മറുവശത്ത് നൊന്തു പെറ്റ മകൾ. ആർക്കൊപ്പം നിൽക്കണം, എന്നറിയാതെ ആ മാതൃഹൃദയം പിടഞ്ഞു.

അതിലേറെ അവരെ അലട്ടിയ പുതിയ പ്രശ്നം രാജശേഖരൻ, അയാളുടെ നയന പീഢന പരമ്പരകൾ കൂടി വരുന്നു. നോക്കി വെള്ളമിറക്കുന്ന അയാളെ വെറുപ്പോടെയാണ് രേവതിയമ്മ കാണുന്നത്

മിക്ക ദിവസവും ശേഖരേട്ടനെ കുടിപ്പിച്ച് ബോധം കെടുത്തി വളിഞ്ഞ ചിരായുമായി അയാൾ കുശലം പറയാൻ വരുന്നുണ്ട്. ഒരു ദിവസം അയാൾ തന്നെ കേറിപ്പിടിക്കാൻ ശ്രമിക്കും എന്നത് ഉറപ്പാണ്.

ആ ഭയവും പേറി കണിമംഗലം എന്ന കൊട്ടാരത്തിൽ അന്തപ്പുര റാണി വസിക്കുന്നത്. രാജന് വേണ്ടാത്ത റാണി, കഴുകൻ കണ്ണുകൾ അതു കൊത്തി വലിക്കുന്നു. റാണി നിസ്സഹായയാണ്.

🌟🌟🌟🌟🌟

ആത്മികയും ആദിയും പ്രണയ ശലഭമായി പാറി പറക്കുകയാണ്. എനി അവരുടെ ദിനങ്ങൾ, ജീവിതത്തിൽ അവർക്കെതിരെ ചരടു വലിക്കാൻ ശക്തനായ ശത്രു ഒരുങ്ങുമ്പോഴും അവർ ഒന്നും അറിയാതെ പ്രണയങ്ങളുടെ താഴ്വരയിൽ പാറി പറക്കുകയാണ്

ആദി അവളുടെ അധരങ്ങൾ നുകർന്നു കൊണ്ടിരിക്കെ അവളുടെ ഫോൺ റിംഗ് ചെയ്തു.

ആദിയിൽ നിന്നവൾ വിട്ടകന്നപ്പോ, അവനിലെ നീരസം ആ മുഖത്ത് പ്രകടമായി.

ഒരൊറ്റ മിനിറ്റ് മുത്തേ….

കണ്ണിറുക്കി കാട്ടി അവളത് പറഞ്ഞപ്പോ , അവൻ അവളെ നോക്കി പുഞ്ചിരിച്ചു. ആ മുഖം വിടർന്ന സന്തോഷത്തിൽ, ആ മുഖത്തു നിന്നും കണ്ണെടുക്കാതെ അവൾ കോൾ എടുത്തു ചെവിയോടു ചേർത്തു

ഹലോ….

മറുതലക്കൽ ശബ്ദം ഉയർന്നതും ആത്മിക ദേഷ്യത്തോടെ ഫോൺ എറിഞ്ഞു പൊട്ടിച്ചു.

( തുടരും )

Comments:

No comments!

Please sign up or log in to post a comment!