Love Or Hate 07

എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി..

എന്നാൽ അതൊന്നും ഫലം കണ്ടില്ല.. ദിയ ഇപ്പോളും ബോധമറ്റ് കിടക്കുകയാണ്…

ഷൈനിന്റെ വെപ്രാളം വീണ്ടും അധികരിക്കുകയാണ് ഉണ്ടായത്.. പല പല ചിന്തകളും നിമിഷ നേരം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

“ഈശോയെ ഇവൾക്ക് എന്തേലും പറ്റിയാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ…??”

പക്ഷേ പാഴാക്കി കളയാൻ സമയം ഒട്ടും ഇല്ല എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…

അവസാനത്തെ അറ്റ കൈ തന്നെ പ്രയോഗിക്കാൻ ഷൈൻ തീരുമാനിച്ചു.. കൃത്രിമ ശ്വാസം കൊടുക്കുക….

എന്നാൽ ഷൈനിന് അതൊന്നും മുന്നേ പരിചയം ഇല്ലായിരുന്നു.. എങ്ങനെ ചെയ്യണം എന്നും അറിയില്ല.. പക്ഷേ സമയം പാഴാക്കുന്നത് അപകടം ആണെന്ന് അറിയാമായിരുന്നു…

ഷൈൻ ദിയയുടെ മുഖത്തോട് അടുത്തിരുന്നു.. എന്നിട്ട് വിറക്കുന്ന കൈകളോടെ ദിയയുടെ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ വിടർത്തി…

ഷൈനിന്റെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു… ഷൈൻ രണ്ടും കൽപ്പിച്ച് ശ്വാസം ഒന്ന് വലിച്ചെടുത്തു.. എന്നിട്ട് മുഖം ദിയയുടെ മുഖത്തോട് ചേർത്ത് വച്ച് അവളുടെ ചുണ്ടുകളിലേക്ക്‌ ചുണ്ടു ചേർത്തു…

ഷൈൻ ദിയയുടെ വായിലേക്ക് തന്റെ ശ്വാസം പകർന്ന് നൽകാൻ ആരംഭിച്ചു… എത്ര നേരം അത് തുടർന്നു എന്നറിയില്ല.. എന്നാൽ ഭയത്തിനും അപ്പുറം മറ്റെന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ പടരുന്നത് ഷൈനിന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….

ചുണ്ടുകൾ തമ്മിൽ വേർപെടുത്താൻ ഷൈനിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ശക്തമായി ഉള്ള ഒരു തള്ളൽ ആണ് ഷൈനിനെ സ്വബോധത്തിൽ തിരിച്ച് എത്തിച്ചത്…

ദിയ ഷൈനിനെ തന്റെ ദേഹത്ത് നിന്ന് തള്ളി മാറ്റി.. എന്നിട്ട് അവള് നെഞ്ചില് കൈ വച്ച് ചുമക്കാൻ തുടങ്ങി…

ഷൈൻ വീണിടത്ത് നിന്ന് എഴുന്നേറ്റു.. സത്യത്തിൽ ഇപ്പോളാണ് ഷൈനിന് സമാധാനം ആയത്…

ഷൈൻ: ദിയ…. ആർ യു ഓകെ..??

ദിയ പതിയെ എഴുന്നേറ്റിരുന്നു എന്നിട്ട് തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..

ദിയ: എനിക്ക്… എനിക്ക്.. ആ സ്വിച്ചിൽ ഷോക് ഉണ്ട്…

ഷൈൻ: ഹോ.. തനിക്ക് കുഴപ്പം ഒന്നുല്ലല്ലോ.. ഞാൻ ആകെ പേടിച്ച് പോയി.. നോക്കിയപ്പോ ശ്വാസവും ഇല്ല.. അതാ ഞാൻ…….

ഷൈൻ അത് പറഞ്ഞപ്പോൾ ദിയയുടെ മുഖത്ത് ചെറുതായി ഒരു നാണം വിരിഞ്ഞോ..???

ഷൈൻ നിലത്ത് നിന്ന് എഴുന്നേറ്റ് ദിയക്ക്‌ നേരെ കൈകൾ നീട്ടി… ദിയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഷൈനിന്റെ വലം കയ്യിൽ കൈ ചേർത്തു…

ദിയക്ക്‌ എന്തോ ഷൈനിന്റെ മുഖത്ത് നോക്കാൻ ഒരു നാണം ഉള്ളത് പോലെ തോന്നി… ഷൈനിനും ചെറിയ ഒരു മടി ഉള്ള പോലെ തോന്നി…

ഷൈൻ വാച്ചിൽ നോക്കിയപ്പോൾ സമയം ഒന്നേ കാൽ ആയിരുന്നു…

ഷൈൻ: ദിയ സമയം ഒരുമണി കഴിഞ്ഞു.

. നമുക്ക് ഇറങ്ങിയാലോ..??

ദിയ: ഓകെ ഷൈൻ..

ഷൈൻ: തനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ..??

ദിയ: ഒരു ചെറിയ അമ്പരപ്പ്.. ബട് it’s okey…

ഷൈൻ: ഓകെ…

അങ്ങനെ അവർ രണ്ടുപേരും ലൈബ്രറി ഒക്കെ അടച്ചു പൂട്ടി പുറത്തേക്ക് നടന്നു.. ദിയ മായയെ കാണാൻ നേരെ ലാബിലേക്ക് ആണ് പോയത്…

ഷൈൻ പതിവ് പോലെ പാർക്കിങിലേക്കും നടന്നു…

അവിടെ ചെന്നപ്പോൾ തന്നെ ആൻഡ്രുവും മറ്റുള്ളവരും കാത്ത് നിൽക്കുന്നത് കണ്ടു…

ആൻഡ്രൂ: എന്താടാ… പോകും തോറും സമയം കൂടി കൂടി വരുകയാണല്ലോ…??

ഷൈൻ: എടാ അതൊരു സംഭവം ഉണ്ടായി..

അരവിന്ദ്: എന്ത് സംഭവം..??

ഷൈൻ: പറയാം നിങ്ങള് വാ.. ഫുഡ് കഴിക്കുമ്പോ പറയാം…

വിഷ്ണു: ഓകെ.. 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ലാബിൽ നിന്നും മായയെയും കൂട്ടി ദിയ ക്ലാസ്സിൽ എത്തി ഭക്ഷണം കഴിക്കാൻ ആരംഭിച്ചിരുന്നു…

ദിയ പതിവിലും സൈലന്റ് ആയി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടത് കൊണ്ട് മായ അവളുടെ കയ്യിൽ തട്ടിക്കൊണ്ട് എന്ത് പറ്റി എന്ന് ചോദിച്ചു…

പക്ഷേ അതിന് മറുപടി ആയി ദിയ ഒന്ന് പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്… എന്തോ കാര്യമായി ഇവൾക്ക് പറ്റിയിട്ടുണ്ട് എന്ന് മായക്ക്‌ മനസ്സിലായി..

മായ: പറ.. എന്ത് പറ്റി…???

ദിയ: എനിക്ക് ഷോക് അടിച്ചു…

മായ: ഷോക്കോ..?? എവിടുന്നു..?? എങ്ങനെ..??

ദിയക്ക്‌ ഷോക്ക് അടിച്ചു എന്ന് കേട്ടപ്പോൾ തന്നെ മായ ഒന്ന് ഭയന്നിരുന്നു…

ദിയ: കുഴപ്പം ഒന്നും ഇല്ല.. ലൈബ്രറിയിൽ വച്ച് ആണ്.. അവിടെ ഒരു സ്വിച്ചിൽ നിന്ന്…

മായ: അപ്പോ ഷൈൻ ഉണ്ടായിരുന്നില്ലേ കൂടെ..??

ദിയ: ഉണ്ടായിരുന്നു…

അത് പറഞ്ഞപ്പോൾ വീണ്ടും ദിയയുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു…

മായ: ഒന്ന് പറ എന്തുണ്ടായി..??

ദിയ: അത്.. ഞങ്ങൾ ഒരു റോ കമ്പ്ലീറ്റ് ചെയ്ത് അടുത്ത റോ തുടങ്ങാൻ ഇരിക്കെന്നു… അപ്പോളാണ് ആ ഭാഗത്ത് ബൾബ് ഇട്ടിട്ടില്ല എന്ന് കണ്ടത്..അങ്ങനെ ഞാൻ ബൾബ് ഇടാൻ വേണ്ടി സ്വിച്ചിന്റെ അടുത്തേക്ക് നടന്നു.. സ്വിച്ച് ഇട്ടത് മാത്രേ ഓർമയുള്ളു…

മായ: എന്നിട്ട്..??

ദിയ: എന്നിട്ടെന്താ.. എന്റെ ബോധം പോയി..

മായ: അയ്യോ.. അപ്പോ ഷൈൻ..?? ഷൈൻ കണ്ടില്ലേ നിന്നെ…?

ദിയ: കണ്ടു.. ഷൈൻ ആണ് എന്റെ ജീവൻ രക്ഷിച്ചത്…

മായ: എങ്ങനെ..?

ദിയ: ശോക്കടിച്ച് ബോധം കെട്ട് ഞാൻ നിലത്ത് വീണതും എന്റെ ബ്രീതിങ് നിന്നു… ഷൈൻ സത്യം പറഞ്ഞാൽ എന്റെ അവസ്ഥ കണ്ട് ആകെ പേടിച്ചു എന്ന് തോന്നുന്നു.
. പിന്നെ അവസാനം………

അത് പറഞ്ഞപ്പോൾ ദിയ വീണ്ടും നാണത്താൽ മുഖം താഴ്ത്തി… ദിയയെ ഇത്രയധികം നാണത്തോടെ ആദ്യമായിട്ടായിരുന്നു മായ കാണുന്നത്..

ഒന്ന് ശോക്കടിച്ചതിന് ഇവൾ എന്തിനാണ് ഇത്ര നാണിക്കുന്നത് എന്നാണ് മായ ചിന്തിച്ചത്….

മായ: എന്നിട്ട് എന്തുണ്ടായി..??

ദിയ: അത്…. എനിക്ക് ബ്രീതിങ് ഇല്ല എന്ന് കണ്ടപ്പോൾ… ഷൈൻ…. ഷൈൻ എനിക്ക്…. ഷൈൻ എനിക്ക് കൃത്രിമ ശ്വാസം തന്നു….

മായ ഞെട്ടിപ്പോയി… അവള് വാ പൊത്തിക്കൊണ്ട് ഇരുന്നു.. പക്ഷേ അവളുടെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞിരുന്നു…

മായ: എന്നിട്ട്..??

ദിയ: എന്നിട്ടെന്താ..?? അത്രേ ഒള്ളു..

മായ: എന്നാലും അവൻ നിന്നെ…

ദിയ: എന്നെ..???

മായ: ഒന്നുല്ല…

ദിയ: ഹും….

ദിയ അറിയാതെ ഒന്ന് പുഞ്ചിരിച്ചു…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

ഇതേ സമയം ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഷൈനും കൂട്ടുകാരും..

ആൻഡ്രൂ: നീ എന്തോ പറയാം എന്ന് പറഞ്ഞിട്ട്… പറ..

ഷൈൻ: എടാ ഇന്നൊരു ഒന്നൊന്നര സംഭവം ഉണ്ടായി…

അരവിന്ദ്: എന്ത് സംഭവം..??

ഷൈൻ: ദിയക്ക്‌ സ്വിച്ചിൽ നിന്ന് ഷോക്ക് അടിച്ചു…

അരവിന്ദ്: എന്നിട്ട്..??

ഷൈൻ: എന്താ സംഭവം എന്ന് ഞാൻ കണ്ടില്ല.. അവള് ബൾബ് ഇടാൻ വേണ്ടി പോയതാ.. പെട്ടന്ന് ഒരു നിലവിളി കേട്ട് ഞാൻ ഓടി ചെന്നപ്പോൾ നിലത്ത് വീണു കിടക്കുന്നത് കണ്ടു… ആദ്യം ഞാൻ കരുതി പ്രശനം ഒന്നും ഇല്ല എന്ന് പക്ഷേ നോക്കിയപ്പോൾ അവള് എഴുന്നേൽക്കുന്നില്ല ബോധം കെട്ട് കിടക്കുന്നു…

ആൻഡ്രൂ: എന്നിട്ട്..??

ഷൈൻ: എന്റെ മോനെ.. അതോർക്കുമ്പോ ഇപ്പോളും എന്റെ കയ്യും കാലും വിറക്കുന്നു.. ഞാൻ നോക്കിയപ്പോൾ അവൾക്ക് ശ്വാസം ഇല്ല…

വിഷ്ണു: ശ്വാസം ഇല്ലെന്നോ.. എന്നിട്ട് നീ എന്ത് ചെയ്തു..??

ഷൈൻ: എനിക്കാണേൽ എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലായിരുന്നു.. അവസാനം ഈ സിനിമയിൽ ഒക്കെ കാണുന്ന ഒരു സംഭവം ഇല്ലെ സി പി ആർ.. അത് പോലെ നെഞ്ചില് അമർത്തി നോക്കി…

ആൻഡ്രൂ: എന്നിട്ട് ബോധം വന്നോ..??

ഷൈൻ: എവിടെ..?? ഞാൻ ആകെ പേടിച്ച് ഒരു പരുവം ആയി.. അവസാനം അത് തന്നെ ചെയ്തു…

ആൻഡ്രൂ: ഏത്..??

ഷൈൻ: മറ്റെ… കൃത്രിമ… ശ്വാസം…

ആൻഡ്രൂ: അളിയാ.. നീ അവളെ കിസ്സ് അടിച്ചോ..???

ഷൈൻ: പോടാ പുല്ലേ.. കിസ്സ്.. എന്റെ നല്ല ജീവൻ അങ്ങ് പോയി.. ആ വൃത്തികെട്ടവൾക്ക്‌ എന്തേലും സംഭവിച്ച ഞാൻ തൂങ്ങേണ്ടി വന്നേനെ…

അരവിന്ദ്: ഹാ അത് വിട്.
. എന്നിട്ട് അവൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്..?!

ഷൈൻ: അവൾക്ക് കുഴപ്പം ഒന്നും ഇല്ല…

വിഷ്ണു: ഇനിയിപ്പോ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഷൈൻ ബ്രോക്ക്‌ ശരിക്കും ദിയയെ ഇഷ്ട്ടം ആവുമോ..??

ഷൈൻ: അതിന് ഷൈൻ വേറെ ജനിക്കണം മോനെ… പിന്നെ പ്രേമിക്കാൻ അതും അവളെ…

ആൻഡ്രൂ: അങ്ങനെ ആണെങ്കിൽ ഈ ഒരൊറ്റ സംഭവം മാത്രം മതി നമ്മുടെ പ്ലാനിംഗ് എല്ലാം ഈസി ആകാൻ..

ഷൈൻ: എങ്ങനെ..???

ആൻഡ്രൂ: എടാ അവളുടെ മനസ്സിൽ ഇപ്പൊ നിന്റെ സ്ഥാനം എന്താ..??

ഷൈൻ: എന്താ..??

ആൻഡ്രൂ: എടാ അവളുടെ ജീവൻ രക്ഷിച്ച ആൾ… പുറത്ത് എത്ര ബോൾഡ് ആണെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ അവളൊരു പെണ്ണല്ലേ… ഇതൊക്കെ മതിയെടാ ഏത് പെണ്ണിനും വീഴാൻ…

ഷൈൻ: ഹും.. അപ്പോ നീ പറഞ്ഞ് വരുന്നത് ഞാൻ ഇതിൽ പിടിച്ച് കേറണം എന്നാണോ..???

ആൻഡ്രൂ: അത് തന്നെ…

അരവിന്ദ്: ഇതൊക്കെ വല്ലതും നടക്കുമോ..??

ഷൈൻ: നടന്നില്ലെങ്കിൽ നടത്തും ഞാൻ…

എന്തോ തീരുമാനിച്ച് ഉറപ്പിച്ച ഒരു ചിരി ഷൈനിന്റെ മുഖത്ത് വിരിഞ്ഞു…. 🌀🌀🌀🌀🌀🌀🌀

ഭക്ഷണം കഴിക്കലും അത്യാവശ്യം വാചകമടിയും ഒക്കെ ആയപ്പോളേക്കും ബ്രേക്ക് ടൈം അവസാനിച്ചു.. അങ്ങനെ ഓരോരുത്തരും അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് പോകാൻ തുടങ്ങി..

ഷൈനും ഒട്ടും സമയം പാഴാക്കാതെ ലൈബ്രറി നോക്കി നടന്നു.. കുറച്ച് നടന്നപ്പോൾ തന്നെ പുറകിൽ നിന്നും ഒരു വിളി കേട്ടു..

മീനാക്ഷി: ഷൈൻ ചേട്ടാ..???

ഷൈൻ ഞെട്ടി തിരിഞ്ഞു നോക്കി.. ഈ കുരിശ് ആയിരുന്നോ…

ഷൈൻ: തനിക്ക് ക്ലാസ്സ് ഒന്നും ഇല്ലേ..??

മീനാക്ഷി: ഉണ്ടല്ലോ…

ഷൈൻ: എന്നാ പോയ്കൂടെ..??

മീനാക്ഷി: ഞാൻ ഷൈൻ ചേട്ടനെ കണ്ടപ്പോൾ സംസാരിക്കാൻ വന്നതാ…

ഷൈൻ: ഞാൻ തന്നോട് പറഞ്ഞതല്ലേ കൊച്ചെ എനിക്ക് തിരക്കുണ്ട് എന്ന്…

മീനാക്ഷി: ഓ.. ഒരു അഞ്ചു മിനിറ്റ് പോലും ടൈം ഇല്ലെ..??

ഷൈൻ: ഇല്ല…

മീനാക്ഷി: ഓ എന്നാ പോ…

ഷൈൻ പോകാൻ ഒരുങ്ങിയതും മീനാക്ഷി വിളിച്ച് പറഞ്ഞു..

മീനാക്ഷി: തിരക്ക് ഒക്കെ ഒഴിഞ്ഞിട്ട്‌ നമുക്ക് ഒന്ന് കാണണം…

എന്റെ ഈശോ ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാ..?? അല്ലെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ ഇപ്പൊ തീരെ സമയം ഇല്ലാത്തത് കൊണ്ട് ഷൈൻ നേരെ ലൈബ്രറി നോക്കി നടന്നു…

വാതിൽ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ തന്നെ ദിയ വന്നിട്ടുണ്ട് എന്ന് ഷൈനിന് ബോധ്യമായി… ഷൈൻ ഉള്ളിലേക്ക് കയറി ദിയ അകത്ത് കസേരയിൽ ഇരിക്കുന്നത് കണ്ടു…

ഷൈൻ: ദിയാ.
.

ദിയ: ഹാ.. ഷൈൻ…

ദിയ ഷൈനിനെ കണ്ടതും കസേരയിൽ നിന്നും എഴുന്നേറ്റു.. നല്ല ചമ്മൽ ഉണ്ടെങ്കിലും അത് മറച്ച് പിടിക്കാൻ ദിയ പരമാവധി ശ്രമിച്ചു.. എന്നാൽ അത് ഒരായുധം ആക്കാൻ ആയിരുന്നു ഷൈനിന്റെ തീരുമാനം…

ഷൈൻ: ഭക്ഷണം കഴിച്ചോ താൻ..??

ദിയ: കഴിച്ചു..

ഷൈൻ: ഇപ്പൊ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ..??

ദിയ: ഏയ്.. ഇപ്പൊ നോ പ്രോബ്ലം..

ഷൈൻ: ഹാവൂ.. സമാധാനം ആയി.. സത്യം പറഞ്ഞാൽ ഞാൻ ആകെ പേടിച്ച് പോയി…. നമ്മുടെ രാപ്പകൽ സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ.. ഞാൻ അങ്ങ് ഇല്ലാണ്ടായി…

ദിയ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു…

ദിയ: താങ്ക്സ് ഷൈൻ.. അപോളത്തെ ആ അമ്പരപ്പിൽ എനിക്ക് പറയാൻ പറ്റിയില്ല…

ഷൈൻ: ഏയ്.. അതൊന്നും കുഴപ്പല്ല ദിയ.. വാ നമുക്ക് ജോലി തുടങ്ങാം…

ഷൈനും ദിയയും അങ്ങനെ ജോലി ആരംഭിച്ചു… ഒരുപാട് നേരം അവർ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.. എന്നാൽ ദിയയുടെ ഉള്ളൊന്ന് അളക്കാൻ ഷൈൻ ചോദിച്ചു…

ഷൈൻ: താൻ കൺമഷി എഴുതാർ ഉണ്ടോ??

ദിയ: ചിലപ്പോൾ ഒക്കെ.. എന്തെ..??

ഷൈൻ: തനിക്ക് കണ്ണെഴുതിയാൽ നല്ല ഭംഗി ആയിരിക്കും…

ദിയ: അതെന്താ ഇപ്പൊ പെട്ടന്ന് അങ്ങനെ തോന്നാൻ..??

ഷൈൻ: അല്ല.. മായയെ കണ്ണെഴുതി കണ്ടിട്ടുണ്ട്.. അപ്പോ തന്നെ അങ്ങനെ കാണാനും ഭംഗി ഉണ്ടാവുമല്ലോ..??

ദിയ: ഹും.. ശരി ശരി… അടുത്ത തവണ എഴുതുമ്പോൾ കാണിക്കാം എന്നിട്ട് പറ എങ്ങനെ ഉണ്ട് എന്ന്..

ഷൈൻ: ഓകെ… അത് മതി…

പിന്നെയും ഒരുപാട് നേരം അവർ ജോലികളിൽ തന്നെ മുഴുകി നിന്നു.. പതിവിൽ നിന്നും വിപരീതമായി പല സന്ദർഭങ്ങളിലും എന്തൊക്കെയോ ആലോചിച്ച് അന്തം വിട്ട് നിന്നിരുന്ന ദിയയെ ഷൈൻ ആണ് വിളിച്ചുണർത്തിയത്…

പെട്ടന്ന് എന്തോ ഓർമ വന്നപോലെ ദിയ ചോദിച്ചു….

ദിയ: അല്ല നാളെ സൺഡേ അല്ലേ…

അപ്പോളാണ് ഷൈനും അത് ഓർത്തത്..

ഷൈൻ: അതെ നാളെ സൺഡേ ആണല്ലോ…

ദിയ: സാധാരണ ഇങ്ങനെ ഫൗണ്ടേഷൻ ഒക്കെ ഉണ്ടാവുമ്പോൾ താൽപര്യം ഉള്ളവർക്ക് സൺഡേ വന്നും വർക്ക് ചെയ്യാം.. കോളേജ് ഓൺ ആയിരിക്കും…

ദിയയോട് അടുക്കാൻ ഇതും ഒരു അവസരം ആകും എന്ന് ഷൈനിന് തോന്നി…

ഷൈൻ: എല്ലാവരും വരുമോ??

ദിയ,: ഹാ.. താൽപര്യം ഉള്ളവർ ഒക്കെ വരും..

ഷൈൻ: താൻ വരുന്നില്ലേ..??

ദിയ: താൻ ഇല്ലാതെ ഞാൻ മാത്രം വന്നിട്ടെന്ത് കാര്യം..??

ഷൈൻ: ഞാനും വരുന്നുണ്ടല്ലോ..

ദിയ: ഓകെ.. എന്നാ ഞാനും വരാം…

അവർ രണ്ടുപേരും പരസ്പരം ചിരിച്ചു… അങ്ങനെ വൈകുന്നേരം വരെ അവർ ജോലികൾ തുടർന്നു.. അന്നത്തെ ടാസ്‌ക്കും വളരെ ഭംഗിയായി തന്നെ അവർ പൂർത്തിയാക്കി…

ഷൈൻ: ദിയ.. സമയം കഴിഞ്ഞു നമുക്ക് ഇറങ്ങിയാലോ..??

ദിയ: ഒകെ ഷൈൻ.. ഇറങ്ങാം…

അവർ രണ്ടുപേരും ബുക്കും രജിസ്റ്ററും യഥാ സ്ഥാനത്ത് വച്ച് പുറത്തേക്ക് ഇറങ്ങി.. വാതിൽ പൂട്ടുന്നതിന്റെ ഇടക്ക്‌ ദിയ ചോദിച്ചു..

ദിയ: താൻ നേരെ ഗ്രൗണ്ടിലേക്ക് ആവും അല്ലേ..??

ഷൈൻ: അതെ പ്രാക്ടീസ് ഉണ്ട്…

ദിയ: അപ്പോ ശരി ഷൈൻ നാളെ കാണാം..

ദിയ വാതിൽ പൂട്ടി തിരിഞ്ഞു കൊണ്ട് ഷൈനിന് നേരെ കൈ നീട്ടി കൊണ്ട് ആണ് പറഞ്ഞത്… ഷൈനും ദിയയുടെ കൈ പിടിച്ച് പറഞ്ഞു..

ഷൈൻ: ബൈ ദിയ…

പക്ഷേ പെട്ടെന്നുണ്ടായ ആക്ഷ്ചര്യത്തിൽ കൈ വിടാൻ ഷൈൻ മറന്നു പോയി…

ദിയ: അല്ല.. എന്താ പോകുന്നില്ലേ..??

ഷൈൻ പെട്ടന്ന് കൈ വിട്ടുകൊണ്ട്…

ഷൈൻ: അയ്യോ.. സോറി ദിയ…

ദിയ: ഏയ് it’s okay…

അത്രേം പറഞ്ഞു കൊണ്ട് ദിയ അവിടെ നിന്നും ചിരിച്ച് കൊണ്ട് മായയുടെ അടുത്തേക്ക് പോയി…

ഷൈൻ നേരെ പാർക്കിങിലേക്ക്‌ നടന്നു…

ആൻഡ്രൂ: എന്തായി മോനെ…??

ഷൈൻ: എന്തായി എന്ന് ചോദിച്ചാൽ അറിയില്ല.. പക്ഷേ അവളിൽ എന്തൊക്കെയോ ഒരു മാറ്റം കാണുന്നുണ്ട്…

ആൻഡ്രൂ: ഞാൻ അപ്പോ തന്നെ പറഞ്ഞില്ലേ.. എടാ ഒരു പെണ്ണിന് മാറാൻ ഇതൊക്കെ മതി…

അരവിന്ദ്: ആ മതി മതി.. വാ ഗ്രൗണ്ടിൽ പോകാം…

അവർ നാല് പേരും നേരെ ഗ്രൗണ്ടിലേക്ക് നടന്നു..ഗ്രൗണ്ടിൽ എത്തിയതും അരവിന്ദ് ഷൈനിനെ പരിശീലിപ്പിക്കാൻ തുടങ്ങി…

ഏറെ താൽപര്യത്തോടെ ആണ് ഷൈൻ അരവിന്ദ് പറയുന്ന ഓരോ കാര്യങ്ങളും കേട്ടുകൊണ്ട് ഇരുന്നത്…

എന്നാൽ ഗ്രൗണ്ടിന്റെ മറ്റൊരു വശത്ത് അൽപം ഉയർന്ന പ്രദേശത്ത് നിന്ന് ഇതെല്ലാം കാണുകയായിരുന്നു അർജുനും കൂട്ടുകാരും…

ഗൗതം: അർജുൻ.. അരവിന്ദ് ആണ് അവനെ ട്രെയിൻ ചെയ്യിക്കുന്നത്..

അർജുൻ: ഹും… ഇങ്ങനെ ഒരു സാഹചര്യം ആയിപോയി.. അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി നോക്കായിരുന്നു… ഇതിപ്പോ അവന്മാർക്ക്‌ ആർക്ക് എന്ത് സംഭവിച്ചാലും അത് നമ്മുടെ നേരെയെ വരൂ…

ഗൗതം: എന്താ ഇപ്പോ പ്ലാൻ..??

അർജുൻ: ഒരു പ്ലാൻ ഉണ്ട്… ഞാൻ പറയാം… അവനെ എനിക്ക് കിട്ടണം.. റിങ്ങിന്റെ അകത്ത്… അത് കഴിഞ്ഞ് മറ്റവൻ.. അരവിന്ദ്….

അർജുൻ കയ്യിലുണ്ടായിരുന്ന പെപ്സി കാൻ നിലത്തേക്ക് വലിച്ചെറിഞ്ഞു…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈനും മറ്റുള്ളവരും ഇതിനോടകം തന്നെ പ്രാക്ടീസ് എല്ലാം പൂർത്തിയാക്കിയിരുന്നു.. ടവൽ എടുത്ത് വിയർപ്പ് തുടച്ചുകൊണ്ട് ഷൈൻ പറഞ്ഞു..

ഷൈൻ: ടാ.. ഞാൻ പറയാൻ മറന്നു.. നാളെ എനിക്കും ദിയക്കും വർക്ക് ഉണ്ട്..

ആൻഡ്രൂ: ഓ അത് നിനക്ക് മാത്രം അല്ല.. എനിക്കും ആയിശക്കും ഉണ്ട്…

അരവിന്ദ്: എനിക്കും ഉണ്ട്..

വിഷ്ണു: എനിക്കും..

ഷൈൻ: അത് ശരി… അപ്പോ എല്ലാരും വരുന്നുണ്ടോ..??

വിഷ്ണു: മിക്കവാറും എല്ലാവരും വരും.. പിന്നെ നമ്മുടെ അർജ്ജുനെ പോലെ ഉള്ളവർ മാത്രമേ വരാതെ ഇരിക്കൂ…

ഷൈൻ: ഓഹ്…

ആൻഡ്രൂ: ഞാനും ആയിഷയും എന്തായാലും വരും..

ഷൈൻ: അത് നീ എന്ത് വേണേൽ ചെയ്.. ഇപ്പൊ പോയാലോ..??

അരവിന്ദ്: അപ്പോ ഓകെ.. നാളെ കാണാം..

ഷൈൻ: ബൈ…

അങ്ങനെ യാത്ര ഒക്കെ പറഞ്ഞ് അവരെല്ലാവരും വീടുകളിലേക്ക് പോയി… 🌀🌀🌀🌀🌀🌀🌀🌀

ദിയയും മായയും ഇതിനോടകം ഹോസ്റ്റലിൽ എത്തിയിരുന്നു… ബെഡിൽ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു ദിയ.. അവളെ കണ്ടതും മായ ഒരു മിനിറ്റ് ഒന്ന് നിന്നു…

“സാധാരണ ഇവൾക്ക് ഈ സ്വപ്നം കാണൽ ഒന്നും പതിവില്ലല്ലോ… ഇതെന്ത് പറ്റി..?? ഇനി ഞാൻ സംശയിച്ചത് തന്നെ ആണോ എന്റെ കൃഷ്ണാ…”

ഇത്രേം മനസ്സിൽ ആലോചിച്ച് മായ ദിയയുടെ അരികിൽ ഇരുന്നു… എന്നിട്ട് അവളെ തട്ടി വിളിച്ച് ആംഗ്യ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി…

മായ: എന്ത് പറ്റി മോളെ.. എന്താ ഇരുന്ന് സ്വപ്നം കാണുന്നത്..??

ദിയ: എന്ത്.. ഞാൻ ഫൗണ്ടേഷൻ ദിവസത്തെ പറ്റി ആലോചിചതാ…

മായ: ഫൗണ്ടേഷൻ ഒക്കെ ഇതിന്റെ മുന്നെയും വന്നിട്ടുണ്ടല്ലോ.. അന്നൊന്നും ഞാൻ ഈ ആലോചന കണ്ടിട്ടില്ലല്ലോ..

ദിയ: ആ.. ഇത്തവണ കുറച്ച് സ്പെഷ്യൽ ആണ്…

മായ: ഷൈൻ ഉള്ളത് കൊണ്ടാണോ സ്പെഷ്യൽ..??

ദിയ തലയണ എടുത്ത് തമാശയായി മായയെ ഒന്ന് അടിച്ചു… മായ ആ തലയണ വാങ്ങി മടിയിൽ വച്ചുകൊണ്ട് പറഞ്ഞു…

മായ: സത്യം പറ മോളെ.. നീ അവനെ കുറിച്ച് അല്ലേ ആലോചിച്ചത്..??

ദിയ: അല്ലാ.. അല്ലാ.. അല്ലാ…

മായ: ഓകെ.. ഓകെ.. ദേഷ്യപ്പെടെണ്ട… നീ നാളെ പോകുന്നുണ്ടോ.???

ദിയ: പോണം.. ഇല്ലെങ്കിൽ വർക്ക് തീരും തോന്നുന്നില്ല…

മായ: ഓഹോ.. അപ്പോ വർക്ക് ഉള്ളത് കൊണ്ടാണ്… അല്ലാതെ ഷൈനിനെ കാണാൻ അല്ല…

ദിയ: എന്റെ പൊന്ന് മായെ നീയൊന്ന് നിർത്ത്… എന്താ ഇപ്പോ നിന്റെ പ്രശ്നം..

മായ: ഒന്നുല്ല.. ഞാൻ നിർത്തി…

ദിയ: ഹാ.. പിന്നെ നീ ഞങ്ങളെ ഒന്ന് സഹായിക്കണം…

മായ: ഏത് ഞങ്ങളെ..??

ദിയ: എന്നേം ഷൈനിനെയും..

മായ: എന്ത് സഹായം..???

ദിയ: ഞങൾ ഫൗണ്ടേഷന് പ്രസന്റ് ചെയ്യാൻ ഒരു കോമിക് ബുക്ക് ആണ് പ്ലാൻ ചെയ്യുന്നത്.. അപ്പോ അതിന് വേണ്ടി നീ കുറച്ച് ചെറിയ ചെറിയ കഥകൾ ഒക്കെ എഴുതി തരണം.. അതായത് ഈ കുട്ടിക്കഥകൾ ഒക്കെ ഇല്ലെ.. നമ്മുടെ ബാലരമയിൽ ഒക്കെ വരുന്ന ടൈപ്പ്.. ചെറിയ ഒരു നൊസ്റ്റാൾജിയ കൂടി ആവും…

മായ: അത് ഞാൻ ആലോചിക്കാം.. പക്ഷേ കോമിക് ബുക്ക് ആവുമ്പോൾ പടം ആര് വരക്കും..??

ദിയ: അത് ആൻഡ്രൂ വരചോളും എന്നാ ഷൈൻ പറഞ്ഞത്…

മായ: അപ്പോ നിനക്കും ഷൈനിനും എന്താ പണി..??

ദിയ: അങ്ങനെ പറഞ്ഞാൽ.. പ്രത്യേകിച്ച് പണി ഒന്നും ഇല്ല…

മായ: ആഹാ.. അപ്പോ നിങ്ങള് അടിച്ച് പൊളിച്ച് നടക്കാ ഞങൾ പണി എടുത്ത് മരിക്കാ ല്ലെ…??

ദിയ: പോടി… ഞങ്ങൾക്ക് ലൈബ്രറിയിൽ തന്നെ ഒരുപാട് ജോലി ബാക്കി കിടക്കുന്നുണ്ട്…

മായ: ശരി.. ശരി…

മായ ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോയതും ദിയ അവളുടെ കയ്യിൽ പിടിച്ചു.. മായ എന്തേ എന്ന അർത്ഥത്തിൽ അവളെ നോക്കി.. പക്ഷേ ദിയ ഒന്നും പറയാതെ മായയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…

മായ അവളുടെ മുഖത്തിന് മുന്നിലൂടെ കൈ ഓടിച്ച് അവളുടെ ശ്രദ്ധ തിരിക്കാൻ നോക്കി..

മായ: എന്താ ഇങ്ങനെ നോക്കുന്നത്..??

ദിയ: നീ കണ്ണെഴുതാർ ഉണ്ടല്ലേ..??

മായ: അത് നീ ഇപ്പോളാണോ അറിയുന്നത്..??

ദിയ: നീ ഒരു കൊച്ചു സുന്ദരി ആണ് കേട്ടോ…

മായ: എന്താ ഉദ്ദേശം..??

ദിയ: അല്ല.. നീ സുന്ദരി ആവുമ്പോ ഞാനും അങ്ങനെ തന്നെ ആകുമല്ലോ…

മായ: ഓഹോ… ഇത് പ്രശ്നമാണ്…

ദിയ: എന്ത് പ്രശ്നം…???

മായ: ഇങ്ങനെ പോവാണെൽ എന്റെ കഥക്ക് ക്ലൈമാക്സ് ഉടനെ പ്രതീക്ഷിക്കാം..

ദിയ: ഹും.. നോക്കിക്കൊണ്ട് ഇരുന്നോ…

അത്രേം പറഞ്ഞ് ദിയ തിരിഞ്ഞു കിടന്നു.. മായയും അവളോട് ചേർന്ന് തന്നെ കിടന്നു… 🌀🌀🌀🌀🌀🌀🌀🌀🌀

റൂമിൽ ഇരുന്ന് ഫോണിൽ കളിക്കുകയായിരുന്നു ഷൈൻ… ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന് ആൻഡ്രുവും ഷൈനിന്റെ അരികിൽ ബെഡിൽ ഇരുന്നു…

ആൻഡ്രൂ: ടാ.. പകൽ അവന്മാർ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ ചോദിക്കാഞ്ഞത്..

ഷൈൻ: എന്ത്..??

ആൻഡ്രൂ: മറ്റെ.. കൃത്രിമ ശ്വാസം… എങ്ങനെ ഉണ്ടായിരുന്നു അളിയാ..??

ഷൈൻ: അത് ഞാൻ പറഞ്ഞതല്ലേ…

ആൻഡ്രൂ: അത് അവിടെ വച്ച് പറഞ്ഞത്.. ഞാൻ ചോദിച്ചത് അതല്ല… എന്തായാലും നീ ശ്വാസം കൊടുത്തു.. കൂട്ടത്തിൽ വേറെ വല്ലതും കൊടുത്തോ എന്നാ ചോദിച്ചത്..??

ഷൈൻ: നീ എന്താ ഉദ്ദേശിക്കുന്നത്..??

ആൻഡ്രൂ: അത് തന്നെ… ഉ…മ്മ…

ഷൈൻ: ടാ അലവലാതി.. മനുഷ്യൻ ആകെ പേടിച്ച് അണ്ഡം കീറി നിക്കുമ്പോൾ ആണോ ഉമ്മ ഉണ്ടാക്കാൻ പോണത്…?? അവളെ എങ്ങാൻ മേലോട്ട് കെട്ടി എടുത്തിരുന്നെങ്കിൽ ഞാൻ സമാധാനം പറയേണ്ടി വന്നെനെ…

ആൻഡ്രൂ: ആ.. ഏതായാലും അത് വിട്.. ഞാൻ പറയുന്നത് അതല്ല… എനിക്ക് പെട്ടന്ന് ഒരു തോന്നൽ…

ഷൈൻ: എന്ത് തോന്നൽ..??

ആൻഡ്രൂ: എടാ അളിയാ.. നമ്മൾ ചെയ്യുന്നത് കുറച്ച് കൂടുന്നുണ്ടോ എന്നൊരു സംശയം…

ഷൈൻ: അവന്റെ കാര്യത്തിലോ അതോ അവളുടെ കാര്യത്തിലോ..??

ആൻഡ്രൂ: അവന്റെ കാര്യം വിട്.. അവന് രണ്ടെണ്ണം കിട്ടണം.. പക്ഷേ അവള്.. ഒന്നുല്ലെങ്കിലും ഒരു പെണ്ണല്ലേ അളിയാ…

ഷൈൻ: എന്താടാ നിനക്ക് ഇപ്പൊ ഒരു മനംമാറ്റം…?? എല്ലാ പ്ലാനും ഉണ്ടാക്കി തുടക്കം വച്ചിട്ട് ഇപ്പൊ തലയൂരാൻ നോക്കുന്നോ..??

ആൻഡ്രൂ: തലയൂരാൻ ഒന്നും അല്ലെടാ.. പിന്നെ… ഒരു…

ഷൈൻ: നീ കൂടെ നിന്നാലും ഇല്ലെങ്കിലും എനിക്ക് അവൽക്കിട്ട്‌ ഒരു പണി കൊടുക്കണം.. അതിനുള്ള ബെസ്റ്റ് വഴി ഇത് തന്നെ ആണ്… അതോണ്ട് നിനക്ക് വേണെങ്കിൽ എന്റെ കൂടെ നിൽക്കാം..

ആൻഡ്രൂ: ഹാ.. നീ ഇങ്ങനെ ദേഷ്യപ്പെടല്ലെ… ഞാൻ ഒരു അഭിപ്രായം പറഞ്ഞതല്ലേ.. ഒകെ.. വിട്ടു… അപ്പോ നമ്മൾ അവളെ പൂട്ടുന്നു…

ഷൈൻ: ഹും… ഓകെ… ആ പിന്നെ നിന്നോട് ഒരു കാര്യം പറയാൻ മറന്നു…

ആൻഡ്രൂ: എന്ത് കാര്യം..??

ഷൈൻ: എടാ ഞാനും ദിയയും കൂടി ഒരു കോമിക് ബുക്ക് പ്ലാൻ ചെയ്യുന്നുണ്ട്.. അപ്പോ മാറ്റർ ഒക്കെ മായ എഴുതും.. നീ അതിലേക്ക് കുറച്ച് പടം വരച്ച് തരണം..

ആൻഡ്രൂ: അയ്യെടാ.. എനിക്കും ആയിശക്കും ഒരുപാട് പണി ഉണ്ട്..

ഷൈൻ: എടാ.. നീ നോ പറയല്ലേ.. ദിയയുടെ മുന്നിൽ എന്റെ കമ്പ്ലീറ്റ് ഇമേജ് പോകും.. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്..

ആൻഡ്രൂ: ഹാ.. വരച്ച് തരാം…

ഷൈൻ: ഓകെ.. അളിയാ..

ആൻഡ്രൂ: പക്ഷേ ഒരു കണ്ടീഷൻ..

ഷൈൻ: എന്ത് കണ്ടീഷൻ..??

ആൻഡ്രൂ: നമ്മുടെ തിരക്ക് ഒക്കെ കഴിഞ്ഞിട്ട് നീ എന്നെ ആയിഷയെ സെറ്റ് ആക്കാൻ ഒന്ന് ഹെല്പ് ചെയ്യണം..

ഷൈൻ: ആയിഷയോ..?? എടാ നീ സീരിയസ് ആണോ..???

ആൻഡ്രൂ: അതെ അളിയാ.. ഞാൻ സീരിയസ് ആണ്..

ഷൈൻ: എന്നാ ഞാൻ വാക്ക് തരുന്നു.. ഈ ഫൗണ്ടേഷൻ തീർന്നാൽ ഏതായാലും നമ്മൾ ഫ്രീ ആകും.. അത് കഴിഞ്ഞാൽ നിന്റെയും ആയിഷയുടെ കാര്യം നമ്മൾ സെറ്റ് ആക്കുന്നു…

ആൻഡ്രൂ: അത് മതി.. നീ വാക്ക് പറഞ്ഞാൽ വാക്കാണെന്ന് എനിക്ക് അറിഞ്ഞൂടെ..

ഷൈൻ: സുഖിപ്പിക്കാതെ ലൈറ്റ് അണച്ച് കിടക്കാൻ നോക്കെടാ…

ആൻഡ്രൂ: ഓകെ… 🌀🌀🌀🌀🌀🌀🌀🌀🌀

അതിരാവിലെ പതിവിലും നേരത്തെ ആണ് ദിയ എണീറ്റത്.. നോക്കിയപ്പോൾ മായ നല്ല ഉറക്കം ആണ്.. അവളെ എഴുന്നേൽപ്പിക്കാതെ തന്നെ ദിയ കുളിക്കാൻ കയറി…

കുളിച്ച് കഴിഞ്ഞ് വന്നപ്പോളും മായ നല്ല ഉറക്കം ആയിരുന്നു… ദിയ അത് കാര്യമാക്കാതെ വേഗം തന്നെ ഡ്രസ്സ് എല്ലാം മാറി റെഡിയായി.. സാധാരണ താഴെ എത്തി വണ്ടിയുടെ കണ്ണാടിയിൽ മുഖം നോക്കുന്ന ദിയ.. ഇന്ന് റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് മാറുന്നു പോലും ഇല്ല…

പെട്ടന്നാണ് എന്തോ ഓർത്തത് പോലെ ദിയ എന്തോ തിരയാൻ തുടങ്ങിയത്.. പക്ഷേ എത്ര നോക്കിയിട്ടും കാണാത്തത് കൊണ്ട് അവസാനം മായയെ വിളിക്കാൻ തന്നെ അവള് തീരുമാനിച്ചു..

ദിയ: മായ.. മായ…

ഉറക്കച്ചടവോടെ എഴുന്നേറ്റ് കൊണ്ട് മായ എന്താ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു…

ദിയ: എടി.. നിന്റെ കൺമഷി എന്തെ…??

മായ അൽഭുതത്തോടെ..

മായ: എന്തിനാ കൺമഷി..??

ദിയ: കൺമഷി എന്തിനാ.??? കണ്ണെഴുതാൻ…

മായ: ആർക്ക്…??

ദിയ: വേറെ ആർക്കാ എനിക്ക്..

മായ: എന്താ മോളെ പുതിയ ശീലങ്ങൾ ഒക്കെ..??

ദിയ: ഞാൻ ഇടക്ക്‌ എഴുതാർ ഉണ്ടല്ലോ…

മായ: ഇപ്പൊ പൊയ്ക്കോ.. ഞാൻ കണ്ടുപിടിചോളാം..

ദിയ: അത് നീ എന്താച്ചാ ചെയ്തോ ഇപ്പൊ കൺമഷി എവിടെ വച്ചത് പറ..

മായ അലമാര ചൂണ്ടി അതിന്റെ ഉള്ളിൽ ആണെന്ന് കാണിച്ചു.. ദിയ അലമാര തുറന്ന് കൺമഷി കയ്യിൽ എടുത്തു.. എന്നിട്ട് കണ്ണാടി നോക്കി എഴുതാൻ തുടങ്ങി…

എഴുതി കഴിഞ്ഞ് മായയെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു… അവള് കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു…

ഒരു വെള്ള ടീഷർട്ടും അതിന്റെ പുറമെ ഒരു മഞ്ഞ ഓപ്പൺ ഷർട്ടും നീല ജീൻസും വെള്ള ഷൂവും ആയിരുന്നു ദിയയുടെ വേഷം… മുടി പോണി ടെയിൽ ആയി കെട്ടിയിരുന്നു.. കണ്ണിൽ കൺമഷി എഴുതിയത് കൊണ്ട് നല്ല തീക്ഷ്ണത ഉണ്ടായിരുന്നു…

ദിയ: നിനക്ക് വണ്ടി വേണം എന്നല്ലേ പറഞ്ഞത്… അപ്പോ ഞാൻ ബസ്സിൽ പോണം അല്ലേ…

മായ: അതെ…

ദിയ: ശരി.. അപോ ബൈ…

അങ്ങനെ മായയോട് യാത്രയും പറഞ്ഞ് ദിയ കോളേജിലേക്ക് പുറപ്പെട്ടു… 🌀🌀🌀🌀🌀🌀🌀🌀

കോളേജിൽ എത്തിയതും ഷൈൻ ആദ്യം നോക്കിയത് ദിയയുടെ വണ്ടി ഉണ്ടോ എന്നാണ്.. പക്ഷേ പാർക്കിങ്ങിൽ വണ്ടി കാണാത്തത് കൊണ്ട് ദിയ വന്നിട്ടുണ്ടാകില്ല എന്നാണ് ഷൈൻ കരുതിയത്…

ഷൈൻ: ടാ ആൻഡ്രൂ.. അവള് വന്നിട്ടില്ലല്ലോ..

ആൻഡ്രൂ: വന്നോളും സമയം ആകുന്നല്ലെ ഒള്ളു…

ഷൈൻ: അതെങ്ങനെ… നമ്മൾ തന്നെ ലേറ്റ് ആയല്ലെ വന്നെ…

ആൻഡ്രൂ: ചിലപ്പോ അവള് അതിനേക്കാൾ ലേറ്റ് ആണെങ്കിലോ..??

ഷൈൻ: അതും നേരാ…

ആൻഡ്രൂ: അളിയാ.. നീ എന്തായാലും ദിയ വന്നിട്ടല്ലെ പോകുന്നൊള്ളു.. ഞാൻ ചെല്ലട്ടെ.. ആയിഷ വെയിറ്റ് ചെയ്യുന്നുണ്ടാവും…

ഷൈൻ: ഹാ ശരി ചെല്ല്‌….

അങ്ങനെ ആൻഡ്രൂ പോയപ്പോൾ ഷൈൻ നേരെ ബൈക്കിന്റെ മുകളിൽ കയറി ഇരുന്നു…

ഇവളെന്താ ഇനിയും വരാത്തത്..?? ഇനി വരാം എന്ന് പറഞ്ഞ് പറ്റിക്കുമോ..

ഷെ.. അവളുടെ നമ്പർ ഇത് വരെ വാങ്ങിച്ചില്ലലോ.. ഞാൻ എന്തൊരു മണ്ടൻ ആണ്.. ഏതായാലും ഇന്ന് വാങ്ങിക്കണം…

അങ്ങനെ ഓരോന്ന് ആലോചിച്ച് ഷൈൻ ബൈക്കിന്റെ മോളിൽ തന്നെ ഇരിക്കുകയായിരുന്നു..

പെട്ടന്നാണ് ആരോ വന്ന് ഷൈനിന്റെ തോളിൽ കൈ വച്ചത്… ഞെട്ടിപ്പോയ ഷൈൻ ബൈക്കിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങി തിരിഞ്ഞ് നോക്കി…

വേറെ ആരും അല്ല.. മീനാക്ഷി ആയിരുന്നു.. ഷൈനിന്റെ ഞെട്ടൽ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു അവള്…

മീനാക്ഷി: എന്തൊരു പേടിയാ ചേട്ടാ ഇത്..??

ഷൈൻ: നിനക്ക് ഇന്നെന്താ ഇവിടെ പരിപാടി..??

മീനാക്ഷി: എനിക്ക് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല.. അതിപ്പോ വീട്ടിൽ ഇരുന്നാലും അങ്ങനെ തന്നെ അത് കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നി…

ഷൈൻ: ഓഹ്‌..

മീനാക്ഷി: അല്ല ചേട്ടൻ എന്താ ഇവിടെ ഇരിക്കുന്നെ..?? ജോലി ഒന്നും ഇല്ലേ..??

ഷൈൻ: ഞാൻ.. ഞാൻ ദിയയെ വെയിറ്റ് ചെയ്തു ഇരിക്കാ…

മീനാക്ഷി: എന്റെ ഷൈൻ ചേട്ടാ ദിയചേച്ചി ഒക്കെ എപ്പോഴേ വന്നു…

ഷൈൻ: എന്നിട്ടേവിടെ..??

മീനാക്ഷി: കുറെ നേരം ചേട്ടനെ കാത്ത് ഇവിടെ നിന്നിരുന്നു.. പിന്നെ മേലെ ലൈബ്രറിയിലേക്ക് പോയി..

ഷൈൻ: എന്നിട്ട് അവളുടെ വണ്ടി എവിടെ..??

മീനാക്ഷി: വണ്ടി കൊണ്ടുവന്ന് കാണില്ല…

ഷൈൻ: എന്നാ ശരി ഞാൻ ചെല്ലട്ടെ…

മീനാക്ഷി: ആഹാ പോവാണോ..??

ഷൈൻ: പിന്നെ..??

മീനാക്ഷി: ഒരു താങ്ക്സ് എങ്കിലും പറ മാഷേ…

ഷൈൻ: ഒഹ്.. സോറി.. താങ്ക്സ്…

മീനാക്ഷി: ശരി ചേട്ടാ.. ചെല്ല്‌…

അങ്ങനെ മീനാക്ഷിയെ വിട്ട് ഷൈൻ ലൈബ്രറി നോക്കി നടന്നു…

ഇവൾ ഇതെങ്ങനെ വന്നു.. എന്നായിരുന്നു ഷൈൻ ചിന്തിച്ച് കൊണ്ടിരുന്നത്.. അങ്ങനെ ലൈബ്രറിയിൽ എത്തിയപ്പോൾ തന്നെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു.. അപ്പോ മീനാക്ഷി പറഞ്ഞത് കള്ളം അല്ല…

ഷൈൻ അകത്തേക്ക് കയറിയതും കണ്ടത് രജിസ്റ്റർ തുറന്ന് വച്ച് അതിൽ നോക്കി ബുക്കുകൾ അടുക്കുന്ന ദിയയെ ആണ്…

ഒട്ടും സമയം വൈകിപ്പികാതെ തന്നെ ഷൈൻ അഭിനയം തുടങ്ങി…

ഷൈൻ: ദിയ… ഗുഡ് മോണിംഗ്..

ദിയ: ആഹ്.. ഗുഡ് മോണിംഗ്.. എന്ത് പറ്റി മാഷേ ലേറ്റ് ആണല്ലോ…

ഷൈൻ: ഒന്നും പറയണ്ട… ഞാൻ വന്നിട്ട് കുറച്ച് നേരം ആയി.. താഴെ തന്റെ വണ്ടി കാണാത്തത് കൊണ്ട് താൻ വന്നിട്ടുണ്ടാവില്ല എന്ന് കരുതി അവിടെ വെയിറ്റ് ചെയ്ത് നിന്നു.. പിന്നെ ഒരു ജൂനിയർ കൊച്ച് ആണ് പറഞ്ഞത് താൻ വന്നിട്ടുണ്ട് എന്ന്…

ദിയ: ഓഹ്‌.. ഞാൻ ഇന്ന് വണ്ടി എടുത്തില്ല.. മായ പോന്നിട്ടില്ല.. അവൾക്ക് എന്തൊക്കെയോ ഷോപ്പിംഗ് ഒക്കെ ഉണ്ടെന്ന് പറഞ്ഞു… അപ്പോ വണ്ടി അവൾടെ കയ്യിൽ ആണ്.. ഞാൻ ബസ്സിൽ ഇങ്ങ് പോന്നു…

ഷൈൻ: ഓഹ്‌… അല്ല താൻ ജോലി തുടങ്ങിയോ..??

ദിയ: സമയം കളയണ്ടല്ലോ കരുതി ജസ്റ്റ് നോക്കി വച്ചതെ ഒള്ളു…

ഷൈൻ: ഇന്നേതാ സബ്ജക്റ്റ്…??

ദിയ: ഇംഗ്ലീഷ്…

ഷൈൻ: ഓഹ്‌…. പിന്നെ ഞാൻ മറ്റെ കാര്യം ആൻഡ്രുവിനോട് പറഞ്ഞു.. പടം വരക്കുന്ന കാര്യം.. അവൻ സമ്മതിച്ചിട്ടുണ്ട്…

ദിയ: ആണോ.. ഞാനും മായയോട് പറഞ്ഞു.. അവളും സമ്മതിച്ചു..

ഷൈൻ: അപ്പോ ആ കാര്യം തീരുമാനമായി…

ദിയ: അതെ…

ഷൈൻ: എന്നാ നമുക്ക് വർക്ക് തുടങ്ങിയാലോ.???

ഷൈൻ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ദിയ തന്നെ അക്കാര്യം അങ്ങോട്ട് പറയാൻ തീരുമാനിച്ചു…

ദിയ: വർക്ക് തുടങ്ങാം… അതിന്റെ മുന്നേ.. ഷൈനിന് എന്നിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ..?? ഐ മീൻ ബൈ അപ്പിയറൻസ്..??

ഷൈൻ: അപ്പിയറൻസ്…. ഇല്ല… എല്ലാം നോർമൽ ആണല്ലോ.. എന്താ ദിയാ..??

ദിയ: എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി പറ…

അപ്പോഴാണ് ഷൈൻ അത് ശ്രദ്ധിക്കുന്നത്.. അതെ കൺമഷി എഴുതിയതിന്റെ കാര്യം ആണ് ഇവൾ ചോദിക്കുന്നത്… ഇന്നലെ വെറുതെ എറിഞ്ഞ് നോക്കിയ നമ്പർ ഏറ്റു എന്ന് ഷൈനിന് മനസ്സിലായി…

ഷൈൻ: ഓഹ്‌.. ദിയ കൺമഷി എഴുതിയിട്ടുണ്ട് അല്ലേ…???

ദിയ: ഇപ്പോളാണോ മനസ്സിലായത്.. ഞാൻ കരുതി ഷൈൻ ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കും എന്ന്…

ഷൈൻ: അല്ല അത് പിന്നെ.. ഞാൻ ഈ പെൺകുട്ടികളുടെ മുഖത്ത് ഒന്നും അങ്ങനെ നോക്കാത്തത് കൊണ്ട്…..

ദിയ: ഹും.. മതി..മതി.. എങ്ങനെ ഉണ്ടെന്ന് പറ.. ഇന്നലെ പറഞ്ഞത് തിരിച്ചെടുക്കാൻ തോന്നുന്നുണ്ടോ..??

ഷൈൻ: സത്യം പറഞ്ഞാൽ നിവിൻ പോളി പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത്.. ഇത് കണ്ണോ.. അതോ കാന്തമോ…??

ദിയ: ഓ.. മതി മതി സുഖിച്ചു….

ഷൈൻ: ഞാൻ വെറുതെ പറഞ്ഞതല്ല ദിയ… സത്യായിട്ടും… ശരിക്കും താനും മായയും ട്വിൻസ്‌ അല്ലേ.. പിന്നെ ഇത് എങ്ങനെ സംഭവിച്ചു…??

ദിയ: ഏത്..??

ഷൈൻ: തനിക്ക് മാത്രം എങ്ങനെ ഇത്രേം സൗന്ദര്യം കിട്ടി എന്ന്…..

ദിയ: എന്റെ പൊന്നു ഷൈനെ ഞാൻ തൊഴുതു… വാ നമുക്ക് വേഗം പണി തുടങ്ങാം.. അല്ലെങ്കിൽ താൻ തള്ളി തളളി ഈ ബിൽഡിംഗ് പൊളിക്കും…

ഷൈൻ: ശരി ഓകെ.. ഞാൻ ഒരു സത്യം പറഞ്ഞു… അത്രേ ഒള്ളു…

ഷൈനിനോട് അങ്ങനെ പറഞ്ഞെങ്കിലും അവൻ പറഞ്ഞ കാര്യങ്ങള് എവിടെയൊക്കെയോ ദിയ ആസ്വദിച്ചിരുന്നു….. അതിന്റെ തെളിവ് എന്നോണം ഒരു കള്ള ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു…

അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു… ഇന്ന് എന്തായാലും ജോലിക്കിടയിൽ അവർ ഒന്നും സംസാരിക്കാൻ നിന്നില്ല….

ഇടക്കിടക്ക് ദിയ ഷൈനിനെ നോക്കി അന്തം വിട്ട് നിന്നിരുന്നു… അല്ലെങ്കിൽ മറ്റെന്തെങ്കിലും ആലോചിച്ച് അന്തം വിട്ട് നിൽക്കും… എങ്ങനെ നോക്കിയാലും അവലുടെ മനസ്സ് ഇവിടെ ഇല്ല.. ശരീരം മാത്രമേ ഒള്ളു എന്നർത്ഥം…

ബ്രേക്കിന് പോകുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലാത്തത് കൊണ്ടും മായ ഇല്ലാത്തത് കൊണ്ട് ദിയ തനിച്ചാവും എന്നുള്ളത് കൊണ്ടും ഷൈൻ ബ്രേക്കിന് പോയില്ല…

ദിയ: തനിക്ക് ബ്രേക്ക് എടുക്കാരുന്നില്ലെ..??

ഷൈൻ: അപ്പോ തനിക്കോ..??

ദിയ: മായ ഇല്ലല്ലോ….

ഷൈൻ: അതെന്താ തനിക്ക് മായ അല്ലാതെ ഇവിടെ വേറെ ബെസ്റ്റ് ഫ്രണ്ട്സ് ഒന്നും ഇല്ലേ..??

ദിയ: അത്…അങ്ങനെ ചോദിച്ചാൽ… ഞാൻ ആരോടും അങ്ങനെ സീരിയസ് ആയി മിണ്ടാർ ഒന്നും ഇല്ല.. ആരും എന്നോടും.. അത് ചിലപ്പോ എന്റെ ഈ സ്വഭാവം കൊണ്ട് ഒക്കെ ആവാം… പക്ഷേ മായ നേരെ ഒപ്പോസ്സിറ്റ് ആണ് കേട്ടോ.. അവള് എല്ലാരുമായി വേഗം കൂട്ടാവും.. സംസാരിക്കാൻ കഴിയില്ലെങ്കിൽ പോലും….

ഷൈൻ: ഓഹ്‌…

ദിയ: പക്ഷേ ഷൈൻ.. തന്നോട്… തന്നോട് എനിക്കെന്തോ ഒരു പ്രത്യേക അറ്റാച്ച് മെന്റ് തോന്നിയിരുന്നു.. ആദ്യം കണ്ടപ്പോൾ മുതൽക്കേ.. പക്ഷേ എന്റെ തെറ്റിദ്ധാരണ ആയിരുന്നു എല്ലാം… ഞാൻ കരുതിയത് താൻ ആ അർജ്ജുനെ പോലെ ഒക്കെ ആകും എന്നായിരുന്നു… പക്ഷേ ഷൈൻ യു ആർ ടോടല്ലി ഡിഫറന്റ്….

ഷൈൻ: ഞാനും തന്നെ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ ശത്രു ആയി ഫിക്സ് ചെയ്ത് പോയി.. അതാ എനിക്കും പറ്റിയ അബദ്ധം… പക്ഷേ താനും മായയും ട്വിൻസ്‌ ആയിരുന്നിട്ടും കൂടി മായയോട് തോന്നാത്ത ഒരു അറ്റാച്ച് മെന്റ് എനിക്ക് തന്നോട് തോന്നിയിരുന്നു… എനിക്കറിയില്ല അത് എന്തുകൊണ്ട് ആണെന്ന്… പക്ഷേ.. ഐ ഫീൽ സംതിങ് ഡിഫറന്റ്….

ദിയ: അപോ നമുക്ക് രണ്ടാൾക്കും ഉണ്ടായത് സെയിം വേ ഓഫ് തിങ്കിങ് ആണല്ലേ…

അതും പറഞ്ഞ് ദിയ പൊട്ടിച്ചിരിച്ചു..

ദിയ: ഏതോ ഹിന്ദി പടത്തിലെ ഡയലോഗ് പോലെ ഇരിക്കുന്നു…

ഷൈൻ: അതെ.. ഏതോ ഹിന്ദി റൊമാന്റിക് മൂവിയിലേ പോലെ…

ഷൈൻ അത് പറഞ്ഞപ്പോൾ ദിയ ഷൈനിന്റെ മുഖത്തേക്ക് നോക്കി… മുൻപുണ്ടായിരുന്ന പോലുള്ള കടിച്ച് കീറാനുള്ള ഭാവം അല്ല ഇരുവരുടെയും കണ്ണിൽ…. പ്രണയമാണ്… പ്രണയം മാത്രം…

എന്നാൽ ആ മറക്കും അപ്പുറം ഷൈനിന്റെ കണ്ണിൽ കത്തി നിന്നിരുന്ന പകയുടെ തീക്കനലുകൾ ദിയക്ക്‌ കാണാൻ സാധിച്ചില്ല….

മുൻപ് പറഞ്ഞ ഓരോ വാക്കും അത്രയും മനസ്സിൽ തട്ടി ആണ് ദിയ പറഞ്ഞത്… എന്നാല് ഷൈൻ പറഞ്ഞ ഓരോ വാക്കും വെറും കള്ളം മാത്രം ആയിരുന്നു….

ബ്രേക്കിനൊന്നും പോയില്ലെങ്കിലും കുറച്ച് നേരം അവർ അവിടെ തന്നെ റെസ്റ്റ് എടുത്തു… എന്നിട്ട് വീണ്ടും ജോലികൾ ആരംഭിച്ചു….

അങ്ങനെ മണി ഒന്നായി.. ലഞ്ച് ബ്രേക്കിന് ഉള്ള സമയം.. ഷൈൻ വാച്ചിൽ നോക്കി കൊണ്ട് ദിയയോട് ചോദിച്ചു…

ഷൈൻ: ദിയ.. മണി ഒന്നായി.. ലഞ്ച് ബ്രേക്കിന് പോയാലോ..?? അതോ മായ ഇല്ലാത്തത് കൊണ്ട് പട്ടിണി ആണോ..??

ദിയ: ഏയ്.. പട്ടിണി ഒന്നും അല്ല.. പക്ഷേ ഫൂഡ് കൊണ്ട് വന്നില്ല…. പുറത്ത് നിന്ന് കഴിക്കണം…

ഷൈൻ: അതെന്ത് പറ്റി..??

ദിയ: ഞായറാഴ്ച ഹോളിഡേ അല്ലേ.. അത്കൊണ്ട് ഹോസ്റ്റ്റ്‌ലിൽ ലഞ്ച് ലേറ്റ് ആയെ ഉണ്ടാക്കൂ…

ഷൈൻ: ഹോ…

ഈ അവസരം നന്നായി മുതലാക്കാൻ തന്നെ ഷൈൻ തീരുമാനിച്ചു…

ഷൈൻ: ഞാനും എന്തായാലും പുറത്ത് നിന്ന് ആണല്ലോ.. എന്നാ നമുക്ക് ഒരുമിച്ച് പോകാം… താൻ ഏതായാലും വണ്ടിയും എടുത്തിട്ടില്ല…

ദിയ: തന്റെ കൂടെ ഫ്രണ്ട്സ് ഇല്ലെ…

ഷൈൻ: അത് സാരല്ല.. അവന്മാരോട് ഞാൻ പറഞ്ഞൊളാം… ഇന്ന് നമുക്ക് വിട്ട് തരാൻ…

ദിയ: അതെന്താ അങ്ങനെ..??

ഷൈൻ: അല്ല.. നമ്മൾ.. അദ്യായിട്ട്‌ അല്ലേ.. ഒരുമിച്ച്….

ദിയ പെട്ടന്ന് അങ്ങനെ ചോദിച്ചെങ്കിലും ഉള്ളിൽ ചിരിച്ചുകൊണ്ട് അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു…

ദിയ: ശരി എന്നാൽ ഇറങ്ങാം…

ഷൈൻ: ഓകെ… താൻ വാതിൽ പൂട്ടി വാ.. ഞാൻ താഴെ കാണും…

ഷൈൻ കോണി ഇറങ്ങി നേരെ പാർക്കിങിലേക്ക്‌ ഓടി… വേഗം ചെന്ന് വണ്ടി എടുത്ത് എൻട്രൻസിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തി.. എന്നിട്ട് ഫോൺ എടുത്ത് ആൻഡ്രുവിന് വിളിച്ചു…

ആൻഡ്രൂ: ഹലോ.. നീ ഇറങ്ങിയോ.. നിക്ക്‌ ഞാൻ ഇപ്പൊ ഇറങ്ങും…

ഷൈൻ: ടാ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ ഇല്ല…

ആൻഡ്രൂ: ഏ.. അതെന്താ..??

ഷൈൻ: ടാ ഞാനും ദിയയും കൂടി പോവാ.. അതുകൊണ്ട്…

ആൻഡ്രൂ: ഓഹോ.. അപ്പോ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ…

ഷൈൻ: എല്ലാം ഞാൻ വൈകീട്ട് പറയാം.. നീ അവന്മാരോട് പറഞ്ഞെക്ക്‌… എന്നാ ശരി…

ഷൈൻ ഫോൺ കട്ട് ചെയ്ത് ദിയക്ക്‌ വേണ്ടി കാത്ത് നിന്നു….

അധികം വൈകാതെ തന്നെ ദിയ വന്നു ബൈക്കിൽ കയറി…ദിയ: പോകാം…??

ഷൈൻ: ഓകെ…

ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു… ദിയക്ക്‌ സത്യത്തിൽ ഒരു മടി ഉണ്ടായിരുന്നെങ്കിലും അവൾ രണ്ടും കൽപ്പിച്ച് ഷൈനിന്റെ തോളിൽ കൈ വച്ച് ചോദിച്ചു…

ദിയ: ഷൈൻ.. നമ്മൾ ഏത് റെസ്റ്റോറന്റിൽ ആണ് പോകുന്നത്..??

ഷൈൻ: ഇവിടെ അടുത്തൊരു ചൈനീസ് റെസ്റ്റോറന്റ് ഉണ്ട് അവിടെ പോകാം.. ഞങ്ങൾ മുന്നേ പോയിട്ടുണ്ട്.. നല്ല ഫുഡ് ആണ്…

ദിയ: ഒഹ്.. ഓകെ..

മുഖം പുറകോട്ടു കൊണ്ടുപോയി എങ്കിലും ദിയ കൈ ഷൈനിന്റെ തോളിൽ തന്നെ വെച്ചു… തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടി ആണ് ഇതെല്ലാം എന്നറിയുന്നത് കൊണ്ട് ഷൈൻ എതിർക്കാൻ പോയില്ല….

അങ്ങനെ പെട്ടന്ന് തന്നെ അവർ റെസ്റ്റോറന്റിൽ എത്തി.. ബൈക്കിൽ നിന്നും ഇറങ്ങി ഷൈനും ദിയയും ഒരു പ്രൈവറ്റ് ടേബിളിൽ ഇരുന്നു…

മെനു കാർഡ് നോക്കി രണ്ടുപേരും ഓരോ ചിക്കൻ നൂഡിൽസും ചില്ലി ചിക്കനും ഓർഡർ ചെയ്തു…. കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഷൈൻ ദിയയോട് ചോദിച്ചു….

ഷൈൻ: താൻ നോൺ വെജ് കഴിക്കും അല്ലേ.. ഞാൻ കരുതിയത് താൻ വെജ് ആയിരിക്കും എന്നാ…

ദിയ: ഞാൻ എല്ലാം കഴിക്കും.. പക്ഷേ മായ പക്ക വെജ് ആണ്.. ചിക്കന്റെ ഒക്കെ മണം പോലും അവൾക്ക് ഇഷ്ട്ടല്ല…

ഷൈൻ: ഹും.. ഒപ്പോസിറ്റ്….

ദിയ: അതെ..അതെ…

രണ്ടുപേരും അങ്ങനെ ചിരിച്ച് കളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് തീർത്തു…

ദിയ കൈ കഴുകി വന്നപ്പോളേക്കും ഷൈൻ ബില്ല് കൊടുക്കാൻ തുടങ്ങിയിരുന്നു… ഷൈൻ പേഴ്സിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു….

അങ്ങനെ ബില്ലൊക്കെ സെറ്റ് ചെയ്ത് അവർ പുറത്തേക്ക് ഇറങ്ങി..

ഷൈൻ: എന്നാ വിട്ടാലോ..???

ദിയ: ബിൽ ഏത്രായി ഷൈൻ..??

ഷൈൻ: എന്ത് പറ്റി..??

ദിയ: അല്ല.. എന്റെ ഷേയർ തരാൻ….

ഷൈൻ: ഷേയറോ..??

ദിയ: ആ…

ഷൈൻ: ഓകെ.. തനിക്ക് അത്ര നിർബന്ധം ആണെങ്കിൽ തരാം.. പക്ഷേ താൻ ഇപ്പോഴും എന്നെ ഒരു ഫ്രണ്ടായി കാണുന്നില്ല എന്നാകും അതിന്റെ അർത്ഥം….

ദിയ: അയ്യോ ഞാൻ അങ്ങനെ കരുതി പറഞ്ഞതല്ല…

ഷൈൻ: അല്ലല്ലോ..??

ദിയ: അല്ല…

ഷൈൻ: എന്നാ വാ.. വണ്ടിയിൽ കേറ്…

ഷൈൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു.. ദിയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയറി ഇരുന്നു… ദിയ കയറിയതും ഷൈൻ വണ്ടി മുന്നോട്ടെടുത്തു….

ദിയ മുന്നത്തേ പോലെ ഷൈനിന്റെ തോളിൽ കൈ വച്ച് മുന്നോട്ടാഞ് കൊണ്ട് ചോദിച്ചു…

ദിയ: പിണക്കത്തിൽ ആണോ..??

ഷൈൻ: എനിക്ക് പിണക്കം ഒന്നും ഇല്ല..

ദിയ: സോറി ഷൈൻ.. ഞാൻ അങ്ങനെ ഒന്നും കരുതി പറഞ്ഞതല്ല… ഫോമൽ ആയി ചോദിച്ചു എന്നെ ഒള്ളു…

ഷൈൻ: എന്നാ കേട്ടോ.. എന്റെ മുന്നിൽ ഇനി തനിക്ക് ഈ ഫോർമാലിട്ടി ഒന്നും വേണ്ട…

ദിയ: ഓകെ.. ശരി സമ്മതിച്ചു… ഇനി ഒന്ന് ചിരിക്ക്….

ഷൈൻ: 😊😊

സത്യത്തിൽ ഈ നിമിഷങ്ങൾ അത്രയും ദിയ ഒരുപാട് എൻജോയ് ചെയ്യുന്നുണ്ടായിരുന്നു… ഷൈൻ തന്നോട് കാണിക്കുന്ന അടുപ്പത്തിൽ ദിയ ഒരുപാട് സന്തുഷ്ട ആയിരുന്നു… അവള് പോലും അറിയാത്ത ഒരു തരം അഡിക്ഷൻ അവൾക്ക് ഷൈനിൽ വന്നുകൊണ്ടിരിക്കുക ആയിരുന്നു…

എന്നാൽ ഷൈൻ ആകട്ടെ തന്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ട് ആയിരുന്നു ദിയയോട് പെരുമാറുന്നത് മുഴുവൻ.. ഷൈനിന്റെ വാക്കിലോ പ്രവർത്തിയിലോ ഒരു തരി പോലും ആത്മാർഥതയും ഇല്ലായിരുന്നു…

പിന്നെയും ഒരുപാട് മിണ്ടിയും പറഞ്ഞും അവർ കോളജിൽ എത്തി…. സത്യത്തിൽ ഫുഡ് ഒക്കെ ഓർഡർ ചെയ്ത് അത് കിട്ടി കഴിച്ച് ഒക്കെ വന്നപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു..

അത്കൊണ്ട് മറ്റുള്ളവർ ഒക്കെ അതാത് സ്ഥലങ്ങളിൽ എത്തിയിരുന്നു… ആൻഡ്രുവും മറ്റുള്ളവരും പോയിക്കാണും എന്നുറപ്പുള്ളത് കൊണ്ട് ഷൈൻ ദിയയുടെ കൂടെ ലൈബ്രറിയിലേക്ക് നടന്നു…

ഷൈൻ: നമ്മൾ കുറച്ച് ലേറ്റ് ആയി അല്ലേ..???

ദിയ: കുറച്ച്.. സാരല്ല…

ദിയ താക്കോൽ ഇട്ട് താഴ് തുറന്നു.. അവർ രണ്ടുപേരും ലൈബ്രറിയിൽ കയറി… അങ്ങനെ ഒട്ടും വൈകാതെ തന്നെ അവർ തങ്ങളുടെ ജോലികൾ ആരംഭിച്ചു….

വൈകുന്നേരം വരെ അവർ ഓരോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചും ഇണങ്ങിയും പിണങ്ങിയും സമയം തള്ളി നീക്കി… വാസ്തവത്തിൽ ദിയയുടെ മനസ്സിൽ ഒരു വൈകാരിക അടുപ്പം ഉണ്ടാക്കി എടുക്കുക എന്ന ഷൈനിന്റെ ഗൂഢ ഉദ്ദേശം ഫലം കണ്ട് തുടങ്ങിയിരുന്നു…

അങ്ങനെ ജോലി ഒക്കെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ ഉള്ള സമയം ആയി.. ദിയയെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യണം എന്ന് ഷൈനിന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ ആൻഡ്രൂ എന്ത് ചെയ്യും…

ഷൈൻ: ദിയ.. താൻ എങ്ങനെ പോകുന്നത്..??

ദിയ: ബസ്സിൽ…

ഷൈൻ: ഞാൻ ഡ്രോപ്പ് ചെയ്യാം…

ദിയ അത് ആഗ്രഹിച്ചിരുന്നു എന്ന് കണ്ണിലെ തിളക്കം കണ്ടാൽ അറിയാം.. എന്നാലും അവള് സംശയത്തോടെ ചോദിച്ചു…

ദിയ: അപ്പോ ആൻഡ്രൂ…

ഷൈൻ: അത് കുഴപ്പം ഇല്ല ഞാൻ തന്നെ കൊണ്ടാക്കീട്ട്‌ ഇങ്ങോട്ട് തന്നെ വരും.. പ്രാക്ടീസ് ഉണ്ടല്ലോ..

ദിയ: ഷൈനിന് ബുദ്ധിമുട്ട് ആവില്ലേ…

ഷൈൻ: ഞാൻ നേരത്തെ തന്നോട് പറഞ്ഞു ഫോമാലിട്ടി കാണിക്കാൻ നിക്കരുത് എന്ന്…

ദിയ: ഓഹ്‌.. പറഞ്ഞത് തിരിച്ചെടുത്തു… പോരെ…??

ഷൈൻ: എന്നാ താൻ പൂട്ടി താക്കോൽ കൊടുത്ത് വാ.. ഞാൻ താഴെ നിക്കാം…

ഷൈൻ വേഗം താഴേക്ക് ഓടി ചെന്നു.. ആൻഡ്രുവും കൂട്ടരും പാർക്കിങ്ങിൽ ഷൈനിന് വേണ്ടി കാത്ത് നിൽക്കുന്നുണ്ടായിരുന്നു…

ഷൈൻ: ടാ.. നിങ്ങള് ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യണം.. എനിക്ക് അർജന്റ്‌ ആയിട്ട് ഒരിടം വരെ പോണം…

ആൻഡ്രൂ: അതെങ്ങോട്ടാ നീ ഇത്ര അർജന്റ്‌ ആയിട്ട്..??

ഷൈൻ: എടാ.. ദിയയെ ഒന്ന് ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യണം…

അരവിന്ദ്: അത് ശരി.. അപ്പോ ഇന്ന് പ്രാക്ടീസ് ഒന്നും ഇല്ലേ…???

ഷൈൻ: പ്രാക്ടീസ് മുടക്കാൻ പറ്റില്ലല്ലോ.. ഞാൻ അവളെ ആക്കിയിട്ട്‌ പെട്ടന്ന് വരാം.. നിങ്ങള് ഗ്രൗണ്ടിലേക്ക് നടന്നോ…

അരവിന്ദ്: ശരി.. ശരി.. വേഗം കൊണ്ടുപോയി ആക്കിയിട്ട്‌ വാ…

ആൻഡ്രൂ: അളിയാ.. നോക്കി കൊണ്ടുപോയി ആക്കിയിട്ട്‌ വാ..

ഷൈൻ: ആ.. ആ…

ഷൈൻ വേഗം വണ്ടി ഗേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.. എന്നിട്ട് ദിയക്ക്‌ വേണ്ടി വെയിറ്റ് ചെയ്തു…

അധികം കാക്കേണ്ടി വന്നില്ല.. ദിയ വന്ന് വണ്ടിയിൽ കയറി.. ദിയ കയറി ഇരുന്നതും ഷൈൻ വണ്ടി മുന്നോട്ടെടുത്തു…

യാത്രയിൽ ഉടനീളം വാ തോരാതെ അവർ രണ്ടുപേരും സംസാരിച്ച് കൊണ്ടിരുന്നു… ഓരോന്ന് പറഞ്ഞ് പൊട്ടിച്ചിരിചും പരസ്പരം കളിയാക്കിയും അവർ പോയികൊണ്ടിരുന്നു…

പെട്ടന്നാണ് ആകാശം മുഴുവൻ ഇരുണ്ട് കൂടിയതും കാറു വച്ചതും… ചെറുതായി ഇടിയും വെട്ടുന്നുണ്ട്.. ഒരു ചെറിയ കാറ്റും വീശുന്നുണ്ട്…

ദിയ: ഷൈൻ.. ഒരു മഴക്കോള് കാണുന്നുണ്ടല്ലോ…

ഷൈൻ: അതെ പെട്ടന്ന് പോകാം…

ഷൈൻ അത് പറഞ്ഞ് തീർന്നതും വലിയ വലിയ തുള്ളികൾ ആയി ആദ്യം ചെറുതായും പിന്നെ വലുതായും മഴ പെയ്യാൻ ആരംഭിച്ചു…

പേരും മഴ എന്ന് പറഞ്ഞാൽ പോര അത്രക്കും മഴ.. ഒരു നിലക്കും വണ്ടി ഓടിച്ച് പോകാൻ പറ്റാത്ത അവസ്ഥ…

ഷൈൻ: നമുക്ക് ആ ബസ് സ്റ്റോപ്പിൽ കയറി നിക്കാം… മഴ തോർന്നിട്ട്‌ പോകാം…

ദിയ: ശരി….

അങ്ങനെ ഷൈൻ തൊട്ട് മുന്നിൽ കണ്ട ബസ്സ് സ്റ്റോപ്പിന് മുന്നിൽ വണ്ടി നിർത്തി.. അവർ രണ്ടുപേരും ഓടി അകത്തേക്ക് കയറി…

ബസ്സ് സ്റ്റോപ്പ് എന്ന് പറയുമ്പോൾ ഒരു പഴയ കെട്ടിടം.. ഉള്ളിൽ നല്ല വൃത്തി ഉണ്ടെങ്കിലും പുറം ആകെ പായൽ പിടിച്ചിരുന്നു… അതിന്റെ പിറകിൽ ആയി വലിയ ഒരു ഗുൽമോഹർ മരം…

ഒരു പന്തൽ എന്നോണം അത് സ്റ്റോപ്പിന് മുകളിൽ തല ഉയർത്തി നിന്നു… അതിന്റെ ചുവന്ന പുഷ്പങ്ങൾ റോഡിലും സ്റൊപ്പിന്റെ പരിസരത്തും മഴയിൽ നനഞ്ഞ് കിടന്നിരുന്നു….

അവരെ കൂടാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല… എപ്പോഴെങ്കിലും പോകുന്ന ചില കാറുകൾ ഒഴിച്ചാൽ റോഡിലും വണ്ടികൾ ഒന്നും ഇല്ല… മഴ അപ്പോളും തകർത്ത് പെയ്യുകയാണ്…

ഷൈൻ: പെട്ടൊന്നൊരു മഴ അല്ലേ.. ഒടുക്കത്തെ തണുപ്പ്…

ദിയ: അതെ.. ഇനി ഇപ്പൊ എപ്പോ തോരുവോ എന്തോ..??

അവർ രണ്ടുപേരും സ്റ്റോപ്പിൽ ഇരുന്നു… രണ്ടുപേരും അടുത്തടുത്ത് ആയാണ് ഇരിക്കുന്നത്… നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്… ഇടിമുഴക്കം ചെറുതായി കേൾക്കാം…

ദിയ മറ്റൊന്നും ശ്രദ്ധിക്കാതെ കൊച്ചു കുട്ടികളെ പോലെ മഴയും നോക്കി കൊണ്ട് ഇരിപ്പാണ്…

ഷൈൻ ദിയയെ ഒന്ന് ശ്രദ്ധിച്ചു നോക്കി… അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്… ചിലപ്പോൾ മഴ നനഞ്ഞതിന്റെയും കാറ്റ് വീശുന്നതിന്റെയും കൊണ്ടാവാം…

ഷൈൻ ഒന്നുകൂടി ദിയയോട് ചേർന്ന് ഇരുന്നു… എന്നിട്ട് ഇരിപ്പിടത്തിൽ വച്ചിരുന്ന അവളുടെ കൈക്ക്‌ മേലെ പതിയെ കൈ വച്ചു…

ദിയ എന്തെ എന്ന അർത്ഥത്തിൽ പുരികം ഉയർത്തി ഷൈനിനെ കാണിച്ചു… ഷൈൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമലുയർത്തി കാണിച്ചു…

ഷൈനിന്റെ കൈ പതിയെ ദിയയുടെ കയ്യിനെ മുറുകെ പിടിച്ചു… മറ്റൊന്നും ആലോചിക്കാതെ ദിയയും അവളുടെ കയ്യാൽ ഷൈനിന്റെ കയ്യിൽ മുറുകെ പിടിച്ചു….

ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി…. അവരിരുവരിലും പ്രണയം നിറഞ്ഞ് തുളുമ്പി.. ജീവിതത്തിൽ മുൻപ് എങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ഫീലിംഗ് ദിയ ആദ്യമായി അനുഭവിക്കുകയായിരുന്നു….

അവള് അറിയാതെ തന്നെ ഷൈനിന്റെ തോളിലേക്ക് തല ചായ്ച്ചു…

ഷൈനിന്റെ കണ്ണുകളിൽ അപ്പോൾ ഉണ്ടായ ഭാവം ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെതിന് സമാനം ആയിരുന്നു….

മഴ തോരുന്നത് വരെ അവർ അവിടെ അങ്ങനെ ഇരുന്നു… തമ്മിൽ ഒന്നും സംസാരിച്ചില്ല… എങ്കിലും ദിയ ഷൈനിനെ പ്രണയിക്കുന്നു എന്നതിന് ഇതിൽ പരം തെളിവ് ഒന്നും തന്നെ വേണ്ടായിരുന്നു….

ബസ്സ് സ്റ്റോപ്പിന്റെ ഷീറ്റിൽ നിന്നും മഴ തുള്ളികൾ നിലത്ത് വീഴുന്ന ശബ്ദം മാത്രം… ഷൈൻ പതിയെ ദിയയെ തട്ടി വിളിച്ചു.. അവളുടെ കൈ അപ്പോളും ഷൈനിന്റെ കൈക്കുള്ളിൽ ആയിരുന്നു…

ഷൈൻ: ദിയ.. പോകാം…??

ദിയ ഷൈനിന്റെ തോളിൽ നിന്നും തല ഉയർത്തി നോക്കിയ ശേഷം ചിരിച്ച് കൊണ്ട് പോകാം എന്ന് പറഞ്ഞു….

അങ്ങനെ അവർ രണ്ടുപേരും വണ്ടിയിൽ കയറി യാത്ര തുടർന്നു… മഴ പെയ്ത് തോർന്നത് കൊണ്ട് നല്ല തണുപ്പാണ്…. കാറ്റ് അടിച്ച് കേറുന്നുണ്ട്…

ദിയ പുറകിൽ കൂനി കൂടി ഇരിപ്പാണ്…

കുറച്ച് മുന്നോട്ട് വന്നപ്പോൾ ആണ് ഒരു ചീനി മരത്തിന്റെ ചുവട്ടിൽ കുറച്ച് ബെഞ്ച് ഒക്കെ ഇട്ട് ഈവനിംഗ് സ്നാക്സ് എന്ന ബോർഡ് ഒക്കെ വച്ച് ഒരു ചായക്കട ഷൈൻ കണ്ടത്…

ഷൈൻ: ദിയാ.. ഓരോ ചായ കുടിച്ചാലോ..??? ഇൗ തണുപ്പത്ത് നല്ല ചൂട് ചായ കുടിച്ചാൽ അടിപൊളി ആയിരിക്കും…

ഷൈനിനോട് നോ പറയാൻ ദിയക്ക്‌ തോന്നിയില്ല… അത് കൊണ്ട് അവള് ചിരിച്ച് കൊണ്ട് ഓകെ പറഞ്ഞു…

ഷൈൻ കടയുടെ മുന്നിൽ വണ്ടി നിർത്തി.. എന്നിട്ട് അവർ രണ്ടുപേരും ഇറങ്ങി ബഞ്ചിൽ ഇരുന്നു…

നല്ല ചൂട് ചായയും ചൂടുള്ള ഫ്രഷ് സമൂസയും കഴിച്ചു… ഷൈനിന്റെ കൂടെ ഉള്ള ഓരോ നിമിഷവും ദിയക്ക്‌ അത്രയും പ്രിയപ്പെട്ടത് ആവാൻ തുടങ്ങിയിരുന്നു…

ചായയുടെ പൈസ ഒക്കെ കൊടുത്ത് അവർ നേരെ ഹോസ്റ്റലിലേക്ക് വിട്ടു… ഒട്ടും വൈകാതെ തന്നെ അവർ ഹോസ്റ്റലിൽ എത്തി..

ഷൈൻ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി.. ദിയ വണ്ടിയിൽ നിന്നും ഇറങ്ങി ഷൈനിന്റെ അടുത്തേക്ക് നിന്നു…

ദിയ: ലേഡീസ് ഹോസ്റ്റൽ ആയത് കൊണ്ട് കയറാൻ പറയുന്നില്ല…

ഷൈൻ: ഏയ്.. അത് കുഴപ്പല്ല..

ദിയ: പിന്നെ ഷൈൻ.. താങ്ക്സ്… താങ്ക്സ് എ ലോട്ട്‌…

ഷൈൻ: എന്തിനാ ഇത്രേം താങ്ക്സ്..??

ദിയ: ഇത് പോലൊരു ദിവസം തന്നതിന്…

ഷൈൻ: ഏയ്… താൻ ചില നേരത്ത് മായ ആകുന്നുണ്ടോ എന്നൊരു ഡൌട്ട്‌…??

ദിയ: ആണല്ലേ… എനിക്കും ചിലപ്പോ അങ്ങനെ തോന്നുന്നുണ്ട്…

ഷൈൻ: ശരി എന്നാൽ.. താൻ ചെല്ല്‌.. നാളെ കാണാം…

ദിയ: ബായ്‌ ഷൈൻ… ആ.. പിന്നെ ഷൈൻ.. തന്റെ ഫോൺ നമ്പർ ഒന്ന് തരണം.. എന്തേലും ഉണ്ടെങ്കിൽ വിളിക്കാലോ..

ഷൈൻ: ഓ അത് നേരാ.. ഞാനും അത് വിചാരിച്ചിരുന്നു… ഓകെ.. നോട്ട്‌ ചെയ്തോളൂ.. 95********

ദിയ: ശരി ഷൈൻ.. ഞാൻ ടെക്സ്റ്റ് ചെയ്യാം…

ഷൈൻ: ഓകെ… ബൈ…

ദിയ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. ഹൊ എന്തൊരു വലിയ ഗേറ്റ്… അകത്തേക്ക് കാണുന്നു പോലും ഇല്ല.. ഷൈൻ വീണ്ടും കോളേജിലേക്ക് വണ്ടി എടുക്കാൻ ഒരുങ്ങിയതും ഫോൺ റിംഗ് ചെയ്തു…

ഇവൾ ഇത്ര വേഗം മിസ്സ് അടിച്ചോ.. നോക്കിയപ്പോൾ ആൻഡ്രൂ ആണ്…

ഷൈൻ: ഹലോ.. ആൻഡ്രൂ പറയെടാ..

ആൻഡ്രൂ: നീ എവിടെ ഇപ്പൊ..??

ഷൈൻ: ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ.. മഴ പെയ്തത് കൊണ്ട് ലേറ്റ് ആയി പോയി…

ആൻഡ്രൂ: അത് നേരാ.. നീ ഒരു കാര്യം ചെയ് നേരെ വീട്ടിലേക്ക് പോരെ.. ഞാൻ വീട്ടിൽ എത്തി..

ഷൈൻ: ഹേ.. അതെന്ത് പറ്റി..??

ആൻഡ്രൂ: എടാ മഴ പെയ്തപ്പോ ആകെ തണുപ്പ് പിടിച്ചു.. പിന്നെ നീ വരാൻ ലേറ്റ് ആകും എന്നുള്ളത് കൊണ്ട് ഞങൾ ഇങ്ങു പോന്നു..

ഷൈൻ: അല്ല നീ എങ്ങനെ വീടെത്തി..??

ആൻഡ്രൂ: ഞാൻ ഒരു ഉബർ പിടിച്ച് ഇങ്ങ് പോന്നു..

ഷൈൻ: എടാ അപോ നീ ചേച്ചിയോട് എന്ത് പറഞ്ഞു..?

ആൻഡ്രൂ: അത് നീ ഒരു ഫ്രണ്ടിനു സുഖം ഇല്ലാത്തത് കൊണ്ട് അവനെ ഡ്രോപ്പ് ചെയ്യാൻ പോയി എന്ന് പറഞ്ഞു..

ഷൈൻ: ചെറിയ ഒരു കള്ളോം കിട്ടീലെ പറയാൻ…??

ആൻഡ്രൂ: അത് അപ്പോ വായിൽ വന്നത് അങ്ങ് പറഞ്ഞു.. നീ പെട്ടന്ന് വാ..

ഷൈൻ: ഹാ നീ വച്ചോ ഞാൻ ദാ എത്തി…

ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഈ സമയം കൊണ്ട് ദിയ റൂമിൽ എത്തിയിരുന്നു… അകത്ത് കയറിയപ്പോൾ മായ ജനലരികിൽ ഇരിക്കുന്നത് കണ്ടു…

ദിയ: എന്താ മോളെ.. മഴ കാണുവാരുന്നോ..??

മായ: നീ മഴയത്ത് എവിടെ ആയിരുന്നു..??

ദിയ: അതൊക്കെ പറയാം.. പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ട്…

മായ: അതെനിക്ക് നിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി..

ദിയ: അതെങ്ങനെ..??

മായ: ഞാൻ നിന്നെ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ…

ദിയ: ശരി.. നീ നിക്ക്‌ ഞാനീ ഡ്രസ്സ് ഒക്കെ ഒന്ന് മാറട്ടെ…

അങ്ങനെ ദിയ ഡ്രസ്സ് ഒക്കെ മാറി ബെഡിൽ വന്ന് ഇരുന്നു.. മായയും അവൾക്കരികിൽ വന്നിരുന്നു..

മായ: ഇനി പറ.. എന്തൊക്കെ ഉണ്ടായി ഇന്ന്..??

ദിയ രാവിലെ മുതൽ ഈ നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ മായയോട് പറഞ്ഞു…

എല്ലാം കേട്ടപ്പോൾ മായ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്..

ദിയ: നീ എന്തിനാ ചിരിക്കുന്നത്..???

മായ വളരെ പാട് പെട്ട്‌ ചിരി നിയന്ത്രിച്ച് ആംഗ്യം കാണിക്കാൻ തുടങ്ങി..

മായ: എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇത് ഇങ്ങനെയേ വരൂ എന്ന്…

ദിയ: എങ്ങനെ..??

മായ: നിങ്ങള് രണ്ടാളും പ്രേമത്തിൽ ആകും എന്ന്…

ദിയ: പ്രേമത്തിലോ…??? ഒന്ന് പോടി..

മായ: എന്റെ മോളെ.. ഇനിയെങ്കിലും ഒന്ന് സമ്മതിച്ച് കൂടെ…

ദിയ: ശരി ഇനി ഇപ്പൊ ആണെന്ന് തന്നെ വക്കാം.. നിന്നോട് ആരു പറഞ്ഞു ഇത് ഇങ്ങനെയേ വരൂ എന്ന്..??

മായ: അതാണല്ലോ അതിന്റെ കീഴ്‌വഴക്കം.. സാധാരണ സിനിമയിൽ ഒക്കെ അങ്ങനെ ആണല്ലോ.. നായകനും നായികയും തുടക്കത്തിൽ മുട്ടൻ ഉടക്ക്‌.. പിന്നെ അവസാനം പ്രേമത്തിൽ ആകും സ്റ്റോറി ഫിനിഷ്…

ദിയ: ഓഹ്‌.. അപോ സിനിമാ കഥ വച്ച് ഊഹിച്ചതാണ്…

മായ: അതെ.. ഏതായാലും എന്റെ നോവലിന് ഒരു നല്ല ക്ലൈമാക്സ് കിട്ടി…

ദിയ: ഒഹ്.. നിനക്ക് നിന്റെ നോവല്…

മായ: നീ നോക്കിക്കോ അതികം വൈകാതെ അവൻ നിന്നെ പ്രോപ്പോസ് ചെയ്യും..

ദിയ: പിന്നെ.. വട്ട് പറയാതെ പോടി…

മായ: വട്ടല്ല മോളെ.. സത്യം.. പക്ഷേ അത് വേണ്ട.. നീ അവനോട് പോയി പ്രോപ്പോസ് ചെയ്‌..

ദിയ: അതെന്താ അങ്ങനെ..??

മായ: അപ്പോളല്ലെ നോവലിലെ പോലെ ആകതൊള്ളു…

ദിയ: ഓഹ്‌.. നിന്റെ ഒരു നോവൽ… പോടി..

മായ: ഏതായാലും നിങ്ങള് ഒന്നിച്ചല്ലോ.. അത് മതി…

ദിയ: നിനക്ക് നല്ല വട്ടാണ്… നോവൽ എഴുതി വട്ടായതാ എന്ന് തോന്നുന്നു…

മായ മറുപടി പറയാതെ ചിരിക്കുക മാത്രം ചെയ്തു…. സത്യത്തിൽ ഒറ്റയടിക്ക് താൻ പ്രണയത്തിൽ ആണ് എന്ന് സമ്മതിച്ചു കൊടുക്കാൻ ഉള്ള മടി ആയിരുന്നു ദിയക്ക്‌… പക്ഷേ അവളുടെ ഉള്ള് മറ്റാരേക്കാളും നന്നായി വായിക്കാൻ അറിയുന്ന മായക്ക്‌ അത് എപ്പോഴേ മനസ്സിലായിരുന്നു…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

അങ്ങനെ വീട്ടിൽ എത്തിയ ഷൈനും വള്ളി പുള്ളി തെറ്റാതെ എല്ലാ കാര്യവും ആൻഡ്രുവിനോട് പറഞ്ഞു… എല്ലാം കേട്ട് നിന്ന ശേഷം അൽപ നേരം ആലോചിച്ചു നിന്ന ശേഷം ആൻഡ്രൂ പറഞ്ഞ് തുടങ്ങി…

ആൻഡ്രൂ: അപ്പോ അവള് വീണു…

ഷൈൻ: അതേ.. അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു…

ആൻഡ്രൂ: അവള് സീരിയസ് ആണോ..??

ഷൈൻ: അതെനിക്ക് എങ്ങനെ അറിയും..?? ആണെന്ന് തോന്നുന്നു…

ആൻഡ്രൂ: സീരിയസ് ആണെങ്കിൽ നിനക്കും സീരിയസ് ആയിക്കൂടെ..??

ഷൈൻ: എങ്ങനെ..???

ആൻഡ്രൂ: അല്ല.. നിനക്കും അവളെ… സീരിയസ് ആയി.. പ്രണയിച്ചൂടെ….???

ഷൈൻ: ടാ ആൻഡ്രൂ.. നിന്നോട് ഞാൻ ഇതിന്റെ ഉത്തരം മുന്നേ പറഞ്ഞതാണ്… നിനക്കെന്താ ഇപ്പൊ പെട്ടന്നൊരു മനംമാറ്റം..??

ആൻഡ്രൂ: മനംമാറ്റം ഒന്നും അല്ല അളിയാ ഞാൻ ഒരു സജ്ജശൻ പറഞ്ഞു അത്രേ ഒള്ളു…

ഷൈൻ: എന്തായാലും നിന്റെ ഈ സജ്ജശൻ വേണ്ട….

ആൻഡ്രൂ: ഓകെ.. വേണ്ട.. പക്ഷേ എന്നാലും നീ എന്റെ ഒരു ചോദ്യത്തിന് ഉത്തരം തരണം…

ഷൈൻ: എന്ത് ചോദ്യം..??

ആൻഡ്രൂ: നിങ്ങള് തമ്മില് ഇത്രേം അടുത്ത് ഇടപഴകിയിട്ടും നിനക്ക് അവളോട് ഒന്നും തോന്നിയില്ലേ…???

ഷൈൻ: അത്… എന്ത്.. എന്ത് തോന്നാൻ..???

ആൻഡ്രൂ: ഒരിക്കൽ പോലും നിന്റെ മനസ്സ് പാളിയില്ലെ…??

ആൻഡ്രുവിന്റെ ആ ചോദ്യം ഷൈനിന്റെ മനസ്സിൽ ചെറിയ ഒരു ചാൻചാട്ടം ഉണ്ടാക്കി.. ഷൈൻ അറിയാതെ തന്നെ ആ ചോദ്യം തന്റെ മനസാക്ഷിയോട് ചോദിക്കാൻ തുടങ്ങി…. ഒന്നും പറയാതെ ആലോചിച്ച് നിൽക്കുന്ന ഷൈനിനെ നോക്കി ആൻഡ്രൂ വീണ്ടും ചോദിച്ചു…

ആൻഡ്രൂ: നീ എന്താ ഒന്നും പറയാത്തത്..???

ഷൈൻ: അത് പിന്നെ… മനസ്സ്.. മനസ്സ്… ഇല്ല.. പാളിയൊന്നും ഇല്ല…

ആൻഡ്രൂ: നിന്റെ മറുപടിയിൽ തന്നെ ഉണ്ട് ഷൈൻ അതിന്റെ ഉത്തരം…

ഷൈൻ: ഓകെ.. ഞാൻ സമ്മതിച്ചു… ചിലപ്പോ ഒക്കെ എനിക്ക് അങ്ങനെ തോന്നി… പ്രത്യേകിച്ച് ആ ബസ്സ്‌സ്റ്റ്റോപിൽ ഇരുന്നപ്പോൾ ഒക്കെ… പക്ഷേ അവള് എന്നോട് ചെയ്തതും അഞ്ജലിയുടെ മുഖവും ഒക്കെ മനസ്സിലേക്ക് വരുമ്പോൾ അത് താണെ ഇല്ലാതാവും…

നീ എന്തൊരു സൈക്കോ ആണ് എന്ന് ചോദിക്കാൻ ആണ് ആൻഡ്രുവിന് തോന്നിയത്.. എന്നാൽ അത് പറഞ്ഞാൽ ഉള്ള ഷൈനിന്റെ പ്രതികരണം ഓർത്ത് ഭയന്നപ്പോൾ ആൻഡ്രൂ മറുപടി മാറ്റി…

ആൻഡ്രൂ: ഹും… ഓകെ…

പെട്ടന്നാണ് ഷൈനിന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്… നോക്കിയപ്പോൾ വാട്ട്സ്ആപ് മെസ്സേജ് ആണ്… സേവ് ചെയ്യാത്ത നമ്പർ.. എന്നാൽ ഡിപി യിൽ ഉള്ള ഫോട്ടോ കണ്ടപ്പോൾ തന്നെ ഷൈനിന് അത് ദിയ ആണെന്ന് മനസ്സിലായി…

അങ്ങനെ അവർ ഇരുവരും മെസ്സേജ് ചെയ്യാൻ ആരംഭിച്ചു….

ഇത് എല്ലാത്തിന്റെയും ഒരു തുടക്കം ആയിരുന്നു…. കൂടുതലായി ഒന്നും പറയേണ്ട കാര്യം ഇല്ലല്ലോ… ദിയക്ക്‌ ഷൈനിനോട് മുൻപ് എങ്ങും തോന്നിയിട്ടില്ലാത്ത ഒരു തരം ഫീലിങ്സ് വന്നു തുടങ്ങിയിരിക്കുന്നു… അതിനെ പ്രണയം എന്ന് വിളിക്കാൻ ദിയ സമ്മതിച്ചിരുന്നില്ല എങ്കിലും സത്യം അത് തന്നെ ആയിരുന്നു…

ഷൈൻ തന്റെ ഭാഗം നന്നായി തന്നെ അഭിനയിച്ചു കൊണ്ടിരുന്നു… പാവം ദിയ ഒന്നും അറിയാതെ ഷൈനിന് തന്നോടുള്ളത് യഥാർത്ഥ പ്രണയം തന്നെ ആണെന്ന് കരുതി ഷൈനിനെ അളവറ്റ് സ്നേഹിക്കുക ആയിരുന്നു….

പലപ്പോഴും ദിയയുടെ നോട്ടത്തിലും സംസാരത്തിലും സൗന്ദര്യത്തിലും എല്ലാം വീണു പോകാതെ ഇരിക്കാൻ ഷൈൻ നനായി പാട് പെട്ടു…

പക്ഷേ ആൻഡ്രൂ സംശയിച്ച പോലെ തന്നെ ഷൈനിന്റെ ഉള്ളിൽ ഉള്ള പക അത്തരം വികാരങ്ങളെ എല്ലാം ഇല്ലാതാക്കി കൊണ്ടിരുന്നു…

കൂട്ടുകാരുടെ കൂടെ ഉള്ളതിനേക്കാൾ സമയം ഷൈൻ ദിയയുടെ കൂടെ ചിലവഴിക്കാൻ തുടങ്ങി… അവർ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ ഇഷ്ടം തുറന്ന് പറഞ്ഞില്ല.. എന്നാൽ ഇരുവർക്കും അത് നനായി അറിയാമായിരുന്നു…

ലൈബ്രറി ജോലിയും മറ്റ് പരിപാടികളും എല്ലാം മുറ പോലെ തന്നെ നടന്നു… ഇതിന്റെ എല്ലാം ഇടയിലും തന്റെ പ്രധാന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ട്‌ പടിയായ പ്രാക്ടീസ് ഷൈൻ മുടക്കിയില്ല…

ഒരാളെ പോലും പ്രണയിക്കില്ല വിവാഹം കഴിക്കില്ല എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന ദിയയിൽ പെട്ടെന്നുണ്ടായ ഈ മാറ്റത്തിലും ഷൈനിനോടുള്ള ഇഷ്ടതിലും മായ വളരെ സന്തുഷ്ട ആയിരുന്നു…

മായക്ക്‌ ഒരിക്കലും ഷൈനിനോട് വേറെ രീതിയിൽ ഉള്ള ചിന്തകൾ ഒന്നും ഉണ്ടായിട്ടില്ല…

അവള് എപോളും ഷൈനിനെയും ദിയയെയും ചേർത്ത് മാത്രമേ സങ്കല്പിചിരുന്നൊള്ളു… എന്തോ.. ചിലപ്പോൾ മായയുടെ മനസ്സ് കീഴടക്കാൻ മാത്രം ഉള്ള പ്രത്യേകത അവള് ഷൈനിൽ കണ്ടുകാണില്ല…

മീനാക്ഷി ഇതിന്റെ എല്ലാം ഇടയിലും ഗ്യാപ്പ് കിട്ടുമ്പോൾ ഒക്കെ ഷൈനിന്റെ പിന്നാലെ നടന്നു കൊണ്ടിരുന്നു.. സത്യത്തിൽ അവളുടെ ഉദ്ദേശം എന്താണ് എന്ന കാര്യത്തിൽ ഷൈനിന് ഒരു ഐഡിയയും ഇല്ലായിരുന്നു…

പിന്നെ നൂറു കൂട്ടം കാര്യങ്ങൾ ഉള്ളത് കൊണ്ട് തൽക്കാലം അതിനു അത്ര പ്രാധാന്യം കൊടുക്കാൻ പോയില്ല…

ആൻഡ്രുവും ആയിഷയും തമ്മിൽ ഇപ്പൊൾ നല്ല കൂട്ടാണ്.. മിക്കവാറും ഷൈനിന്റെ സഹായം ഒന്നും ഇല്ലാതെ തന്നെ ആൻഡ്രൂ ആയിഷയെ വളക്കും എന്നാണ് തോന്നുന്നത്…

എന്നാലും ഇത്രേം ബോൾഡ് ആയ ദിയ ഇത്ര പെട്ടന്ന് എങ്ങനെ ഷൈനിന് വളഞ്ഞു എന്നായിരുന്നു ആൻഡ്രൂ ചിന്തിച്ചു കൊണ്ടിരുന്നത്… ഒരു ഷോക്കിന് ഇത്രേം ഒക്കെ പവർ ഉണ്ടല്ലേ….

ദിവസങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടെ ഇരുന്നു… ഷൈനിന്റെയും ദിയയുടെയും പ്രണയ സുരഭില ദിവസങ്ങൾ ആയിരുന്നു അതെല്ലാം…

സിനിമ ഒക്കെ ആയിരുന്നെങ്കിൽ ഒരു പാട്ടിനൊക്കെ ഉള്ള വകുപ്പ് ഉണ്ടായിരുന്നു…

പിന്നെ എന്തൊക്കെ പറഞ്ഞാലും ദിയക്ക്‌ മാത്രമല്ലേ യഥാർത്ഥ പ്രണയം ഉള്ളത് ഷൈനിന്റെ വെറും അഭിനയം മാത്രം അല്ലേ… എല്ലാ ദിവസവും നടക്കുന്ന കാര്യങ്ങൾ ഏറെ സന്തോഷത്തോടെ ദിയ മായയോട് പറയും… അത് പോലെ സന്തോഷം ഒന്നും ഇല്ലെങ്കിലും ഷൈനും എല്ലാ കാര്യങ്ങളും കൂട്ടുകാരോട് പറയും…

പിന്നീട് വന്ന ദിവസങ്ങളിൽ ഷൈൻ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത് ട്രെയിനിങ്ങിന് വേണ്ടി ആയിരുന്നു..

തന്റെ കാമുകൻ വിജയിക്കുക എന്നത് ദിയയുടെ കൂടി ആവശ്യം ആണല്ലോ ഇപ്പൊൾ… അത് കൊണ്ട് അവള് തന്നെ അങ്ങോട്ട് ഷൈനിനോട് ഇക്കാര്യം പറയുക ആയിരുന്നു….

അരവിന്ദ് വളരെ കാര്യമായിട്ട് തന്നെ ആണ് ഷൈനിനെ ട്രെയിൻ ചെയ്യിക്കുന്നത്… ഷൈനിന് യാതോരു വിധ മുൻപരിചയം ഇല്ലാത്തത് കൊണ്ട് എല്ലാം കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു… എങ്കിലും ഷൈനിന്റെ ഉള്ളിലെ വാശിയും കടുത്ത നിശ്ചയ ധാർഢ്യവും അതെല്ലാം മറികടക്കാൻ അവനെ സഹായിച്ചു….

കടുത്ത പരിശീലനവും ദിയയോടുള്ള വ്യാജ പ്രണയവും നന്നായി തന്നെ ഷൈൻ മെയിന്റൈൻ ചെയ്തു കൊണ്ടിരുന്നു… എന്നാൽ അത് അധിക നാൾ നീട്ടിക്കൊണ്ട് പോകേണ്ടി വന്നില്ല… സമയം ആയിരിക്കുന്നു….

അതേ ഫൗണ്ടേഷൻ ഡെയ്ക്ക് ഇനി കേവലം രണ്ട് നാൾ മാത്രം…… 🌀🌀🌀🌀🌀🌀🌀🌀🌀🌀

ഗ്രൗണ്ടിൽ നിന്നും ഏറെ നേരത്തെ പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകാൻ വേണ്ടി പാർക്കിങിലേക്ക്‌ വരികയായിരുന്നു ഷൈനും കൂട്ടുകാരും…

ആൻഡ്രൂ: ടാ അത് അവൻ അല്ലേ അർജുൻ…

ഷൈൻ: അവൻ എന്താ നമ്മുടെ വണ്ടിക്ക് അടുത്ത്..??

അർജ്ജുനും കൂട്ടുകാരും ഷൈനിന്റെ ബൈക്കിന് ചുറ്റും നിൽക്കുക ആയിരുന്നു…

ഷൈനും കൂട്ടുകാരും അടുത്ത് എത്തിയതും അർജുൻ ബൈക്കിന് മുകളിൽ നിന്ന് ഇറങ്ങി ഷൈനിന്റെ അടുത്തേക്ക് ചെന്നു…

അർജുൻ: എന്താ ഷൈൻ… നന്നായി വിയർത്തിട്ടുണ്ടല്ലോ..?? നല്ല ട്രെയിനിംഗ് ആണെന്ന് തോന്നുന്നു…??

ഷൈൻ മറുപടി ഒന്നും പറയാതെ പുച്ഛത്തോടെ ചിരിക്കുക മാത്രം ചെയ്തു…

അർജുൻ: ഓകെ.. അപ്പോ.. ഇനി വെറും രണ്ട് ദിവസം മാത്രം… ഞാൻ ഇവിടെ വന്നത് നമ്മുടെ മാച്ചിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആണ്…

അരവിന്ദ്: എന്ത് കാര്യം..??

അർജുൻ: കുറച്ച് റൂൾസ് ആൻഡ് റഗുലേഷൻ…

അരവിന്ദ്: ഇപ്പൊ ഈ സമയത്ത് എന്ത് റൂൾസ്..??

അർജുൻ: ഹാ.. നിങ്ങള് പേടിക്കണ്ട.. വല്ല്യ സംഭവം ഒന്നും അല്ല…

അരവിന്ദ്: നീ പറ.. കേട്ടിട്ട് പറയാം അംഗീകരിക്കണോ വേണ്ടയോ എന്ന്…

അർജുൻ ചിരിച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി…

അർജുൻ: ആകെ മൂന്ന് പോയിന്റ് മാത്രം ഒള്ളു… നമ്പർ വൺ.. നമ്മുടെ മത്സരത്തിന് നോ റെഫ്രി… നമ്പർ ടു.. ബോക്സിങ് മാച്ചിൽ ഉള്ള യാതൊരു നിയമങ്ങളും ഇതിൽ ബാധകം അല്ല.. ജയിക്കണം എങ്കിൽ എതിരാളിയെ അടിച്ച് തോൽപ്പിച്ച് അവനെ കൊണ്ട് പറയിപ്പിക്കണം മതി എന്ന്… നമ്പർ ത്രീ.. യാതൊരു വിധ സേഫ്റ്റി എക്യുപ്മെന്റ്സ് ഉപയോഗിക്കാൻ പാടില്ല.. നോ ഗ്ലൗസ്, നോ ഹാൻഡ് വ്രാപ്, നോ മൗത്ത് ഗാർഡ്.. എനിതിങ്….

ഷൈൻ മറുപടി ഒന്നും പറയാതെ അരവിന്ദിനെ നോക്കി.. അരവിന്ദ് സമ്മതിച്ചു എന്ന ഭാവത്തിൽ കണ്ണടച്ച് കാണിച്ചു… അത് കണ്ടതും ഷൈൻ അർജുനോട് പറഞ്ഞു…

ഷൈൻ: സമ്മതം…

അർജുൻ: ഹും… ഓകെ…

അർജുൻ കുറച്ച് മുന്നോട്ട് ആഞ്ഞ് ഷൈനിന്റെ ചെവിയിൽ പറഞ്ഞു…

അർജുൻ: മതി എന്ന് പറയാൻ.. നിന്റെ ജീവൻ ഞാൻ ബാക്കി വക്കാം…

ഷൈൻ: മതി എന്ന് പറയാൻ പോലും നിന്നെ ഞാൻ സമ്മതിക്കില്ല….

അർജുൻ പുച്ഛത്തോടെ ഷൈനിനെ നോക്കി ചിരിച്ച് കൊണ്ട് അവിടെ നിന്ന് കൂട്ടുകാരുടെ കൂടെ പോയി…

അർജുൻ പോയതും ആൻഡ്രൂ ഷൈനിനോട് ചോദിച്ചു…

ആൻഡ്രൂ: നീ എന്ത് കണ്ടിട്ടാണ് അവനോട് സമ്മതം എന്ന് പറഞ്ഞത്….

അരവിന്ദ്: അത് കുഴപ്പം ഇല്ല.. ഒരു കണക്കിന് അത് തന്നെ ആണ് നല്ലത്..

ആൻഡ്രൂ: അതെന്താ..???

അരവിന്ദ്: നീ അർജുന്റെ ഭാഗത്ത് നിന്നാണ് ആലോചിക്കുന്നത് ഷൈനിന്റെ ഭാഗത്ത് നിന്ന് ആലോചിക്ക്…

ആൻഡ്രൂ: എങ്ങനെ ..??

അരവിന്ദ്: ഷൈനിന് അർജുൻ മതി എന്ന് പറയുന്ന വരെ അവനെ അടിച്ചൂടെ…

ആൻഡ്രൂ: അത് ശരിയാണ്…

അരവിന്ദ് ഷൈനിന്റെ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു…

അരവിന്ദ്: ഇത് നിനക്ക് ബെസ്റ്റ് ചാൻസ് ആണ്…

ഷൈൻ: ഹും മനസ്സിലായി…

അരവിന്ദ്: ഒന്നും നോക്കണ്ട അടിച്ച് പൊളിച്ചേക്ക്‌….

ഷൈൻ മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു… 🌀🌀🌀🌀🌀🌀🌀🌀🌀🌀

മുറിയിൽ തന്റെ പതിവ് സ്ഥലത്ത് ഇരിക്കുകയായിരുന്നു മായ… ദിയ പുറകിലൂടെ വന്ന് അവളുടെ തോളിൽ കൈയിട്ട് ഇരുന്നു… മായ എന്ത് പറ്റി എന്ന ഭാവത്തിൽ കൈ കൊണ്ട് ചോദിച്ചു..

ദിയ: മറ്റന്നാൾ ആണ് ഫൗണ്ടേഷൻ…

മായ: അതിന്..??

ദിയ: ഷൈനിന്റെയും അർജുന്റെയും മാച്ച്….

മായ: അത് നീ പേടിക്കണ്ട.. ഷൈൻ തന്നെ ജയിക്കൂ..

ദിയ: അതെനിക്കും അറിയാം.. എന്നാലും ഒരു പേടി…

മായ: ഒരു പേടിയും വേണ്ട…

ദിയ: മാച്ച് കഴിഞ്ഞിട്ട് ഞാൻ അവനോട് പറയാൻ പോവാണ്…

മായ: എന്ത്..??

ദിയ: നിന്റെ നോവലിന്റെ ക്ലൈമാക്സ്…

മായ: ആണോ…?? സൂപ്പർ…

ദിയ: ഞാൻ മുന്നേ പറയണം എന്ന് കരുതിയതാണ്… പക്ഷേ മാച്ചിൽ ഉള്ള അവന്റെ ശ്രദ്ധ പോകാതെ ഇരിക്കാൻ പറഞ്ഞില്ല എന്നെ ഒള്ളു… ഇനിയും വൈകിയാൽ ചിലപ്പോ… ശരിയാവില്ല….

മായ: അതെന്താ ഇനിയും വൈകിയാൽ ആരെങ്കിലും അടിച്ചോണ്ട് പോകും എന്ന് പേടിച്ചിട്ടാണോ..??

ദിയ: പോടി.. ആ പേടി ഒന്നും എനിക്കില്ല… എന്റെ ഷൈൻ എന്നെ വിട്ട് എങ്ങോട്ടും പോകില്ല….

അറിയാതെ ആണെങ്കിലും ദിയയുടെ വായിൽ നിന്നും അത് കേട്ടപ്പോൾ മായക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി….

പിറ്റെ ദിവസം മുഴുവൻ ഷൈൻ ചിലവഴിച്ചത് പരിശീലനത്തിന് വേണ്ടി മാത്രം ആയിരുന്നു… അരവിന്ദ് തന്റെ കഴിവിന്റെ പരമാവധി ഷൈനിന്റെ ട്രെയിനിങ്ങിന് വേണ്ടി ഉപയോഗിച്ചു… രാത്രി വൈകിയും ഏറെ നേരം അവർ പരിശീലനങ്ങളും ആയി ചിലവഴിച്ചു…

ഷൈനിന്റെ കണ്ണിലെ പകയും ശരീരത്തിന്റെ വേഗതയും അരവിന്ദിന് പോലും അൽഭുതം ആയി തോന്നി…

അതേ.. ഇനി ഏതാനും മണിക്കൂറുകൾ മാത്രം…. ഏവരും ഉറ്റു നോക്കുന്ന ഫൗണ്ടേഷൻ ഡെയും ബോക്സിങ് മത്സരവും ആരംഭിക്കാൻ….. 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

രാവിലെ തന്നെ എല്ലാവരും കോളജിന് മുന്നിൽ ഒത്തു ചേർന്നിരുന്നു… വലിയ ജന സമൂഹം തന്നെ ആയിരുന്നു കോളജിന് മുന്നിൽ ഉണ്ടായിരുന്നത്…

കുട്ടികളും രക്ഷിതാക്കളും പൗര പ്രമുഖരും ഒക്കെ ആയി വലിയ ഉത്സവം പോലെ ഉണ്ടായിരുന്നു കാണാൻ..

ഷൈനും ആൻഡ്രുവും ഒന്നും ഫൗണ്ടേഷൻ ഉള്ള കാര്യം പോലും വീട്ടിൽ പറഞ്ഞിരുന്നില്ല…

എന്നാൽ മറ്റൊരിടത്ത് സ്ഥിതി അതായിരുന്നില്ല…

മായയും ദിയയും തങ്ങളുടെ അച്ഛനെ പരിപാടിക്ക് ക്ഷണിച്ചിരുന്നു… ഷൈനിനെ പരിചയപ്പെടുത്തി കൊടുക്കാനും കൂടി ആയിരുന്നു അവരുടെ ഉദ്ദേശം…

ഷൈനിന് ഒരു സർപ്രൈസ് കൊടുക്കാൻ എന്നോണം അവർ അത് ഷൈനിൽ നിന്നും മറച്ചു വച്ചു…

ഇവൻ എന്ത് കണ്ടിട്ടാണോ ഇങ്ങനെ ധൈര്യം കാണിക്കുന്നത്.. എന്നാണ് ഷൈൻ മനസ്സിൽ ആലോചിച്ചത്…

സ്റ്റാളുകൾ എല്ലാം കാണാൻ നല്ല ഭംഗി ആയിരുന്നു… ഹൊറർ ബൂത്ത് പോലുള്ള ത്രില്ലിംഗ് സ്റ്റാളുകളും ഫൂഡ് കോർട്ട് പോലുള്ള രുചിയൂറും ഭാഗങ്ങളും ഉണ്ടായിരുന്നു…

ഷൈനും കൂട്ടുകാരും മിനി പാർക്കിൽ ഇരിക്കുകയായിരുന്നു…

അരവിന്ദ്: എന്താ ഷൈൻ പേടി ഉണ്ടോ..??

ഷൈൻ: പേടി ഒന്നും ഇല്ല.. എനിക്ക് എന്നിൽ കോൺഫിഡൻസ് ഉണ്ട്….

അരവിന്ദ്: അത് തന്നെ ആണ് വേണ്ടത്… ആദ്യം നമുക്ക് നമ്മളിൽ ഒരു വിശ്വാസം വേണം…

ആൻഡ്രൂ: എന്റെ പേടി അതല്ല… ആ അർജുൻ.. അവൻ എന്തെങ്കിലും ചതി കാണിക്കുമോ എന്നാ…

വിഷ്ണു: എനിക്കും അത് തന്നെ ആണ് ടെൻഷൻ…

അരവിന്ദ്: അതോർത്ത് നിങ്ങള് ടെൻഷൻ ആവണ്ട… അങ്ങനെ ഒരു മൂവ്‌ എന്തായാലും അവൻ മാചിന്റെ സമയത്ത് ചെയ്യില്ല.. ഇനി ചെയ്താലും മാച്ച് കഴിഞ്ഞതിനു ശേഷം മാത്രേ ചെയ്യൂ…

ഷൈൻ: അതെങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും..???

അരവിന്ദ്: അവൻ ഇപ്പൊ നല്ല ഓവർ കോൺഫിഡൻസിൽ ആയിരിക്കും അതാണ് നിനക്ക് ജയിക്കാൻ ഉള്ള ഏറ്റവും മികച്ച ആയുധം…

ഷൈൻ: ഹും.. മനസ്സിലാകുന്നുണ്ട്…

അവർ ഓരോന്ന് സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ദിയ അങ്ങോട്ട് വന്നത്…

ദിയ: ഷൈൻ…

ഷൈൻ: ഹാ.. എന്താ ദിയ..???

ദിയ: ഒന്ന് വരാവോ.. കുറച്ച് സംസാരിക്കണം…

ആൻഡ്രൂ: അതെന്താ.. ഞങൾ കേൾക്കാൻ പറ്റാത്ത ഒരു കാര്യം..??

ദിയ: അതൊക്കെ പറയാം ആൻഡ്രൂ ഇപ്പൊ ഞങ്ങളെ ഒന്ന് വെറുതെ വിട്‌…

ആൻഡ്രൂ: ശരി..ശരി..

അങ്ങനെ ദിയയും ഷൈനും നേരെ മറ്റൊരു ബഞ്ചിൽ പോയി ഇരുന്നു…

ഷൈൻ: എന്താടോ..?? പറയാൻ ഉണ്ടെന്ന് പറഞ്ഞത്..??

ദിയ: പറയാൻ ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്… അത് ഞാൻ മാച്ച് കഴിഞ്ഞിട്ട് പറയാം.. പിന്നെ ഇന്ന് എന്റെ അച്ഛൻ വരുന്നുണ്ട്.. ഷൈനിനെ പരിചയപ്പെടാൻ…

ഷൈൻ: എന്നെ പരിചയപ്പെടാനോ..??

ദിയ: അതെ… താൻ വെറുതെ ഒന്ന് പരിചയപ്പെട്ടോ…

ഷൈൻ: എപ്പോഴാ അച്ഛൻ വരുന്നത്..??

ദിയ: മാചിന് മുന്നേ വരും.. അതല്ലേ നല്ലത്..??

ഷൈൻ: അത് മതി.. എന്നെ നല്ല കോലത്തിൽ കണ്ടോട്ടെ…

ദിയ ഷൈനിന്റെ കയ്യിൽ കൈ കോർത്ത് തോളിലേക്ക് തല ചായ്ച്ചു….

ദിയ: മത്സരത്തിൽ ഒക്കെ വിജയിച്ച് നല്ല കുട്ടി ആയി വരുമ്പോൾ ഞാൻ ഒരു കാര്യം പറയാം….

ഷൈൻ: എന്ത് കാര്യം..??

ദിയ: അതൊക്കെ ഉണ്ട്…

ഷൈൻ: ശരി…. ഞാൻ കാത്തിരിക്കാം..

ദിയ പ്രോപ്പോസ്‌ ചെയ്യാനുള്ള പ്ലാനിൽ ആണ് എന്ന് ഷൈനിന് മനസ്സിലായിരുന്നു.. എന്നാൽ അത് അറിയാത്ത പോലെ ഭാവിക്കുകയാണ് ചെയ്തത്… തന്റെ രണ്ട് പ്ലാനുകളും ഇന്നെ ദിവസം പൂവണിയാൻ പോവുകയാണ് എന്ന സന്തോഷത്തിൽ ആണ് ഷൈൻ…

ദിയ: ഞാൻ ചെല്ലട്ടെ.. മായ തനിച്ചാവും…

ഷൈൻ: ശരി ചെല്ലെടോ.. ഞാനും കുറച്ച് കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്യട്ടെ…

ദിയ: സൂക്ഷിക്കണം…

ഷൈൻ: ശരി…

ഷൈൻ ഒന്ന് ചുറ്റും നോകിയ ശേഷം ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി ദിയയുടെ നെറ്റിയിൽ പതിയെ ചുംബിച്ചു…

ദിയ നാണത്താൽ മുഖം താഴ്ത്തി ഇരുന്നു.. പക്ഷേ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞിരുന്നു…

അങ്ങനെ ദിയ മായയുടെ അടുതേക്കും ഷൈൻ കൂട്ടുകാരുടെ അടുത്തേക്കു തിരികെ പോയി…

ആൻഡ്രൂ: എന്താടാ അവള് പറഞ്ഞത്..??

ഷൈൻ: അവളുടെ തന്ത വരുന്നുണ്ട് എന്ന്…

ആൻഡ്രൂ: എന്തിന്..??

ഷൈൻ: എന്നെ കാണാൻ

ആൻഡ്രൂ: നിന്നെ കാണാനോ?? എന്തിന്..??

ഷൈൻ: എടാ അവള് പ്രോപോസ് ചെയ്യാൻ ഉള്ള പ്ലാനിൽ ആണെന്ന് തോന്നുന്നു.. അതിന്റെ ഭാഗം ആയിട്ട് ആയിരിക്കും…

അരവിന്ദ്: എടാ ഷൈൻ.. നീ ഇപ്പോളും ഇക്കാര്യത്തിൽ സീരിയസ് ആണോ..??

ഷൈൻ: എക്കാര്യത്തില്..??

അരവിന്ദ്: ദിയയുടെ കാര്യത്തിൽ…

ഷൈൻ: എന്താ നീ ഇങ്ങനെ ചോദിക്കാൻ..??

അരവിന്ദ്: അതല്ലെടാ… അർജുന്റെ കാര്യം എനിക്ക് മനസ്സിലാവും.. പക്ഷേ.. ദിയ.. അവളുടെ കാര്യം നീ അത്ര സീരിയസ് ആയി എടുക്കണോ..??

ഷൈൻ: നീ ഈ അവസാന നിമിഷം എന്നെ കുഴപ്പിക്കല്ലെ… ഞാൻ എന്നെ തന്നെ പറഞ്ഞ് ഒന്ന് സെറ്റ് ആക്കി വച്ചിരിക്കുകയാണ്….

അരവിന്ദ്: എടാ എന്നാലും…

ഷൈൻ: മതി.. ഇക്കാര്യം ആണെങ്കിൽ നീ പറയണ്ട…

പിന്നെ അരവിന്ദ് ഒന്നും പറയാൻ പോയില്ല… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

മായയും ദിയയും ഗേറ്റിന്റെ അരികിൽ അച്ഛനെ കാത്ത് നിൽക്കുക ആയിരുന്നു… അധികം വൈകാതെ തന്നെ ഒരു ബി എം ഡബ്ല്യു കാർ അവർക്ക് മുന്നിൽ വന്ന് നിന്നു…

ബാക്ക് ഡോർ തുറന്ന് കണ്ടാൽ ജന്റിൽ മാൻ എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തേയ്ക്ക് ഇറങ്ങി.. കട്ടി മീശ ഒക്കെ വച്ച് വെള്ള ഷർട്ടും കറുപ്പ് പാൻറ്റും ആണ് വേഷം.. ഇൻസൈഡ് ചെയ്തിട്ടുണ്ട്… ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ നമുടെ സിനിമാ താരം ദേവൻ സാറിന്റെ ഒക്കെ ഒരു ലുക്ക്… അത് വേറെ ആരും ആയിരുന്നില്ല മായയുടേയും ദിയയുടെയും അച്ഛൻ വിശ്വനാഥൻ ആയിരുന്നു…

അദ്ദേഹം പുറത്തേക്ക് ഇറങ്ങിയതും ദിയയും മായയും അങ്ങോട്ട് ചെന്ന്… അവർ മൂവരും പരസ്പരം കെട്ടിപ്പിടിച്ചു…

അദ്ദേഹം വണ്ടി പാർക്ക് ചെയ്യാൻ ഡ്രൈവറോട് പറഞ്ഞ് മായയുടെയും ദിയയുടെയും കൂടെ ഉള്ളിലേക്ക് നടന്നു..

ദിയ: അച്ഛൻ പതിവ് പോലെ ലേറ്റ് ആകും എന്നാ ഞാൻ കരുതിയത്…

അച്ഛൻ: ലേറ്റ് ആയാൽ നിങ്ങള് രണ്ടും എന്നെ വചേക്കില്ലല്ലോ…

ദിയ: ആ അത് നേരാ..

അച്ഛൻ: നീ എനിക്ക് എന്തോ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞിട്ട്.. എന്താ കാര്യം..??

ദിയ: അതൊക്കെ പറയാം..

അച്ഛൻ: മായമോൾ പറ.. എന്താ കാര്യം..??

മായ: ഞാൻ പറഞ്ഞാൽ അവള് എന്നെ കൊല്ലും.. അവള് തന്നെ പറയട്ടെ…

അച്ഛൻ: എന്നാ അങ്ങനെ തന്നെ ആകട്ടെ…

ദിയയും മായയും അവരുടെ അച്ഛനെയും കൂട്ടി കാംബസ്സും ഫൗണ്ടേഷൻ അനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാളുകളും എല്ലാം കാണിക്കുകയാണ്… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈനും കൂട്ടുകാരും അപ്പോളും പാർക്കിൽ തന്നെ ഇരിക്കുക ആയിരുന്നു… പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ദിയ ആണ്..

ഷൈൻ: ദിയ… പറയൂ..

ദിയ: ഷൈൻ തിരക്കിലാണ് എന്നറിയാം… ഒരു പത്ത് മിനിറ്റ് ഒന്ന് കഫെ വരെ വരാമോ..?? അച്ഛൻ വന്നിട്ടുണ്ട്.. ഒന്ന് വന്ന് കണ്ടിട്ട് പൊയ്ക്കോളൂ…

ഷൈൻ: നോ പ്രോബ്ലം ദിയ ഞാൻ ഇപ്പൊ വരാം…

ഷൈൻ ഫോൺ കട്ട് ചെയ്തു…

ആൻഡ്രൂ: എന്താടാ..??

ഷൈൻ: ഒന്നുല്ലെടാ… അവളുടെ അച്ഛൻ വന്നിട്ടുണ്ടെന്ന്.. ഞാൻ കഫേയിൽ പോയി ഒന്ന് കണ്ടിട്ട് വരാം…

അരവിന്ദ്: പോയിട്ട് വേഗം വാ.. വാം അപ് തുടങ്ങണം…

ഷൈൻ: ഓകെ ടാ… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈൻ അവിടെ നിന്ന് നേരെ കഫേയിലെക്ക്‌ നടന്നു… ഫൗണ്ടേഷൻ ആയത് കൊണ്ട് ഒടുക്കത്തെ തിരക്ക് ആണ്.. ഷൈൻ ഉള്ളിൽ കയറി ഒന്ന് കറങ്ങിയപ്പോൾ തന്നെ മായയും ദിയയും പിന്നെ മറ്റൊരാളും ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടു… അത് തന്നെ ആയിരിക്കും അച്ഛൻ എന്ന് ഷൈനിന് ബോധ്യമായി…

ഷൈനിനെ കണ്ടതും ദിയ കൈ വീശി കാണിച്ചു.. ഷൈൻ അങ്ങോട്ട് നടന്നു…

ദിയ: ഷൈൻ വാ.. ഇരിക്ക്‌.. ഇതാണ് അച്ഛൻ.. അച്ഛാ ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ് ഷൈൻ…

അച്ഛൻ ചിരിച്ചു കൊണ്ട് ഷൈനിന് നേരെ കൈ നീട്ടി…

അച്ഛൻ: ഹായ് ഷൈൻ…

ഷൈനും ചിരിച്ചു കൊണ്ട് തിരിച്ചും കൈ കൊടുത്തു…

ഷൈൻ: ഹായ് അങ്കിൾ…

അച്ഛൻ: ദിയ മോൾ എന്തോ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രേം വലിയ സർപ്രൈസ് ആകും എന്ന് കരുതിയില്ല…

“ഇയാള് ഇത് മനുഷ്യനെ കളിയാക്കുവാണോ അതോ സീരിയസ് ആണോ..??”

ഇതായിരുന്നു ഷൈൻ മനസ്സിൽ കരുതിയത്…

അച്ഛൻ: ഷൈനിന്റെ പാരന്റ്‌സ് ഒക്കെ എന്ത് ചെയ്യുന്നു..??

ഷൈൻ: ബിസിനസ് ആണ്…

അച്ഛൻ: ഓകെ… ഷൈനിന് അറിയാലോ.. ഇവർ രണ്ടുപേരും ആണ് എന്റെ ജീവൻ… ഇവരുടെ ഒരാഗ്രഹത്തിനും ഞാൻ ഇന്ന് വരെ എതിര് നിന്നിട്ടില്ല… ദിയ മോളുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് എനിക്കറിയില്ല… പക്ഷേ അത് എന്താണെങ്കിലും എനിക്ക് സമ്മതമാവില്ല എന്ന് ഓർത്ത് നിങ്ങള് പേടിക്കണ്ട… ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാം… എന്താ ഷൈൻ…

ഷൈൻ ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു…

കുറച്ച് നേരം അവർ കോഫി ഒക്കെ കുടിച്ച് അവിടെ ഇരുന്നു.. അവസാനം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ…

അച്ഛൻ: എന്നാ പിന്നെ ഞാൻ ഇറങ്ങാണ്… 7 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട്… നിങ്ങള് എൻജോയ് ചെയ്യു…

ദിയ: ശരി അച്ഛാ…

അങ്ങനെ അവർ നാല് പേരും കഫേയിൽ നിന്നും ഇറങ്ങി പാർക്കിങിലേക്ക്‌ നടന്നു… കാറിൽ കയറുന്നതിന്റെ മുന്നേ അദ്ദേഹം പറഞ്ഞു..

അച്ഛൻ: എന്നാൽ ഞാൻ പോട്ടെ… ഷൈൻ.. നമുക്ക് വീണ്ടും കാണാം..

ഷൈൻ: കാണാം അങ്കിൾ…

ദിയയോടും മായയോടും യാത്ര ഒക്കെ പറഞ്ഞ് അദ്ദേഹം കാറിൽ കയറി പോയി..

ദിയ: താങ്ക്സ് ഷൈൻ…

ഷൈൻ: ഏയ്.. അതൊന്നും സാരല്ല ദിയ… നിങ്ങള് ഗാലറിയിൽ പോയി ഇരിക്ക്‌… ഞാൻ റിങ്ങിൽ ഉണ്ടാകും😎

ദിയ: ആൾ ദി ബെസ്റ്റ് ഷൈൻ…

ഷൈൻ: താങ്ക്സ്…

മായയും ഷൈനിന് ഒരു തമ്പ്‌സ് അപ്പ് കാണിച്ചു… ഷൈനും തിരിച്ചു കാണിച്ചു… അവിടെ നിന്ന് ഷൈൻ നേരെ പോയത് കൂട്ടുകാരുടെ അടുത്തേക്ക് ആയിരുന്നു…

അവർ അപ്പോളും പാർക്കിൽ തന്നെ ആയിരുന്നു…

ആൻഡ്രൂ: എന്തായി ടാ..??

ഷൈൻ: എന്താകാൻ അയാള് വന്നു കുറെ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് പോയി…

വിഷ്ണു: കാണാൻ എങ്ങനെ..??

ഷൈൻ: കണ്ടിട്ട് കുറച്ച് റിച്ച് ആണെന്നൊക്കെ തോന്നുന്നു..

അരവിന്ദ്: അതൊക്കെ വിട് വാ നമുക്ക് ഡ്രസ്സ് അപ് ചെയ്ത് വാം അപ് തുടങ്ങാം..

ഷൈൻ: ഓകെ.. വാ പോകാം…

അവർ അവിടെ നിന്ന് നേരെ പോയത് ഡ്രസ്സിംഗ് റൂമിലേക്ക് ആയിരുന്നു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഡ്രസ്സ് എല്ലാം മാറി ഷൈൻ പുറത്തേക്ക് ഇറങ്ങിയതും കണ്ടത് അവിടെ നിൽക്കുന്ന അർജുനെയും കൂട്ടുകാരെയും ആണ്..

അർജുൻ ഷൈനിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു… ഷൈനും അതെ ടോണിൽ തന്നെ അവനോട് ചിരിച്ച് കാണിച്ചു…

ഗാലറിയിൽ ആൾക്കൂട്ടം കൊണ്ട് നിറഞ്ഞിരുന്നു.. ദിയയും മായയും എല്ലാം മുന്നിൽ തന്നെ ഉണ്ടായിരുന്നു… ഇരുകൂട്ടരും മുന്നേ പറഞ്ഞ് ഉറപ്പിച്ച പോലെ കളിയിൽ റഫറിയോ സേഫ്റ്റി ഗാർഡുകലോ ഇല്ല… ബോക്സിങ് റൂൾസ് ഒന്നും തന്നെ ഇല്ല… ആര് അവസാനം വരെ പിടിച്ച് നിൽക്കുന്നുവോ അവരാവും മത്സരത്തിലെ വിജയി…

ആൻഡ്രുവും അരവിന്ദും വിഷ്ണുവും റിങ്ങിന്റെ ഒരു വശത്ത് ഷൈനിനെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു…

മറുവശത്ത് ഗൗതം ഉൾപ്പടെ അർജുന്റെ കൂട്ടുകാരും… ഗാലറിയിൽ ഉള്ളവരിൽ 80 ശതമാനം ആളുകളും ഷൈനിനെ ആണ് സപ്പോർട്ട് ചെയ്യുന്നത്… ബാക്കി ഇരുപത് ശതമാനം മാത്രം ആണ് അർജ്ജുനെ സപ്പോർട്ട് ചെയ്യുന്നത്…

ബെൽ മുഴങ്ങി….🔔🔔

റിങ്ങിൽ അർജുനും ഷൈനും…

ഇരുവരും സ്റ്റാന്റിംഗ് പൊസിഷനിൽ ആണ്…

അരവിന്ദ് പറഞ്ഞ ഓരോ കാര്യങ്ങളും ഷൈനിന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു…

എതിരാളിയുടെ മൂവ്മെന്റ് ആദ്യം നന്നായി വാച്ച് ചെയ്യണം… എനർജി ആവശ്യമില്ലാതെ ലോസ് ചെയ്യരുത്… എതിരാളിയുടെ വീക്ക്‌ പോയിന്റ് കണ്ടെത്തണം… അവിടെ വേണം അറ്റാക്ക് ചെയ്യാൻ… പക്ഷേ ഒരിക്കലും തന്റെ വീക്ക്‌ പോയിന്റിൽ എതിരാളിയെ കൈ വക്കാൻ അനുവദിക്കരുത്…

ഷൈൻ സ്വബോധത്തിലേക്ക്‌ തിരികെ വന്നതും കാണുന്നത് തന്റെ മുഖത്തിന് നേരെ വീശി വരുന്ന അർജുന്‍റെ വലം കൈ ആണ്…

ഷൈൻ പെട്ടന്ന് തന്നെ തല പുറകോട്ട് ചായ്ച്ച് ആ മൂവിൽ നിന്നും രക്ഷപ്പെട്ടു…

ഷൈൻ നിവർന്നതും അർജുന്റെ അടുത്ത പഞ്ച്… പക്ഷേ ഒട്ടും സമയം പാഴാക്കാതെ ഷൈൻ അർജുന്റെ ഇടം കൈ തന്റെ ഇടം കൈ കൊണ്ട് തന്നെ തടുത്തു… എന്നിട്ട് വലം കൈ കൊണ്ട് അർജുന്റെ കക്ഷത്തിന് താഴെ വാരി എല്ലുകളെ ലക്ഷ്യമാക്കി ആഞ്ഞൊരു പഞ്ച് കൊടുത്തു…

വേദന കൊണ്ട് പുളഞ്ഞ അർജുന്റെ ഇടത് കാൽ മുട്ടിന് പുറകിൽ ആയി ഷൈൻ ചവിട്ടിയതും അർജുൻ മാറ്റിലേക്ക്‌ മുട്ട് കുത്തി ഇരുന്നു… ഉടൻ തന്നെ ഷൈൻ കാൽ മുട്ട് കൊണ്ട് അർജുന്റെ മുഖത്തേക്ക് ആഞ്ഞ് കുത്തി…

അർജുൻ മാറ്റിലേക്ക്‌ മലർന്ന് വീണു…

ആൻഡ്രുവും വിഷ്ണുവും അടക്കം മറ്റുള്ളവർ എല്ലാം വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും ആർപ്പുവിളിക്കുകയാണ്…

അരവിന്ദ് മാത്രം ഒന്നും മിണ്ടാതെ കൈ കെട്ടി സസൂഷ്മം മാച്ച് കാണുകയാണ്…

ഷൈൻ ഇപ്പോളും സ്റ്റാൻഡിംഗ് പൊസിഷനിൽ തന്നെ നിൽക്കുകയാണ്…

ആൻഡ്രുവും ദിയയും അടക്കം എല്ലാവരും തലയിൽ കൈ വച്ചു…. അരവിന്ദ് മാത്രം അപ്പോളും കൈ കെട്ടി നിന്ന് എല്ലാം കാണുകയായിരുന്നു…

മാറ്റിൽ നിന്നും തല ഉയർത്തി നോക്കിയ ഷൈൻ, തന്നെ നോക്കി നിൽക്കുന്ന അർജ്ജുനെ ആണ് കാണുന്നത്… കാഴ്ച ചെറുതായി മങ്ങുന്നു… മുഖത്തിന് ചെറിയ ഒരു മരവിപ്പ് മാത്രം… തലക്ക് ഒരു ഭാരവും….

ഷൈൻ പതിയെ മാറ്റിൽ നിന്നും എഴുന്നേറ്റു… ബാലൻസ് ചെയ്ത് നിൽക്കാൻ ഷൈൻ നന്നായി പാട് പെട്ടു…

പക്ഷേ തന്റെ സർവ്വ ശക്തിയും വലം കയ്യിൽ ആവാഹിച്ച് ഷൈൻ അർജുന്റെ നേരെ കൈ വീശി… പുഷ്പം പോലെ അർജുൻ ഷൈനിന്റെ കൈ പിടിച്ച് പുറകോട്ട് തിരിച്ചു…

വേദന കൊണ്ട് ഷൈൻ പുറകോട്ട് മലർന്നതും അർജുൻ വലത് കൈ മുട്ട് ചുരുട്ടി ഷൈനിന്റെ നെഞ്ചില് ആഞ്ഞ് കുത്തി… അതോടൊപ്പം തന്നെ ഷൈനിന്റെ കാൽ മുട്ടിനു പുറകിൽ ചവിട്ടി ഷൈനിനെ മാറ്റിൽ മുട്ട്‌ കുത്തി ഇരുത്തി…

ഷൈൻ ചുമച്ച് കൊണ്ട് മാറ്റിലേക്ക്‌ ഇരുന്നു.. ഷൈനിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു….

അർജുൻ കാലു കൊണ്ട് വെറുതെ ഒന്ന് ചവിട്ടിയതും ഷൈൻ മാറ്റിലേക്ക്‌ വീണു… അർജുൻ തന്നെ ഷൈനിനെ ബനിയനിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…

ഷൈൻ വളരെ അധികം പാട് പെട്ട്‌ സ്റ്റാൻഡിംഗ് പൊസിഷനിൽ നിൽക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു… പക്ഷേ ഷൈൻ നന്നായി ആടുന്നുണ്ടായിരുന്നു….

ഷൈൻ വളരെ ക്ഷീണിതൻ ആയി അർജുൻറെ നേരെ നടന്നടുത്തു… അർജുൻ തന്റെ കൈ കൊണ്ട് ഷൈനിനെ തള്ളി പുറകിലേക്കാക്കി.. ഷൈൻ യാന്ത്രികമായി തന്നെ പുറകോട്ട് നീങ്ങി…

ഒട്ടും സമയം പാഴാക്കാതെ അർജുൻ ഷൈനിന് പുറം തിരിഞ്ഞ് നിന്നു എന്നിട്ട് മാറ്റിൽ നിന്ന് ഉയർന്ന് ചാടി കൊണ്ട് വലം കാലു കൊണ്ട് ഷൈനിന്റെ നെഞ്ചും കൂട് നോക്കി ആഞ്ഞ് ചവിട്ടി…

നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഷൈനിന് സാധിച്ചൊള്ളു… കണ്ണിലെ അവസാന കാഴ്ചയും മറഞ്ഞ് കൊണ്ട് ഷൈൻ മലർന്നടിച്ച് മാറ്റിലേക്ക് വീണു…

ഒരു നിമിഷം ഷൈൻ തല ചെരിച്ച് ഗലറിയിലേക്ക് നോക്കി…

അർജുൻ അപ്പോളും പുച്ഛത്തോടെ ചിരിച്ച് കൊണ്ട് നിൽക്കുകയാണ്… ഷൈൻ തന്റെ സർവ്വ ശക്തിയും എടുത്ത് മാറ്റിൽ നിവർന്ന് നിന്നു… വായിൽ നിറഞ്ഞ് വന്ന രക്തം ഷൈൻ പുറത്തേക്ക് തുപ്പി.. എന്നിട്ട് ഇടം കൈ കൊണ്ട് മുഖം ഒന്ന് തുടച്ചു…

അർജുൻ ഒന്നും നോക്കാതെ ഷൈനിന്റെ മുഖത്തിന് നേരെ പഞ്ച് ചെയ്യാൻ കൈ വീശി… ഷൈൻ അൽപം കുനിഞ്ഞ് ഇരുന്ന് ഇടം കൈ കൊണ്ട് അർജുന്റെ വലം കൈ തടയുകയും ഒട്ടും സമയം പാഴാക്കാതെ അർജുന്റെ അടിവയർ നോക്കി നല്ല ഉഗ്രൻ ഒരു പഞ്ച് വച്ച് കൊടുക്കുകയും ചെയ്തു…

അർജുൻ പുറകിലേക്ക് ചാടി കൊണ്ട് നിന്ന് ചുമക്കാൻ തുടങ്ങി… ഗാലറിയിൽ വീണ്ടും ആർപ്പുവിളികളും ആരവങ്ങളും ഉണർന്നു…

അർജുൻ വീണ്ടും ഷൈനിന് നേരെ പാഞ്ഞടുത്തു.. എന്നാല് തന്റെ നേരെ പാഞ്ഞടുത്തു വരുന്ന അർജുന് വശം തിരിഞ്ഞ് നിന്ന് ഷൈൻ അർജുന്റെ പുറത്ത് ആഞ്ഞ് ചവിട്ടി….

അർജുൻ മാട്ടിലേക്ക് കമഴ്ന്നു വീണു… ചാടി എണീറ്റ അർജുൻ വീണ്ടും ഷൈനിന് നേരെ കൈ വീശി… ഷൈൻ രണ്ടു കയ്യും കൊണ്ട് അർജുന്റെ രണ്ട് കയ്യും പുറകിലേക്ക് തിരിച്ചു…

പിന്നെ ഒട്ടും സമയം പാഴാക്കാതെ അർജുന്റെ തലക്ക് ഇരുവശത്തും രണ്ട് കയ്യും ചേർത്ത് നല്ല ഒരു ഇടിപ്പൻ പഞ്ച് വച്ച് കൊടുത്തു.. ആ അടിയിൽ തന്നെ അർജുന്റെ പകുതി കിളി പോയിരുന്നു…

എന്നിട്ട് തല പിടിച്ച് വലം കാലിന്റെ മുട്ടിലേക്ക്‌ ആഞ്ഞ് ഇടിപ്പിച്ച്… അർജുന്റെ മൂക്കിന്റെ കാര്യം ഏകദേശം തീരുമാനം ആയിരുന്നു…

എന്നിട്ടും കലി അടങ്ങാത്ത ഷൈൻ അർജുന്റെ മുഖം പിന്നിലേക്ക് തള്ളി.. താടിക്ക് താഴെ ഒരു ഒന്നൊന്നര പഞ്ച് അങ്ങ് വച്ച് കൊടുത്തു…

അതോടെ അർജുന്റെ വായിൽ നിന്നും രക്തം ചിതറി തെറിച്ചു… മാറ്റിലേക്ക് വീഴാൻ പോയ അർജ്ജുനെ ഷൈൻ ബനിയനിൽ പിടിച്ച് എഴുന്നേൽപ്പിച്ചു… എന്നിട്ട് സാധാരണ ഗുസ്തി മത്സരങ്ങളിൽ ഒക്കെ കാണുന്ന പോലെ പുറം തിരിഞ്ഞ് നിന്ന് വലം കൈ ചേർത്ത് പിടിച്ച് വലിച്ച് ഉയർത്തി മലർത്തി അടിച്ചു…

കൈ വിടാതെ തന്നെ ഷൈൻ വിരലുകൾ കോർത്ത് അർജുന്റെ വലം കൈ പുറകിലേക്ക് കറക്കി…

വേദന കൊണ്ട് അർജുൻ അലറി..

പക്ഷേ ഷൈൻ അവിടെയും നിർത്താൻ ഉദ്ദേശിച്ചല്ല… അർജുന്റെ മുഖം രക്തം കൊണ്ട് നിറഞ്ഞിരുന്നു… ഷൈൻ അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് നേരെ നിർത്തി നെഞ്ചും കൂട് നോക്കി ആഞ്ഞ് ചവിട്ടി…

ചവിട്ട് കൊണ്ട അർജുൻ റിംഗ് കടന്ന് ഫ്ലോറിലേക്ക്‌ മലർന്ന് വീണു…

ഇതിനിടയിൽ സംഘാടകരും അധ്യാപകരും ചില എതിർപ്പുകൾ കൊണ്ടു വന്നു എങ്കിലും കുട്ടികളുടെ ആവേശം അതെല്ലാം കാറ്റിൽ പറത്തി…

റിംഗ് റോപ് ഉയർത്തി ഷൈൻ ഫ്ലോറിലേക്ക്‌ ഇറങ്ങി… അർജുൻ അപ്പോഴും പാതി മയക്കത്തിൽ ഫ്ലോറിൽ കിടക്കുകയാണ്… അവന് ശ്രമിച്ചാലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ ആണ്…

ഷൈൻ വീണ്ടും അർജുന്റെ നെഞ്ചില് ചവിട്ടാൻ കാലുയർത്തിയതും അർജുൻ രണ്ട് കൈയും ഉയർത്തി കൊണ്ട് പറഞ്ഞു…

അർജുൻ: വേണ്ടാ…വേണ്ടാ… ഞാൻ… ഞാൻ… സമ്മതിച്ചു… തോൽവി സമ്മതിച്ചു….

ഷൈൻ കാല് പിൻവലിച്ച് തറയിലേക്ക് തന്നെ വച്ചു.. എന്നിട്ട് മുട്ടുകുത്തി അർജുന്റെ അരികിൽ ഇരുന്നു… എന്നിട്ട് അവനോട് പറഞ്ഞു തുടങ്ങി…

ഷൈൻ: നിന്നെ കൊല്ലാൻ എനിക്ക് ഉദ്ദേശം ഇല്ല… എന്റെ കൈ കൊണ്ട് ചാകാൻ ഉള്ള യോഗവും നിനക്കില്ല… പിന്നെ നിന്നെ തോൽപ്പിച്ച് വലിയ ചാമ്പ്യൻ ആകാൻ വേണ്ടി ഒന്നും അല്ല ഞാൻ ഈ മത്സരത്തിൽ പങ്കെടുത്തതും ഫൈറ്റിങ് പഠിച്ചതും… അത് എന്റെ മാത്രം ആവശ്യം ആയിരുന്നു… എന്റെ മാത്രം പ്രതികാരം ആയിരുന്നു….

അർജുൻ അപ്പോളും ഒന്നും പറയാതെ പാതി മയക്കത്തോടെ ഷൈനിന്റെ വാക്കുകൾ കേൾക്കുകയായിരുന്നു…

ഷൈൻ പഞ്ച് ഡയലോഗ് ഒക്കെ പറഞ്ഞ് എഴുന്നേറ്റതും ആൻഡ്രുവും കൂട്ടുകാരും ഉൾപ്പടെ എല്ലാവരും വന്ന് ഷൈനിനെ പൊക്കി എടുത്തു….

പിന്നെ ഭയങ്കര ആഘോഷം ആയിരുന്നു.. അങ്ങനെ മത്സരത്തിൽ അർജ്ജുനെ തോൽപ്പിച്ച് ഷൈൻ വിജയി ആയി.. ഷൈൻ പറഞ്ഞ പോലെ വിജയിക്കുക എന്നതിലും അപ്പുറം പ്രതികാരം വീട്ടുക എന്നുള്ളതായിരുന്നു ഷൈനിന്റെ പ്രാഥമിക ലക്ഷ്യം… 🌀🌀🌀🌀🌀🌀🌀🌀🌀

അങ്ങനെ ആളും ആരവങ്ങളും ഒഴിഞ്ഞു… ലോക്കർ റൂമിൽ ഷൈനും കൂട്ടുകാരും മാത്രമായി… അർജ്ജുനെ ഇതിനോടകം ആരേക്കെയോ ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് അറിഞ്ഞത്…

ഷൈനിന്റെ ചുണ്ട് മുറിഞ്ഞിട്ടുണ്ട്.. പിന്നെ അവിടവിടെ ഒക്കെ വേദനയും ഉണ്ട്…

ഷൈൻ: അരവിന്ദ്… നിന്നോടാണ് നന്ദി പറയേണ്ടത്.. നീ ഇല്ലായിരുന്നെങ്കിൽ…

അരവിന്ദ്: എന്താടാ ഇത്..

ആൻഡ്രൂ: ആദ്യത്തെ സെക്ഷൻ വന്നപ്പോ എന്റെ നല്ല ജീവൻ അങ്ങ് പോയി.. ഞാൻ നോക്കുമ്പോ അരവിന്ദ് ഉണ്ട് പ്രതിമ പോലെ നിക്കുന്നു…

ഷൈൻ: നിന്റെ നല്ല ജീവൻ അല്ലേ പോയോളു… എന്റെ ഉള്ള ജീവൻ പോകും എന്നാ ഞാൻ കരുതിയത്…

അരവിന്ദ്: എനിക്ക് അപ്പോഴേ അറിയായിരുന്നു നീയേ ജയിക്കൂ എന്ന്.. കാരണം അർജുൻ നല്ല ഒരു ഫൈറ്റർ ഒക്കെ ആണെങ്കിലും ചെറിയ ഒരു ഓവർ കോൺഫിഡൻസ് ഉണ്ട് അതാണ് അവനെ പരാജയപ്പെടുത്തിയത്… അവൻ നിന്നെ അണ്ടർ സ്ട്ടിമേറ്റ് ചെയ്തു എന്നൊക്കെ വേണമെങ്കിൽ പറയാം… പിന്നെ നിങ്ങളുടെ കളിക്ക്‌ റൂളും പിണ്ണാക്കും ഒന്നും ഇല്ലാത്തത് കൊണ്ട് ഫൗൾ വിളിക്കാനും പറ്റില്ലല്ലോ…

ഷൈൻ: അത് ശരിയാ…

അവർ സംസാരിച്ച് നിന്നപ്പോൾ ആണ് ദിയ അങ്ങോട്ട് വന്നത്… അവള് ഓടി വന്ന് ഷൈനിനെ കെട്ടിപ്പിടിച്ചു…

ദിയ: ഷൈൻ… ഞാൻ.. ഞാനാകെ പേടിച്ച് പോയി.. എന്തായാലും താൻ ജയിച്ചല്ലോ… തന്റെ പ്രതികാരം തീർന്നല്ലോ അത് മതി…

ഷൈൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കണ്ണുനീർ തുടച്ച് മാറ്റി…

ദിയ: ഇത് ബോയ്‌സിന്റെ ലോക്കർ റൂം അല്ലേ ഇവിടെ നിന്നാൽ ആരേലും കണ്ടാൽ പ്രശ്‌നാകും.. ഞാൻ പുറത്ത് നിക്കാം താൻ വാ.. എനിക്ക്.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

അവള് അൽപം നാണത്തോടെ ആണ് അത് പറഞ്ഞത്…

ഷൈൻ: ദിയ ചെല്ല്‌ ഞാൻ ഡ്രസ്സ് മാറി ദാ വരുന്നു…

ദിയ പോയപ്പോൾ ഷൈൻ പോയി ഡ്രസ്സ് ഒക്കെ മാറി പോകാൻ ഒരുങ്ങിയതും ആൻഡ്രൂ തടഞ്ഞു…

ആൻഡ്രൂ: ഷൈൻ… എടാ… നീ എന്താ അവളോട് പറയാൻ പോകുന്നത്…

ഷൈൻ: ഞാൻ അല്ലല്ലോ അവള് എന്നെ അല്ലേ പ്രോപ്പോസ് ചെയ്യാൻ പോകുന്നത്…

ആൻഡ്രൂ: അതിനു നീ എന്ത് മറുപടി കൊടുക്കും എന്നാ ചോദിച്ചത്…

ഷൈൻ: നമ്മൾ മുന്നേ തീരുമാനിച്ച പോലെ തന്നെ…

ആൻഡ്രൂ: എടാ അത് വേണോ… ഇപ്പൊ എല്ലാവരും നല്ല ഹാപ്പി അല്ലേ… നീ അവളെ കണ്ടില്ലേ… അവള് എല്ലാം മറന്ന് ആളാകെ മാറിയില്ലേ ഇനിയിപ്പോ ഈ പ്രതികാരം വേണോ..??

ഷൈൻ: ദേ ആൻഡ്രൂ.. നീ ആവശ്യം ഇല്ലാതെ അവസാന നിമിഷം ഇടം കോൽ ഇടാൻ നിക്കല്ലെ…

അരവിന്ദ്: അവന്റെ മാത്രം അല്ല.. ഞങ്ങളുടെയും തീരുമാനം അത് തന്നെ ആണ്…

ഷൈൻ: ഓഹോ.. നിങ്ങള് കാല് മാറുന്നേൽ മാറിക്കൊ.. പക്ഷേ ഷൈൻ ജോസഫിന് ഒരു തീരുമാനം മാത്രമേ ഒള്ളു… എന്റെ അപ്പന്റെ പേര് ജോസഫ് തരകൻ എന്നാണ്…

അരവിന്ദ്: ഷൈൻ.. എടാ…..

കൂട്ടുകാർ എന്തെങ്കിലും പറയുന്നതിന് മുന്നേ ഷൈൻ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

വിജനമായ വരാന്തയിൽ ഷൈനിന് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു പാവം ദിയ…

നടക്കുന്നതൊന്നും അറിയാതെ ഒരു മണ്ടിയെ പോലെ അവള് സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു….പുറത്തേക്ക് ഇറങ്ങിയ ഷൈൻ വരാന്തയിൽ നിൽക്കുന്ന ദിയയെ കാണുകയും അങ്ങോട്ട് നടക്കുകയും ചെയ്തു…

ഷൈൻ: ദിയ…

ദിയ: ഹാ.. ഷൈൻ…

ഷൈൻ: എന്താ നിന്ന് കൊണ്ട് സ്വപ്നം കാണുന്നത്..??

ദിയ: ഏയ്.. ഞാൻ.. വെറുതെ…

ഷൈൻ: ഹും.. മനസ്സിലായി…

ദിയ: എന്ത്..??!!!

ഷൈൻ: ഒന്നുല്ല…

ദിയ: മുറിവ്‌ ഒക്കെ വേദന ഉണ്ടോ..??

ഷൈൻ: ആകെ ഒരു മുറിവ് ചുണ്ടിൽ മാത്രേ ഒള്ളു… ഇത്തിരി വേദന ഉണ്ട്… വേദന മാറാൻ ഒരു മരുന്നും ഉണ്ട്…

ദിയ: എന്ത് മരുന്ന്..???

ഷൈൻ: തന്റെ കയ്യിൽ ആണ് ആ മരുന്ന് ഇരിക്കുന്നത്…

ദിയ: എന്റെ കയ്യിലോ…???!!!

ഷൈൻ ദിയയുടെ ഇടുപ്പിലൂടെ കൈ കോർത്ത് അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു…

ഷൈൻ: അതെ… തന്റെ കയ്യിൽ മാത്രം…

ദിയയുടെ ശ്വാസം ഷൈനിന്റെ ചുണ്ടിൽ വന്ന് വീഴുന്നുണ്ടായിരുന്നു…. ദിയയുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്… മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നു… ഷൈനിന്റെ തല ദിയയുടെ മുഖത്തോട് അടുത്തു…

ദിയ കാലിൽ ഉയർന്നു… ഒട്ടും സമയം പാഴാക്കാതെ ഷൈൻ തന്റെ ചുണ്ടുകൾ ദിയയുടെ പവിഴ ചുണ്ടുകളിലേക്ക്‌ ചേർത്തു….

ദിയയുടെ കീഴ് ചുണ്ടും മേൽ ചുണ്ടും ഷൈൻ മാറി മാറി നുണഞ്ഞു… ഷൈനിന്റെ കയ്യിൽ കിടന്ന് ദിയ പുളയുന്നുണ്ടായിരുന്നു… അവളുടെ കൈകൾ ഷൈനിന്റെ പുറത്ത് ഷർട്ടുകൾ കൂട്ടി പിടിച്ചു…

നാവുകൾ തമ്മിൽ കൂട്ടി മുട്ടിയപ്പോൾ ഷോക് അടിച്ചപോലെ ആണ് ദിയക്ക്‌ തോന്നിയത്… അവള് ഷൈനിൽ നിന്നും കുതറി മാറി നിന്നു കിതക്കാൻ തുടങ്ങി… ഷൈനിന്റെ മുഖത്ത് നോക്കാൻ പോലും അവള് നന്നേ പാട് പെട്ടു…

ഷൈൻ വീണ്ടും അവളുടെ കൈ പിടിച്ച് തന്നിലേക്ക് വലിച്ച് അടുപ്പിച്ചു… ഷൈനിന്റെ കണ്ണിലെ പ്രണയം കണ്ട് കൊണ്ട് നിൽക്കാൻ അവൾക്കായില്ല… അവള് പതിയെ മൊഴിഞ്ഞു…

ദിയ: ഷൈൻ… ഐ… ഐ.. ലവ്.. യു…

ഷൈൻ അവളുടെ കണ്ണിൽ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു… പക്ഷേ ആ ചിരി പതിയെ പതിയെ ഒരു അട്ടഹാസമായി മാറുകയായിരുന്നു…

ഷൈനിന്റെ കണ്ണിൽ ദിയ കണ്ട പ്രണയം പതിയെ മാഞ്ഞു പോകുന്നു… പെട്ടന്നുള്ള ഷൈനിന്റെ മാറ്റത്തിൽ ദിയ ഒന്ന് അൽഭുതപ്പെട്ടു…

ദിയ: എന്ത് പറ്റി ഷൈൻ????

ഷൈൻ ദിയയുടെ കൈ തന്നിൽ നിന്നും തട്ടി മാറ്റി…

ഷൈൻ: നീ എന്താടി കരുതിയത്..?? എനിക്ക് നിന്നോട് പ്രേമം ആണെന്നോ..??

ദിയ: ഷൈൻ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..??

ഷൈൻ; ഞാൻ പിന്നെ എങ്ങനെ സംസാരിക്കണം..??? നീ എന്താ കരുതിയത്.. കാലാ കാലം ഞാൻ നിന്റെ അടിമയായി നിന്റെ കാൽ കീഴിൽ കഴിഞ്ഞോലും എന്നോ..?? നിനക്ക് ഓർമ്മയുണ്ടോ ആദ്യമായി കണ്ട ദിവസം അത്രേം കുട്ടികളുടെ മുന്നിൽ വച്ച് നീ എന്നെ അപമാനിച്ചത്… അന്ന്… അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത് ആണ് ഈ ദിവസം… അന്ന് എനിക്കുണ്ടായ അതെ വിഷമവും അവസ്ഥയും നീയും അനുഭവിക്കണം… നീ എന്താടി കരുതിയത് ആണുങ്ങളെ ഒക്കെ അങ്ങ് അടക്കി ഭരിക്കാം എന്നാണോ..?? നീ അടക്കം ഉള്ള പെൺ വർഗത്തിന് ഒരു വിചാരം ഉണ്ട്.. നിന്റെ ഒക്കെ തൊലി വെളുപ്പും പണവും കണ്ട് ഞങ്ങൾ ആണുങ്ങൾ അങ്ങ് വീഴും എന്ന്… അങ്ങനെ വീണിരുന്നെടി… ഒരു കാലത്ത്… ഇപ്പൊ അതില്ല… നിനക്ക് അറിയോ.. ഒരുത്തി.. അവളെ ഞാൻ ജീവൻ കൊടുത്ത് സ്നേഹിച്ചു.. എന്നിട്ട് അവസാനം അവള് എന്റെ അണ്ണാക്കിൽ മണ്ണും വാരി ഇട്ട് വേറെ ഒരുത്തന്റെ കൂടെ അമേരിക്കക്ക് പോയി… ഇനി നിനക്ക് ആരുടെ കൂടെ ആടി പൊണ്ടത്..??? ഞാൻ കരുതിയത് നിന്നെ വളക്കാൻ ഒടുക്കത്തെ പാടാകും എന്നാ.. പക്ഷേ നീ വെറും മണ്ടി ആണല്ലോടി… എനിക്കറിയാം നീ വീണത് എന്നോട് ദിവ്യ പ്രേമം തോന്നിയിട്ട്‌ ഒന്നും അല്ല എന്ന്.. പറ എന്താ കാരണം.. എന്റെ സൗന്ദര്യമോ അതോ കാശോ..?? നീ ഒട്ടും വിഷമിക്കണ്ട മോളെ … എന്നെക്കാൾ സൗന്ദര്യം ഉള്ള ആളെ നിനക്ക് കിട്ടും… ഞാനാ പറയുന്നത്… പിന്നെ ക്യാഷ്.. അത് നിനക്ക് എത്ര വേണം പറ ഞാൻ തരാം… എടീ നിന്റെ തന്ത ഉണ്ടല്ലോ… എന്താ അയാളുടെ പേര്.. ആ വിശ്വനാഥൻ.. അയാൾക്ക് എന്നെ മരുമകൻ ആയി കിട്ടാൻ യോഗം ഇല്ലെടി… നിനക്ക് അറിയോ..?? ഒന്ന് എന്റെ ജീവിതത്തിലെ.. ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആണ്.. എന്റെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങൾ.. അല്ല അന്ത്യാഭിലാഷം ഇന്ന് പൂവണിഞ്ഞു… എനിക്കറിയാം മോളെ.. നമ്മൾ ഒരേ ക്ലാസിൽ ആണ്.. നീ ഇനിയും എന്നെ കാണേണ്ടി വരും എന്നൊക്കെ… അത് തന്നെ ആണ് ഇതിലെ ത്രിൽ.. എന്നെ കാണുന്ന ഓരോ നിമിഷവും നിന്റെ ഉള്ളിൽ ഈ നിമിഷം ഓർമ വരണം… നീറി നീറി ഒരു നെരുപ്പോടായി അത് നിന്റെ ഉള്ളിൽ കിടക്കണം… എന്നാ ചെല്ലട്ടെടി… മോളെ…

അത്രേം പറഞ്ഞ് ദിയയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഷൈൻ അവിടെ നിന്നും പോയി….

ഷൈനിന്റെ വാക്കുകൾ ആയിരം അസ്ത്രങ്ങൾ കണക്കെ ദിയയുടെ നെഞ്ചകം തുളച്ച് കടന്ന് പോയിരുന്നു… താൻ കേട്ടത് അത്രയും വാസ്തവം ആണോ എന്ന് വിശ്വസിക്കാൻ ഇപ്പോളും അവൾക്ക് പറ്റുന്നില്ല…

ആൻഡ്രൂ: എങ്ങോട്ട്..??

ഷൈൻ: ബാറിലേക്ക്… ഇന്ന് ആഘോഷങ്ങളുടെ രാവാണ്.. ആർമാധിക്കൻ ഉള്ള രാവ്… മുഴുവൻ ചിലവും എന്റെ വക.. ഇന്ന് നമ്മൾ അടിച്ച് ഓഫാകുന്നു…

അരവിന്ദ്: അതൊക്കെ അവിടെ നിൽക്കട്ടെ… നീ ദിയയോട് എന്ത് പറഞ്ഞു…

ഷൈൻ: അവൾക്ക് കൊടുക്കാൻ ഉള്ളത് ഞാൻ കൊടുത്തിട്ടുണ്ട്…

അരവിന്ദ്: നീ അവളെ തേച്ച് അല്ലേ..??

ഷൈൻ: അതെങ്ങനെ..?? അതിനു ഞാൻ അവളെ പ്രമിച്ചിട്ടെ ഇല്ലല്ലോ..??

അരവിന്ദ്: എന്തൊക്കെ പറഞ്ഞാലും ചതി ചതി തന്നെ അല്ലെ..??

ഷൈൻ: നീ വെറുതെ നല്ലൊരു ദിവസം ആയിട്ട് ഉടക്കാൻ നിക്കല്ലെ…

അരവിന്ദ്: ശരി.. ഞാൻ ഒന്നും പറയുന്നില്ല…

ഷൈൻ : നിങ്ങള് വാ.. രണ്ടെണ്ണം അകത്ത് ചെല്ലുമ്പോ നിങ്ങടെ ഈ കുറ്റബോധം ഒക്കെ മാറും…

അങ്ങനെ ഷൈനും കൂട്ടുകാരും തങ്ങൾ നേടിയ വിജയം ആഘോഷിക്കാൻ അവർ പറഞ്ഞ പോലെ തന്നെ ബാറിലേക്ക് പോയി…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

ഒരുപാട് നേരം ആ വരാന്തയിൽ തന്നെ ചിലവഴിച്ച ദിയ മായയുടെ മെസ്സേജ് വന്നപ്പോൾ ആണ് സ്വബോധത്തിലേക്ക്‌ തിരികെ വന്നത്…

എവിടെയാണ് എന്ന് ചോദിച്ചാണ് മായയുടെ മെസ്സേജ്…

ദിയ മറുപടി ഒന്നും കൊടുക്കാതെ നേരെ വാഷ് റൂമിൽ പോയി മുഖം ഒക്കെ ഒന്ന് കഴുകി വൃത്തിയാക്കി മായയുടെ അടുത്തേക്ക് നടന്നു…

പുറത്ത് വണ്ടിയുടെ അടുത്ത് ദിയയെ കാത്ത് നിൽക്കുകയായിരുന്നു മായ.. ദിയയെ കണ്ടതും ആകാംഷയോടെ എന്തായി എന്ന് ചോദിച്ച് കൊണ്ട് മായ അവളുടെ അടുത്തേക്ക് ചെന്നു…

മായ: എന്തായി..???

ദിയ: കീ എടുക്ക്‌…

മായ: എന്തായി പറ…

ദിയ: നിന്നോട് കീ എടുക്കാൻ അല്ലേ പറഞ്ഞത്…

ദിയയുടെ സ്വഭാവത്തിൽ എന്തോ പന്തികേട് തോന്നിയ മായ വേഗം ചാവി കൊടുത്ത് മാറി നിന്നു…

വണ്ടിയിൽ കയറിയ ദിയ സ്റ്റാർട്ട് ചെയ്ത് വണ്ടി റെയ്സ് ചെയ്യാൻ തുടങ്ങി.. അത് തനിക്ക് കേരാൻ ഉള്ള സിഗ്നൽ ആണെന്ന് മനസ്സിലായത് പോലെ മായ പുറകിൽ കയറി ഇരുന്നു…

പതിവിലും സ്പീഡിൽ ആണ് ദിയ വണ്ടി ഓടിക്കുന്നത്… മായ പേടിച്ച് അവളോട് ചേർന്ന് ഇരിക്കുകയാണ്…

അങ്ങനെ അതികം വൈകാതെ തന്നെ അവർ ഹോസ്റ്റലിൽ എത്തി… വണ്ടി ഓഫ് ചെയ്ത് അവർ മുറി നോക്കി നടന്നു… ദിയയുടെ എല്ലാ പ്രവർത്തികളും യാന്ത്രികമായി നടക്കുന്ന പോലെ ആണ് മായക്ക്‌ തോന്നിയത്…

മുറിയിൽ കയറിയ ദിയ ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു… സത്യത്തിൽ അവളുടെ പ്രവർത്തികളിൽ ഭയം തോന്നിയ മായ അവളോട് ചേർന്നിരുന്നു എന്നിട്ട് വീണ്ടും ആംഗ്യ ഭാഷയിലൂടെ ചോദിച്ചു…

മായ: എന്ത് പറ്റി എന്നൊന്ന് പറ…

ദിയ മുഖം ഉയർത്തി മായയെ നോക്കി.. എന്നിട്ട് പറഞ്ഞു..

ദിയ: ഷൈൻ.. അവൻ എന്നെ ചതിക്കുകയായിരുന്നു….

മായ: എങ്ങനെ..???

ദിയ നടന്ന കാര്യങ്ങൾ മുഴുവൻ മായയോട് പറഞ്ഞു… എല്ലാം ഒരു ഞെട്ടലോടെ ആണ് മായ കേട്ടിരുന്നത്… അവളുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു…

മായ: അപ്പോ അവൻ പ്രതികാരം ചെയ്തതാണ് അല്ലേ..??

ദിയ: അതെ.. അതിനു നീ എന്തിനാ കരയുന്നത്…??

മായ: ഇനി.. ഇനി.. എന്ത് ചെയ്യും..??

ദിയ തല ഉയർത്തി കൊണ്ട് തന്നെ പറയാൻ തുടങ്ങി…

ദിയ: എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം… അവൻ ആരോടാണ് കളിച്ചത് എന്ന് അവന് അറിയില്ല… അവൻ നല്ല ഒരു നടൻ ആണ്.. പക്ഷേ അവന്റെ നാടകം ആരോടായിരുന്നു എന്ന് അവനു അറിയില്ല… തൽക്കാലം നീ ഇക്കാര്യം ആരോടും പറയണ്ട.. അച്ഛനോട് പോലും…

മായ: എന്താ നിന്റെ പ്ലാൻ…??

ദിയ: നീ തൽക്കാലം നിന്റെ നോവൽ അവിടെ നിർത്തി വചേക്ക്‌.. അതിന്റെ ക്ലൈമാക്സ് ഞാൻ പറഞ്ഞിട്ട് എഴുതി തുടങ്ങിയാൽ മതി… ജയിച്ചു എന്ന അഹങ്കാരത്തിൽ നിൽക്കുകയല്ലെ അവൻ.. അത് അങ്ങനെ തന്നെ നിൽക്കട്ടെ… ഉയരത്തിൽ നിന്നും വീഴുമ്പോൾ വീഴ്ചയ്ക്ക് ആക്കം കൂടും… ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം.. എനിക്ക് ഷൈനും ആയി യാതൊരു ബന്ധവും ഇല്ല… നമ്മൾ വെറും ക്ലാസ് മേറ്റ്സ് മാത്രം…

മായ: ശരി…

ദിയ മറ്റെന്തൊക്കെയോ മനസ്സിൽ കണക്ക്കൂട്ടുക ആയിരുന്നു…. 🌀🌀🌀🌀🌀🌀🌀🌀🌀🌀

വലിയ ഒരു ബംഗ്ലാവ് ആണ്… പ്രഭാകരൻ എം എൽ എ യുടെ വീട്.. അതെ നമ്മുടെ അർജുന്റെ അച്ഛൻ തന്നെ… അദ്ദേഹം അവിടെ തന്റെ പാർട്ടിയിലെ ആളുകളുമായി സംസാരിച്ച് നിൽക്കുമ്പോൾ ആണ് വീട്ട്‌ മുറ്റത്ത് ഒരു കാർ വന്നു നിന്നത്..

പ്രവർത്തകൻ: ആരാ ഈ അസമയത്ത്..??

പ്രഭാകരൻ: ആരായാലും നോക്കാം…

കാറിൽ നിന്നും ഇറങ്ങിയത് മറ്റാരും ആയിരുന്നില്ല അർജുനും കൂട്ടുകാരും ആയിരുന്നു…

അർജുന്റെ കൈ പ്ലാസ്റ്റർ ഇട്ട് കെട്ടിയിരുന്നു.. മുഖത്തും ശരീരത്തിലും മുറിവുകൾ കാണാം… പ്രഭാകരൻ ഓടി അർജുന്റെ അടുത്തേക്ക് ചെന്നു…

പ്രഭാകരൻ; മോനെ.. എന്താടാ ഇത്.. എന്താ നിനക്ക് പറ്റിയത്..??

അർജുൻ എന്തെങ്കിലും പറയും മുന്നേ ഗൗതം പറഞ്ഞു…

ഗൗതം: അത് അങ്കിൾ ഇന്ന് കോളജിൽ ഒരു മാച്ച് ഉണ്ടായിരുന്നു അതിൽ വച്ച് ഒപ്പോസിട്ട്‌ പ്ലയർ അറ്റാക്ക് ചെയ്തതാണ്…

പ്രഭാകരന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു…

പ്രഭാകരൻ: ഏത് നാ*ന്റെ മോനാടാ ഇത് ചെയ്തത്…

ഗൗതം: കോളജിലെ പുതിയ അഡ്മിഷൻ ആണ്.. ഷൈൻ… ഷൈൻ ജോസഫ്…

പ്രഭാകരൻ തന്റെ അനുയായികളെ നോക്കി ആജ്ഞാപിച്ചു…

പ്രഭാകരൻ: ഏത് പോന്നു തമ്പുരാന്റെ മോൻ ആയാലും അവൻ ഇനി രണ്ടു കാലേൽ എഴുന്നേറ്റ് നിക്കരുത്…

പ്രഭാകരന്റെ അനുയായികൾ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും അർജുൻ അവരെ തടഞ്ഞു…

അർജുൻ: നിക്ക്… അച്ഛാ.. ഇത് ഒരു മാചിന്റെ ഇടക്ക്‌ പറ്റിയത് അല്ലേ.. അത് വീട്… പിന്നെ എനിക്കിത് കിട്ടേണ്ടത് തന്നെ ആണ്… ഷൈൻ തെറ്റൊന്നും ചെയ്തിട്ടില്ല… അച്ഛൻ ഞാൻ പറയുന്നത് കേൾക്കൂ…

ഒന്നാലോചിച് നിന്ന ശേഷം അദ്ദേഹം പറഞ്ഞു

പ്രഭാകരൻ: ഹും….

അർജുന്റെ വാക്കുകൾ അദ്ദേഹത്തെ ഒന്ന് തണുപ്പിച്ച്… എന്നാലും ആ വാക്കുകൾ സത്യത്തിൽ അർജുൻ ഉള്ളിൽ തട്ടി പറഞ്ഞത് തന്നെ ആയിരുന്നു… കിട്ടേണ്ടത് കിട്ടിയപ്പോൾ അവനും നന്നായി…. 🌀🌀🌀🌀🌀🌀🌀🌀

ഒരാഴ്ചക്ക് ശേഷം വീണ്ടും കോളേജ് ആരംഭിച്ചു…. എല്ലാം പഴയ പോലെ തന്നെ.ചെറിയ ചില വിത്യാസങ്ങൾ മാത്രം…

ആദ്യത്തെ ഇന്റർവെൽ സമയത്ത് തന്നെ അർജുൻ വന്ന് ഷൈനിനെ കണ്ടു.. ഒരു മുട്ടൻ അടി ആണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും അവിടെ സംഭവിച്ചത് വേറെ ആയിരുന്നു…

ഷൈനും അർജുനും.. അർജുനും അരവിന്ദും കെട്ടിപ്പിടിച്ച് കൊണ്ടാണ് അവസാനം പിരിഞ്ഞത്…

ഒരിക്കൽ ലാബിന് മുന്നിലൂടെ നടന്നു കൊണ്ടിരുന്ന ഷൈനും ആൻഡ്രുവും അവിചാരിതമായി ആണ് മീനാക്ഷിയെ കണ്ടത്… വേറൊരു പയ്യന്റെ കയ്യിൽ കയ്യും കോർത്ത് പഞ്ചാര അടിച്ച് നടപ്പാണ് കക്ഷി… ഷൈനിനെ കണ്ടപ്പോൾ ഒന്ന് ചമ്മിയ പോലെ കാണിച്ച് വേഗം ഉള്ളിലേക്ക് വലിഞ്ഞു…

ഇത്രേ ഒള്ളെടാ പെണ്ണ് എന്നൊരു താക്കീതും ഷൈൻ ആൻഡ്രുവിന് നൽകി…

ഷൈൻ വാക്ക് പറഞ്ഞ പോലെ തന്നെ ആൻഡ്രുവിനെ ആയിഷയെ സെറ്റ് ആക്കാൻ സഹായിക്കാൻ തീരുമാനിച്ചു… എന്നാല് ആ നിമിഷത്തിൽ ആണ് ഏറെ വിഷമകരമായ ആ വാർത്ത അവർ അറിഞ്ഞത്… അയിഷ്യുടെ നിശ്ചയം കഴിഞ്ഞത് ആണെന്ന്… അതോടെ ആൻഡ്രൂ അവളുടെ പുറകെ ഉള്ള നടപ്പ് അവസാനിപ്പിച്ചു…

അർജ്ജുനെ തോൽപ്പിച്ചതോടെ ഷൈൻ ബോക്സിങ് പ്രാക്ടീസ് ഒക്കെ പൂർണമായും ഉപേക്ഷിച്ചു…

ദിയായുടെ നമ്പർ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ചെയ്യുകയും ചെയ്തു….

ഇനി ഇങ്ങനെ ഒഴപ്പി നടന്നാൽ ശരിയാവില്ല എന്ന് അറിയുന്നത് കൊണ്ട് നാൽവർ സംഘം പഠിക്കാനും തീരുമാനിച്ചു… അങ്ങനെ അവർ ക്ലാസിൽ ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടി തുടങ്ങി…

ദിയയും മായയും അതെ ക്ലാസിൽ തന്നെ ആണെങ്കിലും അവർ ഇരുവരും ഇതൊന്നും ശ്രദ്ധിക്കാൻ കൂടി പോയില്ല… എല്ലാവരും ഒരുപാട് നിർബന്ധിച്ചു എങ്കിലും മായ ആ നോവലിന്റെ തുടർച്ച എഴുതിയില്ല.. അവള് ദിയക്ക്‌ വേണ്ടി കാത്ത് നിന്നു…..

അങ്ങനെ പരീക്ഷാ കാലം വന്നെത്തി… പഠനം മാത്രമായി എല്ലാവരുടെയും പ്രധാന ലക്ഷ്യം…. അത്യാവശ്യം മാർക്കോടെ അവർ എല്ലാവരും പരീക്ഷകൾ പാസായി..

സത്യത്തിൽ താൻ എങ്ങനെ പാസ്സായി എന്ന് അവസാന നിമിഷം വരെ ആൻഡ്രുവിന് സംശയം ആയിരുന്നു….

കോളേജ് ജീവിതം അങ്ങനെ അതിന്റെ അവസാനതിലേക്ക്‌ അടുത്തു…. സർട്ടിഫിക്കട്ടുകൾക്കും അപ്പുറം ഒരിക്കലും മറക്കാത്ത ചില സൗഹൃദങ്ങൾ കൂടി അവർ ആ കാമ്പസ്സിൽ നിന്നും നേടി എടുത്തു….

കാലം പിന്നെയും കുറെ കടന്നു പോയി… വസന്തവും ശിശിരവും എല്ലാം മാറി മാറി വന്നു…. 🌀🌀🌀🌀🌀🌀🌀🌀

ഷൈനിന്റെ കോളേജ് ജീവിതം അവസാനിച്ചിട്ട്‌ ഇപ്പൊൾ ഏകദേശം രണ്ട് വർഷം ആകുന്നു…

ഷൈനും ആൻഡ്രുവും ഷൈനിന്റെ അച്ഛന്റെ കമ്പനിയിൽ എം ഡിയും സി ഇ ഒ യും ആണ്… ഷൈൻ ബിസിനസിലേക്ക് ഇറങ്ങിയതോടെ ഷൈനിന്റെ പപ്പ വീട് ഭരണവും പിന്നെ ചില പ്രധാന ബിസിനസുകലുടെ നിയന്ത്രണവും മാത്രം ആയി കൂടിയിരിക്കുകയാണ്…

വിഷ്ണുവും അരവിന്ദും ആയ്യിട്ടെല്ലാം അവർക്കിപ്പോളും നല്ല ബന്ധം ആണുള്ളത്.. മിക്ക ദിവസങ്ങളിലും അവർ കാണാറും സംസാരിക്കാറുമുണ്ട്…

കോളജിലെ ആ താന്തോന്നി പയ്യനിൽ നിന്നെല്ലാം മാറി ഷൈൻ ഇപ്പൊൾ ഒരുപാട് പക്വത നേടിയിരിക്കുന്നു… ബിസിനസ്സും കമ്പനിയുടെ വളർച്ചയും ഒക്കെ മാത്രമാണ് ഇപ്പൊ ഷൈനിന്റെ മനസ്സിൽ.. പിന്നെ വേറൊരാൾ കൂടി ഉണ്ട്.. അന്ന…

തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ… പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്… സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു….. (തുടരും…) [Interval]

പ്രിയ വായനക്കാരെ ഇതോടെ ഈ കഥയുടെ ഒന്നാം പകുതി ഇവിടെ അവസാനിക്കുകയാണ്… നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും സ്നേഹത്തിനും സപ്പോർട്ടിനും എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല… അല്ലെങ്കിലും സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവില്ല എന്നല്ലേ…

ഒന്നാം ഭാഗത്തിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള നിങ്ങളുടെ തോന്നലുകലും കമന്റ് ആയി അറിയിക്കുക… ഒത്തിരി സ്നേഹത്തോടെ Rahul RK ✍️💖

Thanks & Regards Rahul RK

Comments:

No comments!

Please sign up or log in to post a comment!