Love Or Hate 08

തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ… പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്… സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു….. Love Or Hate (തുടരുന്നു….)

പരിചയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് തന്നെ ഷൈൻ ഫോൺ, റിംഗ് സൈലന്റ് ആക്കി മേശപ്പുറത്ത് വച്ച് കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു…

അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ ആദ്യ റിംഗ് അവസാനിച്ച് ഫോൺ വീണ്ടും ബെൽ അടിക്കാൻ തുടങ്ങി… ഇത്തവണ ഷൈൻ എന്തായാലും ഫോൺ എടുത്തു..

ഷൈൻ: ഹലോ..

****: ഹലോ ഷൈൻ അല്ലേ..??

ഷൈൻ: യെസ് ഷൈൻ.. വു ഇസ് ദിസ്..??

******: എടാ ഷൈനെ.. ഞാനാടാ ശ്യാം..

ഷൈൻ: ശ്യാം…??

ശ്യാം: നിനക്ക് ഓർമയില്ലേ…?? നിന്റെ കൂടെ പോളിയിൽ പഠിച്ച ശ്യം പ്രകാശ്…

ഷൈൻ: എടാ ശ്യാമെ നീയായിരുന്നോ..?? നിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടല്ലോ… അപ്പോ ഇതേത് നമ്പർ..??

ശ്യാം: നമ്പർ ഒക്കെ മാറി…ഇപ്പൊ ഇതാ നമ്പർ… സേവ് ചെയ്ത് വചേരെ…

ഷൈൻ: ഓകെ… പിന്നെ എന്തൊക്കെ ഉണ്ട്.. സുഖല്ലെ നിനക്ക്..??

ശ്യാം: സുഖാണ് ടാ.. പിന്നെ ഞാൻ വിളിച്ചത് ഒരു പ്രാധാന കാര്യം പറയാൻ ആണ്…

ഷൈൻ: പറയെടാ…

ശ്യാം: എടാ.. എന്റെ കല്ല്യാണം ആണ് നെക്സ്റ്റ് മൺത്… ഞാൻ നിന്നെ ക്ഷണിക്കാൻ വേണ്ടി വിളിച്ചതാണ്… എന്തായാലും ഞാൻ നിന്റെ വീട്ടിലും വരുന്നുണ്ട്..

ഷൈൻ: wow… Congrats ടാ.. നീ സൗകര്യം പോലെ വീട്ടിലേക്ക് ഇറങ്ങ്.. നമുക്ക് നേരിൽ കണ്ട് കളയാം…

ശ്യാം: ഓകെ ടാ… ഞാൻ നിന്നെ വിളിക്കാം എന്നാൽ.. ആൻഡ്രുവിനെയും നേരിൽ കാണണം…

ഷൈൻ: ഓകെ ടാ ബൈ…

ഷൈൻ ഫോൺ കട്ട് ചെയ്ത് ചേയറിലേക്ക്‌ കിടന്നു…. കൈ രണ്ടും തലക്ക് പുറകിലേക്ക് വച്ച് ഷൈൻ ഓരോന്ന് ആലോചിച്ച് അങ്ങനെ കിടന്നു…

ഷൈനിന്റെ മനസ്സ് മുഴുവൻ അന്ന ആയിരുന്നു… മൂന്ന് മാസങ്ങൾക്ക് മുമ്പേ ആണ് ഷൈൻ അന്നയെ ആദ്യമായി കാണുന്നത്… 🌀🌀🌀🌀🌀🌀🌀🌀🌀🌀

അന്നൊരു തിങ്കളാഴ്ച ആയിരുന്നു… ടെക്നിക്കൽ വിങ്ങിലേക്കുള്ള ജൂനിയർ പിള്ളേരെ ഇന്റർവ്യൂ ചെയ്ത് എടുക്കാൻ തീരുമാനിച്ച ദിവസം…

തലേന്ന് രാത്രി ചെറിയ ഒരു ബിസിനസ്സ് പാർട്ടി കഴിഞ്ഞ് അൽപം ഫിറ്റ് ആയാണ് ഷൈൻ ഉറങ്ങിയത് അതും പുലർച്ചക്ക്‌…

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഫോണിൽ അഞ്ചാറു മിസ്ഡ് കോൾ കണ്ടു.. വേറെ ആരും ആയിരുന്നില്ല ഷൈനിന്റെ പി എ പിന്റോ ആയിരുന്നു…

ഷൈൻ ഉറക്ക ചടവോടെ എണീറ്റ് ഫോൺ എടുത്ത് പിന്റോയെ തിരിച്ച് വിളിച്ചു…

പിന്റോ: ഹലോ ഷൈൻ…

ഷൈൻ: പിന്റോ… എന്താ ഇന്നത്തെ പ്രോഗ്രാമുകൾ.

.??

പിന്റോ: ഇന്ന് ഔട്ട്‌ഡോർ മീറ്റിങ് ഒന്നും ഇല്ല ടെക് വിങ്ങിലേക്കുള്ള ഇന്റർവ്യൂ ഇന്നാണ് ചാർട്ട് ചെയ്തത്…

ഷൈൻ: ഓകെ.. ഞാൻ എന്തായാലും ലേറ്റ് ആവും.. ആൻഡ്രൂ വരും… നിങ്ങള് സ്റ്റാർട്ട് ചെയ്തോളു…

പിന്റോ: ഓകെ ഷൈൻ…

ഷൈൻ: ഫൈൻ…

ഷൈൻ ഫോൺ കട്ട് ചെയ്ത് വീണ്ടും ബെടിലേക്ക്‌ തന്നെ കിടന്നു… ഒരു പത്തു മിനിറ്റ് കഴിഞ്ഞ് കാണും വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് ഷൈൻ വീണ്ടും എഴുന്നേറ്റത്…

മുട്ടുന്നതിന്റെ ടോൺ കേട്ടാൽ തന്നെ അറിയാം പപ്പയാണ് എന്ന്… ഷൈൻ വെപ്രാളത്തോടെ പോയി വാതിൽ തുറന്നു… വാതിൽ തുറന്നതും മുന്നിൽ അതാ നിൽക്കുന്നു ഷൈനിന്റെ പപ്പ ജോസഫ് തരകൻ…

ഷൈൻ: എന്താ പപ്പാ…??

പപ്പ: എന്താടാ ഇന്ന് ഓഫീസിൽ ഒന്നും പോണില്ലെ..??

ഷൈൻ: ഉണ്ട് പപ്പാ… ഞാൻ.. ഞാൻ ഇറങ്ങാൻ നിൽക്കാണ്…

പപ്പ: നീ ഈ കോലത്തിൽ ആണോ ഓഫീസിൽ പോകുന്നത്…???

അപ്പോഴാണ് ഷൈൻ തന്റെ വേഷം നോക്കിയത് ഒരു ടീഷർട്ടും ബോക്സറും മാത്രമേ ഒള്ളു…

ഷൈൻ: അല്ല.. ഇങ്ങനെ അല്ല.. ഞാൻ റെഡി ആകാൻ പോവായിരുന്നു…

പപ്പ: ടെക് വിങ്ങിലേക്കുള്ള ഇന്റർവ്യൂ ഇന്നല്ലെ പറഞ്ഞത്..??

ഷൈൻ: അതെ പപ്പ…

പപ്പ: മര്യാദക്ക് അത് പോയി കറക്റ്റ് ആയി മോണിറ്റർ ചെയ്യണം.. മനസ്സിലായോ…??

ഷൈൻ: ശരി പപ്പ…

പപ്പ ഷൈനിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം താഴേക്ക് പോയി… ഷൈൻ വേഗം വാതിൽ അടച്ച് റെഡി ആകാൻ ആരംഭിച്ചു…

രാവിലെ തന്നെ കടുവ കൂട്ടിൽ ആണല്ലോ കർത്താവേ തല വച്ച് കൊടുത്തത്… ഷൈൻ വേഗം തന്നെ റെഡി ആകാൻ ആരംഭിച്ചു….

കുളിച്ച് ഡ്രസ്സ് ഒക്കെ മാറിയതും ഷൈൻ ഫോൺ എടുത്ത് ആൻഡ്രുവിനെ വിളിച്ചു..

ആൻഡ്രൂ: ടാ നീ എവിടെ..??

ഷൈൻ: ഞാൻ ഇറങ്ങുന്നെ ഒള്ളു…

ആൻഡ്രൂ: നീ ഒന്ന് പെട്ടന്ന് വാടാ.. എനിക്ക് ഒറ്റക്ക് ഇതൊന്നും മാനേജ് ചെയ്യാൻ വയ്യ…

ഷൈൻ: നീ പിന്റോയുടെ അടുത്ത് ചെല്ല്‌ അവള് നോക്കിക്കോളും..

ആൻഡ്രൂ: ആ.. ആ എന്തായാലും നീ വേഗം വാ…

ഷൈൻ ഫോൺ കട്ട് ചെയ്ത് താഴേക്ക് ചെന്നു… പപ്പ താഴെ പേപ്പർ നോക്കി ഇരിക്കുന്നുണ്ടായിരുന്നു… ഷൈൻ ഇറങ്ങി വന്നതും പേപ്പറിൽ നിന്നും ഒന്ന് മുഖം ഉയർത്തി നോക്കി എന്നിട്ട് വീണ്ടും പേപ്പറിലെ തന്നെ നോക്കി…

അതിൽ കൂടുതൽ ഒന്നും ഷൈനും പ്രതീക്ഷിച്ചിരുന്നില്ല.. അത് കൊണ്ട് ഷൈൻ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി… പെട്ടന്നാണ് അമ്മച്ചി വന്ന് വിളിച്ചത്..

അമ്മച്ചി: നീ ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ.
.???

ഷൈൻ: വേണ്ട അമ്മച്ചി… ലേറ്റ് ആയി ഞാൻ പുറത്തൂന്ന് കഴിച്ചോളാം…

ഇത് പലപ്പോഴും പതിവുള്ളത് ആയത് കൊണ്ട് അമ്മച്ചി പിന്നെ കൂടുതൽ ആയി ഒന്നും പറയാൻ പോയില്ല…

ഷൈൻ നേരെ പോർച്ചിലേക്ക്‌ ഇറങ്ങി.. കാറിന്റെ അടുത്ത് തന്നെ ഡ്രൈവർ കുമാരേട്ടൻ നിൽക്കുന്നുണ്ടായിരുന്നു…

ഷൈൻ: കുമാരേട്ടാ ചാവി എടുക്ക്‌..?? വണ്ടി ഞാൻ എടുക്കാം..??

കുമാരൻ: എന്താ കുഞ്ഞേ..??

ഷൈൻ: ലേറ്റ് ആയി… പെട്ടന്ന് പോണം.. കുമാരേട്ടൻ അങ്ങോട്ട് കേറിക്കോ..

കുമാരൻ പിന്നെ ഒന്നും പറയാൻ പോയില്ല.. ചാവി ഷൈനിന്റെ കയ്യിൽ കൊടുത്ത് അപ്പുറത്ത് പോയി കയറി..

ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ ഓഫീസിലേക്ക് വിട്ടു…

ഒട്ടും വൈകാതെ തന്നെ ഷൈൻ ഓഫീസിൽ എത്തി.. മുന്നിൽ തന്നെ വണ്ടി നിർത്തി..

ഷൈൻ: കുമാരേട്ടാ.. വണ്ടി പാർക്ക് ചെയ്തോളൂ…

ഷൈൻ വണ്ടിയിൽ നിന്നും ഇറങ്ങി.. ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് ഉള്ളിലേക്ക് കയറി… റിസപ്ഷനിൽ ഉണ്ടായിരുന്ന ശ്യാമ ഷൈനിന് നേരെ കൈ വീശി…

ശ്യാമ: ഗുഡ് മോണിംഗ് ഷൈൻ…

ഷൈൻ: ഗുഡ് മോണിംഗ് ശ്യാമ…

അപ്പോഴാണ് ഷൈൻ തന്റെ കയ്യിലേക്ക് നോക്കുന്നത്.. അതെ വാച്ച് എടുക്കാൻ മറന്നിരിക്കുന്നു… കാറിൽ തന്നെ ഉണ്ടാകും.. ഷൈൻ വാച്ച് എടുക്കാൻ വേണ്ടി പുറത്തേക്ക് നടന്നു…

ഷൈൻ ഡോർ തുറന്നതും പെട്ടന്ന് പുറത്തൂന്ന് ഒരാൾ ഡോർ തുറന്നതും ഒരുമിച്ചായിരുന്നു.. പെട്ടന്ന് ആയത് കൊണ്ട് ഷൈനിന് മാറാൻ ഉള്ള ഗ്യാപ് കിട്ടിയില്ല.. ഗ്ലാസ്സ് ഡോർന്റെ അഗ്ര ഭാഗം നേരെ ഷൈനിന്റെ നെറ്റിയിൽ വന്ന് ഇടിച്ചു…

“അയ്യോ സാർ… സോറി…”

വലിയ ശബ്ദം ഒക്കെ ഉണ്ടായെങ്കിലും ശൈനിന് അത്രയ്ക്കൊന്നും വേദനിച്ചില്ല.. എന്നാലും നല്ല ദേഷ്യം ആണ് മനസ്സിൽ വന്നത്…

രണ്ട് ചീത്ത പറയാൻ വേണ്ടി മുഖം ഉയർത്തിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഷൈൻ ഞെട്ടി പോയി…

ഐശ്വര്യം തുളുമ്പുന്ന മുഖം.. വാലിട്ടെഴുതിയ കണ്ണുകൾ.. ഒരു മഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം.. മെലിഞ്ഞ് വടിവൊത്ത ശരീരം.. ഇളം റോസ് നിറത്തിലുള്ള അവളുടെ ചുണ്ടുകൾ… ചെമ്പക പൂവിന്റെ മണം ആയിരുന്നു അവൾക്ക് ചുറ്റും.. അതിന് ഷൈൻ പൂശുന്ന വില കൂടിയ അത്തറുകളെക്കാൾ മണം ഉണ്ടായിരുന്നു..

പറയാൻ വന്ന വാക്കുകൾ എല്ലാം ഇതിനോടകം തന്നെ ഷൈൻ മറന്നിരുന്നു… അന്തം വിട്ട് നിൽക്കുന്ന ഷൈനിനെ നോക്കി അവള് പറഞ്ഞു…

കുട്ടി: സാർ.. സോറി സാർ.. ഞാൻ കണ്ടില്ല… അറിയാതെ പറ്റിയതാ..

പക്ഷേ അവളെ കണ്ട ആദ്യ നോട്ടത്തിൽ തന്നെ എല്ലാം മറന്ന് നിൽക്കുന്ന ഷൈൻ അവളുടെ വാക്കുകൾ കേട്ടിരുന്നില്ല…

ഷൈൻ തന്നെ ഇങ്ങനെ നോക്കുന്നത് കണ്ടപ്പോൾ ആ കുട്ടിയും ഒന്ന് പകച്ചു.
. അവള് വേഗം തന്റെ ശാൾ എല്ലാം നേരെ ഇട്ടു….

അപ്പൊൾ തന്നെ അങ്ങോട്ട് പിന്റോ കടന്ന് വന്നു…

പിന്റോ: എന്താ ഇവിടെ നിൽക്കുന്നത്..??

അപ്പോഴാണ് അവള് ആ പെൺകുട്ടിയെ കാണുന്നത്…

പിന്റോ: അല്ല ഇതാരാ..????

പെട്ടന്ന് തന്നെ ആ പെൺകുട്ടി അങ്ങോട്ട് കയറി പറഞ്ഞു…

കുട്ടി: മേടം.. ഞാൻ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ…

പിന്റോ: ഓകെ.. കുട്ടി അകത്തോട്ട്‌ ഇരുന്നോളു…

പിന്റോ അത് പറഞ്ഞതും ആ പെൺകുട്ടി കയ്യിൽ ഉണ്ടായിരുന്ന ഫയൽ നെഞ്ചോട് ചേർത്ത് പിടിച്ച് ഉള്ളിലേക്ക് നടന്നു…

ഷൈൻ അപ്പോഴും അവളുടെ പോക്കും നോക്കി നിൽക്കുകയായിരുന്നു… അന്തം വിട്ട് നിൽക്കുന്ന ഷൈനിന്റെ ചുമലിൽ തട്ടിക്കൊണ്ട് പിന്റോ പറഞ്ഞു..

പിന്റോ: എന്ത് പറ്റി ഷൈൻ..??

ഷൈൻ: ഏയ്.. ഞാൻ.. ഞാൻ എന്തോ ഓർത്തുപോയി പെട്ടന്ന്… താൻ ചെല്ല്‌.. സ്റ്റാർട്ട് ചെയ്തോളൂ…

പിന്റോ: ശരി ഷൈൻ…

ഷൈൻ കുറച്ച് നേരം അവിടെ ചുറ്റി പറ്റി നിന്ന ശേഷം നേരെ ആൻ‌ഡ്രുവിന്റെ കാബിനിലേക്ക്‌ നടന്നു…

ഡോർ തുറന്ന് അകത്ത് വന്ന ഷൈനിനെ കണ്ടതും ആൻഡ്രൂ കളിച്ച് കൊണ്ടിരുന്ന ഗെയിം ക്ലോസ് ചെയ്തു…

ഷൈൻ നേരെ വന്ന്‌ ചെയർ വലിച്ച് ആൻ‌ഡ്രുവിന്റെ മുന്നിൽ ഇരുന്നു…

ആൻഡ്രൂ: നീ എന്താ ഇവിടെ വന്നിരിക്കുന്നത്..?? ഇന്റർവ്യൂ കാണാൻ പോയില്ലേ..??

ഷൈൻ: പോണം.. നിന്നെ ഒന്ന് കാണാൻ തോന്നി…

ആൻഡ്രൂ: എന്തിന്..???

ഷൈൻ: ഒന്നുമില്ല വെറുതെ..

ആൻഡ്രൂ: എന്താ മോനെ..?? എന്താ ഒരു അന്തം വിടൽ.. സാധാരണ വന്നാൽ നേരെ കാബിനിൽ കയറി പണി എടുക്കാർ ആണല്ലോ.. ഇന്നെന്താ ഈ വഴിക്ക് ഒക്കെ…

ഷൈൻ: ഒന്നുല്ല പറഞ്ഞല്ലോ… ഒന്ന് വെറുതെ വന്നതാ…

ആൻഡ്രൂ: ശരി ശരി…

ഷൈൻ അവിടെ നിന്നും എഴുന്നേറ്റ് നേരെ കാബിനിലേക്ക്‌ നടന്നു… ഷൈനിന്റെ പെരുമാറ്റത്തിൽ എന്തോ അസ്വാഭാവികത ആൻഡ്രുവിന് തോന്നിയിരുന്നു..

ഷൈൻ കാബിനിൽ എത്തിയതും മോണിറ്റർ ഓൺ ചെയ്ത് മീറ്റിംഗ് റൂമിന്റെ ക്യാമറാ കണക്റ്റ് ചെയ്തു… ആദ്യം വന്ന കുറെ കാൻഡിഡെട്ടുകളുടെ ഇന്റർവ്യൂ വലിയ താൽപര്യം ഒന്നും കാണിക്കാതെ ആണ് ഷൈൻ കണ്ടു തീർത്തത്…

എന്നാൽ അഞ്ചാറു ആളുകൾ ശേഷം വന്ന ആളെ കണ്ടപ്പോൾ ഷൈൻ ഏറെ താൽപര്യത്തോടെ ആണ് ഇന്റർവ്യൂ മുഴുവൻ കണ്ടു തീർത്തത്… അവളുടെ പേര് അന്ന ജോൺ എന്നായിരുന്നു…

അങ്ങനെ ഏകദേശം ഉച്ചയോടെ ഇന്റർവ്യൂ എല്ലാം അവസാനിച്ചു… ഷൈൻ അപ്പോളും അവളെ കുറിച്ച് മാത്രം ആണ് ആലോചിച്ച് കൊണ്ടിരുന്നത്.
. അവള് നന്നായി തന്നെ ആണ് പെർഫോം ചെയ്തത്…

ഷൈൻ ഇൻർകോം എടുത്ത് പിന്റോയെ വിളിച്ചു…

പിന്റോ: ഷൈൻ…

ഷൈൻ: പിന്റോ.. ഐ നീഡ്‌ ഫുൾ ലിസ്റ്റ് ഓഫ് ആൾ കാൻഡിഡേറ്റ്സ്‌…

പിന്റോ: ഗിവ്‌ മി ഫൈവ് മിനിറ്റ്..

ഷൈൻ: ഒകെ..

അങ്ങനെ ഏകദേശം അഞ്ച് മിനിറ്റിനു മുന്നേ തന്നെ ഷൈനിന്റെ കമ്പ്യൂട്ടറിൽ ഒരു മെയിൽ വന്നു… പിന്റോ തന്നെ ആയിരുന്നു.. ഷൈൻ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ മുഴുവൻ ലിസ്റ്റും അതിൽ ഉണ്ടായിരുന്നു…

ഷൈൻ മറ്റുള്ളവയെ ഒക്കെ അപ്പാടെ മാറ്റി വച്ച് അന്നയുടെ ബയോഡാറ്റ മാത്രം എടുത്തു…

നല്ലോണം പഠിച്ചിട്ടോക്കെ ഉണ്ട്… ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്തത് കൊണ്ട് അവളെ സെലക്ട് ചെയ്യാൻ തന്നെ ഷൈൻ തീരുമാനിച്ചു…

അതായിരുന്നു എല്ലാത്തിന്റെയും തുടക്കം..

ഇക്കാര്യം ഇപ്പൊൾ അറിയാവുന്നത് ഷൈനിന്റെ കൂട്ടുകാർക്ക് മാത്രം ആയിരുന്നു… അന്നയോട് പോലും ഷൈൻ സൂചനകൾ ഒന്നും നൽകിയിരുന്നില്ല… എല്ലാത്തിനും ഒരു നല്ല സമയം നോക്കി നിൽക്കുകയായിരുന്നു ഷൈൻ… 🌀🌀🌀🌀🌀🌀🌀🌀🌀

ഷൈൻ ഓർമകളിൽ നിന്നും മുക്തനായി.. യാദൃശ്ചികം ആയി ശ്യാമിന്റെ കല്ല്യാണ കാര്യം കേട്ടത് മുതൽ ഷൈനിന്റെ മനസ്സിലും ഒരു ചാൻചാട്ടം ഉണ്ടായി…

താൻ ഇനി എന്തിനാണ് കാത്തിരിക്കുന്നത്.. എല്ലാം അന്നയോട് പറയാൻ തന്നെ ഷൈൻ തീരുമാനിച്ചു.. അതിനു മുന്നേ കൂട്ടുകാരോട് അഭിപ്രായം ചോദിക്കണം….

ഷൈൻ ഇൻർകോമിൽ ആൻഡ്രുവിന് കോൾ ചെയ്തു..

ആൻഡ്രൂ: ഹാ പറ…

ഷൈൻ: ഇറങ്ങാം…

ആൻഡ്രൂ: ഓകെ… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഷൈനും ആൻഡ്രുവും നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു… അസ്തമയ സൂര്യന്റെ ചെഞ്ചായം ആകാശവും തിരമാലകളും സ്വർണ വർണമുള്ളതാക്കി…

തീരത്ത് ഓടി കളിക്കുന്ന കുട്ടികളും കൈകോർത്ത് കൊണ്ട് നടക്കുകയും ഇരിക്കുകയും ചെയ്യുന്ന ഒരുപാട് ഭാര്യാ ഭർത്താക്കൻമാരും പ്രണയ ജോഡികളും എല്ലാം അവിടെ ഉണ്ടായിരുന്നു…

ഷൈനും ആൻഡ്രുവും ഒരു ബെഞ്ചിൽ ഇരിക്കുകയാണ്… അതികം വൈകാതെ തന്നെ അരവിന്ദും വിഷ്ണുവും വന്ന് അവരുടെ കൂടെ ഇരുന്നു… അവർ കൂടെ വന്നതും ആൻഡ്രൂ ഷൈനിനോട് ചോദിച്ചു…

ആൻഡ്രൂ: ഇനി പറ.. നീ എന്താ സീരിയസ് കാര്യം പറയണം എന്ന് പറഞ്ഞത്…??

ഷൈൻ: ഞാൻ ഒരു കല്ല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുവാ…

അരവിന്ദ്: ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിലായി മനസ്സിൽ ആരോ കേറി കൂടിയിട്ടുണ്ട് എന്ന്…

വിഷ്ണു: അതെ.. പറ ഷൈൻ.. ആരാ ആൾ..??

ഷൈൻ: ആളെ.. ആൻഡ്രുവിന് അറിയും.. പക്ഷേ നിങ്ങൾക്ക് അറിയാൻ വഴിയില്ല…

ആൻഡ്രൂ: എനിക്കറിയുന്ന ആളോ..?? അതാരാ..??

ഷൈൻ: നമ്മുടെ ടെക് വിങ്ങിലെ ജൂനിയർ കൊച്ച് ഇല്ലെ… അന്ന.. അവള്…

ആൻഡ്രൂ: എന്റെ അളിയാ.. അവളോ..??

ഷൈൻ: അതെ..??

അരവിന്ദ്: ആരാടാ കക്ഷി..??

ആൻഡ്രൂ: ഒരു കിടിലം കുട്ടിയാ.. എന്നാ ഐശ്വര്യം ആണെന്നോ കാണാൻ.. എനിക്ക് മുന്നേ ഒരു സംശയം ഉണ്ടായിരുന്നു…

ഷൈൻ: അതിനൊരു കാരണം ഉണ്ട്..

ആൻഡ്രൂ: എന്ത് കാരണം..??

ഷൈൻ ആദ്യമായി അവളെ കണ്ടതും ഡോർ തലയിൽ വന്ന് ഇടിച്ചതും.. അവള് സോറി പറഞ്ഞതും എല്ലാം അവരോട് പറഞ്ഞു…

ആൻഡ്രൂ: ഓഹോ.. അപോ ഇതിന്റെ ഇടക്ക്‌ ഇങ്ങനെ ഒക്കെ നടന്നോ…

ഷൈൻ: ചെറുതായിട്ട്…

അരവിന്ദ്: എന്നിട്ട് നീ അവളോട് പ്രതികാരം ചെയ്യുന്നില്ലേ..??

ഷൈൻ: പ്രതികാരമോ..??

അരവിന്ദ്: അതെ.. നിന്റെ തലക്ക് ഡോർ കൊണ്ട് ഇടിച്ചതല്ലെ..??

ഷൈൻ: എടാ അത് അവൾക്ക് അറിയാതെ പറ്റിയതാണ്…

അരവിന്ദ്: നിനക്ക് ഓർമ്മയുണ്ടോ ഷൈൻ.. രണ്ട് വർഷം മുൻപ് ഇത് പോലെ അറിയാതെ ചെയ്ത ഒരു തെറ്റിന് നീ ഒരു പെൺകുട്ടിയോട് ചെയ്ത ക്രൂരതയെ പറ്റി… ദിയയെ പറ്റി….

അരവിന്ദിന്റെ വാക്കുകൾ ഒരു വെള്ളിടി പോലെ ആണ് ഷൈനിന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയത്… ആർത്തിരമ്പുന്ന തിരമാലകൾ പോലെ ഷൈനിന്റെ ഉള്ളം കലങ്ങി മറിയാൻ തുടങ്ങി…

അന്നത്തെ അഹങ്കാരത്തിലും പണത്തിന്റെ കൊഴുപ്പിലും എല്ലാം ചെയ്ത പ്രവർത്തി എത്ര വലിയ ക്രൂരതയാണ് എന്ന് തിരിച്ചറിഞ്ഞത് കോളജിൽ നിന്നും ഇറങ്ങിയതിന് ശേഷം ആയിരുന്നു…

പിന്നീട് പലപ്പോഴും അതിനെ കുറിച്ച് ഓർത്ത് പശ്ചാത്തപിച്ചിട്ടുണ്ട്… പക്ഷേ എന്തൊക്കെ പറഞ്ഞാലും ചെയ്തത് തെറ്റ് തന്നെ ആണ്…

അവസാനം സ്വയം സമാധാനിപ്പിച്ച് അവയെല്ലാം മനസ്സിൽ തന്നെ കുഴിച്ച് മൂടിയതായിരുന്നു.. പക്ഷേ പെട്ടന്ന് അരവിന്ദ് അങ്ങനെ ചോദിച്ചപ്പോൾ… ആ പേര് വീണ്ടും കേട്ടപ്പോൾ…. മനസ്സ് ഒന്ന് ഉലഞ്ഞുവോ..??

ഷൈൻ: എടാ.. അത്.. അന്ന്…

അരവിന്ദ്: ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… പക്ഷേ അത് പോലൊരു തെറ്റ് ഇനി നീ ആവർത്തിക്കരുത്… നീ അത്രയും സീരിയസ് ആണെങ്കിൽ മാത്രം ഇതുമായി മുന്നോട്ട് പോയാൽ മതി…

വിഷ്ണു: അല്ല അവളോട് ഇതിനെ പറ്റി വല്ലതും പറഞ്ഞോ..??

ഷൈൻ: ഇല്ല ഞാൻ നാളെ പറഞ്ഞാലോ എന്ന് ആലോചിക്കുകയാണ്.. ഇനിയും വൈകിപ്പിച്ചിട്ട്‌ കാര്യം ഇല്ലല്ലോ…

അരവിന്ദ്: അതെ.. അതാണ് നല്ലത്.. നീ ആദ്യം അവളെ പോയി കണ്ട് എല്ലാം തുറന്ന് സംസാരിക്.. അവളുടെ റസ്പോൺസ് അറിഞ്ഞിട്ട് നമുക്ക് ബാക്കി നോക്കാം…

ഷൈൻ: ഓകെ…

പിന്നെയും കുറെ നേരം അവർ പതിവ് പോലെ അവിടെ ഇരുന്ന് ഓരോന്ന് സംസാരിക്കുകയും കളിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു…

വൈകുന്നേരം പതിവ് സമയത്തിനും വൈകി ആണ് ഷൈൻ വീട്ടിലേക്ക് ചെന്നത്…

ഷൈൻ വാതിൽ തുറന്ന് അകത്ത് കയറിയതും എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആണ് കണ്ടത്.. ഷൈനിനെ കണ്ടതും അമ്മച്ചി വിളിച്ചു…

അമ്മച്ചി: വാടാ.. വന്ന് ഇരിക്ക്‌…

ഷൈൻ തോളിൽ ഇട്ടിരുന്ന കോട്ട്‌ സോഫയിലേക്ക് ഇട്ട് ഒരു കസേര വലിച്ച് അവരുടെ കൂടെ ഇരുന്നു…

ഷൈൻ ഇരുന്നതും പപ്പ അൽപം ഗൗരവത്തോടെ ചോദിച്ചു.. അല്ല പുള്ളി എപ്പോഴും അങ്ങനെ തന്നെ ആണ്..

പപ്പ: എവിടെ ആയിരുന്നു നീ ഇത്ര നേരം…??

ഷൈൻ: ഞാൻ.. കൂട്ടുകാരുടെ കൂടെ ഒന്ന് പുറത്ത് പോയി…

പപ്പ: കറക്കം കുറച്ച് കൂടുന്നുണ്ട്.. കമ്പനി കാര്യങ്ങൾ ഒക്കെ നീ നോക്കും എന്ന ധൈര്യത്തിൽ ആണ് ഞാൻ എല്ലാം അങ്ങ് കയ്യിൽ തന്നത്.. ആ പ്രതീക്ഷ നീയായിട്ട്‌ തെറ്റിക്കരുത്…

ഷൈൻ: ഇല്ല പപ്പ…

ഷൈനിനെ അവസരം കിട്ടുമ്പോൾ ഒക്കെ പപ്പ ഇങ്ങനെ വിരട്ടാർ ഉള്ളതാണ്.. ഇനിയും എന്തെങ്കിലും പറയും എന്നുള്ളത് കൊണ്ട് അമ്മച്ചി അതിനൊരു ബ്ലോക്ക് ഇട്ടു…

അമ്മച്ചി: നിങ്ങള് ഒന്ന് ചുമ്മാ ഇരുന്നെ.. ഭക്ഷണം കഴിക്കുമ്പോൾ ആണോ ഓഫീസ് കാര്യം…

പപ്പ ഒന്നും പറയാതെ അമ്മച്ചിയെ ഒന്ന് നോക്കുക മാത്രം ചെയ്തു… അതോടെ ഷൈനിനും സമാധാനം ആയി.. ഇനി ഒന്നും പറയില്ല എന്നറിയാം…

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഷൈൻ മുറിയിൽ പോയി ഫ്രഷ് ആയി താഴേക്ക് വന്നു…

അളിയൻ അപ്പോഴും സോഫയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു… ഷൈൻ അളിയന്റെ കൂടെ പോയി ഇരുന്നു…

ഷൈൻ: പിന്നെ എന്തൊക്കെ അളിയാ വിശേഷങ്ങൾ..??

അളിയൻ: എന്ത് വിശേഷം… നിന്റെ ചേച്ചിക്ക് എന്നും പരാതി ആണ്…

ഷൈൻ: എന്തിന്…??

അളിയൻ: കോളേജ് പഠിത്തം കഴിഞ്ഞതിൽ പിന്നെ നീ ആ വഴിക്ക് വന്നിട്ടില്ല എന്നും പറഞ്ഞ്…

ഷൈൻ: അത്.. അളിയാ.. ഞാൻ പിന്നെ ഈ ബിസിനസ്സ് കാര്യം ഒക്കെ ആയി…. തിരക്കായി പോയി…

അതിനു മറുപടി പറഞ്ഞത് ഷൈനിന്റെ ചേച്ചി ആയിരുന്നു.. അവർ അടുക്കളയിൽ നിന്ന് വന്ന് ഷൈനിന്റെ കൂടെ ഇരുന്നു…

ചേച്ചി: സ്വന്തം ചേച്ചിയെ കെട്ടിച്ചയച്ച വീട്ടിൽ ഒന്ന് വന്നു പോകാൻ പോലും സമയം ഇല്ലാത്ത എന്ത് തിരക്കാടാ നിനക്ക് ഉള്ളത്…??

ഷൈൻ: ഇപ്പൊ തന്നെ പപ്പ പറഞ്ഞത് നീയും കേട്ടതല്ലെ.. ഇതാണ് അവസ്ഥ…

ചേച്ചി: അത് നീ നേരം വൈകി വന്നത് കൊണ്ടല്ലേ…??

ഷൈൻ: നീയും പപ്പക്ക്‌ സപ്പോർട്ട് ആണോ… അളിയൻ കേക്ക്.. ഞാൻ പ്രായ പൂർത്തി ആയ ഒരു ചെറുപ്പക്കാരൻ അല്ലേ..?? എനിക്ക് എന്റെ ഇഷ്ടങ്ങൾ ഒക്കെ നോക്കണ്ട.. ഞാൻ കമ്പനി നല്ല രീതിയിൽ തന്നെ അല്ലെ കൊണ്ട് പോകുന്നത്… പിന്നെ എന്തിനാ പപ്പ ഇങ്ങനെ ചാടി കടിക്കാൻ വരുന്നത്..??

അളിയൻ: ഹാ.. നീ അത് വിട് ഷൈൻ.. പപ്പയുടെ സ്വഭാവം എന്നെക്കാൾ നന്നായി നിനക്ക് തന്നെ അല്ലേ അറിയുന്നത്…

ഷൈൻ: അതാണ് പിന്നെ ഉള്ളത്…

കുറച്ച് നേരം കൂടി ഷൈൻ ചേച്ചിയുടെയും അളിയന്റെയും കൂടെ സംസാരിച്ച് അവിടെ ഇരുന്നു… അത് കഴിഞ്ഞപ്പോൾ അവരോട് ഗുഡ് നൈറ്റ് പറഞ്ഞ് കിടക്കാൻ ആയി മുറിയിലേക്ക് നടന്നു…

അമ്മച്ചിയും പപ്പയും എല്ലാം ഇതിനോടകം തന്നെ കിടന്നിരുന്നു…

മുറിയിൽ എത്തിയ ഷൈൻ നാളെ എങ്ങനെ അന്നയെ നേരിൽ കണ്ട് തന്റെ ഇഷ്ടം അവതരിപ്പിക്കും എന്നുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി…

എന്തായാലും പൈങ്കിളി ആകരുത് എന്ന് ഷൈനിന് നിർബന്ധം ഉണ്ടായിരുന്നു.. ഇനി അവൾക്ക് ഇഷ്ടാവാതെ ഇരിക്കോ.. ഏയ്.. എന്ത് കൊണ്ട്.. അവൾക്കിഷ്ടപ്പെടാതെ ഇരിക്കാൻ എന്ത് കാരണം ആണുള്ളത്..?? എല്ലാം ഓകെ അല്ലേ… ആവുമായിരിക്കും…

അങ്ങനെ ഓരോന്ന് ആലോചിച്ച് ആലോചിച്ച് കിടന്ന് എപ്പോഴോ ഷൈൻ ഉറങ്ങി പോയി… 🌀🌀🌀🌀🌀🌀🌀🌀🌀

ക്ലാസിലേക്ക് കയറി വന്ന ഷൈനിന്റെ നേരെ വന്ന ചോറ്റ് പാത്രം ഞൊടിയിടയിൽ ആണ് ഷൈൻ തല വെട്ടിച്ചു മാറ്റിയത്… എറിഞ്ഞത് വേറെ ആരും അല്ല.. ദിയ.. ദിയയുടെ വലം കൈ ഷൈനിന്റെ മുഖത്തിന് നേരെ പാഞ്ഞടുത്തു….

പെട്ടന്ന് തന്നെ ഷൈൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു….. നന്നായി വിയർക്കുന്നുണ്ട്… നന്നായി കിതക്കുന്നും ഉണ്ട്…

ഷൈൻ ബെടിന്റെ അരികിൽ ഇരുന്ന ടേബിളിൽ നിന്നും ജഗ്ഗ് എടുത്ത് വെള്ളം കുടിക്കാൻ തുടങ്ങി… ടേബിളിൽ തന്നെ ഉള്ള മിനി ടൈം പീസിൽ സമയം മൂന്ന് മണി എന്ന് കാണിക്കുന്നുണ്ടായിരുന്നു….

എന്താ കർത്താവേ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം… രണ്ട് വർഷത്തിന്റെ ഇടക്ക്‌ ആദ്യമായി ആണ് അവളെ പറ്റി ഒരു സ്വപ്നം കാണുന്നതും ഓർക്കുന്നതും…

അരവിന്ദ് വൈകുന്നേരം അവളെ കുറിച്ച് പറഞ്ഞത് മുതൽ മനസ്സിൽ എവിടെയോ ആ ചിന്തകൾ കിടന്നത് കൊണ്ടാകാം… അങ്ങനെ സമാധാനിച്ച് ഷൈൻ വീണ്ടും കണ്ണടച്ച് കിടക്കാൻ വേണ്ടി ശ്രമിച്ചു….

പക്ഷേ ഏറെ നേരം ഷൈനിന് ഉറക്കം ഇല്ലാതെ കിടക്കേണ്ടി വന്നു… ദിയയെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു മനസ്സ് നിറയെ… ശരിയാണ് അന്നവളോട് ചെയ്തത് കുറച്ച് കടന്ന കൈ തന്നെ ആണ്.. അതിന് എന്തിനാണ് ഞാൻ ഇത്ര കുറ്റബോധം കാണിക്കുന്നത്… അന്ന് അതിനുണ്ടായിരുന്ന ന്യായങ്ങൾ ഇപ്പോളും ഉണ്ട്… ഒരു കണക്കിന് അവള് അത് അർഹിച്ചിരുന്നത് തന്നെ ആണ്…

സ്വയം മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ച് ഷൈൻ ഉറക്കത്തിലേക്ക് വീണു… 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

രാവിലെ പതിവ് സമയത്ത് തന്നെ ഷൈൻ എഴുന്നേറ്റു… കുളിച്ച് ഡ്രസ്സ് എല്ലാം മാറി റെഡി ആയി… പതിവിലും അതികം സമയം ഷൈൻ കണ്ണാടിക്ക് മുന്നിൽ ചിലവഴിച്ചു… അവസാനം സ്വന്തം സൗന്ദര്യത്തിൽ അഭിമാനം വന്നപ്പോൾ ഷൈൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി…

ഷൈൻ ആഗ്രഹിച്ച പോലെ തന്നെ വളരെ വേഗത്തിൽ ഷൈൻ ഓഫീസിൽ എത്തി.. നേരെ പോയി കാബിനിൽ ഇരുന്നു… മോണിറ്റർ ഓൺ ചെയ്ത് ടെക് വിങ്ങിലെ കാബിൻ സൈഡിലെ ക്യാമറാ എടുത്തു… പക്ഷേ അന്നയുടെ സീറ്റ് കാലിയായി കിടന്നിരുന്നു…

ഷൈൻ നേരെ ചാറ്റ് ബോക്സ് ഓപ്പൺ ചെയ്ത് പിന്റോക്ക്‌ മെസ്സേജ് അയച്ചു… അന്ന ലീവാണോ എന്ന് ചോദിച്ച് കൊണ്ട് ആയിരുന്നു മെസ്സേജ്.. ഉടൻ തന്നെ റിപ്ലേ കിട്ടി.. അവള് ഇന്ന് ലീവ് ആണ്.. എന്നായിരുന്നു മെസേജ്…

ചേ നാശം.. അതോടെ ഷൈനിന്റെ മുഴുവൻ സന്തോഷവും ഇല്ലാതായി… പ്ലാൻ ചെയ്ത് വന്നത് മുഴുവൻ വെറുതെ ആയല്ലോ… ഷൈൻ പതിയെ ചേയറിലേക്ക്‌ തല ചായ്ച്ച് കിടന്നു….

പെട്ടന്നാണ് ഡോറിൽ ഒരു കൊട്ട് കേട്ടത്…

ഷൈൻ: എസ്…

വാതിൽ തുറന്ന് കൊണ്ട് കടന്ന് വന്നത് മാർക്കറ്റിംഗ് ഹെഡ് ദീപ ആയിരുന്നു…

ഷൈൻ: എന്താ ദീപ..??

ദീപ: ഷൈൻ.. ഞാൻ എന്റെ അപ്പ്രൈസലിന്റെ കാര്യം ലാസ്റ്റ് മീറ്റിംഗിൽ തന്നെ പറഞ്ഞിരുന്നു.. ഇത് വരെ റിപ്പോർട്ട് ഒന്നും വന്നില്ല…. അതാ ഞാൻ…..

ഷൈൻ: ഒഹ്.. ഓകെ ദീപ.. ഞാൻ.. പിന്റോയോട് പറയാം… സോറി ഫോർ ദി ഡിലെയ്…

ദീപ: താങ്ക്സ്..ഷൈൻ

ഷൈൻ: ഓകെ.. ദീപ ചെല്ല്‌.. എന്റെ മൂഡ് അത്ര ശരിയല്ല…

ദീപ: ഓകെ ഷൈൻ…

ദീപ പോയതും ഷൈൻ വീണ്ടും ചേയറിലേക്ക്‌ തല ചായ്ച്ചു… ഏകദേശം ഉച്ച വരെ ഷൈൻ അതെ കിടത്തം കിടന്നു…

ഫോൺ അടിക്കുന്ന ശബ്ദം ആണ് ഷൈനിനെ ഉണർത്തിയത്.. എടുത്ത് നോക്കിയപ്പോൾ പപ്പ ആണ്… പപ്പ എന്താ ഈ നേരത്ത്.. എതായാലും ഷൈൻ ഫോൺ എടുത്തു…

ഷൈൻ: ഹെലോ…

പപ്പ: നീ എവിടെ ആയിരുന്നാലും അര മണിക്കൂറിനുള്ളിൽ വീട്ടിൽ ഉണ്ടാകണം…

അത്രയും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു… പക്ഷേ പതിവിലും വിപരീതമായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ നല്ല ദേഷ്യവും വാശിയും ഉള്ളതായി ഷൈനിന് തോന്നി..

സംഗതി എന്താണ് എന്ന് മനസ്സിലായില്ലെങ്കിലും പപ്പ നല്ല ദേഷ്യത്തിൽ ആണെന്ന് ഷൈനിനു മനസ്സിലായി…

അത്കൊണ്ട് ഒട്ടും സമയം പാഴാക്കാതെ ഷൈൻ ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങി… ആൻഡ്രുവിനോട് പറയാൻ അവന്റെ കാബിനിൽ നോക്കിയപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു…

വന്നിട്ട് പറയാം എന്ന് കരുതി ഷൈൻ നേരെ വീട്ടിലേക്ക് ചെന്നു… പോർച്ചിൽ കാർ നിർത്തി ഷൈൻ ഉള്ളിലേക്ക് കയറി ചെന്നതും സോഫയിൽ ഇരുന്നു കരയുന്ന അമ്മച്ചിയെ ആണ് കണ്ടത്.. അടുത്ത് തന്നെ ചേച്ചിയും ഇരിക്കുന്നു…

ഷൈൻ വേഗം ഓടി ചെന്ന് അമ്മച്ചിയുടെ അടുത്ത് ഇരുന്നു..

ഷൈൻ: അമ്മച്ചി.. എന്ത് പറ്റി…?? എന്തിനാ കരയുന്നത്..??

പക്ഷേ ആരും മറുപടി ഒന്നും പറയുന്നില്ല… അമ്മച്ചി തോളിൽ വച്ച ഷൈനിന്റെ കൈ തട്ടി മാറ്റി…

ഷൈൻ: ചേച്ചി നീ എങ്കിലും പറ.. എന്താ കാര്യം..

പക്ഷേ അവിടെ നിന്നും ഒരു മറുപടിയും ഷൈനിന് ലഭിച്ചില്ല… അപ്പോഴാണ് മുറിയിൽ നിന്നും പപ്പ അങ്ങോട്ട് വന്നത്.. അദ്ദേഹത്തെ കണ്ടതും ഷൈൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു…

ഷൈൻ: പപ്പ.. പപ്പയെങ്കിലും പറ.. എന്താ കാര്യം..??

മുഖം അടച്ചുള്ള ഒരു അടിയായിരുന്നു ഷൈനിന് കിട്ടിയ മറുപടി… ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ ഷൈൻ നക്ഷത്രം എണ്ണി പോയി… അടുത്ത അടി അടിക്കാൻ അദ്ദേഹം കൈ ഓങ്ങിയതും ഷൈനിന്റെ അളിയൻ ഓടി വന്ന് അദ്ദേഹത്തെ തടഞ്ഞു..

അളിയൻ: മതി പപ്പാ… മതി.. ഞാൻ അവനോട് സംസാരിക്കാം…

പപ്പ അവസാനമായി ഷൈനിനെ ഒന്ന് കൂടി നോക്കിയ ശേഷം അകത്തേക്ക് തന്നെ പോയി.. ഇൗ സംഭവങ്ങൾ കൂടി ആയപ്പോൾ അമ്മച്ചിയുടെ കരച്ചിൽ ഒന്ന് കൂടി ഉച്ചത്തിൽ ആയിരുന്നു…

ഷൈൻ അപ്പോഴും കാര്യം ഒന്നും മനസ്സിലാകാതെ മുഖവും പൊത്തി നിൽക്കുകയാണ്…

അളിയൻ വന്നു ഷൈനിന്റെ തോളിൽ കൈ ഇട്ട് കൊണ്ട് പുറത്തേയ്ക്ക് കൊണ്ടുപോയി… മുറ്റത്ത് നിന്ന് കൊണ്ട് അവർ രണ്ടുപേരും സംസാരിച്ച് തുടങ്ങി…

അളിയൻ: ഷൈൻ.. പണ്ട് നിന്റെ കയ്യിൽ കുറച്ച് തല്ല് കൊള്ളി തരം ഒക്കെ ഉള്ളതായി എനിക്കറിയാമായിരുന്നു… പക്ഷേ അതൊക്കെ നിന്റെ പ്രായത്തിന്റെ ആകും എന്നാണ് ഞാൻ കരുതിയിരുന്നത്.. പക്ഷേ വളർന്ന് ഇത്ര വലുത്തായിതും നീ… അതും ഇങ്ങനെ ഒരു കാര്യം…

ഷൈൻ: എന്റെ അളിയാ എനിക്കിപ്പോഴും കാര്യം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല… നിങ്ങളൊക്കെ ഇങ്ങനെ പറയാൻ മാത്രം എന്ത് അപരാധം ആണ് ഞാൻ ചെയ്തത്…??

അളിയൻ: ദേ ഷൈനെ.. നീ ഇനിയും അഭിനയിക്കാൻ നിക്കല്ലെ..??

ഷൈൻ: അഭിനയം അല്ല… നിങ്ങള് കാര്യം എന്താണെന്ന് പറഞ്ഞാൽ അല്ലേ എനിക്ക് മനസ്സിലാകൂ… അല്ലാതെ ഇങ്ങനെ….

അളിയൻ: നിനക്ക് അത്ര മറവി രോഗം ആണെങ്കിൽ ഞാൻ പറയാം… നീ പ്രേമിച്ച് കൂടെ കൊണ്ട് നടന്ന് അവസാനം ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ച ഒരു പെൺ കുട്ടി ഇല്ലെ… അവളുടെ അച്ഛൻ വന്നിരുന്നു ഇന്നിവിടെ… കരഞ്ഞു കൊണ്ടാണ് അയാളും ഭാര്യയും ഇവിടെ നിന്ന് പോയത്…. ഇത്രേം വലിയ ഒരു മഹാ പാപി ആണ് നീ എന്ന് എനിക്ക് അറിയില്ലായിരുന്നു ഷൈൻ..

അളിയന്റെ വാക്കുകൾ കേട്ട് ഷൈൻ ആകെ കിളി പോയ അവസ്ഥയിൽ എത്തിയിരുന്നു… ഏത് പെൺകുട്ടി… ഏത് ഗർഭിണി..??

ഷൈൻ: നിങ്ങള് എന്തൊക്കെ ആണീ പറയുന്നത്..?? ഞാൻ പ്രേമിച്ച് ഗർഭിണി ആക്കി എന്നോ…?? ആരെ..?? സത്യായിട്ടും ഞാൻ അറിയാത്ത കാര്യങ്ങൾ ആണിതോക്കെ.. ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട്…

അളിയൻ: എനിക്കങ്ങനെ തോന്നുന്നില്ല ഷൈൻ… വ്യക്തമായ തെളിവുകളും ആയാണ് അവർ വന്നത്… മാത്രമല്ല പപ്പയുമായി നല്ല അടുപ്പം ഉള്ള അവർക്ക് ഇങ്ങനെ ഒരു കഥ പറഞ്ഞുണ്ടാക്കേണ്ട കാര്യവും ഇല്ല…

ഷൈൻ: അപ്പോ എല്ലാവരും പറഞ്ഞ് വരുന്നത് ഞാൻ ഏതോ പെണ്ണിനെ പിഴപ്പിച്ച് ചതിച്ച് മുങ്ങി എന്നാണോ..??

അളിയൻ: അങ്ങനെ ആകരുത് എന്ന് തന്നെ ആയിരുന്നു ഷൈൻ എന്റെയും പ്രാർഥന.. പക്ഷേ…..

പിന്നെ അവിടെ നിൽക്കാൻ ഷൈനിന് തോന്നിയില്ല… ഷൈൻ നേരെ പോയി കാറിൽ കയറി എങ്ങോട്ടെന്നില്ലാതെ കാർ ഓടിച്ചു.. പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്… ഷൈൻ ബ്ലൂടൂത്തിൽ തന്നെ ഫോൺ അറ്റന്റ് ചെയ്തു… ആൻഡ്രൂ ആയിരുന്നു…

ആൻഡ്രൂ: ടാ നീ എവിടെ.. എനിക്ക് നിന്നെ ഒന്ന് കാണണം…

ഷൈൻ: എനിക്കും നിന്നെ ഒന്ന് കാണണം…

ആൻഡ്രൂ: നീ എവിടെ ഉള്ളത് പറ ഞാൻ അങ്ങോട്ട് വരാം…

ഷൈൻ: ശരി എന്നാൽ ബീച്ചിലേക്ക് വാ…

ഷൈൻ ആണ് ആദ്യമേ എത്തിയത്.. ഒഴിഞ്ഞ ഒരു ബെഞ്ചിൽ ആർത്തിരമ്പി വരുന്ന തിരകളെ നോക്കി ഷൈൻ അങ്ങനെ ഇരുന്നു…

അധികം വൈകാതെ തന്നെ ആൻഡ്രൂ അവിടെ എത്തി.. കൂടെ അരവിന്ദും വിഷ്ണുവും ഉണ്ടായിരുന്നു…

ആൻഡ്രൂ: ടാ എന്നെ അളിയൻ വിളിച്ചിരുന്നു… പുള്ളി കാര്യങ്ങൾ ഒക്കെ പറഞ്ഞു.. എന്താ ഉണ്ടായത്…

ഷൈൻ: വീട്ടിൽ ആരോ വന്നിരുന്നു എന്ന്.. അവരുടെ മകളെ ഞാൻ പ്രേമിച്ച് ഗർഭിണി ആക്കി ചതിച്ചു കളഞ്ഞു എന്നാ അവരു പറയുന്നത് എന്ന്..

വിഷ്ണു: എനിക്ക് തോന്നുന്നു ആളുമാറി പോയതാകും എന്നാ…

ഷൈൻ: എനിക്കും അങ്ങനെ തന്നെ ആണ് ആദ്യം തോന്നിയത്.. പക്ഷേ വന്നത് പപ്പയുടെ ഏതോ ഫ്രണ്ട് ആണ്.. അയാൾ എന്തൊക്കെയോ തെളിവും കാണിച്ചു എന്നാണ് അളിയൻ പറഞ്ഞത്…

ആൻഡ്രൂ: എടാ.. ഇനി നിനക്കെങ്ങാനും വല്ല കയ്യബദ്ധവും..??

ഷൈൻ: ടാ ഞാൻ ഇവിടെ ആകെ ടെമ്പർ തെറ്റി നിക്കാണ്.. അതിന്റെ എടെല് നീ…

അരവിന്ദ്: നിന്നെ മനപൂർവ്വം കരി വാരി തേക്കാൻ മാത്രം ആർക്കാ നിന്നോട് ഇത്ര ശത്രുത…?? അതും ഇത് പോലെ ഒരു കേസും പറഞ്ഞ്…

ഷൈൻ: അതാണ് ഞാനും ആലോചിക്കുന്നത്…

ആൻഡ്രൂ: നിനക്ക് ശത്രുക്കൾ ആയിട്ടുള്ളത് ആരൊക്കെ..?? നീ ഒന്ന് ഓർത്ത് നോക്ക്…

ഷൈൻ: ശത്രുക്കൾ…?? അങ്ങനെ ആരും ഇല്ലല്ലോ… ആകെ ഉണ്ടായിരുന്നത് മൂന്ന് പേര് അല്ലേ.. ഒന്ന് ഇവന്റെ ചേച്ചി.. അവള് എന്റെ മാത്രം ശത്രു അല്ലേ അവൾക്ക് ഞാൻ ശത്രു അല്ലല്ലോ… പിന്നെ ഉള്ളത് നമ്മുടെ കോളജിലെ അർജുൻ.. അവൻ എല്ലാം മറന്ന് നല്ലവൻ ആയതല്ലെ.. പിന്നെ ഉള്ളത് അവളല്ലേ… ദിയ….

ആ പേര് പറഞ്ഞപ്പോൾ തന്നെ ഷൈനിന്റെ ഉള്ളിലൂടെ മിന്നൽ പിണരുകൾ കടന്നു പോയി…

വിഷ്ണു: ഇനി അവളെങ്ങാനും..??

ആൻഡ്രൂ: പിന്നെ.. ഒന്ന് പോടാ.. ഇതെന്താ സീരിയലോ സിനിമയോ വല്ലോം ആണോ.. രണ്ട് വർഷത്തിന് ശേഷം നായകനോട് പ്രതികാരം ചെയ്യാൻ വരുന്ന നായിക… അവൾക്ക് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ മുന്നേ ആകാമായിരുന്നല്ലോ… ഇത് എന്തോ മിസ്റ്റ്ക്ക്‌ പറ്റിയതാ.. നീ അത് വിട്ട് കള…

ഷൈൻ: എടാ എനിക്കിത് ഒരു വിഷയം അല്ല.. എന്റെ സത്യ സന്ധത എനിക്ക് അറിയാമല്ലോ… പക്ഷേ എന്റെ വീട്ടുകാർ.. അവരോട് ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ച് കൊടുക്കേണ്ടെ…

അരവിന്ദ്: നീ എന്തായാലും ടെൻഷൻ ആകാതെ ഇരിക്ക്‌… നമുക്ക് അന്വേഷിക്കാം ആരാണ് എന്താണ് എന്നൊക്കെ…

ഷൈൻ: പക്ഷേ.. ഞാൻ എങ്ങനെ എന്റെ അമ്മച്ചിയുടെയും സഹോദരിയുടെയും മുഖത്ത് നോക്കും…

അരവിന്ദ്: നീ അത് വിട് ഷൈൻ.. ഇത് വെറും ഒരു തെറ്റിദ്ധാരണ അല്ലേ… സത്യം എന്നായാലും അവർ അറിയുമല്ലോ…

പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്… അളിയൻ ആണ്.. ഷൈൻ ഫോൺ എടുത്തു…

ഷൈൻ: ഹലോ..

അളിയൻ: നീ എവിടെ..?? പെട്ടന്ന് വീട്ടിലേക്ക് വാ.. പപ്പ നിന്നെ കാണണം എന്ന് പറയുന്നു…

ഷൈൻ ഫോൺ കട്ട് ചെയ്തു…

ഷൈൻ: പപ്പക്ക്‌ എന്തോ സംസാരിക്കണം എന്ന്.. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ…

ആൻഡ്രൂ: നിക്ക്‌ ഞാനും വരാം..

അരവിന്ദ്: എന്തെങ്കിലും വിവരം കിട്ടിയാൽ വിളിക്ക്..

ഷൈൻ: ശരി ടാ…

അങ്ങനെ ഷൈനും ആൻഡ്രുവും നേരെ വീട്ടിലേക്ക് തന്നെ തിരിച്ചു… വീട്ടിൽ എത്തിയതും എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു…

ഷൈനും ആൻഡ്രുവും അങ്ങോട്ട് കയറി ചെന്നു… അവരെ കണ്ടതും പപ്പ സോഫയിൽ നിന്നും എഴുന്നേറ്റു… അളിയനും ചേച്ചിയും അമ്മച്ചിയും എല്ലാം അടുത്ത് നിൽക്കുന്നുണ്ട്.. അമ്മച്ചി ഇപ്പൊൾ കരയുന്നില്ല പക്ഷേ മുഖത്ത് ദുഃഖം നിഴലിച്ചു നിൽക്കുന്നു…

പപ്പ: നാളെ നമ്മൾ ഒരിടം വരെ പോകുന്നു.. എങ്ങോട്ടാണ് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് മനസ്സിലായിട്ടുണ്ടാകും… രാവിലെ റെഡി ആയി നിക്കണം… രണ്ടാളും…

ഷൈൻ: പപ്പ… ഞാൻ പറയുന്നത് ഒന്ന് കേൾക്.. ഇതെന്തോ തെറ്റിദ്ധാരണ ആണ് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…

പപ്പ: അതൊക്കെ നാളെ അവിടെ പോയിട്ട് തീരുമാനിക്കാം…

ഷൈൻ: എവിടെ പോയിട്ട്.. എനിക്ക് എങ്ങോട്ടും പോകേണ്ട കാര്യം ഇല്ല.. എനിക്കറിയാം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്.. വേണ്ടവർ വിശ്വസിച്ചാൽ മതി…

പപ്പ: നീ ജോസഫ് തരകന്റെ മകൻ ആണെങ്കിൽ നാളെ എന്റെ കൂടെ വന്നിരിക്കും.. അതല്ല മറിച്ചാണ് നിന്റെ തീരുമാനം എങ്കിൽ ഇപ്പൊ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന്.. പക്ഷേ അത് എന്റെ ശവത്തിൽ ചവിട്ടി കൊണ്ടാകണം…

തന്റെ പപ്പയുടെ വാശി മറ്റാരേക്കാളും നന്നായി അറിയുന്ന ഷൈൻ മറുത്തൊന്നും പറയാൻ പോയില്ല… എങ്കിലും ഉള്ളിൽ വന്ന ദേഷ്യം പുറത്ത് കാണിക്കാതെ ഷൈൻ മുകളിൽ തന്റെ റൂമിലേക്ക് നടന്നു… പുറകെ ആൻഡ്രുവും…

ഷൈനും ആൻഡ്രുവും മുറിയിൽ എത്തിയതും ഷൈൻ വാതിൽ കൊട്ടിയടച്ചു..

ആൻഡ്രൂ: എന്താ ഷൈൻ നിന്റെ പ്ലാൻ..??

ഷൈൻ: എന്ത് പ്ലാൻ.. ??

ആൻഡ്രൂ: നാളത്തെ കാര്യം..??

ഷൈൻ: നാളെ പോണം.. എനിക്ക് അറിയണം.. ആരാണ് ഇതിന്റെ പിന്നിൽ എന്ന്…

ആൻഡ്രൂ: അതെ.. എന്തായാലും ഇത്രത്തോളം ആയി.. ഇനി വരുന്നിടത്ത് വച്ച് കാണാം…

ഷൈൻ: ഹും….

ഉറങ്ങാനായി കിടന്നെങ്കിലും ഏറെ നേരം ഷൈൻ എന്തൊക്കെയോ ആലോചിച്ച് കിടന്നു… എന്നാലും ഈ ചുരുങ്ങിയ സമയം കൊണ്ട് എന്തൊക്കെയാണ് നടന്നത് എന്ന് ഷൈനിന് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു… ആരായിരിക്കും ഇതിന് പിന്നിൽ.. എന്തായിരിക്കും ഇതിന്റെ ഒക്കെ അർത്ഥം.. അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് ഷൈൻ എപ്പോഴോ ഉറങ്ങി പോയി… 🌀🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് രാവിലെ ആൻഡ്രൂ വിളിക്കുമ്പോൾ ആണ് ഷൈൻ എഴുന്നേൽക്കുന്നത്… ആ പെൺകുട്ടിയുടെ വീട്ടിൽ പോകുക എന്നത് ഇപ്പൊൾ മറ്റാരേക്കാളും ഷൈനിന്റെ ആവശ്യം ആയത് കൊണ്ട് അവൻ പെട്ടെന്ന് തന്നെ പുറപ്പെട്ട് പോകാൻ തയ്യാറായി…

താഴേക്ക് ചെന്നതും എല്ലാവരും പോകാൻ തയ്യാറായിരുന്നു… ഷൈൻ ആൻഡ്രൂ പപ്പ അമ്മച്ചി ചേച്ചി അളിയൻ അങ്ങനെ എല്ലാവരും കൂടി രണ്ടു വണ്ടികളിൽ ആയാണ് പോകുന്നത്..

ആ പെൺകുട്ടിയുടെ വീട്ടിൽ പോയി തന്റെ മകൻ ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിക്കാനും പ്രായശ്ചിത്തം ചെയ്യാനുള്ള കാര്യങ്ങൾ സംസാരിക്കാനും ആണ് പപ്പ പോകുന്നത് എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…

എന്നാൽ ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടുപിടിക്കുകയും അവരുടെ ഉദ്ദേശം എന്താണ് എന്ന് അറിയുകയും ആയിരുന്നു ഷൈനിന്റെ ലക്ഷ്യം…

അങ്ങനെ അവർ എല്ലാവരും ഷൈനിന്റെ ക്രൂരതക്ക് ഇരയാക്കപ്പെട്ടു എന്ന് വാദിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ചു…

ഷൈനും ആൻഡ്രുവും ഒരു കാറിൽ പുറകിലും.. അവർക്ക് മുന്നേ മറ്റുള്ളവർ വേറെ ഒരു കാറിലും ആയിരുന്നു…

അധികം വൈകാതെ തന്നെ അവർ അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തി… എല്ലാവരും കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…

ഷൈനിന്റെ അത്ര വലുതല്ല എങ്കിൽ കൂടി അത്യാവശ്യം വലിയ ഒരു വീട് തന്നെ ആണ്.. മുറ്റത്ത് കാറുകളും കിടക്കുന്നുണ്ട്.. അത്യാവശ്യം ആഡംബരവും ഉണ്ട്…

അതെല്ലാം കണ്ടപ്പോൾ തന്നെ അവരുടെ ലക്ഷ്യം പണം ആകാൻ വഴിയില്ല എന്ന് ഷൈനിന് തോന്നി… പിന്നെ എന്തായിരിക്കും…??

കാറിൽ നിന്നും ഇറങ്ങിയ പപ്പ ഷൈനിനെ തന്നെ ഒന്ന് ഇരുത്തി നോക്കി… ഈ സംഭവത്തിന് ശേഷം അമ്മച്ചിയോ ചേച്ചിയോ ഷൈനിനോട് മിണ്ടിയിട്ട്‌ കൂടി ഇല്ല…

അവർ മുറ്റത്ത് തന്നെ നിൽക്കുകയായിരുന്നു… പെട്ടന്നാണ് അകത്ത് നിന്നും ഒരാൾ ഉമ്മറത്തേക്ക് വന്നത്..

കാഴ്ചയിൽ മാന്യൻ എന്ന് തോന്നിക്കുന്ന ഒരാൾ…

ആൻഡ്രൂ: എവിടെ വച്ച്…??

ഷൈൻ: അതാണ് എനിക്കും ഓർമ കിട്ടാത്തത്…

അവർ അങ്ങനെ ആലോചിച്ച് നിന്നപ്പോൾ ആണ് അകത്ത് നിന്നും അടുത്തതായി ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നത്… എന്നാൽ വന്ന ആളെ കണ്ട ഷൈനും ആൻഡ്രുവും ഒരുപോലെ ഞെട്ടി പോയി.. അവർ ഇരുവരും ഒരുമിച്ച് തന്നെ പരസ്പരം പറഞ്ഞു…

“അർജുൻ….”

(തുടരും…)

Comments:

No comments!

Please sign up or log in to post a comment!