കിനാവ് പോലെ 7

എല്ലാ തവണയും പറയുന്ന പോലെ ഞാനെന്റെ മുഴുവൻ സമർപ്പിച്ചുതന്നെ ഈ പാർട്ടും എഴുതിയിട്ടുണ്ട് , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു …ഇഷ്ടപ്പെട്ടവർ ദയവു ചെയ്ത് ആ ലൈക്‌ ബട്ടൺ അമർത്തുകയും ഒന്നോ രണ്ടൊ വരിയെങ്കിലും കമന്റ്‌ ചെയ്യുകയും ചെയ്താൽ ഒരുപാട് സന്തോഷമായേനെ ….

അപ്പൊ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് കഥ സമർപ്പിക്കുന്നു …..

വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം റൂമിൽ പോയി , കിടക്കുന്നതിനു പകരം നേരെ റാക്കിൽ പോയി പഴയ ഡ്രോയിങ് ബുക്ക്‌ എടുത്തു….ഒരിക്കൽ ഡ്രോയിങ് മല്സരത്തിനു പോയപ്പോൾ ചില കുട്ടികളുടെ അടുത്തു കണ്ട്‌ വല്ലാതെ അഭിനിവേശം തോന്നിയ ഒന്നാണ് ഈ ഡ്രോയിങ് ബുക്കും ,പേസ്റ്റ് ടൈപ്പ് വാട്ടർ കളറും …..അതുവരെ ഒരു സാധാരണ വെള്ള പേപ്പറിൽ പെൻസിൽ കൊണ്ടോ വട്ടത്തിൽ കട്ടപോലെയുള്ള കളർ കൊണ്ടോ തോന്നിയപോലെ കുത്തിക്കുറിക്കാറായിരുന്നു പതിവ് …എനിക്കും ഇ ങ്ങനെയൊന്ന് വേണമെന്ന് തോന്നിയപ്പോൾ കുറച്ചുകാലത്തെ വാശികൊണ്ടു അമ്മക്ക് വാങ്ങിത്തരേണ്ടിവന്നു ….അന്ന് അത് വാങ്ങിവരുമ്പോൾ ലോകം വെട്ടിപ്പിടിച്ച ഒരു ഫീലാണ് ഉണ്ടായിരുന്നതെന്നു ഇപ്പോളും ഓർക്കുന്നുണ്ട്…പക്ഷെ കുറച്ചു ദിവസത്തെ വരയും കുറിയും കഴിഞ്ഞു പിന്നെ പിന്നെ വരയ്ക്കാൻ മടുപ്പായി തുടങ്ങി…ഒന്നുകിൽ ട്രെയിൻ ചെയ്തു നന്നായി വരക്കണം , അല്ലെങ്കിൽ സ്വതസിദ്ധമായി വളരെ നന്നായി വരയ്ക്കാൻ കഴിയണം…ഞാൻ സത്യത്തിൽ ഇതിന് രണ്ടിനും ഇടയിൽ പെട്ടു , സ്വതസിദ്ധമായി കഴിവ് കിട്ടി , പക്ഷെ ഒരു ചിത്രത്തിനും പൂർണത വരുത്താൻ പാകത്തിൽ കിട്ടിയില്ല …ഇനി ട്രെയിൻ ചെയ്യാനാണെങ്കിൽ അതിനുള്ള ബാക്ക് അപ്പും ഉണ്ടായില്ല ….

മത്സരങ്ങൾക്ക് പോയിത്തുടങ്ങിയതോടെ ഓരോരുത്തരുടെ കഴിവ് കണ്ടു മെല്ലെ മെല്ലെ എന്റെ കഴിവിൽ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു…ഇപ്പൊ കോളേജിലെ മത്സരത്തിനു പോകുന്നത് പ്രധാനമായും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ വേണ്ടിയാണു…ഈ ഒരു ബുക്കിൽ മാത്രം പാതിയിൽ നിർത്തിയ എത്രയോ ചിത്രങ്ങൾ ബാക്കിയുണ്ട് …ഒരു മൂഡിൽ ഇരുന്നു വരയ്ക്കാൻ തുടങ്ങി പലപ്പോളും ഞാൻ ഉദ്ദേശിച്ച ഭാവം വരുത്താൻ കഴിയാതെ നിരാശനായി നിർത്തിയ എത്രയോ അപൂര്ണ്ണമായ ചിത്രങ്ങൾ…

ഒരു ചിത്രം കൂടി വരാക്കാനുണ്ട് , ഒരുപക്ഷേ എന്റെ മനസിനെ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അവസ്ഥയിൽ നിർത്തിയ ഒരു മനോഹര നിമിഷത്തെ ഈ ബുക്കിൽ ഒന്ന് വരക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം…രാത്രി ഒരുപാട് വൈകിയെന്നും , നാളെ നേരത്തെ ഉണരണം എന്നൊക്കെ മനസിലുണ്ട് , പക്ഷെ ഇന്നു ഇത് പകർത്താതെ ഉറക്കം കിട്ടില്ലെന്ന് എന്തോ ഒരു തോന്നൽ…

പിന്നെ കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല…ബുക്കെടുത്തു , പേസ്റ്റ് ചാലിക്കാൻ വെള്ളവും കളർ മിക്സ് ചെയ്യുന്ന മാര്ബിളും റെഡിയാക്കി…പെൻസിൽ കൊണ്ട് outline ഇട്ടു …കുറെയേറെ തിരുത്തലും മായ്ക്കലിനും ശേഷം എനിക്ക് കുറച്ചെങ്കിലും ok എന്ന് തോന്നിയ ഒരു രൂപമായി….

നീട്ടിയ ഒരു കയ്യിൽ മുറുകെപിടിച്ച് അവസാന പടിയിറങ്ങുന്ന ഒരു പെൺകുട്ടിയുടെയും അവളെ പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന ആ നീട്ടിയ കയ്യിന്റെ ഉടമയായ ആണ്കുട്ടിയുടെയും ചിത്രം ….അവര്ക്ക് മുകളിൽ പൂര്ണരൂപത്തിൽ പ്രകാശിക്കുന്ന ചന്ദ്രനും …ഈ ചിത്രം മുഴുവനാക്കണമെന്നത് എന്റെ ആഗ്രഹമാണ് , വേറൊന്നും കൊണ്ടല്ല ആ ചിത്രത്തെ പൂർണമാക്കി , മനസ്സിൽ സൂക്ഷിച്ചശേഷം വേണം നാളെ മുതൽ എനിക്ക് പഴയ ഞാനാവാൻ …ചെറിയ മാറ്റങ്ങളോട് കൂടിയ ഞാൻ …

രൂപം ഏതാണ്ട് ശെരിയായെന്നു തോന്നിയ ശേഷം കളർ ചാലിച്ചു …ഡാർക്ക്‌ നീലയും ബ്ലാക്കും ചേർത്തുവെച്ചു ഷെയ്ഡ് ഇട്ടു മെല്ലെ മെല്ലെ തുടങ്ങി ….ഉള്ളിലുള്ള ആ രംഗത്തിന്റെ ഏകദേശ രൂപം പേജിലേക്ക് പകർത്തി …..ഓരോന്നായി മനസ്സിൽ നിന്നും പകർത്തുന്ന നിമിഷങ്ങളിൽ ഹൃദയം വല്ലാതെ പെരുമ്പറകൊട്ടികൊണ്ടിരുന്നു …എന്നത്തേയും പോലെ ഭാവങ്ങൾ ശെരിയായി പകർത്താൻ കഴിഞ്ഞില്ലെങ്കിലും ഞാൻ സന്തോഷവാനായിരുന്നു ,വേറൊന്നുമല്ല ഇതുവരെ പൂർണമാകാത്ത, എന്നെങ്കിലും പൂര്ണമാവുമോ എന്നുപോലും അറിയാത്തൊരു സമസ്യയാണ് ഇതെല്ലാം…

വരച്ചു വരച്ചു എത്ര സമയമായെന്ന് നോക്കാൻ പോയില്ല, ഏറെക്കുറെ എന്റെ മനസ് നിറഞ്ഞെന്നു തോന്നിയപ്പോൾ ഒന്നും എടുത്തുവെക്കാൻ പോലുംനിൽക്കാതെ എപ്പഴോ കൈ കഴുകി ഞാൻ അങ്ങനെ ബെഡിലേക്ക് ചെരിഞ്ഞു …ആദ്യമായിട്ടായിരുന്നു അങ്ങനൊരു പരാക്രമം ഞാൻ നടത്തുന്നത് …

രാവിലെ പതിവ് സമയത്ത് അലാറം അടിച്ചപ്പോൾ എന്നെകൊണ്ട്‌ എണീക്കാൻ സാധിക്കുന്നില്ലായിരുന്നു…കണ്ണിനു മുകളിൽ വല്ലാത്ത ഭാരം ….മുറിയിൽ കേറരുതെന്നു അമ്മയോട് താകീത് ചെയ്തു ഒരുവിധത്തിൽ എണീറ്റു ഞാൻ പ്രാഥമിക കർമങ്ങൾ തീർത്തു പഴങ്കഞ്ഞിയും കേറ്റി ഇറങ്ങി , കുറച്ചു ദിവസത്തെ ക്ഷീണം തീര്ക്കാൻ ഉള്ളതുകൊണ്ട് ആയാസം നിറഞ്ഞ അവസ്ഥയായിരുന്നു മൊത്തം….അതുകൊണ്ടുതന്നെ അമ്മുവിൻറെ വീട്ടിൽ സാധാരണയെക്കാളും ലേറ്റ് ആയാണ് എത്തിയത് ….ചെല്ലുമ്പോൾ അവൾ ഉമ്മറമുറ്റം അടിച്ചുവാരിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു…സൈക്കിൾ ബെൽ കേട്ടപ്പോൾ സന്തോഷത്തോടെ തിരിഞ്ഞ് ചിരിച്ചു , ഞാൻ തിരികെയും ചിരിച്ചു …കാരണവരോടും ചിരിച്ചെന്നല്ലാതെ കൂടുതൽ സംസാരത്തിനൊന്നും നിന്നില്ല …പോരുമ്പോൾ ഞാനെന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവൾ എന്നെനിക്കു തോന്നി , അത് തെറ്റിച്ചു ഞാൻ പോന്നത് അവളെ ഇത്തിരി വിഷമിപ്പിച്ചെന്നു കണ്ണാടിയിൽ കാണാവുന്ന രൂപം പറഞ്ഞുതന്നു ….സാരമില്ല , ഈ വേദന ഒരിക്കൽ മധുരമാകും എന്നൊരു ആശ്വാസത്തിൽ ഞാൻ ജോലി തുടർന്നു ..പത്രമിടൽ കഴിഞ്ഞപ്പോളേക്കും എന്റെ അവസ്ഥ പരിതാപകരമായ സ്ഥിതിയിലെത്തി …അവസാനം കോളേജിൽ പോവാതെ റെസ്റ്റെടുക്കാമെന്നു തിരുമാനിക്കേണ്ടി വന്നു…വീട്ടിൽ പോവുന്നതിനു മുൻപ് ശബരിയോടും കേറി കാര്യം പറഞ്ഞു , മൂപർക്കും സമ്മതം തന്നെ .
!!

വീട്ടിൽ വന്നു കുളിച്ചു ഭക്ഷണവും കഴിച്ചു വിളിക്കരുതെന്നും പറഞ്ഞു കിടക്കയിലേക്ക് ചെരിഞ്ഞു , പിന്നെ എണീറ്റത് 1 മണിക്കാണ് …ഉച്ചക്ക് ഭക്ഷണം കഴിച്ചു ശബരിയുടെ അടുത്തു പോയി , അവന്റെ ബെഡിൽ കിടന്നു വീണ്ടും വിശ്രമിച്ചു…വൈകീട്ട് കുളത്തിൽ പോയി നീരാട്ടും നടത്തി….തിരികെ വരുമ്പോൾ ശാന്തിച്ചേച്ചിയുടെ കത്തിയടി കേട്ടു കുറച്ചു സമയം ചിലവഴിച്ചു …നിത്യ ക്ലാസ്സ്‌ കഴിഞ്ഞു വന്നേ ഉണ്ടായിരുന്നുള്ളു ….തിരികെ വന്നു ചായകുടി കഴിഞ്ഞു വീണ്ടും പുറത്തോട്ടിറങ്ങി …വിശ്രമം നല്ല രീതിയിൽ കിട്ടിയതുകൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം ok ആയിരുന്നു …..ആൽത്തറയിലേക്ക് നടക്കുമ്പോൾ ശബരി ചോദിച്ചു …. ” നീ രാവിലെ അവളെ കണ്ടില്ലേ …?? ”

” കണ്ടു …” ഞാൻ മറുപടി കൊടുത്തു .

” ഒന്നും പറഞ്ഞില്ലേ ..? ” അവൻ സംശയത്തോടെ ചോദിച്ചു .

” ഇല്ലടാ , ഞാനിന്നലെ ചിന്തിച്ചപ്പോൾ തോന്നി ഇടക്കിടക്ക് കാണുമ്പോ ഉള്ള സംസാരം ചിലപ്പോൾ എന്റെ കണ്ട്രോൾ കളയും ന്ന് ….അവൾടെ ആ ചിരിക്കുന്നത് മുഖം എന്നും കണ്ടാൽ മാത്രം മതി , അതാകുമ്പോ അങ്ങനെ തീരുമാരിക്കും…”

ഞാൻ അവനോടു പറഞ്ഞു….ചിത്രത്തിന്റെ കാര്യം അവന്റടുത്തു പറയാൻ വിട്ടുപോയിരുന്നു ….ഇത് കേട്ടപ്പോൾ അവൻ അത്ഭുതപ്പെട്ടു …

” ചിത്രം വരച്ചോ …?? എന്താ വരച്ചേ …?? ”

“അത് നേരിട്ട് കാണിച്ചു തന്നാൽ പോരേ ….?? ”

ഞാൻ അവനെ സമാധാനിപ്പിച്ചു , പറഞ്ഞു സംഗതീടെ രസം കളയണ്ടല്ലോ ….അവൻ സമ്മതിച്ചു …അങ്ങനെ അന്നത്തെ ആൽത്തറ ചർച്ച കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോന്നു , അവൻ നേരെ റൂമിൽ വന്നു ചിത്രം വാങ്ങി കണ്ടു …

” ആഹാ …കൊള്ളാലോ ചെങ്ങായ് ….കൊറേ കാലത്തിനു ശേഷം എന്താണാവോ നീ വരച്ചു വെച്ചിട്ടുണ്ടാവ എന്നൊരു സംശയം ഉണ്ടാരുന്നു , ഇത് ഞാനൊട്ടും പ്രതീക്ഷിച്ചില്ല ….ചില്ലിട്ടു വെക്കേണ്ട ഐറ്റമാണ് ലേ ..?? “” അവൻ സന്തോഷത്തോടെ ചോദിച്ചു …

” അതിന്റെ ആവശ്യം ഇല്ലല്ലോ …അതൊക്കെ ദേ ഇവിടെ ഭദ്രമായി വെച്ചിട്ടുണ്ട് …” ഞാൻ നെഞ്ചിൽ തൊട്ടുകാണിച്ചുകൊണ്ടു പറഞ്ഞു …അവൻ ചിരിച്ച് ശെരി ശെരി എന്നും പറഞ്ഞു തിരികെ പോയി …

പിറ്റേന്നും പതിവ് പരിപാടികൾ നടന്നു , അവളുടെ വീട്ടിൽ പേപ്പർ ഇട്ട് പെട്ടെന്ന് തന്നെ പോന്നു…ഉമ്മറത്ത്‌ കാരണവർ ചായ കുടിക്കാൻ വിളിച്ചെങ്കിലും സമയം ലേറ്റ് ആവുമെന്ന് പറഞ്ഞു മുങ്ങി …അമ്മു അടിച്ചുവാരി ഉമ്മറത്തമുറ്റത്തു എത്തുന്നതെ ഉണ്ടായിരുന്നുള്ളു …സാധാരണ അടിക്കുന്ന ബെൽ പോലും അടിക്കാതെയാണ് ഞാൻ ചെന്നതും പോന്നതും….
.അവളെ അവഗണിക്കാൻ വേണ്ടിയായിരുന്നില്ല ഇങ്ങനെ ചെയ്യുന്നത് , അവൾ ആവശ്യപ്പെട്ട കാര്യം എങ്ങനെ ചെയ്യണമെന്നു അറിയാനുള്ള പക്വത എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം …..

അന്ന് രണ്ടുമൂന്നു ദിവസത്തെ ലീവിന് ശേഷം കോളേജിൽ പോയി ….ക്ലാസിൽ നോട്സ് എഴുതാനും മറ്റുമായി കുറച്ചേറെ ബിസി ആയിരുന്നു…..പഠനം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നു ഞാനും ശബരിയും വരുന്ന സമയത്തൊരു ചർച്ച ചെയ്തിരുന്നു ….കഴിയുന്നത്ര ക്ലാസുകൾ മിസ്സ്‌ ആകാതെ മുന്നോട്ടു പോവാനായിരുന്നു പ്ലാൻ ….

വൈകീട്ട് ക്ലാസ് കഴിഞ്ഞു നേരെ ഗ്രൗണ്ടിലേക്ക് വിട്ടു , പോകുന്ന വഴി അവിചാരിതമായി കീർത്തനയെയും വാലുകളെയും വഴിയിൽ കണ്ടു …ഒന്ന് രണ്ട് പെണ്പിള്ളേരുടെ ഷേപ്പ് കണ്ടു അതിന്റെ ചൂടുപിടിച്ച ചർച്ചയിൽ മുന്നോട്ടു നീങ്ങുകയായിരുന്നു ….

” എന്നാലും എന്റെ പൊന്നളിയാ , അവളെ കെട്ടുന്നവന്റെ ഭാഗ്യം ലേ …എനിക്കെന്തോ കാണുമ്പോൾ കടിച്ചു തിന്നാൻ തോന്നും ..”

ഇതും പറഞ്ഞു ഞാൻ കേറിചെന്നത് ഞങ്ങളെ കാത്തു നിന്നിരുന്ന അവരുടെ ഇടയിലേക്കാണ് ….അവർ കേട്ടത് എനിക്ക് മടുപ്പായി ..ഞാനാകെ വിളറി വെളുത്തു…ശബരിക്ക് അത്ര കൂസലുണ്ടായില്ല ….

” ഈ പെൺകുട്ടികളുടെ ഷേപ്പ് കണ്ടിട്ട് കടിച്ചുതിന്നാൻ തോന്നുന്നത് അത്ര നല്ല സ്വഭാവമല്ല …..”

അവൾ എന്നോടാണ് പറഞ്ഞത് …എനിക്ക് മറുപടി ഉണ്ടായില്ല…എന്റെ തല താഴ്ന്നു …ആരെങ്കിലും കേൾക്കാൻ പാകത്തിൽ ഇന്നുവരെ ഞങ്ങൾ കമന്റ്‌ അടിച്ചിട്ടില്ല , ഇത് മറ്റൊരു പെൺകുട്ടിയെപ്പറ്റിയാണെങ്കിലും വേറൊരാൾ അതും ഈ പണ്ടാരം തന്നെ കേട്ടല്ലോ എന്ന ചിന്ത എന്റെ നാക്കിനെ പൂട്ടി…..തല ഉയർത്തി നോകുമ്പോൾ കൈകൾ മാറിൽ കെട്ടി ശാന്തയായി ഒരു പുഞ്ചിരിയോടെ എന്നെ നോക്കുന്ന അവളെയാണ് കണ്ടത് , ശബരിയെ നോക്കുമ്പോൾ അവൻ അവളുടെ എന്ത് നോക്കിനിൽക്കയാണെന്നു എനിക്കൊരു പിടിയും കിട്ടിയില്ല …ഛെ ,വായ്നോക്കി …..ബ്ലഡി കൺട്രി ….

അവളുടെ ആ ചാരക്കണ്ണുമായി ഇടയുമ്പോളെല്ലാം എനിക്ക് കണ്ണുകൾ മാറ്റേണ്ടിവന്നു ….ഒപ്പമുള്ള രണ്ടെണ്ണവും എന്നെത്തന്നെയായിരുന്നു നോക്കിയിരുന്നത് ,…

” ഞാൻ ഒരു സോറി പറയാൻ വന്നതാണ്‌ …..അന്ന് സംഭവിച്ചത് ജിത്തു എന്നോട് പറഞ്ഞു , ഞങ്ങളും പിണക്കമൊക്കെ തീർത്തു ഫ്രണ്ട്സ് ആയി….ആകെയുള്ള ഈ മൂന്നു വർഷം അടിപിടി കൂടി കളയണ്ടല്ലോ ….”

അവൾ ഞങ്ങളോടായി പറഞ്ഞു ….അത്ഭുതത്തോടെ അവളുടെ മുഖത്ത് നോക്കിയപ്പോൾ ആത്മാർഥമായിതന്നെയാണെന്ന് തോന്നി ….

” എടീ മൈ**….. ഇനി ഇതിനകത്ത് വേറെന്തെങ്കിലും പണി നീ കരുതിവെച്ചിട്ടുണ്ടോ …? നിനക്ക് ഇങ്ങനെയൊരു മനംമാറ്റം വിശ്വസിക്കാൻ പറ്റുന്നില്ല ….


ശബരിക്ക് പിന്നേം സംശയം….ആ ചോദ്യം അവൾക്കു തീരെ പിടിച്ചില്ലെന്ന് ചുവന്നുവന്ന മുഖം കണ്ടപ്പോൾ മനസിലായി …

” മൈ** നിന്റെ മറ്റവൾ…..ദേ , ഒരു സോറി പറയാനാണ് ഞാൻ വന്നത് , അതു പറഞ്ഞു കഴിഞ്ഞു ,ഇനി പൊക്കോളാം…”

അവളുടെ ഡയലോഗ് കേട്ടു എന്റെ കിളിപോയി , ശബരി എടുത്തിട്ടു അലക്കുമോ എന്നായിരുന്നു എന്റെ പേടി , ഒന്നും ഉണ്ടായില്ല , പകരം അവൻ ചിരിച്ചു മറിയുകയാണ് ചെയ്തത് …ങേ …ഇതെന്തു കൂത്ത്‌ .!!! എനിക്ക് ആലോചിച്ചിട്ടൊന്നും മനസിലായില്ല…..കീർത്തനയും ഒപ്പമുള്ള രണ്ടെണ്ണവും അമ്പരപ്പിൽ തന്നെ…

” ശെരി , നീ സോറി വാങ്ങി വന്നാൽ മതി …ഞാൻ ഗ്രൗണ്ടിൽ ഉണ്ടാവും ….”

അതും പറഞ്ഞു അവൻ ചിരി തുടർന്നു നടന്നുപോയി….ഇവന് വട്ടായോ…?? എന്റെ സംശയം ആ വഴിക്കായിരുന്നു ….

” ന്നാ പിന്നെ ശെരി , ഞങ്ങൾക്ക് പ്രാക്ടീസ് റ്റൈം ആയി….”

ഞാനും മുങ്ങാൻ നോക്കി , വേറൊന്നുമല്ല ധൈര്യം ഉണ്ടാക്കികൊണ്ടുവരുന്നെങ്കിലും 3 പെണ്പിള്ളേരുടെ ഇടയിൽ നീക്കാനുള്ളത്ര ഗഡ്സ് വന്നിട്ടില്ല …

” താൻ ഒന്നും മനസ്സിൽ വെക്കല്ലേ , തെറ്റുപറ്റി …താൻ അനുഭവിക്കേണ്ടിവന്ന നാണക്കേട് എനിക്ക് ഊഹിക്കാം , സോ സോറി ……ഇനി ഫ്രണ്ട്സ് ആയികൂടെ…?? ”

അവൾ എന്നോട് വളരെ സൗമ്യമായി ചോദിച്ചുകൊണ്ട് ഷേക്ക്‌ഹാൻഡിനായി കൈ നീട്ടി….കുറേ കാലം പിടിക്കാൻ കൊതിച്ച കൈയല്ലേ …..കൊടുക്കണോ വേണ്ടേ …അകെ സംശയം..

” അതൊന്നും വേണ്ട കീർത്തനാ , ഇപ്പൊ ഉള്ളതുപോലെ മതി….എനിക്ക് തന്നോടു ദേഷ്യമൊന്നും ഇല്ല , ഒരിക്കൽ സ്നേഹിച്ച പെണ്ണിനെ ഫ്രണ്ട് ആയിക്കാണാൻ എന്നെകൊണ്ട്‌ പറ്റില്ല , അതുകരുതി ഞാനിപ്പളും നിരാശാകാമുകനായി നടക്കൊന്നും അല്ലാട്ടോ , പ്രേമത്തിനെക്കാളും സുഖമുള്ള വേറൊരു അവസ്ഥേലാണ് ഞാൻ….താൻ അന്ന് പറഞ്ഞപോലെ എനിക്കും കുറച്ചു സ്വപ്നങ്ങളും ഇഷ്ടങ്ങളും ഒക്കെ ഉണ്ടായി …എന്റെ എല്ലാ കുറവും ഞാൻ സ്വയം അംഗീകരിച്ചു തുടങ്ങി , എനിക്ക് ചേരുന്നവരുമായി മാത്രം ഞാൻ ഫ്രണ്ട് ആവുന്നതല്ലേ നല്ലത്…ഇതൊന്നും ദേഷ്യം വെച്ചു പറയുന്നതല്ലട്ടോ …അന്ന് താൻ നാണംകെടുത്തിയ അന്നുമുതൽ എനിക്ക് സ്വയം തിരിച്ചറിവുകൾ ഉണ്ടായി ….ഒരുപാട് നല്ല നേട്ടങ്ങളും …എന്റെ ലൈഫിലെ വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ എനിക്കിപ്പോ പറ്റുന്നുണ്ട് …ഇങ്ങനെ പോയാൽ മതി …ഞാൻ ഒരുപാട് ഹാപ്പിയാണ് ഇപ്പൊ ….

പതിഞ്ഞ ശബ്ദത്തിൽ ഞാനിത്രയും ഒരുവിധത്തിൽ പറഞ്ഞുതീർത്തു … ഞാനിതെല്ലാം പറഞ്ഞത് അവളുടെ കാതിൽ ആടിക്കളിക്കുന്ന ജിമിക്കിയിലെ ആ കല്ലിൽ നോക്കിയായിരുന്നു , ആ കല്ല്‌ കണ്ടപ്പോൾ അതേ കളറിലുള്ള അമ്മുട്ടിയുടെ മുക്കുത്തിയാണ് എനിക്ക് ഓർമവന്നത് , ഇത് പറയുമ്പോളെല്ലാം എന്റെ മനസ് അവളുടെ ഓർമയിൽ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു…ഞാൻ കണ്ണിമയ്ക്കാതെ നോക്കികൊണ്ടിരുന്നതിനാലാവണം അവൾ ഇടക്കെപ്പഴോ കൈകൊണ്ടു കാതിൽ തപ്പിനോക്കി..

” അപ്പൊ ശെരി , പോട്ടെ …” ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു പോന്നു…..ഇത്തിരി വിഷമത്തിലും അവളും തലയാട്ടി സമ്മതം കാണിച്ചു ….. ഇന്നുവരെ അനുഭവിക്കാത്ത മറ്റൊരു നിർവൃതി എന്നെ ശെരിക്കും കീഴടക്കി…എനിക്ക് അതിനും സാധിച്ചു….ദൈവത്തിനു നന്ദി….. !!!

പ്രാക്ടീസ് തുടങ്ങിയിരുന്നു , ഞാനും ജോയിൻ ചെയ്തു …..അന്ന് എനിക്കുള്ള കോച്ചിംഗ് മൊത്തം എന്റെ ബൗളിങ്ങിൽ ആയിരുന്നു ,എനിക്ക് അതുവരെ എന്റെ റണ്ണപ്പും ബൌളിംഗ് ഫോഴ്സും തമ്മിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നില്ല..,കോച്ച് അത് തമ്മിലൊരു കണക്ഷൻ വരുത്താനാണ് ശ്രമിച്ചത് മുഴുവൻ ..എറിഞ്ഞെറിഞ്ഞു എനിക്ക് ഊപ്പാട് വന്നു ….പ്രാക്ടീസ് കഴിഞ്ഞു പോരുമ്പോൾ ശബരി അവൻ പോന്നതിനു ശേഷമുള്ള കാര്യങ്ങൾ ചോദിച്ചു…ഞാനെല്ലാം പറഞ്ഞുകൊടുത്തു …എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ചെക്കനു ഭയങ്കര സന്തോഷവും അത്ഭുതവും ….അത് അവൻ തുറന്നു പറയുകയും ചെയ്തു ,ഒരു തവണയല്ല ,അന്ന് വീട്ടിലെത്തുന്നവരെയും ,ആൽത്തറയിൽ ഇരിക്കുമ്പോളും അങ്ങനെ ഓരോ സമയത്തും ഓർത്തു പറഞ്ഞുകൊണ്ടിരുന്നു ….

പിറ്റേന്ന് ഞാൻ പത്രമിടാൻ ചെല്ലുമ്പോൾ പതിവില്ലാതെ അമ്മു അവരുടെ വഴി അടിച്ചുവാരുകയായിരുന്നു ..അവരുടെ വീടും ഗേറ്റും തമ്മിൽ ഏതാണ്ട് അമ്പതു മീറ്റർ ദൂരമുണ്ട് , രണ്ടു ഭാഗവും വെട്ടുക്കല്ലാൽ പകുത്ത് ബുഷ്‌ ചെടികളാൽ പാതയൊരുങ്ങിയ വഴിയാണ് അവരുടേത് , അവൾ അവിടെ അടിച്ചുവാരുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി എന്നോടെന്തോ പറയാനുണ്ടെന്ന് …ആദ്യമായിട്ടാണ് അവൾ അവിടെ അടിക്കുന്നത് ഞാൻ കണ്ടത്…..പത്രം ഇടാൻ ഉമ്മറത്തെത്തിയപ്പോൾ കാരണവർ അവിടെ ഇല്ല , ഓ , അപ്പൊ പ്ലാനിങ്ങാനല്ലേ എന്ന് മനസ്സിൽ കരുതി സൈക്കിൾ തിരിച്ചു …അവളുടെ അരികിലെത്തിയപ്പോൾ ചൂല് പുറകിലേക്ക് പിടിച്ചു വീർപ്പിച്ച മുഖവുമായി അവൾ തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു …ഞാൻ അവൾക്കരികിൽ നിർത്തി….

” വല്ല്യേ ഗമയാണല്ലോ ഇപ്പൊ…”

കണ്ണുകൾ ഉയർത്താതെ പതിയെ അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് …പൊട്ടിപ്പെണ്ണ് ..!!

” തെരക്കായോണ്ടല്ലേ ….പത്രം എല്ലാര്ക്കും നേരത്തെ കൊടുത്തില്ലേൽ എന്റെ പണി പോവും പെണ്ണെ…”

ഞാൻ വേറൊന്നും പറഞ്ഞു.വിഷമിപ്പിച്ചില്ല…

” ഓ പിന്നെ …!!

എന്റെ മോതിരത്തിന്റെ പോലുള്ള ഒരു സാധാരണ മോതിരം വാങ്ങിവെക്കാമോ , എന്റെത് വെള്ളിമോതിരം വേണംന്ന് ആഗ്രഹം വന്നപ്പോൾ അച്ഛൻ വാങ്ങിച്ത്തന്നതാ …അമ്മ ഇന്നലെ ചോദിച്ചപ്പോൾ ഊരിവെച്ചതാണെന്നു കള്ളം പറഞ്ഞു ….ഏട്ടൻ സാധാരണപോലെയുള്ള ഒന്ന് വാങ്ങിയിട്ട് നിത്യെടെ കയ്യിൽ കൊടുക്കാമോ ..?”

ഇത്തവണ ഇടയ്ക്കു മാത്രം കണ്ണിൽ നോക്കിയാണ് ചോദിച്ചത്…

” കൊടുക്കാലോ ..രണ്ടേ രണ്ടു ദിവസം … അല്ല ഇനിപ്പോ അതുകിട്ടുന്നവരെ ഇത് തന്നെ വേണേൽ തരാം …വേണോ …??” ഞാൻ ചോദിച്ചു …അവൾ മുഖം ഒന്നുകൂടി ചുവന്നു , കണ്ണുകൾ ഈറനായി എന്നെ നോക്കി …

” വേണ്ട …അതെന്റെ ഏട്ടന്റെ കയ്യിലിരിക്കുമ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമാ …”

അതും പറഞ്ഞു അവൾ വീട്ടിലേക്കു നടന്നു…എനിക്ക് വല്ലാത്ത സന്തോഷം തോന്നി..ആദ്യമായാണ് എന്റെ ഏട്ടൻ എന്ന് അവൾ പറയുന്നത്…അതിന്റെയൊരു സുഖത്തിൽ ഞാൻ ജോലി തുടർന്നു ….അവൾ ഞാനവളെ അവഗണിച്ചതാണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടാകുമെന്നു എനിക്ക് മനസിലായി….തൽക്കാലം ഇങ്ങനെ നിക്കട്ടെ …..പക്ഷെ മോതിരം ഊരിവെച്ചതാണെന്നു കള്ളം പറയേണ്ടി വന്നത് ചെറുതായി വിഷമിപ്പിച്ചു , കള്ളം പറയാൻ വയ്യെന്ന് അവൾ ആഗ്രഹിച്ചതായിരുന്നില്ലേ ….ഈ കാര്യം മുൻപേ ആലോചിക്കണ്ട ഒന്നായിരുന്നു…ശ്ശേ !!!

ഞാനും ശബരിയും ഒരു വെള്ളിക്കടയിൽ പോയി ഇതുപോലൊന്ന് വാങ്ങി , സാധാരണ മോഡൽ ആയതിനാലും വെള്ളിക്ക് വിലകുറവ് ആയതുകൊണ്ടും വാങ്ങാൻ പ്രയാസമൊന്നും ഉണ്ടായില്ല ….രണ്ടും കയ്യിൽ തന്നെ ഇട്ടു , നിത്യെടെ കയ്യിൽ കൊടുക്കാനല്ല നേരിട്ട് കൊടുക്കാൻ തന്നെ തിരുമാനിച്ചു ..ആ ഐഡിയ ശബരിയുടേതായിരുന്നു ….ഞാൻ അങ്ങനൊരു കാര്യമേ ചിന്തിച്ചിരുന്നില്ല….

അത് വാങ്ങിയതിന്റെ മൂന്നു നാലു ദിവസത്തിന് ശേഷമാണ് അവളെ ഒഴിഞ്ഞുകിട്ടിയത്….അതിനിടക്ക് കണ്ടെങ്കിലും കൂടുതൽ ഒന്നിനും പറ്റിയില്ല …..കാരണവർ ഉമ്മറത്തില്ലാത്ത ദിവസം അവൾ അടിച്ചുവാരൽ നിർത്തി മുറ്റത്തിന്റെ സൈഡിലുള്ള റോസാച്ചെടിയിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു …എനിക്ക് വേണ്ടിയുള്ള നിൽപ്പാണെന്നു ആദ്യമേ മനസിലായപ്പോ അച്ഛൻ അടുത്തെങ്ങുമില്ലെന്നു ഉറപ്പായി…ഞാൻ പത്രമിട്ട് അവളുടെ അടുത്തു ചെന്നു , കുനിഞ്ഞിരുന്നു ചെയ്യുന്നതുകൊണ്ട് അവളുടെ കുറച്ചു ലൂസായ ബനിയന്റെ മുകളിലൂടെ ആ ഇരുത്തം കൊണ്ട് പ്രൊജക്റ്റ്‌ ചെയ്തു നിൽക്കുന്ന നിറഞ്ഞ മാറിടത്തിലേക്കു ഒരു നിമിഷം കണ്ണുകൾ പാളി ,കഴുത്തിലുള്ള നേരിയ സ്വര്ണമാലയുടെ താഴ്ഭാഗം അതേ നിറത്തിൽ തന്നെയുള്ള മാറിടത്തിന്റെ വിടവിലേക്ക് ഇറങ്ങികിടന്ന് വല്ലാത്തൊരു ദൃശ്യഭംഗി നൽകി ….എന്റെ വായിലെ വെള്ളം വറ്റിവരണ്ടു….കണ്ണുകൾ ഉയർത്തി എന്നെ നോക്കിയ അവൾ കാണുന്നത് കണ്ണുതുറിച്ചു മാറിലേക്ക് നോക്കുന്ന എന്നെയാണ് …പെട്ടെന്നവൾ എണീറ്റു , ഞാനും ഒന്ന് ഞെട്ടിപ്പോയി…പാതി ദേഷ്യം നിറഞ്ഞ മുഖത്തോടെ ചുളിഞ്ഞ നെറ്റിയുമായി അവൾ എന്റെ കണ്ണിൽ നോക്കി , എനിക്ക് കുറ്റബോധം കൊണ്ട് കണ്ണുകൾ താഴ്ന്നു…പിന്നെ ഞാൻ വാങ്ങിയ മോതിരം ഊരി കയ്യിൽ കൊടുത്ത് സൈക്കിൾ തിരിച്ചു …അവളുടെ മുഖത്തേക്ക് ഒരിക്കൽക്കൂടി നോക്കാനുള്ള ധൈര്യം കുറ്റബോധം കൊണ്ട് നീറിയ മനസ് തന്നില്ല ….യാന്ത്രികമായി ഞാൻ ജോലി തുടർന്നു ….

അന്ന് ജോലി തീർന്നു വീട്ടിലെത്തി കാര്യങ്ങളെല്ലാം നടത്തുമ്പോളും കാരണമറിയാത്ത എന്തോ ഒരു സംഭവം ഉള്ളിന്റെ ഉള്ളിൽ നീറിക്കൊണ്ടേ ഇരുന്നു …എത്രയൊക്കെ അടുത്താലും അമ്മുവുമായി കേവലം കുറച്ചു ദിവസങ്ങളുടെ ബന്ധമേ ഉള്ളൂ , അവളെപോലെ ഒരു കുട്ടി സ്വഭാവികമായി ചിന്തിക്കുന്നത് എന്റെ മനസിലെ ദുഷ്ചിന്തകളെകുറിച്ചായിരിയ്ക്കും ….ശബരിയോടൊത്തു കോളേജിൽ പോകുമ്പോൾ ഇക്കാര്യം സംസാരിച്ചു , അവനും മറുപടി ഇല്ലാത്തൊരു പ്രശ്നമായിരുന്നു ഇത് …എന്നാൽ ഇതിനെക്കാൾ എനിക്ക് മനസിലാകാതിരുന്ന മറ്റൊരു കാര്യം അത് നോക്കിനിന്ന സമയം ഞാൻ ഒരുപാട് ആസ്വദിച്ചു എന്നുള്ളതാണ് ….എന്റെ പ്രശ്നം ഞാൻ അതെല്ലാം കണ്ടതോ അതെനിക്ക് വല്ലാത്തൊരു അനുഭൂതി തന്നതോ ആയിരുന്നില്ല മറിച്ച് ഞാൻ നോക്കിയ നോട്ടത്തിന്റെ അർത്ഥം അവൾക്കു മനസിലായി എന്നുള്ളതാണ് …..എന്റെ കണ്ണിൽ കത്തിയത് സാധാരണ പോലെ സ്നേഹമല്ല ,കാമമായിരുന്നു …എന്തോ ഒരു ഉൾപ്രേരണയാൽ ചെയ്ത തെറ്റ് …..ഒരുപക്ഷേ ജീവിതാന്ത്യം വരെ അവളെന്റെതായിരിക്കും എന്നൊരു തോന്നലായിരിക്കാം കാരണം …

പിന്നീടുള്ള ദിവസങ്ങളിലെല്ലാം കഴിയുന്നതും അവളുടെ കൺവെട്ടത്തു നിന്നും ഞാൻ ഒഴിഞ്ഞുമാറി ….പത്രമിട്ടു അവളുടെ വീട്ടിലെത്തുന്ന സമയം ഓരോ ദിവസവും മാറ്റി മാറ്റി ആക്കി….അവളുടെ അയല്പക്കത്തെ വീടുകൾ വെച്ചാണ്‌ അത് ചെയ്തത് …..ചിലപ്പോൾ വരുന്ന വഴിക്കുള്ള എല്ലാ വീടും കയറിയതിനു ശേഷം അമ്മുവിൻറെ വീട്ടിൽ ചെന്നു , ചില ദിവസ്സം ആദ്യം അവളുടെ വീട്ടിൽ പോയി അങ്ങനെ അങ്ങനെ ….എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു , ചില ദിവസങ്ങൾ അവളെ കണ്ടാലും അധികം ശ്രദ്ധ കൊടുക്കാതെ ഞാൻ പിന്തിരിഞ്ഞു …കാണുമ്പോളെല്ലാം നിസ്സംഗ ഭാവത്തിൽ ആയിരുന്നു അവൾ …ഇടക്കെല്ലാം ശബരി ഓരോ മാർഗങ്ങൾ പറഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്ക് പാലിക്കാൻ പറ്റിയില്ല ….രണ്ടു മൂന്നു ആഴ്ചകളോളം ഞാനീ കള്ളനും പോലീസും കളി തുടർന്നു …

ഇതിനിടക്ക്‌ ചില കാര്യങ്ങൾ ഗുണപരമായി സംഭവിച്ചു….അതിൽ ഒന്ന് എന്റെ തൂക്കം കൂടിയതാണ് ..55 ൽ നിന്നും 59 ലേക്ക്‌ അത് കൂടി…രാവിലെയുള്ള സൈക്കിളിംഗ് , വൈകീട്ടുള്ള പ്രാക്റ്റീസും എക്സസൈസും പഴങ്കഞ്ഞിയും രണ്ടു മുട്ടയും എല്ലാം കൂടെ 4 കിലോ സമ്മാനിച്ചു ….കാഴ്ച്ചയിൽ വലിയതോതിൽ മാറ്റം തോന്നിയില്ലെങ്കിലും സ്റ്റാമിന കൂടിയ ഫീൽ എനിക്കും ഉണ്ടായി …

പിന്നെ ഉണ്ടായത് കളിയിൽ വന്ന മാറ്റമാണ്….കോച്ച് വന്ന 4 മാസങ്ങൾ കൊണ്ട് റണ്ണപ്പിലും ആക്ഷനിലും വരുത്തിയ ചെറിയ ചെറിയ മാറ്റങ്ങൾ എന്നെ അത്യാവശ്യം ലൈനും ലെങ്ങ്തിലും പേസും ചേർത്തു എറിയാൻ പ്രാപ്തനാക്കി … ആദ്യമാദ്യം ഒരു ഓവറിലെ ബോളുകളെല്ലാം വിചാരിച്ച രീതിയിൽ എറിയാൻ കഴിഞ്ഞെങ്കിൽ പിന്നീട് രണ്ടൊ മൂന്നോ ഓവർ അത്തരത്തിൽ എറിയാൻ സാധിച്ചു…..മിക്കവാറും ഓരോ ബോളിനും മുൻപ് കോച്ച് പറയുന്ന ലെങ്ങ്തിലേക്ക് എറിയാൻ കഴിവ് വന്നു ….ബാറ്റിംഗ് പ്രധാനമായും ഹിറ്റിങ് സ്റ്റൈൽ ആണ് വരുത്തിയത് …..നേരിടുന്ന ആദ്യ ബോൾ മുതൽ സിക്സ് അടിക്കാൻ മനസിനെയും ശരീരത്തെയും സെറ്റ് ആക്കി ….

ശബരിയുടെ രീതിയിൽ കോച്ച് വരുത്തിയ മാറ്റം അവന്റെ പ്രതിരോധത്തിലായിരുന്നു …വലിയ ഷോട്ടുകൾ കളിക്കാനുള്ള അവന്റെ കഴിവിൽ മാറ്റം വരുത്താതെ ഓരോ ഓവറിലും ഒന്നോ രണ്ടൊ വലിയ ഷോട്ടുകളും ബാക്കി സിംഗിൾസ് എടുക്കാൻ പ്രാപ്തനാക്കാനുമാണ് കോച്ച് ശ്രദ്ധിച്ചത് ….ഓവറിൽ മിനിമം 10 റൺ എന്ന രീതിയിൽ സ്കോർ കൂട്ടാൻ അവനെ നിർബന്ധിച്ചു …കുറച്ചുമാസങ്ങൾ കൊണ്ട് അവൻ അപാര ഫോമിലേക്കുയർന്നു….കൂട്ടത്തിൽ അത്യാവശ്യം കഴിവുള്ള 5,6 കളിക്കാർ കൂടി ഫോം കൊണ്ടും സ്റ്റാമിനകൊണ്ടും മികച്ചു നിന്നു …

ആയിടക്ക് അവിടെത്തന്നെയുള്ള B ഡിവിഷൻ ടീമുമായി കളി വെച്ചു , 15 ഓവർ കളിയിൽ ആദ്യം ബാറ്റ് ചെയ്ത അവർ 183 റൺസ്‌ എടുത്തു , ഞങ്ങൾ ആഞ്ഞ് ശ്രമിച്ചെങ്കിലും 162 റൺസിന്‌ എല്ലാവരും പുറത്തായി…തോറ്റെങ്കിലും ശബരി അന്ന് 47 റൺസ്‌ എടുത്തു , എനിക്ക് 3 വിക്കറ്റും …പക്ഷെ ടീം തോറ്റതുകൊണ്ടുതന്നെ അതിന്റെ പ്രസക്തി ഇല്ലാണ്ടായി ….

അങ്ങനെ തുടങ്ങി നാലോ അഞ്ചോ ഡിവിഷൻ ടീമിനോടു ഞങ്ങൾ മുട്ടി , തോൽവിയും ജയവും എല്ലാം ഉണ്ടായി ….കളിച്ച കളികളിലെല്ലാം അത്യാവശ്യം ഫോം സൂക്ഷിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും സാധിച്ചു …ഞങ്ങളിൽ കോച്ചും സംതൃപ്തനായിരുന്നു …ഓരോ കളി കഴിയുമ്പോളും മെച്ചപ്പെടുന്നവരും ഉണ്ടായത് ടീം എന്ന നിലയിൽ നല്ല മാറ്റം കൊണ്ടുവന്നു ….ഫീൽഡിങ് ആയിരുന്നു ഞങ്ങളുടെ പോരായ്മ …അത് കനത്ത ട്രൈനിങ്ങിലൂടെ കുറെയേറെ പരിഹരിച്ചു ….ഓട്ടവും , ഡൈവിങ്ങും ത്രോയും കൃത്യത വന്നപ്പോൾ കളിയോടുള്ള അർപ്പണബോധം തന്നെ കൂടിവന്നു ……ഞങ്ങൾ പ്രാക്റ്റീസ് മാച്ച് കളിക്കുമ്പോളും മാച്ച് കളിക്കുമ്പോളും പലരും കിടിലൻ ഫീൽഡിങ് മികവു കാണിച്ചതോടെ മറ്റുള്ളവർക്കും പ്രചോദനമായി ..അങ്ങനെ ടീം ശക്തമായ ഒന്നായി എന്ന് പറയാവുന്ന സ്ഥിതിയെത്തി ….പല രാത്രികളും മൂവും ചൂടുവെള്ളവും കൊണ്ട് ചികിത്സ വേണ്ടിവന്നു , വിരലുകളിൽ പ്ലാസ്റ്റർ നിറഞ്ഞു ,…പക്ഷെ ഓരോ രാത്രിക്ക് ശേഷവും വീണ്ടും അതിനെക്കാൾ ഊർജ്ജത്തോടെ കളിക്കാൻ പോയി …..

അമ്മുവിന് മോതിരം കൊടുത്ത ദിവസത്തിന് 3 ആഴ്ചകൾക്കു ശേഷം ഞാൻ പത്രമിട്ടു ചെല്ലുമ്പോൾ അന്നത്തെ അതേ റോസാച്ചെടികരികിൽ അവൾ ഉണ്ടായിരുന്നു …എന്നെ കണ്ടപ്പോൾ എണീറ്റു …അവളുടെ അച്ഛൻ ഉമ്മറത്തില്ലാത്ത ദിവസമായതുകൊണ്ടു അവളിൽ ശ്രദ്ധിക്കാതെ ഞാൻ പേപ്പർ ഇട്ട് തിരിഞ്ഞു …തിരിഞ്ഞപ്പോൾ തൊട്ടുമുന്നിൽ അവൾ നിൽക്കുന്നുണ്ട് എന്നിട്ട് 2 കൈകൊണ്ടും സൈക്കിളിന്റെ ഹാന്റിലിൽ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി .. ഞാൻ ഒരു ഇളിഞ്ഞ ചിരിയുമായി കണ്ണടച്ചു കാണിച്ചു ….

” ഞാൻ മനുവേട്ടനെപറ്റി ഇങ്ങനെയല്ല കരുതിയത് …”

പറഞ്ഞുതീരുമ്പോളേക്ക് അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങി…അത് വീണു പൊള്ളിയത്‌ എന്റെ നെഞ്ചായിരുന്നു…എന്ത് മറക്കാൻ വേണ്ടി ഇത്ര ദിവസം ഒളിച്ചുകളിച്ചോ അതെല്ലാം വീണു തകർന്നു…

” അമ്മു…..മടി കൊണ്ടാ പെണ്ണെ….ചെയ്തത് മോശായീന്നു എനിക്കും അറിയാം….കരുതിക്കൂട്ടി നോക്കിയതല്ല , അന്ന് അങ്ങനെ നോക്കിപോയി ….എന്റെ ആണല്ലോന്ന് ഓർത്തപ്പോൾ അറിയാണ്ട്……”

ഞാൻ മുഖത്ത് നോക്കാൻ പറ്റാതെ തലതാഴ്ത്തി ….അവൾ എന്റെ മുഖം താടിയിൽ പിടിച്ചുയർത്തി…

” ശ്രീകൃഷ്ണജയന്തിക്ക് ഞാൻ അമ്പലത്തിൽ വരും …അന്ന് സംസാരിക്കാം…”

അവൾ പുഞ്ചിരിയോടെയാണ് പറഞ്ഞത് …..ഞാൻ അമ്പരപ്പോടെ അവളെ നോക്കിയപ്പോൾ അവൾ അതേ പുഞ്ചിരിയോടെ ചെറിയ റോസാപ്പൂ ചെടികൾക്കിടയിൽ അന്ന് ഇരുന്നപോലെ കുനിഞ്ഞിരുന്നു ….എല്ലാം അന്നത്തെ അതുപോലെതന്നെ …ഇന്നും ആ മാറിടത്തിന്റെ ഭംഗി പതിന്മടങ്ങു കൂട്ടാൻ പ്രാപ്തമായിരുന്നു അതിനെ തഴുകികിടന്നിരുന്ന സ്വർണമാല …..ഏതാനും നിമിഷങ്ങൾ ഞാൻ അത് നോക്കിനിന്നു , നോക്കിനിക്കുന്നത് അറിഞ്ഞിട്ടും അവൾ തലയുയർത്തുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്തില്ല , ഒരു ലഹരി പോലെ ആ രംഗം മനസിലേക്കാവാഹിച്ചു ഞാൻ സൈക്കിൾ എടുത്തു ജോലി തുടർന്നു …അന്നും ബാക്കി സമയങ്ങളിലെല്ലാം ആ കാഴ്ചയുടെ ഹാങ്ങോവർ എന്നിലുണ്ടായിരുന്നു …പക്ഷെ അതൊരിക്കലും ആദ്യം കണ്ട ദിവസത്തെ പോലെ കുറ്റബോധം കൊണ്ടായിരുന്നില്ല , അവൾ എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവായിരുന്നു വീണ്ടും അതുപോലൊരു സന്ദർഭം ഉണ്ടാവാൻ കാരണം …..

അന്ന് രാത്രി ഈ സംഭവത്തിന്റെ തുടർച്ചയെന്നോണം മറ്റൊരു കാര്യം സംഭവിച്ചു ..!!രാത്രി ഉറക്കത്തിന്റെ ഏതോ യാമങ്ങളിൽ ഞാനൊരു സ്വപ്നം കണ്ടു ….മനസിനെ ഒരു ലഹരി പോലെ മഥിച്ചതിനാലോ എന്തോ ആ തുടുത്ത മാറിടവും ചുറ്റിക്കിടക്കുന്ന സ്വർണമാലയും , കഴുത്തിൽ നിന്നും ചാലിട്ടു ആ തിങ്ങിയ വിടവിലേക്ക് ഒഴുകിയിറങ്ങുന്ന വിയർപ്പുതുള്ളികളും അതിന്റെ പ്രഭാവത്തിൽ കനൽ പോലെ കനത്ത സൗന്ദര്യവും എന്നെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചു …

തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും ഞാൻ സ്വപ്‌നത്തിൽ ഉന്മാദാവസ്ഥയിൽ എത്തിയെന്ന് പറയാം , ഒടുവിൽ ആ സമസ്യയെ അതിജീവിക്കാൻ കഴിയാതെ ഉന്മാദം പൊട്ടിയൊലിച്ചു ….ജീവിതത്തിലെ ആദ്യ സ്വപ്നസ്ഖലനം !!!! എന്ത് സംഭവിച്ചെന്നറിയാതെ അതിനു പിന്നാലെ ഉറക്കം മുറിഞ്ഞു എണീറ്റ്‌ ലൈറ്റിട്ടപ്പോൾ ഉടുത്തുകിടന്നിരുന്ന മുണ്ടിൽ അവശിഷ്ടങ്ങൾ കണ്ടപ്പോൾ സ്വയം നാണംകെട്ടു ശപിച്ചു…

എന്നത്തേയും പോലെ ഇക്കാര്യം ശബരിയോട് പോലും പറയാൻ എനിക്ക് സാധിച്ചില്ല ….ജീവിതത്തിൽ വളരെ പ്രൈവസി വേണ്ടുന്ന ചില കാര്യങ്ങൾ വളർന്നു വരുമ്പോൾ ഉണ്ടായേക്കാമെന്ന് എന്നെ പഠിപ്പിച്ച ആദ്യ സംഭവമായിരുന്നു അത് ……ശീലമില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് പറയാനുള്ള ത്വരയെ ഞാൻ തടഞ്ഞു നിർത്തിയത് ….പിറ്റേന്ന് കുറ്റബോധം വീണ്ടും അലട്ടിയതിനാൽ അമ്മുവിനോട് സംസാരിക്കാൻ ശ്രമിച്ചില്ല .. പിന്നെയുള്ള ദിവസങ്ങളിലും ഇടക്ക് മാത്രം അവളെ കണ്ടു , കാണുമ്പോളെല്ലാം ഒരു ചിരിയിൽ ഒതുക്കി ഞങ്ങൾ കഴിഞ്ഞുപോന്നു …. അവൾ പറഞ്ഞ ശ്രീകൃഷ്ണ ജയന്തി ഒന്നര മാസം കഴിഞ്ഞാണ് ….അതിനു മുൻപ് ഓണമുണ്ട് ..അവൾ പറഞ്ഞ അതുവരെ ഇങ്ങനെ പോട്ടെ എന്ന് ഞാനും കരുതി …..വീണ്ടും കുറച്ചു ദിവസങ്ങൾ ധൃതിയിൽ കടന്നുപോയി ..പത്രമിടലും , കോളേജും , പ്രാക്റ്റീസും , ആൽത്തറയും ചേർന്ന് ദിവസങ്ങളെ വേഗത്തിൽ ഓടിച്ചു …

ഒരു ദിവസം പ്രാക്ടീസ് കഴിഞ്ഞു റസ്റ്റ്‌ ചെയ്യുന്ന സമയത്ത് കോച്ച് എല്ലാവരെയും വിളിച്ചു ചേർത്തു …

“പ്ലേയേഴ്സ് …..നമ്മുടെ ടീമിന്റെ ഇപ്പോളത്തെ പ്രകടനം ഏറെ മെച്ചപ്പെട്ടെന്നു നിങ്ങള്ക്കും തോന്നുന്നുണ്ടല്ലോ …നമ്മൾ മാച്ച് കുറേ കളിച്ചു , ഡിവിഷൻ ടീമിനോട് കളിച്ച് ഒരു പ്രഫഷണൽ രീതി എങ്ങനെയാണെന്ന് കുറച്ചൊക്കെ നിങ്ങൾക്ക് മനസിലായല്ലോ …ഇനി അടുത്ത സ്റ്റേജ് ആണ് ..നമ്മൾ ഈ വരുന്ന ഞായർ 9 മണിക്ക് സെന്റ്‌ മേരീസ് കോളേജിനോട് മാച്ച് വെച്ചിട്ടുണ്ട് …..എല്ലാവരും 8.30 ന് ഇവിടെ വരണം , ഈ ഗ്രൗണ്ടിൽ വെച്ചുതന്നാണ് കളി ….ഒരു വെള്ളക്കുപ്പി എടുത്തോണം……സൊ പ്ലേയേഴ്സ് ഗെറ്റ് റെഡി ഫോർ ദി മാച്ച് ……ഓൾ ദി ബെസ്റ്റ് …..”

പുള്ളി വളരെ ആത്മവിശ്വാസത്തോടെ ഞങ്ങൾക്ക് വിഷ് തന്നു ……ഞങ്ങൾ അതേ രീതിയിൽ തിരിച്ചും ചീയേർസ് അടിച്ചു…

മാച്ച് ദിവസം കഴിയുന്നത്ര വേഗത്തിൽ പത്രമിടൽ കഴിഞ്ഞ് വീട്ടിലെത്തി റെഡിയായി …. എന്നാലും ലേറ്റ് ആയി 8.45 ആയപ്പോളാണ് എത്തിയത് …എന്റെ കാര്യം അറിയുന്നതുകൊണ്ടു കോച്ച് ഒന്നും പറഞ്ഞില്ല ….ഞങ്ങൾ ഷൂ പോരുമ്പോൾ തന്നെ ഇട്ടിരുന്നു , ചെന്നപ്പോൾ എല്ലാവരെയും ഒന്നിച്ചു നിർത്തി കോച്ച് ഓരോ കവർ തന്നു …തുറന്നപ്പോൾ ഞങ്ങൾ സന്തോഷത്തിൽ ചാടിപ്പോയി …..Nss colllege എന്നെഴുതിയ കടുംനീല ടീ ഷർട്ട്‌ , അതിനു ചേർന്ന ട്രാക്ക്സ്യുട് …..ആദ്യത്തെ ജേഴ്‌സി , അന്ന് വരെ കളിച്ചത് അവനവന്റെ ഡ്രസ്സ്‌ ഇട്ടായിരുന്നു….ആ ജേഴ്‌സി ധരിച്ചപ്പോൾ ആത്മവിശ്വാസം ഒരു പടി കൂടി വര്ദ്ധിച്ചു….

ടോസ് ഞങ്ങൾക്കായിരുന്നു …ക്യാപ്റ്റൻ സിദ്ധാർഥ് ആണ് , ഒരു നല്ല വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ….ക്യാപ്റ്റൻ ആവാൻ കഴിവുള്ള വേറെ ഒന്ന് രണ്ടുപേരും ഉണ്ടായിരുന്നെങ്കിലും കീപ്പർക്ക് ആണ് ഫീൽഡ് സെറ്റ് ചെയ്യാനും വേണ്ട മാറ്റങ്ങൾ അപ്പോളപ്പോൾ വരുത്താനും എളുപ്പം എന്ന കോച്ചിന്റെ നിർദ്ദേശം വെച്ചാണ്‌ കൂട്ടത്തിൽ നിന്നും സിദ്ധു തെരഞ്ഞെടുക്കപ്പെട്ടത് …

തുടക്കം മുതൽ ശബരിയും , മധ്യത്തിൽ സിദ്ധുവും സുഹൈലും , അവസാനത്തിൽ ഞാനും രാജീവും ചേർന്ന് കിട്ടിയ പാർട്ണർഷിപ്പിൽ 15 ഓവറിൽ ഞങ്ങൾ 177 റൺസ്‌ എടുത്തു…..കോച്ച് ഹാപ്പി ആയി …

അവരുടെ ബാറ്റിംഗ് തുടങ്ങി ആദ്യ ഓവറിൽ തന്നെ അവരുടെ സ്റ്റാർ ബാറ്റ്സ്മാൻ ഞങ്ങളുടെ ഫീൽഡിങ് മികവുകൊണ്ട് റൺ ഔട്ട്‌ ആയി…..അവനായിരിന്നു അവരുടെ തുറുപ്പുചീട്ട് ….പിന്നെയും പലരും വന്നു പൊരുതി നോക്കിയെങ്കിലും അതുലിന്റെയും , വിവേകിന്റെയും ബോളിങ് സ്പെല്ലിൽ പിടിച്ചു നിക്കാൻ പറ്റാതെ അവർ 90 റൺസിന്‌ കൂടാരം കയറി …….എനിക്ക് വിക്കറ്റ് ഒന്നും കിട്ടിയില്ല , അതിന്റെ ഫീലിംഗ് നന്നായിട്ടുണ്ടായിരുന്നു ….ബാറ്റിംഗ് പക്ഷെ 9 ബോളിൽ 22 റൺസ്‌ എടുക്കാൻ പറ്റി ….

ഞങ്ങൾ വളരെ ഹാപ്പി ആയി …അങ്ങനൊരു ജയം അതും മുൻപ് മുട്ടിയപ്പോളെല്ലാം ഞങ്ങളെ മുട്ടുകുത്തിച്ച സെന്റ്‌ മേരീസ് കോളേജ് വെറും 90 റൺസിന്‌ ഞങ്ങൾക്ക് മുന്നിൽ വീണു …ടീമിലെ ഒരാൾ പോലും ക്യാച്ചോ , പിടിക്കാവുന്ന ബൗണ്ടറികളോ മിസ്സ്‌ ചെയ്യഞ്ഞത് അവരെ പ്രതിരോധത്തിലാക്കിയതാണ് മെയിൻ കാര്യം …ഫീൽഡിങ് കൊണ്ട് ജയിക്കുന്ന ആദ്യകളി …

അന്ന് കോച്ചിന്റെ വകയായിരുന്നു ഉച്ചയ്ക്ക് ഫുഡ്‌ , ഞങ്ങൾ നന്നായിത്തന്നെ കഴിച്ചു …അല്ലെങ്കിൽ പുള്ളിക്ക് ഫീലിങ്ങായാലോ …!!! തിരിച്ചു വന്ന് ഞങ്ങൾ രണ്ടും അവന്റെ റൂമിൽ കിടന്നുറങ്ങി..അതുവരെ കൊള്ളേണ്ടി വന്ന വെയിലും ,ഹെവി ഫുഡും തന്ന ക്ഷീണം 1.30ന് കിടന്ന ഞങ്ങളെ 4.30നാണു എണീപ്പിച്ചത് ..പിന്നെ കുളത്തിൽ പോയി ആ തണുത്ത വെള്ളത്തിൽ കുറേ സമയം കിടന്നപ്പോ നന്നായി ഫ്രഷ്‌ ആയി …..പിറ്റേന്ന് കോളേജിൽ പോണ്ടേ എന്നൊരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു …അല്ലെങ്കിലും ഈ തിങ്കളാഴ്ച ഒരു കോപ്പിലെ ദിവസമാണ് …ഞായർ വൈകുന്നേരം ആയാൽ പിറ്റേന്ന് പോണ്ടേ എന്നോർത്ത് ഫീൽ ആയിത്തുടങ്ങും …

തിരിച്ചു വരുമ്പോൾ നിത്യ ഒരു മിഡിയും ടോപും ഇട്ടു പുറത്തു വന്നിരിപ്പുണ്ട് …ചേച്ചിയെ കാണാനില്ല …ഞങ്ങൾ അതുവഴി കേറി ….

” അമ്മയും അച്ഛനും എവടാടി ..? ” ഞാൻ ചോദിച്ചു …

” അമ്മ ദേ ഇപ്പൊ വരാന്നു പറഞ്ഞു കുറേ മുൻപ് പോയതാ….കവലയിൽ നിന്നെന്തോ വാങ്ങാനിണ്ടെന്നു പറഞ്ഞു…ഇതുവരെ വന്നിട്ടില്ല , വരുന്ന വഴിക്ക് അവിടെയെങ്ങാനും കേറിയോ ആവൊ , അച്ഛൻ ഇപ്പോ പുറത്തു പോയി ….”

എന്നെ നോക്കി അവൾ പറഞ്ഞു …

” ചായ ഉണ്ടാക്കട്ടെ …നിങ്ങൾ കൊറച്ചു സമയം എനിക്ക് കമ്പനി തായോ ….ആരെങ്കിലും വന്നിട്ട് പോയാൽമതി ….”

അതും പറഞ്ഞു അവൾ ഉള്ളിൽപോയി…ഞങ്ങൾ തിണ്ണയിലിരുന്നു കളി കാര്യങ്ങൾ സംസാരിച്ചു….പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ നിത്യ കട്ടൻ ചായയും , പൊക്കവടയും ആയി വന്നു ….

” ഞാനുണ്ടാക്കീതാണ് ….ഒന്ന് പരീക്ഷിച്ചതാ …..കഴിച്ചിട്ട് അഭിപ്രായം പറയ് ട്ടോ …”

അവൾ ലേശം ഗമയോടെ പറഞ്ഞു ….കഴിച്ചപ്പോൾ നല്ല സ്വാദ് തോന്നി , ഒരു പ്ലേറ്റ് കഴിഞ്ഞു വീണ്ടും കൊണ്ടുവന്നു അതും തീർത്തു ….ഞങ്ങൾക്ക് സംതൃപ്തി തോന്നി ..

” അടിപൊളി മോളെ …..നല്ല ടേസ്റ്റ് , ധൈര്യമായിട്ട് പരീക്ഷിച്ചോ , കെട്ടാൻ പോണവന്റെ ഭാഗ്യം …!!

ഞാൻ നന്നായിത്തന്നെ പ്രോത്സാഹിപ്പിച്ചു …ചേതമില്ലാത്ത ഒരു ഉപകാരമല്ലേ , അവള്ക്ക് സന്തോഷം കിട്ടുവാണെങ്കിൽ ആയ്കോട്ടെ…..പുകഴ്ത്തിയത് പെണ്ണിന് നന്നായി പിടിച്ചിട്ടുണ്ടെന്നു മുഖം കണ്ടപ്പോൾ മനസിലായി…..

” എന്നാൽ മനുവേട്ടൻ അമ്മുവിനെ ഒഴിവാക്ക് , ന്നിട്ട് ന്നെ കെട്ടിക്കോ …അപ്പൊ ആ ഭാഗ്യം മനുവേട്ടന് കിട്ടൂലെ .. അതെങ്ങിനുണ്ട് …??? ”

അവൾ നാവ് കടിച്ചു ചിരിച്ചുകൊണ്ട് പുരികം രണ്ടും പൊക്കി ഇതും പറഞ്ഞു സ്പോട്ടിൽ എനിക്കിട്ടു വെച്ചു …ശബരി പൊട്ടിച്ചിരിച്ചു ….

” അയ്യോ…! വേണ്ട പൊന്നേ ….എനിക്ക് നിന്നെയൊന്നും കിട്ടാനുള്ള ഭാഗ്യമില്ല , നമുക്ക് ആ അമ്മുവൊക്കെ മതി , അതിനുള്ളതേ ഞാനുള്ളു …”

ഞാനും വിട്ടുകൊടുത്തില്ല , നിത്യ ചമ്മി ഇളിച്ചു കാണിച്ചു … ശബരി വീണ്ടും പൊട്ടിച്ചിരിച്ചു , എന്നെ അഭിനന്ദിച്ചുകൊണ്ടു തോളത്ത് തട്ടി….

” നീ വേണേൽ ഇവനെ കെട്ടിക്കോ….അപ്പളും നീ ഉണ്ടാക്കുന്നത് കഴിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകുമല്ലോ …”

ഞാൻ വീണ്ടും ഒരു അസ്ത്രം കൂടി എയ്തു…അതും കേട്ടുകൊണ്ടാണ് ശാന്തിചേച്ചി വന്നത് ..പുള്ളിക്കാരിയും ചിരിച്ചു വന്നു ചോദിച്ചു ….

” അത് ശെരി , ഇവളുടെ കല്യാണമാണോ ഇന്നത്തെ വിഷയം …? ”

ഞങ്ങൾ അമ്മുവിൻറെ പേര് വരാതെ കാര്യം അവതരിപ്പിച്ചു …വീണ്ടും ഒരിക്കൽക്കൂടി എല്ലാരും പൊട്ടിച്ചിരിച്ചു ….

ശബരി നിത്യയെ ഇടതുകൈ കൊണ്ട് തോളിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചു ഞങ്ങളോടായി ചോദിച്ചു …

” എങ്ങനുണ്ട് ..ചേർച്ചയുണ്ടോ ന്ന് നോക്കിക്കേ …..ഇതൊക്കെ കഴിഞ്ഞല്ലേ ഫുഡിന്റ കാര്യം നോക്കാനുള്ളു …”

അവൻ ഞങ്ങൾ 2 പേരോടും കൂടി ചോദിച്ചു , ഒരു നിമിഷം ഞാൻ ഇത് സീരിയസ് ആണോ വെറുതെയാണോ എന്ന ഡൗട്ടിൽ അവരെ മാറി മാറി നോക്കി ….പ്രതീക്ഷിക്കാത്ത പ്രവർത്തി ആയതുകൊണ്ട് നിത്യ നാണംകൊണ്ടു ഇത്തിരി ചുവന്നു …..അത് പുറത്തുകാണിക്കാതെ ഞാൻ സൂപ്പർ എന്ന് കൈ കാണിച്ചു…

” പെർഫെക്റ്റ്‌ മാച്ച് മക്കളെ …..എന്താപ്പോ പറയാ , ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് ന്നൊക്കെ പറയുന്നപോലെ …..”

ഞാൻ സ്പോട്ടിൽ അടുത്തതും കൊടുത്തു ..ശാന്തിചെച്ചി കാട്ടിക്കൂട്ടലെല്ലാം ആസ്വദിച്ചു ചിരിച്ചു പിന്നെ പറഞ്ഞു …..

” സാധാരണ മനുവിനേം ശബരിയേം നോക്കിയാണ് ബാക്കിയുള്ളവർ ഇത് പറയാറുള്ളത് …അല്ലെടീ മോളെ ….??? ”

അടുത്ത ഗോൾ ഞങ്ങടെ പോസ്റ്റിൽ , അതും ഞാൻ കൊടുത്ത പാസിൽ സെൽഫ് ഗോൾ വന്ന അവസ്ഥയായി….ശബരി അത് ശ്രദ്ധിക്കുന്നില്ലായിരുന്നു ,അവൻ നിത്യയെ നോക്കി..

” ഒരു അഞ്ചാറു കൊല്ലം കഴിഞ്ഞാൽ ഇതിനെ എനിക്ക് തരുമോ ചേച്ചീ …?? ”

ശബരി അവളെ അതുപോലെ ചേര്ത്തുപിടിച്ചു ശാന്തിചേച്ചിയോട് ചോദിച്ചു…അത് കേട്ടു ഞങ്ങൾ മൂന്നും ഒരുപോലെ ഞെട്ടി……നിത്യ പെട്ടെന്ന് പിടഞ്ഞുമാറി തിണ്ണയിലിരുന്നു .. പക്ഷെ അപ്പോളും ശബരിയുടെ മുഖത്തെ ചിരി മാഞ്ഞില്ല….

” എന്താ ഒന്നും പറയാത്തത് ..? പൊന്നു പോലെ നോക്കിക്കോളാമെന്നൊന്നും പറയില്ല , ഞങ്ങളൊക്കെ ജീവിക്കുന്നപോലെ അവളും ജീവിക്കും …”

അവൻ അവളെ ഇടക്ക് നോക്കികൊണ്ടാണ് ചേച്ചിയോടത് പറഞ്ഞത് …..ചേച്ചീ പരുങ്ങലിലായി …അവളെയും എന്നെയും നോക്കി വാക്കുകൾക്ക് പരതി….

” അതിപ്പോ …..ഇങ്ങനെ ചോയ്ച്ചാൽ……” ചേച്ചീ ശബ്ദമൊന്നു മുരടനക്കി ശെരിയാക്കി , ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് തുടർന്നു …

” ഇതേ ചോദ്യം കുറേ മുൻപ് ഞാൻ കേട്ടിട്ടുള്ളത് ഇവന്റെ അമ്മയുടെ അടുത്തുനിന്നാണ് …ഇവൾ വലുതാകുമ്പോ മനുവിന് കൊടുക്കണം ന്ന്…ആ വാക്ക് മാറാൻ എനിക്ക് പറ്റൂല മോനെ , സ്വന്തമല്ലെങ്കിലും അവളെന്റെ കൂടപ്പിറപ്പ് തന്നെയാണ്…”

ചേച്ചീ അത് പറഞ്ഞപ്പോൾ ഇത്തവണ ഞെട്ടിയത് ഞങ്ങൾ മൂന്നുമായിരുന്നു…..ഞാൻ നിത്യയെ നോക്കിയപ്പോൾ അവളാകെ ചോരവാർന്ന മുഖവുമായി ഷോക്കടിച്ചപ്പോലെ ചുമരും ചാരിയിരിക്കുന്നുണ്ട്…ശബരി വീണ്ടും പുഞ്ചിരിയോടെ ചേച്ചിയെ നോക്കി….

” അപ്പൊ കുഴപ്പല്ല …ഞാൻ ചോദിച്ച കാര്യം വിട്ടേക്ക് ……ചുമ്മാ ഒന്ന് എറിഞ്ഞുനോക്കിയതാണ് , നിങ്ങളാരും സീരിയസ് ആയി എടുക്കണ്ട ട്ടോ …”

അവൻ കൂളായി പറഞ്ഞപ്പോൾ രംഗം ഇത്തിരി തണുത്തു….ചേച്ചിയുടെ മുഖത്തും ഒരു ആശ്വാസം കണ്ടു …സാരിയുടെ തുമ്പെടുത്തു വിയർപ്പു തുടച്ചു ചേച്ചീ തിണ്ണയിലിരുന്ന നിത്യക്കരികിൽ ഇരുന്നു , അവളുടെ രണ്ടു കയ്യെടുത്തു മടിയിൽ വെച്ചു….പിന്നെ അവളുടെ കവിൾ രണ്ടും ചേച്ചിയുടെ കയ്യിൽ കോരിയെടുത്തു ചുണ്ടിൽ ഉമ്മവെച്ചു ,ശേഷം അങ്ങനെതന്നെ കെഞ്ചി ….

” അമ്മേന്റെ പൊന്നിനോട് ചോദിക്കാതെ വാക്ക് കൊടുത്തു പോയി ….ക്ഷമിക്ക് ട്ടോ…നിങ്ങളിതൊന്നും ഇപ്പൊ അറിയരുതെന്ന് കരുതിയതാ , പക്ഷെ വേറെ വഴിയില്ലാണ്ടായി…ഒരു ഒടക്ക് ന്യായം പറഞ്ഞു ശബരിമോനെ ഒഴിവാക്കിയാൽ എനിക്ക് പിന്നെ സമാധാനം കിട്ടില്ല …അതുകൊണ്ടാണ് സത്യം പറഞ്ഞത്….”

നിത്യയുടെ കണ്ണിൽ നിന്നും ചറപറ വെള്ളം ചാടി, ഞാനും ഏതാണ്ട് ഒരു ഇടി തട്ടിയ അവസ്ഥയിലായി…ഒരു ഭാഗം ഒന്ന് ശെരിയാക്കി വരുമ്പോളേക്കും മറു ഭാഗം കുളമാകുമോ ദൈവമേ..!!!ഇതിപ്പോ അവസാനം അമ്മുവിനെ കെട്ടണമെന്ന് ഞാൻ പറയുമ്പോ അമ്മു വേണ്ട നിത്യയെ കെട്ടണമെന്ന് പറഞ്ഞു അമ്മ തല്ലുകൂടുമല്ലോ ….

” ഇതൊക്കെ എപ്പോ ….?”

ഞാൻ നേരിട്ട് ചേച്ചിയോട് ചോദിച്ചു…

” പണ്ട് എപ്പളോ തമാശക്ക് അവൾ പറഞ്ഞിരുന്ന കാര്യമാണ് , അന്ന് രണ്ടാളും അതത്ര കാര്യമാക്കിയിരുന്നില്ല …നീ എനിക്ക് മോൻ തന്നെയാണ് , ഇവൾ നിന്റമ്മക്ക് മോളെ പോലെയും , അപ്പൊ ഇങ്ങനൊരു വാക്കിന്റെ ആവശ്യമില്ലല്ലോ …..പക്ഷെ അന്നൊരു ദിവസം നീ ഒപ്പിച്ച പുകില് ഓര്മ്മയില്ലേ ,അത് കഴിഞ്ഞു ഒരു ദിവസം നിന്റെ അമ്മ ഇവിടെ വന്നിരുന്നു , അവൾ ഇങ്ങനെ കരയുന്നത് നിന്റെ അച്ഛൻ മരിച്ചിട്ട് ആദ്യമായിട്ടായിരിക്കും , നിത്യേന്റെ അച്ഛനോടും എന്നോടും ഇവളെ അവനു തന്നെ കൊടുക്കണമെന്ന് അപേക്ഷിക്കാൻ വേണ്ടിയാ അവൾ വന്നത് …ഞങ്ങളുടേം ഇഷ്ടം നിങ്ങൾ ഒന്നാവണം എന്നതുതന്നെ ആയിരുന്നു ..നിങ്ങൾ രണ്ടാളോടും മെല്ലെ പറയാം ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ലെന്നും ഞങ്ങൾ അന്ന് തിരുമാനിച്ചു …പക്ഷെ ഇങ്ങനൊന്ന് ഉണ്ടാവുമെന്ന് കരുതീല ….”

ചേച്ചീ എന്നോടായാണ് പറഞ്ഞതെങ്കിലും നിത്യയെ ഇടയ്ക്കിടെ തലോടികൊണ്ടാണ് പറഞ്ഞത്…അല്ല അമ്മയെന്തിനാണ് ഇങ്ങനൊരു സ്റ്റെപ് എടുത്തത്…അമ്മയെ കരഞ്ഞുകൊണ്ട്‌ ഞാനും അങ്ങനെ കണ്ടിട്ടില്ല , ആ സംഭവം അത്രക്കും അമ്മയേം ബാധിച്ചതിൽ എനിക്ക് എന്നോടുതന്നെ ദേഷ്യം തോന്നി …

ചേച്ചീ വീണ്ടും അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ..അവൾക്കു കുറേ സംശയങ്ങൾ ബാക്കിയുള്ളതുപോലെ മുഖഭാവം തോന്നിച്ചു

” നിന്നോട് സമ്മതം ചോയ്ക്കാതെ ഇങ്ങനെ തിരുമാനിച്ചെന്നൊന്നും കരുതല്ലേട്ടോ…..നിനക്ക് അറിയാലോ മനുവിനെ …അവനെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ…..”

ചേച്ചീ പകുതിക്ക് നിർത്തി ഞങ്ങളെ നോക്കി കണ്ണ് തുടച്ചു ….അവളോട്‌ പറയാതെ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് നിത്യക്കെങ്ങനെ ഫീൽ ചെയ്യുമെന്നു അവർക്ക് നല്ല ടെൻഷൻ ഉണ്ടെന്ന് വ്യക്തം ….മനു ഇനിയെന്ത് വേണമെന്ന് സംശയിച്ച് താഴെ നോക്കി നിന്നു …

” അമ്മ എന്തൊക്കെയാ പറയണേ ….എന്ത് പുകിലാ മനുവേട്ടൻ ഉണ്ടാക്കിയത് ….എന്ത് പറ്റിരുന്നെങ്കിൽ എന്നാ പറഞ്ഞേ…?? ”

അവൾക്കു ഒന്നും ശെരിക്കും കലങ്ങിയില്ല…പാവം !! ചേച്ചീ പറയാനുള്ള തയ്യാറെടുപ്പ് കണ്ടപ്പോൾ ഇനി വീണ്ടും അക്കാര്യം പോസ്റ്റുമാർട്ടം ചെയ്യാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ഞാൻ മെല്ലെ ശബരിയേം വിളിച്ചു തിരികെ പോന്നു …..

അമ്മുവിനെ നഷ്ടപ്പെടുത്തുക എന്നൊരു കാര്യം എനിക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്…..അതിനി നിത്യക്ക് വേണ്ടിയോ മറ്റേതു പെണ്ണിന് വേണ്ടിയോ കഴിയില്ല ….ഇക്കാര്യം അമ്മയെ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കാൻ എന്ന് ഒരുപിടിയും കിട്ടിയില്ല ….തിരികെ പോരുമ്പോൾ ഞാൻ ശബരിയുടെ പുറത്തു ആശ്വസിപ്പിക്കാൻ മെല്ലെ തട്ടി …

” എന്തിനാട മൈ** നീ ഇങ്ങനെ ഫീൽ ആവുന്നത് …നീ എന്തായാലും അമ്മൂനെ അല്ലേ കെട്ടുള്ളു , അങ്ങനെ വരുമ്പോൾ നിത്യയെ ഞാൻ കെട്ടും …നിന്റെ അമ്മയെ എങ്ങനേലും സമ്മതിപ്പിക്കാം …സമയമുണ്ടല്ലോ ..!! “”

അവൻ ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിൽ എന്നോട് പറഞ്ഞു …ഞാൻ അവനെ സമ്മതിച്ചു കൊടുത്തു …ന്റെ പൊന്നോ , ഇവന്റെ പോലെ അവാനല്ലേ ഞാൻ നോക്കണത് …ഇങ്ങനൊക്കെ ഞാനാവാണെങ്കി ഇത്തിരി ടൈമ് എടുക്കും ……ഇനിയിപ്പോ ആവുമോ എന്നുള്ളത് വേറെ ഡൌട്ട് …

“എന്ത് മൈരെങ്കിലും ആവട്ടെ ….വരുന്നിടത്ത് വെച്ചു കാണാം …”

ഞാനും അവനെ സപ്പോർട്ട് ചെയ്തു…..

“അല്ലപിന്നെ ….അത്രേള്ളു …” അവൻ ചിരിച്ചുകൊണ്ട് തുടർന്നു …

” വരാനുള്ളത് വരും , സംഭവിക്കാനുള്ളത് സംഭവിക്കും …നമുക്ക് അത്ര റോൾ ഇല്ലാത്ത കാര്യത്തിൽ ഇപ്പോഴേ വെറുതെ ടെൻഷൻ അടിച്ചിട്ടെന്തു കാര്യം ……!”

അവൻ വളരെ കൂളായി പറഞ്ഞു …അങ്ങനെ ആവട്ടെ എന്ന് ഞാനും വിചാരിച്ചു ….

കുറച്ചു ദിവസങ്ങൾക്കു ശേഷം ഓണക്കാലമായി…അത്തം വന്നു , പൂക്കളവും , വൊക്കേഷൻ തുടങ്ങലും അകെ ഒരു ഉത്സവമൂഡിലേക്ക് എല്ലാവരും എത്തിപ്പെട്ടു ….കോളേജ് ഇല്ലാത്തതുകൊണ്ട് ഉറക്കവും , കത്തിയടിയും , കുളത്തിൽ പോക്കും , ബൈക്ക് പഠിത്തവും എല്ലാം കൂടി രസകരമായിരുന്നു ….നിരന്തരമായ പ്രയത്‌നം കൊണ്ട് ഞാൻ ഒരുവിധത്തിൽ ബൈക്ക് ഓടിക്കാൻ പഠിച്ചു ….ഇപ്പൊ എടുക്കുമ്പോളും സ്ലോ ആക്കേണ്ടിവരുമ്പോളും ഉള്ള പ്രയാസമൊഴിച്ചാൽ ബാക്കി കുറേ ശെരിയായി …

അമ്മു ഞാൻ ചെല്ലുന്ന ടൈമിൽ മിക്കവാറും അടിച്ചുവാരൽ കഴിഞ്ഞു പൂവിടുന്ന പരിപാടിയിലായിരിക്കും…..ഒരു ചിരിയിലോ ഒന്നോ രണ്ടൊ കുശലത്തിലൂടെയോ മാത്രം ഞങ്ങൾ പ്രണയിച്ചു …..ഒരുതരത്തിൽ ഞാനും സന്തോഷവാനായിരുന്നു …..പ്രധാന കാരണം അവളുടെ ആഗ്രഹം നിലനിർത്താൻ പറ്റുന്നുണ്ടല്ലോ എന്നുള്ള സമാധാനം കൊണ്ടാണ്….അവളുടെ അച്ഛൻ ചിലപ്പോളെല്ലാം കത്തിയടിച്ചുകൊല്ലും , വന്നു വന്ന് അങ്ങേരുള്ളപ്പോൾ അവിടെ പോവാൻതന്നെ പേടിയായി തുടങ്ങി …മിക്കവാറും ഞാൻ എന്തെങ്കിലും തിരക്ക് പറഞ്ഞു മുങ്ങുന്നത് പതിവായി …

പൂരാടത്തിന്റെ അന്ന് അവളുടെ വീട്ടിൽ പോയപ്പോൾ അച്ഛൻ പിടിച്ചു നിർത്തി …അമ്മു പൂവിട്ടു തീരാനായിട്ടുണ്ട് ..ഇടക്ക് അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പൂവിടലിൽ തന്നെ ശ്രദ്ധിച്ചു ..

” തിരുവോണത്തിന്റെ അന്ന് ഇവിടേക്ക് വരാൻ പറ്റുമോ കുട്ടിക്ക് …??ഊണ് ഇവിടുന്നാക്കാം ….ഞങ്ങക്ക് ഇവൾടെ മൂത്ത രണ്ടു കുട്ടികൾ കൂടി ഉണ്ട് , അവരും വരുന്നുണ്ട് …..”

കാരണവർ വളരെ സന്തോഷത്തിലാണ് ക്ഷണിക്കുന്നത് ….ചിലപ്പോൾ മക്കളെ കാണാലോ എന്നുള്ളതിന്റെ സന്തോഷമാകും ….

” അയ്യോ ….!! ഒന്നും തോന്നരുത് , ഭക്ഷണം അമ്മയോടൊപ്പമേ അന്ന് നടക്കൂ…തിരുവോണമല്ലേ , അല്ലേങ്കിപ്പിന്നെ അതുമതി …..”

ഞാനെന്റെ നിസ്സഹായാവസ്‌ഥ വെളിവാക്കി …വെറുതെ വരാന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ ..

” ന്നാ പറ്റുമെങ്കിൽ വരൂ , പറ്റുന്ന സമയത്ത് പറ്റുന്നപോലെ …..അല്ലെങ്കിൽ കുറച്ചു ദിവസം കഴിഞ്ഞാൽ എന്റെ പിറന്നാൾ വരുന്നുണ്ട് ..അതിനു കൂടാം ….തിരുവോണമായതുകൊണ്ടു ഒന്നും പറയാൻ പറ്റില്ലല്ലോ ….”

പുള്ളി പറഞ്ഞപ്പോൾ ഞാൻ തലയാട്ടി സമ്മതിച്ചു …പിന്നെ യാത്ര പറഞ്ഞിറങ്ങി …..അമ്മുവിനോട് നൈസായി ഒന്ന് കണ്ണടിച്ചുകാണിച്ചു തിരിച്ചു പോന്നു ….കഴിയുന്നത്ര വേഗത്തിൽ ബാക്കിയുള്ളത് വിതരണം ചെയ്തശേഷം വീട്ടിൽ പോയി ….

ആ രണ്ടു ദിവസം ശെരിക്കും ഉത്സവമായിരുന്നു ….ഇടക്ക് വെച്ചു ഞങ്ങൾ ഊഞ്ഞാലിട്ടു , പിന്നെ കുറേ സമയം ഓരോ അഭ്യാസവുമായി അതിൽത്തന്നെ ആയിരുന്നു …സദ്യയും , ഊഞ്ഞാലും , ഓരോ കളികളും വറുത്ത ഉപ്പേരി തിന്നും അര്മാദത്തോടു അർമാദം ….ഞാൻ ഉള്ള പൈസയിൽ നിന്നു അമ്മയ്ക്കും മഞ്ജിമക്കും അഞ്ജുവിനും ഓരോ ഡ്രസ്സ്‌ എടുത്തു ….അങ്കിളിനു ബാക്കികൊടുക്കാനുണ്ടായ പൈസയും നിർബന്ധിച്ചു ഏൽപ്പിച്ചു …..എനിക്ക് അമ്മയുടെ വകയും , അങ്കിളിന്റെ വകയും പതിവ് പോലെ ഉണ്ടായി , ശിവേട്ടൻ ഉത്രാടരാത്രി എന്നെ വിളിച്ചു 1000 രൂപ ഓണം അലവൻസ് ആണെന്നും പറഞ്ഞു തന്നു …എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ദിനങ്ങൾ , ഞാൻ ജോലിയെടുത്ത പൈസ കൊണ്ട് വാങ്ങിയതുകൊണ്ടോ എന്തോ ഓണക്കോടി കൊടുക്കുമ്പോൾ എനിക്കും വാങ്ങുമ്പോൾ അവര്ക്കും വല്ലാത്ത ഫീൽ ആയിരുന്നു ….

പിറ്റേന്ന് തിരുവോണദിനം , എല്ലാ വീട്ടിലും പറന്നു പോയി പത്രമിട്ടു…അമ്മുവിനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു ….അവളെ അവളുടെ ഓണക്കോടിയിട്ട് കാണാൻ സാധിക്കണേ എന്നായിരുന്നു പ്രാർഥന മുഴുവൻ….

ഉമ്മറത്ത്‌ പൂവിടാൻ തുടങ്ങിയിട്ടില്ല …ഛെ …നേരത്തെ ആയോ..!! ഏയ്‌ …അല്ലല്ലോ …..സമയം 7.30 ആയിട്ടുണ്ട് , കാരണവർ കാലും നീട്ടി ചാരുകസേരയിൽ ചാഞ്ഞിരുപ്പുണ്ട് ….എന്നെ കണ്ടപ്പോൾ ചിരിച്ചു ….

” കേറി ഇരിക്കേടോ…പത്ത് മിനിറ്റ് ഇരുന്നിട്ട് പോവാം…”

പുള്ളി കൈകാട്ടി ഇരിക്കാൻ ആംഗ്യം കാണിച്ചു ….ഞാൻ സൈക്കിൾ സ്റ്റാൻഡിലിട്ടു..മുറ്റത്തേക്ക് നോക്കിയപ്പോൾ അടിച്ചുവരിക്കഴിഞ്ഞിരിക്കുന്നെന്നു തോന്നി ….എനിക്കെന്തോ നിരാശ തോന്നി …..കാരണവർ കണ്ണട എടുത്തുവെച്ചു പേപ്പർ വായിക്കാൻ തുടങ്ങി …..കൂട്ടത്തിൽ എന്നോട് ഓണം വിശേഷങ്ങളും ചോദിക്കുന്നുണ്ട് …..

” ഇന്നു ചായ കുടിക്കാനല്ല കയറാൻ പറഞ്ഞത്…..ഉച്ചയ്ക്ക് വരില്ലെന്ന് പറഞ്ഞതുകൊണ്ട് ഇത്തിരി പായസം കുടിച്ചു പോവാം….”

പുള്ളി എന്നോട് തലയാട്ടികൊണ്ടു പറഞ്ഞു …..പിന്നെ ഉള്ളിലേക്ക് ” അമ്മൂ “എന്ന് ഉച്ചത്തിൽ വിളിച്ചു…. ഞാനൊന്നും പറഞ്ഞില്ല , ചുമ്മാ ചിരിച്ചുകൊടുത്തു …കോപ്പ് …..രാവിലെത്തന്നെ വെറും വയറ്റിൽ പായസം ..!! 2 ദിവസമായി അമ്മ പഴങ്കഞ്ഞി തരുന്നില്ല , ഓണം കഴിയട്ടെന്നു പറഞ്ഞു നിർത്തിയതാ….ഹമ് , നോക്കാം …..ഞാൻ തൊടിയിൽ അണ്ണാൻ കൂട്ടത്തിന്റെ കളി നോക്കി ഇരുന്നു ….

” ഇതാരാ അച്ഛാ…????

പിന്നിൽ ഒരു കിളിനാദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി….ഒരു നിമിഷം ഞാൻ കണ്ണ് മിഴിച്ചു …

ഈറൻ വിടർത്തിയിട്ട നീളൻ മുടിയുടെ താഴ്ഭാഗം ടർക്കികൊണ്ട് തോർത്തി ,ചുവന്ന ചുരിദാറിൽ കത്തുന്ന സൗന്ദര്യവുമായി ഒരു വെണ്ണക്കൽശിൽപ്പം എന്നെ നോക്കി നിൽക്കുന്നു ….ഞാൻ ശ്വാസമെടുക്കാൻ പോലും പാടുപെട്ടു ….പിന്നെ മെല്ലെ മുഖം കരണവരിലേക്ക് മാറ്റി …

” ഇതോ…..ഇതെന്റെ ഒരു ചെങ്ങായി ആണ്…..”

പുള്ളി എന്നെനോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവളോട്‌ പറഞ്ഞു ….

അവളുടെ മറുപടി ഒരു ഓ എന്ന ശബ്ദത്തിൽ ഒതുങ്ങി …

” ഇതെന്റെ മൂത്തമോളാണ് കാവ്യ ….” പുള്ളി അവളെ എനിക്കും പരിചയപ്പെടുത്തി …..ഞാൻ ചിരിച്ചുകാണിച്ചു , അവൾ തിരിച്ചും….അപ്പൊ ഇതാണ് പുള്ളിയുടെ രണ്ടു സങ്കടങ്ങളിൽ ഒന്ന് ….വല്ലാത്ത ഐറ്റമാണല്ലോ ദേവീ ….പക്ഷെ വിചാരിച്ചത്ര മോഡേൺ അല്ല…..ഇനിയിപ്പോ കുളിച്ചു വരുന്നതായതുകൊണ്ടു തോന്നിയതാണെങ്കിലോ….അവൾ ഇടത് ഭാഗത്തേക്ക് മുടി മൊത്തം ഇട്ട് അവിടേക്ക് വളഞ്ഞു മുടി തുടച്ചുകൊണ്ടിരുന്നു …..കഴിയുന്നത്ര സമയം കൊണ്ട് ഞാൻ ആ സൌന്ദര്യം മാക്സിമം ആസ്വദിച്ചു …ചേച്ചിയാണെങ്കിലും സൌന്ദര്യം ആസ്വദിക്കുന്നതിനു പ്രശ്നമൊന്നുമില്ലല്ലോ ….

അപ്പോഴാണ് അമ്മു കയ്യിൽ പായസവുമായി അങ്ങോട്ട്‌ വന്നത്…കുളി കഴിഞ്ഞിട്ടുണ്ട് , നെറ്റിയിലും കഴുത്തിലും വിയർപ്പു തുള്ളികൾ , നെറ്റിയിലെ ചന്ദനക്കുറി പാതി വിയർപ്പു മായ്ച്ചിട്ടണ്ട് …. ഓറഞ്ച് നിറത്തിൽ ഉദിച്ചു നിൽക്കുന്ന പാട്ടുപാവാട , പതിവുപോലെ മനോഹരമായ മുഖകാന്തി .. ദൃതിയിൽ ആയതുകൊണ്ട് കാലിനു ഒരു താങ്ങ് കൊടുത്തിട്ടുണ്ട്‌ … പായസഗ്ലാസ്‌ വീഴാതിരിക്കാൻ ആയിരിക്കണം അത് ചുറ്റി മുറുകെ പിടിച്ചിട്ടുണ്ട് …എന്നെത്തന്നെ നോക്കിയാണ് വരവ് ,ചുണ്ടിലെ പുഞ്ചിരി അതുപോലെ തന്നെ …..കാവ്യ തലചെരിച്ചു അവളെ നോക്കി….

” എന്താ അമ്മൂ .., ഒരാൾക്ക് കൊടുക്കുന്ന ഗ്ലാസിൽ ഇങ്ങനെയാണോ പിടിക്കാ…ഒരു പ്ലേറ്റിൽ വെച്ചു കൊണ്ടന്നൂടെ ….”

കാവ്യ നെറ്റിചുളിച്ചു അമ്മുവിനോട് ചോദിച്ചു…അവൾ പെട്ടെന്ന് ഞെട്ടിപ്പോയി…ചുണ്ടിലെ ട്രേഡ്മാർക് ചിരി മാഞ്ഞു വിളറിയ ഒന്നായി…കാരണവർ തല ഉയർത്തി നോക്കിയശേഷം വീണ്ടും പേപ്പറിലേക്ക് തലതാഴ്ത്തി…

“ഞാൻ ……അത് ….ധൃതിയിൽ കൊണ്ടുവന്നപ്പോ ശ്രദ്ധിച്ചില്ല……”

അവൾ കാവ്യയോടും എന്നോടുമായി പറഞ്ഞൊപ്പിച്ചു ….എനിക്കും ഫീൽ ആയി ….

” അതൊന്നും കുഴപ്പല്ലന്നെ , ഇങ്ങോട്ട് തന്നേ…..”

ഞാൻ അതും പറഞ്ഞു അവൾടെ കയ്യിൽനിന്നും പായസം വാങ്ങി കുടിച്ചു….പിന്നെ കാവ്യയോടായി പറഞ്ഞു ..

” ഞാൻ ഇവിടെ പേപ്പർ ഇടാൻ വരുന്നയാളാണ് ചേച്ചീ….. എന്നിട്ടും എനിക്ക് ഇടയ്ക്കു ചായയൊക്കെ തരാറുണ്ട് , സ്നേഹത്തോടെ തരുന്നതല്ലേ അത് കയ്യിൽ പൊതിഞ്ഞു തരുമ്പോൾ പ്രശ്നമൊന്നും തോന്നില്ലെന്നേ…” അത്രയും കാവ്യയോട് പറഞ്ഞപ്പോൾ അമ്മുവിൻറെ മുഖം വീണ്ടും തെളിഞ്ഞു …കാവ്യ തിരിച്ചൊന്നും പറഞ്ഞില്ല …കാരണവർ ഒരു തോർത്തും തോളിലിട്ട് മുറ്റത്തേക്കിറങ്ങി …മൂപ്പർ ഇതൊന്നും തന്നേ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിലായിരുന്നു …

” പായസം സൂപ്പർ ആയിട്ടുണ്ട് ട്ടോ ……അമ്മു വെച്ചതാണോ ..??

ഞാൻ അവളോട്‌ ചോദിച്ചു ..അവൾ അതെയെന്ന് തലയാട്ടി കാണിച്ചു ….ഞാൻ ഗംഭീരം എന്ന അർത്ഥത്തിൽ കൈകാണിച്ചു….

കാവ്യ ഉള്ളിലേക്ക് പോയപ്പോൾ ആ ഷേപ്പ് കണ്ട്‌ ഞാൻ അറിയാതെ ഒന്നുനോക്കിപോയി ….ശെന്റെ അമ്മോ ..!!

” എന്തൊരു ഭംഗിയാടി നിന്റെ ചേച്ചിക്ക്….”

ഞാൻ അറിയാതെ പറഞ്ഞുപോയി….അമ്മുവിൻറെ മുഖം കുറുമ്പ് നിറഞ്ഞു ….

” എന്നെക്കാളും ഭംഗിയുണ്ടോ …?? ”

അവൾ എന്നോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു ….

” പിന്നെന്താ …”

ഞാൻ അതുപോലെ മറുപടി കൊടുത്തു ….

അമ്മു കുറുമ്പൊടെ വയറിനിട്ട് കുത്തി …പിന്നെ ഗ്ലാസ്‌ വാങ്ങി …

” കൃഷ്ണജയന്തിക്ക് കാണുമ്പോൾ ഇതിനൊക്കെയുള്ള മറുപടി ഞാൻ തരാട്ടോ ….”

അവൾ എന്റെ മുഖത്തിനരികെ വന്ന് പതിയെ പറഞ്ഞു ഉള്ളിലേക്ക് പോയി ….

അവളുടെ അക്രമവും ഡയലോഗും ആരും കണ്ടില്ലല്ലോ എന്ന് ചുറ്റും നോക്കി ഉറപ്പുവരുത്തി ….തുടക്കത്തിൽ പ്രണയിക്കണ്ട എന്ന് അവൾക്കു

നിര്ബന്ധമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്നേക്കാൾ കൂടുതൽ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നത് അവളാണെന്നു എനിക്ക് തോന്നിതുടങ്ങിയിട്ടുണ്ട് ….പല സമയത്തും അവളുടെ ചലനങ്ങൾ അത് വിളിച്ചോതി…….അവളെ നേരാവണ്ണം ഒന്ന് ശ്രദ്ധിച്ചാൽ അവളുടെ അമ്മയ്ക്കും ഇതെല്ലാം തോന്നിത്തുടങ്ങുമോ എന്നാണ് ഇനി പേടിക്കേണ്ടത് …അമ്മമാർക്ക് മക്കളുടെ ചലനങ്ങൾ വേഗത്തിൽ അറിയാമല്ലോ …

ഞാൻ മുറ്റത്തിറങ്ങി വാ കഴുകി , സൈക്കിൾ എടുത്ത്‌ പോന്നു … തിരികെ പോരുമ്പോൾ ഞാൻ ആലോചിച്ചത് അമ്മുവിനെയും ചേച്ചിയെയും ആയിരുന്നു .. അവളോട്‌ ഞാൻ പറഞ്ഞ സംഗതി സത്യമാണ് , രണ്ടാൾക്കും രണ്ടു ഭംഗി തന്നെ ആയിരുന്നു…..ഇനിയിപ്പോ ഒന്ന്കൂടി നോക്കിയാൽ അമ്മു നാടൻഭംഗിയുള്ള ഒരു മനുഷ്യസ്ത്രീ ആണെങ്കിൽ കാവ്യ ഒരു യക്ഷിസൗന്ദര്യത്തിനു ഉടമയായിരുന്നു….അവരുടെ അമ്മയുടെ മുഖച്ഛായ രണ്ടുപേർക്കും തോന്നുമെങ്കിലും തമ്മിൽ തമ്മിൽ വലിയ സാമ്യമില്ല എന്നുള്ളത് മറ്റൊരു കാര്യം…..ഇനിയിപ്പോ വേറൊന്നുകൂടി ബാക്കിയുണ്ടല്ലോ അതെങ്ങനെ ആണോ എന്തോ ….ഊഹംവെച്ചു നോക്കുമ്പോൾ അതുമൊരു സുന്ദരിക്കുട്ടി ആവാനാണ് സാധ്യത ……എന്റെയൊരു കാര്യം , എന്നെങ്കിലും ഒരിക്കൽ ഒന്നാവാനുള്ള കുട്ടിയുടെ ചേച്ചിമാരെപ്പറ്റിയാണല്ലോ ഞാനീ ചിന്തിക്കുന്നത് ….!!

ഞാൻ ബാക്കി ജോലി പെട്ടെന്ന് തീർത്തു ….ചെന്നു റെഡിയായി പുത്തൻ വേഷം ധരിച്ചു ഓളത്തിൽ പങ്കുചേർന്നു …….തല്ലുപിടിച്ചും , കളിയാക്കിയും , സദ്യ ഉണ്ടും ,ലുഡോ കളിച്ചും ഞങ്ങൾ തിരുവോണം തകർത്തു …കെട്ടിപിടിച്ചു ഉറങ്ങി വൈകീട്ട് ബൈക്കെടുത്തു കുളത്തിൽ പോയി കുളിച്ചും ആൽത്തറയിൽ ഇരുന്നും ബാക്കി സമയവും ചിലവഴിച്ചു …

ഇതിനോടൊപ്പം തന്നേ പഠിക്കാനുള്ളത് കുറേശ്ശെ ഒന്നിച്ചിരുന്നു ഞങ്ങൾ പഠിക്കാനും തുടങ്ങി …എല്ലാ ക്ലാസുകൾക്കും ഷോര്ട്ട് നോട്ട് ഉണ്ടാക്കി പഠിക്കുന്നത് പഠനം കുറച്ചുകൂടി എളുപ്പമാക്കി …..ആ ബുദ്ധി പറഞ്ഞുതന്നത് ഉദയൻ സാർ ആയിരുന്നു …

ഓണം കഴിഞ്ഞു കോളേജ് തുറക്കുന്നതിനു മുൻപ് ഒരുദിവസം ഞാനും ശബരിയും കൂടി ഉദയൻ സാറിന്റെ വീട്ടിൽ പോയി …കോളേജിൽ നിന്നും മറ്റൊരു വഴിയായിരുന്നു ..ഞങ്ങൾക്ക് വീട്ടിൽ നിന്നും 20 കിമി ദൂരം ഉണ്ടായിരുന്നു…ചെന്നപ്പോൾ പുള്ളി ഭാര്യയോടൊത്തു പറമ്പിൽ കിളച്ചുകൊണ്ടിരിക്കുകയാണ് …കുറച്ചു സമയം അവിടെ പുള്ളിയുടെ കൂടെ പറമ്പിൽ തന്നേ ചിലവഴിച്ചു ….പിന്നെ ഉള്ളിൽ പോയി ..അതൊരു ലോകമായിരുന്നു …വായനയുടെ , സംഗീതത്തിന്റെ ……

അവിടെവെച്ചാണ് ആദ്യമായി ഞാൻ ഗസൽ എന്ന മാന്ത്രിക ഗാനങ്ങളെപറ്റി കൂടുതൽ അറിയുന്നത്……പങ്കജ് ഉദാസ് , ചിത്ര സിംഗ് , ജഗ്ജിത് സിംഗ് , തുടങ്ങി എനിക്ക് പേരറിയാത്ത എത്രയോ മാന്ത്രികന്മാരുടെ ശബ്ദം ….അന്ന് എനിക്ക് വേണ്ടി സാറിന്റെ റൂമിൽ എത്രയോ സമയം ഒരുപാട് ഗസലുകൾ മുഴങ്ങിക്കൊണ്ടിരുന്നു ….ഓരോന്നായി കേട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മനസികാവസ്ഥക്ക് ചേരുന്നതു ഗസൽ ആണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു …..

” നല്ല മഴയുള്ള രാത്രിയിൽ ഒരു മെഴുതിരിയുടെ വെട്ടം മാത്രമുള്ള മുറിയിൽ ഇവരുടെ ഈ ഗസലും കേട്ട് ഏകാന്തമായി ഒരു ചാരുകസേരയിൽ ചാരികിടന്നു മയങ്ങുന്ന സുഖം വർണിക്കാൻ കഴിയില്ല മനൂ …..അത് ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ്….”

അത് പറയുമ്പോൾ അങ്ങേരുടെ കണ്ണുകളിൽ നിറഞ്ഞ ആനന്ദം ആ അവസ്ഥയുടെ വ്യാപ്തി എനിക്ക് മനസിലാക്കി തന്നു ….എന്നെങ്കിലും അങ്ങനൊരു ഭാഗ്യം എനിക്കും അനുഭവിക്കണം , ഇതുപോലെ അനേകമനേകം പുസ്തകങ്ങളുടെ ലോകത്ത് എനിക്കായി മാത്രമുള്ളൊരു ചാരുകസേരയും …

അവിടുന്ന് ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചാണ് ഞങ്ങൾ പോന്നത് …ശബരിക്ക് ഒരുപരിധി വരെ പുള്ളിയുടെ രീതികളോ ഫിലോസഫിയൊ പിടിക്കാറില്ല …..അവനെ ഞാൻ നിർബന്ധിച്ചു കൊണ്ടുപോയതുതന്നെയാണ് …അന്ന് ആ പറമ്പിൽ ചിലവഴിച്ച സമയമൊഴികെ ബാക്കി സമയം മുഴുവൻ അവൻ പിടിച്ചുനിന്നതാണെന്നു തിരിച്ചുള്ള യാത്രയിൽ പറഞ്ഞുകൊണ്ടിരുന്നു ….

അന്ന് രാത്രി എന്റെ ബെഡിൽ കിടക്കുമ്പോൾ ഞാൻ പുള്ളി പറഞ്ഞതിനെപ്പറ്റി ചിന്തിച്ചു ….എത്രയോ മഴയുള്ള രാത്രികൾ ഇതുവരെ കഴിഞ്ഞുപോയിട്ടുണ്ട് ഒന്നും ഞാൻ ഒരുപക്ഷേ ഉൾക്കൊള്ളേണ്ട രീതിയിൽ ഉൾക്കൊണ്ടിരുന്നില്ല എന്നൊരു തോന്നൽ ….

മഴ തകർത്തുപെയ്യുന്ന ഒരു രാത്രിയിൽ ഒരു മെഴുതിരിവെളിച്ചം മാത്രമുള്ള മുറിയിൽ ചാരുകസേരയിൽ ചാരികിടന്നു എന്റെ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ഗസൽ കേൾക്കുന്ന എന്നെത്തന്നെ ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി …..ആ ചിന്ത പോലും എന്നെ വല്ലാതെ പ്രണയപരവശനാക്കി …..ആ നിമിഷം തന്നേ അമ്മുവിനെ കാണാനും അവളുടെ മടിയിൽ തലചായ്ച്ചു കിടക്കാനും ഉള്ളം തുടിച്ചു …….എപ്പളോ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു ….

ഒരാഴ്ചക്കപ്പുറം ശ്രീകൃഷ്ണ ജയന്തി ആയി ….ഒരുപാട് കാത്തിരുന്ന ദിവസം ..അന്നും അമ്പലത്തിൽ കുറെയേറെ പരിപാടികൾ ഉണ്ട് …അതിലെ പ്രധാനപരിപാടി മൂന്നുമണിക്കുള്ള ഘോഷയാത്രയായിരുന്നു .. ഈ അമ്പലത്തിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര ഏകദേശം 3 കിമി ദൂരത്തിനപ്പുറമുള്ള മറ്റൊരു അമ്പലത്തിൽ ചെന്നു അവസാനിക്കും …ചെറിയ കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും വേഷങ്ങൾ കെട്ടി , അവരുടെ മാതാപിതാക്കളും ചേർന്ന് രാമനാമം ജപിച്ചു റോഡിലൂടെ പോകും …ആ പോക്കൊരു സംഭവം തന്നേ ആയിരുന്നു , അതിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട് ചെറിയകുട്ടികൾ എല്ലാ വർഷവും ഉണ്ടാവാറുണ്ട് ….ഘോഷയാത്ര അവസാനിക്കുന്നത് ദീപാരാധന സമയത്തായിരിക്കും , ആ ദീപാരാധന എന്നത്തേക്കാളും ഗംഭീരമാകും , ചെറിയ സംഗീതപരിപാടിയും അതിനു ശേഷം നടക്കും …..ഞാൻ പതിവില്ലാത്ത വിധം സന്തോഷവാനായിരുന്നു …..ചുറ്റും കാണുന്ന എല്ലാത്തിനോടും സ്നേഹവും സന്തോഷവും മാത്രം കാണാൻ തുടങ്ങി….അതിനെല്ലാം കാരണം ഉദയൻസാറിന്റെ അവിടുന്ന് കിട്ടിയ പുതിയ ആഗ്രഹങ്ങൾ തന്നെയായിരുന്നു ….

ഞാനും ശബരിയും രാവിലെമുതൽ തന്നേ സജീവമായി ഓരോന്നിലും ഉണ്ടായിരുന്നു ..ചിലകുട്ടികൾക് മേക് അപ്പ് ഇട്ടുകൊടുക്കാനും കൊടി ഉണ്ടാക്കാനും തുടങ്ങി ഈ ഘോഷയാത്ര കാരണം റോഡിലെ വാഹനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കടന്നുപോകാൻ തക്ക വണ്ണം കണ്ട്രോൾ ചെയ്യാനുമുളള ചെറുപ്പക്കാരുടെ സംഘത്തിലും ഞങ്ങൾ ഉണ്ട് ,ഘോഷയാത്ര കഴിഞ്ഞു ദീപാരാധന തുടങ്ങുന്നതിനു മുൻപായാണ് നിത്യയും ശാന്തിച്ചേച്ചിയും ഉൾപ്പടെ ഞങ്ങളുടെ വീട്ടുകാരും കുറച്ചു കൂടി കഴിഞ്ഞു അമ്മുവും അമ്മയും വന്നത്…ആ സമയം ഞങ്ങൾ ശ്രീകോവിലിനു ചുറ്റുമുള്ള ദീപങ്ങൾ തെളിയിക്കുകയായിരുന്നു ….ദീപാരാധനയ്ക്കു ശേഷം അന്നത്തെപോലെ എല്ലാവരും അമ്പലത്തിന്റെ ചുറ്റിനുമുള്ള മതിലിന്റെ തിണ്ണയിൽ ഇരുന്നു ….

എനിക്ക് അവളെക്കണ്ടതുമുതൽ ടെൻഷൻ കൊണ്ടും സന്തോഷം കൊണ്ടും ഒരു പരവേശം ഉണ്ടായിരുന്നു …അവൾക്കും അതുപോലെതന്നെ എന്ന് ചെറുതായി തോന്നുന്നുണ്ട് …..പെൺപിള്ളേർ നാലെണ്ണവും ഒരുമിച്ചാണ്….കളിയും തമാശയും ചെറിയ തല്ലുകൂടലുമായി അവർ ഒത്തുകൂടിയപ്പോൾ അധികമൊന്നും സംസാരിക്കാനില്ലാതെ തിരക്കും ,വായ്നോക്കിയും നിശ്ശബ്ദരായി ഞാനും ശബരിയും ഇരുന്നു ..

അര മണിക്കൂർ കഴിഞ്ഞാണ് അവരെല്ലാരും ഞങ്ങൾക്കരികിലേക്ക് വന്നത് ….അമ്മുവിനെ എനിക്കരികിൽ ഇരിക്കാൻ വിട്ടു അവർ അമ്മമാർ ശ്രദ്ധിക്കുന്ന ഭാഗത്തേക്ക് ഇരുന്നു …അമ്മമാർ അറ്റത്തും പിന്നെ പെൺപിള്ളേരും ശബരിയും ശേഷം അമ്മു പിന്നെ ഞാൻ അങ്ങനെയാണ് ക്രമീകരണം…..കുറച്ചു സമയം ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു …ഞാൻ നോക്കുന്നത് കണ്ടു അവൾക്കു മുഖത്ത് കുറേശെ നാണം കയറാൻ തുടങ്ങി…ആരും കാണാതെ അവൾ എന്റെ തുടയിൽ നുള്ളി പ്രതിഷേധം അറിയിച്ചു ….

കറുപ്പിൽ നീല ബോർഡറുള്ള ചുരിദാറും നീലപ്പാന്റും ഷാളും ധരിച്ച് മുഖത്തിന്‌ സൈഡിലൂടെയും മൂക്കിൻത്തുമ്പിലും വിയർപ്പുതുള്ളികളുമായി അവൾ അടുത്തിരുന്നപ്പോൾ എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ പാടുപെടേണ്ടിവന്നു ….അവളുടെ വിയർപ്പിന്റെ സ്വതഃസിദ്ധമായ മാസ്മരഗന്ധം ഞാൻ അവളുടെ കക്ഷത്തിനരികിൽ ചെന്നു ആസ്വദിച്ചു വലിച്ചെടുത്തപ്പോൾ അവളുടെ മുഖം കെറുവിച്ചുകാണിച്ചു …. അവളെ ഇത്തരം കാര്യങ്ങളിൽ കൂടി ശെരിയാക്കിയെടുക്കണമെന്നു എനിക്ക് തോന്നി ….

” ഞാനൊരു മോശക്കാരനാണെന്നു തോന്നുന്നുണ്ടോ അമ്മുട്ട്യേ ..??

ഞാൻ അവളുടെ മുഖത്തിനടുത്തു ചെന്നു കണ്ണിൽ തന്നേ നോക്കി ചോദിച്ചു …എന്റെ നിശ്വാസം തട്ടിയതുകൊണ്ടാകാം അവളുടെ കരിമഷിക്കണ്ണുകൾ വല്ലാതെ പിടച്ചു…..വിറക്കുന്ന ചുണ്ടുകളിൽ ഒരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു ….

” അമ്മൂ , എന്നിക്കു നിന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട് , എല്ലാം ഇന്നു പറഞ്ഞുതീർക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല , പറ്റുന്നത്ര പറയാം ….അതിനുമുൻപ്‌ നിനക്ക് പറയാനുള്ളത് പറ…”

ഞാൻ അവളോടായി ആവശ്യപ്പെട്ടു …അവൾ ശെരി എന്ന അർത്ഥത്തിൽ തലകുലുക്കി , പിന്നെ നോട്ടം മാറ്റി ഒന്ന് നിശ്വസിച്ചു ….

” ഞാൻ പറയുന്ന കാര്യങ്ങൾ ഏട്ടൻ മുഴുവനും കേൾക്കണം , എന്നിട്ട് ബാക്കി ആലോചിച്ചു ചെയ്യാനുള്ളതാണ് …”

അവൾ പറഞ്ഞ ആമുഖം എനിക്ക് കുറച്ചു ടെൻഷൻ തന്നു …എന്റെ ഹൃദയം പെരുമ്പറകൊട്ടി….അവൾ വീണ്ടുമെന്റെ മുഖത്ത് നോക്കി …

” ഏട്ടാ…….എത്രയായാലും ഞാനൊരു വൈകല്യമുള്ള കുട്ടിയാണ് …, എങ്ങനെയൊക്കെ ഞാൻ അത് തരണം ചെയ്യാൻ നോക്കിയാലും എന്റെ വൈകല്യം മറ്റാനെനിക്ക് സാധിക്കില്ല …..അമ്മയ്ക്കും അച്ഛനും അല്ലാതെ എന്റെ ചേച്ചിമാർക്ക് പോലും എന്നെ മുഴുവനായി അംഗീകരിക്കാൻ പറ്റുന്നില്ല…..”

അവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കണ്ണിൽ നനവ്‌ കൂടി തുളുമ്പാനുള്ള ഒരു തുള്ളിയോളമായി ഉറഞ്ഞുകൂടി….ഞാൻ സംസാരിക്കുമ്പോൾ ചലിക്കുന്ന അവളുടെ ചെഞ്ചുണ്ടിലേക്കും സങ്കടം കിനിയുന്ന കണ്ണുകളിലേക്കും മാറി മാറി നോക്കി …അവൾ എന്താണ് പറഞ്ഞുവരുന്നതെന്നു എനിക്ക് മനസിലാവുന്നില്ല …..പക്ഷെ ഞാൻ ഇടക്ക് കേറി ചോദ്യം ചോദിക്കാൻ തയ്യാറായില്ല..

” ഏട്ടന്റെ ഇഷ്ടം എനിക്ക് മനസിലാകും …പക്ഷെ എന്നെങ്കിലും നമ്മുടെ കാര്യം എല്ലാരും അറിയുമ്പോൾ എന്നെപ്പോലൊരു പെൺകുട്ടിയെ അംഗീകരിക്കാൻ ഏട്ടന്റെ അമ്മ തയ്യാറാവുമോ ….??അമ്മയുടെ അനുഗ്രഹമില്ലാതെ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഏട്ടാ …അതിനെനിക്ക് സാധിക്കില്ല ,…”

അവളുടെ കണ്ണുകൾ തുളുമ്പി…ചുണ്ടുകൾ വിറകൊണ്ടു…..ഞാൻ മണം പിടിക്കുന്ന പോലെ അവളുടെ മുഖത്തിനടുത്ത് ചെന്നു ..അവൾ നിറക്കണ്ണോടെതന്നേ സംശയത്തിൽ നോക്കി…

” നീ ഉച്ചക്ക് മീൻ കറിയാണോ കൂട്ടിയത് …?”

ഞാൻ മറുചോദ്യം ചോദിച്ചപ്പോൾ അമ്പരന്ന അവൾ ഒരു നിമിഷം പുറംകൈയിലേക്ക് വാ കൊണ്ട് ശ്വാസം വിട്ടു വാസനയുണ്ടോ എന്ന് നോക്കി…ഞാൻ ചിരിച്ചപ്പോളാണ് ആക്കിയതാണെന്നു മനസിലായത് ….അവൾക്കു മുഖം ചുവന്നു പെട്ടെന്ന് ഭാവം ദേഷ്യമായി മാറി…മുഖം എന്നിൽ നിന്നും വെട്ടിച്ചുകൊണ്ട് കുറച്ചു നീങ്ങിയിരുന്നു ….ഞാൻ വിട്ടില്ല , അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ….ചുറ്റും കണ്ണോടിച്ചപ്പോൾ ഒന്ന് രണ്ടുപേർ ശ്രദ്ധിക്കുന്നുണ്ട് , എന്തോ അതൊന്നും ശ്രദ്ധിക്കാൻ എനിക്ക് തോന്നിയില്ല …അമ്മമാരും ബാക്കിയുള്ളവരും എല്ലാം മുടിഞ്ഞ സംസാരത്തിലാണ്…..സന്ധ്യ മാഞ്ഞു ഇരുട്ട് വീണുതുടങ്ങി , ദീപങ്ങളുടെയും കുറച്ചകലെ മെയിൻ മതിലിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകളുടെയും വെളിച്ചം ഞങ്ങളിരിക്കുന്നതിന്റെയും മെയിൻ മതിലിന്റെയും ഇടയിലുള്ള നടപ്പാത വ്യക്തമാക്കി കാണുമെങ്കിലും ഇരിക്കുന്നിടത്തെ അത്രയ്ക്ക് വ്യക്തമാക്കിയില്ല , അത് എനിക്ക് സൗകര്യമായി …വായ്നോട്ടകാരും സദാചാരക്കാരും കുറഞ്ഞു ..ഇനി അടുത്തത് ശീവേലിയാണ് ,അത് കാണാൻ വേണ്ടി ഒരു വിധമെല്ലാരും ഓരോ ഭാഗത്തായി ഇരുപ്പ് തുടങ്ങിയിട്ടുണ്ട് …..ഞാൻ വീണ്ടും അമ്മുവിനെ നോക്കി ,

” ഞാൻ ഇതൊന്നും തമാശക്ക് പറഞ്ഞതല്ല ഏട്ടാ ….പ്രേമിക്കണ്ടാന്നു ആദ്യം മനസിലുറപ്പിച്ച എനിക്ക് ഓരോ ദിവസം കഴിയുന്തോറും അത് സാധിക്കാതെ വരുന്നൊരു അവസ്ഥേലാണ്….ഏട്ടനെ എപ്പഴും കാണാൻ, ഏട്ടന്റെ സൌണ്ട് എപ്പളും കേക്കാൻ തോന്നും , ഏട്ടൻ മിണ്ടാതെ പോകുമ്പോ എന്റെ നെഞ്ച് പൊടിയും….അന്ന് ഏട്ടൻ ന്റെ നെഞ്ചിലേക്ക് നോക്കിയപ്പോ എനിക്ക് ബോധം കെടുംന്നു തോന്നിപ്പോയി , അതാ ഞാൻ വേഗം എണീറ്റ്‌ നിന്നത്…….ഏട്ടനറിയോ ഓരോ ദിവസോം ,ഓരോ മണിക്കൂറിലും , ഓരോ മിനിട്ടും ,ഓരോ സെക്കന്റിലും കൂടുതൽ കൂടുതൽ സ്നേഹിച്ചോണ്ടിരിക്കുവാ ഞാൻ …ഇഷ്ടം കൂടി കൂടി ഹൃദയം പൊട്ടിപോകുമോ എന്നൊക്കെ തോന്നിപ്പോകും ….ഇത്രക്കൊക്കെ സ്നേഹിച്ചും സഹിച്ചും അത്രേം കാലം കഴിഞ്ഞു അമ്മക്ക് എന്നെ ഇഷ്ടായില്ലെങ്കിൽ………………പേടിയാണ് ഏട്ടാ എനിക്ക് ….. ഏട്ടനെ …………ഏട്ടനെ അന്ന് നഷ്ടപ്പെടുന്നതിനേക്കാൾ ഇപ്പൊ മറക്കാനാണ് എളുപ്പം …..”

ദൈന്യതയോടെ അവളതു പറഞ്ഞുതീർത്തപ്പോൾ എനിക്ക് കെട്ടിപിടിച്ചു ഒരുമ്മ കൊടുത്ത്” ഇതാ ഇതാണെന്റെ പെണ്ണ് “എന്ന് ഈ ലോകത്തോട്‌ ഉറക്കെപറയണം എന്ന് തോന്നിപ്പോയി …..എന്നും എന്റെ complex ആയിരുന്ന എന്റെ രൂപമോ , നിറമോ , സമ്പത്തോ ഒന്നും അവൾക്കൊരു പ്രശ്നമല്ല , വൈകല്യമുള്ള അവളെ എന്റെ അമ്മക്ക് സ്വീകരിക്കാൻ സാധിക്കുമോ എന്നതാണ് അവളുടെ പ്രശ്നം …..എന്റെ മനസ് നിറഞ്ഞു ….ഇവളെപ്പോലൊരു പെണ്ണിനെ സ്നേഹിക്കാൻ തോന്നിയതിന് മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു…

” അമ്മുട്ട്യേ …..”

” പറയു ഏട്ടാ …”

” നിത്യ എന്തെങ്കിലും പറഞ്ഞിരുന്നോ ….അമ്മയെ കുറിച്ച് …..?? ”

ഞാൻ ചോദിച്ചപ്പോൾ അവൾ തലതാഴ്ത്തി …ശാന്തിചേച്ചി പറഞ്ഞ രഹസ്യം നിത്യ ഇവളോടും പറഞ്ഞിട്ടുണ്ടെന്നു എനിക്ക് മനസിലായി …..അന്ന് വേറാരും അറിയണ്ടാന്നു നിത്യയോട്‌ പറഞ്ഞാൽ മതിയാരുന്നു …കോപ്പ് ..!!ഞാൻ അവളുടെ തുടയിൽ കൈവെച്ചു ഒരു മനോബലം കിട്ടാൻ വേണ്ടിയെന്നോണം അള്ളിപ്പിടിച്ചു ………..

” നിന്നെപോലെ ഒരു കുട്ടിയെ വേണ്ടാന്ന് പറയാൻ മാത്രം മനസിന്‌ വൈകല്യമുള്ള ഒരാളല്ല എന്റെ അം ………അല്ല നമ്മുടെ അമ്മ ……നമുക്ക് മുൻപിൽ കുറേ സമയമുണ്ട് , എല്ലാം പറയാനും ,നിന്നെ അടുത്തറിയാനും എല്ലാം അമ്മക്കും സമയം കിട്ടും …..അല്ലെങ്കിൽ അതിനുള്ള അവസരം നമ്മളുണ്ടാക്കും ….നിനക്കറിയുമോ എന്നെ എന്താണ് നിന്നിലേക്കാകർഷിച്ച കാരണം എന്ന് …??

ഞാൻ ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചികാണിച്ചു…

” അത് നിന്റെ തോൽക്കാൻ ഇഷ്ടല്ലാത്ത മനസ് കണ്ടിട്ടാണ് പെണ്ണെ…..നീ വൈകല്യമുള്ള കുട്ടിയാണെന്ന് നീ കാര്യമാക്കിയില്ല , പക്ഷെ നിന്റെ കാലിനുള്ള വൈകല്യം മനസിലില്ലാത്തതു കൊണ്ട് വേറാർക്കും ഭാരമാവരുതെന്നു നീ കരുതി…..പക്ഷെ……ഞാൻ അങ്ങനെയൊന്നും അല്ല പെണ്ണെ , എനിക്ക് എന്നും പേടിയായിരുന്നു , ജീവിക്കാനും , സംസാരിക്കാനും , മോഹിക്കാനും , ആരോടെങ്കിലും ദേഷ്യപ്പെടാനും എല്ലാത്തിനും……എന്റെ കുറവുകളെ മറ്റുള്ളവരെക്കാൾ കൂടുതൽ ബുദ്ധിമുട്ടിച്ചത് എന്നെത്തന്നെയാണ് .., എന്റെ രൂപം ,നിറം , സാമ്പത്തികം എല്ലാം എനിക്കെന്നും ആത്മവിശ്വാസക്കുറവ് ഉണ്ടാക്കി ….എന്തിനാ ഏറെ ….. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇഷ്ടപ്പെട്ട കുട്ടി ക്യാമ്പസ്സിലെ എല്ലാരുടെം മുന്നിൽ വെച്ചു നാണം കെടുത്തിയപ്പോൾ പോലും ഞാനല്ല ചെയ്തതെന്ന് മറുത്തുപറയാൻ എനിക്ക് കഴിഞ്ഞില്ല…..ആ എനിക്ക് നിന്നെ കിട്ടിയത് എന്റെ അമ്മയുടെ പ്രാർത്ഥനകൊണ്ടാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം …..”

ഞാൻ ഇടറിക്കൊണ്ട് പറഞ്ഞു നിർത്തി നിശ്വസിച്ചപ്പോൾ ധൈര്യം തരാനെന്ന പോലെ അവൾ അവളുടെ തുടയിലുണ്ടായിരുന്ന എന്റെ കയ്യിൽ കയ്യമർത്തി……

” നീ പറഞ്ഞില്ലേ നിന്റെ നെഞ്ചിൽ ഞാൻ നോക്കിയ കാര്യം …….അതിനു ശേഷമുള്ള കുറച്ചു ദിവസങ്ങൾ നിന്നോട് മിണ്ടാഞ്ഞതും കാണാൻ കൂട്ടാക്കാഞ്ഞതും ദേഷ്യമുള്ളത്കൊണ്ടല്ല …..അന്നത്തെ നിന്റെ നോട്ടം എന്റെ ഉള്ള് പൊള്ളിച്ചു ……..അതിനുള്ള മറുമരുന്ന് നീ തന്നെ തന്നതുകൊണ്ടു സമാധാനമായി ………ഈ ലോകത്ത് ഇനി മറ്റൊന്നിനും വേണ്ടി നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് സാധിക്കില്ല അമ്മുട്ട്യേ …….നമുക്ക് ഇനി മുൻപിലുള്ള വർഷങ്ങൾ മുഴുവൻ എടുത്ത്‌ ബാക്കി എല്ലാവരെയും സമ്മതിപ്പിക്കാം ……..എന്റെ അമ്മയെയും ,നിന്റെ അച്ചനേം അമ്മയേം എല്ലാം ……..എനിക്ക് ഈ ജന്മം ഒരു ജീവിതമുണ്ടെങ്കിൽ അത് നിന്റെ കൂടെ മതി……അതിനു വേണ്ടി ഇവിടുന്നങ്ങോട്ട് ഞാനൊന്നു പരിശ്രമിക്കാൻ പോവുകയാ ….നീ കട്ടക്ക് കൂടെ നിന്നോണം ….”

ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ സങ്കടം കൊണ്ടാണെന്ന് തോന്നുന്നു അവൾ ചുണ്ടുകൾ കടിച്ചുപിടിച്ചു …പിന്നെ എന്റെ തോളിലേക്ക് അവളുടെ തോൾ ചേർത്തു

” ഏട്ടാ …….ഏട്ടനറിയോ ….. എനിക്ക് വേണ്ടി ഒരാൾ ഇങ്ങനെ കാത്തിരിക്കാൻ ഉണ്ടാകുമെന്നൊക്കെ സ്വപ്‌നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല …..പക്ഷെ പ്രാർത്ഥിച്ചിരുന്നു , എന്നെ മനസിലാക്കാനും കുറവുകൾ വെച്ചു സ്നേഹിക്കാനും പറ്റുന്ന ഒരാൾ ഉണ്ടാവണേ എന്ന് …. ഏട്ടൻ പറഞ്ഞില്ലേ എന്റെ വാശിയെപ്പറ്റി …..പേടിച്ചിട്ടായിരുന്നു ഏട്ടാ …….എന്റെ അച്ഛനും അമ്മേം എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് , അവര്ക്കും വയസായി വരുവല്ലേ , ചട്ടുകാലിയായ ഞാൻ അവർക്കൊരു ഭാരമാവുമോ എന്നുള്ള പേടിയാരുന്നു എനിക്ക് ……കാവ്യെച്ചിയെ ഏട്ടൻ കണ്ടില്ലേ അതുപോലെ അല്ലെങ്കിൽ അതിനെക്കാൾ സുന്ദരിയാണ്‌ കുഞ്ഞേച്ചി …….നല്ല സ്മാർട്ട്‌ ആയ അവരുടെ ഇടയിൽ ഞാനൊരു അധികപ്പറ്റാണ് , അച്ഛനും അമ്മയ്ക്കും ഒഴികെ മറ്റാർക്കും എന്നെ ഒന്നിനും വേണ്ടി വരാറില്ല…….ഇത്തിരി കഷ്ടപെട്ടാണേലും പഠിച്ചു ഒരു ജോലി വാങ്ങിയാൽ ആർക്കും വേണ്ടെങ്കിലും അച്ചനേം അമ്മയേം നോക്കി അവരുടെ കൂടെ ജീവിക്കാലോ എന്ന് കരുതിയാ എല്ലാം ……….അച്ഛൻ എപ്പളും പറയും അച്ഛന്റെ കുട്ടിയെ പൊന്നുപോലെ നോക്കാൻ ഒരാൾ വരും ന്ന്……..ഏട്ടൻ അന്ന് പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി…., എനിക്ക് നിത്യ പറഞ്ഞുതന്നിട്ടുണ്ട് ഏട്ടൻ ഒരു പാവമാണെന്നും , നന്നായി ചിത്രം വരക്കുമെന്നുമൊക്കെ…….ആദ്യദിവസം പത്രമിടാൻ വന്നപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായിരുന്നു …….ഇപ്പൊ ആലോചിക്കുമ്പോ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു……”

അവൾ പറയുന്ന ഓരോ കാര്യങ്ങൾ കേക്കുമ്പോളും എനിക്ക് അതെല്ലാം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോയി……

” എന്നിട്ട് നീ പ്രാർത്ഥിച്ച പോലെയൊരാളാണോ ഞാൻ …..??

ഞാൻ അവളുടെ മുഖത്തിനരികെ ഒന്ന് കൂടി അടുത്തു ചെന്ന് ചോദിച്ചു….

” അതുപോലെയെന്നല്ല …അതിനെക്കാൾ ഒരുപാട് ഒരുപാട് മുകളിലായിപ്പോയി …..”

എന്റെ രണ്ട്ക്കണ്ണിലും മാറി മാറി നോക്കികൊണ്ട്‌ അവൾ അത് പറഞ്ഞപ്പോൾ അവളുടെ വാക്കുകളിലെ ചൂട് എന്റെ മുഖത്തെനിക്ക് ഫീൽ ചെയ്തു …..ആ തുടുത്ത ചുണ്ടുകൾക്കിടയിലൂടെ വരുന്ന ചൂടുകാറ്റ് ഒരു നിമിഷം എന്റെ കണ്ട്രോൾ കളഞ്ഞു …… അറിയാതെ ഉമ്മവെച്ചു പോകുമോ എന്ന പേടിയിൽ ഞാൻ പതിയെ നോട്ടം മാറ്റി ….അത് അവൾക്കും മനസിലായി …..

” എന്താ ഏട്ടാ …….?? ”

അവൾ മുഖം നിറയെ കുസൃതി നിറച്ച് എന്നോട് ചോദിച്ചു ….

” എനിക്ക് നിന്റെ ഈ ചുണ്ട് കാണുമ്പോ എന്തൊക്കെയോ തോന്നുവാ …..”

ഞാൻ സ്വകാര്യം പോലെ നേർത്ത ശബ്ദത്തിൽ പറഞ്ഞു…..

” അയ്യടാ..!! ഈ ഏട്ടൻ മഹാകള്ളനാ……ചില സമയത്തുള്ള നോട്ടമൊന്നും തീരെ ശെരിയല്ല …..

ചുണ്ട് കൂർപ്പിച്ചു നാക്ക് അതിലൂടെ നീട്ടി അവളെന്നോട് പറഞ്ഞു….

” ഡീ പെണ്ണെ ……അന്നൊരു രാത്രി ഒരു സംഭവം ഉണ്ടായി…..”

ഞാൻ അവളോട്‌ പതിയെ പറഞ്ഞു….

” ആണോ …..എന്ത് സംഭവമാ ….?? ”

അവൾ തിരിച്ചു ചോദിച്ചു …

” അത് ……..അത് …..അതായത് ………”

പറഞ്ഞു തുടങ്ങിയപ്പോളാണ് അതിന്റെ പ്രയാസം മനസിലായത് …

” അല്ലെങ്കിൽ വേണ്ട …..അത് പിന്നൊരൂസം പറയാട്ടോ….”

ഞാൻ മെല്ലെ തടിയൂരി…..അവൾക്കു ആദ്യമത്ര തൃപ്തി ആയില്ലെങ്കിലും പിന്നെ ആലോചിച്ചുകൊണ്ട് തലയാട്ടി …

” ഏട്ടാ……ഏട്ടനൊരു സർപ്രൈസ് ഉണ്ട് …..!! ”

അവൾ സന്തോഷത്തോടെ പറഞ്ഞു …

” ആഹാ ….എന്ത് സർപ്രൈസ് …??”

ഞാൻ ആകാംഷാഭരിതനായി….

” അത് ഇപ്പൊ പറയാൻ പറ്റൂല ….സർപ്രൈസ് അല്ലേ ..!! ”

അവൾ ഒട്ടും ആലോചിക്കാതെ തന്നെ മറുപടി തന്നു….അതിനിടയിലാണ് നിത്യ എണീറ്റു വന്ന് ഞങ്ങൾക്കിടയിൽ ഞെരുങ്ങികേറി ഇരുന്നത് അതോടെ അവൾ നടുവിലും ഞങ്ങൾ ഇരുപുറത്തുമായി….

” ഇതേയ് എന്റെ ചെക്കനാ ……എനിക്ക് വേണ്ടി എന്റെ അച്ഛനും അമ്മേം കണ്ടുപിടിച്ചയാൾ ……നീ ഏതാടീ പുല്ലേ ……?? ”

അവൾ കൃത്രിമ ദേഷ്യത്തിൽ എന്നെ ചേർത്തുപിടിച്ചു അവളോട്‌ ചോദിച്ചു ….. അമ്മു ചിരിച്ചുകൊണ്ട് അവളെ കൊഞ്ഞനം കാണിച്ചു ..

” ഓ …ഡയലോഗൊക്കെ കൊള്ളാം ….എന്ന് കരുതി എന്റെ ഏട്ടന്റെ ദേഹത്തെങ്ങാനും കൈവെച്ചാലുണ്ടല്ലോ …..!!” അമ്മു തിരിച്ചു നിത്യയോടും പറഞ്ഞു ……

എനിക്ക് സത്യത്തിൽ ഇതൊക്കെ കേട്ടിട്ട് ചിരി വന്നു ….

” ഡീ ….നീ ആ സർപ്രൈസ് എന്താന്ന് പറ …..”

ഞാൻ നിത്യയുടെ ചുമലിൽ മുഖം വെച്ചു അമ്മുവിനോട് ചോദിച്ചു …….

” അത് ചോദിക്കല്ലേ ഏട്ടാ…..സർപ്രൈസ് അല്ലേ …!! ”

അവൾ വീണ്ടും കെഞ്ചികൊണ്ടിരുന്നു …

” കോപ്പ് …. എന്നാ പിന്നെ ഇത് ഇപ്പൊ എന്നോട് പറയണ്ട കാര്യണ്ടോ …?? ഇനി പറയാണ്ട് ഞാൻ മിണ്ടില്ല …….

ഞാൻ അടവ് മാറ്റിപ്പിടിച്ചു….അല്ലെങ്കിലെ എനിക്ക് ഈ സർപ്രൈസ് ഇഷ്ടല്ല ,

” എന്താട്ടോ …..പ്ലീസ്‌ , അടുത്ത ആഴ്ച അച്ഛന്റെ പിറന്നാളിന് വരുമ്പോൾ പറയാം…”

അവളും നിത്യെന്റെ ചുമലിൽ മുഖം വെച്ചു എന്നോട് പറഞ്ഞു ..നിത്യ ഞങ്ങൾ ഓരോരുത്തരും പറയുമ്പോൾ മുഖത്തോടു നോക്കി കേൾക്കുന്നതല്ലാതെ ഒന്നും മനസിലാവുന്നില്ലെന്നു മുഖഭാവം തോന്നിച്ചു ….

” അതൊന്നുമില്ല…….ഞാൻ പിന്നെ പറയാം …..ഏട്ടൻ ഒന്ന് അടുത്തു വായോ …”

അമ്മു എന്നോട് പറഞ്ഞു…ഞാൻ നിത്യയുടെ മടിയിൽ രണ്ടു കൈയും കുത്തി അവളുടെ മുഖത്തിനടുത് ചെന്നു ….

” അതേയ് …..ഉമ്മ വെക്കാനാണെങ്കി വേറെ സ്ഥലം നോക്കണം….എന്റെ മടിയിൽ ഇരുന്നു നടക്കൂല …”

അവൾ വീണ്ടും ഒടക്കി …..

” ഒന്നും തോന്നില്ലെങ്കിൽ ഞാനൊരു കാര്യം ചോയ്ക്കട്ടെ …?? ”

അമ്മു നിത്യ പറഞ്ഞത് ശ്രദ്ധിക്കാതെ എന്നോട് ചോദിച്ചു ….

” ആദ്യം ചോയ്ക്കു ….തോന്നലൊക്കെ പിന്നെയല്ലേ …!! ”

എന്തോ കോനിഷ്ടു ചോദ്യത്തിനാണ് ഉത്തരം പറയാനുള്ളതെന്നു എനിക്ക് മനസിലായി ….

” ഏട്ടൻ പറഞ്ഞില്ലേ കോളേജിൽ ഒരു കുട്ടീനെ ഇഷ്ടായിരുന്നെന്നു …..ഒരുപാട് ഇഷ്ടായിരുന്നോ നിങ്ങൾ തമ്മിൽ ….??

ഇത്തിരി അസൂയയോടെ അവളതു ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു …

” ഹഹഹ …..അതൊന്നും പറയണ്ട മോളെ ……ഒന്നര കൊല്ലം ഞാൻ മുടിഞ്ഞ പ്രേമമായിരുന്നു പക്ഷെ അവൾ അറിഞ്ഞ ദിവസം അത് തീർന്നു ….. ഇപ്പളും ക്യാമ്പസ്സിലെ ആ മരം കാണുമ്പോ എനിക്ക് ഉള്ളിലൊരു പേടിയാണ് ….അന്ന് അത്രേം നാണം കെട്ടു…..”

അതിനെപ്പറ്റി ഓർത്തപ്പോൾ തന്നെ മൂഡ്‌ പോയി ഞാൻ എന്റെ രണ്ടു കയ്യിലും തല താങ്ങി മുടിയിൽ അള്ളിപ്പിടിച്ചു ഇരുന്നു …..ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ചു ഏറ്റവും നാണംകെട്ട ദിവസം അതായിരിക്കും ….അവർ രണ്ടുപേരും ഒന്നും പറഞ്ഞില്ല …. പക്ഷെ നിത്യ എന്റെ പുറത്തും അമ്മു കൈകളിലും പതിയെ തഴുകി ….

” ഡീ…..നീ എന്നും ഞങ്ങടെ കൂടെ വേണം , അതിനു ശബരിയെതന്നെ കല്യാണം കഴിക്കണംട്ടോ …..”

ഞാൻ നിത്യയോട്‌ പറഞ്ഞപ്പോൾ അവൾ ചിരിച്ചുകാണിച്ചു ….

” അമ്മുട്ട്യേ …….നിത്യേ ……നമുക്ക് നാലാൾക്കും കൂടി ഏതെങ്കിലും മനോഹരമായ ഒരു പുഴക്കരയിൽ വീട് വെക്കണം …നമ്മൾ തന്നെ കൃഷിയൊക്കെ ചെയ്ത് , സന്തോഷമായിട്ടു അവിടെ ജീവിക്കണം …. എന്നിട്ട് രാത്രികളിൽ ഈ മടിയിൽ അവനും ആ മടിയിൽ ഞാനും കിടന്ന്‌ കുറേ സമയം തമാശകളും കളിയും ചിരിയുമൊക്കെ ആയി ഒരുപാട് സമയം ചെലവഴിക്കണം …..അതും നമ്മുടെ ജീവിതം അവസാനിക്കണത് വരെ….എന്ത് രസായിരിക്കും ലേ ….??

ഞാൻ ഭാവനയിൽ നിന്നും ചികഞ്ഞെടുത്തു ഇതെല്ലാം പറയുമ്പോൾ അവർ രണ്ടുപേരും അത് മനസ്സിൽ കാണുന്നുണ്ടെന്ന് അവരുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ നിന്നും എനിക്ക് മനസിലായി…..പക്ഷെ മറുപടിയൊന്നും തന്നില്ല….

അല്ലെങ്കിലും അത്തരം ആഗ്രഹങ്ങൾക്ക് മറുപടി ആവശ്യമില്ലല്ലോ……..

ഞാൻ അമ്മുവിൻറെ കാലുകൾ തൊട്ടു …ചുരിദാറിന്റെ പാന്റ് മുകളിലേക്ക് കയറ്റി ആ വയ്യാത്ത കാലുകൾ നോക്കി….അവളും നിത്യയും ഞാൻ ചെയ്യുന്നത് അത്ഭുതത്തോടെ കണ്ടുനിന്നു …ആ വണ്ണം കുറഞ്ഞു സുന്ദരമായ കാലുകളിലൂടെ തലോടി ഞാൻ അവളുടെ മുഖത്ത് നോക്കി……

” ഈ കാലിലൊരു സ്വർണപ്പാദസരം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ത് ഭംഗി ഉണ്ടായേനെ ……”

അത് പറഞ്ഞു ഞാൻ അവളെ നോക്കിയപ്പോൾ ഒരുപാട് ഇഷ്ടം കണ്ണുകളിൽ നിറച്ചു അമ്മു എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു ….

” എന്റെ മരണസമയത്തും എനിക്ക് നിന്റെ മടിയിൽ കിടന്ന്‌ നിന്റെ ചിരിക്കുന്ന മുഖം മാത്രം മനസ്സിൽ നിറച്ചു സ്വർണപദസരമുള്ള ഈ കാലുകളിൽ തഴുകികൊണ്ട് വേണം മരിക്കാൻ…. അന്നും ഒരു പാട്ട് പാടണം ….ഏതാ അറിയുമോ …

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നേതു സ്വർഗം വിളിച്ചാലും ….”

ഞാൻ കാതരമായി അത് പാടിപറഞ്ഞപ്പോൾ സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ അവൾ ഒന്ന് തേങ്ങി……കണ്ണുകളിൽ നിന്നും കുടുകുടാ വെള്ളം ചാടി ..ഞാൻ കാലുകളിൽ നിന്നും കയ്യെടുത്തു …..അവൾ പെട്ടെന്നുതന്നെ കരച്ചിൽ കണ്ട്രോൾ ചെയ്ത് നിത്യയുടെ തോളിൽ ചാരി….നിത്യ അവളെ ചേർത്തുപിടിച്ചു ……

തുടരും ………

ഈ പാർട്ട് എഴുതുമ്പോൾ തൃപ്തി വരാതെ ഒരുപാട് തവണ ഞാൻ പല ഭാഗങ്ങളും വീണ്ടും മാറ്റി മാറ്റി എഴുതി…..അമ്മു എന്ന കഥാപാത്രം ഉൾപ്പെട്ട സീനുകളായിരുന്നു അതിൽ മിക്കതും…..എത്ര വട്ടം മാറ്റിയെഴുതിയിട്ടും എന്റെ മനസിലുള്ളത്രക്ക് പെർഫെക്ഷൻ വരുത്താൻ എന്റെ ഈ കഴിവ് വെച്ചു സാധിക്കുന്നില്ല……അത് വരുത്താൻ സാധിക്കാത്തതുകൊണ്ടുതന്നെ പല രാത്രികളിലും നേരാവണ്ണം ഉറങ്ങാൻ പോലും സാധിച്ചില്ല….അമ്മുവിനെ കഥയിൽ വൈകി കാണിക്കാനുള്ള കാരണം അവളുടെ കഥാപാത്രത്തിന്റെ ഓരോ സംസാരവും ചെയ്തികൾക്കും വേണ്ടി ഞാൻ അത്രയധികം ഹോം വർക്ക് ചെയ്തതുകൊണ്ടാണ് …..എന്നിട്ടും intro കഴിഞ്ഞപ്പോൾ തൃപ്തി വരുന്നില്ല …ജോലി കഴിഞ്ഞു രാത്രി എഴുതുന്നത് വീണ്ടും രാവിലെ നേരത്തെ എണീറ്റു മാറ്റിയെഴുതിക്കൊണ്ടിരിക്കുകയായായിരുന്നു ഈ ആഴ്ചയിലെ പ്രധാന പരിപാടി …..ചുരുക്കി പറഞ്ഞാൽ കഥ എന്റെ ആരോഗ്യം കൂടി കളയുന്നുണ്ട്….അതുകൊണ്ടുതന്നെ കഥയുടെ അവസാനത്തിനെപ്പറ്റി ഞാൻ ചിന്തിക്കാൻ തുടങ്ങുകയാണ് ….. മുൻപ് 20 പാർട്ടെങ്കിലും എഴുതണമെന്നായിരുന്നു ആഗ്രഹം, ഈ അവസ്ഥയാണെങ്കിൽ 10 എണ്ണം ആക്കാനെ സാധിക്കൂ….ദൈവം സഹായിച്ച് ഇപ്പോളുള്ള ഈ അവസ്ഥ മറുവാണെങ്കിൽ വീണ്ടും ഇരുപതു ഭാഗത്തെ പറ്റി ചിന്തിക്കാം…

ഈ കഥയെ ഇതിന്റെ എല്ലാ പോരായ്മയോടും കൂടിത്തന്നെ നെഞ്ചോടു ചേർത്ത എന്റെ പ്രിയ സുഹൃത്തക്കളോടുള്ള നന്ദി ഒരിക്കൽക്കൂടി അറിയിക്കുന്നു ….

സ്നേഹത്തോടെ

Fire blade

Comments:

No comments!

Please sign up or log in to post a comment!