കിനാവ് പോലെ 5

പ്രിയമുള്ളവരേ, ഈ കുഞ്ഞുക്കഥയെ സ്വീകരിച്ച എല്ലാവർക്കും ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു …കഴിഞ്ഞ 2 പാർട്ടിന് നിങ്ങളിൽ ചിലർ തന്ന സ്നേഹമാണ് എന്നെ മുന്നോട്ടു നയിച്ച ഊര്ജ്ജം ..എപ്പോഴും പറയുന്നതുപോലെ കമന്റ്‌ അയച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട്‌ ,പലരുടെയും കമന്റ്‌ മനസിനെ സന്തോഷിപ്പിച്ചു ..

തിരിച്ചു നിങ്ങള്ക്കും സന്തോഷം നല്കുവാൻ പോന്ന ഒരു പാർട്ട് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു , മറിച്ചായെങ്കിൽ ക്ഷമിക്കുക….

ഒരു മഹാമാരിക്കാലത്തു അധികം ആഘോഷങ്ങളില്ലാത്ത ഓണമാണെങ്കിൽ കൂടി ഞാൻ നിങ്ങൾ ഓരോരുത്തർക്കും ആശംസകൾ അറിയിക്കുന്നു …എല്ലാവരും സേഫ് ആയി ഓണം ആഘോഷിക്കൂ , അടുത്ത വർഷം നമുക്ക് തകർത്തു ആഘോഷിക്കാം …അപ്പൊ എല്ലാം പറഞ്ഞ പോലെ …Happy onam ..

അന്ന് പ്രാക്റ്റീസ് കഴിഞ്ഞു പോകുന്ന ഞങ്ങളെ കണ്ടാൽ കൊടുങ്കാറ്റിൽ പെട്ട മരത്തിന്റെ അവസ്ഥയാരുന്നു…എനിക്ക് എല്ലാവരേക്കാളും ഡബിൾ ക്ഷീണമായിരുന്നു ..രാവിലെ 8 കിലോമീറ്ററോളം സൈക്കിൾ ഓടിച്ചു വൈകുന്നേരം ഈ അങ്കം കൂടി ആയപോളെക്കും എന്റെ ബോഡി തീരെ വീക്ക് ആയി ..,

ഒരുവിധത്തിലാണ് അന്ന് ഞങ്ങൾ വീട്ടിലേക്കു എത്തിപ്പെട്ടത് …പുതിയ കോച്ചിനെ ഇഷ്ടപ്പെട്ടെങ്കിലും ഈ പരിശീലനം ശബരിയുടെയും അടപ്പ് ഊരിയിരുന്നു ..

അന്ന് ആൽത്തറയിൽ ഒന്നും പോയില്ല…അവന്റെ വീടിന്റെ മതിലിൽ കേറി ഇരുന്ന് സമയം കളഞ്ഞു .വരും ദിവസങ്ങളിൽ ഇതുപോലെ കഠിനമായ പല കാര്യങ്ങളും പ്രതീക്ഷിക്കണമെന്നു അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ വീണ്ടും ഇനി പോണോ പോണ്ടെന്നുള്ള സമയത്തിലായി ..കാര്യം വേറൊന്നുമല്ല രാവിലെ പോവുന്നത് തന്നെ ശരീരത്തിന് നല്ല അധ്വാനമാണ് , പക്ഷെ അത് എന്റെ ജോലിയാണ് എത്ര റിസ്കെടുത്താലും അതുമായി തല്ക്കാലം മുന്നോട്ടു പോവണം ..

ഇത് അങ്ങനെയല്ല ഒരു സന്തോഷത്തിനു ചെയ്യണതല്ലേ അതിനു ഒരുപാട് ശരീര അധ്വാനമുള്ളത് വേണോ എന്നതായിരുന്നു എന്റെ പ്രശ്നം …എന്റെ സംശയം ഞാൻ അവനോടും പറഞ്ഞു .

” പരിചയിക്കാത്ത ഒരു കാര്യം ആദ്യമായി കേൾക്കുന്നതിന്റെയാണു ഇത് , ഈ ഒരു ആഴ്ച നീ ക്ഷമിക്കു , പറ്റുന്നില്ലെന്നു തോന്നിയാൽ അടുത്ത ആഴ്ച മുതൽ നീ വരണ്ട ..ഒന്ന് ശ്രമിച്ചുനോക്കുന്നതിനു എന്താ കുഴപ്പം ..”

അതായിരുന്നു അവന്റെ റിപ്ലൈ ….പക്ഷെ അവൻ നിർത്തില്ലെന്നു സംസാരത്തിൽ വ്യക്തമായിരുന്നു …

“ങേ ..പറ്റില്ലെങ്കിൽ നീ നിർത്തിക്കോ എന്നോ ..?? അപ്പൊ നീ എന്തായാലും പ്രാക്റ്റീസ് ചെയ്യാൻ തിരുമാനിച്ചോ .

.?

ഞാൻ അവനോടു ചോദിച്ചു .

” എടാ പോത്തെ , ഇതൊക്കെയാണ് നിന്റെ പ്രശ്നം ..എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോൾ നീ അതിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത് , അങ്ങനെ ഓടിയിട്ട് ഒരു കാര്യവുമില്ല വേറെ അതിനെക്കാൾ വലുതൊന്നു വരും ..ജസ്റ്റ്‌ ഫേസ് ചെയ്തു നോക്കാമെന്ന് കരുതുകയല്ല അതിനെ അതിജീവിക്കുമെന്നു മനസ്സിൽ ചിന്തിച്ചാൽ മതി .. ഇപ്പൊ പുള്ളി 5 റൌണ്ട് ഓടാനല്ലേ പറഞ്ഞുള്ളൂ അത് ഓടണം പുള്ളിക്ക് വേണ്ടിയല്ല നിനക്ക് വേണ്ടി , അങ്ങനെ ഓടിയാൽ ആദ്യം ബുദ്ധിമുട്ടിയാലും നിനക്ക് സ്റ്റമിന കൂടി വരുന്നു എന്ന് കരുത് , അപ്പോ ഗുണം ആർക്കാ പുള്ളിക്കോ നിനക്കോ ..?? ”

അവൻ എന്നോട് ചോദിച്ചു .

” സ്റ്റാമിന കൂടിയാൽ …..എനിക്ക് തന്നെ …”.

അതിലെനിക്ക് സംശയമില്ലായിരുന്നു ..സ്റ്റാമിന കൂടിയാൽ പൊളിക്കും പക്ഷെ ഇത്രക്കൊക്കെ വർക്ക് ഔട്ട്‌ ചെയ്യണ്ട കാര്യം ആലോചിക്കുമ്പോൾ മടി തോന്നി ..

ഈയിടെയായി രാവിലത്തെ സൈക്കിളിംഗ് കൊണ്ട് തന്നെ ഫുഡിങ് നല്ല കൂടിയിട്ടുണ്ട് ..ഇനിയിപ്പോ ഇതും കൂടെ ആവുമ്പോൾ അമ്മ എന്ത് പറയുമോ എന്തോ …അല്ലേങ്കിപ്പിന്നെ കൂടുതൽ ചിന്തിക്കണ്ട പോയി നോക്കാം ..ഒന്നുമില്ലെങ്കിലും എന്റെ പ്രിയപ്പെട്ട ഒരു കാര്യത്തിന് വേണ്ടിയല്ലേ ഇത്തിരി റിസ്കെടുത്തേക്കാം ..അന്ന് പെട്ടെന്ന് പിരിഞ്ഞ് ഞങ്ങൾ വീട്ടിൽ കേറി, നേരത്തെ ഫുഡ്‌ കഴിച്ചു പെട്ടെന്ന് ഉറങ്ങി , ക്ഷീണം കാരണം കൂടുതലൊന്നും ചിന്തിക്കാനുള്ള ഗാപ്‌ കിട്ടിയില്ല പെട്ടെന്ന് ഉറങ്ങി …

ഈയിടെയായി ഒരു വിധം എല്ലാ വീട്ടുകാരിലും ഒരാളെയെങ്കിലും കണ്ടുള്ള പരിചയം വന്നു തുടങ്ങിയിട്ടുണ്ട് , കഴിയുന്നതും അവര്ക്ക് ഒരു പുഞ്ചിരി കൊടുക്കാൻ ശ്രമിക്കാറുമുണ്ട് , അതുകൊണ്ടുതന്നെയാവണം പലരും ചായയൊക്കെ ഓഫർ ചെയ്യും ..വേണ്ടെന്നു പറഞ്ഞു ഒഴിയാറാണ് പതിവ് ..അങ്ങനെയുള്ള ഒരു വീടാണ് പുത്തൻപുരക്കൽ ..ചെറിയ വീടാണെങ്കിലും ചുറ്റിനും ഒരുപാട് പറമ്പും പാടവും മുറ്റവുമുള്ള നല്ലൊരു തറവാട് .. അവിടുത്തെ കാരണവർ പൂമുഖത്തു തന്നെ ഇരുപ്പുണ്ടാവും, ഞാൻ അങ്ങനെയുള്ളവരുടെ കയ്യിലാണ് പത്രം കൊടുക്കാറുള്ളത്..ഒരു ദിവസം പുള്ളി നിർബന്ധിച്ചു എന്നെക്കൊണ്ടു ഒരു ചൂട് കട്ടൻ കുടിപ്പിച്ചു ,പിന്നെ പല സമയത്തും നിർബന്ധിച്ചെങ്കിലും സമയം പോകുമെന്ന് പറഞ്ഞു മുങ്ങാറാണ് പതിവ് , അധികം ദിവസങ്ങളിലും ആ മുറ്റം അടിച്ചുവാരികൊണ്ടു ഒരു കാലിനു ശേഷികുറവുള്ള പെൺകുട്ടി ഉണ്ടാവാറുണ്ട് ..ആ കാരണവരുടെ ഇളയമകളാണ് , സുന്ദരമായ വട്ടം മുഖവും പനംകുല പോലെ മുടിയും ചുണ്ടത്ത് മനോഹരമായ പുഞ്ചിരിയും ഒളിപ്പിക്കുന്ന ഒരു നാടൻ കുട്ടി.
. അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞാൽ അനുസരിക്കില്ല , വേറെയാരെയും കഴിവതും ഇത് ചെയ്യാൻ വിടില്ലെന്നായിരുന്നു കാരണവരുടെ മറുപടി ,അവൾ അവളുടെ വയ്യാത്ത കാലുകൊണ്ട് മുടന്തി മുടന്തി ആ ഭാഗം മുഴുവൻ വൃത്തിയാക്കുന്നത് കാണുമ്പോൾ ഒരു ശേഷിക്കുറവും ഇല്ലാഞ്ഞിട്ടും ജീവിതത്തിൽ സ്വയം തോൽവി ഏറ്റുവാങ്ങുന്ന എന്നെപോലുള്ളവരോട് എന്തോ പുച്ഛം തോന്നി …കെട്ടുകയാണെങ്കിൽ ഇങ്ങനെയുള്ളവരെ കൂടെ കൂട്ടണം , ഏത് പ്രശ്നവും ചിരിയോടെ നേരിടാനുള്ള കഴിവ് കൊടുത്തവർക്കൊപ്പമുള്ള ജീവിതം അതി മനോഹരമായിരിക്കും …

പത്രമിടൽ കഴിഞ്ഞു വീട്ടിലെത്തി , എന്നും വന്ന ശേഷം 1 മണിക്കൂർ ഞാനൊന്നു മയങ്ങി പിന്നെ കുളിച്ചു ഭക്ഷണം കഴിഞ്ഞാണ് കോളേജിൽ പോകാറുള്ളത് ..1 മണിക്കൂർ കൊണ്ട് ഉറങ്ങി എണീക്കാനുള്ള പാട് എന്റമ്മോ …!!

കോളേജിൽ ഉച്ചക്കുള്ള ഇന്റർവെൽ സമയത്ത് ഞാൻ ശബരിയോട് പറഞ്ഞു ലൈബ്രറിയിലേക്ക് പോയി , കുറച്ചു ദിവസമായി അവിടെ പോയിട്ട് ….അത്യാവശ്യം എല്ലാ പ്രധാന കൃതികളും ഉള്ളൊരു ലൈബ്രറി ആണ് ഇവിടെയുള്ളത് , പഴയതും പുതിയതുമായ ഒരുപാട് കളക്ഷൻ റെഫർ ചെയ്യാൻ സുഖമാണ് ..ആദ്യമെല്ലാം പെൺപിള്ളേരെ കാണാൻ വേണ്ടിയാണു

പോയതെങ്കിലും പിന്നെ പിന്നെ ഇതൊരു ഹോബി ആയി മാറി ..അതിന്റെ പ്രധാന കാരണം poetry പഠിപ്പിക്കുന്ന ഉദയൻ സാർ തന്നെ ആയിരുന്നു ..പുള്ളി ഇടവേളകളിൽ ലൈബ്രറിയിൽ എന്തെങ്കിലും റെഫർ ചെയ്തുകൊണ്ടിരിക്കുകയായിരിക്കും ..ഇന്നും അങ്ങനെ ഇരിക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട്‌ ചെന്നു ..

” ആഹ് മനു ,ഇരിക്കെടാ …നീ ഈ ബുക്ക്‌ വായിച്ചിട്ടുണ്ടോ ..?”

പുള്ളി കയ്യിൽ ഇരുന്നൊരു ചെറിയ ബുക്ക്‌ ഉയർത്തി എന്നോട് ചോദിച്ചു ..ഞാൻ അത് എടുത്തു , ‘ Alkemist’ എഴുത്ത്കാരൻ പൌലോ കൊയ്‌ലോ …

” ഇല്ലല്ലോ സാർ , എങ്ങനെയുണ്ട് ..കൊള്ളാമോ ..??? ”

എന്റെ ചോദ്യത്തിന് പുള്ളി ഒരു ചിരിയായിരുന്നു …

“നീ വായിച്ചു നോക്കിയിട്ട് പറ മനൂ ..നല്ല എക്സ്പീരിയൻസ് ആയിരിക്കും ..”

ഞാൻ തലയാട്ടി ,പുള്ളി അങ്ങനെയാണ് , എപ്പോഴും വായനയുടെ ലോകത്താണ് ..നമുക്ക് ഏത് കൃതിയെപ്പറ്റിയും ധൈര്യമായി ചോദിക്കാം ..ഒഴിവു പീരിയഡുകൾ ബാക്കി ടീച്ചേർസ് വെടിപറഞ്ഞിരിക്കുമ്പോൾ ഈ പുള്ളി ഒന്നുകിൽ ഏതെങ്കിലും ബുക്ക്‌ വായിച്ചു സ്റ്റാഫ്‌ റൂമിലിരിക്കും അല്ലെങ്കിൽ ലൈബ്രറിയിൽ പോയിരിക്കും ..ആരോടും വിദ്വേഷമോ പരാതികളോ ഇല്ലാതെ ചുണ്ടിലൊരു പുഞ്ചിരിയുമായി ഒരു കുറിയ മനുഷ്യൻ …അങ്ങേര് നീട്ടിയ ഈ പുസ്തകം എന്തായാലും ആ ഒരു സ്റ്റാൻഡേർഡ് ഉള്ള ഒന്നായിരിക്കും .
.ഞാൻ അത് എടുക്കാൻ തിരുമാനിച്ചു ..ലൈബ്രറിയിൽ അധികം സംസാരിക്കാൻ പാടില്ലാത്തത്കൊണ്ട് ഞങ്ങൾ അവരവരുടെ ലോകത്തേക്ക് മടങ്ങി …

Alkemist …പേര് വായിച്ചപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു ..ബ്രസീലിയൻ എഴുത്തുകാരനാണ് പൌലോ കൊയ്‌ലോ , 1988 ലെങ്ങാനും എഴുതിയ ഈ കഥ ഈ കാലത്തും റെഫർ ചെയ്യാൻ സാർ പറഞ്ഞത് തന്നെ അതിന്റെ പ്രത്യേകതകൊണ്ട് ആവുമല്ലോ ..!! ശ്ശെ ,ഞാനെന്തൊരു മണ്ടനാ …

തുടക്കമിടാമെന്നു കരുതിയപ്പോളേക്കും ശബരി തിരഞ്ഞുവന്നു..അതോടെ ഉദയൻ സാറിനോട് യാത്രയും ബുക്ക്‌ ലൈബ്രറിയനോട് പേര് പറഞ്ഞു എടുത്തുപ്പോന്നു ..

ഉച്ചയ്ക്ക് ശേഷം സാറിന്റെ poetry ക്ലാസായിരുന്നു ..കവിതയുടെ ലോകത്ത് പാറിപ്പറന്നു സമയം പോയത്‌ അറിഞ്ഞതെ ഇല്ല..ക്ലാസ്സ്‌ കഴിഞ്ഞു ഗ്രൗണ്ടിലേക് നടന്നു ..പോകുന്ന വഴി ഇന്നും കീർത്തന കൂട്ടുകാരുമൊത്തു നടന്നുപോവുന്നുണ്ടായിരുന്നു ..ഞങ്ങളെ കണ്ടപ്പോൾ സ്ഥിരം പുച്ഛഭാവം തന്നെ ,ഞങ്ങളെ കടന്നു പോയ ശേഷം ശബരി പുറകിലേക്ക് തിരിഞ്ഞുനോക്കി എന്നെ വിളിച്ചു

” അളിയാ ,നോക്കെടാ എന്താ ഒരു സ്ട്രക്ച്ചർ , ഇവൾ ഡാൻസ് പഠിച്ചതോണ്ടാവും ലേ ..?? പൊറകിൽന്നു നോക്കുമ്പോ കുപ്പിയുടെ ഷേപ്പ് പോലെയുണ്ട് ”

അവൻ നിശ്വാസം വിട്ടുകൊണ്ട് അങ്ങനെ പറഞ്ഞപോൾ എനിക്കാദ്യം കലിയാണ്‌ വന്നത് ..

“പോ മൈത്താണ്ടി ….അവന്റൊരു തൊലിഞ്ഞ ഉപമ …”

ഞാനെന്തിനാണ് ദേഷ്യപ്പെട്ടതെന്നു എനിക്കുതന്നെ അറിയില്ലായിരുന്നു , എന്റെ മുന്നിൽ നിന്നും അവനങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് ..തെറി പറഞ്ഞുകഴിഞ്ഞു ഞാനും വെറുതെ തിരിഞ്ഞുനോക്കി .. ശെരിയാണല്ലോ ,നല്ല കിടിലൻ ഷേപ്പ് ,ഞാനും അംഗീകരിച്ചു …നോട്ടം പിൻവലിച്ചു തിരിഞ്ഞത് അവന്റെ മുഖത്തേക്കും ..ഞാൻ ചെറുതായിട്ടൊന്നു ചമ്മി ..

” അല്ലേ ..? കുപ്പി പോലെതന്നെ ഇല്ലേ ..?? ”

അവൻ ചോദ്യം ആവർത്തിച്ചു …ഞാൻ സമ്മതിച്ചു , കുപ്പി തന്നെ നല്ല അസ്സൽ കള്ളുംകുപ്പി …ഏത് ഭാഗ്യവാനാണോ ഇവളെയൊക്കെ കെട്ടണത് …അല്ലെങ്കിൽ ആരായാലും എനിക്കെന്താ …ഭാരിച്ച കാര്യങ്ങൾ ആലോചിച്ചു തല പൊകക്കേണ്ട ആവശ്യമില്ലല്ലോ …അപ്പോളേക്കും ഞങ്ങൾ ഗ്രൗണ്ടിലെത്തി .

കോച്ച് നേരത്തെ എത്തിയിട്ടുണ്ട് , പുള്ളി എത്തിയവരുടെ ഷൂ ലേസ് ഒക്കെ ശെരിയായാണോ കെട്ടിയിരിക്കുന്നത് എന്ന് നോക്കുകയാണ് , ചിലരുടെയൊക്കെ അഡ്ജസ്റ്റ് ചെയ്ത കെട്ടായിരുന്നു ….എന്റേം !!😃😃

കോച്ച് എത്രത്തോളം കമ്മിറ്റഡ് ആണെന്ന് ആ ഒരു സംഭവം കൊണ്ടുതന്നെ ഞങ്ങൾക്ക് മനസിലായി , പക്ഷെ പ്രധാന മാറ്റം എന്താണെന്നു വെച്ചാൽ മുൻപുണ്ടായിരുന്ന 24 ആളുകളിൽ 15 പേർ മാത്രമേ വന്നുള്ളൂ എന്നതാണ് …ഞങ്ങൾ പരസ്പരം അന്വേഷിച്ചെങ്കിലും കോച്ച് അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല .
.അവർ നിർത്തുന്ന കാര്യം ചിലരോട് പറഞ്ഞിരുന്നത്രെ , ഞാനും നിർത്തുമായിരുന്നു ശബരിയുടെ ആ ഡയലോഗ് ഇല്ലാരുന്നെങ്കിൽ …

പറഞ്ഞതുപോലെ ആദ്യം 5 റൌണ്ട് ഓട്ടംതന്നെ ആയിരുന്നു ..കോച്ചും ഞങ്ങടെ കൂടെ ഓടാൻ ഉണ്ടായിരുന്നു , ഒരേ സ്പീഡിൽ അങ്ങേര് 7 റൌണ്ട് പൂർത്തിയാക്കി വാം അപ്പ് ചെയ്യുമ്പോളാണ് ഞങ്ങൾ ഒരു വിധത്തിൽ 5 റൌണ്ട് പൂർത്തിയാക്കി ചെന്നത് ..ക്ഷീണവും ദാഹവും മാറ്റി കഴിഞ്ഞു സ്ട്രെച്ചിങ്ങിൽ തുടങ്ങി ബാക്കി വാം അപ്പ് എല്ലാം ചെയ്തു …ഒരു ക്രിക്കറ്റ്‌ ടെക്‌നിക്കും പുള്ളി പറഞ്ഞതേ ഇല്ല …പോകാൻ സമയം എന്നെ അടുത്തു വിളിച്ചു ..

” പ്ലേയർ ,താൻ 2 മുട്ട പുഴുങ്ങിയത് കഴിക്കണം ദിവസവും ,പ്രോട്ടീൻ പൌഡർ വാങ്ങാൻ പറ്റുമെങ്കിൽ അത് ഒരു ഗ്ലാസ്‌ പാലിൽ ചേർത്തു കഴിക്കൂ അപ്പോ ബോഡി കുറച്ചുകൂടി ഇമ്പ്രൂവ് ആകും ….”

ഞാൻ പുള്ളിയെ നിരുത്സാഹപ്പെടുത്താൻ പോയില്ല , 2ഉം ചെയ്യാമെന്ന് സമ്മതിച്ചു പോന്നു …പുള്ളി വേറെ ചിലരോടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു …ഞങ്ങൾക്ക് മറ്റൊരു കാര്യത്തിൽ അത്ഭുതമായത് കോച്ച് പേര് പറഞ്ഞുതരികയോ ഞങ്ങളുടെ പേരുകൾ ചോദിക്കുകയോ ചെയ്തില്ല എന്നതിലാണ് ..ഞങ്ങളെ പ്ലേയേഴ്സ് എന്നും അങ്ങേരെ കോച്ച് എന്നും വിളിക്കാനാണ് ശീലിപ്പിച്ചത് .

അതിനു ശേഷം കോച്ച് എല്ലാവരെയും വിളിച്ചു ഒന്നിച്ചു നിർത്തി .

” പ്ലേയേഴ്സ് , ഇപ്പൊ ഉള്ള ഈ ടീം എന്റെ തിരുമാനങ്ങൾ അനുസരിക്കാൻ റെഡി ആയി വന്നവരാണെന്നു ഞാൻ വിശ്വസിക്കുന്നു..അതുകൊണ്ടാണ് നിങ്ങളിൽ ചിലർക്ക് ബേസിക് ആയിട്ടുള്ള കാര്യത്തിൽ ഉപദേശം തന്നതും , ഇനിയുള്ള ദിവസമോരോന്നും ഇതുപോലെ പോകും …നിങ്ങളുടെ മാക്സിമം എഫേർട്ട് ഇതിൽ ഉണ്ടാകണം …ഇന്നു നമ്മൾ പിരിയുന്നു ,ബൈ ….”

വളരെ പ്രൊഫഷണൽ ആയ പെരുമാറ്റം , തമാശ കളികൾക്ക് സ്ഥാനമില്ലെന്ന് ടീമിലേ ഓരോരുത്തർക്കും മനസിലായി ..എനിക്കിതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു , നമ്മൾ ചെയ്യുന്നത് അതേത് ജോലിയാണെങ്കിലും നമ്മുടെ കമ്മിറ്റ്മെന്റും ഗൗരവവും മറ്റുള്ളവര്ക്ക് നമ്മുടെ മോളിൽ ഒരു ഇമ്പ്രെഷൻ ഉണ്ടാക്കുമെന്ന് കോച്ചിലൂടെ ഞാൻ പഠിക്കുകയായിരുന്നു …എന്റെ വെറും ഒരു ഹോബി ജീവിതത്തിലെ സീരിയസ് ആയ ഒരു കാര്യമായി അന്ന് മുതൽ മാറി …ശബരിയുടെയും സ്ഥിതി ഇതുതന്നെ ആയിരുന്നു ..

കോച്ച് പറഞ്ഞതിൽ 2 മുട്ട കഴിക്കണം എന്നുള്ളതു മാത്രം എനിക്ക് വലിയ പ്രശ്നമില്ല , സന്ധിചേച്ചിയുടെ അവിടെ നാടൻ കോഴികളുണ്ടായിരുന്നു

” അമ്മാ , എന്നോട് കോച്ച് ദിവസവും 2 മുട്ട പുഴുങ്ങി കഴിക്കാൻ പറഞ്ഞു, എന്റെ ശരീരം ഇമ്പ്രൂവ് ആവാൻ വേണ്ടിയാണത്രെ ….”

അമ്മ അന്തം വിട്ടു …

” 2 മുട്ടയോ …കോച്ചിന് എന്താപ്പോ ഇതൊക്കെ പറയണ്ട കാര്യം ..ക്രിക്കറ്റ്‌ കോച്ച് അല്ലേ ഫുഡ്‌ കോച്ച് ഒന്നുമല്ലല്ലോ …??? ”

അമ്മക്ക് സംശയം …നല്ല ഉഗ്രൻ സംശയം തന്നെ …ഞാനും പിന്നൊന്നും പറയാൻ പോയില്ല , പ്രൊറ്റീൻ പൗഡറിന്റെ കാര്യം പറയാഞ്ഞത് നന്നായി ചിലപ്പോൾ ചോറിന്റെ പ്ലേറ്റ് എടുത്തു മുഖത്ത് അടിച്ചേനെ .!! കൂടുതൽ ഒന്നും പറയാതെ കഴിച്ചെണീറ്റു ഞാൻ റൂമിൽ പോയി…

Alkemist തുടങ്ങിവെച്ചു , ഇംഗ്ലീഷ് വിവർത്തനമാണ് ഇത് , ഇത് ആദ്യം എഴുതിയത് പോർട്ടുഗൽ ഭാഷയിലാണെന്നും പിന്നീട് വിവിധ ഭാഷകളിലേക്ക് മാറ്റിയതുമാണത്രെ ..

സാന്റിയാഗോ എന്ന ആട്ടിടയന്റെ നിധി തിരഞ്ഞുള്ള ഈജിപ്ഷ്യൻ പിരമിഡ് യാത്രയെ കുറിച്ചുള്ള കഥയുടെ തുടക്കം തന്നെ മനോഹരമായിരുന്നു , ഇംഗ്ലീഷ് ആയതിനാൽ മലയാളം പോലെ അനായാസമായി വായിച്ചു മനസ്സിലാക്കാവുന്ന ഒന്നായിരുന്നില്ല അതുകൊണ്ടുതന്നെ അറിയാത്ത വാക്കുകൾ വേറൊരു നോട്ട്ബുക്കിലേക്കു പകർത്തി അതിനര്ത്ഥം മനസ്സിലാക്കിയും വായിച്ചു പോന്നു ..ഉറക്കം വന്നപ്പോൾ കെടന്നു സുഖമായിത്തന്നെ ഉറങ്ങി ..അധ്വാനം കൂടിയതുകൊണ്ടാണോ എന്തോ ഈയിടെയായി ഉറക്കം വലിയ പ്രശ്നമില്ല …..ഉറക്കത്തിൽ ഒരു പഞ്ഞിക്കെട്ട് പോലെ എവിടെയോ പാറിനടക്കുന്ന ഫീലാണ് ഈയിടെയായി ഉണ്ടാവാറുള്ളത് …ഒരുതരത്തിൽ ആഴത്തിലുള്ള ഉറക്കം കിട്ടുന്നതുകൊണ്ടു ഇത്രയും ബോഡി സ്‌ട്രെയിൻ ചെയ്യാനുള്ള റിലാക്സേഷൻ ലഭിക്കുന്നുണ്ട്…

പിന്നീടുള്ള ദിവസങ്ങളിൽ 2 ആഴ്ചയോളം പ്രത്യേക സംഭവങ്ങളൊന്നും ഉണ്ടായില്ല ..എല്ലാം ഒരുപോലെ കടന്നുപോയി ,എന്നാൽ ഉണ്ടായ മാറ്റങ്ങൾ വളരെ വളരെ വലുതായിരുന്നു എന്ന് വേണെങ്കിൽ പറയാം…പത്രമിടാൻ ഞാൻ അത്യാവശ്യം expert ആയി ,അതായത് സൈക്കിളിൽ പോകുമ്പോൾ തന്നെ ബാലൻസ് പോവാതെ പത്രമിടാനും സമയം ലാഭിച്ചു എല്ലായിടത്തും എത്താനും അങ്ങനെയെല്ലാം കഴിയുന്നുണ്ട് ..മുട്ടകാര്യത്തിൽ ആദ്യമൊക്കെ ഒടക്ക് ഇട്ടിരുന്നുന്നെങ്കിലും അമ്മ തന്നെ ശാന്തിച്ചേച്ചിയുടെ കയ്യിൽ നിന്നു വാങ്ങിവെക്കാൻ തുടങ്ങി , അതുകൊണ്ട് ഇപ്പോൾ 2 മുട്ട വീതം ദിവസോം കഴിക്കുന്നുണ്ട് , തടിയിൽ കാര്യമായ മാറ്റമൊന്നും തോന്നിയില്ല എന്നത് വേറെ കാര്യം ..😃

പിന്നെ ഉള്ളത് ക്രിക്കറ്റ്‌ പ്രാക്ടിസിലാണ് , ഇപ്പൊ ഓടി ഓടി സ്റ്റാമിന കൂടിത്തുടങ്ങി , രാവിലത്തെ സൈക്ലിങും വൈകീട്ട് ഈ അഭ്യാസവും കൂടിയപ്പോൾ കിതപ്പും തളർച്ചയും കുറഞ്ഞു തുടങ്ങി ..അടുത്ത ആഴ്ച മുതൽ ടെക്‌നിക്സ് പഠിപ്പിക്കാമെന്നു കോച്ച് പറഞ്ഞു , കോച്ചിനോട് ടീമിൽ എല്ലാവരും നല്ലവണ്ണം അടുത്തു ,അവസാനം ഉണ്ടായിരുന്ന 15ൽ 2 എണ്ണം കൂടെ നിർത്തിയിരുന്നു , കോച്ച് ആദ്യമേ ആഗ്രഹിച്ചിരുന്ന സ്‌ക്വാഡ് 13 ന്റെ ആയിരുന്നുതാനും ….

പിന്നെ നീന്തൽ അത്യാവശ്യം പഠിച്ചു എന്ന് പറയാം , കുറച്ചു ദൂരമൊക്കെ സുഖമായി നീന്തും , വല്ലാതെ കയ്യും കാലുമിട്ട് അടിച്ചു വെള്ളം തെറിപ്പിക്കാതെ വെള്ളത്തിലൂടെ ശാന്തമായി നീന്താൻ ശീലമായി , അങ്ങനെ ചെയ്യാൻ തുടങ്ങിയതുകൊണ്ടാണ് കുഴക്കമില്ലാതെ നീന്തൽ ശെരിയായത് …

Alkemist ഞാൻ ആദ്യമേ കരുതിയതുപോലെ എനിക്ക് വല്ലാത്തൊരു വായനാനുഭവമാണ് നല്കിയത് ..നായകനായ സാന്റിയാഗോയുടെ നിധി തേടിയുള്ള യാത്രയും പരിചയപ്പെടുന്ന ആളുകളും , അവരിൽ ചിലരാൽ വഞ്ചിക്കപ്പെടുന്നതും ചിലർ സഹായിക്കുന്നതും അവസാനം ആവാൻ തേടിനടന്ന നിധി എന്താണെന്നു അറിയുമ്പോൾ നമുക്കുണ്ടാകുന്ന ആ ഒരു ആനന്ദം വർണ്ണിക്കാൻ വാക്കുകളില്ലാത്ത അവസ്ഥയായിരുന്നു ..ജീവിതത്തിന്റെ വ്യത്യസ്ത പാഠങ്ങൾ ഒരുമിച്ചു പഠിക്കുന്ന എന്റെ അവസ്ഥയിൽ പൌലോ കൊയ്‌ലോ എന്ന മജിഷ്യൻ എഴുതിയ ആ കൊച്ചു പുസ്തകം എന്നെ അക്ഷരാർത്ഥത്തിൽ കരുത്തനാക്കി …നിധി തേടി നടക്കുന്ന സാന്റിയാഗോ ഇന്നുള്ള ഒന്നിലും തൃപ്തരല്ലാതെ വേറെ കരണമറിയാത്ത എന്തിനൊക്കെയോ ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രധിനിധി ആണെന്ന് എനിക്ക് തോന്നി ..ആ കഥയെ അടിസ്ഥാനമാക്കിയുള്ള എന്റെ വിശകലനം ഞാൻ ഇംഗ്ലീഷിൽ തന്നെ എഴുതി ഉദയൻ സാറിനെ കാണിച്ചു , അത് അങ്ങേർക്കു ഒരുപാട് സന്തോഷമായി , ഇനി എഴുതുമ്പോൾ പാലിക്കേണ്ട ചിട്ടകളെപ്പറ്റി പുള്ളി ഒരുപാട് പറഞ്ഞുതന്നു ..ഒരിക്കൽപുള്ളിയുടെ വീട്ടിൽ ചെല്ലാൻ വേണ്ടി പറഞ്ഞിട്ടുണ്ട് …

പത്രമിടാൻ തുടങ്ങിയിട്ട് ഇപ്പൊ 1 മാസമായി ..ഇന്നോ നാളെയോ സാലറി കിട്ടുമെന്ന് ശിവേട്ടൻ പറഞ്ഞിരുന്നു …ജോലിയുടെ ആദ്യദിവസത്തെ പോലെത്തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതറിഞ്ഞത് മുതൽ സന്തോഷം കൊണ്ട് മനസ് നിറഞ്ഞു , കോളേജിലോ ,പ്രാക്ടിസിലോ ഒന്നും അന്ന് എനിക്ക് പൂർണമായ ശ്രദ്ധ ഉണ്ടായിരുന്നില്ല , എല്ലാം ഞാൻ ആദ്യമായി വാങ്ങുന്ന എന്റെ സാലറിയെപറ്റി മാത്രമായിരുന്നു ..

അന്ന് ആൽത്തറയിൽ പോകാൻ ഞങ്ങൾക്ക് വലിയ ആവേശമായിരുന്നു , എന്നെപോലെ ശബരിയും ആ ഒരു നിമിഷം കാത്തിരിക്കുകയായിരുന്നു ..അവസാനം ശിവേട്ടൻ വന്നു അമ്പലത്തിന്റെ അരികിലേക്ക് മാറ്റി നിർത്തി എനിക്കെന്റെ ആദ്യ ശമ്പളം കയ്യിൽ വെച്ചു തന്നു …സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു പോയി , പുള്ളിയുടെ കാൽ തൊട്ട് ഞാൻ വന്ദിച്ചാണ് പൈസ വാങ്ങിയത് …

” എണ്ണിനോക്കെടാ , കുറവാണോ കൂടുതലാണോ എന്നൊക്കെ അറിയണ്ടേ ..?? ”

പുള്ളി പുറത്തുതട്ടികൊണ്ടു പറഞ്ഞു ..

” ഏയ്‌ ,അതൊന്നും വേണ്ട , നിങ്ങൾ എന്നെ പറ്റിക്കൂലെന്നു എനിക്കറിയാലോ ..”

ഞാൻ പുറംകൈ കൊണ്ട് കണ്ണുതുടച്ചു മറുപടി കൊടുത്തു ..

” അങ്ങനെയല്ല , പൈസ ആരു തരുമ്പോളും എണ്ണി വാങ്ങണം , അത് സാലറി ആയാലും ,നിന്നെ ഏൽപ്പിക്കുന്ന കാര്യത്തിനുള്ളതാണേലും നമ്മുടെ കയ്യിൽ ഉള്ള പൈസയുടെ കണക്കു നമ്മടേൽ ഉണ്ടാവണം ..ഉം , എണ്ണിനോക്കി പറ …”

പുള്ളി വിടാനുള്ള ഭാവമില്ല , ഞാൻ പൈസയെടുത്തു ശബരിയുടെ കയ്യിൽ കൊടുത്ത് എണ്ണാൻ പറഞ്ഞു …അവൻ അകെ അമ്പരന്നു ,ശേഷം എണ്ണി അയ്യായിരം രൂപ …ജാഫറിന് 4200 ഉണ്ടായിരുന്നുള്ളു ഇത് 5000 ഉണ്ടല്ലോ ….ഞാൻ സംശയത്തിൽ ശിവേട്ടനെ നോക്കി ..

” നീ അന്തം വിടണ്ട ,ജാഫറിന് ഈ മാസം മുതൽ കൊടുക്കാൻ കരുതിയിരുന്ന ശമ്പളമാണ് , നിനക്കാണ് യോഗം , പിന്നെ ഞാൻ വിചാരിച്ചതിലും നന്നായി നീ കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ …ഇനി സ്വന്തം കാലിൽ നിന്നു തുടങ്ങാം ..ഇതൊരു തുടക്കമാകും നീ നോക്കിക്കോ ..”

ശിവേട്ടൻ വീണ്ടും അനുഗ്രഹിച്ചു , പിന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു പോയി …എനിക്ക് സന്തോഷം സഹിക്കാൻ വയ്യാത്ത അവസ്ഥയായി , ആകെയൊരു പരവേശം …

” നാളെത്തന്നെ പോയി അമ്മയ്ക്കും ചിന്നുവിനും ഡ്രസ്സ്‌ എടുത്താലോ ..?? ”

ഞാൻ ശബരിയോട് ചോദിച്ചു ..

” കോപ്പെടുത്തോ മൈരേ , നീ ഈ പൈസയെടുത്തു നിന്റെ അമ്മേന്റെ കയ്യിൽ കൊടുക്ക് , ആവശ്യമുള്ള സാധനം വാങ്ങിച്ചോളാൻ പറ , അത്യാവശ്യം വേണ്ടത് ഡ്രസ്സ്‌ ആണോ അതോ വേറെ എന്തെങ്കിലുമാണോന്ന് അവർ പറയും അത് വാങ്ങാൻ നോക്ക് .. നിനക്കായിട്ട് ഒരു 1000 രൂപ തിരിച്ചു വാങ്ങി കയ്യിൽ വെച്ചോ , ആവശ്യം വരുമ്പോൾ ചോദിക്കണ്ടല്ലോ ..”

ഞാൻ തലയാട്ടി സമ്മതിച്ചു ..എനിക്ക് ഈ വീർപ്പുമുട്ടൽ കാരണം എന്തൊക്കെയോ കാണിച്ചുകൂട്ടാൻ തോന്നുന്നുണ്ട് ,അതാണ് ഈ പ്രശ്നം ….ഓരോ ദിവസവും ജോലിക്ക് പോകുമ്പോ അതിന്റെ ലോഡ് കുറക്കാൻ ആലോചിച്ചിരുന്ന സംഗതികളാണ് സാലറി കിട്ടിയാൽ എന്തൊക്കെ ചെയ്യും എന്നുള്ളത് , കുറെയേറെ പ്ലാൻ ഉണ്ടായിരുന്നു , പ്ലാൻ ചെയ്യുന്നതിന് ആർക്കും പ്രശ്നമില്ലല്ലോ ..പക്ഷെ അതൊക്കെ പ്ലാൻ മാത്രമായിട്ട് നിന്നോട്ടെ ,തല്ക്കാലം ശബരി പറഞ്ഞതുപോലെ ചെയ്യാം ..പൈസ കൊടുക്കുമ്പോൾ അമ്മയുടെ കണ്ണീരണിഞ്ഞ മുഖം ആലോചിച്ചപ്പോ തന്നെ ഈ പ്ലാൻ തന്നെ നല്ലതെന്ന് തോന്നി ..ഇതുവരെ ഇത്തിൾകണ്ണി ആയിരുന്ന മകൻ ചെറുതെങ്കിലും നേടിയ സാലറി വാങ്ങുമ്പോൾ ഉള്ള എക്സ്പ്രെഷൻ ആലോചിച്ചപ്പോൾ തന്നെ കുളിര് കോരി ..

നേരെ വീട്ടിൽ പോയി പൈസയെടുത്തു അമ്മയുടെ കയ്യിൽ കൊടുത്തു….കണ്ണീരണിഞ്ഞ മുഖം പ്രതീക്ഷിച്ച ഞാൻ ഇളിഭ്യനാവുന്ന കാര്യമാണ് നടന്നത് , ആ പൈസ അതുപോലെ എന്റെ കയ്യിൽ തിരിച്ചുതന്നു , എന്നിട്ട് വീട്ടിലേക്കു ആവശ്യമുണ്ടെന്നു തോന്നുന്ന കാര്യം ചെയ്യാൻ പറഞ്ഞു …എന്റെ കിളി ചെറുതായൊന്നു പോയി ,ഇന്നുവരെ വീട്ടിലേക്കുള്ള ആവശ്യങ്ങളെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം …പെങ്ങള്ക്ക് കാര്യം മനസിലായതിന്റെ ഒരു പുച്ഛം ചിരിയിലൂടെ എനിക്ക് സമ്മാനിച്ചു , നിന്നെ ഞാൻ എടുത്തോളാമെന്നു മനസ്സിൽ പറഞ്ഞു തിരിഞ്ഞുനടന്നു …

ഭക്ഷണം കഴിഞ്ഞപ്പോ മുതൽ ഞാൻ കുറെയേറെ ആലോചിച്ചു , വെറുതെ തലങ്ങും വിലങ്ങും നടന്നു എന്താണ് ആവശ്യമെന്നു പാളിനോക്കി …ഒരു കുന്തോം മനസിലായില്ല …അമ്മ തീരെ മൈൻഡ് തന്നതുമില്ല …എന്തൊരു കഷ്ടം ..!!

ഇതിപ്പോ സാലറി കിട്ടിയതിന്റെ ഫുൾ സന്തോഷം പോയതുപോലെയായി ..ബല്ലാത്ത ജാതി പണിയായിപ്പോയി …ഈ വീട്ടിലേക്കു ആവശ്യമുള്ളത് എല്ലാം കൂടെ വാങ്ങുവാൻ ഇപ്പൊ കിട്ടിയതിന്റെ 10 മടങ്ങെങ്കിലും വേണ്ടി വരും കാരണം ഒരു മിക്സിയും , പഴയ ടീവിയും , മോട്ടറും ,2 ഫാനും ഒഴിച്ച് മറ്റൊന്നും വീട്ടിലില്ല ..ഞങ്ങടെ വീട് കോൺക്രീറ്റ് ആണെങ്കിലും മുൻഭാഗം മാത്രമേ തേപ്പ്പണി ചെയ്തിട്ടുള്ളൂ ..ചെയ്യാനാണെങ്കിൽ ഒരുപാട് ഉണ്ടല്ലോ ദൈവമേ ..!! ഇന്നുവരെ ഇതിനെപ്പറ്റിയൊന്നും ഞാൻ ചിന്തിച്ചില്ല എന്നത് എന്നെ ലജ്ജിപ്പിച്ചു ….

കൂടുതൽ ആലോചിച്ചു തലപുകക്കാൻ ഞാൻ പിന്നെ കൂട്ടാക്കിയില്ല , നേരത്തെ എണീക്കണ്ടതല്ലേ ..കിടന്നു സുഖമായി ഉറങ്ങി ..പിറ്റേന്നും പത്രമൊക്കെ ഇടുമ്പോളും ചിന്ത ഇതുതന്നെ ആയിരുന്നു ..എങ്ങനെ എവിടെനിന്നും തുടങ്ങണം എന്നതാണ് കൺഫ്യൂഷൻ …ശബരിയോട് ചോദിച്ചു തിരുമാനിക്കാം എന്ന് മനസ്സിൽ കരുതി…..അങ്ങനെ ജോലി കഴിഞ്ഞു വീട്ടിലെത്തി , പതിവ് വിശ്രമത്തിനു നിൽക്കാതെ ഞാൻ ശബരിയുടെ വീട്ടിലേക്കു ഓടി , അവന്റെ അച്ഛൻ ചെടിക്ക് നനക്കുന്നുണ്ട് ,മുകളിലാണ് അവന്റെ റൂം ,ചെല്ലുമ്പോൾ ഫാനൊക്കെ ഹൈ സ്പീഡിൽ ഇട്ടു ചെങ്ങായ് നല്ല ഉറക്കത്തിലായിരുന്നു…

എണീപ്പിക്കൽ നിര്ബന്ധമായോണ്ട് ഒന്നും നോക്കിയില്ല ഉറക്കെ വിളിച്ചു അവന്റെ ഉറക്കം ഞാൻ നശിപ്പിച്ചു , എണീറ്റപ്പോൾ എന്നെ കണ്ടു അവനു കുരുപൊട്ടി …

” എന്താടാ മൈ ** രാവിലെത്തന്നെ കിടന്നു തൊള്ള കീറണത് ….?? ”

കണ്ണ് തിരുമ്മിക്കൊണ്ട് പാതി എണീറ്റു അവൻ ചോദിച്ചു …

“നീ ഒന്ന് എണീറ്റെ , എനിക്ക് സംസാരിക്കാനുണ്ട് …”

ഞാൻ സീരിയസ് ആയി പറഞ്ഞപ്പോ അവൻ എണീറ്റു ബ്രഷ് ചെയ്യാൻ തുടങ്ങി .ഞാൻ പൈസ കയ്യിൽ കൊടുത്തത് മുതൽ നടന്ന കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ..

അവൻ വാ കഴുകി വന്നു …

” ഞാൻ ആലോചിക്കട്ടെടാ , നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം ..”

അവൻ കാര്യമേറ്റപ്പോ എനിക്ക് സമാധാനമായി …ആ സമാധാനത്തിൽ അവിടെ അവന്റെകൂടെ ഇരുന്ന് ഒരു കുറ്റി പുട്ടും കറിയും കേറ്റിയാണ് തിരിച്ചുപോന്നത് ..വീട്ടിൽ വന്നു റെഡിയായി അധികം വൈകാതെ കോളേജിലേക്ക് തിരിച്ചു …പോകുന്ന വഴിക്കാണ് ശബരി ഒരു വമ്പൻ പ്ലാൻ എന്നോട് പറഞ്ഞത് …

” നമുക്ക് ഒറ്റയടിക്ക് ഒരു മലമറിക്കൽ നടക്കില്ല , പകരം കുറച്ചു വെയിറ്റ് ചെയ്തു ഒരു പരിപാടി പ്ലാൻ ചെയ്യാം …നീ ksfe യേ പറ്റി കേട്ടിട്ടുണ്ടോ …?? ”

ഞാൻ തലയാട്ടി ,

“അത് ഒരു ബാങ്ക് പോലത്തെ സംഭവമല്ലേ , അതിലെന്താ …?? ”

” അത് സർക്കാർ അധിഷ്ഠിതമായ ഒരു ഫിനാൻസ് സെറ്റ് അപ്പ് ആണ് , അവിടെ ചിട്ടി പരിപാടി ഉണ്ട് , അതിനു 2500 രൂപയൊക്കെ മാസ അടവുള്ള ചെറിയ ചിട്ടിയുണ്ടെന്നു അച്ഛൻ പറഞ്ഞു ,40 മാസം അടവ് വരും 1 ലക്ഷം രൂപ കിട്ടും ..നീ അതിനൊന്നു ചേർന്നോ കുറച്ചു കാലമെടുത്താലും കിട്ടുമ്പോൾ വീട്ടിലേക്കു കാര്യമായിട്ടെന്തെങ്കിലും ചെയ്യാലോ …അത് ok അല്ലേ ..??”

കോളേജിലേക്ക് കേറുന്ന സമയത്താണ് ഇത് പറഞ്ഞു തീർന്നത് , വണ്ടി നിർത്തി അവൻ എന്നോട് ഇത് ചോദിച്ചു നിർത്തി ..ഞാൻ ആലോചിച്ചു , 1 ലക്ഷം രൂപയോ , ഇപ്പൊ തന്നെ അത്രക്കൊക്കെ വല്ല്യേ പൈസയുടെ പരിപാടി എന്നെകൊണ്ട്‌ സാധിക്കുമോ …എന്റെ ടെൻഷൻ കണ്ടതുകൊണ്ടാകണം അവൻ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു . ” നീ പേടിക്കണ്ടഡാ , അച്ഛന്റെ കടയുടെ മോളിലാണത്രെ ഈ ഓഫീസ് ഉള്ളത് , എല്ലാതും അച്ഛൻ ചെയ്തോളും , നീ തുടങ്ങുമ്പോൾ ഒന്ന് പോയികൊടുത്താൽ മതി ….അച്ഛനൊക്കെ എല്ലാ പ്രാവശ്യവും ചെയ്യുന്നതാണ്‌ , നീ ഒന്ന് ചേർന്ന് നോക്ക് …”

അത് കേട്ടപ്പോൾ ഞാൻ കുറച്ചു സമാധാനപ്പെട്ടു …അപ്പൊ അങ്ങനെ നോക്കാം ,

” ok …അങ്കിൾ പറഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല , ഞാൻ ചേർന്നോളാം ..”

ഞാൻ അവനോടു പറഞ്ഞു ..അവനും ഹാപ്പി , കുറച്ചു കൺഫ്യൂഷൻ ഉണ്ടെങ്കിലും ഞാനും ഹാപ്പി ….അമ്മയോട് ഇന്നുതന്നെ പറയാമെന്നു ഉറപ്പിച്ചു താല്കാലികമായി ആ കാര്യം ഒഴിവാക്കി …

ക്ലാസിലിരിക്കുമ്പോൾ അതിനെപ്പറ്റി ആലോചിച്ചതേ ഇല്ല , പകരം ചിന്തിച്ചത് മറ്റൊരു കാര്യമായിരുന്നു …എന്നും എന്തിനും കൂടെയുള്ള ശബരിക്ക് എന്തെങ്കിലും ചെയ്യണമെന്ന ഒരു തോന്നൽ …അറിഞ്ഞാൽ അവനതു മുടക്കും പകരം പറയാതെ വാങ്ങണം ..പക്ഷെ എന്ത് വാങ്ങും..!!! വീണ്ടും കൺഫ്യൂഷൻ …അല്ലെങ്കിൽ അവനേം കൊണ്ട് പുറത്തുപോയി നല്ല ഫുഡ്‌ കഴിക്കാം, അതാകുമ്പോൾ കൊഴപ്പമില്ലല്ലോ , കളി കഴിഞ്ഞു ദിവസവും വിശന്നു വലഞ്ഞാണ് വീട്ടിൽ എത്താറുള്ളത് ഇന്നു പോണ വഴിക്ക് കാര്യമായിട്ട് എന്തെങ്കിലും കഴിച്ചേക്കാം …കുറച്ചു ചിക്കെൻ വാങ്ങി വീട്ടിലും കൊണ്ടുപോയാൽ ഉണ്ടാക്കി ശബരീടെ വീട്ടിലും കൊടുക്കാം… യെസ് ,അപ്പൊ അതും ഫിക്സ് ..!!!

ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കുമ്പോൾ പ്ലാൻ അവനോടു പറഞ്ഞു , അത് വേണോ എന്നായിരുന്നു അവന്റെ ഡൌട്ട് ..

” നമുക്ക് വീട്ടിലേക്കു വാങ്ങാം , അതാകുമ്പോൾ നല്ലോണം വാങ്ങി ഇഷ്ടം പോലെ കഴിക്കാലോ …ഹോട്ടലിൽ മുടിഞ്ഞ ബിൽ ആവും , ഇതാകുമ്പോ നോ പ്രോബ്ലം ..”

അവൻ കട്ടായം പറഞ്ഞപ്പോ ഞാൻ അത് സമ്മതിച്ചു , അത് പിന്നെ അങ്ങനെയല്ലേ വരൂ ..അവൻ പക്വമായ തീരുമാനങ്ങളെ എപ്പോളും എടുക്കാറുള്ളു ..

വൈകീട്ട് പ്രാക്ടിസിനു പോയി , ആദ്യം പതിവ് പരിപാടി 5 റൌണ്ട് ഓട്ടം , പിന്നെ കുറച്ചു വാം അപ്പ് എക്‌സസൈസ്‌ …പ്രതീക്ഷിക്കാത്ത സമയത്ത് കോച്ച് വരിവരിയാക്കി നിർത്തി ..അന്ന് കോച്ചിനോപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു ..

” എല്ലാവരും ബാറ്റ്സ്മൻ ,ബോളർ , ഓൾ റൗണ്ടർ എന്നീ ക്രമത്തിൽ നിൽക്കുക ..”

ഞാൻ ബോളെറിൽ നിൽക്കണോ ഓൾ റൗണ്ടറിൽ നിൽക്കണോ എന്നുള്ള സംശയത്തിലായി , അവസാനം ഓൾ റൗണ്ടറിൽ കേറി നിന്നു ..

” സോ പ്ലേയേഴ്സ് , ഇതാണ് സോനു , എന്റെയൊരു പഴയ ടീം മേറ്റ്‌ …അപ്പൊ ഇനി നമുക്ക് ടെക്നിക് പഠിക്കാം …അതിനു മുൻപ് കുറച്ചു ദിവസം എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും ടാലന്റ് മനസിലാക്കണം …അതിനായിട്ട് ഇപ്പൊ നമ്മൾ ചെയ്യണത് ഒരു 5 ഓവർ ഓരോ ബാറ്റസ്മാനും ബോളുകൾ നേരിടണം ,ഓരോ ഓവറും ഓരോ ബോളേഴ്‌സ് ചെയ്യും , ഓരോ ഓവറും നിങ്ങൾ നേരിടേണ്ടത് ഞാൻ പറയുന്ന രീതിയിലാണ്‌ ..അപ്പൊ എല്ലാരും റെഡി അല്ലേ ..? ബാറ്റസ്മാന്റെ പെർഫോമൻസ് ഞാനും ബോളേഴ്സിന്റെ സോനു നോക്കും , ബാക്കി എല്ലാം പിന്നീട് …..

എല്ലാവരും സമ്മതിച്ചു …മൊത്തം 13 പേർ , അതിൽ 5 ബാറ്റ്സ്മാൻ , 5 ബോളേഴ്‌സ് , 3 ഓൾ റൗണ്ടർ ഇങ്ങനെയാണ് വരി നിൽക്കുന്നത് ..ആദ്യം കോച്ച് വിളിച്ചത് രാഹുൽ എന്ന ബാറ്റസ്മാനെയും സുഹൈൽ എന്ന ബോളറും ആയിരുന്നു .. ആദ്യ ഓവറിനു മുൻപ് തന്നെ കോച്ച് രാഹുലിനോട് ഡിഫെൻഡിങ് ആണ് പറഞ്ഞത് , അവൻ അതുപോലെ ചെയ്തു …ഓരോ ഓവറും ഓരോ വിധത്തിൽ ബോൾ അറ്റൻഡ് ചെയ്യാൻ കോച്ച് നിർദ്ദേശിച്ചു ..സമയമെടുത്തുള്ള രീതിയാണ് കോച്ചിന്റെത് …അതുകൊണ്ടുതന്നെ അന്നത്തെ ദിവസം 2 ബാറ്സ്മാൻറെ കാര്യങ്ങൾ നോക്കാൻ മാത്രമേ സമയം കിട്ടിയുള്ളൂ …സോനു സാർ ബോളേഴ്സിന്റെ ഓട്ടം , ലാൻഡിംഗ് , ആക്ഷൻ ,ലെങ്ങ്ത് , ലൈൻ തുടങ്ങി എല്ലാം വളരെ സൂക്ഷ്മതയോടെ നോക്കുന്നുണ്ട് ..ഓരോ ടെക്നിക്കൽ പിഴവുകളും 2 ആളും ഡയറിയിൽ നോട്ട് ചെയ്യുന്നുണ്ട് , ബ്രേക്ക്‌ സമയത്ത് കോച്ചിന്റെ ആ ഡയറി നോക്കാൻ ചാൻസ് കിട്ടിയ ഞാൻ അന്തം വിട്ടു , ഓരോ പ്ലയെർസിനും വേണ്ടി 2 പേജുകൾ വീതം വിട്ടിട്ടുണ്ട് , ഒരു പേജിൽ മിസ്റ്റേക്ക് , അടുത്ത പേജിൽ ഹെഡിങ് ഇട്ടിരിക്കുന്നത് സൊല്യൂഷൻ ആണ് .അങ്ങനെ ഓരോരുത്തർക്കും വേറെ വേറെ ഉണ്ട് …ഭീകരാ !! ഞാൻ അറിയാതെ മനസ്സിൽ വിളിച്ചു പോയി , ഇത്രേം കാലം വെറും കണ്ടം ക്രിക്കറ്റ്‌ കളിച്ചു വല്ല്യേ ആളായി നടന്ന ഞങ്ങൾക്ക് കോച്ചിന്റെ രീതികൾ ഒരു ക്രിക്കറ്റ്‌ അക്കാഡമിയിൽ ചേർന്ന ഫീലാണ് നല്കിയത് ..

അന്ന് പ്രാക്റ്റീസ് കഴിഞ്ഞു പോകുന്നവഴിക്ക് ഞങ്ങൾ ചിക്കനും കുറച്ചു പത്തിരിയും വാങ്ങി പോയി , സാലറി കിട്ടിയതല്ലേ അവരെ ഞെട്ടിക്കാൻ വേണ്ടി കിട്ടിയ അവസരമല്ലേ ….വീട്ടിൽ പോയി ഞങ്ങൾ 2 ഉം ചേർന്ന് തന്നെ ചിക്കൻ കഴുകി വൃത്തിയാക്കി , ഫുഡ് എല്ലാർക്കും കൂടി എന്റെ വീട്ടിൽ നിന്നും കഴിക്കാമെന്ന് ശബരിയുടെ വീട്ടിലും അറിയിച്ചു ..അമ്മയുടെ സ്പെഷ്യൽ ചിക്കൻ ഫ്രൈ യുടെ കൂടെ പത്തിരിയും പിന്നെ ചോറും , 2 വീട്ടിലും ഉണ്ടാക്കിവെച്ചിട്ടുള്ള ഉപ്പേരിയും മറ്റും ചേർന്നൊരു ചെറിയ വൻ പാർട്ടി …അമ്മമാർക്കൊപ്പം ചിക്കൻ ഉണ്ടാക്കാൻ ഞങ്ങളുടെ സഹകരണവും , പതിവില്ലാതെ ഞങ്ങളുടെ പ്രകടനം കണ്ടു അന്തം വിട്ട് ഞങ്ങളുടെ രണ്ടു പെങ്ങന്മാരും എല്ലാം ചേർന്നപ്പോൾ ശെരിക്കും ഒരു സന്തോഷരാവ് തന്നെ ആയിമാറി ..അന്ന് ചിരിച്ചും കളിച്ചും കളിയാക്കിയും ആ സമയം കഴിഞ്ഞപ്പോൾ ഒരു ഉത്സവം കഴിഞ്ഞ പ്രതീതിയായിപ്പോയി …അന്ന് രാത്രി എന്റെ കിടക്കയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്റെയുള്ളിൽ നിറഞ്ഞുനിന്നത് അഭിമാനമായിരുന്നു ….ഒരു മാസം ഞാനെടുത്ത എല്ലാ അധ്വാനങ്ങളും ഈ ഒരു നിമിഷത്തിൽ ഞാനനുഭവിക്കുന്ന സന്തോഷത്തിലേക്ക് എത്തിച്ചേർന്നപോലെയൊരു തോന്നൽ …അന്നെന്റെ ഉറക്കം ഒരുപക്ഷേ അഭിമാനത്തിലുള്ള പുഞ്ചിരി നിറഞ്ഞുനിന്ന ഒന്നായിരിക്കും …

രണ്ടു ദിവസങ്ങൾക്കിപ്പുറമാണ് ശബരിയുടെ ചാൻസ് ആയതു , പതിവ് കലാപരിപാടികൾക്ക് ശേഷം പ്രാക്റ്റീസ് തുടങ്ങി …പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി അവനു കുറച്ചു ടെൻഷൻ ഉള്ളപോലെ തോന്നി …അവനെതിരെ ഒരു ഓവർ ബോൾ ചെയ്യാനുള്ളത് ഞാനായിരുന്നു ..എന്തോ ഞാൻ ചെയ്യുന്നില്ലെന്നു കോച്ചിനോട് പറഞ്ഞു ഒഴിഞ്ഞു ,പകരം അടുത്ത ബാറ്റസ്മാന് എറിയാനുള്ള അനുവാദം വാങ്ങി …ശബരി ബോളുകൾ വലിയ കുഴപ്പമില്ലാതെ നേരിട്ടു , ഡിഫെൻഡിങ് മാത്രമേ അവനു കുറച്ചു പ്രയാസം വന്നുള്ളൂ , ഓരോ ഷോട്ടിലുമുള്ള ഹെഡ് ബാലൻസ് , ഫൂട്ട് വർക്ക് , ഹാൻഡ്‌ പൊസിഷൻ ഒക്കെ കോച്ച് സൂക്ഷമായി വീക്ഷിക്കുന്നുണ്ടായിരുന്നു ,അതെല്ലാം ആ ഡയറിയിൽ കുറിച്ച് വെച്ചു അടുത്തയാളെ വിളിച്ചു …

എന്റെ ബോളിങ് അത്ര മികച്ചതായിരുന്നില്ല , അങ്ങേര് പറഞ്ഞ ലെങ്ങ്ത് വെച്ചു എല്ലാം എറിയാൻ പറ്റിയില്ല , എങ്കിലും മോശമെന്ന് പറയാനും ഇല്ലാത്ത രീതിയിൽ അത് തീർന്നുകിട്ടി …3 ഓവർ മൊത്തത്തിൽ ചെയ്യാനുള്ള അവസരം കിട്ടി .., പണ്ടത്തേതിൽ നിന്നുള്ള പ്രധാന മാറ്റം 3 ഓവർ എറിഞ്ഞിട്ടും വലിയ ക്ഷീണമൊന്നും ഉണ്ടായില്ല എന്നതാണ് ….പണ്ടത്തെ അവസ്ഥയിൽ 5 റൌണ്ട് ഓടി , വാം അപ്പ് കഴിഞ്ഞു ഇതും കൂടെ ആവുമ്പോൾ എന്നെ വല്ല സ്‌ട്രെച്ചറിലും കൊണ്ടുപോവേണ്ട അവസ്ഥയായിരുന്നു ..

അന്നത്തെ പ്രാക്റ്റീസ് കഴിഞ്ഞു കോച്ചുമാർ ഞങ്ങളെ വിളിപ്പിച്ചു , അവനോടു ബാലൻസ് ശെരിയാക്കാനുണ്ടെന്നും മറ്റുമായി പോരായ്മകളെല്ലാം അക്കമിട്ടു പറഞ്ഞുകൊടുത്തു ..

“ഈ ഇവാലുവേഷൻ കഴിഞ്ഞതിന് ശേഷം ടെക്നിക്കിൽ വേണ്ട മാറ്റങ്ങൾ ഞാൻ കാണിച്ചുതരാം , ഇപ്പൊ താൻ ഇത് അറിഞ്ഞിരിക്കുക ..”

പിന്നെ എന്റെ ഊഴമായിരുന്നു , എന്നോട് ഷോൾഡറിനും ,കയ്യിനുമുള്ള പവർ കൂട്ടണമെന്നാണ് പറഞ്ഞത് , എനിക്ക് അകെ ഉള്ളത് ഉയരത്തിന്റെ ആനുകൂല്യം മാത്രമാണ് , സ്ട്രെങ്ത് കൂട്ടേണ്ടത് അത്യാവശ്യമായിരിക്കുന്നു …കോച്ച് വീണ്ടും പ്രോട്ടീൻ പൌഡർ കാര്യം ചോദിച്ചപ്പോൾ ഞാൻ അതിനു പറ്റുന്ന അവസ്ഥയിലല്ലെന്നുള്ളത് പറഞ്ഞു , അപ്പൊ സോനു സാർ ഇടക്ക് കേറി എന്നോട് എന്റെ ദിവസത്തെ ഭക്ഷണശീലവും സാധാരണ ഉണ്ടാവാറുള്ള മെനുവും എല്ലാം മനസിലാക്കി …

” തനിക്ക് വേറൊരു കാര്യം ചെയ്യാമോ , രാവിലെ താൻ നേരത്തെ എഴുന്നേൽക്കുന്നതല്ലേ ആ സമയത്ത് തലേദിവസത്തെ പഴങ്കഞ്ഞിയിൽ തൈര് ചേർത്തു കഴിച്ച ശേഷം പൊക്കൊ , വന്നിട്ട് ബാക്കി ഉള്ള മെനു തന്നെ മതി …അത്യാവശ്യം ഫിസിക്കൽ ആക്ടിവിറ്റി ഉള്ളതുകൊണ്ട് തടിയിൽ പിടിച്ചുകിട്ടിയാൽ താൻ രക്ഷപ്പെട്ടു ..”

അങ്ങേര് പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി എപ്പടി എന്നുള്ള ഭാവത്തിൽ നിന്നു ..എനിക്ക് അത് ok ആയിരുന്നു ,പൈസ ചിലവില്ലാത്ത കേസല്ലേ ..അത് പൊളിക്കും ..!! എന്റെ മനസ്സിൽ ലഡ്ഡുകൾ പൊട്ടികൊണ്ടിരുന്നു …

തിരിച്ചു വീട്ടിലെത്തി ചിട്ടിയുടെ കാര്യം ആദ്യം അവതരിപ്പിച്ചു , സത്യത്തിൽ സാലറി കൊടുക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്ന അമ്മയുടെ ഭാവം ഇത് പറഞ്ഞപ്പോളാണ് ഉണ്ടായത് ..ചിലപ്പോൾ അത് കിട്ടിയാൽ ചെയ്യാവുന്ന കാര്യങ്ങൾ ആലോചിച്ചാകാം , അപ്പൊ ഈ ഐഡിയ ഇത്ര നല്ലതായിരുന്നോ ….ശബരിമോനെ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ് ഹനുമാൻ ….!! ഞാൻ പിന്നേം അംഗീകരിച്ചു ..

അത് വിജയിച്ചപ്പോ അടുത്ത കാര്യം എടുത്തിട്ടു , പഴംകഞ്ഞി @ 5.30 …വീട്ടിലേക്കുള്ള പാൽ അടുത്തുള്ള വീട്ടിൽ നിന്നും വാങ്ങാറാണ് , അത് രൂപമാറ്റം വരുത്തി കുറച്ചു തൈരും ,നെയ്യും എല്ലാം വീട്ടിൽ ഉണ്ടാവാറുള്ളതാണ് , ആ കാര്യം അപ്പൊ ഡബിൾ ok …ആ സന്തോഷത്തിൽ ശബരിയെയും കൂട്ടി ആൽത്തറയിൽ പോയിരിക്കുമ്പോളാണ് അമ്പലത്തിലെ പ്രതിഷ്ഠ ദിനത്തിന്റെ കാര്യങ്ങളെപറ്റിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത് , വരുന്ന 2മത്തെ ആഴ്ചയിലാണ് ആഘോഷം ..ഞങ്ങളൊക്കെ ആഘോഷമാണ് ഇത് …..മൊത്തത്തിൽ ഉത്സവലഹരിയിൽ ആയിപ്പോയി …ഇനി അതിന്റെതായ

കുറച്ചു കാര്യങ്ങൾ ഉണ്ട് ,പിരിവും ,നോട്ടീസ് അടിക്കലും , ക്ഷേത്രവും കുളവും വൃത്തിയാക്കലും ,പന്തൽ ഇടലും ഒക്കെ ചേർന്ന് തെരക്കിലാവാൻ പോവുകയാണ് പക്ഷെ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ അത് പ്രയാസം തോന്നില്ലല്ലോ …വീട്ടിലെത്തി ഫുഡ് കഴിക്കുമ്പോൾ ചോറ് എടുത്തുവെക്കാൻ അമ്മയെ പ്രത്യേകം ഓർമ്മിപ്പിച്ചിട്ടാണ് കെടക്കാൻ പോയത്‌ ..

സംഗതി പിറ്റേ ദിവസം തന്നെ ഞാൻ പഴങ്കഞ്ഞി പരീക്ഷണം തുടങ്ങിവെച്ചു ,പക്ഷെ അത് വിചാരിച്ചത്രക്ക് എളുപ്പമായിരുന്നില്ല …5.15 കഴിഞ്ഞ ശുഭമുഹൂർത്തത്തിലായിരുന്നു ആ സംഭവം ….തൈരിന്റെ പുളിയും പഴങ്കഞ്ഞിയുടെ ടേസ്റ്റും ആ സമയവും കൂടി ചേർന്ന് അതൊരു വല്ലാത്ത അനുഭവം ആയി , മുൻപ് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ഇതേ സാധനം അതും കാന്താരിമുളക് ചേർത്തു കുഴച്ചു ഒരു കുഴിയുള്ള പ്ലേറ്റിൽ , പക്ഷെ അത് വേനൽക്കാലത്തു രാവിലേ 11 മണിയൊക്കെ ആവുന്ന ടൈമിലായിരുന്നു ..എന്നാൽ ഇത്ര രാവിലെ കഴിച്ചപ്പോൾ വല്ലാത്ത മാറ്റം തന്നെയാണ് ഉണ്ടായത് ..ഒരു വിധം കഴിച്ചു തീർത്തു ഞാൻ സൈക്കിൾ എടുത്തിറങ്ങി …റമളാൻ നോമ്പ് സമയത്ത് രാവിലെ ഭക്ഷണം കഴിക്കുന്ന പതിവുണ്ടല്ലോ ഇന്നു വരെ അത് സുഖമുള്ള പരിപാടി ആണെന്നായിരുന്നു എന്റെ തോന്നൽ ഇപ്പൊ അതിനൊരു തീരുമാനമായി ….വയർ നിറഞ്ഞതുകൊണ്ടു സൈക്കിൾ ഓടിക്കാൻ സാധാരണ പോലത്തെ എളുപ്പം തോന്നിയില്ല , പക്ഷെ ഗുണമുണ്ടായത് എന്താണെന്നു വെച്ചാൽ പത്രമിട്ടുകഴിയുമ്പോളേക്കും വിശക്കുന്ന പ്രശ്നമുണ്ടായിരുന്നത് ഇതോടെ തീർന്നുകിട്ടി ..ആദ്യ ദിവസമല്ലേ എല്ലാ ദിവസവും കഴിച്ചേക്കാം തടി കൂടിയാൽ നല്ലതാണല്ലോ എന്ന് മാത്രം മനസിനെ പറഞ്ഞു പഠിപ്പിച്ചു …അല്ലെങ്കിൽ 2 ദിവസം കഴിയുമ്പോൾ മടുത്താലോ …!!

അന്നത്തെ കോളേജും പ്രാക്റ്റീസും കഴിഞ്ഞു നേരെ ഞങ്ങൾ വീട്ടിൽ ചെന്നു ചായ കുടിച്ചു ഡ്രസ്സ്‌ മാറ്റി പിരിവിനിറങ്ങി…അവരെല്ലാം രാവിലെ തുടങ്ങിയിരുന്നു ഞങ്ങൾക്ക് 15 വീടുകളോളമെ പോവാനുണ്ടായിരുന്നുള്ളു ..ശനിയാഴ്ചയും ഞായറുമെ ഞങ്ങൾക്ക് നേരാവണ്ണം അവരെ സഹായിക്കാൻ പറ്റുള്ളൂ .., അന്ന് അതിനുശേഷം ആൽത്തറയിൽ പോയിരുന്നു , എല്ലാം പ്രതിഷ്ഠദിന പ്ലാനിംഗ് ആണ് …പ്രായമുള്ള ആളുകളും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ പ്ലാൻ കമ്മിറ്റിയിൽ ഉണ്ട് ,എന്നാലും ഇങ്ങനെയുള്ള പരിപാടികളെല്ലാം നാട്ടിൽ ചെയ്യാനുള്ള ഡ്യൂട്ടി ചെറുപ്പക്കാർക്കല്ലേ , ഏൽപ്പിച്ച ജോലികൾ ഞങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു ..

പിന്നെയുള്ള ദിവസങ്ങൾ ശനിയാഴ്ച വരെ വളരെ പെട്ടെന്ന് തീർന്നു..രാവിലെ 5.30 മുതൽ 9 മണി വരെ ഒരുപാട് പരാക്രമങ്ങൾ ആയത്കൊണ്ട് ദിവസം തികയാത്തൊരു ഫീലാണ് എനിക്കുണ്ടായത് ….അതിനിടക്കൊരു ദിവസം ചിട്ടിയെപറ്റി കൂടുതൽ അന്വേഷിക്കുവാൻ ഞാൻ അങ്കിളിനോട് പറഞ്ഞിരുന്നു , തുടങ്ങുന്ന സമയത്തിനെപ്പറ്റിയും മറ്റും നമുക്കൊരു ഐഡിയ വേണമല്ലോ …ശനിയാഴ്ച് പോയി ചേരാനുള്ള പ്ലാനും ആലോചിച്ചുറപ്പിച്ചു ..

ശനിയാഴ്ച രാവിലെ പത്രമിടലൊക്കെ തീർത്തു വീട്ടിലെത്തി കുളിയും ഫുഡിങ്ങും എല്ലാം തീർത്തു അങ്കിളിന്റെ കൂടെ തന്നെ പോയി ksfe ഓഫീസിൽ ചെന്നു ..ചിട്ടി 2 മാസം മുൻപ് തുടങ്ങിയിട്ടുണ്ട് എങ്കിലും ചേരണമെങ്കിൽ 2 മാസത്തെ പൈസയും ഈ മാസത്തേയും ചേർത്തു കൊടുത്താൽ സാധിക്കുമെന്ന് അറിഞ്ഞു ..ചിട്ടിയുടെ അടവ് 2500 വെച്ചാണെങ്കിലും വിളിച്ചു എടുക്കുന്ന സിസ്റ്റം ആയതുകൊണ്ട് ആദ്യത്തെ കുറേ മാസങ്ങൾ 2000 ന് താഴെ മാത്രമേ അടവുണ്ടാവുകയുള്ളു എന്നറിഞ്ഞപ്പോൾ ഒരു സമാധാനമായി , ചെറിയ ആവശ്യങ്ങൾക്ക് എടുത്ത ശേഷം ബാക്കിയുള്ള 4000 രൂപ ഞാൻ അങ്കിളിന്റെ കയ്യിൽ ഏൽപ്പിച്ചു …മുൻപത്തെ പൈസ 1750 വെച്ചു 3500ഉം ഈ മാസത്തെ 1800 ഉം ആണ് കൊടുക്കാനുള്ള യഥാർത്ഥ തുക ..ബാക്കി അങ്കിൾ കൊടുത്തു….

” ഇനി നീ അത് തെരക്ക് പിടിച്ചു തരാനൊന്നും നിക്കണ്ട , ഞാൻ പൈസക്ക് ടൈറ്റ് വരുമ്പോ ചോദിക്കാം ,അപ്പൊ തന്നാൽ മതിട്ടോ ..”

ബാക്കി പൈസ പെട്ടെന്ന് കൊടുക്കണമെന്നുള്ള എന്റെ മനസ് വായിച്ചെന്നോണം അങ്കിൾ പറഞ്ഞു ..ഞാൻ തലകുലുക്കി ബസിൽ തിരിച്ചു പോന്നു …ഞാൻ വരാൻ കാത്തുനിക്കുകയായിരുന്നു ശബരി , അധികം വൈകാതെ ഞങ്ങൾ പിരിവ് ടീമിൽ ചേർന്ന് ഉച്ചവരെ ഓരോ വീട്ടിലും കേറി ഇറങ്ങി ..

” ടാ , എനിക്ക് കിക്ക് ബോക്സിങ് പഠിക്കണം ന്നൊരു ആഗ്രഹം …കുറച്ചു ദിവസായി ആലോചിക്കുന്നു , രാവിലെ നീ ജോലിക്ക് പോണ സമയത്ത് ഞാൻ ഇതിന് ചേർന്നാലോ …?? ”

ഇടക്ക് വെച്ചു അവൻ എന്നോട് ചോദിച്ചു ..കളിയായിട്ടാണോ എന്നറിയാൻ ഞാൻ മുഖം നോക്കിയപ്പോൾ അതല്ലെന്നു മനസിലായി ..

” പൊന്നു ചെങ്ങായ് , ഇതൊന്നും പഠിക്കാതെ നീ ഉണ്ടാക്കണ പൊല്ലാപ്പൊക്കെ നിനക്കും ഓർമയുണ്ടല്ലോ ല്ലേ ….ഇന്നുവരെ നീ ഉണ്ടാക്കണ തല്ലിൽ ഏറ്റവും ഇടി കിട്ടാറുള്ളത് എനിക്കാണ് ..ഇനി ഈ കോപ്പും കൂടെ പഠിച്ചിട്ടു അതിന്റെ അഹങ്കാരത്തിൽ അടുത്ത അടിയുണ്ടാക്കി എന്റെ ആരോഗ്യം കളയാൻ എനിക്കൊരു താൽപ്പര്യവും ഇല്ല , അതുകൊണ്ട് ഗംഗ ഇപ്പോ എങ്ങോട്ടും പോകണ്ട ….”

കുറച്ചു സമയത്തേക്കു ഞാൻ മണിച്ചിത്രതാഴിലെ സുരേഷ് ഗോപിയായി …അല്ലെങ്കിലും അടി എന്ന് കേക്കുമ്പോ ഓടി രക്ഷപ്പെടാനാണ് ഞാൻ നോക്കാറ് , ഇവടെ ദേ ഒരുത്തൻ പൈസ കൊടുത്തു തല്ല് വാങ്ങാൻ പോകുന്നു …ഓരോ പൂതികൾ .!!!! പണ്ടൊക്കെ മറ്റുള്ളവർ മണ്ണപ്പം ചുട്ടുകളിക്കുന്ന സമയം തൊട്ടു ഞങ്ങടെ കളി ഗുസ്തിയായിരുന്നു , അവന്റെ കട്ടിലിൽ കേറി കിടന്നു ഗംഭീര മല്ലയുദ്ധം …അന്നുണ്ടായിരുന്ന പുരാണസീരിയൽ കണ്ട്‌ അതുപോലെ ഓരോരുത്തരായി സ്വയം കരുതിയാണ് യുദ്ധം , എനിക്ക് അത്ര ആഗ്രഹമുണ്ടായിട്ടല്ല ആ നാറിക്ക് ഇഷ്ടപ്പെട്ട കളി ആയതുകൊണ്ട് വേറെ ഓപ്ഷൻ ഇല്ല … അങ്ങനെ എന്നും ജയിച്ചു ജയിച്ചു അവനു മടുത്തപ്പോളാണ് ഞങ്ങൾ ക്രിക്കറ്റിലേക്കു തിരിഞ്ഞത് ….

ഇനിയിപ്പോ ഇതൊക്കെ പഠിച്ചു തല്ലുകൂടാൻ ആരും കിട്ടാത്തപ്പോ എന്റെ മണ്ടക്കിട്ടു കൊട്ടുമോ എന്നുള്ള കാര്യം അറിയില്ല …

” ഞാനെന്തായാലും പോവാൻ തിരിച്ചുമാനിച്ചെട , അതിന്റെ ട്രെയിനിംഗ് നമുക്ക് ലൈഫിൽ പിന്നീടും ഉപകാരപ്പെടും അത്രേം അടിപൊളി ട്രെയിനിങ്ങാണ് ..രണ്ടു വർഷം കൂടെ കഴിഞ്ഞാൽ ഞാനും ജോലിയെന്തെങ്കിലും നോക്കേണ്ടിവരും അല്ലെങ്കിൽ അച്ഛന്റെ കട ഒന്നുകൂടി വലുതാക്കി അവിടെ കൂടേണ്ടിവരും …അപ്പൊ ഇതിനൊന്നും സമയമോ ചിലപ്പോൾ ഇപ്പോളുള്ള മൂടോ ഉണ്ടാവണമെന്നില്ല ..അതുവരെ ഇങ്ങനുള്ള പ്രന്തൊക്കെ നടക്കട്ടെ ..””

അവൻ പറഞ്ഞത് കേട്ടപ്പോൾ അത് ശെരിയാണല്ലോ എന്ന് എനിക്കും തോന്നി …അല്ലെങ്കിലും അവൻ അങ്ങനുള്ള കാര്യത്തിലൊക്കെ വളരെ ചിന്തയുള്ളവനാണ്..അവനു സന്തോഷമുള്ള ഇത്തരം കാര്യങ്ങൾ ഏറ്റവും വേഗത്തിൽ ചെയ്യാനാണ് എപ്പോളും ശ്രമിക്കാറ് …18 വയസ് തികഞ്ഞ ദിവസം പോയി അവൻ ലൈസൻസിന് കൊടുത്തു അതും കാറും ബൈക്കും ഒരുമിച്ച് , പണ്ട് 10 കഴിഞ്ഞു സയൻസ് എന്നും പറഞ്ഞു അമ്മമാർ കടിപിടി കൂടിയപ്പോൾ മൂപ്പർ എന്നേം കൂട്ടി പോയി നേരെ ഹ്യൂമാനിറ്റീസിന് അപ്ലൈ ചെയ്യിച്ചു ,അത് ഒരു പ്രശ്നമല്ലാത്ത രീതിയിൽ വീട്ടിൽ സോൾവ്‌ ചെയ്തു …ഞാൻ ആലോചിച്ചെത്തുമ്പോളേക്കും ഒന്നുകിൽ അമ്മ മുടക്കും , അല്ലെങ്കിൽ സാഹചര്യം മുടക്കും ..ചെറുപ്പത്തിൽ ചിത്രം വര പഠിക്കാനുള്ള ആഗ്രഹം മുളയിലെ നുള്ളേണ്ടിവന്ന കഥ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ ..ഒരുതരത്തിൽ ആഗ്രഹങ്ങൾ ചെറുതോ വലുതോ ആയിക്കോട്ടെ അത് സാധിക്കുന്നവൻ ഭാഗ്യവാനാണ് …..Alkemist കഥയിൽ പറഞ്ഞത് പോലെ ‘നിങ്ങൾ ഒരു കാര്യം നേടണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നേടാൻ ഈ ലോകം മുഴുവൻ കൂടെ നിൽക്കും ‘.. അപ്പൊ കിക്ക് ബോക്സിങ് എങ്കിൽ അത് , ചെക്കൻ പോയി പഠിക്കട്ടെ ….അല്ലപിന്നെ ..

അന്ന് പിരിവ് ഞങ്ങൾ 4 മണിക്ക് നിർത്തി , മറ്റുള്ളവരോട് തുടർന്നോളാൻ പറഞ്ഞു ….ഞങ്ങൾവീട്ടിൽ പോയി ചായ കുടിച്ചു തോർത്തും ജെട്ടിയും എടുത്തു എന്റെ നീന്തൽ പരിശീലനത്തിനായി കുളത്തിൽ പോയി …

ഇപ്പൊ അത്യാവശ്യം കുഴപ്പമില്ലാണ്ട് നീന്താൻ പറ്റുന്നുണ്ട് , ഇടക്ക് ആ തെണ്ടി വെള്ളത്തിനടിയിൽ കൂടി വന്നു മുക്കുമ്പോളല്ലാതെ സ്വന്തം മുങ്ങിത്താഴാറില്ല ….അതുകൊണ്ടുതന്നെ ഇപ്പോളും കുളത്തിൽ പോയി വന്നാൽ പിന്നെ അന്ന് വേറെ വെള്ളമൊന്നും കുടിക്കേണ്ടി വരാറില്ല ..അതുപോലെ മാറ്റമില്ലാത്ത വേറൊന്ന് കൂടി ഉണ്ട് , എപ്പോളെല്ലാം വെള്ളത്തിൽ ഇറങ്ങുന്നുവോ അപ്പോളെല്ലാം ചെറുതായെങ്കിലും ഒരു നീറ്റൽ ഇടനെഞ്ചിലെവിടെയോ ഫീൽ ചെയ്യും , കാരണം വേറൊന്നുമല്ല കീർത്തനയെ കുറിച്ചുള്ള ഒരു നീറ്റൽ ..എത്ര വെറുക്കാനും മറക്കാനും ശ്രമിച്ചാലും വേറൊരു പെണ്ണിന് സ്ഥാനം കിട്ടുന്നത് വരെയെങ്കിലും ഏതൊരു നഷ്ടപ്രണയവും ഓര്മപ്പെടുത്തികൊണ്ടിരിക്കും ….

അന്നും നീരാടലും കുളിയെല്ലാം കഴിഞ്ഞു ഞങ്ങൾ തിരികെ പോവുമ്പോളും ശാന്തിച്ചേച്ചിയുടെ വീട്ടിൽ കേറി ഒരു കട്ടൻ ചായയൊക്കെ കുടിച്ചാണ് പോയത്‌ …അവർ 2ഉം കൂടെ കോഴിക്കൂടെല്ലാം വൃത്തിയാക്കുകയായിരുന്നു ..കണ്ടപ്പോൾ കുറച്ചു മുട്ട കൂടി അവിടെ നിന്നും എടുത്തു , മുട്ട ഞങ്ങൾക്ക് ഫ്രീ ആണ് , ചേച്ചീ ഇങ്ങോട്ടും അമ്മ ഇങ്ങോട്ടും പൈസക്കണക്ക് നോക്കാറില്ല …

” നീ 2 മുട്ടയും പഴങ്കഞ്ഞിയും തിന്നാൻ തൊടങ്ങീട്ടും തടി വന്നിട്ടൊന്നും ഇല്ലല്ലോട മനൂ ….” ചേച്ചീ എന്നെയൊന്നു താങ്ങി …

” ഹഹ , കറക്റ്റ് …എനിക്കും ഇതേ ഡൌട്ട് ഉണ്ട് ചേച്ചീ ..ഇവന്റെ വയറ്റിലുള്ള കൊക്കപുഴുവാണ് എല്ലാം തിന്നുന്നതെന്ന തോന്നുന്നേ ….”

ശബരി നാറി കൂടി സപ്പോർട്ട് ചെയ്തു ,എന്നിട്ട് അവർ മൂന്നും കൂടി എന്നെനോക്കി ചിരിച്ചു ..

” അതൊക്കെ വരും …നോക്കിക്കോ , എന്റെ ഈ 6 അടിയിൽ വണ്ണം കൂടെ വന്നാൽ ഇപ്പൊ ആളായി നടക്കുന്ന പലരും എന്റെ മുന്നിൽ മുട്ടുമടക്കും ….

ഞാൻ വെറുതെ ഒന്ന് വെല്ലുവിളിച്ചു , അല്ലെങ്കിലും ഇത്രേം കഴിക്കുന്നുണ്ടെങ്കിലും ഇതൊക്കെ കാര്യത്തിൽ പെടുമോ എന്നുള്ളത് എന്റേം സംശയമാണ്….ഇതുവരെ ഇല്ലാത്ത തടിയിപ്പോ എങ്ങനെ ഉണ്ടാകുമോ എന്തോ …!!!

” അത്ര മോശൊന്നും അല്ലാട്ടോ , ഇവർ വെറ്തെ കളിയാക്കണതാണ് …അല്ലെങ്കിലും ആൺപിള്ളേർക്കു തടിയും താടിയും മീശയും മാത്രോന്നും ഉണ്ടായിട്ട് കാര്യല്ല , പേഴ്സണാലിറ്റി അല്ലേ വേണ്ടത് …എനിക്കങ്ങനാ തോന്നുന്നേ …”

നിത്യ എന്നെയൊന്നു സപ്പോർട്ട് ചെയ്തു …

” അവിടേം മാർക്ക്‌ പോയില്ലേ , പേഴ്സണാലിറ്റിയും ഈ ചെങ്ങായിക്ക് എന്താന്നുകൂടി അറിയൂല …തടിയും ഇല്ല താടിയും മീശയും പേഴ്സണാലിറ്റിയും ഒന്നും ഇല്ല ,ആകെയുള്ളത് ഈ കൊന്നത്തെങ്ങിന്റെ നീളം മാത്രമാണ് ….”

ശബരി വീണ്ടും എനിക്കിട്ടു കൊട്ടികൊണ്ടിരിക്കുകയാണ് …അല്ല ഈ പന്നിക്ക് എന്ത് കോപ്പാണ് വേണ്ടത് , കൂടെ നടന്ന് പണി തന്നോണ്ടിരിക്കുകയാണല്ലോ ദൈവമേ ..!! എന്റെ കണ്ട്രോൾ മൊത്തം പോയി ,

അറിയുന്നതാണെങ്കിലും ലേഡീസിന്റെ മുന്നിൽന്നു കളിയാക്കിയപ്പോൾ എനിക്ക് വല്ലാത്ത insult തോന്നി…എന്റെ മുഖം കറുത്തു , അവരോടെല്ലാം ദേഷ്യപ്പെടുമോ എന്നുള്ള പേടിയിലോ എന്തോ പെട്ടെന്ന് ഇറങ്ങി നടക്കാനാണ് എനിക്ക് തോന്നിയത് ..ഞാൻ തോർത്തെടുത്തു തോളിലിട്ടു , മുട്ട പൊതിഞ്ഞ കവറും എടുത്തു തിരിഞ്ഞ് നോക്കാതെ നീട്ടി വലിച്ചു നടന്നു , പിന്നിൽ അവർ വിളിക്കുന്നതൊക്കെ ഞാൻ കേട്ടെങ്കിലും അവര്ക്ക് മറുപടി കൊടുക്കാത്തതിന് പ്രഷർ കാരണം വേറൊന്നും ശ്രദ്ധിക്കാൻ പോയില്ല ..

വീട്ടിലെത്തി സാധനങ്ങൾ അടുക്കളയിൽ വെച്ചു നേരെ റൂമിൽ പോയി കിടന്നു , ദേഷ്യം മൂക്കിൻത്തുമ്പിലെത്തിയിട്ടാണെന്ന് തോന്നുന്നു മൂകിന്റെ അറ്റത്ത് ഒരു ചൊറിച്ചിൽ ..നീണ്ടു നിവര്ന്നു കിടന്നു ചിന്തിക്കാൻ തുടങ്ങി ..എന്ത് വന്നാലും തടിക്കണമെന്നുള്ള വാശി തലയിൽ കേറി ….അങ്ങനെ ആലോചനയിൽ ആ കിടപ്പ് കിടക്കുമ്പോളാണ് അമ്മയുടെ വിളി കേട്ടത് ..

“” നിന്നെ ശബരി വിളിക്കുന്നു , അവൻ ദേ പുറത്തുണ്ട് ..

” ഞാൻ എങ്ങോട്ടും ഇല്ല എന്ന് പറഞ്ഞേക്ക്….”

ഞാൻ ഉള്ള മസിലും പിടിച്ചു കെടന്നു ..

” ങേ …എങ്ങോട്ടും ഇല്ലെന്നോ , അത് പതിവില്ലാത്തതാണല്ലോ……!! അടേം ചക്കരേം തെറ്റിയോ …!????”

ആ ഗോൾ അനിയത്തീടെ വകയായിരുന്നു ….ഈ കുരുപ്പൊക്കെ തലയിൽ കേറി നിരങ്ങാൻ തുടങ്ങിയോ …ഇന്നു അല്ലേലും എന്റെ കഷ്ടകാലം പിടിച്ച ദിവസമാണ് ..കോപ്പ് .. പിന്നെ ശബ്ദമൊന്നും കേട്ടില്ല , പകരം കൊടുങ്കാറ്റ് പോലൊരു സാധനം റൂമിൽ വന്നു എന്നെ തോളിൽ ഇട്ടു തിരിച്ചെറങ്ങി , എന്താണെന്നു മനസിലായല്ലോ ല്ലേ , ഞാനൊരു ഭാരം കുറഞ്ഞ സാധനമായതുകൊണ്ടു ഈ പട്ടിക്കു എന്നെ പുഷ്പം പോലെ പൊക്കിയെടുക്കാൻ പറ്റും ..ഞാൻ കുറേ കുതറിനോക്കി ,വെറുതെ ആയിപ്പോയി ..!! നേരെ വീടിന്റെ മതിലിൽ ഇറക്കി കോളറിൽ കുത്തിപ്പിടിച് കാലിന്റെ തുടയിൽ അമർത്തി നുള്ളിപ്പറിച്ചു ,

” ആാ …..”എന്റെ ജീവൻ പോയി ..

” എന്നാടാ മൈരേ നീ ഇത്രയ്ക്കു വല്ല്യേ ആളായിപ്പോയത് …അ വന്റൊരു പൂറ്റിലെ ദേഷ്യം , ആവശ്യമുള്ളിടത്തൊന്നും കാണാറില്ലല്ലോ ഈ ഷോ …അപ്പൊ പ്രശ്നം തീര്ക്കാൻ കൂടെ ആള് വേണം …തമാശക്ക് കേക്കുമ്പോ ഒരുമാതിരി പട്ടിഷോ ….!! നിന്റെ കൂടെ നടന്നു ,നിന്റെ എല്ലാ പ്രശ്‍നോം സോൾവ്‌ ചെയ്യുന്നതിന് നീ ഇങ്ങനൊക്കെ തന്നേണ് തിരിച്ചു തരേണ്ടത് …”

അതും പറഞ്ഞു അവൻ അങ്ങോട്ട്‌ തിരിഞ്ഞിരുന്നു …പക്ഷെ അവൻ പറഞ്ഞതിലെ അവസാന വാചകം എന്നെ ഞെട്ടിച്ചു …

” ഓഹ് , നീയപ്പോ കണക്കുപറയുകയാണോ …?? എന്റെ കൂടെ നടന്നു പ്രശ്നങ്ങൾ തീർക്കുന്നതൊക്കെ ഇങ്ങനെ മനസ്സിൽ കെടക്കുന്നുണ്ടല്ലേ …പിന്നെ അതിന്റെ മോളിൽ നീ തന്നെ എന്നെ കളിയാക്കുമ്പോൾ എനിക്ക് പ്രതികരിക്കാൻ പോലും പറ്റില്ലെന്ന് എനിക്കറിയില്ലായിരുന്നു , എല്ലാർക്കും എന്തും പറയാവുന്ന ഒരാളായി ഞാൻ ഇങ്ങനെ ഇരിക്കുന്നതാണ് നിനക്ക് കൂടി ഇഷ്ടം ല്ലേ ..???

ഞാനെന്റെ കണ്ട്രോൾ മൊത്തം പോയി അവനോടു അലറി ..അവന്റെ മുഖം വലിഞ്ഞു മുറുകി , പല്ലുകൾ കടിച്ചുപിടിച്ചു എന്റെ കഴുത്തിൽ മുറുക്കി , പിന്നെ നിലത്തു അമർത്തി നാല് ചവിട്ട് ചവിട്ടി അവന്റെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി ..എനിക്കും ആ ഒരു ദേഷ്യത്തിൽ അവന്റടുത്തു പോകാൻ പറ്റിയില്ല ,കുറച്ചു സമയം അവിടെത്തന്നെ ഇരുന്ന ശേഷം ഞാൻ എന്റെ റൂമിൽ പോയിരുന്നു ..

അര മണിക്കൂറോളം ചുമ്മാ കെടന്നു , അപ്പോളേക്കും വിളക്ക് കൊളുത്തുന്ന ടൈമിൽ കെടക്കാൻ പാടില്ലെന്ന ഉത്തരവ് അമ്മ അവർത്തിച്ചതുകൊണ്ടു ഞാൻ മെല്ലെ എഴുന്നേറ്റു…ആകെയൊരു സുഖമില്ലായ്മ , മനസ് വല്ലാതെ മുറിപ്പെട്ടിരിക്കുന്നു അത് ശബരിയോടുള്ള പിണക്കം കാരണമുള്ളതാണെന്നു എനിക്കുതന്നെ അറിയാവുന്ന സ്ഥിതിക്ക് അത് തീർക്കണമല്ലോ , ഒന്നും നോക്കിയില്ല നേരെ വെച്ചടിച്ചു …ചെന്നപ്പോൾ മൂപ്പർ ഗെയിം കളിച്ചിരിക്കുന്നുണ്ടായിരുന്നു , എന്നെ കണ്ടപ്പോൾ ഒരു മിനിറ്റ് എന്നും പറഞ്ഞു ബനിയൻ എടുത്തിട്ടു ..

” ബാ പോവാം …”അവൻ പറഞ്ഞു ..

ഞാൻ മറുപടി പറഞ്ഞില്ല ,പകരം തിരിഞ്ഞ് നടക്കുകയായിരുന്ന അവന്റെ നടുമ്പുറം നോക്കി ഒരു ചവിട്ട് കൊടുത്തു , പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ട് ഒന്ന് മുന്നോട്ടാഞ്ഞ ശേഷം എന്റെ നേർക്ക്‌ തിരിഞ്ഞ് ഓടി വന്നു അലറി ..

“എടാ പരനാറി ..!!!!എന്നെ ചവിട്ടാൻ മാത്രം ആയോ നീ ..”

കോപ്പ് ..!! ഞാൻ പേടിച്ചില്ല , തിരിച്ചും കോർത്തു ..

” നീയെന്നെ അവരുടെ മുന്നിൽ വെച്ചു ഊമ്പിച്ചില്ലേ ..അതിനുള്ളതാടാ മൈരേ അത് …””

ഓഹോ എന്നും പറഞ്ഞു അവൻ എന്റെ നേർക്ക്‌ കുതിച്ചു അത് ഞാൻ പ്രതീക്ഷിച്ചിരുന്നു, കട്ടിലിലിലേക്ക് വീണു പണ്ടത്തെ പോലെ ഒരു ഗംഭീര മല്ലയുദ്ധം തന്നെ നടത്തി ക്ഷീണിച്ചു അവശരായപ്പോൾ കുറേ ചിരിച്ചു മണ്ണുക്കപ്പി…പിന്നെ പരസ്പരം സോറി പറഞ്ഞു അതുപോലെ കിടന്നു …

” വേറാര് എന്ത് പറഞ്ഞാലും എനിക്ക് വല്ല്യേ പ്രശ്നോന്നും തോന്നാറില്ല കാരണം അതിനുള്ള റിപ്ലൈ കൊടുക്കാൻ എനിക്ക് പറ്റിയില്ലേലും നീയുണ്ടെന്നു അറിയാലോ , പക്ഷെ ആ നീ തന്നെ കളിയാക്കി പറഞ്ഞപ്പോ എനിക്കെന്തോ ഒരുമാതിരി തോന്നിപ്പോയി …അതാ ഞാൻ വേഗം പോന്നത് …”

ഞാൻ കറങ്ങുന്ന ഫാനിലേക് നോക്കികൊണ്ട്‌ അവനോടു പറഞ്ഞു ..

” ഒന്ന് പോടാ മൈ** , നീയെന്നെ ആദ്യായിട്ടാണല്ലോ കാണണത് …ഞാൻ മനപൂര്വ്വം പറഞ്ഞത് തന്നാണ് , എന്തിനാണെന്നല്ലേ ഒരാൾ നമ്മളെ ആക്രമിക്കുമ്പോൾ അതിൽനിന്നും ഒളിച്ചോടുകയല്ല വേണ്ടത് , അത് നേരിടണം ..അപ്പോളെ ഈ ടൈപ്പ് അവസ്ഥകൾ നേരിടാൻ കഴിയുള്ളൂ , ഒളിച്ചോടുന്നവൻ എന്നും ഒളിച്ചോടിക്കൊണ്ടേയിരിക്കും എന്ന് വിവരമുള്ളവർ പറയുന്നത് നീ കേട്ടിട്ടില്ലേ …ഇന്നിതൊട്ടെങ്കിലും പ്രഷർ വരുന്ന സന്ദർഭങ്ങളെ നീ ധൈര്യത്തിൽ ഫേസ് ചെയ്യ് , നിന്റെ കുറവുകളെ നീ തന്നെ ആദ്യം അംഗീകരിക്ക് ,എന്നിട്ട് ആരെങ്കിലും കളിയാക്കുമ്പോൾ അത് ആ രീതിയിൽ അംഗീകരിച്ചു തിരിച്ചും കളിയാക്കിക്കോ ..പക്ഷെ ഇതിലൊക്കെ നീ ശ്രദ്ധിക്കണ്ട ഒരേ ഒരു കാര്യം നീ തിരിച്ചു പറയുന്ന വാക്കുകളൊന്നും മറ്റുള്ളവന്റെ ഹൃദയം തകർക്കാൻ ശക്തിയുള്ള ഒന്നാവരുത് .. …അത് പ്രയാസമുള്ള കാര്യം തന്നെയാണ്‌ സംശയമില്ല…!!!! പിന്നെ എതിർക്കേണ്ടത് വാക്കിനെയാണ് അല്ലാതെ ബലഹീനതയെ അല്ല , ഇതൊക്കെ ഞാനും പലയിടത്തും വായിച്ചും കേട്ടും പരിചയിച്ച കാര്യങ്ങൾ തന്നെയാണ്, ഒരു പരിധി വരെ അത് പ്രാവർത്തികമാക്കാൻ എനിക്കും സാധിക്കാറില്ല പക്ഷെ ഇതാണ് അതിന്റെ രീതി …നിന്നോടും ഇതൊക്കെ പല സമയത്ത് പറഞ്ഞിട്ടുള്ളതാണ് ഈ കാര്യങ്ങൾ ,ഇതുവരെ നീ അതിനു ശ്രമിച്ചില്ല ..ടാ കോപ്പേ നീ അന്ന് ചാവാൻ നോക്കിയില്ലേ അതിന്റത്ര പ്രയാസമുള്ള കാര്യമല്ല ഒരു പ്രശ്നത്തിനെ ഫേസ് ചെയ്യാ എന്നുള്ളത് ..ഒന്ന് രണ്ടു വട്ടം ധൈര്യത്തിൽ നേരിടുമ്പോ അത് ശെരിയായിക്കോളും ..അത്രേള്ളു …””

അവൻ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി , പറയുന്ന കാര്യങ്ങൾ ശെരി തന്നെയാണ് …ഇനി ഒന്ന് ശ്രമിച്ചു നോക്കണം , ആ സമയമുണ്ടല്ലോ നോക്കാം ..!!

വൈകാതെ ഞങ്ങൾ ആൽത്തറയിൽ പോയി പതിവ് പരിപാടികളിൽ മുഴുകി….ഈയിടെയായി പരിപാടികളുടെ പ്ലാനിംഗ് ആയതുകൊണ്ട് വൈകിയേ തിരിച്ചെത്താറുള്ളു , അമ്പലക്കാര്യമായതുകൊണ്ടു അമ്മ ഒന്നും പറയാറില്ല .. പ്രതിഷ്ഠാദിനത്തിന്റെ കാര്യപരിപാടികൾ മുൻപേ തിരുമാനമായ കുറച്ചെണ്ണം ഉണ്ട് , അതിൽ പഞ്ചാരിമേളം , വാദ്യഘോഷങ്ങൾ , അരങ്ങേറ്റങ്ങൾ എന്നിവയും , നാട്ടിലെത്തന്നെ നൃത്ത അദ്ധ്യാപകരുടെ ശിഷ്യന്മാർ ചേർന്ന് നടത്തുന്ന നൃത്തനൃത്ത്യങ്ങളും ,അല്ലാതെ താല്പര്യമുള്ളവരുടെ ഡാൻസും , സംഗീതാർച്ചനയും, അമ്പലത്തിലെ പ്രതിഷ്ടാദിന സ്പെഷ്യൽ പൂജകളും എല്ലാത്തിനും അങ്ങനെ സ്ഥിരം രീതിയുണ്ട് …….

, പങ്കെടുക്കുന്നവരും സ്പോണ്സർമാരും , സമയവും , ബാക്കി സ്റ്റേജ് ,സൗണ്ട് ,നോട്ടീസ് ,ഫുഡ്‌ , ലൈറ്റ് , തുടങ്ങി എല്ലാകാര്യങ്ങളും അതതു വർഷം പ്ലാനിംഗ് ആണ് ….ഇതുവരെയുള്ള സമയം കൊണ്ടുതന്നെ ഏതാണ്ട് കാര്യങ്ങളെല്ലാം ഫിനിഷിംഗ് ആയിതുടങ്ങി ..അമ്പലക്കമ്മിറ്റി തന്നെയാണ് എല്ലാ കാര്യങ്ങളുടെയും മെയിൻ തിരുമാനം എടുക്കാറുള്ളത് , രണ്ടു മൂന്നു ആഴ്ച ബാക്കിയുള്ളപ്പോൾ ആൽത്തറയിൽ സ്ഥിരം കൂടുന്ന എല്ലാവരോടും പ്ലാനിന്റെ കരടുരൂപം പറഞ്ഞു അതിന്റെ ചുമതലകൾ ഏൽപ്പിക്കുന്നതാണ് ഇവുടുത്തെ ശൈലി ..

ഞങ്ങളുടെ പെങ്ങന്മാരും , നിത്യയും എല്ലാം ആ ദിവസം ഡാൻസ് ചെയ്യാറുള്ളവരാണ് , ഞങ്ങൾക്കാണെങ്കിൽ പിടിപ്പതു പണിയാണ് , അമ്പലത്തിലെ കായികമായ പണികൾക്ക് പുറമേ വരുന്ന സുന്ദരി പെൺകുട്ടികളെ വായ്‌നോക്കാനും സമയം കണ്ടെത്തണം…, വരുന്നതിൽ അധികവും പെങ്ങന്മാരുടെ കൂട്ടുള്ള ഏതെങ്കിലുമാവുമെങ്കിലും അറിഞ്ഞാലും ഞങ്ങളോട് ഇവർ ബഹളമൊന്നും ഉണ്ടാക്കിയിരുന്നില്ല ,അവര്ക്ക് തിരിച്ചു നോക്കാനും പറ്റുന്നുണ്ടല്ലോ എന്ന് കരുതിയാവണം … എല്ലാംകൊണ്ടും രാവിലെ നേരത്തെ മുതൽ രാത്രി വരെ നീളുന്ന മഹാമഹം ..

തിരക്കുകളുടെ ദിവസങ്ങൾ വീണ്ടും , അമ്പലപരിസരവും ,കുളവും വൃത്തിയാക്കൽ ,സ്റ്റേജ് കെട്ടൽ , ഭക്ഷണം കൊടുക്കാനുള്ള ഷെഡ്ഡ് റെഡിയാക്കൽ തുടങ്ങി നൂറു കൂട്ടം പണികൾ …പക്ഷെ നൂറുകണക്കിന് ആളുകൾ ഉള്ളതുകൊണ്ട് അത് പ്രയാസമുള്ളതായില്ല ..അങ്ങനെ പ്രതിഷ്ടാദിനത്തിന്റെ തലേദിവസം വന്നെത്തി….പെങ്ങൾസ് ടീം എല്ലാം പ്രാക്റ്റീസും കളിയുമായി എപ്പോഴും ഏതെങ്കിലും വീട്ടിലായിരിക്കും ..നിത്യ ഇവരോടൊപ്പം ഒരു ഡാൻസുണ്ട് , സിംഗിൾ ആയി വേറെയും ഉണ്ട് , ഇവരാണെങ്കിൽ ഗ്രൂപ്പിന് പുറമേ ഇവർ 2 ഉം മാത്രം വേറേം കളിക്കുന്നുണ്ട് …അന്ന് രാവിലെയും 2 ദിവസം മുൻപുമായി തോരണങ്ങളും ,ലൈറ്റ് മാലകളും തൂക്കിക്കഴിഞിരുന്നു ,ആവശ്യമുള്ളവർക്ക് ഈ ദിവസം മുതൽ ഭക്ഷണമുണ്ട് …ഉച്ചക്ക് 3 മണിക്ക് ശേഷം വീട്ടിൽ വന്നു നന്നായൊന്നു കിടന്നുറങ്ങി 6 മണിയോട് കൂടിയാണ് ഞങ്ങൾ വീണ്ടും അമ്പലത്തിലേക്ക് ചെന്നത് …

അമ്മമാരും പെണ്ണുങ്ങളും അയ്യപ്പൻറെ പ്രതിഷ്ഠയുടെ ചുറ്റുമുള്ള ഒരു അര മതിലിൽ കേറി ഇരിക്കുന്നുണ്ടായിരുന്നു , ഇവരൊക്കെ തൊഴുതു കഴിഞ്ഞോ ..!! ഞങ്ങൾ പ്രദക്ഷിണം കഴിഞ്ഞു പ്രസാദവും വാങ്ങി അവരുടെ അരികിലേക്ക് ചെന്നു , കുറേ ഗ്രൂപ്പുകൾ ഇതുപോലെ ഓരോ ഭാഗത്തായി കൂടി നിൽപ്പുണ്ട് , അത്യാവശ്യം തെരക്ക് ഇപ്പോഴേ ഉണ്ട് ,നാളെ ആർക്കും തൊഴാൻ ഉള്ള സമാധാനം കിട്ടില്ല അതുകൊണ്ട് ഇന്നുതന്നെ നന്നായി തൊഴുതു നാളെ ചുറ്റിനും തൊഴുതു പോവാനുള്ള പ്ലാനിലാവും മിക്കവരും …അടുത്തെത്തി നോക്കുമ്പോൾ അവരെകൂടാതെ നിത്യയും ശാന്തിച്ചേച്ചിയും പിന്നെ എവിടെയോ കണ്ട മറ്റൊരു മുഖവും .!!

എന്തോ പറഞ്ഞു ചിരിക്കുകയായിരുന്നു എല്ലാരും , ആ ചിരി ….ഹോ , ഈ നിൽക്കുന്ന എല്ലാ ചരാചരങ്ങളെയും വകഞ്ഞുമാറ്റി എന്റെ നെഞ്ചിൽ വീണു പൊട്ടിച്ചിതറി ..! അത് അവളല്ലേ ..കാരണവരുടെ മോൾ ..യെസ് , കാലിനു വയ്യാത്ത ആ പെൺകുട്ടി…..കരിനീല പട്ടുപാവാടയും , പനംകുല മുടിയുടെ പകുതിഭാഗം വലത്തേ മാറിന് മുകളിലൂടെ ഇട്ട് , നനുത്ത രോമങ്ങളുള്ള വലംകൈയാൽ അതിന്റെ തുമ്പിൽ വിരൽ കൊരുത്തു അവരുടെ കൂടെ ഇരിക്കുന്നു , മുത്തുമണികൾ പോലെയുള്ള പല്ല് കാട്ടി ചിരിക്കുകയായിരുന്ന അവൾ അടുത്തെത്തിയ ഞങ്ങളെ കണ്ട്‌ ചിരി ഒതുക്കി, എന്റെ മുഖത്തേക്ക് നോക്കി ഒരു നിമിഷം , പെട്ടെന്ന് അവളുടെ മുഖത്ത് സംശയത്തോടെ ഒരു ചിരി വിടർന്നു ….

” ഞങ്ങടെ ഏട്ടന്മാരാണ് അമ്മുട്ട്യേ ,നീ പേടിക്കണ്ടാട്ടോ …”

അഞ്ചു പറഞ്ഞപ്പോ അവൾ വീണ്ടും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു , അവളുടെ കണ്ണുകൾ എന്റേതുമായി ഉടക്കിയപ്പോൾ ആ പുഞ്ചിരി ഒരു കുസൃതിചിരിയായി മാറിയിരുന്നു …

ഞാൻ ചിരിക്കാതെ അന്തം വിട്ടു അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നെന്നു ശബരി കഴുത്തിന്റെ പുറകിൽ ശക്തിയായി അമർത്തിയപ്പോളാണ് ഞാൻ അറിഞ്ഞത് …അതേ പിടുത്തത്തിൽ അവൻ മെല്ലെ എന്നെ അവളിൽ നിന്നും തിരിച്ചുനിർത്തി….പക്ഷെ ഞാൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല ,അ അരമതിലിൽ ഇരുന്നു , ഒരു പ്രണയത്തിന്റെ പടുകുഴിയിൽ നിന്നും എങ്ങനെയോ കയറിവരുന്ന എന്റെ മനസ് വീണ്ടും ആഴമറിയാത്ത മറ്റൊരു കുഴിയിലേക്ക് പതിക്കുന്നപോലൊരു ഫീൽ ,…കുറച്ചു സമയം ആ ഇരുപ്പ് തന്നെ ഇരുന്ന് വീണ്ടും പതിയെ ഒന്ന് തിരിഞ്ഞ് നോക്കി , മറ്റുള്ളവർ പറയുന്നത് വിടര്ന്ന കരിമഷിയിട്ട കണ്ണുകൾ കൊണ്ട് നോക്കി , ഇടയ്ക്കിടെ തെളിയുന്ന പുഞ്ചിരിയുമായി അവൾ അതേ ഇരുപ്പ് തന്നെ എപ്പോളോ മുടി ഒന്ന് മാടിയൊതുക്കി എന്റെ കണ്ണുമായി ഇടഞ്ഞപ്പോൾ നാണം ചേർന്ന ദേഷ്യത്തിൽ അവളുടെ കവിൾ അരുണാഭമായി…ഞാൻ മെല്ലെ നോട്ടം മാറ്റി…. ദൈവമേ , ആ നായിന്റെ മോൾ കീർത്തനക്ക് വേണ്ടി ചത്തിരുന്നെങ്കിൽ ഞാൻ എന്തൊരു മണ്ടനായേനെ …സ്വന്തമാകുമോ എന്നറിയില്ലെങ്കിലും അമ്മുവിൻറെ പുഞ്ചിരി തരുന്ന അനുഭൂതി വല്ലാത്തൊരു മൂഡ്‌ തന്നു ….

ദീപാരാധനക്കുള്ള ശംഖൊലി കേട്ടപ്പോൾ അവർ അമ്പലത്തിന്റെ ഉള്ളിലേക്ക് പോവുന്നെന്ന് പറഞ്ഞു എണീറ്റു …പോകുമ്പോൾ എന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി എന്നെ തോൽപ്പിച്ച അതേ പുഞ്ചിരിയോടെ ഇടത്തെ കാലിനു ചെറിയൊരു താങ്ങ് കൊടുത്ത് മുടന്തി മുടന്തി അവൾ അവരോടൊപ്പം നടന്നകന്നു …തെല്ലു വിഷമത്തോടെയെങ്കിലും പുഞ്ചിരി മായാതെ ഞാൻ അവൾ പോകുന്നത് നോക്കിനിന്നു …അതിൽ നിന്നും എന്നെ ഉണർത്തിയത് എന്റെ കൈയുടെ മേലെ വിശ്രമിച്ച മറ്റൊരു കയ്യിന്റെ സാമീപ്യമായിരുന്നു …

തുടരും ………

ഞാൻ പല ഭാഗത്തും ഓവറായി ഡീറ്റൈൽ കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് തന്നെ ഒരു സംശയമുണ്ട് , എഴുതിക്കൊണ്ടിരിക്കുമ്പോൾ അറിയാതെ വന്ന കുറേ കാര്യങ്ങളാണ്‌ പലതും ..പിന്നീട് ഒഴിവാക്കാൻ തോന്നാത്തതുകൊണ്ട് ഉൾപ്പെടുത്തി ….ഈ കഥ ഒരിക്കലും ഒരു ടാഗിൽ അവസാനിക്കുന്നതല്ല , പ്രണയവും , സൗഹൃദവും , സ്നേഹവും ,വാത്സല്യവും എല്ലാം മാറി മാറി വരുന്ന ഒന്നാണ്…ജീവിതം അങ്ങനെതന്നെത്തന്നെ ആണല്ലോ ..എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു കരുതുന്നു , നിങ്ങളുടെ നെഞ്ചിൽ സന്തോഷത്തിന്റെ ഒരു ചെറിയ നോവെങ്കിലും തരാൻ ഇതിലെ വരികള്ക്ക് കഴിഞ്ഞെങ്കിൽ ഞാൻ സംതൃപ്തനായി …

കാത്തിരുന്നു വായിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു …സേഫ് ആയി ഓണം ആഘോഷിക്കാനും ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു ..

സ്നേഹപ്പൂര്വ്വം …

Comments:

No comments!

Please sign up or log in to post a comment!