Soul Mates 2

നീതു ചേച്ചി പറഞ്ഞ കാര്യങ്ങള് കേട്ട് അന്ന് രാത്രി എനിക്ക് ഉറങ്ങാനെ സാധിച്ചില്ല..

കണ്ണടച്ചാൽ മനസ്സിൽ തെളിയുന്നത് അതിഥിയുടെ മുഖം ആയിരുന്നു.. ചേച്ചി എന്നോട് പറഞ്ഞ, അവളുടെ ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യങ്ങളും ഒരു ചിത്രം പോലെ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു…

മുൻപ് പല തവണ പലരോടും ക്രഷും അട്രാക്ഷനും ഒക്കെ തോന്നിയിട്ടുണ്ട്.. എങ്കിലും ഒരു സീരിയസ് റിലേഷൻ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. ആദ്യമായിട്ട് അങ്ങനെ ഒക്കെ തോന്നിയത് അതിതിയോട് ആണ്..

ലവ് അറ്റ് ഫസ്റ്റ് സൈറ്റൽ ഒന്നും എനിക്ക് പണ്ടേ വിശ്വാസം ഇല്ലായിരുന്നു.. ഒരാളെ അടുത്തറിഞ്ഞ ശേഷം അയാളും നമ്മളും തമ്മിൽ പൊരുത്തപ്പെട്ട് പോകും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമല്ലേ ബാക്കി കാര്യങ്ങള് ഒക്കെ പ്ലാൻ ചെയ്യുന്നതിൽ അർത്ഥമൊള്ളൂ…

പക്ഷേ അതിഥിയെ പറ്റി ചേച്ചി പറഞ്ഞ കാര്യങ്ങള് എല്ലാം കേട്ടപ്പോൾ… അവളെ അടുത്തറിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ….

ചേച്ചി പറഞ്ഞ കാര്യങ്ങള് ഒക്കെ മറന്ന് അവളോട് ഇനിയും അടുക്കാൻ ശ്രമിക്കണോ…?? അതോ ഞാൻ അവളെ കണ്ടിട്ടേ ഇല്ല എന്ന രീതിയിൽ എല്ലാം മറക്കണോ..??

ഉറക്കം വരുന്നത് വരെ എനിക്കാ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല….

🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു… പാർക്കിങ്ങിൽ ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ കണ്ടത് കുറച്ച് മാറി നിന്ന് ഞങ്ങളുടെ ബോസിനോട് സംസാരിക്കുന്ന നീതു ചേച്ചിയെ ആണ്…

എന്തെങ്കിലും ഒഫീഷ്യൽ കാര്യം ആകും എന്ന് കരുതി ഞാൻ അത് ശ്രദ്ധിക്കാതെ ലിഫ്റ്റിൻ്റെ അടുത്തേക്ക് നടന്നു..

പക്ഷേ ലിഫ്റ്റ് തുറക്കുന്നതിന് മുന്നേ ചേച്ചി വന്നത് കൊണ്ട് ഞങൾ ഒരുമിച്ച് ലിഫ്റ്റ്റിലേക്ക് കയറി.. സാധാരണ ഉണ്ടാകാറുള്ള തിളക്കത്തിന് പകരമായി ചേച്ചിയുടെ മുഖത്ത് ടെൻഷൻ ആയിരുന്നു ഞാൻ കണ്ടത്…

“എന്ത് പറ്റി ചേച്ചി..??”

എൻ്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടിയ പോലെ ചേച്ചി ചോദിച്ചു…

“എന്താ വിനു..??”

“ചേച്ചി ഇത് ഏത് ലോകത്താണ്…?? എന്താ പറ്റിയത്..??”

“അത് ഞാൻ പറയാം..”

ലിഫ്റ്റ് ഇറങ്ങി ഞങൾ ഓഫീസിലേക്ക് പോകുന്നതിനു പകരം കഫെയിലേക്ക് ആണ് പോയത്… ഓരോ കോഫി എടുത്ത് ഞങൾ ഒഴിഞ്ഞ ഒരു ടേബിളിൽ പോയി ഇരുന്നു…

“ഇനി പറ.. എന്താ കാര്യം..??”

“അത്.. മഹേഷേട്ടൻ്റെ അമേരിക്കയിലെ കമ്പനിയിൽ ചെറിയ കുറച്ച് പ്രോബ്ലം.. സത്യത്തിൽ എല്ലാം തുടങ്ങിയിട്ട് കുറച്ച് ദിവസം ആയി.

. സോൾവ് ചെയ്യാൻ സാധിക്കും എന്നാണ് കരുതിയത്.. പക്ഷേ.. നടന്നില്ല.. കമ്പനിയിലെ ഒരു പ്രധാന പ്രോജക്ടിൻ്റെ ബ്ലൂ പ്രിൻ്റ് ആരോ മറ്റൊരു കമ്പനിക്ക് ചോർത്തി കൊടുത്തു.. പക്ഷേ അത് ലീക്ക് ആയത് മഹേഷട്ടൻ്റെ പേഴ്സണൽ ഐഡിയിൽ നിന്നാണ്.. കമ്പനി കേസ് ഫയൽ ചെയ്തിരിക്കുകയാണ്.. ഒന്നുകിൽ അവർക്ക് കൊമ്പൻസേഷൻ കൊടുക്കണം അല്ലെങ്കിൽ ലീഗൽ നടപടികൾ ഉണ്ടാകും.. പക്ഷേ ഇത് രണ്ടായാലും ജോലി നഷ്ടപ്പെടും..”

“മഹേഷേട്ടൻ അല്ലെങ്കിൽ ഇത് ശരിക്കും ആരാ ചെയ്തത് എന്ന് കണ്ടെത്തിയാൽ പോരെ…??”

“അതിനൊന്നും പറ്റിയ ഒരു സാഹചര്യം അല്ലേടാ അവിടെ.. ”

“അല്ല ചേച്ചി.. ഈ കോമ്പൻസേഷൻ എന്ന് പറയുമ്പോൾ അത് ഏകദേശം എത്ര വരും..??”

“കൃത്യമായി അറിയില്ല.. പക്ഷേ എങ്ങനെ പോയാലും അതൊരു വലിയ സംഖ്യ തന്നെ ആകും… വേറൊരു വഴിയും ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെ എങ്കിലും പണം സങ്കടിപ്പിച് ഏട്ടനെ നാട്ടിലേക്ക് കൊണ്ടുവന്നേ മതിയാവൂ..”

നീതു ചേച്ചിയുടെ കാര്യം കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി പക്ഷേ എന്നെ കൊണ്ട് യാതൊരു വിധത്തിലും സഹായിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നത് കൊണ്ട് വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ… 🌀🌀🌀🌀🌀🌀🌀🌀

2020 ൽ ജോലി നഷ്ടമായി നാട്ടിൽ വന്ന കഥ നീതു ചേച്ചിയുടെ ഭർത്താവിൻ്റെ മാത്രം ആയിരുന്നില്ല.. ലോകം മുഴുവൻ കൊറോണ വൈറസ് കീഴ്പ്പെടുത്തിയപ്പോൾ നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും അതിൻ്റെ പ്രതി ഫലനങ്ങൾ ഉണ്ടായി..

മുഴുവൻ ലോകത്തോടു ഒപ്പം ഐടി മേഖലയും സ്തംഭിച്ചു.. അതോടെ ബാംഗ്ലൂർ ഉള്ള എൻ്റെ ജോലിയും അവസാനിച്ചു…

മറ്റൊരു വഴിയും ഇല്ലാതെ ഓഫീസും ഫ്ലാറ്റും കൂട്ടുകാരും ഒക്കെ വിട്ട് കിട്ടിയ വണ്ടിക്ക് ഞാനും നാട്ടിലേക്ക് പോന്നു…

പിന്നീട് ലോക്ക് ഡൗനും വീട്ടിലിരിപ്പും തന്നെ ആയി പ്രധാന പണി.. സമയം തള്ളി നീക്കാൻ നെറ്റ് ഫ്ളിക്സും ആമസോൺ പ്രൈമും മുതൽ കൊച്ചു ടിവി വരെ കാണാൻ തുടങ്ങി…

ആദ്യത്തെ ഒരു മാസം മുഴുവൻ സാലറിയും പിന്നീട് പകുതിയും പിന്നീട് പൂർണമായും പൂജ്യമായും സാലറി നിന്നു…

എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞ് വന്നപ്പോൾ ആണ് ഇടിത്തീ പോലെ ആ മെയില് എന്നെ തേടി വന്നത്…

ചില അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ കാരണം ഞങ്ങളുടെ കമ്പനിയുടെ ബാംഗ്ലൂർ ബ്രാഞ്ച് ക്ലോസ് ചെയ്തു…

അതോടെ ആ പ്രതീക്ഷയും കയ്യാല പുറത്ത് ആയി.. ഇനി ഈ സാഹചര്യത്തിൽ മറ്റൊരു കമ്പനിയിൽ ജോലി ശരിയാക്കി എടുക്കുക ഒന്നും അത്ര എളുപ്പം ഉള്ള കാര്യം അല്ലല്ലോ.
.

ഏതായാലും നഷ്ട പരിഹാരം ആയി ചെറിയ ഒരു സംഖ്യ കിട്ടിയത് കൊണ്ട് തൽക്കാലം പിടിച്ച് നിൽക്കാം..

പക്ഷേ എൻ്റെ ബൈക്കും പ്രധാനപ്പെട്ട കുറച്ച് സാധനങ്ങളും ഒക്കെ ഇപ്പോഴും ബാംഗ്ലൂരിൽ ഫ്ലാറ്റിൽ തന്നെ ഇരിപ്പാണ്..

അവിടെ പോയി എല്ലാം തിരികെ കൊണ്ടുവരണം കൂട്ടത്തിൽ ഫ്ലാറ്റിൻ്റെ അഡ്വൻസും തിരികെ വാങ്ങണം.. വലിയ ലഗ്ഗേജ് ഒന്നും ഇല്ലാത്തത് കൊണ്ട് ബൈക്കിൽ ഡ്രൈവ് ചെയ്ത് തിരികെ വരാൻ ആണ് പ്ലാൻ…

നീതു ചേച്ചിയുമായി സംസാരിച്ചിട്ടു കുറെ ദിവസം ആയിരുന്നു.. ഞാൻ ഫോൺ എടുത്ത് ചേച്ചിയെ വിളിച്ചു…

“ഹലോ ചേച്ചി.. എന്തൊക്കെ കൊറോണ വിശേഷം..??”

“എല്ലാം ഓകെ ആയി വരുന്നെടാ.. എന്താ നിൻ്റെ അവസ്ഥ.. നമ്മുടെ കമ്പനി ഒക്കെ പൂട്ടിയില്ലെ ഇനി എന്താ പ്ലാൻ..??”

“എന്ത് പ്ലാൻ ചേച്ചി… വേറെ എവിടേലും ഒക്കെ നോക്കണം… ഞാൻ നാളെ ബാംഗ്ലൂർ വരുന്നുണ്ട്.. അവിടെ വച്ച് കാണാം..”

“അത് നടക്കില്ലടാ..”

“അതെന്ത് പറ്റി..??”

“ഞങ്ങൾ എല്ലാവരും ഇപ്പോ ചെന്നൈയില് ആണ്.. ബാംഗ്ലൂർ വിട്ടു…”

“അയ്യോ അതെന്ത് പറ്റി.. അപ്പോ മിന്നു മോൾ…??”

“അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.. കുറച്ച് ഫാമിലി കാര്യങ്ങള്… മിന്നു മോൾ ഇപ്പൊൾ ഇവിടെ ആണ്…….”

“ഹും ഓകെ… ഞാൻ ഏതായാലും നാളെ അവിടെ വരുന്നുണ്ട്.. എൻ്റെ വണ്ടിയും കുറച്ച് ഫയലും ഒക്കെ എടുക്കാൻ ഉണ്ട്.. പിന്നെ ഓഫീസിൽ എൻ്റെ കുറച്ച് സാധനങ്ങൾ ഉണ്ട് അതും എടുക്കണം…”

“നീ ഓഫീസിൽ പോവുന്നുണ്ടോ..??”

“പോണം.. ഞാൻ വിളിച്ച് അന്വേഷിച്ചപ്പോൾ സാധനങ്ങൾ ഒക്കെ അവർ എടുത്ത് വച്ചിട്ടുണ്ട് എന്നാണ് അറിഞ്ഞത്…”

“എടാ അങ്ങനെ ആണെങ്കിൽ നീ പോവുമ്പോൾ എൻ്റെ കുറച്ച് സാധനങ്ങൾ ഉണ്ട് അത് കൂടി വാങ്ങി വക്കാവോ..”

“അതിനെന്താ ചേച്ചി.. പക്ഷേ ഞാൻ എങ്ങനെ തിരിച്ച് തരും..??”

“അത് നീ വച്ചോ പിന്നെ തന്നാൽ മതി.. എന്നാലും അവിടെ ഇടണ്ടല്ലോ..”

“ശരി ഓകെ ചേച്ചി…,”

ഫോൺ കട്ട് ചെയ്തതും അനിയത്തി അമ്മു മുറിയിലേക്ക് കയറി വന്നു..

“ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് അമ്മാവൻ പറഞ്ഞു…”

“അത് ഞാൻ വേറൊരു കോളിൽ ആയിരുന്നു…”

“ചേട്ടനോട് അങ്ങോട്ട് തിരിച്ച് വിളിക്കാൻ പറഞ്ഞു..”

“ശരി ഞാൻ വിളിക്കാം..”

അമ്മാവൻ എന്തിനാകും വിളിച്ചത് എന്ന ആകാംക്ഷയിൽ ആയിരുന്നു ഞാൻ.. അതിനു കാരണവും ഉണ്ട്.. അമ്മയുടെ വീട്ടുകാരും ആയി ഞങൾ അത്ര രസത്തിൽ ആയിരുന്നില്ല.. ചില വസ്തു തർക്കങ്ങൾ ഒക്കെയാണ് കാരണം.
. ഏതായാലും ഞാൻ ഫോൺ എടുത്ത് അദ്ദേഹത്തിന് ഡയൽ ചെയ്തു…

“ഹലോ..”

“അമ്മാവാ വിനു ആണ്… വിളിക്കാൻ പറഞ്ഞു എന്ന് അമ്മു പറഞ്ഞു…”

“ഹാ വിനു.. നീ നാളെ ബാംഗ്ലൂർ പോവുന്നുണ്ടോ..??”

“ഉണ്ട് എൻ്റെ വണ്ടിയും കുറച്ച് സാധനങ്ങളും കൊണ്ട് വരാൻ ഉണ്ട്…”

“ഹും.. ഞാൻ വിളിച്ചത് മറ്റൊന്നും അല്ല.. ആതുവിന് ബാംഗ്ലൂർ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയിരുന്നു.. ഇപ്പോ അവളുടെ കൂട്ടുകാർ ഒക്കെ ചെന്നൈക്ക് ആണ് പോവുന്നത് എന്നും പറഞ്ഞ് വാശി പിടിക്കുകയാണ്.. ബാംഗ്ലൂർ അവളുടെ സർട്ടിഫിക്കറ്റ് ഒക്കെ കൊടുത്തു പോയി.. ഇനിയിപ്പോ അഡ്മിഷൻ ഫീസ് ഒന്നും തിരികെ കിട്ടില്ല എന്നാലും ആ സർട്ടിഫിക്കറ്റ് മേടിക്കണം.. നീ ഏതായാലും നാളെ പോവുന്നുണ്ടല്ലോ അവളെ കൂടി കൂടെ കൊണ്ടുപോവാൻ പറ്റുവല്ലോ അല്ലെ…”

“കൂടെ വരാം അമ്മാവാ.. കുഴപ്പം ഒന്നുമില്ല…”

“ഹും.. എന്നാ അവള് നാളെ രാവിലെ അങ്ങോട്ട് വന്നോളും…”

“ശരി..”

അമ്മാവൻ്റെ ഒരേ ഒരു മകൾ ആണ് ആതു എന്ന് വിളിക്കുന്ന ആതിര.. എൻ്റെ മുറപ്പെണ്ണ്.. എന്നെക്കാൾ രണ്ട് വയസ്സിന് ഇളയതാണ്…

ചെറുപ്പത്തിൽ ഞങൾ ഭയങ്കര കൂട്ട് ആയിരുന്നു.. മണ്ണപ്പം ചുട്ട് കളിക്കുന്ന പ്രായത്തിൽ ഉണ്ടായിരുന്ന പരിചയവും അടുപ്പവും ഒന്നും ഇപ്പോ ഇല്ല കേട്ടോ…

പണ്ടത്തെ പാവത്താൻ സ്വഭാവം ഒക്കെ മാറി ഇപ്പോ നല്ല അസ്സൽ അഹങ്കാരി ആയി മാറിയിട്ടുണ്ട്.. പുച്ഛം ആണ് അവളുടെ സ്ഥായീ ഭാവം… പണത്തിൻ്റെ അഹങ്കാരം പിന്നെ ആവശ്യത്തിൽ അധികം ഉണ്ട്…

അവളെ കൂടെ കൊണ്ട് പോകാൻ ഒരു താല്പര്യവും ഇല്ലായിരുന്നെങ്കിലും അമ്മാവൻ വളരെ കാലങ്ങൾക്ക് ശേഷം എന്നെ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടിട്ടും ഞാൻ അത് നിരസിക്കാൻ പാടില്ല എന്ന് കരുതിയാണ് സമ്മതിച്ചത്…

അവളോട് ഒന്നിച്ചുള്ള ഏതാനും മണിക്കൂറുകൾ ആകും ഞാൻ ഏറ്റവും ഇനി വെറുക്കാൻ പോകുന്നത് എന്ന് ഇപ്പോഴേ എനിക്ക് ഉറപ്പായിരുന്നു…

അങ്ങനെ ഞാൻ പോകാനുള്ള കാര്യങ്ങള് പ്ലാൻ ചെയ്യാൻ തുടങ്ങി… 🌀🌀🌀🌀🌀🌀🌀🌀🌀🌀

ഞങ്ങൾക്ക് പോകാൻ ഉള്ള വണ്ടി അമ്മാവൻ റെഡിയാക്കി തന്നു… അവള് കൂടെ വരുന്നത് കൊണ്ട് ആകെ കിട്ടിയ ഉപകാരം ആയിരുന്നു അത്…

കാർ വന്നപ്പോൾ അതിൽ അവളും ഉണ്ടായിരുന്നു… എന്നെ കണ്ടിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ല… പിന്നെ ഞാനും ഒന്നും മിണ്ടാൻ പോയില്ല…

ഉച്ചവരെ പരസ്പരം ഒന്നും മിണ്ടാതെ ഫോണിൽ നോക്കിയും പുറത്തേക്ക് നോക്കിയും സമയം തള്ളി നീക്കി… ഏകദേശം വിശന്ന് തുടങ്ങിയപ്പോൾ ഞാൻ ഡ്രൈവറോട് പറഞ്ഞു.
.

“ചേട്ടാ.. ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റുന്ന ഏതേലും ഹോട്ടലിൽ നിർത്തിക്കോ..”

“ശരി സാർ..”

ഇത് കേട്ടതും ഉടൻ അവള് പറഞ്ഞു..

“ചേട്ടാ നല്ല വൃത്തി ഉള്ള റസ്റ്റോറൻ്റിൽ നിർത്തിയാൽ മതി..”

അത് പറഞ്ഞ് എന്നെ ഒരു നോട്ടവും…

അവളുടെ നോട്ടവും വർത്താനവും ഒക്കെ എനിക്ക് തീരെ പിടിച്ചില്ലെങ്കിലും തൽക്കാലം ഞാൻ മിണ്ടാതെ ഇരുന്നു…

അങ്ങനെ വഴിയരികിൽ ഉള്ള അത്യാവശ്യം നല്ല ഒരു റസ്റ്റോറൻ്റിൽ ഞങൾ ഭക്ഷണം കഴിക്കാൻ ആയി വണ്ടി നിർത്തി…

ഉള്ളിൽ കയറിയപ്പോൾ ഞാൻ കുറച്ച് സൈഡിലായി കണ്ട ഒരു ടേബിളിൽ പോയി ഇരുന്നു…

പക്ഷേ അവള് അതൊന്നും മൈൻഡ് ചെയ്യാതെ ഒരു പ്രൈവറ്റ് സീറ്റിൽ പോയി ഇരുന്നു… ഏതായാലും അവള് കൂടെ ഇരിക്കാത്തത് നനായി എന്ന് എനിക്കും തോന്നി…

രണ്ടായി ഇരുന്നത് കൊണ്ട് ബില്ലും സെപ്പറേറ്റ് ആയിട്ടാണ് വന്നത്.. അതും നല്ല ഒരു ആശ്വാസം ആയിരുന്നു… ഇറങ്ങാൻ നേരം അവള് കൗണ്ടറിൽ എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടിരുന്നു…

ഒന്ന് റിലാക്സ് ആവൻ ഞാൻ കാറിനടുത്ത് നിൽക്കുമ്പോൾ ആണ് അവള് അടുത്തേക്ക് വന്നത്… പമ്മി പമ്മി ഉള്ള അവളുടെ വരവ് കണ്ടപ്പോ തന്നെ എനിക്ക് എന്തോ പന്തി കേട് തോന്നി… പക്ഷേ ഞാൻ അവളെ മൈൻഡ് ചെയ്യാതെ നിൽക്കുന്നത് കൊണ്ടാവും അവള് സംസാരിച്ച് തുടങ്ങി…

“അതേ…”

ഞാൻ അപ്പോഴും മൈൻഡ് ചെയ്യാൻ പോയില്ല…

“അതേ..”

“എൻ്റെ പേര് അതേ എന്നല്ല…”

“ഓകെ.. പക്ഷേ.. എനിക്ക് ഒരു ഹെൽപ് വേണം…”

“എന്ത് ഹെല്പ് .??”

“എനിക്ക് ഒന്ന് ബാത്ത്റൂമിൽ പോണം..”

“അതിനു ഞാൻ എന്ത് ഹെൽപ് ചെയ്യാനാണ്..??”

“ഹോട്ടലിൻ്റെ പുറകിൽ ഒരെണ്ണം ഉണ്ട്.. പക്ഷേ അതിന് കൊളുതില്ല… അവിടെ ഒന്ന് വന്ന് നില്ക്കാമോ.. ആരേലും വന്നാലോ..”

“അത്….”

“പ്ലീസ്….”

“ഹാ ശരി വാ…”

അവള് പറഞ്ഞത് പോലെ തന്നെ ആ ബാത്ത്റൂമിൽ കൊളുത്ത് ഇല്ലായിരുന്നു.. ഒടുക്കത്തെ നാറ്റവും.. ഇവളുടെ ജാഡ വച്ച് എന്തെങ്കിലും ഒരു നിവർത്തി ഉണ്ടേൽ ഇവൾ ഇവിടെ പോവില്ല.. പിന്നെ അത്രക്ക് അർജൻ്റ് ആയത് കൊണ്ട് ആവും…

അവള് അകത്ത് കയറിയതും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ ഞാൻ പുറത്ത് തന്നെ നിന്നു…

അങ്ങനെ എല്ലാം കഴിഞ്ഞ് ഞങൾ വീണ്ടും കാറിൽ കയറി യാത്ര ആരംഭിച്ചു… 🌀🌀🌀🌀🌀🌀🌀🌀🌀🌀

ബാംഗ്ലൂരിൽ എത്തിയപ്പോഴേക്കും ഏതാണ്ട് നേരം ഇരുട്ടിയിരുന്നു… ഇതിനിടയിലും ഞാൻ ചെയ്ത സഹായത്തിനു അവള് എന്നോട് ഒരു താങ്ക്സ് പോലും പറയാത്തത് എനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു…

നേരെ പോയത് എൻ്റെ ഫ്ലാറ്റിലേക്ക് ആണ്… ഫ്ലാറ്റ് ആദ്യമേ വേക്കേറ്റ് ചെയ്തിരുന്നു.. റൂമിലുള്ള സാധനങ്ങൾ ബാഗിലാക്കി പാർക്കിങ്ങിൽ ഉള്ള എൻ്റെ ബൈക്കും എടുത്ത് ഞാൻ റിസപ്ഷനിൽ ഉള്ള ആതിരയുടെ അടുത്തേക്ക് ചെന്നു…

“വാ കയറ്…”

“ഇതാണോ ബൈക്ക്..??”

“എന്തേ ഇഷ്ടപ്പെട്ടില്ലേ..??”

“ഞാൻ കരുതി വല്ല ബുള്ളറ്റും ആവും എന്ന്..”

“പിന്നേ ബുള്ളറ്റ്.. വേണമെങ്കിൽ കേറിയ മതി..”

ഹും എന്ന് പുച്ഛത്തോടെ നോക്കിയ ശേഷം അവള് എൻ്റെ പിറകിൽ വണ്ടിയിൽ കയറി…

അവിടെ നിന്ന് നേരെ പോയത് എൻ്റെ പഴയ ഓഫീസിലേക്ക് ആയിരുന്നു.. സെക്യൂരിറ്റി ചേട്ടനെ കണ്ട് സംസാരിച്ച് എൻ്റെയും നീതു ചേച്ചിയുടെയും സാധനങ്ങൾ അടങ്ങിയ പെട്ടി വാങ്ങിച്ചു…

അങ്ങനെ ആ കടമ്പയും കഴിഞ്ഞു.. നാളെ ആതിരയുടെ കോളേജിൽ പോയി സർട്ടിഫിക്കറ്റും വാങ്ങി തിരികെ പോവാം.. ഇനി ഇന്ന് രാത്രി തങ്ങാൻ ഒരു ഇടം കണ്ടെത്തണം…

അങ്ങനെ ഞാനും ആതിരയും തിരികെ ബൈക്കിൽ കയറി നല്ലൊരു ഹോട്ടൽ മുറി അന്വേഷിക്കാൻ തുടങ്ങി… പക്ഷേ പോയി കണ്ട സ്ഥലങ്ങൾ ഒക്കെ ഓരോരോ കാരണങ്ങൾ പറഞ്ഞ് അവള് ഒഴിവാക്കി…

അവൾക്ക് ലക്ഷ്വറി പോരാ.. അതാണ് പ്രശനം… സമയം ഒരുപാട്

വൈകിയിരുന്നു.. ഞങൾ കണ്ട മിക്ക ഹോട്ടലുകളിലും ഈ സമയം ആയിട്ട് കൂടി റൂമുകൾ നല്ല രീതിയിൽ ഫുൾ ആയിരുന്നു…

അവസാനം ഞങൾ ഒരു ഹോട്ടൽ കണ്ടുപിടിച്ചു.. റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ സിംഗിൾ റൂം മാത്രമേ ലഭ്യമൊള്ളൂ.. ഇനിയും അലഞ്ഞ് നടക്കാൻ വയ്യാത്തത് കൊണ്ട് ആ റൂം തന്നെ എടുക്കാൻ ഞാൻ തീരുമാനിച്ചു… അത് അവളോട് പറയാൻ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“അതേ…”

“എൻ്റെ പേരും അതേ എന്നല്ല…”

“ഹോ ശരി.. ഇവിടെ ആകെ ഒരു റൂം മാത്രേ ഒള്ളൂ.. ഞാൻ എന്തായാലും അത് ബുക്ക് ചെയ്യാൻ പോവാ..”

“രണ്ടാളും ഒരു റൂമിലോ..??”

“ആ അതേ…”

“അയ്യട.. അതൊന്നും പറ്റില്ല…”

“ആഹാ.. എന്നാ പോയി വേറെ റൂം ഉള്ള ഹോട്ടലിൽ റൂം എടുത്തോ.. ഇതിന് മുന്നേ കണ്ട സ്ഥലത്ത് ഒക്കെ ഇഷ്ടം പോലെ റൂം ഉണ്ടായിരുന്നല്ലോ ഞാൻ ആണോ അതൊക്കെ വേണ്ട എന്ന് പറഞ്ഞത്..”

“എന്നാലും.. നമുക്ക് ഒന്ന് കൂടി അന്വേഷിച്ച് നോക്കാം…”

“നീ ഒറ്റക്ക് പോയി അങ്ങ് അന്വേഷിച്ച മതി.. വരുന്നുണ്ടെങ്കിൽ വാ…”

“ഹും… അലവലാതി…”

“എന്ത്..??!!!”

“ഒന്നുമില്ല.. ശരി എന്ന് പറഞ്ഞതാ…”

“ഹും.. അവൾടെ ഒരു ശരി…”

അങ്ങനെ തമ്മിൽ അഭിപ്രായ വ്യത്യാസത്തോടെ ആണെങ്കിലും ഞങൾ അവിടെ ഉള്ള ആ റൂം ബുക്ക് ചെയ്തു…

അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള മുറി ആയിരുന്നു… ബാഗ് ബെഡ്ഡിൽ വച്ച് ഞാൻ ടവ്വൽ എടുത്ത് കുളിമുറിയിലേക്ക് കയറാൻ നോക്കിയതും അവള് ഓടി വന്ന് ഉള്ളിലേക്ക് കയറി…

“ആദ്യം ഞാൻ.. എന്നിട്ട് കുളിച്ചാ മതി…”

“പോടി..”

“നീ പോടാ..”

“പോടാ എന്നോ…”

ആ വാക്കേറ്റം അവിടെയും അവസാനിച്ചില്ല… അത് നാവുകൾ കൊണ്ടുള്ള യുദ്ധത്തിൽ നിന്ന് കയ്യാം കളിയായി മാറി.. ഒന്നും രണ്ടും പറഞ്ഞ് ഞങൾ ആ ബാത്ത്റൂമിൽ കിടന്ന് അടികൂടി…

കപ്പിൽ ഇരുന്ന വെള്ളം ഞാൻ അവളുടെ മുഖത്തേക്ക് ഒഴിച്ചതും ബക്കറ്റിൽ ഇരുന്ന വെള്ളം അവള് എൻ്റെ തലയിലൂടെ ഒഴിച്ചു… പിന്നെയും വഴക്ക് നീണ്ടപ്പോൾ ഞങൾ രണ്ടുപേരും കാലു വഴുതി നേരെ ടാപ്പിന് മുകളിലൂടെ വീണു..

നല്ല ബലം ഉണ്ടായിരുന്നത് കൊണ്ട് ടാപ്പ് അപ്പൊൾ തന്നെ പൊട്ടി വെള്ളം കുതിച്ച് വരാൻ തുടങ്ങി… അതോടെ ഞങ്ങളുടെ വഴക്കും അവസാനിച്ചു… ഒരു വിധം ഞങൾ ആ ടാപ്പ് വീണ്ടും പൈപ്പിലേക്ക് കുത്തി കയറ്റി… അതുകൊണ്ട് ഒരു ഗുണം ഉണ്ടായി കുളിക്കേണ്ടി വന്നില്ല…

അങ്ങനെ ലാവിഷ് ആയുള്ള കുളിയും നല്ല ഒരു വഴക്കും കഴിഞ്ഞതിനു ശേഷം ഞങൾ റൂമിൽ വിശ്രമിക്കുകയായിരുന്നു…

അവള് ഫോൺ എടുത്ത് താഴെ ഹോട്ടലിൽ വിളിച്ച് ഒരാൽക്കുള്ള ഡിന്നർ ഓർഡർ ചെയ്തു…

“അല്ല നിനക്ക് മാത്രം മതിയോ..?? അപ്പോ എനിക്കോ..??”

“വേണേൽ ഓർഡർ ചെയ്ത് കഴിച്ചോ..”

“ഹും… താടക..”

“എന്താ..??”

“കുന്തം.. ആ ഫോൺ ഇങ് താ..”

ഞാനും ഫോൺ എടുത്ത് എനിക്കുള്ള ഭക്ഷണം ഓർഡർ ചെയ്തു.. അങ്ങനെ ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു… കിടക്കാൻ ഉള്ള സമയം ആയി..

സ്വാഭാവികമായും അതിൻ്റെ പേരിൽ ഒരു വലിയ വഴക്ക് നടക്കേണ്ടതാണ്.. പിന്നെ പെൺകുട്ടി അല്ലെ പാവം അല്ലെ എന്നൊക്കെ കരുതി ഞാൻ തന്നെ തറയിൽ കിടക്കാൻ തീരുമാനിച്ചു…

പക്ഷേ അതിനും അവളുടെ കയ്യിൽ നിന്ന് നന്ദി പോയിട്ട് ഒരു ചിരി പോലും കിട്ടിയില്ല… 🌀🌀🌀🌀🌀🌀🌀🌀🌀

രാവിലെ എഴുന്നേറ്റത് മുതൽ നല്ല പുറം വേദന.. ഇന്നലെ തറയിൽ തണുപ്പടിച്ച് കിടന്നത് കൊണ്ടാവും…

അവളെ നോക്കിയപ്പോൾ അവള് നല്ല ഉറക്കം.. കണ്ടാൽ എന്തൊരു പാവം… ഉണർന്നാലോ താടക…

അങ്ങനെ രാവിലെ ഉള്ള പരിപാടികളും ചായ കുടിയും ഒക്കെ കഴിഞ്ഞ് ഞങൾ രണ്ടാളും ആതിരയുടെ കോളേജ് നോക്കി ഇറങ്ങി…

നല്ല വെയിലും ചൂടും ആയിരുന്നു… അധികം ദൂരം ഇല്ലാതിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റി…

ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.. അവളാണ് പോയതും കാര്യങ്ങള് ഒക്കെ ചെയ്തതും എല്ലാം…

ഏകദേശം കുറച്ച് നേരം കഴിഞ്ഞപ്പോൾ അവള് നടന്ന് വരുന്നത് കണ്ടു…

“കിട്ടിയോ.. സർട്ടിഫിക്കറ്റ്..??”

“ഓ കിട്ടി…”

“എന്നാ കേറ്..”

അവള് പുറകിൽ കയറിയതും ഞാൻ വണ്ടി മുന്നോട്ടെടുത്തു… ഒരുപാട് ദൂരം യാത്രയുണ്ട്.. ബാംഗ്ലൂർ ഹൈ വേയിലൂടെ ഞാൻ അവളെയും പുറകിൽ ഇരുത്തി സുകമായി വണ്ടി ഓടിച്ച് കൊണ്ടിരുന്നു…

ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്ത് പഴയത് പോലെ ഞങൾ രണ്ടിടത്ത് ഇരുന്ന് രണ്ട് ബില്ലുകളിൽ ആയി കഴിച്ചു…

എനിക്കത് നല്ലതായിട്ടാണ് തോന്നിയത്… അവള് ഒടുക്കത്തെ തീറ്റി ആണ്.. എന്തൊക്കെയാണ് വാരി വലിച്ച് തിന്നുന്നത് എന്ന് അറിയില്ലല്ലോ.. ലാസ്റ്റ് അതിൻ്റെ ഒക്കെ ബില്ലും കൂടി ഞാൻ കൊടുക്കേണ്ടി വന്നേനെ… തന്തയുടെ കയ്യിൽ പൂത്ത കാശ് ഉണ്ടല്ലോ കൊടുക്കട്ടെ…

അങ്ങനെ ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ഞങൾ വീണ്ടും യാത്ര തുടർന്നു…

“എന്നെ ആദ്യം എൻ്റെ വീട്ടിൽ വിടണം…”

“ഞാൻ എൻ്റെ വീട്ടിലേക്ക് ആണ് പോകുന്നത്.. അവിടെ നിന്ന് വേണമെങ്കിൽ പൊയ്ക്കോ…”

“പറ്റില്ല…”

“എന്നാ പോണ്ട.. അവിടെ നിന്നോ..”

“അതല്ല.. എന്നെ എൻ്റെ വീട്ടിൽ വിടണം എന്ന്…”

“പറ്റില്ല പോടി..”

“നീ പോടാ…”

“മര്യാദക്ക് ഇരി…”

“ഹും…”

അവള് പറഞ്ഞത് വക വയ്ക്കാതെ ഞാൻ വണ്ടി എൻ്റെ വീട്ടിലേക്ക് തന്നെ ആയിരുന്നു ഓടിച്ചത്…

വണ്ടി മുറ്റത്ത് നിർത്തിയതും അവള് വഴക്കിടാൻ തുടങ്ങി…

“നിന്നോട് ഞാൻ എൻ്റെ വീട്ടിലേക്ക് പോകാൻ അല്ലെ പറഞ്ഞത്…”

“ഞാൻ നിൻ്റെ ഡ്രൈവർ ഒന്നും അല്ല.. നീ പറയുന്ന സ്ഥലത്തേക്ക് ഒക്കെ പോവാൻ…”

ഞങ്ങളുടെ വഴക്ക് കേട്ടിട്ട് ആവണം അപ്പോഴേക്കും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു…

“വന്ന് കേറും മുന്നേ തുടങ്ങിയോ രണ്ടാളും”

“നോക്ക് ആൻ്റി… എന്നെ വീട്ടിൽ വിട്ടിട്ട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞതാ.. ഇനി ഞാൻ എങ്ങനെ പോവും…”

“എടാ വിനു.. നിനക്ക് അവളെ അങ്ങ് വീട്ടിൽ വിട്ടൂടായിരുന്നോ.. ചെല്ലു അവളെ കൊണ്ടാക്കി വാ…”

“അമ്മേ… ഞാൻ ബാംഗ്ലൂരിൽ നിന്ന് ഇവിടെ വരെ വണ്ടി ഓടിച്ചാണ് വന്നത് ഇനി അവളുടെ വീട്ടിലേക്ക് കൂടി പോണോ..??”

“നീ ബാംഗ്ലൂരിൽ നിന്ന് ഇവിടെ വരെ ഒടിച്ചില്ലെ.. അവളുടെ വീട്ടിലേക്ക് കൂടി ഓടിക്… ചെല്ലടാ…”

“ഈ അമ്മ…”

ഞാൻ മനസ്സില്ലാ മനസ്സോടെ വണ്ടിയിലേക്ക് കയറി…

“വാ കയറ്…”

“താങ്ക്സ് ആൻ്റി…”

വണ്ടിയിൽ കയറുമ്പോൾ അവളുടെ മുഖത്തുള്ള അഹങ്കാര ചിരി എനിക്ക് നന്നായി കാണാമായിരുന്നു…

“ഒരുപാട് അഹങ്കരിക്കണ്ട…”

“നീ പോടാ…”

“നീ പോടി..”

ആതിരയെ വീട്ടിൽ വിട്ട് ഞാൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു… ഇത്രേം ദൂരം വണ്ടി ഓടിച്ചതിൻ്റെ നല്ല ക്ഷീണം ഉണ്ടായിരുന്നു…

വീട്ടിൽ എത്തി തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ തന്നെ നല്ല ഒരാശ്വാസം തോന്നി…

കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ അലമാരയിൽ വച്ച ശേഷം ആണ് ഞാൻ നീതു ചേച്ചി പറഞ്ഞ സാധനങ്ങൾ കാണുന്നത്…

ഞാൻ ആ കിറ്റ് തുറന്ന് അതിനുള്ളിൽ എന്തൊക്കെ ആണെന്ന് നോക്കി…

ഒരു ഹാർഡ് ഡിസ്ക്കും, പെൻ ഡ്രൈവും, ഒരു മാലയും, ഹെഡ് ഫോണും പിന്നെ സ്വർണ നിറത്തിൽ ഉള്ള പുറം ചട്ട ഉള്ള ഒരു പുസ്തകവും ഉണ്ടായിരുന്നു…

എല്ലാം തിരികെ വച്ചപ്പോഴും ആ പുസ്തകം എൻ്റെ ശ്രദ്ധയെ ആകർഷിച്ച് കൊണ്ടേ ഇരുന്നു…

ആകാംഷ കീഴടക്കിയപ്പോൾ ഞാൻ പതിയെ ആ പുസ്തകം തുറന്ന് നോക്കാൻ തീരുമാനിച്ചു…

പുസ്തകം കയ്യിലെടുത്തതും പെട്ടന്നാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്… എടുത്ത് നോക്കിയപ്പോൾ ആതിരയുടെ മെസ്സേജ് ആണ്…

“താങ്ക്യൂ…😏”

“ഓ ശരി…😏”

“ഹും..😐”

“എന്താടി..??”

“നീ പോടാ..”

“നീ ഇതിനാണോ മെസ്സേജ് അയച്ചത്..??”

“താങ്ക്യൂ പറയാൻ…😏”

“എനിക്ക് നിൻ്റെ താങ്ക്യൂ വേണ്ട…😤”

“നീ പോടാ🤬”

“പോടി 🤬”

അതോടെ ആ ചാറ്റ് അവസാനിച്ചു… വീണ്ടും ഞാൻ ആ പുസ്തകം കയ്യിലെടുത്തു… അപ്പോഴാണ് പുറത്ത് നിന്ന് ഏട്ടൻ വിളിച്ചത്… ഞാൻ ബുക്ക് താഴെ വച്ച് അങ്ങോട്ട് ചെന്നു…

“എന്താ ഏട്ടാ..??”

“ആ വിനു.. നീ വേറെ കമ്പനിയിൽ ഒക്കെ അപ്ലൈ ചെയ്തിട്ട് എന്തായി..??”

“ഒന്നും റെടിയായില്ല ഏട്ടാ.. നോക്കുന്നുണ്ട്…”

“എൻ്റെ ഒരു ഫ്രണ്ട് ൻ്റെ പരിചയത്തിൽ ഉള്ള ഒരു കമ്പനി ഉണ്ട് ചെന്നൈയില്… നിനക്ക് ഓകെ ആണെങ്കിൽ അവിടെ ഒന്ന് പോയി നോക്ക്…”

“ശരി ഏട്ടാ ഞാൻ പോയി നോക്കാം…”

“എനിക്ക് വേണ്ടപ്പെട്ട ആൾക്കാർ ആണ്.. ഇൻ്റർവ്യൂ ഒന്നും കാണില്ല.. നീ ജസ്റ്റ്റ് അവരെ ഒന്ന് ഫോണിൽ വിളിച്ച് സംസാരിച്ച് ബാക്കി കാര്യങ്ങള് ഒക്കെ സംസാരിച്ച മതി…”

“ഓകെ ഏട്ടാ..”

“ഹും.. എന്നാ നിനക്ക് നമ്പറും ഡീട്ടയിൽസും എല്ലാം ഞാൻ കാലത്ത് തരാം…”

“ശരി…”

ഇത് പോലെ എന്നെ ഞെട്ടിക്കുന്നത് ഏട്ടന് ഒരു ഹോബി ആയിരുന്നു… ഓർമ വെച്ച നാൾ മുതൽ ഞാൻ ഡൗൺ ആയി പോകുന്ന സ്ഥലത്ത് എല്ലാം ഏട്ടൻ ആണ് എനിക്കൊരു താങ്ങായി വരാറുള്ളത്… ഇവിടെയും അത് തന്നെ ആവർത്തിച്ചു….

ഈ അടുത്ത് ഞാൻ കൂടുതൽ ആയി കേട്ട സ്ഥലപ്പേരു ചെന്നൈ ആണെന്ന് തോന്നുന്നു…

പിന്നെ മുറിയിലേക്ക് പോവാൻ തോന്നിയില്ല കുറച്ച് നേരം അവിടെ ടിവി ഒക്കെ കണ്ടിരുന്നു… ക്ഷീണം തോന്നിയപ്പോൾ വീണ്ടും എഴുന്നേറ്റ് മുറിയിലേക്ക് തന്നെ നടന്നു…

കട്ടിലിൽ ആ പുസ്തകം ഇരിക്കുന്നത് കണ്ടപ്പോൾ വായിച്ചാലോ എന്ന് തോന്നി.. പിന്നെ വേണ്ട എന്ന് വച്ചു… ഇനി നാളെ എപ്പോഴെങ്കിലും നോക്കാം…

ലൈറ്റ് അണച്ച് ഉറങ്ങാനായി കിടന്നിട്ടും ഉറക്കം വരുന്നില്ല… ഇത്രേം ക്ഷീണം ഉണ്ടായിട്ടും എന്താണ് ഉറക്കം വരാത്തത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും ഇല്ല…

ഞാൻ വെറുതെ ടേബിൾ ലാമ്പ് ഓൺ ചെയ്തു… ഓരോന്ന് ആലോചിച്ച് കിടന്നു… ഇപ്പോഴും മനസ്സിൽ ഒരു സമാധാനം കിട്ടുന്നില്ല…

പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലല്ലോ.. പിന്നെ എന്താ പ്രശനം…. വീണ്ടും കിടക്കാനായി ലൈറ്റ് അണച്ചെങ്കിലും ഉറക്കം എനിക്ക് പിടി തരുന്നെ ഇല്ലായിരുന്നു…

കുറച്ച് നേരം ഫോണിൽ നോക്കി.. പിന്നെ മുറിയിൽ എണീറ്റ് നടന്നു… നോ രക്ഷ… പെട്ടന്നാണ് മേശമേൽ ഇരുന്ന ആ സ്വർണ നിറത്തിൽ ചട്ടയുള്ള പുസ്തകം എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്…

ഞാൻ അത് കയ്യിൽ എടുത്ത് ടേബിൾ ലാമ്പും കത്തിച്ച് ബെഡ്ഡിൽ വന്നിരുന്നു… പതിയെ ഞാൻ ആ പുസ്തകത്തിൻ്റെ ആദ്യ താൾ തുറന്നു….

അപ്പോഴാണ് മനസ്സിലായത് അത് വെറും ഒരു പുസ്തകം അല്ല അതൊരു ഡയറി ആണെന്ന്….

മറ്റൊരാളുടെ ഡയറി വായിക്കുന്നത് മോശമായ കാര്യം ആണെന്ന് അറിയാം.. എങ്കിലും എന്തോ എനിക്കത് വായിക്കണം എന്ന് എൻ്റെ ഉള്ള് എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു…

അവസാനം ഞാൻ ഡയറിയുടെ അടുത്ത താളും മറിച്ചു… സത്യത്തിൽ ആ പേജ് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിപ്പോയി… രക്തം ആണോ ചുവന്ന മഷി ആണോ എന്നറിയില്ല… വികൃതമായ രൂപത്തിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു…

Diary of A Nymphomaniac….

ഇതാരുടെ ഡയറി ആയിരിക്കും എന്ന ആകാംക്ഷ എൻ്റെ ഉള്ളം കീഴടക്കാൻ തുടങ്ങി… പക്ഷേ ഒരാളുടെ സ്വകാര്യതയിൽ പ്രധാന ഘടകം ആണ് അയാളുടെ ഡയറി…

ഞാൻ ഡയറി എഴുതാർ ഇല്ലെങ്കിലും അതിൻ്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാമായിരുന്നു…

ഒരു പക്ഷെ ഞാൻ അറിയാൻ പാടില്ലാത്ത എന്തെങ്കിലും ഇതിൽ ഉണ്ടെങ്കിൽ.. വേണ്ട.. ചെയ്യുന്നത് തെറ്റാണ്.. ഞാൻ ആ ഡയറി മടക്കി മേശപ്പുറത്ത് തന്നെ വച്ചു…

ലൈറ്റ് അണച്ച് കിടന്നിട്ടും എനിക്ക് ഉറക്കം ലഭിച്ചില്ല… കണ്ണടച്ചാൽ മുന്നിൽ ആ ഡയറിയിൽ ചുവന്ന മഷിയിൽ വികൃതമായി എഴുതിയ വാചകം ആണ് തെളിയുന്നത്…

“Diary of a Nymphomaniac…”

എൻ്റെ തലച്ചോറ് എന്നോട് ബാക്കി വായിക്കരുത് എന്നും മനസ്സ് വായിക്കണം എന്നും പറഞ്ഞ് കൊണ്ടിരുന്നു… രണ്ടിൽ ആരുടെ വാക്ക് കേൾക്കണം എന്നറിയാതെ ഞാൻ ശരിക്കും വിഷമിച്ചു…

എന്തോ ഒന്ന് ആ ഡയറിയിലേക്ക് എന്നെ ആകർഷിക്കുന്നതയി എനിക്ക് തോന്നി… ഇനി അത് വെറും ഒരു തോന്നൽ ആണോ..??

എന്തൊക്കെ പറഞ്ഞാലും നാണം കെട്ട പരിപാടിയാണ്… നീതു ചേച്ചി ഇതറിഞ്ഞാൽ… അവർ എന്നെ ഒരു അനിയനെ പോലെ അല്ലെ കാണുന്നത്…

എന്നെ അത്ര വിശ്വാസം ഉള്ളത് കൊണ്ടല്ലേ അവരുടെ പേഴ്സണൽ സാധനങ്ങൾ പോലും ഇതുപോലെ എന്നെ ഏൽപ്പിച്ചത്..

എന്നിട്ട് ഞാൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ…

പക്ഷേ എൻ്റെ മനസ്സ് എൻ്റെ തലച്ചോറിനെ മറികടന്ന് കഴിഞ്ഞിരുന്നു… വീണ്ടും ബെഡ്ഡിൽ എഴുന്നേറ്റിരുന്നു ഞാൻ ലൈറ്റ് ഓൺ ചെയ്തു…

മേശപ്പുറത്ത് നിന്ന് ഡയറി കയ്യിൽ എടുത്ത് പതിയെ അടുത്ത താൾ മറിച്ചു… അതിൽ ആ ഡയറിയുടെ യഥാർത്ഥ ഉടമയുടെ പേര് ഉണ്ടായിരുന്നു…

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആദ്യം ചുവന്ന മഷിയിൽ എഴുതിയ ആ പേജ് ഡയറിയിൽ ഉള്ളതല്ല എന്നും അതിലേക്ക് കൂട്ടി ചേർത്തത് ആണ് എന്നും…

ഡയറിയുടെ ഉടമയുടെ പേര് കണ്ടതും എനിക്ക് കാര്യങ്ങള് കൂട്ടി വായിക്കാൻ പറ്റി തുടങ്ങി…

അതിഥി ജയരാജ്…..

മിടിക്കുന്ന നെഞ്ചോട് കൂടി ഞാൻ അടുത്ത പേജും മറിച്ചു…………….

Day 01

പ്രിയ്യപ്പെട്ട ഡയറി…. എൻ്റെ പേര് അതിഥി… ഇന്നലെ എൻ്റെ പതിനെട്ടാം പിറന്നാള് ആയിരുന്നു… അച്ഛൻ എനിക്ക് ഗിഫ്റ്റ് ആയി തന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് നീയും…

വിലപിടിപ്പുള്ള മാലയും വളയും ഡ്രെസ്സും ഒന്നും അല്ല.. കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്നെ ആണ്… എൻ്റെ പ്രിയ്യപ്പെട്ട ഡയറിയെ….

(തുടരും) (Warning⚠️ Next episode of this story will include adult contents. Reader discretion is adviced. If you are under 18 skip next episodes.)

Comments:

No comments!

Please sign up or log in to post a comment!