ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7

ആദ്യചുംബനം. അതും താനേറെ സ്നേഹിക്കുന്ന തന്റെ ഭാര്യയിൽ നിന്ന്. അപ്പു വികാര തീവ്രതയിൽ ലയിച്ചു.അഞ്ജലിയുടെ ചുണ്ടുകൾ ഇപ്പോഴും അവന്റെ കവിളുകളിലമർന്നിരുന്നു. അവളുടെ ലോലമായ കരാംഗുലികൾ അവന്റെ മുടിയിഴകളിൽ ഓടി നടന്നു.

തന്റെ കൈകൾ അവൻ അഞ്ജലിയുടെ അരക്കെട്ടിലൂടെ ചുറ്റി അവളെ നെഞ്ചോടു ചേർത്തു. ചുവന്ന ചുരിദാർ ടോപ്പിനുളളിൽ വീർപ്പുമുട്ടിയ അവളുടെ നിറഞ്ഞു തുളുമ്പുന്ന മാറിടം അപ്പുവിന്റെ നെഞ്ചിലേക്കമർന്നു. അവളുടെ ഹൃദയമിടിപ്പ് അവന് അടുത്തറിയാമായിരുന്നു.

‘അപ്പു, ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നെന്ന് നിനക്കറിയോ ‘

അപ്പുവിന്റെ കണ്ണുകളിലേക്കു നോക്കി കാതരയായി അവൾ ചോദിച്ചു. മാലാഖയെപ്പോലെ നൈർമല്യവുള്ള അവളുടെ മുഖം ദീപ്തമായിരുന്നു. ആയിരം നക്ഷത്രങ്ങൾ അവളുടെ മുഖത്ത് അവൻ കണ്ടു.

‘എനിക്കറിയില്യ’ ഒരു നിഷ്‌കളങ്കനായ പാലക്കാട്ടുകാരനെപ്പോലെ അപ്പു മറുപടി നൽകി.

‘പോടാ പൊട്ടൂസ്,എന്റെ ജീവനേക്കാൾ ഏറെ.’ അവന്റെ മൂക്കിൽ പിടിച്ചു കുലുക്കി അവൾ പറഞ്ഞു.

‘അതിരിക്കട്ടെ എന്നോട് എപ്പോഴാണ് ഈ സ്നേഹം ഒക്കെ തോന്നിയത്’ അപ്പു അവളോട് ചോദിച്ചു.

സത്യത്തിൽ എനിക്കു നിന്നോടു വല്യ സ്നേഹമൊന്നുമില്ലായിരുന്നു.ഡിവോഴ്സ് വേണമെന്ന് ഞാൻ ആത്മാർഥമായി പറഞ്ഞതാ.

പക്ഷേ നിനക്ക് ഓർമയുണ്ടോ അന്നു രേഷ്മ ഇവിടെ വന്നത്. അഞ്ജലി ചോദിച്ചു.

ഹാ എനിക്കോർമയുണ്ട് ,അവളുടെ കാര്യം നീ മിണ്ടിപ്പോകരുത് അപ്പു പറഞ്ഞു.

അഞ്ജലി പൊട്ടിച്ചിരിച്ചു.ഏഴുകടലുകളിൽ തിരയടിക്കുന്നതുപോലെ ഭംഗി ഉണ്ടായിരുന്നു ആ ചിരിക്ക്.

‘എന്തേ അവൾ എന്തു ചെയ്തു’ ചിരിയടക്കി അഞ്ജലി ചോദിച്ചു.

‘അതു ഞാൻ പറയില്ല. ഏതായാലും അത്ര നല്ല കാര്യമല്ല എന്നറിഞ്ഞാൽ മതി.’ അപ്പു ഈർഷ്യയോടെ പറഞ്ഞു.

‘അപ്പൂ,’ അവന്റെ മുഖത്തു തന്റെ അണിവിരൽ കൊണ്ട് തൊട്ടിട്ടു അഞ്ജലി പറഞ്ഞു.’എനിക്കറിയാം എന്താണ് നിനക്ക് രേഷ്മയോടു ദേഷ്യമെന്ന്. അക്കാര്യം തന്നെയാണു ഞാൻ പറഞ്ഞുവരുന്നത്.’

‘അന്നു രേഷ്മയും ഞാനും ചേർന്നൊരുക്കിയ ഒരു നാടകമായിരുന്നു അത്. എങ്ങനെയും ഡിവോഴ്സ് വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചപ്പോൾ രേഷ്മയാണ് ആ ഐഡിയ ഇട്ടത്.’

‘നാടകമോ, എന്തു നാടകം, എന്തായിരുന്നു പ്ലാൻ.’ അപ്പു അഞ്ജലിയോടു ചോദിച്ചു.

‘നിന്നെ രേഷ്മ വശീകരിക്കും.എന്നിട്ടു നിങ്ങൾ തമ്മിൽ..’

‘ഞങ്ങൾ തമ്മിൽ എന്ത്’ അപ്പു ചോദിച്ചു.

‘നിങ്ങൾ തമ്മിൽ ഇന്റിമേറ്റാകുമ്പോൾ അതിന്റെ വീഡിയോ എടുക്കും.’ അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.



‘ആരു വീഡിയോ എടുക്കും’ അപ്പു ചോദിച്ചു.

‘ഞാൻ. ഞാൻ അന്ന് ആ റൂമിലെ കർട്ടനു പിന്നിൽ ഞാൻ കാമറയുമായി ഇരുപ്പുണ്ടായിരുന്നു, പക്ഷേ ഞങ്ങളുടെ പ്ലാൻ പൊളിഞ്ഞു.അന്നാണ് അപ്പുവിന് എന്നോടുള്ള ഇഷ്ടം എനിക്കു ശരിക്കും മനസ്സിലായത്. അതോടെ അപ്പു അപ്പൂന്നു പറയുമ്പോ എന്റെ മനസ്സിൽ ഒരു കുത്തു തുടങ്ങി. പിന്നെ നീയായി എന്റെ എല്ലാം.’ അഞ്ജലി പറ്ഞ്ഞു.

‘ഓഹോ…’അപ്പു ഒന്നു തലയാട്ടി.

‘അ്ഞ്ജലീ ഞാൻ ഒന്നു ചോദിച്ചോട്ടെ.’

‘എന്തു വേണെലും എന്റെ അപ്പു ചോദിച്ചോ, ഇനി മടി വേണ്ടാട്ടോ…’ ചിരിയോടെ അഞ്ജലി പറഞ്ഞു.

‘ഒന്ന് ആലോചി്ച്ചു നോക്കിയേ..എനിക്ക് അഞ്ജലിയെ ഇഷ്ടമല്ലെന്നു വെയ്യ്ക്കൂ.ഒഴിവാക്കണം എന്ന് ആഗ്രഹം.ഒരു പുരുഷനെ നഗ്‌നനാക്കി അ്ഞ്ജലിയുടെ മുറിയിലേക്ക് സെക്സ് ചെയ്യാൻ വിട്ടിട്ടു ഞാൻ ക്യാമറയുമായി മുറിയിലിരുന്നാൽ എന്താകും എന്നെക്കുറിച്ചു പിന്നീടുള്ള അഭിപ്രായം.’തണുത്ത സ്വരത്തിലാണ് അപ്പു അതു പറഞ്ഞതെങ്കിലും അവന്റെ മുഖത്തേക്കു രക്തം ഇരച്ചുകയറുന്നതു കാണാമായിരുന്നു.

ഒരു നിമിഷം അഞ്ജലി സ്തബ്ധയായി. താൻ ചെയ്ത തെറ്റിന്റെ ആഴം അപ്പോളാണ് അവൾക്കു മനസ്സിലായത്.ശരിയാണ്, അപ്പു അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ ജൻമം തനിക്കു സ്വസ്ഥത കിട്ടില്ലായിരുന്നു. ഒരിക്കലും താൻ അവനു മാപ്പു നൽകില്ലായിരുന്നു. തെറ്റിന്റെ തിരിച്ചറിവിൽ അവളുടെ മുഖ്ത്തെ ചിരിമാഞ്ഞു.വലിയ കണ്ണുകൾ നിറഞ്ഞു ഒരു പുഴ പോലെ പുറത്തേക്കൊഴുകി.

‘അപ്പൂ’ ഒരു നേരിയ വിങ്ങലോടെയും തുടർന്നു പൊട്ടിക്കരച്ചിലോടെയും അവൾ അവന്റെ നെഞ്ചിലേക്കു ചാഞ്ഞു. ‘എന്നെ വെറുക്കരുത് അപ്പൂ, നീയില്ലാതെ ഇനി ഒരുനിമിഷം എനിക്കു പറ്റില്ല. അന്നു ഞാൻ അങ്ങനെയൊക്കെയായിരുന്നു. ഒന്നിനും ഞാൻ വില കൽപിച്ചില്ല.പക്ഷേ ഇപ്പോൾ നീയെനിക്ക് എന്റെ എ്ല്ലാമാണ്. എന്റെ ശ്വാസമാണ്. നിന്റെ സ്നേഹമില്ലെങ്കിൽ ഞാൻ മരിക്കും അപ്പൂ.’

അപ്പുവിനു പക്ഷേ ഇളക്കമില്ലായിരുന്നു.അഞ്ജലീ, ‘നീ പലതും എന്നോടു ചെയ്തിട്ടുണ്ട്. അതെല്ലാം ഞാൻ ക്ഷമിച്ചിട്ടും ഉണ്ട്. പക്ഷേ ഇത്.സ്വന്തം ഭർത്താവിനെ വശീകരിക്കാൻ മറ്റൊരു പെണ്ണിനെ വിടുക. ശ്ശെ’

അപ്പു മുറിക്കു പുറത്തെ ബാൽക്കണിയിലേക്കു പോയി ആകാശം നോക്കി നി്ന്നു.അഞ്ജലി അവന്റെ പിന്നാലെ വന്നു നിന്നു.അവൾ അവന്റെ തോളിൽ തൊട്ടു.അവൻ കൈ ത്ട്ടിമാറ്റി.പിന്നെയും തൊട്ടു. അവൻ വീണ്ടും ത്ട്ടിമാറ്റി.

‘ആകാശത്ത് അപ്പൂന്റെ ആരെങ്കിലും താമസിക്കുന്നുണ്ടോ,എപ്പോഴും അങ്ങോട്ടു നോക്കി നിൽപ്പാണല്ലോ’ അവനോടു ചേർന്നു നിന്ന് അഞ്ജലി ചോദിച്ചു.


അപ്പു തെന്നിമാറി, അഞ്ജലി ബാലൻസ് തെറ്റി വീഴാൻ പോയെങ്കിലും വീണില്ല, ‘എടാ ചതിയാ ഞാനിപ്പോ വീണേനേ.’ അവന്റെ ഇടുപ്പു നോക്കി മുഷ്ടി ചുരുട്ടി ഒരു ഇടിയിടിച്ചുകൊണ്ട് അവൾ പറഞ്ഞു.അപ്പുവിന് ഒരു പ്രതികരണവുമില്ല.പാറ പോലെ നിൽപു തുടർന്നു

‘അപ്പോ എന്നോടു പിണങ്ങിത്തന്നെയാ?’ അവൾ ചോദിച്ചു. അവൻ ഉത്തരം പറഞ്ഞില്ല.

‘ചോദിച്ചതു കേട്ടില്ലാന്നുണ്ടോ അ്പ്പൂ, അവൾ അവന്റെ കൈയിൽ അടിച്ചുചോദിച്ചു.’അവൻ വീണ്ടും ഒന്നും പറഞ്ഞില്ല.

‘എങ്കിൽ അവിടെ നിന്നോ, ഞാൻ കിടക്കാൻ പോണൂ,’ ഇത്രയും പറഞ്ഞ ശേഷം അഞ്ജലി റൂമിലേക്കു പോയി.



വിവാഹം കഴിഞ്ഞു രണ്ടു മാസത്തിനു ശേഷമാണ് അപ്പുവും അഞ്ജലിയും അഞ്ജലിയുടെ തറവാടായ അണിമംഗലത്തേക്കു പോയത്.വിവാഹത്തിനു തൊട്ടുപിന്നാലെ ഒന്നു പോയിരുന്നെങ്കിലും പെ്ട്ടെന്നു മടങ്ങിയിരുന്നു. ഇത്തവണ പോയത് രണ്ടാഴ്ച നിൽക്കാൻ ഉറച്ചാണ്.ആദ്യം കലുഷിതമായ അവരുടെ ബന്ധം ഇടയ്ക്കൊന്നു ചൂടുപിടിച്ചിരുന്നെങ്കിലും രേഷ്മ സംഭവത്തെക്കുറിച്ചുള്ള അഞ്ജലിയുടെ വെളിപ്പെടുത്തൽ വീണ്ടും ചവർപ്പു ക്ഷണിച്ചുവരുത്തി.

വിലകൂടിയ ഒരു സെറ്റുസാരിയും പച്ചപ്പട്ടിൽ തീർത്ത ബ്ലൗസുമായിരുന്നു അഞ്ജലിയുടെ വേഷം.കൈകളിൽ വളകളും കഴുത്തിൽ വജ്രനെക്ക്ലേസും പിന്നെ താലിമാലയും. സ്വർണനിറമുള്ള ചെമ്പൻ മുടി അവൾ ഒതുക്കാതെ പറത്തിയിട്ടിരുന്നു. അതിന്റെ ഒത്ത നടുക്കുള്ള സീമന്തരേഖയിൽ സുമംഗലി ആണെന്നറിയിക്കാനുള്ള സിന്ദൂരം ചാർത്തിയിരുന്നു.ദേവലോകത്തു നിന്നുള്ള കന്യക ഭൂമിയിലേക്ക് ഇറങ്ങിവന്നതു പോലെ സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി അവൾ നിന്നു.അച്ഛമ്മയോടും ഭർതൃപിതാവായ ഹരിമേനോനോടും യാത്ര പറഞ്ഞ് അവൾ മിനിക്കൂപ്പറിന്റെ മുൻസീറ്റിലേക്കു കയറി. ഡ്രൈവിങ് സീറ്റിൽ, സ്റ്റീയറിങ്ങിൽ ചുമ്മാ താളം പിടിച്ചുകൊണ്ട് അപ്പു ഇരിപ്പുണ്ടായിരുന്നു.

‘പോകാം.’ സീറ്റിൽ കയറിയിരുന്ന ശേഷം അവനെ നോക്കാതെ മുന്നോട്ടു നോക്കി അവൾ പറഞ്ഞു.

അപ്പു അവളുടെ മുഖത്തൊന്നു പാളി നോക്കി. നെറ്റിയിലിട്ട സിന്ദൂരം കണ്ടു.ആദ്യമായാണ് അവൾ സിന്ദൂരം അണിയുന്നത്.

‘കന്യകാത്വം നഷ്ടപ്പെട്ട ശേഷമാ പെൺകുട്ടികൾ സാധാരണ നെറ്റിയിൽ സിന്ദൂരം ഇടുന്നത് ‘അപ്പു ചുമ്മാ അടിച്ചുവിട്ടു.ഈയിടെയായി തരംകിട്ടുമ്പോളെല്ലാം അഞ്ജലിയെ ചൊറിയുന്നത് അവൻ ഒരുഹോബി ആക്കി മാറ്റിയിരുന്നു.

‘കന്യകാത്വം നഷ്ടപ്പെടുത്താൻ ഭർത്താവിന് ഉദ്ദേശ്യം ഇല്ലെങ്കിൽ പാവം പെൺകുട്ടികൾ എന്തു ചെയ്യും.വഴിയിൽ കൂടെ പോകുന്നവനു കന്യകാത്വം കൊടുക്കാൻ പറ്റില്ലല്ലോ.
ഇതു വീട്ടുകാരെ ബോധിപ്പിക്കാൻ ഇട്ടതാ.അവരെങ്കിലും വിചാരിച്ചോട്ടെ മോൾടെ കന്യകാത്വം മരുമകൻ എടുത്തൂന്ന്…’ അഞ്ജലി ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തു.

‘വഴിയിൽ കൂടി പോകുന്നവൻമാർക്കു വേണേൽ കൊടുത്തോ, ഞാൻ ചോദിക്കാൻ ഒന്നും വരണില്ല. ഉഡായിപ്പ് പരിപാടികളാണല്ലോ പണ്ടേ

കൈയിൽ’ അവൻ ഒന്നു കുത്തി പറഞ്ഞു.

‘അയ്യടാ, അങ്ങനെ കണ്ടവൻമാർക്കു കൊടുക്കാനുള്ളതല്ല. എന്റെ കന്യകാത്വം ഒരാളേ എടുക്കൂ. മേലേട്ട് രാജീവ് മേനോൻ എന്ന അപ്പു..എന്റെ ചക്കരക്കുട്ടൻ,’ അവന്റെ മുഖത്തേക്കു കൈവിരൽ കൊണ്ടു കുത്തിയിട്ട് അവൾ പറഞ്ഞു.

‘ഹും’ അഞ്ജലിയോടുള്ള ഈർഷ്യ മുഴുവൻ അപ്പു കാറിന്റെ ആക്സിലറേറ്ററിൽ തീർത്തു. ഒന്നു മുരണ്ടുശബ്ദിച്ചിട്ട് മിനിക്കൂപ്പർ മുന്നോട്ടു കുതിച്ചു.

‘എന്നോടുള്ള ദേഷ്യം എന്തിനാവോ പാവം കാറിനോടു തീർക്കണത്.’ അവൾ കണ്ണുരുട്ടി അദ്ഭുതം കാട്ടി ചോദിച്ചു.അപ്പു മിണ്ടിയില്ല.

‘അല്ലാ, എന്റെ കാര്യം പോട്ടെ, സാർ എന്താണ് ഉദ്ദേശ്യം.ആജീവനാന്തം കന്യകനായിരിക്കുമോ’ അവൾ വീണ്ടും ചൊറിയാൻ തുടങ്ങി.

‘ഇരിക്കും,നല്ല ഒരു ഭാര്യ വരുമെന്നു കരുതിയാ ഇത്രനാൾ കാത്തത്. എന്നിട്ടു വന്നത് ഇങ്ങനെയും. ഞാൻ ഇനി സന്യാസത്തിനു പോകുവാ. ഉത്തരാഖണ്ഡിലേക്കു പോകാനാ പ്ലാൻ.’ മുന്നോട്ടു നോക്കി വണ്ടിയോടിക്കുന്നതിനിടെ അപ്പു പറഞ്ഞു.

നല്ലകാര്യം. ചിരിയമർത്തി അഞ്ജലി പറഞ്ഞു, ‘ഇന്ത്യക്ക് നല്ലൊരു സന്ന്യാസിയുടെ കുറവുണ്ട്’

അവൾ മനസ്സിൽ പറയുവായിരുന്നു.അപ്പുക്കുട്ടാ.നിന്റെ സന്യാസമൊക്കെ ഈ രണ്ടാഴ്ച കൊണ്ട് ഞാൻ അവസാനിപ്പിച്ചു തരണ്ട്..ഈ അഞ്ജലിയുടെ സ്വന്തമാക്കും നിന്നെ ഞാൻ. വിടില്ല നിന്നെ…വിട്ടുകൊടുക്കില്ല ഈ ജന്മം ഒന്നിനും, നീയത്രയ്ക്കു പാവമാണ്..

കന്യകാത്വത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അഞ്ജലി തന്നെക്കുറിച്ച് ഓർക്കുകയായിരു്ന്നു.കോളജിൽ പഠിക്കുമ്പോൾ രേഷ്മയൊക്കെ തന്‌റെ വിർജിനിറ്റി എത്രപെട്ടെന്നാണു കളഞ്ഞത്.എന്നാൽ താനോ, ഫെമിനിസ്റ്റായി നടക്കുമ്പോളും ബുള്ളറ്റ് ഓടിക്കുമ്പോളും എല്ലാവരും തന്നെ ഒരു ബോൾഡ് ആൻഡ് അഡ്വഞ്ചറസ് പെണ്ണായി കരുതി.എ്ന്നാൽ ഉള്ളിന്‌റെ ഉള്ളിൽ താനെന്നുമൊരു പാലക്കാടൻ പെൺകൊടിയായിരുന്നു.

സ്വന്തം കന്യകാത്വത്തിനു ജീവനേക്കാൾ വില കൽപിച്ചവൾ.രേഷ്മയ്‌ക്കൊക്കെ എത്ര പുരുഷൻമാരുമായി ബന്ധപ്പെട്ടതിന്‌റെ ഓർമകളുമായാകും അവളുടെ വിവാഹരാത്രിയിൽ എത്തുക.എന്നാൽ തനിക്കോ.അഞ്ജലിയാകിയ ഞാൻ അപ്പുവിനു വേണ്ടി ജനിച്ചവളാണ്.അവനുവേണ്ടി മാത്രം.

പാലക്കാടിന്റെ ഗ്രാമവിശുദ്ധിയെ കീറിമുറിച്ചതു പോലെയുള്ള റോഡിലൂടെ മിനികൂപ്പർ പാഞ്ഞു.
ഒടുവിൽ അൽപസമയത്തിനു ശേഷം അത് അണിമംഗലം തറവാടിന്റെ ഗേറ്റുകടന്നു.

അണിമംഗലത്ത് അപ്പുവിനെയും അഞ്ജലിയെയും സ്വീകരിക്കാനായി എല്ലാവരും കാത്തുനിൽപ്പുണ്ടായിരുന്നു.അഞ്ജലിയുടെ അച്ഛൻ കൃഷ്ണകുമാർ.അമ്മ സരോജ പിന്നെ കസിൻ സഹോദരിമാർ അപ്പൂപ്പൻ അമ്മൂമ്മ എന്നിങ്ങനെ ഒരു പട തന്നെ.

അപ്പുവും അഞ്ജലിയും കാറിൽ നിന്നിറങ്ങി. അഞ്ജലിയുടെ മുഖം പ്രസന്നമായിരുന്നു. കൂടി നിന്നവരിൽ അതൊരു അദ്ഭുതമായിരുന്നു. കാരണം എന്നും ദേഷ്യപ്പെട്ട് മാത്രമേ എല്ലാവരും അവളെ കണ്ടിട്ടുള്ളൂ.അവൾ അച്ഛന്‌റെയും അമ്മയുടെയും ബന്ധുക്കളുടെയും അടുത്തു ചെന്നു ചിരിച്ചുകളിച്ചു സംസാരിച്ചു.

കൃഷ്ണകുമാർ മകളെ അദ്ഭുതത്തോടെ നോക്കി. പ്രായമായതിൽ പിന്നെ അഞ്ജലിക്ക് അച്ഛൻ എന്നാൽ മുട്ടൻ കലിപ്പ് ആയിരുന്നു. തണുത്ത ബന്ധമായിരുന്നു അവർക്കിടയിൽ ഉള്ളത്.

‘വാടോ..’ കൃഷ്ണകുമാർ അപ്പുവിനെ കൈ പിടിച്ച് അകത്തേക്കു കൂട്ടി. വെളുത്ത ജൂബ്ബയിലും മുണ്ടിലും അവൻ ഒരു ഗന്ധർവകുമാരനെപ്പോലെ തോന്നിച്ചു.

എല്ലാവരും കൂടി നിന്നു കലപില വർത്തമാനം തുടങ്ങി. അഞ്ജലി അടുക്കളയിലേക്കു ചെന്നു. അമ്മയുടെ അടുത്തേക്ക്,അവിടെ നിന്നു കുറേനേരം സംസാരിച്ചതിനിടയ്ക്ക് അവൾ സരോജയോടു ചോദിച്ചു.

‘അമ്മേ കാൻസർ ട്രീറ്റ്‌മെന്‌റ് തുടങ്ങേണ്ടേ.’ അവൾ ചോദിച്ചു.

സരോജ വെപ്രാളത്തിലായി. ‘കൃഷ്‌ണേട്ടാ ഒന്നിങ്ങു വന്നേ..’ അവർ വിളിച്ചു.

കൃഷ്ണകുമാർ അടുക്കളയിലേക്ക് എത്തി.’എന്താണു പ്രശ്‌നം.’ ദീനതയോടെ സരോജ കൃഷ്ണകുമാറിനെ നോക്കി.

അഞ്ജലി അമ്പരന്നു നിന്നു. ‘അമ്മയല്ലേ പറഞ്ഞത് കാൻസർ ട്രീറ്റ്‌മെന്‌റിന്‌റെ കാര്യം എന്‌റെ കല്യാണം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞു തുടങ്ങാമെന്നും പറഞ്ഞു.’ അവൾ ചോദിച്ചു.

മലയിടിഞ്ഞു വീണാലും പതറാത്ത കൃഷ്ണകുമാറും പരുങ്ങലിൽ നിന്നു.

ഒടുവിൽ സരോജ തന്നെ സംസാരിച്ചു. ‘അഞ്ജുക്കുട്ടി അത് നിന്നോട് ഒരു കാര്യം പറയാനുണ്ട്.ജാതകപ്രകാരം നിനക്ക് 21 വയസ്സിൽ കല്യാണം വേണമെന്ന് ആ പൂത്തേറ്റില്ലത്തെ ജ്യോത്സ്യൻ പറഞ്ഞു.നേരെ പറഞ്ഞാൽ നീ

സമ്മതിക്കില്ലാന്നുള്ളോണ്ടാണു എനിക്കു കാൻസറാണെന്നും അവസാന ആഗ്രഹമായി നീ കല്യാണം കഴിക്കണമെന്നും ഒക്കെ പറഞ്ഞത്. എല്ലാം ഈ കൃഷ്‌ണേട്ടന്‌റെ ഐഡിയ ആണ്.എനിക്കു കാൻസറും ഇല്ല ഒന്നുമില്ല.’

അ്ഞ്ജലി ഒരു നിമിഷം തരിച്ചു നിന്നു. അവളുടെ ഭാവം കണ്ട് കൃഷ്ണകുമാറിനും സരോജയ്ക്കും പേടിയായി. ദേഷ്യം വന്നാൽ ഒന്നും നോക്കാതെ പൊട്ടിത്തെറിക്കുന്നവളാണ്.അപ്പു അപ്പുറത്തിരിക്കുകയും ചെയ്യുന്നു.

‘മോളേ നീ ക്ഷമിക്കണം,ദേഷ്യപ്പെടരുത്’ കൃഷ്ണകുമാർ പറഞ്ഞു.

ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് അഞ്ജലി സംസാരിച്ചു.

‘ഹൂം ക്ള്ളം പറയുന്നത് നല്ല ശീലമല്ല, അതും ഇതുപോലത്തേത്.അമ്മയെക്കുറിച്ച് ഓർത്ത് എന്‌റെ ഉറക്കം എത്ര രാത്രി പോയെന്ന് അറിയുമോ.ആ പോട്ടേ.ഏതായാലും ഒ്ന്നുമില്ലല്ലോ, ആ വിഷമോം മാറി.അപ്പൂനു ജ്യൂസ് കൊടുത്തിട്ടു വരാം.’

സരോജ ഗ്ലാസിലേക്കു പകർന്നു വച്ച പൈനാപ്പിൾ ജ്യൂസ് എടുത്തുകൊണ്ടു മുന്നോട്ടു നടക്കുന്നതിനിടയിൽ അഞ്ജലി പറഞ്ഞു.

കൃഷ്ണകുമാറും സരോജയും ഞെട്ടി. ഒരു യുദ്ധം പ്രതീക്ഷിച്ചാണു നിന്നത്.മല പോലെ വന്നതു ദേ എലി പോലെ പോകുന്നു.

‘എടി, അവളെന്താ ദേഷ്യപ്പെടാത്തത്’ കൃഷ്ണകുമാർ സരോജയോടു ചോദിച്ചു.

‘അത് കൃഷ്‌ണേട്ടാ, പെൺപിള്ളേരുടെ ജീവിതത്തിൽ രണ്ടു ഘട്ടമുണ്ട്. കല്യാണത്തിനു മുൻപും പിൻപും.രണ്ടും ഭയങ്കര വ്യത്യാസമാണ്.അവൾക്കിപ്പോ അ്പ്പൂനെ കിട്ടി.അവനോടു ഭയങ്കര സ്‌നേഹമാണ്.ദേ കണ്ടില്ലേ ജ്യൂസ് കൊടുക്കാൻ പോയത്. ഇവിടെ വന്നു സംസാരിച്ചതിൽ 100 വാക്ക് പറഞ്ഞതിൽ തൊണ്ണൂറും അപ്പു അപ്പൂന്നായിരുന്നു. അപ്പൂനു സാമ്പാർ ഇഷ്ടമാണ്,മല്ലിയില ഇട്ടാൽ മാത്രം. പായസത്തിൽ മധുരം കൂടുതൽ ഇടണം അങ്ങനെയെല്ലാം.

അവനെ അവൾക്കു കിട്ടാൻ വേണ്ടിയാണല്ലോ നമ്മൾ കള്ളം പറഞ്ഞത് അതവളങ്ങു ക്ഷമിച്ചു എന്നു കരുതിയാൽ മതി.’ സരോജ തന്‌റെ തിയറി അവതരിപ്പിച്ചു.

‘അത് പോയിന്‌റാ കേട്ടോ.’ പരുക്കൻ ഭാവത്തിന്‌റെ പ്രതിരൂപമായ കൃഷ്ണകുമാർ അപൂർവമായി മാത്രം ചെയ്യാറുള്ള ഒരു പുഞ്ചിരി സരോജയ്ക്കു നൽകി തിരിഞ്ഞു നടന്നു.

അപ്പു കുട്ടികളോടൊപ്പം വെളിയിൽ നിൽക്കുകയായിരുന്നു.കുട്ടികളെന്നു പറഞ്ഞാൽ അവനു ജീവനാണ്.ഓണക്കാലമായിരുന്നു.മുറ്റത്തുള്ള മാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടുന്ന കുട്ടികൾക്ക് ഉണ്ടയിട്ടുകൊടുക്കുകയായിരുന്നു അവൻ.മിന്നു എന്ന കുസൃതിക്കാരിയായിരുന്നു ഊഞ്ഞാലിൽ ആടിയത്.

‘അപ്പൂ ദേ ജ്യൂസ്’ അഞ്ജലി അവന്‌റെ സമീപമെത്തി ഗ്ലാസ് നീട്ടി.

‘എനിക്കു വേണ്ട നീ ത്‌ന്നെ കുടിച്ചോ.’ അവൻ അറുത്തുമുറിച്ചു പറഞ്ഞു

.

‘എടുത്തു നിന്‌റെ തലേലൊഴിക്കും, മര്യാദയ്ക്കു കുടിക്കെടാ. അവന്‌റെ അടു്‌ത്തേക്കു നീങ്ങി നിന്നു സ്വരം താഴ്ത്തി അവൾ പറഞ്ഞു.’ അപ്പു വേഗം ഗ്ലാസ് വാങ്ങി. അഞ്ജലി തലയിൽ ഒഴിക്കുമെന്നു പറഞ്ഞാൽ ചിലപ്പോൾ ഒഴിച്ചെന്നിരിക്കും.

‘ഗുഡ് ബോയ്…’ കൈ അവനു നേരെ ചൂണ്ടി ഒരു വിജയച്ചിരി ചിരിച്ച് അവൾ വീട്ടിലേക്കു നടന്നു.

ഉച്ചകഴിഞ്ഞപ്പോൾ അഞ്ജലിയുടെ മൂത്ത കസിനും അവളുടെ നാട്ടിലെ പ്രധാന ഉപദേഷ്ടാവുമായ ഹർഷിതയും ഭർ്ത്താവ് കിരണും വന്നു. അപ്പുവും കിരണും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ജലിയെ വിളിച്ച് ഹർഷിത മുറിയിൽ കയറ്റി.

‘ചുന്ദരിപ്പെണ്ണു കൂടുതൽ മിനുങ്ങിയിട്ടുണ്ടല്ലോ.’ അവൾ അഞ്ജലിയുടെ കവിളത്തു നുള്ളിക്കൊണ്ടു പറഞ്ഞു.അഞ്ജലി നാണിച്ചു നിന്നു.

‘പക്ഷേ നീയിപ്പോളും കന്യകയാണ്.’ ഹർഷിത അതു പറഞ്ഞപ്പോൾ അഞ്ജലി ഞെട്ടി. ഇവളിതെങ്ങനെ മനസ്സിലാക്കി.

‘നിനക്കെങ്ങനെ മനസ്സിലായി’ അഞ്ജലി ചോദിച്ചു.

അഞ്‌ജലിയുടെ മാറത്തേക്കു കൈചൂണ്ടി ഹർഷിത പറഞ്ഞു. ‘അവിടെ ഒരു ഉടവുമില്ല.പഴേതുപോലെ എടുത്തുപിടിച്ചു നിൽക്കുന്നു.എടീ ഒരാണിന് കന്യകയെ തിരിച്ചറിയാൻ വല്യപാടാണ്.പറ്റില്ലാന്നു തന്നെ പറയാം. പക്ഷേ വിവാഹിതയായ ഒരു സ്ത്രീക്ക് അതു കണ്ടുപിടിക്കാ്ൻ വളരെ എളുപ്പാണ്.’ഹർഷിത പറഞ്ഞു.

‘നീ ഒരു വഴി പറഞ്ഞുതാ ഹർഷീ’ അഞ്ജലി പറഞ്ഞു.

‘പറയാം പക്ഷേ നിങ്ങൾ തമ്മിലുള്ള പ്രശ്‌നം എന്താന്നു പറ.’ ഹർഷിത ആവശ്യപ്പെട്ടു.

തങ്ങളുടെ ഇടയിൽ സംഭവിച്ച കാര്യങ്ങൾ അഞ്ജലി വിസ്തരിച്ചു പറഞ്ഞു. രേഷ്മയെ മുറിയിൽ കട്ത്തിവിട്ട കാര്യം ഉ്ൾപ്പെടെ.

ഹർഷിത മൂക്കത്തു വിരൽ വച്ചു നിന്നു. ‘ഇത്രയും തോന്ന്യാസം ചെയ്തിട്ടു നിന്നോട് അവൻ പിണങ്ങിയതല്ലേയുള്ളൂ. അവനെ പൂവിട്ടു പൂജിക്കണം. എന്‌റെ കിരണെങ്ങാനുമാരുന്നേൽ കൊലപാതകം നടന്നേനെ.’

‘അതു വിട് പറ്റിപ്പോയി. ആ രേഷ്‌മേടെ മ്ണ്ടത്തരം കേട്ടതാ കുഴപ്പായത്. നീ ഇ്‌പ്പോ ഇതിനൊരു പ്രതിവിധി പറ.’ അഞ്ജലി പറഞ്ഞു.

‘ഡീ അവനു നിന്നോടുള്ള സ്‌നേഹം ശക്തമാ. പക്ഷേ ഒരു നീരസണ്ട്. അതു മാറിക്കോളും.’

‘അതല്ല,മറ്റേതിന് ഒരു വഴി പറ.എനിക്കിനി കാത്തിരിക്കാൻ വയ്യ.’ അഞ്ജലി പറഞ്ഞു.

‘മറ്റേതോ എന്ത്. ‘ ഹർഷിത പൊട്ടിയേപ്പോലെ അഭിനയിച്ചു ‘തെളിച്ചുപറ പെണ്ണേ’

‘ഞാനും അപ്പൂം തമ്മിൽ’ അഞ്ജലി നിർത്തി പറഞ്ഞു.

‘തമ്മിൽ’ ഹർഷിത ചോദിച്ചു.

‘പണ്ടാരം..സെക്‌സ്, പോരേ..’ അഞ്ജലി അറുത്തുമുറിച്ചു പറഞ്ഞു.

ഹർഷിത പൊട്ടിച്ചിരിച്ചു.’ഓഹ് അഞ്ജലിക്കുട്ടിക്കു ധൃതിയായല്ലോ.’

‘എന്‌റെ അ്ഞ്ജലി നിന്നേപ്പോലെ ഒരു ബ്യൂട്ടിക്വീൻ ഈ കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ കാണില്ല. ഒറ്റ മാർഗമുണ്ട് …വശ്യം. അവനെ അങ്ങോട്ടു പ്രലോഭിപ്പിക്കുക. അവിടേം ഇവിടേം ഒക്കെ കാട്ടിയാൽ മതി.ചെക്കൻ വീണോളും’

‘നിനക്ക് അറിയാഞ്ഞിട്ടാ അപ്പൂനേ. രേഷ്മ ഫുൾ ന്യൂഡായിട്ടു നിന്നിട്ട് അപ്പു അനങ്ങിയില്ല അറിയോ.’ അഞ്ജലി തിരിച്ചുപറ്ഞ്ഞു.

‘അത് അവന്‌റെ ധാർമികത.നിന്നോടുള്ള കമ്മിറ്റ്‌മെന്‌റ്. ബട്ട് ഇതു നീയല്ലേ, അവന് അത്തരം ചിന്തയുണ്ടാകില്ല.’

അതു ശരിയാണെന്ന് അഞ്ജലിക്കു തോന്നി.

ഉച്ചഭക്ഷണത്തിനു ശേഷം അൽപമൊന്നുറങ്ങിയ അപ്പു വൈകുന്നേരം അണിമംഗലം തറവാടിന്‌റെ പരിസരം ചുറ്റാനിറങ്ങി.കൂടെ നേരത്തെ പറഞ്ഞ മിന്നുമോളും. വിസ്തൃതമായ തറവാട്ടുപരിസരമാണ് അണിമംഗലത്തുള്ളത്. പണ്ട് നാടുവാഴികളായിരുന്നു അണിമംഗലത്തുകാർ. പാലക്കാടും ജില്ലയ്ക്കു പുറത്തും അന്നേ കാലത്തു തന്നെ സ്വത്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ടായിരുന്നു തറവാട്.

‘അങ്കിളേ അങ്കിളിനു തൂക്കണാംകുരുവിയുടെ കൂട് കാണണോ’ മിന്നുമോൾ ചോദി്ച്ചു.

‘ആഹാ കണ്ടേക്കാം. എവിടെയുണ്ട്.’

‘ദാ ആ തൊടിയിൽ’ അവൾ പറഞ്ഞു.

അപ്പുവും മിന്നുമോളും തൊടിയിലേക്കു നടന്നു.അവിടെ ഒരാൾപ്പൊക്കത്തിൽ വളർന്ന മാവിനു ചുവട്ടിൽ അഞ്ജലി നിൽപ്പുണ്ടായിരുന്നു. ചുവന്ന ദാവണിയും അതേ കളർ ബ്ലൗസും വെളുത്ത ഹാഫ് സാരിയുമായിരുന്നു അവളുടെ വേഷം.സാധാരണ ഉടുക്കുന്നതിൽ നിന്നു വ്യത്യാസമുണ്ടായിരുന്നു അവളുടെ സാരിയുടുപ്പ്.മനോഹരമായ വയറിനു താഴെയായിരുന്നു അവൾ ദാവണി ധരിച്ചിരുന്നത്. അവളുടെ അണിവയർ അവനു കാണാമായിരുന്നു.

‘മിന്നുമോളേ’ അവളുടെ അമ്മ എവിടെ നിന്നോ വിളിച്ചു.

‘ദേ വർണൂ…’അവൾ തിരിഞ്ഞോടി. അഞ്ജലിയെ കണ്ട അപ്പുവും തിരിയാനൊരുങ്ങി.

‘അപ്പൂ ഒന്നിവിടം വരെ വന്നേ..’ അഞ്ജലി അവനെ കൈകാട്ടി വിളിച്ചു.

‘എന്താ,’ ഈർഷ്യയോടെ അപ്പു ചോദിച്ചു. ഏതായാലും അവൻ മാവിൻചുവട്ടിലേക്കു വന്നു.

‘ദാ ആ മാമ്പഴം കണ്ടോ, അതെനിക്കു പറിച്ചുതാ…: അവൾ കൊ്ഞ്ചിക്കൊണ്ടു പറഞ്ഞു.

ആ മാവിന്‌റെ ഉയരമുള്ള ചില്ലയിൽ ഒരു മാമ്പഴം നിൽക്കുന്നുണ്ടായിരു്ന്നു. കൈയെത്തി പറിക്കാവുന്നതിലും ഉയരത്തിൽ.

അപ്പു ഒന്നു രണ്ടു തവണ ചാടി നോക്കി. കൈയെത്തുന്നില്ല.

‘തോ്ട്ടി എടുത്തു വാ കൈയെത്തി പറിക്കാൻ പറ്റുന്നി്‌ല.’ അ്പ്പു അഞ്ജലിയോടു പറഞ്ഞു.

‘തോട്ടി ഒക്കെ എവിടാണോ എന്തോ. അപ്പു ഒരു കാര്യം ചെയ്യാമോ എന്നെ എടുത്ത് പൊക്കാമോ. ഞാ്ൻ പറിച്ചോളാം.’

അപ്പു ഒന്നു സങ്കോചിച്ചു നിന്നു,അഞ്ജലി അപ്പുവിനു മുന്നിൽ പോയി തിരിഞ്ഞു നിന്നു.

‘പൊക്ക് പൊക്ക’് ദാവണി അൽപം ഉയർത്തി അവൾ പറഞ്ഞു.

അപ്പു അവളുടെ പിന്നാലെ ചെന്ന് അവളെ അരയിലൂടെ പിടിച്ചു.അപ്പുവിന്‌റെ കൈത്തലം അവളുടെ അരക്കെട്ടിൽ അമർന്നപ്പോൾ അവൾക്കു ഷോക്കടിച്ച പോലെ തോന്നി.

അവൻ മെല്ലെ അവളെ എടുത്തുയർത്തി.

‘കുറച്ചൂടി കുറച്ചൂടി’ അഞ്ജലി വിളിച്ചു പറഞ്ഞു.മാമ്പഴത്തിന്‌റെ അടുക്കൽ കൈയെത്തുന്നുണ്ടായിരുന്നില്ല.അവൻ കുറച്ചുകൂടി അവളെ മേലോട്ടുയർത്തി. അവളുടെ തംബുരുവിന്‌റെ കുടം പോലെ വിടർന്നുരുണ്ട  നിതംബങ്ങൾ അവന്‌റെ നെഞ്ചോളമെത്തി.

‘ഇനിയും പൊക്ക് അപ്പൂ, കൈയത്തുന്നില്ല.’ അഞ്ജലി വിളിച്ചു പറഞ്ഞു.

അപ്പു കുറച്ചുകൂടി അവളെ ഉയർത്തി.അവളുടെ പൊൻനിതംബങ്ങൾ അവന്‌റെ മുഖത്തേക്കമർന്നു. അതിന്‌റെ മാർദ്ദവം അവന്‌റെ മുഖം ആദ്യമായി അനുഭവിച്ചു. അപ്പുവിന്‌റെ ശരീരമാകെ ചൂടുപിടിച്ചു.

സ്വർഗീയമായ ഒരനുഭൂതി അപ്പു ആസ്വദിച്ചു.അവളുടെ ശരീരത്തെ പൊതിഞ്ഞു നിന്ന എസ്റ്റീ ലോഡർ പേർഫുമിന്റെ ഗന്ധം അവനെ ഉന്മതനാക്കി

ഓ പറ്റണില്ലല്ലോ. കുറേക്കൂടി ഏന്തിവലിഞ്ഞ് മാമ്പഴം പറിക്കാൻ നോക്കുകയായിരുന്നു അഞ്ജലി.അ ശ്രമത്തിൽ അവളുടെ നിതംബ പന്തുകൾ അവന്റെ മുഖത്ത് കിടന്നു ഉരഞ്ഞു.

അപ്പു വികാര വിവശനായി മാറി.അവന് ലൈംഗിക വികാരം ഉണർന്നു.

അവളുടെ ഉരുളൻ നിതംബങ്ങളിലേക്ക്‌ അവൻ മുഖം അറിയാതെ ചേർത്തു.

തന്റെ നിതംബം അപ്പുവിൻറെ മുഖത്തേക്ക് അമരുന്നത് അഞ്ജലി അറിഞ്ഞു.അവളുടെ ഉള്ളിൽ വികാരങ്ങൾ കുത്തി ഒഴുകി.

‘ശോ പറ്റുന്നില്ല കേട്ടോ ,അഞ്ജലി പറഞ്ഞു. അപ്പു അവളെ താഴെ നിർത്തി.

“ഒരു കാര്യം ചെയ്യാമോ, നീ എന്നെ നേരെ എടുത്ത് പൊക്ക്.പിന്നിൽ കൂടി പിടിച്ചിട്ടു പൊക്കിയത് കൊണ്ടാ പറിക്കാൻ പറ്റാതെ പോയത്.” അഞ്ജലി പറഞ്ഞു.

ഇത് വല്ലാത്ത പരീക്ഷണം ആണല്ലോ, അപ്പു മനസ്സിൽ ഓർത്തു.

അഞ്ജലി നേർക്ക് നേരെ നിന്നു.അപ്പു അവളുടെ നിതംബങ്ങൾ കൈകൾ കൊണ്ട് പിടിച്ചിട്ടു പയ്യെ ഉയർത്തി.അവളുടെ വലിയ മാറിടങ്ങൾ അവന്റെ മുഖത്ത് തട്ടി നിന്നു.അവൻ അവളെ മെല്ലെ ഉയർത്തി.

ആ ഉയർത്തലിൽ അഞ്ജലിയുടെ ഹാഫ് സാരി തെന്നി മാറി.അവളുടെ വയർ നഗ്നമായി.കുഴിഞ്ഞ ആഴമുള്ള അവളുടെ പൊക്കിൾ കൊടി അവന്റെ മുഖത്ത് മുട്ടി.അവ ൾ ഏന്തി വലിഞ്ഞ് മാങ്ങ പറിക്കാനായി നോക്കി. അവളുടെ പൊക്കിൾ അവന്റെ ചുണ്ടിലുരഞ്ഞു.അവളുടെ പാൽനിരമുള്ള വെളുത്ത അരയിൽ കിടക്കുന്ന പൊന്നരഞ്ഞാണത്തിൽ അവന്റെ ശ്രദ്ധ ഉടക്കി.

“കിട്ടി ” , ആഹ്ലാദത്തോടെ അവൾ വിളിച്ചു പറഞ്ഞു. അവൾ മാമ്പഴം പറിച്ചു കഴിഞ്ഞിരുന്നു.

അവൻ അവളെ താഴെ നിർത്തി.വികാരത്തള്ളലിൽ അവന്റെ പൗരുഷം ഉണർന്നു കഴിഞ്ഞിരുന്നു.അവൻ തല താഴ്ത്തി നിന്നു.

“അപ്പൂ ” അഞ്ജലി അവന്റെ മുഖത്ത് തന്റെ കൈകൊണ്ട് തൊട്ടു നോക്കിയിട്ട് വിളിച്ചു. “ഉമ്മാ”, അവന്റെ ചുണ്ടത്ത് ഒരു ചുടുചുംബനം നൽകിയിട്ട് അവള് ഓടിപ്പോയി.അവളുടെ തുള്ളിത്തെറിക്കുന്ന വിടർന്ന നിതംബങ്ങൾ നോക്കി അപ്പു സ്തബ്ധനായി നിന്നു.

അപ്പുവിന്റെ പ്രതിരോധ കോട്ടകൾ ഇടിഞ്ഞു വീണു കൊണ്ടിരുന്നു.താൻ സ്നേഹിക്കുന്ന ഒരു പയ്യൻ ഒരു പെണ്ണിനോട് ഒരു കുറ്റം ചെയ്താൽ ജീവിതകാലം മുഴുവൻ അത് ഓർത്തിരിക്കനും അവനോട് വിരോധം പുലർത്താനും ഒരു പെണ്ണിന് കഴിയും.പക്ഷേ ഒരു ആണിന് അത് കഴികയില്ല.താൻ സ്നേഹിക്കുന്ന പെൺകുട്ടി തനിക്ക് വേദന മാത്രം തന്നാലും അവന് തിരിച്ച് സ്നേഹിക്കാതെ ഇരിക്കാൻ കഴിയില്ല.

രാത്രി അപ്പുവും അഞ്ജലിയും തനിച്ചായിരുന്നു.വീട്ടുകാർ ഏതോ ചടങ്ങിനായി പുറത്തു പോയിരുന്നു.

‘അപ്പൂ ഭക്ഷണം കഴിക്കാൻ വരൂ,  അഞ്ജലി വിളിച്ചപ്പോൾ അപ്പു ഡൈനിങ് ഹാളിലെ വലിയ തീൻമേശയിൽ ഇരുന്നു.

അഞ്ജലി ഭക്ഷണവുമായി വന്നു.ഒരു ചുവന്ന നേർത്ത സാരിയായിരുന്ന് അവളുടെ വേഷം.വയറിന് ഒരുപാട് താഴെ ആയിരുന്നു അവൾ സാരി ധരിച്ചിരുന്നത്.

അപ്പുവിന്റെ പ്ലേറ്റിലേക്ക് ഭക്ഷണം എടുത്ത് വയ്ക്കുന്നതിനിടെ അവളുടെ സാരി തെന്നി അകന്നു മാറി.അഞ്ജലിയുടെ സ്വർഗീയമായ അണിവയറും അതിലെ മനോഹരമായ പൊക്കിളും അവന്റെ മുന്നിൽ ദൃശ്യമായി.അപ്പു വീണ്ടും പ്രകമ്പിതനായി ഇരുന്നു.

‘അല്ല അഞ്ജലി എന്താ ഇങ്ങനെ തമന്നയെ പോലെ. ‘ അവൻ ചോദിച്ചു.

തമന്നയെ പോലെയോ, ഞാൻ കാജൽ അഗർവാളിനെ പോലെ ആണെന്നാണല്ലോ എല്ലാവരും പറയുന്നത്, അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.

സത്യമായിരുന്നു, കാജൽ അഗർവാളിന്റെ അതേ ലുക് ആയിരുന്നു അഞ്‌ജലിക്കുണ്ടായിരുന്നത്.

അതല്ല തമന്നയെ പോലെ പൊക്കിളും കാട്ടി നടക്കുവാണല്ലോ ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു -അപ്പു പറഞ്ഞു.

‘വേറെ ആർടേം മുന്നിൽ അല്ലല്ലോ എന്റെ ചെക്കന്റെ മുന്നിൽ അല്ലേ, ഞാൻ പൊക്കിളും കാട്ടും വേറെ പലതും കാട്ടും’ അവൾ പറഞ്ഞു.

അവൾ ഉദ്ദേശിച്ചു തന്നെയാണെന്ന് അപ്പുവിനു മനസ്സിലായി.പെട്ടെന്ന് അവൾക്ക് പിടി കൊടുക്കില്ലെന്ന് അവൻ തീരുമാനിച്ചു.

അന്നു രാത്രിയും കടന്നു.

പിറ്റേന്ന്, മുറിയിൽ മൊബൈലിൽ കുത്തിക്കളിച്ച്കൊണ്ടിരുന്ന അപ്പുവിന്റെ സമീപം അഞ്ജലി എത്തി.കയ്യിൽ ഒരു ബത് ടവ്വൽ ഉണ്ടായിരുന്നു.

‘ദെ. അപ്പൂ ഞാൻ കുളിക്കാൻ പോകുവാണ് ,. അവൾ അവനോട് പറഞ്ഞു.

‘ഞാൻ ചോദിച്ചില്ല , അവൻ ഗൗരവത്തിൽ പറഞ്ഞു.

‘പോടാ പൊട്ടാ, ‘ അവന്റെ തലയിൽ ഒരടി അടിച്ച് കവിളിൽ ഒരു നുള്ളും കൊടുത്ത് അവൾ മുന്നോട്ട് നടന്നു.അവൻ ഇഷ്ടക്കേട് കാട്ടി മൊബൈലിൽ തന്നെ നോക്കിയിരുന്നു.

അഞ്ജലി കുളിച്ച് കൊണ്ടിരിക്കെ കൃഷ്ണകുമാർ മുറിയിലേക്ക് വന്നു.

അമ്മായിയച്ചനെ കണ്ട് അപ്പു എഴുന്നേറ്റു.

‘നീ ഇരിക്ക്, കസേര വലിച്ചിട്ട് കൃഷ്ണകുമാർ പറഞ്ഞു.

‘അപ്പൂ, ഇത് പിടിക്കൂ,  കുറെ ഡോക്യുമെന്റ്സ് അവന്റെ കയ്യിൽ ഏല്പിച്ചു കൃഷ്ണകുമാർ പറഞ്ഞു.

‘എന്തൊക്കെയാണ് ഇത് അങ്കിളേ ?,അവൻ ചോദിച്ചു.

അണിമംഗലത്തെ സ്വത്തുക്കൾ, ഇനി നീ ആണ് എല്ലാത്തിനും അവകാശി – അയാൾ പറഞ്ഞു.

അപ്പു തരിച്ചു നിന്നു.

കുറച്ച് നാൾ കൂടി കഴിഞ്ഞ് ഇതൊക്കെ കൈമാറ്റം ചെയ്യാമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ എന്റെ മകൾ നിന്റെയൊപ്പം എത്ര സന്തോഷത്തോടെയാണ് നിൽക്കുന്നത്. അവളെ ഞങ്ങൾ ആരും ഇങ്ങനെ കണ്ടിട്ടില്ല, താങ്ക്സ് അപ്പൂ, അവളുടെ സ്നേഹം പിടിച്ച് വാങ്ങിയെടുത്തതിന്.അയാൾ അവന്റെ തോളിൽ കൈവച്ചു.

അപ്പൂ, ഒന്നിങ്ങു വരൂ, എന്റെ പുറത്ത് സോപ്പ് തേച്ച് തരൂ -കൃഷ്ണകുമാർ മുറിയിൽ ഉള്ളത് അറിയാതെ അഞ്ജലി ബാത് റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.അപ്പു നാണിച്ചു പോയി.

കൃഷ്ണകുമാറിന്റെ മുഖത്ത് ഒരു ചെറു ചിരി വിരിഞ്ഞു. ‘ഞാൻ പോകുന്നു. ‘ അയാൾ പറഞ്ഞിട്ട് ധൃതിയിൽ പുറത്തേക്ക് പോയി.

അപ്പുവിന്റെ ഉള്ളിൽ വീണ്ടും അമർഷം ആയി.അവൻ പോകാനൊന്നും പോയില്ല.

കുറച്ച് കഴിഞ്ഞപ്പോൾ അഞ്ജലി കുളി കഴിഞ്ഞ് വെളിയിലേക്കിറങ്ങി.

ഒരു കടും നീലക്കളർ ചുരിദാറും വെള്ള ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.അവളുടെ ദേഹത്ത് നിന്നും തണുപ്പിക്കുന്ന സുഗന്ധം മുറിയാകെ പറന്നു.

അവൾ ദേഷ്യത്തോടെ അപ്പുവിന് സമീപം എത്തി.അവൻ നോക്കിക്കൊണ്ടിരുന്ന മൊബൈൽ പിടിച്ച് വാങ്ങി കട്ടിലിലേക്ക് എറിഞ്ഞു.

‘നീയെന്താ എനിക്ക് സോപ്പ് പുരട്ടിത്തരാൻ വരാതിരുന്നത്. ‘അവന്റെ കോളറിൽ പിടുത്തമിട്ടു കൃത്രിമ ദേഷ്യം അഭിനയിച്ച് അവൾ ചോദിച്ചു.

‘പിന്നെ എനിക്ക് എല്ലാരേം കുളിപ്പിക്കലല്ലേ ജോലി. ‘അവൻ നിസ്സംഗതയോടെ പറഞ്ഞു.

‘എല്ലാരെയും കുളിപ്പിക്കാൻ പോയാൽ നിന്നെ കൊല്ലും ഞാൻ. ബട്ട് എന്നെ കുളിപ്പിക്കാൻ വിളിച്ചാൽ വന്നു കുളിപ്പിച്ചേക്കണം .അതിനാണ് നിന്നെ എനിക്ക് കെട്ടിച്ച് തന്നേക്കുന്നത് കേട്ടോ പൊട്ടാ. ‘ മാറിൽ കൈകൾ പിണച്ച് കൃത്രിമമായ അഹങ്കാരം കാട്ടിയുള്ള അവളുടെ വർത്തമാനത്തിൽ മനോഹരമായ ഭാവം ഉണ്ടായിരുന്നു.

‘അയ്യട കൃഷ്ണങ്കിൾ ഇവിടെ ഇരുന്നപ്പോഴാ പുറത്ത് സോപ്പ് തേക്കാൻ വിളിച്ചത്.’ അപ്പു പറഞ്ഞു.

‘അച്ഛനോ, ശ്ശോ അച്ഛൻ കേട്ടോ : അബദ്ധം പറ്റിയതിന്റെ വൈക്ലബ്യത്തിൽ  തന്റെ പൂവ് പോലെയുള്ള വെളുത്ത വിരലുകൾ കടിച്ച് അഞ്ജലി ചോദിച്ചു.

‘കേൾക്കാതിരിക്കാൻ അദ്ദേഹത്തിന് ചെവിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.കേട്ട് ഒരു ചിരിയും ചിരിച്ചു പോയി. ‘

അപ്പു പറഞ്ഞു.

‘ശ്ശോ, അച്ഛൻ എന്തിനാ വന്നേ ? ‘അവൾ ചോദിച്ചു.

‘മേശയിൽ ഇരിക്കുന്ന ഡോക്യുമെന്റ്സ് ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു. അങ്കിൾ അണിമംഗലത്തെ സ്വത്തുക്കൾക്കെല്ലാം അനന്തരാവകാശിയായിട്ട് എന്നെ പ്രഖ്യാപിച്ചു. ‘ അപ്പു പറഞ്ഞു.

‘കോളടിച്ചല്ലോ, എണ്ണിതീർക്കാൻ പറ്റാത്ത സ്വത്തും എന്നെ പോലെ ഒരു സുന്ദരിക്കുട്ടി ഭാര്യയും. എന്റെ അപ്പുമോന് ഇനി എന്ത് വേണം.?.. ‘  അവൾ മുടി ചീകുന്നതിനിടയിൽ ചോദിച്ചു.

അയ്യടാ അപ്പു പറഞ്ഞു.

ങ്ങേ, അഞ്ജലി മുഖം വെട്ടിച്ച് തിരിഞ്ഞ് അപ്പുവെ നോക്കി.അതെന്താ ഞാൻ സുന്ദരി അല്ലാന്നുണ്ടോ. അവള് ചോദിച്ചു.

അപ്പു ഉത്തരം പറഞ്ഞില്ല.

എന്താ ഉത്തരം പറയാത്തത് അവൽ വീണ്ടും ചോദിച്ചു.

സുന്ദരി ഒക്കെയായ, അതിസുന്ദരി. സ്വഭാവവും കൂടി നന്നായാൽ മതിയാരുന്നു അവൻ പറഞ്ഞു.

അത് അഞ്ജലി പറഞ്ഞിട്ട് മുടി ചീകൽ തുടർന്നു.നീണ്ട ഇടതൂർന്ന ചെമ്പൻ മുടി.അഞ്ജലിയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു മലയാളി പെൺകൊടി ആണെന്ന് പറയില്ല. പഞ്ചാബി അല്ലെങ്കിൽ കശ്മീരി.ഒരു ഉത്തരേന്ത്യൻ ലൂക് ആനവൾക്ക്‌.മാലാഖയെ പോലുള്ള ഒരു അതീവ സുന്ദരി.

‘അല്ല, അഞ്‌ജലിക്ക് വിരോധം ഒന്നുമില്ലേ? ‘ അപ്പു ചോദിച്ചു.

എന്തിന്? അവൾ തിരിച്ച് ചോദിച്ചു.

‘സ്വതിനെല്ലാം എന്നെ അനന്തരാവകാശി ആക്കിയതിന്. ‘ അപ്പു ചോദിച്ചു.

അഞ്ജലി അവനു സമീപം വന്നു.

‘എനിക്ക് എന്ത് വിരോധം?.വഴിയേ പോയവർക്കൊന്നുമല്ലല്ലോ , എന്റെ ചക്കരയ്ക്കല്ലേ തന്നത്.എന്റെയും എന്റെ സ്വത്തുക്കളുടെയും അവകാശി നീ അല്ലാതെ പിന്നെ ആരാ? ഐ ലവ് യൂ സോ മച്ച് കണ്ണാ, നീ അല്ലാതെ എനിക്കൊരു സ്വത്തും വേണ്ട. ‘ വികാരാധീനനായി അഞ്ജലി അവന്റെ മുഖം പിടിച്ചുയർത്തി തെരു തെരെ ചുംബിച്ചു.

പെണ്ണിന്റെ പ്രണയം എന്നാൽ എന്താണെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പു.

ആയിരം കാൽക്കുലേഷനുമായി ജീവിച്ച അഞ്ജലി മാഞ്ഞു മറഞ്ഞിരുന്നു. ഇന്നവൾക്ക്‌ ഒന്നിനെ പറ്റിയും ചിന്തയില്ല. ശരീരത്തിലെ ഓരോ കോശവും തുടിച്ചത് അപ്പുവിന് വേണ്ടിയായിരുന്നു.

അവളുടെ അപ്പുവിന് വേണ്ടി മാത്രം.

അപ്പുവിന്റെ ഉള്ളിൽ അവളുടെ വാക്കുകൾ കുളിര് കോരിയിട്ടു.എന്നാൽ തന്റെ ധാർഷ്ട്യം അങ്ങനെ അടിയറ വയ്ക്കാൻ അവന് കഴിയുമായിരുന്നില്ല.

‘അതൊക്കെ ശരി, ബട്ട് ഇങ്ങനെ ഉമ്മ ഒന്നും വെക്കേണ്ട.അതിനു സമയമാകുമ്പോൾ പറയാം : അപ്പു അറുത്തു മുറിച്ച് പറഞ്ഞു.

‘ ആണോ ? എങ്കിൽ ഉമ്മ വയ്ക്കുന്നില്ല.

പകരം നിന്നെ അങ്ങ് കടിച്ചു കൊല്ലും. ‘

അവന്റെ കവിളിൽ തന്റെ ദന്തക്ഷതങ്ങൾ ഏൽപ്പിച്ച് കൊണ്ട് അഞ്ജലി പറഞ്ഞു.

‘അയ്യോ വേദനിച്ചേ : അപ്പു ബഹളം വെച്ചു. പൊട്ടിച്ചിരിച്ചു കൊണ്ട് അഞ്ജലി മുറിയിൽ നിന്ന് ഓടി.

‘നിൽക്കെടി അവിടെ, ‘ അപ്പു അവളുടെ പിന്നാലെ കുതിച്ചു , ചെന്ന് നിന്നത് കൃഷ്ണകുമാറിന്റെ സരോജയുടെയും മുന്നിൽ.

‘എന്താ മോനെ ഓടുന്നെ : സരോജ കള്ളച്ചിരിയോടെ     ചോദിച്ചു.

‘ഒരു എലി ആന്റി : . ദെ ഇത് വഴി പോയി. അപ്പു വീണിടത്ത് കിടന്നു ഉരുണ്ടു.

‘ഉം, ആ എലി കടിച്ചതാണോ നിന്റെ കവിളത്ത് എന്തോ തിണർത്തു കിടക്കുന്നു. ‘ കൃഷ്ണകുമാർ ചോദിച്ചു.

അപ്പു കവിളിൽ കൈ തൊട്ടു.അവന് നാണമായി.

‘ഞങ്ങളുടെ ഒന്നും കാലത്ത് തറവാട്ടിൽ എലി ഇല്ലാത്തോണ്ട് കടിയും കിട്ടിയില്ല, ഓടാനും പറ്റിയില്ല.സോ മിസ്സിങ്. ‘കൃഷ്ണകുമാർ കുലുങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞു.

കേരള മുഖ്യമന്ത്രി തോറ്റുപോകുന്ന കടുകട്ടി മനുഷ്യനായ തന്റെ ഭർത്താവ് ഒരു തമാശ പറഞ്ഞത് കേട്ട് സരോജ മൂക്കത്ത് വിരൽ വച്ചു. ഈ മനുഷ്യന് തമാശ ഒക്കെ പറയാൻ അറിയാമോ, അവർ ആത്മഗതം ചെയ്തു.

വൈകുന്നേരം അഞ്ജലിയുടെ കസിൻസും മറ്റു ബന്ധുക്കളുമുൾപ്പെടെ വലിയ ഒരു സംഘം അണിമംഗലം തറവാട്ടിൽ എത്തി.

നേരത്തെ പറഞ്ഞ അവളുടെ മൂത്ത കസിൻമാരായ ഹർഷിത, ദിവ്യ അവരുടെ ഭർത്താക്കന്മാർ കിരൺ, ജീവൻ, കസിൻ സഹോദരന്മാരായ നന്ദു, ശ്യാം അവളെക്കാൾ ഇളയ കസിൻമാരായ നിത്യ, മീര, ജൻവി, ഋതു അങ്ങനെ കുറെപേർ.

എല്ലാവരും ഭക്ഷണം കഴിഞ്ഞ് തറവാട്ടിലെ വിശാലമായ നാലുകെട്ടിന്റെ മുറ്റത്ത് ഒത്തുകൂടി.

പെട്ടന്ന് കമ്പനി ആകുന്ന സ്വഭാവം ആയതിനാൽ അപ്പു എല്ലാവരുമായി കൂട്ടായി.ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവരെല്ലാം അവിടെ സംസാരിച്ചിരുന്നു.

നിത്യ ഒരു പാട്ടു പാടി.ഒരു ഹിന്ദി പാട്ട് ആയിരുന്നു അത്.പാട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

‘അഞ്ജലി ഒരു പാട്ട് പാടണം..  ‘ ദിവ്യ ആവശ്യപ്പെട്ടപ്പോൾ എല്ലാവരും കൈയടിച്ച് പ്രമേയം പാസാക്കി..

‘ങ്ങേ അഞ്ജലി പാട്ടൊക്കെ പാടുമോ, ‘ അപ്പു അടുത്തിരുന്ന ഋഷിയോട് ചോദിച്ചു.

‘അപ്പുവേട്ടന് അറിയില്ല അല്ലേ ?, പണ്ട് സ്കൂളിൽ ഒക്കെ പഠിക്കുമ്പോൾ കലോത്സവത്തിൽ പാട്ടിന് ഫസ്റ്റ് ആയിരുന്നു അഞ്ജലി ചേച്ചി.പിന്നെ കോളേജിൽ ആയതിനു ശേഷം പാടി കേട്ടിട്ടില്ല :

ഋഷി അപ്പുവിനോടു പറഞ്ഞു.അപ്പുവിന് പുതിയ അറിവായിരുന്നു അത്.

‘കമോൺ കമോൻ അഞ്ജലി . ‘ എല്ലാവരും കൈയടിച്ച് അവളെ ക്ഷണിച്ചു.സാധാരണ ഇതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്ന കൃഷ്ണകുമാർ വരെ കൈയടിച്ചു.

ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അഞ്ജലി പാടി.വർഷങ്ങൾക്ക് ശേഷം. ആ പാട്ട് പക്ഷേ അവളുടെ അപ്പുവിന് മാത്രം ഉള്ളതായിരുന്നു.

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.

അത്രമേൽ ഇഷ്ടമായ്‌ നിന്നെയെൻ പുണ്യമേ

ദൂരതീരങ്ങളും ശ്യാമമേഘങ്ങളും സാക്ഷികൾ……

പ്രണയാതുരമായ ആ വരികൾ അവൾ പാടുമ്പോൾ അപ്പു അഞ്ജലിയെ നോക്കി.പ്രണയത്തിന്റെ എല്ലാ ഭംഗിയും വിടർന്ന അവളുടെ മുഖം.കാതരമായ അവളുടെ മിഴികൾ അവനെ ഉറ്റു നോക്കി ഇരുന്നു. അവളുടെ മുഖത്ത് സ്വർഗീയമായ പുഞ്ചിരി വിടർന്നു നിന്നു.

അപ്പൂ, എന്നിലേക്ക് വരൂ, അലിഞ്ഞു ചേരു, എന്നെ പൂർണതയുള്ളവളാക്കൂ,

ആരുമറിയാതെ അവളുടെ അന്ത രംഗം കൂടെപ്പാടി.

( തുടരും)

Comments:

No comments!

Please sign up or log in to post a comment!