❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️

‘കള്ളുകുടിയാണോ’ അപ്പു കിരണിനോടു ചോദിച്ചു. ‘ഉവ്വ്, നീ കുടിക്കാറില്ലേ..’ കിരൺ തിരിച്ചു ചോദിച്ചു. ‘ന്യൂ ഇയറിനെങ്ങാനും ഒരു ബോട്ടിൽ ബീയർ അടിക്കാറുണ്ട്, ഹോട്ട് ഇതു വരെയില്ല.’അപ്പു പറഞ്ഞു. അപ്പോളാണ് അവൻ കൃഷ്ണകുമാറിനെ കണ്ടത്.

‘അയ്യോ അങ്കിൾ ഞാൻ പോട്ടെ.’ അപ്പു പറഞ്ഞു. ‘പേടിക്കാതെടാ,കൃഷ്ണമാമ നല്ല കമ്പനിയാ.അദ്ദേഹം പറഞ്ഞിട്ടാണു നിന്നെ ഇപ്പോ വിളിച്ചുകൊണ്ടു വന്നത്.’ ജീവൻ പറഞ്ഞു.

‘അപ്പുമോൻ വരൂ, ഇരിക്കൂ ‘കൃഷ്ണകുമാർ അവനെ നിറചിരിയോടെ ക്ഷണിച്ചു. ആദ്യമായാണ് ഇദ്ദേഹം തന്നെ മോനെന്നൊക്കെ വിളിക്കുന്നത്. അപ്പുവിന് എന്തോ സന്തോഷവും അതേ സമയം ഇങ്ങനെ ഒരു സദസ്സിൽ ഭാര്യാപിതാവിനൊപ്പമിരിക്കാൻ ജാള്യതയും തോന്നി.എങ്കിലും അവൻ അവിടെയിരുന്നു. ് ഒരു ഗ്ലാസിൽ ജാക്ക് ഡാനിയൽസ് നിറച്ചു ഐസ് ക്യൂബുകളിട്ടു ജീവൻ അവനു നൽകി. അപ്പു അൽപം വിമ്മിഷ്ടത്തോടെ ഗ്ലാസിൽ നോക്കിയിരുന്നു.

‘പെട്ടെന്നു കഴിക്കടാ, ആ സരോജയെങ്ങാനും വന്നു കണ്ടാൽ നിനക്കു മദ്യം തന്നെന്നു പറഞ്ഞ് എന്നെ കൊന്നു കൊലവിളിക്കും’ കൃഷ്ണകുമാർ അപ്പുവിനെ ഓർമി്പിച്ചു.

അപ്പു നേരീയ ചിരിയോടെ മദ്യം ഒരിറക്കു കഴിച്ചു.അവൻ കഷ്ടപ്പെട്ടു ഒരു ഗ്ലാസ് കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവർ മൂന്നാലെണ്ണം കഴിഞ്ഞിരുന്നു.എല്ലാം നല്ല കീറു ടീമുകളാണെന്ന് അപ്പുവിന് മനസ്സിലായി.

‘എന്തായാലും അപ്പുവിനെ സമ്മതിക്കണം.’ ചിരിയോടെ കിരൺ പറഞ്ഞു.’അഞ്ജലിയെ ഇങ്ങനെ മാറ്റിയെടുക്കാൻ സാധിച്ചല്ലോ.ടെറർ സ്വഭാവമായിരുന്നു ഇപ്പോ മാടപ്രാവായി.’

‘അതേ അതേ. നിനക്കു ഒരു മെഡൽ തരേണം’ ജീവനും തമാശയോടെ ആ അഭിപ്രായത്തെ പിന്താങ്ങി.

കൃഷ്ണകുമാർ അതു കേട്ടു പൊട്ടിച്ചിരിച്ചു. അയാൾ ഗ്ലാസ് കൈയിലെടുത്തുകൊണ്ടു പയ്യെ എഴുന്നേറ്റു. ‘സത്യം….’ അയാൾ പറഞ്ഞു. ‘അവളെ സ്‌നേഹിക്കാനൊന്നും ഒരു കാലത്തും എനിക്കു സമയമുണ്ടായിരുന്നില്ല,അവൾ വളർന്നു വലുതാകുന്നതു പോലും ഞാനറിഞ്ഞിരുന്നില്ല.ബിസിനസ്സ്, പൊതുപ്രവർത്തനം പിന്നെ സ്വാർഥതാൽപര്യങ്ങൾ.ജീവിതത്തിന്‌റെ മറ്റു വശങ്ങളൊന്നും എനിക്കു താൽപര്യമുണ്ടായിരുന്നില്ല.’

കൃഷ്ണകുമാർ ഉള്ളുതുറന്നു.ഒരുനിമിഷം അയാളൊന്നു നിർത്തി.

‘ഓരോ അച്ഛനും സ്വന്തം മകൾ രാജകുമാരിയാണ്. രാജകുമാരിക്കു പൂർണതയെത്തുന്നതെപ്പോഴാ, അവൾക്കു ഒരു രാജകുമാരനെ കിട്ടുമ്പോൾ.എന്‌റെ മോൾക്കു സ്‌നേഹം ഒന്നും വാരിക്കോരിക്കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ അവൾക്ക് ഒരു രാജകുമാരനെ ഞാൻ നേടിക്കൊടുത്തു.മേലേട്ടേ നക്ഷത്രക്കണ്ണുള്ള രാജകുമാരനെ ‘…കൃഷ്ണകുമാർ വാചാലനായി.



അയാൾ അപ്പുവിന്‌റെ തോളിൽ കൈയിട്ടു.

‘എന്‌റെ മോളേ കുട്ടിക്കാലത്തിനു ശേഷം ഇത്ര സന്തോഷവതിയായി ഞാൻ കണ്ടിട്ടില്ല, നീ അവളുടെ മനസ്സിൽ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു.എങ്ങനെ കഴിഞ്ഞെടാ നിനക്ക്….’ കൃഷ്ണകുമാർ അപ്പുവിന്‌റെ കവിളിൽ ഒരു ചുംബനം നൽകി.

‘താങ്കസ് അപ്പൂ…ഞാൻ ജീവിതത്തിൽ ആരോടെങ്കിലും താങ്ക്‌സ് പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിന്നോടു മാത്രമായിരിക്കും.’ അയാൾ ചിരിയോടെ പറഞ്ഞു.

അപ്പുവിനു മനസ്സു നിറഞ്ഞ നിമിഷമായിരുന്നു അത്.

‘നീ ഭാഗ്യവാനാടാ അപ്പുക്കുട്ടാ, അവൾ അവളെ സ്‌നേഹിക്കുന്നതിന്‌റെ ആയിരമിരട്ടി നിന്നെ സ്‌നേഹിക്കുന്നുണ്ട്. ഹണ്ട്രഡ് പെർസന്‌റ് പ്യുവർ ലവ്.കലർപ്പില്ലാത്തത്.ദേ ഈ ,സിംഗിൾ മാർട്ട് വിസ്‌കി പോലെ’ കൃഷ്ണകുമാർ പറഞ്ഞു.

ഒരു ഗ്ലാസ് മദ്യം കൂടി അപ്പു കുടിക്കേണ്ടി വന്നു. ശേഷം സദസ്സ് പിരിഞ്ഞു.

അപ്പുവിന് തന്‌റെ ഭാരം കുറഞ്ഞുപോകുന്നതു പോലെ തോന്നി.തലയിൽ ഒക്കെ കിളികൾ പറക്കുന്നു. ആദ്യമായി ലഭിച്ച മദ്യലഹരിയിൽ അവൻ ചിരിച്ചുകൊണ്ട് കസേരയിൽ വന്നിരുന്നു.അഞ്ജലിയും ബന്ധുക്കളും അപ്പുറത്തു മാറി അന്താക്ഷരി വീണ്ടും തുടർന്നുകൊണ്ടിരുന്നു.

:അപ്പൂ, ഒരുപാടു രാത്രിയാകാൻ നിൽക്കാതെ പോയിക്കിടന്ന് ഉറങ്ങിക്കോ.നാളെ രാവിലെ ക്ഷേത്രത്തിൽ പോണം .നിനക്ക് ഒരു തുലാഭാരം നേർന്നിട്ടുണ്ട്.’

അഞ്ജലിയുടെ അമ്മയായ സരോജ അവനരികിലേക്കെത്തി പറഞ്ഞു. അഞ്ജലിക്കു കുറച്ചു തടിവച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെയാണ് സരോജയെ കാണാൻ.വിടർന്ന കണ്ണുകളും ഐശ്വര്യം തുളുമ്പുന്ന മുഖവുമുള്ള കുലീനയായ ഒരു സ്ത്രീ. സരോജയ്ക്ക് അപ്പുവിനെ നന്നായി പിടിച്ചിരുന്നു.ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം മനസ്സിൽ ഇട്ടുകൊണ്ട് നടന്ന അവർ മരുമകൻ എന്ന നിലയ്ക്കല്ല മറിച്ച് മകനായാണ് അവനെ കണ്ടത്.അമ്മയില്ലാതെ വളർന്ന അപ്പുവും തനിക്ക് ലഭിക്കാതെ പോയ മാതൃത്വം അവരിൽ കണ്ടെത്തി.അവർ തമ്മിൽ നല്ല കൂട്ടായിരുന്നു.കൃഷ്ണകുമാറിനെ അങ്കിൾ എന്നു വിളിക്കുമ്പോഴും സരോജയെ അമ്മ എന്നാണ് അവൻ അഭിസംബോധന ചെയ്യുന്നത്.

‘തുലാഭാരം? അത് കൊച്ചു പിള്ളേർക്കല്ലെ നടത്തുന്നത് അമ്മേ.’ അവൻ ചോദിച്ചു.

‘അങ്ങനെ ഒന്നും ഇല്ല.എപ്പൊ വേണമെങ്കിലും ആർക്കും നടത്താം’ സരോജ പറഞ്ഞു.

‘ഓഹോ എന്തുകൊണ്ടാണു തുലാഭാരം?’ അവൻ അവരോടു ചോദിച്ചു.

‘താമരപ്പൂവ്, താമരയിതൾ പോലെ ചുവന്നു സുന്ദരനായ അപ്പുവിനു താമരപ്പൂ കൊണ്ടു തുലാഭാരം.’ അവന്റെ കവിളിൽ പിച്ചിക്കൊണ്ട് സരോജ പറഞ്ഞു.

,……

ഇടവപ്പാതിയുടെ സുഖകരമായ തണുപ്പും ആലസ്യവും തീർത്ത ഉറക്കത്തിൽ കിടന്ന അപ്പുവിനെ ഉണർത്തിയത് അഞ്ജലിയുടെ ശബ്ദമാണ്.


:തുലാഭാരക്കുട്ടി കിടന്നു ഉറങ്ങുവാണോ, എണീക്ക് ചെക്കാ, ഞങ്ങൾ എല്ലാവരും ഒരുങ്ങി.’ അവന്റെ പിൻവശത്ത് പിച്ചിക്കൊണ്ട് കിലുകിലെ ശബ്ദത്തിൽ അവൾ പറഞ്ഞു.

അപ്പു ഞെട്ടി എഴുന്നേറ്റു.

അഞ്ജലി ഒരു സെറ്റ് സാരിയായിരുന്നു ഉടുത്ത് നിന്നത്ത്. സ്വർണക്കസവുള്ള സാരി.സ്വർണനിറത്തിലുള്ള ഒരു ബ്ലൗസും വൈരനേക്ലേസും അണിഞ്ഞ അവൾ പതിവിലും സുന്ദരി ആയെന്ന് അപ്പുവിന് തോന്നി.അവളുടെ കൈയിൽ ഒരു കപ്പ് ആവി പറക്കുന്ന ചായ ഇരുപ്പുണ്ടായിരുന്നു. ഏതോ ക്ഷേത്രത്തിലെ ദേവി തനിക്കു ചായയുമായി രാവിലെ എത്തിയെന്ന് അപ്പുവിനു തോന്നി.

അവൻ അവളെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇട്ടു.

അവളുടെ പവിഴചുണ്ടുകളിൽ അവൻ ഇറുക്കി ചുംബിച്ചു.

‘ദേ ചെക്കാ, വ്രതം മുടക്കേണ്ട.’

‘എനിക്കിനി കാത്തിരിക്കാൻ വയ്യ.’

‘ശ്ശോ ഇന്നു വൈകുന്നേരം കൂടി കാത്തിരുന്നാൽ മതിയെന്നേ..’ അഞ്ജലി പെട്ടെന്നെഴുന്നേറ്റു തന്റെ സാരിയിലെ ചുളിവുകൾ നിവർത്തി.

‘പോ, പോയി കുളിക്ക്’ അവൾ അവനെ കുളിമുറിയിലേക്കു തള്ളിവിട്ടു.

അപ്പും അഞ്ജലിയും കൃഷ്ണകുമാറിനും സരോജയ്ക്കുമൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴേക്ക് തുലാഭാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു.

:അല്ലാ, ഇന്നെല്ലാം കൊണ്ടും പുണ്യദിവസമാണല്ലോ കൃഷ്ണേട്ടാ, ചെർപുളശ്ശേരി ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. സമയംണ്ടച്ചാ അദ്ദേഹത്തെ ഒന്നു കണ്ട് ജാതകമൊക്കെ ഒന്നു നോക്ക്വാ.’ ക്ഷേത്രത്തിലെ സെക്രട്ടറി രാമൻ കൈമൾ കൃഷ്ണകുമാറിനോടു പറഞ്ഞു.

‘ആഹാ അദ്ദേഹം ഇവിടെ എത്തിയോ’ കൃഷ്ണകുമാർ സന്തോഷത്തോടെ ചോദിച്ചു. പാലക്കാട്ടെ ഏറ്റവും പ്രശസ്തനായ കണക്കനും ജ്യോതിഷിയുമാണ് ചെർപ്പുളശേരി ബ്രഹ്‌മദത്തൻ നമ്പൂതിരി. ജ്യോത്സ്യം അരച്ചുകലക്കിക്കുടിച്ചയാ്ൾ.

ഒരു ഡോക്ടറും ചെർപ്പുളശേരിയിലെ പ്രമാണിയുമായ ബ്രഹ്‌മദത്തൻ നമ്പൂതിരിക്കു ജ്യോത്സ്യമെന്നാൽ പരിശുദ്ധമായ കർമമാണ്. അതിനാൽ തന്നെ ജാതകം നോക്കുന്നതിനും മറ്റും അദ്ദേഹം പണം ഈടാക്കാറില്ല.പറയുന്നത് അച്ചട്ടാണ്.ബ്രഹ്‌മദത്തൻ നമ്പൂതിരി ഒരു മലയിടിയുമെന്നു പ്രവചിച്ചാൽ എലി തുരന്നിട്ടാണേലും അതുസംഭവിക്കുമെന്നാണു വിശ്വാസം.

കൃഷ്ണകുമാറും സരോജയും അപ്പുവിനും അഞ്ജലിക്കുമൊപ്പം, ബ്രഹ്‌മദത്തൻ നമ്പൂതിരി ഇരിക്കുന്നിടത്തെത്തി. ധ്യാനനിമഗ്നനായി ഇരുന്ന നമ്പൂതിരി പാദപതനത്തിന്റെ ശബ്ദം കേട്ട് അവരെ നോക്കി.

‘കൃഷ്ണാ താനോ, മകളുടെ വിവാഹം കഴിഞ്ഞല്ലേ, വരാനൊത്തില്ല, കശ്മീരിലായിരുന്നു’ അദ്ദേഹം പറഞ്ഞു.


‘ മ്മ്, ക്ഷണക്കത്ത് ഇല്ലത്തേക്കു കൊടുത്തു വിട്ടിരുന്നു, സാരമില്ല തിരുമേനീ,അങ്ങും നമ്മുടെ പ്രധാനമന്ത്രിയുമൊക്കെ മുക്കാൽ സമയവും യാത്രയിലാണല്ലോ’ കൃഷ്ണകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഇവരാണല്ലേ യുവമിഥുനങ്ങൾ അപ്പുവിനെയും അഞ്ജലിയെയും നോക്കി നമ്പൂതിരി പറഞ്ഞു.കൊള്ളാം രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയുണ്ട് ‘ അഞ്ജലി മെല്ലെ അപ്പുവിന്റെ തോളത്ത് ഒന്നിടിച്ചശേഷം അവനെ നോക്കി പുഞ്ചിരിച്ചു.

അടങ്ങിയിരിക്കൂ എന്നു ശാസനാഭാവത്തിൽ അപ്പു അവളെ നോക്കി.

‘തിരുമേനിയെക്കൊണ്ട് ഇവരുടെ ജാതകം നോക്കണം എന്നായിരുന്നു ആഗ്രഹം. വിവാഹത്തിനു മുന്നെ സാധിച്ചില്ല, ഇപ്പോൾ സമയമുണ്ടാകുമോ’ കൃഷ്ണകുമാർ ചോദിച്ചു. ‘ഇനിയിപ്പോ എന്താ അതിനു പ്രസക്തി, ഏതായാലും നോക്കാം’ ബ്രഹ്‌മദത്തൻ ചിരിയോടെ പറഞ്ഞു.

കൃഷ്ണകുമാർ ഇരുവരുടെയും ജാതകവും ജനനസമയക്കുറിപ്പും അദ്ദേഹത്തിനു നേരെ നീട്ടി. അതു വാങ്ങിയ ശേഷം ഒന്നു മനസ്സിരുത്തി പ്രാർഥിച്ച ശേഷം അദ്ദേഹം ഒത്തു നോക്കി. ‘പൊരുത്തങ്ങളുടെ സമ്മേളനം’, അദ്ദേഹം പറഞ്ഞു. ‘ഈ ജാതകങ്ങൾ പരസ്പരപൂരകമാണ്. ഈ സ്ത്രീജാതകത്തിനു ഈ പുരുഷ ജാതകം മാത്രമേ ചേരൂ..അപ്പൂം അഞ്ജലിയും തമ്മിലുള്ള വിവാഹം സാക്ഷാൽ ഈശ്വരൻ തന്നെ തീരുമാനിച്ചതാണെന്നു സാരം.’

ബ്രഹ്‌മദത്തന്റെ ആ മറുപടി എല്ലാവരുടെയും മനസ്സിൽ കുളിർ നിറച്ചു. അഞ്ജലിയുടെ മുഖം നിറനിലാവുപോലെ പൂത്തുവിടർന്നു. അപ്പുവിന്റെ പെണ്ണ്, അപ്പുവിനായി ഈശ്വരൻ നിശ്ചയിച്ച പെണ്ണ്, ഇതിൽപരം സന്തോഷം അവൾക്കു ലഭിക്കാനില്ലായിരുന്നു.

തുടർന്ന് ബ്രഹ്‌മദത്തൻ അപ്പുവിന്റെ ജന്മസമയത്തേക്ക് ഒന്നു കണ്ണോടിച്ചു, ‘ഈശ്വരാ’, അദ്ദേഹം ഒരുമാത്ര അറിയാതെ വിളിച്ചു. വെളുത്തു സുന്ദരമായ ബ്രഹ്‌മദത്തന്റെ മുഖം ഒരുവേള ഇരുണ്ടു.നൊടിയിടയിൽ കൃത്രിമത്വം പോലെ അ്ദ്ദേഹം ഒന്നു പുഞ്ചിരിച്ചു.

‘അപ്പോൾ കാര്യങ്ങൾ നടക്കട്ടെ’ അദ്ദേഹം കൃഷ്ണകുമാറിനോടും കുടുംബത്തോടും പറഞ്ഞു. അവർ നന്ദിപൂർണമായ ചിരിയോടെ പിൻവാങ്ങി.

‘അപ്പു ഒരു നിമിഷം ഇങ്ങട്ടു വര്വാ, ഒരു കാര്യം ചോദിക്കാനുണ്ട്’ തിരിഞ്ഞുനടന്ന അപ്പുവിനെ അദ്ദേഹം വിളിച്ചു.ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അപ്പു അദ്ദേഹത്തിനു സമീപം എത്തി.കൃഷ്ണകുമാറും സരോജയും അഞ്ജലിയും ക്ഷേത്രത്തിൽ കണ്ട പരിചയക്കാരായ ഒരു കുടുംബവുമായി സംസാരിച്ചു നിൽക്കുകയായിരുന്നു.

‘അപ്പു ഇരിക്യാ.’ ബ്രഹ്‌മദത്തൻ പറഞ്ഞു,അദ്ദേഹം അവന്റെ ജനനസമയത്തിലേക്ക് ഒന്നുകൂടി കണ്ണോടി്ച്ചു.

‘മകയിരം നക്ഷത്രത്തിൽ കൃഷ്ണപക്ഷത്തിൽ ജനിച്ച അപ്പു’, അദ്ദേഹം അവനോടു ചോദിച്ചു,അപ്പു ഒന്നും മനസ്സിലാകാതെ തലയാട്ടി.


‘ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ’ അദ്ദേഹം വീണ്ടും അപ്പുവിനോടു ചോദിച്ചു.

‘ചോദിക്കൂ തിരുമേനീ,’ അപ്പു വേപഥുവോടെ പറഞ്ഞു.

‘അപ്പുവും അഞ്ജലിയും തമ്മിൽ ഇതുവരെ ശാരീരിക ബന്ധം നടന്നിട്ടില്ല, ശരിയല്ലേ’ അദ്ദേഹം ചോദിച്ചു.

അപ്പു ഞെട്ടിത്തരിച്ചു. ഇദ്ദേഹം ഇതെങ്ങനെ മനസ്സിലാക്കിയെന്ന് അവന് മനസ്സിലായില്ല, ചെർപുളശേരി ബ്രഹ്‌മദത്ത്ൻ നമ്പൂതിരിയുടെ ജ്യോതിഷപാണ്ഡിത്യം കള്ളമല്ലെന്ന് അപ്പുവിനു മനസ്സിലായി.

‘ഇല്യ നടന്നിട്ടില്യ, അങ്ങേക്ക് എങ്ങനെ മനസ്സിലായി’ അപ്പു ജിജ്ഞാസയോടെ ചോദിച്ചു.

‘എനിക്കു മനസ്സിലായി അപ്പൂ ‘ , ഒരു വേള നിർത്തിയ ശേഷം ഇടർച്ചയോടെ ഇടിത്തീ പോലെ അദ്ദേഹമതു പറഞ്ഞു.

‘അങ്ങനെ നടന്നിരുന്നെങ്കിൽ അഞ്ജലി ..’ അദ്ദേഹം ഒന്നു നിർത്തി.

‘അഞ്ജലിക്ക്…’ അപ്പു സ്വൽപം ശബ്ദമുയർത്തിത്തന്നെ ചോദിച്ചു.

‘ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു………………….. ‘ ബ്രഹ്‌മദത്തൻ അപ്പുവിനു മുഖം നൽകാതെ പറഞ്ഞു.

ആ വാക്കുകൾ …ബ്രഹ്‌മദത്തൻ തിരുമേനിയുടെ ആ വാക്കുകൾ അപ്പുവിന്റെ നെഞ്ചിലേക്കു കൂരമ്പുകൾ പോലെ തറഞ്ഞു കയറി,

‘അങ്ങെന്തൊക്കെയാണ് ഈ പറയുന്നത്’ അപ്പു അലറുകയായിരുന്നു.

‘ശാന്തനാകൂ അപ്പൂ,’ ബ്രഹ്‌മദത്തൻ അവന്റെ കൈയിൽ മെല്ലെ അടിച്ചുകൊണ്ടു പറഞ്ഞു. ‘അപ്പുവിന്റെ ജാതകം ശ്രേഷ്ഠ ജാതകമാണ്. അത്യുന്നതങ്ങളിലേക്കു പോകേണ്ടവൻ ആണപ്പു.പക്ഷേ…..’ അദ്ദേഹം അർധോക്തിയിൽ നിർത്തി.

‘പക്ഷേ എന്തു പക്ഷേ പറയൂ തിരുമേനീ’ അപ്പു കരച്ചിൽ പോലെ ചോദിച്ചു.

‘അപ്പുവിന്റെ ജനനസമയമാണ് വില്ലൻ. സാധാരണ ജാതകങ്ങളിൽ നവഗ്രഹങ്ങളാകും ഒരാളുടെ സ്ഥിതിയും ഭാവിയും നിർണയിക്കുക. എന്നാൽ ചിലരിൽ നവഗ്രഹങ്ങളിൽ പെടാത്ത ഒരജ്ഞാത ഗ്രഹം എത്തിനോട്ടം നടത്തും. അപരഗ്രഹ ദോഷം എന്ന മഹാദോഷമാണത്…അപൂർവങ്ങളിൽ അപൂർവമാണ് ഈ ദോഷം,ദശകോടിയിൽ ഒരാൾക്കു മാത്രം കിട്ടുന്ന

‘അപ്പു പൊയ്ക്കോളൂ, ഞാനും മടങ്ങുകയാണ്. നല്ലവണ്ണം ആലോചിക്കൂ,’ ഇത്രയും പറഞ്ഞശേഷം തന്റെ മേൽമുണ്ട് ഒന്നുകൂടി പുതച്ചു ബ്രഹ്‌മദത്തൻ നടന്നകന്നു.പോകുന്ന പോക്കിൽ അദ്ദേഹം സഹതാപത്തോടെ അപ്പുവിനെ ഒന്നു തിരിഞ്ഞുനോക്കി.

ഒരു അഗ്‌നിപാശം തന്നെ ചുറ്റിവരിഞ്ഞതു പോലെ അപ്പു നിന്നു. ഈശ്വരാ എന്തൊരു വിഷമവൃത്തമാണ് ഇത്. ഇതിനും മാത്രം എന്തു തെറ്റു ചെയ്തൂ താൻ…അവൻ ഹതാശനായി നിന്നാലോചിച്ചു.

‘അപ്പൂസ് എവിടെയെല്ലാം തിരഞ്ഞു ഞാൻ ഇവിടെ നിൽക്കയാണോ..’ തോളിൽ ഒരു നനുത്ത സ്പർശം അനുഭവപ്പെട്ടു തിരിഞ്ഞു നോക്കിയ അപ്പു തന്റെ നേർക്കു നിറയെ ചിരിച്ചു ഒരു ദേവിയെപ്പോലെ നിന്ന അഞ്ജലിയെയാണ് കണ്ടത്.

അവളുടെ ആ ചിരി, സ്വർഗം കിട്ടിയ സന്തോഷം പോലെയുള്ള ആ ചിരി. ആ ചിരി അവന്റെ നെഞ്ചിൽ കൊളുത്തിപ്പിടിച്ചു. ദൂരെയെവിടെയോ നിന്നു മുഖാരി രാഗത്തിൽ ഒരു കീർത്തനം ഉയർന്നു കേട്ടു.

മുഖാരി….മരണത്തിന്റെ രാഗം.

താൻ അഞ്ജലിയുടെ മരണമാണ്. തന്നോട് അവൾക്കുള്ള സ്നേഹം അതിലേക്കുള്ള വഴിയും.പാടില്ല, ഒരിക്കലും പാടില്ല, താൻ മൂലം ഒരിക്കലും തന്റെ അഞ്ജലി തീപ്പെടാൻ പാടില്ല. അത്രയ്ക്കിഷ്ടമാണ് തനിക്ക് അവളെ..എന്റെ എല്ലാമെല്ലാമായ അഞ്ജലിയെ.

‘എന്തേ? ‘….ചിരി നിർത്താതെ തന്നെ വലിയ കണ്ണുകളാൽ അവനെ അടിമുടി നോക്കി അഞ്ജലി ചോദിച്ചു.

‘ അഞ്ജലിക്ക്….അഞ്ജലിക്ക് ഇനിയെന്നെ വെറുക്കാൻ കഴിയുമോ’ അപ്പുവിന്റെ ചോദ്യം നിഷ്‌കളങ്കമായിരുന്നു.നോവിന്റെ ഒരായിരം പൂക്കൾ ആ ശബ്ദത്തിലുണ്ടായിരുന്നു.

‘വെറുക്കാനോ എന്താ അപ്പു ഈ പറേണേ,’ അവന്റെ നെറ്റിയിൽ ചന്ദനക്കുറിതൊട്ട്, അവന്റെ നെഞ്ചിലേക്കു ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

‘എനിക്കു പറ്റില്ല, എന്റെ അപ്പുവിനെ നാൾക്കു നാൾ സ്നേഹിക്കാനേ എനിക്കു കഴിയൂ’ ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.

‘എനിക്കു ജീവിക്കണം, എന്റെ അപ്പുവിന്റെ സ്നേഹവുമായി, നിന്റെ ഭാര്യയായി, കുട്ടികളുടെ അമ്മയായി, പിന്നെ പേരക്കുട്ടികളുടെ അമ്മൂമ്മയായി.’ അവന്റെ നെഞ്ചിലേക്കു മുഖം വച്ചു അവൾ പിറുപിറുത്തു. തന്റെ നെഞ്ചിലേക്ക് എന്തോ നനവ് പടർന്നൊഴുകുന്നത് അവൻ അറിഞ്ഞു. അതവളുടെ വലിയ മിഴികളിൽ നിന്നൊലിച്ച കണ്ണീരായിരുന്നു.

അവളുടെ വാക്കുകൾ… അവളുടെ കണ്ണീർ…അവളുടെ മോഹങ്ങൾ…..അതെല്ലാം അവനെ വേദനിപ്പിച്ചു..ചുട്ടുവേദനിപ്പിച്ചു.

മുഖാരി രാഗം ഉച്ചത്തിലായിരിക്കുന്നു. അവന്റെ ഉള്ളിൽ പ്രചണ്ഡതാളം മുറുകി.കണ്ണീരിന്റെ കടലാഴങ്ങളെ നെഞ്ചിലേക്കാവാഹിക്കുന്ന സമുദ്രശില കണക്കേ അപ്പു നിശ്ചലം നിന്നു.

‘പോകാം,’ അവളുടെ തലമുടിയിൽ തലോടി അവൻ പറ്ഞ്ഞു. കിഴക്കൻ മലകളിൽ നിന്നുവീശുന്ന തണുത്തകാറ്റു പോലെ അവൻ ശബ്ദം മരവിച്ചിരുന്നു. അവന്റെ നെഞ്ചിലേക്കു തലയമർത്തി അവൾ മൂളി.’അതേ, അമ്മയാവാനുള്ള ട്രെയിനിങ് ഇന്നു മുതൽ തുടങ്ങണം കേട്ടോ…’ പറഞ്ഞതും അവൾ അവന്റെ കവിളിൽ നുള്ളി.ഒരു നീറ്റൽ അപ്പുവിന്റ ഉള്ളിൽ അനുഭവപ്പെട്ടു.

തിരിച്ചു വീട്ടിലെത്തിയിട്ടും അപ്പു മൗനം തുടർന്നു. അഞ്ജലി ഊണു വിളമ്പിക്കൊടുക്കുന്നതിനിടയിലും പിന്നീടുമൊക്കെ അവനോട് ഒട്ടി നിന്നു സംസാരിച്ചിട്ടും സ്‌നേഹം കാട്ടിയിട്ടുമൊന്നും അവൻ അലിഞ്ഞില്ല. തങ്ങൾക്കിടയിൽ ഒരു കരിങ്കൽമതിൽ ഉയർന്നതുപോലെ അഞ്ജലിക്കു തോന്നി. ഇതുവരെയില്ലാത്തതുപോലെ ദൃഢമായ ഒരു വൻമതിൽ.

‘അപ്പൂ എന്തായിത്, എന്നോടുള്ള പിണക്കം മാറിയെന്നു പറഞ്ഞിട്ട് ഒന്നും മിണ്ടണില്ലല്ലോ..’ രാത്രിയിൽ കിടക്കറയ്ക്കു വെളിയിലുള്ള ബാൽക്കണിയിൽ താരനിബിഡമായ ആകാശത്തേക്കു നോക്കി നിൽക്കുന്ന അപ്പുവിനു സമീപമെത്തി അഞ്ജലി അവളുടെ പരിഭവക്കെട്ടഴിച്ചു.

ദൈന്യതയോടെ ഒരു നോട്ടം മാത്രമായിരുന്നു അപ്പുവിന്റ മറുപടി.

‘അപ്പുവിന് എന്നോട് ഇപ്പോഴും ദേഷ്യമാണല്ലേ, ഇല്ല ഒരുകാലത്തും ഇതുമാറില്ല.എന്‌റെ അപ്പുവിന് എന്നോടു വെറുപ്പാണ് ‘ അവൾ അതു പറഞ്ഞപ്പോൾ നീർക്കണങ്ങൾ അവളുടെ കവിളിലേക്ക് ഒഴുകിയിറങ്ങി.

അപ്പുവിന്റ ഇടനെഞ്ചു പൊട്ടിപ്പിളർന്നു. അവന് ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. വെറുപ്പ്, തനിക്ക്, തന്റെ അഞ്ജലിയോട്. ഇല്ല മോളെ ഒരുകാലത്തും നിന്നെ വെറുക്കാൻ ഈ അപ്പുവിനാകില്ല.അവന്റെ അന്തരംഗം മന്ത്രിച്ചു.

എല്ലാം അഞ്ജലിയോടു തുറന്നു പറയണോയെന്ന് അവൻ ചിന്തിച്ചു. പറഞ്ഞാൽ? ഒരു ജ്യോത്സ്യന്റെ വാക്കുകളൊന്നും വിശ്വസിക്കാൻ അവൾ തയാറാകില്ല. തന്നോടുള്ള സ്‌നേഹം അവളെ ഒരു ഭ്രാന്തിയാക്കിയിട്ടുണ്ട്. അവൾ മുൻകൈയെടുത്താൽ തനിക്കും പിടിച്ചു നിൽക്കാനാവില്ല. തങ്ങൾ തമ്മിലുളള ഏറ്റവും വികാരപരമായ ബന്ധത്തിലേക്ക് അതു നയിക്കും.

അപ്പോൾ…..അവൾ മരിക്കും..തന്റെ അഞ്ജലിയുടെ മരണത്തിനു താൻ തന്നെ കാരണമാകും. പാടില്ല,അതു പാടില്ല…ഒരിക്കലും പാടില്ല.

അപ്പു ഇതികർത്തവ്യമൂഢനായി ഇരുന്നു.

‘എനിക്കെന്തോ വല്ലായ്മ അഞ്ജലി, രാവിലെ മുതൽ തുടങ്ങിയതാ മാറുന്നില്ല.’ അവൻ അവളോടു പറഞ്ഞു.

‘ആണോ…’ദേഷ്യത്തിലും പരിഭവത്തിലും നിന്ന അഞ്ജലി ഒരുനിമിഷം കൊണ്ടു അലിഞ്ഞുപോയി.’അയ്യോ ചൂടുണ്ടല്ലോ,’ അവന്റ നെറ്റിയിൽ കരതലം അമർത്തി അവൾ പറഞ്ഞു.

അപ്പു വീണ്ടും നിറഞ്ഞ ആകാശത്തേക്കു നോക്കി നിന്നു.

‘അപ്പൂ വാ പോയി കിടക്കാം, ഒന്നു കിടന്നുറങ്ങിയാൽ നാളെയാകുമ്പോഴേക്കും ജലദോഷം മാറും.’ അവൾ അവന്റ കൈയിൽ പിടിച്ചു വലിച്ചു.

‘ഞാൻ വന്നേക്കാം, അഞ്ജലി പൊയ്‌ക്കോ’ അവൻ പറഞ്ഞു.

‘ഇപ്പോ പോകുന്നില്ല, ഞാൻ പലതവണ ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ ആകാശം നോക്കി നിൽക്കുന്നേന്ന്… അപ്പു ഉത്തരം പറഞ്ഞിട്ടില്ല,’ അവൾ മുഖം വീർപ്പിച്ചു പരിഭവിച്ചു.വെളുത്ത സാരിയിൽ ഒരു മാലാഖയെപ്പോലെയുണ്ടായിരുന്നു അഞ്ജലി അപ്പോൾ.

‘ദാ ആകാശത്തേക്കു നോക്കൂ, അവിടെയെന്താ കാണണേ….’ അവൻ അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു കൈനീട്ടി.

‘ഔ..അവിടെയെന്താ കാണണേ..നക്ഷത്രങ്ങൾ അല്ലാണ്ടെന്താ’ അവൾ ചോദിച്ചു.

‘വെറും നക്ഷത്രങ്ങളല്ല, നക്ഷത്രപ്പൂക്കൾ. അഞ്ജലിക്കറിയാമോ, എന്റ അമ്മയെക്കണ്ട ഓർമ എനിക്കില്യ, ഞാൻ ജനിച്ചുടൻതന്നെ അമ്മ ഞങ്ങളെയെല്ലാം വിട്ടുപോയി, എന്നെന്നേക്കുമായി. കുട്ടിക്കാലത്ത് സന്ധ്യാനേരത്ത് ഉമ്മറപ്പടിയിലിരുന്നു തൈരിൽ കുഴച്ച ചോറുരുളകൾ എന്റ വായിലേക്ക് അച്ഛമ്മ വച്ചുതരുമ്പോൾ ഞാൻ ചിണുങ്ങും. അച്ഛമ്മേ എന്റ അമ്മയെവിടേന്നും ചോദിച്ച്.അപ്പോ അച്ഛമ്മേടെ കണ്ണു നിറയും. ഒടുവിൽ ഞാ്ൻ ചോദിക്കും. അച്ഛമ്മേ എന്റ അമ്മ അപ്പുകുട്ടനെ വിട്ടു സ്വർഗത്തിൽ പോയില്ലേന്ന്.’ ‘അപ്പോ അച്ഛമ്മ പറയും, കുട്ടന്റ അമ്മ എങ്ങും പോയിട്ടില്യാലോ, ദേ അങ്ങകലെ ആ നക്ഷത്രക്കൂട്ടത്തിലൊരെണ്ണം മോന്‌റെ അമ്മയാണല്ലോയെന്ന്. മാനത്തിരുന്ന് എന്നെ നോക്കാത്രേ എന്റെ അമ്മ. അന്നു മുതൽ ഞാൻ നോക്കുന്നതാ, ഏതാ ആ നക്ഷത്രമെന്ന്, എന്റ അമ്മയെ തേടുന്നതാ..ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാം.എന്നാലും നോക്കുന്നതാ..എനിക്കു നഷ്ടപ്പെട്ട എന്റ അമ്മയെ…’ അവൻ അതു പറഞ്ഞുതീരുമ്പോളേക്കും അവന്റ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.

‘ഹേയ് അപ്പൂ..കരയാതെ.’ അവന്റ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണീർ തന്റ ലോലമായ വിരലുകളാൽ തുടച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.അപ്പോളവൾക്ക് അവനോടു തോന്നിയതു വാൽസല്യമാണ്. എന്തോ നഷ്ടപ്പെട്ടു കരയുന്ന കാണാൻ ഭംഗിയുള്ള ഒരു കുട്ടിയോടു തോന്നുന്ന വാൽസല്യം. അവൾ അവന്റ മുഖം തന്റെ തോളിലേക്കടുപ്പിച്ചു.പയ്യെ അവന്റ തലയിൽ കൊട്ടി.നേരിയ ചുരുളിപ്പുള്ള അവന്റ ചെമ്പൻ മുടിയിഴകളിലൂടെ തന്റ നീണ്ട വിരലുകളോടിച്ചു.

പ്രണയം മുതൽ വാൽസല്യം വരെ. …..എത്രയൊക്കെ വികാരങ്ങളാണ് ഒരു സ്ത്രീക്കു തന്റെ ഭർത്താവിനോടു തോന്നാവുന്നതെന്നു മനസ്സിലാക്കുകയായിരുന്നു അ്ഞ്ജലി. അലൗകികമായ ഒരു സുഗന്ധം അവരെ പൊതിഞ്ഞു.

‘ഞാനൊന്നു ചോദിച്ചോട്ടെ അപ്പൂ,’ അവൾ അവന്റെ കാതിൽ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവൻ മിണ്ടാൻ അവളാഗ്രഹിച്ചതുമില്ല.

‘ഞാനും മരിച്ചാൽ നക്ഷത്രമായി മാറുമായിരിക്കും അല്ലേ അപ്പൂ,അപ്പോ അപ്പൂ എന്നെ ഇതുപോലെ നോക്കി നിൽക്ക്വോ…’ അവളുടെ തോളിൽ ചാഞ്ഞു കിടന്ന അപ്പുവിന്റെ ഉള്ളിൽ ആയിരം പ്രതിഫലനങ്ങളോടെ ഇടിത്തീ മാതിരിയുള്ള ആ ചോദ്യം വന്നുവീണു.

അപ്പു ഞെട്ടിപ്പിടഞ്ഞ് അവളിൽ നിന്നു തെന്നിമാറി.’എന്താ ചോദിച്ചേ എന്താ ചോദിച്ചേന്ന് ‘ അലറുകയായിരുന്നു അവൻ. മരണത്തിന്റ മുഖാരി രാഗം അവന്റ കാതിൽ വീണ്ടും വന്നല്ച്ചിരുന്നു.

വെറുതേ ചോദിച്ചതാ, ടെൻഷനാകാതെ അവൾ കൈയുയർത്തി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

‘അല്ല, വെറുതെയല്ല, എന്റെ ജനനം കൊണ്ട് എന്റെ അമ്മയെ നഷ്ടപ്പെട്ടു. ഇനിയൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല,’ അവന്റെ ചിലമ്പിച്ച ഒച്ച ഉയർന്നു. അവൻ ധൃതിപ്പെട്ട് ബാൽക്കണിയിൽ നിന്നു കിടപ്പുമുറിയിലെ കട്ടിലിൽ വന്നു കിടന്നു. അഞ്ജലിയുടെ ചോദ്യം അവനെ തകർത്തുകളഞ്ഞിരുന്നു.

അഞ്ജലി അവനു സമീപം കിടന്നു. തന്റെ കൈകൾ കൊണ്ട് അവനെ പുണർന്നു. അപ്പു പ്രതികരിച്ചില്ല.

‘സോറി അപ്പൂ, കാര്യമായെടുക്കാതെ. എന്നെ നിനക്ക് ഒരുകാലത്തും നഷ്ടപ്പെടാൻ പോണില്ല.’ അവൾ പറഞ്ഞു.

കിടന്നുറങ്ങ് അഞ്ജലീ, എനിക്കു തല വലിക്കുന്നു. രാവിലെ സംസാരിക്കാം. അവൻ പറഞ്ഞു.

‘ശരി, കിടന്നുറങ്ങിക്കോ കള്ളച്ചെക്കാ….’ അവന്റെ മുഖത്ത് ഒരു ചുംബനം നൽകി അവനെ കെട്ടിപ്പിടിച്ചു കിടന്നുകൊണ്ട് അവൾ പറഞ്ഞു.

ഒരുഭാഗത്ത് അപ്പു അഗ്നിപർവതം പോലെ പുകയുമ്പോൾ ഇതൊന്നും അറിയാതെ ഉറക്കത്തിലേക്കു വഴുതിവീഴുകയായിരുന്നു അഞ്ജലി.സുഖപൂർണമായ സ്വപ്നങ്ങൾ അവളുടെ ഉറക്കത്തെ കനിഞ്ഞനുഗ്രഹിച്ചു.

പിറ്റേന്നു രാവിലെ അഞ്ജലി ഉറക്കമെഴുന്നേറ്റപ്പോൾ അപ്പു അവളുടെ സമീപത്തുണ്ടായിരുന്നില്ല.അവൻ അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഒരു മനുഷ്യന് ഇങ്ങനെ മാഞ്ഞുപോകാൻ പറ്റുമോ? പറ്റുമായിരിക്കും. ആദ്യം അഞ്ജലിയും പിന്നെ അവളുടെ വീട്ടുകാരും അവനെ എല്ലായിടത്തും തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ കട്ടിലിന്റെ താഴെ നിന്ന് ഒരെഴുത്ത് അഞ്ജലിക്കു കിട്ടി.അവളുടെ അപ്പു അവൾക്കായി എഴുതിവച്ച അവസാനത്തെ എഴുത്ത്.

‘പ്രിയ അഞ്ജലീ,

ഞാനെന്നും ഭാഗ്യം കെട്ടവനാണ്, എന്നും… എല്ലാമെല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗമില്ലാത്തവൻ. എന്റെ കാതിൽ മുഴങ്ങുന്ന ഈ മുഖാരി രാഗം എന്നെ ഭ്രാന്തനാക്കുന്നു. ഞാൻ വിട്ടകലുന്നു, പോയ്മറയുന്നു…ആഴത്തിൽ പൊലിയുന്ന ഒരു നക്ഷത്രം കണക്കേ… എന്നെയോർത്തു നീ സങ്കടപ്പെടും.അതിനെ തടയാൻ എനിക്കാവില്ല. പക്ഷേ നിന്നെ ദുർവിധിയിലേക്കു തള്ളിവിടാൻ എനിക്കു വയ്യ. ഞാൻ പോയ്മറയുന്നു. സങ്കടം മാറുമ്പോൾ എന്റെ അഞ്ജലി എന്നെ മറക്കണം.പൂർണമായും…എന്നിട്ട് സന്തോഷവതിയായി ജീവിക്കണം. ഇനിയും സ്‌നേഹം കണ്ടെത്തണം,കുടുംബമുണ്ടാകണം…..ഞാൻ ഒരു മിഥ്യയായിരുന്നു അഞ്ജലി.ആ മിഥ്യയിൽ നിന്നു നീ പുറത്തു വരണം.

സ്വന്തം അപ്പു.

കത്തു വായിച്ച അഞ്ജലിക്ക് എന്താണു സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ മനസ്സിലായില്ല. ലോകം തനിക്കും ചുറ്റും കറങ്ങുന്നതായി അവൾക്ക് അനുഭവപ്പെട്ടു.ഒരു ജന്മത്തിന്റെ സ്‌നേഹം മുഴുവൻ തന്നിലേക്കു പകർന്ന അപ്പു, ഇതാ പോയ്മറഞ്ഞിരിക്കുന്നെന്ന്.

പിന്നീട് അന്വേഷണങ്ങളുടെ കാലമായിരുന്നു അഞ്ജലിയുടെ അച്ഛൻ കൃഷ്ണകുമാറും അപ്പുവിന്റെ പിതാവ് ഹരികുമാരമേനോനും ഇന്ത്യ മുഴുവൻ അപ്പുവിനെ അന്വേഷിച്ചു. പണം വാരിയെറിഞ്ഞും രാഷ്ട്രീയക്കാരെ സ്വാധീനിച്ചും നടത്തിയ അന്വേഷണങ്ങളൊന്നും ഫലവത്തായില്ല.

അപ്പു……അപ്പു പോയ്മറഞ്ഞിരുന്നു.

——————————————————-

15 വർഷങ്ങ്ൾ്ക്കു ശേഷം,

ദേവപ്രയാഗ്

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ജോളിഗ്രാന്റ് വിമാനത്താവളത്തിൽ നിന്നു ദേവപ്രയാഗിലേക്കുള്ള യാത്രയിലായിരുന്നു ആ കാർ. ഇടയ്‌ക്കെവിടെയോ വണ്ടി നിന്നു. തണുപ്പും യാത്രാക്ഷീണവും മൂലം അഞ്ജലി പിൻസീറ്റി്ൽ ഉറക്കത്തിലായിരുന്നു.

‘കോഫി ചാഹിയേ മേംസാബ്?’ ഡ്രൈവർ പിൻസീറ്റിൽ തട്ടിക്കൊണ്ടു ചോദിച്ചു. അഞ്ജലി ഞെട്ടി എഴുന്നേറ്റു.

‘ഹാ, ലേലോ’ അവൾ പറഞ്ഞു.

ഡ്രൈവർ വഴിയോരത്തെ കോഫിഷോപ്പിൽ നിന്നും ഒരു കപ്പ് കാപ്പി അവൾക്കു കൊണ്ടുവന്നു കൊടുത്തു.അതു മെല്ലെ മൊത്തിക്കുടിച്ചുക്കൊണ്ടു അഞ്ജലി പുറത്തേക്കിറങ്ങി. അവൾ ഒരു ചുവന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. തണുപ്പകറ്റാനായി ഒരു കമ്പിളി ഷാൾ പുതച്ചിരുന്നു.നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരം. മുടിയിഴകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു നിന്ന വെളുത്ത മുടികൾ അവൾക്കു പ്രായമായി വരുന്നെന്ന് അറിയിച്ചു.പഴയ ഇരുപത്തിയൊന്നുകാരിയിൽ നിന്നു 36 വയസ്സിലേക്കുള്ള ജീവിതയാത്ര.

അഞ്ജലി ചുറ്റും നോക്കി. മഞ്ഞുപുതച്ചു കിടക്കുന്ന ഹിമശൈലങ്ങൾ. അവയ്ക്കിടയിലൂടെ ഒഴുകുന്ന ഭാഗീരഥിയും അളകനന്ദയും.അവ ദേവപ്രയാഗിൽ സംഗമിച്ച് പൂർണരൂപം കൈവരിക്കുന്നു. പിന്നെയവർ ഒഴുകുന്നതു ഗംഗയെന്ന പേരിലാണ്. തന്റെ ജീവിതവും ഒഴുകുകയാണ്. പാറക്കെട്ടുകൾക്കിടയിലൂടെ. സംഗമസ്ഥാനമെത്താതെ…. അഞ്ജലി ഓർക്കുകയായിരുന്നു. 15 വർഷങ്ങൾ. അപ്പുവില്ലാത്ത വർഷങ്ങൾ. എന്തെല്ലാം സംഭവിച്ചു.അച്ഛമ്മയുടെ മരണമായിരുന്നു ആദ്യം.തന്റെ പ്രിയകൊച്ചുമകനെ കാണാതെ അവർ മരിച്ചു.അവസാനനിമിഷത്തിലും അപ്പുക്കുട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു മരണം. പിന്നെ ഹരികുമാരമേനോൻ. തനിക്കു പ്രിയപ്പെട്ട ഭർത്തൃപിതാവ്.പൂർണ ആരോഗ്യവാനായിരുന്ന അദ്ദേഹം എത്ര ദുഖം സഹിച്ചുകാണും.ഒരു ദിവസം പെട്ടെന്നു ഹാർട്ടറ്റാക്ക് വന്നു മരിച്ചു.

എത്ര നിർഭാഗ്യവാനായ അച്ഛൻ. മകനെ ഒരു നോക്കു കാണാൻ സാധിക്കാതെ, അന്ത്യകർമങ്ങൾ കിട്ടാൻ ഭാഗ്യമില്ലാതെ…. തന്റെ അച്ഛനായ കൃഷ്ണകുമാറും കിടപ്പിലാണ്. മകളുടെ ദുർഗതി കണ്ടു കണ്ട് വിഷമിച്ച്…..

എത്രപേരുടെ ജീവിതങ്ങളാണ് അപ്പുവിന്റെ തിരോധാനം മൂലം പൊലിഞ്ഞത്. എത്രപേർക്കു പ്രിയപ്പെട്ടവനായിരുന്നു അപ്പു.

ഇതൊക്കെ ഓർത്തപ്പോൾ അഞ്ജലിയുടെ മനസ്സിൽ അപ്പുവിനെക്കുറിച്ചു ദേഷ്യം ഉയർന്നെങ്കിലും പെട്ടെന്നവൾ സ്വയം ശാസിച്ചു.തന്നോടുള്ള അതിരറ്റ സ്‌നേഹമല്ലേ അവനെക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിച്ചത്.

എല്ലാം താനറിയുന്നത് വൈകിയാണ്. ആഴ്ചകൾക്കു മുൻപ്. അപ്പുവിന് ഒരു മനസ്സാക്ഷിസൂക്ഷിപ്പുകാരനായ കൂട്ടുകാരനുണ്ടായിരുന്നു. രോഹൻ. പക്ഷേ തനിക്കയാളെ അറിയുമായിരുന്നില്ല. അപ്പുവിന്റെ ചില കൂട്ടുകാരാണ് രോഹന്റെ കാര്യം പറഞ്ഞത്.എന്തുകാര്യങ്ങളും അവർ തമ്മിൽ പറയാറുണ്ടായിരുന്നത്രേ…

രോഹനെ താൻ പോയി കണ്ടു. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല.പിന്നെ അയാളുടെ മുന്നിൽവച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞു.അപ്പോഴാണയാൾ എല്ലാം പറഞ്ഞത്. തന്റെ മരണമൊഴിവാക്കാനായി അപ്പു ചെയ്ത ത്യാഗം. തേങ്ങിപ്പോയി താൻ.

ദേവപ്രയാഗിലേക്കാണു പോകുന്നതെന്നും ഇനി മടങ്ങിവരില്ലെന്നും രോഹനെ അപ്പു അറിയിച്ചിരുന്നു. ആ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്.അന്വേഷിച്ചുവരാൻ മറ്റാരുമില്ല. എവിടെ പോയി കണ്ടുപിടിക്കുമെന്നു നിശ്ചയമില്യ, കണ്ടുമുട്ടുമോയെന്നും അറിയില്ല. പ്രതീക്ഷ മാത്രം ബാക്കി.

അഞ്ജലിയെയും കൊണ്ട് ആ കാർ ദേവപ്രയാഗിലേക്കു യാത്ര തുടർന്നു. നദികൾ സംഗമിക്കുന്നിടത്ത് ഒട്ടേറെ ആശ്രമങ്ങളുണ്ടായിരുന്നു.അതിനു മുന്നിൽ കൂട്ടം കൂടി നിൽക്കുന്ന സന്ന്യാസിമാരും ബ്രഹ്‌മചാരിമാരും.

അവരിൽ പലരെയും അപ്പുവിന്റെ ചിത്രം കാട്ടി. എന്നാൽ ആർക്കും മനസ്സിലായില്ല.

ഒടുവിൽ ഒരു മലയാളി,കണ്ണൻ, ഒരു ഒറ്റപ്പാലത്തുകാരൻ…അയാൾ ചിത്രം കണ്ട് ഒന്നു ഞെട്ടി.

‘ഇതു അനോഖി ബാബയെപ്പോലിരിക്കുന്നു’ അയാൾ പറഞ്ഞു.

‘അനോഖി ബാബയോ’ അഞ്ജലി അയാളോടു ചോദിച്ചു.

‘അതെ, ബാബ മലയാളിയാണ്.15 വർഷം മുൻപ് ഇവിടെത്തിയതാ. ഇപ്പോ 36ാം വയസ്സിൽ തന്നെ ഇവിടത്തെ ഹരിഗോവിന്ദ് മന്ദിർ ആശ്രമത്തിന്റെ മഠാധിപതിയായി. വലിയ ജ്ഞാനിയാണ്.’

അനോഖി ബാബ തന്റെ അപ്പുവാണെന്നുള്ള പ്രതീക്ഷ അഞ്ജലിക്കുള്ളിൽ നിറഞ്ഞു വന്നു. കണ്ണൻ പറഞ്ഞതനുസരിച്ച് ലക്ഷണങ്ങളെല്ലാം കിറുകൃത്യം. മഞ്ഞിൽ മൂടി നിന്ന പോലെയുള്ള മനസ്സിൽ ഒരു സൂര്യോദയം സംഭവിക്കുന്നത് അവളറിഞ്ഞു. ഹർഗോവിന്ദ് മന്ദിർ ആശ്രമത്തിലേക്കു കയറുമ്പോൾ അവളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.

അപ്പു, എങ്ങനെയുണ്ടാകും ഇപ്പോൾ, തടിച്ചിട്ടുണ്ടാകുമോ, അതോ മെലിഞ്ഞിട്ടുണ്ടാകുമോ?

അവൻ എന്നെ ഓർക്കുന്നുണ്ടാകുമോ?

ഇനി….ഇനി അവൻ തന്നെ തിരിച്ചറിയാതെയിരിക്കുമോ? ആയിരം ചോദ്യങ്ങൾ അവളുടെ നെഞ്ചിൽ അലയടിച്ചു.

ആശ്രമത്തിന്റെ ഇടനാഴികളിലൂടെ പ്രാർഥനാഗൃഹത്തിലേക്ക് അവൾ നടന്നു. അവിടെ ഒരുകൂട്ടം വിശ്വാസികളോ സന്ന്യാസിമാരോ ആണെന്നു തോന്നുന്നു.അവർ പ്രാർഥനയ്ക്കായി നിൽക്കുന്നു. അവരെല്ലാം വെള്ളവസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. പെട്ടെന്ന് ഒരു മണിശബ്ദം കേട്ടു.കാവി വസ്ത്രം ധരിച്ച ഒരു നീളമുള്ള ആൾ കൈയിൽ വലിയ ഒരു കൂട്ടവിളക്കുമായി ആ കൂട്ടത്തിലേക്കു വരുന്നു.അയാളുടെ കൈയിലെ വിളക്കിൻ കൂട്ടത്തിൽ നിന്നുള്ള തീനാളത്തെ വണങ്ങുകയാണ് കൂടി നിന്നവർ. ഒരു സഹായി കൂടെ നടക്കുന്നു.അയാളുടെ മറവ് കാരണം കൂട്ടവിളക്ക് പിടിച്ചയാളെ ശരിക്കു കാണാൻ സാധിക്കുന്നില്ല.

അഞ്ജലി കുറച്ചുകൂടി മുന്നോട്ടു കടന്നു നിന്നു.

സഹായി കുറച്ചു പിന്നിലേക്കു മാറി.കാവിവസ്ത്രം ധരിച്ച ആ സന്ന്യാസിയെ അഞ്ജലി ശരിക്കും കണ്ടു.

വെളുത്തു നീളമുള്ള സുന്ദരനായ പുരുഷൻ,അയാൾ നീണ്ട മുടിയും താടിയും വളർത്തിയിരുന്നു.ആത്മീയമായ തേടലുകൾക്കും ശമിപ്പിക്കാനാകാത്ത ദുഖം ആ മുഖത്തും കണ്ണുകളിലും ഘനീഭവിച്ചു കിടന്നു.ഒറ്റ നോട്ടത്തിൽ അഞ്ജലി ആ പുരുഷനെ തിരിച്ചറിഞ്ഞു.

അനോഖി ബാബ. തന്റെ അപ്പു.

അവളുടെ ഹൃദയത്തിൽ ആയിരം പുഴകൾ ഒന്നിച്ചു പൊട്ടിയൊഴുകി. ഒടുവിൽ ഇതാ….15 കൊല്ലത്തെ തേടലുകൾക്കു ശേഷം.

അഗ്നിനാളം തൊട്ടുതൊഴാൻ നിന്നവരുടെ കൂട്ടത്തിലേക്ക് അവളും കൂടി.

അനോഖി ബാബ അവൾക്കു സമീപമെത്തി.

‘രാധേ ശ്യാം, രാധേ ശ്യാം..’ അയാളുടെ സഹായി ഉച്ചത്തിൽ പ്രാർഥനാ മന്ത്രം ചൊല്ലി.കൂടി നിന്നവർ ഏറ്റു ചൊല്ലിക്കൊണ്ട് ആ അഗ്നിനാളത്തിനു സമീപത്തേക്കു തങ്ങളുടെ കൈകൾ നീട്ടി.

നിമിഷങ്ങൾ കടന്നു. അനോഖി ബാബയും സഹായിയും വിളക്കുമായി അഞ്ജലിക്കു മുന്നിലെത്തി. തന്റെ മനോഹരമായ കൈകൾ അവൾ ആ വിളക്കിൻ നാളത്തിലേക്കു നീട്ടി. മുന്നോട്ടു നോക്കി നിന്ന അനോഖി ബാബയുടെ ശ്രദ്ധ ഒരു നിമിഷം ആ കൈകളിലേക്കു വീണു.

പരിചിതമായ കൈകൾ, തന്റെ പ്രാണപ്രേയസിയുടെ കൈകൾ.

അപ്പു വിറയലോടെ നോട്ടമുയർത്തി. തനിക്കു നേരെ ജ്വലിക്കുന്ന നോട്ടമെറിഞ്ഞു നിൽക്കുന്ന അഞ്ജലി. അവളുടെ കൺകോണുകളിൽ കോപമാണോ സഹതാപമാണോയെന്നു തിരിച്ചറിയാനാകാത്ത വികാരം.

അനോഖി ബാബയെന്ന അപ്പു ഞെട്ടി പിന്നോക്കം മാറി.വിളക്കിലെ തീനാളം കെട്ടു. അയാളുടെ ചുണ്ടുകളിൽ അവളുടെ പേര് പ്രകമ്പനം കൊണ്ടു….

‘അഞ്ജലി”….

ദേവപ്രയാഗിന്റെ ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടി.മഞ്ഞുപുതച്ചു നിൽക്കുന്ന ഭൂമിയിലേക്കു മഴ ചാറിപ്പെയ്തു. തണുപ്പിന്റെ എല്ലാ രസവുമുൾക്കൊണ്ടുള്ള മാരിപ്പെയ്ത്ത്.

‘സബ് ഫാഗോ..’ കൂട്ടം കൂടി നിന്നവർ മഴകൊള്ളാതെ പലസ്ഥലങ്ങളിലേക്ക് ഓടിപ്പോയി.ഹരിഗോവിന്ദ് മന്ദിറിന്റെ വിശാലമായ നടുമുറ്റത്ത് മഴയിൽ നനഞ്ഞ് അപ്പുവും അഞ്ജലിയും നിന്നു.

അഞ്ജലിയുടെ നെറ്റിയിൽ തൊട്ടിരുന്ന സിന്ദൂരം പടർന്ന് അവളുടെ മുഖത്തേക്കൊഴുകി.

കുറേ നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. മെല്ലെ മഴ ശമിച്ചു.

നനഞ്ഞ മുടിയും താടിയും കാവി അംഗവസ്ത്രവുമായി അപ്പു അവളെത്തന്നെ ചലനമറ്റതുപോലെ നോക്കി നിന്നു.

‘അപ്പൂ’ അഞ്ജലി വിളിച്ചു, ‘സുഖമാണോ…’ അവളുടെ ആ ചോദ്യത്തിൽ വെറുപ്പോ ദേഷ്യമോ ഇല്ലായിരുന്നു. മഴയത്ത് ആർദ്രമായ പൂവിന്റെ ഇതൾ പോലെ ആ ചോദ്യം അപ്പുവിനെ കുത്തി.

‘സുഖം, അഞ്ജലി എന്നെ എങ്ങനെ കണ്ടുപിടിച്ചു. ഞാൻ….’ അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ കൈയുയർത്തി തടഞ്ഞു.

‘എല്ലാം അറിഞ്ഞാണു ഞാൻ വന്നിരിക്കുന്നത്.രോഹൻ എന്നോട് എല്ലാം പറഞ്ഞു.’ അപ്പുവിന്റെ മുഖത്തു പ്രത്യേകിച്ചു ഭാവഭേദമൊന്നുമുണ്ടായില്ല.

‘അഞ്ജലി ഇവിടെ എങ്ങനെ കഴിയും, എത്രനാളുണ്ടാകും?’ അപ്പു ചോദിച്ചു.

‘എനിക്കറിയില്ല.’ അഞ്ജലി പറഞ്ഞു.

‘ആശ്രമത്തിൽ കഴിയാം….’ അപ്പു അവളോടു പറഞ്ഞു.

‘വേണ്ട, ഞാൻ ഗംഗാസാഗർ നികുഞ്ജിൽ ഒരു റൂം എടുത്തിട്ടുണ്ട്.’ അവൾ പറഞ്ഞു.

‘പൂജ തുടങ്ങാൻ സമയമായി’ അപ്പു പറഞ്ഞു. ‘അഞ്ജലി പോയ്ക്കോളൂ’

അഞ്ജലി വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു. എങ്ങനെ ഒരു അന്യയെപ്പോലെ തന്നോടു പെരുമാറാൻ അപ്പുവെന്ന തന്റെ ഭർത്താവിനു സാധിക്കുന്നു. 15 വർഷത്തെ സന്ന്യാസം എന്നെന്നേക്കുമായി തന്നിൽ നിന്ന് അപ്പുവിനെ അകറ്റിക്കൊണ്ടുപോയോ? അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

‘അപ്പൂ,’ അവൾ അവനെ വിളിച്ചു.

അവൻ കൈയുയർത്തി തടഞ്ഞു. ‘അങ്ങനെ വിളിക്കരുത്. അതെന്റെ പൂർവാശ്രമ നാമമാണ്. ഇപ്പോൾ ഞാൻ അനോഖി ബാബയാണ്.’

‘എന്തു ബാബയായാലും എനിക്ക് നീ എന്റെ അപ്പു മാത്രമാണ്. എത്ര ജഡ ധരിച്ചാലും. ഇതെല്ലാം വെറും കള്ളമാണ്. ഞാൻ മരിക്കുമെന്നു കരുതി നീയുണ്ടാക്കിയ കപടവേഷം. എന്റൊപ്പം വരണം അപ്പു. ഞാൻ നിന്റെ കാലു പിടിക്കാം.’ അഞ്ജലി അവനു നേർക്കു തൊഴുതുകൊണ്ടു പറഞ്ഞു.

‘ഇവിടെ നിന്നു പോകൂ…..’ തന്റെ ഇരു ചെവികളിലും കൈകൾ വച്ച് അപ്പു അലറി. അഞ്ജലി അവനെ രൂക്ഷമായി നോക്കി.

‘അപ്പൂ,പഴയ ഇരുപത്തൊന്നുകാരല്ല നമ്മൾ രണ്ടുപേരും.പ്രായമായിരിക്കുന്നു.’ ‘ ശരി നീ എനിക്കൊപ്പം വരേണ്ട.,ഞാൻ ഹോട്ടലിൽ കാത്തിരിക്കും. ഇന്നൊരു ദിവസം ..അല്ല ഇന്നൊരു രാത്രി നീ എനിക്കൊപ്പം ചെലവിടണം. നിന്റെ കെട്ടുതാലി ഇത്രയും നാൾ ചുമന്നു നടന്നവൾ എന്ന നിലയ്ക്ക് എനിക്ക് അതിനർഹതയില്ലേ അപ്പൂ. ഇന്നു നീ വരണം.’

‘ഇല്ല എനിക്കു പറ്റില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ ഇവിടെ നിന്നു സംസാരിക്കാം. രാത്രി വരില്ല ഞാൻ’ അപ്പു പറഞ്ഞു.

‘പേടിക്കേണ്ട., നീയുമായി സെക്സിലേർപ്പെടാൻ അല്ല ഞാൻ വിളിക്കണത്. ഞാൻ പ്രോമിസ് ചെയ്യുന്നു.അതു കൊണ്ട് അപ്പൂ, നീ വരണം, ഞാൻ കാത്തിരിക്കും.’അഞ്ജലി പറഞ്ഞു തിരികെ നടന്നു.മഞ്ഞിന്റെ പശ്ചാത്തലത്തിൽ ചുവന്ന അഗ്നിനാളം പോലെ നടന്നു നീങ്ങുന്ന അവളെ നിർന്നിമേഷനായി അപ്പു നോക്കി നിന്നു.

ദേവപ്രയാഗിലെ പൗരാണികമായ ഹോട്ടലാണു ഗംഗാസാഗർ നികുഞ്ജ്. ചിത്രപ്പണികളുള്ള ചുവരുകളുള്ള തന്റെ മുറിയിൽ ഭിത്തിയിലെ ഒരു ചിത്രം നോക്കിയിരിക്കുകയായിരുന്നു അഞ്ജലി. ലങ്കയിലെ യുദ്ധം ജയിച്ച ശേഷം സീതാദേവിയെ പരിത്യജിക്കുന്ന രാമന്റെ മുഖഭാവങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഒരു പെയിന്റിങ്. അതിലെ രാമനു തന്റെ അപ്പുവിന്റെ മുഖമാണെന്ന് അഞ്ജലിക്കു തോന്നി.

അവളെഴുന്നേറ്റു ബാൽക്കണിയിലേക്കു നടന്നു. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ഹോട്ടലിന്റെ വിശാലമായ പൂന്തോട്ടം ആ ബാൽക്കണിയിൽ നിന്നാൽ കാണാം. അകലെ ദേവപ്രയാഗിന്റെ കമനീയമായ ദൃശ്യം. കൈകളിലെ ധൂപപാത്രങ്ങളിൽ സാമ്പ്രാണി പുകച്ച് സന്ന്യാസിമാർ നടക്കുന്നു. ജീവിതത്തിൽ നിന്നു മോക്ഷം നേടാൻ ആഗ്രഹിച്ചു വന്ന ഒട്ടേറെപ്പേർ..അവരുടെ നിസ്സംഗമായ നോട്ടങ്ങൾ. മഞ്ഞിന്റെ തണുപ്പിലലിഞ്ഞു ചേർന്ന ചന്ദനത്തിരികളുടെ ഗന്ധം.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൈ തന്റെ വായിൽ പൊത്തിപ്പിടിച്ച് അവൾ ശബ്ദമില്ലാതെ കരഞ്ഞു. ഇതിനു മാത്രം എന്തു തെറ്റു ചെയ്തൂ ഞാൻ….എന്റെ ദൈവങ്ങളേ..

‘മേംസാബ്, മേംസാബ്…’ വാതിൽക്കലുള്ള ഒരു മുട്ടു കേട്ടാണ് അവളുടെ ശ്രദ്ധ തിരിഞ്ഞത്.

കതകു തുറന്ന അഞ്ജലി കണ്ടത് ഹോട്ടലിലെ

‘ജീ’ ജോലിക്കാരൻ പിന്തിരിഞ്ഞു.

കുറച്ചു നിമിഷങ്ങൾ, ഒരു പാദപതന ശബ്ദം നേർത്തു കേട്ടു. പിന്നീടത് ഉച്ചസ്ഥായിയിലായി.

അപ്പു മുറിയിലേക്കെത്തി.മൂക്കിനു താഴെ താടിയുൾപ്പെടെ മൂടുന്ന പുള്ളിക്കുത്തുകളുള്ള ഒരാവരണവും തലപ്പാവും അവൻ അണിഞ്ഞിരുന്നു.അനോഖി ബാബയായ തന്നെ ആരും തിരിച്ചറിയാതിരിക്കാനായിരുന്നു അവന്റെ വേഷംമാറൽ.

‘വരൂ’ ആഹ്ലാദം ഇടനെഞ്ചിൽ പൊട്ടിമുളച്ച ശബ്ദത്തിൽ അഞ്ജലി അവനെ സ്വാഗതം ചെയ്തു.

എത്രയോ കാലമായി കൈവിട്ട തന്റെ പുരുഷൻ, തന്റെ സീമന്തരേഖയിലെ സിന്ദൂരത്തിന്റെ അവകാശി….

നീണ്ട കുർത്തയും പാന്റും ധരിച്ച് നിന്ന അപ്പുവിന്റെ പ്രാകൃതമായ ആ രൂപത്തോട് അവൾക്ക് ദേഷ്യമൊന്നും തോന്നിയില്ല. എല്ലാം തനിക്കു വേണ്ടിയായിരുന്നു. തനിക്കു വേണ്ടി. ആ ഉള്ളു നിറയെ സ്നേഹമാണ്.കുറ്റപ്പെടുത്താനല്ല താൻ ഇത്രടം വന്നിരിക്കുന്നത്. അതവൾക്കു നന്നായി അറിയാമായിരുന്നു.

‘അപ്പു ഇരിക്കൂ’ മുറിയിലെ കസേര കാട്ടി അവൾ പറഞ്ഞു.അവൻ ആ കസേരയിൽ തലകുനിച്ചിരിപ്പായി.

ഒരു ഗ്ലാസിൽ ഫ്ളാസ്‌കിൽ നിന്നു ചായ പകർന്ന് അവൾ അവനു സമീപമെത്തി.അവൻ മുഖാവരണവും തലപ്പാവും അഴിച്ചു ടീപ്പോയിൽ വച്ചു.അവളുടെ കൈയിൽ നിന്നു ചായ വാങ്ങി മെല്ലെ മൊത്തിക്കുടിച്ചു.റോസ് നിറമുണ്ടായിരുന്ന മനോഹരമായ അപ്പുവിന്റെ പനിനീർച്ചുണ്ടുകൾ മഞ്ഞുനാട്ടിലെ ജീവിതം മൂലം വരണ്ടുണങ്ങിയിരുന്നു.

‘അഞ്ജലി വരേണ്ടിയിരുന്നില്ല.’ അപ്പു മൗനം ഭഞ്ജിച്ചു സംസാരിച്ചു തുടങ്ങി.

അവൾ അതിനുത്തരം നൽകിയില്ല. അവന്റെ അരികിലുള്ള ഒരു കസേരയിൽ അവളും ഇരിപ്പുറപ്പിച്ചു.

‘ഞാനിത്രകാലം എന്തു ചെയ്യുകാണെന്നാണ് അപ്പു വിചാരിച്ചിരുന്നത് ‘ അവൾ അവനോടു ചോദിച്ചു.

ഒരു നിമിഷം എന്തോ ഇടറിപ്പറഞ്ഞ ശേഷം അവൻ മറുപടി പറഞ്ഞു.’ഞാൻ വിചാരിച്ചു നീ എന്നെ മറന്ന് മറ്റൊരു വിവാഹമൊക്കെ ചെയ്ത് ജീവിച്ചുതുടങ്ങിക്കാണുമെന്ന്. ഞാനാഗ്രഹിച്ചതും അതു തന്നെയാണ്.’

അത്ര നേരം ശാന്തമുഖഭാവത്തിൽ ഇരുന്ന അഞ്ജലിയുടെ ഭാവം മാറിയത് അപ്പോഴാണ്. അവൾ പരിസരം മറന്ന് അലറിവിളിച്ചു. അവന്റെ മുഖത്തും തോളിലും അവളുടെ കൈത്തലങ്ങൾ ഉയർന്നു വീണു. പടക്ക് പടക്ക് എന്ന് അടി പൊട്ടി.

‘നീയെന്നെ വിട്ട് ഓടിപ്പോയതിൽ എനിക്ക് ദുഖമില്ലപ്പൂ, പക്ഷേ നിനക്കിത് തോന്നിയല്ലോ, നീയെന്നെക്കുറിച്ച് ഇത്രയുമല്ലേ മനസ്സിലാക്കിയുള്ളല്ലോ,’ അവന്റെ മുടിയിൽ കുത്തിപ്പിടിച്ച് അവൾ സങ്കടത്തോടെ പറഞ്ഞു.

അവൻ ഒന്നും മിണ്ടിയില്ല.

‘നീ മരിക്കാൻ ഞാൻ സമ്മതിക്കില്ല അഞ്ജലീ , നീയിവിടുന്ന് പോണം നാളെത്തന്നെ, നിന്റെ അപ്പുവല്ല ഞാൻ , അനോഖി ബാബയാണ്. നീ മരിക്കാതിരിക്കാനാണ് ഞാൻ ഈ വേഷം അണിഞ്ഞത്.ഇനി എനിക്ക് ഒരു തിരിച്ചുപോക്കില്ല. അതോണ്ട് നീ പോണം.’

‘ഞാനെന്നേ മരിച്ചു അപ്പൂ, നീ വിട്ടുപോയപ്പോൾ തന്നെ’ അഞ്ജലി മുഖം പൊത്തി കരഞ്ഞു.

കുറച്ചു നേരം അപ്പു മിണ്ടാതെയിരുന്നു. എന്നിട്ട് അവളുടെ അടുത്തെത്തി അവളെ ആശ്വസിപ്പിച്ചു.

‘ പോ അഞ്ജലീ പോ…ഇത് നിന്റെ സ്ഥലമല്ല.,,,’ അവൻ അവളോടു പറഞ്ഞു.

കുറച്ചു നേരം അഞ്ജലി കരഞ്ഞു.’ശരി ഞാൻ പോയേക്കാം ഗദ്ഗദത്തോടെ അവൾ പറഞ്ഞു. പക്ഷേ ഈയൊരു രാത്രി , ഈയൊരു രാത്രി എന്റെ അപ്പു എന്നോടൊത്ത് കഴിയണം’ അവൾ കേണൂ.

‘സാധ്യമല്ല’ അപ്പു വെട്ടിത്തുറന്നു പറഞ്ഞു.

‘വേണം അപ്പു ഇന്നു മാത്രം, നമ്മൾ തമ്മിൽ നീ പേടിക്കുന്നതുപോലെയൊന്നും സംഭവിക്കില്ല’ അഞ്ജലി വീണ്ടും കേണപേക്ഷിച്ചു.

അപ്പുവിന്റെ ഹൃദയം അലിഞ്ഞു. എത്ര വലിയ സന്ന്യാസിയാണെങ്കിലും ഇതായിരുന്നു താൻ തേടിയ സ്നേഹം, അവൾ പൊട്ടിക്കരയുകയാണ്.അവനു സഹിച്ചില്ല.

അവൻ മൗനം തുടർന്നു,സമ്മതമെന്ന് അറിയിക്കുന്ന മൗനം.അവളതു വേഗം തിരിച്ചറിഞ്ഞു.

ഇന്ന് ഒരു രാത്രി..വീണ്ടും അവൾ കെഞ്ചലിന്റെ സ്വരത്തിൽ പറഞ്ഞു. അവൻ തലയാട്ടി.ലോകം പിടിച്ചടക്കിയ സന്തോഷമുണ്ടായിരുന്നു അഞ്ജലിയുടെ മുഖത്ത്. അപ്പു അവളെ ശ്രദ്ധയോടെ നോക്കുകയായിരുന്നു. ഒരു ദേവതയെപ്പോലെയുള്ള അവളുടെ സൗന്ദര്യം പൊയ്പ്പോയിരുന്നു. അവളുടെ മുഖത്തു ദുഖം ഘനീഭവിച്ചു കിടക്കുന്നത് അടുത്തറിയാമായിരുന്നു.

അവരിരുവരും കഥകൾ പറഞ്ഞിരുന്നു.ഹരികുമാരമേനോന്റെയും അച്ഛമ്മയുടെയും മരണവിവരം അവളവനോടു പറഞ്ഞു.

ഞാനറിഞ്ഞിരുന്നു അഞ്ജലി, രോഹൻ അറിയിക്കുന്നുണ്ടായിരുന്നു. എല്ലാം. അവൻ പറഞ്ഞു.

കാറ്റ് അഞ്ജലിയുടെ തലമുടിയിൽ തലോടി. അവൾ എഴുന്നേറ്റ് അപ്പുവിനു സമീപം വന്നു.അവന്റെ നെഞ്ചിൽ അഞ്ജലി കൈയമർത്തി.

‘അപ്പൂ, എന്നോടൊപ്പം നാട്ടിലേക്കു വരുമോ…’ അവൾ വീണ്ടും കെഞ്ചി ചോദിച്ചു.

അപ്പു വീണ്ടും അസ്വസ്ഥനായി.’പറ്റില്ലെന്നു പറഞ്ഞില്ലേ അഞ്ജലീ,പിന്നെയുമെന്തിനാ ചോദിക്കുന്നേ’ അവൻ മുഖം വെട്ടിച്ചുകൊണ്ടു ചോദിച്ചു.

ഒരു നിമിഷം അഞ്ജലി പതർച്ചയോടെ നിന്നു.

‘കിടക്കാം’ അവൾ പറഞ്ഞു. അപ്പു ഒന്നും മിണ്ടിയില്ല.

അവരിരുവരും കിടപ്പുമുറിയിലേക്കു നടന്നു.മുറിയിലേ വലിയ കട്ടിൽ.അപ്പു മുറിയിലുണ്ടായിരുന്ന സെറ്റിയിൽ കിടക്കാൻ ഭാവിച്ചു.

‘കട്ടിലിൽ കിടക്കാം മാഷേ ഞാൻ പിടിച്ചു തിന്നുകയൊന്നുമില്ല,’ അവൾ പറഞ്ഞു. ഒരു നിമിഷം സന്ദേഹത്തോടെ നോക്കിയ ശേഷം അവൻ കട്ടിലിലേക്കു കിടന്നു. അഞ്ജലി സമീപം കിടന്നു.

രാത്രിയുടെ യാമങ്ങൾ പതിയെ പിന്നിട്ടു. അപ്പുവിന് ഉറക്കം വന്നില്ല. അഞ്ജലിയുടെ ചുടുനിശ്വാസങ്ങൾ അവനു കേൾക്കാമായിരുന്നു.കുത്തുന്ന തണുപ്പ്, കട്ടിക്കമ്പിളിപ്പുതപ്പിനെയും കടന്ന് അവന്‌റെ ശരീരത്തിൽ തൊട്ടു.

ഏതോ ഒരു നാഴികയിൽ അവൻ ഉറക്കത്തിലേക്കു ചാഞ്ഞു. പെട്ടെന്നു വന്ന ഒരു മയക്കം. തന്‌റെ ദേഹത്തെ ഏതോ ചൂടു പൊതിയുന്നത് അവനറിഞ്ഞു.സുഖകരമായ ചൂട്, സ്പർശം.. അവൻ പാതിമയക്കത്തിൽ മിഴി തുറന്നു. മരത്തിലേക്ക് ഒരു പടർപ്പൻകൊടി കയറുന്നതു പോലെ തന്നെ പുണരുകയാണ് അഞ്ജലി. അവളുടെ കൈകൾ അവനെ ഇറുകെപ്പിടിച്ചിരുന്നു.കാലുകൾ അവന്‌റെ തുടകളിലായിരുന്നു. ചുണ്ടുകൾ അവന്‌റെ കവിളുകളിലും. അവൾ അവനെ അതീവമായ ബലത്തോടെ ചുംബിക്കുകയായിരുന്നു.

‘അഞ്ജലി എന്തായിത് വിടൂ’ അപ്പു അവളെ തള്ളിമാറ്റാൻ ശ്രമിച്ചു.

പക്ഷേ അവൾക്ക് ഭയങ്കരമായ കരുത്ത് ഉണ്ടായിരുന്നു.അപ്പുവിനെ അടക്കാൻ പോന്ന കരുത്ത്.

ഇരുട്ടിൽ അവളുടെ കണ്ണുകൾ മിന്നാമിന്നികളെ പോലെ തിളങ്ങി. അടക്കാനാവാത്ത ആവേശത്തിന്‌റെ കടൽ അവൻ അവയിൽ കണ്ടു.

‘ഞാൻ മരിച്ചോട്ടെ അപ്പൂ, ഒരിക്കലെങ്കിലും എന്‌റെ അപ്പുവിന്‌റെ പെണ്ണായിട്ടു മരിക്കണം.അല്ലെങ്കിൽ എന്‌റെ ആത്മാവിനു പോലും സ്വസ്ഥത കിട്ടില്ല,’ അവൾ പതർച്ചയോടെ പറഞ്ഞു. അപ്പു കീഴടങ്ങുകയായിരുന്നു. ‘ഇത് ചതിയാണ് ‘ അവൻ പറഞ്ഞു.

‘അല്ല സ്‌നേഹമാണ് അപ്പൂ, നിന്നോടുള്ള അടങ്ങാത്ത സ്‌നേഹം.’ കൂടുതൽ അമർത്തി അവനെ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു.

അവളുടെ കരലാളനങ്ങളിൽ അവന്‌റെ മനസ്സു പറന്നു പൊങ്ങി.അവന്‌റെ കൈ അവളേയും വാരിപ്പുണർന്നു.

ഒരു നിമിഷം…മുഖാരി രാഗം വീണ്ടും അവന്‌റെ കാതിൽ അലയടിച്ചു. മരണം…….അവന്‌റെ അന്തരംഗം അപ്പുവിനു താക്കീതു നൽകി.

‘മാറൂ..’ പറഞ്ഞുകൊണ്ട് അപ്പു അവളെ തള്ളിമാറ്റി,അവളുടെ കൈയിൽ നിന്നു കുതറി അവൻ മുറിക്കു പുറത്തേക്കു കുതിച്ചു.

‘അപ്പൂ നിൽക്കൂ…’ ഉറക്കെ വിളിച്ചുകൊണ്ട് അഞ്ജലി അവനു പിന്നാലെ ഓടിയിറങ്ങി. അപ്പു ഓടുകയായിരുന്നു.അവളിൽ നിന്നോടിയകലുകയായിരുന്നു. ഹോട്ടലിനു പുറത്തേക്ക്. മഞ്ഞു നിറഞ്ഞ താഴ്‌വരകളിലേക്ക് അവൻ ഓടി.

അഞ്ജലിയും ഓടുകയായിരുന്നു. ഒരിക്കൽകൂടി അവനെ നഷ്ടപ്പെടാൻ അവൾക്ക് വയ്യായിരുന്നു. അപ്പൂ അപ്പുവെന്നും വിളിച്ച് അവൾ പിന്നാലെ കുതിച്ചു.

അധികനേരമെടുത്തില്ല.ഉത്തരാഘണ്ഡിന്‌റെ പ്രകൃതിയിൽ ഉയർന്നു നിൽക്കുന്ന ഗിരിശൃംഗങ്ങളിൽ മഞ്ഞുപാളികൾ പൊട്ടിത്തെറിച്ചു. മണ്ണും കല്ലും മഞ്ഞും ചേർന്ന ഹിമപാതം താഴേക്കൊഴുകി..അപാരമായ കരുത്തോടെ.

അതപ്പുവിനെ തൊട്ടില്ല, പക്ഷേ അവന്‌റെ ഹൃദയത്തെ, അവന്‌റെ അഞ്ജലിയെ അതു കോരിയെടുത്തു. അവൾ ആ ഹിമപാതത്തിലേക്കു ചേർന്നു കുത്തിയൊലിച്ചു. നിമിഷങ്ങൾ നീണ്ടു നിന്ന പ്രകൃതിയുടെ കുസൃതി.കുറച്ചു നേരത്തിൽ എല്ലാം അവസാനിച്ചു.

‘അഞ്ജലീീീ…….’ തന്‌റെ എല്ലാ് ബലവും സംഭരിച്ച് അപ്പു ഉറക്കെ നിലവിളിച്ചു.മറുപടി അവനു കിട്ടിയില്ല.

അവൻ ഒരു ഭ്രാന്തനെപ്പോലെ അവിടെല്ലാം തിരഞ്ഞു നടന്നു.മഞ്ഞുപാളികൾ പെറുക്കി മേലേക്കെറിഞ്ഞു. എന്‌റെ അഞ്ജലി എന്‌റെ അഞ്ജലിയെവിടെ.അവൻ ഉറക്കെയുറക്കെ വിളിച്ചുചോദിച്ചു. ഒടുവിൽ ദൂരെ ഒരു ചിഹ്നം പോലെ ഒരു ചുവന്ന പൊട്ട് അവൻ കണ്ടു. അഞ്ജലി ധരിച്ച സാരിയുടെ ചുമപ്പ്. അവൻ അങ്ങോട്ടേക്കു കുതിച്ചു.

———————————

‘അപ്പൂ, അപ്പൂ എഴുന്നേൽക്ക് എന്താ ഈ പിച്ചും പേയും പറയുന്നത്.’ അപ്പു കണ്ണു തുറന്നു നോക്കി.തന്നെ കുലുക്കിവിളിക്കുന്ന അഞ്ജലിയുടെ മുഖമാണ് അവൻ കണ്ടത്. അവളുടെ മുഖത്തു ദേഷ്യവും വെപ്രാളവും നിഴലിച്ചിരുന്നു.

‘അച്ഛനെന്തിനാ അപ്പൂനു മദ്യം കൊടുത്തത്. അവന് അതൊന്നും ശീലമില്ല. ദേ ലക്കുകെട്ടു പോയതു കണ്ടില്ലേ.’ അഞ്ജലി ക്രുദ്ധമായ മുഖഭാവത്തോടെ കൃഷ്ണകുമാറിനെ നോക്കി. സരോജയും അയാളെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി. കൃഷ്ണകുമാർ അബദ്ധം പിണഞ്ഞതു പോലെ നിന്നു. ഒറ്റപ്പെഗ്ഗിൽ അപ്പു ഔട്ടായിപ്പോകുമെന്ന് അയാൾ വിചാരിച്ചിരുന്നില്ല. ‘ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ആമ്പിയറില്ല.’ പറഞ്ഞുകൊണ്ട് അയാൾ നടന്നകന്നു.

അപ്പുവിനു കുറേശ്ശേ ബോധം എത്തിത്തുടങ്ങി. ദേവപ്രയാഗ്, അഞ്ജലി എന്നൊക്കെ അവൻ പറഞ്ഞുകൊണ്ടിരുന്നു.

‘അപ്പുക്കുട്ടാ, എന്തു പറ്റിയെടാ മോനേ നിനക്ക്?’ സരോജ അവനരികിൽ വന്നു തോളിൽ തൊട്ടുകൊണ്ടു ചോദിച്ചു.

‘അഞ്ജലി മരിച്ചുപോയി അമ്മേ, ദേവപ്രയാഗിൽ …മഞ്ഞിടിഞ്ഞ്.’അവൻ കരച്ചിലോടെ പറഞ്ഞു.

‘ങേ…’ അഞ്ജലി വായ പിളർന്നു നിന്നു.

‘നീ ഇതെന്തൊക്കെയാ ഈ പറയുന്നേ,’ അവന്റെ കൈത്തണ്ടയിൽ മൃദുവായി ഒന്നടിച്ച് സരോജ പറഞ്ഞു. ‘അഞ്ജലിയല്ലേ ഇവിടെ നിൽക്കുന്നത്.’

‘അയ്യോ പ്രേതം’ അവൻ ഉറക്കെ അലറി.

‘പ്രേതമോ ഞാനോ? നീയിങ്ങുവാ കാണിച്ചുതരാം.’ ഇളിക്കു കൈകുത്തി അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.

‘ശ്ശേ..’ സരോജ അഞ്ജലിയുടെ നേർക്കു ശാസനാഭാവത്തിൽ നോക്കി. ‘അവനൊരു ദുസ്വപ്നം കണ്ടതാ. വെളിയിൽ ഇരുന്നതു മതി. അകത്തുപോയേ..അഞ്ജലി ഇവനെ അകത്തേക്കു കൊണ്ടുപോ..’ അവർ മകളോടു പറഞ്ഞൂ.

‘അപ്പൂ, ഇനി ആരു തന്നാലും മദ്യം കുടിക്കരുതു കേട്ടോ, ചീത്തശീലം..’ അവർ അപ്പുവിന്റെ മുടിയിൽ മെല്ലെ തലോടി പറഞ്ഞു.

‘ഇല്ലമ്മേ’ അ്പ്പു അവർക്ക് ഉറപ്പുനൽകി.

‘എന്തു സ്വപ്നമാ പൊന്നുമോൻ കണ്ടത് ‘ കിടക്കറയിലേക്കു നടക്കുന്നതിനിടെ അഞ്ജലി അപ്പുവിനോടു ചോദിച്ചു.

അപ്പു താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അവളോടു പറഞ്ഞു.അഞ്ജലി അവന്റെ തോളിൽ അമർത്തി പൊട്ടിപ്പൊട്ടിച്ചിരി്ച്ചു.

‘എടാ പൊട്ടൻ അപ്പൂസ്, നീയെന്തായാലും ഒരു മണിക്കൂർ സ്വപ്നം കൊണ്ടു 15 വർഷം മുന്നിലേക്കൊക്കെ പോയല്ലോ,’ അവൾക്കു ചിരിയടക്കാനായില്ല.

‘ഓഹ് മൈ ഗോഡ്, എന്തൊരു റിയലിസ്റ്റിക് ആയിരുന്നെന്നോ ആ സ്വപ്നം’ അപ്പു അഞ്ജലിയോടു പറഞ്ഞു.

‘ എന്റെ അപ്പൂ, പേടിക്കണ്ടാട്ടോ, നമ്മുടെ ജാതകമെല്ലാം എണ്ണം പറഞ്ഞ ജ്യോത്സ്യൻമാരെക്കൊണ്ടു നോക്കിപ്പിച്ചതാണ്.’ അഞ്ജലി അവനോടു പറഞ്ഞു.

‘ഹൂം, എനിക്കങ്ങനെ പേടിയൊന്നുമില്ലാ.’ കിടക്കയിലേക്കിരുന്നു കൊണ്ട് അപ്പു പറഞ്ഞു. ‘ഉവ്വുവ്വേ, പേടിത്തൊണ്ടൻ അപ്പൂസ് ‘ അഞ്ജലി അവനെ ചൊടിപ്പിക്കാനായി പറഞ്ഞു. അപ്പുവിന്‌റെ മുഖം ചുമന്നു. ‘ഞാൻ പേടിത്തൊണ്ടനല്ല,’ അവളുടെ കൈകളിൽ പിച്ചിക്കൊണ്ട് അവൻ പറഞ്ഞു.

ഔ…വേദനയിൽ ശബ്ദം ഉയർത്തി അഞ്ജലി അപ്പുവിന്‌റെ കൈകളിൽ തമാശയ്ക്ക് അടിച്ചു. ‘പേടിത്തൊണ്ടൻ പേടിത്തൊണ്ടൻ അപ്പൂസ്…’ അവൾ വീണ്ടും പലതവണ പറഞ്ഞു. പക്ഷേ അവനതു വേദനിച്ചു.

‘പോ..’ അവൾക്ക് ഒരു തള്ളു വച്ചുകൊടുത്തിട്ട് അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു മുറിയിൽ കിടന്നിരുന്ന ഒരു സെറ്റിയിൽ പോയിരുന്നു.

അവൾ കിടക്കയിൽ ഇരുന്നു അപ്പുവിനെ സാകൂതം നോക്കി.ദേഷ്യം കൊണ്ടു ചുവന്നു ഹൽവ പോലെയിരുന്ന അവനെ കാണാൻ ഒരു പ്രത്യേക രസമായിരുന്നു, അവൾക്കവനോടു ഭയങ്കരമായി സ്‌നേഹവും അവന്‌റെ ഇരിപ്പിൽ കൗതുകവും തോന്നി.

തെളിഞ്ഞു കത്തുന്ന നിലവിളക്കു പോലെയായിരുന്നു അഞ്ജലി. വൈദേഹിപ്പട്ടുതുണിയിലുണ്ടാക്കിയ വെള്ള സെറ്റുസാരിയിലും ട്രഡീഷനൽ ആഭരണങ്ങളിലും അവൾ ഒരു അപ്‌സരസ്സിനെപ്പോലെ തോന്നിച്ചു. വിണ്ണിൽ നിന്നു ഭൂമിയിലേക്കെത്തിയ സുരസുന്ദരി. ‘അപ്പൂസ് ‘ കടക്കണ്ണിറുക്കി ചുവന്ന ചുണ്ടുകൾ ഭംഗിയിൽ വക്രിച്ച് അവൾ അപ്പുവിനെ വിളിച്ചു.പക്ഷേ അവൻ മൈൻഡ് ചെയ്തില്ല.

അവൾ വശ്യമായി വീണ്ടും പലതവണ അവന്‌റെ പേരു വിളിച്ചു. പക്ഷേ അവൻ അപ്പോഴും മൈൻഡ് ചെയ്തില്ല.

‘അങ്ങനെ പിണങ്ങിയാൽ പറ്റില്ലല്ലോ,’ അവൾ എഴുന്നേറ്റു മെല്ലെ അടിവച്ചടിവച്ച് അവനു സമീപമെത്തി. ഒരു പ്രത്യേകതാളത്തിലുള്ള ആ നടപ്പിനു പോലും ഒരു വശ്യഭംഗിയുണ്ടായിരുന്നു.

അവൾ അവന്‌റെ മുഖത്തിനു നേർക്കു കൈനീട്ടി. ദീപ്തമായ അവളുടെ മുഖത്ത് ഒരു പുഞ്ചിരി പൂത്തു നിന്നു.

‘വാ’ അവൾ വിളിച്ചു. അപ്പു മുഖം വെട്ടിച്ചു നിന്നു. ‘ശ്ശൊ വാന്നേ….’ അവൾ വശ്യമധുരമായി വീണ്ടും വിളിച്ചു.അവനിത്തവണയും മുഖം വെട്ടിച്ചിരിക്കുന്നത് തുടർന്നു.

അവൾ അവന്‌റെ സമീപമെത്തി.അവന്‌റെ മടിയിൽ ഇരുന്നു.അവൻ പിടിച്ചുമാറ്റാനൊന്നും പോയില്ല. അവൾ അവന്‌റെ കഴുത്തിലൂടെ കൈയിട്ട് അവന്‌റെ മുഖത്തേക്കു തന്‌റെ ചുണ്ടുകൾ അടുപ്പിച്ചു.

അപ്പുവിന്‌റെ മുഖത്തു ചുംബനങ്ങൾ പെരുമഴ പോലെ വീണു.

‘അയ്യടാ അച്ഛന്‌റെ കൈയീന്നു കള്ളുവാങ്ങിക്കുടിക്കുമ്പോൾ ഈ വ്രതം എവിടെ പോയാരുന്നെു.’ അവന്‌റെ മുഖത്തു വിരൽ കൊണ്ടു കുത്തിക്കൊണ്ട് അഞ്ജലി പറഞ്ഞു.

‘അതു പിന്നെ അങ്കിൾ തരുമ്പോൾ എങ്ങനെ വേണ്ടെന്നു പറയും’ അപ്പു തിരിച്ചു ചോദിച്ചു.

‘എങ്കിൽ പിന്നെ അങ്കിളിന്‌റെ മകൾ ഉമ്മ തരുമ്പോളും വേണ്ടെന്നു പറയണ്ടാ, കേട്ടല്ലോ..’ കൃത്രിമമായി താക്കീതു ചെയ്യും പോലെ ഒരു മുഖഭാവം സൃഷ്ടിച്ച് അഞ്ജലി അവനോടു പറഞ്ഞു.

അവൾ അവന്‌റെ ചുണ്ടുകളിൽ ഉമ്മ വച്ചു.

തന്‌റെ കൈകളാൽ അവന്‌റെ മുഖം അഞ്ജലി സ്വന്തം ശരീരത്തിലേക്ക് അടുപ്പിച്ചു. വിലകൂടിയ ഏതോ പെർഫ്യൂമിന്‌റെ ശക്തമായ സുഗന്ധം അവളെ പൊതിഞ്ഞുനിന്നിരുന്നു.

‘നാളെ മതി അഞ്ജലി, ഇപ്പോൾ വേണ്ട, വ്രതം മുടക്കേണ്ട.’

‘നിന്‌റെ സ്വപ്‌നം കേട്ടിട്ട് എനിക്കു പേടിയായി അപ്പൂ, നീ വല്ല ഉത്തരാഖണ്ഡിലും പ്രയാഗിലുമൊക്കെ വേണെങ്കിൽ പൊയ്ക്കളയും. അതുകൊണ്ട് പൊന്നുമോന്‌റെ ബ്രഹ്‌മചര്യം ഞാനിങ്ങെടുക്കാൻ പോവ്വാ കേട്ടോ…’ അഞ്ജലി കണ്ണുരുട്ടിക്കൊണ്ട് അവനോടു പറഞ്ഞു.അവൾ അവനെ ഇറുക്കി പുണർന്നു.കൂടുതൽ ബലത്തോടെ ഉമ്മ വച്ചു.അവളുടെ കൈകൾക്ക് ഏതോ ഒരു കരുതലിന്‌റെ ബലമുണ്ടായിരുന്നു.തന്‌റെ പ്രാണനായ അപ്പു ഒരിക്കലും കൈവിട്ടുപോകാതിരിക്കാനുള്ള കരുതൽ.

ചുംബനങ്ങൾക്കിടയിൽ ഉയർന്നു കേട്ട അവളുടെ നിശ്വാസങ്ങൾ അപ്പുവിന്‌റെ കാതിൽ വന്നു വീണു. ഈ ഭൂമിയിൽ തങ്ങൾ മാത്രമേയുള്ളെന്ന് അവനു തോന്നി. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവൾ തന്നെ അഴിച്ചു.ഒടുവിൽ നിറനിലാവു പോലെ അവളും നഗ്നയായി.

‘അയ്യേ നാണമില്ലാത്തത്.’ അവളുടെ മുഖത്തേക്കു തന്‌റെ മനോഹരമായ മിഴികളുറപ്പിച്ച് അപ്പു പറഞ്ഞു.

‘നാണത്തിന്‌റെ ആവശ്യമില്ല. പെൺകുട്ട്യോൾക്കു കെട്ട്യോന്‌റെ മുന്നിൽ ഇങ്ങനെ നിൽക്കാന്നു പ്രമാണണ്ട്.’ നുണക്കുഴികളുള്ള കവിൾ കാട്ടി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

നഗ്നമായ അവളുടെ വലിയ മാറിടം അവന്‌റെ നെഞ്ചിൽ തട്ടിനിന്നു.അഞ്ജലിക്ക് അപ്പുവിനെ മാറോടണയ്ക്കണമായിരുന്നു. അവന്‌റെ മുഖം അവളുടെ മാറിൽ അമർന്നപ്പോൾ അവൾ നിർവൃതി പൂണ്ടു. കണ്ണുകൾ ഇറുക്കിയടച്ചു.

അപ്പൂ…തെറിച്ചുവീഴുന്ന മഴത്തുള്ളികൾ ഇലകളിൽ വീഴുന്നതുപോലെയുള്ള നേർത്ത ശബ്ദത്തിൽ അവൻ വിളിച്ചു.

‘നീയെന്നെ എന്തു ചെയ്യാൻ പോകുന്നു’ അപ്പു നേരിയ ചിരിയോടെ അവളോടു തിരക്കി.

‘നിന്നെ റേ്പ്പ് ചെയ്യാൻ പോകുന്നു.’ പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു.’ഇനി നിന്‌റെ സമ്മതം നോക്കി നിന്നിട്ടു കാര്യമില്ല.’

അപ്പുവിന്‌റെ കുർത്ത അവൾ അഴിച്ചുകളഞ്ഞു.പാൽപോലെ വെളുത്ത അവന്‌റെ ഉടലിൽ അവളുടെ ചുണ്ടുകൾ ഓടി നടന്നു. അവന്‌റെ ശരീരത്തിൽ അവിടവിടെ ചുംബനങ്ങൾ, ചിലയിടങ്ങളിൽ വെണ്മുത്തു പോലെയുള്ള തന്‌റെ പല്ലുകൾ കൊണ്ടു പ്രേമപൂർവമുള്ള കടികൾ.ദന്തക്ഷതങ്ങൾ ചുവന്നു തിണർത്തു കിടന്നു.

‘ആഹ് എന്തായിത്.’ അവൾ അവന്‌റെ കഴുത്തിൽ കടിച്ചപ്പോൾ അവനു നൊന്തു.

അവൾ മുഖം മേലേക്കുയർത്തി അവന്‌റെ ചെവിയിൽ കടിച്ചു.പിന്നെ ആപ്പിൾ പോലെ തുടുത്ത അവന്‌റെ കവിളിലും.

‘ശ്ശൊ അഞ്ജലി എന്തിനാ എന്നെ ഇങ്ങനെ കടിച്ചു പറിക്കണേ…’ അവൻ അവളോടു നിഷ്‌കളങ്ക സ്വരത്തിൽ ചോദിച്ചു.

‘അതോ , ടെറിട്ടറി മാർക്കിങ് എന്നു നീ കേട്ടിട്ടുണ്ടോ..ഇതെല്ലാം നി്‌ന്‌റെ ശരീരത്തിലിടുന്ന എന്‌റെ അടയാളങ്ങളാണ്. നീയെന്‌റേതാണെന്നുള്ളതിന്‌റെ ചിഹ്നങ്ങൾ’ അവൾ കിള്ളിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

‘അഹ് ബെസ്റ്റ് ‘ അവളുടെ മറുപടി കേട്ട് അവൻ ചിരിച്ചുപോയി.

‘എന്താ ചിരിക്കണേ..നീ എന്‌റേതല്ലേ, അല്ലാന്നുേേണ്ടാ,’ കൃത്രിമമായി കുറച്ചു ദേഷ്യം കാട്ടി അവൾ ചോദിച്ചു.

‘ഇല്ലെന്‌റെ പൊന്നേ, നിന്‌റേതു മാത്രമാണ് നിന്‌റെ മാത്രം.’ അവളുടെ പിന്നിലൂടെ കൈയിട്ടു അഞ്ജലിയെ തന്‌റേ ശരീരത്തോടു കൂടുതൽ അടുപ്പിച്ചു കൊണ്ടു അപ്പു പറഞ്ഞു. കട്ടിലിൽ കാലുകൾ നീട്ടി ഇരിക്കുകയായിരുന്നു അപ്പു. അശോകമരത്തിൽ പിണർന്നു കിടക്കുന്ന ബോഗൺവില്ല പോലെ അഞ്ജലി അവനു മേലെയും.

‘ദാറ്റ്‌സ് മൈ ബോയ്.’ അവന്‌റെ മുഖത്ത് ഒരു ചുംബനം കൂടി നൽകി അവൾ.

‘എന്നാലും നീ എന്നെ ഡിവോഴ്‌സ് ചെയ്യണമെന്നു പറഞ്ഞില്ലേ, വിചാരിച്ചില്ലേ…’ അപ്പു നേരിയ ശാഠ്യത്തോടെ പറഞ്ഞു.അഞ്ജലി ഉത്തരം പറഞ്ഞില്ല, പകരം അവന്‌റെ കഴുത്തിൽ അവൾ ഉമ്മ വച്ചു.

‘ആ രേഷ്മയെ വച്ച് എന്നെ ട്്രാപ്പു ചെയ്യാൻ നോക്കിയില്ലേ…’അപ്പോളും കിട്ടി ഒരു മുത്തം, കവിളിൽ.

‘എന്നെ വെറുത്തിരുന്നില്ലേ, നന്നായി വെറുത്തിരുന്നില്ലേ…’ അപ്പു വിടാൻ ഭാവമില്ല.

തന്‌റ െമാറിടത്തിന്‌റെ തുമ്പ് അപ്പുവിന്‌റെ വായിലേക്കു വച്ചുകൊടുത്തു അഞ്ജലി.

‘നീയിനി കൂടുതലൊന്നും മിണ്ടണ്ട, ദേ അതു നുണഞ്ഞിരുന്നോ.’ അവൾ ചിരിയോടെ പറഞ്ഞു. അവന്‌റെ തല അവൾ തടവിക്കൊടുത്തു. മുടിയിഴകളിൽ അവളുടെ ലോല കരാംഗുലികൾ ഓടി നടന്നു.

അപ്പു അതു നിർവൃതിയോടെ നുണയുകയായിരുന്നു.,

ആഹ്..സ്ത്രീത്വം തുറക്കപ്പെടുന്ന ഒരു പെണ്ണിന്‌റെ തനതായ ശബ്ദം അഞ്ജലി പുറപ്പെടുവിച്ചു.അപ്പു ധരിച്ചിരുന്ന വേഷ്ടിയിലേക്ക് അവൾ കൈകൾ പായിച്ചു. കുറച്ചുനേരത്തിനുള്ളിൽ ആ വേഷ്ടി ഊരി തറയിലേക്കു വീണു.

ആദ്യാനുഭവം…ഒരായുസ്സിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അനുഭവിക്കുകയായിരുന്നു അപ്പുവും അഞ്ജലിയും.

‘അപ്പൂ,’ അവനിലേക്കു കൂടുതൽ പറ്റിച്ചേർന്ന് അഞ്ജലി വിളിച്ചു. ഊം ഒരു മൂളലായിരുന്നു അവന്‌റെ മറുപടി.

തന്നിലേക്ക് അവനെ ഊളിയിട്ടിറക്കാൻ, ഒന്നാവാനായിരുന്നു അവളുടെ ശ്രമം.’ആഹ്’ വേദനയിൽ അഞ്ജലി നിലവിളിച്ചു.

‘എന്താ അഞ്ജലീ’ അവൻ ചോദിച്ചു. ‘വേദനിക്കുന്നു’ അവൾ പറഞ്ഞു. കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നു. അനിവാര്യമായ വേദന അവൾ അനുഭവിച്ച നിമിഷങ്ങൾ, അവനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, ആദ്യാനുഭവത്തിന്‌റെ കോട്ടകളും പ്രതിബദ്ധങ്ങളും.പക്ഷേ അപ്പുവിനെ

ഒടുവിൽ അവരോഹണമായി..അഞ്ജലി ഇന്നലെ വരെ ഒരു പെൺകുട്ടിയായിരുന്നു. എന്നാൽ ആ നിമിഷം മുതൽ അവൾ ഒരു സ്ത്രീയായി മാറി. പ്രൗഢയായ സുമംഗലി. അവളുടെ ഭർത്താവിന്‌റെ നെഞ്ചിൽ തലചായ്ച് സംതൃപ്തിയുടെ പുഞ്ചിരിയുമായി അവൾ മയങ്ങിയപ്പോൾ അവളുടെ സീമന്തരേഖയിലെ സിന്ദൂരം തിളങ്ങുന്നുണ്ടായിരുന്നു. ശുഭപര്യവസായിയായ ഒരു പ്രേമകഥയുടെ അവസാനരംഗമെന്നപോലെ.

രാത്രിയുടെ ഏതോ യാമത്തിൽ അഞ്ജലി കിടക്കയിൽ എഴുന്നേറ്റിരുന്നു. അരികെ അപ്പു ഉണ്ടായിരുന്നില്ല.അപ്പൂ, അവൾ ഒന്നു രണ്ടു തവണ വിളിച്ചു. വസ്ത്രം വാരിച്ചുറ്റി അഴിഞ്ഞ മുടി വശങ്ങളിലേക്കൊതുക്കി അവൾ ബാൽക്കണിയിലേക്കിറങ്ങി. പ്രതീക്ഷ തെറ്റിയില്ല, അപ്പു അവിടെയുണ്ടായിരുന്നു…ആകാശത്തേക്കു കണ്ണും നട്ട്… അവൾ അവനരികിലേക്കു വന്നു.അവന്‌റെ പിൻഭാഗത്ത് ഒരടി കൊടുത്തപ്പോൾ അവൻ തിരിഞ്ഞു നോക്കി.

‘ഇവിടെ വന്നു നിക്യാ….’ അവൾ ചോദിച്ചു. ഒരു ചിരിയായിരുന്നു അവന്‌റെ മറുപടി.

‘ചിരിക്കുന്നോ ഭൂതത്താനേ..’ അവൾ കളിയോടെ പറഞ്ഞു ‘ആകാശത്തു നക്ഷത്രപ്പൂ നോക്കി നിക്ക്വാരിക്കും അല്ലേ’ അവൾ ചുണ്ടിലൊളിപ്പിച്ച ചിരിയോടെ വീണ്ടും ചോദിച്ചു.

‘ഞാൻ കണ്ടല്ലോ നക്ഷത്രപ്പൂക്കൾ അഞ്ജലിക്കു കാണണോ’ അപ്പു അവളോടു ചോദിച്ചു. അവളവന്‌റെ ശരീരത്തോട് ഒട്ടി നിന്നു. അപ്പു ആകാശത്തേക്കു കൈ നീട്ടി.’ദേ ശരിക്കു നോക്കൂ, നക്ഷത്രപ്പൂക്കൾ..’ അവൾ അങ്ങോട്ടു ശ്രദ്ധയോടു നോക്കുന്നതു പോലെ അഭിനയിച്ചു.

‘എവിടെ ഞാനൊന്നും കണ്ടില്ലല്ലോ’ അവൾ പറഞ്ഞു.

‘ശ്രദ്ധിച്ചു നോക്കൂ എനിക്കു കാണാമല്ലോ’ അവൻ മറുപടി പറഞ്ഞു.

‘ങൂം ഒന്നു പോയേ..ദേ അപ്പൂ, നല്ല മഞ്ഞ്ണ്ട് വെളിയിൽ നിന്നു പനിയാക്കാതെ വന്നേ, വന്നു കിടന്നേ…’ അവൾ അവന്‌റെ പിന്നിൽ നിന്നു തള്ളിക്കൊണ്ട് പറഞ്ഞു. അവൻ ചിരിയോടെ അവൾക്കൊപ്പം കിടപ്പുമുറിയിലേക്കു പോയി.

അഞ്ജലി അപ്പുവിനെ കിടക്കയിലേക്കു തള്ളിയിട്ടു.എന്നിട്ടവനെ ഇരുകൈകൊണ്ടും ചേർത്തുമുറുക്കിപ്പിടിച്ചു കിടന്നു.ഒരു കുട്ടി ടെഡിബിയറിനെ കെട്ടിപ്പിടിച്ചുറങ്ങുന്നതുപോലെ ‘നക്ഷത്രപ്പൂക്കളൊന്നും ഇല്ല അപ്പൂ,വെളിയിലൊന്നും പോകണ്ടാട്ടോ….’ ഉറക്കച്ചടവിൽ ഇടറുന്ന വാക്കുകളിൽ അവൾ അപ്പുവിന്‌റെ കാതിൽ പറഞ്ഞു.

എന്നാൽ അവളതു പറഞ്ഞതു തെറ്റായിരുന്നു കേട്ടോ വലിയതെറ്റ്.

അന്നേ രാത്രി ആലത്തൂരിലെ മാനത്തു നക്ഷത്രപ്പൂക്കൾ വിരിഞ്ഞു നിറഞ്ഞു.മേലേട്ടെ അപ്പുവിനും അഞ്ജലിയെയും നോക്കി അവർ ചിരിച്ചു.ആ പ്രകാശത്തിൽ ഉറങ്ങിക്കിടന്ന അപ്പുവിന്‌റെയും അഞ്ജലിയുടെയും മുഖം തുടത്തു.ശുഭപര്യവസായിയായ ആ പ്രണയകഥ ചൊല്ലി നക്ഷത്രപ്പൂക്കൾ ആകാശത്തു നൃത്തം ചെയ്തു.

നല്ല ഉറക്കത്തിലായതിനാൽ ആലത്തൂരുകാർ ആരും അതു കണ്ടില്ല.കണ്ട ആരെങ്കിലുമുണ്ടെങ്കിൽ പെരുംനുണയരെന്നു പേരു കിട്ടുമെന്നു കരുതി ആരും തമ്മിൽ പറഞ്ഞുമില്ല.

(അവസാനിച്ചു)

Comments:

No comments!

Please sign up or log in to post a comment!