ഇണക്കുരുവികൾ 3

ജിഷ്ണു : എടാ ഇതു ഞാൻ ആടാ ഞാൻ: ഓ സോറി ഞാൻ കരുതി അതും പറഞ്ഞു ഞാൻ അവൻ്റെ കഴുത്തിലെ കൈ പിന്നോട്ടു വലിച്ചു. അവനൊന്നു ചുമച്ചു പിന്നെ കഴുത്തൊന്നു ഉഴിഞ്ഞു ജിഷ്ണു: എന്നാ പിടിയാ അളിയാ ഇത് അവൻ്റെ ആ വിളി എനിക്കു നന്നെ ഇഷ്ടപ്പെട്ടു ഞാൻ: ഹായ് ഞാൻ നവീൻ അവൻ ചിരിച്ചു കൊണ്ട് ഞാൻ നീട്ടിയ കൈയ്യിലേക്ക് അവൻ്റെ കരം ചേർത്ത് അവൻ പറഞ്ഞു ജിഷ്ണു: ഞാൻ ജിഷ്ണു ഞാൻ: ഇതെന്നാ തനിക്കു നല്ല മുട്ടൻ പണി കിട്ടിയ പോലുണ്ടല്ലോ ജിഷ്ണു: തൻ്റെ പെങ്ങടെ സിൻ ആദ്യം ഇടപ്പെട്ട് തല്ല് വാങ്ങിക്കൂട്ടിയത് അടിയനാണെ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു ആ ചിരിക്കുന്ന മുഖമുയർത്തി അവനെന്നെ നോക്കിയ നിമിഷം അവനെ ഞാൻ മാറോടണച്ചു ജിഷ്ണു: അയ്യോ അവനെ മാറിൽ നിന്നു വേർപ്പെടുത്തി ഞാൻ ചോദിച്ചു ഞാൻ: എന്തു പറ്റിയെടാ ജിഷ്ണു:- ടാ അവൻമാരെ ശരിക്കും പഞ്ഞിക്കിട്ടിട്ടുണ്ട് പിന്നെ 3rd ഇയർ ടീം എന്നെ കാണണമെന്നും പറഞ്ഞു ഞാൻ: നി ഇങ്ങു വാ അളിയാ ആരാ നിന്നെ തൊടാ എന്നൊന്നറിയണല്ലോ ഞാൻ അവനെ കൂടെ ചേർത്ത് ക്ലാസിലേക്ക് നടന്നു. എൻ്റെ വരവു കണ്ടതും 3rd ഇയർ പിള്ളേരു പോലും വഴിമാറി നടന്നു. എൻ്റെ ഭഗവാനെ കോളേജിൽ ഞാൻ ഒരു സംഭവമായി.’ സത്യം പറഞ്ഞ അതൊരു സുഖം തന്നെയാ. ഞാനും ജിഷ്ണുവും ക്ലാസിൽ കയറിയതും ക്ലാസിലെ പിള്ളേരെല്ലാം എന്നെ തന്നെ നോക്കുന്നുണ്ട്. ഞാൻ: എടാ ജിഷ്ണു ഞാൻ ഒന്നു പ്രിൻസിയെ കണ്ടിട്ടു വരാ ജിഷ്ണു: ഇന്നലത്തെ സീൻ നടക്കട്ടെ നടക്കട്ടെ ഞാൻ ചിരിച്ചു കൊണ്ട് ക്ലാസിൽ നിന്നും ഇറങ്ങി പോയി. എന്തൊ അവൻ്റെ പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. പെട്ടെന്നു തന്നെ അല്ല ഇന്നു കണ്ട ആ നിമിഷം മുതൽ ഒരു ഗാഢമായ സുഹൃത്ത് ബന്ധത്തിൻ്റെ തിരശീല ഉയർന്നത് ഞാനറിഞ്ഞു. അങ്ങനെ ഓരോന്നാലോചിച്ചു ഞാൻ പ്രിൻസിയുടെ റൂമിനു മുന്നിലെത്തി. ഞാൻ: മെ ഐ കം ഇൻ സർ പ്രിൻസി- യസ് , പ്ലീസ് ഞാൻ പതിയെ റൂമിനകത്തെക്കു കടന്നു പ്രിൻസി: ആ താനോ വാടോ വന്നിരിക്കു ഞാൻ: സർ ഇന്നലെ വരാൻ പറഞ്ഞിരുന്നു പ്രിൻസി: യെസ് യെസ് ഐ നോ ഞാൻ മടിച്ചു മടിച്ചു അദ്ദേഹത്തിനു എതിരെ ഇരുന്ന നേരം നോക്കി പ്രിൻസി: ആട്ടെ ഇന്നലെ എന്തായിരുന്നു ഞാൻ: അത് സർ പിന്നെ പ്രിൻസി: എടാ പറ ഞാൻ കാര്യായിട്ടു ചോദിച്ചതാ ഞാൻ: അത് സർ അവൻ എൻ്റെ പെങ്ങളുടെ അടുത്ത് മോശമായി പെരുമാറി പ്രിൻസി: എന്നിട്ടു താൻ എന്താ ചെയ്തെ ഞാൻ: അത് സാറെ

ഞാൻ തല ചൊറിഞ്ഞോണ്ടു നിന്നപ്പോ പ്രിൻസി എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു എന്നിട്ടു പറയാൻ കണ്ണു കൊണ്ടു കാണിച്ചു പിന്നെ എന്തേലും ആവട്ട് പുല്ല് രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു ഞാൻ: സാറെ അവരെ ഇടിച്ചു ഇഞ്ച പരുവാക്കിട്ടുണ്ട് പ്രിൻസി : സത്യയിട്ടും ആ കണ്ണുകളിൽ ഒരു തിളക്കമില്ലെ , പ്രതീക്ഷയുടെ ഒരു തീ നാളം പതിയെ ഉയർന്നു വന്നില്ലെ.

ആ മുഖത്ത് സന്തോഷത്തിൻ്റെ പുത്തിരി വിരിഞ്ഞില്ലെ. അതെ ആ ചുണ്ടുകൾ പതിയെ സഞ്ചരിക്കുന്നുണ്ട് ഒരു ചെറു മന്ദഹാസം ആ ചുണ്ടിനിടയിൽ ഒളുപ്പിച്ചു വെച്ചിട്ടില്ലെ. ഞാൻ: അതെ സർ പ്രിൻസി: അത് നന്നായി, താൻ അപ്പോ ആൾ മോശമല്ല ഞാൻ : അതെന്താ സർ അങ്ങനെ പറഞ്ഞെ പ്രിൻസി : അല്ല ഏലിയാസ് പരാതി പോലും പറഞ്ഞില്ല പിന്നെ താൻ നേരെ ചൊവ്വെ ഇന്നു വരികയും ചെയ്തു അപ്പോ താൻ അവരോട് പിടിച്ചു നിൽക്കാൻ കെൽപ്പുള്ളവനാ ഞാൻ: സർ അങ്ങനെ ഒന്നുമില്ല പ്രിൻസി.: എന്തായാലും നന്നായി പെമ്പിള്ളേരുടെയും ടീച്ചേർസിൻ്റെയും വലിയ ഒരു ഇഷു ആയിരുന്നു അവൻ എനി ഇപ്പോ ഞാൻ: ഞാൻ നോക്കിക്കോളാ സർ പ്രിൻസി: ഒക്കെ നവിൻ ഇതു നമ്മൾ മാത്രം അറിഞ്ഞാ മതി ഞാൻ : ശരി സർ , എന്നാ പ്രിൻസി. : ശരി പൊക്കോ

എന്തൊക്കെയോ പ്രതീക്ഷിച്ചു വന്നു, എന്നാൽ ഞാൻ ഊതി വീർപ്പിച്ച ബലൂണിലെ കാറ്റ് നിമിഷ നേരം കൊണ്ട് അന്തരിക്ഷത്തിൽ ലയിച്ചു ചേർന്നു. പോകുന്ന വഴി കൊറെ പെമ്പിള്ളേര് എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. കണ്ണുകൊണ്ടുള്ള അവരുടെ നോട്ടത്തിൽ സ്നേഹമോ, പ്രേമമോ, കാമമോ ഒന്നും വ്യക്തമല്ല എന്നാൽ ആ നോട്ടം എന്നിലെ ശരീര താപനിലയെ ഉയർത്തി കൊണ്ടിരുന്നു. ചിലരുടെ ചുണ്ടു കടിച്ചു കാണിക്കൽ എൻ്റെ ഐഫിൽ ടവർ റേഞ്ച് പിടിക്കാൻ കാരണമായി. എനിക്കും അവരെ ഫേസ് ചെയ്യുക എന്നത് കഠിനമായി തോന്നിയതും ഞാൻ വേഗം ക്ലാസ് ലക്ഷ്യമാക്കി നീങ്ങി . ക്ലാസിൽ കയറിയതും ജിഷ്ണുവിന് ഒപ്പം കേറിയിരുന്നു. ജിഷ്ണു .: എന്തായി മച്ചാനെ ഞാൻ : എന്താവാൻ നോ സീൻ മച്ചാ’ പിന്നെ അവൻ എനിക്കു രണ്ടു പേരെ കൂടി പരിചയപ്പെടുത്തി. ഇത് ഹരി ഇവൻ അജു. ഞാനും അവരെ പരിചയപ്പെട്ടു. ഉച്ചയ്ക്ക് കാറ്റീനിൽ ഫുഡ് കഴിക്കാൻ ചെന്നപ്പോ നമ്മടെ പാര അവിടുണ്ട്. നിത്യ : ടാ ഇവിടെ വാ … ഞാൻ .: എന്താടി കോപ്പേ? നിത്യ: നീ പോടാ പട്ടി ഞാൻ: എടി പന്നി നിത്യ: പന്നി നിൻ്റെ ഓൾ അതിനിടയിൽ ഞങ്ങളുടെ കച്ചറ നോക്കി ജിൻഷ ചിരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതു കൊണ്ട് ഞാൻ അൽപ്പം ശാന്തമായി . പിന്നെ ഫുഡ് ഓർഡർ ചെയ്തു. അവർ രണ്ടു പേരും അവരുടെ ഫുഡിൽ കൈക്കുത്തി നിക്കുവാണ്. എനിക്കുള്ള ഫുഡ് എത്തിയതും ഞാൻ കഴിക്കാൻ തുടങ്ങി. നിത്യ : എടാ ഇതെൻ്റെ ഫ്രണ്ട് ജിൻഷ

ഞാൻ അവളെ നോക്കി ചിരിച്ചു അവൾ എന്നെയും. പിന്നെ ഫുഡ് കഴിക്കൽ തുടങ്ങിയെങ്കിലും എൻ്റെ കണ്ണുകൾ അവളെ തേടി അലഞ്ഞു. നല്ല ഭംഗിയുള്ള മുഖം ആവിശ്യത്തിനു തടിയുണ്ട് ചെറിയ പേടമാൻ മിഴികൾ അതിൽ എപ്പോഴും തളം കെട്ടുന്ന പേടി, തത്തമ്മ ചുണ്ടു പോലുള്ള മുക്ക് അതിൽ ചെറിയൊരു മുക്കുത്തി.
അതിൻ്റെ ശോഭ ഒന്നു വേറെ തന്നെ . ഈർപ്പം നിറഞ്ഞ റോസാദളം പോലുള്ള ചുണ്ടുകൾ അവ സദാ വിറകൊണ്ടു നിൽക്കുന്നു. പുറത്തേക്ക് ഉന്തിയ മാറിടം അഴകാർന്ന ഉടുപ്പഴക് കൃത്യമായ ഷേപ്പിംഗ്, വിരിഞ്ഞ നിതംബങ്ങൾ .എൻ്റെ അമ്മോ ഇതാണ് പെണ്ണ്. ആദ്യമായി എൻ്റെ മനസിൻ്റെ കടിഞ്ഞാൺ കൈവിട്ടു പോയി. ഒരു നാടൻ പെൺകൊടി എൻ്റെ മനസിൽ ഞാൻ താലോലിച്ച സ്ത്രീ സൗന്ദര്യം. എൻ്റെ മിഴികൾ അവളെ തഴുകി അകലുന്നത് കണ്ടിട്ടോ എന്തോ അവളുടെ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ആയിരം ദീപങ്ങൾ ഒന്നിച്ചു തെളിഞ്ഞ പ്രതീതി എന്നിൽ ഇതുവരെ ഞാൻ അനുഭവിക്കാത്ത പുതിയൊരു അനുഭൂതി എന്നെ തേടിയെത്തി. നിത്യ : എന്താടാ പന്നി നീ തിന്നാതെ ഇരിക്കുന്നെ ? ആ ചോദ്യം എന്നെ തിരികെ ഭൂമിയിലെത്തിച്ചു. അപ്രതീക്ഷിത ലാൻഡിംഗ് എൻ്റെ കോൺഫിഡൻസ് തകർത്തു. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പരുങ്ങി നിത്യ: എന്തു തന്നെ വന്നാലും ഫുഡ് വേഗം കഴിക്കുന്ന നിനെക്കെന്നാ പറ്റിയെടാ ഞാൻ.: വിശക്കുന്നില്ല ഞാൻ പോട്ടെ നിത്യ : എന്തെ വയ്യേ ഞാൻ: എന്താ സ്നേഹം അഭിനയം പൊളിച്ചു നിത്യ: എടാ പന്നി എന്നെക്കൊണ്ട് വായെലുള്ളതൊക്കെ പറയിപ്പിക്കണ്ട ഞാൻ: ഓ ശരി പനിക്കുന്ന പോലുണ്ടെടി അവൾ എഴുന്നേറ്റു വന്ന് എൻ്റെ നെറ്റിയിലും കഴുത്തിലും ഇടതു കൈ വച്ചു നോക്കി. നിത്യ : ചുടൊന്നും ഇല്ലാലോ ഞാൻ: അറിയില്ല പനിക്കണ പോലുണ്ട്. നിത്യ: എന്നാ ഒരു പാരസെറ്റാമാൾ വാങ്ങി കുടിക്ക് ,എന്നിട്ട് ക്ലാസിൽ പോയി കിടക്ക് ശരിയെന്ന് തലയാട്ടി ഞാൻ ക്ലാസിലേക്ക് പോയി, ഈ ചൂടിൻ്റെ മരുന്ന് ഒരു മെഡിക്കൽ ഷോപ്പിലും കിട്ടില്ല അതിനുള്ള മരുന്നു നിൻ്റെ കുടെ അല്ലെ മോളെ. ഞാൻ ക്ലാസിലെത്തി പയ്യെ ബഞ്ചിൽ കിടന്നു ജിഷ്ണു: എന്താ അളിയ ഞാൻ : ഒരു തലവേദന ജിഷ്ണു .: എന്നാ കിടന്നോ മുത്തേ ഞാൻ ഒരു ചിരി ചിരിച്ചു പിന്നെ ബെഞ്ചിൽ തലവെച്ചു കിടന്നു. ചുറ്റിലും കലപില ശബ്ദമാണ് ഉച്ചക്കത്തെ ഇടവേള അത് വേറെ ലെവൽ ആണ്. എന്നാൽ എന്നെ വിസ്മയിച്ചത് അതൊന്നും അല്ല ഈ ബഹളം ഒന്നും ഞാൻ അറിയുന്നില്ല ഞാൻ ഈ ക്ലാസിൽ ഉണ്ടെങ്കിലും ഞാൻ ഇവിടെ അല്ലാത്ത ഒരു പ്രതീതി. എനിക്കും വ്യകതമായി ഒന്നും മനസിലാവുന്നില്ല . മായാലോകം, സ്വപ്നലോകം ഇതൊക്കെ ഉണ്ടോ ദിവാസ്വപ്നം ആണോ ഞാൻ കാണുന്നത്. മിഴികൾ അടക്കാതെ സ്വബോധത്തോടെ ഞാൻ ഉണർന്നിരിക്കെ ഞാൻ ചലിക്കാതെ തന്നെ മറ്റൊരിടത്തെത്തി.

എന്താണ് എനിക്കു സംഭവിക്കുന്നത്. അവളുടെ ആ പുഞ്ചിരി കണ്ട നിമിഷം മുതൽ എന്നിൽ പല മാറ്റങ്ങളും ഉണ്ടായിരിക്കുന്നു. ദുർബലമല്ലാത്ത തൻ്റെ മനസ് ദുർബലമായത് അവനറിഞ്ഞു. വികാരങ്ങൾ കീഴ്പ്പെടുത്താൻ താൻ ആർജിച്ച കഴിവുകൾ തന്നെ കൈവെടിഞ്ഞു.
ഇപ്പോ തനിക്കു മുന്നിൽ ആ മുഖം മാത്രം ആ മന്ദഹാസം മാത്രം. ഒരു പൂ വിരിയുന്ന നിമിഷമേതെന്നു പറയാൻ കഴിയാത്ത പോലെ പ്രണയം എപ്പോ എങ്ങനെ വിരിയും എന്ന് ആർക്കും പറയുവാനാവില്ല. ഇന്ന് ‘നവിൻ്റെ മനസിൽ പ്രണയത്തിൽ പൂമൊട്ടുകൾ വിടരാൻ കൊതിച്ചിരുന്നു. ക്ലാസ്സുകൾ ആരംഭിച്ചു. അവസാനിച്ചു പിരിവുകൾ മാറുന്നു ഒന്നും അവനറിയുന്നില്ല ജിഷ്ണു സുഹൃത്തിനോട് തൻ്റെ ആത്മാർത്ഥത വ്യക്തമാക്കിയതിവിടെ ആണ് ടീച്ചർമാരെ അവനു വയ്യ എന്നു കൺവിൻസ് ചെയ്ത് അവനെ അവൻ്റെ സ്വപ്ന ലോകത്ത് ചേക്കേറാൻ വിട്ടു. പ്രണയ ലോകത്തെ നവ ശലഭം വർണ്ണാർദ്രമായ ചിറകുകളാൽ ദിക്കറിയാതെ പാറിപ്പറന്നു ഒരു പുഷ്പത്തെ മാത്രം തേടി. ജിൻഷ എന്ന പുഷ്പത്തെ തൻ്റെ പ്രണയത്തിൻ്റെ മൂർത്തി ഭാവത്തെ അവൻ തേടി അലഞ്ഞു. ആ ചിറകുകൾ വേഗത കൂടി പെട്ടെന്ന് ‘ തൻ്റെ ചിറകൾ ആരോ വിരലാൽ കുട്ടിപ്പിടിച്ചു അവൻ കേണു കരഞ്ഞു വിടാനായി ഞാൻ : ജിൻഷാ’… ഞാൻ കണ്ണു തുറന്നു നോക്കിയതും എന്നെ നോക്കി നിൽക്കുന്ന ജിഷ്ണുവും ഹരിയും പിന്നെ അജു . ക്ലാസ് പൂർണമായും കാലിയാണ്. ജിഷ്ണു .: ആരാ മോനെ ജിൻഷ ഞാൻ: എടാ അത് ഹരി: എടാ അളിയാ അതു പോന്നോട്ടെ അജു: ആരാടാ കക്ഷി ഈ കേളേജിലെ ആണോ ഞാൻ.: യെസ് ബ്രോ ഈ കോളേജിലെയാ ജിഷ്ണു : ആരാടാ കക്ഷി ഞാൻ: ടാ ആൽബി പ്രൊപ്പോസ് ചെയ്തിലെ ആ പെണ്ണ്, എൻ്റെ പെങ്ങളെ കൂട്ടുക്കാരി അജ്യ: എടാ അത് വടക്കേലെ രാമേട്ടൻ്റെ മോളല്ലേ ജിഷ്ണു: അതേടാ അജു: അളിയാ അതിനെ വിട്ടേര് അത് പാവാ ഞാൻ: എന്തോന്നാ മക്കൾ പറയുന്നത് ജിഷ്ണു .: എടാ അതു നി കരുതണ പോലുള്ള പെണ്ണല്ല അജു: പാവപ്പെട്ട വീട്ടിലെ അവസാനത്തെ കുട്ടി, മുന്ന് പെൺമക്കളാ രാമേട്ടന് രണ്ടെണ്ണത്തിനെ കെട്ടിച്ചു എനി ഇതൂടെ ഉണ്ട് . അളിയ അതിനെ വിട്ടേര് പാവം കിട്ടും ഞാൻ: എടാ പന്ന പൊലയാടി മക്കളെ വിട്ടേക്ക് വിട്ടേക്ക് നിങ്ങളൊക്കെ എന്താ ഈ പറയുന്നത് അജു : എടാ കാര്യം കണ്ട് ഒഴിവാക്കാൻ പറ്റിയ തരം അല്ലാ അവള് അതാ ഞാൻ അജുൻ്റെ കഴുത്തിനു പിടിച്ചു . അപ്പോ ജിഷ്ണു ഇടപ്പെട്ട് വിടുവിച്ചു ഞാൻ: എടാ നാറികളെ നിങ്ങൾ എന്നെ അങ്ങനെയാ കണ്ടത് എടാ അവളെ ഞാൻ സീരിയസ് ആയിട്ടാ നോക്കുന്നെ കെട്ടി കൂടെ പൊറുപ്പിക്കാൻ തന്നാ അജു : എടാ ഞാൻ ജിഷ്ണു: നി ഒന്നും പറയണ്ട. എടാ നവി നീ കരുതണ പോലെ അവർക്ക് സാമ്പത്തികം ഒക്കെ മോഷാ സ്ത്രീ ധനം ഒന്നും കിട്ടിയെന്നു വരില്ല . നിൻ്റെ വീട്ടുക്കാർ സമ്മതിക്കില്ല ഞാൻ.: എടാ പുല്ലെ കെട്ടുന്നത് ഞാൻ പൊറപ്പിക്കുന്നതു ഞാൻ എനിക്കില്ലാത്ത എന്തു പ്രശ്നാ ബാക്കി ഉള്ളവർക്ക്’. അവക്കിഷ്ടാണെ എന്തു വന്നാലും അവളെ ഞാൻ കെട്ടും ഹരി: നീ കാര്യായിട്ടാണോ ഞാൻ: പിന്നെ എടാ ഇതെൻ്റെ ഫസ്റ്റ് ലൗ ആടാ ഹരി: എനി വർത്താനമില്ല നിൻ്റെ കൂടെ ഞങ്ങൾ ഉണ്ട് അജു : ടാ അത്

ഹരി : എനി ഇതിൽ മറു അദിപ്രായം ഇല്ല മുവരും അത് സമ്മതം മൂളി സ്വീകരിച്ചു ഞാൻ അവരോട് യാത്ര പറഞ്ഞ് ബൈക്ക് എടുക്കാൻ പോയി അവിടെ എന്നെയും കാത്ത് എൻ്റെ പൂതന അനിയത്തി കാത്തു നിൽക്കുന്നു നിത്യ: എന്താ മോനെ ലേറ്റായത് ഏത് കിളിനെ നോക്കി നിന്നതാ ഞാനൊന്നു ഞെട്ടി ഞാൻ മനസിൽ കാണുന്നത് ഇവളെങ്ങനെ മാനത്തു കാണുന്നത്.
പന്ന നാറിക്ക് സംശയമടിച്ചിട്ടുണ്ട് ശ്രദ്ധയോടെ മുന്നേറണം ഞാൻ: ഒന്നുമില്ലെടി പോത്തെ ഫ്രണ്ട്സിൻ്റെ കൂടെ ഇരുന്നോയി വാ പോകാം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തതും അവൾ എൻ്റെ വണ്ടിയിൽ കയറി എന്നെ കെട്ടിപ്പിടിച്ചിരുന്നു ഞാൻ.: എന്താ മോളെ ഉദ്ദേശം നിത്യ: ഒന്നുമില്ല നീ വണ്ടിയെടു മോനെ ഞാൻ: എടി നിൻ്റെ ഇരുത്തം ശരിയല്ല നിത്യ : എന്തെ എൻ്റെ മൊല തട്ടുന്നത് നിനക്കു വെറുപ്പല്ലേ സഹിച്ചോ ഞാൻ: എടി പെണ്ണേ ഞാൻ പറഞ്ഞില്ലെന്നു വേണ്ട നിത്യ: എന്തെ അതു തട്ടുമ്പോ തെറ്റായിട്ടു വല്ലതും തോന്നുണ്ടോ കുട്ടിക്ക് ഞാൻ: ഉണ്ട എടി പെണ്ണെ തമാശ കളിക്കല്ലേ നിത്യ : എടാ പന്നി, ഞാൻ പറയാനുള്ളത് പറഞ്ഞു അവളോട് പറഞ്ഞിട്ടു കാര്യമില്ല എന്നറിയാമെങ്കിലും ഞാനൊന്നു ശ്രമിച്ചു നോക്കി ഞാൻ: എടി ആളുകൾ എന്തു കരുതും നിത്യ : നീയൊക്കെ ഒരാങ്ങളയാണോടാ ഞാൻ: നീ എന്താടി ഈ പറയുന്നത് നിത്യ: സ്വന്തം പെങ്ങളെ കൂടെ കൊണ്ടു പോവാൻ നാട്ടുക്കാരെ പേടിക്കണോ നീ എന്താ എന്നെ കൂട്ടികൊടുക്കാൻ കൊണ്ടു പോവുന്ന പോലാണല്ലോ പേടിക്കുന്നത് അവളുടെ വാക്കുകൾ അതിരു കടന്നപ്പോൾ ഞാൻ തല്ലാനായി കൈ ഓങ്ങിയതും അവൾ ആ കൈക്കു പിടിച്ചു നിത്യ: തല്ലിക്കൊ നീ തല്ലിക്കോ എനിക്കു പറയാനുള്ളത് കേട്ടിട്ടു തല്ലിക്കോ ഞാൻ: നാശം എന്താ വെച്ചാ പറഞ്ഞ് തുലക്ക് നിത്യ: എടാ ഒരു പെൺ ഭർത്താവു കഴിഞ്ഞാ കൂടുതൽ ഇടപഴകുന്ന ആൺ അവളുടെ കൂടപ്പിറപ്പായിരിക്കും. അവിടെ ശരീരങ്ങൾ തട്ടുമ്പോഴും മുട്ടുമ്പോഴും കാമമുണരില്ല സ്നേഹം മാത്രമായിരിക്കും ആ ഒരു ഫീൽ ഒരിക്കലും ഒരു പെണ്ണിനും സ്വന്തം ഭർത്താവിൽ നിന്നും കിട്ടില്ല ഞാൻ: എടി മോളെ ഞാൻ നിത്യ: ഞാൻ പറയട്ടെ ആദ്യം, സ്നേഹം കൂടി നിന്നെ കെട്ടിപ്പിടിച്ചു ഒരു റൈഡ് കൊതിച്ച എന്നെ കൊണ്ടു പോകാൻ നാട്ടുക്കാരെ പേടിക്കുന്നു. ആങ്ങള ആയാലും ഒരു പെൺ കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നുണ്ടെ അവൻ്റെ അടുത്ത് അവൾ അത്ര തന്നെ സുരക്ഷിതയാണെന്ന ബോധമുള്ളപ്പോയ ഞാൻ: എടി ചക്കരെ നീ പിണങ്ങല്ലേ നിത്യ: എടാ ഇന്നു നീ എന്നെ തല്ലിയപ്പോ എനിക്കാ സുരക്ഷിതത്വം ശരിക്കും ഫീൽ ആയി ആ സന്തോഷത്തിൽ ഞാൻ നിന്നെ കെട്ടിപ്പിടിച്ചപ്പോ നിനക്കെന്നെ തല്ലണം അല്ലേടാ തല്ല് അവളുടെ വിഷാദ ഭാവം കണ്ട ഞാൻ അവളെ മാറോടണച്ച് ആശ്വസിപ്പിച്ച ശേഷം അവളോടായി പറഞ്ഞു ഞാൻ: നിൻ്റെ ഇഷ്ടം നടക്കട്ടെ നാട്ടുക്കാരോട് പോവാൻ പറ പുല്ല് വാ കേറ് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ കയറി എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. തല ഒരു സൈഡാക്കി എൻ്റെ പുറത്ത് വിശ്രമിച്ചു. ഞാൻ വണ്ടി മുന്നോട്ടു പായിച്ചു. ഷർട്ട് ഈറനണിയുന്നത് ഞാൻ അറിഞ്ഞിരുന്നു . നാശം അവൾ മോങ്ങിക്കൊണ്ടാ വണ്ടിയിൽ ഇരിക്കുന്നത് . ഞാൻ ഒന്നും പറയാൻ പോയില്ല വെറുതെ പറഞ്ഞ് കൂടുതൽ വശളാക്കണ്ട എന്നു കരുതി. വീടെത്തിയതും അവൾ ഇറങ്ങി നേരെ റൂമിൽ പോയി ഞാൻ റൂമിൽ പോയി മേൽ കഴുകി വന്നു ചായ കുടിച്ചു. പിന്നെ പുറത്തിറങ്ങി ഫ്രണ്ട്സുമായി ചുറ്റാനിറങ്ങി. ഏഴരയോടടുപ്പിച്ച് ഞാൻ വീട്ടിലെത്തി. ഫുഡ് കഴിക്കാൻ ഞാനും അമ്മയും ഇരുന്നു.

ഞാൻ: അമ്മ അവളെന്തിയേ അമ്മ : അവൾ നേരത്തെ കഴിച്ചു കിടന്നു ഞാൻ: അതെന്താ അങ്ങനെ പതിവില്ലാത്തതാണല്ലോ അമ്മ: ടാ പാവത്തിനു തലവേദനയാണ് വെറുപ്പിക്കണ്ട ഭക്ഷണം കഴിച്ചു കൈ കഴുകി വന്ന ഞാൻ ആ വാതിൽ തുറക്കാൻ നോക്കി. അകത്തു നിന്നും ലോക്ക് ആണ് . ഞാൻ പതിയെ ആ വാതിലിൽ മുട്ടി വിളിച്ചു. ഞാൻ: എടി നിത്യേ വാതിലൊന്നു തൊറന്നെ പെട്ടെന്നായിരുന്നു പുറത്ത് ഒരടി വീണത്. ഞാൻ തിരിഞ്ഞു നോക്കിയതും ദേഷ്യത്തോടെ എന്നെ നോക്കുന്ന അമ്മ അമ്മ: ആ പാവത്തിനു വയ്യ എന്നു നിന്നോട് പറഞ്ഞതല്ലെ ഞാൻ: അതമ്മേ വയ്യാന്നു കേട്ടപ്പോ അമ്മ: അയ്യടാ ഇല്ലാത്ത സ്നേഹമെനി അഭിനയിച്ചു കാട്ടണ്ട ഞാൻ: അല്ലേലും നിങ്ങക്ക് അവളോടാ സ്നേഹം അതെനിക്കറിയാ, എനിയെന്നോട് മിണ്ടാൻ നിക്കണ്ട അതും പറഞ്ഞു ഞാൻ ദേഷ്യത്തോടെ എൻ്റെ മുറിയിലേക്ക് പോയി. ഞാനും അവളും അവസരം വരുമ്പോ അടിക്കുന്ന സ്ഥിരം ഡയലോഗ് അതമ്മക്കു നേരെ എറിഞ്ഞ് ഞാൻ സമാധാനത്തോടെ പോയി കിടന്നുറങ്ങി. പാവം അമ്മ ഇരുവരെ ഞങ്ങൾക്കിടയിൽ വേർതിരിവിൻ്റെ ഒരു അംശം പോലും തോന്നാനുള്ള ഇടവരുത്തിയിട്ടില്ല. അതമ്മയുടെ കഴിവാണ് കേട്ടോ ഏതു പക്ഷം നിന്നാലും എതിരെ നിക്കുന്നവന് ആ പക്ഷം ചേരൽ സങ്കടം വരില്ല എന്നതാണ് സത്യം .

ഇന്നത്തെ രാത്രി നിദ്രാ ദേവി എന്നെ പുൽകി, ആദ്യമായി ഞാൻ കിടക്കയിൽ ശയിക്കവേ നിദ്ര പുൽകിയിരിക്കുന്നു. രാത്രിയുടെ യാമങ്ങൾ എനിക്കായ് കോർത്തു വെച്ച സ്വപ്നങ്ങൾ തൻ ഹാരം എന്നെ ചാർത്തി , അതറിഞ്ഞെന്നോണം രാപാടി എനിക്കായി മധുര ഗാനം പാടി. അവൾക്കു കൂട്ടായി ചീവീടും മറ്റു പലതും അവരാൽ ആവുന്ന ശബ്ദ മേളങ്ങൾ ഉയർത്തി. അങ്ങ് അകലെ നിന്നും ഒരു തണുത്ത കുളിർക്കാറ്റെന്നെ തേടി എത്തി, അതെൻ്റെ മേലാകെ തഴുകി എന്നെ വിവശനാക്കുകയാണ് കൂടെ ചെല്ലുവാൻ. എൻ്റെ നാസികകൾ പതിയെ വിരിഞ്ഞു ആ ഗന്ധം അവളുടേത് തന്നെ, ആ മനം മയക്കുന്ന ഗന്ധവുമായി ഈ കാറ്റെന്നെ തേടി വന്നതെന്തിന് ഞാൻ പതിയെ കാറ്റോടൊപ്പം യാത്രയായി അവൾക്കരികിലെത്താൻ ഞാൻ കൊതിച്ചിരുന്നു, ഈ നിമിഷം അവളെ കാണണമെന്നു കരുതി ഒരു മേഘശകലത്തിൽ ഇരുന്നു കൊണ്ട് ഞാൻ തെന്നലിനോടൊത്തു യാത്രയായി. അവളെ പോലെ പവിത്രമായ മേഘശകലം എന്നെ വഹിക്കവെ ഞങ്ങളെ പാറി പറത്തി തെന്നൽ കൂട്ടു കൂടി . അവളെ കാണുന്ന നിമിഷത്തിനായി ഞാൻ വിതുമ്പി കണ്ണൈത്താ ദൂരം നിരന്നു നിന്ന നെൽപ്പാടം , അതെ അവളിലേക്കുള്ള എൻ്റെ യാത്രയുടെ തുടക്കം തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ നിന്നാണ്, പച്ചപ്പരവതാനി വിരിച്ച പോലെ അവൾ അങ്ങ് കാണാമറയത്തു വരെ പരന്നിരുന്നു. സ്വർണം നെറുകയിൽ ചാർത്തിയ പെണ്ണിൻ്റെ ലാസ്യ ഭാവത്തോടെ നെൽക്കതിരുകൾ അണിഞ്ഞ നെൽച്ചെടി നാണത്താൽ ആടിയുലയുന്നത് ഞാൻ നോക്കി നിന്നു. പ്രാണനാഥയ്ക്കായി താൻ കൊത്തിയെടുത്ത വിളഞ്ഞ നെൽക്കതിർ സ്നേഹ ചുംബനത്തിലൂടെ കൈമാറുന്ന ഇണക്കുരുവികളെ ഞാൻ കണ്ടു. അവരുടെ പ്രണയം ഞാൻ മിഴികളാൽ കവർന്നെടുത്തിരുന്നു. കണ്ണകലത്തിൽ നിന്നും ആ പ്രണയ ജോഡികൾ അകലും വരെ ഞാൻ നോക്കി നിന്നു.

ദേഹത്തേക്ക് തണുപ്പു കലർന്നൊരു ജലകണങ്ങൾ പതിഞ്ഞ നിമിഷം ഞാൻ മുന്നോട്ടു നോക്കിയത് , മലമുകളിൽ നിന്നും തഴെ ചിന്നി ചിതറുന്ന ജലകണം ചിലത് കാറ്റിനോട് കിന്നാരം പറഞ്ഞു പാറിപ്പോകവേ മറ്റു ജലകണങ്ങൾ കൈവെടിയില്ലെന്ന വാശിയോടെ കരങ്ങൾ ഒന്നായി ചേർത്തിണക്കി നദിയായി ഒഴുകി അകന്നു. പ്രണയത്തിൻ്റെ പല അർത്ഥ തലങ്ങൾ ഇന്നെനിക്കു മുന്നിൽ തുറന്നിട്ട ‘ പുസ്തകം’ പോലെ. ഈ തെന്നൽ എന്നെയും കൊണ്ട് മല നിരകൾ കടക്കുവാൻ ഒരുങ്ങുകയാണ്. ഉയരങ്ങൾ ഞങ്ങൾ കീഴടക്കി, മൂടൽ മഞ്ഞ് ഞങ്ങളെ വരവേറ്റു , തണുപ്പിൻ്റെ നേർത്ത വിരൽ സ്പർഷം ഞാൻ ആസ്വദിച്ചു. മൂടൽ മഞ്ഞിൻ്റെ മറവിലൂടെ അങ്ങിങ്ങായി ‘തെളിയുന്ന കാഴ്ചകൾ നിർവചനീയമായ അനുഭൂതി’. തൂവെള്ള മുടി അലസമായി പാറി കിടക്കുന്ന വാർദ്ധക്യത്തിലും സ്ത്രീ സൗന്ദര്യം ഞാനെന്ന പോലെ തലയുയർത്തി നിന്ന മലനിരകൾ’, ആടയാഭരണങ്ങൾ അണിഞ്ഞ് നവവധു പോലെ . ആ ഒഴുകി അകലുന്ന അരുവികൾ അവളുടെ ആഭരണമായി പച്ച പുൽ പരവതാനി അവളുടെ മേലാടയായി. മൂടൽ മഞ്ഞും ഇടക്കിടക്കായി തെളിയുന്ന കാഴ്ചകളും മനോഹരമായ പറഞ്ഞറിയിക്കാനാവാത്ത ലോകം അതിന്നെൻ്റ മുന്നിൽ പ്രണയം അറിയുംതോറും ഇമ്പം കൂടുന്ന കനിയാണ് മധുര കനി.

മൂടൽ മഞ്ഞിൽ നിന്നും മോചനമേകി കാറ്റാഞ്ഞടിച്ചു. എൻ്റെ മിഴികൾ തുറക്കാൻ സാധിച്ചില്ല. ആർത്തിരമ്പുന്ന ആരവം എൻ്റെ കാതുകളെ തേടിയെത്തി. കാറ്റിൻ്റെ ശക്തി പതിയെ കുറഞ്ഞു വന്നു. അനന്ത സാഗരം എൻ്റെ മുന്നിൽ എനിക്കു തന്നെ അവിശ്വസനീയമായ പ്രതീതി. പൂർണ്ണ ചന്ദ്രൻ കടലിൻ്റെ മാറിൽ ചാഞ്ഞുറങ്ങാൻ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. നക്ഷത്ര കുഞ്ഞുങ്ങൾ ഇതു കണ്ടെന്നതിനാലോ ഒളികണ്ണിട്ടു രസിക്കുകയാണ്. മത്സര്യങ്ങൾ അവരുടെ ജോഡികളായി രാത്രി സല്ലാപത്തില്ലാണ്. എനിക്കു ചുറ്റും പ്രണയമാണ് എന്നാൽ എൻ്റെ പ്രണയമെവിടെ വിശാദമിഴികൾക്ക് ആശ്വാസമാണ് ആ കാഴ്ച , തുടിക്കുന്ന ഹൃദയത്തിൻ്റെ താളമുണർത്തിയ കാഴ്ച . അങ്ങകലെ ആ ദ്വീപിൽ എനിക്കായ് കാത്തിരിക്കുന്ന അവളെ ഞാൻ കണ്ടു. ചെറു മന്ദഹാസമില്ലെ ആ മുഖത്ത്, അവളുടെ മിഴികൾ നാണത്താൽ തുടിക്കുന്നില്ലെ, സ്ത്രീ സഹജമായ ലാസ്യ ഭാവത്താൽ അവളുടെ കവിളുകൾ ചുവന്നിട്ടില്ലെ. ആ മൂക്കുത്തി നക്ഷത്രത്തോട് മത്സരിക്കുവല്ലേ. അവൾക്കരികിലെത്താൻ ഞാൻ വിതുമ്പി. എന്നിലെ വിതുമ്പലറിഞ്ഞ തെന്നൽ എന്നെ അവൾക്കരികിലേക്ക് കൊണ്ടു പോയി. നിമിഷങ്ങൾ മാത്രം ഞങ്ങൾക്ക് ഒന്നാവാൻ

കടൽ രോഷം കൊണ്ടു ജ്വലിച്ചു വൻ തിരയാൽ എനിക്കും അവൾക്കുമിടയിൽ മതിൽ ഉയർന്നു വന്നു. ആ തിരമാല ആർത്തിരമ്പി എന്നിലേക്കു വന്നടിച്ചു. ഞാൻ ആ സാഗര ഗർത്തത്തിലേക്ക് കൂപ്പു കുത്തി . ശ്വാസത്തിനായി ഞാൻ പിടഞ്ഞു. എൻ്റെ മിഴികൾ അടഞ്ഞു. മരണമാം മുക്തിയിൽ ഞാൻ അലിഞ്ഞു ചേർന്നു.

Comments:

No comments!

Please sign up or log in to post a comment!