♥️ജന്മനിയോഗം 1♥️

ആമുഖം :

പ്രിയപ്പെട്ട വായനക്കാരോട്..

എല്ലാ അധ്യായങ്ങളിലും കമ്പി വരുന്ന ഒരു നോവൽ ആണ് പ്രതീഷിക്കുന്നതെങ്കിൽ ദയവു ചെയ്തു വായിക്കരുത്.. എഴുതി തുടങ്ങിയ പൂർത്തിയാക്കാത്ത രണ്ടു നോവലുകൾ ഉണ്ടെന്നറിയാം അങ്ങനെ ഉള്ളപ്പോൾ ഈ നോവൽ ഒരു സാഹസവും.. പക്ഷെ ഇതു ഞാൻ മുഴുവനായി എഴുതിയ ഒരു നോവൽ ആണ് പ്രണയവും പ്രതികാരവും ആൿഷനും രതിയും കൂടിച്ചേർന്ന ഒരു നോവൽ വായനക്കാർ സ്വീകരിക്കും എന്നു തന്നെയാണ് വിശ്വാസം…

ഓരോ മൂന്നു ദിവസവും കൂടുമ്പോൾ പബ്ലിഷ് ചെയ്യുന്ന രീതിയിൽ ഞാൻ പ്രിയപ്പെട്ട കുട്ടൻ ഡോക്ടർക് അയച്ചു കൊടുക്കുന്നതാണ്..

കഥയിലേക് കടക്കും മുൻപ് : കഥയിലെ സ്ഥലവും വ്യക്തികളും സ്ഥാപനങ്ങളും തികച്ചും സാങ്കല്പികം ആണ്…

ഇനി കഥയിലേക്……

“തെങ്ങോട് കവല … തെങ്ങോട് കവല ” ആളിറങ്ങാനുണ്ടോ.. “” ക്ലീനറുടെ ഉറക്കെ ഉള്ള വിളി കേട്ടാണ് തനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി എന്നു അഭിരാമി അറിയുന്നതു അത്രയ്ക്കും തിരക്കായിരുന്നു ബസിൽ സാധാരണ വരാറുള്ള സമയം കഴിഞ്ഞിരിക്കുന്നു.

ജോലി ചെയ്യുന്ന സ്കൂളിൽ ലാസ്റ്റ് ദിവസം ആയിരുന്നു അതിന്റെ ചെറിയൊരു സെന്റോഫ് പാർട്ടി കഴിഞ്ഞപ്പോൾ നേരം വൈകി.. പുറത്തു ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു ബസ് നിർത്തിയപ്പോൾ ആളുകൾക്കിടയിലൂടെ തിങ്ങി ഞെരുങ്ങി അവൾ ഇറങ്ങി..

കവലയിൽ ഇറങ്ങി കുറച്ചു നടക്കാനുണ്ട് വീട്ടിലേക്കു അവൾ ബസിറങ്ങി സൈടിലേക് നീങ്ങിയ സാരി നേരെയാക്കി പിടിച്ചിട്ടു പിന്നേ വേഗത്തിൽ വീട്ടിലേക്കു ഉള്ള പോക്കറ്റ് റോഡിലേക്ക് നടന്നു…എന്നും പതിവ് പോലെ ബസ്റ്റോപ്പിൽ വായി നോക്കി നിക്കാറുള്ള ശിവനെ കണ്ടില്ലല്ലോ എന്നവൾ ഓർത്തു..

പോക്കറ്റ് റോഡിനു രണ്ടു സൈഡും വീടുകൾ ഉണ്ടെങ്കിലും ആരെയും പുറത്തേക് കണ്ടില്ല.. എല്ലാം ടീവി യുടെ മുൻപിൽ ആവും അവളോർത്തു.. പിന്നിൽ മുരടനക്കം കേട്ടാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത്.. അപ്പോളെക്കും കരുത്തുറ്റ ഒരു കരം അവളുടെ വയറിനു ചുറ്റി പിടിച്ചിരുന്നു.. ദുഷിച്ച മദ്യത്തിന്റെ ഗന്ധം മൂക്കിലേക് എത്തിയതും അവൾക് ആളെ മനസ്സിലായി ശിവൻ..

“”വിടെടാ “” അവൾ കുതറി. “” പോടി നിന്നെ എനിക്ക് വേണം… കെട്ടാൻ വയ്യെങ്കിൽ പറ.. ഒരു രാത്രി ആയാലും മതി “”

“” പോടാ പട്ടി.. അവൾ കുതറി തിരിഞ്ഞു കൈ മുട്ടു കൊണ്ടു അവൻറെ കഴുത്തിനിട്ടു തന്നെ ഒരെണ്ണം കൊടുത്തു.. വേദന കൊണ്ട് അവൻറെ പിടി അയഞ്ഞതും അവൾ തിരിഞ്ഞു കൈ വീശി അവൻറെ കാരണതു തന്നെ കൊടുത്തു.. പിന്നേ ശിവന്റെ കാലിന്റെ പുറകിൽ കാല് വെച്ചു ബ്ലോക്ക്‌ ചെയ്തു അവന്റെ നെഞ്ചിൽ ഊക്കിൽ തള്ളിയതും അവൻ മലന്നടിച്ചു വീണു.

. ”

“” ഇനിയെങ്ങാനും എന്റെ പുറകെ വന്നാൽ അമ്മാവന്റെ മകൻ ആണെന്നൊന്നും നോക്കില്ല ഞാൻ “” കൈ ചൂണ്ടി ദേഷ്യത്തോടെ ശിവനോട് പറയുമ്പോളേക്കും ദൂരെ നിന്നു കുറച്ചു പേർ അവരുടെ അടുത്തേക് ഓടിയെത്തി അതു കണ്ടു ശിവൻ പെട്ടെന്ന് എഴുന്നേറ്റ്.. എതിർ വശത്തേക്കു നടന്നു നീങ്ങി..

“”എന്താ മോളെ എന്ത് പറ്റി “”

“”ഒന്നുമില്ല രാമേട്ടാ അതാ ശിവൻ ആണ് “”

“” അവനിട്ടു കൊടുത്തല്ലേ മോളെ “”

“” അഭി മോളല്ലേ… കൊടുക്കാതിരിക്കുമോ രാമേട്ടാ”” കൂടെ ഉണ്ടായിരുന്ന ഗോവിന്ദൻ ചിരിച്ചു കൊണ്ടു ചോദിച്ചു

“”അല്ലേലും അവനിട്ടു രണ്ടെണ്ണത്തിന്റെ കുറവുണ്ട്.. ” ഓരോന്ന് പറഞ്ഞു കൊണ്ടു എല്ലാവരും നടന്നു നീങ്ങി.. അഭിരാമി തന്റെ വീട്ടിലേക്കും നടന്നു..

“എന്താ ചേച്ചി വൈകിയത്.. ” നിലവിളക്കു തെളിച്ചൊണ്ടായിരുന്നു നന്ദു വിന്റെ ചോദ്യം.

“ഇന്ന് ലാസ്റ്റ് ദിവസം അല്ലേ ഒരു സെന്റോഫ് ഉണ്ടായിരുന്നു നന്ദു ” ചെരുപ്പ് ഊരി പുറത്തെ സ്റ്റാണ്ടിലേക് വെച്ചു കൊണ്ടു അഭിരാമി പറഞ്ഞു..

“പുതിയ സ്ഥലം നല്ലതായിരിക്കും അല്ലേ ചേച്ചി..ചേച്ചി നമ്മൾ അങ്ങോട്ട്‌ പോയാൽ താമസം ഒക്കെ ശെരിയാവുമോ ”

“നമുക്ക് പോയി നോക്കാം നന്ദു.. എവിടെ ആയാലും നമുക്ക് ജീവിച്ചല്ലേ പറ്റു.. ജോലി കളയാൻ പറ്റില്ലാലോ… എന്റെ നന്ദൂന് ഒരു ജോലി ആവണ വരെയെങ്കിലും ഒരു വരുമാനം വേണ്ടേ ”

” ഞാൻ ആണ്കുട്ടിയല്ലേ ചേച്ചി ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളാം… അതിനു മുന്നേ ചേച്ചീടെ കല്യാണം നടത്തണം ”

” ഓഹ്.. ഒരു വല്ല്യ കാരണോരു വന്നേക്കന്.. ഒന്നു പോ ചെക്കാ.. കല്യാണം.. ഇവിടെ നല്ല സ്വത്തും പണോം വീട്ടുകാരും ഒക്കെ ഉള്ളവർക്ക് നടക്കണില്ല പിന്നാ ” നന്ദു വിന്റെ ചന്തിക് ഒരടിയും കൊടുത്തു പോകുന്നതിനിടയിൽ അഭിരാമി പറഞ്ഞു..

” എന്റെ സുന്ദരി ചേച്ചി ഒന്ന് മൂളിയാൽ മതി ഇവിടെ ആണ്പിള്ളേര് ക്യു നിക്കും പിന്നാ ”

അഭിരാമിയുടെ പിന്നിലൂടെ ചെന്നു രണ്ടു തോളിലൂടെയും കയ്യിട്ടു കൊണ്ട് നന്ദു പറഞ്ഞു..

” അതോണ്ടല്ലേ ആ വായി നോക്കി ശിവൻ ചേച്ചിയെ കാണാൻ എന്നും ആ കവലയിൽ നിക്കുന്നത് ”

ആ പേര് കേട്ടതും അഭിരാമിയുടെ ഉള്ളിൽ അമർഷം നിറഞ്ഞു… അവനെ കുറിച്ച് കേൾക്കുന്നത് തന്നെ അവൾക്കു ദേഷ്യം ആയിരുന്നു.. അവൾ പെട്ടെന്ന് ഉള്ളിലേക്കു നടന്നു.

” അതോണ്ടാ ഞാൻ പറയണേ ഈ മാറ്റം ഒരനുഗ്രഹം ആണെന്ന് “തിരിഞ്ഞു നിന്നു നന്ദു വിനോടായി അഭിരാമി പറഞ്ഞു

ഹരിനന്ദന്റെയും അഭിരാമിയുടെയും അമ്മാവന്റെ മകനാണ് ഭൂലോക താ തോന്നിയായ ശിവൻ അവൻ അഭിരാമിയുടെ പുറകെ കൂടിയിട്ട് കുറെ നാളുകളായി… അമ്മ ജീവിച്ചിരുന്നപ്പോൾ വല്ല്യ ശല്യം ഇല്ലായിരുന്നു.
. ഇപ്പൊ പിന്നെയും ഓരോന്ന് പറഞ്ഞു പുറകെ കൂടിയിരുക്കുക ആണ് നന്ദു ഓർത്തു..

“”ചേച്ചി അല്ലിമ വിളിച്ചിരുന്നു ചേച്ചിയെ വിളിച്ചിട്ട് കിട്ടിയില്ല എന്നു പറഞ്ഞു “”

“” പോടാ നിന്നെ വിളിച്ചു സൊള്ളി കൊണ്ടിരുന്നപ്പോ വെറുതെ ചോദിച്ചതാവും കള്ളി… ഞാൻ കാണട്ടെ അവളെ “” നന്ദു വിന്റെ ചെവിയിൽ പിടിച്ചു കൊണ്ടു അഭിരാമി പറഞ്ഞു.

“”അതിനു എന്റെ ചെവിയിൽ എന്തിനാ പിടിക്കുന്നെ “”

“”അതെ ഫോണും കൊണ്ടിരിക്കാതെ എന്നെ വന്നു സഹായിക്കു…നാളെ പോകേണ്ടതാണ് “”

പോകാനുള്ളതെല്ലാം റെഡി ആക്കി കിടക്കുമ്പോളേക്കും ഒരുപാട് രാത്രി ആയിരുന്നു.. തുറന്നിട്ട ജനാലയിലൂടെ തണുത്ത ഈറൻ കാറ്റു അവളെ കടന്നു പോയി.. പതിയെ പതിയെ മക്കത്തിലേക് വീഴുമ്പോൾ അവളോർത്തു.. ജീവിതവും ഒരു കാറ്റു പോലെയാണ് ഒരിടത്തു നിന്നും ഒരിടതെക്കുള്ള യാത്ര ഓരോ യാത്രയും ഓരോ നിയോഗം ആണ്…. ജന്മനിയോഗം ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ “മോനെ നന്ദൂ എണീറ്റെ…സ്കൂളിൽ പോകണ്ടേ… ”

ചെവിയുടെ അരികിൽ അറിഞ്ഞ നേർത്ത ശബ്ദം കേട്ടാണ് നന്ദു ഉണർന്നത്… സ്ഥലം മാറി കിടന്നതു കൊണ്ട് ഉറക്കം വരില്ലെന്നാണ് കരുതിയതു… പക്ഷെ നല്ല ഉറക്കം കിട്ടി..

“ചേച്ചി കുറച്ചൂടെ കിടക്കട്ടെ താഴോട്ടു നീങ്ങിയ പുതപ്പെടുത്തു വീണ്ടും തല വഴി മൂടി കൊണ്ട് നന്ദു ചിണുങ്ങി ”

” അതെ സമയം എത്രായിന്നു വെച്ചാ നന്ദൂ

“ചേച്ചീടെ കയ്യിന്റെ ചൂടറിയണോ നിനക്ക് ” പുതപ്പു വലിച്ചു നീക്കി കൊണ്ട് അഭിരാമി പറഞ്ഞു..

ഉറക്കത്തിന്റെ ആലസ്യം കണ്ണുകളെ വിട്ടൊഴിയാതെ.. അവൻ കട്ടിലിൽ എണീറ്റിരുന്നു കണ്ണുകൾ തിരുമ്മി..

മരത്തിന്റെ ഉരുണ്ട തടികൾ കൊണ്ട് ഇഴയിട്ട രണ്ടു പാളി ജനലുകൾ ഉണ്ടായിരുന്നു അവൻറെ മുറിക്കു അതിന്റെ വാതിലുകൾ മരത്തിന്റെ പലക കൊണ്ട് തീർത്തതായിരുന്നു… കിടക്കുമ്പോൾ എറണാകുളത്തു താമസിച്ച ഓർമയിൽ ജനലുകൾ ചേർത്തടച്ചിരുന്നു അത് കൊണ്ട് തന്നെയാണ് 7മണി ആയതു ഹരിനന്ദൻ അറിയാതിരുന്നത്..

ഹരിനന്ദനും ചേച്ചി അഭിരാമിയും കഴിഞ്ഞ ദിവസം ആണ് പാലക്കാടുള്ള ഈ ഗ്രാമത്തിലേക്കു വന്നതു…നന്ദനെക്കാൾ 10 വയസ് മൂത്തതാണ് ചേച്ചി.. അച്ഛൻ നന്ദന്റെ ചെറുപ്പത്തിലേ മരിച്ചതാണ്. ആകെ ഉണ്ടായിരുന്ന അമ്മയും രണ്ടു വർഷം മുന്നേ അവരെ വിട്ടു പിരിഞ്ഞു… അഭിരാമി എറണാകുളത്തു ഒരു സ്കൂളിൽ ടീച്ചർ ആയിരുന്നു.. അമ്മയുടെ വീതമായി കിട്ടിയ വീട്ടിൽ തന്നെ ആയിരുന്നു താമസം.. അഭിരാമിക് പാലക്കാടുള്ള മുതുകുറുശ്ശി എന്ന ഗ്രാമത്തിലെ സ്കൂളിലേക്ക് മാറ്റം കിട്ടിയതു കൊണ്ടാണ് ഇവിടേക്ക് വന്നതു

പാലക്കാട്‌ ടൗണിൽ നിന്നും അധികം ബസ് സർവീസ് ഒന്നുമില്ല ഈ ഗ്രാമത്തിലേക്കു മൂന്നോ നാലോ സർവിസുകൾ മാത്രം….
രണ്ടുവശവും നീണ്ടു പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ ഓരോ കാറ്റിന്റെ അലകളിലും നാണത്തോടെ തലയാട്ടി നിൽക്കുന്ന നെൽ കതിരുകൾ നോക്കെത്താ ദൂരത്തോളം പച്ച വിരിച്ചിരിക്കുന്നു ഉയർത്തി കെട്ടിയ കണ്ടതിന്റെ വരമ്പുകളിൽ നീണ്ട മുടിയഴിച്ചിട്ടിരിക്കുന്ന കരിമ്പനകൾ ബസിലിരിക്കുമ്പോൾ അഭിരാമി അത്ഭുതത്തോടെ കാണുക ആയിരുന്നു സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ആ മനോഹര ദൃശ്യങ്ങൾ… ഒരിക്കൽ പോലും വന്നിട്ടുള്ള സ്ഥലം ആയിരുന്നില്ല.. എങ്കിലും ആദ്യം വന്നപ്പോൾ തന്നെ ഇഷ്ടപ്പെട്ടു… ഈ മുതുകുറുശ്ശി എന്ന ഗ്രാമം..

ജോലി കിട്ടിയിട്ട് ആദ്യായിട്ടായിരുന്നു പുതിയ സ്ഥലത്തേക്കുള്ള മാറ്റം..അത് കൊണ്ട് തന്നെ അതിന്റെ ഒരു പരിഭ്രമം അവൾക്കുണ്ടായിരുന്നു….

സ്കൂളിന് അടുത്തുള്ള സ്റ്റോപ്പിൽ ബസിറങ്ങി… ചെറിയൊരു കവല ആയിരുന്നു അത്… ആസ്പെറ്റോസ് ഷീറ്റ് മേൽക്കൂര ഇട്ട വെയ്റ്റിംഗ് ഷെഡിൽ കമുകിന്റെ തടി കീറി ഇരിക്കാനുള്ള ഇരിപ്പിടം ഉണ്ടാക്കിയിരിക്കുന്നു…മൂന്ന് ചുറ്റിനും മുള കീറി കുത്തി നിർത്തി പനമ്പട്ട കൊണ്ട് മറച്ചിരിക്കുന്നു… അവിടേക്കു അഭിരാമിയും നന്ദുവും കയറി നിന്നു..അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു.. വെയ്റ്റിംഗ് ഷെഡിനോട് ചേർന്നു ഒരു പെട്ടിക്കട ഉണ്ടായിരുന്നു… അത് കൂടാതെ അവിടെ മൂന്നോ നാലോ കടകൾ മാത്രേ അവൾക് കാണാൻ കഴിഞ്ഞുള്ളു..

” ചേച്ചി കണ്ടിട്ട് നമ്മൾ ഇന്ന് തന്നെ മടങ്ങി പോകേണ്ടി വരുമെന്നാ തോന്നണേ.. നിക്കാൻ ഒരു ഹോട്ടൽ പോലും കിട്ടും എന്നു തോന്നണില്ല ”

” നമുക് നോക്കാം നന്ദു എന്തേലും വഴി കാണാണ്ടിരിക്കില്ല ”

” മുഖത്തേക് അടിച്ച വെയിലിന്റെ കാഠിന്യം കൂടിയപ്പോൾ അവൾ ധരിച്ചിരുന്ന സാരിയുടെ മുന്താണി എടുത്ത് തലക്കു മുകളിലേക്കു ഇട്ടു മറച്ചു… പെട്ടി കടയിൽ മൂന്നു നാലു പേർ കൂടി ഇരിപ്പുണ്ടായിരുന്നു… വെയ്റ്റിംഗ് ഷെഡിൽ നിന്നുമിറങ്ങി ആ കടയിലേക്ക് ചെന്നപ്പോൾ അവൾക്കു മനസ്സിലായി അതൊരു ചെറിയ ചായ കട കൂടിയാണെന്ന്…

“ചേട്ടാ രണ്ടു നാരങ്ങാ വെള്ളം ” അവൾ കടയിലെ ചേട്ടനെ നോക്കി പറഞ്ഞു..

ഒച്ച കേട്ടിട്ടു ആവണം അവിടെ ഉണ്ടായിരുന്നവർ അവളെ നോക്കി.. ആരു കണ്ടാലും ഒന്ന് കൂടി നോക്കി പോകുന്ന ഐശ്വര്യം അവൾക്കുണ്ടായിരുന്നു… നിതംബം മറയുന്ന മുടി അവൾ അറ്റം കെട്ടി പിന്നിലോട്ട് ഇട്ടിരുന്നു… വെളുത്ത വട്ട മുഖം ഇടതൂർന്ന കൺപീലികൾ.. എപ്പോളും വിടർന്നു നിൽക്കുന്ന തവിട്ടു കൃഷ്ണമണിയുള്ള മിഴികൾ… അലങ്കാരം എന്നു പറയാൻ ത്രെഡ് ചെയ്യാതിരുന്നിട്ടും നിരയൊത്തു രോമങ്ങൾ വളർന്ന പുരികങ്ങൾക്കിടയിലുള്ള ചെറിയ ചുവന്ന പൊട്ടു… കാതിൽ ചെറിയ രണ്ടു തട്ടുള്ള ജിമിക്കി…പനിനീർ പൂ പോലുള്ള അധരങ്ങൾകിടയിലൂടെ ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത മുല്ല മൊട്ടുകൾ… ഓരോ ചിരിയിലും വിടരുന്ന താമര ദളം പോലെ കവിളിണകൾ… ഇളം നീല കോട്ടൺ സാരിയും അതിനു ചേർന്ന ബ്ലൗസും ആയിരുന്നു അവളുടെ വേഷം.
. വശങ്ങളിൽ നിന്നുള്ള ദൃശ്യം അവളുടെ മാറിടത്തിന്റെയും നിതംബത്തിന്റെയും ഭംഗി എടുത്ത് കാട്ടിയിരുന്നു…ഇളം നീല കോട്ടൺ ബ്ലൗസിനുള്ളിൽ വെളുത്ത ബ്രായുടെ നിഴൽ കാഴ്ച പോലും ആരെയും മോഹിപിയ്ക്കുന്നതായിരുന്നു അണി വയറിന്റെ കാഴ്ചയെ മറയ്ക്കാൻ അവൾ സാരിയുടെ അറ്റം ബ്ലൗസിലേക് കേറ്റി സാരി പിൻ കുത്തിയിരുന്നു…

” ചേട്ടാ ഈ സ്കൂൾ എവിടെ ആയിട്ട് വരും ” നാരങ്ങാ വെള്ളം കുടിച്ച ഗ്ലാസ്‌ തിരിച്ചു കൊടുക്കുമ്പോൾ അഭിരാമി അവിടെയുണ്ടായിരുന്ന ചേട്ടനോട് അന്വേഷിച്ചു..

” നിങ്ങൾ എവിടുന്നാ.. മോളെ ഇവിടെ അങ്ങനെ കണ്ടിട്ടില്ലാലോ..” തലയിലെ വെള്ളി നൂൽ പോലെയുള്ള മുടിയിഴകളിൽ ഒന്ന് തടവി കടക്കാരൻ അന്വേഷിച്ചു

” ഇവിടുത്തെ സ്കൂളിലേക്ക് മാറ്റം കിട്ടി വന്നതാ..ചേട്ടാ ”

” ഓഹ് മോളു ടീച്ചർ ആയിരുന്നോ …അയാളുടെ ചോദ്യത്തിൽ സ്നേഹവും ബഹുമാനവും കലർന്നിരുന്നു ”

” കടയിൽ ബെഞ്ചിൽ അവളെ തന്നെ ശ്രദ്ധിച്ചോണ്ടിരുന്നവരുടെ കണ്ണുകളിലും ബഹുമാനം നിഴലിക്കുന്നത് അവൾ കണ്ടു ”

” അങ്ങനെ ഒരു അനുഭവം അവൾക് ആദ്യമായിരുന്നു… കൊത്തിപ്പറിക്കുന്ന കഴുകൻ കണ്ണുകൾ ആയിരുന്നു അവൾ കണ്ടിരുന്നതൊക്കെയും “”

” ഇതല്ലേ നമ്മുടെ ജയദേവൻ മാഷ് ഇരിക്കുന്നു… സ്കൂളിലെ കണക്കു വാധ്യാരാ.. മോളു മാഷിന്റെ കൂടെ പൊയ്ക്കോ “” അവിടെ ഇരുന്ന ചെറുപ്പക്കാരനെ ചൂണ്ടി കൊണ്ട് കടക്കാരൻ പറഞ്ഞു..

കട യുടെ ഒരു സൈഡിൽ ഓല കൊണ്ട് മറച്ചു കെട്ടിയിരുന്നിടത്തു രണ്ടു നീളൻ ഡെസ്കുകളും അതിനോടനുബന്ധിച്ചു.. രണ്ടു നീളൻ ബെഞ്ചുകളും ഉണ്ടായിരുന്നു..

അതിലൊരു ബെഞ്ചിന്റെ ഒരറ്റത്ത് ഇരുന്നു ചായ ഊതി കുടിക്കുന്ന കട്ടി മീശയും വെട്ടി ഒതുക്കിയ താടിയും പിന്നിലോട്ടു ചീകി വെച്ച ചുരുളൻ മുടിയും ഉള്ള ചെറുപ്പക്കാരന്റെ മുഖത്തേക് അഭിരാമി നോക്കി.. അയാളുടെ ചിരിക് വല്ലാത്തൊരു ഭംഗി ഉണ്ടെന്നവൾക്കു തോന്നി…ഒരിക്കൽ കൂടി നോക്കി പോകുന്ന ഭംഗി…

“”മാഷേ ഒരു മിനിറ്റു ഞാനീ ചായ ഒന്ന് കുടിച്ചോട്ടെ “” വിരൽ ഒന്നുയർത്തി ജയദേവൻ അഭിരാമിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

അഭിരാമി അവർ കുടിച്ച നാരങ്ങാ വെള്ളത്തിന്റെ പൈസ എടുത്ത് നീട്ടിയപ്പോളേക്കും ജയദേവൻ ചായ കുടിച് എഴുന്നേറ്റു വന്നിരുന്നു..

” അതവിടെ വെച്ചേക്കു മാഷേ.. ഞാൻ കൊടുത്തോളം…. അഭിരാമിയെ കൊണ്ട് പൈസ കൊടുക്കാൻ ജയദേവൻ അനുവദിച്ചില്ല “”രാഘവേട്ട എത്രയായി “” ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും ക്യാഷ് എടുത്ത് കൊണ്ട് ജയദേവൻ ചോദിച്ചു..

രാഘവേട്ടൻ പറഞ്ഞ പൈസ ജയദേവൻ എടുത്ത് കൊടുത്തു…

“വാ മാഷേ.. “ജയദേവൻ റോഡ് മുറിച്ചു മുന്നോട്ടു നടന്നു കൊണ്ട് അഭിരാമിയെ വിളിച്ചു.. അപ്പോഴാണ് അഭിരാമിയുടെ കയ്യിൽ ഇരിക്കുന്ന ട്രാവെൽ ബാഗ് അവൻ കണ്ടത്..

“അതിങ്ങു താ മാഷേ ‘” അഭിരാമിയുടെ കയ്യിൽ ഉണ്ടായിരുന്ന ട്രാവെൽ ബാഗ് മേടിക്കാൻ വേണ്ടി ജയദേവൻ കൈ നീട്ടി..

“”അയ്യോ വേണ്ട.. ഞാൻ പിടിച്ചോളാം… നാരങ്ങാ വെള്ളത്തിന്റെ പൈസ ഞാൻ കൊടുത്തേനെ… ചെറിയൊരു മടിയോടെ അഭിരാമി പറഞ്ഞു ”

“അത് സാരമില്ലെടോ അടുത്ത തവണ താൻ കൊടുത്തോളു.. ഇവിടുന്നു കുറച്ചു നടക്കാനുണ്ട് ബാഗ് എടുത്ത് നടക്കാൻ ബുദ്ധിമുട്ട് ആവും അതോണ്ട് താൻ അതിങ്ങു താ ”

ജയദേവൻ അഭിരാമിയുടെ കയ്യിൽ നിന്നും നിർബന്ധ പൂർവ്വം ബാഗ് വാങ്ങി പിടിച്ചു

“ഭാരം ഉണ്ട്‌ കേട്ടോ.. “ബാഗ് കൈ മാറുമ്പോൾ അഭിരാമി ജാള്യതയോടെ പറഞ്ഞു…

“അതൊന്നും സാരമില്ലെടോ ” ജയദേവൻ മറുപടി പറഞ്ഞു

റോഡ് മുറിച്ചു കടന്നു പിന്നീട് ഒരു ചെമ്മൺ പാതയിലൂടെ ആണ് മുന്നോട്ട് നടന്നത്…

“സ്കൂളിനടുത്തേക് ടാറിട്ട റോഡ് ഉണ്ട്‌ കേട്ടോ.. പക്ഷെ ഇതാണ് എളുപ്പം.. മാഷ്ക്ക് ബുദ്ധിമുട്ടില്ലാലോ ”

” മാഷേ എന്റെ പേര് അഭിരാമി… ” നടക്കുന്നതിനിടയിൽ തന്നെ ചിരിച്ചു കൊണ്ട് അവൾ പരിചയപ്പെടുത്തി…

” ഹ ഹ ഞാൻ മാഷേ എന്നു വിളിക്കണൊണ്ട് പറഞ്ഞതാവും ഇല്ലേ ”

” ഹേയ് അത് കുഴപ്പം ഇല്ല.. ”

” ഹ ഇനി മാഷേ വിളിക്കണ്ടല്ലോ എന്നാലും അഭിരാമി വലിയ പേരാണ്… ഞാൻ ചുരുക്കി ആമി എന്നു വിളിക്കുവാ കേട്ടോ… ”

അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു… ഒരുപാടിഷ്ടമുള്ളവർ മാത്രം വിളിക്കുന്ന ആ പേര് കേട്ടപ്പോൾ

” മാഷേ.. സോറി ആമി ഇതാരാ അനിയൻ ആണല്ലേ ” നന്ദു വിനെ ചൂണ്ടി ജയൻ ചോദിച്ചു

” അതെ എങ്ങനെ മനസ്സിലായി ”

“അത് മനസ്സിലാക്കാൻ ഒന്നുമില്ല മുഖത്തു എഴുതി വെച്ചിട്ടുണ്ട്… എന്താ പേര്..? ” ജയൻ നന്ദുവിനോട് ചോദിച്ചു..

” ഹരി നന്ദൻ.. മാഷ് നന്ദൂ എന്നു വിളിച്ച മതി “”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ആഹാ സംസാരിക്കും ഇല്ലേ.. ഞാൻ വിചാരിച്ചു അധികം സംസാരിക്കാത്ത ആളാണെന്നു… ”

” അതിനു മാഷ് ഒരു അവസരം കൊടുക്കണ്ടേ “..അഭിരാമി ചിരിച്ചു കൊണ്ട് പറഞ്ഞു…

” ആഹാ അപ്പോ ബൂർഷ്വാ അല്ല.. നർമ്മ ബോധം ഉണ്ട്‌”… അഭിരാമിയെ നോക്കി ജയദേവൻ പറഞ്ഞു…

” പിന്നെ എന്റെ പേര് ചോദിച്ചില്ലല്ലോ.. ”

” അത് ആ കടയിലെ ചേട്ടൻ പറഞ്ഞല്ലോ.. ജയദേവൻ എന്നല്ലേ “”

” ഹ്മ്മ് “ജയദേവ് ” എല്ലാരും ജയൻ എന്നു വിളിക്കും… ഒരുപാട് സ്നേഹമുള്ളവർ ദേവൻ എന്നും… പിന്നെ ദൈവം സഹായിച്ചു അങ്ങനെ വിളിക്കാൻ ഒരാളെ ഉള്ളു കേട്ടോ… എന്റെ അമ്മ മാത്രം.. ” ചിരിച്ചു കൊണ്ട് ജയൻ അഭിരാമിയുടെ കണ്ണുകളിലേക്കു നോക്കി..

അഭിരാമി ആലോചിക്കുക ആയിരുന്നു എത്ര പെട്ടെന്ന് ആണ് ഒരാളോട് ഇത്രയും അടുപ്പം തോന്നുന്നത്… ഏതോ മുജ്ജന്മ ബന്ധം പോലെ… അല്ലെങ്കിൽ ഒരുപാടു നാളുകളായി പരിചയമുള്ള ഒരു നല്ല സുഹൃത്തിനെ പോലെ… അത്ര ഹൃദ്യമായ പെരുമാറ്റവും… സംഭാഷണവും

നമ്മൾ എത്തി കേട്ടോ…

സ്കൂളിന് മുന്നിലെ ഗേറ്റിൽ എത്തിയിരുന്നു അപ്പോളേക്കും…

“പഴയ സ്കൂൾ ആണ് LP വിഭാഗവും HS വിഭാഗവും ഇപ്പോളും പഴയ കെട്ടിടത്തിലാണ്… ഹയർ സെക്കന്ററി അനുവദിച്ചപ്പോൾ പുതിയ ബിൽഡിംഗ്‌ കെട്ടി.. ആ കൂടെ കെട്ടിയതാണ് ഈ ചുറ്റുമതിൽ….”” മഞ്ഞ പെയിന്റ് അടിച്ചിരിക്കുന്ന ചുറ്റുമതിൽ ചൂണ്ടി ജയദേവൻ പറഞ്ഞു…

“”ഇതാണ് ഞങ്ങടെ കുഞ്ഞു സ്വർഗം… ഇനി മുതൽ ആമിയുടെയും…”” ജയദേവന്റെ വാക്കുകൾ കേട്ടു അഭിരാമി പുഞ്ചിരിച്ചു…. ഗേറ്റു കടന്നു ചെല്ലുമ്പോൾ തന്നെ കാണുന്നത് ഒരു കിണറാണ്.. അതിനടുത്തു പൊക്കി കെട്ടിയിരിക്കുന്ന ഒരു ടാങ്ക്… കുറച്ചു മാറി ഒരു നെല്ലിമരം അതിനു ചുറ്റും ഇരിക്കാൻ പാകത്തിൽ കല്ല് കൊണ്ട് കെട്ടിയിരിക്കുന്നു അവിടെ കുറച്ചു ആൺ കുട്ടികളും പെൺകുട്ടികളും കൂട്ടം കൂടി നില്പുണ്ട്…കുറച്ചു മാറി ഒരു ബിൽഡിംഗ്‌ കണ്ടു ടോയ്ലറ്റ് ആയിരിക്കണം.. പുറത്തു മുഴുവൻ കല്ലുകൾ കൊണ്ടോ കരിക്കട്ട കൊണ്ടോ ഒക്കെ എഴുതിയിരിക്കുന്നു..”അത് കുട്ടികളുടെ ലൗവേഴ്സ് കോർണർ ആണ് ട്ടൊ ആമി ടീച്ചറെ ” നെല്ലിമരത്തിനു അടുത്തേക് നോക്കുന്ന കണ്ട അഭിരാമിയോട് ജയദേവൻ പറഞ്ഞു

” ആഹാ ഇവിടെ അതിനൊക്കെ സ്ഥലം ഉണ്ടല്ലേ ” ഹരിനന്ദൻ ചോദിച്ചു..

” ഹ ഹ കണ്ടോ ആമി ടീച്ചറെ.. അനിയനു ആദ്യം അറിയേണ്ടത് അതാ… ”

” ങേ ഇതിപ്പോ വാദി പ്രതി ആയല്ലോ.. മാഷ് പറഞ്ഞ കൊണ്ടല്ലേ ഞാൻ ചോദിച്ചത് അല്ലേ ചേച്ചി ” നന്ദൻ അഭിരാമിയുടെ മുഖത്തേക് നോക്കി ചോദിച്ചു.

” മാഷും കണക്കാ അനിയനും കണക്കാ ” അഭിരാമിയുടെ മറുപടിയിൽ ജയദേവനും നന്ദനും .. മുഖത്തോടു മുഖം നോക്കി ചിരിച്ചു..

അഭിരാമി സ്കൂളിന് ചുറ്റും നോക്കുക ആയിരുന്നു…

സ്കൂളിന്റെ മുറ്റത്തായി പടർന്നു നിൽക്കുന്ന വലിയ മാവ് കണ്ടു..

” അത് നാട്ടു മാവാണ്.. മുത്തശ്ശി മാവ് ന്നു പറയാം.. ദാ ആ നിക്കുന്ന ചെറിയ മാവ് കിളിച്ചുണ്ടൻ മാവാണ് ” അഭിരാമി നോക്കുന്നത് കണ്ട ജയൻ പറഞ്ഞു കൊടുത്തു…

“നല്ല അറ്റ്മൊസ്ഫിയർ… ഇനി കുട്ടികൾ എങ്ങനെ ആണാവോ ” അഭിരാമിയുടെ ആത്മഗതം കുറച്ചു ഉറക്കെ ആയി പോയിരുന്നു..

” ഹേയ് പേടിക്കണ്ട മാഷേ.. കുട്ടികൾ ഒക്കെ എന്നെ പോലെ പാവങ്ങൾ ആണ് ” ജയദേവൻ മറുപടി പറഞ്ഞു..

” അത് കേട്ട അഭിരാമി ജയദേവനെ ഒന്ന് നോക്കി തലയാട്ടി.. ങ്ങും ആ പ്രതീക്ഷയും പോയി കിട്ടി. ”

ജയദേവൻ അഭിരാമിയുടെ മുഖത്തെ ചിരിയിലേക് മിഴിനട്ടു… ടൗണിൽ നിന്നും വന്നതാണെങ്കിലും അവിടെ ജീവിച്ചതിന്റെ ജാടയൊന്നുമില്ലാത്ത ഗ്രാമീണതയുടെ ശ്രീത്വം വിളങ്ങുന്ന ലാവണ്യവതി … പാകതയുള്ള… ചുവന്ന പവിഴാധരങ്ങളും ഇടതീർന്ന പീലിയുള്ള പേടമാൻ മിഴികളും ഒള്ള ആ മുഖം അവൻറെ മനസ്സിൽ കയറി പറ്റിയിരുന്നു..

ഹെഡ്മിസ്ട്രസ് ഒരു പ്രായം ആയ സ്ത്രീ ആയിരുന്നു… അവരെ കണ്ടപ്പോൾ അഭിരാമിക് അമ്മയെ ആണ് ഓർമ വന്നതു…

” അമ്മേ ഇതു പുതിയ ടീച്ചർ ആണ് ആമി.. സോറി അഭിരാമി ”

HM ന്റെ ക്യാബിനിലേക് അഭിരാമിയുടെ കൂടെ ജയദേവനും കയറി ഇരുന്നു..

അമ്മ എന്നു വിളിക്കുന്നത്‌ കേട്ടു അഭിരാമി സംശയത്തോടെ ജയദേവനെ നോക്കി…

“മോളെ അവനെന്റെ മോനെ പോലെയാ… അവൻ ജോയിൻ ചെയ്തപ്പോൾ തൊട്ടു അങ്ങനെയാ വിളിക്കാറ് ”

” മോളും അവൻറെ വായിൽ തന്നെ ചെന്നു ചാടി അല്ലേ…? മോൾക്ക് എന്തെങ്കിലും പറയാനുള്ള അവസരം തന്നോ ഈ ചെക്കൻ “.. HM ചിരിച്ചു കൊണ്ട് അന്വേഷിച്ചു…

” ഞങ്ങൾ നല്ല കമ്പനി ആയി അമ്മേ.. ശോ.. അല്ല മിസ്സേ… അബദ്ധം പിണഞ്ഞ പോലെ അവൾ ചുണ്ടു കടിച്ചു ”

“” ഹ ഹ.. അതിനെന്താ മോളും അമ്മേന്നു തന്നെ വിളിച്ചോ… എനിക്ക് ഇവിടെ രണ്ടു കുട്ടികൾ ആവുമല്ലോ ” ചിരിച്ചു കൊണ്ട് അവർ പറഞ്ഞു..

നന്ദുവിന്റെ അഡ്മിഷൻ കാര്യത്തിലും വല്ല്യ തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. സെര്ടിഫിക്കറ്റുകളും ടിസി യും ഒക്കെ കൊണ്ട് വന്നിരുന്നു… ജോയിൻ ചെയ്യുന്നതിന് മുന്നേ തന്നെ ആ കാര്യങ്ങൾ ഒക്കെ വിളിച്ചു അന്വേഷിച്ചിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ കാര്യങ്ങൾ നടന്നു… നന്ദുവിനെ സയൻസ് ബാച്ചിൽ കൊണ്ടിരുത്തിയതിനു ശേഷം ആണ് സ്റ്റാഫ്‌ റൂമിലേക്കു നടന്നത്

സ്റ്റാഫ്‌ റൂം കാണിച്ചു കൊടുക്കാൻ കൂടെ വന്നതു ജയദേവൻ തന്നെ ആയിരുന്നു…

മാഷേ ഇവിടെ എവിടെയെങ്കിലും വാടകയ്ക്ക് ഒരു വീട് കിട്ടുവോ.. സ്റ്റാഫ്‌ റൂമിലേക്കു നടക്കുന്നതിനിടയിൽ അഭിരാമി ചോദിച്ചു…

“”രണ്ടാൾക് നിക്കണ്ടേ.. “”

“”വേണം ചെറിയ വീടോ കോർട്ടേഴ്‌സോ അങ്ങനെ എന്തെങ്കിലും മതി.. “”

“”ഹരിത ടീച്ചർ ഇവിടെ അടുത്തൊരു വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയിട്ട് നിക്കുക ആണ്.. പക്ഷെ അവിടെ ഒരു റൂം മാത്രേ ഉള്ളു.. ഒറ്റക് ആയിരുന്നേൽ ഷെയർ ചെയ്യാരുന്നു…ഇതിപ്പോ രണ്ടാളില്ലേ… പിന്നെ മായ മിസ്സ്‌ ഉണ്ട്‌… വേണ്ട അതു തനിക്കു ശെരിയാവില്ല “””എന്തോ ആലോചിച്ചു കൊണ്ടു ജയൻ പറഞ്ഞു..

“”ഞാൻ ഒന്ന് അന്വേഷിക്കട്ടെ… എന്നിട്ട് പറയാം.. “””

“”എന്തായാലും ഉച്ചക്ക് പറയണേ ഇല്ലേൽ ഞങ്ങള്ക്ക് തിരിച്ചു പോണേൽ ബുദ്ധിമുട്ട് ആകും.. “”‘

“””അതൊന്നും പേടിക്കേണ്ടെടോ… വീട് കിട്ടുന്നത് വരെ താമസിക്കാൻ ഉള്ള സൗകര്യം ഒക്കെ ഞാൻ ചെയ്തു തരാം.. “”

അപ്പോളേക്കും അവർ സ്റ്റാഫ്‌ റൂമിൽ എത്തിയിരുന്നു.. ജയദേവൻ തന്നെ അഭിരാമിയെ എല്ലാവർക്കും പരിചയപ്പെടുത്തി…

” ജയൻ മാഷിന് അഭിരാമിയെ നേരത്തെ പരിജയം ഉണ്ടോ ” പ്ലസ്ടു വിലെ ഫിസിക്സ്‌ എടുക്കുന്ന രൂപേഷ് മാഷ് ചോദിച്ചു.

” ഹ്മ്മ് ഉണ്ട്‌… ഒരു ഒരു മണിക്കൂർ മുൻപത്തെ പരിജയം.. ” ചിരിച്ചു കൊണ്ട് ജയദേവൻ പറഞ്ഞു..

കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ സ്റാഫിനിടയിൽ അഭിരാമി ഒരു താരം ആയി മാറിയിരുന്നു… ഹൃദ്യമായ പെരുമാറ്റം കൊണ്ട് അവൾ എല്ലാവരുടെയും അഭിയായി മാറിയിരുന്നു..

” ആമി വാ ഒരു കൂട്ടം കാണിച്ചു തരാം… ഉച്ചക്കുള്ള വിശ്രമ വേളയിൽ ആണ് ജയൻ ആമിയെ വിളിച്ചത് ”

” അതെന്താ ജയൻ മാഷേ ആ കൂട്ടം ഞങ്ങൾക്ക് കാണിച്ചു തരില്ലേ.. ” ഇംഗ്ലീഷ് ടീച്ചറായ ഹരിതയുടേത് ആയിരുന്നു ആ ചോദ്യം…

” ഹരിത ടീച്ചറും പോന്നോളൂ വെറുതെ ആ ഫോണിൽ ഞൊണ്ടി കളിചോണ്ടിരിക്കുവല്ലേ ”

” അയ്യോ ഞാനില്ലേ.. ഞാൻ വെറുതെ എന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നത് ” അത് കേട്ടു അഭിരാമി ജാള്യതയോടെ ജയദേവനെ നോക്കി..

” അഭി ടീച്ചറെ അതിന്റെ നാക്കിനു ബെല്ലും ബ്രെകും ഒന്നുമില്ല…നിങ്ങളു പോയിട്ട് വാ ” രൂപേഷ് മാഷ് പറഞ്ഞു..

” അഭി ടീച്ചറെ ഞാൻ ചുമ്മാതെ പറഞ്ഞതാ…എന്റെ കെട്ടിയോൻ വിളിക്കുന്ന സമയം ആണേ അതാ ഞാൻ വരാത്തത്… ടീച്ചർ ധൈര്യമായിട്ടു പൊയ്ക്കോ.. ജയദേവൻ സന്യസിക്കാൻ പോകാൻ തീരുമാനിച്ചത് ആണ് അതോണ്ട് ഞങ്ങള്ക്ക് ആകെ വിശ്വാസം ഉള്ള മാഷാണ് ജയൻ… അല്ലേ മായേ ”

” അപ്പോഴാണ് അഭിരാമി മായ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കിയത്… ജയൻ അഭിരാമിയെ വിളിക്കുന്നത്‌ കേട്ടു പരിഭവത്തോടെ ഇരിക്കുന്ന മായയെ അവൾ കണ്ടു ”

” എന്നാ മായ മിസ്സ്‌ കൂടെ വാ.. ” അഭിരാമി മായ മിസ്സിനെ വിളിച്ചു..

” ഓഹ് ഞാനില്ല എനിക്ക് എക്സാം ഇടാൻ ക്വസ്ടിയൻസ് തയ്യാറാക്കണം നിങ്ങൾ പോയിട്ട് വാ ” ഒരൊഴുക്കൻ മട്ടിൽ മായ പറഞ്ഞു…

അഭിരാമി മടിയോടെ ജയദേവന്റെ കൂടെ നടന്നു… ജയദേവൻ പോയത് സ്കൂളിന്റെ പുറകു ഭാഗത്തേക്ക്‌ ആണ്..

അഭിരാമിയെ അത്ഭുത പെടുത്തുന്ന കാഴ്ച ആയിരുന്നു അവിടെ ഉണ്ടായിരുന്നത്…സ്കൂളിന് പുറകിലായി വലിയൊരു ആമ്പൽ കുളം… അതിനു പുറകിലായി സ്കൂളിന്റെ തന്നെ ഗ്രൗണ്ട്… അതിനും പുറകിലായി നീണ്ടു പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ..

ആമ്പൽ കുളത്തിൽ നിറയെ നീലയും വെള്ളയും ഇട കലർന്ന ആമ്പൽ പൂക്കൾ ഉണ്ടായിരുന്നു…രാത്രിയിൽ വിടർന്ന ആമ്പലുകൾ ചെറുതായി വീശുന്ന കാറ്റിൽ പതിയെ തലയാട്ടി നിന്നു…

” എന്ത് രസാല്ലേ കാണാൻ… ” അവൾ പറഞ്ഞു..

” അതല്ലേ ഞാൻ കൂട്ടി കൊണ്ട് വന്നേ “”…

ജയദേവൻ അഭിരാമിയെ തന്നെ നോക്കി നിന്നു.. അത്ഭുതത്താൽ വിടർന്ന അവളുടെ കണ്ണുകൾ അവളുടെ അഴകിനെ വര്ധിപ്പിക്കുന്നതായിരുന്നു…

” മാഷിന് ഇഷ്ടാണോ ആമ്പലുകൾ… ” അഭിരാമി ചോദിച്ചു..

” എനിക്കിഷ്ടം താമര ആണ് “..

” അതെന്താ ” കൊച്ചു കുട്ടികളുടെ കൗതുകത്തോടെ അഭിരാമി ചോദിച്ചു…

“ആമ്പൽ കാത്തിരിക്കുന്നത് പൗർണമിയെ അല്ലേ … എനിക്കിഷ്ടം സൂര്യനെ കാത്തിരിക്കുന്ന താമരയോടാണ് ”

” ഹ ഹ കവികൾ കേട്ടാൽ ഓടിക്കും… പുതിയ ഇന്റെർപ്രെറ്റേഷൻ കേട്ടാൽ “” ചുണ്ടിലൂറിയ ചിരിയോടെ അഭിരാമി പറഞ്ഞു…

“ആമിക് ഇഷ്ട്ടം ആണൊ ആമ്പലുകൾ…”

“”ഹ്മ്മ് ഒരെ ഒരു പൗര്ണമിയെ കാത്തു നിൽക്കുന്ന ആമ്പൽ പൂവിനെ ഇഷ്ടപെടാതിരിക്കാൻ പറ്റുവോ മാഷേ “”

“” ഹ ഹ… മലയാളം ആണല്ലോ ഐച്ഛികം ല്ലേ… ഞാൻ മറന്നു പോയി “”

“എനിക്കൊരു പൂ പറിച്ചു തരുവോ… ” നിഷ്കളങ്കതയോടെ അവൾ ചോദിച്ചു..

” ഓഹ് അതിനെന്താ ”

അവൾ നോക്കുമ്പോളേക്കും അവൻ ഉടുത്തിരുന്ന വെള്ള മുണ്ട് മടക്കി കുത്തി ആ കുളത്തിന്റെ പടവുകൾ മെല്ലെ ഇറങ്ങി…

” വഴുക്കൽ ഉണ്ടാകും മാഷേ നോക്കണേ ” ഇറങ്ങി പോകുന്ന ജയദേവനെ നോക്കി അഭിരാമി മുന്നറിയിപ്പ് കൊടുത്തു…

ജയദേവൻ മുട്ടറ്റം വെള്ളത്തിൽ ഇറങ്ങി കൈ നീട്ടി….ഏന്തി വലിഞ്ഞു നിന്നപ്പോൾ പൂവിന്റെ തണ്ടിൽ കയ്യെത്തി.. അവൻ രണ്ടു പൂക്കൾ ഇറുത്തു…തിരിഞ്ഞു കയറാൻ ഒരുങ്ങുമ്പോൾ ആണ് പിന്നിലേക്ക് ഒന്ന് ആഞ്ഞു വീഴാൻ പോയത്…

“അയ്യോ.. അഭിരാമി പടവുകൾ ഓടി ഇറങ്ങി ജയദേവന്റെ അരികിലേക്കു എത്തി.. ”

“ഹേയ് വീണൊന്നുമില്ല.. ” ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഹ്മ്മ് വീണിരുന്നേൽ നല്ല ചേലായേനെ… ” അഭിരാമി ആ രംഗം മനക്കണ്ണിൽ കണ്ട എന്നവണ്ണം പറഞ്ഞു….

അത് ശെരിയാ… നല്ല രസായേനെ…..ജയദേവനും അത് ഓർത്തിട്ടെന്നവണ്ണം ചിരിച്ചു…

ഒന്ന് കൈ തരുവോ… ജയദേവൻ കുളത്തിൽ നിന്നു കൈ നീട്ടി കൊണ്ട് ചോദിച്ചു..

അവനു പിടിച്ച് കയറാൻ അഭിരാമി തന്റെ വലം കൈ നീട്ടി കൊടുത്തു…

നീണ്ടു വന്ന അഭിരാമിയുടെ കയ്യിലേക് ജയദേവൻ നോക്കി… വെളുത്ത കൈ തണ്ടയിൽ ബ്രൗൺ കളർ സ്ട്രാപ്പ് ഉള്ള വാച്ച് കെട്ടിയിരുന്നു…ലൈറ്റ് ഗോൾഡൻ കളർ നെയിൽ പോളിഷ്..ഇട്ട.. മാനിക്യുർ ചെയ്തു മനോഹരമാക്കിയ പോലുള്ള കൈ വിരലുകൾ… അവൻ ആ കയ്യിലേക് അവൻറെ കൈകൾ ചേർത്തു…

” അയ്യോ മാഷേ എന്നെ വലിച്ചു കുളത്തിൽ ഇടല്ലേ.. “അവനെ മുകളിലോട്ടു കയറാൻ സഹായിക്കുമ്പോൾ അവൾ പറഞ്ഞു..

“കുളത്തിൽ നിന്നും മുകളിലേക്കു കയറിയിട്ടും ആമ്പൽ പൂവിന്റെ ദളങ്ങളെക്കാൾ മൃദുലതയുള്ള ആ വിരലുകൾ അവനു അവൻറെ കയ്യിൽ നിന്നും മോചിപ്പിക്കാൻ തോന്നിയില്ല… ”

” പൂ താ മാഷേ… ” അവളുടെ ശബ്ദം കേട്ടപ്പോൾ ആണ് അവൻ കൈ വിട്ടതു..

“കയ്യിൽ കിട്ടിയ ആമ്പൽ അവൾ കവിളിനോട് ചേർത്തു… നല്ല സോഫ്റ്റ്‌ ആണ് കേട്ടോ മാഷേ.. ആമ്പൽ പൂവിന്റെ ദളങ്ങൾ കവിളിനോട് ചേർത്തു കൊണ്ട് അവൾ പറഞ്ഞു ”

” ഹ്മ്മ് ആ പൂവിനു പറയാൻ സാധിക്കുമായിരുന്നെങ്കിൽ ഇതു തന്നെ ആ പൂവും പറഞ്ഞേനെ “.. അവളുടെ കവിളുകളിലേക് നോക്കി ജയൻ പറഞ്ഞു…

” ഹ ഹ… ഞാൻ കണ്ടിട്ടുള്ള കണക്കു മാഷുമ്മാരൊക്കെ… കടുവകൾ ആയിരുന്നു… ”

” അതെന്താ കടുവകൾ ”

” എ പ്ലസ് ബി ഓൾ സ്‌ക്വയർ ഈക്വൽ ടു.. തിലകനെ അനുകരിച്ചു അഭിരാമി പറഞ്ഞു ”

“ഓഹ് അങ്ങനെ… ”

” കവി ഹൃദയം ഉള്ള കണക്കു മാഷ് “… അവളുടെ ചിരി അവൻറെ ഹൃദയത്തിൽ മഞ്ഞു തുള്ളി യായി പെയ്തു കൊണ്ടിരുന്നു..

കാറ്റടിച്ചു മാറിയ സാരി ഇടത്തെ മുലയുടെ മുകളിലേക്കു പിടിച്ചിടുമ്പോൾ അറിയാതെ ജയന്റെ നോട്ടം അവിടേക്കു എത്തി.. തുടിച്ചുയർന്നു നിൽക്കുന്ന മുലയുടെ മുഴുപ്പും താഴെ.. ചന്ദ്രകല പോലെ അവളുടെ ചന്ദന നിറമാർന്ന അണിവയറും സ്വർണ നിറമാർന്ന നനുത്ത രോമ രാജികളും … പെട്ടെന്നവൻ ദൃഷ്ടി മാറ്റി..

പോയാലോ മാഷേ.. അഭിരാമി പറഞ്ഞു… അവിടവിടെയായി നിന്ന കുട്ടികൾ അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

“പിള്ളേരൊക്കെ ശ്രദ്ധിക്കുന്നുണ്ട്.. ” ജയൻ അഭിരാമിയെ നോക്കി പറഞ്ഞു…

“ദ്രൗപതിക്കു വേണ്ടി കല്യാണസൗഗന്ധികം തേടി പോയ ഭീമ സേനന്റെ കഥ പറയേണ്ട പിള്ളേര് നാളെ ആമി ടീച്ചർക്ക്‌ വേണ്ടി ആമ്പല് പറിക്കാൻ പോയ ജയദേവൻ മാഷിന്റെ കഥ പാടി നടക്കും കേട്ടോ…” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഭീമസേനൻ കല്യാണ സൗഗന്ധികം തേടി പോയത് ദ്രൗപതിയോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ പുറത്താണ്… ” ജയൻ അഭിരാമിയെ നോക്കി പറഞ്ഞു..

“പക്ഷെ ദ്രൗപതിക്കു പ്രണയം അര്ജുനനോട് ആയിരുന്നു… “ചിരിച്ചു കൊണ്ട് അഭിരാമിയും മറുപടി പറഞ്ഞു..

“അല്ലേലും പെണ്ണുങ്ങൾ തേപ്പിസ്റ്റുകൾ ആണല്ലോ… ”

“”ഒരുപാട് അനുഭവം ഉണ്ടെന്നു തോന്നുന്നല്ലോ… “” അഭിരാമി ചിരിച്ചു കൊണ്ടു ചോദിച്ചു

“”ഹേയ് അനുഭവം ഒന്നുമില്ല… കഥകളിലും പിന്നെ ചുറ്റുപാടും കേൾക്കുന്നതും “”

“”പക്ഷെ കഥയല്ല ജീവിതം… “” അഭിരാമി സമർത്ഥിച്ചു

“”ഹ ഹ അതൊരു ടീവി പ്രോഗ്രാം അല്ലേ.. എന്താ കാണാറുണ്ടോ…? “”

“”ചാനെൽ റേറ്റിംഗിന് വേണ്ടി ദുഃഖങ്ങൾ വിറ്റു കാശാക്കുന്നവരോട് സഹതാപം മാത്രം മാഷേ.. ആവശ്യത്തിലേറെ ദുഃഖം ജീവിതത്തിലുണ്ട്… അത് കൂടാതെ ഇനി പ്രോഗ്രാം കണ്ടു കൂടി കരയണോ…””

“”ഓഹ് അത് ചോദിക്കാൻ വിട്ടു പോയി ആരൊക്കെയുണ്ട് വീട്ടിൽ “”ജയദേവൻ അഭിരമിയോട് അന്വേഷിച്ചു..

“”ഞാനും അനിയനും മാത്രം.. അച്ഛൻ എനിക്ക് 12 വയസ്സുള്ളപ്പോളാണ് മരിച്ചത് അമ്മ രണ്ടു വർഷം മുൻപും.. മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.. “”

“”എന്റെ വീട്ടിൽ ഞാനും അമ്മയും മാത്രം.. പിന്നെ കുറെ പശുക്കളും.. “”

“”പറയാൻ വിട്ടു പോയി ഒരു വീട് റെഡി ആയിട്ടുണ്ട് കുറച്ചു നാളായിട്ടു ആരും താമസിക്കുന്നില്ല പഴയ വീടാണ്.. എന്റെ വീടിനടുത്തു തന്നെയാ.. “”

“”എത്രയാകും റെന്റ്.. “”

“റെന്റ് ഒന്നും കാര്യാക്കണ്ട ആമിക് ഇഷ്ടമുള്ളത് കൊടുത്താൽ മതി.. ”

“അയ്യോ അതെന്താ”

” എന്റെ ഒരു കൂട്ടുകാരന്റെയ അവർക്ക് വേറെ വീടുണ്ട് ഇവിടെ നല്ല ഫാമിലി ആരെങ്കിലും വന്നാൽ കൊടുത്തോളാൻ പറഞ്ഞതാ.. വീട് ആരും ഉപയോഗിക്കാതെ കിടന്നാൽ നശിച്ചു പോകും.. പിന്നെ ഈ ബംഗാളികൾക് കൊടുത്താൽ വീടൊരു വകയാക്കും…ആമി നേരത്തെ ചോദിച്ചപ്പോ ഞാൻ ആ കാര്യം മറന്നു പോയിരുന്നു…പിന്നെ നമ്മുടെ ബ്രോക്കെർ രാമേട്ടനെ വിളിച്ചു ചോദിച്ചപ്പോ പുള്ളി ഇങ്ങോട്ട് പറഞ്ഞപ്പോള ഞാനീ കാര്യം ഓർത്തത്‌…. ”

“ഇവിടുന്നു കുറെ ദൂരം ഉണ്ടോ..? ആ വീട്ടിലേക്കു ”

” ഹേയ് ഒരു പത്തു മിനിറ്റു.. ഉള്ളൂ.. ഇന്നിനി ക്ലാസ്സ്‌ ഇല്ലല്ലോ….വീടൊക്കെ ഒന്ന് വൃത്തിയാക്കേണ്ടി വരും കുറച്ചു നാളായി ഉപയോഗിക്കാത്തത് കൊണ്ട് മാറാലയൊക്കെ പിടിച്ചിട്ടുണ്ടാകും.. ഞാൻ രണ്ടാളെ കിട്ടുവോ എന്നു നോക്കാം വൃത്തിയാക്കാൻ ”

“”ഹേയ് വേണ്ട മാഷേ ഞാനും നന്ദുവും ഉണ്ടല്ലോ ഞങ്ങൾ വൃത്തിയാക്കിക്കോളാം.. “””

“”എന്നാ പിന്നെ ഞാനും കൂടാം…, ”

“”ഞങ്ങൾ ഒരു ബുദ്ധിമുട്ട് ആയല്ലേ… “”

“”ഹ ഹ എന്ത് ബുദ്ധിമുട്ട്…? “”

ഉച്ച കഴിഞ്ഞു ക്ലാസ് ഇല്ലാതിരുന്നതു കൊണ്ട് അഭിരാമി ഹെഡ് മിസ്ട്രെസ്സിനോട്‌ പറഞ്ഞിട്ട് നന്ദുവിനെയും കൂട്ടി ജയദേവൻ മാഷ് പറഞ്ഞ വീട്ടിലേക് പോയി അവൻ തന്നെയാണ് ഒരു ഓട്ടോ വിളിച്ചു കൊടുത്തത് .. ജയദേവന് ബുള്ളറ്റ് ഉണ്ടായിരുന്നു..അതിനു പിന്നിലായി ഓട്ടോ ആ വീട്ടിലേക്കു നീങ്ങി…

പാടത്തിനു നടുവിലൂടെ തന്നെ ആയിരുന്നു വീണ്ടും യാത്ര.. കണ്ടതിനു നടുവിൽ ഉയർത്തി നിർമ്മിച്ചിരിക്കുന്ന ചെമ്മൺ പാത… ചെറിയൊരു പുഴയുടെ മീതെ കൂടുള്ള പാലത്തിൽ കൂടെ കടന്നു ചെന്നു നിന്നത് ചെങ്കല്ലുകൾ അടുക്കി ഉണ്ടാക്കിയ ഒരു കയ്യാലയുടെ അരികിൽ ആയിരുന്നു..

മുന്നിൽ നിർത്തിയ ബുള്ളറ്റിൽ നിന്നും ജയദേവൻ ഇറങ്ങി വന്നു..

“വാ ഇറങ്ങി വന്നോളൂ… ഇതന്നെയാണ് സ്ഥലം…” അഭിരാമി ഓട്ടോക്കാരന്റെ പൈസ കൊടുക്കുമ്പോളെക്കും അവൻ ബാഗ് തൂക്കി എടുത്തിരുന്നു..

കയ്യാലയിൽ ഒതുക്കി കെട്ടിയിരിക്കുന്ന ചെങ്കൽ പടവുകളിലൂടെ കേറി ചെന്നാൽ എത്തുന്നത് കളം അടിച്ചുറപ്പിച്ചു ചാണകം മെഴുകിയ…ചെറുതായി പായല് പിടിച്ച് തുടങ്ങിയ മുറ്റത്തേക്കു ആയിരുന്നു

വരാന്തയുടെ മുന്നിലായി ഉണ്ടായിരുന്ന ഉരുളൻ തൂണുകളും സിമെന്റ് തേക്കാതെ ചെങ്കല്ല് കൊണ്ട് നിർമിച്ച ഭിത്തിയും..ഓടിട്ട മേൽക്കൂരയും വീടിനു പഴമയുടെ പ്രൗഢി നല്കുന്നുണ്ടായിരുന്നു… മുറ്റത്തെ തുളസിത്തറയിൽ നിറയെ ഇലകളുമായി ഒരു കൃഷ്ണ തുളസി ഉണ്ടായിരുന്നു…

“കീ ആരുടെ കയ്യിലാ മാഷേ..,

“അതിവിടെ തന്നെ ഉണ്ട്‌”” ജയദേവൻ വീടിന്റെ ഒരു മൂലയിലേക് നടന്നു.. അഭിരാമി നോക്കുമ്പോൾ വീടിന്റെ മെയിൻ സ്വിച്ച് ഉറപ്പിചിരിക്കുന്ന ഭിത്തിയുടെ മുകളിൽ കയ്യെത്തിച്ചു ഒരു കൂട്ടം താക്കോൽ എടുത്ത് കൊണ്ട് വന്നു…

രണ്ടു മണിക്കൂർ ശ്രമ ഫലം ആയി വീട് മുഴുവൻ വൃത്തിയാക്കി എടുതു… “” ഇനി ഞാൻ പോട്ടെ ആമി ടീച്ചറെ..”” ജയദേവൻ പോകാൻ തയ്യാർ എടുതു..

“”ഒരുപാടു നന്ദി ഉണ്ട്‌ മാഷേ… മാഷ് ഇല്ലായിരുന്നേൽ.. ഞാൻ ചുറ്റി പോയേനെ.. “”

“”എന്തേലും ആവശ്യം ഉണ്ടേൽ ദാ അതാണ് വീട് കേട്ടോ… “””കുറച്ചു ദൂരെ ആയി കാണുന്ന ഒറ്റ നില കോൺക്രീറ്റ് വീട്ടിലേക്കു കൈ ചൂണ്ടി അവൻ പറഞ്ഞു..

“””മാഷിന്റെ മൊബൈൽ നമ്പർ ഒന്ന് തന്നേക്ക് എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാല്ലോ… “””ജയദേവൻ പടിയിറങ്ങുമ്പോൾ പെട്ടെന്ന് ഓർത്തിട്ടെന്നവണ്ണം അവൾ ആവശ്യ പെട്ടു…

“”ദാ നോട്ട് ചെയ്തോളു””” അവൻ നമ്പർ പറഞ്ഞു കൊടുത്തു… “”ആവശ്യമുണ്ടേൽ വിളിക്കണം ട്ടൊ.. “”

“”ഒരു സംശയവും വേണ്ട തീർച്ചയായും വിളിച്ചിരിക്കും…””അഭിരാമി ചിരിച്ചു കൊണ്ട് പറഞ്ഞു…

പടവുകൾ ഇറങ്ങി പോകുന്ന ജയദേവനെയും നോക്കി അഭിരാമി നിന്നു… അവൻ തന്റെ നമ്പർ ചോദിച്ചില്ലല്ലോ എന്നവൾ ഓർത്തു.. പരിചയപെട്ടാൽ ആദ്യം തന്നെ മൊബൈൽ നമ്പർ ചോദിക്കുന്നവരെ ആയിരുന്നു കണ്ടതൊക്കെയും…. ഇനി ഈ സഹായങ്ങൾ ഒക്കെ എന്തെങ്കിലും മനസ്സിൽ ഉദ്ദേശിച്ചിട്ടോ പ്രതീക്ഷിചിട്ടോ മറ്റോ ആവുമോ.. അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു.. ഹേയ് ആവില്ല.. അനാവശ്യമായ ഒരു നോട്ടം പോലും ഉണ്ടായില്ല മാഷിന്റെ ഭാഗത്തു നിന്നു….അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു…

(തുടരും )

നന്ദി : വായനക്കാരോട്.. കഥകൾ പബ്ലിഷ് ചെയ്യുന്ന കുട്ടൻ ഡോക്ടറോട് ..പിന്നേ ജ്യേഷ്ഠ സ്ഥാനീയർ ആയ ഹർഷൻ, ഭീം ചേട്ടൻ, പാപ്പി ചേട്ടൻ ( fanfiction ),രാജ് അണ്ണൻ എല്ലാ കഥകൾക്കും പ്രോത്സാഹനം ആയി എത്താറുള്ള സ്മിത, ആൽബി, മന്ദൻരാജ രാജ നുണയൻ, സാഗർ കോട്ടപ്പുറം ,അപരാജിതൻ കൂട്ടായ്മ, mj, മാലാഖയുടെ കൂട്ടുകാരൻ, നീൽ, tonystark, sameera, രുദ്രൻ, bobz, kovalan, anu, vettakaran, kannan,ജോസഫേട്ടൻ, തുടങ്ങി ഒരുപാട് പേരുണ്ട്.. പേരെടുത്തു പറയാൻ തുടങ്ങിയാൽ തീരില്ല എന്നറിയാം.. എനിക്ക് ഓരോ കഥയും എഴുതാനുള്ള പ്രചോദനം തരുന്ന മുഖമില്ലാത്ത ലോകമേ എനിക്ക് നിങ്ങളോട് എല്ലാവരോടും നന്ദിയും സ്നേഹവും മാത്രം….

“” വായിച്ചിട്ടു നല്ലതായാലും മോശമായാലും അഭിപ്രായം പറയണം പറയാതെ ഇരിക്കരുത്.. പിന്നേ ഇഷ്ടമായാൽ ഹൃദയം തരാൻ മടിക്കേണ്ട ♥️♥️, “”

സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ♥️നന്ദൻ ♥️

Comments:

No comments!

Please sign up or log in to post a comment!