♥️ജന്മനിയോഗം 10♥️

” ബോധം വരുമ്പോൾ കുറച്ചു പൈസ കൊടുത്തു വീട്ടിൽ കൊണ്ടു ചെന്നാക്കിയേരെ അച്ചായാ.. ” ശേഖരൻ കയ്യിലിരുന്ന ഗ്ലാസ്‌ സിപ് ചെയ്തു കൊണ്ടു പറഞ്ഞു

” ഇതുവരെ ബോധം വന്നില്ലലോ.. എത്ര ഡോസ് ആണ് ഇവൻ ഇട്ടതു. ” സാമുവൽ സുദേവനെ നോക്കി പറഞ്ഞു

“അതു പെണ്ണ് ഇടയ്ക് ഉണരണ്ടെന്നു കരുതി കുറച്ചു കൂടുതൽ ഡോസ് ഇട്ടതാ.. ”

“എടാ പെണ്ണ് ഇടക് ഉണരണം.. കിടക്കയിൽ പിടക്കുന്ന പെണ്ണിനെ പ്രാപിക്കണം അതാണ് സുഖം ”

“ബോധം ഞാൻ ഇപ്പൊ വരുത്തി തരാം അതിനുള്ള വഴി എന്റെ കയ്യിൽ ഉണ്ട്‌ .. ബെഡിലേക് കയറിയ സാമുവൽ ഗ്ലാസ്സിൽ ബാക്കി ഉണ്ടായിരുന്ന മദ്യം.. ഗോപികയുടെ മുഖത്തേക് ഒഴിച്ചു..

സുദേവനും ശേഖരനും സാമുവലിന്റെ പ്രവർത്തി നോക്കി കൊണ്ടിരുന്നു..പക്ഷെ ഗോപികയ്ക് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല..

“മൈരുകളെ പണി ആയോ ഈ പെണ്ണിന് അനക്കം ഒന്നുമില്ലല്ലോ..ഗോപികയുടെ താടിയിൽ പിടിച്ചു അനക്കി നോക്കിയിട് സാമുവൽ പറഞ്ഞു ”

” ഹ ഹ തീർന്നെങ്കിൽ നന്നായി അത്രേം പൈസ ലാഭം അല്ലേ അച്ചായാ.. ” ക്രൂരമായ ചിരിയോടെ സുദേവൻ പറഞ്ഞു

” പണിയാകുമോ” ശേഖരൻ സാമുവലിനെ നോക്കി.

ശേഖരനും വന്നു ഗോപികയുടെ മൂക്കിൽ വിരൽ ചേർത്തു വെച്ചു നോക്കി ശ്വാസം ഉണ്ടായിരുന്നില്ല..

“അച്ചായാ തീർന്നു… എന്തേലും ചെയ്യണം അല്ലേൽ പണിയാ ” ശേഖരൻ പരിഭ്രമത്തോടെ പറഞ്ഞു.

” ചതെങ്കിൽ ബോഡി ദാ ഈ നാറിയുടെ സ്റ്റേഷൻ പരിധിയിൽ ഏതേലും റെയിൽവേ ട്രാക്കിൽ കൊണ്ടിടും ഞാൻ .. പ്രേമ നൈരാശ്യം മൂലം യുവതി ആത്മഹത്യ ചെയ്തു അത്രേ ഉള്ളു.. കേസ് ക്ലോസ് ഈ സാമുവൽ ഇതെത്ര കണ്ടതാ ഹ ഹ ”

സാമുവൽ നിസ്സാരം ആയി പറഞ്ഞെങ്കിലും ശേഖരനും സുദേവനും നേരിയ ആശങ്ക ഇല്ലാതെ ഇരുന്നില്ല.. അവർ കുടിച്ച മദ്യത്തിന്റെ വീര്യമെല്ലാം ചോർന്നു തുടങ്ങിയിരുന്നു.

ഈ പെണ്ണ് ചത്താൽ ആരു ചോദിക്കാൻ വരാനാ എണീക്കാൻ വയ്യാത്ത ഒരുതൻ മാത്രം വീട്ടിൽ ഉണ്ടന്നല്ലേ പറഞ്ഞത് ശേഖരാ… പിന്നെന്താ പ്രശനം

“അച്ചായന് ശെരിക് അറിയുന്നതാ ഈ പെണ്ണിന്റെ തന്തയെ ”

“അതാര് ” സാമുവൽ മനസ്സിലാകാത്ത പോലെ ചോദിച്ചു..

“അറിയില്ലേ ദാമുവിനെ … ശിവദാസനും ദാമുവും പണ്ട് ആക്‌സിഡന്റിൽ മരിച്ച ” ശേഖരൻ പറഞ്ഞു

“അതിൽ ദാമുവിന്റെ മകൾ ആണ് ഇതു.. തളർന്നു കിടന്നിരുന്ന ഇവളുടെ ചേട്ടനെയും ഇവളെയും നോക്കിയിരുന്നത് ശിവദാസന്റെ മകൻ ജയദേവനും അവന്റെ അമ്മ ശാരദയും ആണ് ”

ഒരു ഞെട്ടലോടെ സാമുവലിന്റെ ഓർമ്മകൾ പതിനേഴു വർഷം പിന്നിലേക്ക് പോയി.

.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

സാമുവൽ ചെറിയ ചെറിയ കോൺട്രാക്ടുകളുമായി പച്ച പിടിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു.. ഒരു ടയർ കമ്പനിയുടെ ബല്സിഡിങ്ങിന്റെ കൺസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ടാണ് സാമുവൽ എറണാകുളത്തെത്തിയത്.. അവിചാരിതമായാണ് പ്രീമിയർ ജംഗ്ഷനിലെ തിയേറ്ററിനടുത്തുള്ള ചെറിയ ബാറിൽ വെച്ചു ശേഖരനെ കണ്ടു മുട്ടുന്നത്. ഭാര്യയുടെ ഒരു ഓപ്പറേഷനുമായി ബന്ധ പെട്ടു എറണാകുളത്തു വന്നതാണ് ശേഖരൻ..ബാറിലെ അടുപ്പിച്ചുള്ള കണ്ടു മുട്ടലുകൾ പരിജയം ഒരു സൗഹൃദമായി വളർന്നു.. മുത്തുക്കുറുശ്ശി പഞ്ചായത്തിലേ ഒരു വാർഡ് മെമ്പർ മാത്രം ആയിരുന്നു ശേഖരൻ അന്ന്.

” എടോ താനിവിടെ ചെറിയ വർക്കുകൾ എടുത്തു നടന്നാൽ മതിയോ.. ഞങ്ങടെ നാട്ടിലേക്കു വാ.. തനിക്കും എനിക്കും ഗുണം ഉണ്ടാകും ” ശേഖരൻ ആണ് വിഷയം എടുത്തിട്ടത്.

” എടോ ഈ കോൺട്രാക്ട് വർക്ക്‌ ഒക്കെ ഓരോ മാമൂലുകൾ ഉണ്ട്.. തനിക്കു അറിയാല്ലോ ഓരോ നാട്ടിലും സ്ഥിരമായി ചെയ്യുന്നവർക്ക് മാത്രേ ആ വർക്കുകൾ പോകു.. കരണം പോക്കെറ്റിലെക് സ്ഥിരമായിട്ടു തടയുന്ന വഴി ആരും അടയ്ക്കില്ല എന്നു ” സാമുവൽ ശേഖരനെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു

“എടോ ഞങ്ങടെ പഞ്ചായത്തിൽ ഒരു പുഴ ഉണ്ട് തടികടവ് ആറു.. അതിനു കുറുകെ ഇപ്പൊ ഉള്ളത് ആൾക്കാർക്ക് നടന്നു പോകാനുള്ള ഒരു തൂക്കു പാലം മാത്രമാണ്. ”

“ഞാൻ എന്തായാലും റെഡിയാ പിന്നെ എന്തുവാ വളഞ്ഞ വഴി… ” സാമുവൽ അന്വേഷിച്ചു.

“ആദ്യം വളഞ്ഞ വഴി നോക്കേണ്ട.. സാമം ദാനം ഭേദം ദണ്ടനം അങ്ങെനെ എങ്ങാണ്ട് ഏതിലോ പറയുന്നില്ലേ അതു കൊണ്ട് ആദ്യം സമാധാന പരമായി നോക്കാം അതിനു ആയില്ലെങ്കിൽ പിന്നെ അറിയ്യാല്ലോ.. ”

“ഹ ഹ സമാധാനം അല്ലാത്ത വഴി എനിക്ക് വിട്ടേക് അതു ഞാൻ നോക്കി കൊള്ളാം ” സാമുവൽ ചിരിച്ചു കൊണ്ടു പറഞ്ഞു

രണ്ടു പേരും ബാറിൽ നിന്നും ഇറങ്ങുമ്പോളേക്കും നടത്തേണ്ടുന്ന പദ്ധതിയുടെ ബ്ലൂ പ്രിന്റ് തയ്യാർ ആയിരുന്നു.

ഒരു മാസത്തിനു ശേഷം മുതു കൂറുശ്ശിയിൽ ശിവദാസന്റെ വീട്ടിലേക്കു ശേഖരൻ കയറി ചെല്ലുമ്പോൾ കൂടെ സാമുവലും ഉണ്ടായിരുന്നു..

അല്ല ഇതാര് ശേഖരനോ വരണം വരണം ഞങ്ങടെ മെമ്പർ ആണേലും കാണാനേ ഇല്ലാലോ..

എന്ത് പറയാനാ ദാസേട്ടാ തിരക്ക് ആണെന്നെ..

ഇതാരാ ശേഖരാ കൂടെ.. സാമുവലിനെ നോക്കി ശിവ ദാസൻ ചോദിച്ചു.

ഹാ.. പരിചയപ്പെടുത്താൻ വിട്ടു.. ഇത് സാമുവൽ അച്ചായൻ.. വല്ല്യ കോൺട്രാക്ടർ ആണ്..

ആഹാ.. നമ്മുടെ ഫീൽഡ് തന്നെ അല്ലേ.. സാമുവലിനു കൈ കൊടുത്തു കൊണ്ടു ശിവ ദാസൻ പറഞ്ഞു.


പിന്നെ ശേഖരാ എന്താ പതിവില്ലാതെ ഒരു കാരണവും ഇല്ലാതെ നീ വരുവേല എന്നെനിക്കറിയാം

അതു പിന്നെ ദാസേട്ടാ ഒരു കാര്യം ഉണ്ട്‌ ഇങ്ങു വന്നേ പറയാം.

ശേഖരൻ ശിവദാസനെയും കൂട്ടി കുറച്ചു മാറി നിന്നു..

ദാസേട്ടന് അറിയ്യാലോ നമ്മുടെ തടിക്കടവ് പാലം അതിന്റെ ടെൻഡർ വിളിച്ചിട്ടൊണ്ട്

അതറിയാം ഞാനും അതിന്റെ ഒരു എസ്റ്റിമേറ്റ് എടുത്തു ടെൻഡർ സബ്മിട് ചെയ്യാൻ ഇരിക്കുവാ..

“അതിന്റെ കാര്യം പറയാനാ ഇങ്ങോട്ട് വന്നേ.. ദാസേട്ടൻ ടെൻഡർ സബ്മിട് ചെയ്യാതെ ഇരിക്കുവാണേൽ ദാ ആ ഇരിക്കുന്ന അച്ചായൻ ഇല്ലേ അങ്ങേരു ടെൻഡർ സബ്മിട് ചെയ്യും അങ്ങേർക്കു ആ പ്രൊജക്റ്റ്‌ കിട്ടുകയും ചെയ്യും.. ഞാൻ കുറച്ചു പൈസ അങ്ങേരുടെ കയ്യീന്നു ഒപ്പിച്ചു തരികേം ചെയ്യാം ദാസേട്ടൻ എന്ത് പറയുന്നു ”

” ഓഹ് അങ്ങനെ കിട്ടുന്ന പൈസാ കൊണ്ടു തിന്നാൽ ദഹിക്കുകേല ശേഖരാ അതങ്ങനെ എല്ലിന്റെ എടേൽ കിടന്നു കുത്തിക്കൊണ്ട് ഇരിക്കും ശേഖരാ ”

” ഞാൻ പറയാനുള്ളത് പറഞ്ഞു. പ്രൊജക്റ്റ്‌ എന്തായാലും അച്ചായൻ കൊണ്ടു പോകും ദാസേട്ടന് വല്ലതും കിട്ടിക്കോട്ടെ എന്നു വെച്ചാ ഞാൻ പറഞ്ഞത് ”

” അതെങ്ങനാ ശേഖരാ പ്രൊജക്റ്റ്‌ അയാള് കൊണ്ടു പോകുമെന്ന് നീ പറയുന്നത്.. ഞാൻ ഒന്ന് പ്രേസിടെന്റിനെ വിളിച്ചു നോക്കട്ട് ”

” എന്താ അളിയാ എന്താ പ്രശ്നം ” ദാമു അത് ചോദിച്ചു കൊണ്ട് അപ്പോളാണ് അവിടേക്കു കേറി വന്നതു..

” ഒന്നുമില്ല അളിയാ നമ്മടെ തടികടവ് പാലത്തിന്റെ ടെൻഡർ നമ്മള് സബ്മിട് ചെയ്യരുതെന്ന്.. അതു ഏതോ ഒരു വരതന് കൊടുക്കണം എന്നു ”

“അതെങ്ങനാ ശേഖരാ ശെരി ആവുന്നേ നീ ഞങ്ങടെ വാർഡ് മെമ്പർ ആയിക്കൊണ്ട് ഈ പറയുന്നത് ശെരിയാണോ” ദാമു ശേഖരന്റെ അടുത്തേക് നീങ്ങി നിന്നു ചോദിച്ചു.

” എന്നെ ശെരിയും തെറ്റും ഒന്നും നിങ്ങൾ പഠിപ്പിക്കാൻ നിക്കണ്ടാ.. ടെൻഡർ നിങ്ങൾ സബ്മിട് ചെയ്യാതിരുന്നാൽ കിട്ടുന്നതും വാങ്ങി പോകാം… പിന്നെ വല്ല വെയ്റ്റിംഗ് ഷെഡിനോ മൂത്ര പുരയ്ക്കോ ഒക്കെ ടെൻഡർ വിളിക്കുമ്പോ തരാം എന്ത് പറയുന്നു ” ശേഖരന്റെ ശബ്ദം ഗൗരവത്തിൽ ആയി തുടങ്ങി ഇരുന്നു.

“നീ ആ കൂട്ടി കൊണ്ടു വന്നവനെയും വിളിച്ചോണ്ട് പോകുന്നോ അതോ ഞങ്ങൾ പിടിച്ചിറക്കി വിടണോ ” ഇട്ടിരുന്ന ഷർട്ടിന്റെ കൈകൾ തെറുത്തു കേറ്റി കൊണ്ടു ദാമു ശേഖരന്റെ അടുത്തേക് ചുവടുകൾ വെച്ചു.

അതു കണ്ടു കൊണ്ടു സാമുവൽ കസേരയിൽ നിന്നും എണീറ്റു അവരുടെ അടുത്തേക് നടന്നു..

“കയ്യാങ്കളി ഒക്കെ വേണോ ചേട്ടന്മാരെ… ഞാൻ ഒരു വരതൻ ആണ്….
എനിക്ക് വേണ്ടി സംസാരിക്കാൻ ആണ് ശേഖരൻ വന്നതു… എനിക്കും നിങ്ങൾക്കും നഷ്ടം വരാത്തൊരു കാര്യം പറഞ്ഞു എന്നു മാത്രം..പിന്നീട് നഷ്ടപ്പെട്ടു പോയൊരു പ്രോജെക്ടിനെ ഓർത്തു വിഷമിക്കാതിരിക്കാൻ മാത്രം.. ”

” അപ്പോ നീ തീർച്ച പെടുത്തിയിട്ടു തന്നെ ഇറങ്ങിയതാണ്.. ”

” ഒരു കളിക് ഇറങ്ങുമ്പോ ചുമ്മാതെ കണ്ണും പൂട്ടി ഇറങ്ങാൻ നമ്മള് കിളിത്തട്ടു കളിയൊന്നും അല്ലല്ലോ കളിക്കുന്നത് ചേട്ടന്മാരെ.. ഈ പ്രൊജക്റ്റ്‌ എന്ത് വന്നാലും ഞാൻ തന്നെയാണ് ചെയ്യാൻ പോകുന്നത് ”

” ഇറങ്ങി പോടാ എന്റെ വീട്ടീന്ന്.. “ശിവ ദാസൻ ശേഖരന്റേയും സാമുവലിന്റെയും കോളറിന് പിടിച്ചുന്തി കൊണ്ടു പറഞ്ഞു

തന്റെ കോളറിന് പിടിച്ച കൈ സാമുവൽ ബലമായി പിടിച്ചു മാറ്റി ശിവദാസനെ പിന്നിലേക്ക് ഉന്തി.. നില തെറ്റിയ ശിവദാസൻ പുറകോട്ടു വീണു..

ഇതെല്ലാം കണ്ടു നിന്ന ദാമു വിനു പിന്നെ ക്ഷമിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അയാൾ മുന്നോട്ടു ചെന്നു ശേഖരനെ പിടിച്ചു മാറ്റി കഴുത്തിനു പിടിച്ചുന്തി.. അതു കണ്ട സാമുവൽ ദാമുവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അയാളുടെ കരുത്തിനു മുന്നിൽ സാമുവൽ ഒന്നുമല്ലായിരുന്നു..ദേഷ്യം വന്ന ദാമു സാമുവലിന്റെ കവിളടക്കം തന്റെ വലം കൈ വീശി അടി കൊടുത്തു.. സാമുവലിന് തന്റെ കണ്ണിൽ കൂടെ പൊന്നീച്ച പറക്കുന്നതു പോലെയും തലക്കുള്ളിൽ ഒരു വണ്ടു മൂളുന്നത് പോലെയും തോന്നി… ദാമു രണ്ടു പേരെയും പിടിച്ചിറക്കി റോഡിലേക്ക് വിട്ടു… ” ചെവിയേൽ നുള്ളിക്കോ ഇതിനുള്ള പണി സാമുവൽ തന്നില്ലേൽ.. സാമുവലിനെ ദാ ഇങ്ങനെ വിളിച്ചോ ” പെരു വിരലും നടു വിരലും ചേർത്തു തെറ്റിച്ചു പട്ടിയെ വിളിക്കുന്ന പോലെ ആംഗ്യം കാണിച്ചു.

“സ്ഥലം വിട്ടോ ഇവിടുന്നു അല്ലെങ്കിൽ കല്ല് പെറുക്കി എറിഞ്ഞു തല പൊളിക്കും ” നിലത്തു നിന്നു ദാമു വലിയൊരു കല്ലെടുത്തു..

പുറത്തെ വഴക് എല്ലാം കണ്ടു കൊണ്ടു ശാരദ വീടിനുള്ളിൽ നിൽക്കുന്നുണ്ടായിരുന്നു…

സാമുവൽ അവിടെ നിന്നും ഇറങ്ങി തന്റെ കാറിലേക് കയറിയത് മനസ്സ് നിറച്ചും പകയുമായാണ്..

” അച്ചായാ നമ്മൾ ഈ ടെൻഡർ എന്തായാലും സബ്മിട് ചെയ്യണം.. അച്ചായൻ തിരിച്ചു പോകണ്ട മാത്തച്ചൻ മേസ്തിരിയുടെ വീട്ടിൽ താമസിക്കാം അതിനുള്ള സൗകര്യം ആക്കിയിട്ടുണ്ട്.. ”

” ഈ ടെൻഡർ ഞാൻ സബ്മിട് ചെയ്യുന്നില്ല.. “പകയോടെ പല്ലുകൾ ഇറുമ്മി കൊണ്ട് സാമുവൽ പറഞ്ഞു

“ടെൻഡർ സബ്മിട് ചെയ്യാതെ എങ്ങനാ അച്ചായ പ്രൊജക്റ്റ്‌ നമ്മൾ എടുക്കുന്നത് ”

“”ഹ ഹ…ഒരു ടെൻഡർ സബ്മിറ്റ് ചെയ്യാൻ ഒരുപാട് പണിയുണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കണം കോംപ്ലെയ്ൻസ് സ്റ്റേറ്റ്മെന്റ് പ്രിപ്പയർ ചെയ്യണം അങ്ങനെ ഒരുപാട് പണി അതൊക്കെ അവര് ചെയ്യട്ടെ “”

“എന്നിട്ടോ.
. സബ്മിട് ചെയ്തു അവര് പ്രോജെക്ടും കൊണ്ടു പോകും.. എന്നാ പിന്നെ നമ്മൾ എന്തിനാ ഇപ്പൊ പോയെ അവരുടെ തല്ലു കൊള്ളാനോ.. അതോ അച്ചായൻ പേടിച്ചു പോയോ ആ ദാമുവിൻറെ കയ്യിൽ നിന്നും ഒരെണ്ണം കിട്ടിയപ്പോ.. ” ശേഖരൻ ദേഷ്യത്തോടെ ചോദിച്ചു.

” ചെയ്യേണ്ട സാഹചര്യം ഉണ്ടായാലോ ”

” എന്ത് സാഹചര്യം ”

” ടെൻഡർ ആർക്കാണോ പാസ്സാകുന്നത് അവർ ഈ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതായാലോ… ” ക്രൂരമായ ചിരിയോടെ സാമുവൽ ചോദിച്ചു.

ശേഖരൻ ഞെട്ടലോടെ സാമുവലിനെ നോക്കി..

“അച്ചായാ ”

“എന്താ പേടിയുണ്ടോ… ”

” പേടിയില്ല എന്നാലും ”

” കിട്ടിയത് മേടിച്ചു വീട്ടിൽ കൊണ്ടു പോകാനല്ല സാമുവൽ ഈ പട്ടി കാട്ടിലോട്ടു വന്നതു.. ”

” അച്ചായാ അവർ ഇല്ലാതായാലും നമ്മൾ ടെൻഡർ സബ്മിട് ചെയ്യാതെ ഇരുന്നാൽ നമുക് എങ്ങനെ പ്രൊജക്റ്റ്‌ കിട്ടും “”

“” അവിടെയാണ് ഞാൻ പറയുന്നത് പോലെ നീ പ്രവർത്തിക്കേണ്ടത്..”

” അച്ചായൻ പറഞ്ഞൊ ഞാൻ അതു പോലെ ചെയ്യാം.. ”

” ടെൻഡർ അവർക്ക് പാസ്സായി കഴിഞ്ഞു പണിയും തുടങ്ങിയിട്ടേ അവരെ ഞാൻ തീർക്കു.. അതിനു ശേഷം സാധാരണ നടക്കുന്ന പോലെ റീ ടെൻഡർ വിളിക്കരുത്.. അവര് കോട്ട് ചെയ്ത അതെ തുകയ്ക്ക് ഞാൻ വർക്ക്‌ എടുക്കും അതു പഞ്ചായത്തിൽ സമ്മതിപ്പിക്കേണ്ടതാണ് നിന്റെ പണി ”

” അതു ഞാൻ ഏറ്റു ” ശേഖരൻ സമ്മതിച്ചു.

സാമുവൽ പ്ലാൻ ചെയ്തത് പോലെ തന്നെ കാര്യങ്ങൾ നടന്നു…സാമുവലിന്റെ പ്ലാനിന്റെ ഒന്നാം ഘട്ടമായി ശിവദാസന് പ്രൊജക്റ്റ്‌ കിട്ടി പാലത്തിന്റെ പണി തുടങ്ങി .. അതിനു ശേഷം ഒരു ദിവസം സാമുവൽ പ്ലാൻ ചെയ്ത പോലെ രണ്ടാം ഘട്ടവും നടന്നു ശിവദാസും ദാമുവും എന്നും രാവിലെ ഒരുമിച്ച് ശിവദാസിന്റെ കാറിൽ ആണ് സൈറ്റിലേക് പോകാറ്.. അതു കൃത്യമായി മന്നസ്സിലാക്കിയ സാമുവൽ അവർ വരുന്ന കാറിൽ ടിപ്പർ ഇടിപ്പിക്കാൻ ഗുണ്ടകളെ ഏർപ്പാട് ആക്കി.. അന്ന് അപ്രതീക്ഷിതമായി കാർ ഓടിച്ചത് ഗോപൻ ആയിരുന്നു.. ആ ആക്‌സിഡന്റിൽ ശിവദാസനും ദാമുവും കൊല്ലപെട്ടു.. ഗോപൻ ഓർമ നശിച്ചു കോമായിലും ആയി.. പിന്നീട് ശേഖരന്റെ തന്ത്ര പ്രകാരം.. അവരുടെ പദ്ധതിയുടെ മൂനാം ഘട്ടവും നടന്നു.. പ്രൊജക്റ്റ്‌ സാമുവലിനു കിട്ടി…

“അച്ചായാ എന്താ ചെയ്യേണ്ടത്.. ” ശേഖരന്റെ ചോദ്യം ആണ് സാമുവലിനെ ഓർമകളിൽ നിന്നും തിരിച്ചെത്തിച്ചത്..

“ഈ പെണ്ണ് ആ ദാമുവിന്റെ മകൾ ആണെന്നല്ലേ പറഞ്ഞത്.. 17 വർഷം പഴക്കമുള്ള ഒരു കണക്കു ബാക്കിയുണ്ട് ഇവളുടെ തന്തക്കു കൊടുക്കേണ്ടി ഇരുന്നതാ.. ” ക്രൂരമായ മുഖത്തോടെ സാമുവൽ ഗോപിക കിടന്നിരുന്ന ബെഡിന് അരികിലേക്കു ചെന്നു… അവളുടെ മുടിക്കു കുത്തി പിടിച്ചു ഉയർത്തി.. അപ്പോളും അവൾ കണ്ണുകൾ തുറന്നിരുന്നില്ല അടഞ്ഞ കണ്ണുകൾക്കിടയിലൂടെ ഒഴുകി പടർന്ന കണ്ണു നീർ അവളുടെ കവിളുകളിൽ ഉണങ്ങി പിടിച്ചിരുന്നു…തുടുത്തിരുന്ന കവിളും ചുണ്ടുകളും മൂന്നു കാപാലികരുടെ കാമ ശമനത്തിന്റെ ഫലമായി കരുവാളിച്ചിരുന്നു.. ദന്ത ക്ഷതങ്ങൾ ഏറ്റ ചുണ്ടു പൊട്ടി വീർത്തു വന്നിരുന്നു.. സാമുവൽ അതൊന്നും ശ്രദ്ധിച്ചില്ല… മുടിയിൽ കുത്തി പിടിച്ച ശരീരത്തിന് ചേതനയുടെ അംശം ഉണ്ടോ എന്നു പോലും നോക്കാതെ ആ മുഖത്തേക് അയാളുടെ അഞ്ചു കരങ്ങളും ഊക്കോടെ പതിഞ്ഞു.. “നിന്റെ തന്തയ്ക്കു കൊടുക്കേണ്ടി ഇരുന്നതാണ് അതു നിനക്ക് ഇരിക്കട്ടെ..”പഴയ ഓർമയിൽ അയാളുടെ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു

മുടിയിൽ പൊക്കിയത് പോലെ തന്നെ അവളെ ബെഡിലേക് തള്ളികൊണ്ടു അയാൾ പറഞ്ഞു.

“നിങ്ങള് പോയി സുഖമായൊന്നു ഉറങ്ങു.. ” ഞാൻ ഈ ശവം ഏതേലും റെയിൽവേ ട്രാക്കിലോ പുഴയിലോ കൊണ്ടിട്ടിട്ടു വിളിക്കാം..

“അങ്ങനാണേൽ ഏതേലും റയിൽവേ ട്രാക്കിൽ ഇട്ടാൽ മതി.. പുഴയിലൊക്കെ ഇട്ടാൽ പണിയാ… ബോഡി ചിതറി വേണം പോസ്റ്റ്‌ മോർടെം ടേബിളിൽ എത്താൻ.. അല്ലേൽ പിന്നെ അവടെ പൂറിൽ നിന്നു കിട്ടിയ രോമവും… കുണ്ടിയിലെ നഖപ്പാടും ഒക്കെ പൊക്കി പിടിച്ചു മാധ്യമങ്ങൾ ആഘോഷിക്കാൻ ഇറങ്ങും…” സുദേവൻ പറഞ്ഞു.

മൂന്നു പേരും ചേർന്നു ഗോപികയുടെ വസ്ത്രങ്ങൾ ധരിപ്പിച്ചു സുദേവനും ശേഖരനും അവളുടെ കാലിലും തലയിലുമായി പിടിച്ചു സാമുവലിന്റെ ബെൻസ് CLA യുടെ ഡിക്കി തുറന്നു അതിൽ കൊണ്ടിട്ടു..

“”എന്നാൽ പിന്നെ നിങ്ങൾ വിട്ടോ ഇതിന്റെ കാര്യം എനിക്ക് വിട്ടേരെ.. ഇവിടുന്നു പോകുമ്പോൾ നടന്ന കാര്യങ്ങൾ കൂടെ മറന്നേക്കൂ നിങ്ങൾക് ഒന്നും അറിയില്ല.. മനസ്സിലായല്ലോ.. “”സാമുവൽ ഗൗരവത്തിൽ പറഞ്ഞത് കേട്ടു മനസ്സിലായി എന്ന അർത്ഥത്തിൽ രണ്ടു പേരും തലയാട്ടി…

സുദേവന്റെ ജീപ്പിനു പിന്നിൽ ആയിട്ടാണ് ശേഖരൻ തന്റെ കാർ വിട്ടതു.. അതിന്റെ പിന്നിലായി സാമുവലിന്റെ ബെൻസും… മൂന്നു വാഹനങ്ങളും തെങ്ങിൻ തോപ്പിനു നാടുവിലൂടെ ഉള്ള മൺ പാതയിലൂടെ പതിയെ മെയിൻ റോഡ് ലക്ഷ്യമാക്കി നീങ്ങി. ഒന്നും ചെയ്യാനാവാതെ കാഴ്ചക്കാരനായി വിറങ്ങലിച്ചു നിന്ന പ്രകൃതി കണ്ണീർ വാർക്കാൻ എന്ന വണ്ണം മാനത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടി…. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ ജയദേവന്റെ ബുള്ളറ്റ് ഗോപന്റെ വീടിന്റെ മുറ്റത്തേക്കു കയറുമ്പോൾ തന്നെ കണ്ടു.. വീൽ ചെയറിൽ വാതിൽക്കൽ തന്നെ ഇരിക്കുന്ന ഗോപനെ.. പുറത്തെ ഭിത്തിയിൽ ഇട്ടിരുന്ന എൽ ഇ ഡി ബൾബിന്റെ പ്രകാശം ഗോപന്റെ മുഖത്തേ വിവശത മുഴുവനായി പ്രതിഭലിപ്പിച്ചു..

വലതു കയ്യിലിരുന്ന മൊബൈലിൽ തുരുതുരാ ഡയൽ ചെയ്തു കാതോട് ചേർക്കുകയും ഇടതു കൈ നിരാശയോടെ വീൽ ചെയറിന്റെ ഹാൻഡ് റെസ്റ്റിലേക് അടിക്കുകയും ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു അവൻ…

ബുള്ളറ്റിൽ വന്നിറങ്ങുന്ന ജയദേവനെ കണ്ടതും.. വാതിൽ പടിയിൽ പിടിച്ചു എഴുന്നേൽക്കാൻ ഒരു വൃഥാ ശ്രമം നടത്തി ഗോപൻ.

“ഗോപേട്ടാ എന്താ ഇതു.. അവിടെ ഇരിക്ക്. ” ജയദേവൻ ഓടി വന്നു ഗോപനെ പിടിച്ചു

“മോനെ ഗോപു മോള്.. വിളിച്ചിട്ട് കിട്ടുന്നില്ല അവൾ ലേറ്റ് ആകും. മുതലാളി കൊണ്ടാകും എന്നൊക്കെയാ വൈകുന്നേരം വിളിച്ചപ്പോൾ പറഞ്ഞെ പക്ഷെ ഇതു വരെയും കാണുന്നില്ല.. ”

” ഗോപേട്ടൻ പേടിക്കണ്ട ഞാൻ പോയി അന്വേഷിച്ചിട്ടു വരാം. വേറെ എവിടെയെങ്കിലും പോകും എന്നു പറഞ്ഞിരുന്നോ അവൾ ”

” ഹാ എന്റെ മരുന്ന് മുതുകുറുശ്ശിയിൽ ഇല്ലാത്തതു കൊണ്ട് ഗുരുപുരത്തു പോയി മേടിച്ചിട്ടേ വരൂ എന്നു പറഞ്ഞിരുന്നു ”

” ഗോപേട്ടൻ ആ മരുന്നിന്റെ സ്ട്രിപ്പ് ഇങ്ങെടുക്.. “ഗോപൻ ടേബിളിൽ നിന്നും മരുന്നിന്റെ സ്ട്രിപ്പ് എടുത്തു കൊടുത്തു

ജയദേവൻ പെട്ടെന്ന് തന്നെ തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.. അവൻ നേരേ പോയത് SJ കോൺട്രാക്ടിങ് കമ്പനിയുടെ ഓഫീസിലേക്ക് ആണ്..

ഓഫീസ് ബില്ഡിങ്ങിന്റെ അടഞ്ഞ ഗേറ്റിനു മുന്നിൽ അവൻ ബുള്ളറ്റ് നിർത്തി സ്റ്റാൻഡിൽ ഇട്ട ശേഷം അടഞ്ഞു കിടക്കുന്ന ഗേറ്റിനു നേർക്കു നടന്നു.. ഗേറ്റിൽ പിടിച്ചു ഉള്ളിലേക്കു നോക്കിയെങ്കിലും ബിൽഡിങ്ങിനുള്ളിൽ ആളനക്കം ഒന്നും ഉള്ളതായി അവനു തോന്നിയില്ല..

ഗേറ്റിനോട് ചേർന്നുള്ള സെക്യൂരിറ്റി റൂം അടഞ്ഞു കിടന്നിരുന്നു അതിനുള്ളിൽ വെളിച്ചം കണ്ടു.. ഗേറ്റിനു പുറത്തു ജയദേവനെ കണ്ടിട്ടാവണം ആ റൂമിന്റെ വാതിൽ തുറന്നു ഉള്ളിൽ നിന്നു ചാര കളർ സെക്യൂരിറ്റി യൂണിഫോം ധരിച്ച പ്രായമുള്ള ഒരാൾ പുറത്തു വന്നു.

“എന്താ എന്ത് വേണം ”

” ചേട്ടാ ഈ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു ഗോപിക ”

” ഗോപിക മോള് പോയല്ലോ… താക്കോൽ എന്റെ കയ്യിൽ ഏല്പിച്ചിട്ടാ പോയെ ”

” ഗോപികയുടെ ആരാ ” സെക്യൂരിറ്റി കാരൻ സംശയത്തോടെ ചോദിച്ചു.

” ഞാൻ ഗോപികയുടെ സഹോദരൻ ആണ് അവൾ ഈ സമയം വരെ വീട്ടിൽ എത്തീട്ടില്ല ”

” അയ്യോ ആ കൊച്ചു ഒരു ആറു മണി കഴിഞ്ഞപ്പോ പോയതാണല്ലോ.. ” ആലോചിച്ചു കൊണ്ട് അയാൾ പറഞ്ഞു.

എങ്ങനാ പോയത്..

ഇവിടുന്നു റോഡിലേക്ക് നടന്നു പോകുന്നതാ കണ്ടത്.. അയാൾക് അതിൽ സംശയം ഒന്നുമില്ലായിരുന്നു.

” ഇതിന്റെ MD സാമുവൽ വന്നിരുന്നോ..വൈകുന്നേരം ” ആശങ്കയോടെ ജയദേവൻ ചോദിച്ചു.

“ഇല്ല മുതലാളി രാവിലെ പോയതാ പിന്നെ വന്നിട്ടില്ല ”

എന്തോ ആലോചിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു ബുള്ളെറ്റിനടുത്തു പോയി ഒരു നിമിഷം നിന്നു… പിന്നെ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു ഗുരുപുരം ലക്ഷ്യമാക്കി വേഗത്തിൽ ഓടിച്ചു.

ഗുരുപുരത്തു ആകെ ഒരു മെഡിക്കൽ സ്റ്റോർ ആണ് ഉണ്ടായിരുന്നത്..ജയദേവൻ ഗുരുപുരത്തു എത്തുമ്പോളേക്കും ഒമ്പതു മണി കഴിഞ്ഞിരുന്നു…കടകൾ മിക്കതും അടച്ചു തുടങ്ങിയിരുന്നു.. അവൻ പെട്ടെന്ന് തന്നെ മെഡിക്കൽ സ്റ്റോറിനടുത്തു വണ്ടി വെച്ചു അതിനടുത്തേക് നടന്നു..

അന്നതേ കണക്കുകൾ എല്ലാം നോക്കി ക്ലോസ് ചെയ്തു അടക്കാൻ തുടങ്ങുക ആയിരുന്നു സ്റ്റോറുകാരൻ..രാമകൃഷ്ണൻ

“ചേട്ടാ ഒരു മരുന്ന് വേണാരുന്നു.. “തന്റെ കയ്യിലുള്ള സ്ട്രിപ്പ് അയാളുടെ നേരേ നീട്ടി കൊണ്ടു ജയദേവൻ ആവശ്യ പെട്ടു.

“ഞാൻ അടക്കാൻ നോക്കുക ആയിരുന്നു.. മരുന്ന് ഏതാ നോക്കട്ടെ…”അയാൾ സ്ട്രിപ്പ് വാങ്ങി നോക്കി..

“നിങ്ങൾ മുതുകുറുശ്ശിയിൽ നിന്നാണോ.”

“അതെ ചേട്ടാ എന്താ ചോദിച്ചത്. ”

“ഈ മരുന്ന് ഒരാൾക്ക് വേണം എന്നു പറഞ്ഞു അവിടുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും വിളിച്ചിരുന്നു… ഇന്ന് വാങ്ങാൻ വരുമെന്നു പറഞ്ഞെങ്കിലും ഇതുവരെ ആരും വരാത്ത കൊണ്ടു ഞാൻ വിചാരിച്ചു വേറെ കിട്ടിയിട്ടുണ്ടാവും എന്നു. നിങ്ങൾക് ആയിരുന്നു അല്ലേ അതു ” അയാൾ മരുന്നെടുത്തു കവറിൽ ആക്കി ജയദേവന് നേരേ നീട്ടി.

പുറത്തു റോഡിൽ ഒരു വണ്ടി സ്പീഡിൽ വന്നു ബ്രേക്ക്‌ ഇടുന്ന ശബ്ദം കേട്ടു രാമകൃഷ്ണൻ ഇരുന്ന കസേരയിൽ നിന്നും എണീറ്റു റോഡിലേക്ക് നോക്കി.. ടയറുകൾ റോഡിലുരഞ്ഞു കത്തിയ ഗന്ധം അവിടെ വ്യാപിച്ചു.. ബ്രേക്കിട്ടതും ടയറു റോഡിലിറഞ്ഞതുമായ ശബ്ദം കേട്ട ജയദേവന്റെ ശ്രദ്ധയും റോഡിലേക്ക് തന്നെ ആയിരുന്നു.

നാലു റോഡുകൾ ചേരുന്ന ഒരു ജംഗ്ഷൻ ആണ് ഗുരുപുരം..അതിൽ ഒരു വശത്തു നിന്നുമുള്ള റോഡിൽ നിന്നാണ് ഒരു ജീപ്പ് സ്പീഡിൽ വന്നു ബ്രേക്ക്‌ ഇട്ടതു.. അതിനു പുറകെ ഒരു റെഡ് വിറ്റാര ബ്രെസയും അതിനു പിന്നിലായി ഒരു ബ്ലാക്ക് ബെൻസും ബ്രേക്കിട്ടു നിന്നു.. മുന്നിൽ വന്ന ജീപ്പും.. അതിന്റെ പിന്നിലെ വിറ്റാര യും ഇടതേക് തിരിഞ്ഞു സ്പീഡിൽ ഓടിച്ചു പോയി… ബെൻസ് വലത്തേക് തിരിഞ്ഞു അതിവേഗം ഓടിച്ചു പോകുന്നത് ജയദേവൻ നോക്കി നിന്നു.

“ഹോ ത്രിമൂർത്തികൾ ഒന്നിച്ചത് ആർക്കു വയ്ക്കരി ഇടനാണാവോ .. “രാമകൃഷ്ണൻ പറഞ്ഞത് ജയദേവൻ കേട്ടു.

“എന്താ ചേട്ടാ പറഞ്ഞത്.. “പൈസ എണ്ണി കൊടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

“ഓഹ് ഒന്നുമില്ല.. ആ പോയവരെ കുറിച്ച് പറഞ്ഞതാ..”

ആ മൂന്നു പേരെയും ജയദേവന് മനസ്സിലായിരുന്നു.. എസ് ഐ സുദേവനും, പ്രസിഡന്റ്‌ ശേഖരനും, ബെൻസിൽ പോയ സാമുവലും. മൂന്നുപേരും പ്രശസ്തരെക്കാൾ ഉപരി നാട്ടിലെ കുപ്രസിദ്ധരായിരുന്നു. ജയദേവന്റെ ഉള്ളിൽ എന്തിനെന്നില്ലാതെ ഒരു അപായ ശങ്ക മിന്നി മറഞ്ഞു.

രാമകൃഷ്ണന്റെ സംസാരത്തിൽ നിന്നും ഗോപിക മെഡിക്കൽ സ്റ്റോറിൽ വന്നിരുന്നില്ല എന്നു ജയദേവന് മനസ്സിലായി…അവൻറെ മനസിലെ ആശങ്ക കരി നാഗങ്ങൾ പോലെ കെട്ടു പിണഞ്ഞു.

മെഡിക്കൽ സ്റ്റോറിൽ നിന്നും വേഗത്തിൽ പുറത്തിറങ്ങിയ അവനു രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല സാമുവലിനെ കാണാൻ തന്നെ അവനുറച്ചു.. സാമുവലിന്റെ ബെൻസ് പോയ വഴി ലക്ഷ്യമാക്കി ജയദേവന്റെ ബുള്ളറ്റും കുതിച്ചു പാഞ്ഞു..

വഴിയിൽ എവിടെയും കാറിന്റെ പൊടി പോലും കണ്ടില്ല.. ദൂരെ നിന്നും ഏതോ ട്രെയിൻ വരുന്ന ശബ്ദം അവൻറെ കാതിൽ മുഴങ്ങി..റോഡ് നേരേ പോകുന്നത് പാലക്കാടേക് ആണ് റെയിൽവേ മേൽപ്പാലത്തിന്റെ പണി നടക്കുന്നതെ ഉണ്ടായിരുന്നുള്ളു.. അതു കൊണ്ടു തന്നെ ഒരു മിനിറ്റു മുൻപ് മാത്രം പോയ ബെൻസ് റെയിൽവേ ക്രോസിങ് കടന്നിട്ടുണ്ടാവില്ല എന്നത് അവനുറപ്പായിരുന്നു റെയിൽവേ ക്രോസിന് ഇരുനൂറ് മീറ്റർ മാറി വലത്തേക് തിരിഞ്ഞു ഒരു റോഡുണ്ട് അതു നേരേ എത്തുന്നതു റെയിൽവേ കോളനിയിലേക് ആണ്.. ആ റോഡും കഴിഞ്ഞ് ജയദേവൻ തന്റെ വണ്ടി മുൻപോട്ടു ഓടിച്ചു. ജയദേവൻ ക്രോസ്സിങ്ങിനു അടുത്തെത്തുമ്പോൾ ഹുങ്കാര ശബ്ദത്തോടെ ഒരു ട്രെയിൻ റെയിൽവേ ക്രോസിങ് പാസ്സ് ചെയ്തു പോയ്കൊണ്ടിരിക്കുക ആയിരുന്നു..

അവൻ മുൻപിൽ നിർത്തി ഇട്ടിരിക്കുന്ന വാഹനൾ ഓരോന്നായി നോക്കിയെങ്കിലും അവൻ ഫോള്ളോ ചെയ്തു വന്നിരുന്ന ബെൻസ് ആ കൂട്ടത്തിൽ എങ്ങും ഇല്ലായിരുന്നു..

കടന്നു വന്ന വഴികളിൽ ആ കാർ അപ്രത്യഷം ആവണമെങ്കിൽ അതു റയിൽവേ കോളനിയിലേക്ക് ഉള്ള വഴിയേ തിരിഞ്ഞു പോകണം ആ ചിന്ത മസ്തിഷ്കത്തിൽ എത്തിയ വേഗത്തിൽ തന്നെ ജയദേവൻ ഇടം കാൽ റോഡിൽ കുത്തി ബുള്ളറ്റ് കറക്കിയെടുത്തു വന്ന വഴിയിലേക്കു ഓടിച്ചു ഇടത്തെക് തിരിഞ്ഞു റയിൽവേ കോളനിയിലേക് പോകുന്ന റോഡിലേക്ക് പ്രവേശിച്ചു മെയിൻ റോഡ് തൊട്ടു ഒന്നര കിലോമീറ്റർ ദൂരെ ഉള്ള റെയിൽവേ കോളനി വരെ ഏകദേശം വിജനമായ റോഡ് ആണ് കത്താത്ത വഴിവിളക്കുകൾ. ഒരുവശത്തു കൂട്ടി ഇട്ടിരിക്കുന്ന റയിൽവേയുടെ പാത ഇരട്ടിപ്പിക്കലിന്റെ കോൺക്രീറ്റ് സ്ലീപ്പർസ്. അടക്കം ഉള്ള സാമഗ്രികൾ..അതിനെ മൂടി കിടക്കുന്ന കുറ്റി കാടുകൾ.. അങ്ങിങ്ങായി മാത്രം കാണുന്ന ചെറിയ വീടുകൾ

മെയിൻ റോഡിൽ നിന്നും അഞ്ഞൂറു മീറ്റർ കഴിഞ്ഞാൽ രണ്ടു സൈഡും ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന തൈല പുല്ലുകൾ ആണ്.. നല്ല വേഗതയിൽ തന്നെ ആയിരുന്നു ജയദേവന്റെ വരവ്.. മുന്നിൽ കണ്ട വലിയ വളവു വീശി എടുത്തു മുന്നോട്ടു നോക്കിയ ജയദേവൻ റോഡിനു വെളിയിൽ നിന്നും റോഡിലേക്കു കയറി വേഗതയിൽ പോകുന്ന സാമുവലിന്റെ കാർ കണ്ടു…

ആ കാറിനു പുറകെ കുതിക്കാൻ ഒരുങ്ങിയ ജയദേവൻ സാമുവലിന്റെ കാർ ഇറങ്ങി വന്ന ഭാഗത്തേക്ക്‌ നോക്കി..പൊന്തക്കാടുകൾ വളർന്നു നിന്ന സ്ഥലത്ത് കാർ തിരിച്ചു നിർത്തിയ ഭാഗത്തെ കാടുകൾ താഴേക്കു പതിഞ്ഞിരുന്നു.. അവിടെ നിന്നും പുറകോട്ടു കുറച്ചു തെളിഞ്ഞ ഭാഗം ആണ്… കുറ്റി കാട്ടിൽ റെയിൽവേയുടെ കോൺക്രീറ്റ് സ്ലീപ്പറുകൾ കിടക്കുന്നുണ്ടായിരുന്നു.. ഒരു നിമിഷം ജയദേവൻ തന്റെ വണ്ടി സൈഡിലേക്ക് ഒതുക്കി…ഒരു കാര്യവും ഇല്ലാതെ ഒരാൾ കാർ ഈ കാട്ടിലേക്കു തിരിച്ചു നിർത്തില്ല എന്നു അവൻറെ മനസ്സ് പറഞ്ഞു..

ജയദേവൻ പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി കാടുകൾ പതിഞ്ഞു കിടന്നിരുന്ന ഭാഗത്തേക്ക്‌ നടന്നു ചുറ്റും കട്ട പിടിച്ച ഇരുട്ട് ജയൻ തന്റെ മൊബൈൽ എടുത്തു അതിൽ ഒരുപാട് മിസ്സ്‌ കോളുകൾ കണ്ടു.. അഭിരാമിയുടെയും ഗോപന്റെയും ആയിരുന്നു എല്ലാം…തത്കാലം തിരിച്ചു വിളിക്കേണ്ട എന്നു വിചാരിച്ച അവൻ മൊബൈലിലേ ലൈറ്റ് ഓൺ ചെയ്തു മുന്നോട്ടു നടന്നു.. കുറ്റി കാട്ടിൽ കിടന്നിരുന്ന കോൺക്രീറ്റ് സ്ലീപ്പെറി ലൂടെ നടന്ന ജയദേവൻ റെയിൽവേ ട്രാക്കിൽ നിന്നുമുള്ള ചരിഞ്ഞ പ്രതലത്തിലേക്കാണ് എത്തിയതു… കുറച്ചു മുന്നിലോട്ട് മാറി റെയിൽവേ ട്രാക്കിന് ക്രോസ്സ് ആയി എന്തോ കിടക്കുന്നതു അവൻറെ ശ്രദ്ധയിൽ പെട്ടു… ദൂരെ നിന്നും ഏതോ ട്രെയിനിന്റെ ചൂളം വിളിയും അവൻറെ കാതുകളിലേക് എത്തിയപ്പോൾ അവൻറെ കാലുകളുടെ ഗതി വേഗം വർധിച്ചു..

ഓടി ചെന്ന ജയദേവൻ ട്രാക്കിൽ കമിഴ്ന്നു കിടക്കുന്നതു ഒരു പെൺകുട്ടി ആണെന്ന് മനസ്സിലാക്കി.. നിലത്തേക്കിരുന്ന ജയദേവൻ അവളെ തിരിച്ചു കിടത്തി…. ആ ട്രാക്കിലൂടെ കടന്നു വന്ന ഒരു ഗുഡ്‌സ് ട്രെയിനിന്റെ വെളിച്ചം ജയദേവന്റെ കൈകളിൽ കിടന്നിരുന്ന അവളുടെ മുഖത്തേക് പതിച്ചതും.. ഒരാർത്ത നാദത്തോടെ അവളെ നെഞ്ചോടു ചേർത്തു ട്രാക്കിൽ നിന്നും വലിച്ചു മാറ്റിയതും ഒരുമിച്ചായിരുന്നു

ഉരുക്കു ചക്രങ്ങൾ ഇരുമ്പ് പാള തിൽ ചേര്ന്നുരഞ്ഞുണ്ടായ പ്രകമ്പനത്തിൽ ജയദേവന്റെ ആർത്ത നാദം അലിഞ്ഞില്ലാതെ ആയി…

(തുടരും )

Comments:

No comments!

Please sign up or log in to post a comment!