❤കാമുകി 8

ഉച്ച സമയം നവവധുവിൻ്റെ നാണത്തോടെ ആദിക്കരികിൽ അവൾ വന്നു. കിടക്കയിൽ എന്തോ ചിന്തിച്ചു കിടക്കുകയാണ് ആദി,

ഏട്ടാ….. ചോറ് കഴിക്കണില്ലെ

എനിക്കിപ്പോ വിശപ്പില്ല, താൻ കഴിച്ചോ

അതു പറ്റില്ല , ഇതു നമ്മുടെ കല്യാണ സദ്യയാ… അമ്മയെ കൊണ്ട് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിച്ചതാ ….. ഒരൊറ്റ പിടി, എനിക്കു വേണ്ടി,

എന്തോ ആദി നല്ല മൂഡിൽ ആയതിനാലാവാം, ചിലപ്പോ അവളെ ഇന്നും ദൈവസമാനം കാണുന്നുണ്ടാവാം, അല്ലെങ്കിൽ ആരും അറിയാതെ ആ മനസിൽ അവൾ ഉണ്ടാകാം, അതാവാം ആ ക്ഷണം അവൻ തിരസ്ക്കരിക്കാതിരുന്നത്.

അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു വരുമ്പോൾ സ്നേഹം കൊതിക്കുന്ന അവളുടെ മിഴികൾ അവനെ ഉറ്റു നോക്കിക്കെണ്ടിരുന്നു. ആ കണ്ണിലെ കനലിൻ്റെ ചുട് അറിഞ്ഞെങ്കിലും അറിയാത്തതായി ആദി, അല്ല NV അവൻ ഭാവിച്ചു.

അവളെ കടന്നു പോകാൻ ഒരുങ്ങുമ്പോ പിന്നിൽ നിന്നും തന്നെ പുണർന്ന ഇരു കൈകൾ അവളുടേതായിരുന്നു. അവൻ്റെ പുറത്ത് തല ചേർത്തു വെച്ചവൾ അങ്ങനെ നിന്നു.

യാന്ത്രികമായി ആദിയും അതിനായി നിന്നു കൊടുത്തു. അവൾ നിർവൃതിയുടെ തേൻ കണങ്ങൾ ആ സ്പർഷനത്തിൽ തേടി. അവൻ്റെ കഴുത്തിനു പിന്നിൽ അവൾ ചുംബനമർപ്പിച്ച നിമിഷം അവൻ്റെ ശരീരവും കുളിർമഴയിൽ നനഞ്ഞു.

വാ…. പോകാം കഴിക്കട്ടെ….

സ്വയം വിമുക്തനാക്കാനുള്ള അവൻ്റെ ത്വര വാക്കുകളിൽ വ്യക്തമാണ്.

ഒരൊറ്റ മിനിറ്റ് ഏട്ടാ….. കൊറച്ചു നേരം കൂടി ഇങ്ങനെ പുണർന്ന് നിന്നോട്ടെ.

അതവൾ പറയുമ്പോ അവൾ അവനിലേക്ക് കൂടുതൽ കൂടുതൽ ഇറുകുകയായിരുന്നു.അവളിലെ പ്രണയത്തിൻ്റെ ആഴം അവനെ അറിയിക്കാൻ എന്നവണ്ണം .

ആദി അവൻ അസ്വസ്ഥനാണ്, അതെ രാവണൻ്റെ മനസും കലുശിതം. അവൾ ഒരു സ്വപ്നം പോലെ സുന്ദരം, അവളെ എതിർക്കാൻ താൻ അശക്തനാണ് കാരണം രാവിലെ തന്നിൽ അവൾക്ക് പുർണ്ണ അവകാശം താൻ നൽകി കഴിഞ്ഞു.

ഹലോ ഞാനിപ്പോ എന്താ ചെയ്യേണ്ടത്

അയ്യോ…. എട്ടാ ഞാനത് മറന്നു പോയി….. വാ കഴിക്കാൻ പോവാം.

അവനരികിൽ അവൾ എല്ലാം മറക്കുന്നു, സ്വയം മറക്കുന്ന അനുഭൂതി പകരുന്ന വേണു നാദമായി അവൻ അവൾക്ക്. ആ മുരളിയിലെ സംഗീതം പ്രണയം മാത്രം

🌟🌟🌟🌟🌟

ഈ സമയം റോക്കിയുടെ പുതിയ താവളത്തിൽ അലമുറകൾ ഉയരുകയാണ്. ആ നിലവിളിയുടെ മുഴക്കം അവിടെ മൊത്തം പ്രകമ്പനം കൊണ്ടു.

അമ്മേ…….OMG….

ക്രിസ്റ്റഫർ , ഒരു മുറിയുടെ ഓരത്ത് കുമ്പിട്ടിരിക്കുന്ന നിലയിൽ, തല കുമ്പിട്ടു ഇരിക്കുന്നു . നെറ്റിയിലെ പൊട്ടിൽ നിന്നും ഒഴുകുന്ന രക്തം ചാലുപ്പോലെ കാണപ്പെടുന്നു, മൂക്കിനു താഴെയും വായയിൽ നിന്നും രക്തം ഒഴുകുന്നുണ്ട്.



ഷഡി മാത്രം ഇട്ടിരിക്കുന്ന അവൻ്റെ ശരീരം ആസകലം രക്ത പാടുകളും മുറിവുകളും അടിയുടെ പാടുകളും, കൈ വിരലും കാൽപാദങ്ങൾ പതിഞ്ഞതും വ്യക്തമായി കാണാം.

കാലൻ്റെ ദർശനത്തിനായി ,അവനും കാത്തിരിക്കുന്നു. ഇത്രയും നിമിഷങ്ങൾ പിഢനം മാത്രം ഒരു ചോദ്യം ,അതാരും ചോദിച്ചില്ല, മർദ്ദനം മുറയ്ക്കു നടക്കുന്നു, കാരണം അതു ഇതുവരെ ക്രിസ്റ്റിക്കും മനസിലായിട്ടില്ല.

ജീവശവമായി കിടക്കുന്ന ആ ശരിരം കാത്തിരിക്കുന്നത് ഒരാൾക്കു വേണ്ടി മാത്രം. റോക്കി, കാലൻ്റെ ദർശനത്തിനായി അവൻ കാത്തിരിക്കുന്നത്.

ചുണ്ടിൽ കത്തിച്ച സിഗാറിൻ്റെ ചുരുട്ട് ഊതി ആരോ പുക ഊതി വിട്ടു. ആ കട്ടി പുക അന്തരീക്ഷം നിറഞ്ഞു. പതിയെ പുകയുടെ കാഠിന്യം കുറഞ്ഞതും ആ മുഖം വ്യക്തമായി, റോക്കി, കറുത്ത നീളൻ കോട്ടും, തലയിലൊരു തൊപ്പിയും, ധരിച്ച്, അവിടേക്ക് നടന്നടുക്കുകയാണ്. ചുണ്ടിലെ കത്തിച്ചു വെച്ച ഡിഗാറിലെ കനലിനെക്കാൾ ശക്തമായി ആ കണ്ണുകൾ ജ്വലിച്ചു.

അവനരികിൽ എത്തിയ റോക്കി, അവനെ തന്നെ നോക്കി, നിന്നു. എന്താണ് സംഭവിക്കുന്നത് എന്നായാതെ ക്രിസ്റ്റിഫറും വിറകൊണ്ടു.

തൻ്റെ ഉൾതുടയിൽ അമർന്ന സിഗാർ, പൊള്ളലിൻ്റെ വേദനയിൽ അവൻ വാ വിട്ടു അലറുമ്പോൾ അതിലും ഉച്ചത്തിൽ കാലൻ്റെ അട്ടഹാസം ഉയർന്നു.

ക്രിസ്റ്റിയുടെ വലതു കാലിൽ എന്തോ നനവനുഭവപ്പെട്ടു നോക്കുമ്പോഴേക്കും, റോക്കി കത്തിച്ചു പിടിച്ച ഒരു തീപ്പെട്ടി കൊള്ളി ആ കാലിലേക്കെറിഞ്ഞു.

ആ തീക്കൊള്ളി അരികിലെത്തുന്നതിനു മുന്നെ അവൻ്റെ കാലിൽ തീ പിടിച്ചു. തൻ്റെ കാലിൽ നനവ് പടർത്തിയത് പെട്രോൾ ആണെന്നവനും മനസിലായി . പച്ച മാംസം പൊള്ളുന്ന മണം അവിടെ പരന്നു.

അതിലേറെ വേദനയിൽ പുളയുന്ന ക്രിസ്റ്റിഫർ. ദയാദാക്ഷണ്യങ്ങൾ അവിടെ ഒരു മിഴികളിലും അവനു കാണാൻ സാധിച്ചില്ല.

റോക്കി തല കൊണ്ട് കാണിച്ചതും ഒരു നനഞ്ഞ ചാക്ക് ആ കാലിൽ വന്നു വീണു, കുടെ ഒരു ബക്കറ്റ് വെള്ളവും. തന്നെക്കാൾ നീചരായ മനുഷ്യർ ഉണ്ട് എന്ന് ക്രിസ്റ്റിഫർ മനസിലാക്കിയ നിമിഷം.

വേദനയുടെ ആർത്തനാദം അവിടെ അലയടിക്കുമ്പോയാണ് അത് സംഭവിച്ചത്, ക്രിസ്റ്റിയുടെ വലതു കൈ ആരോ പിടിച്ചു വെച്ചു, റോക്കിയുടെ കയ്യിൽ സ്റ്റാപ്ലർ ഗൺ, ആ കയ്യിലേക്ക് അവൻ അത് തുടരെ തുടരെ അടിച്ചു. ചെറിയ പിന്നുകൾ ശരീരത്തിൽ തുടരെ തുടരെ അമരുമ്പോൾ വേദനയിൽ കരയുന്നതോടൊപ്പം ക്രിസ്റ്റിക്ക് ചത്താൽ മതിയെന്നായി.

🌟🌟🌟🌟🌟

കണിമംഗലത്തെ അകത്തളത്തിൽ ഡൈനിംഗ് ടേബിളിൽ ആദി ഭക്ഷണം കഴിക്കാനായി ഇരിക്കുന്നു. ഇന്നവൻ ഇവിടുത്തെ ഇളം മുറ തമ്പുരാട്ടിയുടെ കഴുത്തിൽ താലി കെട്ടിയവനാണ്, ആ ഇരുപ്പിൽ, ആ മുഖത്തെ പുഞ്ചിരിയിൽ എല്ലാം വ്യക്തം.


AK അവൾക്ക് കൈയ്യും ഒടുന്നില്ല കാലും ഓടുന്നില്ല എന്ന അവസ്ഥയാണ്, തൻ്റെ കഴുത്തിൽ മിന്നു ചാർത്തിയവനെ പരിചരിക്കാൻ അഗോരാത്രം ഒരുങ്ങിയ ഒരു മനസ്, അതിലെ നവ അനുഭൂതികൾ അവളിലെ പെൺമയ്ക്ക് നൽകുന്ന നിർവൃതികൾ.

അടുക്കളയിൽ ആദ്യമായി ആ കാലടികൾ പതിച്ചു, ആഹാര സാധനങ്ങൾ കൈകളിലേന്തി അവൾ നടന്നകലുന്നത് ആശ്ചര്യത്തോടെ രേവതിയമ്മ നോക്കി, നിന്നു.

ആദിക്കരികിൽ ഇരുന്നു ഭക്ഷണങ്ങൾ അവനായി വിളമ്പുമ്പോ അവൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷങ്ങളുടെ മുത്തുക്കൾ പെറുക്കുകയാണ്.

അതെല്ലാം സന്തോഷത്തിൻ്റെ കണ്ണുനീർ തുള്ളി ഒഴുക്കി രേവതിയമ്മ നോക്കി നിന്നു.

ആദി ആഹാരം കഴിക്കാൻ തുടങ്ങിയതും

അമ്മേ….. അടുപ്പത്ത് എന്തേലും വെച്ചിരുന്നൊ…. എന്തോ ഒരു സ്മെല്ല്

ഇല്ലല്ലോ….. എനി എന്തേലും

അമ്മ ഒന്നു പോയി നോക്ക്, പിന്നെ ഞാൻ പറഞ്ഞില്ലാന്ന് കുറ്റം പറയരുത്.

രേവതിയമ്മ അടുക്കളയിലേക്ക് നീങ്ങിയ നിമിഷം ആത്മിക, ആദിയുടെ ഭക്ഷണ പാത്രത്തിൽ അവളുടെ കൈ കുത്തി. ഒരു പിടി ചോറുരുള ആ കൈയ്യിലെടുത്ത് അവനു നേരെ നീട്ടി, അവളുടെ ആദ്യ പ്രണയ സമ്മാനം, അല്ല ഒരു ഭാര്യയുടെ ആദ്യ പ്രണയ സമ്മാനം.

അവൾ നീട്ടിയ ചോറുരുള അവൻ വാ തുറന്നു സ്വീകരിക്കുമ്പോൾ അവളുടെ മനസു നിറഞ്ഞിരുന്നു. ആദി തൻ്റെ ഭക്ഷണം കഴിക്കൽ തുടർന്നതും അവനു നേരെ വാ തുറന്നു കാണിച്ചവൾ കണ്ണിറുക്കി.

ഒരു നിമിഷം മടിച്ചു നിന്നെങ്കിലും അദി ഒരു പിടി ചോറ് അവൾക്കു പകർന്നു നൽകി, അടുത്ത നിമിഷം അവൻ്റെ വിരലുകൾ അവളുടെ നാവിൻ്റെ ചൂടും നനവുമറിഞ്ഞു. യാന്ത്രികമായി അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

സന്തോഷത്തോടെ അവൾ അവനെ നോക്കി പുഞ്ചിരിച്ചു, അവളുടെ കുറുമ്പുകൾ അറിയാതെ ആണെങ്കിൽ പോലും അവനും ആസ്വദിച്ചിരിക്കാം അതായിരിക്കാം അവൾ ആവിശ്യപ്പെടാതെ തന്നെ അവൻ അടുത്ത ഒരു ഉരുള ചോറ് അവൾക്കായി നൽകിയത്.

രാക്ഷസനും പ്രണയം പാടില്ല എന്നില്ലല്ലോ , കാർത്തിക അവൾ ഒരു കാലത്ത് ഈ രാക്ഷസൻ്റ മനസിലെ പ്രണയത്തിൻ്റെ രൂപമായിരുന്നില്ലെ. അവിടെ ഇവളെ ആത്മികയെ പ്രതിഷ്ഠിക്കാൻ ചിലപ്പോ സമയം ഏറെ എടുത്തെന്നു വരാം.

🌟🌟🌟🌟🌟

വേദനയിൽ തളർന്ന് മരണം കൊതിച്ചു നിൽക്കുന്ന ക്രിസ്റ്റിക്കു നേരെ ആദ്യ ചോദ്യം വന്നു.

നിൻ്റെ പേരെന്താടാ

ക്രിസ്റ്റി

അതാണോ

DG ക്രിസ്റ്ററിഫർ

ഡ്രഗ്സ്, ഗേൾ ആൻഡ് ക്രിസ്റ്റിഫർ അല്ലെടാ……

എന്തായിരുന്നു കൊട്ടേഷൻ

അവനെ തീർക്കാൻ, പിന്നെ ആ പെണ്ണിനെ കൊണ്ടുപോയി കൊടുത്തു കഴിഞ്ഞാൽ

കൊടുത്തു കഴിഞ്ഞാൽ

റോക്കിയുടെ മുഖഭാവങ്ങൾ മാറുന്നത് അവനിൽ ഭയത്തിൻ്റെ തീ ആളി കത്തിക്കുവാൻ തുടങ്ങി.


കഴി.. ഞ്ഞാ…ൽ

പറയെടാ…. നായിൻ്റെ മോനേ……

ആ അലറലിനു മുന്നിൽ പിടിച്ചു നിൽക്കാൻ പോലും ശക്തനല്ല ഇപ്പോ ബാംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന ഈ ക്രിമിനൽ.

അവരുടെ ആവിശ്യം കഴിഞ്ഞാൽ പിന്നെ, അവളെ ഞങ്ങളുടെ പ്രോസ്റ്റിറ്റൂട്ടുകളുടെ കൂടെ ഗൾഫിലോ വിദേശത്തോ…… അയച്ച് ചണ്ടി പരുവമാക്കാനാ ഉത്തരവ്

ആര്

അത്

ഛി പറയെടാ നായെ

റോക്കി അവൻ്റെ കഴുത്തിൽ പിടിമുറുക്കി, അവനോടായി പറഞ്ഞു

നിനക്കു നേരെ ചോദ്യം വരുന്നതിന് മുന്നെ അനുഭവിച്ചതൊക്കെ മറന്നോ…… ഇതാ ഇവിടുത്തെ രീതി. ഇപ്പോ നീ ചോദിക്കുന്നതിന് ഉത്തരം തന്നില്ല എങ്കിൽ അടുത്ത ചോദ്യം മൂന്നു ദിവസം കഴിഞ്ഞേ ചോദിക്കു.

മൂന്നു ദിവസം എന്നു കേട്ടതും ക്രിസ്റ്റിയിൽ ഒരു ആശ്വാസം വന്നതായിരുന്നു, എന്നാൽ പിന്നിട് റോക്കി പറഞ്ഞത് ആ പ്രതീക്ഷയുടെ ദീപവും കെടുത്തി.

ഈ മൂന്നു ദിവസം നിനക്കിന്ന് അനുഭവിച്ചതിൻ്റെ രണ്ടിരട്ടി അനുഭവിക്കേണ്ടി വരും, നി പറയാന്നു പറഞ്ഞാലും ആരും കേൾക്കില്ല. മൂന്നാം പക്കം മാത്രം നി പറയുന്നത് കേക്കു തീരുമാനം നിൻ്റെ കയ്യിലാ…. എന്തേ…..

ഞാൻ പറയാം…. ഞാൻ പറയാം

എന്നാ പറ ആരാ

ഇന്ദ്ര, അരുന്ധതി, അവരുടെ ഫ്രണ്ട്സ് രണ്ടു പേരുമാ…

ഇന്ദ്ര ആരാ പിന്നെ അരുന്ധതി

അരുന്ധതി ഇന്ദ്രയുടെ പെങ്ങളാ…. ഇന്ദ്ര ഇന്ദ്രജിത്ത് എന്നാ മുഴുവൻ പേര്

ബാക്കി പറയെടാ….

പ്രമാണി രാജശേഖരൻ തമ്പിയുടെ മക്കളാണേ…… RJ Groups ……

താങ്ക്സ് ടാ ചക്കരെ, അപ്പോ എനി നിൻ്റെ ആവിശ്യം കഴിഞ്ഞു. നിന്നെ സ്വതന്ത്രനാക്കാൻ സമയമായി.

ക്രിസ്റ്റി അതു കേട്ടതും ആശ്വാസത്തിൻ്റെ ഒരു പുഞ്ചിരി തുകി, റോക്കി കോട്ടിൻ്റെ സൈഡ് പോക്കറ്റിൽ കയ്യിട്ടു വലതു കൈ നീട്ടി ഒരു കറക്കം കറങ്ങി നിന്നു.

റൊക്കിയുടെ കൈയ്യിലെ കത്തിയിൽ നിന്നും ചൂടുരക്തം ഒഴുകി ഉറ്റി വീണു. കഴുത്തിൽ കത്തിയിൽ വരണ്ട മുറിവിൽ നിന്നും ചോര ഒലിച്ച് ക്രിസ്റ്റി , ഒരു ശബ്ദം പുറപ്പെടുവിച്ചു നിശ്ചലമായി, നിലത്തേക്ക് കമന്നു വീണു.

NV അവനു നേരെ ആയുധം എടുക്കുക എന്നാൽ മരണത്തെ തേടുക എന്നാണ്, നിന്നെ ഞാൻ വെറുതെ വിട്ടാ ആ ചോദ്യം അവൻ ചോദിക്കും, സോ ഗുഡ് ബൈ

🌟🌟🌟🌟🌟

ഇന്ദ്രാ…. ക്രിസ്റ്റിയുടെ ബോഡി, കിട്ടി.

നീ ഇതെവിടുന്നറിഞ്ഞെ

ന്യൂസിലുണ്ട്, നോക്കണ്ട കാണാൻ കഴിയില്ല. അവനെ അത്രയ്ക്ക് ടോർച്ചർ ചെയ്താ കൊന്നത്.

ടാ NV അവൻ കണിമംഗലം വിട്ടിട്ട് പുറത്തിറങ്ങിയിട്ടില്ല.
പിന്നെ എങ്ങനെ

അതാ എനിക്കും മനസിലാക്കാത്തത്, ആ ഡി വൈ എസ് പി പറഞ്ഞ പോലെ അവൻ ഒരു ദുരുഹതയാണല്ലോ ?

ക്രിസ്റ്റി വാ തുറന്നിട്ടുണ്ടെങ്കിൽ അടുത്തത് നമ്മളാ…

ഇന്ദ്രാ…….

നേക്കണ്ട കാര്യമാ പറഞ്ഞത് നിഴൽ പോലെ കാലനായി അവൻ നമുക്ക് പിന്നാലെയുണ്ട്.

എനി എന്ത് ചെയ്യും നമ്മൾ

എനിക്കൊന്നും അറിയില്ല, ശത്രു അവനെ കുറിച്ച് പഠിക്കാതെ കളിച്ച കളി നമുക്കു വിനയായി.

ടാ പോത്തനൊക്കെ സൂചന തന്നതല്ലായിരുന്നോ, പിന്നെ ആ ഡി വൈ എസ് പിയും

ടാ പോത്തൻ പറഞ്ഞത് ഞാൻ കാര്യമായി എടുത്തിരുന്നു. കൊറച്ചൊക്കെ താന്തോന്നിത്തരം ഞാനും കരുതി, ഡി വൈ എസ് പി പറഞ്ഞത് മുഴുവനും ഞാൻ വിശ്വസിച്ചിട്ടില്ല

അതുകൊണ്ട് ഇപ്പോ പഠിച്ചിലെ

ഉം എനി ഒന്നും പറയാൻ പറ്റില്ല എപ്പോ എന്തു വേണേലും നടക്കാം.

NV എന്ന ആദിയുടെ സംരക്ഷകൻ, ആത്മമിത്രം ആ കാലൻ എനി ഇവർക്കു പിറകെയല്ലെ.

🌟🌟🌟🌟🌟

അരുന്ധതിയുടെ മുറിയിൽ രൂപാലിയും അരുന്ധതിയും, അവരുടെ സംസാരവിഷയം ആദിയും AKയും

ഇന്ന് ആ AK ആദ്യരാത്രി ആഘോഷിക്കും

അതെടി അവൾ അവനെ സ്വന്തമാക്കും

അവരൊന്നാവാൻ പാടില്ല, എന്തേലും ചെയ്യണം

അരുന്ധതി ഇപ്പോ കിട്ടിയ അടികൾ തന്നെ താങ്ങാൻ കഴിയില്ല, എനി വെറുതെ വാങ്ങി കൂട്ടണോ

ഞാൻ ആഗ്രഹിച്ച അവനെ വിട്ടുകളയാനോ

വിടണ്ടെടി , സമയം വരുമ്പോ അവനെ സ്വന്തമാക്കണം അതാ ബുദ്ധി.

നിയെന്താ പറഞ്ഞു വരുന്നത്.

Ak ഇല്ലാതായാൽ

ശരിയാ…. വിവാഹം കഴിഞ്ഞെന്നു കേട്ടപ്പോ, ആദിയെ ഇല്ലാതാക്കാൻ നോക്കിയത് പൊട്ടത്തരമായി. അവളെ ആ AK യെയാണ് തീർക്കണ്ടത് അപ്പോ ആദി എനിക്ക് സ്വന്തം.

ഇന്നവരുടെ ആദ്യ രാത്രിയാണ് മോളെ

അവളാഘോഷിക്കട്ടെ, മരണത്തിനു മുന്നേ കുറച്ച് സന്തോഷിക്കട്ടെ

അണയാൻ പോകുന്ന തീ ആളിക്കത്തുന്ന പോലെ.

ഇരുവരും ചിരിച്ചു കൊണ്ടിരിക്കുന്നു, AK അവളുടെ മരണം അതാണവരുടെ അടുത്ത ഉന്നം, എന്നാൽ അവരുടെ കാലൻ അവർക്കരികിലേക്ക് വരുന്നത് അവരറിയുന്നില്ല.

🌟🌟🌟🌟🌟

വൈകുന്നേരം പൂന്തോട്ടത്തിലെ മരം കൊണ്ടു നിർമ്മിച്ച ബെഞ്ചിൽ ആദി ഇരിക്കുന്നു. ഒരു ശലഭം അതിലെ പാറി പറന്ന് ഒരു പുവിൽ നിന്നും മധുകണം നുകരുന്നു.

ഒരു കൊച്ചു കുഞ്ഞിൻ്റെ കൗതുകത്തോടെ ആദി അത് നോക്കി കാണുന്നു. രാക്ഷസൻ്റെ മനസിന്ന് കുഞ്ഞായതു പോലെ.

പിറകിൽ നിന്നും രണ്ട് കരങ്ങൾ ആ കാഴ്ചകളെ മറച്ചുകൊണ്ട് അവൻ്റെ കണ്ണുകൾ പൊത്തി. ആ സ്പർഷനത്തിൽ തന്നെ അവൻ്റെ മനസു മന്ത്രിച്ചു ആത്മിക .

മിഴികളിൽ പുണർന്ന കൈകൾ താഴെ ഇറങ്ങി അവൻ്റെ മാറിൽ കോർത്ത് അവളുടെ തലകൾ അവൻ്റെ ഷോൾഡറിൽ വെച്ച് അവൾ നിന്നു.

അവർക്കിടയിൽ സംസാരം ഒന്നുമില്ല, സംസാരിക്കാൻ വാക്കുകൾ ഇല്ല എന്നതാണ് വാസ്തവം. ചെറു സ്പർഷത്തിൽ പോലും അവർ സംസാരിച്ചിരുന്നു. ഏറെ നേരം കടന്നു പോയി.

താനിവിടെ ഇരിക്കെടോ

അവൾ അവനരികിലിരുന്നു, ഇന്നുവരെ താൻ കണ്ടിരുന്ന ആത്മിക അല്ല അവൾ എന്നവൻ തിരിച്ചറിഞ്ഞു. നാണം അവളെ കീഴ്പ്പെടുത്തുന്നു, ആ മുഖം ചുവന്നു തുടുത്തിട്ടുണ്ട്. മിഴികൾ തന്നെ നോക്കാൻ മടിക്കുന്നതു പോലെ, ആ ചെഞ്ചുണ്ടുകൾ എന്തോ പറയാൻ എന്ന പോലെ വിറകൊണ്ടു.

അവളിലെ ഭാവ മാറ്റങ്ങൾ തന്നെ വിവശനാക്കുന്നത് ഒരു ഭയത്തോടെ അവൻ തിരിച്ചറിഞ്ഞു. ഇന്നവളെ തടയാൻ തനിക്കാവില്ല, വാശിയുടെ പുറത്ത് താൻ ചെയ്തത് വലിയ തെറ്റാണോ?

അവൻ്റെ ചിന്തകൾ കാടു കയറി തുടങ്ങുമ്പോഴും അവനറിയുന്നുണ്ടായിരുന്നു അവൾ തൻ്റെ മാറിൽ ചാഞ്ഞത്. ചുവന്ന നെയിൽ പോളിഷ് ഇട്ട ആ വിരലുകൾ തൻ്റെ ഷർട്ടിൻ്റെ ബട്ടണിൽ വട്ടമിട്ടു കളിക്കുന്നത്.

അകലങ്ങളിൽ നിന്നും അവരുടെ പ്രണയസല്ലാപം കുറച്ചു മിഴികൾ സാക്ഷ്യം വഹിച്ചു.

ആദി വിവശനാണ്, ആദ്യമായി ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവനു മുന്നിൽ വരുന്നത്. ആ ചോദ്യവും അവൻ തന്നെ ഉണ്ടാക്കിയതാണ്, അതിനുത്തരവും അവൻ തന്നെ തേടണം.

അവളുടെ വിരലുകൾ തൻ്റെ നഗ്ന മാറിൽ പതിഞ്ഞ നിമിഷമാണ് അവനൊന്നവളെ നോക്കിയത്, നിറ പുഞ്ചിരി തെളിഞ്ഞ ആ മുഖം ഒരു പൗർണ്ണമി പോലെ സുന്ദരം.

ഇന്നത്തെ വിവാഹം ഇവൾക്കായി താനൊരുക്കിയ കൊലക്കയറാണോ? അച്ഛൻ്റെ തെറ്റിന് മകൾ ബലിയാടാകുമോ? ആ അമ്മയ്ക്ക് കൊടുത്ത വാക്ക് . ആദി ത്രിശങ്കു ലോകത്ത് എത്തിയ അവസ്ഥയിലാണ്.

അവനിലെ വിവശത അറിയാതെ അവൾ അവനിൽ പ്രണയ വർഷമായി പെഴ്തിറങ്ങുകയാണ്.

🌟🌟🌟🌟🌟

മകളിലെ മാറ്റത്തിൻ്റെ പൂർണ്ണരൂപം മനസിലാവാതെ രേവതിയമ്മ, കണിമംഗലത്തിൻ്റെ ഉമ്മറത്ത് മകളുടെ പ്രണയസല്ലാപം നോക്കി നിന്നു.

ആദിയെ അതിയായി അവൾ ആഗ്രഹിച്ചു തുടങ്ങി, അവളുടെ ഇന്നത്തെ ഓരോ ചലനത്തിലും അവൾ അവൻ്റെ ഭാര്യയെ പോലെയാണ്.

ഒരു സ്പൂൺ എടുക്കാൻ മടിക്കുന്നവൾ, ആദ്യമായി അടുക്കളയിൽ കയറി ഭക്ഷണപാത്രങ്ങൾ എടുത്തു പോയി, ആഹാരം കഴിക്കാൻ ഇരിക്കുന്നവൾ ആദ്യമായി ഒരാൾക്ക് വിളമ്പി കൊടുത്തു, എല്ലാം ആദിയുടെ മാഹാതത്മ്യം.

അവളെ ഇങ്ങനെ ഒരു ശരാശരി പെണ്ണാക്കി മാറ്റാൻ അവനു മാത്രമാണ് കഴിഞ്ഞത്, അവളുടെ ദേഷ്യവും, വാശിയും മാറ്റി പ്രണയവും നാണവും അവൻ അവളിൽ വിതറി.

എന്നാലും എൻ്റെ പൊന്നുന് കുറുമ്പുകൾ മാറിയിട്ടില്ല, അവനൊരു ഉരുള ചോറു വാരി കൊടുക്കാൻ അടുക്കള കാര്യം ശ്രദ്ധിക്കുന്ന വീട്ടമ്മ ചമഞ്ഞു കാച്ചി.

അവർക്കറിയില്ലല്ലോ പരസ്പരം അവർ ചോറുരുള വാറിക്കൊടുക്കുന്നത് താനും കണ്ട കാര്യം. ഒടുക്കം ആദി കഴിച്ച പാത്രത്തിൽ അവൾ കഴിച്ചില്ലെ.

ഒരാൾ കുടിച്ച വെള്ളം പോലും കുടിക്കാത്ത പെണ്ണ് ഇപ്പോ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ടിട്ട് ചിരിച്ചു മതിയാവാനായി, എന്നാലും അവളിലെ മാറ്റങ്ങൾ തനിക്കും പകരുന്നത് സന്തോഷം മാത്രം.

ഇപ്പോ ഇതാ ഈ സായാഹ്നത്തിൽ പൂക്കളെ സാക്ഷിയാക്കി അവരുടെ പ്രണയ സല്ലാപം

🌟🌟🌟🌟🌟

കാർലോസ് ഇന്നു വരുമോ വർമ്മേ…….

അവൻ രാത്രിയെത്തും എൻ്റെ ശേഖരാ… നീയെന്തിനാ ടെൻഷൻ അടിക്കുന്നത്.

ടെൻഷനോ, ഞാനോ…. എടോ എനിക്കവൻ ചത്തു മലർന്ന് കിടക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടല്ലെ.

അതിനു താൻ അവനെ കണ്ടിട്ടുണ്ടോ

ഇല്ലടോ….. ആദ്യ കാഴ്ച ഇങ്ങനെ ആവുന്നതല്ലെ അതിൻ്റെ ഐശ്വര്യം.

എടോ എൻ്റെ മോൻ വിവേകിന് അവളെന്നു വെച്ചാ ഭ്രാന്താ

അറിയാടൊ എനിക്കറിയാ…..

ഈ കാര്യം അവനറിഞ്ഞാ എന്തൊക്കയാ കാട്ടിക്കൂട്ടാ എന്നൊന്നും പറയാൻ പറ്റില്ല, അവൻ്റെ ചെവിയിൽ എത്തുന്നതിനു മുന്നേ ഇതങ്ങ് തീരണം.

അതു തന്നെയാ എനിക്കും വേണ്ടത്.

അല്ല കാർലോസിനെ കാണിക്കാൻ അവൻ്റെ ഫോട്ടോ വല്ലതും വേണ്ടേ…..

അത് മോളെ കൊണ്ട് അവൻ്റെ നമ്പറിലേക്ക് അയപ്പിക്കാം താൻ പേടിക്കണ്ട.

ഹ…… ഹ….. ഹ….

എന്താടാ ചിരിക്കുന്നത്.

തന്നെ സമ്മതിച്ചെടോ…. മോൾക്കറിയല്ലേലും അവളെ കൊണ്ട് തന്നെ തൻ്റെ കാമുകനെ കൊല്ലാനുള്ള കൊട്ടേഷൻ, അവളെ കൊണ്ട് തന്നെ കൊടുപ്പിക്കുന്ന ബുദ്ധി.

അതൊണ്ടൊന്നുമല്ല, അവനെ ഞാൻ കാണുന്നത് ,ഞാൻ പറഞ്ഞ പോലെ ആവണം. അതാ…. താൻ പറഞ്ഞ പോലെ ഇതിലും ഒരു സുഖമുണ്ടെടോ…..

🌟🌟🌟🌟🌟

ലക്ഷ്മി, ഇങ്ങോട്ടൊന്നു വന്നേ…..

എന്താ മനുഷ്യാ…..

ഇവിടെ ഇരിക്കെടോ…..

ലക്ഷ്മിയമ്മ ഇരുന്നതും പത്മനാഭൻ ആ മടിയിൽ തലവെച്ചു കിടന്നു.

താനൊന്നു മസാജ് ചെയ്തേ… തലവേദനയുള്ള പോലെ

ഉം… എന്താ ഇപ്പോ

ഒന്നുമില്ലടോ….

ദേ….. നിങ്ങളെന്താ എന്നിൽ നിന്നും മറയ്ക്കുന്നത്, അതിൻ്റെയാ ഈ തലവേദന എനിക്കറിയാം

ഞാനോ, തന്നിൽ നിന്നോ , എന്തോക്കെയാ ലക്ഷ്മി, താൻ ഈ പറയുന്നത്.

ദേ…. മനുഷ്യ എൻ്റെ മുഖത്ത് നോക്കി പറഞ്ഞേ….

എടി അത്……

പപ്പേട്ടാ പറ എന്താ കാര്യം

എടി, ആ കൊച്ചില്ലെ, അവൾ

ഏത് നമ്മുടെ മോൻ കെട്ടിയ പെണ്ണോ

ആ അതു തന്നെ

ഉം, അവക്കെന്താ ഇപ്പോ

അവൾ, ചന്ദ്രശേഖരൻ്റെ മോളാ, കണിമംഗലം ചാവശേഖരൻ.

ആ പേരു കേട്ടതും, പത്മനാഭൻ്റെ നെറുകയിൽ തഴുകിയ കൈകൾ നിശ്ചലമായി , മുഖത്ത് ദുഖവും, ദേഷ്യവും, വെറുപ്പം എല്ലാം മിന്നി മാഞ്ഞു പോയി.

അവനു നമ്മൾ പെണ്ണു നോക്കൂലാന്ന് തോന്നിട്ടാണോ ഓരോന്നിനെ കെട്ടി എഴുന്നള്ളിച്ചു കൊണ്ടു വരുന്നത്.

എടി, നീ തന്നെയല്ലെ അത് നല്ല കൊച്ചാന്നു പറഞ്ഞത്.

അതു കാണാൻ ഭംഗിയുണ്ടെന്നാ പറഞ്ഞത്, ചക്ക ഒന്നുമല്ലല്ലോ ചൂഴ്ന്ന് നോക്കാൻ , പിന്നെ അതിൻ്റെ ആവിശ്യവുമില്ല, ശേഖരൻ്റെ വിത്തല്ലെ , വിഷം തന്നെയാകും

ലക്ഷ്മി, നീ

മതി, പപ്പേട്ടാ….. എനിക്ക് പണിയുണ്ട്.

ലക്ഷ്മിയമ്മ അവിടെ നിന്നും നടന്നു നീങ്ങി, ഉറച്ച കാലടിയോടെ, ആ കാലിൻ്റെ അടിയിൽ ആരോടോ ഉള്ള ദേഷ്യം ചവിട്ടി ഞെരിഞ്ഞമരുന്നത് പത്മനാഭനും നോക്കി നിന്നു.

കാലമിത്ര കഴിഞ്ഞിട്ടും ഇവളുടെ ദേഷ്യം അടങ്ങിയിട്ടില്ലല്ലോ ഈശ്വരാ…. പാവം ആ കുട്ടി .

🌟🌟🌟🌟🌟

റോക്കി, അവൻ്റെ മിഴികൾ അവർക്കു പിന്നിലാണ് , ആ മുഖത്തൊരു പുഞ്ചിരി വിടർന്നു, ഒപ്പം ചെറിയൊരു കുറ്റബോധവും.

കർമ്മനിഷ്oനായ ഓഫീസർ മനസിലുണർന്നപ്പോ ആ കുറ്റബോധം നഷ്ടമായി, ആത്മമിത്രത്തിൻ്റെ പ്രണയസല്ലാപം ഒളിഞ്ഞു നോക്കുകയല്ല താൻ, അവനും, അവൻ താലികെട്ടിയ പെണ്ണിനും സംരക്ഷണം അതാണ് തൻ്റെ ലക്ഷ്യം.

അവരുടെ പ്രണയം ലീലകൾ പുഞ്ചിരിയോടെ നോക്കി നിന്ന ആ മുഖം , പെട്ടെന്നായിരുന്നു വികൃതമായത്. കണ്ണിൽ പകയുടെ തീ നാളമെരിഞ്ഞു. ദേഷ്യം അതിൻ്റെ മൂർത്തി ഭാവം കൈവരിച്ചു. ഒരു മന്ത്രം മാത്രം

ഇന്ദ്രാ…… ഇന്ദ്രാ…..

Chief ,

yes, sir

I want full details of Indra,RJ Groups Owner Information, Branch, Assets, Bank Balance, All I Need.

It will take some time,

No need to hurry, we have less time. We need to get to them before they can be attacked.

Within two days we could find all the information.

Good,

🌟🌟🌟🌟🌟

ആത്മിക അവളുടെ മുറിയിൽ കിടക്കുകയാണ്, നാണത്തിൻ ചുവന്ന മുഖം, മിഴികൾ എന്തോ തേടുന്നത് പോലെ ഒഴുകി അകലുന്നു, ആ മുഖത്തെ പുഞ്ചിരി ഇടക്കിടെ പൊട്ടിചിരിയായി ഉയരുന്നു. അതെ ആദിയെ കുറിച്ചൊർക്കുകയാണ് അവൻ്റെ മാലാഖ.

മാലാഖ തൻ്റെ ചിറകുകൾ ഉയർത്തി പാറി പറക്കുകയാണ് ആദിയെന്ന വിസ്മയ ലോകത്ത്, പ്രണയത്തിൻ്റെ നവതീർത്ഥം നുകരാൻ കൊതിക്കുന്ന ഭക്കയായി അവൾ, അവളുടെ സ്വാമിയെ ആരാധിക്കുന്നു ഏതു നിമിഷവും.

ആത്മികയുടെ ഫോൺ റിംഗ് ചെയ്തതും, ആ മുഖത്തു പടർന്ന നീരസം അതിന് ഉത്തമ ഉദാഹരണമാണ്.

ആരാണാവോ ഇപ്പൊ വെറുപ്പിക്കാൻ

ദേഷ്യത്തോടെ കട്ടിലിൽ നിന്നും ഇറങ്ങിയതും അവളിൽ നാണം വീണ്ടും തളം കെട്ടി, ആദിയാകുമോ എന്ന ചിന്തയോടെ പതിയെ കാലടി വെച്ചവൾ നടന്നടുത്തു.

ഫോൺ കൈകളിലേന്തിയും ആ മുഖം വാടി, അച്ഛൻ്റെ കോൾ ആയിരുന്നു വന്നത്.

ഹലോ അച്ഛാ…..

ഹായ് പൊന്നൂസെ

അച്ഛനിപ്പോ എവിടാ, എന്നാ വരുന്നേ….

അച്ഛൻ ഇവിടെ മീറ്റിംഗിനു വന്നതല്ലേ പൊന്നൂ… നാളെ കഴിഞ്ഞു പപ്പ വരും പോരെ

അതു മതി പപ്പ വന്നിട്ട് ഒരു കൂട്ടം പറയാനുണ്ട്

ആദിയെ കുറിച്ചല്ലേ……

പപ്പയ്ക്കെങ്ങനെ അറിയാ….

രേവതി പറഞ്ഞു പൊന്നുവേ…..

ശ്ശെ, ഈ അമ്മയെ കൊണ്ട് തോറ്റു.

ഞാനിപ്പം വിളിച്ചതെ ഒരു കാര്യം പറയാനാ

എന്താ പപ്പ

നി ആദിയുടെ ഒരു ഫോട്ടോ ഞാൻ വാട്സ് ആപ്പിൽ ഇട്ട നമ്പറിലേക്ക് അയച്ചു കൊടുക്ക്.

അതെന്തിനാ പപ്പ, അതൊന്നും വേണ്ട, വേണേ പപ്പക്കയക്കാം

പൊന്നു, നി ഞാൻ പറയുന്നത് കേക്ക്, എൻ്റെ മരുമോൻ ആവാൻ പോകുന്നവനെ കുറിച്ച് ഞാൻ അന്വേഷിക്കണ്ടെ, ഇതൊക്കെ നാട്ടുനടപ്പല്ലെ മോളേ……

അയ്യേ…. ഈ അച്ഛൻ

അയ്യോ എൻ്റെ പൊന്നൂസിന് നാണോ, അപ്പോ ആദി പൊളിയാണല്ലോ

ദേ അച്ഛാ വേണ്ടട്ടോ…..

പൊന്നോ നീ അയക്കാൻ മറക്കല്ലെ.

നാളെ അയച്ചാ പോരെ പപ്പാ

നാളെ മതി മോളെ, എന്നാ പപ്പ വെക്കട്ടെ

ശരി, പപ്പാ ..ഉമ്മ……

ചന്ദ്രശേഖരൻ ചതുരംഗ കളിയിൽ അടുത്ത മൂവ്മെൻ്റ് , അച്ഛനു നേരെ മകളെ ആയുധമാക്കി കുതിരയെ മുന്നോട്ടു വെച്ചതിന് പകരമായി, സ്വന്തം മകളെ മുന്നിൽ നിർത്തി അവളുടെ ഭർത്താവിൻ്റെ കുതിരയ്ക്ക് മറുപടിയെന്നോണം ആനയെ ഇറക്കി കളി തുടങ്ങി ചന്ദ്രശേഖരൻ.

ഒരു കലാളെ അനക്കിയതിന് വീട്ടിലെ രാജകുമാരി നഷ്ടമായി, എനി ആനയ്ക്ക് എന്താണോ ചന്ദ്രശേഖരന് നഷ്ടമാകാൻ പോകുന്നത്. രാവണൻ ഈ ആനയെ എങ്ങനെ നേരിടും. ശക്തനായ എതിരാളി NV ആനയുടെ മസ്തിഷ്കം തകർക്കുമെന്നത് നിശ്ചിതം.

🌟🌟🌟🌟🌟

രാത്രി, സമയം 9 മണി, ആത്മിക ടി വി കണ്ടു കൊണ്ടിരിക്കുന്നു. പ്രണയഗാനങ്ങൾ ആ ഹോളിൽ അലയടിക്കുന്നു.

പ്രണയത്താൽ അവൾ വിവശയാണ്, ഇന്നവൾ നവവധുവാണ്, ഇന്നവളുടെ ആദ്യരാത്രി, ജീവിതത്തിൽ മറക്കാനാവാത്ത രാത്രി, അവനവിടെയും ഇവളിവിടെയും

ആദി, അവൻ ഇതുവരെ അവളെ വിളിച്ചിട്ടില്ല ആ നല്ല മുഹൂർത്തത്തിനായി, അവളുടെ മനസു കാത്തിരിക്കുന്നത് ആ ഒരു നിമിഷത്തിനു വേണ്ടി മാത്രം.

സമയം ഒച്ചിഴയും പോലെ മടിച്ചു മടിച്ചു നിക്കുമ്പോൾ ടിവിയിൽ പ്രണയ ഗാനങ്ങൾ അവളെ കൂടുതൽ വിവശയാക്കി. അവൻ്റെ സാമിപ്യം അവൾ ആഗ്രഹിക്കുന്നു. ആ മാറിലെ ചൂടവൾ കൊതിക്കുന്നു.

സമയം 10.30 രേവതിയമ്മ അടുക്കളയിലെ അവസാന പണികൾ തീരത്ത് കിടക്കാൻ പോകാനുള്ള സമയമായി. ആത്മിക ടിവി ഓഫ് ചെയ്ത് അമ്മയോടു പറഞ്ഞു.

അമ്മേ….. ഞാൻ കിടക്കാൻ പോണേ…

എന്താടി ഇത്ര നേരത്തേ, 11 കഴിയാതെ ഉറങ്ങാറില്ലല്ലോ

ഇന്നു വയ്യ അമ്മേ…. ക്ഷീണം

അതു കാണും എനിക്കറിയാ……

പൂന്തോട്ടത്തിലെ നിമിഷങ്ങൾ ഓർത്ത് രേവതിയമ്മ ചിരിയോടെ മറുപടി കൊടുത്തു.

എന്താ അമ്മ പറഞ്ഞത്

ഒന്നുമില്ല പൊന്നോ പോയി കിടന്നുറങ്ങാൻ നോക്ക് പെണ്ണേ……

ആത്മിക പടികൾ കയറി, അവളുടെ മുറിയിൽ പോയി കിടന്നു.

🌟🌟🌟🌟🌟

ആദി ഇന്ന് ചിന്താക്കുഴപ്പത്തിലാണ്, അവൻ്റെ മാലാഖയെ അവൻ തള്ളിയ പടുകുഴിയിൽ നിന്നും എങ്ങനെ പുറത്തെടുക്കാം എന്നവൻ ചിന്തിക്കുകയാണ്.

തൻ്റെ ജീവിതത്തിൽ മുന്നെ ഒരു കാമുകി ഉണ്ടായിരുന്നെങ്കിൽ, അവളെ സ്വന്തമാക്കിക്കൊള്ളാം എന്നു വാക്കു കൊടുത്തിട്ടുണ്ടെങ്കിൽ ഇപ്പോ താൻ ചെയ്തത് വലിയ തെറ്റല്ലെ.

നാളെ ഓർമ്മകൾ വരുമ്പോ ഇപ്പോഴത്തെ കാര്യങ്ങൾ മറന്ന് ഞാൻ ഇവിടം വിട്ടു പോയാലോ, ആ അമ്മയും എന്നെ ഒരു ചതിയനായല്ലെ കാണുക.

അവളെ സൂക്ഷിക്കണം, ത്തത്മിക തൻ്റെ മനശക്തിയെ തല്ലി തകർക്കാൻ ശക്തിയുള്ളവളാണവൾ, ശിവനരികിലെ പാർവ്വതിയെ പോലെ, ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഭദ്രകാളിയെ ആർക്കും പിടികൊടുക്കാത്ത സ്വഭാവം.

എന്തോ അവളിൽ ഞാൻ എന്നെ തന്നെ കാണുന്നു. ആഗ്രഹിച്ചത് നേടാൻ ഏതറ്റവും പോവുന്ന ഒരു പോരാളിയാണ് അവളും.

ഞാൻ മനസിലാക്കിയ ആത്മിക, അവളെ മറ്റാരും അങ്ങനെ ഒരു വീക്ഷണത്തിൽ മനസിലാക്കിയിട്ടില്ല. എൻ്റെ അരികിൽ മാത്രം അവൾ ഒരു പൂച്ച കുഞ്ഞാകുന്നു.

അവളുടെ അംഗലാവണ്യവും , ആ പുഞ്ചിരിയും, അവളുടെ നാണവും, അവളുടെ കുറുമ്പും തന്നെ വിവശനാക്കുന്നുണ്ട്. അവളുടെ മനസിലെ പ്രണയം എന്നിൽ വിതറാൽ അവൾ ശ്രമിക്കുന്നു.

പിടിച്ചു നിൽക്കാൻ തനിക്കാകുമോ…. അതും മനസിൽ ഇട്ട് ചികഞ്ഞു, പുകഞ്ഞ് അവൻ ഉറങ്ങാൻ ശ്രമിക്കുന്നു.

🌟🌟🌟🌟🌟

മുകളിലെ മുറിയിൽ കിടക്കുന്ന ആത്മിക അവൾക്കിന്നുറങ്ങാൻ കഴിയുമോ , ആദ്യരാത്രിയുടെ പ്രണയാർദ്ര നിമിഷങ്ങൾ അവളെ വേട്ടയാടാതിരിക്കുമോ ?

പ്രണയം ആ വികാരത്തിന് ലോജിക്കുകൾ നോക്കാൻ നിൽക്കുന്നവന് സ്വബോധം നഷ്ടമാകും, എപ്പോ തുടങ്ങും എപ്പോ അവസാനിക്കും എന്നറിയാത്ത വികാരം. ജനനവും മരണവും പോലെ, ഇവളിൽ അതു വളർന്നു പന്തലിച്ചു കഴിഞ്ഞു. ആ ചോലയിൽ ആണ് അവളുടെ ഇപ്പോഴത്തെ വാസസ്ഥലം.

അവൾ കിടക്കയിൽ നിന്നെഴുന്നേറ്റ് വാതിൽക്കലേക്കു നടന്നു. വാതിൽ പതിയെ തുറന്ന് നോക്കി, പുറത്തെ ലൈറ്റുകൾ അണഞ്ഞിരിക്കുന്നു. സമയം 11 മണി. ഘടികാരത്തിൽ സമയം നോക്കുമ്പോ അവളുടെ മുഖത്ത് നാണത്തിൽ കലർന്ന പുഞ്ചിരി.

വാതിൽ തുറന്ന് പതിയെ ശബ്ദമുണ്ടാക്കാതെ കാലുകൾ അടി വെച്ചടിവെച്ചവൾ നടന്നു നീങ്ങി, പടിക്കെട്ടിൽ പതിയെ നടന്നിറങ്ങുമ്പോൾ ഒരു താങ്ങിനായി ആ കൈ പിടികളിൽ കൈവിരലുകൾ മുറുകി, നിരങ്ങി നീങ്ങുവാൻ തുടങ്ങി.

വളരെ ശ്രദ്ധിച്ചു നടന്നെങ്കിലും കൈ പിടിയുടെ അവസാന ഭാഗത്ത് നില കൊണ്ട ഫ്ലവർ സ്റ്റാൻഡ് അവൾ മറന്നു പോയി, അവളുടെ കാൽ തട്ടി , ഒരു വലിയ ശബ്ദത്തോടെ അതു മറഞ്ഞു വീണു.

പെട്ടെന്നു രേവതിയമ്മയുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞതും അവളോടി, ഹോളിലെ കർട്ടൻ്റെ മറവിൽ നിലയുറപ്പിച്ചു. ഹോൾ പ്രകാശപൂരിതമായി.

അമ്മ തന്നെ കാണുമോ എന്ന ഭയവും, കണാണ്ടോകുന്ന നാണക്കേടോർത്ത് ചമ്മലും , ആ മുഖത്തുണ്ടായിരുന്നു. ശ്വാസഗതി ഉയരുന്നുണ്ട്.

രേവതിയമ്മ വീണു കിടന്ന ഫ്ലവർ സ്റ്റാൻഡ് നേരെയാക്കി, എല്ലാം അടുക്കി വെച്ച ശേഷം, ഹോളിൽ നടന്നു നോക്കി. കട്ടനരികിലേക്ക് അമ്മ വരുമ്പോൾ ആത്മിക തൻ്റെ കൈകൾ കൊണ്ട് മൂക്കും വായയും പൊത്തി പിടിച്ചു.

കരട്ടനരികിലേക്ക് വന്നു നിന്നതും അടുക്കളയിൽ പാത്രങ്ങൾ വിണതും ഒരുമിച്ചായിരുന്നു. രേവതിയമ്മ അടുക്കളയിൽ ചെന്ന് ലൈറ്റ് തെളിയിച്ചതും അവിടെ ഒരു പൂച്ച, അതിനെ ഓടിപ്പിച്ചതും അതു വന്ന വഴി പോയി, അപ്പോയാണ് അടുക്കളയിലെ തുറന്നിട്ട ജനവാതിൽ രേവതിയമ്മ കണ്ടത്.

സ്വയം പഴിച്ച ശേഷം ആ അമ്മ ജനലടച്ചു, അടുക്കളയിലെ ലൈറ്റും ഹോളിലെ ലൈറ്റും അണച്ചു മുറിയിൽ പോയി വാതിലടച്ചു. ആത്മികയിൽ ആശ്വാസത്തിൻ്റെ ദീർഘശ്വാസം ഉയർന്നു കേൾക്കാം. അവൾ അവിടെ അനങ്ങാതെ നിന്നു. അമ്മയുടെ മുറിയിലെ വെട്ടം അണയുവാൻ വേണ്ടി.

ആ വെട്ടം അണഞ്ഞതും അവൾ നേരെ ഓടിയത് അടുക്കളയിലേക്ക്, ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളം പെട്ടെന്നു കുടിച്ചു. പാവം അത്രയ്ക്കു പേടിച്ചിരുന്നു. പേടിച്ച് തൊണ്ട വരെ വറ്റി വരണ്ടു പോയി.

അടുക്കള വാതിലിൻ്റെ താഴ് ശബ്ദമുണ്ടാക്കാതെ തുറന്നവൾ പുറത്തേക്കിറങ്ങി. അയലിൽ കിടന്ന ഒരു പുതപ്പവൾ എടുത്തു പുറത്തേക്കു നടന്നു.

🌟🌟🌟🌟🌟

ഈ സമയം റോക്കിയുടെ വോക്കി ടോക്കി, ബീപ്… ബീപ്… ശബ്ദത്തോടെ കരഞ്ഞലമുറയിട്ടു. റോക്കി വോക്കി ടോക്കി കണക്ട് ചെയ്തു.

Sir someone went into their cobound.

Look at him, Nick. Feeling in danger then look no further. Catch him alive. There are a few things I need to know. Don’t make a noise. Do not even spot any drop of . Make sure and attach it. Do not rush.

ok , sir.

റോക്കി ബൈനോക്കുലറിലൂടെ നോക്കുന്നു .വീടിൻ്റെ മുൻഭാഗം, ആദിയുടെ വീടിൻ്റെ വാതിൽ ഭാഗമാണ് റോക്കി ശ്രദ്ധിക്കുന്നത്.

കണിമംഗലത്തിൻ്റെ വലത് സൈഡിലൂടെ ഒരു പുതപ്പിൽ പൊതിഞ്ഞ രൂപം ഒരു ഏണിയും പിടിച്ചു നീങ്ങുന്നു. റോക്കിക്ക് ചിരിയാണ് വരുന്നത്. സംഹാരരൂപിയെ നിഗ്രഹിക്കാൻ വന്ന ശത്രുവിന് ഒരു ഏണിയുടെ ഭാരം താങ്ങാൻ കഴിവില്ല.

ആ രൂപം ഏണിയെടുത്ത് വീടിൻ്റെ മുന്നിലെ ബാൽക്കണിക്കു നേരെ വെക്കുന്നു, ഏണിയിൽ കൂടെ കയറി ബാൽക്കണിയിൽ കയറിയതും വളരെ കഷ്ടപ്പെട്ട് മുകളിലേക്ക് വലിച്ചു കയറ്റി വെക്കുന്നു.

Sir, what to do….

It’s time to catch him, it’s time to go home, don’t make noise. Slowly, Adi and her family, unbeknownst to her, licked like a cat.

അതു കേൾക്കേണ്ട താമസം ആദിയുടെ പടയുടെ കാലാൾ സൈന്യം മതിലെടുത്തു ചാടി. അവരെ നയിക്കാനായി, പടത്തലവനായി റോക്കിയും.

ഈ സമയം ബാൽക്കണിയുടെ വാതിൽ തുറന്ന് ആ രൂപം അകത്തു കയറി, പുതപ്പിൻ്റെ മറ കളഞ്ഞതും ആ രൂപം വ്യക്തമായി ആത്മിക . അവൾ മുകളിലെ മറ്റൊരു മുറിയിൽ കയറി ലൈറ്റിട്ടു. കണ്ണാടി നോക്കി.

ഈ സമയം ഓടിയെത്തിയ രണ്ട് ഓഫീസെർസ് കൈകൾ കൊർത്ത് താഴ്ത്തി പിടിച്ചതും ഒടി വന്ന റോക്കി അതിൽ ചുവട്ടിയ നിമിഷം അവർ ശക്തിയായി ഉയർത്തിയതും ഒരുമിച്ചായിരുന്നു. ഉയർന്നു പൊങ്ങിയ റോക്കി, ചാരടിയുടെ മേൽ കൈകളാൽ പിടിയുറപ്പിച്ചു. മുകളിൽ കയറി . നാലു സൈഡിലുടെയും പലരും മുകളിലേക്ക് കയറി.

റോക്കി ബാൽക്കണിയിൽ നിന്നും ഉള്ളിൽ കടന്നതും. അടുത്തുള്ള മുറിയുടെ വാതിൽ തുറന്നിരിക്കുന്നു, അവിടെ ലൈറ്റ് തെളിഞ്ഞിരിക്കുന്നു, വാതിലിനരികിൽ ആ പുതപ്പും. മുറിയിൽ എത്തി നോക്കിയ ‘റോക്കി കാണുന്നത് ആത്മികയെ, അവൾ ഒരുങ്ങുകയാണ്.

റോക്കി വോക്കി ടോക്കിയിലൂടെ അവർക്കുള്ള നിർദ്ദേശം നൽകി.

No problem let’s go back. It is Aathmigha.

ആ പേരു കേട്ടതും അടക്കിപിടിച്ചുള്ള ചിരികൾ ഉയർന്നത്, വോക്കി ടോക്കിയിലൂടെ റോക്കി കേൾക്കുന്നുണ്ടായിരുന്നു.

🌟🌟🌟🌟🌟

അണിഞ്ഞൊരുങ്ങി, ആത്മിക കൂടുതൽ സുന്ദരിയായി, സുതാര്യമായ ഒരു ഫ്രെൻഡ് ഓപ്പണിംഗ് നൈറ്റ് ട്രസ്സ് ആണ് അവൾ ധരിച്ചിരിക്കുന്നത്. മുഖത്ത് കുറച്ചു പൊടി കൈകൾക്കാണ് അവളാ മുറിയിൽ സമയം ചിലവഴിച്ചത്.

പൊതുവെ ചുവന്നു തുടുത്ത ആ ചെഞ്ചുണ്ടിന് , ചുവന്ന ചായം പകർന്നവൾ മാറ്റു കൂട്ടി. മുഖത്ത് പൗഡർ ഇട്ടു മിനുക്കി, കണ്ണെഴുതി പൊട്ടു തൊട്ട്, നെറുകയിൽ സിന്ദൂരവും ചാർത്തി, സെയിന്റ് ലോറന്റ് സ്പ്രേയും അടിച്ചു.

സെയിന്റ് ലോറന്റ് സ്പ്രേയുടെ സവിശേഷത : കറുത്ത ഓപിയത്തിന് ഇരുണ്ടതും ലഹരിയുള്ളതുമായ ഒരു വശമുണ്ട്, ഓറഞ്ച് പുഷ്പത്തിന്റെയും പിയാരൂലിയുടെയും കുറിപ്പുകളും മരംകൊണ്ടുള്ള ടോണുകളും മൃദുവായി സമീകരിക്കുന്നു. നിഗൂഢവും പരിചിതവുമായ, സുഗന്ധ വാഗ്ദാനങ്ങളില്ലാതെ അനാവരണം ചെയ്യുന്നു, ശരിക്കും പറയാതെ പറയുന്നു, തികഞ്ഞ ആവിഷ്കാരത്തിന്റെ സ്ത്രീത്വവും കൃപയും.

അതിൽ നിന്നും വരിക്കുന്ന ഗന്ധത്തിന് ഒരു ലഹരി തൻ്റെ ഇണയ്ക്ക് പകരാൻ കഴിവുണ്ട്, റഷ്യയിൽ ബെഡ് സ്പെൽ എന്ന് ഓമനപ്പേരിൽ വിളിക്കുന്ന , ലഹരി നിറഞ്ഞ ലേഡീസ് സ്പ്രേ…..

അവളുടെ കാലടികൾ ആദിയെ തേടി പോവുകയാണ്. ത്രിക്കണ്ണനെ കാണാൻ അവളുടെ രാധ പോകുന്നു. നിദ്രയിലും മൂന്നാം കണ്ണ് തുറന്നു പിടിക്കുന്ന ശിവനരികിൽ അവളെത്താൻ നിമിഷങ്ങൾ മാത്രം.

വിറക്കുന്ന കൈയ്യാൽ ആ വാതിൽ അവൾ തുറന്നു. നിദ്രയുടെ ആഴങ്ങൾ തേടുന്ന രാക്ഷസനരികിലേക്ക് അടുക്കും തോറു അവളുടെ ഹൃദയത്തിൻ്റെ തുടിപ്പുകൾ ഉയർന്നു വന്നു.

അവനരികിലെത്തിയതും കുനിഞ്ഞു കൊണ്ടാ നെറുകയിൽ മുത്താനവൾ ഒരുങ്ങിയ ആ നിമിഷം അവൻ്റെ കൈകൾ അവളുടെ കഴുത്തിൽ മുറുകി.

കണ്ണുകൾ തുറന്നവൻ അവളെയും കൊണ്ട് ചുമരിനരികിലെത്തി, ചുമരിൽ ചേർത്ത് വലതു കൈയ്യിലെ പിടി മുറുക്കുമ്പോ , അവൾക്ക് ശബ്ദം പുറപ്പെടിവിക്കാൻ പോലും കഴിയാത്ത അവസ്ഥ.

ഇടതു കൈ സ്വിച്ചിലമർന്നപ്പോ ആ മുറിയും പ്രകാശപൂരിതമായി, തൻ്റെ കൈക്കുള്ളിൽ ആത്മികയെ കണ്ടതും ആ കൈകൾ അയഞ്ഞു.

ചുമച്ചു കൊണ്ടവൾ ദീർഘശ്വാസമെടുത്തു. പുറത്തേക്കു തള്ളി വന്ന കണ്ണുകൾ നേരെയായെങ്കിലും കലങ്ങി രക്തമായ മായിരുന്നു. അവൾ തൻ്റെ കരങ്ങളാൽ കഴുത്തിൽ ഉഴിയുന്നുമുണ്ട്.

ആ തൂവെള്ള കഴുത്തിൽ അവൻ്റെ വിരൽ പാടുകൾ തെളിഞ്ഞു നിന്നു. ഇത്രയും കണ്ട നിമിഷം അവൻ്റെ മിഴികളും നിറഞ്ഞൊഴുകി. അടി തെറ്റി Nv എന്ന രാക്ഷസൻ ആദ്യമായി തളർന്നിരുന്ന നിമിഷം.

ഇരുവർക്കിടയിലും മൗനം മാത്രം, അവൾ പതിയെ ആ കട്ടിലിൻ്റെ ഓരത്ത് വന്നിരുന്നു. അവളുടെ ആ നടുക്കവും വേദനയും മാറിയിട്ടില്ല. ഇടക്കിടെ അവളുടെ ചുമയും കേൾക്കാം.

അവനറിയാതെ അവൻ്റെ കൈകൾ അവളുടെ കഴുത്തിൽ സ്പർഷിച്ചു. അവിടെ അവൻ പതിയെ തഴുകി കൊണ്ടിരുന്നു. അവളുടെ ശരീരം പുളകിതമായ നിമിഷം, ആ മിഴികൾ അവനെ തന്നെ നോക്കി നിന്നു.

ആത്മിക സോറി, ഞാൻ അറിയാതെ, തന്നെ ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല. കള്ളൻ വന്നതാണെന്നാ കരുതിയത്.

എന്നെ പ്രതീക്ഷിച്ചില്ലെന്നോ…?

അവൾ അവളുടെ കഴുത്തിലെ താലിഴുയർത്തി അവനെ കാണിച്ചു കൊണ്ടു പറഞ്ഞു.

ഇതു കെട്ടിയതോർമ്മയുണ്ടോ..? അതോ അതും മറന്നോ…?

താനെന്താടോ ഈ പറയുന്നത്

അതു തന്നെ, ഭാര്യ ഭർത്താവിൻ്റെ മുറിയിൽ വരില്ലെ

അതിന് താനവിടെ അല്ലെ. ഒട്ടും പ്രതീക്ഷിച്ചില്ല.

ഈശ്വരാ…. നീയെന്നെ ചതിച്ചോ…? സാധാരണ ആണുങ്ങളാ ഭാര്യയെ കാണാൻ തിടുക്കം. മതിലൊക്കെ ചാടി അവരാ… വരുക. ഇവിടെ ഞാൻ കഷ്ടപ്പെട്ടു വന്നപ്പോ എന്നെ കൊല്ലാൻ നോക്കുന്നു.

നിയെന്തനാ ഇപ്പോ വന്നത്.

അതു ശരി, ഇപ്പോ അങ്ങനെ ആയോ, ഞാനാരാ… ആദി

അതു നിനക്കറിയില്ലെ, ഇപ്പോ നീയെൻ്റെ ഭാര്യയല്ല.

ആണല്ലോ, അപ്പോ ഈ മാറിലെ ചൂടു പറ്റി കിടക്കാനാ ഞാൻ വന്നത്.

എടോ അതൊന്നും ശരിയാവില്ല.

ഒന്നും പറയണ്ട, ഞാൻ നേരം വെളുക്കുമ്പോ പൊക്കോളും, അല്ലെ അമ്മയോട് പറഞ്ഞ് ആദിയെ അങ്ങോട്ടേക്കാക്കാം എന്തേ……

അതൊന്നും വേണ്ട ,രാവിലെ നേരത്തെ എഴുന്നേറ്റു പോവല്ലോ

എൻ്റെ ഏട്ടാ…. എന്നെ ഒന്നു വിശ്വസിക്ക് , അമ്മയ്ക്ക് ഒരു സംശയവും വരാതെ നോക്കിക്കൊള്ളാം

എന്നാ ശരി, ദേ…. കിടത്തം മാത്രമേ… ഉള്ളു

ഓ.. അതു മതി.

അതു പറയുമ്പോൾ അവളുടെ, മുഖം ഒന്നു പാടാതിരുന്നില്ല. എന്തോ ദർശന മാത്രയിൽ ആ ദൃശ്യം ആദിയിലും ഒരു പുഞ്ചിരി വിടർത്തി.

ആദി ബെഡിൽ കിടന്നതും ആത്മിക അവൻ്റെ മാറിൽ തലവെച്ചു കിടന്നു. ഷർട്ടിൻ്റെ ബട്ടണിൽ തഴുകി കളിച്ചു.

ആദി, ഈ ഷർട്ട് ഒന്നഴിച്ചു വെച്ചേ…..

ഉം….. എന്താ ഉദ്ദേശം

എനിക്ക് നിൻ്റെ മാറിലാ കിടക്കേണ്ടത്, ഷർട്ടിലല്ലാ…

ഒരു ചിരിയോടെ അവളുടെ കുട്ടിത്തരത്തിന് അവനും കൂട്ടു ചേർന്നു. ഷർട്ടഴിച്ചവൻ കിടന്നതും. ആ മാറിൽ അവൾ വീണ്ടും തല ചാഴ്ച്ച നിമിഷങ്ങൾ, നഗ്ന മാറിൽ അവളുടെ വിരലുകൾ ഓടി നടന്നു. നെഞ്ചിലെ ചെറു രോമങ്ങൾ വലിച്ച് വേദനിപ്പിച്ചും അവൾ അവനെ പുളകിതനാക്കി.

സമയം കഴിയും തോറും അവളിൽ നിന്നും വമിക്കുന്ന ഗന്ധം , ആ ലഹരി അവനെ ഉൻമാദനാക്കുകയായിരുന്നു. മായാലോകത്തെ ഗന്ധർവ്വനയി ഗന്ധർവ്വ യാമത്തിനായി അവൻ കാത്തിരുന്നു.

മനസിൻ്റെ കടിഞ്ഞാണുകൾ പൊട്ടി തുടങ്ങി, മോഹങ്ങൾ ഏറുന്നു. മനസൊരു ശലഭമായി ഉൻമാദ ലോകത്ത് പാറിപ്പറന്നു.

സിനിമയിലെ പോലെ ഒരു പ്രണയ ഗാനത്തിന് തിരശ്ശീല ഉയർന്നുട്ടോ 🤫🤫🤫

🌟🌟🌟🌟🌟

ലക്ഷ്മിയമ്മ അടുക്കളയിൽ പിടിപ്പതു പണിയിലാണ്, ഇടക്കിടെ ആരോടൊ ഉള്ള ദേഷ്യം എന്ന പോലെ കൊട്ടു കിട്ടുന്നത് സ്റ്റീൽ പാത്രങ്ങൾക്ക്, ഇടക്കവ നിലത്ത് തെറിച്ച് നിലവിളി ശബ്ദങ്ങൾ ഉയർത്തുന്നുണ്ട്. ഒന്നു രണ്ട് കപ്പി ഗ്ലാസ്സുകളും പൊട്ടി, ഒരു കപ്പും

ലക്ഷ്മിയെ ഇന്നിവിടെ വന്നേ…..

എന്താ ഇപ്പോ, മനുഷ്യനെ പണിയെടുക്കാനും സമ്മതിക്കില്ല.

കലിത്തുള്ളി ലക്ഷ്മിയമ്മ പത്മനാഭനരികിലേക്ക് ചെന്നു. കയ്യിൽ ഒരു കരണ്ടിയും ദേഷ്യം വന്നാൽ പത്മനാഭൻ്റെ തല പൊളിക്കാൻ എന്ന പോലെ പിടിച്ചാണ് വരവ്.

ആരോടാ തനിക്കിത്ര ദേഷ്യം, അതിനെന്തിനാടി പാത്രം നശിപ്പിക്കുന്നത്

എനിക്കാരോട് ദേഷ്യം

ഇല്ലേ….. നമ്മുടെ മോനോട് നിനക്ക് ദേഷ്യമില്ല എന്ന് പറ

എനിക്കാരോടും ദേഷ്യമില്ല.

അതായിരിക്കും ഏതു നേരവും മോനെ കുറിച്ചു പറയുന്ന നീ… ഈ സമയം വരെ അവനെ കുറിച്ച് ഒന്നും പറയാത്തത്.

അത്, അടുക്കളയിലെ തിരക്ക്

ടി, എൻ്റെ മുഖത്ത് നോക്കി പറയെടി.

ഏട്ടാ……..

എന്നൊരു വിളിയും വിളിച്ച്, ലക്ഷ്മിയമ്മ ആ മാറിലണഞ്ഞ് പൊട്ടിക്കരയാൻ തുടങ്ങി.

മറന്നൂടെടോ തനിക്കെല്ലാം

ആ മുടിയിൽ തഴുകി കൊണ്ട് പത്മനാഭൻ ലക്ഷ്മിയോടു പറഞ്ഞു .അതു കേട്ട നിമിഷം ലക്ഷ്മി ദേഷ്യത്തോടെ പത്മനാഭനെ നോക്കി.

ഞാൻ ചത്താലും മറക്കില്ല.

ടോ…. ചന്ദ്രശേഖരനെ തന്നെക്കാൾ കൂടുതൽ എനിക്കില്ലെ അറിയാ….. അതൊക്കെ അന്നത്തെ സാഹചര്യങ്ങൾ

ശരിയായിരിക്കാം, ഏട്ടൻ പറഞ്ഞതാവാം ശരി, സാഹചര്യങ്ങൾ, പക്ഷെ അനുഭവങ്ങളിൽ നിന്നും ഞാൻ വെറുക്കാനാ പഠിച്ചത് . അതെനി മാറില്ല.

നമ്മുടെ മോൻ്റെ ജീവിതം, അതോർത്തെങ്കിലും ക്ഷമിച്ചൂടെ തനിക്ക്

നിങ്ങളാ…. നിങ്ങളൊരാളാ…. ഇതിനൊക്കെ കാരണം, ആ കാര്യങ്ങൾ അവനിൽ നിന്നും മറച്ചു പിടിപ്പിച്ചതാ നിങ്ങൾ, അല്ലേ…. എൻ്റെ മോൻ ഒരിക്കലും അവളെ കെട്ടില്ല.

താനൊന്നു മനസിലാക്കെടോ… കഴിഞ്ഞ കാര്യങ്ങൾ പിന്നെയും പിന്നെയും ഓർക്കുന്നതെന്തിനാ , അവൻ്റെ വിവാഹം കഴിഞ്ഞിലെ.

ഒരു തെരുവു തെണ്ടിയുടെ മോളെ അവൻ കെട്ടിയിരുന്നെങ്കിലും ഞാൻ പൊന്നു കൊണ്ട് മൂടിയേനെ അവളെ. പക്ഷെ ഇത് , കഴിഞ്ഞ കാര്യങ്ങൾ അങ്ങനെ മറക്കാൻ പറ്റുന്നതാണോ

ആ ചോദ്യത്തിന് ഉത്തരം പത്മനാഭൻ്റെ കയ്യിലും ഇല്ല . ആ മൗനം ലക്ഷ്മിയമ്മയുടെ വാക്കുകൾ ഉയർത്തി.

കൊറേ… സഹിച്ചതല്ലേ…. അപമാനം, വേദന, പലായനം. എല്ലാം, നാടും വീടും, ബന്ധുക്കളും സുഹൃത്തുക്കളെയും ഒക്കെ വിട്ട് പലായനം ചെയ്ത് ദേ… ഇന്ന് ഇവിടെ വരെ എത്തി, എല്ലാം അയാൾ കാരണം എന്നിട്ടും മറക്കണോ. എന്നും പൂവിട്ടു പൂജിക്കുന്ന ദൈവങ്ങളെ പോലെ, എന്നും നാശം കാണാൻ പ്രാർത്ഥിക്കുന്നതും അവനു വേണ്ടിയാ ആ ചന്ദ്രശേഖരന് .

ലക്ഷ്മി…….

എന്നോട് , ചെയ്തതെന്നും ഞാൻ മറന്നിട്ടില്ല, മറക്കുകയും ഇല്ല. ഇതെൻ്റെ മോൻ അറിഞ്ഞാ…. ആ നിമിഷം പൊട്ടിച്ചെറിയും ആ താലിച്ചരട്, എന്താ സംശയം ഉണ്ടോ

ഉണ്ട്, എൻ്റെ മേൽ ആണയിട്ട കാര്യം നീ അവനോട് പറയോ

പറഞ്ഞാലെന്താ മനുഷ്യാ…..

എന്നാ നീ പറ ലക്ഷ്മി, അതിനു ശേഷം, നിൻ്റെ താലിയും അറുത്തു കളഞ്ഞോ… വിധവകൾക്ക് താലി പാടില്ലല്ലോ

എട്ടാ…. അത് ഞാൻ

പത്മനാഭന് ഒരു വാക്കെ ഉള്ളു, പത്മനാഭൻ്റെ ഭാര്യയ്ക്കും അതങ്ങനെയാവണം മനസിലായോ

ആ ശബ്ദം ഉയർന്നതും മനസിലായി എന്നു ലക്ഷ്മിയമ്മ തലയാട്ടി.

🌟🌟🌟🌟🌟

ഇന്നത്തെ പുലരി ആദിയെന്ന രാക്ഷസൻ്റെ അടിയറവാണ് , തോൽവിയുടെ കഴ്പ്പുനീർ നുകരാത്ത അവന് വലിയൊരു തോൽവിയുടെ ദിനം.

സൂര്യകിരണങ്ങൾ ആദിയുടെ മുഖത്ത് മുത്തമിട്ട നിമിഷം, ഒരു നീരസത്തോടെ അവൻ മിഴികൾ തുറന്നു. മറുവരെ മറച്ച പുതപ്പവൻ നീക്കായതും, അതു പോലെ പുതച്ചു.

അവൻ ആകെ മരവിച്ച അവസ്ഥയിലാണ്, താൻ ,താൻ പൂർണ്ണ നഗ്നനാണ്. ഇന്നലെ ഇന്നലെ എന്താണ് നടന്നത്. അവനൊന്നും മനസിലാകാതെ തല പുകഞ്ഞു.

വിശ്വാമിത്ര മഹർഷിയുടെ ഭ്രഹ്മചര്യം രംഭ കവർന്നെടുത്തിട്ട് നിമിഷങ്ങൾ ഏറെയായി എന്ന സത്യം ആദി മാത്രം മനസിലാക്കിയില്ല.

തൻ്റെ ദേഹത്ത് ലിപ്സ്റ്റിക്കിൻ്റെ പാടുകൾ കണ്ടതും അവനാകെ തകർന്നു.

NO, ഇതു നടക്കാൻ പാടില്ല.

അവൻ അവിടെ കിടന്ന മുണ്ടെടുത്തതും അവളുടെ അടിവസ്ത്രങ്ങൾ അവിടെ കിടക്കുന്നു. അവനാകെ ഭ്രാന്തു പിടിക്കുന്നതു പോലെ.

ദേഷ്യത്തോടെ കിടക്കയിൽ ഇരുന്ന അവൻ്റെ മിഴികൾക്ക് വിരുന്നേകിയത് തൂവെള്ള ബെഡ് ഷീറ്റിലെ രക്ത കറയായിരുന്നു.

എവിടെയാണ് തനിക്കു പിഴച്ചത്. തൻ്റെ മനസിൻ്റെ കടിഞ്ഞാൺ പൊട്ടിക്കുക എന്നത് അത്ര നിസാരമായ കാര്യമല്ല.

തൻ്റെ മാറിൽ കിടന്ന ആത്മിക, നെഞ്ചിൽ കുറുമ്പു കാട്ടിയ അവളെ മാത്രം തനിക്കോർമ്മയൊള്ളു. ബാക്കിയെല്ലാം, എന്താ തനിക്കു സംഭവിച്ചത്.

ഈ സമയം ആദിക്കുള്ള ചായയും ഏന്തി ആത്മിക മുറിയിലെത്തി. അവളെ കണ്ട നിമിഷം അവനൊന്നു ഞെട്ടി. തനിക്കരികിലേക്ക് നടന്നടുക്കുന്ന അവളുടെ താളപിഴവിൽ അവൻ എല്ലാം ഉറപ്പിച്ചു. പക്ഷെ ഒരു ചോദ്യം മാത്രം എങ്ങനെ ?

ദാ….. ചായ

ആദി അവളിൽ നിന്നും ചായ വാങ്ങി അവളെ രൂക്ഷമായി നോക്കി.

എന്താ നോക്കണേ… പേടിപ്പിക്കാ….

ഇന്നലെ എന്താ ഉണ്ടായെ

അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു, തള്ള വിരലിലെ നഖം മുഴുവനും പറിച്ചെടുക്കും എന്ന പോലെ അവൾ നഖം കടിച്ചു.

നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ , കിടത്തം മാത്രം മതി എന്ന് .

ദേ…. ആദി മതി ട്ടോ അഭിനയിച്ചത്

അഭിനയമോ ഞാനോ

പിന്നല്ലാതെ, ഞാൻ നല്ല കുട്ടിയായ നിൻ്റെ മാറിൽ കിടന്നത്, ചെറിയ സങ്കടവും ഉണ്ടായിരുന്നു. പിന്നെ മനസിലായി നി പറ്റിക്കാൻ പറഞ്ഞതാന്ന്, എന്താ ആക്രാന്തം ആ മാക്സി കീറി

ഞാനോ…..

ദേ…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട, നീയല്ലാതെ വഴിയെ പോണവരല്ലെ, ഈ മുറിയിൽ വന്നെൻ്റെ മാക്സി കീറുന്നത്

അല്ല അത്

അവൾ ഓടി വന്ന് ആദിയുടെ ചുണ്ടിൽ മുത്തി, പിന്നെ ഒരു പുഞ്ചിരി തൂകി.

മതി അഭിനയിച്ചത്. ഇവിടെ മനുഷ്യന് നടക്കാൻ വയ്യ, അമ്മ അറിയാതെ നോക്കണ്ട, എന്നാ ഞാൻ പോയി വരാം

യാന്ത്രികമായി അവനും അതിന് തലയാട്ടി.

🌟🌟🌟🌟🌟

ഈ കളി കൈവിട്ടു പോവുകയാണോ ? ആദി ആത്മിക അവരുടെ ജീവിതം കഴിഞ്ഞ രാത്രി തുടങ്ങി. ചന്ദ്രശേഖരനും ലക്ഷ്മിയമ്മയ്ക്കും ഒരു പോലെ ഒരു വലിയ അടി. എനി എന്തെല്ലാം എന്ന് നമുക്ക് കണ്ടറിയാം.

Comments:

No comments!

Please sign up or log in to post a comment!