❤കാമുകി 6

അവരൊന്നും പോലീസിന് ഒരു പ്രശ്നമല്ല, അവരേക്കാൾ ഏറെ മുകളിൽ നിന്നും അവർക്കു വരുന്ന പ്രഷർ, അതിൻ്റെ കാരണവും വ്യക്തമല്ല.

സാധാരണ രീതിയിൽ ഈ കേസ് ആദ്യം നോക്കണ്ടത് എസ് ഐ ആണെങ്കിൽ എസ് പി നേരിട്ടന്വേഷിച്ചു തുടക്കം തന്നെ. പിന്നെ പതിയെ ഗ്രേഡ് കൂടിയവരിലേക്ക് കേസ് ഹാൻഡോവർ ചെയ്യപ്പെടുന്നു.

ഒരു സാധാരണ ചെറുപ്പക്കാരൻ, രാഷ്ട്രീയ പിൻബലം, അതും കേരള രാഷ്ട്രീയത്തിലെ ചെറുതല്ലാത്ത പിടിപാടു കൊണ്ട് ഇത്രയൊക്കെ, ഒരിക്കലും വഴിയില്ല.

ടി വി ചാനലുകൾ ഈ വാർത്തകൾ ചർച്ചാ വിഷയമാക്കിയില്ല, അവിടെയും ആരോ പണമെറിഞ്ഞ് അവരുടെ വായകൾ അടപ്പിച്ചു.

കോളേജ് വിദ്യാർത്ഥികളുടെ സമരം മുറയ്ക്കു നടക്കുന്നുണ്ട്, അവർ മാത്രം NV യുടെ അന്വേഷണം ഊർജസ്വലമാക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നു.

കോളേജ് ഹോസ്റ്റൽ നിന്നു പഠിച്ച, ഒരു പാവം ചെറുപ്പക്കാരൻ, അവൻ്റെ തൻ്റേടത്തിനു മുന്നിൽ മുട്ടുവിറക്കാത്തവർ ചുരുക്കം, ഏതു കൊല കൊമ്പനാണെങ്കിലും തൻ്റെ ആജ്ഞാ ശക്തിയിൽ അവൻ കീഴടക്കും.

അവനു പഠിക്കാനായി പണം ഏതോ കമ്പനി സ്പോൺസർ ചെയ്തത് ആണെന്നു മാത്രം അറിയാം, വീട്ടുക്കാരെ കുറിച്ച് അവൻ സംസാരിക്കാറില്ല, അതിനാൽ അത്തരം കാര്യങ്ങളിൽ കൂടുതൽ വിവരം ആർക്കും അറിയില്ല.

ഇടക്കിടെ അവനെ കാണാതാവുന്നത് പതിവാണ്, പിന്നെ പൊന്തുമ്പോ പണിക്ക് വേണ്ടി പോയതാ എന്നവൻ പറയുമായിരുന്നു. അങ്ങനെ വാങ്ങിയതാണവൻ, ആ പഴയ ആർമി ബുള്ളറ്റ് . അതിൽ അവൻ വരുന്ന കാഴ്ച ഒന്നു കാണേണ്ടതാണ്.

കേരള ജനത, താഴെക്കിടയിലെ ജനത ഉറ്റു നോക്കുന്നത് ഒന്നു മാത്രം NV എവിടെ ? അവനെന്തു പറ്റി? പണമെറിഞ്ഞ് മാധ്യമങ്ങളെ തടവിലാക്കിയതാര്? ഇതിനു പിന്നിലെ രഹസ്യമെന്ത് ? അവൻ ജീവിച്ചിരിപ്പുണ്ടോ?

🌟🌟🌟🌟🌟

ആദിയുടെ ഫോൺ ആദ്യമായി, റിംഗ് ചെയ്തു. ആ ശബ്ദം കേട്ടപ്പോയാണ് അങ്ങനൊരു സാധനം ഉള്ളത് തന്നെ അവനോർമ്മ വന്നത്.

അവൻ ഫോൺ എടുത്തു നോക്കിയതും, ആത്മിക കോളിംഗ്….. അവനത് കണ്ടതും ഒരു ചെറു പുഞ്ചിരിയോടെ ആ ഫോൺ എടുത്തു.

ആദി………

എന്താടോ…….

എന്നോട് ഇപ്പോഴും ദേഷ്യത്തിലാണോ……?

ഞാനോ …… താനല്ലേ ദേഷ്യം പിടിച്ച് ഓടിപ്പോയത്

ആദി…. ഞാൻ ദേഷ്യം പിടിച്ചല്ല പോയത്, താൻ പറഞ്ഞ വാക്കുകൾ കേട്ട് കരച്ചിലടക്കാൻ

എടോ താൻ കരയല്ലേ…

ആദി ഞാൻ തന്നോടു ദയ കാട്ടുവാണെന്നാണോ….. തനിക്കു തോന്നിയത്

ആത്മിക താനത് വിട്ടേ…… ഞാൻ, അറിയാതെ അപ്പോ… പറഞ്ഞു പോയതാ…..

ആദി മനസിലുള്ളതാ…. വാക്കായി പുറത്തേക്ക് ഒഴുകുക, പിന്നെ പറയാം എന്നു കരുതിയ ഒരു കാര്യം ഉണ്ടായിരുന്നു.

ഇപ്പോ അത് പറയാൻ സമയമായി.

എന്താ ആത്മിക താനെന്താ ഈ പറയുന്നത്

ഐ ലൗവ് യു ആദി, ഐ റിയലി ലൗവ് യു

അതിനു മറുപടി പറയുക എന്നത് ആദിയെ നോക്കുമ്പോ, പരിതാപകരമാണ്. അവൻ്റെ നിശബ്ദത അവൾക്ക് അസഹനീയമായിരുന്നു.

ആദി ഞാൻ…. വെറും വാക്ക് പറയുകയല്ല. സത്യത്തിൽ ഞാൻ തന്നെ സ്നേഹിച്ചു പോയി. താനില്ലാതെ എനിക്കു പറ്റില്ല.

ആത്മിക എനിക്കെന്താണ് പറയേണ്ടതെന്നറിയില്ല, പെട്ടെന്ന് താൻ ഇങ്ങനെ ഒക്കെ പറഞ്ഞപ്പോ…..

എനിക്കറിയാം ആദി, തനിക്കിത് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയില്ല എന്ന്. പിന്നെ നേരിൽ പറയാൻ എനിക്കും, അതാ ഫോൺ വിളിച്ചത്

ആത്മിക ഞാനൊന്നു കിടക്കട്ടെ ചെറിയൊരു തലവേദന

ഞാനാണോ

താനെന്താടോ ഇങ്ങനെ, ഐ ആം സീരിയസ്

ഒക്കെ, ടേക്ക് കെയർ

🌟🌟🌟🌟🌟

ഇന്ദ്രാ …. എൻ്റെ ഫ്രണ്ടിൻ്റെ ഒരു ഫ്രണ്ട് ഉണ്ട് വൺ മിസ്റ്റർ രൂപഷ്, കോഴിക്കോട് ഡി വൈ എസ് പി ആണ് കക്ഷി.

ദാറ്റ്സ് എ ഗുഡ് ന്യൂസ്. അവനെ കുറിച്ച് നമുക്കു കൂടുതൽ അറിയാം.

ഇന്ദ്രാ ഇപ്പോ തന്നെ വിളിക്ക്, നമുക്കറിയാം എല്ലാം

വെയിറ്റ് രൂപാലി , അവൻ ഇങ്ങോട്ടു വിളിക്കും എന്നാ പറഞ്ഞത്

അവർ നാലു പേരും ആ കോളിനായി കാത്തിരുന്നു. ആകാംക്ഷ അവരിൽ തളം കെട്ടി, ഒരു തരം ഭീതി അവരെ പിന്തുടർന്നു കൊണ്ടിരുന്നു. കാരണം അവർക്കും വ്യക്തമല്ല.

സമയം പതിയെ പതിയെ അരിച്ചു നീങ്ങുമ്പോ , ആൽബിയുടെ ഫോൺ റിംഗ് ചെയ്തു. അവനത് അറ്റൻഡ് ചെയ്ത് സ്പീക്കർ ഫോണിലിട്ടു.

ഹലോ ആൽബി, ഇറ്റിസ് മി രൂപേഷ്, ജോസഫ് ഫ്രൻഡ്.

ഹായ് രൂപേഷ് , ഐ ആം ഹിയർ

രൂപേഷേ…. ഞാൻ ഇന്ദ്രാ … ആൽബിയുടെ ഫ്രൻഡാ… ഐ നീട് യുവർ ഹെൽപ്പ്.

എന്ത് ഹെൽപ്പാ വേണ്ടത് ഇന്ദ്രാ പറ

എനിക്കൊരുത്തൻ്റെ ഡീറ്റെയിൽസ് വേണം.

അതൊക്കെ ഈസി ആരുടെയാ വേണ്ടത്

നവീൻ

ആരുടെ,

ടാ NV എന്നു വിളിക്കുന്ന നവീൻ്റെ, ആ മിസ്സിംഗ് കേസ്

എന്തിനാടാ അവൻ്റെ ഡീറ്റയിൽസ്, താനെന്നെ പൊല്ലാപ്പിലാക്കോ

ഇല്ലെടോ …. താൻ തനിക്കറിയുന്നത് പറ

അറിയുന്നത് പറയാൻ പറഞ്ഞാൽ ഒന്നും അറിയില്ല അതാണ് സത്യം . ആ പേര് മാത്രം പക്ഷെ ദുരൂഹദയുടെ ഉറവിടം ആണ് NV.

താനൊന്നു തെളിച്ചു പറ

തനിക്കറിയോ , അവൻ്റെ ഒരു ഡീറ്റെയിൽസും പുറത്തു വിടാതെ ഒരു ഫോട്ടോ പിന്നെ പേര് അതും വെച്ചാ അവനെ ഞങ്ങൾ ഒക്കെ അന്വേഷിക്കുന്നത്. ഡി ജി പി ക്കു മാത്രമേ അറിയൂ കാര്യങ്ങൾ . പിന്നെ ചില ഹൈ ഗ്രേഡുള്ള സിൻസിയർ ഓഫീസെർസും.


അങ്ങു കേന്ദ്രത്തിൽ നിന്നാ അവനു വേണ്ടി ചോദ്യങ്ങൾ വരുന്നത്. പിന്നെ ഇവിടുത്തെ , അല്ല ഇന്ത്യയിലെ പല പ്രൈവറ്റ് ഏജൻസികളും രഹസ്യമായി അവനെ തേടുന്നു.

ഇന്ത്യയിലെ മാഫിയയും തേടുന്നത് അവനെ, എല്ലാർക്കും അവനെ വേണം, എനിക്കറിയുന്ന ഒരു മാഫിയ ടീമിൽ നിന്നും കിട്ടിയ വിവരമാ….. ബാഗ്ക്കോക്ക് മാഫിയ ഡോൺ സെമിയൻ മൊഗലിവിച്ച് [ Semion Mogilevich ]വേണ്ടിയാ അവരൊക്കെ അവനെ തിരയുന്നത്. ഒരു പോറൽ പോലും ഏൽക്കാതെ അവനെ കിട്ടണം എന്നാ അവരോട് പറഞ്ഞത്. അവനെ ആരെങ്കിലും തടവിലാക്കിയതാണെങ്കിൽ മൊത്തത്തിനേയും തീർക്കാനാ ഉത്തരവ്.

എന്തോ കേട്ട് കിളി പോയി എന്ന പോലെ, അവരൊക്കെ കേട്ടു നിൽക്കുന്നത് രൂപേഷ് തുടർന്നു.

പിന്നെ ഈ കാര്യം പറയാൻ പാടില്ലാത്തതാ എന്നാലും ജോസഫിൻ്റെ ഫ്രണ്ട്സ് അല്ലേ

താൻ കാര്യം പറയെടോ …….

G4S Plc. എന്നു നിങ്ങൾ കേട്ടിട്ടുണ്ടോ . ഇംഗ്ലണ്ട് ബേസ്ഡ് വേൾഡിലെ നമ്പർ വൺ സെക്യൂരിറ്റി ഏജൻസിയാ. 620,000 സെക്യൂരിറ്റി ജോലിക്കാർ അതും എഫിഷൻ്റ്, ലോകം മൊത്തം പടർന്ന ഏജൻസി. ആ ഏജൻസിയുടെ 300 സെക്യൂരിറ്റിസാ ഈ സാധാരണക്കാരൻ എന്നു പറയുന്ന Nv യുടെ സെക്യുരിറ്റിക്കായി അവനെ ചുറ്റി പറ്റി ഉണ്ടായിരുന്നത്. അവർക്കുള്ള ഓഡർ, അവനെ അറിയിക്കാതെ അവനെ സംരക്ഷിക്കുക എന്നതാണെന്നാ അവർ പറഞ്ഞത്. ഏതു സമയവും 100 സ്നൈപെർസ് അവനെ ഫോക്കസ്ഡ് ആയിരിക്കും. 100 ‘ ആളുകൾ അവൻ സ്ഥിരം പോകുന്നിടം വഴി ആ ഭാഗം ക്ലിയർ ചെയ്യാൻ, 20 ആൾ അവനരികിൽ ഒടിയെത്താൻ പാകത്തിന് ബാക്കി 80 എന്തിനെന്നു പോലും അറിയില്ല.

ഇതൊക്കെ ഉള്ളതാണോ ?

അതാ ഞാൻ പറഞ്ഞത് അവൻ രഹസ്യങ്ങളുടെ കലവറയാണ് . ഒരു സാധാരണക്കാരന് ഈ ഏജൻസി എന്തിന് സംരക്ഷണം നൽകണം, അവനാര് എവിടെ നിന്നു വന്നു, വീട് , വിട്ടുക്കാർ എല്ലാം രഹസ്യം. മാധ്യമങ്ങൾ പോലും അവനെ കുറിച്ച് പറയുന്നില്ല. ഒന്നെങ്കിൽ അവൻ നമ്മൾ കരുതിയതിലും ഡേൻജർ, അല്ലെങ്കിൽ മറ്റെന്തോ

ഇത്രയൊക്കെ എനിക്കറിയു കൂടുതൽ എന്തേലും അറിഞ്ഞാ പറയാ. അല്ല അവനെ കുറിച്ച് എന്തിനാ ചോദിച്ചെ.

അതൊ കോഴിക്കോട് ഒരുത്തനെ വിളിച്ച സമയം NVയെ കുറിച്ചവൻ പറഞ്ഞു, വാർത്ത, ഒക്കെ ഞങ്ങൾ ചെക്ക് ചെയ്തു ഒന്നും കണ്ടില്ല അപ്പോ Nvയെ കുറിച്ച് അറിയാൻ ഒരാഗ്രഹം അതാ ചോദിച്ചെ

ഓ അങ്ങനെ, എല്ലായിടത്തും ഇതു തന്നെ അവസ്ഥ എന്നാ ശരി ഞാൻ പിന്നെ വിളിക്കാ

ഒകെ, ടാ….. ബൈ….

ഇന്ദ്രാ……. അപ്പോ ഈ…. ആദി, ചില്ലറക്കാരനല്ലാ…..

അതെ ആൽബി, നമ്മൾ സൂക്ഷിച്ചു കരുക്കൾ നീക്കണം, അല്ലേ , പോത്തൻ പറഞ്ഞ പോലെ നമ്മുടെ കാലനായി ഒരു നിഴൽ പോലെ അവൻ കാണും.


🌟🌟🌟🌟🌟

ആദിയുടെ ഫോൺ വിണ്ടും റിംഗ് ചെയ്തു, ആത്മികയാകുമെന്ന് കരുതി ദേഷ്യത്തോടെ അവൻ ഫോൺ എടുത്തു. ഒരു അൺനോൺ നമ്പറിൽ നിന്നും ആയിരുന്നു കോൾ.

അവൻ ആ ഫോൺ കോൾ അറ്റൻഡ് ചെയ്തു, ആരായിരിക്കും എന്ന ചിന്തയോടെ, കാരണം ആത്മികക്കല്ലാതെ ഈ നമ്പർ മറ്റാർക്കും അറിയില്ല.

ഹലോ…….

ആദിയല്ലെ…..

അതെ ഇതാരാ

ഞാൻ ചന്ദ്രശേഖരൻ, ആത്മികയുടെ അച്ഛൻ

ആ അങ്കിളെ പറയു

അങ്കിളോ, കോൾ മി സർ,

സോറി, സർ പറയു എന്തിനാ വിളിച്ചത്.

നീ ആളു കൊള്ളാമല്ലോടാ ചെക്കാ….. എൻ്റെ മകളെ നിൻ്റെ കെണിയിലാക്കി അല്ലെ

അങ്കിൾ എന്താ ഈ പറഞ്ഞു വരുന്നത്

നിനക്കൊന്നും അറിയില്ല അല്ലേ ….. പൊന്നു മോനെ, നീ കണ്ട ലോകമല്ല ശരിക്കുള്ള ലോകം, ആത്മിക എൻ്റെ മകളാ….. അവളുടെ ചെറിയ കുറുമ്പുകൾ കണ്ട് മോൻ ആഗ്രഹങ്ങൾ വളർത്തരുത്. ചിലപ്പോ മോൻ്റെ ജീവൻ………

ഭീഷണിയുടെ മുഴക്കം ആ വാക്കുകളിൽ അലയടിച്ചതും, ആദിയിലെ Nv അവനാണ് ഉണർന്നത്, എന്തിനോടും പടവെട്ടുന്ന, ആ സ്വഭാവം അവൻ്റെ രക്തത്തിൽ കലർന്നതാണ്. അത് ഉണരാതെ പോകുമോ ?

സർ എന്നെയങ്ങു കൊല്ലും, അതല്ലെ പറഞ്ഞു വരുന്നത്

ടാ ചെക്കാ , നീ ആരോടാ ഈ പറയുന്നത് എന്നോർക്കണം ഒടുക്കം കരയേണ്ടി വരും.

ആരു കരയും എന്നു നമുക്ക് കാണാം, മിസ്റ്റർ ചന്ദ്രശേഖരൻ

ടാ പന്നക്കഴുവേറിടെ മോനേ….

വൗ ബ്യൂട്ടിഫുൾ ലാൻഗ്വേജ്, താനൊരു തറയായ സ്ഥിതിക്ക് പറയാ, തൻ്റെ മോളെ ഞാനിങ്ങ് എടുക്കാ

ടാ…. നിന്നെ ഞാൻ

കാറാതെടോ….. തൊണ്ട കീറി ചാവണ്ട, ഇതുവരെ തൻ്റെ മോൾ എൻ്റെ പിന്നാലെ നടന്നിട്ടും ഞാൻ ഒഴിഞ്ഞു മാറി, ഇപ്പോ ഇതെൻ്റെ വാശിയാ……. ഞാൻ തന്നെക്കാളും തറയാടോ……

നിന്നെ ഞാൻ കൊല്ലുമെടാ……. പന്നി

സർ, സമയം പോലെ വന്നാ മതി. ഞാനിവിടെ ഒക്കെ കാണും.

അയാൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. കണിമംഗലം ചന്ദ്രശേഖരൻ എന്ന ആത്മികയുടെ അച്ഛൻ്റെ മറ്റൊരു മുഖം അവിടെ അനാവൃതമായി. ആദിക്കു മുന്നിൽ മാത്രം .

🌟🌟🌟🌟🌟

ഏട്ടാ…….. എൻ്റെ മോനെവിടെ

നിയൊന്നടങ്ങെടി, ഞാൻ പറയുന്നത് കേക്ക്

ഇല്ല, ഞാൻ നാട്ടിലേക്ക് പോവാ. എനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യ്.

നീ പോയിട്ടെന്താക്കാനാ….ദേ… നോക്ക് അവൻ മിസ്സായ കാര്യം പുറം ലോകം അറിയരുത്. ഞാൻ പറയണ്ടല്ലോ

നിങ്ങൾ കാരണാ അവനാ നാട്ടിൽ പഠിക്കാൻ പോയത്

എടി അതവൻ്റെ ആഗ്രഹമായിരുന്നു അതു മറക്കരുത്

ഇട്ടു മൂടാൻ പണമുണ്ടായിട്ടെന്തു കാര്യം , നമുക്കൊന്നേ ഉള്ളു അവനെ കാണാതായിട്ട് നിങ്ങളെന്താ ചെയ്തത്

നീ കരഞ്ഞോ നന്നായി കരഞ്ഞോ, എനിക്കൊന്നു കരയാൻ പോലും കഴിയില്ല.
എൻ്റെ അവസ്ഥ എന്താ നീ മനസിലാക്കാത്തത്.

എട്ടാ ഞാൻ സഹിക്കണില്ല എൻ്റെ കുട്ടി.

എനിക്കും സങ്കടമുണ്ട് , പക്ഷെ അവൻ്റെ തല പടുത്തുയർത്തിയതാ ഇതൊക്കെ, അതു തകരാൻ പാടില്ല. NV അവനൊന്നും പറ്റില്ല, അവനെ നിന്നെക്കാൾ കൂടുതൽ എനിക്കെ അറിയു. എൻ്റെ മോൻ നട്ടെല്ലുള്ള ആണാണെടി .

ഒരമ്മയുടെ ധണ്ണം ഏട്ടനു പറഞ്ഞാ മനസിലാവില്ല.

ദേ ….. നോക്ക് നീ…. എവിടെയും പോകില്ല, പിന്നെ അവൻ്റെ ഫ്രണ്ട്സ് റോക്കിയും ടീമും നാളെ ഇന്ത്യയിലേക്ക് പോവാ…. അവരവനെ കൊണ്ടുവരും. മനസിലായോ…….

ആ അമ്മ ഒന്നും പറയാനാകാതെ, ഒന്നും ചെയ്യാനാകാതെ വിങ്ങി പൊട്ടി കരയുകയായിരുന്നു.

🌟🌟🌟🌟🌟

ആദി അവൻ്റെ മനസിൽ വാശിയുടെ ചുഴലിക്കാറ്റുകൾ ആഞ്ഞടിക്കുകയാണ്. തന്നെ എതിരിടാൻ വരുന്നവരെ ഉൻമൂലനം ചെയ്തു മാത്രം ശീലമുള്ള NV യുടെ മനസിനെ ചന്ദ്രശേഖരൻ വാക്കുകളാൽ തൊട്ടുണർത്തി.

അവൻ്റെ ഉറച്ച തീരുമാനങ്ങൾ ഒരിക്കലും മാറാറില്ല. അതു തന്നെ ആണ് ഇപ്പോ അവൻ്റെ മനസിലും ചന്ദ്രശേഖരൻ്റെ വാക്കിനു മറുപടി കൊടുക്കേണം.

യന്ത്രികമായി അവൻ ഫോണെടുത്തു ആത്മികയുടെ ഫോണിലേക്ക് വിളിച്ചു. അവൾ കോൾ എടുത്തതും,

ആത്മിക ഐ ലൗവ് യു റ്റൂ

അതും പറഞ്ഞ് അവൻ കോൾ കട്ടാക്കി. ബെഡിൽ കടന്നു, കറങ്ങുന്ന ഫാനിലേക്ക് ദൃഷ്ടി പായിച്ചു.

വാശിയിൽ നിന്നും ഉടലെടുത്ത പ്രണയം, മനസതിന് പരുവപ്പെട്ടിട്ടില്ല, എങ്കിലും അവൻ ഇപ്പോ അവൾക്കായി വലവിരിച്ചു. ചന്ദ്രശേഖരൻ എന്ന കൊമ്പൻ സ്രാവിനായി അയാളുടെ മകളെ തന്നെ ഇരയായി കോർത്തു.

രക്ത വർണ്ണമായ അവൻ്റെ മിഴികൾ വിളിച്ചോതി അവനിലെ വാശിയുടെ ആഴം. ആ പല്ലുകൾ മുറുകുന്നുണ്ടായിരുന്നു അവൻ്റെ ചിന്തകൾക്ക് ഒപ്പം . ആദി എന്ന പേരിൽ അവനുണ്ടായിരുന്ന ഒരു നല്ല മനസ് അതിനെ ചന്ദ്രശേഖരൻ തല്ലിയുടച്ചു.

എനി പേരു മാത്രം ആദി, എന്നാൽ അവനിലെ NV അവൻ ഉയർത്തെഴുന്നേറ്റു. ചതുരംഗ കളിയിലെ ആദ്യ കരു അയാൾ നീക്കി, എനി താനാണ് കരുക്കൾ നീക്കേണ്ടത്. പത്തു തലയുള്ള രാവണൻ ചിന്തയിലാണ്ടു.

സംരക്ഷണത്തിൻ്റെ നാളുകളോ, അതൊ സംഹാരത്തിൻ്റെയോ അത് NV യിൽ മാത്രം ഒതുങ്ങുന്ന രഹസ്യം.

🌟🌟🌟🌟🌟

ആത്മിക അവളിപ്പോ ഈ ലോകത്തൊന്നുമല്ല. സന്തോഷത്തിൻ്റെ താഴ്വരകൾ, അവിടെ അവൾ വസന്തങ്ങൾ തേടി.

ആദ്യം കണ്ട നിമിഷം മനസിൽ തോന്നിയ കൗതുകം, ഹോസ്പിറ്റൽ സംസാരിച്ചു സംസാരിച്ചു അടുത്തു പോയി . പിന്നെ അവനായി എല്ലാം വാങ്ങിക്കൂട്ടുമ്പോ അറിയാതെ സൗഹൃദമായി, ഒടുക്കം ഒരുത്തിയിൽ നിന്നും തിരിച്ചറിഞ്ഞു അത് പ്രണയമായിരുന്നെന്ന്.

മനസിൽ ഒരു കുഞ്ഞു ഭയം ഉണ്ടായിരുന്നു. ആദി അവൻ തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന്, ആ പേടി മനസിൽ കിടന്ന വിങ്ങലായിരുന്നു. എന്നാൽ എല്ലാം പോയി, ആദി അവൻ പറഞ്ഞു തന്നോട് ഇഷ്ടമാണെന്ന്.

എനി ഞാനും ആദിയും ഞങ്ങളുടെ ആണ് ഈ ലോകം, ഈ ബാംഗ്ലൂർ സിറ്റി ഞങ്ങൾ പ്രണയിച്ചു നടക്കും . ആർക്കും ഒന്നും ചെയ്യാനാവില്ല.

അരുദ്ധതി, രൂപാലി നിങ്ങൾ വീണ്ടും മുട്ടുമടക്കി, എൻ്റെ മുന്നിൽ, അവനെ എന്നിൽ നിന്നും അടർത്തി മാറ്റാൻ എനി ഒരു ശക്തിക്കും ആകില്ല.

വാശിയിൽ ആദി പറഞ്ഞ വാക്കുകൾ, ആ പ്രണയം അത് സത്യമാണോ, അതൊരു നാടകമല്ലേ അതൊന്നും അറിയാതെ പ്രണയത്തിൻ്റെ നവ പുഷ്പമായി ആ പാരിജാത പൂ സുഗന്ധം പടർത്തി.

🌟🌟🌟🌟🌟

ഹലോ കാർത്തികയല്ലേ….

അതെടി, ഇതാരാ…..

ഇത് ഞാനാ അർച്ചന

പറയെടി എന്താ വിളിച്ചത്.

NVയുടെ കാര്യം അറിഞ്ഞോ നീ…

അറിഞ്ഞിരുന്നു.

നന്നായി, പിന്നെ നിൻ്റെ മാരേജ് ലൈഫ് ഒക്കെ എങ്ങനെ

സുഖം, ഏട്ടൻ എന്നെ നന്നായി നോക്കുന്നുണ്ട്,

അമ്പടി, കേമി….

നീയെന്താടി പരിഹസിക്കുകയാണോ….

പിന്നെ അല്ലാതെ, നിന്നെ കാണാനാ ഒടുക്കം അവൻ പോയത്, അന്നു ഞങ്ങൾ കുറച്ചു പേരോടു മാത്രം അവൻ പറഞ്ഞ രഹസ്യമുണ്ട്, അവനാരാന്ന്

അർച്ചനേ….

അതെ അർച്ചന തന്നെ. പത്തിൻ്റെ ഒരു കെട്ട് നോട്ടു കണ്ട് കണ്ണ് മഞ്ഞളിച്ചപ്പോ…. നീ അവനെ ഉപേക്ഷിച്ചു പോയി, ആ നോട്ട് കെട്ട് കൂടിപ്പോയാ നുറു രൂപ ആയിരുന്നേ…. പൊന്നു മോളേ….. തൂക്കിയെറിഞ്ഞത്. രണ്ടായിരത്തിൻ്റെ പുത്തൻ നോട്ടാ……

എടി… നീ…..

എന്താടി, എന്തു പറ്റി, കുറ്റബോധം തോന്നുന്നുണ്ടോ, എവിടെ എങ്ങനെ എത്തണ്ടവളാ…. ഇപ്പോ കണ്ടില്ലെ.

മതി, അർച്ചന പ്ലീസ്

ശരി, ഞാൻ വെച്ചിട്ടു പോകാ, പക്ഷെ ഇടക്കൊക്കെ വിളിക്കും, ഇതുപോലെ മനസിനൊരു സുഖം. കേട്ടോടി പൊട്ടിക്കാളെ….

🌟🌟🌟🌟🌟

ഹെയ് ഗായ്സ് വാട്സ് ദ പ്ലാൻ

റോക്കി നോ ഐഡിയ മാൻ, ഹൗ വി ഫൈൻഡ് ഹിം

ഹാ …. ഹാ….. ഹാ…..

റോക്കി ആർ യു മാഡ്, വൈ ആർ യു ലാഫിംഗ്,

സോറി റിച്ചാർട്, ഫൈൻഡ് ഹിം ഇറ്റ്സ് റ്റൂ ഈസി

ഹൗ, ഐ ഡോൻട് തിംങ്ക് സോ

യു നൊ വൺ തിംഗ്. ഹി, ആൻഡ് മി , ഓൾ റെഡി ഇൻജക്റ്റഡ് ബോഡി ജി പി എസ് ഇൻ അവർ റൈറ്റ് ഹാൻഡ് പാം.

ദാറ്റ്സ് എ ഗുഡ് ന്യൂസ്, സോ വി ഫൈൻഡ് ഹിം എൻഡ് കം ബാക്ക് വിത്ത് ഹിം.

നോ , വി വിൽ ഫൈൻഡ് ഹിം, ബട്ട് വീ വിൽ വെയ്റ്റ് ഫോർ ദാറ്റ്, റ്റു നോ വാട്ട് ഹാപ്പൻഡ്

വൈ റോക്കി,

ടൂ യു തിംഗ് സം വൻ കിട്നാപ് ഹിം

നോ വേ, നോ ചാൻസ്, നോ വൺ കാൻ sച്ച് ദാറ്റ് ഡെവിൽ

ദാറ്റ്സ് വൈ ഐ സേ ലൈക്ക് ദാറ്റ്. സംതിംഗ് ഹാപ്പൻഡ്, വി നീട് റ്റു ഫൈൻഡ് ഇറ്റ്, ഔട്ട്.

ഒക്കെ റോക്കി.

ഗോ ആൻഡ് സ്ലീപ് മാൻ വി നീട് റ്റു മൂവ് ഏർലി മോർണിംഗ്

ഒക്കെ, ഗുഡ് നൈറ്റ് റോക്കി,

ഗുഡ് നൈറ്റ്.

🌟🌟🌟🌟🌟

തിരുവനന്തപുരം ” നിത്യ ഹരിത നഗരം ” എന്ന് മഹാത്മ ഗാന്ധി വിശേഷിപ്പിച്ച നഗരം. ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്, രാജവംശങ്ങളുടെ രക്തം കലർന്ന മണ്ണ്.

അങ്ങ് തിരുവനന്തപുരത്ത് പത്മനാഭൻ്റെ മണ്ണിൽ NVക്കായി ഒരു തറവാട് കാത്തിരിക്കുന്നു. രാമചന്ദ്രനും ഭാര്യയും മക്കളും, പിന്നെ രാമചന്ദ്രൻ്റെ അമ്മയും കാത്തിരിക്കുന്നത് അവൻ്റെ വരവിനായി മാത്രം.

രാജവംശത്തിൻ്റെ അധീനതയിലുള്ള കൊട്ടരം ഇന്ന് NVക്കു സ്വന്തം. അതിൻ്റെ പൂമുഖത്തിരുന്നു കൊണ്ട് രാമചന്ദ്രൻ അമ്മ നാരായണിയോട് സംസാരിക്കുന്നു.

അമ്മേ….. ഓർമ്മയുണ്ടോ അന്ന് ഈ മുറ്റത്ത് നടന്ന ആ സംഭവം, അപ്പു അവനിലെ രൗദ്രഭാവം ആദ്യമായി കണ്ട നിമിഷം.

നാരായണിയമ്മ കാലം കുറച്ചു പിറകിലേക്ക് പോയി, ചിന്തകൾ പഴയ കാലത്തേക്ക് പോകുമ്പോ, ആ ചുണ്ടിൽ ഒരു പുഞ്ചിരിയും, കണ്ണിൽ ഭയത്തിൻ്റെ നിഴലും ഒരുപോലെ വന്നു.

അന്ന് NV എന്നു നമ്മൾ അറിയുന്ന ഇവരുടെയൊക്കെ അപ്പു അവന് 9 വയസ്സ്, കാവടിയാർ കൊട്ടാരം എന്നും അവനൊരു വിസ്മയമായിരുന്നു. അതിൻ്റെ അകം ഒന്നു കാണാൻ ആ പിഞ്ചു മനസ് വിങ്ങിയിരുന്നു.

ആ ദിവസം അവൻ മതിലെടുത്തു ചാടി, കൊട്ടാരത്തിൽ കയറിയ ദിവസം, കണ്ണുകൾക്ക് മുന്നിൽ അദൃശ്യനായി അകത്തളത്തിൽ കയറിയ കുറുമ്പൻ.

ഇരവി വർമ്മയുടെ സീമന്ത പുത്രി അരുണയുടെ മിഴികൾ അവനെ കണ്ടു. അവനെ പിടിച്ചുകെട്ടി ഈ മുറ്റത്തിട്ടു തല്ലി. നോക്കി നിൽക്കാനും കരയാനുമല്ലെ അന്നു നമ്മുക്ക് കഴിഞ്ഞൊള്ളു.

നാരായണിയമ്മയുടെ മിഴികളിൽ നിന്നും രണ്ട് കണ്ണുനീർ തുള്ളികൾ അടർന്നു വീണു.

ഒടുക്കം കെട്ടഴിച്ച് അവനെ മുറ്റത്തേക്ക് എറിഞ്ഞ നിമിഷം.

ആ കണ്ണുകൾ ഭയത്തിന് കീഴ്പ്പെടുകയായിരുന്നു, ആ കൈകൾ ഒരു നടുങ്ങലോടെ വിറകൊണ്ടു.

അന്ന് താനാണ് അനങ്ങാതെ കിടന്ന അവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയത്. അവനെ തൊട്ട നിമിഷം ആ കൈകൾ തട്ടിമാറ്റി അവൻ നോക്കിയ ആ നോട്ടം.

രക്തവർണ്ണമായ മിഴികൾ, ആ മിഴികളിലെ ഞരമ്പുകൾ പൊട്ടുമെന്ന പോലെ എടുത്തു കാട്ടി, തൻ്റെ വലതു മുഷ്ടി മുറുക്കി. അവൻ അലറിയ അലർച്ച.

വലതു കൈ മുഷ്ടി മുറുക്കിയ നിമിഷം , ആ കൈകളിലെ ഞരമ്പുകൾ എനിക്കു മുന്നിൽ തെളിഞ്ഞു നിന്നു. ഒരു നാഗത്തെ പോലെ അവൻ്റെ കഴുത്തു വരെ അതു ഇഴഞ്ഞു പോയി, തെളിഞ്ഞു കണ്ടു.

അവൻ്റെ ആ രൗദ്ര ഭാവം തന്നെ മാത്രമല്ല , അവിടെ കൂടിയ എല്ലാവരെയും ഭയചകിതരാക്കി.

” ടോ തമ്പുരാനെ , താൻ തല്ലിയിറക്കിയ ഈ കൊട്ടാരം ഞാൻ സ്വന്തമാക്കും ഇതെൻ്റെ വാശിയാ, താനോർത്തോ താൻ ചാവുന്നതിന് മുന്നേ തൻ്റെ കയ്യിൽ നിന്നും ഞാനിത് വാങ്ങും ”

ഒരു പീറ ചെക്കൻ്റെ വാക്കായി പുച്ഛിച്ചു തള്ളിയ ആ തമ്പുരാൻ അറിഞ്ഞിരുന്നില്ലല്ലോ, വിഷപ്പാമ്പിനെയാണ് താൻ നോവിച്ചത് എന്ന്.

മൂന്നു ദിവസം ആ വാശിയും ചിന്തയും മാത്രമായി അവൻ ഒരു ഭ്രാന്തനെ പോലെ നടന്നു. പിന്നെ പഴയ പോലെ ആയപ്പോ എല്ലാം തീർന്നെന്നു കരുതി.

അവൻ്റെ പതിനാറാം വയസിൽ അവൻ തെളിയിച്ചു , വെറും വാക്കു പറയുന്നവനല്ല താനെന്ന്, അവനാഗ്രഹിച്ചത് അവൻ നേടിയെടുത്തു.

അതിനായി അവൻ പോയ വഴികൾ, അവൻ്റെ കുരുട്ടു ബുദ്ധി, സമ്പന്നരായ അവരെ അവൻ തറപ്പറ്റിച്ചു, കടക്കെണിയിൽ കുടുക്കി, ആ കൊട്ടാരം വിൽപ്പിച്ചു. ആരും കൊടുക്കാത്ത പൊന്നിൻ വില കൊടുത്തു സ്വന്തമാക്കി.

ദേവനാണോ, രാക്ഷസനാണോ എന്നു പറയാൻ പറ്റില്ല, രണ്ടും കലർന്ന ജൻമം. സ്നേഹത്തിനു മുന്നിൽ ദേവനാവുമ്പോ, ശത്രുവിനു മുന്നിൽ രാക്ഷസൻ.

സാക്ഷാൽ ശിവൻ, സംരക്ഷണവും സംഹാരവും ആ കൈകളിൽ തന്നെ. ത്രിക്കണ്ണിലെ അഗ്നി ദേഹം മുഴുവൻ ചാർത്തിയ മനുഷ്യനായ സംഹാരരൂപി അതാണവൻ.

🌟🌟🌟🌟🌟

അമേരിക്കൻ എയർപ്പോർട്ട് , സമയം 4.30 am . പത്തക്ക സംഘം തിരിക്കുകയായി. NV എന്ന നിഗൂഡതയെ തേടി. ഇന്ത്യയെന്ന മഹാ രാജ്യത്തേക്ക്, വിഭിന്നമായ ഭാഷ, വേഷം, സംസ്കാരം നിറഞ്ഞ മണ്ണിലേക്ക്, കേടിക്കണക്കിന് ജനങ്ങളുടെ ഇടയിൽ ഒരുത്തനെ തിരയാൻ വേണ്ടി മാത്രം.

റോക്കി, വി ആർ ഗോയിംഗ് റ്റു കേരളാ,

നോ മാൻ നോട്ട് ദേർ

ഹി ഇസ് മിസിംഗ് ഫ്രം കാലിക്കറ്റ് മാൻ

യസ്, ബട്ട് ഹി ഇസ് നൗ ഇൻ ബാംഗ്ലൂർ

സോ വി ഗോയിംഗ് ദേർ

യസ്, ബ്രോ. വി, വിൽ ഫൈൻഡ് ഹിം വെരി സൂൺ.

ബോർഡിംഗ് ചെക്കിംഗ് ഒക്കെ കഴിഞ്ഞ് അവർ ഫ്ലൈറ്റിൽ കയറി.

റോക്കി FBl യിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ, ജനനം അമേരിക്കയിൽ ആയതിനാൽ സിറ്റിസൺഷിപ്പ് അമേരിക്കൻ ആണെങ്കിലും തനി മലയാളി.

ഇവിടെ അമേരിക്കയിൽ NV യുടെ ക്ലോസ്സ് ഫ്രണ്ട്, നിയമത്തിൻ്റെ ഊരാക്കുടുക്കുകളിൽ അമേരിക്കയിലെ NV യുടെ തുറുപ്പ് ചീട്ടാണ് റോക്കി.

അവൻ വരുകയാണ് ആത്മമിത്രത്തെ തേടാൻ , അവൻ്റെ കൂടെ പടപൊരുതാൻ.

FBl ഇൻ ഇന്ത്യാ…. നൗ ഇൻവസ്റ്റിഗേഷൻ വിൽ ബി സ്റ്റാർട്ട് സൂൺ , വെയ്റ്റ് ഏൻഡ് സി.

🌟🌟🌟🌟🌟

അമ്മേ……..

എന്താ…… പൊന്നു…….

അമ്മ ഇന്നെനിക്ക് പായസം വെച്ചു തരോ…..

പായസോ … അതെന്തിനാടി , പെണ്ണേ…. എന്താ…. എൻ്റെ കുട്ടിക്ക് പറ്റിയത്.

ഇന്ന് പൊന്നൂന് ഭയങ്കര സന്തോഷാ…. അമ്മേ….. അതല്ലെ പൊന്നു പായസം ചോദിച്ചത്.

എന്താണ്, ഇത്ര സന്തോഷം എൻ്റെ കള്ളിപ്പെണ്ണ് അമ്മയോടു പറയില്ലേ……

പോ…. അമ്മേ….. എനിക്കു നാണമാക്കുന്നു.

നാണമോ…. നിനക്കൊ… ടി പെണ്ണേ….. കളിക്കാതെ കാര്യം പറ

അത് അമ്മേ…..

എന്താടാ… അമ്മയുടെ സുന്ദരിയല്ലേ…. പറയെടാ…..

ആദി, …… എന്നെ ഇഷ്ടമാണെന്നു പറഞ്ഞമ്മേ……

ആ വാക്കുകൾ നാണം കൊണ്ട് മുറിയിലേക്കോടുന്ന ആത്മിക വിളിച്ചു പറയുകയായിരുന്നു. തൻ്റെ മകൾ റൂമിലേക്ക് ഓടിയകലുന്നത് ഒരു ഞെട്ടലോടെ ആ അമ്മ നോക്കി നിന്നു.

അവരുടെ മനസ് ചോദ്യങ്ങളുടെ താഴ്വരയായി, ആദി അവളെ ഇഷ്ടമാണെന്നു പറഞ്ഞത് മാത്രം, വിശ്വസിക്കാൻ അവരുടെ മനസനുവദിച്ചില്ല.

താൻ പറഞ്ഞിരുന്നു അവൻ്റെ അടുത്ത് അവളുടെ പ്രണയം സ്വീകരിക്കാൻ , എന്നാൽ ചിരിച്ചു കൊണ്ടവൻ തിരസ്കരിച്ച ആ നേരം അവനെൻ്റെ മനസിൽ ഉയരുകയായിരുന്നു.

ഓർമ്മകൾ തിരിച്ചു വന്നാൽ മാത്രം, അതിൽ മറ്റൊരു പെണ്ണിൻ്റെ കണ്ണീർ കനൽ എരിയുന്നില്ലെങ്കിൽ മാത്രം അവനവളോട് പറയാം എന്നെനിക്കു തന്ന വാക്കാണ് ഇപ്പോ അവൻ അവളോട് പറഞ്ഞത്.

ആദി, അവൻ്റെ ഓർമ്മകൾ തിരികെ വന്നോ….? അവൻ തൻ്റെ മകളോട് ഇഷ്ടമാണെന്നു പറഞ്ഞോ….? ഉത്തരങ്ങൾ കുറച്ചകലെ ആ മുറിയിലുറങ്ങുന്നുണ്ട്. തനിക്കറിയണം സത്യങ്ങൾ, അവളുടെ അമ്മയായ , അല്ല ആദിയുടെ കൂടെ അമ്മയായ തനിക്കറിയണം സത്യം, തൻ്റെ മകൻ്റെ നാവിൽ തുമ്പിൽ നിന്നും, അറിയണം എല്ലാം……..

ആ അമ്മയുടെ കാലടികൾ തേടിയത് ആദിയെ മാത്രം. ആ മിഴികൾ അവനെ കാണാനായി കണ്ണീർ പൊഴിച്ചു, ആ കാതുകൾ സത്യത്തിനായി കാത്തിരുന്നു. ആ ചുണ്ടുകൾ ആയിരം ചോദ്യങ്ങൾ ഒളിപ്പിച്ചു വെച്ചു.

🌟🌟🌟🌟🌟

ആദി……..

എന്താ അമ്മേ……

മോനെ നിൻ്റെ ഓർമ്മകൾ തിരിച്ചു കിട്ടിയോ പൊന്നു മോനെ

ഇല്ല, അമ്മേ….. ഞാനാ പഴയ ആദി തന്നെയാ…… ഓർമ്മകൾ ചിലത് മാഞ്ഞ ആദി.

അപ്പോ ഞാൻ കേട്ടതോ

അമ്മ എന്തു കേട്ടെന്നാ പറയുന്നത്

നീ, അവളോട് ഇഷ്ടമാണെന്നു പറഞ്ഞോ

ആ പറഞ്ഞു അമ്മേ…..

എന്തിന്, ഓർമ്മകൾ തിരിച്ചു വരാതെ അതിനെ കുറിച്ച് ചിന്തിക്കില്ല എന്നു പറഞ്ഞ ആദി, ഇപ്പോ അങ്ങനെ ചെയ്തത് എന്തിന്, നീയെന്നെ പൊട്ടിയാക്കാൻ നോക്കരുത് ആദി.

ആദിയുടെ മുഖം ദേഷ്യത്താൽ ചുവന്നു, ആ മിഴികൾ രക്തവർണ്ണമായി, ആ പല്ലുകൾ മുറുകുന്ന ശബ്ദം ആ മുറിയിൽ അലയടിച്ചു.

ഒന്നും മനസിലാക്കാതെ, രേവതിയമ്മ. ഭയത്തോടെ അവനെ നോക്കി നിന്നു. അവനിലെ രൗദ്രഭാവം അത് അവരെ അമ്പരിപ്പിച്ചു. ഇതു വരെ കണ്ടിരുന്ന ആദിയല്ല തനിക്കു മുന്നിലെന്ന് ആ അമ്മയ്ക്കു മനസിലായി.

വിറയ്ക്കുന്ന കൈകൾ ആ തോളിൽ പതിപ്പിച്ച് അവർ പതുക്കെ വിളിച്ചു

ആദി…… മോനേ……

സ്നേഹത്തിന് മുന്നിൽ എന്നും അവനൊരു ഭാവം മാത്രം അത് ദേവഭാവം. ആ വിളിയിലെ വാത്സല്യം, ആ സ്നേഹം ഒരു നിമിഷം അവനെ ശാന്തനാക്കി.

എന്താ മോനെ എന്താ നിനക്കു പറ്റിയത്

അമ്മ എന്നോട് ക്ഷമിക്കണം, അവളോട് ഞാൻ അങ്ങനെ പറയില്ലായിരുന്നു, പക്ഷെ ഇതിപ്പോ എൻ്റെ വാശിയാണ്.

വാശിയോ…. ആരോട്. നിനക്കെന്താ പറ്റിയത്.

അതെ, വാശി തന്നെ. ആത്മികയുടെ അച്ഛനെന്ന ചന്ദ്രശേഖരനോട്

മോനെ, നീയെന്താ പറയുന്നത്, നിനക്കെന്താ ഭ്രാന്തായോ

ഭ്രാന്തെനിക്കല്ല അമ്മേ, അമ്മയുടെ ഭർത്താവിനാ

മോനേ നി

എന്നെ വിളിച്ചിരുന്നു ഇന്ന്, കൊന്നു കളയുമെന്ന് പറയാൻ

ആദി നീയെന്തൊക്കെയാ പറയുന്നത്, ശേഖരേട്ടൻ നിന്നെ കൊല്ലാനോ എന്തിന് മോനേ

അമ്മയ്ക്ക് എനിയും മനസിലായില്ല അല്ലേ, ആത്മിക അവളെ പ്രണയിച്ചാ കൊല്ലുമെന്ന് ഭീക്ഷണി .

ഇല്ല , ശേഖരേട്ടനോ ഒരിക്കലും ഇല്ല . ഞാൻ പറഞ്ഞപ്പോ പോലും ഏട്ടനും സന്തോഷത്തോടെ എന്നോട് സമ്മതിച്ചതാ നിങ്ങളുടെ ബന്ധം. ആത്മിക അദ്ദേഹത്തിൻ്റെ ജീവനാണ് മോനേ

ആയിരിക്കാം അമ്മ പറയുന്നതെല്ലാം നടന്നിരിക്കാം എന്നാൽ ഞാൻ പറഞ്ഞതും പരമമായ സത്യം .

എനിക്കത് വിശ്വസിക്കാനാവുന്നില്ല മോനേ

അമ്മേ ഈ നമ്പർ ആരുടേയാ ഒന്നു നോക്കിക്കേ

ആദി തനിക്കു നേരെ നീട്ടിയ മൊബൈൽ തൻ്റെ കൈകളിൽ വാങ്ങി , രേവതിയമ്മ നോക്കി, ആ നമ്പർ കണ്ടതും അവരൊന്നു ഞെട്ടി.

ഇതാരുടെ നമ്പർ ആണമ്മേ….

ശേഖരേട്ടൻ്റെ തന്നെയാ മോനേ…..

ഇപ്പോ അമ്മയ്ക്ക് വിശ്വാസമായില്ലേ

മോനെ ഞാൻ, നിങ്ങളുടെ വാശിയിൽ എൻ്റെ മോൾ ബലിയാടാകുമോ

അമ്മേ….. അവളെൻ്റെ മാലാഖയാ ഒരു പോറലു പോലും വരുത്തില്ല ഞാൻ വരുത്താൻ സമ്മതിക്കില്ല ഞാൻ

ആദി അപ്പോ നി അവളെ സ്നേഹിക്കുന്നുണ്ടോ

ചില ചോദ്യങ്ങൾക്ക് എനിക്കും മറുപടിയില്ല അമ്മേ…. അവളെ മാത്രം ഞാൻ ചതിക്കില്ല. ആ ഒരു വാക്ക് പോരെ അമ്മേ….

മതി, നിന്നെ എനിക്കു വിശ്വാസമാ……

🌟🌟🌟🌟🌟

തോമസേട്ടാ….. എന്താ വരാൻ പറഞ്ഞത്

ദാ….. ഈ ഫോട്ടോ പിടിച്ചോ പുതിയ വർക്കാ

കാച്ചാനാണോ…. ഒടിക്കാനാണോ…..

മാങ്ങാത്തൊലി, അവൻ്റെ മേത്തു ഒരു പോറൽ വീണ നീയും ഞാനും പിന്നെ കുടുംബം പോലും കാണില്ല.

എന്താ സീൻ, ആരാ ഈ പന്നി, മോറ് കൊള്ളാലോ ചെക്കൻ്റെ

വായ അടയ്ക്കെടാ, ഇത് നിൻ്റെയൊന്നും കൊക്കിലൊതുങ്ങുന്ന ഇരയല്ല,

ഇവനെ എന്താക്കാനാ….

ഇവനെ കണ്ടു പിടിക്കണം, പേര് നവീൻ, കോഴിക്കോട് MBA സ്റ്റുഡൻ്റ്, ആൾ മിസ്സിംഗാണ്. ഡിറ്റേയ്ൽസ് ആ കവറിലുണ്ട്.

ഇതൊക്കെ ചിള് കേസ് ഇതിനാണോ വാസുനെ വിളിച്ചത്.

മോനെ വെട്ടു വാസു, 300 പേരുടെ കണ്ണുവെട്ടിച്ചാ അവൻ മിസ്സായത്, അവൻ സ്വയം പോയതോ, ആരേലും പൊക്കായതോ , അതറിയില്ല.

അപ്പോ വാസുനുള്ള പണിയുണ്ട്.

പൊക്കിയതാണേ…. നീ കണ്ടു പിടിക്കണം, എനി അവൻ മുങ്ങിയതാണേ…..

മുങ്ങിയതാണേ…..

നീയൊന്നും പോരാ അവനെ കണ്ടെത്താൻ,

ദേ … തോമസേട്ടാ വിളിച്ചു വരുത്തി ആളെ ഊളയാക്കുന്ന ഏർപ്പാടു വേണ്ട.

എൻ്റെ വാസു ഈ കൊട്ടേഷൻ തന്നതാരാ എന്നറിയോ

ആരാ….

സെമിയൻ മൊഗലിവിച്ച് [ Semion Mogilevich ]

ബാംഗ്ക്കോക്കിലെ……

അതു തന്നെ, അയാളുടെ ആൾ സ്വയം മുങ്ങിയാ നമ്മളെ കൊണ്ട് പറ്റോടാ കണ്ടെത്താൻ

വാസു തല കുമ്പിട്ടു നിന്നു.

🌟🌟🌟🌟🌟

അമേരിക്കയിൽ, ലോസ് ഏഞ്ചൽസിൽ ചർച്ചകൾ തകർക്കുകയാണ്. ഒരു പ്രമുഖ മലയാളി ബിസിനസ് മാൻ.

സർ ഒരു കാര്യം പറയാനുണ്ട് ഒന്നു പുറത്തേക്ക് വരോ

എന്താടോ, എന്താ കാര്യം

സീരിയസ് മാറ്റർ ആണ്, കോൺഫിഡൻഷൽ

ജൻ്റ് എ മിനിറ്റ് ഗായ്സ്, പ്ലീസ് കാരിയോൺ

അതും പറഞ്ഞയാൾ ഹോളിനു വെളിയിലേക്കിറങ്ങി.

എന്താടോ എന്താ ഇത്ര വലിയ കാര്യം

പത്മനാഭൻ്റെ മോൻ

തീർന്നോ ആ ചെകുത്താൽ

ആള് മിസിംഗ് ആണെന്നാ കേട്ടത്

ഇതവൻ്റെ തന്ത്രമാടോ, എന്തോ വലുത് വരാൻ പോകുന്നു. അവൻ്റെ അടുത്ത കളികൾ അരങ്ങേറുന്നു.

എനിക്കങ്ങനെ തോന്നുന്നില്ല സർ, പത്മനാഭൻ കുറേ പണം എറിയുന്നുണ്ട്.

പത്മനാഭൻ എറിയട്ടെ, അവൻ്റെ മകനെ കുറിച്ച് തനിക്കെന്തറിയാം, 12-ാം വയസിൽ ഈ അമേരിക്ക വിറപ്പിച്ച ബുദ്ധി രാക്ഷസനാണവൻ, ഷേർ മാർക്കറ്റ് , അതിൽ അവൻ കൊഴ്ത വിജയം ഇന്നുമോർക്കുന്നു ഞാൻ.

അവനെയൊക്കെ കാണുമ്പോഴാ വീട്ടിലുള്ള രണ്ടെണ്ണത്തിനെ ഏതു നേരത്താണോ ഉണ്ടാക്കാൻ തോന്നിയത്

സാറെ അപ്പോ ഇത്.

ഇതവൻ്റെ പുതിയ തുറുപ്പു ചീട്ടാടോ , ആരോ അവൻ്റെ പുതിയ ഇരയാകാൻ പോകുന്നു. ബുദ്ധികൊണ്ടാ അവൻ നേരിടുക, എന്നു വെച്ച് അശക്തനായി കാണണ്ട, അവനിലെ രാക്ഷസനെ അതിനെയും ഞാൻ കണ്ടതാ

അപ്പോ സാർ,

അതെടോ … അവനെ തീർക്കാൻ ഞാനും നോക്കിയതാ ബുദ്ധിയും ശക്തിയും ഒന്നു ചേർന്ന അവൻ്റെ രോമത്തിൽ തൊടാൻ കഴിഞ്ഞില്ല. പകരം അവനെൻ്റെ രണ്ട് ബിസിനസാ തകർത്ത് തരിപ്പണമാക്കിയത്. അതാ ഞാൻ അടങ്ങിയത്.

🌟🌟🌟🌟🌟

ചന്ദ്രശേഖരൻ തൻ്റെ ബിസിനസ് പാർട്നറുമായി മദ്യം നുകരുന്ന സായാഹ്നത്തിലും സംസാരവിഷയമായി വന്നത് ആദി തന്നെ.

ടോ വർമ്മേ….. തൻ്റെ മോനെ കൊണ്ട് എൻ്റെ മോളെ കെട്ടിക്കണം അതാ എൻ്റെ ആശ.

ശേഖരാ ഇതു നമ്മൾ പറഞ്ഞു വെച്ചതല്ലേ പിന്നെ എന്താ

ഉണ്ടെടോ…. നമ്മുടെ ആഗ്രഹത്തിനിടയിൽ ഒരു കരടു വന്നു വീണു.

കരടോ, ആരാ അവൻ

ആദി, ഓർമ്മകൾ നഷ്ടമായ ഏതൊ തെരുവുതെണ്ടി, എൻ്റെ മോക്ക് അവനോട് പ്രേമമാണെന്നു പോലും തു….. അത് പറയാൻ രേവതിയും

എടോ എന്നിട്ടു താനെന്താ ചെയ്തേ….

രേവതിയോട് എനിക്കു സമ്മതാന്നു പറഞ്ഞു. പിന്നെ അവനെ വിളിച്ചൊന്നു ഞെട്ടിച്ചു

അതു കലക്കി. നന്നായി, ചെക്കൻ തന്നെ മുങ്ങിയാ നമ്മുടെ ഭാഗം സേഫ്, കാഞ്ഞ ബുദ്ധിയാ തനിക്ക് .

എടോ താൻ കരുതുന്ന പോലെയല്ല, അവനെ ഞാൻ ഞെട്ടിച്ചെങ്കിൽ പേടിച്ചത് ഞാനാടോ

ശേഖരാ…….

അതെ, അവൻ ഒന്നു പേടിച്ചതു പോലുമില്ല, തിരിച്ചവൻ പറഞ്ഞ ഓരോ വാക്കുകൾക്കും കഠാരയുടെ മൂർച്ച ഉള്ള പോലെ. അവൻ്റെ ശബ്ദത്തിനു മുന്നിൽ ഞാൻ പോലും പതറിപ്പോയി.

അവനെയങ്ങ് തീർത്താലോ ശേഖരാ

അതു തന്നെയാ ഞാനും ചിന്തിക്കുന്നത്. എൻ്റെ വീട്ടിലാ പന്നി നിൽക്കുന്നത്, പുറത്ത് കിട്ടുമ്പോ തീർക്കണം.

നാളെ കഴിയട്ടെ കാർലോസ് വരും നാളെ രാത്രി .അവൻ മതി ഇതിന് . നമുക്ക് ശരിയാക്കാം

അവൻ്റെ ശവം എനിക്കു കാണണം വർമ്മേ….

🌟🌟🌟🌟🌟

ഹലോ…….

ടി….. ടിനാ…… ലൗവ് യു ടി…..

AK എന്താ മോളെ എന്താ… കാര്യം

പറഞ്ഞെടി മോളെ ആദി പറഞ്ഞെടി…..

എന്ത്, നീയൊന്നു തെളിച്ചു പറ

ഹി ലൗസ് മി.

ജോക്കിംഗ്

അല്ലെടി അവൻ പറഞ്ഞു , സത്യം

പറ കേക്കട്ടെ എങ്ങനെയാ സംഭവം

പോടി… അങ്ങനെ ഇപ്പോ…. കേട്ട് സുഖിക്കണ്ട.

കണ്ടോ കാര്യം കഴിഞ്ഞപ്പോ നമ്മളെ വേണ്ട

ഹോ ടിന, നി പിണങ്ങണ്ട ഞാൻ പറയാം

അങ്ങനെ വഴിക്കു വാ…..

അവനെന്നെ കരയിച്ചു, ഞാനവനോട് ദയ കാണിക്കുമ്പോ ഞാൻ പറയുന്നത് അനുസരിക്കണ്ടേ എന്നവൻ പറഞ്ഞെടി, സത്യം പറയാലോ കരച്ചിലും ദേഷ്യവും ഒക്കെ വന്നു.

എന്നിട്ട്, നി ബാക്കി പറ

ഓ…. നശിപ്പിച്ചു നല്ലൊരു ഫിലിൽ പറഞ്ഞു വന്നതാ

എടി കോപ്പേ നി ഇങ്ങനെ കാടുകയറിയ ലാഗ് അടിക്കില്ലെ, നീ കാര്യത്തിലേക്ക് കടക്ക്, ആരാ ആദ്യം പറഞ്ഞത്

ഞാൻ തന്നെ

നേരിട്ടോ

അയ്യോ, നേരിട്ടു നടക്കൂല, ഫോണിക്കുടെ പറഞ്ഞു.

അവനെന്തു പറഞ്ഞു.

ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞു. ഞാനൊന്നു പേടിച്ചു മോളെ. എൻ്റെ അവസ്ഥ

ടി, നിൻ്റെ അവസ്ഥ ഒക്കെ അവിടെ നിക്കട്ടെ അവനെങ്ങനയാ പറഞ്ഞത് അതു പറ.

അവനും ഫോണിക്കൂടെ പറഞ്ഞു.

അയ്യേ…. നശിപ്പിച്ചു, ശ്ശെ

എന്താടി, എന്താ പ്രശ്നം

ഞാൻ വെറുതേ കൊറെ എക്സ്പക്ട് ചെയ്തു

ഓ വല്യ കാര്യം , നി വെച്ചിട്ടു പോയെ

ടി AK ചുടാവല്ലെടി.

പോടി, പോ…. എൻ്റെ മൂഡ് മൊത്തം കൊളമാക്കി, നിന്നോട് എഴുന്നെള്ളിക്കാൻ വന്ന എന്നെ പറഞ്ഞാ മതി

സോറി ടാ… AK നി വേച്ചോ ഞാനാ അരുന്ധതിയെ വിളിക്കട്ടെ

എന്തിനാടി അവളെ ഒക്കെ വിളിക്കുന്നത്

ആദി ആരാന്ന് അവർക്കല്ലെ അറിയണ്ടത്, അറിയിക്കാം

അതു വേണോടി

വേണം Ak, അതു വേണം

എന്നാ നി നിൻ്റെ ഇഷ്ടം പോലെ ചെയ്യ്.

അപ്പോ ഒക്കെ, ബൈ കാമുകി

പോടി. പട്ടി.

🌟🌟🌟🌟🌟

രേവതിയമ്മ സ്വയം ഉരുകുകയണ്, ആരോടും ഒരു വാക്ക് പറയാൻ കഴിയാത്ത അവസ്ഥ, മകൾ പ്രണയത്തിൻ്റെ ഉൻമാദ ലഹരിയിൽ ആറാടുന്നു.

പൊഴ് മുഖം അണിഞ്ഞ് തൻ്റെ ഭർത്താവ് അഭിനയിച്ചു തകർക്കുകയാണ്, മകളുടെ സന്തോഷം മാത്രം തനിക്കു വലതെന്ന് പറഞ്ഞ ആ മനുഷ്യൻ്റെ ആരും കാണാത്ത മുഖം ഇന്ന് താനുമറിഞ്ഞു.

പൊന്നു അവളെ കുറിച്ച് ശേഖരേട്ടന് നന്നായി അറിയാം. അവളൊനാഗ്രഹിച്ചാ അതു നേടാനായി ഏതറ്റം വരെയും അവൾ പോകും. പിന്നെന്തിനാ എട്ടൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത്

ആദി, അവൻ്റെ ഇന്നത്തെ ഭാവം, എനിക്കു തന്നെ ഭയമാണ്. അവനാരാണ് ഭഗവാനേ….. ആ മിഴികളുടെ തീക്ഷണത, രൗദ്ര ഭാവം തികച്ചും ശാന്തതയുടെ മേൽ വിശിയകന്ന അശാന്തിയുടെ കൊടുങ്കാറ്റല്ലെ

പൊന്നു അവളിപ്പോ കിനാവ് കാണുകയാണ്. തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാതെ അവൾ സ്വപ്ന ലോകത്ത് പാറി നടക്കുന്നു. ആ സന്തോഷം എന്നും നില നിക്കണേ.,,,, ഭഗവാനേ…

ശേയരേട്ടൻ്റെയും അവൻ്റെയും വാശിയിൽ പടുത്തുയർത്തിയ പ്രണയം. വാശി തീരുമ്പോ ആ പ്രണയവും മണ്ണോടടിയുമോ….? അങ്ങനെ വന്നാ തൻ്റെ മകൾ.

ഇല്ല ആദി തനിക്കു തന്ന വാക്കുകൾ, അവളെ ഒരിക്കലും ചതിക്കില്ല എന്ന ആ വാക്കു അതു വിശ്വസിക്കാൻ ആണ് തൻ്റെ മനസ് പറയുന്നത്. അവനെ വിശ്വസിക്കാം അല്ലാതെ മറ്റൊന്നും ചെയ്യാനില്ല.

🌟🌟🌟🌟🌟

ഫ്ലൈറ്റിൽ റോക്കി ചിന്താകുഴപ്പത്തിലാണ്. ബാംഗ്ലൂർ നഗരം , ആദി എന്തിനവിടെ പോയി. കേരളത്തിൽ കുറച്ചു നാളുകൾ ഒരു ചേഞ്ച്, അതു വേണമെന്ന് പറഞ്ഞു പോയവൻ.

പ്രകൃതിയുടെ മാറിൽ, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ഒരു പക്ഷായായി പറക്കാനുള്ള മോഹം, അവൻ്റെ പുതിയ ആഗ്രഹത്തിന് ഈ മണ്ണിൽ വേരോടാൻ ഒരു രണ്ട് കൊല്ലം അവനാവിശ്യമായിരുന്നു.

അവൻ്റെ ലക്ഷ്യങ്ങൾ ആരോടും അവൻ പറയില്ല, അതെനി പെറ്റമ്മ ചോദിച്ചാൽ പോലും, വിജയം നേടിയതിന് ശേഷം മാത്രം അവൻ പറയും.

തൻ്റെ ലക്ഷ്യങ്ങൾ മനസിലെ ശവക്കല്ലറകളിൽ ഒളിപ്പിച്ചു വെച്ച് , ആ കല്ലറകളിൽ അവൻ ചേക്കേറും. സമയമാകുമ്പോ ആ കല്ലറ തുറന്ന് മഞ രക്ഷസായി അവൻ പുറത്ത് വരും.

കേരള രാഷ്ട്രിയത്തിലെ ഒരു ചെറിയ പിടിപാട് അവന് വേണമായിരുന്നു. ഇവിടുത്തെ ജനജീവിതം, ബിസിനസ് ചക്രങ്ങൾ എല്ലാം അറിയണമായിരുന്നു.

അവൻ ആരെയോ ആ മണ്ണിൽ ലക്ഷ്യം വെച്ചിരുന്നു. അതാരെന്നറിയില്ല. ആ വ്യക്തി തന്നെയാകുമോ ആദിയുടെ മിസ്സിംഗിനു പിന്നിൽ.

അവനെ നേർക്കു നേർ നേരിടുക അസാധ്യമാണ്, പതിനേഴാം വയസിൽ തുടങ്ങിയതാ സ്ട്രീറ്റ് ഫൈറ്റിംഗ് . അവൻ തറപറ്റിച്ചവരെല്ലാം രാജാക്കളായി വാണവരെ മാത്രം.

അതവൻ്റെ ശൈലിയാണ് ഒരു കാട് പിടിച്ചടക്കാൻ എല്ലാരെയും വേട്ടയാടരുത് അവിടുത്തെ രാജാവായ സിംഹത്തെ വേട്ടയാടണം.

ആദ്യം സിംഹത്തിനു മുന്നിൽ ഇരയാവണം , ആ നിമിഷം അമിത വിശ്വാസവും അഹങ്കാരവും സിംഹത്തിൽ കൂടും, ഇരയെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോ സ്വന്തം സംരക്ഷണം ശ്രദ്ധിക്കില്ല. സമയം വരുന്നത് വരെ പിടികൊടുക്കാതെ ഇര ഒഴിഞ്ഞു മാറണം. സമയം വന്നാൽ മൂന്ന് മിനിറ്റ് സിംഹം ചിന്തിച്ചു തിരുന്നതിന് മുന്നെ നിലം പറ്റണം.

കാട് വാണ സിംഹം വീണാൽ കാട്ടിലെ മറ്റു മൃഗങ്ങൾ തന്നെ ഭയക്കും. അവിടെ കൊയ്യുന്ന ആ വിജയം മതി ആ കാടെനിക്കു സ്വന്തം.

അവനെ വീഴ്ത്തുക അസാധ്യമാണ്, മറ്റെന്തോ നടന്നിട്ടുണ്ട്, ഇതവൻ സ്വയം മാറി നിന്നതാണ്, അതിൻ്റെ കാരണം അതറിയണം.

നാഗരികതയുടെ നഗരത്തിൽ ഏതോ വിഷപ്പാമ്പിനെ തേടി അവൻ പോയിരിക്കുന്നു. ആരായിരിക്കും ആ വിഷപ്പാമ്പ്. NV അവൻ്റെ പുതിയെരങ്കം.

🌟🌟🌟🌟🌟

ഇന്ദ്രാ ടിന വിളിക്കുന്നു.

എടുക്കെടി എടുത്തിട്ട് സ്പീക്കറിൽ ഇട്

ഹായ് ഗായ്സ്

ടിന പറയെടാ എന്താ കാര്യം

ഒരു വലിയ സ്വകാര്യം പറയാനുണ്ട് രൂപാലി

എന്താടി എന്താ……

ആദി ആരാ എന്നറിയണ്ടേ……

രൂപാലിയിൽ ആകാംക്ഷ , അതിലേറെ മറ്റുള്ളവരിൽ

പറയെടി, അവനാരാ ശരിക്കും

അവൻ Ak യുടെ ലൗവർ ആണെടി . ഇന്നാ അവളെന്നോട് പറഞ്ഞത്. ഞാനും ഫുൾ ത്രില്ലിലാ, നീയിത് ഇന്ദ്രനോടും പറയണം, അവനും കൊറേ ചോദിച്ചിരുന്നു. ആദി ആരാന്ന്. അപ്പോ ശരി, ഞാൻ പിന്നെ വിളിക്കാ…. കുറച്ച് തിരക്കിലാടി.

ആ വാക്കുകൾ ഇന്ദ്രയ്ക്കും, അരുന്ധതിക്കും പിന്നെ പാവം രുപാലിക്കും വലിയൊരു പ്രഹരമായിരുന്നു. Ak എന്ന തൻ്റെ അടക്കാത്ത മോഹം നഷ്ടമാകുന്നത് ഇന്ദ്ര തിരിച്ചറിഞ്ഞു.

Ak ആദിയെ സ്വന്തമാക്കിയത് സഹിക്കാൻ അരുന്ധതിക്ക് സാധിച്ചില്ല. അവനെ കുറിച്ച് തങ്ങൾ അറിഞ്ഞത് വച്ച് അവൾ അവനെ കൂടുതൽ ആഗ്രഹിച്ചിരുന്നു സ്വന്തമാക്കാൻ .

രൂപാലിക്കും അതേ അവസ്ഥ തന്നെ.

ഏട്ടാ…… ആദി അവനെ എനിക്കു വേണം

അരുന്ധതി,

എനിക്കു കിട്ടിയില്ലെ അവൻ AKക്ക് സ്വന്തമാകരുത്.

നീയെന്താ പറഞ്ഞു വരുന്നത്

എനി എനിക്കവനെ കിട്ടില്ല. അവൻ എനി വേണ്ട, അവൾക്ക് സ്വന്തമാക്കാൻ എനി അവൻ വേണ്ട

ദേ…. ശത്രു നിസാരനല്ല പറയുമ്പോഴേക്കും തീർക്കാൻ

പിന്നിൽ നിന്നും വീഴ്ത്തണം.

എന്താ അരുന്ധതി നിൻ്റെ പ്ലാൻ

ഞാൻ പറയാം

🌟🌟🌟🌟🌟

ശത്രുക്കൾ എല്ലാം മൂർച്ച കൂട്ടി തുടങ്ങി. ലക്ഷ്യം ഒരാൾ മാത്രം പേരുകൾ വ്യത്യസ്തം. NV, ആദി, അപ്പു എനി അറിയപ്പെടാത്ത പേരുകൾ എത്രയോ….

ആദിയുടെ മരണം കുറിക്കാൻ കാത്തിരിക്കുന്നു പലരും കാരണം AK എന്ന അവനെ തേടി വന്ന പ്രണയം. മരണത്തിൻ്റെ ഗന്ധം പടർത്തുന്ന പ്രണയം.

അടുത്ത ഭാഗത്തിൽ പ്രണയത്തിൻ്റെ സംഭവബഹുലമായ നിമിഷങ്ങൾ, എതിരാളികൾ നേരിടാൻ ഒരുങ്ങുന്നത് രാവണനെ .

എനി സംരക്ഷണത്തിൻ്റെ നാളുകളോ…. സംഹാര താണ്ഡവമോ കാത്തിരുന്നു കാണാം . ആ വരും.നാളുകളെ.

🌟🌟🌟🌟🌟

Comments:

No comments!

Please sign up or log in to post a comment!