Will You Marry Me.?? Part 04

Will You Marry Me.?? (തുടരുന്നു..)

“ജൂലിയോ..?? അവൾക്ക് എന്ത് പറ്റി…???”

“Suicide Attempt….”

“ചേട്ടത്തി…??”

“അതേ ഷോൺ… ഞാൻ എല്ലാം പറയാം അതിനു മുൻപ് നീ വാ എനിക്കും ഒന്ന് ഫ്രഷ് ആകണം.. നീയും പോയി റെഡി ആയി വാ നമുക്ക് ഒരുമിച്ച് പോകാം..”

ഞാൻ ബാഗ് എടുത്ത് മുറിയിലേക്ക് നടന്നു.. എന്തിനായിരിക്കും ജൂലി ഇത് ചെയ്തത്.. എന്നെ സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം ആകുമോ..??

ബാഗ് ബെഡിലേക്കിട്ട്‌ ഞാൻ കയ്യും മുഖവും കഴുകി താഴേക്ക് ചെന്നു.. ചെട്ടത്തിയും റെഡി ആയി വന്നിരുന്നു..

ഞാൻ ചേട്ടത്തിയുടെ കൂടെ കാറിലേക്ക് കയറി.. ചേട്ടത്തി ഒന്നും സംസാരിക്കുന്നില്ല.. എനിക്കാണേൽ എന്താണ് ഇവിടെ ഈ രണ്ടാഴ്ചക്കുള്ളിൽ സംഭവിച്ചത് എന്ന് ഒരു ഐഡിയയും ഇല്ല..

“ചേട്ടത്തി..”

“എന്താ ഷോൺ..??”

ഞാൻ രാജസ്ഥാനിൽ എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളും ചേട്ടത്തിയോട് പൂർണമായും പറഞ്ഞു…

എല്ലാം ഒന്നും മിണ്ടാതെ കേട്ട ശേഷം ചേട്ടത്തി പറഞ്ഞു..

“സാരമില്ല ഷോൺ.. ഇങ്ങനെ ഒക്കെ നടക്കണം എന്നായിരിക്കും വിധി.. സ്നേഹം,പ്രണയം എല്ലാം നല്ലതാണ് ഷോൺ.. പക്ഷേ അതിന്റെ പേരിൽ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അത് ഭാവിയിൽ നമ്മളെ തന്നെ തിരിഞ്ഞ് കൊതുന്നത് ആവരുത്..

“നീ അന്ന് പറഞ്ഞത് അനുസരിച്ച് അവളെ പോയി ഒന്ന് കണ്ട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ.. അതിന്റെ ഇടക്ക്‌ ആണ് നിന്റെ ഫേസ്ബുക്ക് ലൈവ് എല്ലാവരും കണ്ടത്.. സ്വാഭാവികം ആയി അവളും കണ്ടിട്ടുണ്ടാവും അല്ലോ… ഞാൻ വിചാരിച്ചത് പോലെ തന്നെ ആ സംഭവം അവളിൽ വലിയ ഒരു ഷോക്ക് ആണ് ഉണ്ടാക്കിയത്.. ഞാൻ അവളെ കണ്ട് സംസാരിച്ച് എല്ലാം ഒരു വിധം ഓകെ ആക്കിയിരുന്നു.. പക്ഷേ പെട്ടന്ന് അവളിൽ ഉണ്ടായ സ്വഭാവ വിത്യാസം അവളുടെ അച്ഛനിലും അമ്മയിലും വേവലാതി ഉണ്ടാക്കി… അവസാനം.. സത്യം എല്ലാവരും അറിഞ്ഞു.. അതായത് ജൂലിക്ക്‌ നിന്നെ ഇഷ്ടമായിരുന്നു എന്ന്.. അവളുടെ അപ്പച്ചൻ പെട്ടന്ന് തന്നെ അവൾക്ക് ഒരു എൻജിനീയറുടെ ആലോചന കൊണ്ടുവന്നു.. അവൾ ആണെങ്കിൽ അതിന് ഒട്ടും തയ്യാർ ആയിരുന്നില്ല.. പിന്നെ വഴക്ക് ആയി അടി ആയി.. അവസാനം സങ്കടം സഹിക്കാതെ വന്നപ്പോൾ അവൾ കയ്യിന്റെ ഞെരമ്പ് മുറിച്ച്….”

എല്ലാം ഒരു നടുക്കത്തോടെ ആണ് ഞാൻ കേട്ടിരുന്നത്..

“എന്നിട്ട് അവൾക്കിപ്പോ എങ്ങനെ ഉണ്ട്??”

“ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.. വാർഡിലേക്ക് മാറ്റിയിട്ടുണ്ട് ഇന്നലെ.. നാളെ അല്ലെങ്കിൽ മറ്റന്നാൾ ഡിസ്ചാർജ് ചെയ്യും.

.”

ഞാൻ ഒന്നും പറയാതെ സീറ്റിലേക്ക് തല ചായ്ച്ച് ഇരുന്നു… ഒരു പെൺകുട്ടിയെ പ്രണയിച്ചതിന് എന്തൊക്കെ വിലയാണ് ഈശോയെ ഞാൻ കൊടുക്കേണ്ടി വരുന്നത്…

മാനസികമായും ശാരീരികമായും ഞാൻ വല്ലാതെ തളർന്നിരുന്നു… കടന്നു പോക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും എങ്ങോട്ടെങ്കിലും ഓടി ഒളിച്ചാലോ എന്ന് പോലും തോന്നിപ്പോകുന്നു… എല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെ പോലെ…

“ഷോൺ… ഇറങ്ങി വാ..”

എന്തൊക്കെയോ ആലോചിച്ച് ഹോസ്പിറ്റൽ എത്തിയത് പോലും ഞാൻ അറിഞ്ഞിരുന്നില്ല…

ഞാൻ ചേട്ടത്തിയുടെ കൂടെ ഉള്ളിലേക്ക് നടന്നു.. വാർഡ് അടുക്കും തോറും എന്റെ ഉള്ളിലെ ഭയവും അധികരിച്ച് കൊണ്ടിരുന്നു.. എങ്ങനെ ഞാൻ അവരെ എല്ലാം ഫേസ് ചെയ്യും.. അതെല്ലാം പോട്ടെ.. ജൂലിയോട് ഞാൻ എന്ത് പറയും..??

ചേട്ടത്തി ലിഫ്റ്റിൽ കയറി മൂന്നാമത്തെ ഫ്ലോറിൽ പ്രസ്സ് ചെയ്തു.. ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല..

ലിഫ്റ്റ് ഇറങ്ങി ഞങ്ങൾ നടന്നു.. വാർഡ് നമ്പർ 102 ല്‌ ആണ് അവൾ.. വരാന്തയിൽ എത്തിയപ്പോൾ തന്നെ വാർഡിന് മുന്നിൽ കസേരയിൽ ഇരിക്കുന്ന അവളുടെ അച്ഛനെയും ജീവനെയും കണ്ടു..

ഞാൻ ജീവന്റെ അടുത്തേക്ക് ചെന്നു.. അവൻ എന്നെ കണ്ടതും മുഖം വെട്ടിച്ചു.. പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഒന്നും മിണ്ടിയില്ല…

അങ്കിളിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയിട്ടുണ്ട്.. എന്റെ മുഖത്തേക്ക് നോക്കുന്നത് പോലും ഇല്ല..

അറിഞ്ഞുകൊണ്ട് അല്ലെങ്കിലുംഅവരുടെ മകളുടെ ഈ അവസ്ഥക്ക് ഞാനും കാരണക്കാരൻ ആണല്ലോ…

ചേട്ടത്തി എന്നെയും കൂട്ടി വാതിൽ തുറന്നു മുറിക്കുള്ളിലേക്ക്‌ കയറി.. അവിടെ ബെഡിൽ മയങ്ങുകയായിരുന്നു ജൂലി..

അവളുടെ അമ്മ അവളുടെ അടുത്ത് തന്നെ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ വേഗം എണീറ്റു.. ആന്റിയുടെ മുഖത്തും ഞാൻ കണ്ട ഭാവം ദേഷ്യം മാത്രം ആയിരുന്നു..

മറ്റൊന്നും നേടിയില്ലെങ്കിലും എല്ലാവരുടെയും വെറുപ്പ് സമ്പാദിക്കാൻ എനിക്കായി എന്ന് മനസ്സിലായി..

ചേട്ടത്തി പതുക്കെ ആന്റിയുടെ അടുക്കലേക്ക് ചെന്നു എന്നിട്ട് പറഞ്ഞു..

“ആന്റി വാ.. അവൻ അവളോട് സംസാരിക്കട്ടെ…”

ആദ്യം ഒന്ന് മടിച്ചെങ്കിലും ചേട്ടത്തി നിർബന്ധിച്ചപ്പോൾ ആന്റി സമ്മതിച്ചു.. ആന്റിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ ഏട്ടത്തി എന്നെ നോക്കി എല്ലാം ശരിയാകും എന്ന രീതിയിൽ രണ്ടു കണ്ണുകളും അടച്ച് കാണിച്ചു..

ഞാൻ പതിയെ ചെന്ന് കസേരയിൽ ഇരുന്നു… ജൂലി നല്ല മയക്കം ആണ്.
. അവളുടെ കയ്യിലെ മുറിവ് കെട്ടിയിട്ടുണ്ട്.. ഡ്രിപ്പ് ഇട്ട് ഗ്ലൂക്കോസ് കയറ്റുന്നുണ്ട്…

ഞാൻ പതിയെ എന്റെ കൈ കൊണ്ട് അവളുടെ കയ്യിൽ സ്പർശിച്ചു.. എന്നിട്ട് അവളുടെ മുഖത്തോട് മുഖം അടുപ്പിച്ച് പിടിച്ച് പതിയെ വിളിച്ചു..

“ജൂലി…”

അവളുടെ കൺപോളകൾ ക്കുള്ളിൽ കൃഷ്ണ മണി ചലിക്കുന്നത് എനിക്ക് കാണാം.. അവൾ പതിയെ പ്രയാസപ്പെട്ട്‌ കണ്ണുകൾ പതിയെ തുറന്നു..

എന്നെ കണ്ടതും ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ഒരു ഞെട്ടൽ ആണ് അവളിൽ ഉണ്ടായത്…

“ഷോൺ….???”

അവള് അടഞ്ഞ ശബ്ദത്തിൽ പതിയെ വിളിച്ചു… പക്ഷേ ആ വിളിയിലും അവളുടെ ഉള്ളിലെ നടുക്കം പ്രതിഫലിക്കുന്നുണ്ട്..

“ഹും…”

ഞാൻ ഒന്ന് മൂളികൊണ്ട് തലയാട്ടി.. അവള് പതിയെ വളരെ പ്രയാസപ്പെട്ട് തല ഉയർത്തി ചുറ്റും നോക്കി…

“ഷോൺ.. എവിടെ..??”

“ആര്..”

“ആ പെൺകുട്ടി… നിന്റെ ഭാര്യ…”

അവളുടെ ഈ ചോദ്യം സത്യത്തിൽ എന്റെ ഉള്ളിൽ ആണ് നടുക്കം ഉണ്ടാക്കിയത്..

ഞാൻ ഒരു നിമിഷം താഴേക്ക് നോക്കിയിരുന്നു.. പിന്നെ ഒരു ദീർഗ നിശ്വാസം എടുത്തു.. എന്നിട്ട് പറഞ്ഞ് തുടങ്ങി……

ഞാൻ ബാംഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത് മുതൽ ഇന്നു വരെയുള്ള എല്ലാ കാര്യങ്ങളും ജൂലിയോട് പറഞ്ഞു…

എല്ലാം പറഞ്ഞു കഴിഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ ഒന്നും മിണ്ടാതെ മുകളിലേക്ക് നോക്കി കിടക്കുകയാണ്.. അവളുടെ കണ്ണിനു ഇരുവശത്ത് കൂടെയും കണ്ണുനീർ ഒഴുകുന്നുണ്ട്… സത്യത്തിൽ ഈ ഒരവസ്ഥയിൽ എന്റെ കണ്ണും നിറഞ്ഞിരുന്നു എന്നതാണ് സത്യം… ഞാൻ വീണ്ടും അവളെ വിളിച്ചു..

“ജൂലി…”

അവള് ചെറിയ ഒരു മൗനത്തിന് ശേഷം തുടർന്നു..

“നമ്മൾ ജീവന് തുല്ല്യം സ്നേഹിച്ചവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എനിക്ക് നന്നായിട്ട് അറിയാം ഷോൺ… താൻ ഇപ്പൊൾ കടന്ന് പോയികൊണ്ടിരിക്കുന്ന മാനസീക അവസ്ഥയും എനിക്ക് മനസ്സിലാകും…”

സത്യത്തിൽ അവളെ ആശ്വസിപ്പിക്കാൻ വന്ന എന്നെ, അവൾ ആണ് ആശ്വസിപ്പിക്കുന്ന ത്…

എനിക്ക് പറയാൻ വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.. എങ്കിലും ഞാൻ എന്റെ കയ്യിൽ അവളുടെ കൈ മുറുകെ പിടിച്ചു…

“സോറി.. ജൂലി…”

അവള് ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു..

“ഷോൺ പേടിക്കണ്ട.. നിന്നെ കിട്ടാത്ത വിഷമത്തിൽ ഒന്നും അല്ല ഞാൻ ഇത് ചെയ്തത്.. എനിക്ക് വിഷമം ഇല്ല എന്നല്ല.. പക്ഷേ വീട്ടിൽ വേറെ കല്ല്യാണം ആലോചിച്ചപ്പോൾ തന്റെ സ്ഥാനത്ത് വേറെ ഒരാളെ കാണാൻ ഉള്ള ബുദ്ധിമുട്ട് ആ പ്രെഷർ എല്ലാം കൂടെ ആയപ്പോൾ ഏതോ ഒരു കൈ വിട്ട നിമിഷത്തിൽ ചെയ്ത് പോയതാണ്… പാവം അപ്പനും അമ്മച്ചിയും.
. അവർ എന്റെ നല്ലത് മാത്രമേ ഓർത്തിട്ടുണ്ടാകൂ.. പക്ഷേ ഷോൺ.. ഇനി എന്നെ കൊന്നാലും ഞാൻ ആത്മഹത്യ ചെയ്യില്ല.. സത്യം…”

അവള് അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.. അവള് എല്ലാം ഉൾക്കൊള്ളാൻ തയാറായ പോലെ ഞാനും എല്ലാം ഉൾകൊള്ളാൻ തയ്യാർ ആകണം..

പിന്നെയും ഞങൾ എന്തൊക്കെയോ സംസാരിച്ചു ….

അവസാനം അവളോട് ഗുഡ് നൈറ്റ് പറഞ്ഞ് രാവിലെ വരാം എന്നും പറഞ്ഞ് ഞാൻ മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി…

ഇൗ സമയം കൊണ്ട് ചേട്ടത്തിയും പുറത്ത് എല്ലാവരോടും എല്ലാം പറഞ്ഞിരിക്കും..

ജീവൻ എന്റെ അടുത്തേക്ക് വന്നു.. പക്ഷേ അവൻ എന്തെങ്കിലും പറയും മുന്നേ ഞാൻ അവനെ കെട്ടിപ്പിടിച്ചു…

തുടർന്ന് അങ്കിളിന്റെയും ആന്റിയുടെയും അടുത്തേക്ക് ചെന്ന് കൈ കൂപ്പി അവരോടും മാപ് ചോദിച്ചു..

രണ്ടു പേരും എന്നെ കെട്ടിപിടിചു.. സത്യത്തിൽ എന്തോ വലാത്ത ഒരു റിലീഫ് കിട്ടിയ പോലെ തോന്നി എനിക്ക്..

പെട്ടന്ന് ആണ് ചേട്ടായി അങ്ങോട്ട് കയറി വന്നത്.. കൂട്ടത്തിൽ എന്നെ കണ്ടതും ചേട്ടായിയുടെ മുഖത്തേക്ക് ഇരച്ചു കയറുന്നു ദേഷ്യം എനിക്ക് കാണാമായിരുന്നു…

ചേട്ടായി എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ കവിളിൽ ആഞ്ഞ് അടിച്ചു.. പെട്ടന്ന് തന്നെ ജീവനും ചേട്ടത്തിയും മറ്റുള്ളവരും ചേട്ടായിയെ തടഞ്ഞ് വച്ചു..

“എന്തിനാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്…?? നിന്റെ ആരാടാ ഇവിടെ ഉള്ളത്.. നിനക്ക് വേണ്ടവർ ഒക്കെ അവിടെ അല്ലേ രാജസ്ഥാനിൽ.. നീ അങ്ങോട്ട് പോടാ…”

പെട്ടന്ന് തന്നെ ചേട്ടത്തി ഇടയിൽ കയറി പറഞ്ഞു..

“ഇച്ചായാ.. നിർത്ത്.. ഇത് ഒരു ഹോസ്പിറ്റൽ ആണ് … ഞാൻ പറയുന്നത് കേൾക്…”

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു.. മുറ്റത്തോട് ചേർന്ന് ഉള്ള ചെറിയ പാർക്ക് പോലുള്ള പുൽത്തകിടിയിൽ ഇരിക്കാൻ ബഞ്ച് ഇട്ടിട്ടുണ്ട്.. ഞാൻ പോയി അതിൽ ഇരുന്നു…

ചേട്ടായിയുടെ അടി കൊണ്ടത് എന്റെ മുഖത്ത് ആയിരുന്നില്ല നെഞ്ചില് ആയിരുന്നു.. ഇത്രയും കാലത്തിന്റെ ഇടക്ക്‌ ഒരു ഈർക്കിലി കമ്പ് കൊണ്ട് പോലും ചേട്ടായി എന്നെ അടച്ചിട്ടില്ല… പക്ഷേ ഇന്ന് ഇതിന്റെ പൂർണ ഉത്തരവാദി ഞാൻ മാത്രം ആണ്.. ചേട്ടയിയുടെ ഉള്ള് എത്രമാത്രം വേദനിച്ചിട്ടുണ്ടാവും..

സത്യത്തിൽ ഇന്ന് ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം ഉണ്ട്.. ഇത്രയും വർഷം ഒരുമിച്ച് ഉണ്ടായിട്ടും ജൂലിയോട് എനിക്ക് ഒന്നും തോന്നിയില്ല എങ്കിൽ, വെറും രണ്ടാഴ്ച കൂടെ കഴിഞ്ഞു എന്ന് പറഞ്ഞ് ആഷിക എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ… ആരുടെ ഭാഗത്തും തെറ്റില്ല.
. എല്ലാം എന്റെ തെറ്റ് ആണ്..

ജൂലിയും ഞാനും ശരിക്കും ഒരേ തോണിയിലെ യാത്രക്കാർ ആണ് ഇപ്പൊൾ.. രണ്ടു പേരുടെയും പ്രശ്നം നഷ്ട പ്രണയം തന്നെ…

പെട്ടന്ന് ആണ് ആരോ തോളിൽ കൈ വച്ചത്.. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. ചേട്ടായി ആണ്.. ഞാൻ വേഗം ബെഞ്ചിൽ നിന്നും എണീറ്റു…

ചേട്ടായി എന്നെ മുറുകെ കെട്ടിപിടിച്ചു…

ആ ഒരു നിമിഷത്തിൽ അത്രയും നേരം അടക്കി പിടിച്ച എന്റെ എല്ലാ വികാരങ്ങളും പുറത്തേക്ക് പൊട്ടി ഒഴുകി…

ഞാൻ ചേട്ടായിയുടെ ചുമലിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു…

സത്യത്തിൽ എന്റെ ഉള്ളിലെ എല്ലാ സങ്കടങ്ങളും അങ്ങനെ അങ്ങ് പെയ്ത് തീരട്ടെ എന്ന് കരുതിയാണ് എന്ന് തോന്നുന്നു ചേട്ടായി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു…

കുറച്ച് സമയത്തിനകം തന്നെ ഞാൻ പൂർവ സ്ഥിതിയിലേക്ക് തിരികെ വന്നു..

ചേട്ടായി എൻറെ കവിളിലൂടെ പതുക്കെ തലോടി.. ഞാൻ ചേട്ടായിയോട് എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിച്ചു…

ചേട്ടായിയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു… തുടർന്ന് ചേട്ടത്തി വന്ന് ഞങളെ രണ്ടു പേരെയും വീട്ടിൽ പോകാം എന്ന് പറഞ്ഞ് വിളിച്ചു.. ഞങൾ മൂവരും അങ്ങനെ വീട്ടിലേക്ക് തിരിച്ചു…

ഈ തിരക്കുകൾ എല്ലാം കാരണം മിന്നു ചേട്ടത്തിയുടെ വീട്ടിൽ ആണ് നിൽക്കുന്നത്.. നാളെ അവളെ തിരികെ കൊണ്ട് വരും എന്നാണ് ചേട്ടത്തി പറഞ്ഞത്…

വീട്ടിൽ എത്തി ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു ഞാൻ മുറിയിലേക്ക് കയറി..

നേരെ പോയി ബെഡിലേക്ക്‌ മറിഞ്ഞു… തല പൊളിയുന്ന വേദന ഉണ്ട്.. ഉറക്കം ഞാൻ കരുതുന്ന തിനും മുന്നേ എന്നെ കീഴ്പ്പെടുത്തി…

രാത്രിയിൽ പല തവണ ഞാൻ ഞെട്ടി ഉണർന്നു… ഈ മുറിക്കുള്ളിൽ ആഷിക ഇല്ല എന്ന സത്യം എന്നെ വേട്ടയാടാൻ തുടങ്ങി… വല്ലാത്ത ഒരു ഭയം മനസ്സിനെ കീഴടക്കുന്നു.. ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ തന്നെ കിടന്നു… ഇരുട്ട് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…

********** ***********

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും വളരെ പ്രയാസം നിറഞ്ഞത് ആയിരുന്നു… ഞാൻ ഇപ്പൊൾ കടന്ന് പോയികൊണ്ടിരിക്കുന്ന മാനസികാവസ്ഥയിൽ നിന്നും മോചനം നേടാൻ ഞാൻ നന്നേ പാട് പെട്ടു..

ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളിൽ പോലും ഞാൻ ആഷികയെ മിസ്സ് ചെയ്യാൻ തുടങ്ങി.. ഞാൻ എത്രത്തോളം അവളിൽ ഒബ്‌സസ്ഡ് ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു..

പക്ഷേ എല്ലാവരും പറഞ്ഞത് പോലെ അവളെ അവളുടെ ലോകത്ത് പറക്കാൻ വിട്ടിട്ട് ഞാൻ എന്റെ ലോകം തേടിപിടിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്നു..

ആദ്യത്തെ രണ്ടാഴ്ച വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് തന്നെ ഇല്ല..

നാട്ടിൽ നിന്നാൽ ഇനി ശരിയാവില്ല.. എന്തെങ്കിലും ജോലി കണ്ടു പിടിക്കണം…

ജൂലി അവളുടെ ആശുപത്രി വാസം എല്ലാം അവസാനിപ്പിച്ച് അപ്പോളേക്കും പൂർണ ആരോഗ്യവതി ആയിരുന്നു…

ഞങൾ എല്ലാവരും തമ്മില് പഴയത് പോലെ ഉള്ള ആ ഐക്യം വീണ്ടും വന്നു ചേർന്നു… ഒരു ഞായറാഴ്ച ഞങൾ എല്ലാവരും ഫാമിലി ആയി സിനിമക്ക് പോയി,പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു, ഫുൾ എൻജോയ് ചെയ്തു…

അങ്ങനെ ഞാൻ ആ പഴയ ഷോണും, ജൂലി ആ പഴയ ജൂലിയും ആയി മാറുകയായിരുന്നു…

അങ്ങനെ അധികം വൈകാതെ ജൂലിക്ക്‌ ഒരു ടെലി മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ലഭിച്ചു.. ഞാൻ അപ്പോളും തൊഴിൽ രഹിത ൻ ആയി തന്നെ തുടർന്നു…

ഇനിയും ഈ പോക്ക് പോയാൽ ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ നേരെ ബാംഗ്ലൂരിലേക്ക് വണ്ടി കയറി..

പരിചയമുള്ള ഐ ടി കമ്പനികളിൽ ഒക്കെ കയറി ഇറങ്ങി എങ്കിലും എക്സ്പീരിയൻസ് ഇല്ലാത്ത എനിക്ക് എവിടെയും ജോലിയിൽ കയറാൻ ആയില്ല.. അവസാനം ഒരു ഗെയിം ഡെവലപ്പ് കമ്പനിയിൽ ജോലി കിട്ടും എന്നായിരുന്നു പക്ഷേ അവസാന നിമിഷം അതും ഇല്ലാതായി…

അങ്ങനെ സകലതും കെട്ടിപൂട്ടി ഞാൻ വീണ്ടും നാട്ടിലേക്ക് തന്നെ തിരികെ പോന്നു…

അങ്ങനെ ഒരു ദിവസം വെറുതെ വീട്ടിൽ ഗെയിം കളിച്ച്‌കൊണ്ട് ഇരുന്നപ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്..

ചേ.. ആരാ ഈ നേരത്ത്.. ഹരം കേറി വന്നതായിരുന്നു…

ഞാൻ ഫോൺ എടുത്ത് നോക്കി.. ജൂലി ആണ്… ഹാ.. ഈ പിശാശ് ആണോ…

“നീ എവിടെയാ..??”

“ഞാൻ വീട്ടിൽ അല്ലാതെ എവിടെയാ..??”

“ആ ടി വിയുടെ സൗണ്ട് ഒന്ന് കുറച്ച് വക്ക്‌ കഴുതെ.. എനിക്ക് ഒന്നും കേൾക്കുന്നില്ല…”

“ടി വി അല്ലെടി ഗെയിം ആണ്…”

“ഹാ.. നീ ഇങ്ങനെ ഗെയിമും കളിച്ച് നടന്നോ.. എനിക്ക് നിന്നെ ഒന്ന് കാണണം നീ പെട്ടന്ന് പാർക്കിലേക്ക് വാ…”

“എടീ.. അതെ.. വണ്ടീലു പെട്രോൾ ഇല്ല…”

“ടാ.. ഷോൺ.. കളിക്കല്ലെ.. അത്യാവശ്യ കാര്യം ആണ്..”

“ഹൊ.. വരാടി പിശാശേ.. ഒരു പത്ത് മിനിറ്റ്..”

“ആ.. ഓകെ..”

ഇവൾ ഇപ്പൊ എന്തിനാണാവോ അത്യാവശ്യമായി കാണണം എന്ന് പറയുന്നത്.. ചിലപ്പോ എന്തേലും സഹായം ചോദിക്കാൻ ആവും.. ഞാൻ വണ്ടി എടുത്ത് നേരെ പാർക്കിലേക്ക് വച്ച് വിട്ടു…

അവള് അവിടെ ഒരു ബെഞ്ചിൽ ഇരുന്നു ചോകോ ബാർ കഴിക്കുകയായിരുന്നു..

“ടി.. എന്താ ഇത്..??”

“ഏത്..??”

“നിന്റെ കയ്യിൽ..”

“ഐസ്..”

“എന്നാ എനിക്കും ഒരെണ്ണം വാങ്ങിച്ച് താ…”

“എനിക്കൊന്നും വയ്യ..”

“എന്നാ നീയും കഴിക്കണ്ട…”

ഞാൻ അവളുടെ കയ്യിൽ നിന്നും ഐസ് തട്ടി താഴെ ഇടാൻ നോക്കി കൊണ്ടിരുന്നു..

“ഓകെ.. ഓകെ.. ഇതിൽ നിന്ന് ഒരു പൊട്ട്‌ തരാം… മത്യോ..??”

“ആ അത് മതി…”

അവള് ഐസ് എനിക്ക് നേരെ നീട്ടി.. ഞാൻ എന്റെ വായിൽ കൊള്ളാവുന്നതിലും വച്ച് ഏറ്റവും വലിയ ഒരു പൊട്ട്‌ തന്നെ കടിച്ചെടുത്തു…

“എടാ ദുഷ്ടാ… ഇത്രേം വലിയ പൊട്ടോ..”

“ആ ഫിഫ്റ്റി ഫിഫ്റ്റി..”

“പോടാ..”

“അതൊക്കെ പോട്ടെ നീ വിളിച്ച കാര്യം പറ..”

“അല്ല.. എന്താ മോന്റെ ഫ്യൂചർ പ്ലാൻ..??”

“എന്ത് പ്ലാൻ..”

“അത് തന്നെ ഞാനും ചോദിക്കുന്നത്.. പഠിച്ച് വാങ്ങിച്ച സർട്ടിഫിക്കറ്റ് ഒക്കെ ഇങ്ങനെ അലമാരക്ക്‌ അകത്ത് വച്ച് വീട്ടിൽ ഗെയിമും കളിച്ച് ഇരിക്കാൻ ആണോ പ്ലാൻ..??”

“നിനക്ക് അറിയുന്നത് അല്ലേ ഞാൻ എല്ലായിടത്തും ട്രൈ ചെയ്തതാണ്.. എക്സ്പീരിയൻസ് ഇല്ലാത്ത ഒരു സ്റ്റാഫിനെ ആർക്കും ആവശ്യം ഇല്ല.. ഇവന്മാർ ആരെങ്കിലും ഒരു ജോലി തന്നാൽ അല്ലേ ഈ എക്സ്പീരിയൻസ് എന്ന് പറയുന്ന സാധനം ഉണ്ടാക്കാൻ പറ്റൂ..”

“എന്നാ ഇനി എന്റെ മോൻ അതോർത്ത് ടെൻഷൻ ആവണ്ട..”

“മനസ്സിലായില്ല..”

“ഇവിടെ ഇൻഫോ പാർക്കിൽ എന്റെ ഫ്രണ്ടിന്റെ അങ്കിൽ പുതിയ ഒരു കമ്പനി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.. അവിടെ ഹയറിങ് നടക്കുന്നുണ്ട് നീ ഒന്ന് പോയി ഇന്റർവ്യൂ അറ്റെന്റ് ചെയ്താ മതി ബാക്കി ഒക്കെ ഓകെ ആണ്..”

“നീ സീരിയസ് ആണോ.. ലാസ്റ്റ് ഞാൻ മണ്ടൻ ആവില്ലല്ലോ…”

“നീ ഒന്ന് പോ എന്റെ ഷോൺ…”

“ഓകെ.. ബേബി…”

അങ്ങനെ ജൂലി പറഞ്ഞത് പ്രകാരം ഞാൻ ആ കമ്പനിയിലേക്ക് എന്റെ സി വി അയക്കുകയും അവർ എനിക്ക് ഇന്റർവ്യൂ കോൾ ലെറ്റർ അയച്ചു തരിക യും ചെയ്തു…

ഇന്നാണ് ഇന്റർവ്യൂ.. ഞാൻ രാവിലെ തന്നെ കുളിച്ച് ഒരുങ്ങി റെഡി ആയി.. ചേട്ടത്തിയോടും ചെട്ടായിയോടും അനുഗ്രഹം ഒക്കെ വാങ്ങി ഇൻഫോ പാർക്കിലേക്ക് തിരിച്ചു…

ഉള്ളിലേക്ക് കയറുന്നതിന് മുൻപ് ഞാൻ ജൂലിയെ വിളിച്ചു.. അവളും ആൾ ദി ബെസ്റ്റ് പറഞ്ഞു…

ഇതൊരു സ്പെഷ്യൽ ഇന്റർവ്യൂ ആയത് കൊണ്ട് ഞാൻ മാത്രമേ ഉണ്ടാകൂ എന്ന് മുൻപേ അവർ പറഞ്ഞിരുന്നു…

ഞാൻ റിസപ്ഷനിൽ നിൽക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു..

“ഗുഡ് മോണിംഗ്.. ഞാൻ ഷോൺ ജേക്കബ്.. ഇവിടെ ഇന്റർവ്യൂ അറ്റെന്റ് ചെയ്യാൻ വന്നതാണ്…”

ഞാൻ കോൾ ലെട്ടറിന്റെ കോപ്പി അവരെ കാണിച്ചു..

“ഓകെ.. ജസ്റ്റ് എ മിനിറ്റ്..”

അവർ ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞു..

“ഓക്കേ മിസ്റ്റർ ഷോൺ.. അകത്തോട്ടു കയറിയാൽ ഇടത്ത് ഭാഗത്ത് കാണുന്ന ആദ്യത്തെ കാബിൻ.. അങ്ങോട്ട് ചെന്നോളു…”

ഞാൻ അവരോട് താങ്ക്സ് പറഞ്ഞ് ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കയറി..

ഇടത് ഭാഗത്ത് ആദ്യത്തെ കാബിൻ കണ്ടു.. ഡോറിന് പുറത്ത് മാനേജിംഗ് ഡയരക്ടർ ജോസ് കുരിയൻ എന്ന് എഴുതിയിരുന്നു..

ഞാൻ വാതിലിൽ ഒന്ന് മുട്ടിയ ശേഷം പകുതി തുറന്ന് കൊണ്ട് ചോദിച്ചു..

“സർ മെ ഐ കം ഇൻ..??”

അദ്ദേഹം മോണിറ്ററിൽ നിന്നും നോട്ടം എന്റെ മുഖത്തേക്ക് മാറ്റി.. പെട്ടന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു..

“ഹാ.. ഷോൺ.. വരൂ.. വരൂ.. ഇരിക്കൂ..”

ഇയാളെ കണ്ടാൽ നമ്മുടെ ചന്ദ്രലേഖ സിനിമയിലെ കോട്ടിട്ട നെടുമുടി സാറിനെ പോലെ ഉണ്ട്.. ഞാൻ ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി താങ്ക്സ് പറഞ്ഞു ചേയറിലേക്ക്‌ ഇരുന്നു…

“ഷോൺ.. ജൂലിയുടെ കസിൻ ആണല്ലേ..”

“അതേ സാർ..”

“ജൂലിയും എന്റെ മകളും ഫ്രണ്ട്സ് ആണ് എന്ന് ശോണിന് അറിയാമല്ലോ…?”

“അറിയാം സാർ.. ”

“ഞാൻ തന്റെ സി വി ഒക്കെ വിശദമായിത്തന്നെ നോക്കി.. സത്യത്തിൽ ഇങ്ങനെ ഒരാളെ തന്നെ ആണ് ഞങ്ങൾക്ക് വേണ്ടത്.. അത് കൊണ്ട് ആരുടെയും recommendation കൊണ്ട്‌ അല്ലാ തന്റെ സ്വന്തം കഴിവ് കൊണ്ട് തന്നെ ആണ് ഈ ജോലി കിട്ടിയിരിക്കുന്നത്… ഷോൺ ന് മനസ്സിലായോ..??”

“മനസ്സിലായി സർ..”

സത്യത്തിൽ എനിക്കെന്ത് പറയണം എന്ന് പോലും ഞാൻ മറന്ന് പോയി.. ഇങ്ങേർ ആള് കൊള്ളാമല്ലോ…

“അപോ മിസ്റ്റർ ഷോൺ, വെൽകം to Radiance Technologies..”

അദ്ദേഹം എനിക്ക് നേരെ കൈ നീട്ടി.. ഞാനും വളരെ സന്തോഷത്തോടെ അദ്ദേഹത്തിന് കൈ കൊടുത്തു…

തുടർന്നുള്ള ഫോമാൽട്ടികൾ ഒക്കെ വേഗം തീർത്ത് ഞാൻ ഓഫീസിന് വെളിയിൽ കടന്നു…

അടുത്ത തിങ്കളാഴ്ച മുതൽ ജോയിൻ ചെയ്യണം…

ഞാൻ ബൈകിൽ കയറി നേരെ ജൂലിയെ വിളിച്ചു..

“ഹലോ.. എന്തായി ടാ…”

“പൊന്നു മോളെ സെറ്റ്.. അടുത്ത തിങ്കളാഴ്ച ജോയിൻ ചെയ്യാം…”

“ഹൊ.. ഇപ്പോഴാ സമാധാനം ആയത്..”

“പിന്നെ.. നിന്റെ ആ കൂട്ടുകാരിക്ക് ഒരു താങ്ക്സ് പറ കേട്ടോ…”

“താങ്ക്സ് ഒന്നും പോര.. ഞങ്ങൾക്ക് നല്ല ട്രീറ്റ് തന്നെ വേണം മോനെ..”

“അതൊക്കെ റെഡി ആകാം.. ഞാൻ വീട്ടിൽ എതീട്ട്‌ വിളിക്കാം ഡീ…”

“ഓകെ.. ടാ..”

ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു…

വൈകുന്നേരം ചേട്ടായിയും ചേട്ടത്തിയും വന്നപ്പോൾ സന്തോഷ വാർത്ത രണ്ടു പേരോടും പറഞ്ഞു.. അവരും ഹാപ്പി ആയി… അങ്ങനെ നിന്നപ്പോൾ ചേട്ടത്തി ആണ് പറഞ്ഞത് എന്നാ പിന്നെ വീട്ടിൽ ഒരു പാർട്ടി വച്ചാലോ എന്ന്..

അത് ശരിയാണെന്ന് എനിക്കും തോന്നി അങ്ങനെ സാറ്റർഡേ പാർട്ടി വക്കാൻ തീരുമാനിച്ചു.. ഞാൻ ജൂലിയെ വിളിച്ച് അവളുടെ ഫ്രണ്ടിനെയും കൂട്ടാൻ പറഞ്ഞു…

സന്തോഷം എന്റെ ജീവിതത്തിൽ വീണ്ടും കടന്നെത്തിയ നാളുകൾ ആയിരുന്നു അതെല്ലാം… പരമാവതി ഞാൻ എന്നെ തന്നെ എന്തെങ്കിലും കാര്യത്തിൽ ബിസി ആക്കി വക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു.. ഉറങ്ങുമ്പോൾ അല്ലാതെ ഒരു മിനിറ്റ് പോലും വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. കാരണം വെറുതെ ഇരിക്കുമ്പോൾ ആണല്ലോ നമ്മൾ ഓരോന്ന് ചിന്തിക്കുന്നത്…

അങ്ങനെ ശനിയാഴ്ച രാത്രി വന്നെത്തി…

നിറയെ വർണ കടലാസും ബലൂണും ഒക്കെ തൂക്കി വീട് ഞങൾ അലങ്കരിച്ചു വച്ചിട്ടുണ്ട്.. പെട്ടന്ന് കണ്ടാൽ തോന്നും വല്ല ബർത്ത്ഡേ പാർട്ടിയും ആണെന്ന്…

അധികം ആരെയും ക്ഷണിച്ചിട്ടില്ല.. ഞാനും ചേട്ടായിയും ചേട്ടത്തിയും മിന്നു മോളും ജീവനും ജൂലിയും അവളുടെ ഫ്രണ്ടും മാത്രമേ ഒള്ളു… ഞങ്ങളുടെ ഒരു കൊച്ചു സന്തോഷം..

ഭക്ഷണം ഒക്കെ ചേട്ടത്തി തന്നെ ആണ് തയാറാക്കിയത്.. അക്കാര്യത്തിൽ പുള്ളിക്കാരിയെ വെല്ലാൻ വേറെ ആരും ഇല്ല… വേറെ ദുശീലങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് എല്ലാവർക്കും മെയിൻ പരിപാടി ഫുഡിങ് തന്നെ ആകും എന്നുള്ളത് കൊണ്ട് കുറെ വെറൈറ്റി ഐറ്റംസ് ചേട്ടത്തി ഉണ്ടാക്കിയിരുന്നു.. എല്ലാം ഒന്നിനൊന്ന് മെച്ചം…

പാട്ട് വച്ച് ഡാൻസ് കളിയും മിന്നുവിന്റെ കുറെ കലാ പരിപാടികളും ഒക്കെ ഉണ്ടായിരുന്നു..

ഇതിന്റെ ഒക്കെ ഇടയ്ക്ക് ഞാൻ ജൂലിയുടെ ഫ്രണ്ടിനെ പരിചയപ്പെട്ടു.. അത് എനിക്ക് ഭാവിയിൽ ഗുണം ചെയ്യും എന്ന് തോന്നി…

അന്ന എലിസബത്ത് എന്നാണ് ആ കുട്ടിയുടെ പേര്.. ഞങൾ അതികം വൈകാതെ തന്നെ കമ്പനി ആയി…

ഒരുപാട് കളിച്ചിരികളും തമാശകളും ആയി ഞങളുടെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു….

കാലം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ ഓടിക്കൊണ്ടെ ഇരുന്നു…

********** ******** **********

ഇപ്പൊൾ ഏകദേശം രണ്ട് വർഷം കഴിഞ്ഞു… ജീവിതവും ജീവിത രീതിയും എല്ലാം വല്ലാതെ മാറിയിരിക്കുന്നു… കമ്പനിയിലെ നല്ല പെർഫോമൻസ് കൊണ്ട് എനിക്ക് ഈ കാലയളവിനുള്ളിൽ തന്നെ സീനിയർ പ്രോഗ്രാമിങ് അനലിസ്റ്റ് ആയി പ്രൊമോഷൻ ലഭിച്ചു…

ജീവിതത്തിൽ സന്തോഷം മാത്രം… പൂർണമായും ഞാൻ ഓരോ നിമിഷവും ആഘോഷിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം..

ബൈക്കിൽ നിന്നും കാറിലേക്ക് ഉള്ള മാറ്റം.. പുതിയ ഫ്ലാറ്റ് വാങ്ങിയത്.. എല്ലാം ജീവിതത്തിലെ ഓരോ പുതിയ ചവിട്ടു പടികൾ ഞാൻ കീഴടക്കിയതിന്റെ മുദ്രകൾ ആവാം…

പക്ഷേ എല്ലാം നന്നായി പോകുമ്പോ പോലും ഒരു കാര്യത്തിൽ ഞങൾ എല്ലാവരും അസ്വസ്ഥർ ആയിരുന്നു.. എല്ലാവരും അവരവരുടെ ജോലി മേഖലകളിൽ വളരെ ബിസി ആണ്.. സമയം കുറഞ്ഞു പോയി എന്നൊരു തോന്നൽ…

അങ്ങനെ എല്ലാവരും ഒത്തുള്ള കൂടിയാലോചനകൾ ക്ക് ശേഷം ഞങ്ങൾ എല്ലാവരും അതിനു ഒരു പ്രതിവിധി കണ്ടെത്തി.. ഈ വരുന്ന സമ്മർ വെക്കേഷന് എങ്ങോട്ടെങ്കിലും ഒരു ടൂർ പോകാം.. കുറഞ്ഞത് ഒരുമാസം എങ്കിലും.. എല്ലാവരും ഒരുമിച്ച് സ്ഥലം കണ്ടെത്തി…

പൈൻ മരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫിലിപ്പീൻസിലെ Baguio….

എല്ലാവരും നല്ല ത്രില്ലിൽ ആണ്.. ആ ദിവസം ഒന്ന് വന്നെങ്കിൽ എന്നുള്ള ആകാംക്ഷയിൽ ആണ്…

ഏറെ ഒന്നും കാത്തിരിക്കേണ്ടി വന്നില്ല.. അങ്ങനെ ആ സുദിനം വന്നെത്തി…

ഞങൾ ജോലിക്കാർ എല്ലാവരും ഒരു മാസം ലീവ് എടുത്തിരിക്കുകയാണ്.. കുട്ടിയായി മിന്നു മാത്രം അല്ലേ ഒള്ളു അവൾക്ക് പിന്നെ സ്കൂൾ ഏതായാലും അവധി ആണല്ലോ…

വേറെ ഒരു പ്രധാന പ്രശ്നം അതൊന്നും അല്ല.. ജൂലി മൂന്ന് മാസം ഗർഭിണി ആണ്..

ഈ ഒരു അവസ്ഥയിൽ ഇത്രയും ദൂരം യാത്ര എന്ന് പറയുമ്പോൾ…? വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ഞങൾ ഒരു ഡോക്റ്റർ നെ സമീപിച്ചു.. അവളുടെ ആരോഗ്യ നില ഒക്കെ ഓകെ ആണ്.. പിന്നെ ഈ മൂന്ന് മുതൽ ആറ് വരെയുള്ള മാസകാലം വല്ല്യ കുഴപ്പം ഇല്ല എന്നും വളരെ സൂക്ഷിച്ച് പോയി വരാം എന്നും ഡോക്റ്റർ പറഞ്ഞു…

അങ്ങനെ എല്ലാവരും വീണ്ടും ഹാപ്പി ആയി.. എന്നാലും ജൂലിയുടെ കാര്യത്തിൽ എന്റെ ഉൾമനസ്സിൽ നല്ല ഭയം ഉണ്ടായിരുന്നു.. പക്ഷേ ഞാൻ അത് പുറത്ത് കാണിച്ചില്ല…

നാളെ ആണ് ഞങൾ പോകുന്നത്.. എല്ലാവരും ഡ്രെസ്സും സാധനങ്ങളും ഒക്കെ പാക്ക്‌ ചെയ്ത് വെച്ചിട്ടുണ്ട്…

ഞാനും ജീവനും സോഫയിൽ ഇരുന്ന് ഗെയിം കളിക്കുകയാണ്…

“വിളിച്ചിരുന്നു ചേട്ടത്തി.. പുള്ളിക് വരാൻ ഒരു നിവർത്തിയും ഇല്ലാ ന്നാ പറഞ്ഞത്.. ഓഫീസിലെ ഡെഡ് ലൈൻ ആണ് മിസ്സ് ചെയ്യാൻ പറ്റില്ല അത്രേ…”

ജീവൻ മറുപടി പറഞ്ഞു…

“ഹൊ.. സാരമില്ല.. ജോലിക്കാര്യം ആയത് കൊണ്ട് അല്ലേ…”

“അതേ ചേട്ടത്തി..”

“ഇനി മതി ഗെയിം കളിച്ചത് രണ്ടു പേരും പോയി കിടന്നു ഉറങ്ങു.. രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ…”

ഞാനും ജീവനും ഒരു ലെവൽ കൂടെ ഫിനിഷ് ചെയ്ത ശേഷം കിടക്കാൻ ആയി പോയി…

********** ************* ***********

പുലർച്ചെ ജൂലി വിളിച്ചപ്പോൾ ആണ് എനീക്കുന്നത്..

“ഷോൺ.. എനീക്ക്‌.. വേഗം പോയി കുളിച്ചിട്ട് വാ… എല്ലാരും റെഡി ആയികൊണ്ടിരിക്കുന്നത് കണ്ടില്ലേ…”

ഞാൻ വേഗം തന്നെ എണീറ്റ് കുളിച്ച് റെഡി ആയി… എല്ലാവരും റെഡി ആയി ബാഗ് ഒക്കെ ആയി വീടും പൂട്ടി വണ്ടിക്ക് കാത്ത് നിൽക്കുകയായിരുന്നു.. അങ്ങനെ വണ്ടി വന്നു.. ലഗേജ് എല്ലാം ഡിക്കിയിൽ വച്ച് ഞങൾ കാറിൽ കയറി.. നേരെ എയർപോർട്ടിലേക്ക്.. അവിടുന്ന് നേരെ ഫിലിപ്പൈൻസിൽ….

കാറ് എയർപോർട്ടിൽ എത്തി… ലഗേജ് ഒക്കെ എടുത്ത് ഞങൾ ഉള്ളിലേക്ക് നടന്നു.. ഒരുമാസത്തേക്ക്‌ ഇനി കേരളത്തിന് വിട.. അല്ല ഇന്ത്യക്ക് വിട…

ഏകദേശം 9 മണിക്കൂർ യാത്ര ഉണ്ട് ഇവിടുന്ന്….. ഫ്ലൈറ്റ് അങ്ങനെ ആകാശത്തേക്ക് ഉയർന്നു പൊങ്ങി…..

******** ******** *********

ഏകദേശം ഒൻപതര മണിക്കൂറുകൾ കൊണ്ട് ഞങൾ ഫിലിപ്പീൻസിലെ Ninoy Aquino International Airport എത്തി…

ജീവിതത്തിൽ ഞങൾ സഞ്ചരിച്ച ഏറ്റവും ദൂരമേരിയ യാത്രയായിരുന്നു ഇത്…

വളരെ തിരക്കേറിയ മനോഹരമായ ഒരു എയർപോർട്ട്.. പെട്ടന്ന് തന്നെ എല്ലാ പരിപാടികളും തീർത്ത് ഞങൾ പുറത്ത് ചാടി…

ഇവിടെ നിന്നും ഒരു കാബ് ബുക്ക് ചെയ്ത് വേണം ബാഗ്യോവിൽ ഞങൾ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്താൻ..

ഏകദേശം മൂന്നു മണിക്കൂർ യാത്ര ഉണ്ട് ഇവിടുന്ന് ബാഗ്യുവിലേക്ക്‌…

ഞങ്ങള് ഒരു ടാക്സി ഹയർ ചെയ്ത് ഹോട്ടലിലേക്ക് യാത്ര തിരിച്ചു…

ഫിലിപ്പൈൻസ് വളരെ മനോഹരമായ ഒരു രാജ്യം ആണ്.. ഓരോ കാഴ്ചകളും ഞങളെ എല്ലാവരെയും വളരെ അധികം അൽഭുത പെടുത്തി കൊണ്ടിരുന്നു..

സത്യത്തിൽ ഞങളുടെ എല്ലാവരുടെയും ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് ആണ് ഇത്.. ചേട്ടായി മാത്രം മുന്നേ വന്നിട്ടുണ്ട്.. ചെട്ടായിക്ക്‌ ഇവിടെ ഒരു ഫ്രണ്ട് ഉണ്ട് കാർലോസ്.. അദ്ദേഹം ഇവിടെ സെറ്റിൽഡ് ആണ്…

അങ്ങനെ യാത്ര ഒക്കെ കഴിഞ്ഞ് ഞങൾ ഹോട്ടലിൽ എത്തി… ഹോട്ടൽ എലിസബത്ത് എന്ന് പേരുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടൽ ആണ് ഞങൾ തെരഞ്ഞെടുത്തത്… ജിം, സ്പാ, റെസ്റ്റോറന്റ്, പിയാനോ ബാർ എന്നി സൗകര്യങ്ങൾ എല്ലാം അതിനകത്ത് ഉണ്ടായിരുന്നു…

കൗണ്ടറിൽ തന്നെ ഞങളെ കാത്ത് കാർലോസ് നിൽക്കുന്നുണ്ടായിരുന്നു… ചേട്ടായി അദ്ദേഹത്തിന് ഞങ്ങളെയും ഞങ്ങൾക്ക് അദ്ദേഹത്തെയും പരിചയപ്പെടുത്തി.. ഒരുപാട് സംസാരിക്കുന്ന ഒരു പാവം മനുഷ്യൻ ആയിരുന്നു കാർലോസ്… അദ്ദേഹം നല്ല ഒരു തമാശ കാരൻ കൂടി ആയിരുന്നു…

ജൂലി നല്ല ക്ഷീണിതയായി തോന്നി… ഞാൻ അവളെയും കൂട്ടി റൂമിലേക്ക് പോയി.. കുഴപ്പം ഒന്നും ഇല്ല എന്ന് അവൾ പറയുമ്പോൾ പോലും എനിക്ക് ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു…

ഇന്നിനി പുറത്ത് ഇവിടെയും പോകുന്നില്ല എന്ന് വച്ചു.. നാളെ ഫ്രഷ് ആയിട്ടു തുടങ്ങാം..

രാത്രി ഭക്ഷണം ഇവിടുത്തെ ഏറ്റവും പ്രശസ്തമായ Chicken Adobo, kini law raw fish salad അങ്ങനെ മര്യാദക്ക് പേര് പോലും അറിയാത്ത എന്തൊക്കെയോ വിഭവങ്ങൾ.. ചിലതെല്ലാം വളരെ ആസ്വദിച്ച് കഴിച്ചു ചിലതിന്റെ രുചി തീരെ പിടിച്ചില്ല… എന്തൊക്കെ ആയാലും റൈസ് ഇല്ലാതെ ഫിലിപ്പൈൻസിൽ ഒരു മീലും പൂർണമാവില്ല…

ജൂലിക്ക്‌ ചില ഭക്ഷണങ്ങൾ മനമ്മടുപ്പിക്കും എന്നുള്ളതിനാൽ വളരെ കരുതലോടെയാണ് അവൾ കഴിച്ചത്..

രാത്രി ഒരുപാട് നേരം പാട്ടും കൂത്തും ഒക്കെ ആയി ഞങൾ അടിച്ച് പൊളിച്ചു…

രാവിലെ വരാം എന്ന് പറഞ്ഞു കാർലോസ് പോയി.. നല്ല യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് പതിയെ ഞങളും ഉറക്കത്തിലേക്ക് വീണു…

********** ********* ***********

അതിരാവിലെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി റെഡി ആയി.. ഇനി കാർലോ വന്നാൽ പുറത്ത് പോകാം.. മിന്നു നല്ല ത്രില്ലിൽ ആണ്.. ജൂലിയെ നല്ല ഉന്മേഷതോടെ കാണപ്പെട്ടു.. അത് മനസ്സിൽ തെല്ലൊരു ആശ്വാസം നൽകി..

അതികം വൈകിപ്പികാതെ തന്നെ കാർലോ വന്നു.. കൂടെ അദ്ദേഹത്തിന്റെ മകൾ കെയിറ്റും ഉണ്ടായിരുന്നു.. അങ്ങനെ മിന്നുവിന് ഒരു കൂട്ടായി…

കാർലോ ഞങ്ങൾക്കായി ഒരു റെന്റൽ ജീപ്പ് റെഡി ആക്കിയിരുന്നു.. അത്കൊണ്ട് എപ്പോളും കാബ് ബുക്ക് ചെയ്യേണ്ട കാര്യം ഇല്ല… കാർലോ തന്നെ ആണ് സാരഥി…

ആദ്യം തന്നെ ഞങൾ പോയത്.. ബാഗ്യോവിൽ ഡൗൺ ടൗണിൽ ഉള്ള ബേൺ ഹാം പാർക്കിലേക്ക് ആണ്..

വിശാലമായി പരന്നു കിടക്കുന്ന ഒരു അതിമനോഹരമായ പാർക്ക്.. ഒട്ടനവധി മരങ്ങളും ചെടികളും അതിനകത്ത് ഉണ്ടായിരുന്നു…

അമേരിക്കൻ ആർക്കിടെക്ടും ബാഗ്യോ സിറ്റി പ്ലാനറും ആയ ഡാനിയേൽ ബേൺ ഹാം ആണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തത്…

ഏകദേശം 72 ഓളം വിത്യസ്ത തരം സസ്യങ്ങൾ ഇതിനകത്ത് ഉണ്ട് എന്നാണ് കാർലോ പറഞ്ഞത്…

പാർക്കിന് ചേർന്ന് തന്നെ മനോഹരമായ ഒരു തടാകം.. അതിൽ സൈക്കിൾ ബോട്ടിംഗ് ഉണ്ടായിരുന്നു… ഒരുപാട് നേരം അവിടെ ചിലവഴിച്ച് ഞങൾ അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു..

സ്പാനിഷ് കൊളോണിയൽ രീതിയിൽ നിർമ്മിച്ച ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ മാൻഷൻ കാണാൻ ആണ് ഞങൾ പിന്നെ പോയത്… വെളുത്ത നിരത്തോട് കൂടിയ ഒരു കോട്ടക്ക്‌ സമാനമായ കെട്ടിടം ആയിരുന്നു അത്…

തുടർന്ന് ഞങൾ ബാഗ്യോയിലെ പള്ളി കാണാൻ ആണ് പോയത്… വളരെ പ്രശസ്തമായ ആ പള്ളി അകമേ നിന്നും പുറമെ നിന്നും അതിമനോഹരം ആയിരുന്നു.. കയറുന്ന പടിക്കെട്ടിന് നടുവിൽ തന്നെ യേശു ദേവന്റെ കുരിശിൽ തറച്ച നിലയിൽ ഉള്ള ഒരു പ്രതിമയും ഉണ്ടായിരുന്നു…

ഇടയ്ക്ക് ഞങൾ ഭക്ഷണം ഒക്കെ കഴിച്ച് പ്രധാന മാളുകളിലും പട്ടണങ്ങളിലും മാർക്കറ്റുകളിലും ഒക്കെ കറങ്ങി വൈകുന്നേരത്തോടെ റൂമിലേക്ക് തിരിച്ചെത്തി…

ബാഗ്യോവിൽ ഉള്ള ഓരോ നിമിഷവും ഞങൾ വളരെ അധികം എൻജോയ് ചെയ്തു കൊണ്ടിരുന്നു…

ജൂലിയുടെ കാര്യത്തിൽ ഞാൻ ഇത്തിരി ടെൻഷനിൽ ആയിരുന്നു എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല…

********** *********** **********

അങ്ങനെ ഞങ്ങൾ ബാഗ്യോവിൽ എത്തിയിട്ട് ഒരു ആഴ്ച പിന്നിട്ടിരിക്കുന്നു.. ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾ കണ്ടു.. ഒരുപാട് ആക്‌റ്റിവിട്ടികൾ ഞങൾ ചെയ്തു.. അങ്ങനെ ഇന്ന് ഒരു ദിവസം ടൂറില്‌ നിന്ന് അവധി എടുത്ത് ഫുൾ ടൈം ഹോട്ടലിൽ ചിലവഴിക്കാൻ തന്നെ തീരുമാനിച്ചു…

ഹോട്ടലിലെ റിലാക്‌സിങ് ഏരിയയിൽ എല്ലാവരും ചേർന്ന് ചെസ്സ് കളിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് കാർലോസ് അങ്ങോട്ട് വന്നത്…

“ഷോൺ… ഒന്ന് വരൂ…”

ഞാൻ വേഗം കാർലോയുടെ അടുത്തേക്ക് ചെന്നു..

“എന്താ കാർലോ..??”

“ഷോൺ… നിന്നെ അന്വേഷിച്ച് ആരോ താഴെ വന്നിരുന്നു എന്ന് പറഞ്ഞു..”

“എന്നെ അന്വേഷിച്ച് ആരു വരാൻ അതും ഇവിടെ..??”

“അതറിയില്ല.. നീ വാ നമുക്ക് നോക്കാം…”

ഞാൻ കാർലോയുടെ കൂടെ താഴെ റിസപ്ഷൻ നോക്കി നടന്നു…

റിസപ്ഷനിൽ പോയി ഞാൻ കാര്യം തിരക്കി…

(എല്ലാ അന്യ ഭാഷാ സംഭാഷണങ്ങളും മലയാളത്തിൽ..)

“ഞാൻ ഷോൺ ജേക്കബ്.. എന്നെ അന്വേഷിച്ച് ആരോ വന്നിരുന്നു എന്ന് കേട്ടു..”

“അതേ.. സാർ.. ഒരു സ്ത്രീ ആയിരുന്നു.. നിങ്ങള് ഇവിടെ ആണോ താമസിക്കുന്നത് എന്നും ഫാമിലി ആണോ കൂടെ എന്നും ചോദിച്ചു.. സാറിനെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞ് അവർ മടങ്ങി പോയി ….”

അതിപ്പോ ആരാ എന്നെ അന്വേഷിച്ച് അതും ഫിലിപ്പൈൻസിൽ..?? ഇന്ത്യക്ക് പുറത്ത് പോലും എന്നെ അറിയുന്നവർ ഉണ്ടാവില്ല.. പിന്നെ ഇവിടെ..??

പെട്ടന്ന് ആണ് ഒരു ഐഡിയ തോന്നിയത്..

“എനിക്ക് അവരെ കാണാൻ എന്തെങ്കിലും വഴി ഉണ്ടോ.. അതായത് സി സി ക്യാമറാ വീഡിയോ എന്തെങ്കിലും…??”

റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നിട്ട് എന്നോട് അവരുടെ ഹോട്ടലിന്റെ കൺട്രോൾ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.. ഞാൻ കാർലോയെയും കൂട്ടി അങ്ങോട്ട് നടന്നു…..

അവിടെ ഉള്ള ആൾ എന്നെ ക്യാമറയിലെ വീഡിയോ കാണിച്ചു.. പല ക്യാമറയിലെ വീഡിയോസ് വേറെ വേറെ ആംഗിളിൽ ആണ് ഒന്നിലും മുഖം വ്യക്തമായി കാണുന്നില്ല…

പക്ഷേ അവസാനം അവർ റിസപ്ഷനിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ മുഖം കാണാം ഞാൻ വീഡിയോ പോസ് ചെയ്യാൻ പറഞ്ഞു… ഇല്ല മനസ്സിലാകുന്നില്ല.. ഞാൻ അടുത്ത ഫ്രെയിമിലേക്ക്‌ മാറ്റാൻ പറഞ്ഞു… ഒന്നുകൂടി സൂം ചെയ്യാൻ പറഞ്ഞു…

ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..

രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം….

ആഷിക…..

(തുടരും….)

Comments:

No comments!

Please sign up or log in to post a comment!