ശ്രീഭദ്രം ഭാഗം 4

യെസ്.. !!!.

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടായിരുന്നു ഞാനുത്തരം പറഞ്ഞത്. അതുവരെ ദേഷ്യവും ആക്രോശവുമൊക്കെ നിറഞ്ഞുനിന്നിരുന്ന അവളുടെ മുഖത്തേക്ക് പെട്ടന്നൊരു നടുക്കമോ ദയനീയതയോയായിരുന്നു എന്റെ ഉത്തരം കേട്ടപ്പോൾ കടന്നുവന്നത്. കേട്ടത് വിശ്വസിക്കാനാവാത്തതുപോലെ അവളെന്നെ ദയനീയമായി നോക്കിയപ്പോൾ, നിശ്ചലനായത് ഞാനായിരുന്നു. മറ്റുള്ളവരെ കേൾപ്പിക്കാനായി പഴയ ഭദ്രയായിട്ടെന്നോട് പെരുമാറുമ്പോഴും ഇല്ലായെന്നൊരു ഉത്തരമായിരുന്നു അവള് പ്രതീക്ഷിച്ചിരുന്നതെന്നാ മുഖം വിളിച്ചോതിക്കൊണ്ടിരുന്നു. ആ നോട്ടം സഹിക്കാനാവാതെ ഞാൻ മുഖം താഴ്ത്തി. എന്തോ വല്ലാത്ത തെറ്റുചെയ്തപോലെ ഞാനാകെ വിയർത്തു കുളിച്ചിരുന്നു.

ശെരിക്കും ഞാൻ ഉത്തരം പറഞ്ഞതും ക്ലാസ്സിലൊരു പൊട്ടിച്ചിരിയോ വിജയച്ചിരിയോയോ‌ക്കെ ഉണ്ടായിരുന്നു. പക്ഷേ ആ വിജയാഹ്ലാദമൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണിലപ്പോൾ അവൾ മാത്രമായിരുന്നു. അവൾ പറയുന്നത് മാത്രമായിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്. ചുറ്റുപാടും നിശ്ചലമായ അവസ്ഥയായിരുന്നു എനിക്കപ്പോൾ. പക്ഷേ അവളുടെയാ ഭാവമാറ്റം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നിപ്പോയി.

യൂ… !!! ഒരു നിമിഷത്തെ അമ്പരപ്പിനും ഷോക്കിനും ശേഷം എന്റെ നേരെ കൈചൂണ്ടിക്കൊണ്ടവൾ ചീറി. അവളുടെ മുഖത്തേക്കുവീണ്ടും ദേഷ്യമിരച്ചുകയറി. പക്ഷേ ആ ദേഷ്യത്തിനുമപ്പുറം ആ മുഖത്തു നിറഞ്ഞുനിന്നതൊരു ദയനീയതയോ സങ്കടമോ ആണെന്നത് ഏതൊരാൾക്കും മനസ്സിലാവുമായിരുന്നു. അവൾ ചീറാൻ തുടങ്ങിയതും ക്ലാസ്സ് വീണ്ടും നിശ്ശബ്ദമാവുന്നതു ഞാനറിഞ്ഞു. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതപോലെ പിൻഡ്രോപ്പ് സൈലൻസ്.

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് മറ്റൊന്നും പറയാതെ അവളവളുടെ സീറ്റിലേക്ക് മടങ്ങി. പെട്ടന്ന് മുഖം മാറ്റിയെങ്കിലും അന്നാദ്യമായി അവളുടെ കണ്ണൊന്നു നിറഞ്ഞത് ഞാൻ കണ്ടു. എന്റെ നെഞ്ചിലൊരു മിന്നലൊളി പാഞ്ഞു. അങ്കത്തിൽ നിരായുധനാക്കപ്പെട്ട പോരാളിയെപ്പോലെയുള്ള ആ പിന്മാറ്റം കുറച്ചൊന്നുമല്ലെന്നെ ഞെട്ടിച്ചതും തളർത്തിയതും. ഉള്ളതുപറഞ്ഞാൽ അവളെന്നോട് പൊട്ടിത്തെറിച്ചാലോ ഒരെണ്ണം പൊട്ടിച്ചാലോ ഉണ്ടാകാവുന്ന സങ്കടത്തേക്കാൾ വലുതായിരുന്നു ആ പോക്കും ഹൃദയം തകർന്നതുപോലെ മുഖം പൊത്തിയുള്ള ആ ഇരിപ്പും.

ഞാൻ ചുറ്റുപാടുമൊന്നു നോക്കി. ഡിബിൻ എന്നെക്കാളുംവലിയ ഞെട്ടലിലാണെങ്കിൽ മറ്റുള്ളവരവളുടെ തലതാണ സന്തോഷത്തിലാണ്. എങ്കിലും അവരുടെ മുഖത്തും സങ്കടമുണ്ട്. അതുപക്ഷേ ഞങ്ങൾ തമ്മിലുള്ള സംഘട്ടനം കയ്യാങ്കളിയിലേക്ക് മാറാത്തതിലുള്ള സങ്കടമായിരുന്നു.

വരും വരായ്കകളെക്കുറിച്ചോർക്കാതെ അവളോടൊന്നു സംസാരിക്കാനെന്റെ മനസ്സു വെമ്പി. കാരണം അത്രയേറെയെന്റെ ഹൃദയം കീറിമുറിക്കാനുതകുന്നതായിരുന്നു അവളുടെയാ തളർന്ന ഇരിപ്പ്. അവളോടെന്തോ മാരക പാപം ചെയ്തതുപോലെയെന്റെ മനസ്സ് നീറിപ്പുകഞ്ഞു. കാരണമറിയാത്തൊരു കുറ്റബോധം കാർമേഘം കണക്കേ മനസ്സിൽ നിറഞ്ഞുകൊണ്ടിരുന്നു.

അവളുടെയടുത്തേക്ക് നീങ്ങാൻ തുടങ്ങിയതും ഡിബിനെന്നെ പിടിച്ചുവലിച്ചതുമൊരുമിച്ചായിരുന്നു. പെട്ടന്നുള്ള പിടുത്തമായതിനാൽ ഞാൻ ശരിക്കുമൊന്നു ഞെട്ടി. എന്റെയൊരു നോട്ടത്തിനുപോലും കാത്തുനിൽക്കാതെ അവനെന്നെയും വലിച്ചുകൊണ്ടോടുകയായിരുന്നു. യാന്ത്രികമായിട്ടവനെ അനുസരിക്കുകയല്ലാതെ എനിക്കുമറ്റു വഴികളില്ലായിരുന്നു. കാരണം അവനെ തടയാൻ പോലുമുള്ള മനസ്സെനിക്കുണ്ടായിരുന്നില്ല. ചിന്തിക്കാനോ തടയാനോ ഉള്ള മനസ്സിന്റെ ശക്തിയെല്ലാം അവളാ ഇരുപ്പിരുന്നപ്പഴേ ചോർന്നുപോയിരുന്നു. കണ്ണു നിറച്ചുകൊണ്ടുള്ള ആ പോക്കായിരുന്നു മനസ്സു നിറയെ. അവളാ തിരിയുന്ന സീനിൽ, എന്റെ മുഖത്തുനിന്നാ മുഖം മറയുന്ന സെക്കന്റിലെന്റെ മനസ്സും സ്റ്റക്കായി നിൽക്കുകയായിരുന്നു.

ഇടയ്ക്കെപ്പോഴോ അടുത്ത പിരീഡിനായി ക്ലാസിലേക്ക് വന്ന സാറ് പുറത്തേക്കോടുന്ന ഞങ്ങളേക്കണ്ട് കാര്യമന്വേഷിക്കുന്നതും ഡിബിനെന്തോ മറുപടി കൊടുക്കുന്നതുമെല്ലാം അർദ്ധബോധമനസ്സിലെന്നപോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ആ ഓടിയ ഓട്ടം ഗ്രൗണ്ടിന് സമീപത്തെത്തിയിട്ടാണവൻ നിർത്തിയത്. അപ്പോഴേക്കും അവനും ഞാനും നന്നായി കിതച്ചിരുന്നു.

നീ… നീയെന്നാ പണിയാടാ മൈരായീക്കാണിച്ചേ??? കിതപ്പുമാറ്റാൻ പോലും മിനക്കിടാതെ ചെന്നുനിന്നതെ അവൻ തെറി തുടങ്ങി.

ഉം.. ??? എന്തേ.. ???

നിന്നോടാരാടാ പൂറാ ഇപ്പക്കേറി കുമ്പസാരിക്കാൻ പറഞ്ഞേ ??? നിന്നോട് വേണ്ടാ വേണ്ടാന്നു ഞാൻ പലവട്ടം പറഞ്ഞതല്ലേ… ??? ഇപ്പൊ സർവതും മുടിപ്പിച്ചപ്പോ തൃപ്തിയായല്ലോ ??? അവന്റപ്പന്റെയൊരു സത്യം പറച്ചില്… !!! ഇനിയെന്നാ മൈരെന്നുംപറഞ്ഞവളോട് മിണ്ടുമെന്നാടാ നീ കരുതുന്നെ ???

എനിക്കുത്തരമില്ലായിരുന്നു. അവൻ പറഞ്ഞതിനു മുന്നേ ആ തുറന്നുപറച്ചിൽ വേണ്ടായിരുന്നെന്നെനിക്കു തോന്നിയിരുന്നതിനാൽ നിശ്ശബ്ദനാവാനെ എനിക്ക് കഴിഞ്ഞുള്ളു. ഞാൻ മിണ്ടാത്തത് കണ്ടതും അവന്റെ മുഖത്തേക്ക് വീണ്ടും രോഷമിരച്ചു കയറി.

എടാ പുല്ലേ… ആ തലത്തെറിച്ചവളുമാര് ഏതാണ്ട് പറഞ്ഞതിന്റെ ചൊരുക്കിലാ അവളത്രക്ക് റെയ്സായത്. അപ്പോ അവന്റൊടുക്കത്തെയൊരു സത്യം പറച്ചില്.!!! ഇപ്പൊ സർവതും മുടിപ്പിച്ചപ്പോ തൃപ്തിയായല്ലോല്ലേ ????.
എടാ അവൾടെയാ മുഖം പോയത് കണ്ടാരുന്നോ നീ… ???

അതിനും ഞാൻ മിണ്ടിയില്ല. അവൻ പിന്നെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പെണ്ണുങ്ങളുടെ സൈക്കോളജി അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ. അതിൽ പകുതിയും ഞാൻ കേട്ടുകേട്ടില്ല എന്ന മട്ടിൽ ഒഴിവാക്കുകയായയിരുന്നു. അവസാനം നീയെന്നാ കോപ്പിനാടാ ഇപ്പൊപ്പോയി കുമ്പസാരിച്ചതെന്നവൻ ചോദിച്ചപ്പോഴാണ് അത്രയും നേരത്തിന് ശേഷമെന്റെ നാവൊന്നു ചലിച്ചത്.

അത്… അതവളല്ലേ പറഞ്ഞത് ഇനി മാറാത്ത വാക്ക് വേണമെന്ന്.. ???!!!

അതിന്… ???

അതാ അങ്ങനെ പറഞ്ഞത്. അവളോട്…അവളോട് കള്ളം പറയാൻമാത്രമെനിക്കു പറ്റില്ലെടാ… പ്രത്യേകിച്ചും ഇക്കാര്യത്തിൽ. !!!

മുഖമുയർത്താതെ പതിഞ്ഞ സ്വരത്തിലാണ് ഞാനത് പറഞ്ഞതെങ്കിലും എന്റെ സ്വരമിടറിയതവനറിഞ്ഞു. അവൻ പെട്ടന്നെന്റെ മുഖം വലിച്ചുപൊക്കിയിട്ടെന്റെ മുഖത്തേക്കമ്പരപ്പോടെ നോക്കി. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടതുമവന്റെ മുഖം മാറിയത് പെട്ടന്നായിരുന്നു.

മച്ചാനെ… മച്ചാൻ സീരിയസ്സാ !!!???

അത് ചോദിക്കുമ്പോഴവന്റെ സ്വരം അത്ഭുതം നിറഞ്ഞതായിരുന്നു. അവന്റെ ചോദ്യം മനസ്സിലാവാത്തപോലെ ഞാനവനെ തുറിച്ചുനോക്കി.

ന്താ ?????

അല്ല മച്ചാൻ സീരിയസ്സാണോന്ന് !!!???

പിന്നെന്നാ പൂറെന്നാടാ മൈരേ ഞാനിത്രയുംനാള് നിന്നോട് പറഞ്ഞോണ്ടിരുന്നെ ??? നല്ല ദേഷ്യത്തിലായിരുന്നു ഞാനത് ചോദിച്ചത്.

അതിന് മച്ചാനിത്രയ്ക്ക് സീരിയസാണെന്നു ഞാനറിഞ്ഞോ… ??? മച്ചാൻ പൊട്ടിക്കാനായിട്ടു നോക്കുവാന്നല്ലേ ഞാനോർത്തോണ്ടിട്ടുന്നെ ???

എനിക്കങ്ങോട്ടു വിറഞ്ഞുകയറിവന്നു. ഞാനിത്രയ്ക്ക് കാര്യമായിട്ടവനോടോരോന്നു പറഞ്ഞോണ്ടിരുന്നപ്പോഴും ഞാനവളെക്കൊണ്ടോയി കളിയ്ക്കാനാണ് നോക്കുന്നതെന്നവൻ ചിന്തിച്ചിരിക്കുന്നു. ഇത്രക്ക് കാര്യമായിട്ടു ഞാൻ പറഞ്ഞിട്ടുമെന്റെ മനസ്സൊന്നു മനസ്സിലാക്കാത്തയവനോടെനിക്കുവന്ന ദേഷ്യം. ഹോ ഞാനവനെപ്പിടിച്ചു തല്ലാഞ്ഞത് ഭാഗ്യം. പക്ഷേ എന്റെ മുഖം മാറിയതും അവനെന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു. എന്നിട്ടൊരു ഡയലോഗ്.

പൊന്നുമച്ചാനെ ക്ഷമീര്. എനിക്കൊരു തെറ്റു പറ്റിപ്പോയി. സത്യമായിട്ടും അവള് തല്ലിയ ദേഷ്യത്തിന് അവൾടെ അഹങ്കാരം തീർക്കാൻ മച്ചാനവളെ നോക്കുവാന്നാ ഞാൻ കരുതീത്‌. ഒരു കളീംകഴിഞ്ഞിട്ടേച്ചു പോകാൻ. ഉള്ളതുപറഞ്ഞാൽ ഞാൻ കാരണമാണല്ലോ മച്ചാന് കീറു കിട്ടീത്. അപ്പോപ്പിന്നെ ഞാൻ കാരണമാക്കൊച്ചിന്റെ ജീവിതം പോകണ്ടാന്ന് കരുതിയല്ലേ മച്ചാൻ സീരിയസായിട്ടു പലതും പറഞ്ഞോണ്ടിരുന്നപ്പോഴും ഞാൻ മാക്സിമം അലമ്പിയത്.
ഉള്ളത് പറയാല്ലോ മച്ചാനേ… കാര്യം ഭദ്രകാളിയുടെ സ്വഭാവമാണെലും അതിനോടൊരു ഇഷ്ടമുണ്ടായിരുന്നു എനിക്ക്. അതാ അതിന്റെ ജീവിതം പോകണ്ടാന്നു ഞാനും വെച്ചേ. അല്ലെങ്കി പോട്ടെ പുല്ലെന്നും പറഞ്ഞുഞാൻ കൂടെ നിന്നേനെ.

ഇഷ്ടവാരുന്നൂന്നുവെച്ചാ… ???

അവനത്രേം വല്യ ഡയലോഗുവിട്ടിട്ടും എന്റെ ഉള്ളിലേക്ക് കേറിയത് ആ ഒരു വാക്ക് മാത്രമായിരുന്നു. അതാണ് ഞാനെടുത്തു ചോദിച്ചതും. വല്ലാത്തൊരു ഉത്കണ്ഠയോടെയായിരുന്നു എന്റെ ചോദ്യം.

പൊന്നുമൈരേ അതല്ല. നിന്റെ തൊലിഞ്ഞ മനസ്സിലോർത്ത ഇഷ്ടമല്ല. ഇത് വേറേ. ഹോ ഇതുപോലൊരു മൈരൻ.

തെറിയാണ് കേട്ടതെങ്കിലും ഞാനൊന്നു ചിരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ മുഖമൊന്നു തെളിഞ്ഞതും അപ്പോഴായിരുന്നു. എന്തോ വലിയ പ്രതിസന്ധി തരണംചെയ്ത സന്തോഷമായിരുന്നു എനിക്കപ്പോൾ.

അവന്റെയൊരു തൊലിഞ്ഞ ചിരി. എടാ നാറീ ഇക്കണക്കിന് നീയാ പെണ്ണിനെയെങ്ങാനും കെട്ടിയാപ്പിന്നെ ആണുങ്ങളെയാരെയും ആ പഞ്ചായത്തിലേക്കുപോലുമടുപ്പിക്കില്ലൊ !!!???.

ഒന്ന് പോടാ.

ചെറിയൊരു ചമ്മലോടെയാണ് ഞാനത് പറഞ്ഞത്. പക്ഷേ കെട്ടുന്ന കാര്യമൊക്കെ കേട്ടപ്പോ ആകെയൊരു കുളിരും നാണവുമൊക്കെക്കലർന്നൊരു സുഖമെന്നെ പുണർന്നിരുന്നുവെന്നത് സത്യം. അതവന് മനസ്സിലായോ ആവോ.

അല്ല, അതിന് കെട്ടിയാലല്ലേല്ലേ ??? ഇന്നത്തെ സീന് വെച്ചു നോക്കിയാ അവളിനി നിന്നോട് മിണ്ടാൻ പോലും നീ സുകൃതം ചെയ്യേണ്ടി വരും.

ഒന്ന് പോടാ. നീ കണ്ടോ ഭദ്രയീ ശ്രീഹരിക്കുള്ളതാ…

ഉവ്വ. ഇതൊക്കെ കണ്ടേച്ചാ മതി. എന്റെയൊരു നോട്ടത്തിൽ അവൾക്ക് ദേഷ്യത്തെക്കാളേറെ സങ്കടമാന്നാ തോന്നുന്നെ. നിന്നെയവളൊരു സഹോദരനായിട്ടാ കണ്ടേന്നു തോന്നുന്നു.

അവൾടപ്പനെപ്പോയി സഹോദരനാക്കാൻ പറ.

അയ്യോ… അതുകേട്ടപ്പോ മോന് നൊന്തോടാ മുത്തേ… പോട്ടേട്ടോ… ഒന്നൂല്ലടാ മോനൂസേ… ഇനി പറയൂലാട്ടൊ…

എന്റെ ദേഷ്യം പിടിച്ചുള്ള ഡയലോഗിന് മുഖമടച്ചു തല്ലുന്നതുപോലെ കളിയാക്കിയാണവൻ മറുപടി പറഞ്ഞത്. ഹീറോയിസം ചെയ്തത് കോമഡിയായിപ്പോയ നായകനെപ്പോലെ പ്ലിങ്ങിപ്പോയി ഞാൻ. ചിരിക്കണോ

ദേഷ്യപ്പെടണോന്നുപോലുമറിയാത്ത അവസ്ഥ. എന്നാലും എന്റെയൊരു സമാധാനത്തിന് അവനെയുമവളെയും ചെറുതായിട്ടൊന്നു തെറിവിളിച്ചുകൊണ്ടു പിറുപിറുത്തു. നമ്മുടെ നടൻ ഷൈൻ നിഗം പറഞ്ഞപോലെ ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ ???!!!.

എടാ മച്ചാനെ നീയങ്ങനെ പിറുപിറുക്കുവൊന്നും വേണ്ട. ഞാൻ പറഞ്ഞത് ഉള്ളതുതന്നാ. അവള് നിന്നെ കാമുകനായിട്ടൊന്നുമല്ല കണ്ടോണ്ടിരുന്നേ.
കൂടിയപ്പോയാലൊരു ബെസ്റ്റ്ഫ്രണ്ട്. അത്രേയുള്ളൂ. അതാമുഖം മാറിയപ്പോതന്നെയെനിക്കു മനസ്സിലായതാ. ഇനിയിപ്പോ ആ സ്ഥാനം കിട്ടുമോന്നുപോലുമുറപ്പുമില്ല. കാരണം… അവൾടെ മനസ്സിൽ നീയിപ്പോ നല്ലൊന്നാന്തരമൊരു കോഴിയാ… ഹു ഹു ഹൂ…

പറഞ്ഞതുമവന്റെ കൊലച്ചിരിയായിരുന്നു ബാക്ക്ഗ്രൗണ്ടിൽ. എനിക്കാകെ വിറഞ്ഞുകയറി. ഒന്നാമതേ എനിക്കീ ആക്കിച്ചിരിക്കുന്നത് കണ്ണിന് കാണരുത്. അപ്പഴാണ് എന്നെയാക്കിച്ചിരിക്കുന്നത്.

കോഴിയെങ്കി കോഴി. പോടാ പുല്ലേ. അവളെന്നോട് മിണ്ടിയില്ലെങ്കിലെനിക്കു പുല്ലാ. അല്ലേലും പറഞ്ഞപ്പഴേ അവള് പ്രേമംമൂത്തെന്നെക്കേറി ഉമ്മവെയ്ക്കുമെന്നു കരുതിയൊന്നുമല്ലഞാൻ ഇഷ്ടാവാന്ന് പറഞ്ഞത്.

ഏയ് അല്ല. അവള് ചെരിപ്പൂരി അടിക്കുമെന്നോർത്തണല്ലോ പറഞ്ഞത്. ഒന്ന് പോട.

അങ്ങനെയൊന്നും ചിന്തിച്ചില്ല. പക്ഷെയൊരു പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചാരുന്നു. !!!

പൊട്ടാനുളത് പൊട്ടുവേം ചെയ്തു തെറിക്കാനുള്ളത് തെറിക്കുവേം ചെയ്തല്ലോ… ഇപ്പഴാ കഴപ്പങ്ങു മാറിയില്ലേ ???

ആ അത് ഞാനങ്ങു സഹിച്ചു. അല്ലേലും ഞാനാ പറഞ്ഞത് അവളത്രയ്ക്ക് ദേഷ്യപ്പെടാനും സങ്കടപ്പെടാനും മാത്രമൊന്നുവില്ലാ…

ഏയ് ഇല്ല. സഹോദരൻ കേറി പ്രേമവാന്ന് പറയുമ്പോ അവള് സന്തോഷംകൊണ്ടു തുള്ളിച്ചാടും.

ആ വേണോങ്കി ചാടാം. സ്വന്തം സഹോദരനൊന്നുവല്ലല്ലോ പറഞ്ഞത്‌.?? ഫ്രണ്ടല്ലേ ?? അല്ലേലും അവള് നോ പറഞ്ഞാലും എനിക്ക് പുല്ലാ. ഞാനവളോട് എന്നെ പ്രേമിക്കണമെന്നല്ലല്ലോ പറഞ്ഞത്. എനിക്കിഷ്ടമാണ് എന്നല്ലേ… എനിക്കവളുടെ ഓശാരമൊന്നും വേണ്ടല്ലോ അവളെ പ്രേമിക്കാൻ.

ഞാൻ വെല്ലുവിളിക്കുമ്പോലെ പറഞ്ഞുനിർത്തി. അതിനവനെന്തൊ പിറുപിറുക്കുവാണ് ചെയ്തത്.

എന്നാന്നാ… ??? ഞാൻ നെറ്റിചുളിച്ചുകൊണ്ട് അവൻ പിറുപിറുത്തത് കേട്ടില്ലെന്ന മട്ടിലവനെ നോക്കി.

അല്ല വാട്സാപ്പ് മെസേജ് ഞാനും വായിക്കാറുണ്ടെന്നു പറയുവാരുന്നു.

വീണ്ടും പ്ലിങ്. നല്ലൊരു ഡയലോഗ് ഓർമ വന്നപ്പോ വെച്ചു കാച്ചിയതാ. അത് വാട്സാപ്പ് മെസേജ് ആയിരുന്നുവെന്നതവൻ മനസ്സിലാക്കിക്കളഞ്ഞു. അങ്ങനെ രണ്ടാമതും ഹീറോയിസം കോമഡിയായി. ഛെ.

ആ വാട്‌സ്ആപ്പ് മെസേജാണെങ്കിലും കുഴപ്പമൊന്നുമില്ല. പറഞ്ഞത് ഒള്ളതുതന്നാ. അവളെന്നെ പ്രേമിക്കുന്നില്ലെങ്കി വേണ്ട, എനിക്കവളെ പ്രേമിക്കാവല്ലോ ???

ഇത്രനാളും വായുമ്പൊളിച്ചു പല്ലുമിളിച്ചു പട്ടി ചന്തക്കുപോണപോലെ

നടക്കാനല്ലേ…??? അതാവാം. അതിനാരും എതിര് പറയില്ല. കൂട്ടത്തിൽ കൊള്ളാവുന്ന ആമ്പിള്ളേരവളെ വളച്ചോണ്ടു പോകുമ്പോ പട്ടി മോങ്ങുമ്പോലിരുന്നു മോങ്ങുവേം ചെയ്യാം. അതല്ല ഇനി ദേവദാസായി താടീം മുടീം വളർത്തി മാനസമൈനയും പാടി കടപ്പുറത്തൂടെ നടക്കാനാണെകിലും ആരുടെയും സമ്മതം ആവശ്യമില്ല.

പോ മൈരേയൊന്ന്…

അല്ല കാര്യം പറയുമ്പോ എല്ലാം പറയണം. അതുകൊണ്ട് പറഞ്ഞതാ.

ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരത്തേക്ക് രണ്ടുപേരുമൊന്നും പറഞ്ഞതുമില്ല. രണ്ടുദിശയിലേക്ക് ചുമ്മാ നോക്കിയിരുന്നു. അവസാനം ആവശ്യക്കാരന് ഔചിത്യം വേണമല്ലോ എന്നുകരുതി ഞാൻ തന്നെ സംസാരിച്ചു.

കാലിന്റെടേലോട്ടു നോക്കിയിരിക്കാതെ ഇനിയെന്നാ ചെയ്യാൻ പറ്റുന്നതെന്നൊന്നു പറ മലരേ….

നേരെ മലർന്നങ്ങു കെടന്നോ… എന്നിട്ട് ആകാശത്തോടെ പോണ മേഘമെണ്ണിക്കോ… അല്ലെങ്കി കടലിപ്പോയി തെരയെണ്ണിക്കോ… അതാ ഞാൻ നോക്കിയിട്ടിപ്പൊ ചെയ്യാൻ പറ്റുന്നതായി തോന്നുന്നത്.

നിന്റപ്പൻ വീട്ടി ചുമ്മായിരിപ്പല്ലേ… അങ്ങേരെ പറഞ്ഞുവിട്…

കാര്യം പറയുമ്പോ എന്റപ്പന് വിളിച്ചിട്ട് കാര്യമൊന്നുമില്ല. തന്നത്താനെ ഓരോ മണ്ടത്തരം കാണിച്ചുവെച്ചിട്ട് ഇപ്പൊ എന്നോടഭിപ്രായം ചോദിക്കുന്നോ ???

എടാ പറ്റിപ്പോയി. അവളങ്ങനെ ചോദിച്ചപ്പോ നൊണ പറയാൻ തോന്നിയില്ല. അല്ല പറ്റിയില്ല. ഇനിയിപ്പോ.. ടാ നീയൊരു വഴി പറയെടാ..

പറയുമ്പോ പറയുമ്പോ വഴിയുണ്ടാക്കാൻ ഞാനാരാ പൊതുമരാമത്ത് മന്ത്രിയോ ???

എടാ… എടാ നീ തമാശ കളിക്കാതെ. ഒരു വഴി പറയെടാ…

എന്റെ മുഖഭാവം കണ്ടിട്ടാവണം. അവൻ പിന്നെയൊന്നും പറഞ്ഞില്ല. കുറച്ചുസമയം ആലോചിച്ചിരുന്നു. പെട്ടന്നാണ് പിരീഡ് തീർന്ന ബെല്ലടിച്ചത്. അതുകേട്ടതും പെട്ടന്ന് ബോധോദയമുണ്ടായതുപോലെ അവനെന്നെയും വലിച്ചുകൊണ്ട് ഒന്നുംമിണ്ടാതെ ക്ലാസ്സിലേക്ക് നടന്നു. അവന്റെ ഉദ്ദേശമോ പ്ലാനോ മനസ്സിലാവാത്തതിനാൽ ഞാൻ കൈ വിടുവിക്കാനും അവനെ തടയാനുമൊക്കെ നോക്കിക്കൊണ്ടിരുന്നു. എടാ നീയെന്താ ചെയ്യാൻ പോണേ… ??? എടാ എന്നാ പ്ലാനിന്നെങ്കിലുമൊന്നു പറായെന്നൊക്കെഞാൻ വിളിച്ചു കൂവിക്കൊണ്ടിരുന്നു. എന്നെക്കാളും ആരോഗ്യമുണ്ടായിരുന്നതിനാൽ എനിക്കവനെ പെട്ടന്ന് തടയാൻ പറ്റുമായിരുന്നില്ല. ഇന്റർവെല്ലിന് പുറത്തിറങ്ങിയ പിള്ളേരൊക്കെ ഞങ്ങടെ പോക്കും എന്റെ കൂവലുമൊക്കെ ശ്രദ്ധിച്ച് ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു.

ഒന്ന് മിണ്ടാതെവാടാ മൈരേയിങ്ങോട്ട് …. ഓരോന്നോപ്പിച്ചു വെച്ചിട്ട്….

അവൻ പെട്ടന്ന് തിരിഞ്ഞെന്നെ നോക്കിയൊന്നു പല്ലിറുമ്മിയപ്പോഴേ ഞാൻ നിശ്ശബ്ദനായി. ഒന്നാമത് കുറ്റം എന്റെയാണല്ലോ. രണ്ടാമത്തെക്കാര്യം അവൻ ദേഷ്യംപിടിച്ചാൽ തനി കൂറയാണ്. ചെലപ്പോ പിടിച്ചിടിച്ചൂന്നു വരും. ഒറ്റബുദ്ധിയാണ്. അതുകൊണ്ട് റിസ്കെടുക്കാൻ വയ്യ.

ഒരുകൂട്ടം പെണ്ണുങ്ങളുടെ ബഹളമാണ് ഞങ്ങള് ക്ലാസ്സിലേക്കെത്തുമ്പോൾ കാണുന്നത്. എന്താണ് സംഭവമെന്നറിയാതെ ഞെട്ടലോടെ ക്ലാസ്സിലേക്ക് കടന്ന ഞങ്ങളെ എതിരേറ്റത് അതിലേറെ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ക്ലാസിലെ പെൺപടയൊന്നാകെ കൂട്ടംകൂടിനിന്ന് ബഹളവെയ്ക്കുന്നതെന്റെ ഭദ്രയുടെ നേരെയായിരുന്നു. ഒരുവാക്കുപോലും മറുത്തുപറയാതെ നിറഞ്ഞ കണ്ണുകളോടെ അവരുടെ ദേഷ്യമെല്ലാം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഭദ്രയെ അന്നാദ്യമായി ഞാൻ കണ്ടു. ഒരുതരം നിസ്സംഗതയായിരുന്നു അവളുടെ മുഖത്ത്.

എടാ… ഇത് സംഗതിയെന്തോ സീരിയസ്സാ…

അവനെന്റെ ചെവിയിൽ മെല്ലെപ്പറഞ്ഞു. എനിക്കുമത് തോന്നിയിരുന്നു. ഞാനൊന്നും പറഞ്ഞില്ല. ഞാനവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ദേഷ്യപ്പെട്ടു മാത്രം കണ്ടിട്ടുള്ള മുഖത്തിപ്പോൾ എന്തോ അപരാധം ചെയ്ത ഭാവം. എന്താണെന്റെ പെണ്ണിത്ര നിശബ്ദയായിനിന്നു തെറികേൾക്കാൻ മാത്രം ചെയ്ത കുറ്റം ??? ഗുണത്തിനോ ദോഷത്തിനോ ആരോടുമവൾ മിണ്ടുന്നതോ മറ്റൊരാളുടെ പ്രശ്നത്തിലവൾ ഇടപെടുന്നതോ കണ്ടിട്ടില്ല. പിന്നെന്താണ് പ്രശ്നം ??? . എനിക്കൊന്നും മനസ്സിലായില്ല. ഞാൻ എല്ലാവരുടെയും മുഖത്തേക്ക് ഒന്നോടിച്ചു നോക്കി. ഒന്നും മനസ്സിലാകുന്നില്ല. പക്ഷേ ഒന്ന് മനസ്സിലായി. പൊതുശത്രുവിനെ ഇല്ലായ്മ ചെയ്യാൻകിട്ടിയ അവസരം വേണ്ടവിധം ഉപയോഗിക്കുകയാണവർ.

പെമ്പിള്ളേരല്ലാതെ ആമ്പിള്ളേരാരും ക്ലാസ്സിലില്ല. എന്നാൽ ബഹളംകെട്ടുവന്ന മറ്റുക്ലാസ്സുകളിലെ കുറേപ്പിള്ളേര് ജനാലയ്ക്കരികിലും വാതിലിനടുത്തുമൊക്കെനിന്ന് ഒളിഞ്ഞുനോക്കുന്നുമുണ്ട്. ക്ലാസ്സിൽ ആകെയുള്ള ആണുങ്ങളായ ഞങ്ങളെയും പുറത്തുള്ള പിള്ളേര് നോക്കുന്നുണ്ട്. ഇത്രേം വലിയ പ്രശ്നം നടന്നിട്ടും ഇവന്മാരെന്നാ അന്വേഷിക്കുക പോലും ചെയ്യാത്തതെന്ന ഭാവത്തിൽ. വളഞ്ഞുനിന്നു തെറിപറയുന്നതിനിടയിൽ ഞങ്ങള് രണ്ടാള് ക്ലാസിലേക്ക് വന്നത് ഞങ്ങടെ ക്ലാസിലെയാരും ശ്രദ്ധിച്ചിട്ടില്ല. ഇടപെടണോ വേണ്ടയോയെന്ന ആലോചനയോടെ ഞങ്ങള് മുഖത്തോടു മുഖം നോക്കിയപ്പോഴേക്കും മെറിന്റെ പുച്ഛവും ദേഷ്യവും പരിഹാസവും കലർന്ന അവസാന വരിവന്നു. ശെരിക്കും ബഹളത്തിനിടയിൽ ആകെക്കൂടി ഞാൻ കേട്ട ഡയലോഗും അതായിരുന്നു.

നാളെമുതലിനി കോടീശ്വരന്റെ കാമുകിയായി വെലസാവല്ലോടീ നെനക്ക്… ??? ഒന്നദ്ധ്വാനിച്ചൊരു കൊച്ചിനേംകൂടി ഒപ്പിച്ചാപ്പിന്നെ ജീവിതകാലം മൊത്തം സുഖിക്കുവേം ചെയ്യാം.. ഹൊ എന്തായാലും പിടിച്ചപ്പോളവള് പുളിങ്കൊമ്പിത്തന്നെ പിടിച്ചുകളഞ്ഞല്ലോ… എന്തുകണ്ടിട്ടാണോ ആ പൊട്ടന് നിന്നേപ്പ്രേമിക്കാൻ തോന്നീത്. അതെങ്ങനാ… കണ്ണുംകലാശവും കാണിക്കാൻ മിടുക്കിയല്ലേ നീ…

അതൊരു ഡയലോഗായിരുന്നു. ഒറ്റ വരിയിൽ പ്രശ്നമെന്തെന്നെനിക്കു മനസ്സിലായി. ആ സമയത്തെന്നിലേക്ക് വന്നത് ദേഷ്യമാണോ സങ്കടമാണോന്നെനിക്കറിയില്ല. നമ്മളാടാ പ്രശ്നമെന്നൊരലർച്ചയോടെ ഞാനാ കൂട്ടത്തിലേക്ക് പാഞ്ഞുകയറി. എന്റെയൊച്ച കേട്ടതും ഞെട്ടിത്തിരിഞ്ഞയവരുടെ ഇടയിലൂടെ ഭദ്രയുടെ മുന്നിലേക്ക് കേറിനിന്ന് ഞാനവൾക്കൊരു രക്ഷാകവചമൊരുക്കി. എന്റെ പെണ്ണിനെ വേദനിപ്പിച്ച ആ പൂതനകളെ ഞാൻ കൊല്ലാനുള്ള കലിപ്പോടെയാണ് നോക്കിയത്.

ആ വന്നല്ലോ പുന്നാര ക്യാമുകൻ…. !!! ഉം.. കാമുകീനെ പറഞ്ഞപ്പോ ക്യാമുകന് സുഗിച്ചില്ല. നോക്കിക്കേ.. ആ മോന്ത… !!!

മെറിന്റെ പുച്ഛം കലർന്ന സ്വരം. എനിക്കാകെ വിറഞ്ഞുകയറിവന്നു. ഒന്നാമതേ എനിക്കവളെ കണ്ടാലേ കലികയറും. അതാണെങ്കി അവളെന്നെപ്പണ്ടൊന്നു പ്രപ്പോസ് ചെയ്തപ്പോ തൊടങ്ങീതാണുതാനും. ഒന്ന് പ്രപ്പോസ് ചെയ്തതിനല്ല ആ മറ്റവളോടെനിക്കു കലി. അവളെന്നെ പ്രപ്പൊസ്‌ ചെയ്യുന്നതിന് മുമ്പേ

അവളാക്കാര്യം കോളേജ് മൊത്തം പാട്ടാക്കി എന്നതാണ്. കോളേജ് മൊത്തം അവളെന്റെ കാമുകിയാണെന്ന മട്ടിലാണ് സംസാരമുണ്ടായത്. അല്ലെങ്കിൽ അവളങ്ങനെയാണ് പറഞ്ഞു പരത്തിയത്. അതറിഞ്ഞ കലിപ്പിലിരിക്കെയാണ് അവളെന്നോട് പ്രപ്പോസ് ചെയ്തതും. മുഖമടച്ചുള്ള ആട്ടായിരുന്നു അന്നെന്റെ മറുപടി.

അത്യാവശ്യം സാമ്പത്തികമുള്ള കുടുംബത്തിലാണ് ജീവിക്കുന്നതെങ്കിലും എന്റെ കുടുംബത്തിന്റെ നൂറിലൊന്ന് സമ്പത്തുപോലുമില്ലാത്ത നീയെന്നെയെന്തുകണ്ടിട്ടാടീ പ്രേമിക്കാൻ വന്നേയെന്നുപോലും ഞാൻ ചോദിച്ചിരുന്നു അന്ന്. അതും അത്യാവശ്യം ആളുകളുടെ മുമ്പിൽ വെച്ച്. ജീവിതത്തിൽ അതിനുമുൻപോ പിൻപോ എന്റെ സാമ്പത്തികം പറഞ്ഞ് ഞാനാരെയും അകറ്റിയിട്ടുമില്ല അടുപ്പിച്ചിട്ടുമില്ല എന്നത് മറ്റൊരു സത്യം. എന്തോ… അന്നുമിന്നും സാമ്പത്തികം നോക്കി കൂട്ടുകൂടുന്നവരോട് എനിക്ക് പുച്ഛമാണ് തോന്നാറുള്ളത്. എന്തായാലും എന്റെയാ ചോദ്യത്തിന് മറുപടി പറയാനാവാതെ അന്നവള് കരഞ്ഞു. നോ പറഞ്ഞതിനെക്കാൾ അത്രേം ആളുകളുടെ മുമ്പിൽവെച്ചാക്കാര്യം പരുഷമായി പറഞ്ഞതായിരുന്നു അവളെ കരയിച്ചത്.

അവളെന്നോട് കരച്ചിലിനിടയിലും എന്തൊക്കെയോ പറയാൻ ശ്രമിച്ചു. പക്ഷേ അതൊന്നുമെന്നെ ഏശിയില്ല. കാരണം അവളെന്റെ കാശ് കണ്ടിട്ടാണെന്നെ പ്രേമിക്കാൻ നോക്കിയതെന്നെനിക്ക് ഉറപ്പായിരുന്നു. എന്റത്രേം വരില്ലെങ്കിലും അത്യാവശ്യം കാശുള്ള ഒരുത്തനെയവള് ഈ കോളേജിൽതന്നെ കണ്ടുപിടിച്ചു പ്രേമിച്ചപ്പോ അതുഞാൻ ഉറപ്പിച്ചതുമാണ്. ആ കലിപ്പ് ഞങ്ങൾക്കിടയിൽ വല്ലാതെ വളർന്നിരുന്നു എന്നതാണ് സത്യം. കണ്ടാൽ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും ഉള്ളിന്റെയുള്ളിൽ അവൾക്കെന്നോട് വല്ലാത്തൊരു പക വളർന്നു വരുന്നുണ്ടെന്നെനിക്ക് പണ്ടേ മനസ്സിലായതാണ്.

അതിന്റെ തെളിവെന്നോണം അവൾക്ക് ശേഷമെന്നെ പ്രപ്പോസ് ചെയ്ത പലരോടും അവളെന്റെ കുറ്റങ്ങൾ പറഞ്ഞുകേൾപ്പിച്ചു പിന്തിരിപ്പിക്കാൻ നോക്കിയെന്നത് ഞാൻ പലരിൽനിന്നും കേട്ടറിഞ്ഞതുമാണ്. പക്ഷേ എനിക്കും ആ പ്രപ്പൊസ്‌ ചെയ്യുന്നവരെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ അവളെയങ്ങോട്ടു ഒഴിവാക്കി വിടുകയായിരുന്നു ഞാൻ. അവളുടെ പല ചെയ്തികളും മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചുവിട്ടു. ഈ ചെയ്തികൾ കാരണം ഉള്ളിന്റെയുള്ളിൽ അവളോടെനിക്കും അടങ്ങാത്ത പകയാണോന്നെനിക്കറിയില്ല. പക്ഷേ എന്തായാലും അവളെയെനിക്കു കണ്ണിനു കണ്ടൂടായിരുന്നു എന്നതാണ് സത്യം. ആ അവള് എന്റെഭദ്രയെ എത്രത്തോളം വേദനിപ്പിക്കുമെന്നു ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല എന്നതായിരുന്നു ഈ വിഷയമിത്ര വഷളാവാൻ കാരണവും. എന്തായാലും കേന്ദ്രബിന്ദു മെറിനായതിനാൽ ഞാനവളെ നോക്കിയാണ് കൂടുതൽ പല്ലുഞെരിച്ചതും.

പക്ഷേ അവളത് ഒരു പുച്ഛച്ചിരിയോടെ പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. പിന്നെ ഭദ്രയേയുമൊന്നുനോക്കിയിട്ട് എല്ലാരുംകൂടി കൂടുതലൊന്നും പറയാൻ നിൽക്കാതെയൊരു പിന്മാറ്റവും അതിനൊപ്പം നടന്നു. നിന്നെ ഞങ്ങളെടുത്തോളാമെന്നൊരു ധ്വനിയുണ്ടായിരുന്നോ അവരുടെ ഭദ്രയുടെ നേർക്കുള്ള നോട്ടത്തിലെന്നെനിക്ക് സംശയം തോന്നാതിരുന്നില്ല. അവർ പോയതും ഞാൻ ഭദ്രയെയൊന്നുനോക്കി. അവള് രണ്ടുകൈകളും തലയുടെ ഇരുവശത്തുംതാങ്ങി ഡെസ്കിലേക്ക് കൈമുട്ടുകുത്തി മുഖംകുനിച്ചിരിപ്പാണ്. അവളോടൊന്നു മിണ്ടണോ വേണ്ടയോയെന്നൊരു സംശയം മനസ്സിലേക്ക് വന്നതും ഞാൻ ചുറ്റുപാടുമൊന്നു നോക്കി. പുറത്തുള്ള പിള്ളേരൊക്കെ പോയിരിക്കുന്നു. പെമ്പിള്ളേരൊക്കെ ഓരോരോ ഗ്യാങ്ങായി ക്ലാസ്സിന്റെ പലമൂലകളിലുമായി കൂട്ടംകൂടിനിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഇടയ്ക്കിടെ എന്നെയും പാളിനോക്കുന്നത് കണ്ടപ്പോൾതന്നെ അവര് എന്നെയും ഭദ്രയേയും കുറിച്ചാണ് പറയുന്നതെന്നെനിക്ക് ഉറപ്പായിരുന്നു.

ഉള്ളതുപറഞ്ഞാൽ ക്ലാസ്സിലെ മെറിൻ ഒഴിച്ചുള്ള മറ്റൊരാൾക്കും എന്നോട് യാതൊരു എതിർപ്പുമില്ല ഇഷ്ടക്കേടുമില്ല. അവരീക്കാണിക്കുന്ന ദേഷ്യവും പ്രതികാരവുമെല്ലാം ഭദ്രയോടുള്ളതാണ്. അവളെ ഞാൻ പ്രേമിക്കുന്നു എന്നത് അവർക്കങ്ങോട്ട് ആക്സപ്റ്റു ചെയ്യാൻ പറ്റുന്നില്ല. അവൾക്കൊരു സ്വപ്നജീവിതം കിട്ടുന്നത് അവർക്ക് സഹിക്കാൻ പറ്റുന്നില്ല. തങ്ങൾക്കാർക്കും കിട്ടാത്ത സൗഭാഗ്യം അവരുടെ ഏറ്റവുംവലിയ ശത്രുവിന് കിട്ടുന്നതിലെ അസൂയയാണവർക്ക്.

എന്തായാലും അവര് കാണിക്കുന്ന ഈ കൂട്ടത്തോടെയുള്ള ആക്രമണത്തെക്കുറിച്ചും അവളോടെനിക്കുള്ള അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചും ഈ നിമിഷംതന്നെ പറയണമെന്നെനിക്കു തോന്നി. അതിനായി ഞാനവളുടെ നേർക്ക് തിരിഞ്ഞതും പെട്ടന്ന് ഡിബിനെന്റെ കയ്യിൽക്കേറിപ്പിടിച്ചു. എന്നിട്ട് വേണ്ടന്നൊരു കണ്ണുകൊണ്ടുള്ള ആഗ്യവും കാണിച്ചു. ഒരുവേള അവളെയിപ്പോൾ ഒറ്റയ്ക്കുവിടുന്നതാണ് നല്ലതെന്നെനിക്കും തോന്നി. ഒന്നുംമിണ്ടാതെ ഞാനവനോടൊപ്പം തിരിഞ്ഞുനടന്നു.

പിന്തിരിഞ്ഞു നടക്കുന്നതിനിടയിലും ഞാനൊന്നു തിരിഞ്ഞുനോക്കി. എന്റെ സാമീപ്യമകലുന്നതറിഞ്ഞാവണം അവളൊന്നു മുഖമുയർത്തി നോക്കിയതും കൃത്യം ആ സമയത്തായിരുന്നു. ഒരു നോട്ടം. ചിരിക്കുകയോ ദേഷ്യപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെതന്നെ അവളെന്നോട് ഒറ്റ സെക്കന്റുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. അവയൊക്കെയെന്റെ നെഞ്ചിലാണ് തറച്ചതും. ഇത്തവണ ബെഞ്ചിലേക്ക് കയറാനൊരുങ്ങിയ ഡിബിനെ പുറത്തേക്ക് വലിച്ചത് ഞാനായിരുന്നു. ഞാനവനെയും വലിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ക്ലാസിനു മുന്നിലെ വരാന്തയുടെ തൂണിനുസമീപം പോയിനിന്നു.

എടാ … ഞാനവളോടെന്റെയിഷ്ടം ഒരിക്കലും തുറന്നുപറയരുതായിരുന്നല്ലേടാ… ????

ഏ..???? പെട്ടന്നെന്നാ അങ്ങനെ തോന്നാൻ… ???

അവൾടെ മുഖത്തുനോക്കാനെനിക്ക് പറ്റുന്നില്ലടാ… നീതന്നെ കണ്ടില്ലേ അവളുമാരു കാണിക്കുന്നത്.??? അവളെന്തു ചെയ്തിട്ടാ… ??? ഞാനത് പറഞ്ഞതുകൊണ്ടല്ലേ അവളിങ്ങനെയിരിക്കേണ്ടി വരുന്നത്‌. എല്ലാരേം തന്റെ ചൊൽപ്പടിക്കു നിർത്തിക്കോണ്ടിരുന്ന എന്റെ പെണ്ണ്… ഇപ്പൊ ഒന്നും മിണ്ടാൻ പറ്റാതെ… ഒറ്റയ്ക്ക്.. കരഞ്ഞോണ്ട്…. ഹോ ആ ഇരിപ്പെനിക്ക് സഹിക്കുന്നില്ലടാ…

ഞാനെന്റെ മനസ്സു തുറന്നു. ശെരിക്കും അപ്പോഴേക്കുമെന്റെ കണ്ണൊക്കെ നിറഞ്ഞു വന്നിരുന്നു. അവളുടെയാ ഇരിപ്പ് അത്രത്തോളമെന്നേ വേദനിപ്പിച്ചിരുന്നുവെന്നതാണ് സത്യം. എന്റെ കണ്ണു നിറഞ്ഞതുകണ്ടതും അവനൊന്നു ഞെട്ടി. ടാ നിനക്കെന്നാ പറ്റിയെ എന്നൊക്കെ ചോദിച്ചുള്ള അവന്റെ സാന്ത്വനംകൊണ്ടൊന്നും തണുക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഒന്നുമില്ലെന്ന്‌ പറഞ്ഞ് മുഖം തിരിച്ചെങ്കിലും കണ്ണുകൾ വീണ്ടും നിറഞ്ഞുനിറഞ്ഞു വരുന്നപോലെ. മനസ്സിന് വല്ലാത്തൊരു ഭാരം. ആകെയൊരു സങ്കടം തികട്ടിത്തികട്ടി വരുന്നു. അവളുടെ കണ്ണുനിറച്ചുള്ള ആ നോട്ടം മനസ്സിൽനിന്നു മാറുന്നില്ല. അതെന്നെ ഇഞ്ചിഞ്ചായി കുത്തിക്കീറുന്നപോലെ.

നീയൊന്നു കാറാണ്ടിരിക്ക് മലരേ… ആരേലും കണ്ടാ ഞാൻ നിന്നെപ്പിടിച്ചു ബലാൽസംഗം ചെയ്‌തോന്നുവല്ലോം വിചാരിക്കും.

പോ മൈരാ ഒന്ന്.

കണ്ടോ… ഇപ്പൊ കരച്ചില് പോയ കണ്ടോ… എപ്പടിയുണ്ടെന്റെ ഐഡിയ.. ???

ബാക്കിയുള്ളവന് പ്രാണവേദന… നിനക്ക് വീണവായന.

ഹാ നീ പെണങ്ങാതെ. നമ്മക്ക് വഴിയുണ്ടാക്കാം.

എന്തുവഴി… ???

എന്തേലും. വഴികളിങ്ങനെ ചുമ്മാ കെടക്കുവല്ലേ… നമ്മക്ക് നോക്കാന്ന്.

ഉം.

ആ നീവാ.. ദേ സാറാമിസ്സുവരുന്നു. ബാക്കിയെല്ലാം ക്ലാസിലിരുന്നാലോചിക്കാം.

ഞങ്ങള് ക്ലാസിലേക്ക് കയറി. കയറുമ്പോഴും എന്റെ കണ്ണ് അവളിലേക്കാണ് പോയതെന്ന് പ്രത്യേകം പറയണ്ടല്ലോ. അവളിപ്പോൾ എഴുനേറ്റിരിപ്പുണ്ട്. മുഖം രണ്ടുകൊട്ടയുണ്ട്. ഇപ്പൊ സങ്കടമൊന്നും കാണാനില്ല. അതോ അത് മറച്ചുപിടിച്ചേക്കുന്നോ. ??!!!. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവം. ആ ഭാവം കണ്ടതും ഇവളിതെന്തൊന്നു ഭാവിച്ചാ എന്നാണ് മനസ്സിൽ വന്നത്. എന്നെപ്പോലെതന്നെ അവളും ആ ക്ലാസ്സ് ഒട്ടും ശ്രദ്ധിച്ചില്ലെന്ന് എനിക്കുറപ്പായിരുന്നു. കാരണം ഞാനവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നെങ്കിൽ അവള് ബുക്കും തുറന്നുവെച്ച് പേനയും കയ്യിലിട്ടുരുട്ടിക്കൊണ്ട് മറ്റെന്തോ ആലോചിരിക്കുകയായിരുന്നു. ഇമചിമ്മാതെയുള്ള ആ ഇരിപ്പുകണ്ടാൽതന്നെ അവളീ ലോകത്തൊന്നുമല്ലന്ന് ആർക്കും മനസ്സിലാക്കാമായിരുന്നു. മിസ്സും അത് ശ്രദ്ധിച്ചെന്നു തോന്നുന്നു. ഇടയ്ക്കിടെ അവളെ നോക്കുന്നത് ഞാൻ ഇടയ്ക്കെപ്പൊഴോക്കെയോ കണ്ടിരുന്നു. അവളെന്തു ചിന്തിച്ചിരുന്നാലും പരീക്ഷക്ക് ഫുൾ മാർക്കായിരിക്കുമെന്നറിയാവുന്നത് കൊണ്ടാവും പുള്ളിക്കാരിയൊന്നും ചോദിക്കാത്തത്. അവസാനം സഹികെട്ട് ചോദിക്കാൻ വന്നപ്പോഴേക്കും ബെല്ലുമടിച്ചു. ബെല്ലുകേട്ട് പെട്ടന്ന് ഞെട്ടിയുണർന്ന അവളെയൊന്ന് തുറിച്ചുനോക്കിയിട്ടാണ് എന്തായാലും മിസ്സ്‌ പോയത്. അതുകൂടിയായപ്പോ ഭദ്രകാളിയുടെ മുഖം കൂടുതൽ ഇരുണ്ടുകൂടി.

ഈ ഇന്റർവെൽ ലഞ്ചിനുള്ളതാണ്. ഡിബിൻ കാന്റീനിലേക്ക് പോകാൻ ധൃതികൂട്ടി. എനിക്കാണെങ്കി ഉമിനീരുപോലുമിറങ്ങില്ലന്ന അവസ്ഥയും. അവളുടെ മൗനമായിരുന്നു എന്നെ തളർത്തുന്നത്. അവളൊന്നു പൊട്ടിത്തെറിച്ചെങ്കിൽ എന്റെയീ അവസ്‌ഥ മാറിയേനെയെന്നെനിക്ക് തോന്നുന്നുണ്ടായിരുന്നു. അതല്ലേലും വേണ്ടപ്പെട്ടവരുടെ മൗനമാണ് അവര് നമ്മളെ തല്ലുന്നതിനെക്കാളും തെറിവിളിക്കുന്നതിനെക്കാളും നമ്മളെ വേദനിപ്പിക്കുന്നത്. പക്ഷേ അവളുടെയാ മൗനം കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണന്ന് മനസ്സിലായത് ഞങ്ങള് കാന്റീനിൽ പോയിട്ട് തിരിച്ചുവരുന്ന സമയത്തായിരുന്നു. കാന്റീനിൽ പോയിട്ടും ഒന്നും കഴിക്കാൻ കഴിയാതെ, അവന്റെ നിർബന്ധത്തിന് വാങ്ങിയ കാപ്പിയും ചെറുകടിയും കഴിച്ചു കഴിച്ചില്ല എന്ന മട്ടിൽ ഉപ്പുനോക്കിവെച്ചിട്ടിറങ്ങിപ്പോന്നതിന് ഡിബിന്റെ തെറിവിളിയുംകേട്ട് വരികയായിരുന്നു ഞാൻ. അല്ലേലും കാശുള്ളവനൊന്നും വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വിലയറിയില്ലല്ലൊന്നവൻ പറഞ്ഞത് കേട്ടുകൊണ്ടാണ് ക്ലാസ്സിലേക്ക് കയറിയത്.

ഒരുപക്ഷേ ശെരിയായിരിക്കാം… ഞാനുൾപ്പടെയുള്ള കാശുകാർക്കൊന്നും വിശപ്പിന്റെ വില അറിയില്ലായിരിക്കാം. പട്ടിണി കിടന്നിട്ടില്ല. പിന്നെങ്ങനെയറിയാനാ….

അതായിരുന്നു അവനത് പറഞ്ഞപ്പോൾ മനസ്സിൽ. കുറേനേരത്തിന് ശേഷം അവളെക്കുറിച്ചല്ലാതെ ഞാനാകെ ചിന്തിച്ച കാര്യവും അതായിരുന്നു. ചായ കുടിക്കുമ്പോഴും അവളെയെങ്ങനെ പഴയപടിയാക്കാമെന്നായിരുന്നു എന്റെചിന്ത. പക്ഷേ ആ ചിന്തയൊന്നും ആവിശ്യം വന്നില്ലെന്നുവേണം പറയാൻ. കുറേനേരത്തെ ശാന്തതയ്ക്ക് ശേഷം ഭദ്ര വീണ്ടും കൊടുങ്കാറ്റായി. വെറും കൊടുങ്കാറ്റല്ല, ഒരു സൂപ്പർ സൈക്ലോണായിട്ടായിരുന്നു വരവ്. സിനിമാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വിധിപോലും വിറച്ചുപോയ തിരിച്ചുവരവ്.

എന്തായാലും മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയകമായിരുന്നുവെന്ന സിനിമാഡയലോഗ് അക്ഷരാർഥത്തിൽ ആ ഇന്റർവെല്ലിന് ക്ലാസ് നേരിട്ടറിയുകയായിരുന്നു. അവന്റെ തെറിയും കേട്ട് ക്ലാസ്സിലേക്ക് കയറിയ ഞങ്ങളെ എതിരേറ്റത് തൊട്ടുമുമ്പത്തെ ഇന്റർവെല്ലിന് കണ്ടതുപോലുള്ള ഒരു ബഹളമായിരുന്നു. പക്ഷേ ഇത്തവണ ക്ലാസ് മൊത്തമില്ല, മറിച്ച് മെറിന്റെ ഗ്യാങ് മാത്രമേയുള്ളൂ. ഏതാണ്ടൊക്കെ ചോദിച്ചുകൊണ്ട് ഭദ്രയുടെ നേർക്കടുക്കുന്ന മെറിനെയാണ് ആദ്യം കണ്ടത്. അവളുടെ തൊട്ടുപുറകേചെന്ന അവളുടെ ഗ്യാങ് ഭദ്രയുടെ ചുറ്റുംകൂടുന്നത് കണ്ടതും ഞാൻ അവരുടെ ഇടയിലേക്ക് കുതിക്കാനൊരുങ്ങി. പക്ഷേ ഡിബിൻ പെട്ടന്നെന്നെ പിടിച്ചുനിർത്തി. എന്നിട്ട് ഇതിൽ നീയിടപെടണ്ടന്നൊരുപദേശവും. ഞാനവന്റെ കൈ വിടുവിക്കാൻ നോക്കിയപ്പോഴേക്കും മെറിന്റെ നാവ് ചലിച്ചിരുന്നു.

എന്താടീ… നീയിന്ന് വെള്ളംപോലുമിറങ്ങാതെയിരിക്കുവാണെന്നറിഞ്ഞു…. ??? എന്തായിനി നിന്റെ മറ്റവൻ വന്നുവാരിത്തന്നാലെ നിനക്കിറങ്ങുവൊള്ളോ… ??? അതോ അവന്റെ വീട്ടിലെ തീറ്റയേ നിനക്കിറങ്ങുവൊള്ളോ…. ??? അല്ലാ കാശുള്ളോന്റെ വീട്ടിലെ തീറ്റ കിട്ടൂന്നായപ്പോ ഇത്രെംനാളും തിന്നത് ഇറങ്ങൂല്ലാന്നായോന്നറിയനാ…

ഭദ്രയൊന്നും മിണ്ടിയില്ല. പക്ഷേ അതുകേട്ടതും എന്റെ ഉള്ളൊന്നു നീറി. എന്നെപ്പോലെതന്നെ അവൾക്കും ഇന്ന് ഫുഡ് കഴിക്കാൻ പറ്റിയില്ലെന്നും അവളിന്ന് പട്ടിണിയാണെന്നുമൊക്കെയോർത്തപ്പോ ഉള്ളിന്റെയുള്ളിലൊരു നീറ്റല്. ആ നീറ്റല് കൂട്ടാനെന്നവണ്ണം മെറിൻ പറയെടീ… പറയെടീ… എന്തേ നിന്റെ നാവിറങ്ങിപ്പോയോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഭദ്രയുടെ കിറിക്കിട്ടു വലതുകൈയുടെ ചൂണ്ടുവിരലുകൊണ്ടു കുത്തിക്കൊണ്ടിരുന്നു. കൈ മുഖത്തുകൊള്ളുംമുമ്പേ ഭദ്ര തട്ടുന്നുണ്ടെങ്കിലും മെറിൻ കൂടുതൽ വാശിയോടെ അതേചോദ്യം ചോദിച്ചുകൊണ്ട് കുത്തിക്കൊണ്ടേയിരുന്നു. ഭദ്രയുടെ വാ തുറപ്പിക്കുക… അവളെന്തെങ്കിലും പറഞ്ഞാൽ എന്റെ കാര്യം പറഞ്ഞപമാനിക്കുക എന്നതായിരുന്നു അവരുടെ അജൻഡ. അത് മനസ്സിലാക്കിയാവും ഭദ്ര മിണ്ടാത്തതും.

പക്ഷേ ആ കാഴ്ചയങ്ങനെ ഏറെനേരം കണ്ടോണ്ടിരിക്കാൻതക്ക മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അവന്റെ കൈ വിടുവിച്ചതും ടീ എന്നോരലർച്ചയോടെ മുന്നോട്ടു കുതിച്ചതും ഒരുമിച്ചായിരുന്നു. പെട്ടന്നെന്റെ ശബ്ദം കേട്ടതും വെട്ടിത്തിരിഞ്ഞ പിള്ളേര്മൊത്തം പിന്നെക്കേട്ടത് പടക്കം പൊട്ടുന്നതുപോലൊരു ശബ്ദമാണ്. മുന്നോട്ടാഞ്ഞ ഞാനാ കാഴ്ചകണ്ടു സഡൻ ബ്രെക്കിട്ടപോലെ നിന്നുപോയി. തന്നെ കുത്തിക്കൊണ്ടിരുന്ന മെറിന്റെ കൈയ്യിൽ ഭദ്ര പെട്ടന്ന് ഇടംകൈകൊണ്ടു ചാടിപ്പിടിച്ചതും വലതുകൈവിടർത്തിയവളുടെ കവിളടക്കമൊന്നു പൊട്ടിച്ചതുമൊന്നിച്ചായിരുന്നു. ആ അടിയുടെ പവറിൽ മെറിന്റെ തലപോയി തോട്ടടുത്തുനിന്നവളുടെ തലക്കിട്ടു കൂട്ടിയിടിച്ചു. അവളൊരു നിലവിളിയോടെ താഴേക്കിരുന്നുപോയി. അത്ര പവറിലായിരുന്നു അടി. മെറിന്റെ അണപ്പല്ലിളകിയെന്നെനിക്കു തോന്നി. ഞാനടിച്ചാൽപോലുമിത്ര പവർ കാണില്ല. അത്രക്ക് പവർ. തലകറങ്ങിയപോലെ ഒന്നുംമനസ്സിലാവാതെ ഷോക്കിൽ മുഖംപൊത്തിനിന്ന മെറിന്റെ ഡ്രെസ്സിൽ പിടിച്ചു തന്റെ നേർക്കു വലിച്ചതും ഭദ്ര ഒന്നുകൂടി പൊട്ടിച്ചു. അതേ പവറിൽ… അതേ കലിപ്പിൽ !!!. ആദ്യത്തെ അടിയിൽ ഡെൽക്കോപോയി മിണ്ടാതെനിന്ന മെറിൻ ഈയടിയിൽ

സ്വയംമറന്നലറിപ്പോയി. അവളുടെ വായിൽനിന്ന് ചോരയൊലിച്ചുവന്നു.

ഭൂമിയോളംഞാൻ ക്ഷമിച്ചു. പലപ്രാവശ്യം ഞാൻ കൈക്കിട്ടു തട്ടി. പക്ഷേ നീ… എന്റെ കയ്യീന്ന് മേടിക്കാതെ പോകില്ലല്ലേടീ നീ… ???? ഞാൻ ചെലപ്പോ തിന്നും, തിന്നാതിരിക്കും. മൂക്കുമുട്ടെത്തിന്നും, പട്ടിണികിടക്കും. അതൊക്കെയെന്റെയിഷ്ടം. അത് നോക്കാൻ നീയാരാടീ… ??? അവൾടെയൊരു തീറ്റിക്കല്..

താൻ പിടിച്ചുനിർത്തിയ കൈവിട്ടതും തലകറങ്ങിത്താഴേക്കുവീണ മെറിനെ നോക്കി ഭദ്രയലറി. ആരുമൊന്നും മിണ്ടിയില്ല. പിൻഡ്രോപ്പ് സൈലന്റിലായിപ്പോയ ക്ലാസിനെ നോക്കിയവൾ വീണ്ടുമലറി.

ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിലാരും ഇടപെടരുതെന്ന്….

ക്ലാസിലാരും ഒന്നും മിണ്ടിയില്ല. വാ പൊളിച്ചാൽ നമ്മക്കിട്ടുംകിട്ടുമെന്ന പേടിയിലായിരുന്നു എല്ലാരും. കൂട്ടത്തിൽ ഞാനും. അവളീമൂപ്പിൽ കലിതുള്ളിനിൽക്കുമ്പോ അങ്ങോട്ടുചെന്ന് കീറുമേടിക്കാനുള്ള ഉദാരമനസ്കതയോന്നുമില്ലാത്തതിനാൽ നൈസായിട്ടു പുറത്തേക്കോടാനായിരുന്നു എന്റെ മനസ്സിലപ്പോൾ തോന്നിയത്. പ്രശ്നത്തിന്റെ ബാക്കിയുമായി പുറകെപോയ അവളുമാർക്കിട്ട് ഈപ്പണിയാണെങ്കി, ഇതിനെല്ലാം കാരണക്കാരനായ എന്നെയവൾ എന്തെല്ലാം ചെയ്യില്ല. കാറ്റുപോലുമറിയാതെ ഞാൻ നിന്നനിൽപ്പിൽ പുറകോട്ടുതിരിഞ്ഞു. പുറത്തേക്ക് പോകാനായി ഒരു കാലുപോലും മുമ്പോട്ടു വെച്ചില്ല. അതിന് മുമ്പേ….

ശ്രീഹരീ… വൺ മിനിറ്റ്….

പുറകിൽനിന്നു കേട്ട സ്വരത്തിന് വല്ലാത്ത മൂർച്ചയായിരുന്നു. നിന്നിടത്തുനിന്നു കാലുപറിക്കാനാവാതെ ഞാനവിടെ തറഞ്ഞു നിന്നു. കൂടെനിന്ന ഡിബിൻ പണ്ടേയ്ക്കുപണ്ടേ ഇറങ്ങിയോടിയിരുന്നു…. !!

(തുടരും)

ഹൃദയപൂർവ്വം 💘

ജോ💝

പറ്റുമെങ്കിൽ അഭിപ്രായങ്ങൾ ഒന്നറിയിച്ചേക്കണേ… 🙏🙏🙏🙏

Comments:

No comments!

Please sign up or log in to post a comment!