ആദിത്യഹൃദയം 2

ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക്

ആദിയും വണ്ടിയും  വീണതും പെട്ടന്നായിരുന്നു ……..

ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു ….

എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല ….

അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ

ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും ….

കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി

അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക്  വീണു …..

കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല …..

കൈ കാലുകൾ കുഴഞ്ഞു തുടങ്ങി ……

നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു …

അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി….

ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി…..

ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര

രഹസ്യങ്ങിലേക്ക് ഉള്ള യാത്ര

ആദിയുടെ വിധി ………..

**********************************

ആറു മാസങ്ങൾക്കു ശേഷം ,

ഡൽഹിയിലെ ഒരു വിജനമായ സ്ഥലം ….

ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു  ഉള്ള റോഡിൽ കൂടി വരുന്നു ….

വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ   മിനി ട്രക്ക് ….

ട്രക്കിൻ്റെ   മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,,

അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ …..

ചുറ്റും ഭയാനകമായ ഇരുട്ട് ….. സമയം ഏകദേശം പുലർച്ച ആയിട്ടുണ്ടാവും ….

കുറച്ചും കൂടെ മുന്പിലോട്ട് പോയതിനു ശേഷം ,,,,,

ആ മനുഷ്യൻ തൻ്റെ വണ്ടി ഓടിക്കുന്ന വ്യക്തിയോട് പറഞ്ഞു ….



ഇതാണ് ആ സ്ഥലം …..

ഇവിടെ നിർത്താം ….

ഓക്കെ സർ അങ്ങനെ ആയിക്കോട്ടെ ….

അതും പറഞ്ഞ് ….. വണ്ടിയുടെ വേഗത കുറച്ച് ….

ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വണ്ടി സൈഡിലോട്ട് നിർത്തി …

തൊട്ട് പിന്നാലെ വന്ന മിനി ട്രക്കും….

അതേപോലെ ആദിയുടെ വണ്ടിയും ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് വരി വരിയായി നിർത്തി …..

ആദിയുടെ ബുള്ളറ്റിൽ നിന്നും വണ്ടി ഓടിക്കുന്ന ആ വ്യക്തി ഇറങ്ങി …..

ഹെൽമെറ്റ് ഊരി മിററിൽ കുളത്തി ഇട്ടു

ഗ്ലോവ്സ് ഊരി വണ്ടിയുടെ സീറ്റിൽ വെച്ചു

നേരെ മുൻപിലോട്ട് നടന്നു എന്നിട്ട് ആ കറുപ്പ് വസ്ത്രദാരിയോട് ……..

സർ ഇതാണോ ആ സ്ഥലം ……

അതെ … ജാവീദ് …..

സർ ഇനി എന്താണ് ചെയേണ്ടത് …..

ഞാൻ പറഞ്ഞ പോലെ …….

ആക്സിഡന്റ് ആയി തോന്നിക്കണം ……

വണ്ടിയുടെ ഹെഡ്‍ലൈറ് പൊട്ടിക്കുക …

അതേപോലെ ഹെൽമെറ്റിന്റെ മുൻപിലെ ഗ്ലാസ് പൊട്ടിക്കുക …..

ബാക്കി ഞാൻ പറഞ്ഞു തരണ്ടല്ലോ ….

വേണ്ട സർ മനസിലായി…….

എന്നാൽ സമയം കളയണ്ട

വേഗം തന്നെ തുടങ്ങിക്കോ ….

ഓക്കെ സർ ……

അതും പറഞ്ഞ്  ജാവീദ് നേരെ  മിനി ട്രക്കിൻ്റെ   പുറകിൽ വന്ന്  ലോക്ക് തുറന്നു …

എന്നിട്ട് അകത്തു കയറി ഇലക്ട്രിക്ക് സ്വിച്ച് ഓൺ ചെയ്തു …..

അവിടെ ഓക്സിജൻ ഘടിപ്പിച്ച ഒരു 7 അടിയുടെ ചില്ലു പെട്ടി

അതിൽ ആദിയെ കൈ കാലുകൾ ബന്ധിപ്പിച്ചു കെട്ടി ഇട്ടിരിക്കുന്നു ….

ആദിയുടെ നെഞ്ചിൽ എന്തോ ഒരു ചിഹ്നം പച്ച കുത്തിയിരിക്കുന്നു ….

അതപോലെ   ആദിയുടെ പുറകിൽ   കഴുത്തു മുതൽ നട്ടെല്ല് വരെ ഓരോരോ ചിനങ്ങൾ പച്ച കുത്തിയിരിക്കുന്നു …..

ജാവീദ് ആദിയെ നോക്കി നിൽക്കുമ്പോൾ…..

ആ  ട്രക്ക് ഓടിച്ചിരുന്ന രണ്ടുപേരും കൂടെ ജാവീദിനെ സഹായിക്കുവാനായി വന്നു ….

ജാവീദ് ആദിയെ പുതുക്കെ പുറത്തേക്ക് എടുത്തു ….

നേരത്തെ കരുതി വെച്ചിരുന്ന ടിഷർട്ടും ജാക്കറ്റും അതേപോലെ ജീൻസും ഷൂഷും  ഗ്ലോവ്സും ആദിയെ ധരിപ്പിച്ചു ….

എന്നിട്ട് ആദിയുടെ ബുള്ളറ്റ് റോഡ് സൈഡിൽ കിടത്തിവെച്ചു ..

അതിൻ്റെ മുകളിൽ ആദിയെ  കെടുത്തിയ ശേഷം സെഡേഷനുഉള്ള മരുന്നും അവൻ്റെ ശരീരത്തിൽ ജാവീദ് കുത്തിവെച്ചു ….

ബുള്ളറ്റിൻ്റെ  ഹെഡ്‍ലൈറ്റും അതേപോലെ ഹെൽമെറ്റിൻ്റെ  ചില്ലും ജാവിദും സഹായികളും  കൂടെ ആക്‌സിഡൻറ്റിന് പറ്റിയ രൂപത്തിൽ ആക്കി….

എന്നിട്ട് ഹെൽമെറ്റ് ആദിയെ ധരിപ്പിച്ചു ……

എല്ലാം മുൻകൂട്ടി തയാറാക്കിയ പ്ലാൻ പോലെ പ്രാവർത്തികമാക്കി ….


ജാവീദ് നേരെ കറുത്ത വസ്ത്രദാരിയുടെ അടുത്തൊട്ട് ചെന്നു

സർ എല്ലാം പറഞ്ഞത് പോലെ ചെയ്തു….

ജാവിദേ ……

എല്ലാം കഴിഞ്ഞങ്കിൽ സഹായികളോട് പോകുവാൻ പറഞ്ഞേക്ക് ….

അതു കഴിഞ്ഞ് ആംബുലൻസ് വിളിച്ചോളൂ

ആക്സിഡൻറ്റ്  ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടും ചെയ്തേക്ക് ….

ഓക്കെ സർ …….അതും പറഞ്ഞ് ജാവീദ് നേരെ സഹായികളുടെ അടുത്തൊട്ട് ചെന്നു

അവർക്ക് കൊടുക്കാൻ ഉള്ളതൊക്കെ കൊടുത്തിട്ട്

പോകുവാൻ ഉള്ള അനുവാദവും കൊടുത്തു ……

അതിനു ശേഷം ….. ആംബുലൻസ് വിളിച്ച്  ആക്സിഡൻറ്റ് ഉണ്ടായ കാര്യവും സ്ഥലവും പറഞ്ഞ് കൊടുത്തു …

നേരെ കറുത്തവസ്ത്രദാരിയുടെ ഒപ്പം വണ്ടിയിൽ കയറി യാത്ര തുടങ്ങി ….

സർ ഇനി എന്താണ് ചെയേണ്ടത് ….??

ഇനി എല്ലാം അവൻ  ആദിത്യൻ നോക്കിക്കോളും ….

സർ ആദിത്യന് ഇതെല്ലാം പറ്റുമോ …..??

ജാവിദേ ….. ആദിത്യൻ നമ്മളോടൊപ്പം ആറുമാസത്തോളം ഉണ്ടായില്ലേ

ആ ചുരുങ്ങിയ സമയംകൊണ്ട് നിനക്ക് മനസിലായതല്ലേ ….

പിന്നെ നീ ഇപ്പോ ചോദിച്ച ചോദ്യത്തിന് ഇവിടെ എന്തു പ്രസക്തി …????

ശരിയാണ് സർ പറഞ്ഞത് ആദിത്യനെ കൊണ്ട് മാത്രമേ പറ്റുള്ളു ….

എന്നാലും അവൻ വീണ്ടും എല്ലാം അറിയുമ്പോൾ ……

സർനെ കൊല്ലാൻ പോലും മടിക്കില്ല അവൻ അതിനു മുതിർന്നതല്ലേ സർ

വീണ്ടും അവനെ പറഞ്ഞു മനസിലാക്കാൻ പറ്റുമോ…….???

ജാവിദേ ……

ഒരു വട്ടം ഞാൻ തന്നെ പറഞ്ഞു മനസിലാക്കി കൊടുത്തു …..

ഈ പ്രാവശ്യവും എനിക്ക് ആദിത്യനെ മനസിലാകിപ്പിക്കാൻ പറ്റും എന്ന് തന്നെയാ മനസു പറയുന്നത് …..

ഇനി അവന് മനസിലായിലെങ്കി …… അവൻ്റെ കൈകൊണ്ട് മരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളോ …

എന്നാലും ഞാൻ മരിക്കുന്നതിന് മുൻപ് ……..

അവരുടെ മരണം എനിക്ക് കാണണം …..

അവരെ ആദിത്യൻ ഇഞ്ചിഞ്ചായി  കൊല്ലുന്നത് എനിക്ക് കാണണം…..

ഒരുതരം പകയോടും വെറുപ്പോടും കൂടി ആണ്  അയാൾ അതു പറഞ്ഞത്…..

സർ ഇനി നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടോ …….??

അദ്ദേഹം എന്തെങ്കിലും പറയുന്നതിന് മുൻപേ …….

വണ്ടി ഓടിക്കുന്ന ഡ്രൈവർ ബാക്ക് വ്യൂ മിററിൽ കൂടെ നോക്കി അയാളോട് പറഞ്ഞുതുടങ്ങി ….

സർ ആംബുലൻസ് ആദിത്യൻറെ അടുത്ത് എത്തിയിട്ടുണ്ട്

ജാവിദും, കറുത്ത വസ്ത്രദാരിയും  തിരിഞ്ഞു നോക്കി ….

അവരും ആ കാഴ്ച്ച കണ്ടു …..

ഒരു വിജയ ചിരിയോടെ അയാൾ പറഞ്ഞു തുടങ്ങി….


ജാവിദേ ….,,,,

നി ചെയ്യേണ്ടതായ ഒരു കാര്യം കൂടെ ഉണ്ട് …..

നിൻ്റെ…. ഒരു കണ്ണ് എപ്പോഴും ആദിത്യനു മേലെ വേണം …..

അവനുമായിട്ട് യാതൊരു വിധ സമ്പർക്കത്തിനും നിൽക്കരുത് ……

എന്നാലും ഒരു നിഴലായി അവൻ്റെ ഒപ്പം വേണം …..

ജാവിദിന് മനസിലാകുന്നുണ്ടല്ലോലെ …..??

ഉവ്വ് സർ മനസിലായി …….

അവൻ്റെ നിഴലായി ആ നാലുപേരും കൂടെ ഉണ്ടാവും അവൻ അറിയാതെ …..

ഒരു ചിരിയോടെ അയാൾ പറഞ്ഞു ……

സർ എല്ലാം ഞാൻ കണ്ടറിഞ്ഞു ചെയ്തോളാം …..

സമയവും സന്ദർഭവും ശരിയായി ഒത്തുവന്നാൽ ……

ഞാനും ആദിത്യനും ആയിട്ടുള്ള രണ്ടാം കൂടിക്കാഴ്ച ഉടൻ തന്നെ ഉണ്ടാവുന്നതായിരിക്കും ……

ഇത്രെയേയും പറഞ്ഞുകൊണ്ട് അയാൾ അട്ടഹസിച്ചു ചിരിച്ചു …..

ആ കാർ അവരെയും കൊണ്ട് ലക്ഷ്യ സ്ഥാനത്തോട്ട് പോയിക്കൊണ്ടിരുന്നു

***********************************************

ഇതേ സമയം

ആദിത്യൻ്റെ  അടുത്ത് ആംബുലൻസ് വന്നു നിന്നു

അതിൽ നിന്നും രണ്ടുപേർ ഇറങ്ങി…..

എല്ലാം ഒന്ന് വീക്ഷിച്ചു …..

ചോരയുടെ പാടൊന്നും പറ്റിയിട്ടില്ല …..

അവർ  നേരെ സ്ട്രച്ചർ എടുത്ത് ആദിത്യനെ അതിൽ കിടത്തി ….

അടുത്തുള്ള മെട്രോ ഹോസ്പിറ്റലിലോട്ട് …… ആംബുലൻസ് നീങ്ങി കൊണ്ടിരുന്നു……

ഹോസിപിറ്റലിൽ എത്തിയതും ആദിത്യനെ നേരെ എമർജൻസി വാർഡിലോട്ട് കൊണ്ടുപോയി….

ആക്സിഡൻറ  കേസ് ആണെന്ന് പറഞ്ഞപ്പോൾ……….  ഒട്ടും സമയം കളയാതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആദിത്യനെ പരിശോദിച്ചു …….

വേഗം തന്നെ പൾസും ബിപിയും ചെക്ക് ചെയ്തു…..

എല്ലാം സാദാരണ രീതിയിൽ തന്നെ…….

ശരീരത്തിൽ ഒരു  മുറിവോ ചതവോ ഒന്നും തന്നെ ഇല്ലാ …..

എന്നാലും ആദിത്യൻ അസ്പഷ്ടമായ സംസാരിക്കുന്നു ഏതോ ഒരു ഭാഷയിൽ ……

അതേപോലെ ശരീരം തളർന്ന അവസ്ഥയിൽ …….

ഹൃദയാഘാത ലക്ഷണങ്ങൾ എല്ലാം തന്നെ ആദിത്യൻ്റെ ശരീരം കാണിക്കുന്നു …..

ആന്തരിക രക്തസ്രാവം…… അതിൻ്റെ ലക്ഷണങ്ങൾ ആണ് ആദിത്യൻ കാണിച്ചുകൊണ്ടിരിക്കുന്നത് …..

ഡോക്ടറുടെ നിർദേശ പ്രകാരം ആദിത്യനെ    CT സ്കാനിന്‌ വിദേയനാക്കി ……

സ്കാൻ റിപ്പോർട്ട് വന്നപ്പോൾ എല്ലാം നോർമൽ …….

ഡോക്ടർക്ക് തന്നെ ഒരു ആശ്വാസം ……

ആക്‌സിഡന്റ്റിൻ്റെ  ആഘാദത്തിൽ വന്ന ഒരു ഷോക്ക് ആണ് ആദിത്യൻ്റെ  ഇപ്പോഴത്തെ അവസ്ഥ ….

ഡോക്ടർ ആദിത്യനെ ആറുമണിക്കൂർ ഒബ്സെർവഷനിൽ കിടത്താൻ നഴ്സിനോട് പറഞ്ഞു ….


ഇരുട്ട് ചുറ്റും ഇരുട്ട് ……

അതിൻ്റെ നടുക്കയിട്ട് ചെറിയ വെളിച്ചം ….

കുളിത്തൊട്ടി എന്ന് തോന്നിപ്പിക്കുന്ന എന്തോ ആ നേരിയ മങ്ങിയ വെളിച്ചത്തിൽ കാണാം …

പതിയെ പതിയെ എന്തോ ഒരു ആകർഷണത്താൽ ആ കുളിത്തൊട്ടിയുടെ അടുത്തൊട്ട് നീങ്ങുന്നത് പോലെ ….

അതെ ഇപ്പോൾ ആ കുളിത്തൊട്ടിയുടെ അടുത്തൊട്ട് എത്തിയിരിക്കുന്നു ….

വെള്ളിയിൽ പൊതിഞ്ഞ കുളിത്തൊട്ടി അതിൽ കുറെ അധികം കൊത്തിവച്ചതു പോലെ ഉള്ള ചിത്രങ്ങൾ……

ചിത്രങ്ങളാലും എഴുതിനാലും മൂടപ്പെട്ട നിലയിൽ ഉള്ള കുളിത്തൊട്ടി ……

ആ കുളിത്തൊട്ടിയിൽ കറുത്ത നിറത്തിൽ ഉള്ള ദ്രാവകം …..

തൊട്ടു നോക്കിയപ്പോൾ എണ്ണ പോലെ കട്ടിയുള്ള ദ്രാവകം ……

ആരോ എന്തോ എവിടെന്നോ ….. കുറെ ശബ്ദങ്ങൾ

വീണ്ടും ആ കുളിത്തൊട്ടിയിൽ നോക്കിനിൽക്കേ

പെട്ടന്നായിരുന്നു ആ കറുത്ത ദ്രാവകത്തിൽ നിന്നും ആരോ പൊന്തി വന്നത് …..

ഒരുതരം അലർച്ചയോടെ ……

ആദിത്യൻ തൻ്റെ നിരീക്ഷണ ബെഡിൽ ഞെട്ടി എഴുനേറ്റു

ചുറ്റും നോക്കി ആരും ഇല്ല …..

ഒന്നും മനസിലാവാത്ത അവസ്ഥ

കണ്ടതു സ്വപ്‌നം ആണോ ??

ആദിത്യൻ സ്വയം ചോദിച്ചു…..

പെട്ടന്നു തന്നെ തൻ്റെ കാഴ്ച്ച മറയുന്നതു പോലെ

ആദിത്യൻ ബെഡിൽ നിന്നും എഴുനേറ്റു നടക്കാൻ തുടങ്ങിയതും മുൻപിലോട്ട്  വീഴുവാൻ  പോയി

എന്നാലും വീഴാതെ തൻ്റെ  മുട്ടു കുത്തി നിന്നു …..

ആദിത്യൻ തൻ്റെ കണ്ണുകൾ കൈകൊണ്ട്  കൂട്ടിത്തിരുമ്പി …

വീണ്ടും കണ്ണു തുറന്നു നോക്കി …….

ക്യാമറയുടെ ലെന്സ് പോലെ കണ്ണിലെ കൃഷ്ണമണി

ഫോക്കസ് ആവുന്നു എന്നാൽ വീണ്ടും മങ്ങി പോകുന്നു ആദിത്യന്റെ മനസ്സിൽ ഭയം കയറി തുടങ്ങി…..

അതെ നിമിഷത്തിൽ തന്നെ ഹോസ്പിറ്റലിലെ മാത്രം ഉള്ള ആ പ്രിത്യേഗ ഗന്ധം മൂക്കിലേക്ക് ശക്തമായി കയറി കൊണ്ടിരിക്കുന്നു

അതേപോലെ പലതരത്തിൽ ഉള്ള സുഗന്ധങ്ങൾ തൻ്റെ മൂക്കിലേക്ക് വീണ്ടും ശക്തമായി തീരത്തല്ലി കയറിക്കൊണ്ടിരിക്കുന്നു ………..

തൻ്റെ മനസ്സിലേക്ക് ഭയം ഇരച്ചു കയറുന്നത് പോലെ …..

മുട്ടിൽ നിന്ന ആദിത്യൻ തൻ്റെ കൈകൾ നേരെ താഴക്ക് കുത്തി നിന്നു

വീണ്ടും എന്തൊക്കെയോ….. കൈകളിലേക്ക് കയറി വരും പോലെ ….

ആദിത്യന് തൻ്റെ കൈയിൽ ചെറിയ വൈബ്രേഷൻ അനുഭവപ്പെടുന്നു ….

അതിൽ വൈബ്രേഷനിൽ നിന്നും തൻ്റെ അടുത്തോട്ട് ആരോ വരുന്നത് പോലെ ….

പെട്ടന് ആദിത്യൻ തൻ്റെ ചുറ്റും നടക്കും ശബ്ദങ്ങൾ എല്ലാം വ്യക്തമായി കേൾക്കുന്നു …..

ആ ശബ്ദങ്ങൾ എല്ലാം കാതിലേക്ക് ഒരേസമയം ഇരച്ചു കയറുന്നു …..

തൻ്റെ തല ചുറ്റുന്നത് പോലെ …. എല്ലാം കൂടി ഒരുമിച്ചു സഹിക്കയാവുന്നതിനുമപ്പുറം വേദന തരുന്നത് പോലെ …

പെട്ടന്ന് ആദിത്യൻ അലറി……

ശക്തമായി അലറി നേരെ ബോധം അറ്റു നിലത്തേക്ക് വീണു….

അതെ സമയത്തു തന്നെ ആണ് അലറിയുള്ള ശബ്ദം കേട്ട് നേഴ്സ് ആദിത്യൻ്റെ   എടുത്തോട്ട് വരുന്നത് …..

വന്നപ്പോൾ കാണുന്നത് നിലത്തു ബോധം ഇല്ലാതെ കിടക്കുന്ന ആദിത്യനെ

നേഴ്സ് വേഗം തന്നെ ഡോക്ടറെ വിളിച്ചു ….

ഡോക്ടർ വന്ന് വീണ്ടും ആദിത്യൻൻ്റെ ബിപിയും പൾസും ചെക്ക് ചെയ്തു …

വീണ്ടും ആദിയെ ഒബ്സെർവഷനിൽ കിടത്തി

ഒരുമണിക്കൂറിനു ശേഷം

ആദി വീണ്ടും എന്തോ കണ്ടു പേടിച്ച പോലെ എഴുനേറ്റു

ചുറ്റും നോക്കി ….

ദൂരെ ഒരു കസേരയിൽ നേഴ്സ് ഇരിക്കുന്നത് കണ്ടു ….

ആദി പതിയെ ബെഡിൽ നിന്നും എഴുനേറ്റു

ചുറ്റുപാടും കണ്ടതോടെ താൻ ഹോസ്പിറ്റലിൽ ആണ് ഉള്ളതെന്ന് ആദിക്ക് മനസിലായി

എന്നാലും താൻ എങ്ങനെ ഇവിടെ എത്തി എന്നു മാത്രം ആദിക്ക് മനസിലായില്ല ….

ആദി എഴുന്നേറ്റത് കണ്ട നേഴ്സ് വേഗം തന്നെ ആദിയുടെ അടുത്തൊട്ട് ചെന്ന് …

ബെഡിൽ ഇരിക്കാനും ഡോക്ടർ ഇപ്പൊ വരുമെന്നും പറഞ്ഞു ….

ആദി അത് കേട്ടതോടെ വീണ്ടും ബെഡിൽ തന്നെ ഇരുന്നു …

കുറച്ചു സമയത്തിനുള്ളിൽ തന്നെ ഡോക്ടർ ആദിയെ പരിശോദിക്കാൻ വന്നു….

എല്ലാം നോർമൽ…… ഇപ്പൊ ആദിക്ക് ഒരുകുഴപ്പവും ഇല്ല ….

ഡോക്ടർ ആദിയോട് സംസാരിച്ചു തുടങ്ങി…..

ആദിത്യൻ അതാണെല്ലേ പേര്

അതെ ഡോക്ടർ ….. പക്ഷെ ഡോക്ടർക്ക് എങ്ങനെ എൻ്റെ പേരു അറിയാം ….

അത് തൻ്റെ പേഴ്സിൽ ഉണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ കണ്ടിരുന്നു ….ഇവിടെ തന്നെ കൊണ്ടുവന്നപ്പോൾ തൻ്റെ ജീൻസിൽ ഉണ്ടായിരുന്നു …..

ഡോക്ടർ എനിക്ക് എന്താ പറ്റിയത് ഒന്നും ഓർമ വരുന്നില്ല ….. അവസാന ഓർമ ഞാൻ വെള്ളത്തിൽ വീണതും

കല്ലിൽ തല ഇടിച്ചതും ആണ് … അന്നേരം തന്നെ മരിച്ചെന്ന ഞാൻ വിചാരിച്ചത് ….

ഇത് കേട്ടതോടെ ഡോക്ടർ ആകെ ആശയകുഴപ്പത്തിൽ ആയി ……

ഡോക്ടർ ആദിത്യനോട് ചോദിച്ചു …..

ആദി …… തനിക്ക് ഒരു ചെറിയ ആക്സിഡൻറ്റ് പറ്റിയതാണ് ഇവിടെ ഡൽഹിയിൽ …..

ഇന്ന് പുലർച്ച …. ആരോ വിളിച്ചുപറഞ്ഞിട്ട്……

തന്നെ ആംബുലൻസിൽ  ആണ് ഇങ്ങോട്ട് കൊണ്ടുവന്നത് …

ഇതെല്ലാം കേട്ട ആദിത്യനും ആശയക്കുഴപ്പത്തിൽ ആയി ….

ഡോക്ടർ എന്തൊക്കെയാ ഈ പറയുന്നേ ……

ഞാൻ സോജിലാ പാസ്സിലെ റിവർ ക്രോസ്സിങ്ങിൽ നിയന്ത്രണം വിട്ട് എൻ്റെ വണ്ടിയുമായി വീണതാണ് ….

ഇത് കേട്ടതോടെ ഡോക്ടർക്കും എന്താ പറയണ്ടതെന്നു മനസിലായില്ല ….

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഡോക്ടർ വീണ്ടു സംസാരിച്ചു തുടങ്ങി ….

ആദി എൻ്റെ പേര് മീര …. ഞാൻ ഇവിടത്തെ ഡോക്ടർ ആണ്

ഞാനും കേരളത്തിലെ കൊച്ചിയിൽ  നിന്നും ആണ്

ആദി എന്നെ മീര എന്നു വിളിച്ചോളൂ …..

ഇനി ഞാൻ ചോദിക്കുന്നതിന് ശരിയായി മറുപടി തരണം ….

ആദിക്ക് എന്നാണ് ആക്സിഡന്റ് പറ്റിയത് ….

ഐ മീൻ …. അവിടെ എപ്പോൾ എന്ന് …???

ആദി കേരളത്തിൽ നിന്നും വണ്ടി ഓടിച്ചതും ആ കുത്തിയൊലിക്കുന്ന പുഴയിൽ വീണതും എല്ലാം പറഞ്ഞു നിർത്തി

ഇതെല്ലാം കേട്ട് മീര ആകെ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിപോയി …

അവസാനം മീര പറഞ്ഞു തുടങ്ങി …..

ആദി നി ഇത് എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല …..

നി പറഞ്ഞത് വെച്ച് നോക്കാനെങ്കിൽ ഈ സംഭവം നടന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു …..

നി പറഞ്ഞ തിയ്യതി ആറുമാസം മുൻപ് ഉള്ളതാണ് ….

ആദി വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിപോയി

തൻ്റെ ജീവിതത്തിൽ എന്തൊക്കെ ആണ് നടക്കുന്നത്

ആദിക്ക്    തന്നെ ഒന്നും മനസിലാവുന്നില്ല ……

പെട്ടന്ന്   മീരയുടെ വിളി ആണ് ആദിയെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത് ….

ആദി നി ഇപ്പൊ നോർമൽ ആണ് …..

ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കോ ??

എന്താ ഡോക്ടർ …. ഏയ് അല്ല മീര ഡോക്ടർ ….

അത് കേട്ട് ചിരിച്ചുകൊണ്ട് മീര പറഞ്ഞു തുടങ്ങി ….

എൻ്റെ ഡ്യൂട്ടി ഇപ്പോൾ കഴിയും നീ എൻ്റെ കൂടെ പോരെ …

ഇന്ന് എൻ്റെ ഫ്ലാറ്റിൽ നിൽക്കാം ….

നമ്മുക്ക് എന്താണെങ്കിലും ശരിയാക്കാം …..

മീര ഡോക്ടറെ ക്ഷണിച്ചതിൽ താങ്ക്സ്

എന്നാലും അത് വേണ്ട………ശരിയാവില്ല ……….

ഞാൻ ചിലപ്പോൾ ശല്യം ആവും …..

എൻ്റെ പൊന്ന് ആദി ……

ഞാൻ അത്യാവശ്യം ലോകം കണ്ടതാ …. അതൊകൊണ്ട് ഒരാളെ കണ്ടാൽ

അയാൾ എങ്ങനെ ആണെന്ന് ഒക്കെ പെട്ടന്ന്   തന്നെ മനസിലാക്കും ….

അപ്പൊ ഞാൻ പറഞ്ഞത്  കേട്ട് നല്ല കുട്ടിയായി എൻ്റെ ഒപ്പം വന്നോണം …..

നീ മലയാളി ആയതുകൊണ്ട് പോലീസിൽ ഇൻഫോം ചെയ്തതും

നിൻറ്റെ കോൺസെന്റ്റും ഒപ്പിട്ടത് ഞാൻ ആണ് …..

അതുകൊണ്ട് നീ എൻ്റെ ഉത്തരവാദിത്യം ആണ് …

മനസിലായോ …..??

എന്നാലും അത് വേണോ ??? ഞാൻ പുറത്തു എവിടേലും നിന്നാൽ പോരെ ….

ഹ്മ്മ് ശരി …. ഞാൻ ഇപ്പൊ വരാം …. എന്നിട്ട് ഒരുമിച്ച് എൻ്റെ ഫ്ലാറ്റിൽ പോവാം കേട്ടോ …

അതും പറഞ്ഞ് മീര പുറത്തേക്ക് നടന്നു ….

അപ്പോൾ തന്നെ ആദിക്ക് മനസിലായി ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്ന് ….

പുറത്തേക്ക് നടന്ന മീര നേരെ ക്യാബിനിലേക്ക് നടന്നു …

എന്നിട്ട് ഫോൺ എടുത്തു റീസെന്റ് ഡൈലിൽ കിടക്കുന്ന നമ്പറിലോട്ട് വിളിച്ചു …

ഫോൺ റിങ് ചെയുന്നു

അപ്പുറത് ഫോൺ എടുത്തതും അയാൾ സംസാരിച്ചു തുടങ്ങി…

മീര എല്ലാം പറഞ്ഞപോലെ അല്ലെ കുഴപ്പം ഒന്നും ഇല്ലാലോ ആദിത്യന്

ഇല്ല ജാവീദ് ഇക്ക …..ആദിനേ ഇപ്പോൾ തന്നെ ഞാൻ എൻ്റെ ഫ്ലാറ്റിലോട്ട്  കൊണ്ടുപോകും …

അവിടെ ചെന്നിട്ട് ഷോർട് ടേം മെമ്മറി ലോസ്സ് …. അന്നെന്നു ആദിയെ പറഞ്ഞു ബോധിപ്പിച്ചോളാം ….

അങ്ങനെ ആവട്ടെ ….. ആദിത്യനെ നല്ല പോലെ പരിപാലിക്കുക …. നാളെ തന്നെ അവനെ കേരളത്തിലോട്ട് പറഞ്ഞു അയക്കണം ….. ടിക്കറ്റും ….. ആദിത്യൻ്റെ  വണ്ടി പാർസൽ ചെയ്യാനുള്ള സൗകര്യവും ഞാൻ ചെയ്തോളാം ….ടിക്കറ്റ് ഇപ്പോൾ തന്നെ ഞാൻ അയച്ചു തരാം … കൂടുതൽ ഒന്നും പറയുന്നില്ല …. ഞാൻ വെക്കുന്നു

അതും പറഞ്ഞ് ജാവീദ് ഫോൺ വെച്ചു …..

മീര ഒരു ദീർകാശ്വാസം എടുത്തു നേരെ ആദിയുടെ എടുത്തോട്ട് നടന്നു ….

എന്നിട്ട് ആദിയെയും കൂട്ടി തൻ്റെ കാറിൽ കയറി….

തന്നെ ഏൽപിച്ച ദൗത്യം പൂർത്തീകരിക്കാൻ …..

അവളുടെ  ഫ്ലാറ്റ് ലക്ഷ്യം ആക്കി ആ കാർ നീങ്ങി തുടങ്ങി ….

****************************

ഇതേസമയം പുത്തൻപുരക്കൽ…..

സന്ധ്യ സമയം ….

മല്ലിക അമ്മ സന്ധ്യാദീപം തെളിയിച്ചു ….തൻ്റെ പൂജാമുറിയിൽ കയറി

ഇഷ്ടദേവനായ ശിവൻ്റെ പഞ്ചാക്ഷരി മന്ത്രം ജപിച്ചു കൊണ്ടിരിക്കുന്നു ….

പൂജാമുറിയിൽ ദേവാദി ദേവനായ മഹാദേവൻ്റെയും …..

തങ്ങളുടെ  തട്ടകത്തെ ദേവിയായ  ശ്രീ ഭുവനേശ്വരി ദേവിയുടെയും ചിത്രങ്ങൾ ….

എന്നും രാവിലെ ദേവിയുടെ സഹസ്രനാമം ചൊല്ലും

സന്ധ്യക്ക് ശിവൻ്റെ  പഞ്ചാക്ഷരി മന്ത്രമായ …….ഓം നമ ശിവായ ……….. ഉരുവിടും

ഇത് രണ്ടും മുടങ്ങാതെ ചെയ്യും…….

തൻ്റെ ജപം എല്ലാം കഴിഞ്ഞു പൂജാമുറിയിൽ നിന്നും ഇറങ്ങി …

നേരെ അടുക്കളയിലോട്ട്  പോയി മൂന്ന് കപ്പ് ചായയും ആയി ചന്ദ്രശേഖരിന്റെയും ആമിയുടെയും അടുത്തൊട്ട് വന്നു ………

ചന്ദ്രേട്ടാ ,, ആമി …. ഇതാ ചായ …..

രണ്ടുപേരും ചായ വാങ്ങി പതിയെ കുടിച്ചു തുടങ്ങി….

അഭി എന്നു വരുമെന്നാ പറഞ്ഞത് ചന്ദ്രേട്ടാ ….

അവൻ നാളത്തെ ഒരു മീറ്റിംഗ് കൂടെ കഴിഞ്ഞാൽ നേരെ തറവാട്ടിലോട്ട് വരാമെന്ന പറഞ്ഞത് ….

ഹ്മ്മ് …. ആമി നിൻ്റെ ഡാൻസ് എന്തായി പഠിച്ചു കഴിഞ്ഞോ ???

അതൊക്കെ കഴിഞ്ഞു അമ്മേ ….. ഇനി പോയി കളിച്ചാൽ മതി….

അല്ലെങ്കിലും അമ്മേടെ സുന്ദരിക്കുട്ടി ഇതെല്ലാം  പഠിക്കും  എന്ന്  അമ്മക്ക് അറിഞുടെ ….

അതും  പറഞ്ഞ് ആമിയുടെ കവിളിൽ സ്നേഹചുംബനം നൽകി ….

അപ്പോ ചന്ദ്രേട്ടാ നമ്മുക്ക് നാളെ നേരത്തെ തന്നെ  ഇറങ്ങാം…

എത്ര  നാളായിട്ടാ തറവാട്ടിലോട്ട് പോകുന്നേ …

നേരത്തേ തന്നെ ഇറങ്ങാം മല്ലികേ ….  ഇനി ഉത്സവത്തിന് ആകെ രണ്ടായ്ഴ്ച അല്ലെ ഉള്ളോ …

ഞാൻ അച്ഛനോടും അതേപോലെ നിൻ്റെ അച്ഛനോടും എല്ലാം ശരിയാക്കാൻ പറഞ്ഞിരുന്നു ……

അതെ ചന്ദ്രേട്ടാ പിന്നെ നാളെ നേരത്തെ എത്തിയാൽ നമുക്ക് മുല്ലശ്ശേരി കൃഷ്ണൻ പണിക്കരുടെ എടുത്തോട്ട്  ഒന്ന്  പോകണം കുറെ ആയി ഇപ്പോ ഒന്ന് നോക്കിച്ചിട്ട് ….

അതൊക്കെ നമ്മുക്ക് പോകാം എന്തായാലും നമ്മൾ മൂന്നാഴ്ച അവിടെ തന്നെ ഉണ്ടാവുമല്ലോ ….

ഞാൻ പുറത്തോട്ട് പോയിട്ട് വരാം കാർലോസിനെ ഒന്ന് കാണണം ….. നിങ്ങൾ  നാളെ പോകുവാൻ ഉള്ള കാര്യങ്ങൾ ഒക്കെ ശരിയാക്കിക്കോ …… നാളെ വെളുപ്പിന്  അഞ്ചിനു തന്നെ ഇറങ്ങാം …..

ഇതും പറഞ്ഞ് ചന്ദ്രശേഖർ പുറത്തോട്ട് ഇറങ്ങി….. ആമിയും മല്ലികയും തമാശ ഒക്കെ പറഞ്ഞിരുന്നു …..

പിറ്റേന്നു …..വെളുപ്പിന് ….

ചന്ദ്രശേഖരനും ആമിയും മല്ലികയും പോകുവാൻ തയാറായി

പുറത്തു കാർലോസ് അവർക്കുള്ള വണ്ടിയുമായി കാത്തിരിക്കുന്നു ….

കൂടെ വേറെ ഒരുവണ്ടിയിൽ ചന്ദ്രശേഖറിൻ്റെ ആൾപട …..

വീട് ജോലിക്കാരെ ഏല്പിച്ച് …..

ചന്ദ്രശേഖരനും കുടുംബവും … നേരെ തിരിച്ചു

പാലക്കാടുള്ള രാമപുരം സ്ഥലത്തെ….

പുത്തൻപുരക്കൽ തറവാട്ടിലോട്ട് …….

ഏകദേശം ഉച്ചതിരിഞ്ഞ് ചന്ദ്രശേഖരൻ്റെ  കാർ പുത്തൻപുരക്കൽ തറവാട്ടിലേകെത്തി……

ഒരു വലിയ നാലുകെട്ടിൽ പണികഴിച്ചിട്ടുള നല്ല പ്രതാഭം ഉള്ള തറവാട് ….

ചുറ്റും വലിയ മതിൽ കേട്ട് ….

ഇടത്തോട്ട് ചേർന്നു പത്തായപ്പുര …… അവിടെ ഇരുപതോളം പുറം പണിക്കാർ

വലതുവശത്ത്  ഊട്ടുപുര …..

തറവാടിൻ്റെ പുറകിലായി വലിയ ഒരു കുളവും ഉണ്ട് ……

തൻ്റെ മകനും ,മരുമകളും, പേരകുട്ടിയും വരുന്നതും കാത്തു ഉമ്മറത്തെ ചാരുകസേരയിൽ

പ്രൗഢിയോടെ തന്നെ പുത്തൻപുരക്കൽ ശേഖരനും  അദ്ദേഹത്തിൻ്റെ പത്നി സുമിത്രാമ്മയും നിൽക്കുന്നു ….

വണ്ടിയിൽ  നിന്നും ഇറങ്ങിയ ആമി  അച്ഛാച്ചന്ൻ്റെയും    അച്ഛമ്മയുടെയും അടുത്തൊട്ട് ഓടി ചെന്ന് അവരെ കെട്ടിപ്പിടിച്ചു …..

ഒരുപാട് നാൾ കൂടിയാണ് ആമിയെ അവർ കാണുന്നത് …. അതിൻ്റെ സ്നേഹപ്രകടനം എന്നോണം …അവർ ആമിയെ സ്നേഹചുംബനം കൊണ്ട് മൂടി …..

ഈ സ്നേഹപ്രകടനം കണ്ട് പുഞ്ചിരിതൂകികൊണ്ട് ചന്ദ്രശേഖരനും മല്ലികയും ഉമ്മറത്തോട്ട് കയറി ….

അവരെ കണ്ടതും ശേഖരൻ സംസാരിച്ചു തുടങ്ങി …

അഭിമോൻ വന്നിലെ ചന്ദ്രാ …..??

അവൻ നാളെ എത്തും അച്ഛാ …..

അവനെ മുംബൈയിൽ ഒരു ബിസ്സിനെസ്സ് മീറ്റിംഗ് ഉണ്ട്…

നാളെ ഉച്ചക്ക് അവൻ അവിടെ നിന്നും തിരിക്കും …

ഇതൊക്കെ കേട്ട് സുമിത്രാമ്മ സംസാരിച്ചു തുടങ്ങി …

എന്തായാലും ഇനി കുറച്ചു നാൾ ഇവിടെ നിന്നിട്ട് പോയാമതി കേട്ടല്ലോ എല്ലാവരും ….

ഒരു അമ്മയുടെ പരിഭവം ആ വാക്കുകളിൽ ഉണ്ടായിരുന്നു ….

ഇതൊക്കെ കേട്ട് ആമി …… സുമിത്രമ്മയോട് …

കൊഞ്ചിക്കൊണ്ട് പറഞ്ഞു…..

അങ്ങനെ പെട്ടന്നൊന്നും പോവില്ല എൻ്റെ അച്ചമ്മേ കുറെ നാളുകഴിഞ്ഞിട്ടേ തിരികെ പോകു ….

അതൊക്കെപ്പോട്ടെ എവിടെ എൻ്റെ സ്പെഷ്യൽ ചക്കടാ …… വേഗം എടുത്തേ അല്ലെങ്കി ഞാൻ ഇപ്പോ പോകുവെ …. ഇതും പറഞ്ഞ് എല്ലാവരും കൂട്ടച്ചിരിയായി….

ശേഖരൻ – വന്നകാലിൽ നില്കാതെ എല്ലാവരും അകത്തോട്ട് കയറിക്കെ ….

എന്നിട്ട് വേണം എൻ്റെ ആമിക്കുട്ടിക്ക് ചക്കടാ കഴിക്കാൻ ….

അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാച്ച …. എന്നും പറഞ്ഞ് ആമി അകത്തോട്ട് കയറി

ആമിയുടെ പുറകെ ബാക്കി എല്ലാവരും കയറി ….

കാർലോസും സഹായികളും …..

അവർ വരുമ്പോൾ നില്കാറുള്ള ഊട്ടുപുരയുടെ മുകളിലോട്ട് പോയി …

അകത്തു ….

ബാംഗ്ലൂർ വിശേഷവും  ബിസ്സിനെസ്സ് കാര്യവും എല്ലാം ആയി ചർച്ച നടക്കുന്നു

കൂടാതെ അഭിയുടെ കല്യാണ കാര്യവും …..

അങ്ങനെ ചായ കുടിച്ച്  വിശേഷങ്ങൾ ഓക്കെ പറഞ്ഞ് ഇരിക്കുമ്പോഴാണ്

മല്ലിക എന്തോ ഓർമ്മവന്നത് പോലെ പറഞ്ഞത് ….

ചന്ദ്രേട്ടാ നമ്മുക്ക് കൃഷ്ണൻ പണിക്കരുടെ എടുത്തോട്ട് പോയാലോ ….??

നേരം വൈകിക്കണ്ട ….

മല്ലിക പറഞ്ഞപ്പോൾ ചന്ദ്രശേഖരന് സമ്മതം …

കപ്പിലെ ചായ കുടിച്ചു തീർത്ത് ചന്ദ്രശേഖരൻ അച്ഛനോടായി പറഞ്ഞു…..

അച്ഛാ എന്നാൽ ഞാനും മല്ലികയും കൂടെ പണിക്കരുടെ അടുത്ത് പോയിട്ട് വരാം

ആമി ഇവിടെ നിന്നോട്ടെ …..

അവൾ അങ്ങോട്ട് വന്നാൽ ആകെ മുഷിച്ചിലാവും

എന്നാൽ അങ്ങനെ ആയിക്കോട്ടെ മോനെ … അതികം വൈകണ്ട

ആ പിന്നെ മല്ലികയുടെ അച്ഛന് വിളിച്ചിട്ടുണ്ടായിരുന്നു അവർ അടുത്ത ആഴ്ചാ വരാമെന്നു പറഞ്ഞിട്ടുണ്ട്…

ഹ്മ്മ് അങ്ങനെ ആയിക്കോട്ടെ ….

എന്നാൽ പിന്നെ പോയിട്ട് വരാം …

അങ്ങനെ പറഞ്ഞിട്ട് ചന്ദ്രശേഖരനും മല്ലികയും കൂടെ മുല്ലശ്ശേരി കൃഷ്ണൻ പണിക്കരുടെ എടുത്തോട്ട് പോയി

കൂടെ വരുവാൻ നിന്ന കാർലോസിനോടും ഡ്രൈവറോടും ഒപ്പം വരുവാൻ നിൽക്കണ്ട …….ഒറ്റക്കു പോയിക്കോളാം എന്നു പറഞ്ഞു ….

വണ്ടി നേരെ മുല്ലശേരിയിലോട്ട് ….

വലിയ തിരക്കൊന്നും ഇല്ല ….

പേരു കേട്ട പണിക്കർ പറയുന്നതെല്ലാം അച്ചട്ട് ആണ് ….

രണ്ടുമൂന്നാല്‌ പ്രാവിശ്യം വന്നിട്ടുണ്ട് പറഞ്ഞത് പോലെ എല്ലാം നടന്നിട്ടുണ്ട് ….

അതൊക്കെ ആലോചിച്ച് ചന്ദ്രശേഖരൻ ഉമ്മറത്തോട്ട് കയറിയതും വാതിൽ തുറന്ന് കൃഷ്ണൻ പണിക്കർ …

കണ്ടപാടെ ഇരുകൂട്ടരും പരിചയം പുതുക്കി …..

ശേഷം രാശിചക്രം നോക്കുകവാൻ പണിക്കരുടെ ഒപ്പം റൂമിലോട്ട് നടന്നു …

പണിക്കർ കവടിയും ചതുരത്തിലുള്ള രാശിചക്രവും എടുത്തു തൊഴുതുപിടിച്ചു …

എന്നിട്ട് ചന്ദ്രശേഖരനോട് പണിക്കർ ചോദിച്ചു ….

എല്ലാവരുടെയും നോക്കണോ അതോ എന്തെങ്കിലും  പ്രത്യകിച്ച്  നോക്കണോ ??

ഏതായാലും വന്നതല്ലെ എല്ലാവൂരെടെയും നോക്കിക്കോളൂ ….

ജാതകം കൊണ്ടുവന്നിട്ടുണ്ടോ ???

ഉവ്വ് കൊണ്ടുവന്നിട്ടുണ്ട് ….

ഹ്മ്മ്മ് അത് ഇവിടെ വെച്ചോളൂ ….

എന്നാൽ നമ്മുക്ക് നോക്കിയാലോ …..

അങ്ങനെ ആയിക്കോട്ടെ പണിക്കരെ …..

പണിക്കർ നേരെ കവടി കൈയിൽ എടുത്ത് മനസ്സിൽ നല്ലപോലെ പ്രാർത്ഥിച്ച് ….

നേരെ  രാശിപ്പലകയിിൽ കവടി നിരത്തി….. രാശി മന്ത്രം ചൊല്ലി ….

കവടി ഉള്ളംകൈയിൽ രാശിപലകയിൽ  തിരുച്ചു ഒരുപിടി വാരി …..

നേരെ രാശിപലകയിലെ ലഗ്നത്തിലേക്ക് …..

കവടികൾ നിരത്തി ……

പണിക്കരുടെ മുഖത്ത് അത്ഭുധവക്കും അതേപോലെ പേടിയും ഒരേപോലെ വന്നതുപോലെ …..

അതു മനസിലാക്കിയവണ്ണം ….. ചദ്രശേഖരൻ പണിക്കരോട് …..

എന്തെങ്കിലും പ്രശ്നം ഉണ്ടോ പണിക്കരെ ???

പണിക്കർ ഒന്നും ഇല്ല എന്ന് പറഞ്ഞ് ….

രണ്ടു തവണ കൂടെ രാശി നോക്കി …

എന്നിട്ട് മേശയിൽ വെച്ചിരുന്ന ആതിരയുടെ ജാതകം എടുത്തു നോക്കി ….

എന്നിട്ട് പണിക്കർ പറഞ്ഞു തുടങ്ങി ….

നമ്മുടെ ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന സാങ്കല്പിക പാതയാണ് രാശിചക്രം

ഈ പാതയില്‍ കൂടി സുര്യചന്ദ്രന്‍മ്മാരും പഞ്ചതാരഗ്രഹങ്ങളും, രാഹുകേതുക്കളും, ഗുളികനും, ലഗ്നവും സഞ്ചരിക്കുന്നു

ഒരു കുട്ടിയുടെ ജനനസമയത്ത്,

അഥവാ ഒരു സംഭവം നടക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍ നില്‍ക്കുന്നു എന്ന് കാണിക്കുന്നതാണ് ഗ്രഹനില.

സൂര്യനല്ല ഭൂമിയാണ് സഞ്ചരിക്കുന്നത് എങ്കിലും സൂര്യന്‍ സഞ്ചരിക്കുന്നതായിട്ടാണ് ജ്യോതിഷത്തില്‍ രേഖപ്പേടുത്തുന്നത്.

അതുപോലെ ചന്ദ്രന്‍ ഭൂമിയെ ചുറ്റിയാണ് സഞ്ചരിക്കുന്നത് എങ്കിലും ചന്ദ്രനും മറ്റ് ഗ്രഹങ്ങളോടൊപ്പം തന്നെ രാശിചക്രത്തില്‍ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തുന്നു…..

മൊത്തം ഒൻപതു ഗ്രഹങ്ങൾ ആണ് ഉള്ളത്……

ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റേതായ കാരകത്വം ഉണ്ട്. അതായത് ഓരോ ഗ്രഹത്തിനും ഓരോ കര്‍ത്തവ്യങ്ങള്‍ ഉണ്ട്.

ഒരാളുടെ പിതാവിനെ ബാധിക്കുന്ന കാരകന്‍ രവിയാണ്. മാതാവിനെ ബാധിക്കുന്ന കാരകന്‍ ചന്ദ്രന്‍ . ആദിത്യന്‍ ജീവനും, ചന്ദ്രന്‍ ശരീരവുമാകുന്നു……

ഈ പറയുന്നത് എന്തെങ്കിലും മനസ്സിലായോ ചന്ദ്രശേഖരനും മല്ലികക്കും…??

രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു

ഇല്ല മനസിലായില്ല…..

അതായത് ….

ചൈത്ര മാസത്തിലെ ശുക്ള പക്ഷത്തിൽ നവമി തിഥിയിൽ മകീര്യം നക്ഷത്രത്തിൽ ജനിച്ച കുട്ടി ആണ് ആതിര …..

ഞാൻ ഇവിടെ രാശി നോക്കിയപ്പോൾ  ഒൻപതു ഗ്രഹങ്ങളും ഉച്ചസ്ഥാനത്തിൽ ആണ് …..

ആ കുട്ടിക്ക് ഒന്നും കുറവായി ഇല്ല …..

എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു രാശി എനിക്ക് കിട്ടുന്നത് ….

ശനിയുടെ അപഹാരം ഒൻപതാം ഭാവത്തിൽ തന്നെ ഉണ്ട് കൂട്ട് പിടിച്ചു രാഹുവും കേതുവും…..

ആതിരയെ  21വയസു മുതൽ  23 വയസ്സു വരെ നല്ലപോലെ സൂക്ഷിക്കണം …

മൃത്യു ദോഷം ഒമ്പതാം ഭാവത്തിൽ ആണ്

അതേപോലെ നിങ്ങളും സൂക്ഷിക്കണം …….

ശത്രുദോഷവും ഒമ്പതാം ഭാവത്തിൽ തന്നെ ….

ഞാൻ ചില പരിഹാര ക്രിയകൾ പറയാം അത് നിർബന്ധമായും ഈ ആഴ്ചയിൽ തന്നെ ചെയ്യണം ….

ചെയ്താ മാത്രം പോരാ നല്ല പോലെ പ്രാർത്ഥിക്കുകയും  വേണം …..

ദേവീക്ഷേത്രങ്ങളിലും കൃഷ്ണക്ഷേത്രങ്ങളിലും, ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും നെയ്‌വിളക്ക്, ശത്രുസംഹാരം , പായസം

പിന്നെ ശിവന്ൻ്റെ  അവിടെ കൂവള മാലയും , അതേപോലെ നിങ്ങളുടെ നാലുപേരുടെ പേരിലും മൃത്യഞ്ജയ ഹോമവും നടത്തണം ……

പിന്നെ രാശിയിൽ

മഹാദേവൻ്റെ പ്രചണ്ഡ രൂപം ….

വീരഭദ്ര സാനിധ്യം തെളിഞ്ഞു വരുന്നു …..

അത് മാത്രം എനിക്ക് മനസിലാകുന്നില്ല ….

അത് പക്ഷെ നിങ്ങളിൽ നിന്നും അല്ല ….

പുറത്തു നിന്നുള്ള ഒരു ശക്തിയിൽ നിന്ന് …..

അത് എന്തുകൊണ്ട് ഇവിടെ തെളിഞ്ഞു വരുന്നത്  എന്ന് ഇപ്പോഴും എനിക്ക് പിടികിട്ടാത്ത ചോദ്യം ആണ്

അതുകൊണ്ടാണ് ഞാൻ 3 തവണ  രാശി നോക്കിയത് …..

എന്തായാലും വീരഭദ്ര സാനിധ്യം നിങ്ങൾക്ക് ഒരു തുണ തന്നെ ആണ് ….

ഇത്രെയും പറഞ്ഞുകൊണ്ട് പണിക്കർ നിർത്തി …..

ഇതെല്ലാം കേട്ട് ചന്ദ്രശേഖരനും മല്ലികയും പണിക്കർക്കുള്ള ദക്ഷിണയും കൊടുത്ത്

അവിടെ നിന്നും പുത്തന്പുരക്കിലോട്ട് തിരിച്ചു …..

കാറിൽ ഇരുന്ന്

ചന്ദ്രശേഖരനും മല്ലിക്കയും ….

പണിക്കർ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരുന്നു ….

എന്നാലും ചന്ദ്രേട്ടാ ….

പണിക്കർ എന്താ മൃത്യു  ദോഷം ഉണ്ട് എന്ന് പറഞ്ഞത് …

അതേപോലെ വീരഭദ്ര സാനിധ്യം …

അതും പുറത്തു നിന്ന് …

നമ്മുടെ തറവാട്ടിൽ ആരെങ്കിലും വീരഭദ്ര ഉപാസന ഉണ്ടോ ??

എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല മല്ലിക്കെ …

എന്നാൽ ഒരു കാര്യം സത്യം ആണ്

ആ കൃഷ്ണൻ പണിക്കർ പറഞ്ഞാൽ അച്ചേട്ട് ആണ്

അനുഭവം ഉള്ളവർ ഉണ്ട് ….

ചന്ദ്രേട്ടാ നമ്മുക്ക് എന്തായാലും…..

നാളെ അഭിയും കൂടെ വന്നാൽ ….

പണിക്കർ പറഞ്ഞതുപോലെ കേഷത്രത്തിൽ ഒക്കെ പോകണം ….

മറ്റന്നാൾ തന്നെ ….

ഹമ് …. പോവാം ….

വീട്ടിൽ ചെന്നിട്ട് പണിക്കർ പറഞ്ഞത് ഒക്കെ അച്ഛനോടും പറയാം …

അച്ഛന് ഈ വക കാര്യങ്ങൾ ഒക്കെ നല്ല വശം ഉണ്ട് ….

അതേപോലെ വീരഭദ്ര സ്വാമിയേ കുറിച്ചും അച്ഛനോട് ചോദിക്കാം

ഇനി നമ്മൾ അറിയാതെ ഉപാസന എന്തെങ്കിലും ഉണ്ടെങ്കിലോ ??

ശരിയാ …. ഇവിടെ അല്ലെങ്കിൽ

എൻ്റെ വീട്ടിൽ ആവും ചന്ദ്രേട്ടാ

അച്ഛനും അമ്മയും ഇപ്പോഴും….

തീർത്ഥയാത്ര എന്നും പറഞ്ഞ് നടക്കല്ലേ

അവർക്ക് ചിലപ്പോൾ വീരഭദ്ര ഉപാസന ഉണ്ടെങ്കിലോ ??

പറയാൻ പറ്റില്ല …..

അങ്ങനെ സംസാരിച്ചുകൊണ്ട് അവർ പുത്തന്പുരക്കിൽ എത്തി ….

കാറിൽ നിന്നും ഇറങ്ങിയതും നല്ല ഉച്ചത്തിൽ തന്നെ ഒരു പാട്ട് ….

കേൾക്കാൻ തന്നെ അതിമനോഹരം

ആ പാട്ടുകേട്ടുകൊണ്ട് തന്നെ

ചന്ദ്രശേഖരനും മല്ലികയും

അകത്തോട്ട് കയറി

“ ആത്മാ  രാമാ  ആനന്ദ  രമണാ

അച്യുത കേശവ  ഹരി  നാരായണ

ഭവ  ഭയ  ഹരണ  വന്ദിത ചരണാ

രഘുകുല  ഭൂഷണാ  രാജീവാ  ലോചന

ആദി  നാരായണ  ആനന്ദ  ശയന

സച്ചിദാനന്ദ  ശ്രീ  സത്യ നാരായണാ”

അവിടെ ആമി ആ മധുരമാർന്ന പാട്ടിൽ  ലയിച്ചുകൊണ്ട്

നൃത്തം ചെയുന്നു …..

അത് ആസ്വദിച്ച ….

ശേഖരനും സുമിത്രാമ്മയും …..

കൂടാതെ സൗഭാഗ്യ സജീവും ….. ചന്ദ്രശേഖരന്റെ അനിയത്തി

നൃത്തം കഴിഞ്ഞതും … എല്ലാവരും ആമിയെ അഭിനന്ദിച്ചു

അപ്പോഴാണ് ചന്ദ്രശേഖരനും മല്ലികയും അവിടെ വന്നത് അവർ കാണുന്നത് ….

ചേട്ടനെ കണ്ടപ്പോൾ തന്നെ സൗഭാഗ്യ അടുത്തൊട്ട് വന്നു ….

ഇടക്കി വിളിക്കാത്തതിൽ പരിഭവം പറഞ്ഞു ….

പൊന്നു …..ചന്ദ്രശേഖരൻ വിളിച്ചു ….സൗഭാഗ്യയെ ….

എന്നിട്ട് പറഞ്ഞു തുടങ്ങി

പൊന്നു സജീവനും വിഷ്ണുവും എന്നാ വരുന്നത് …

കുറെ നാളായല്ലോ  നേരിട്ട്  കണ്ടിട്ട് …..??

അമേരിക്ക വിടാൻ ഉള്ള ഉദ്ദേശം ഇല്ലേ …??

എത്ര നാളായി ഞാൻ പറയുന്നു

സജീവനും വിഷ്ണുവും കൂടെ ഉണ്ടെങ്കിൽ

ബിസ്സിനെസ്സ് ഒക്കെ ഒന്നുകൂടെ വിപുലീകരിക്കയിരുന്നു ….

ഞാൻ ഇതൊക്കെ ഉണ്ടാകുന്നത് വിഷ്ണുവിനും കൂടെ അല്ലെ

ആമിയെ നോക്കികൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞു…..

ചേട്ടനും വിഷ്ണുവും അടുത്ത ആഴിച്ച എത്തും …

ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നാ പറഞ്ഞത്

പണ്ടത്തെപ്പോലെ ചന്ദ്രേട്ടനെ ബസ്സിനസ്സിൽ സഹായിച്ചു

നാട്ടിൽ തന്നെ നിൽകാനാ തീരുമാനം

ചന്ദ്രേട്ടനോടെ അത് നേരിട്ട് പറയാൻ ഇരിക്കയായിരുന്നു ചേട്ടൻ

അഹ് അത് നന്നായി…..

അവൻ ഒന്ന് വരട്ടെ …..ഇപ്പൊ  വിഷ്ണുവും ഉണ്ടല്ലോ  കൂടെ…..

എല്ലാം നല്ലരീതിയിൽ നടന്നിട്ടു വേണം

അഭിയെയും വിഷ്ണുവിനെയും എല്ലാ കാര്യങ്ങളും ഏൽപിക്കാൻ …

എന്നിട്ട് വേണം …..

ആമിയുടെയും വിഷ്ണുവിൻ്റെയും കല്യാണം നടത്താൻ ….

ഇതെല്ലാം കേട്ട ആമി …..

നാണം കൊണ്ട് അവിടെ നിന്നും

തൻ്റെ മുറിയിലോട്ട് ഓടിപോയി ……

അങ്ങനെ അന്നത്തെ ദിവസം എല്ലാവരും സന്തോഷത്തോടെ ആഘോഷിച്ചു …..

പിറ്റേന്നു സന്ധ്യ ആയിപ്പോഴേക്കും അഭി വന്നു ….

കാർലോസ് അവനെ വിമാനത്താവളത്തിൽ പോയി കൂട്ടിക്കൊണ്ടുവന്നു …

എല്ലാവരും അന്ന് തൊട്ട് ഉത്സവത്തിനുള്ള തയാറെടുപ്പ് തുടങ്ങി …

എന്നാൽ എല്ലാവരും കൂടെ ഉള്ള ഒത്തുചേരൽ കാരണം ക്ഷേത്ര ദർശനം …

അതേപോലെ പരിഹാര ക്രിയകളും അവർ കുറച്ചു ദിവസത്തേക്ക്  മാറ്റിവെച്ചു …….

പണിക്കർ പറഞ്ഞത്….

ഒന്നും ആരോടും  പറഞ്ഞതുമില്ല

**********************

ഡൽഹിയിൽ

മീര എന്തൊക്കെയോ ആലോചിച്ചു കാർ ഓടിച്ചുകൊണ്ടിരുന്നുു

തൊട്ട് അടുത്ത് ആദിത്യനും …..

അവനും ആലോചനയിൽ തന്നെ…….

തൻ്റെ മനസ്സിലോ തലയിലോ ….. കഴിഞ്ഞ ആറുമാസത്തിനെ കുറിച്ച് ഒന്നും തന്നെ ഓർമകിട്ടുന്നില്ല …..

സന്ധ്യ സമയം ആയതുകൊണ്ട് …..

റോഡിൽ നല്ല ട്രാഫിക്ക് ……

അതുകൊണ്ട് വണ്ടി പതിയെ പോകുന്നുള്ളു ……

മീര ആദിയെ നോക്കിയപ്പോൾ അവൻ ചിന്തയിൽ തന്നെ മുഴുകിയിരിക്കുന്നു ……

അത് കണ്ടപ്പോൾ മീര ആദിയോട് …..

ആദി എന്താണ് ഇത്രേ ആലോചന

അല്ലാ മീര ഡോക്ടറെ …..

ഞാൻ ഇത്രെയും നാൾ എവിടെ ആയിരുന്നു…

എന്തായിരുന്നു ചെയുന്നുണ്ടായിരുന്നത് ……

ഇതൊക്കെ ആലോചിച്ചു ഇരിക്കായിരുന്നു ….

ഒന്നും ഓർമയിൽ വരുന്നില്ല …..

ആദി നി അതിനെ കുറിച്ച് ഇപ്പൊ ആലോചിക്കേണ്ട ….

ഞാൻ ഡോക്ടറുടെ അടുത്ത് ഇതേ പറ്റി ചോദിച്ചിരുന്നു

പുള്ളി പറഞ്ഞത് ഷോർട്ട് ടെർമം  മെമ്മറി ലോസ് ആകുവാനാ ചാൻസ് എന്നാ ….

ഡോക്ക്ടറെ അപ്പോ ഈ നഷ്ടപ്പെട്ട മെമ്മറി എനിക്ക് തിരിച്ചു കിട്ടിലെ ??

എൻ്റെ ആദി അതിന് ഞാൻ എപ്പോഴെങ്കിലും നിൻ്റെ മെമ്മറി നഷ്ടപ്പെട്ടുന് പറഞ്ഞോ ???

ഇല്ലേലോ …… അത് നിനക്ക് തിരിച്ചു കിട്ടും …. പക്ഷെ കുറച്ച് സമയം എടുക്കും അത്രയേ  ഉള്ളോ …

നി ഇനി അതാലോചിച്ച് ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ലാ ….

ഹ്മ്മ് ആ ഒരു സമയത്തിന് വേണ്ടി പ്രതിക്ഷിച്ചു ഇരിക്കാം …..

അല്ലാതെ ഇപ്പോ ഒന്നും ചെയ്യാൻ പറ്റില്ലാലോ ….

എന്ത് മുടിഞ്ഞ ട്രാഫിക്കാ ….

ഇനി എപ്പോ വീട്ടിൽ എത്തുവാനാ ….

ഞാൻ വണ്ടി ഓടിക്കണോ ??? ഡോക്ടറെ …..

നി വണ്ടി ഓടിക്കണ്ട വേറെ ഒരു കാര്യം ചെയ്യ് …..

എൻ്റെ ഫോണിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്തോ ….

അല്ലെങ്കിൽ നമ്മൾ രണ്ടാളും പട്ടിണി കിടക്കേണ്ടി വരും …

ആദി മീരയുടെ ഫോൺ എടുത്ത് രണ്ടുപേർക്കുള്ള ഭക്ഷണവും ഓർഡർ ചെയ്തു ….

മീരയുടെ ഫ്ലാറ്റ് എത്തുന്നത് വരെ സംസാരിച്ചുകൊണ്ടിരുന്നു …..

കാർ ഫ്ളാറ്റിലെ പാർക്കിങ്ങിൽ പാർക്ക് ചെയ്ത് രണ്ടുപേരും ഇറങ്ങി….

ഒരു അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ഓർഡർ ചെയ്‌ത ഭക്ഷണവും കിട്ടി ….

രണ്ടുപേരും കൂടെ ഫ്ലാറ്റിലോട്ടുള്ള ലിഫ്റ്റിൽ കയറി നേരെ റൂമിൽ എത്തി……

അത്യാവശ്യം നല്ല സൗകര്യം ഉള്ള ഫ്ലാറ്റ്

നല്ല  വൃത്തിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു …..

ഉള്ളിൽ കയറിയതും …..മീര  ആദിക്കുള്ള   റൂം കാണിച്ചു കൊടുത്തു …

ഒന്നു കുളിച്ചു വന്നാൽ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ്

രണ്ടുപേരും കുളിക്കുവാൻ കയറി …..

ആദി തൻ്റെ ഷർട്ട് ഊരിയതും …..ഞെട്ടിപോയി ….

തൻ്റെ നെഞ്ചിൽ തന്നെ എന്തോ ഒന്ന് പച്ചകുത്തിയിരിക്കുന്നു ….

ആദി അതിൽ തൊട്ട് നോക്കി

എന്തൊക്കെയോ അതിൽ എഴുതിയിരിക്കുന്നു ….

എന്നാൽ എന്താണ് ആ ചിഹ്നം എന്നൊന്നും ആദിക്ക് മനസിലാവുന്നില്ല …

ദേഹ പരിശോധന പോലെ ആദി ചെരിഞ്ഞും തിരിഞ്ഞും ഒക്കെ കാണാടിയിൽ നോക്കി …

അപ്പോൾ ആദിക്ക് മനസിലായി….തൻ്റെ പുറകിലും ….

എന്തൊക്കയോ ചിഹ്നങ്ങൾ   പച്ചകുത്തിയിരിക്കുന്നു  …..

താൻ എപ്പോഴാണ് പച്ചകുത്തിയത് എന്ന് ആലോചിച്ചുകൊണ്ട് ആദി ……..

ചിന്തയിൽ മുഴുക്കിനിന്നു

മീരയുടെ ശബ്ദം കേട്ടപ്പോഴാണ് ആദി ചിന്തയിൽനിന്നു ഉണർന്നത് ….

വേഗം തന്നെ കുളിച്ചു വൃത്തിയായി ഭക്ഷണം കഴിക്കുവാൻ

മീരയുടെ അടുത്തൊട്ട് നടന്നു ….

ആദി ചെല്ലുമ്പോഴേക്കും മീര എല്ലാംതന്നെ ഊണുമേശയിൽ തയാറാക്കി വെച്ചിരുന്നു …

വന്നപാടെ ആദി തൻ്റെ ശരീരത്തിൽ പച്ചകുത്തിയ കാര്യം മീരയോട് പറഞ്ഞു ….

അത് കേട്ടതോടെ മീര പറഞ്ഞുതുടങ്ങി …..

ആദി ഇവിടെ നോർത്ത് ഇന്ത്യയിൽ …

ഇടക്ക്….. ഈ ടാറ്റു ഫെസ്റ്റിവൽ ഒക്കെയും നടക്കാറുള്ളതാണ്

മിക്യതും നി ഏതെങ്കിലും പരുപാടിയിൽ പങ്കെടുത്തിരിക്കണം ….

അല്ലാതെ ഇങ്ങനെ ഉള്ള ടാറ്റു ഒക്കെ ആരെങ്കിലും പച്ചകുത്തോ …

അതും പറഞ്ഞ്  മീര ചിരിച്ചു ….. പിന്നെ ആദിയോട് ചോദിച്ചു ….

ആദിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ….??

ആദി ഒരു ചിരിയോടെ തന്നെ പറഞ്ഞു തുടങ്ങി…..

എല്ലാവരും ഉണ്ട് മീര ഡോക്ടറെ …..

ഇപ്പോ പരലോകം വരെ കറങ്ങാൻ പോയിരിക്കുവാ …..

എന്നെക്കിലും നമ്മുക്ക് ഒരു ടിക്കറ്റ് ഒക്കെ കിട്ടും അപ്പോൾ അവരെ പോയി കാണണം ….

അങ്ങനെ ആദി പതിയെ ആദിയുടെ ഇതുവരെ ഉള്ള കഥ ചെറുതാക്കി മീരക്ക് പറഞ്ഞു കൊടുത്തു

എന്നാൽ മരിക്കുന്നതിന് മുൻപ് അച്ഛൻ ആദിയോട് പറഞ്ഞത് മാത്രം അവൻ മനപൂർവം മീരയിൽ നിന്ന് മറച്ചുവെച്ചു …

എല്ലാം കേട്ടതിനു ശേക്ഷം മീര തന്നെ ഇതെല്ലാം വിധി ആണെന്ന് പറഞ്ഞ് ആദിയെ  സമാധാനിപ്പിച്ചു…..

അതു കഴിഞ്ഞ് ആദിയോട്  ജാവീദ് പറഞ്ഞതുപോലെ….

ഫ്ലൈറ്റ് ടിക്കറ്റിൻറെ കാര്യവും …..

ബുള്ളറ്റ് പാർസൽ ചെയ്യുന്നതിൻറെ ഉത്തരവാദിത്തവും …

മീര തന്നെ ഏറ്റെടുത്തു എന്ന് ആദിയെ വിശ്വസിപ്പിച്ചു ….

അങ്ങനെ നാളെ   ഇവെനിംഗിനുള്ള ഫ്ലൈറ്റിൽ ആദിക്ക് ടിക്കറ്റും കിട്ടി ….

എല്ലാ കാര്യവും മീര ശരിയാക്കിക്കോളാം എന്ന് പറഞ്ഞ് ….

രണ്ടുപേരും തങ്ങളുടെ മുറിയിലോട്ട് നടന്നു ….

വേഗം തന്നെ നിദ്രയിൽ മുഴുകി ….

പിറ്റേന്ന്

രാവിലെ തന്നെ ആദിയും മീരയും എഴുനേറ്റു …..

സന്ധ്യക്ക് നാലുമണിക്കാണ് ഫ്ലൈറ്റ് സമയം

ഒരു രണ്ടുമണിക്കൂർ നേരത്തെ തന്നെ എത്തണം ….

വേഗം തന്നെ മീരയും ആദിയും പോലീസ് സ്റ്റേഷനിലോട്ട് ചെന്നു

വണ്ടിയുടെ റിലീസ് പേപ്പർ എല്ലാം ക്ലിയർ ആക്കി

വണ്ടി  പാർസൽ ചെയ്യുന്ന കാര്യം മീര ശരിയാക്കാം എന്ന് പറഞ്ഞതോടെ

ആ കാര്യവും ശരിയായി …..

ഉച്ചക്ക് ഉള്ള ഭക്ഷണം കഴിച്ച്

ആദിയുടെ സാധനങ്ങൾ എല്ലാം എടുത്ത് നേരെ …

ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലോട്ട് ….

ഏകദേശം രണ്ടുമണിക്കൂർ മുൻപ് തന്നെ അവർ അവിടെ എത്തിയിരുന്നു

മീര കാർ ഒതുക്കി കാറിൽ നിന്നും ഇറങ്ങി

ഒപ്പം ആദിയും ….

ആദി …. ഇനി നമ്മൾ തമ്മിൽ കാണുമോ ??

അത് എന്ത് ചോദ്യമാ മീര ഡോക്ടറെ …??

ഭൂമി ഉരുണ്ടതല്ലേ തീർച്ചയായും കാണും ….

പിന്നെ നമ്പർ കൈയിൽ ഉണ്ടല്ലോ എന്തായാലും സമയം കിട്ടുമ്പോൾ ഞാൻ വിളിക്കും

പിന്നെ വളരെ നന്ദി …. താങ്ക്സ്

എന്നെ സഹായിച്ചതിൽ ….

ഇത് ഞാൻ ഒരിക്കലും മറക്കില്ല

എന്തിനാ ആദി ഇങ്ങനെ ഒക്കെ പറയുന്നേ ….

ഞാൻ കേരളത്തിൽ വരുമ്പോൾ എന്തായാലും …

ആദിയെ വന്നു കണ്ടിരിക്കും

അതും പറഞ്ഞ് ആദിയെ മീര കെട്ടിപിടിച്ചു നെറ്റിയിൽ ഒരു സ്നേഹചുംബനവും കൊടുത്തു

അപ്പോൾ മീരയിൽ ഒരുവിധത്തിലുള്ള കള്ളത്തരവും ഉണ്ടായിരുന്നില്ല

ആദിയോടുള്ള സ്നേഹം വാത്സല്യം മാത്രം….

അതോടെ ആദി യാത്ര പറഞ്ഞ് അവിടെ നിന്നും നടന്നു നീങ്ങി

ആദി കണ്ണിൽ നിന്നും മറയുന്നതും നോക്കി മീരയും ….

മൂന്നുമണിക്കൂർ  വിമാന   യാത്ര …..

ആദി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ….

അവിടെ നിന്നും ലോ ഫ്ലോറിൽ കയറി…. നേരെ തൃശൂരിലോട്ട്….

ഏകദേശം എട്ടുമാസത്തിനു ശേഷം ആണ് സ്വന്തം എന്ന് കരുതി ജീവിച്ച നാട്ടിലോട്ട് തിരികെവരുന്നത് …

സമയം രാത്രി ഒൻപതു കഴിരിക്കുന്നു ….

ഒരു ഓട്ടോ പിടിച്ച് ആദി നേരെ ഇത്രയും  നാൾ താമസിച്ച വീട്ടിലോട്ട് ……

ഓർമകൾ ആദിയെ വേട്ടയാടാൻ തുടങ്ങി ….

വീട്ടിൽ എത്തി  വലത്തോട്ട് കണ്ണോടിച്ചപ്പോൾ …..

സമീറിന്റെ വീട്ടിൽ വെളിച്ചം ഉണ്ട്

ഉറങ്ങിയിട്ടില്ല …..

ആദി പതിയെ നടന്നു സമീറിൻ്റെ  വീട്ടിലോട്ട് ….

ഉമ്മറത്തു എത്തിയതും കോളിംഗ് ബെലിൽ അമർത്തി …

കുറച്ച് നേരത്തിനു ശേഷം സമീർ വാതിൽ തുറന്ന് പുറത്തോട്ട് വന്നു ….

കണ്ടപാടെ കെട്ടിപ്പിടിക്കും എന്ന് വിചാരിച്ച ആദിക്ക് ….

സമീറിൻ്റെ  കൈയിൽ നിന്നും ചൂടോടെ കിട്ടി നാലഞ്ചു അടി കരണം നോക്കി ….

അടി കിട്ടിയിട്ടും ആദി ചിരി നിർത്തിയില്ല ….

രണ്ടുപേരും കൂടെ ഉരുണ്ടു മറിഞ്ഞ് നിലത്തോട്ട്

ശബ്ദം കേട്ട് പുറത്തോട്ട് വന്ന അങ്കിളും ഉമ്മയും ആദിയെ കണ്ടു …

വേഗം തന്നെ അവർ ആദിയെയും സമീറിനെയും പിടിച്ചു മാറ്റി …

അടിക്കുന്നതിന്റെ ഇടയിലും സമീർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….

ഉമ്മയും അങ്കിളും പരിഭവം പറഞ്ഞു …..

എല്ലാം കേട്ടുനിന്നതിനു ശേഷം ആദി പറഞ്ഞു തുടങ്ങി ….

ഉമ്മാ എനിക്ക് ഒരു ആക്സിഡൻറ്റ് ഉണ്ടായി

തിരികെ വരും വഴിക്ക് …..

ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു

കൈയും കാലും ഒടിഞ്ഞിരുന്നു

ഫോൺ എല്ലാം പോയി ഉമ്മ നമ്പർ ഒന്നും എൻ്റെ കൈയിൽ ഉണ്ടായിരുന്നില്ല

പിന്നെ അവിടെ വെച്ച് പരിച്ചയപെട്ട ഒരു ഡോക്ടർ ആണ്

എന്നെ  ഇത്രയും  നാൾ നോക്കിയത് ….

എന്ന് ചെറിയ ഒരു കള്ളവും പറഞ്ഞു  ….

അത് കേട്ടതോടെ എല്ലാവരും പരിഭവം പറച്ചിൽ ആയി അന്വേഷികൽ ആയി …

എല്ലാത്തിനും ആദി ഇപ്പൊ ഒരു കുഴപ്പവും ഇല്ലാ   എന്ന്  മറുപടിയും കൊടുത്തു

അകത്തോട്ട് നോക്കിയതും ….

തനിക്ക് പരിചയം ഇല്ലാത്ത ഒരു പെൺകുട്ടി….

എന്നാൽ എവിടെയോ കണ്ടതു പോലെ

ആദിയുടെ അവസ്ഥ മനസിലാക്കിയപോലെ സമീർ പറഞ്ഞു തുടങ്ങി ….

ഷഹാന …. എൻ്റെ ബീവി ….

നി ഇല്ലാത്തപ്പോ ഇവിടെ കുറെ കാര്യങ്ങൾ ഒക്കെ നടന്നു

ഇതൊക്കെ എപ്പോ നടന്നു …??

നാലുമാസത്തോളം ആയി…

ഇവളുടെ വീട്ടിൽ വേറെ ആലോചന വന്നപ്പോൾ

വേറെ വഴി ഒന്നും തോന്നിയില്ല വിളിച്ചിറക്കി കൊണ്ടുവന്നു ….

അങ്ങനെ പരിഭവങ്ങളും പിന്നാക്കങ്ങളും എല്ലാം പറഞ്ഞ് തീർത്തു …

അന്ന് സമീറിന്റെ വീട്ടിൽ തന്നെ കിടന്നു

പിറ്റേന്ന് രാവിലെ

ആദി ആദിയുടെ വീട്ടിലോട്ട് ചെന്നു

അടിച്ചു വൃത്തിയാക്കി ….

വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട്

സന്ധ്യ വരെ ഒന്ന് കറങ്ങി……

സന്ധ്യക്ക് നേരെ അർജുനേട്ടൻ്റെ  അടുത്തൊട്ട് ചെന്നു

കണ്ടപ്പോൾ തന്നെ അർജുനേട്ടനും കുറെ വഴക്കു പറഞ്ഞു പിന്നെ

സമീറിന്റെ അടുത്ത് പറഞ്ഞത്പോലെ

അർജുനേട്ടനോടും പറഞ്ഞു …..

അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുമ്പോഴാണ്

ജിമ്മിൽ നിന്നും ആരുടെയോ കരച്ചിൽ …

ആദിയും അർജുനേട്ടനും ചെല്ലുമ്പോൾ

ഒരുത്തനെ അഞ്ചുപേർകൂടി തല്ലുന്നു

ജിമ്മിൽ വരുന്നവർ തമ്മിലുള്ള സംഘർഷം ….

ആദിയും അർജുനേട്ടനും അവരെ പിടിച്ചു മാറ്റുവാൻ നോക്കി

എന്നാലും അവർ അടങ്ങുന്നില്ല …..

പിടിച്ചു മാറ്റാൻ ചെന്ന ആദിയെ

അവരുടെ കൂട്ടത്തിലെ പ്രധാനി…..

നെഞ്ചിൽ പച്ചകുത്തിയ ചിഹ്നത്തി  പിടിച്ചു തള്ളി…..

പെട്ടന്നു തന്നെ ആദിയുടെ കണ്ണിൽ കൂടി ആ കറുത്ത ദ്രാവകം ഉള്ള

കുളിത്തൊട്ടി കടന്നു പോയി

എവിടെ നിന്നൊക്കെ ഒരു അലർച്ച കേൾക്കുന്നു ……..

ആദിയിൽ ഒരുതരം പക ….

കൊല്ലുവാൻ ഉള്ള കലി

ഇതെല്ലം ഒരേ സമയം ശരീരത്തിൽ കയറി വരുന്നു ….

ആദി അടുത്തുള്ള അമ്പതു കിലോ  ഭാരം ഉള്ള ഡംബെല്ൽ എടുത്തു…..

കൊല്ലാനുള്ള ദേഷ്യത്തോടെ അവനു നേരെ പാഞ്ഞു ….

ഇത് കണ്ടതും അർജുനേട്ടൻ ആദിയെ പിടിച്ചു നിർത്തുവാൻ ശ്രമിച്ചു …

എന്നാൽ ആദിയുടെ ശക്തി അതിലും വലുതായിരുന്നു

ആദിയെ പിടിച്ചു നിർത്തുവാൻ പറ്റാതെ ആയപ്പോൾ

അർജുനേട്ടൻ ഉച്ചത്തിൽ ആദിയുടെ മുഖത്തു നോക്കി

ആദിത്യൻ എന്ന് വിളിച്ചതും ആദി അവനെ ചവിട്ടിയതും ഒരുമിച്ചായിരുന്നു

ചവിട്ട് കൊണ്ടവൻ കുറച്ച് ദൂരേക്ക് തെറിച്ചു വീണു ….

അര്ജുനേട്ടൻ്റെ  വിളിയിൽ ആദിയുടെ കോപം ശമിച്ചിരുന്നു

ചവിട്ട് കിട്ടി  വീണവൻ എഴുനേറ്റ് ആദിയുടെ നേരെ വന്നതും

അർജുനേട്ടൻ അവനെ പിടിച്ചു നിർത്തി ,….

കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു ….

അതിനു ശേക്ഷം ആദിയെ വിളിച്ചു ക്യാബിനിലോട്ട് നടന്നു

ക്യാബിനിൽ എത്തിയതും അർജുനേട്ടൻ സംസാരിച്ചു തുടങ്ങി ….

എടാ ആദി നി എന്തിനുള്ള പുറപ്പാടാണ് …

ഒരു വിധത്തിലാ അവരെ പറഞ്ഞ് വിട്ടത് …..

അർജുനേട്ടാ ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിപോയി ……

ആദി നി ചവിട്ടിയത് ആ അഞ്ചേരി കോളനിയിലെ പിള്ളേരെ ആണ്

നി ഗുണ്ടാ ജിശാന്തിനെ അറിയില്ലേ ….

അവൻ്റെ പിള്ളേരാ മൊത്തം ….

ഇപ്പൊ ഞാൻ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട് ….

എന്നാലും നി ഒന്ന് സൂക്ഷിച്ചോ …..

അവൻ ആ ജിശാന്ത് ……

നിന്നെ അന്ന് ഇടിച്ചില്ലേ ജോൺ വർഗീസ്

അവൻ്റെ വലംകൈ ആണ്

അതാണ് പേടി …..

എന്തും ചെയ്യാൻ മടി ഇല്ലാത്ത പിള്ളേരാ ….

അർജുനേട്ടാ കുഴപ്പാവോ ….??

ഏയ് ഇല്ലാ പറഞ്ഞു തീർത്തല്ലോ

നീ ഇനി അവരെ കാണുമ്പോൾ ഒരു സോറി

തെറ്റ് പറ്റിപ്പോയി ആളറിയാതെ ചെയ്തുപോയതാ

എന്നൊക്കെ ഒന്ന് പറഞ്ഞാൽ മതി ….

അതിന് ഇനി അവന്മാരെ കാണുവോ ??

അവർ നിങ്ങളുടെ കോളേജിൽ എപ്പോഴും ഉണ്ടാവും ….

നി ആ ഭാഗത്തേക്ക് പോകണ്ട …..

അവർ ഇവിടെ വരുമ്പോൾ ഞാൻ വിളികാം

വന്ന് ആ പ്രശ്നം അവസാനിപ്പിച്ചേക്ക് ….

ഞാൻ എന്തയാലും നാളെ പോവും

എൻ്റെ ഭാര്യവീട്ടിലോട്ട്

അവിടെ രണ്ടാഴ്ച്ച കഴിഞ്ഞാൽ ഉത്സവം ആണ്

അഹ് ആഹ് ….

എവിടെയാ ???

നമ്മളെ ഒന്നും വിളിക്കുന്നിലെ ….???

സമയം കിട്ടാണെങ്കിൽ നീയും പോരെ

പാലക്കാട് രാമപുരം …….

അവിടെ എത്തിയിട്ട് വിളിച്ചാൽ മതി ….

പാലക്കാട് അല്ലെ ….

എന്തായാലും വരും ……

സമയം ഒരുപാടായി ….

എന്നാപ്പിന്നെ ഞാൻ ഇറങ്ങട്ടെ അർജുനേട്ടാ ….

ഇനി രാമപുരത്ത് കാണാം ….

അങ്ങനെ ആവട്ടെ …. ആദി …

അതും പറഞ്ഞുകൊണ്ട് ആദി അവിടെനിന്നും ഇറങ്ങി ….

നേരെ വീട്ടിലോട്ട് …

വീട്ടിൽ എത്തിയതും

ആദി കുളിച്ചു വസ്ത്രം മാറി …

സമീറിൻ്റെ വീട്ടിലോട്ട് നടന്നു ….

അവിടെ സമീറും ഷഹനയും മാത്രമേ ഉള്ളോ ….

അങ്കിളും ഉമ്മയും  കൂടെ ഉമ്മയുടെ വീട്ടിലേക്ക് പോയിരുന്നു …

സനമോൾ ആണെങ്കിൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് ….

ആദി ചെന്നതും ഷഹന എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു ….

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ …. സമീർ പറഞ്ഞു  ,…

ആദി … നിന്നോട് ഒരു കാര്യം പറയാൻ മറന്നു….

എന്താണ് …???

നുമ്മടെ ഒരു സൗഹൃദ സംഗമം പരുപാടി കോളേജിൽ വെച്ചിട്ടുണ്ട് …

മറ്റന്നാൾ ആണ് ….

കഴിഞ്ഞ മൂന്നുകൊല്ലത്തിനുള്ളിൽ പാസ്സ് ഔട്ട് ആയ എല്ലാവരെയും വിളിച്ചിട്ടുണ്ട് …

അത് എന്തായാലും നന്നായി ….

എല്ലാവരെയും വീണ്ടും ഒന്ന് കാണാലോ ….

പിന്നെ നമ്മുടെ ബാച്ചിലെ ആദ്യത്തെ മാതൃക ദമ്പദികൾ അല്ലേ നിങ്ങൾ ….

അതും മതിലു ചാടിച്ചു കെട്ടി ……

അപ്പോപിന്നെ …. നിങ്ങൾ അല്ലെ താരം ….

എന്തായാലും അവന്മാർക്ക് കൊട്ടിയാഘോഷിക്കാൻ ഒരു കാരണം ആയല്ലോ …

അതും പറഞ്ഞ് ആദി ചിരിച്ചു ….

എടാ …. തെണ്ടി …. അങ്ങനെ ഒന്നും പറയല്ലേ …..

അല്ലെങ്കിലേ നല്ല ടെൻഷൻ ഉണ്ട്

അവന്മാർ  എല്ലാം കൂടെ എന്നെ നാണംകെടുത്തും …..

എൻ്റെ സമീറെ …

നി ഇങ്ങനെ ടെൻഷൻ അടിക്കേണ്ട ….

നമ്മൾ മൂന്നും പേരും പോകുന്നു ….

എല്ലാവരെയും കാണുന്നു പരുപാടിയിൽ  പങ്കെടുക്കുന്നു  തിരിച്ചുപോരുന്നു ….

പോകാതെ നിവർത്തി ഇല്ലല്ലോ ….

എന്തായാലും പോകാം ….

അല്ല ….. നിനക്കെ നാളെ എന്തെങ്കിലും പരുപാടി ഉണ്ടോ ???

നാളെ വണ്ടി വരും ….സന്ധ്യക്ക് ….

അത് പോയി വാങ്ങണം …..

പിന്നെ ഹെഡ്‍ലൈറ് ഒന്ന് ശരിയാക്കണം ….

വണ്ടി ഒന്ന് കഴുകി സുന്ദരൻ ആകണം …..

എന്നിട്ട് വേണം വീണ്ടും …. ആ ഭാർഗവീനിലയത്തിലോട്ടെ വരാൻ …

എന്താടാ ചോദിച്ചേ ??

സനമോൾ നാളെ വരും അവളെ ഒന്ന് കൂട്ടികൊണ്ടുവരാൻ …..

അതു  കുഴപ്പില്ല ഞാൻ തന്നെ പോയിക്കോളാം……

അങ്ങനെ ഓരോന്നൊക്കെ സംസാരിച്ച് …. ഭക്ഷണവും കഴിച്ച് ആദി നേരെ വീട്ടിലോട്ട് പോയി ചെന്നപാടെ കിടന്നു നിദ്രയിൽ മുഴുകി ….

പിറ്റേ ദിവസം രാവിലെ അർജുനെട്ടനെ കണ്ടു….

അർജുനേട്ടൻ രാമപുരത്തുള്ള ഭാര്യാവീട്ടിലോട്ട് അന്ന്  തന്നെ പോയി …. ഒരാഴ്ച് കഴിയുമ്പോൾ ആദിയോട് അങ്ങോട്ട് ചെല്ലുവാനും….ജിമ്മിൽ പ്രശനം ഉണ്ടാക്കിയ പിള്ളേരെ കണ്ടാൽ സോറി പറയാനും പറഞ്ഞ് ഒരു ചെറിയ ഉപദേശവും കൊടുത്തു …..

അന്ന് സന്ധ്യക്ക് ആദി റെയിൽവേ സ്റ്റേഷനിൽ പോയി വണ്ടി ഒപ്പിട്ടു കൈപറ്റി …അവിടെന്നു  നേരെ വർക്ഷോപ്പിൽ പോയി… ഹെഡ്‍ലൈറ്റും മാറ്റി… കൂടാതെ വണ്ടി വാട്ടർ സർവീസും ചെയ്തു  നേരെ വീട്ടിൽ പോയി…. പിറ്റന്നാള്  സൗഹൃദ സംഗമത്തിന് പോകുവാൻ ഉള്ള ഷർട്ടും ജീൻസും തേച്ചു വെച്ചു ……

മീരയെ വിളിച്ചു വണ്ടി കിട്ടിയ കാര്യവും പറഞ്ഞ് എപ്പോഴോ നിദ്രയിൽ മുഴുകി…

പിറ്റേന്നു രാവിലെ ,,,

കുറച്ചു നേരം വൈകിയാണ് ആദി എഴുന്നേറ്റത് …..

കുളിച്ചു വൃത്തിയായി ….അടുക്കളയിൽ കയറി

നല്ല ഒരു കാപ്പി ഇട്ട് കുടിച്ചു ….

കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോൾ നേരെ സമീറിൻ്റെ  വീട്ടിലോട്ട് നടന്നു….

അവിടെ ചെന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ …

ചെന്നപാടെ ആദിക്കും ഒരു പ്ലേറ്റിൽ ….

നല്ല ആവി പറക്കുന്ന പുട്ടും പിന്നെ കടലക്കറിയും ….

അത് ആസ്വദിച്ച് കഴിക്കുമ്പോളാണ് ഷഹനയുടെ ചോദ്യം കേട്ടത് …

ആദി ഇക്ക എപ്പോഴും ഇങ്ങനെ ആണോ ??

എങ്ങനെ ആണോന്ന് ???

അല്ല ഈ മുടിയും താടിയും ഒക്കെ ആയിട്ട് …??

സമീർ ഇക്ക എനിക്ക് ഫോട്ടോ കാണിച്ചു തന്നിരുന്നു ….

അതിൽ ഇത്രയ്ക്കും മുടിയും താടിയും ഒന്നും ഇല്ലായിരുന്നു …

അതു കേട്ടതോടെ എല്ലാവരും കൂടെ ആദിയെ നോക്കി

പിന്നെ ഒരു കൂട്ടച്ചിരിയിൽ ആണ് അവസാനിച്ചത് ….

സമീറും ഉമ്മയും സനയും

മൂന്നുപേരും കൂടെ കളിയാക്കി ഒരുവിധം ആക്കി….

അവസാനം ഉമ്മ പറഞ്ഞു

ആദി നി എന്തായാലും മുടിയും താടിയും ഒക്കെ വെട്ടിയിട്ട്  സൗഹൃദ സംഗമത്തിന് പോയാൽ മതി

ഒരു മനുഷ്യ കോലം ഒക്കെ വേണ്ടേ …?

ഇത് ഒരു കാട്ടുമാക്കാനേ പോലെ ….

ഇതും പറഞ്ഞു വീണ്ടും ചിരിച്ചു …

അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി

അവിടെ നിന്നും ബാർബർ ഷോപ്പിലോട്ട് പോയി….

ഷോപ്പിൽ കയറി കുറച്ചു നേരം കാത്തിരുന്നു …

സീറ്റ് ഒഴിഞ്ഞപ്പോൾ അതിൽ ഇരുന്നു ….

മുടി വെട്ടുന്ന ചേട്ടൻ ആദി ഒന്ന് നോക്കി …

ആദി അപ്പൊതന്നെ …..പറഞ്ഞു

ചേട്ടാ നോർമൽ ആയിട്ട് വെട്ടിയ മതി

കൂടുതൽ അലങ്കാര പരുപാടി ഒന്നും വേണ്ട

സൈഡ് നല്ല പോലെ കുറച്ചോ …പിന്നെ താടി ഒന്നു ട്രിമ്മ് ചെയ്യണം

അത്രമാത്രം മതി …..

അങ്ങനെ മുടിയൊക്കെ വെട്ടി

ആദി കണ്ണാടിയിൽ നോക്കി സ്വയം ചിന്തിച്ചു

ഇപ്പോ ഇത്തിരി മനുഷ്യകോലം ഒക്കെ ഉണ്ട്

ഉമ്മയും സമീറും ഓക്കെ പറഞ്ഞത് ശരിയാണ് ….

എല്ലാം കഴിഞ്ഞപ്പോൾ ക്യാഷും കൊടുത്ത് അവിടെ നിന്നും ഇറങ്ങി

നേരെ വീട്ടിലോട്ട് ….

ഉച്ചക്ക് രണ്ടുമണിക്കാണ് പരുപാടി …..

ആദി കുളിച്ചു വൃത്തിയായി ….

ഇന്നലെ തേച്ചു വെച്ച കറുത്ത ഷർട്ടും കറുത്ത ജീൻസും

പിന്നെ കാപ്പികളർ ബൂട്ടും ,കൈയിൽ ഒരു വാച്ചും ധരിച്ചു

പിന്നെ തൻ്റെ ബുള്ളറ്റ് എടുത്തു പതിയെ സമീറിൻ്റെ  വീട്ടിലോട്ട് …

അവിടെ ചെന്നപ്പോൾ സമീർ ഷഹാനെയും കൂട്ടി വന്നോളാം

ആദിയോട്  കോളേജിലോട്ട് പോയിക്കോളാനും പറഞ്ഞു

ആദി നേരെ കോളേജിലോട്ട് പോയി …

കോളേജിൽ എത്തി വണ്ടി പാർക്കിങ്ങിൽ ഒതുക്കി നിറുത്തി

ചുറ്റും ഒന്ന് നോക്കി …. ദൂരെ ഓഡിറ്റോറിയതിനു മുൻപിൽ തന്നെ കൂട്ടുകാർ എല്ലാം നിൽക്കുന്നു

ആദി പതിയെ അങ്ങോട്ടേക്ക് നടന്നു …..

അപ്പോഴാണ് ആദി അവരെ കണ്ടത് ….

ജിമ്മിൽ തല്ലുണ്ടാക്കിയ അഞ്ചുപേർ

അവരുടെ ഒപ്പം ജോണും കൂട്ടരും അവർ മൊത്തം ഒരു ഇരുപതോളം പേർ ഉണ്ടാവും

ആദി പതിയെ അവർക്കു മുഖം കൊടുക്കാതെ ഓഡിറ്റോറിയത്തിൽ കയറി ….

കുറച്ചു നേരം കഴിഞ്ഞപ്പോൾ സമീറും ഷഹനയും എത്തി ….

അവർ ആദിയെ കണ്ടതും ആദിയുടെ അടുത്തൊട്ട് നടന്നു

അവരുടെ മുഖം കണ്ടപ്പോൾ തന്നെ ആദിക്ക് എന്തോ പ്രശനം ഉള്ളതുപോലെ തോന്നി

സമീറെ എന്താണ് മുഖം വല്ലാതെ ഇരിക്കുന്നേ രണ്ടുപേരുടെയും ….

ഒന്നും ഇല്ലടാ ആ വരുന്ന വഴിക്ക് ആ തലതെറിച്ചവന്മാര്

ഷാഹിയെ നോക്കി കമൻറ്റ് അടിച്ചു …. തെണ്ടികൾ …

അവന്മാരോടൊക്കെ തിരിച്ചു ഒന്നും പറയാനും പറ്റുനില്ലലോ ….

എടാ  പ്രശ്നത്തിന് ഒന്നും പോകണ്ട അവന്മാർ ഒക്കെ വലിയ ടീം ആണ്

നമ്മളെ കൊണ്ട് ഒന്നും കൂട്ടിയകൂടില്ല ….

വിട്ടുകള…….

എല്ലാം മൂടും പോയി ആദി …..

ഇക്ക….. അതൊക്കെ വിട്ടേ നമ്മുക്ക് നമ്മളുടെ കാര്യം നോക്കി നടക്കാം

ഇതിനൊക്കെ മറുപടി പറയാൻ പോയാൽ അതിനെ നേരം ഉണ്ടാവുള്ളു ….

അവന്മാരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ ….

നമ്മൾ പരുപാടിയിൽ പങ്കെടുക്കാൻ അല്ലെ വന്നത് ….

രണ്ടാളും വന്നേ എല്ലാവരും നമ്മളെ തന്നെ നോക്കുന്നുണ്ട് …

ഷഹാന പറഞ്ഞത് അദിക്കും സമീറിനും അൽപ്പം ആശ്വാസമായി ….

അങ്ങനെ പരുപാടി ഒക്കെ കഴിഞ്ഞു ……

ഒരുപാടു നാളിനു ശേക്ഷം  കണ്ടുമുട്ടുന്നതുകൊണ്ട് ……

കുറെ നേരം വർത്തമാനം പറഞ്ഞു കളിയും ചിരിയും ആയി എല്ലാവരും നല്ല സന്തോഷത്തിൽ ….

സമീറിന്  നല്ലപോലെ കളിയാക്കലും കിട്ടി ……

കുറച്ചു നേരം കഴിഞ്ഞപ്പോൾ സമീറും ഷാഹിയും പോവുകയാണെന്ന് പറഞ്ഞ്

ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി…..പാർക്കിംഗ് സൈഡിലോട്ട് നടന്നു …

ആദിയും കൂടെ ഇറങ്ങി….

അതോടെ എല്ലാവരും  പതിയെ  ഇറങ്ങി തുടങ്ങി ….

ആദി പാർക്കിങിലോട്ട് നടക്കുമ്പോഴാണ് ….ആദി ദൂരെ നിന്നും കണ്ടത്

സമീറിനെയും ഷാഹിയെയും

ജിമ്മിൽ ഉണ്ടായിരുന്ന പിള്ളേർ  കമൻറ്റ് അടിക്കുന്നു …

സമീർ തിരിച്ചു എന്തോ പറഞ്ഞു അതോടെ അവർ

സമീറിൻ്റെയും  ഷാഹിയുടെയും അടുത്തൊട്ട് നടന്നു …

ആദി ഇതു കണ്ടതും സമീറിന്റെ അടുത്തൊട്ട് ഓടി ….

അടുത്ത് എത്തുമ്പോഴാണ് ആദി അവരെ കണ്ടത്

ജോണും, ജിശാന്തും അവരുടെ കൂടെ പതിനഞ്ചോളം കൂട്ടാളികളും ….

മൊത്തം ഇരുപതോളം  പേർ  ഉണ്ടാവും …..

ആദി സമീറിന്റെ അടുത്ത് എത്തുമ്പോഴേക്കും അതിലെ ഒരുത്തൻ ഷാഹിയെ കയറി പിടിച്ചു …

എതിർക്കാൻ നോക്കിയ സമീറിനെ അവർ തല്ലി …

ആദി ചെന്നു അവരെ പിടിച്ചുമാറ്റി …..

ഷാഹി കരഞ്ഞുകൊണ്ട്  വീണു കിടന്ന  സമീറിനെ എഴുന്നേൽപ്പിച്ചു …..

ആദിയെ കണ്ടതും അവർക്ക് ആദിയെ മനസിലായി …….

ആദിയുടെ അടുത്ത് മൊത്തം മൂന്നുപേരുണ്ട് …..

അതിലെ ഒരുത്തൻ വിളിച്ചു പറഞ്ഞു ….

ജിശാന്തേട്ടോ …..

ഇവനാണ് ഞാൻ ഇന്നലെ പറഞ്ഞ കക്ഷി

ഇവൻ ഇത്രേം പെട്ടെന്ന് മുൻപിൽ വന്നു പെടും എന്ന് വിചാരിച്ചില്ല …..

ജിശാന്ത് – അതുശരി ഇവനാണോ ആൾ എന്നാപിന്നെ അവരെ വിട്ടേക്ക്  നമ്മുക്ക് ഇവനെ മതി ……

ഇതെല്ലാം കേട്ട് നിന്ന ആദി ചെറുതായി പേടിച്ചിരുന്നു …

കൂടെ ഉള്ള സമീറിനോട് എവിടെനോ ചെറിയ ധൈര്യം വന്ന ആദി പോയിക്കോളാൻ പറഞ്ഞു

അപ്പോഴേക്കും ഓഡിറ്റോറിയത്തിൽ നിന്നും എല്ലാവരും സംഭവം നടക്കുന്ന സ്ഥലത്തു തടിച്ചു കൂടി …

എല്ലാവരും നോക്കി നിൽക്കെ ആദിയെ ആ മൂന്നുപേരും ആക്രമിച്ചു …

ആദിക്ക് നേരെ ഓടിവന്നവൻ ആദിയുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി

ചവിട്ടു കൊണ്ട ആദി തെറിച്ചു താഴോട്ടു വീണു ….

ജോൺ – ടാ പിള്ളേരെ പതുക്കെ അടിക്ക് കൊല്ലലെ അവനെ ….. എൻ്റെ ഒറ്റ ഇടിക്ക്  ബോധം പോയവനാ

ഇതു പറഞ്ഞു കൂട്ടച്ചിരി ആയിരുന്നു ….

ആ മൂന്നുപേരും ഇതേ സമയം വീണു കിടന്നിരുന്ന ആദിയെ പിടിച്ചു എഴുന്നേൽപ്പിച്ചു ..

എന്നിട്ട് രണ്ടുപേരും കൂടെ ആദിയുടെ കൈപിടിച്ചു വെച്ചു …

ആദിയെ ചവിട്ടിയവൻ ആദിയുടെ മുൻപിൽ വന്നു ….

എന്നിട്ട് വയറിൽ നല്ല ഒരു പഞ്ച കൊടുത്തു …..

ആദിക്ക് ശ്വാസം കിട്ടാത്ത പോലെയായി ….

വീണ്ടും അവൻ ആദിയുടെ വയറിൽ തന്നെ പഞ്ച ചെയ്തു …

പിന്നെ ആദിയുടെ മുഖത്തു ശക്തമായി ഇടിച്ചു …..ആദിയുടെ മുഖം വലത്തോട്ട് തിരിഞ്ഞു ….അടിയുടെ ആഘാദത്തിൽ …..

അതോടൊപ്പം ആദി വീണ്ടും ആ കുളിത്തൊട്ടി കണ്ടു ….. ആദിയുടെ കണ്ണ് മങ്ങുന്നതുപോലെ …

വീണ്ടും മുഖത്തു ഇടി കിട്ടി …… അഞ്ചാറു തവണ ആദിയുടെ മുഖത്തു അവൻ ഇടിച്ചു ….

ആദിയുടെ വായയിൽ നിന്നും ചോര വന്നു

ഇതെല്ലാം കണ്ട് ഷാഹിയും സമീറും കരഞ്ഞു …..

ജോൺ – ടാ പിള്ളേരെ മതി അവനെ വിട്ടേക്ക് …..

അത് കേട്ടതും അവർ ആദിയെ ശക്തിയിൽ തള്ളി ആദി നിലത്തു വീണു…. കണ്ടു നിന്നവർ എല്ലാം സഹതാപത്തോടെ വീണു കിടക്കുന്ന ആദിയെ നോക്കി..

വീണു കിടക്കുമ്പോഴും ആദി സ്വപ്നത്തിലേക്ക് കടന്നു പോയിക്കൊണ്ടിരുന്നു….

എന്നാലും ആദി സ്വപനത്തിൽ ആ കറുത്ത കട്ടിയുള്ള ദ്രാവകത്തിൽ തൊട്ടു ….

ഒരു അലർച്ചയോടെ വീണ്ടും ഒരു ശരീരം ആ ദ്രാവകത്തിൽ നിന്നും എഴുനേറ്റു …..

ഒരു വലിയ അലർച്ചയോടെ ………ആ അലർച്ച ആദിയുടെ കാതിൽ പതിഞ്ഞു ….

കണ്ണടച്ച് നിലത്തു കിടക്കുന്ന ആദി ആ അലർച്ച കേട്ടതോടെ … പതിയെ കണ്ണു തുറന്നു ….

എന്നിട്ട് പതിയെ എഴുനേറ്റു ….. ആദി എഴുന്നേറ്റതും എല്ലാവരും ആദിയെ തന്നെ നോക്കി ….

പിൻതിരഞ്ഞു നടന്ന ആ മൂന്നുപേരും എല്ലാവരും ആരെയോ തുറിച്ചു നോക്കുന്നത് കണ്ട് തിരിഞ്ഞു നോക്കി ……

നോക്കുമ്പോൾ ആദി എഴുനേറ്റു നിൽക്കുന്നു …..

അന്ന് ജിമ്മിൽ ആദിയുടെ ചവിട്ടു കൊണ്ടവൻ….ആദിയെ ദേഷ്യത്തിൽ നോക്കി …

ഈ നായിന്റെ മോന് കിട്ടിയതൊന്നും പോരെ ….. എന്ന് ചീറിക്കൊണ്ട് ആദിയുടെ നേരെ പാഞ്ഞു വന്നു ….

അവൻ്റെ കൈകൊണ്ട് ആദിയെ ഇടിക്കാൻ പോയതും ….. ചുറ്റും നിന്നവർ നിലവിളിച്ചതും ഒരുമിച്ചായിരുന്നു ….

ഇടിക്കാൻ വന്നവൻ്റെ കൈ ആദി തടഞ്ഞു … തൻ്റെ വലത്തേ കൈകൊണ്ട് അവൻ്റെ തോളിലും ഇടത്തെ കൈകൊണ്ട് കൈമുട്ടിലും ആദി നിമിഷനേരം കൊണ്ട് പിടിത്തമിട്ടു …. എന്നിട്ട് ആദി തൻ്റെ കാലുകൊണ്ട് അവൻ്റെ കാൽമുട്ടിൽ ആഞ്ഞു ചവിട്ടി അവൻ മുട്ടും കുത്തി നിലത്തിരുന്നു …. അതു കഴിഞ്ഞതും ആദി മുട്ടുകാൽകൊണ്ട് അവന്റെ കൈമുട്ട് ഒടിച്ചു കളഞ്ഞു ….. അവൻ്റെ വേദനകൊണ്ടുള്ള നിലവിളി കേട്ട് കണ്ടുനിന്നവർ വരെ പേടിച്ചു …..

അവിടെ എല്ലാവരും കണ്ടത് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ആദിയെ ആയിരുന്നു …..

കൈ ഒടിച്ചതും ആദി അവൻ്റെ മുഖത്തു ശക്തിയിൽ ഇടിച്ചു അതോടെ അവൻ്റെ ബോധം പോയി …..

ഇതു കണ്ട ബാക്കി രണ്ടു പേർ ആദിയുടെ നേരെ ഓടി വന്നു …. ആദിയും അവർക്കു നേരെ ഓടി…. അടുത്ത് എത്താറായതും ആദി രണ്ടുകാലും കുത്തി ചാടി ആദിയുടെ നേരെ വന്നവൻ്റെ നെഞ്ചിൽ രണ്ടുകാലുകൊണ്ട് ചവിട്ടി …… ബാക്ക്ഫ്ളിപ് ചെയ്തു … ഒരുകാൽമുട്ട് നിലത്തു കുത്തി നിന്നു ….. മൂന്നാമത്തവനെ ആദി കഴുത്തിൽ പിടിച്ചു കറക്കി നിലത്തടിച്ചു …. അടികിട്ടിയതും രണ്ടുപേരുടെ ബോധം പോയിരുന്നു…….

ഇതു കണ്ടുനിന്ന ജോണിൻ്റെയും  ജിശാന്തിൻ്റെയും …. സഹായികൾ ആദിക്ക് നേരെ പാഞ്ഞടുത്തു ….

ആദിയും അവർക്ക് നേരെ ഓടി ഒരുതരം പ്രാന്തമായ ചിരിയോടെ ……

എന്നാൽ അവർ അറിഞ്ഞിരുനില്ല ……..ആറുമാസത്തോളം കൂട്ടിലിട്ട്  വിശന്നിരിക്കുന്ന  ഒരു സിംഹത്തെ മോചിപ്പിക്കുമ്പോൾ. സിംഹം ഭക്ഷണത്തിനായി മാത്രമല്ല വേട്ടയാടുക …… ദേഷ്യം അടങ്ങുന്നത് വരെ ആസ്വദിച്ച്  വേട്ടയാടും …..

ആദിയുടെ പൈശാചികമായ സ്വഭാവം മനസിലാക്കാൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല…..

************************

ആദിയുടെ ആ പൈശാചികമായ പ്രകമ്പനം കോളേജിൽ മാത്രം അല്ല …….

അങ് ദൂരെ …. കിലോമീറ്ററുകൾക്കപ്പുറം ……. ഇരുമ്പു കൊണ്ട് പണിതീർത്ത കാരാഗൃഹത്തിലും മാറ്റുലച്ചു  …

അവിടെ ജരാനരകൾ ബാധിച്ച ഒരു മനുഷ്യൻ അയാളെ കട്ടിയുള്ള ഇരുമ്പു ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നു ….

ആ ഇരുട്ടു മുറിയിൽ വെളിച്ചം കടന്നു വരുവാൻ മാത്രം ഉള്ള ചെറിയ ദ്വാരം ….. ആ കാരാഗൃഹത്തിൽ ഉള്ള മനുഷ്യൻ ഒരു ഭാവമാറ്റവും ഇല്ലാതെ ഇരിക്കുന്നു …… പെട്ടാന്ന് അയാളിൽ ശക്തി നിറയുന്ന പോലെ ……. അയാൾ പതിയെ മന്ദഹസിച്ചു ….. എന്നിട്ട് പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു അവൻ വരും …..അതിനായുള്ള യാത്ര അവൻ ആരംഭിച്ചിരിക്കുന്നു….

*************************

ആദി എടുത്തിരിക്കുന്ന ചെടിച്ചട്ടി എടുത്ത് ആദിയുടെ നേരെ വന്നവൻ്റെ തലയിൽ ശക്തിയിൽ അടിച്ചു …

അവൻ തലയും പൊത്തിപിടിച്ചു നിലത്തിരുന്നു …..

ആദി പ്രാന്തു പിടിച്ചവനെ പോലെ സംഹാര താണ്ഡവം ആടി …. ആർക്കും തന്നെ ആദിയെ തൊടുവാൻ സാധിക്കുന്നില്ല …..

അവസാനം ജോണും ജിശാന്തും ആദിയുടെ നേരെ വന്നു…. ആദി ജിശാന്തിനെ സൈഡ് കിക്ക്‌ ചെയ്തു ചവിട്ടി വീഴ്ത്തി … എന്നിട്ട് തൻ്റെ കൈമുഷ്ടി ചുരുട്ടി ശക്തിയിൽ ആദിയെ എങ്ങനെ ആണോ ജോൺ മുൻപ് ഇടിച്ചത് അതേപോലെ തന്നെ ജോണിൻ്റെ താടിയിൽ ശക്തമായി ഇടിച്ചു ….. ഇടി കൊണ്ടതും ജോൺ തെറിച്ചു വീണു വായയിൽ നിന്നും ചോര  ചീറ്റികൊണ്ട്  …….

എല്ലാവരിലും പേടിയും ഭയവും ഒരുമിച്ചു കയറിയ അവസ്ഥ……..

എന്നാൽ ആദി മാത്രം കലി അടങ്ങാതെ  നിൽക്കുന്നു ….

എല്ലാവരും ആ സത്യം മനസിലാക്കി ….. ആദിയോട് ഏറ്റുമുട്ടാൻ അവർക്ക് ഇനി ആവില്ല ആദി ശക്തനാണ് ….

ആ തിരിച്ചറിവ് ഉണ്ടായതും ….. എല്ലാവരും എഴുനേറ്റ് ഓടിത്തുടങ്ങി …..

ആദി ആ കാഴ്ച്ച കണ്ടതോടെ അട്ടഹസിച്ചു ചിരിച്ചു …..

ആദിയും ഓടി അവരുടെ പിന്നാലെ വേട്ടയാടാൻ …..

അവർ ഓടി നേരെ കോളേജ് വരാന്തയിൽ കയറി …. ആദി അവരുടെ പിന്നാലെയും …. ആദിയുടെ മുൻപിൽ ഓടുന്നവനെ ആദി കഴുത്തിൽ പിടിച്ച് അവൻ്റെ തല  മുൻപിലെ തൂണിൽ ഇടിപ്പിച്ചു ….. അവന്റെ മൂക്കിൽനിന്നും വായയിൽനിന്നും രക്തം ഒലിച്ചിറങ്ങി …..

പിന്നെ ആദിയുടെ കൈയിൽ കിട്ടിയവൻ്റെ കൈ ഒടിച്ചു അവനെ കഴുത്തിൽ പിടിച്ചു വലിച്ചെറിഞ്ഞു ….

അങ്ങനെ അവരുടെ സഹായികളെ എല്ലാം ആദി പൂപറിക്കുന്ന ലാഘവത്തോട് കൂടി ഇടിച്ചൊതുക്കി ….

ഈ സമയത്തിനുള്ളിൽ തന്നെ ജോൺ തൻ്റെ അപ്പൻ്റെ വിശ്വസ്തനായ   C.I ഷംസുദീനെ കാര്യം വിളിച്ചറിയിച്ചു …..

അയാൾ അതിവേഗം തന്നെ പോലീസ്‌സ്റ്റേഷനിൽ നിന്നും കോളേജ് ലക്ഷ്യമാക്കി നീങ്ങിയിരുന്നു ….

അയാൾ എത്തുന്നതിന് മുൻപ് തന്നെ ജോണും ജിശാന്തും ആദിയുടെ കൈയിൽ അകപ്പെട്ടിരുന്നു ….

ജിശാന്തിനെ  ആദി ശക്തിയിൽ മുഖത്തിടിച്ചു … എന്നിട്ട് അവൻ്റെ കൈയിൽ പിടിച്ചു തൻ്റെ തോളിൽ കൂടെ വലിച്ചു മലർത്തി അടിച്ചു എന്നിട്ട് അവൻ്റെ കാൽ പൊക്കിപിടിച്ച കാൽമുട്ടിൽ ശക്തമായി ചവിട്ടി ഒറ്റച്ചവിട്ടിൽ തന്നെ അവൻ്റെ കാൽ ഒടിഞ്ഞിരുന്നു ……എന്നിട്ടും കലി അടങ്ങാതെ വീണ്ടും വീണ്ടും അവനെ മർദിച്ചുകൊണ്ടിരുന്നു …..

ഇതൊക്കെ കണ്ട് ജോൺ വല്ലാതെ പേടിച്ചിരുന്നു ആദി അവനെ കണ്ടതും ഓടി ചെന്ന് അവൻ്റെ നെഞ്ചിൽ ചവിട്ടി ….ജോൺ തെറിച്ചു നിലത്തു വീണു …. ആദി നേരെ അവൻ്റെ നെഞ്ചിൽ കയറി ഇരുന്നു മുഖത്ത് ശക്തമായി ഇടിച്ചുകൊണ്ടിരുന്നു …..

കണ്ടു നിന്നവർ ഇനിയും ആദി ജോണിനെ ഇടിച്ചാൽ അവൻ ചത്തുപോകും എന്ന് മനസിലായതുകൊണ്ട് ആദിയെ പിടിച്ചുമാറ്റാൻ നോക്കി …. ആദിയെ ഒരുവിധത്തിൽ അവർ പിടിചെഴുനെല്പിച്ചു …. ഇതേ സമയം തന്നെ ഷംസുദീൻ പോലീസ് ജീപ്പുമായി കോളേജിൻ്റെ കവാടം കടന്നുവന്നുകൊണ്ടിരുന്നു …..

ആദി വീണ്ടും ശക്തിയിൽ തന്നെ പിടിച്ചവരുടെ കൈയിൽ നിന്നും കുടഞ്ഞു മാറി വീണ്ടും ജോണിനെ ചവുട്ടി ….അതോടെ ജോണിൻ്റെ ബോധം മറഞ്ഞിരുന്നു ….

ഇതു കണ്ടുകൊണ്ട് വന്ന ഷംസുദീനും  കോൺസ്റ്റബിളും വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ….

കോൺസ്റ്റബിൾ തൻ്റെ കൈയിൽ ഉണ്ടായിരുന്ന ലാത്തി കൊണ്ട് ആദിയെ ശക്തിയിൽ അടിച്ചു ….

എന്നാൽ അടികൊണ്ടതും ലാത്തി രണ്ടായി ഒടിഞ്ഞു ….. ദേഷ്യത്തിൽ നിന്നിരുന്ന ആദി കോൺസ്റ്റബിളിനെ ചവുട്ടി തെറിപ്പിച്ചു ……

പെട്ടന്ന് തന്നെ ആദിക്ക് തല കറങ്ങുന്നതു പോലെ തോന്നി തുടങ്ങി  ….

അതോടെ ആദിയുടെ ദേഷ്യം കുറഞ്ഞു തുടങ്ങി ….. തന്നിൽ ഉണ്ടായിരുന്ന ശക്തി ഏലാം കുറയുന്നത്  പോലെ ,,,

ഓടി വന്ന ഷംസുദീനും ബാക്കി ഉള്ള കോൺസ്റ്റബിളും ആദിയെ ലാത്തികൊണ്ട് തല്ലി അടികൊണ്ട് ആദി നിലത്തു വീണു ….. ഒരുപാടു പേർ ചുറ്റും ഉള്ളതിനാൽ അവർ ആദിയെ വിലങ്ങു വെച്ചു വണ്ടിയിൽ കയറ്റി ….

കൂടെ വന്ന കോൺസ്റ്റബിളിനോട് അടി കിട്ടിയവരെ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു …..

അതോടെ  ആദിയെയും കൊണ്ട് ഷംസുദീൻ പോലീസ്‌സ്റ്റേഷനിലോട്ട് നീങ്ങി …..

പോകുന്ന വഴിക്ക് ഷംസുദീന് ഒരു ഫോൺ കാൾ വന്നു ….. വർഗീസിൻ്റെ…..

ഹലോ സർ ….

അവനെ പൊക്കിയിട്ടുണ്ട് ..

ബാക്കി ഞാൻ നോക്കിക്കോളാം …

ഷംസുദീനെ …

അവൻ തൊട്ടത് എൻ്റെ മോനെയാണ് ….

അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട …

കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി

പോലീസിൻ്റെ വെടിയേറ്റ് മരിച്ചു ….

അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ

മനസ്സിലായോ …..???

മനസിലായി സർ ….

അത് ഷംസു നോക്കിക്കോളാം

അവൻ നാളെ സൂര്യോദയം കാണില്ല …..

****************************

എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല

ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു ….

ഒരു ചിരിയോടെ ….

ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി …..

ജാവീദ് ……

***************************

തുടരും……….

കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക …..  അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും

സ്നേഹത്തോടെ

അഖിൽ

Comments:

No comments!

Please sign up or log in to post a comment!