ആദിത്യഹൃദയം 3

ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ഷംസുദീനെ …

അവൻ തൊട്ടത് എൻ്റെ മോനെയാണ് ….

അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട …

കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി

പോലീസിൻ്റെ വെടിയേറ്റ് മരിച്ചു ….

അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ

മനസ്സിലായോ …..???

മനസിലായി സർ ….

അത് ഷംസു നോക്കിക്കോളാം

അവൻ നാളെ സൂര്യോദയം കാണില്ല …..

****************************

എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല

ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു ….

ഒരു ചിരിയോടെ ….

ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി …..

ജാവീദ് ……

***************************

സന്ധ്യ സമയം

റോഡിൽ നല്ല ട്രാഫിക്ക് ….

ആ ട്രാഫിക്കിൻ്റെ  ഇടയിൽകൂടെ

സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് …

മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന്‌ കൊണ്ട് പായുന്നു ….

വണ്ടിയുടെ ഉള്ളിൽ ആദിയും …..

നിമിഷനേരം കൊണ്ട്തന്നെ ….

ജീപ്പ് പോലീസ് സ്റ്റേഷൻ്റെ കവാടം കടന്നു….

ജീപ്പ് നിർത്തിയതും ഷംസുദീൻ വണ്ടിയിൽ നിന്നും ചാടി  ഇറങ്ങി ….

ആദിയുടെ ഒപ്പം ഇരുന്നിരുന്ന കോൺസ്റ്റബിൾ

ആദിയെ പുറത്തോട്ട് തള്ളി ….

അടി തെറ്റിയ ആദി തല ഇടിച്ചു നിലം പതിച്ചു ….

വീണു കിടക്കുന്ന ആദിയെ നോക്കി എല്ലാവരും ചിരിച്ചു ….

അവൻ അവിടെ അനുഭവിക്കാൻ ഇരിക്കുന്ന യാതന … ആലോചിച്ച് ….

അവരിൽ ഒരുതരം ആത്മസംതൃപ്തി ഉടലെടുത്തു  ……….

ആദിയുടെ നേരെ വന്ന ഷംസുദീൻ

ആദിയെ പിടിച്ചു വലിച്ച്  എഴുന്നേൽപ്പിച്ചു ….

എന്നിട്ട് ആദിയുടെ ഷർട്ടിൻ്റെ  കോളറിൽ പിടിച്ച്

തൻ്റെ കൈമുട്ടുകൊണ്ട് ജീപ്പിൽ ചേർത്തി നിറുത്തി….



ആദിയുടെ മുഖം നോക്കി തൻ്റെ കൈകൊണ്ട് അടിച്ചു ….

വീണ്ടും കൈകൊണ്ടും കാലുകൊണ്ടും ആദിയെ ഒരുപാട് മർദിച്ചു…

ശേഷം ആദിയെ വലിച്ചിഴച്ചു സ്റ്റേഷനിലോട്ട് കയറ്റി ….

കൈയിലെ വിലങ്ങ് അഴിച്ചു ഉള്ളിലെ സെല്ലിലേക്ക്  തള്ളി ….

പുറത്തോട്ട് വന്ന ഷംസുദീൻ എല്ലാവരും കേൾക്കെ പറഞ്ഞു ….

ഞാൻ വരുന്നത് വരെ

പച്ച വെള്ളം പോലും കൊടുക്കരുത് ആ തെണ്ടി ചെക്കന്

കേട്ടല്ലോ എല്ലാവരും ….???

ഷംസുദീനിൻ്റെ ശബ്ദം പൊന്തിയതും

പോലീസ് സ്റ്റേഷനിൽ ഉള്ളവർ ഓക്കെ

പേടിച്ചു വിറച്ചു ….

എല്ലാവരും ഒരുപോലെ പറഞ്ഞു

ഇല്ല സർ ….

അത് കേട്ടതും ഷംസുദീൻ ചെറുതായിട്ട് ഒന്ന് പുഞ്ചിരിച്ചു

എന്നിട്ട് അയാൾ പതിയെ സ്റ്റേഷനിൽ നിന്നും ഇറങ്ങി

തൻ്റെ ജീപ്പ് എടുത്തു നീങ്ങി ….

വർഗീസിൻ്റെ അടുത്തൊട്ട് …..

***************************

ഇതേസമയം ….

കോളേജിൽ……

ആദിയുടെ പൈശാചിക്കമായാ സ്വഭാവം കണ്ട് എല്ലാവരും പേടിച്ചിരുന്നു ….

സമീറും ഷഹനയും  ആദിയെ പോലീസ് പിടിച്ചുകൊണ്ടുപോയപ്പോൾ ആകെ ഭയന്നിരുന്നു ….

സമീർ ഒട്ടും താമസിക്കാതെ തന്നെ ….  ഷഹനയെയും കൂട്ടി വീട്ടിലോട്ട് പോന്നു ….

പോകുന്ന വഴിക്ക് ഷഹന കരഞ്ഞുകൊണ്ടിരുന്നു ….

സമീർ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു ……

വീട്ടിൽ എത്തിയതും സമീറും ഷഹനയും വേഗം തന്നെ അകത്തോട്ട് കയറി

ഉമ്മയും സനയും മാത്രമേ ആ സമയം വീട്ടിൽ ഉണ്ടായിരുന്നുളൂ ….

ഉമ്മയെ കണ്ടതും ഷഹന ഓടി ചെന്ന് കെട്ടിപിടിച്ച് ഏങ്ങൽ അടിച്ച് കരഞ്ഞുകൊണ്ടിരുന്നു …..

കാര്യം അറിയാതെ … ഷഹനയുടെ കരച്ചിൽ കണ്ട് ഉമ്മയും സനയും മുഖത്തോട് മുഖം നോക്കി നിന്നു …

ഉമ്മ- ഷഹന മോളെ ……..

ഉമ്മാ …. ആദിക്കാ ഞങ്ങൾക്ക് വേണ്ടിയാ …..  പറഞ്ഞ് മുഴുവിക്കും മുൻപ് ….

ഷഹന വീണ്ടും കരഞ്ഞു …..

സമീറെ എന്താ ഉണ്ടായേ ???

മോൾ എന്തിനാ കരയുന്നെ ???

അതിനെപിന്നെ ഉമ്മാ …..

ആദിയെ പോലീസ് പിടിച്ചു ….

കോളേജിൽ തല്ലുണ്ടായി …..

ഞങ്ങൾക്ക് വേണ്ടി ആദി ….

ആ EX MLA  വർഗീസിൻ്റെ മകൻ ജോണിനെ ഇടിച്ചു ….

സമീർ നടന്ന കാര്യം എല്ലാം ഉമ്മയോട് പറഞ്ഞു അതോടൊപ്പം തന്നെ അങ്കിളിനെ വിളിച്ചു …..

മറുതലക്കെ ഫോൺ റിംഗ് ചെയുന്നു …. ഫോൺ എടുത്തതും

സമീർ സംസാരിച്ചു തുടങ്ങി …

വാപ്പ …

അവിടെ ആണ് ഇപ്പോ …??

വേഗം വീട്ടിലോട്ട് വാ അത്യാവശ്യം ഉണ്ട് …

ആദിയെ പോലീസ് പിടിച്ചു …

എന്ത് ആദിക്ക്  എന്തു പറ്റി ….
??

നി വീട്ടിൽ തന്നെ നിലക്ക് …

ഒരു അഞ്ചുമിനിറ്റ്

ഞാൻ ദേ വരുന്നു…..

അതും പറഞ്ഞ് ഫോൺ കട്ടായി …..

അഞ്ചുമിനിറ്റിൽ തന്നെ അങ്കിൾ വീട്ടിൽ എത്തി ….

നേരെ കേറിയതും ….കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന

ഷഹനയും,ഉമ്മയും,സനയും  അവരെ  ആശ്വസിപ്പിക്കാൻ പാടുപെടുന്ന സമീറും ….

വന്നപാടെ സമീറിനോട് കാര്യം ചോദിച്ചു……

സമീർ  സംസാരിച്ചു തുടങ്ങി …

വാപ്പ ഞങ്ങൾ കോളേജിൽ എത്തിയതും ….

ആ ജോണിൻ്റെ കൂടെ ഉള്ളവർ ഷാഹിയെ മോശമായ രീതിൽ കമൻറ്റ് അടിച്ചു ….

ആദ്യം പ്രേശ്നത്തിനു ഒന്നും പോയില്ല….

നേരെ പരുപാടി നടക്കുന്ന സ്ഥാലത്തോട്ട് പോയി ….

പരുപാടി കഴിഞ്ഞ് തിരകെ വരുമ്പോൾ …

അവർ ഷാഹിയെ കളിയാക്കി ….

എൻ്റെ അന്നേരത്തെ ദേഷ്യത്തിൽ ഞാനും തിരിച്ചു പറഞ്ഞു ….

അപ്പോൾ അവർ ഷാഹിയെയും എന്നെയും കയറി പിടിച്ചു ….

അതിൻ്റെ ഇടയിലോട്ട് ആദി കയറി വന്നു ….

ആദിയെ അവർ ആദ്യം അടിച്ചു ….

പിന്നെ ഞാൻ പോലും ആദിയെ അത്രയും ദേഷ്യത്തിൽ കണ്ടിട്ടിലാ …..

ആദി വീണുകിടനോടത്  നിന്ന് എഴുനേറ്റ് ….

ജോണിനെയും അവൻ്റെ ഒപ്പം ഉള്ളവരെ എല്ലാവരെയും ഇടിച്ചു

കുറെ പേരുടെ കൈയും കാലും ഒക്കെ ഓടിച്ചിട്ടുണ്ട് ….

ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ….

ആ C.I  ഷംസുദീൻ വന്ന് ആദിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ….

അവനെ കോളേജിൽ വെച്ച് തന്നെ ഒരുപാട് തല്ലി അവർ ….

വാപ്പ ആദിയെ അവർ ഇനിയും ഉപദ്രവിക്കും …

ഇത്രെയും വേഗം ആദിയെ ജാമ്യത്തിൽ എടുക്കണം ….

അങ്കിൾ – എനിക്ക് പരിചയം ഉള്ള  അഡ്വക്കേറ്റ് ഉണ്ട് ….

ഈ വർഗീസ് ആയിട്ട്  ഉടക്കുള്ളതാ….

നി വേഗം വാ നമ്മുക്ക് അയാളെ പോയി കാണാം ….

ഉമ്മ – ഇക്കാ ആദിയെ എങ്ങിനെയെങ്കിലും ജാമ്യത്തിൽ എടുക്കണം ….

ഹമ്മ് …..

മൂളികൊണ്ട് സമീറും അങ്കിളും അഡ്വക്കേറ്റിൻ്റെ അടുത്തേക്ക് വണ്ടിയിൽ നീങ്ങി ….

********************************

സമീറും ഷഹനയും  കോളേജിൽ നിന്നും ഇറങ്ങിയ അതേസമയം ….

അവിടെ ഉണ്ടായിരുന്നു ജാവീദ് ഫോണിൽ സംസാരിക്കുകയായിരുന്നു …..

മറുതലക്കൽ ഫോൺ എടുത്തതും….

ജാവീദ് സന്തോഷത്തോടെ ….

സർ ….,,,,, ആദിത്യൻ … അവൻ ….

അവൻ്റെ ശക്തിയുടെ ചെറിയ ഒരു അംശം ….

ഇന്ന് ആദിത്യൻ പ്രദർശിപ്പിച്ചു …..

ഹ ഹ ഹ ….ഒരു അട്ടഹാസം ആയിരുന്നു മറുപടി ….
.

ജാവിദേ …..

അവൻ സ്വയം പര്യാപ്തമാവണം …..

അവൻ വരും …. പൂർവാധികം ശക്തിയോടെ …..

സർ ,…..

ആദിത്യൻ ഇടിച്ചത് ….

ഏതോ ഒരു വർഗീസ് ….

അവൻ്റെ മകനെ ആണെന്ന് ….. അയാൾ ഒരു  EX  MLA  ആണ് …

കുഴപ്പക്കാരൻ ആണെന്ന ഇവിടെ സംസാരം …..

ഞാനും അന്വേഷിച്ചിരുന്നു …..

അയാൾ ആദിത്യനെ അപായപ്പെടുത്താൻ ശ്രമിക്കുമോ ….???

ജാവിദേ ….

അയാൾ തീർച്ചയായും ശ്രമിക്കും ….

താൻ പേടിക്കണ്ട ….അവന് ഒന്നും സംഭവിക്കില്ല ….

അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ…..

ഹഹ …. അത് കണ്ടറിയാം ….

താൻ അതിൽ ഇടപെടണ്ട …….

ആദിത്യൻ തന്നെ കൈകാര്യം ചെയ്യട്ടെ ….

എന്നാലും തൻ്റെ ഒരു കണ്ണ് ആദിത്യൻ്റെ മേലെ എപ്പോഴും ഉണ്ടായിരിക്കണം …

മനസിലായല്ലോ ജാവീദിന് …???

ഓക്കേ സർ …

മനസിലായി…

ഞാൻ അപ്പപ്പോ …. കാര്യങ്ങൾ അറിയിച്ചോളാം …….

************************

ഷംസുദീൻ തൻ്റെ ജീപ്പുമായി വലിയ ഒരു ഗേറ്റിനരികിൽ എത്തി ….

രണ്ടുമൂന്നു തവണ നീട്ടി ഹോൺ അടിച്ചു ….

ഹോൺ അടി കേട്ട് ഗേറ്റിനരികിലോട്ട് സെക്യൂരിറ്റി ഓടി വന്നു ….

വേഗം തന്നെ ഗേറ്റ് തുറന്നു …

ടോ … തനിക്ക് എന്താടോ ഗേറ്റ് തുറക്കാൻ ഇത്ര മടി …..??

ഷംസുഡീനിൻ്റെ  ചോദ്യം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ പേടിച്ചു

എന്നിട്ട് പതിയെ പറഞ്ഞു ….

ഇന്ന് പുറം പണിക്കാർ ഇല്ല …

അതുകൊണ്ട് ആ ജോലിയും എനിക്കാണ് …

അതാ സർ തുറക്കാൻ താമസിച്ചത് ….

ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കിക്കോളാം …

നോക്കിയാ തനിക്ക് കൊള്ളാം ……

ഇല്ലെങ്ങി …. അറിയാല്ലോ എന്നെ ….

ഒരു ഭീഷണി മുഴക്കി …. ഷംസുദീൻ ജീപ്പുമായി ….. നേരെ അകത്തോട്ട് ….

ജീപ്പ് നിറുത്തി അതിൽ നിന്നും ഇറങ്ങി…..

ഉദ്യാനത്തിൽ ഒരു മുതിർന്ന പാർട്ടി നേതാവിനൊപ്പം വർഗീസും …

മദ്യസേവ തന്നെ …

ഷംസുദീൻ അവരെ കണ്ടപ്പോൾ  കൈ വീശി കാണിച്ചു….

പതിയെ  അവരുടെ അടുത്തൊട്ട് നടന്നു ….

ആ വരണം വരണം …..

ഒരു പെഗ് അടിക്കുന്നോ …??

ചിരിയോടെ ഷംസുദീനെ അവർ സ്വാഗതം ചെയ്തു ….

ഷംസുദീൻ ഒരു കസേര വലിച്ച് അവരുടെ ഒപ്പം ഇരുന്നു ….

ഡ്യൂട്ടി ടൈം അല്ലെ സാറേ ….

ഞാൻ അത് കഴിഞ്ഞേ അടിക്കു …

വർഗീസ് – എടോ താൻ അവിടെ പോയി കുറച്ച് ഐസ് എടുത്തിട്ട് വന്നേ ….


ഐസ് ഇല്ലാതെ അടിക്കാൻ പറ്റില്ല …

എന്നാ മച്ചമ്പി സംസാരിച്ച് ഇരിക്ക് ഞാൻ ഐസും സോഡയും എടുത്തിട്ട് വരാം ….

അതും പറഞ്ഞ് അയാൾ നടന്നു നീങ്ങി …

എന്തായടോ  ഷംസുദീനെ ഞാൻ പറഞ്ഞ കാര്യം ….

അത് എന്തു ചോദ്യം ആണ് സർ

സർ ഒരു കാര്യം പറഞ്ഞാൽ ഇടം വലം നോക്കാതെ ഷംസു ചെയ്യില്ലേ ….

അവൻ ഇനി ജീവനോടെ വേണ്ട

എൻ്റെ മോനെ തൊട്ടിട്ട് അവൻ അങ്ങനെ ജീവിക്കണ്ട ….

ഒരു പകയോടെ വർഗീസ് ഷംസുഡീനോട് പറഞ്ഞു ….

സർ നാളെ പുലർച്ചക്ക് ആണ് …. പ്ലാൻ ചെയ്‌തെക്കുന്നത് ….

അതിന് ഉള്ള എല്ലാ കാര്യവും റെഡി ആണ് …..

ഹ ഹ  ഹ …

എൻ്റെ മോൻ ഹോസ്പിറ്റലിൽ നിന്നും  ഇറങ്ങുമ്പോ ….

അവൻ്റെ ചിത കത്തി തീർന്നിരിക്കണം ….

ഷംസുദീനും വർഗീസും ഒരുമിച്ച് അട്ടഹസിച്ചു ചിരിച്ചു …..

ഐസും സോഡയും എടുക്കാൻ പോയ വ്യക്തി അതുമായി തിരിച്ചു വന്നു ….

അയാൾ സംസാരിച്ചു തുടങ്ങി …..

എടോ …. വർഗീസേ ….

എന്താ തൻ്റെ പരുപാടി …..

അവനെ തീർക്കണം …. അത് തന്നെ

മാറ്റം ഒന്നും ഇല്ലാ ……..

വർഗീസേ …. അവനെ തീർക്കണം ……അതിനു ഞാൻ എതിരല്ല …

താൻ  ക്ഷമയോടെ   ഞാൻ പറയുന്നത് കേൾക്ക് …..

ഇപ്പോ …. ഈ വിഷയം ആരും അറിഞ്ഞിട്ടിലാ …

കോളേജിൽ പിള്ളേർ തമ്മിൽ അടി ഉണ്ടായി അത്രയേ ഉള്ളോ ….

നാളെ ആ തെണ്ടി ചെക്കൻ എങ്ങാനും ചത്താൽ ……

പത്ര പ്രവർത്തകർ അതിനു പിന്നാലെ പോകും ….

കുത്തിപൊക്കും ….. അങ്ങനെ ഉണ്ടായാൽ ……

അത് തൻ്റെ ഇമേജിനെ ബാധിക്കും വർഗീസേ ….

ഇലക്ഷൻ ….. അടുത്തു തുടങ്ങി ….

അല്ലെങ്കിലേ എന്തെങ്കിലും കാരണം കിട്ടുവാൻ നില്ക്കാ …. അവർ …….

അതിൻ്റെ ഇടക്കി താൻ  പോയി തല വെച്ചു കൊടുക്കണ്ട ….

മനസ്സിലായോ പറഞ്ഞത് എന്തെങ്കിലും …..

എടോ ….. ഷംസുദീനെ തനിക്ക് എങ്കിലും പറഞ്ഞ് മനസിലാക്കിക്കൂടെ ???

എൻ്റെ അഭിപ്രായത്തിൽ ….. അവൻ ഇനി എഴുനേറ്റു നടക്കാത്തവണ്ണം …..

അവനെ പോലീസ് മുറയിൽ കൈകാര്യം ചെയ് …..

പിന്നെ നമ്മുടെ ജോൺ മോൻ വരുമ്പോൾ…. അവനെ തീർക്കാം …

അതല്ലേ വർഗീസേ നല്ലത് ….

വർഗീസ് – എടോ താൻ പറഞ്ഞത് ശരിയാണ് …. ഒന്ന് ഇരുത്തി ചിന്തിച്ചപ്പോ ശരിയാന്ന് തോന്നുന്നു ….

ഷംസുദീനെ എന്താണ് തൻ്റെ അഭിപ്രായം …..??

സർ ഞാൻ എന്നും സർ പറഞ്ഞത് അനുസരിച്ചിട്ടേ ഉള്ളോ …

ഈ കാക്കി കുപ്പായം വരെ സർ തിരികെ തന്നതാണ് ….

കൊല്ലാനാണെങ്കിലും തല്ലാനാണെങ്കിലും ….ഞാൻ കൂടെ ഉണ്ട് ….

പിന്നെ അച്ചായൻ പറഞ്ഞപോലെ ….

ഇപ്പോ തീർക്കണ്ട ജോണും കൂടെ വന്നിട്ട് അവനെ തീർത്താൽ മതി …..

എന്നാ പിന്നെ അങ്ങനെ മതി…..

ഷംസുദീനെ എന്നാ താൻ ചെന്ന് അവന് നല്ല പോലെ…..

കൊടുക്കാൻ ഉള്ളത് ഒക്കെ കൊടുക്ക് …

അവൻ നാളെ മുട്ടിലിഴഞ്ഞെ പോകുവാൻ പാടുള്ളോ ….

അങ്ങനെ ആവട്ടെ സർ ….

ഞാൻ അവനെ പോയി പരിചയപെട്ടിട്ട് വരാം ….

അതു കേട്ട് മൂന്നുപേരും ഒരുമിച്ച് ചിരിച്ചു …….

ഷംസുദീൻ  തൻ്റെ ജീപ്പും എടുത്ത് നേരെ സ്റ്റേഷനിലോട്ട് …..

**************************************

ഷംസുദീൻ വർഗീസിൻ്റെ വീട്ടിൽ എത്തിയ

അതെ സമയം തന്നെ അങ്കിളും സമീറും വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു

അങ്കിളിൻ്റെ  ഫ്രണ്ടിനെ കാണാൻ  ….

ഇക്ബാൽ മുഹമ്മദ് …. ക്രിമിനൽ ലോയർ ….

സമീറും അങ്കിളും ഇക്ബാലിൻ്റെ ഓഫീസിനു താഴെ എത്തി ..

ബൈക്ക് പാർക്കിങ്ങിൽ ഒതുക്കി നിറുത്തി ….

വേഗം തന്നെ അവർ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി …

ഓഫീസിയിൽ കയറിയതും അവിടെ ഉണ്ടായിരുന്ന ജൂനിയർ കുട്ടിയോട് ഇക്ബാലിനെ കാണണം എന്ന് പറഞ്ഞു …

ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് തൊട്ട് എടുത്തുള്ള ക്യാബിനിലോട്ട് ആ കുട്ടി കയറി …

രണ്ടുമിനിറ്റിനു ശേക്ഷം പുറത്തോട്ട് വന്ന് …. സമീറിനോടും അങ്കിളിനോടും കയറിക്കോളാൻ അനുവാദം കൊടുത്തു ….

അകത്തു കയറിയതും ….

ഇക്ബാൽ രണ്ടുപേരെയും ചിരിയോടെ സ്വീകരിച്ചു …

ഫൈസലേ നിന്നെ ഇപ്പോ ഈ വഴിക്കൊന്നും കാണാറില്ലലോ …??

ഓരോരോ തിരിക്കലെ ഇക്‌ബാലെ …..

ഇത് എൻ്റെ മകൻ സമീർ ….

ആ സമീറിനെ എനിക്ക് അറിഞ്ഞുടെ …..

ചെറുപ്പത്തിൽ കണ്ടതാണെങ്കിലും മുഖം നല്ല ഓർമയുണ്ട് ….

അത് പറഞ്ഞ് ഇക്ബാൽ പതിയെ പുഞ്ചിരിച്ചു …

ഇക്ബാലെ ഞാൻ ഇപ്പോ വന്നത് സീരിയസ് ആയ ഒരു കാര്യം പറയാനാ ….

നി എന്താണെങ്കിലും പറ ഫൈസലെ……..

നമ്മുക്ക് ശരിയാക്കാം……

ആദിത്യൻ …. എൻ്റെ മോനെപോലെ ആണ്

അവനെ ഇന്ന് പോലീസ് പിടിച്ചു ….

അവനെ എങ്ങിനെയെങ്കിലും ജാമ്യത്തിൽ ഇറക്കണം …

അവനെ ഈ കേസിൽ നിന്നും ഊരി എടുക്കണം ….

അവനെ എന്തിനാ പോലീസ് പിടിച്ചത് ……???

ആദിത്യൻ ആ വർഗീസിൻ്റെ മോൻ ഇല്ലേ ജോൺ ….

അവനെ നല്ല പോലെ പെരുമാറി …

അവൻ ഹോസ്പിറ്റലിൽ ആണ് …..

അവൻ്റെ കൂടെ ഇണ്ടായിരുന്നവരും ഹോസ്പിറ്റലിൽ തന്നെ …..

കൈയും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട് എന്നാ സമീർ പറഞ്ഞത് ….

സമീർ നടന്ന സംഭവം എല്ലാം വള്ളിയും പുള്ളിയും തെറ്റാതെ ഇക്ബാലിനോട് പറഞ്ഞു ….

എല്ലാം കേട്ടതിന് ശേഷം …. ഇക്ബാൽ പറഞ്ഞു ….

സംഗതി സീരിയസ് ആണലോ ഫൈസലെ …..

ആ ഷംസുദീൻ വർഗീസിൻ്റെ വലംകൈ ആണ് ….

IPC -307,319,321,322,324

ഇതൊക്കെ അവർക്ക് ചാർജ് ചെയ്യാം ….

അതിനുള്ളത് ഒക്കെ ആദിത്യൻ ചെയ്തിട്ടുണ്ട് ….

നിങ്ങൾ സ്റ്റേഷനിൽ പോയിരുന്നോ ???

ഇല്ലെങ്കി ഇപ്പോ തന്നെ പോയി ആദിത്യനെ കണ്ടിട്ട് വരാം ….

നിങ്ങൾ വാ ….. എൻ്റെ കാറിൽ പോവാം ……

അവർ വേഗം തന്നെ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി ……

****************************

പോലീസ് സ്റ്റേഷൻ്റെ ഗേറ്റ് കടന്ന് ഷംസുദീൻ ജീപ്പിൽ വരുന്നു …

തൊട്ട് പുറകിലായി ഇക്ബാലിൻ്റെ കാറും ….

ജീപ്പിൽ നിന്നും ഇറങ്ങി ഷംസുദീൻ പുറകിൽ വരുന്ന കാറിലേക്ക്  സൂക്ഷിച്ചു നോക്കി …

കാർ വന്ന് ജീപ്പിൻ്റെ എതിർവശത് നിറുത്തി …

കാറിൽ നിന്നും ഇക്ബാലും,സമീറും ,ഫൈസലും ഇറങ്ങി …

ഇക്ബാലിനെ കണ്ടപ്പോൾ തന്നെ ഷംസുദീന് മനസിലായി ….

ഇക്ബാൽ ഷംസുദീനിൻ്റെ അടുത്തൊട്ട് നടന്നു …

എടുത്ത് എത്തിയതും ഷംസുദീൻ ….

എന്താ വക്കീലെ ….. ഈ വഴി ??

എന്തേലും കാണാതെ പോയോ …??

ആ അതെ സാറേ പോയി ഒന്ന് തിരിച്ചെടുക്കാൻ വന്നതാ ….

എന്നാ ഇവിടെ നിൽക്കാതെ അകത്തേക്ക് പോന്നോളൂ ….

കളിയാക്കികൊണ്ട് ഷംസുദീൻ ….

എല്ലാവരും കൂടെ C.I യുടെ  ക്യാബിനിൽ കയറി …

എന്താ വക്കീലേ …???

ആദിത്യന് വേണ്ടി ആണോ …??

അതെ ആദിത്യന് വേണ്ടി ഹാജർ ആവുന്നത് ഞാൻ  തന്നെ ….

അവനെ സ്റ്റേഷൻ ജാമ്യത്തിൽ കൊണ്ടുപോകാൻ വന്നതാ …

അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലലോ … വക്കീലേ ….

307 ആണ് ചാർജ് … ബാക്കി പിന്നാലെ ഉണ്ട് ….

അതുകൊണ്ട് നാളെ കോടതിയിൽ ഹാജർ ആകും ….അപ്പോ ജാമ്യത്തിൽ എടുത്തോ …

ഇപ്പോ സ്ഥലം വിടാൻ നോക്ക് ….

ഇവിടെ പതിപത്തു പണി കിടക്കുന്നുണ്ട് ….

എന്നാ  നമ്മുക്ക്  കോടതിയിൽ  കാണാം ….

ഷംസുദീനെ നി ഒന്ന് ഓർത്തുവെച്ചോ

ആദിയുടെ മേത്ത് നീ എങ്ങാനും തൊട്ടാൽ ….

തൊപ്പി ഞാൻ തെറിപ്പിക്കും ഓർത്തോ നീ ….

ഫൈസൽ സമീറെ വാ പോകാം ….

അതും പറഞ്ഞുകൊണ്ട് അവർ പുറത്തോട്ടിറങ്ങി ….

കാറിൽ കയറി …..

ആദിയെ കാണുവാൻ പോലും അയാൾ സമ്മതിക്കുമായിരുന്നില്ല ….

ഇക്ബാലിന് അത് വന്നപ്പോ തന്നെ മനസ്സിലായിരുന്നു …..

കാറിൽ കയറിയതും ….. നാളെ തന്നെ ആദിയെ ജാമ്യത്തിൽ പുറത്തിറക്കാം …

എന്ന ഉറപ്പ്  ഇക്ബാൽ സമീറിനും ഫൈസലിനും കൊടുത്തു ….

അവർ നേരെ ഓഫീസിലോട്ട് നീങ്ങി …..

അവർ പോയതും ഷംസുദീൻ ചിന്തയിൽ മുഴുകി …..

ഏകദേശം രാത്രി ആയപ്പോൾ …. സ്റ്റേഷനിൽ ഷംസുദീൻ അടക്കം അഞ്ചുപേർ മാത്രം …

എല്ലാവരും ഷംസുദീനിൻ്റെ വിശ്വസ്തർ ……

ഷംസുദീൻ നേരെ ആദിയുടെ അടുത്തൊട്ട് ചെന്നു

സെൽ തുറന്നു …. ആദിക്ക് ഭക്ഷണവും വെള്ളവും കൊടുത്തു …

കൂടാതെ നാളെ കോടതിയിൽ ഹാജർ ആകും എന്നും പറഞ്ഞു …

ഭക്ഷണം എല്ലാം കഴിച്ച് ആദി പതിയെ മയക്കത്തിലേക്ക് വീണു …

കുറച്ചു സമയത്തിനു ശേക്ഷം ….

ഷംസുദീനും ആ അഞ്ചുപേരും കൂടെ ആദിയുടെ സെല്ലിൽ കയറി ….

നാലുപേരും കൂടെ ആദിയുടെ കൈയും കാലും കെട്ടി ….

ആദി ഈ സമയം …. തൻ്റെ ദേഹത്ത് ആരോ സ്പർശിക്കുന്നു ….എന്ന് തോന്നിയതു കൊണ്ട് പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു ….

എതിർക്കാൻ ശ്രമിക്കുന്നതിന് മുൻപേ അവർ ആദിയുടെ കൈകാലുകൾ ബന്ധിച്ചിരുന്നു …..

ഷംസുദീനിൻ്റെ നിർദേശ പ്രകാരം ആദിയെ അവർ സ്റ്റേഷൻ്റെ പുറകിൽ ഉള്ള ഇടിമുറിയിൽ കയറ്റി ….

അവിടെ ഉണ്ടായിരുന്ന മേശയിൽ ആദിയെ കമഴ്ത്തി കിടത്തി ….

ആദിയുടെ കൈയും കാലും അവർ ആ മേശയിലെ കയറുകളിൽ കൂട്ടിക്കെട്ടി ….

എന്നിട്ട് അത്യാവശ്യം വലിയ തുണി ചുരുട്ടി ആദിയുടെ വായയിൽ കുത്തിക്കയറ്റി ….

ഒരു ക്രൂരമായ ഭാവത്തോടെ … ഷംസുദീൻ ആദിയെ നോക്കി …

എന്നിട്ട് പതിയെ പുഞ്ചിരിച്ചുകൊണ്ട് … അയാൾ  സഹായികളോട്  പറഞ്ഞു ….

എന്നാൽ പിന്നെ രാഹുകാലത്തിനു മുൻപ് തുടങ്ങിയാലോ ….

എല്ലാവരും കൂടെ കൂട്ടച്ചിരി ……

ഷംസുദീൻ നോക്കി നിലക്കെ ആ നാലുപേർ മാറി മാറി ആദിയുടെ കാൽപാദത്തിൽ ലാത്തികൊണ്ട് അടിത്തുടങ്ങി ……..

ഓരോ അടിയിലും ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു ….

അസഹനീയമായ വേദന ….. അവർ ആദിയെ തങ്ങളുടെ കൈയിൽ ഉള്ള ലാത്തി ഓടിയും വരെ തല്ലി …

അവർ ആദിയെ മേശയിൽ നിന്നും മോചിപ്പിച്ചു ……

എന്നാൽ ആദിക്ക് അവിടെ നിന്നും എഴുനേൽക്കാൻ പോലും ആരോഗ്യം ഇല്ലായിരുന്നു …

അവർ ആദിയെ എഴുന്നേൽപ്പിച്ചു … എന്നിട്ട് മുകളിലെ ഹുക്കിൽ കൈകൾ ബന്ധിച്ചു …

വീണ്ടും പുതിയ ലാത്തികൊണ്ട് അടിച്ചു …. അവരുടെ കലി തീരും വരെ ….

ഈ സമയം ഷംസുദീൻ ആദിയുടെ വായയിൽ നിന്നും തുണി എടുത്തുരുന്നു ….

ആദിയുടെ കരച്ചിലിൽ അവർ അട്ടഹസിച്ചു ചിരിച്ചു ….

അവസാനം വെള്ളം ചോദിച്ച ആദിയുടെ മുഖത്തു കട്ടിയുള്ള തുണികൊണ്ട് മൂടി

വെള്ളം ജഗ് തന്നെ കമത്തി ….

ഒരിറ്റ് ശ്വാസത്തിനായി ആദി പിടയുന്നതും നോക്കി അവർ ചിരിച്ചുകൊണ്ടിരുന്നു ….

പിന്നെയും അവർ ആദിയെ ഒരുപാട് ഉപദ്രവിച്ചു ….

എല്ലാം പീഡനങ്ങൾക്ക്   ശേഷവും അവർ ബാക്കി ഉണ്ടായിരുന്ന ലാത്തികൊണ്ട് …. ലാത്തി ഓടിയും വരെ ആദിയെ തല്ലി …… ആദി പാതി അബോധാവസ്ഥയിൽ ആയി തുടങ്ങി ….

അത് മനസിലാക്കിയ ഷംസുദീൻ സഹായികളോട് അടി നിർത്തുവാനും ….

ആദിയെ സെല്ലിൽ കൊണ്ട് ഇടുവാനും പറഞ്ഞു …

എന്നിട്ട് സന്തോഷത്തോടു കൂടി അയാൾ പോലീസ് സ്റ്റേഷൻ വിട്ടു….

ബാക്കി ഉള്ള നാലുപേർ  ആദിയെ സെല്ലിലേക്ക്  വലിച്ചെറിഞ്ഞു….

ആ തണുപ്പുള്ള നിലത്തോട്ട് ആദി വന്നു പതിച്ചു ….

ആ അബോധാവസ്ഥയിലും വേദനയിലും ….

ആദി പതിയെ മയക്കത്തിലോട്ട് ….. വീണുകൊണ്ടിരുന്നു …..

പതിയെ സ്വപനത്തിലോട്ടും…..

ഇരുട്ട് കൂരായിരുട്ട് …..

എങ്ങും ഭയത്തിൻ്റെ ഇരുട്ട് മാത്രം …..

ഇരുട്ടിൻ്റെ മറവിൽ താൻ ആരെയോ തേടി അലയുന്നത് പോലെ

എങ്ങോട്ട് ഓടിയാലും നടന്നാലും വീണ്ടും ഒരേ സ്ഥാലത്തു തന്നെ എത്തുന്ന പ്രതീതി…..

ഇവിടെ ആരെങ്കിലും ഉണ്ടോ…??

ആദി നീട്ടി വിളിച്ചു …..

തൻ്റെ പ്രതിധ്വനി അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലാ …..

എന്നുള്ള സത്യം ആദി മനസിലാക്കി ….

മനസ്സിൽ നിരാശ മാത്രം ……

ആദി പതിയെ ആ ഇരുട്ടിൽ കമഴ്ന്നു കിടന്നു ….

മുറുക്കി തൻ്റെ കണ്ണുകൾ അടച്ചു …..

കുറച്ചു സമയത്തിനു ശേഷം ….

ആദിയുടെ കണ്ണുകളിലേക്ക് …..

ശക്തമായ വെളിച്ചം കയറുന്നത് പോലെ ….

ആദി പതിയെ കണ്ണുകൾ തുറന്നു ….

കുളിത്തൊട്ടി ….. ആ പഴയ കുളിത്തൊട്ടി തന്നെ …

എന്നാൽ എല്ലാ പ്രവിശ്യത്തെ പോലെ …. അതിൻ്റെ അരികിൽ അല്ല

കുളിത്തൊട്ടിയുടെ മുകളിൽ വായുവിൽ ആണ് ആദി ……….

ആദി കണ്ണിമവെട്ടാതെ …. കുളിത്തൊട്ടിയിൽ തന്നെ നോക്കികൊണ്ടിരുന്നു ….

എന്തോ അതിനോട് ഒരു ആകർഷണം പോലെ …..

പെട്ടന്ന് തന്നെ അതിലെ കറുത്ത എണ്ണ പോലുള്ള ദ്രാവകം ….

മുകളിലേക്ക് ഉയർന്നു ….. അത് ആദിയെ മൊത്തമായി പൊതിഞ്ഞു …

ആദി പരമാവധി എതിർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ….

പെട്ടന്നു തന്നെ ആ ദ്രാവകം ആദി കൊണ്ട് കുളിത്തൊട്ടിയിലേക്ക് …

ശക്തമായി പതിച്ചു….

വീണ്ടും ഇരുട്ട് ….

പതിയെ പതിയെ വെളിച്ചം വരുന്നു …..

ആദി ചുറ്റും നോക്കി …..

താൻ സ്വപനത്തിലാണോ യാഥാർത്ഥത്തിൽ ആണോ …..

എല്ലാം സംശയം പോലെ ….

ആദി വീണ്ടും ചുറ്റും നോക്കി ….

കാട് ….. ഭയാനക മായ  കാട് ….

ചുറ്റും ചീവീട് …. ചില്ലക്കുന്ന ശബ്ദം മാത്രം …..

ദൂരെ ഒരു ചുവന്ന പ്രകാശം ….

ആദി പതിയെ ആ പ്രകാശത്തിലേക്ക് നടന്നു ….

നടക്കും തോറും അകലം കൂടുന്നത് പോലെ …..

വീണ്ടും നടന്നു …. അവസാനം ആ പ്രകാശത്തിൽ എത്തിച്ചേരണം എന്നത് ആദിയുടെ ലക്ഷ്യം ആയിമാറി …

ആദി പരാമവദി ശ്രമിച്ചു ….

അവസാനം ആദി ലക്ഷ്യം കണ്ടു……

ആദി ആ പ്രകാശത്തിൻ്റെ അരുകിൽ   എത്തിയിരിക്കുന്നു …..

എന്നാൽ ആ പ്രകാശം വരുന്നത് ചെറിയ ഒരു കുളത്തിൽ നിന്നും …

മുട്ടോളം മാത്രം വെള്ളം ഉള്ള  കുളം  …..

ആദിക്ക് കുളം കണ്ടപ്പോൾ എങ്ങും ഇല്ലാത്ത ദാഹം …

ആദി വേഗം തന്നെ ആ കുളത്തിൽ നിന്നും വെള്ളം കുടിച്ചു ….

ആദി മനസ്സിൽ കുറെ ആലോചിച്ചു ….

താൻ ഇത് വരെ ഇതേപോലത്തെ വെള്ളം കണ്ടിട്ടില്ല …

ഇപ്പോ  അത് കുടിച്ചിരിക്കുന്നു ….

മനസ്സ്  ശാന്തമായതു പോലെ …..

വെള്ളം കുടിച്ച് എഴുന്നേറ്റപ്പോൾ ആണ് ആദി ആ പുഷ്പ്പം കണ്ടത് ….

കുളത്തിൻ്റെ നാടുകയിട്ട് ഒരു ചെറിയ പുഷ്പ്പം …

എന്നാൽ താൻ ഇതു വരെ അതേപോലത്തെ ഒരു പുഷ്പ്പം കണ്ടിട്ടില്ല ….

ആദി വേണ്ടതും കുളത്തിൽ ഇറങ്ങി ആ പുഷ്പ്പം പൊട്ടിച്ചു ……

എനിട്ട് പതിയെ കരയിലോട്ട് കയറി …..

ആദി ആ പുഷ്പ്പം പതിയെ മറച്ചും തിരിച്ചും നോക്കി ….

ഇന്നു വരെ കണ്ടിട്ടില്ലാത്ത പുഷ്പ്പം ….

അതിൽ നിന്നും ആരെയും മോഹിപ്പിക്കുന്ന സുഗന്ധം ….

ആദി ആ സുഗന്ധം ആവോളം ആസ്വദിച്ചു ….

പെട്ടന്നാണ് ഒരു പരുന്തിൻ്റെ ശബ്ദം  കേട്ടത് …

ആദി വേഗം തന്നെ കണ്ണുകൾ തുറന്നു …..

ആ പരുന്ത് മുകളിൽ വട്ടമിട്ടു പറക്കുന്നു

ആരെയോ തേടുന്നത് പോലെ…..

ആദിയുടെ ശരീരത്തിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്നു …..

പെട്ടന്ന് ആദിയുടെ പുറകിൽ പച്ചകുത്തിയ ചിഹ്നത്തിൽ നിന്നും ചുവന്ന പ്രകാശം ….

അതിൻ്റെ ഊർജം കൂടി വരുന്നു …..

ഓരോ ചിഹ്നത്തിൽ നിന്നും …..

കറുത്ത രൂപങ്ങൾ …… ആദിയുടെ മുൻപിൽ വന്നു നിന്നു….

അവർ ആദിയുടെ മുഖത്തോട്ട് തന്നെ നോക്കുന്നു …..

ഒരു ക്രൂരമായ ഭാവത്തോടെ …..

അവർ ആദിയുടെ അടുത്തൊട്ട് നീങ്ങികൊണ്ടിരുന്നു ……..

ആ രൂപങ്ങൾ ആദിയുടെ അടുത്ത് എത്താറായതും ….

ആദിയുടെ നെഞ്ചിൽ പച്ചകുത്തിയ ചിഹ്നത്തിൽ നിന്നും ….

അതിശക്തമായ …. സ്വർണ്ണ  പ്രകാശം …

അത് ആ രൂപങ്ങളുടെ ദേഹത്തു പതിച്ചതും അവർ തിരിച്ചു ആദിയുടെ ശരീരത്തിൽ കയറി …..

ആദി ആ രൂപങ്ങൾ തൻ്റെ ദേഹത്തു കയറുമ്പോൾ ….

ആദി കണ്ണുകൾ മുറുകെയടച്ചു നിന്നു …..

പെട്ടന്ന് ഒരു മധുരമായ ശബ്ദം …..

ആദിയുടെ കാതുകളിലേക്ക് ഇരച്ചു കയറി …..

ആദി പതിയെ തൻ്റെ കണ്ണുകൾ തുറന്നു ….

ആ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് നോക്കി ….

വീണ്ടും അതെ ശബ്ദം ….

എന്നാൽ ഈ പ്രാവിശ്യം … അത് നിലവിളി ആയി മാറി ….

ആദി നിന്നനില്പിൽ തന്നെ മുൻപോട്ട് കുതിച്ചു….

ആ നിലവിളി കേട്ട ശബ്ദത്തിൻ്റെ അടുത്തൊട്ട് ….

തീവ്ര ഗതിയിൽ ഓടിക്കൊണ്ടിരുമ്പോൾ….

ആദി ആ രൂപം കണ്ടു….

ഒരു വെള്ള ചുരിദാറിൽ…

ദേവിയെ പോലെ ഒരു കുട്ടി എന്നാൽ മുഖം മറച്ചിരിക്കുന്നു ,….

ആ കുട്ടി തന്നെ കണ്ടതും തൻ്റെ അടുത്തൊട്ട് വരുന്നു ….കരഞ്ഞുകൊണ്ട് …

അപ്പോഴാണ്  ആദി അത് കണ്ടത് …. അവളുടെ പിന്നാലെ കറുത്ത രൂപങ്ങൾ …

അവളെ വിടാതെ പിന്തുടരുന്നു…..

ആ രൂപങ്ങൾ അതി വേഗത്തിൽ ആദിയുടെയും   ആ കുട്ടിയുടെയും അടുത്തൊട്ട് വന്നുകൊണ്ടിരിക്കുന്നു …

അടുത്തെത്തിയതും ആദിയുടെ നെഞ്ചിൽ നിന്നും…..

അതെ സ്വർണ്ണ  പ്രകാശം സ്വർണ്ണ നിറത്തിൽ ,….

ആ പ്രകാശം താങ്ങുവാൻ വയ്യാതെ ആ രൂപങ്ങൾ എങ്ങോട്ടോ ഓടി മറഞ്ഞു ….

ആ കറുത്ത രൂപങ്ങൾ പോയതും ….

ആ കുട്ടി ആദിയുടെ അടുത്തേക്ക് വന്നു ….

അവളുടെ ആ കണ്ണുകൾ …. തന്നെ തീവ്രമായി ആകർഷിക്കുന്നു ….

താൻ  ആകർഷിക്കപ്പെടുന്ന … ആ  സത്യം ആദി മനസിലാക്കി …

അവളുടെ ആ വെള്ള മുഖമൂടി അഴിക്കുവാൻ പോയതും ….

തൻ്റെ ദേഹം മുഴുവൻ തണുക്കുന്നത് പോലെ ……

ആദി സ്വപനത്തിൽ നിന്നും ഞെട്ടി എഴുനേറ്റു …..

മുൻപിൽ തന്നെ ഹെഡ്‍കോൺസ്റ്റബിൾ ….

തന്നെ വിളിച്ചിട്ട് എഴുനെൽകാതായപ്പോൾ ….

വെള്ളം കൊണ്ട് മുഖത്തൊഴിച്ചതാണ് …..

ആദി പതിയെ എഴുനേറ്റു ……..

സമയം രാവിലെ എട്ടുമണി

ആദിയെ താങ്ങിപിടിക്കാൻ മൂന്നുപേർ വന്നെങ്കിലും

ആദി അത് നിരസിച്ചു ….

ടോ ….  തന്നെ ഷംസുദീൻ സർ എടുത്തു കൊണ്ടുവരുവാൻ പറഞ്ഞു …

ആദി ഒന്നു ,മൂളി പതിയെ എഴുനേറ്റു …

പതിയെ ഷംസുദിൻ്റെ…. എടുത്തോട്ട് നടന്നു …

ആദിയെ കണ്ടതും ഷംസുദീനും കൂടെ ഉണ്ടായിരുന്ന നാലുപേരും ഞെട്ടി …

തങ്ങൾ അടിച്ച അടിക്ക് …. അവൻ ഒരാഴ്ച എങ്കിലും കിടന്നകിടപ്പു കിടക്കണം …

എന്നാൽ ആദി ഒന്നും  പറ്റിയിട്ടില്ലാത്ത  പോലെ താങ്കളുടെ മുൻപിൽ …..

അവർക്ക് തന്നെ വിശ്വസിക്കാൻ ബുധിമുട്ട് പോലെ ….

ആദി അടുത്തെത്തിയതും ….

ഷംസുദീൻ … അവിടെയും തൊടാതെ പറഞ്ഞു …

അവർക്ക്  പരാതി ഇല്ല അതുകൊണ്ട് നിനക്ക് പോവാം …..

ആദി ഒന്നും മനസിലാവാതെ അവിടെ തന്നെ നില്കുന്നത് കണ്ട് ഷംസുദീൻ അലറി ….

“ഇറങ്ങി പോടാ പന്ന കഴുവേറീടെ മോനെ ……”….

അതുകേട്ടപ്പോൾ ആദിക്ക് താൻ സ്വപനം കാണുന്നതല്ല എന്നു മനസിലായി …..

ആദി പതിയെ സ്റ്റേഷനിൽ നിന്നും ഇറങ്ങി …..

നേരെ സമീറിൻ്റെ വീട്ടിലോട്ട് ….

ആദി അവിടെ എത്തിയതും….

സമീറും അങ്കിളും സ്റ്റേഷനിലോട്ട് ഇറങ്ങുവാൻ നിൽക്കുന്നു …

ആദിയെ കണ്ടതും സമീർ ഓടി വന്നു കെട്ടിപിടിച്ചു ….

ഉമ്മയും ,ഷാഹിയും ,സനയും എല്ലാവരും വന്നു …

ആദി ഷംസുദീൻ പറഞ്ഞ കാര്യം എല്ലാവരോടും പറഞ്ഞു …

എന്നിട്ട് എല്ലാവരോടും തനിക്ക് ഒന്നു കിടക്കണം എന്ന് പറഞ്ഞു …

നേരെ ആദിയുടെ വീട്ടിലോട്ട് നടന്നു …..

തൻ്റെ മുറിയിൽ കയറി കട്ടിലിൽ കിടന്നു …

പതിയെ നിദ്രയിൽ വീണു …

അപ്പോഴും ആദിയുടെ കൈകൾ ചലിച്ചുകൊണ്ടിരുന്നു ….

രാത്രി സ്റ്റേഷനിൽ ചലിച്ചതുപോലെ …..

തൻ്റെ കൈകളിൽ കൂടി പഞ്ച മുദ്രകൾ ……..

********************************

ന്യൂയോർക്

സന്ധ്യാസമയം ….

സൂര്യൻ അസ്തമിച്ചു ….

ന്യൂയോർക് നഗരം ജ്വലിച്ചു  തുടങ്ങി …

നിറയെ ഉയരം കൂടിയ കെട്ടിടങ്ങൾ ….അതിനു മാറ്റൂകൂട്ടാൻതക്ക വിധം ലൈറ്റുകളും …

അതിമനോഹരം …..

ആ നഗരത്തിലെ ഉയർന്ന ഒരു കെട്ടിടത്തിൽ ….  സജീവ് പാലയ്ക്കൽ …..

തൻ്റെ മുൻപിലെ ഗ്ലാസ്സിലൂടെ ….

സന്ധ്യയാമത്തിൽ  തിളങ്ങി നിൽക്കുന്ന ന്യൂയോർക് നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നു …

സജീവ് പതിയെ താഴേക്ക് നോക്കി …

സ്ട്രീറ്റ് ലൈറ്റും …. കാറുകളുടെ  ഹെഡ് ലൈറ്റും … കൂടെ  അതിമനോഹരമായ കാഴ്ച …..

സജീവ് അതൊക്കെ ആസ്വദിച്ചു അവിടെ നിന്നു ….

സജീവ്  തൻ്റെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിൽ നോക്കി …..

സമയം എട്ടുമണി ആയിരിക്കുന്നു …..

പെട്ടന്ന് സജീവിൻ്റെ  മൊബൈൽ ശബ്ദിച്ചു ….

സജീവ് മൊബൈൽ എടുത്തു നോക്കി ….

ഒരു മെസ്സേജ്‌ വന്നിരിക്കുന്നു ….

അയാൾ പതിയെ …. മെസ്സേജ് തുറന്നു നോക്കി ….

SIR,,,,

IT’S TIME

YOU CAN COME NOW

(സാർ,,,,

ഇതാണു സമയം

നിങ്ങൾക്ക് ഇപ്പോൾ വരാം)

അത് വായിച്ചതും …. സജീവിൻ്റെ മുഖത്തു പുഞ്ചിരി വിടർന്നു …..

സജീവ് തൻ്റെ മൊബൈൽ തിരിച്ചു പോക്കറ്റിൽ വെച്ചു ….

സജീവ് നടുന്നു തൻ്റെ ക്യാബിനിൽ നിന്നും ഇറങ്ങി ….

ലിഫ്റ്റിലോട്ട് നടന്നു …..

സജീവ് നടക്കുന്നതിനോടൊപ്പം തന്നെ ….. തൻ്റെ  ബോഡി ഗാർഡ്‌സും  അയാളുടെ കൂടെ നടുന്നു …..

ലിഫ്റ്റിൽ  കയറി  നേരെ  ബേസ്‌മെൻറ്റിലോട്ട്  പോയി ….

ലിഫ്റ്റ് തുറന്നതും സജീവും ബോഡി ഗാർഡും കൂടെ പാർക്കിങ്ങിലേക്ക് നടന്നു …

അവിടെ സജീവിനെയും വെയിറ്റ് ചെയ്‌ത്‌ മൂന്നു ആഡംബര suv കാറുകൾ….

സജീവ് നടുവിൽ നിർത്തി ഇട്ടിരിക്കുന്ന കാറിൽ കേറി കൂടെ ഉള്ള ബോഡി ഗാർഡ്‌സ് മറ്റു രണ്ടു വണ്ടികളിലും കേറി …… വണ്ടികൾ വരി വരി ആയി നീങ്ങി തുടങ്ങി…..

ലക്ഷ്യം രാഓസ്….. (RAO’S)

മൂന്നുകാറുകളും രാഓസിന്റെ മുൻപിൽ എത്തി ….

ബോഡി ഗാർഡ്‌സ് വന്നു വണ്ടിയുടെ ഡോർ തുറന്നു …

സജീവ് ഇറങ്ങി … തൻ്റെ സൂട്ട് ഒക്കെ ശരിയാക്കി ….

പതിയെ നടന്നു രാഓസിൽ കേറി …..

ഉള്ളിൽ വയസായവരും ചെറുപ്പക്കാരും ….. മധ്യവയസ്കരും … . ഉണ്ട് ..

എല്ലാവരും ഉന്നത ബന്ധം ഉള്ളവർ ….

സജീവ് നടന്നു വലത്തേ മൂലയിൽ ഉള്ള സെറ്റിയിൽ ഇരുന്നു …

ബാക്കിൽ ബോഡി ഗാർഡ്‌സും നിന്നും ….

സജീവിൻ്റെ എതിർ വശത്തു ….. ഇരിക്കുന്ന വ്യക്തി …

പതിയെ  എഴുന്നേറ്റ്  സജീവിൻ്റെ മുൻപിൽ വന്നു …

എന്നിട്ട് പതിയെ സെറ്റിയിൽ ഇരുന്നു ….

സജീവ് സംസാരിച്ചു തുടങ്ങി ….

ആൻഡ്രൂസ് ……

യെസ്  സജീവ് ….

ആൻഡ്രൂസ് ,,, ഞാൻ ഇവിടം വിടുന്നു …

ജന്മ നാട്ടിലേക്ക്  പോക്കും നാളെ…..

അതിനു മുൻപ് എല്ലാവരെയും കാണണം എന്നു തോന്നി …

സജീവ് അതാണ് നിനക്ക് നല്ലത് …

തടി കെടാക്കണ്ടല്ലോ …..

നി നാളെ തന്നെ പോക്കോ ….

ഇല്ലെങ്കിൽ  ഞാൻ തന്നെ നിന്നെ കൊല്ലും ….

ഇത് പറഞ്ഞു ആൻഡ്രൂസ് ചിരിച്ചു ……

സജീവും പുഞ്ചിരിച്ചു …

ആൻഡ്രൂസെ ….,,,,,

ഞാൻ തെറ്റ് ചെയ്തതായി തോന്നുന്നില്ല ….

സ്വന്തം കാലിൽ നിലക്കാൻ ആണ് എനിക്ക് ഇഷ്ട്ടം …

പിന്നെ  ഈ  തിരിച്ചുപോക്ക്….

അത് ഇപ്പോ അനിവാര്യം ആണ് ….

അതൊകൊണ്ട് മാത്രം ഞാൻ പോകുന്നു …

പക്ഷെ തിരിച്ചു വരും …..

സജീവേ ജീവനിൽ കൊതിയുണ്ടെങ്കിൽ നീ വരണ്ട ….

വന്നാൽ നീ ഈ മണ്ണിൽ കാലുകുത്തില്ല …..

എന്നാൽ ശരി ആൻഡ്രൂസെ….

സമയം വൈകി ഞാൻ പോകുന്നു …

സജീവ് പതിയെ  എഴുന്നേറ്റ് നടന്നു ….

ഡോർ എത്താറായതും സജീവ് തിരിഞ്ഞു …..

എന്നിട്ട് വീണ്ടും ആൻഡ്രൂസിനെ വിളിച്ചു …

ആൻഡ്രൂസ് …..

നമ്മൾ ഒരു കാലത് നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലേ …

അതുകൊണ്ട്  നിൻ്റെ വാക്കു ഞാൻ പാലിക്കുന്നു ….

സജീവ് ആൻഡ്രൂസിന് കൈ നീട്ടി …

ആൻഡ്രൂസ് ചുറ്റും നോക്കി  എഴുന്നേറ്റു …..

സജീവന് കൈ കൊടുത്തു …

രണ്ടു പേരും ഷേക്ക് ഹാൻഡ് ചെയ്തു ….

സജീവ് പതിയെ ആൻഡ്രൂസിനെ ഹഗ് ചെയ്തു ….

പതിയെ ആൻഡ്രൂസിനോട് പറഞ്ഞു …..

ഐ വിൽ മിസ്സ് യൂ …. ആൻഡ്രൂസ് …..

പിന്നെ കൊല്ലുവാൻ തീരുമാനിച്ച അപ്പോ തന്നെ കൊല്ലണം …

അത് മാറ്റി വെക്കുവാൻ പാടില്ല ……

അടുത്ത ജന്മത്തിലെങ്കിലും ഓർക്കുക ……

അത് പറഞ്ഞു തീർന്നതും ആൻഡ്രൂസിൻ്റെ കഴുത്തിൽ കത്തി കയറി ….

ആൻഡ്രൂസ് താഴേക്ക് വീണു ….

ആർക്കും എന്താ  സംഭവിച്ചതെന്നു മനസിലായില്ല ….

സജീവിൻ്റെ കൈയിലെ കത്തി കണ്ടപ്പോൾ എല്ലാവർക്കും മനസിലായി ….

സജീവ് ആൻഡ്രൂസിനെ കൊന്നു ….

ഇത് കണ്ടതും ആൻഡ്രൂസിൻ്റെ ബോഡി ഗാർഡ്‌സ് ഓടി സജീവിൻ്റെ അടുത്തൊട്ട് വന്നു …

എന്നാൽ സജീവ് അവിടെ നിന്നും ഒരടി പോലും ചലിച്ചില്ല ..

എന്നാൽ വന്നവരെല്ലാം നിലം പതിച്ചു ജീവനറ്റ് ….

അവിടെ ഉള്ളവർ എല്ലാം അവരെ  ആൻഡ്രൂസിൻ്റെ ബോഡി ഗാർഡ്സിനെ തങ്ങളുടെ കൈയിൽ ഉള്ള ഗൺ എടുത്തു ഷൂട്ട് ചെയ്തിരുന്നു ….

സജീവ് അതെല്ലാം നോക്കി നിന്നു …

പതിയെ പുറത്തോട്ട് … ഒരു വിജയചിരിയോടെ …..

പുറത്തിറങ്ങിയതും …..സജീവ് തൻ്റെ  ഫോൺ എടുത്ത് വിളിച്ചു  വിഷ്ണുവിനെ ….

വിഷ്ണു പാലയ്ക്കൽ …….

ലണ്ടൻ

വിഷ്‌ണു …പതിയെ നടന്നു… റോഡ് ക്രോസ്സ് ചെയ്യാൻ നിന്നു …

റോഡിൽ നല്ല ട്രാഫിക് ….

മുൻപിൽ തന്നെ “The Red Lion”  പബ് ….

ബ്ലാക്ക് കളറുള്ള  ബോർഡിൽ ചുവപ്പു കൊണ്ട് സിംഹത്തെ വരച്ചിരിക്കുന്ന …. ഒരു ബോക്സ്

അതിൻ്റെ താഴെ …. ദി റെഡ് ലയൺ ……. എന്ന്  എഴുതിയിരിക്കുന്നു  ….

സിഗ്നൽ ചുവപ്പായതും വിഷ്ണു റോഡ് ക്രോസ്സ് ചെയ്തു ….

പബ്ബിൻ്റെ  ഉള്ളിലേക്ക്  കയറി ….

കുറെ ആളക്കാർ ഉണ്ട് പബ്ബിൽ ….

വിഷ്ണു പതിയെ ബാർ കൗണ്ടറിൽ കയറി ….

കസേരയിൽ ഇരുന്നു …. ഒരു ബ്ലൂ ലഗൂൺ കോക്‌റ്റൈലും പറഞ്ഞു …

അഞ്ചുമിനിറ്റുനുള്ളിൽ …. ഡ്രിങ്ക്സ് എത്തി ….

വിഷ്ണു പതിയെ സിപ് സിപ്പായി … കുടിച്ചു …

ഡ്രിങ്ക്സ് കുടിക്കുമ്പോഴും വിഷ്ണു എല്ലാം ചുറ്റി നല്ല ശ്രദ്ദയോടെ നോക്കികൊണ്ടിരുന്നു …

അവസാനം അവൻ കണ്ടു കോറിഡോറിൽ രണ്ടു കറുത്ത വലുപ്പത്തിൽ ഉള്ള ഭീകരന്മാരെ ….

വിഷ്ണു ഒറ്റവലിക്ക് ഡ്രിങ്ക്സ് കുടിച്ചു …

അവിടെ നിന്നും എഴുനേറ്റു പതിയെ അങ്ങോട്ട് നടന്നു ….

അവരുടെ എടുത്ത് എത്തിയപ്പോൾ ….

ആ കറുത്ത ഭീകരന്മാർ വിഷ്ണുവിനെ തടഞ്ഞു …..

വിഷ്ണു അവരെ മാറി മാറി നോക്കി ……

അവൻ പതിയെ അവരോടു പറഞ്ഞു ….

I Want to See Charles Bronson…..

(എനിക്ക് ചാൾസ് ബ്രോൺസനെ കാണണം …..)

Tell him i know about the guy whose code name is king cobra

(കിംഗ് കോബ്ര എന്ന കോഡ് നെയിം  ഉള്ള ആളെക്കുറിച്ച് എനിക്കറിയാമെന്ന് ചാൾസിനോട് പറയു)

ആ കറുത്ത ഭീകരന്മാരിൽ ഒരാൾ വിഷ്ണുവിനോട്  അവിടെതന്നെ വെയിറ്റ് ചെയ്യുവാൻ പറഞ്ഞു ….അയാൾ പതിയെ ഡോർ തുറന്നു ഉള്ളിൽ പോയി …. വിഷ്ണു പബ്ബിൽ ഉള്ള പാട്ടൊക്കെ ആസ്വദിച്ച് നിന്നും …

രണ്ടുമിനിറ്റിനുള്ളിൽ അയാൾ ഡോർ തുറന്നു പുറത്തു വന്നു …

ചാൾസ് നിങ്ങളെ ഉള്ളിലോട്ട് വിളിക്കുന്നു…. വരൂ …

ഉള്ളിൽ കയറുന്നതിന് മുൻപ് …

അവർ  വിഷ്ണുവിൻ്റെ  ദേഹം മുഴുവൻ പരിശോദിച്ചു …

വിഷ്ണുവിന്റെ കൈയിൽ ആയുധങ്ങൾ ഒന്നും തന്നെ ഇല്ലാ …

ആ രണ്ടുപേരോടൊപ്പം വിഷ്ണു ചാൾസിൻ്റെ അടുത്തൊട്ട് നടന്നു ……

ബേസ്‌മെൻറ്റിലേക്ക് … ചെറിയ പടികൾ ……

അതു കഴിഞ്ഞു ചെല്ലുന്നത് ഒരു ഇരുമ്പു ഡോറിൻ്റെ അടുത്തൊട്ട്

അവിടെയും ഉണ്ട് രണ്ടു മല്ലന്മാർ …..

അവർ ഡോർ തുറന്നു …..

വിഷ്‌ണുവിൻ്റെ ഒപ്പം തന്നെ അവരും അകത്തോട്ട് കയറി ….

വലിയ ഹാൾ പോലെ ഉള്ള റൂം …..

ഇരുവശത്തും വലിയ മൂന്ന് തൂണുകൾ വിധം …

വിഷ്ണു നടക്കുമ്പോൾ തന്നെ എല്ലാ മുക്കിലും മൂലയിലോട്ടും …. കണ്ണോടിച്ചു …

മുൻപിൽ തന്നെ വലിയ ടേബിൾ …

അതിൻ്റെ മുൻപിൽ തന്നെ മൂന്നു കസേരകൾ …

വിഷ്ണു അതിൽ ഒരെണ്ണത്തിൽ ഇരുന്നു …

കുറച്ച നേരത്തിനു ശേഷം …..

സൂട്ട് ഒക്കെ ധരിച്ചു ഒരു മധ്യവയസ്‌കൻ ….

അയാളുടെ ഒപ്പം മൂന്നു മല്ലന്മാരും കണ്ടാൽ തന്നെ പേടിയാകും ….

അയാൾ വിഷ്ണുവിനെ നല്ല പോലെ നോക്കി ….

എന്നിട്ട് ടേബിളിൻ്റെ എതിർവശത്തുള്ള… കസേരയിൽ അയാൾ ഇരുപ്പുറപ്പിച്ചു ….

തൻ്റെ പോക്കറ്റിൽ നിന്നും സിഗാർ പാക്കറ്റ് എടുത്ത് ചുണ്ടിൽ വെച്ചു പതിയെ ലൈറ്റർ കൊണ്ട് കത്തിച്ചു…..

എന്നിട്ട്  അയാൾ സ്വയം പരിചയപ്പെടുത്തി …..

ഞാൻ  ചാൾസ് ബ്രോൺസൺ ……

എന്താണ് നിൻ്റെ പേര്….. ???

സർ നൈസ് ടു മീറ്റ് യൂ ……

സർ എൻ്റെ പേര് വിഷ്ണു …..

ഓക്കേ വിഷ്ണു ….

നിങ്ങൾക്ക് ഒരു ഇൻഫർമേഷൻ പാസ്സ് ചെയ്യാൻ ഉണ്ടെന്നു പറഞ്ഞല്ലോ …

യെസ് സർ ….

പക്ഷെ അത് പറഞ്ഞാൽ എനിക്ക് എന്തെങ്കിലും ഉപകാരം ഉണ്ടോ ???

യെസ് വിഷ്ണു…. തീർച്ചയായും …..

കിംഗ് കോബ്ര …..

അവനെ മൂന്നുവർഷമായി …. ഇവിടത്തെ ഗ്യാങ്സ്റ്റർസ് മുഴവൻ തിരയുകയാണ് …

അവൻ രാത്രി മാത്രമേ പുറത്തിറങ്ങു …..

അവനെ ഇതുവരെ ആരും നേരിൽ കണ്ടിട്ടില്ല …

കണ്ടവരാരും ഇന്ന് ജീവനോടെ ഇല്ലാ ….

അങ്ങനെ ഉള്ള ഒരാളെ കുറിച്ച് ഇൻഫോർമേഷൻ തരുമ്പോൾ ….

ഞങ്ങൾ വിഷ്ണുവിനെ മറക്കുമോ ….???

ഹഹ …

ഓക്കേ സർ എനിക്ക് സർനെ വിശ്വാസമാണ് ….

അവനു ആ  കോബ്രക്ക് ………

അവന് പുറത്തു വന്നേ മതിയാകു …..

അവൻ ആർക്കോ വേണ്ടിയാണ് വർക്ക് ചെയ്യുന്നത് ….

അയാളുടെ ഒരു  കൺസൈന്മെറ്റ് ഞങ്ങൾ പൊക്കി …

നോർത്ത്ഷോർ  ഷിപ്‌യാർഡിൽ നിന്നും….

അതുകൊണ്ട് അവന് വന്നേ മതിയാകു ….

സർ …,,,,,

അതു ചെയ്തത് നിങ്ങൾ ആണോ….???

ഇതെല്ലാം പറയാൻ ആണ് സർ ഞാൻ വന്നത് ….

ഒക്കെ വിഷ്ണു …. ധൈര്യമായി പറഞ്ഞോളൂ ….

സർ ആ കൺസൈന്മെറ്റ് ഇപ്പോ എവിടെ ഉണ്ട് …???

അത് എടുക്കാൻ അവൻ എന്തു വില കൊടുത്തും  വരും ….

അവൻ വെളുത്തിട്ടാണ് … ഏകദേശം ആറടി പൊക്കം ഒത്ത വണ്ണം …

പിന്നെ ആയോധന കലയിൽ അസാമാന്യ കഴിവ്വ് ഒക്കെ ഉണ്ട് …..

പിന്നെ അവൻ്റെ ഫോട്ടോ എൻ്റെ കൈയിൽ ഉണ്ട് …..

ഞാൻ അത് തരാം ….

അത് തന്നാൽ എനിക്ക് ആ കൺസൈന്മെറ്റ്  തരുമോ…???

യെസ് ഷുവർ ….

തന്നിരിക്കും ……

ഇതു മാത്രം ആണോ വിഷ്ണുവിൻ്റെ ഡിമാൻഡ് ….

അതെ …. ഇതു മാത്രമേ ഉള്ളു ….

അത് അംഗീകരിച്ചാൽ ഞാൻ അവൻ എവിടെ ഉണ്ടെന്ന് വരെ കാണിച്ചുതരാം ….

ഡീൽ ….. ഇനി ഫോട്ടോ കാണിക്കു ….

വിഷ്ണു തൻ്റെ ഫോൺ എടുത്തു …. എന്തൊക്കെയോ ഓപ്പൺ ചെയ്തു ….

നോക്കിക്കോളൂ സർ എന്നും പറഞ്ഞ്…

ചാൾസിന് തൻ്റെ ഫോൺ കൊടുത്തു ……

ചാൾസ് ഒരു ചിരിയോടെ ഫോൺ വാങ്ങിച്ചു …….

എന്നാൽ ആ ചിരി മായാൻ അതികം നേരം വേണ്ടി വന്നില്ല ….

ചാൾസ് ആ ഫോട്ടോ കണ്ടതും … ഭയവും അതോടൊപ്പം  ആശങ്കയും   നിറഞ്ഞു ….

ചാൾസ് ആ സത്യം മനസിലാക്കി ……

ചാൾസിൻ്റെ മുഖം മാറിയതും ….. അയാളുടെ ബോഡി ഗാർഡ്‌സ് പെട്ടന്ന് അയാളുടെ അടുത്തേക്ക് വന്നു ….

കില് ഹിം …..കില് ഹിം …..

എന്ന് വിഷ്ണുവിനെ നോക്കി ചാൾസ് അലറി ….

അത് കേട്ടതോടെ മല്ലന്മാരിൽ ഒരുത്തൻ വിഷ്ണുവിൻ്റെ നേരെ പാഞ്ഞു ….

വിഷ്‌ണു വേഗം തന്നെ  എഴുന്നേറ്റ്   … മുൻപിലെ ടേബിളിൽ ആഞ്ഞു ചവിട്ടി …

ടേബിൾ നീങ്ങി ചാറൽസിൻ്റെ നെഞ്ചിൽ കൊണ്ട് …

അയാൾ കസേര അടക്കം പുറകിലോട്ട് വീണു ….

വിഷ്ണു ഇരുന്നിരുന്ന കസേര എടുത്ത് …. വിഷ്ണുവിൻ്റെ നേരെ വന്നവൻ്റെ തലയിൽ കൂടി ശക്തമായി അടിച്ചു…

അടികിട്ടിയതും  അവൻ നേരെ താഴെ വീണു ….

ബാക്കി ഉള്ളവർ വിഷ്ണുവിൻ്റെ രൂപമാറ്റം കണ്ടതോട് കൂടി … കൈയിലെ ഗൺ എടുത്തു ….നിറയൊഴിച്ചു …

വിഷ്ണു അത് മുൻപ് മനസിലാക്കിയതു കൊണ്ട് വേഗം തന്നെ ചവിട്ടി മറിച്ചിട്ട ടേബിളിൻ്റെ പുറകിലോട്ട് ചാടി …

അവിടെ വീണുകിടന്നിരുന്ന ചാൾസിൻ്റെ മുഖത്തു വിഷ്ണു ശക്തമായി ഇടിച്ചു …..

അയാളുടെ മുഖത്ത് നിന്ന് കട്ട ചോര വിഷ്ണുവിൻ്റെ മുഖത്തോട്ട് തെറിച്ചു …..

വിഷ്ണു വേഗം തന്നെ ചാൾസിൻ്റെ അരയിൽ ഉള്ള രണ്ടു പിസ്റ്റൾ കരസ്ഥമാക്കി …..

എന്നിട്ട് കണ്ണടച്ചു ….. ദീഘശ്വാസം എടുത്തു ….

വിഷ്ണു കണ്ണുതുറന്നു …..

വേഗം എഴുന്നേറ്റ്   അടുത്തുള്ള  ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ഷൂട്ട് ചെയ്തു ….

മറ്റുള്ളവർ ഷൂട്ട് ചെയ്യും മുൻപേ …. അവിടെ ഉള്ള തൂണിൻ്റെ പുറകിൽ സ്ഥാനം പിടിച്ചു ….

ഇനി ആകെ അഞ്ചുപേർ മാത്രം …..

ആ അഞ്ചുപേരിലും ഭയം നിറഞ്ഞിരുന്നു ……..

ആ ഭയം ആണ് വിഷ്ണുവിൻ്റെ ആയുധം …..

വിഷ്ണു ഒട്ടും താമസിക്കാതെ ….. ഡോറിൻ്റെ അടുത്തോട്ടുള്ള രണ്ടാമത്തെ തൂണിൻ്റെ മറവിലോട്ട് ചാടി …അതോടൊപ്പം തന്നെ അവിടെ നിന്നുരുന്നവൻ്റെ നെറ്റിയിൽ നോക്കി ഷൂട്ട് ചെയ്തു …. അവനും ജീവൻ അറ്റ് നിലം പതിച്ചു …..

ബാക്കി നാലുപേർ അതിലെ രണ്ടുപേർ വിഷ്ണിവിൻ്റെ നേരെ ഓടിവരുന്നു …..അവർ അടുത്ത് എത്താറായതും വിഷ്ണു അവൻ്റെ കൈയിൽ ഉള്ള ഗൺ അരയിൽ തിരുകി ….. എന്നിട്ട് …. തൂണിൻ്റെ അടുത്തൊട്ട് വന്നവൻ്റെ കൈയിൽ പിടിച്ചു തോളിൽ കൂടെ അവനെ മലർത്തി അടിച്ചു …. എന്നിട്ട് അവൻ്റെ നെഞ്ചിൽ മുട്ടുകുത്തി …. രണ്ടാമതു ഓടി വന്നവൻ്റെ കാലിലും നെഞ്ചിലും നോക്കി കാഞ്ചി വലിച്ചു അവനും ജീവൻ അറ്റ് നിലം പതിച്ചു … വിഷ്ണുവിൻ്റെ താഴെ ഉള്ളവൻ്റെ വായയിൽ ഗൺ വെച്ച് ഷൂട്ട് ചെയ്തു …..അവനും മരണമടഞ്ഞു ….

ഇനി ചാൾസും അയാളുടെ ഒരു ബോഡി ഗാർഡും …… വിഷ്ണു …. പതിയെ തൂണിൻ്റെ പുറകിൽ നിന്നും ഇറങ്ങി … അവനും ഇറങ്ങി തൻ്റെ കൈയിലെ ഗൺ കൊണ്ട് ഷൂട്ട് ചെയ്യാൻ നോക്കി …. അപ്പോൾ അവൻ ആ സത്യം തിരിച്ചറിഞ്ഞു … ഇനി തൻ്റെ കൈയിൽ ഉള്ള തോക്കിൽ ബുള്ളറ്റ് ഇല്ലാ …അവൻ പതിയെ തൻ്റെ ഗൺ  വലിച്ചെറിഞ്ഞു …. എന്നിട്ട് കത്തി എടുത്തു വിഷ്ണുവിനോട് അവൻ്റെ എടുത്തോട്ട് വരുവാൻ പറഞ്ഞു …..

വിഷ്ണു പതിയെ തൻ്റെ കൈയിലുള്ള

ഗൺ താഴോട്ട് എറിഞ്ഞു …… എന്നിട്ട് വെറും കൈകൊണ്ട്  അവനെ വെല്ലുവിളിച്ചു…. അത് കണ്ടതും അവൻ്റെ മനസ്സിൽ സന്തോഷം … അവൻ അലറികൊണ്ട് വിഷ്ണുവിൻ്റെ നേരെ പാഞ്ഞു …. അടുത്തെത്താറായതും വിഷ്ണു തൻ്റെ അരയിൽ വെച്ച ഗൺ എടുത്തു പോയൻറ്റ് ബ്ലാങ്കിൽ കാഞ്ചി വലിച്ചു …. അവനും ജീവൻ അറ്റ് നിലം പതിച്ചു ….

വിഷ്ണു ചുറ്റും നോക്കി ആരും ഇല്ലാ …. അവൻ പതിയെ ചാൾസിൻ്റെ  അടുത്തൊട്ട് നടന്നു ….

വിഷ്ണുവിനെ കണ്ടതും അയാൾ പേടിച്ചു വിറച്ചു …..

വിഷ്ണു പതിയെ അയാളുടെ അടുത്ത്  തൻ്റെ വലത്തേ

കാൽമുട്ട് കുത്തി ഇരുന്നു …

എന്നിട്ട് അയാളെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു …..

എന്നിട്ട് സംസാരിച്ചു തുടങ്ങി …..

ചാൾസെ ……

ആർക്കു വേണ്ടി….???

അതിനു മാത്രം ഉത്തരം മതി …

എന്നെ ഒന്നും ചെയ്യല്ലേ …..

കിംഗ് കോബ്ര ആരാണെന്നു അറിയാൻ വേണ്ടി മാത്രം …

അതിനാ കൺസൈന്മെറ്റ് ഷിപ്യാർഡിൽ നിന്നും മാറ്റിയത് ….

അപ്പോ നിനക്ക് വേറെ ഒന്നും അറിയില്ല …..??

ഇല്ലാ സത്യമായിട്ടും അറിയില്ല …..

അപ്പോ ശരി …. കൂടുതൽ സംസാരിക്കുന്നില്ല

അഗ്നിയിൽ ശുദ്ധികരിക്കാൻ    ആണ് മുകളിൽ നിന്നും ഉള്ള ഓർഡർ …..

അതിനു മുൻപ് ……

അയ്യോ വേണ്ട കൊല്ലല്ലേ …

ഞാൻ ഇനി ഒന്നിനും ഇല്ലാ …..

എന്നെ വെറുതെ വിടണം ….

അത് നി ചെയ്യുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു ……

ഇനി നിനക്ക് അറിയാൻ വേണ്ടി ഒരു കാര്യം ഞാൻ പറയാം ….

നീ നേരത്തെ  ഫോണിൽ  ക്യാമറയിൽ അല്ലെ എന്നെ കണ്ടത് …

ഇപ്പോ കേട്ടോ …..

എൻ്റെ പേര് …. വിഷ്ണു പാലയ്ക്കൽ ….

യെസ് ….. മൈ കോഡ് നെയിം ഈസ് …..” കിംഗ് കോബ്ര ” ….

എന്നിട്ട് വിഷ്ണു ചിരിച്ചു …..

ഗുഡ് ബൈ …. ചാൾസ് ….

അത് പറഞ്ഞു തീർന്നതും വിഷ്ണു ഗൺ എടുത്ത് ചാൾസിൻ്റെ വായയിൽ വെച്ച് കാഞ്ചി വലിച്ചു അതോടെ ചാൾസും മരണത്തിനു കീഴടങ്ങി ……

വിഷ്ണു തൊട്ട് പുറകിൽ ഉള്ള കണ്ട്രോൾ റൂമിൽ കയറി സിസ്റ്റം എല്ലാം ഫോർമാറ്റ് ചെയ്തു ഹാർഡ്‍ഡിസ്ക് എല്ലാം ഊരിയെടുത്തു …. ഹാളിൽ ബോഡി എല്ലാം കൂട്ടി ഇട്ടു …. സെൽഫിലുള്ള  മദ്യം  എല്ലാം അവൻ അവിടെ ഒഴിച്ചു ….. പിന്നെ വീണു കിടന്ന സിഗാർ പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു … താഴെ കിടക്കുന്ന ലൈറ്റർ എടുത്തു അത് കത്തിച്ചു …… കൈയിൽ ഗൺ എടുത്തു …. രണ്ടു ഗണ്ണും ലോഡ് ചെയ്തു …. കൺസൈന്മെറ്റും  കൈയിൽ എടുത്തു ….

ലൈറ്റർ നേരെ ബോഡിയിലോട്ട് എറിഞ്ഞു …. അവിടെ മുഴുവൻ കത്തി പിടിച്ചു തുടങ്ങി ….. വിഷ്ണു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി കൈയിൽ ഒരു ഗണ്ണുമായി ….. മുൻപിൽ വരുന്ന ബോഡി ഗാർഡ്‌സിനെ എല്ലാം വിഷ്ണു കൊന്നു തള്ളി ….ഗ്രൗണ്ട് ഫ്ലോറിൽ എത്തിയതും ഗൺ അരയിൽ തിരുകി പതിയെ പുറത്തോട്ട് ഇറങ്ങി ….പ്ലാൻ ചെയ്തപോലെ  തന്നെ  വിഷ്ണുവിൻ്റെ കാർ അവിടെ പുറത്തു തന്നെ നിന്നിരുന്നു …. അതിൽ കയറി …. വിഷ്ണു അവിടെ നിന്നും നീങ്ങി………

വിഷ്ണു കൺസൈന്മെറ്റ്  ഭദ്രമായി കാറിൽ വെച്ചു ….

എന്നിട്ട് സീറ്റിൽ ചാരി കിടന്നു …. പതിയെ കണ്ണുകളടച്ചു …..

പെട്ടന്ന്  തന്നെ ഞെട്ടി …..

വിഷ്ണുവിൻ്റെ ഫോൺ റിങ് ചെയുന്നു …..

പപ്പ  കാളിങ് ….

ഹലോ പപ്പാ ….

എല്ലാം റെഡി അല്ലെ വിഷ്ണു ….

എല്ലാം റെഡി ആയി പപ്പാ …

കൺസൈന്മെറ്റ്  എൻ്റെ കൈയിൽ തന്നെ ഉണ്ട് …

ഹ്മ്മ് ഞാൻ ഇന്നു രാത്രി  ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് കേറും …

അവിടെന്ന് പിറ്റേദിവസ്സം നമ്മൾ ഒരുമിച്ചു പോവും കേരളത്തിലോട്ട് ….

പപ്പാ എന്താണ് പെട്ടന്ന് കേരളത്തിലോട്ട് …??

എല്ലാം പറയാം വിഷ്ണു ….. നാളെ അവിടെ എത്തില്ലേ ….

എല്ലാം പറയാം ….

എന്നാൽ ശരി … നമ്മുക്ക് നാളെ കാണാം …

അതും പറഞ്ഞ് ഫോൺ കട്ടായി ….

വിഷ്ണു നേരെ തൻ്റെ വില്ലയിലോട്ട് ……നീങ്ങി ……

******************************************

രാമപുരത്തെ പുത്തൻപുരക്കൽ തറവാട്

ചന്ദ്രശേഖരനും , അഭിയും, ആമിയും, ശേഖരനും, സുമിത്രമ്മയും   കൂടെ ടീൻമേശയിൽ ഇരിക്കുന്നു …

അടുക്കളയിൽ നിന്നും നല്ല സുഗന്ധം …

ദാ കറികളും ചോറും എല്ലാം എടുത്തുകൊണ്ട് മല്ലികയും സൗഭാഗ്യയും ….

എല്ലാവരുടെ മുൻപിലും ഇല വിരിച്ചു …..

രണ്ടു തരം  അച്ചാർ,കാളൻ ,അവിൽ ,തോരൻ,ഓലൻ,കൂട്ടുകറി പച്ചടി,കിച്ചടി,സാംബാർ,മോര് ,രസം ,ചോറും …

രണ്ടു തരം പായസം അങ്ങനെ വിഭവ സമൃദ്ധമായ സദ്യ ….

എല്ലാവരും നല്ലപോലെ ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നു …..

ഊണൊക്കെ കഴിഞ്ഞ് എല്ലാവരും കൂടെ വീടിൻ്റെ ഹാളിൽ തന്നെ കൂടി …

ചന്ദ്രശേഖരൻ ശേഖരനോട് …..

അച്ഛാ …,,,,,

ഈ പ്രാവിശ്യം സംഭാവന എത്ര കൊടുത്തു …

അതൊക്കെ പഴയ മുറ പോലെ തന്നെ

ഒന്നിനും ഒരു കുറവും ഇല്ലാ …..

പിന്നെ മാറ്റാനാളത്തെ ചുറ്റുവിളക്ക് ,പൂമൂടലും,

അതേപോലെ ഉദയാസ്തമന പൂജയും നമ്മുടെ പേരിലാണ് …

അതുകൊണ്ട് എപ്പോഴും അവിടെ വേണം ….

അന്ന് തന്നെ ആണ് ആമി മോളുടെ ഡാൻസും …

അന്ന് ഊട്ട് ഉള്ളത് കൊണ്ട് നല്ലതിരകാവും ….

പരിപാടികൾ കാണാൻ കുറെ പേർ ഉണ്ടാവും ….

അതെ ആമി ചന്ദ്രശേഖരൻ വിളിച്ചു

എന്താ അച്ഛാ …??

നി എല്ലാം പഠിച്ചിട്ടിലെ …??

അതോ കുഞ്ഞിലേ പോലെ …

കർട്ടൻ പൊങ്ങുമ്പോ പേടിച്ച് ഓടി വരോ …..

അത് പറഞ്ഞ് എല്ലാവരും കൂട്ട ചിരി ആയി ….

ആമിക്ക് ആ കാര്യം പറയുന്നത് തന്നെ  നാണക്കേടാണ് ….

അതൊക്കെ  ചെറുപത്തിലല്ലേ അച്ഛാ …

ഇപ്പൊ വലിയ കുട്ടി അല്ലെ ….

ഞാൻ നന്നായി കളിച്ചോളാം ….

എപ്പോഴും എന്നെ കളിയാക്കാൻ മാത്രമേ നിങ്ങൾക്ക് സമയം ഉള്ളോ …

വീണ്ടും എല്ലാവരും കൂടെ ചിരിച്ചു …..

ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസിലാക്കിയ ആമി …

അഭിയോട്  തൻ്റെ കൂടെ വരുവാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ….

അതു മനസ്സിലാക്കിയതും ആമി പോയതിനു പിന്നാലെ അഭിയും എഴുന്നേറ്റു….

ഇതൊക്കെ ചന്ദ്രശേഖരനും മല്ലിക്കകും മനസ്സിലായിരുന്നു ….

അഭി എഴുന്നേറ്റതും അദ്ദേഹം ഒന്ന് ആക്കി ചുമച്ചു …

അത് കേട്ടതോടെ അഭി ഒന്ന് തിരിഞ്ഞു നോക്കി ……

എല്ലാവരും അഭിയെ തന്നെ നോക്കിയിരിക്കുന്നു…..

അഭി അതു കണ്ടതോട് കൂടി വേഗം തന്നെ ആമിയുടെ അടുത്തൊട്ട് ഓടി ….

ആമിയുടെ അടുത്ത് എത്തിയതും ….

ആമി അഭിയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു ….

അഭി എന്തെങ്കിലും പറയുന്നതിന് മുൻപ് ….

ആമി അഭിയോട് …..

ഏട്ടാ നമ്മുക്ക് കുളത്തിൻ്റെ  അങ്ങോട്ട്  പോയാലോ ….?????

നിനക്ക് എപ്പോഴും അവിടെ മാത്രേ പോകുവാൻ ഉള്ളോ …??

പ്ലീസ്  നല്ല ഏട്ടനല്ലേ ….. വാ അങ്ങോട്ട് പോവാം …..

കൊഞ്ചല്ലേ പെണ്ണേ പോവാം ….

വാ …. നടക്ക് ഇങ്ങോട്ട് ….

രണ്ടുപേരും കൂടെ നടുന്നു  കുളത്തിലേക്ക് ……

അവിടെ എത്തിയതും ….. രണ്ടുപേരും അവിടെ ഉള്ള കല്ല പടികളിൽ ഇരുന്നു …

ചുറ്റും മരങ്ങളും നല്ല പച്ചപ്പും ആയതുകൊണ്ട് കാണാൻ നല്ല ഭംഗി ആയിരുന്നു …

പിന്നെ പടികളിൽ മേൽക്കൂര പണിതതുകൊണ്ട് വെയിലും കൊള്ളില്ല …

ആമി പടിയിൽ ഇരുന്നതും ചെറിയ കല്ലുകൾ എടുത്ത് വെള്ളത്തിലോട്ട് ഇട്ടുകൊണ്ടിരുന്നു ….

ആമിയുടെ മുഖത്തു വിഷാദ ഭാവം ….. ആമി എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നു ….

ആമിയുടെ മുഖ ഭാവം കണ്ടപ്പോൾ തന്നെ എന്തോ തന്നോട് പറയാൻ ഉണ്ട് എന്ന് അഭിക്ക് മനസിലായി ….

ആ നിശബ്ദത മുറിച്ചുകൊണ്ട് അഭി സംസാരിച്ചു തുടങ്ങി ….

ആമി എന്താണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നേ ……..???

ഒന്നുമില്ല ഏട്ടാ …..

നി അതും പറഞ്ഞ് ഒഴിഞ്ഞുമാറണ്ട …..

ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ലലോ കണ്ടു തുടങ്ങിയത് …

നി കാര്യം പറ ആമി ….

ഏട്ടാ .,,,,, അത് …,,,,

എൻ്റെ കല്യാണം വിഷ്ണുഏട്ടനുമായി ഇപ്പോത്തന്നെ നടത്തോ …???

എന്താ ഇപ്പോ തന്നെ നടത്തണോ …??

അമ്പടി കള്ളി അപ്പോ ഇതായിരുന്നോ മനസ്സിൽ …

ശ്യോ  ഈ ഏട്ടൻ ….

ഞാൻ പറഞ്ഞത് ഇപ്പോ എനിക്ക് കല്യാണം വേണ്ട എന്നാ …

അത് പഠിത്തം ഒക്കെ കഴിഞ്ഞിട്ട് പോരെ …???

എൻ്റെ  ആമി …,,,,,

നിന്നെ ഇപ്പോഴൊന്നും കെട്ടിക്കില്ല …..

ഇപ്പോ ഒന്ന് ഉറപ്പിച്ചിടും ….

അതും ഉറപ്പൊന്നും ഇല്ലാ …….

ആദ്യം വിഷ്ണുവിനോട് ചോദിക്കണ്ടേ …..???

അവൻ്റെ സമ്മതം നോക്കണ്ടേ …???

എന്നിട്ടേ അതിനെ കുറിച്ചൊക്കെ ചിന്തിക്കു …

അല്ല നിനക്ക് വിഷ്ണുവിനെ ഇഷ്ട്ടമാണോ ……???

അങ്ങനെ ചോദിച്ചാൽ  ഇഷ്ട്ടപെടാതിരിക്കാൻ കാരണം ഒന്നും ഇല്ലല്ലോ …

ഇതുവരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല ….

എല്ലാവരും കൂടെ പറയുമ്പോൾ…..

എനിക്ക് അറിയില്ല ഏട്ടാ …..

ആമി….. ആദ്യം അവർ ഇവിടെ എത്തട്ടെ …

ഞാൻ വിഷ്ണുവിനോട് ചോദിക്കാം ….

പിന്നെ നിനക്ക് ഇഷ്ട്ടമില്ലെങ്കി ….

അത് നടത്താൻ ഏട്ടൻ സമ്മതിക്കില്ല … സത്യം ….

ഇത്രയും പോരെ ….. ഏട്ടൻ്റെ ആമിക്കുട്ടിക്ക് ….

ഹ്മ്മ് മതി മതി …..

വിഷ്ണുവേട്ടൻ ഒക്കെ എന്നാണാവോ വരുന്നേ …???

മിക്കതും അടുത്ത ആഴ്ച എന്നാ ….

മാമി പറഞ്ഞത് …..

അതൊക്കെ പോട്ടെ …

എനിക്ക് ഈ പ്രാവിശ്യം നല്ല ഒരു ഗിഫ്റ്റ്  വേണം …

ഗിഫ്റ്റോ എന്തിന് ..??

ഏട്ടന് അറിയില്ലേ …???

അല്ലെങ്കിലും ഏട്ടന് ഇപ്പോ എന്നെ കുറിച്ച് ഒരു ചിന്തയും ഇല്ലാ …

എൻ്റെ പിറന്നാൾ വരുവല്ലേ ഏട്ടാ ….

ഹ ഹ ഹ …

അതായിരുന്നോ കാര്യം …

അത് എനിക്ക് നല്ല ഓർമയുണ്ട് ….

ഇന്നേക്ക്  ഇരുപത്തിയൊന്നാം ദിവസം …

ഞാൻ അത് മറക്കോ…. ആമിക്കുട്ടി…

ഹ്മ്മ് ….

നമുക്ക്  ഇന്ന് പുറത്തു പോയാലോ …??

എങ്ങോട്ട് …???

എങ്ങോട്ടേലും പോവാം അഭികുട്ടാ …

വാ എഴുന്നേൽക്ക് ….

അഭിയുടെ കൈ പിടിച്ചുവലിച്ച് …. ആമി അഭിയെ എഴുന്നേൽപ്പിച്ചു ….

എന്നിട്ട് അവർ വീട്ടിലോട്ട് നടന്നു ……

***************************************

സമീറിൻ്റെ വീട്ടിൽ

ഫൈസലിൻ്റെ  ഫോൺ അടിച്ചുകൊണ്ടിരിക്കുന്നു …

ഫൈസൽ ഫോൺ എടുത്തു …

ഹലോ … ഇക്ബാൽ ….

ഫൈസലേ … ആദിക്ക് ഇപ്പോ എങ്ങനെ ഉണ്ട് ….

ഇപ്പോ കുഴപ്പം ഒന്നും ഇല്ലാ …

ആദി വീട്ടിൽ ഉണ്ട് ….

നിൻ്റെ എടുത്ത് ആരെങ്കിലും ഉണ്ടോ  ഇപ്പോൾ …???

ഉണ്ടെങ്കിൽ പതിയെ അവിടെന്ന് മാറി  നിൽക്ക് ….

സീരിയസ് ആയിട്ട് ഒരു കാര്യം പറയുവാൻ ഉണ്ട് ….

ഹ്മ്മ് … ഒരുമിനിറ്റ് …

ഹ ഹാ ….. പറഞ്ഞോ ഇക്ബാൽ ….

എന്താണ് സീരിയസ് ആയിട്ട് പറയാൻ ഉണ്ടെന്ന് പറഞ്ഞത് …

ഫൈസൽ ….

വർഗീസിനെ … എനിക്ക്  നല്ല പോലെ അറിയാം …

അയാൾ ഇപ്പോ കേസ് ഇല്ലാ എന്ന് പറഞ്ഞത് …..

അതിനെകുറിച്ച് ഞാൻ നല്ല പോലെ ആലോചിച്ചു ….

അയാൾ ആദിയെ അപായപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് ….

ആദിയെ കുറച്ചു നാളത്തേക്ക് …. ഇവിടുന്ന് മാറ്റുന്നതാകും നല്ലത് ….

ഇക്ബാൽ …

അവൻ രാമപുരം പോകുന്ന കാര്യം പറഞ്ഞിരുന്നു …

അങ്ങോട്ട് പറഞ്ഞയച്ചാലോ …???

ആഹ് …

രാമപുരം …. അങ്ങോട്ട് പറഞ്ഞയച്ചോ …

അതാവുമ്പോ…. കുറച്ചുംകൂടെ സേഫ് ആണ് ….

ഇന്നോ നാളെയോ ആദിയെ അങ്ങോട്ട് പറഞ്ഞുവിട്ടേക്ക് ….

കുറച്ചു ദിവസം കഴിഞ്ഞിട്ട് തിരികെ  കൊണ്ടുവന്നാൽമതി ….

എന്നാ അങ്ങനെ ആവട്ടെ ഇക്ബാലെ

ഞാൻ വിളിക്കാം….

അതും പറഞ്ഞു ഫോൺ കട്ടായി …..

ഫൈസൽ കുറച്ചു നേരം എന്തൊക്കയോ ആലോചിച്ചു നിന്നു …

അതു കഴിഞ്ഞ് വീട്ടിൽ കയറിയതും സമീർ മുൻപിൽ തന്നെ നിൽക്കുന്നു …

ആരാ വാപ്പ വിളിച്ചേ …??

അത് ഇക്ബാൽ ആണ് …..

എന്തെങ്കിലും പ്രശനം ഉണ്ടോ ….???

എയ്യ് … ഒരു പ്രശനം ഇല്ലാ …..

നി പോയി ആദിയെ വിളിച്ചിട്ടു വാ …

ഇവിടുന്ന് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞേക്ക് ….

എന്നാ ഞാൻ അവനെ വിളിച്ചിട്ട് വരാം വാപ്പ …

അത് പറഞ്ഞു ഇറങ്ങിയതും ആദി ഗേറ്റ് തുറന്നു വരുന്നു …..

സമീറിനെ കണ്ടതും ….

സമീറെ നി എങ്ങോട്ടാ …???

ഞാൻ നിന്നെ വിളിക്കാൻ ഇറങ്ങായിരുന്നു …..

അങ്കിൾ ഇല്ലേ…???

അകത്ത് ഉണ്ട് നി കേറി വാ …..

അകത്ത് കയറിയതും അങ്കിൾ സോഫയിൽ ഇരിക്കുന്നു …

ആദി  നേരെ എതിർവശത്ത് ….. വന്ന് ഇരുന്നു ….

ആദി ഇപ്പോ എങ്ങനെ ഉണ്ട് …??

വേദന കുറവുണ്ടോ …???

ഇപ്പോ കുഴപ്പം ഇല്ലാ അങ്കിളേ ….

കാലിൽ ചെറിയ വേദന ഉണ്ട് അത്രയേ ഉള്ളു ….

ആദി നി അർജുൻ്റെ  അടുത്തൊട്ട്  പോകും എന്ന് പറഞ്ഞില്ലേ …??

അത് എന്തായി … പോകുന്നുണ്ടോ …???

ഞാൻ അത് പറയാൻ തന്നെയാ വന്നത് അങ്കിളേ …

അർജുനേട്ടൻ വിളിച്ചിരുന്നു …

നാളെ സന്ധ്യ ആവുമ്പോഴേക്കും അങ്ങോട്ട് വരാൻ പറഞ്ഞു …

രണ്ടു ദിവസം അവിടെ നിന്നിട്ട്  പോവാം…

എന്നാ പറയുന്നേ …… ഞാൻ അങ്കിളിനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു …..

അതിന് എന്താ ആദി ….. അർജുൻ്റെ എടുത്തോട്ടലെ …

നി അവിടെ ഒരാഴ്ച്ച നിന്നിട്ട്  വന്നാമതി ….

അപ്പോഴേക്കും ഉമ്മയും സനയും ഷാഹിയും വന്നു …

അവർ എല്ലാവരും …. വിശേഷവും ….

പോകുന്ന വിവരവും എല്ലാം ചോദിച്ചു …

അത് കഴിഞ്ഞ് ഉമ്മയുടെ സ്പെഷ്യൽ നെയ്‌ച്ചോറും ബീഫും കഴിച്ചു …

നാളെ ഉച്ചത്തിരുന്നു  അർജുനേട്ടൻ്റെ അടുതെക്ക് പോകുവാൻ തീരുമാനിച്ചു ….

ആദി അവിടെ നിന്നും ഇറങ്ങി  വീട്ടിലേക്ക്  നടന്നു…..

*****************************

പിറ്റേ ദിവസം ലണ്ടൻ

വിഷ്‌ണു പാക്ക് ചെയ്തു വെച്ചിരുന്ന  ബാഗ് എല്ലാം എടുത്തു ….

പതിയെ തൻ്റെ വില്ലയിൽ നിന്നും പുറത്തേക്ക് നടന്നു …

പുറത്തിറങ്ങിയതും … തന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്നു തൻ്റെ വിശ്വസ്തർ …

അവരെ തൻ്റെ ബിസ്സിനെസ്സ് കാര്യങ്ങൾ എല്ലാം ഏല്പിച്ച് ….

വിഷ്‌ണു തനിക്ക് പോകുവാൻ ഉള്ള വണ്ടിയിൽ കയറി …കൂടെ സഹായികളും ….

എല്ലാവരും കയറിയതും വണ്ടി കുതിച്ചു …

ഹീത്രോ എയർപോർട്ട്  ലണ്ടൻ ………

എയർപോർട്ടിൽ എത്തിയതും ….

തൻ്റെ കൂടെ വന്നവരോട് … വേഗം തിരിച്ചു പോയിക്കോളാനും …

താൻ തിരിച്ചു വരുന്നത് വരെ പുതിയ ഡീൽ ഒന്നും ഇടുക്കരുതെന്നും …

വിഷ്‌ണു അവർക്ക് നിർദേശം നൽകി …..

എല്ലാവരോടും വേഗം തന്നെ തിരികെ വരാം എന്ന് പറഞ്ഞ് …

പതിയെ ചെക്കിങ്ങിലോട്ട് … നടന്നു നീങ്ങി …..

ചെക്കിങ്ങ് എല്ലാം കഴിഞ്ഞു …..

ഫ്ലൈറ്റിന് വെയിറ്റ് ചെയ്യാൻ ഗേറ്റ് നമ്പർ 45 ലോട്ട്  വിഷ്‌ണു നടന്നു

ലണ്ടൻ — ദുബായ് — കൊച്ചി  ഇതായിരുന്നു ഫ്ലൈറ്റ് റൂട്ട് …

വൈറ്റിങ്ങിൽ എത്തിയതും വിഷ്‌ണു സജീവിനെ കണ്ടു ….

വിഷ്‌ണു പതിയെ സജീവിൻ്റെ അടുത്തൊട്ട് നടന്നു ….

അടുതെത്തിയതും വിഷ്‌ണു സംസാരിച്ചു തുടങ്ങി ….

ഹായ് പപ്പാ ….

ആഹ്ഹ നീ എത്തിയോ ……

ഞാൻ കുറെ നേരം ആയി എത്തിയിട്ട് …..

എന്താ പപ്പാ പെട്ടെന്ന് … കേരളത്തിലോട്ട്

എന്തെങ്കിലും പ്രശനം ഉണ്ടോ …???

പ്രശനം ഒന്നും ഇല്ലാ … വിഷ്‌ണു ….

അവിടെ ഉത്സവം അല്ലേ …

ഇപ്പോ മൂന്നാല് കൊല്ലം ആയില്ലേ …

ഉത്സവത്തിൽ പങ്കെടുത്തിട്ട് …..

അതുകൊണ്ട് എല്ലാവരും കൂടെ ഈ കൊല്ലം തറവാട്ടിൽ കൂടാം എന്ന് വിചാരിച്ചു …

പിന്നെ കുറച്ച് കാര്യങ്ങൾ നാട്ടിൽ ശരിയാക്കാൻ ഉണ്ട് ..

അതൊക്കെ വഴിയേ പറയാം ….

എന്തായാലും നാളെ ഉച്ചതിരിഞ്ഞു എത്തുമല്ലോ ….

അമ്മയെ അറിയിച്ചിട്ടുണ്ടോ  വരുന്ന കാര്യം …???

എയ്യ് ഇല്ലാ … ഒരു സർപ്രൈസ് ആയിക്കോട്ടേ ….

ഇന്നലെ വിളിച്ചപ്പോൾ അവിടെ എല്ലാവരും എത്തി

എന്നാ പറഞ്ഞത് ……

അങ്ങനെ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു ….

അപ്പോഴേക്കും ബോർഡിങ് തുടങ്ങി രണ്ടുപേരും കൂടെ …

ഫ്ലൈറ്റിൽ കേറി ….. നേരെ ദുബായ് അവിടെന്ന് കേരളത്തിലോട്ട് ….

പിറ്റേദിവസം ഉച്ചതിരിഞ്ഞു …..

ഫ്ലൈറ്റ് കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു ….

സജീവും വിഷ്‌ണുവും  ലഗേജ് എല്ലാം എടുത്തു….

എയർപോർട്ട് ടാക്സി തന്നെ ബുക്ക് ചെയ്തു ….

രാമപുരത്തെ പുത്തൻപുരക്കൽ തറവാട്ടിലോട്ട് ….

അവർ ടാക്സിയിൽ കയറിയതും …..

വണ്ടി പതിയെ നീങ്ങി തുടങ്ങി രാമപുരത്തോട്ട് ….

*****************************

ഇതേസമയം …

ആദി ബാഗ് എല്ലാം പാക്ക് ചെയ്തു ….

ഉച്ചക്കുള്ള ഭക്ഷണം എല്ലാവരുടെയും ഒപ്പം സമീറിൻ്റെ വീട്ടിൽ നിന്നും കഴിച്ചു ….

അതു കഴിഞ്ഞ് അവരോടെല്ലാം  യാത്ര പറഞ്ഞു …

രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു വരാം എന്നും പറഞ്ഞ് തൻ്റെ ബുള്ളറ്റിൽ യാത്ര തുടങ്ങി ….

കുറച്ചു ദൂരം പോയതും …..

വഴിയിൽ പോലീസ് ചെക്കിങ് ….

ആദിയെ കണ്ടപ്പോൾ തന്നെ അവർ കൈ കാണിച്ച് …

വണ്ടി ഒതുക്കി നിർത്തുവാൻ പറഞ്ഞു ….

ആദി തൻ്റെ വണ്ടി റോഡിൻ്റെ സൈഡിലോട്ട് ഒതുക്കി നിറുത്തി …

തൻ്റെ ബാഗിൽ നിന്നും വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ എടുത്തു …

ചെക്കിങ്ങിന്നു  നിന്നിരുന്ന …. പോലീസ് ഓഫീസറിനെ കാണിച്ചു …

അയാൾ ആദിയെ നല്ല പോലെ ഇരുത്തി നോക്കി …

എന്നിട്ട് ആദിയോട്…….

എങ്ങോട്ടാ യാത്ര ….???

ട്രിപ്പ് ആണോ…???

എയ്യ് അല്ല സർ …….

കൂട്ടുകാരൻ്റെ  അടുത്തൊട്ട് ….

സ്ഥലം എവിടെ ..??

പാലക്കാട് രാമപുരം ….

ഹ്മ്മ് നോക്കിയും കണ്ടും പോ …

ഇതാ ബുക്കും പേപ്പറും …..

ആദി അതെല്ലാം ബാഗിൽ വെച്ച് വീണ്ടും യാത്ര തുടങ്ങി ….

ആദി നീങ്ങി തുടങ്ങിയതും ആ ഓഫീസർ ഷംസുദീനെ വിളിച്ചു …

സർ ഞാൻ ടൗൺ  SI  ആണ്

ആ പറയു ….

സർ അന്ന് നിരീക്ഷിക്കാൻ … പറഞ്ഞ പയ്യൻ ഇല്ലേ …

അവൻ ഇപ്പോ തന്നെ ടൗണിൽ കൂടെ പാസ്സ് ചെയ്തു …

അവൻ എങ്ങോട്ടാണ് പോകുന്നേ എന്ന് പറഞ്ഞോ ..???

ഉവ്വ സർ ഞാൻ ചോദിച്ചു മനസിലാക്കി …

പാലക്കാട് രാമപുരം ….

ഹ്മ്മ് എന്നാ ശരി …

താൻ ഫോൺ വെച്ചോ …..

അതും പറഞ്ഞ് ഷംസുദീൻ ഫോൺ കട്ടാക്കിയതും …

വേഗം തന്നെ വിളിച്ചു വർഗീസിനെ ….

മറുതലക്കൽ ഫോൺ കണക്ട് ആയതും …

സർ ഞാനാ ഷംസുദീൻ …

പറയു ഷംസുദീൻ …. എന്താ കാര്യം …

സർ ആ തെണ്ടി ചെക്കൻ …. തൃശൂർ വിട്ടു ..

അവൻ പാലക്കാട് ഉള്ള രാമപുരത്തോട്ട് പോയി …

ഷംസുദീനെ ….

ജോൺ ഇന്ന് ഡിസ്ചാർജ് ആവും ….

അവനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് അറിയാം …

താൻ എൻ്റെ കൂടെ നിന്നാൽ മാത്രം മതി ….

അതുപിന്നെ പറയാൻ ഉണ്ടോ …

ഞാൻ ഒപ്പം ഉണ്ടാവും ….

രണ്ടുപേരും കൂടെ ചിരിച്ചു …..

അതോടെ ഫോണും കട്ടായി ……

********************************************

ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….

ആദിക്ക് നിഴലായി ജാവീദും……

സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….

വർഗീസ്  ആദിയുടെ പിന്നാലെ …

എല്ലാവരും രാമപുരത്തോട്ട് …..

**********************************************

തുടരും……….

കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക …..  അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും

സ്നേഹത്തോടെ

അഖിൽ

Comments:

No comments!

Please sign up or log in to post a comment!