ഓർമചെപ്പ് 5

Malayalam Kambikatha Ormacheppu All parts

എല്ലാം പെട്ടെന്നായിരുന്നു, എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ അമ്മച്ചി അവിടേക്ക് എത്തിയിരുന്നു. മഴയത്തു നനഞ്ഞു ആകെ മൊത്തം നല്ല കോലമായിരുന്നതിനാൽ പെട്ടെന്നെന്നെ കണ്ട തള്ള ശെരിക്കും ഭയന്നു ഒരു നിമിഷം മരവിച്ചു നിന്നുപോയി. ഇതിലും പരിതാപകരമായിരുന്നു എന്റെ അവസ്ഥ, പൊടുന്നനെയുണ്ടായ സംഭവ വികാസങ്ങളിൽ ഞാൻ പന്തം കണ്ട പെരുച്ചാഴി എന്ന അവസ്ഥ ആദ്യമായി മനസ്സിലാക്കി, ഇതിനിടയിൽ തള്ളയുടെ പോക്കാൻ പൂച്ചയുടെ പോലുള്ള അലർച്ചയൊ എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടാതെ കര്ട്ടന് പിന്നിൽ തരിച്ചു നിക്കുന്ന റിയയെയോ ശ്രെദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

എന്നാൽ സംഭവം ഒരു ടിപ്പിക്കൽ മലയാളം സിനിമ സ്റ്റൈലിൽ നിന്നും ഹോളിവുഡിലേക്കുള്ള ഭാവപ്പകർച്ച നടത്തിയത് പെട്ടെന്നായിരുന്നു. കാറിക്കൂവി എന്നെ ഭയപ്പെടുത്താം എന്ന അവരുടെ ഗൂഢ തന്ത്രം ഫലിക്കുന്നില്ല എന്ന് കണ്ട അമ്മച്ചി, KPAC ലളിതയെ പോലും തോല്പിക്കുന്ന ആ അലർച്ച നിർത്തി സെക്കൻഡുകൾ കൊണ്ടു ആഞ്ജലീന ജോളിയെ പോലെ മാറി, ഒടുക്കത്തെ മേക്കോവർ നടത്തി. എന്നാൽ അത് ഞാൻ മനസിലാക്കിയെടുത്തത് ഇച്ചിരി താമസിച്ചുപോയി, എന്റെ പ്രിയകാമുകി എന്തിനോ ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്ന പേനക്കത്തി എടുത്ത് എന്റെ നേരെ പാഞ്ഞടുത്ത് നെഞ്ചിനെ ലക്ഷ്യമാക്കി വെട്ടിയത് കണ്ടപ്പോഴാണ്. ഒഴിഞ്ഞുമാറണം എന്നാ ചിന്ത മനസിലേക്ക് വരുന്നതിനും മുന്നേ ഇവിടെ പണി നടന്നു. കിളവിക്കു ഉന്നമില്ലാത്ത കൊണ്ടും ആയുസിന്റെ വലിപ്പം കൊണ്ടും മാത്രം വെട്ടുകൊണ്ടത് കയ്യിലെ മസിലിനാണ്. ഐസ്‌ക്രീമിൽ സ്പൂൺ കയറുംപോലെ എന്റെ കയ്യിൽ കത്തി തറഞ്ഞുകയറി. തന്റെ ലക്ഷ്യം തെറ്റിയത് മനസിലാക്കി തള്ള അടുത്ത അറ്റംപ്റിന് വേണ്ടി റിക്കാലിബ്രെറ് ചെയ്യുന്നതിനിടയിൽ ഞാൻ അവരെ തള്ളിയിട്ടിട്ട് പുറത്തേക്ക് പാഞ്ഞു. ഒരുവിധം ഉയരമുള്ള അവരുടെ മതിലൊക്കെ ഞാൻ നിസാരമായി ചാടി കടന്നു റോഡിലെത്തി വണ്ടി ലക്ഷ്യം വെച്ച് ഓടി. ഓടുന്നതിനിടയിൽ ഫോണെടുത്തു അവന്മാരെ വിളിച്ചുകൊണ്ടാണ് ഞാൻ ഓടിയത്. ആദ്യത്തെ റിങ്ങിൽ തന്നെ സജിത് ഫോണെടുത്തു,

Me: മച്ചാ പണി പാളി വേഗം വാടാ ഞാൻ റോഡിലൂടെ അങ്ങോട്ട് വരുവാ.

ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലിട്ട് ഞാൻ വീണ്ടും ഓടി അവിടെ അകത്തു എന്താണ് നടക്കുന്നതെന്ന് അറിയില്ല, പക്ഷേ അന്വേഷിച് നിൽക്കാനും പറ്റില്ലല്ലോ, നാട്ടുകാർ മൈരന്മാർ കണ്ടാൽ എന്നെ വലിച്ചുകീറും. കുത്തുകൊണ്ട കൈക്കാണേൽ മഴ നനഞ്ഞു നീറ്റലുമുണ്ട് അത്യാവശ്യം നന്നായി തന്നെ ചോരയും വരുന്നുണ്ട്.

വലിയ വേദന ഒന്നുമില്ല എന്നാലും എന്തോ ഒരു ബുദ്ധിമുട്ട്. ആദ്യം തടി കേടാവാണ്ട് രക്ഷപ്പെടാൻ നോക്കാം എന്നിട്ടല്ലേ ബാക്കി.

ഓട്ടത്തിനിടയിൽ പിന്നിലേക്ക് തിരിഞ്ഞു നോക്കണം എന്നുണ്ടെങ്കിലും ഭയം കാരണം വേണ്ടെന്ന് വെച്ച് ഞാൻ മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു, പിന്നിൽ വെളിച്ചം വീഴുന്നുണ്ടോ അതോ എന്റെ തോന്നലാണോ. വലിയുടേം കുടിയുടേം പിന്നെ ശരീരം അനങ്ങാത്തത്തിൻറേം ഒക്കെ റിസൾട് ഇപ്പൊ അറിയുന്നുണ്ട് കുറച്ചു ഓടിയപ്പോ തന്നെ ഞാൻ വല്ലാതെ കിതച്ചു തുടങ്ങി, കാലുകൾ തളരുന്നു കണ്ണിലിരുട്ട് കയറിത്തുടങ്ങി ശ്വാസം മുട്ടുന്നു. ഇതിനിടയിലാണേൽ കാലുകളിടറി ഞാൻ വേച്ചു തുടങ്ങി. ഇനി അടുത്തത് റോഡിൽ മുഖമടച്ചുള്ള വീഴ്ചയാണ് എന്നത് എനിക്ക് മനസിലായി. എന്നാലും വേഗത കുറയ്ക്കാൻ തോന്നിയില്ല ഏതെങ്കിലും നാറികൾ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ? വണ്ടിയിൽ എത്തണം പിന്നെ കുഴപ്പമില്ല. ഞാൻ ഒന്ന് തിരിഞ്ഞുനോക്കി ഭാഗ്യം ആരും വരുന്നില്ല, അല്പം ആശ്വാസം ആയതും പെട്ടെന്നാണ് വളവു തിരിഞ്ഞ് വന്ന ഏതോ ഒരു വണ്ടിയുടെ ശക്തമായ പ്രകാശം എന്റെ മേൽ വീണത് അതോടൊപ്പം ടയർ നിലത്തുരഞ് നിക്കുന്ന ശബ്ദവും. എന്നെ ഇടിച്ചിട്ടെന്ന് കരുതി അയ്യോ……….. എന്ന് ഞാൻ കാറികൊണ്ടു കണ്ണിറുക്കി അടച്ചു അങ്ങനെ തന്നെ അനങ്ങാതെ നിന്നു. പൊലയാടി മോനെ റോഡിൽ നിന്ന് ഉറങ്ങാണ്ട് വണ്ടീൽ കേറെടാ സൂരജ് അലറി. ഹോ ആശ്വാസമായി ഞാൻ ഓടി അകത്തു കയറിയതും വണ്ടി പിന്നിലേക്കെടുത്തു തിരിച്ചുകൊണ്ട് വന്നവഴിയെ പാഞ്ഞു. എന്താടാ? എന്ത് പറ്റി? ഇതെന്താടാ ചോര വരുന്നുണ്ടല്ലോ? ആരാടാ? ആരാണ് നിന്നെ പണിഞ്ഞത്? കണ്ടാൽ അറിയാമോ? സൂരജ് ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ തുടങ്ങി. മറുപടി പറയണം എന്നുണ്ടേലും ശക്തമായ കിതപ്പ് കാരണം എനിക്ക് ഒന്നിനും പറ്റുന്നില്ല. ഒരു കിലോമീറ്ററോളം നിസ്സാര സമയം കൊണ്ടാണ് ഞാൻ ഓടിയെത്തിയത്.

അവസ്ഥ മനസിലായ റോബിൻ സൂരജിനെ തടഞ്ഞു

Ro: മിണ്ടാതിരി മൈരേ ചെക്കൻ ആദ്യം ശ്വാസം എടുക്കട്ടെ. എന്നിട്ട് അവൻ പറഞ്ഞോളും. ഇത് കേട്ട ഞാൻ പുറകിലേക്ക് ചാരി ഇരുന്ന് കിതപ്പാറ്റി. വണ്ടി നിർത്തെടാ വരാപ്പുഴ പാലം കയറുന്നതിനു മുന്നേ ഞാൻ പറഞ്ഞു. റോബിൻ വണ്ടി സ്ലോ ചെയ്തു ഒതുക്കി. സജിത്തേ നീ തന്നെ ഓടിച്ച മതി, ഇത് പറഞ്ഞുകൊണ്ട് സൂരജിന്റെ കയ്യിൽ നിന്ന് ഞാൻ വെള്ളം മേടിച്ചു വായിലേക്ക് കമഴ്ത്തിയതും തൊണ്ടയിലൂടെ തീ മഴ പെയ്തു. പൂറി മോനെ എന്ത് വിഷമാടാ ഇത്. എന്റെ കണ്ണീന്നു പൊന്നീച്ച പറന്നു.

Sur: അതൊക്കെ പറയാം നീ ആദ്യം ആ ഷർട് ഊരിക്കള.

പെട്ടെന്നാണ് എനിക്ക് മുറിവിന്റെ കാര്യം ഓർമ വന്നത്.
ഡാ വണ്ടി കാക്കനാടേക്ക് വിട്, ഞാൻ പറഞ്ഞു.

അവിടെന്താടാ, സജിത്ത് ചോദിച്ചു

Me: അവിടെ സായൂജിന്റെ ഫ്ലാറ്റിൽ പോകാം, ഈ ഡ്രെസ്സും മാറണ്ടേ? ഈ കോലത്തിൽ ഇനി ആ കുമ്പളം ടോളിലെ പോലീസുകാരെങ്ങാനും കണ്ടാൽ നേരത്തെ ഏണി വെച്ചിട് പോന്നതിനും ഉൾപ്പടെ കിട്ടും. വെറുതെ എന്തിനാ.

സൂരജ്: നീ ആ ഷർട് ഊരി പാലത്തിന് താഴേക്ക് ഇട്ടേക്കെടാ. തെളിവ് ഒന്നും വേണ്ട.

Me: എന്നിട്ട് വേണം ഷർട്ടില്ലാതെ ചോരേം ഒലിപ്പിച്ചു ഇരിക്കണത് ആരേലും കണ്ടിട്ട് നീയൊക്കെ എന്നെ കിഡ്നാപ് ചെയ്യുന്നു എന്ന് വിളിച്ചു പറയാൻ. തിരുവാ ഒന്ന് അടച്ചു വെക്ക് പൂറെ.സജി നീ പതിയെ വണ്ടി ഓടിച്ചാൽ മതി, ഫ്ലാറ്റിലേക്ക് വിട്ടോ. വഴി ഞാൻ പറഞ്ഞു തരം. നീയാ ഹീറ്ററും ഒന്ന് ഓൺ ചെയ്യെടാ.

അപ്പോഴേക്കും റോബിൻ വണ്ടിയിലെ ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു എന്റെൽ തന്നു.

Rob: മരുന്നൊക്കെ എക്സ്പൈഡ് ആയിരിക്കും അത് എടുക്കണ്ട, ഗോസ് എടുത്ത് മുറിവിൽ കെട്ടിക്കോ.

Me: അയ്യൂഊ പെട്ടെന്ന് മുറിവിൽ അസഹ്യ വേദന അനുഭവപ്പെട്ട ഞാൻ അലറി.

സൂരജ് എന്റെ വായ പൊത്തി.

സൂരജ്: അലറല്ലേ മൈരേ സ്പിരിറ്റ്‌ ആണ്. മഴയൊക്കെ നനഞ്ഞല്ലേ വന്നത് ഇൻഫെക്ഷൻ ആവണ്ട.

Me: ഇതെവിടുന്നാടാ? ഞാൻ പോകുമ്പോൾ നിന്റെയൊന്നും കയ്യിൽ ഇതൊന്നും ഇല്ലായിരുന്നല്ലോ.

Rob: നീ പോയ പുറകെ ഞങ്ങൾ രണ്ട് ദോശ കഴിക്കാൻ കേറി അവിടുണ്ടായിരുന്ന ആ തട്ടുകടയിൽ. കടക്കാരനെ കമ്പനി അടിച്ചു അവിടിരുന്നു രണ്ടെണ്ണം അടിക്കാൻ പരിപാടി ഇട്ടപ്പോഴാ വേറെ ഒരു ടീം ഒരു ഇന്നോവയിൽ വന്നത്, അവന്മാരാണെൽ ഒടുക്കത്തെ വെള്ളോം. അതിന്റെ അലോയ് വീൽ കണ്ടപ്പോ സജിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ വണ്ടിടെ കാര്യം ഒക്കെ ചോദിച്ചപ്പോ നമ്മളെ പോലെ തന്നെ വണ്ടിപ്രാന്തന്മാർ. അവന്മാർ നമ്മട വണ്ടി ആണെന്ന് അറിയാണ്ട് നമ്മട വണ്ടിയെ കളിയാക്കി, റെഡ് ഒക്ടാവിയയിൽ vrs സ്റ്റിക്കറും അടിച്ചു ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്നു എന്നും പറഞ്ഞു. വണ്ടി മഞ്ഞ ആയിരുന്നു ഇത് റി പെയിന്റ് ആണെന്ന് പറഞ്ഞപ്പൊഴാ അവന്മാർ അറിയുന്നത് നമ്മടെ ആണെന്ന്. നമ്മളെ താഴ്ത്തികെട്ടി സംസാരിച്ചു എന്നൊക്കെ പറഞ്ഞു അവന്മാർക് ഫീലായി അങ്ങനെ സംസാരിച്ചിരുന്ന് ഓരോന്ന് അടിച്ചു നിന്റെ വിളി വന്നു ഞങ്ങൾ പോകുന്നു എന്ന് പറഞ്ഞപ്പോ ഗിഫ്റ്റ് ആയിട്ട് തന്നതാ ഇത്.

എന്നുംപറഞ്ഞു റോബി ഒരു ഒന്നര ലിറ്റർ കുപ്പിയിൽ ഇരുന്ന വാറ്റ് പൊക്കി കാണിച്ചു.

ഞാൻ ഫോണെടുത്തു സായൂജിനെ വിളിച്ചു.

Me: അപ്പന്റെ മകനെ, നീ എവിടാ ഫ്ലാറ്റിലുണ്ടോ?

സായൂജ്: ഉണ്ടെടാ എന്താ? ഉറക്ക ചടവോടെ അവന്റെ സംസാരം കേട്ടു എനിക്ക് ചിരി വന്നു.


അല്ലാത്തപ്പോൾ അങ്ങനെ വിളിച്ചാൽ അവന്റെ വക തെറി ഉറപ്പാണ്. ഒന്നുകിൽ നല്ല ഉറക്കം അല്ലേൽ ബോധമില്ല അവൻ അത് കേട്ട മട്ടില്ല.

Me: ഞാൻ ദേ ഇപ്പൊ എത്തുമെടാ നീ ഡോർ തുറന്നിട്.

സായൂജ്: കയ്യിൽ ഒരു മൈരും ഇല്ലാതെ ഇങ്ങോട്ട് വരാൻ പറ്റില്ല. വല്ലതും ഇരിപ്പോണ്ടോ? ഇവിടിരുന്നത് ഒക്കെ തീര്ന്നു. Me: അതൊക്കെ ഉണ്ട് നീ എന്തേലും ടച്ചിങ്‌സ് ഉണ്ടാക്കി വെക്ക്.

സായൂജ്: ഫ്രിഡ്ജിൽ ബീഫ് ഇരിപ്പുണ്ട് ഞാൻ ചൂടാക്കി എടുക്കാം, നിങ്ങൾ ഇങ്ങു പോരെ ഇവിടിപ്പോ ഞാൻ മാത്രേ ഉള്ളു. എല്ലാം കൂടി ഇവിടുന്ന് കെട്ടിയെടുത്തിട് ഒരു 2 മണിക്കൂർ ആയതേ ഉള്ളു.

കേൾക്കേണ്ടത് കേട്ടപ്പോ ചെക്കൻ ഓൺ ആയി.

Me: എടാ പിന്നെ ഞാൻ വരുന്ന വഴി ഒന്ന് വീണു കയ് കുറച്ചു മുറിഞ്ഞിട്ടുണ്ട് മരുന്ന് വല്ലോം ഇരിപ്പുണ്ടോ?

സായൂജ്: ഇങ്ങോട്ട് പോരെ അതൊക്കെ സെറ്റ് ആക്കാം.

ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഇനി അധികം ദൂരമില്ല.

സ്ഥിരം സന്ദർശകർ ആയതുകൊണ്ട് തന്നെ സെക്യൂരിറ്റിയും കെയർടേക്കറും അടക്കം അവിടെ ഒരുമാതിരി എല്ലാവരും ഞങ്ങളോട് കമ്പനിയാണ്. ഫ്ലാറ്റിന്റെ ഗേറ്റിൽ എത്തിയപ്പോ ഞാൻ വിൻഡോ കുറച്ചു മാത്രം താഴ്ത്തി തല മാത്രം പുറത്തേക്കിട്ടു.

Me: കൂയ്…… സന്തോഷണ്ണാ. ഞാൻ ചിരിച്ചുകൊണ്ട് വിളിച്ചു.

Santho: ഇതെവിടാടാ നീ. കണ്ടിട്ട് കുറച്ചായല്ലോ. ഇതെന്ന താമസിച്ചു പോയല്ലോ. എല്ലാം ഉണ്ടായിരുന്നു ഇവിടെ, അധികനേരം ആയില്ല പോയിട്ട്.

Me: അകത്തു വണ്ടി ഇടാൻ സ്ഥലമുണ്ടോ? ഒരു ട്രിപ്പ്‌ കഴിഞ്ഞു വരുവാ, വണ്ടി ഒന്ന് കഴുകിയെം വേണാരുന്നു.

Santho: നീ കയറ്റിയിടെടാ അകത്തു സ്‌പേസ്‌ ഉണ്ട്. കീ എന്റെൽ തന്ന മതി രാവിലെ ഞാൻ എടുത്ത് മാറ്റിക്കോളാം.

ഞാൻ അവന്മാർ മിക്സ്‌ ചെയ്തു കുടിച്ചോണ്ടിരുന്ന വാറ്റ് ബാക്കിയുള്ളത് അണ്ണന് കൊടുത്തു.

Me: ഡോ അടിച്ചു വീലായി ആൾക്കാരെ കൊണ്ടു പറയിപ്പിക്കരുത്. വേണേൽ കുമ്പിടിക്കും ചെറുത് കൊടുത്തേക്ക്. അവിടുത്തെ കെയർടേക്കറെ ഞങ്ങൾ കുമ്പിടി എന്നാണ് വിളിക്കാറ്.

Santho: എന്നതാടാ ഇത് വാറ്റാണോ? പുള്ളികാരന്റെ മുഖമങ്ങു തെളിഞ്ഞു.

Me: അപ്പൊ ശെരി ഗുഡ് മോർണിംഗ്. മറുപടി കൊടുക്കാതെ ഒന്ന് ചിരിച്ചോണ്ട് ഞാൻ വിൻഡോ കയറ്റിയിട്ടതും സജിത്ത് വണ്ടി മുന്നോട്ടെടുത്തു പാർക്കിംങ്ങിൽ കേറ്റി, അവിടുന്ന് തന്നെ ലിഫ്റ്റിൽ കേറി. അവന്റെ റൂമിലേക്ക് എത്തി.

ഫ്ലാറ്റിലേക്ക് കയറിയതും നല്ല ഇറച്ചി പോരിക്കുന്ന മണം കിട്ടി.

Me: അപ്പന്റെ മകനെ, എവിടെണ്?

അവനെ ഞാൻ കളിയാക്കി വിളിക്കുന്നതാണ് അത്.


സായൂജ്: എറങ്ങു പൂറിമോനെ എന്റെ വീട്ടീന്ന്. വെളുപ്പാൻ കാലത്തെ കുണ്ണ വർത്താനം പറഞ്ഞു വരുന്നു.

അടുക്കളയിൽ നിന്നും മറുപടിയും വന്നു.

Me: വാടാ നമുക്കവിടെ ഇരിക്കാം! ഞാൻ ഹാളിൽ നിലത്തിരുന്നു കൊണ്ടു എന്റെ കൂടെ വന്നവരെ വിളിച്ചു. അവന്മാർ ആദ്യമായാണ് സായുജിനെ ഒക്കെ കാണുന്നത്.

Me: മൈരേ നീ ഇങ്ങു വാ ഗസ്റ്റ് ഉണ്ട്. ഞാൻ സായൂജിനെ വിളിച്ചിട്ട് കുളിക്കാനായി ബാത്റൂമിലേക്ക് നടന്നു.

Me: ഡാ നിങ്ങൾ അവനോട് കാര്യങ്ങൾ പറഞ്ഞുകൊടുക്ക്, ഞാനൊന്നു കുളിക്കട്ടെ.

ഞാൻ കുളിച്ചിറങ്ങിയപ്പോഴേക്കും അവർ അടി തുടങ്ങിയിരുന്നു. ഞാൻ ഒരു ടവൽ ഉടുത്തോണ്ട് ഇറങ്ങി അവന്റെ ഒരു ത്രീ ഫോര്ത് എടുത്തിട്ടിട് അവരുടെ കൂടെ ഇരുന്നു ഒരെണ്ണം അടിച്ചു. സായൂജ്: മൈരേ ബ്ലഡ് നിക്കുന്നില്ലല്ലോ. ഞാൻ നോക്കുമ്പോ ശെരിയാണ് മുറിവിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ട്. അപ്പോഴാണ് ഞാനുൾപ്പെടെ എല്ലാവരും മുറിവ് കാണുന്നത്. അത്യാവശ്യം ആഴമുള്ളതാണ്.

സായൂജ് : ഇത് എന്തേലും ചെയ്യണം. ഇരി ഞാൻ അവരെ ഒന്ന് വിളിച്ചു നോക്കട്ടെ.

സായുജിൻറെ കാമുകിയും കൂട്ടുകാരും അതെ ബിൽഡിംഗിൽ തന്നെ ഒരു ഫ്ലോർ മുകളിലെ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. അവർ ലിസിയിൽ നേഴ്‌സിങ് പഠിക്കുവാണ്.

അവൻ രണ്ടു തവണ വിളിച്ചപ്പോൾ അവൾ എടുത്തു. ദേ വരുന്നു എന്ന് പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ അവരെത്തി അവളും അവളുടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. ആതിര എന്നാണ് അവളുടെ പേര്, കൂടെയുള്ളത് ഷെഫിൻ പുള്ളിക്കാരി ലക്ഷദ്വീപ് സ്വദേശിനിയാണ്. ഇടയ്ക്ക് അവളും സുഹൃത്തുക്കളും ഞങ്ങളുടോപ്പം കൂടാറുള്ളതാണ് അതുകൊണ്ട് വലിയ അപരിചിതത്വം തോന്നിയില്ല.

വന്നു മുറിവ് പരിശോധിച്ചിട്ട് അവള്മാര് എന്നെ തുറിച്ചു നോക്കി.

ആതിര: ഇതെന്തു പറ്റിയതാണെന്നാ പറഞ്ഞത്? വീണതോ? സത്യം പറയ് ആരാ കുത്തിയത്?

ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി.

കൂടെ ഉള്ളവന്മാരെല്ലാം മിണ്ടാതെ നില്കുന്നു എന്തെങ്കിലും ഉടനെ തന്നെ അവൾ വിശ്വസിക്കുന്ന ഒരു കള്ളം പറഞ്ഞെ മതിയാകു.

Me: ഒന്നുല്ലെടി ബിയർ പൊട്ടിച്ചപ്പോ കയ്യിലിരുന്നു കുപ്പി പൊട്ടിത്തെറിച്ചു അങ്ങനെ ആ ചില്ല് കഷ്ണം കേറിയതാ, എന്തോ ഭാഗ്യത്തിന് വേറെങ്ങും കേറിയില്ല. ഞാൻ പറഞ്ഞത് പൂർണമായും അവൾക് ദഹിച്ചിട്ടില്ല എന്നത് അവളുടെ മുഖത്ത്നിന്ന് വായിച്ചെടുക്കാമായിരുന്നു.

കയ്യൊക്കെ തുന്നികൂട്ടി അവളുമാർ റൂമിലേക്ക് മടങ്ങി. ഞാൻ റിയയെ വിളിച്ചു നോക്കി, ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ ആരും എടുക്കുന്നില്ല. എനിക്ക് ആകെ വെപ്രാളമായി എന്താണ് സംഭവിച്ചത് എന്നറിയാതെ. ഒന്നുകൂടി അവിടെക്ക് പോകാനുള്ള ധൈര്യം സംഭരിച്ചു.

മണി നാലാകുന്നു. പിള്ളേർ പൊരിഞ്ഞ അടി ആണ് സജിത്തിന്റെ ശ്രെദ്ധ മുഴുവൻ മുന്നിലിരിക്കുന്ന ബീഫിലാണ്. ഇതിന്റെ ഇടയിൽ ഇവന്മാർ പുട്ടോക്കെ എപ്പോ ഉണ്ടാക്കിയാവോ. പുട്ടും ബീഫും കൂടി കുത്തികേറ്റുന്ന സജിത്തിനെ കണ്ട് ഞാൻ മനസ്സിലോർത്തു.

അപ്പോഴേക്കും എനിക്ക് റിയയുടെ കോൾ വന്നു.

Me: മോളു………. എന്താണ് അവിടുത്തെ അവസ്ഥ. Are you ok?

Riya: I’m fine. നിനക്ക് എങ്ങനുണ്ട് എവിടാ ഇപ്പൊ. എന്തായി എന്നൊക്കെ നാളെ പറയാം. ഇപ്പൊ അധികനേരം സംസാരിക്കാൻ പറ്റില്ല.

Me: എനിക്ക് കുഴപ്പമില്ല, സൂരജിന്റെ ഫ്ലാറ്റിലുണ്ട്. എനിക്കിട്ടു കുത്ത് കിട്ടിയത് അവൾ കണ്ടിട്ടില്ല എന്നെനിക്ക് മനസിലായി. ഞാനായിട്ട് പറയാനും നിന്നില്ല.

എന്തായാലും അവൾക് കുഴപ്പമൊന്നും ഇല്ലെന്നു മനസ്സിലായതോടെ എനിക്കും ശ്വാസം നേരെ വീണു. മുഖത്ത് തനിയെ ഒരു പുഞ്ചിരി വിരിഞ്ഞു.

Me: അപ്പന് ഒരെണ്ണം ഒഴിക്കടാ മകനേ.

Sur: പ്ഭാ കാട്ടവരാതി വേണേൽ തനിയെ ഒഴിച് ഊമ്പിയാൽ മതി.

Me: ആഹാ സന്തോഷം.

ഞങ്ങൾ ഞങ്ങളുടെ ലോകത്തിലേക്ക് കളിയും ചിരിയുമായി വള്ളംകളിയിൽ മുന്നേറിക്കൊണ്ടിരുന്നു. അടുത്ത ദിവസം സംഭവിക്കാനിരിക്കുന്ന വഴിത്തിരിവിനെയൊ അത് എന്റെ ജീവിതത്തിന്റെ തന്നെ ടേണിങ് പോയിന്റ് ആകുമെന്നോ അറിയാതെ. (തുടരും) -സ്വന്തം ചെകുത്താൻ

Comments:

No comments!

Please sign up or log in to post a comment!