❤️കൈക്കുടന്ന നിലാവ് -06❤️

“”””എടീ പുല്ലേ… നീയിപ്പോളിതെവിടുന്ന് വന്നു ചാടി…. കഴിഞ്ഞാഴ്ച വിളിച്ചപ്പോളും നീ പപ്പയോടൊപ്പം ദുബായ്ലാ…. ഇനിയിങ്ങോട്ടില്ലാന്നൊക്കെ പറഞ്ഞിട്ട്…..!!!”””” ഗൗരിയെയും വിട്ട് കാന്റീനിൽ നിന്നും ഗ്രൗണ്ടിലേയ്ക്കിറങ്ങുമ്പോഴും മാസങ്ങൾക്ക് ശേഷം അനുവിനെ കണ്ട അങ്കലാപ്പ് എന്റെ ശബ്ദത്തിലുണ്ടായിരുന്നു…..

“”””ഇല്ലടാ…. പപ്പയുടെ കൂടെ പറ്റുന്നില്ല…. ലൈഫ് ഫുൾ ബോറേർപ്പാടാ….  മൂന്നു മാസം കൊണ്ട് ഞാൻ മടുത്തു…. മാത്രോമല്ല ഒന്നു മിണ്ടാൻ ഒരു പട്ടിക്കുട്ടി പോലുമില്ല…..  അപ്പൊ തോന്നി ഇവിടെയാ നല്ലതെന്ന്….  ഇവിടാവുമ്പോൾ നിങ്ങളൊക്കെയുണ്ടല്ലോ….  അതോണ്ട് ഞാനിങ്ങ് പോന്നു….   വന്നിട്ടിപ്പോ മൂന്നു ദെവസേ ആയുള്ളൂ….   ഇന്നലെ പ്രിൻസിയെ വിളിച്ചു….  ഇന്നു തൊട്ട് കോളേജിക്കേറി…. നിനക്കൊക്കെ ഒരു സർപ്രൈസായിക്കോട്ടേ  എന്നു കരുതിയാ പറയാതിരുന്നേ…..!!!””””

“”””മിണ്ടാനൊരു പട്ടിക്കുട്ടിയില്ലാത്തോണ്ടാണ്  ദുബായ് വിട്ടതെങ്കിൽ  നിനക്കൊന്നു വിളിച്ചാ പോരായിരുന്നോ  ഷെഹിയുടെ കഴുത്തിലൊരു ബെൽറ്റും കെട്ടി അങ്ങയച്ചു തരില്ലാരുന്നോ…..???””””

“”””വിനൂ തമാശ കളെ….  എനിക്കത്യാവശ്യമായിട്ട് പൊറത്തു പോണം….  അതിനു കൂട്ടു പോകാനാ ഞാൻ നിന്നെ വിളിച്ചേ….!!!”””” അവള് ഗൗരവം വിടാതെ പറഞ്ഞപ്പോൾ ഞാൻ ചോദ്യഭാവേന അവളെ നോക്കി…. “”””ഇന്നു വന്നു കേറിയ നെനക്ക് കോളേജ് വിടാൻ പോലും കാക്കാൻ പറ്റാത്ത എന്തത്യാവശ്യമാ ഉള്ളേ…..???””””

“”””എടാ അതു ഞാന്നിന്നോടെങ്ങനെയാ പറയുന്നേ….??? എന്തായാലും നീ വാ….  ഞാൻ പറയാം…..!!!””””  അവളെന്റെ കൈപിടിച്ചു വലിച്ചു കൊണ്ട് വെയിറ്റിങ് ഷെഡിലേയ്ക്ക് നടന്നു…..

അവിടുന്ന്   എന്റോർക്കുമെടുത്തു വന്നപ്പോൾ  വാച്ച്മാനൊരു ടാറ്റയും കൊടുത്ത് ഞാനതിന്റെ പിന്നിൽ കയറി….. ആക്സിലറേറ്റർ വലിച്ചു കൊടുത്തു വിട്ടപ്പോൾ എന്റെ മൂക്ക് അവളുടെ മുതുകിൽ ചെന്നിടിച്ചു…..  അതൊന്ന്  മൈന്റു കൂടി ചെയ്യാതെ അവൾ വണ്ടി കത്തിച്ചു വിട്ടു…..

“”””എടീ പുല്ലേ…..  നീയിതാർക്ക് വായു ഗുളിയ വാങ്ങാമ്പോവുവാ…..  ഒന്നു പയ്യെ പോടീ…..!!!”””” കണ്ണിൽ നിന്നും മായുന്ന വണ്ടികളും പുറകിലേയ്ക്ക് പായുന്ന റോഡും കണ്ട് ഞാൻ വിളിച്ചു കൂവി…..

ഒന്നും മനസ്സിലാകാതെ ചുറ്റും നോക്കിയിരിയ്ക്കുമ്പോഴാണ്  ഗൗരിയുടെ ഫോൺ വരുന്നത്….

അവളോടൊന്ന് ചോദിയ്ക്ക കൂടി ചെയ്യാതെ അനുവിനൊപ്പം വന്നതിലുള്ള നീരസമായിരിയ്ക്കണം ഇപ്പോൾ ഒരു വിളിയുടെ കാരണം….

അവള് കലിപ്പിലാണെങ്കിൽ ഫോണിലൂടെ എന്തായാലും അവളെ സമാധാനിപ്പിയ്ക്കാൻ പറ്റില്ല….

. പിണക്കം കൂടത്തേയുള്ളൂ….  അത് ബോധ്യമായതു കൊണ്ട് ഞാൻ അവളുടെ കോള് നിരസിച്ചു….

രണ്ടു പ്രാവശ്യം ഫോൺ ഫുൾ റിങ് അടിച്ചു നിന്നപ്പോഴേയ്ക്കും അനു കൈയിലൊരു കവറുമായി  കടയിൽ നിന്നും ഇറങ്ങി വന്നു…..  അതിനകത്ത് എന്താണെന്ന് ചൂഴ്ന്നു  നോക്കാൻ ശ്രെമിച്ചെങ്കിലും അത് പേപ്പർ കൊണ്ട് പൊതിഞ്ഞതിനാൽ  ഉദ്ദേശം നടന്നില്ല……

സീറ്റ് തുറന്ന്  കവറ് ഉള്ളിൽ വെച്ച ശേഷം അവൾ  കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഒന്നും ചോദിയ്ക്കാൻ നിൽക്കാതെ ഞാനും കൂടെ കയറി…..

“””ഇതു മേടിയ്ക്കാനാണോ വന്നേ….???””” അവൾ തിരിച്ചു കോളേജിലേയ്ക്കാണ് പോണത് എന്നു മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു…..

“””മ്മ്മ്….!!!”””

“””എന്താ അതിനകത്ത്…..???””

“””പറയാം….!!!””” അവളുടെ മറുപടികളെല്ലാം താല്പര്യമില്ലാത്ത മട്ടിലായപ്പോൾ പിന്നെ ഞാനൊന്നും ചോദിയ്ക്കാൻ നിന്നില്ല…… വണ്ടിയുടെ സ്പീഡ് ക്രമാധീതമായി കൂടിയപ്പോൾ കണ്ണിൽ വെള്ളം നിറയാൻ തുടങ്ങി…..  പെട്ടെന്നൊരു നിമിഷം വണ്ടിയൊന്നു വെട്ടിയത് മാത്രം ഞാനറിഞ്ഞു….

റോഡിന്റെ വശത്തായി ചരിഞ്ഞു വീണ എന്റെ വലതു കാല് ഒരു കല്ലിന്മേൽ ചെന്നിടിച്ചതും ഞാൻ ഉറക്കെ നിലവിളിച്ചു പോയി….  അടുത്ത് ആള്  കൂടി,  ആരൊക്കെയോ  ചേർന്ന് എന്നെ ഓരോട്ടോയിലേയ്ക്ക് പിടിച്ചു കയറ്റി…..   ഓട്ടോക്കാരൻ എന്നെയും കൊണ്ട് ഹോസ്പിറ്റലിലേയ്ക്ക് പാഞ്ഞപ്പോൾ അനു അവളുടെ വണ്ടിയിൽ പിന്നാലെ വന്നു…..

ഓട്ടോച്ചേട്ടനും അനുവും കൂടി എന്നെ ഒരു വിധം ഹോസ്പിറ്റലിലേയ്ക്ക് കയറ്റി…. അനു ആ  ചേട്ടന് കാശുകൊടുത്ത് പറഞ്ഞു വിട്ടിട്ട് ഉള്ളിലേയ്ക്ക് വന്നപ്പോൾ  എന്റെ  മുറിവുകൾ ഒരുവിധം  ഡ്രെസ്സ്  ചെയ്തു കഴിഞ്ഞിരുന്നു….

അവൾക്ക് കൈമുട്ടിന്റെ വശത്തായി ചെറിയൊരു പോറൽ മാത്രമേയുണ്ടായിരുന്നുള്ളൂ…..  എന്നോട്  വൈകുന്നേരം വരെ ഒന്നു റെസ്റ്റെടുക്കാൻ പറഞ്ഞിട്ട് ഒരു വീൽ ചെയറിൽ കയറ്റി റൂമിലേയ്ക്ക് വിട്ടു…..  റൂമിലേയ്ക്ക് കൊണ്ടു പോകുന്നതിനിടയിൽ  അനു ആരെയൊക്കെയോ ഫോൺ ചെയ്യുന്നത് ഞാൻ കണ്ടു…..

“”””എന്താടീ…. എന്താ പ്രശ്നം….???””””

“”””വിനൂ….. അത്….. എടാ  അതെനിക്കത്യാവശ്യമായിട്ട് കോളേജിപ്പോണോടാ….  അവിടെ….!!!””””

“”””എന്താ കാര്യം….???””””

“”””അത്….””””  പറയാൻ തുടങ്ങിയ വാക്കുകളെ മുറിച്ച് അവളെന്നെ നോക്കി….

“”””എടീ പുല്ലേ നീ കാര്യമെന്താന്നു പറെ….!!!””””

“”””അത്….  അതു നിന്റടുത്ത് പറയാമ്മേണ്ടി മാത്രമൊന്നുമില്ല…. ഞാൻ…  ഞാമ്പോയിട്ട് പെട്ടെന്ന് വരാം…!!!”””

ഞാൻ ചോദിച്ചിട്ടും അവൾക്ക് പറയാൻ എന്തൊക്കെയോ തടസ്സമുണ്ടെന്നു കണ്ടപ്പോൾ  പിന്നെ  ഞാൻ നിർബന്ധിയ്ക്കാൻ നിന്നില്ല….
. അപ്പോഴേയ്ക്കും ഞങ്ങൾ  റൂമിലെത്തി….. അറ്റെന്ററുടെ സഹായത്തോടെ ബെഡിലേയ്ക്ക് കിടന്നിട്ട് ഞാൻ അവളോട്‌ പറഞ്ഞു….. “””””നീ പൊക്കോ…..  എനിക്കത്രയ്ക്ക് വലിയ  കൊഴപ്പോന്നുമില്ലല്ലോ…. പിന്നൊരു കാര്യം…..”””” ഞാനൊന്ന് ഓർത്തിട്ട് പറഞ്ഞു…. “”””അതേ….. അവന്മാരോട് ഇതൊന്നും പറയാന്നിക്കണ്ട….  പിന്നെ വൈകുന്നേരം ഒന്നു വരോ….  വീട്ടിലാക്കാൻ….???””””

“”””ഇല്ലടാ….  ഞാന്നിന്നെയിവിടെ കളഞ്ഞിട്ടു പോകുവൊന്നുമല്ല…..  ഒന്നു കോളേജി പോയി വരാനുള്ള സമയം…. അതുമതി…..!!!”””” അവളെന്റെ കവിളിലൊന്നു തട്ടിയിട്ട് ഫോണുമെടുത്ത് ധൃതിയിൽ പുറത്തേയ്ക്ക് പോയി…..

കൂടെയുണ്ടായിരുന്ന ഹോസ്പിറ്റൽ അറ്റൻഡറും മടങ്ങിപ്പോയപ്പോൾ ഞാൻ കുറച്ചു നേരം ബെഡിൽ തലചായ്ച്ചു കിടന്നു…..  കാലിലെ മുറിവിന് അൽപ്പം വേദനയുള്ളതു കൊണ്ട് അത് അനക്കാവുന്ന കണ്ടീഷനുമല്ല…..   ഞാനതേ കിടപ്പിൽ ഒന്നു മയങ്ങി…..  എത്ര നേരം കഴിഞ്ഞിട്ടുണ്ടാകും എന്നറിയില്ല….  അടുത്ത് ആരുടെയോ സാമീപ്യം അനുഭവപ്പെട്ടപ്പോൾ കണ്ണു തുറന്നു…..

“”””രോഹീ….. നീ…..???””””

“”””അടങ്ങിക്കെടെ…. എണീക്കണ്ട….!!!””””

“”””അല്ല….  നീയെങ്ങനെയറിഞ്ഞു….???””””

“”””അനു വിളിച്ചിരുന്നു…..!!! നീയിവിടെ തനിച്ചേയുള്ളൂ…. വരാൻ പറഞ്ഞു….!!!””””  അവനെന്റെ ചോദ്യങ്ങൾക്കെല്ലാം ഉഴപ്പൻ മട്ടിൽ മറുപടി തന്നു…..

“”””നിനക്ക് ബുദ്ധിമുട്ടായല്ലേ….???”””

“”””എന്തിന്….???””””

“”””അല്ല….  മാമുമായി പോയിട്ട്  നിങ്ങക്കൊന്ന്…..””””

“”””വിനൂ മതി…..  നിർത്ത്…..!!! ഇനിയൊരക്ഷരമ്മിണ്ടിയാൽ  ഞാൻ വലിച്ചു താഴെയിടും….  ബുദ്ധിമുട്ടു പോലും….!!!””””അതേയിരുപ്പിൽ അവൻ എന്റെ നേരേയൊന്ന് ചീറി…..  അതുകണ്ടപ്പോൾ എന്റെ ചുണ്ടൊന്ന് വിടർന്നു….

“”””മൈരേ….  ഊമ്പിയ ചിരി ചിരിയ്ക്കല്ലേ….. അവരെയും കൊണ്ട് കിടത്തി അഭി പോയതേയുള്ളൂ…. അപ്പ ദാ അടുത്ത വിളി…..  ഓടിക്കെതച്ചു കേറി വന്നപ്പോ തായോളീടെ വായിന്നു വീണ കേട്ടോ….???”””” അവൻ കലി തുള്ളിക്കൊണ്ട് എന്റെ കാലിലെ മുറിവിലേയ്ക്ക് തറപ്പിച്ചു നോക്കി…..

“”””നല്ല മുറിവുണ്ടോടാ….???””””

“”””ഏയ്‌…. അത്രയ്ക്കൊന്നുമില്ല…. കുറച്ചു പെയിന്റ് പോയി അത്ര തന്നെ….!!!””””

“”””മ്മ്മ്…..  നിനക്ക് കഴിയ്ക്കാനെന്തേലുമ്മേണോ….???”””

“”””നീയൊന്നു പോയേ….. എന്നെയത്ര വലിയ രോഗിയൊന്നുമാക്കല്ലേ മോനേ…..!!! നിനക്ക് വല്ലതുമ്മേണേൽ ഞാമ്പോയി വാങ്ങി വരാം…..!!!””””

“”””ആ….
.  ഞഞ്ഞായി…..!!! അല്ല അവന്മാരറിഞ്ഞോ….???””””

“”””ഇല്ല….. പറഞ്ഞില്ല…… എനിക്ക് വയ്യ എല്ലാത്തിനേം കൂടി സഹിക്കാൻ…. നിന്നപ്പോലും വിളിയ്ക്കണ്ടെന്ന് ആ പെണ്ണിനോട് പറഞ്ഞതാ….!!!””””

“”””മ്മ്മ്…… അവള് പറഞ്ഞു….  അതോണ്ടാ അവന്മാരെ അറിയിയ്ക്കാണ്ട് ഞാനിങ്ങ്  വന്നേ….!!!”””

“”””അതേതായാലും  നന്നായി…..!!!”””” ചിരിച്ചു കൊണ്ട് വാതിലിലേയ്ക്ക് നോക്കിയ ഞാനൊന്ന് ഞെട്ടി…..  എന്റെ ഞെട്ടലു കണ്ട് കാര്യമറിയാൻ നോക്കിയ  രോഹിയും കൂടെ ഞെട്ടി…..

“”””ഇവളെങ്ങനെ ഇവിടെ…..???””””  ഡോറു കടന്ന് അകത്തേയ്ക്ക്  വന്ന ഗൗരിയെ നോക്കി ഞാൻ ചോദിച്ചു….

പിന്നാലെ വന്ന ജീവനെയും ഷെഹിയെയും കണ്ടതോടെ രോഹി ചെയറിൽ നിന്നും അറിയാതെ എഴുന്നേറ്റു മാറി…. അതുകണ്ടതും  മുന്നേ നടന്ന ഗൗരിയെ  ഒതുക്കി മാറ്റി ജീവൻ പാഞ്ഞു വന്ന് രോഹിയുടെ കരണം പൊളിയുമാറായത്തിൽ ഒന്നു പൊട്ടിച്ചു…..  അവന്റെ കണ്ണുകളിൽ നിന്നും പൊന്നീച്ച പാറുന്നത് ആശുപത്രിക്കിടക്കയിൽ കിടന്നു ഞാൻ കണ്ടു…..

“”””അവനെയല്ല…. ഈ നാറിയെ പൊട്ടിയ്ക്കേണ്ടേ…..!!! ആരുടെയോ കാലിന്റെടേച്ചെന്നു  കേറീട്ട്  അനാഥശവമ്പോലെ  വന്നു കിടക്കുന്നു…..!!!””””” ഷെഹി എന്നെ നോക്കി ചീറി…..

ഇതൊക്കെ നടക്കുമ്പോഴും എന്റെ മുഖത്തു നിന്നും നോട്ടമെടുക്കാതെ ബെഡിന്റെ സൈഡിൽ കാലിന്റെ ഭാഗത്തായി ഗൗരി നിൽപ്പുണ്ട്…..  പുറത്തു നിന്നും അടിച്ചു കയറിയ   സൂര്യന്റെ പ്രകാശവലയങ്ങൾ

തട്ടിത്തെറിയ്ക്കുമ്പോൾ  അവളുടെ പൂച്ചക്കണ്ണുകൾ മിന്നിത്തിളങ്ങിക്കൊണ്ടേയിരുന്നു….

“”””അവളെവിടെ….???”””” ജീവന്റെ ചോദ്യം എനിക്കു നേരേ വീണതും  ഞാനൊന്നു പതറി…..

“”””എടാ നിന്നോടാ ചോദിച്ചേ അനു എവിടേന്ന്…..???””””  ഷെഹി ജീവന്റെ ചോദ്യം ഏറ്റു പിടിച്ചതോടെ ഞാൻ വല്ലാത്ത അവസ്ഥയിൽ രോഹിയെ നോക്കി…… അതു കാണേണ്ട താമസം ഷെഹി അവന്റെ കോളറിൽ കയറി പിടിച്ചു കൊണ്ട് ചോദിച്ചു….. “”””എവിടെടാ അവള്…..???””””

“”””എടാ പുല്ലമ്മാരെ നീയൊക്കെ എന്നെയിട്ട് തല്ലാൻ ഞാനല്ല  ഇവനെക്കൊണ്ട് ഉരുട്ടിയിട്ടത്….. ഞാനും ഇപ്പോളിങ്ങോട്ട് വന്നേയുള്ളൂ…..!!!”””” രോഹി ഷർട്ടിന്റെ കോളറിൽ ബലപ്പിച്ച ഷെഹിയുടെ കൈ എടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു…..

“”””ആടാ…. അതിനാ നിനക്കിട്ട് കിട്ടിയേ…..  ഇവനാക്സിഡന്റായിയെന്ന് അനു വിളിച്ചു പറഞ്ഞപ്പോൾ നീയെന്താ  ഞങ്ങളോട് പറയാഞ്ഞേ…..???  ആ….  അതവക്കറിയാം ഞങ്ങളറിഞ്ഞാ അവള് കെടന്നു മേടിയ്‌ക്കോന്ന്….!!!”””” ജീവൻ നിന്നു തുള്ളിയപ്പോൾ അവനെ അടക്കാനുള്ള  വാക്കുകൾ എന്നിൽ അപര്യാപ്തമായിരുന്നു….
. അപ്പോഴും രോഹി,  ജീവൻ ഇതൊക്കെ എങ്ങനെയറിഞ്ഞു എന്ന മട്ടിൽ അവനെ നോക്കി നിൽപ്പുണ്ടായിരുന്നു…..

“”””രോഹീ…..  നീ വായടയ്ക്ക്…. ഇവനെ കോളേജിൽ കാണാണ്ടായപ്പോൾ ഞങ്ങള് ഗൗരിയുടെ അടുത്തു ചെന്നു…..  അപ്പൊ ഇവളാ പറഞ്ഞേ അനുവിനൊപ്പം പോയെന്ന്….. അവളെയും ഇവനെയും മാറി മാറി വിളിച്ചു…..  രണ്ട് പുന്നാരമക്കളും  ഫോണെടുക്കാണ്ടായപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയിരുന്നു…..!!! പിന്നെ ഇവൻ അഭി മാമിന്റെ വീട്ടിൽ നിന്നും ഇറങ്ങിയോ എന്നറിയാനായി വിളിച്ചിട്ട് കിട്ടാതായപ്പോൾ,  വീണ മാമിനെ വിളിച്ചു അപ്പോൾ അവരാ പറഞ്ഞേ  ഈ നാറിയ്ക്കെന്തോ ആക്‌സിഡന്റായെന്നും  നീ ഹോസ്പിറ്റലിലേയ്ക്ക് പോന്നിട്ടുണ്ടെന്നും….!!!”””” ഷെഹിയൊന്നു പറഞ്ഞു നിർത്തി ബെഡിലേയ്ക്കിരുന്നപ്പോൾ  ജീവൻ ചെയറെടുത്ത്  ബെഡിനോട് ചേർത്ത് തലയുടെ ഭാഗത്തായി ഇട്ട് അതിൽ ഇരുപ്പുറപ്പിച്ചു…..

“”””എടാ…..  അത്രയും നേരം കൂടെ നിന്ന നിന്നെ പെട്ടെന്ന് കാണാതായിട്ട് പിന്നറിയുന്നത് ആക്‌സിഡന്റായി ഹോസ്പിറ്റലിലെന്ന് അതും വീണ മിസ്സൊക്കെ പറയുമ്പോള്….. ഇവനും അനുവുമൊക്കെ സംഭവം അറിഞ്ഞിട്ടും  പറയാതിരുന്നപ്പോൾ…… ആകെ പിടുത്തം വിട്ടുപോയി…..  അതാ ഞാൻ….  വിടടാ രോഹീ…..!!!”””” ജീവൻ  രോഹിയുടെ കയ്യിൽ പിടിച്ചു…..

“”””എന്നിട്ട് അവളെവിടെ…..???”””” ഷെഹി എന്നെയും രോഹിയെയും മാറി മാറി നോക്കി…..

“”””അവള് കോളേജിപ്പോയി…  ഇപ്പൊ വരും….!!!”””” രോഹിയാണ് മറുപടി നൽകിയത്…..

“”””കോളേജിലാ…..???””” ജീവൻ വല്ലാത്തൊരു ഭാവത്തിൽ നോക്കി…..

“”””അങ്ങനല്ലടാ…..  അത്…  അവളിപ്പ വരും….  എന്തോ ആവശ്യത്തിന് പോയേക്കുവാ….!!!”””” ഞാനവനെ മയപ്പെടുത്താൻ ചെറിയൊരു ശ്രെമം നടത്തി….

“”””ഓ…..  ആവശ്യം….  നീയിവിടെയെണീയ്ക്കാമ്മയ്യാതെ കെടക്കുമ്പം ഇവിടെ നിക്കുന്നേലും വലിയ എന്താവശ്യമാ ഉള്ളേ….???  എന്തായാലും അവളിങ്ങ് വരട്ടേ…..!!!”””” ഷെഹി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ ബെഡിൽ ഇരുപ്പുറപ്പിച്ചു…..

ദൈവമേ…. ഇതൊരുത്തനായിരുന്നു ഇടഞ്ഞു വന്നിരുന്നതെങ്കിൽ എങ്ങനെയെങ്കിലും പറഞ്ഞു സമാധാനിപ്പിയ്ക്കാമായിരുന്നു….. ഇതിപ്പോ രണ്ടെണ്ണം….!!!

ഞാൻ വെറുതെ മനസ്സിലാലോചിച്ചു കൊണ്ട് നോക്കുമ്പോൾ ഗൗരി അതേ നിൽപ്പ് നിൽക്കുന്നു….

“”””നീയെന്തിനാ ഒറ്റക്കാലിൽ നിൽക്കുന്നേ…..???  വാ വന്നിരി…..!!!”””” ഞാൻ രോഹി നിന്ന ഭാഗത്തെ കസേര വലിച്ചെടുക്കാൻ കയ്യെത്തിച്ചു  കൊണ്ട് പറഞ്ഞു….

“”””എടാ മൈരേ  നിന്നെ….!!!  എടാ ഇവിടന്ന് പോയിട്ട് നാല് മണിയ്ക്കൂറല്ലേ ആയുള്ളൂ…..  പിന്നും ഒരുളുപ്പുമില്ലാണ്ട് വന്നു കെടന്നിട്ട് അവമ്പറയുന്ന  വർത്താനം കേൾക്കുമ്പോഴാ….!!!”””” ഷെഹി എന്നെ നോക്കി അമർത്തി പറഞ്ഞിട്ട്  രോഷം കടിച്ചു പിടിച്ചു….

“”””എടാ എനിക്ക് കുറച്ചു വെള്ളം വേണം….!!!”””” അവരുടെ തുറിച്ചു നോട്ടം അസഹ്യമായി വന്നപ്പോൾ ഞാൻ വിഷയം മാറ്റാൻ ചെറിയൊരു ശ്രെമം നടത്തി……

“”””വേണ്ടേട്ടാ….  ഞാനെടുക്കാം….!!!”””” വെള്ളമെടുക്കാൻ എഴുന്നേറ്റ  ജീവനെ തടഞ്ഞിട്ട്  ഗൗരി  റൂമിലെ ഫിൽറ്റർ ക്യാനിനടുത്തേയ്ക്ക് നടന്നു…..

അതിൽ നിന്നും വെള്ളമെടുത്ത് എനിക്കു നേരേ നീട്ടുമ്പോഴും പെണ്ണിന്റെ മുഖം കടന്നലു കൊത്തിയതുപോലെ വീർത്തിരുന്നു……

“””അല്ല…. താനെന്തിനാ എന്നെ വിളിച്ചിരുന്നേ….???  ഞാൻ തിരിച്ചു വിളിയ്ക്കാനൊരുങ്ങീതാ….!!!”” അവളെയെങ്കിലും മയപ്പെടുത്താം എന്നുള്ള ലക്ഷ്യത്തിൽ അടിച്ചിറക്കി…..  പക്ഷേ നടന്നില്ല….  പെണ്ണ് വീർപ്പിച്ചു കെട്ടിയ മുഖവുമായി  ഗ്ലാസ്സ് എന്റെ കയ്യിൽ തന്നിട്ട് മാറി നിന്നു……

“””അവളല്ല….  ഫോൺ എൻഗേജ്ഡായപ്പോൾ ഞാനാ അവൾടെ ഫോണിൽ നിന്നും നിന്നെ വിളിച്ചേ….!!!”””  ഷെഹി അതു പറഞ്ഞപ്പോൾ ഞാൻ ഒരിക്കൽ കൂടി തല ചെരിച്ച് അവളെ നോക്കി…. അവളപ്പോഴും എന്നെ മൈന്റ് ചെയ്യാതെ പുറത്തേയ്ക്ക് നോക്കി നിന്നു….. പെട്ടെന്ന് എന്തോ കണ്ടിട്ടെന്നതു പോലെ അവളുടെ ഭാവം മാറിയതും എന്റെ കണ്ണുകൾ അവളിൽ നിന്നും അടർന്നു…..

വാതിൽക്കൽ അനുവിന്റെ തല കണ്ടതും ഞാൻ എന്തുചെയ്യണം എന്നറിയാത്ത  അവസ്ഥയിലായി….. കാല് തറയിൽ കുത്താൻ പറ്റിയിരുന്നെങ്കിൽ ഇറങ്ങിയങ്ങ് പോകാമായിരുന്നു….. ഇതിപ്പോൾ ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയിലായി പോയല്ലോ…..

ബെഡിന് ചുറ്റും കൂടി നിൽക്കുന്ന എന്റെ ആൾബലം കണ്ടതും അനു ഒന്നു ഞെട്ടി….  അതവളുടെ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു….

“””എടീ പന്നേ….  നീയീ  ചെറുക്കനേം കൊണ്ടെങ്ങോട്ടാ പോയേ…..???””” അനു അകത്തേയ്ക്ക് വന്നതും ഷെഹി ചീറിക്കൊണ്ട് പാഞ്ഞു…..

“””എനിക്കൊരു സ്ഥലം വരെ പോണോരുന്നു….  അതുകൊണ്ട് കൂട്ടിയതാ….!!!”””

“””ശെരി കൊണ്ടു പോയതിരിയ്ക്കട്ടേ…..   എന്നാ തള്ളിയിട്ട് ഈ പരുവത്തിലാക്കിയേച്ച്   നീയെങ്ങോട്ടാ പോയെ…..???””” ജീവന്റെ ആ ചോദ്യത്തിന് മുന്നിൽ അവളൊന്നു പകച്ച്  എന്നെ നോക്കി…..

ഇതൊക്കെ എപ്പോഴേ എന്റെ കയ്യിൽ നിന്നും പോയെന്നുള്ള കാര്യം പാവം അവളറിയുന്നില്ലല്ലോ….

“””ജീവാ….  എനിക്ക്…. കോളേജില്….  കോളേജിലൊരു കാര്യത്തിന്…..”””

“””എന്തു കാര്യത്തിന്…..???””” ആമ്പിളേളർക്കു മുകളിൽ ഗൗരിയുടെ ശബ്ദമുയർന്നപ്പോൾ ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കിപ്പോയി….

“””ചേച്ചിയോട് ചോദിച്ച കേട്ടില്ലേ….  എന്ത് കാര്യത്തിനെന്ന്…..???””” പെണ്ണിന്റെ ശബ്ദം ഒന്നു കൂടി ഉറച്ചു…..

“””അത്…..  അല്ല അതു ഞാനെന്തിനാ നിന്നോട് പറയുന്നേ….???”””

“””പിന്നെയെന്നോട് പറയാതെ…..  എന്റടുത്തിരുന്ന വിനൂനെ വിളിച്ചിട്ട് കൊണ്ടോയി ഇപ്പയിങ്ങനെയാക്കീട്ട്….. എനിക്കറിയണം  ഇതുപോലെയിട്ടിട്ടെങ്ങോട്ടാ പോയേന്ന്……!!!”””

“””അതിന് നീയാരാ…..???  ഇവിടെ വിനൂന്റെ ഫ്രണ്ട്സുണ്ടല്ലോ അവരാരേലും ചോദിയ്ക്കട്ടേ….. ഞാൻ പറയാം….. അല്ലെങ്കിത്തന്ന കാലില് ചെറിയൊരു മുറിവല്ലേയുള്ളൂ….  ചത്തിട്ടൊന്നൂല്ലല്ലോ….???””” അനു എന്താണ് പറഞ്ഞതെന്ന് അവൾക്ക് ബോധ്യപ്പെടുന്നതിന് മുന്നേ ഗൗരിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു…..  പിന്നെ കേട്ടത് ഒരു അലർച്ചയായിരുന്നു…..

“””എന്താടീ പറഞ്ഞേ…..  ചത്തില്ലല്ലോന്നാ…..ഇനിയൊരിക്ക കൂടിയിതു പോലൊരു വാക്ക് നിന്റെ വായിന്ന് വീണാ നാവു ഞാനരിയും ചൂലേ… നീയെന്താ ചോദിച്ചേ ഞാനവന്റാരാന്നോ…..??? എങ്കിക്കേട്ടോ….. ഞാനവന്റെ പെണ്ണാ…. അവൻ കെട്ടാമ്പോണ പെണ്ണ്…. ഇനിയിതീ കൂടുതൽ നിനക്കെന്തേലുമറിയാണോ….??? പറേടീ അറിയണോന്ന്…..???””” ഗൗരിയുടെ വായിൽ നിന്നും വീണ ഓരോ വാക്കും ഞങ്ങളോരോരുത്തരും ഞെട്ടലോടെ കേട്ടു നിൽക്കുമ്പോൾ തന്നെ ഗൗരി അനുവിനെ പിന്നിലേയ്ക്ക് പിടിച്ചു തള്ളി….. “””ന്റെ  വിനൂന്റെ മരണം കാണാൻ കാത്തു നിൽക്കുന്നോരാരും ഇനിയിവിടെ നിക്കണോന്നില്ല…..  പൊക്കോ….. ഇറങ്ങി പൊക്കോ….!!!”””

ഗൗരിയുടെ തള്ളിൽ പിന്നിലേയ്ക്ക് വേച്ചു പോയ അനു  ദയനീയമായി എന്നെ നോക്കി…..  അവളെക്കാട്ടിലും ദയനീയമാണ് എന്റെ അവസ്ഥയെന്ന് മനസ്സിലാക്കിയിട്ടാവണം  പിന്നീടൊന്നും പറയാതെ  കണ്ണുകൾ  തുടച്ചു കൊണ്ട്  പുറത്തേയ്ക്ക് നടന്നു…..

എന്തുചെയ്യണമെന്നറിയാതെ ജീവനും ഷെഹിയും പരസ്പരം നോക്കി നിൽക്കുമ്പോൾ  അനുവിനെ ആശ്വസിപ്പിയ്ക്കാനാകണം രോഹിയും അവളുടെ പിന്നാലെ  പോയി…..

ആരുടെയും ഒരു ഭാവവും ശ്രെദ്ധിയ്ക്കാതെ അല്ലെങ്കിൽ അതിനു വില കൊടുക്കാതെ ഗൗരി ബെഡിൽ എന്റടുത്തായി വന്നിരുന്നു….  അതോടെ ജീവൻ ഷെഹിയെയും കൂട്ടി പുറത്തേയ്ക്ക് നടന്നു…..

“””ഗൗരീ…. നീ…..???”””

“””മിണ്ടരുത്….!!! കണ്ടവള് മാർക്കൊപ്പം പോയി ഓരോന്നൊക്കെ വരുത്തി വെച്ചിട്ട് വന്നു കെടക്കുന്നു….  ഇങ്ങനെ….  ഇങ്ങനെ ആരോരുമില്ലാത്ത പോലെ വന്നു കെടക്കുന്നേന് മുന്നേ ഒരു വട്ടം…..  ഒരു വട്ടമെന്നെ കുറിച്ച് ചിന്തിയ്ക്കാരുന്നില്ലേ….???””” അവൾ നിറ കണ്ണുകൾ തുടച്ചിട്ട് എന്നെ നോക്കിയപ്പോൾ ഞാൻ  മറുപടിയില്ലാത്ത അവസ്ഥയിലായി…..

“””ഗൗരീ….. ഞാൻ…..!!!”””

“””വേണ്ട…..  ഒന്നുമ്പറേണ്ട…. പറ്റീത് പറ്റി….  ഇനിയെനിക്കൊരു വാക്കു തരണം…..!!!””” ഞാൻ എന്താ എന്നർത്ഥത്തിൽ അവളെ നോക്കിയപ്പോൾ അവൾ തുടർന്നു….. “””ഇനി ഞാനല്ലാതെ ആരു വിളിച്ചാലും എങ്ങുമ്പോവരുത്…..  ആരോടൊപ്പോം പോണ്ട…..  എന്റൊപ്പം മാത്രം വന്നാ മതി…. ഇനിയെന്റെ ചെക്കനെന്തേലുമ്പറ്റിയാ അതെനിക്കൂടി പറ്റിക്കോട്ടേ….. ചത്തോയാപ്പോലും ഒത്തായിക്കോട്ടേ…..!!!””” അവളൊന്നു  നിർത്തിയിട്ട്  വലതു കൈ മലർത്തി എന്റെ നേരേ നീട്ടി……

“”‘”സത്യം ചെയ്…..  മ്മ്മ്…..  സത്യഞ്ചെയ്യാൻ….  അല്ലേപ്പിന്ന ഗൗരീന്നും വിളിച്ചെന്റ പിന്നാലെ വന്നേക്കരുത്  കേട്ടല്ലോ…..!!!”””

അവളുടെ വാക്കുകൾക്ക് മുന്നിൽ ഞാനൊന്നു പകച്ചു…… ഒരു നിമിഷം പക്വതയുള്ളൊരു തീരുമാനമെടുക്കാൻ സാധിയ്ക്കാതെ ഞാനുഴറി…..

പക്ഷേ അപ്പോഴത്തെ അവസ്ഥയിൽ സത്യം ചെയ്യുന്നതാണ് വൃത്തിയെന്നു തോന്നി…..

””’മ്മ്മ്…..  സത്യം….!!! ഇനി  നിന്നോടൊപ്പമല്ലാതെ ഞാനാരോടും കൂടെ പോകില്ല…..  പോരേ…..???”””  അതു പറഞ്ഞ് അവളുടെ കൈയ്ക്ക് മുകളിൽ കൈ വെയ്ക്കുമ്പോൾ ആ പൂച്ചക്കണ്ണുകളൊന്നു തിളങ്ങി….. പവിഴച്ചുണ്ടുകൾ വിരിഞ്ഞ് മുല്ലമൊട്ടുകൾ പുറത്തു വന്നപ്പോൾ ഞാൻ മറ്റെല്ലാം മറന്നു എന്നു പറയുന്നതാവും ശെരി…..!!!!

“””ഉറപ്പാണല്ലോ….  ന്നെ പറ്റിയ്ക്കൂലല്ലോ…..???”‘”

“””ഇല്ല…. ഉറപ്പ്…..!!!”””  ഒരു വാക്ക് കൊണ്ടു പോലും അവളുടെ കണ്ണുകളിലെ തിളക്കം നഷ്ടമാക്കരുതെന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ തോന്നി……  എന്നെ കാണാൻ വേണ്ടി മാത്രം അമ്മുവുമായി കൂട്ടുകൂടിയവൾ….  ആറു മാസത്തോളം കാണാതിരുന്നപ്പോൾ വീട്ടിൽ കള്ളം പറഞ്ഞ് പഠിച്ച കോളേജ് മാറി എന്നെ കാണാൻ വേണ്ടി മാത്രം ഇവിടെ വന്നു ചേർന്നവൾ….. ഇപ്പോൾ തന്നെ എനിക്കൊരപകടം വന്നെന്നറിഞ്ഞപ്പോൾ മുന്നും പിന്നും നോക്കാതെ പ്രതികരിച്ചവൾ…..  അവള് കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അനുഭവിച്ച അനുഭൂതിയെന്തെന്ന് പറഞ്ഞറിയിയ്ക്കാൻ വാക്കുകളറിയില്ല….. ഇങ്ങനെയൊരുത്തിയെ എന്തിന്റെ പേരിലാണ്  ഞാൻ തള്ളിപ്പറയുക…….

പ്രണയത്തിനാണോ സൗഹൃദത്തിനാണോ മാറ്റ് കൂടുതൽ എന്ന് കണക്കാക്കാൻ സാധിയ്ക്കില്ലെങ്കിലും  വിട്ടുവീഴ്ച ചെയ്യുക സൗഹൃദം തന്നെയായിരിയ്ക്കും…….   ഇപ്പോൾ ഇവൾക്കൊരു വാക്ക് കൊടുത്തതിന് പിന്നിലും ആ ഉറപ്പ് തന്നെയാണ്…..

“””വിനൂ…..!!!”””  ഡോറിൽ തട്ടിയിട്ട് ഉള്ളിലേയ്ക്ക് കയറി വന്ന ജീവനെ കണ്ടതും ഞാൻ കൈ വേർപെടുത്താൻ ശ്രെമിച്ചു…… പക്ഷേ അവളെന്റെ കൈയിൽ ബലപ്പിച്ചു പിടിച്ചു കൊണ്ട് എന്റെ ശ്രെമത്തെ തടഞ്ഞു……..

“””ആഹാ…..  ആ പെണ്ണിനെ തല്ലിക്കൂട്ടിയിട്ട് ഇവിടെ ചെറുക്കന്റെ കയ്യും പിടിച്ചിരുന്ന് ചിരിയ്ക്കുന്നാടീ പൂച്ചക്കണ്ണീ…..!!!!””” ചെറു ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ കൈയ്യിലെ പിടുത്തമൊന്ന് മുറുക്കിയിട്ട്  അവൾ അവനെ രൂക്ഷമായൊന്ന് നോക്കി…..

“””നോക്കി പേടിപ്പിച്ചാലുണ്ടല്ലോ കണ്ണ് ഞാൻ കുത്തിപ്പൊട്ടിയ്ക്കും…. കാ‍ന്താരി…..!!!”””

അവളുടെ നോട്ടം കണ്ടിട്ടും ജീവന് ഒരു കുലുക്കവുമില്ലെന്ന് കണ്ടപ്പോൾ പെണ്ണിന് സങ്കടം വന്നു….. അവളെന്നെ നോക്കിയപ്പോൾ ഞാൻ ഒന്നുമില്ല എന്ന മട്ടിൽ കണ്ണു കാണിച്ചു…..

“””എന്താടാ…..???””” ജീവൻ ചെയറ് വലിച്ചിട്ടിരുന്നപ്പോൾ ഞാൻ അവനെ നോക്കി…..  അവന് എന്നോടെന്തോ പറയാനുണ്ട് എന്നത് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തം…..

“””എടാ….  അനൂന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടിയ്ക്ക് ക്ലാസ്സിൽ വെച്ച് പീരീഡ്സ് സ്റ്റാർട്ടായി…..  അവളെ സ്റ്റാഫ് റൂമിലാക്കി പാഡ് മേടിയ്ക്കാൻ വേണ്ടി പോകാനാ  നിന്നെയും കൂട്ടിയെ….. നീയാവുമ്പോൾ  ഒന്നും ചൂഴ്ന്നു ചോദിയ്ക്കൂലല്ലോ എന്നവള്  കരുതിക്കാണും…..  അതു കൊണ്ടോയി കൊടുക്കാനാ നിന്നെയും ഇവിടാക്കി അവള്  പോയത്…. അല്ലാതെ നമ്മള് കരുതിയ പോലെ സർക്കീട്ടടിയ്ക്കാനൊന്നുമല്ല…!!!”””

“””ദേ….  ഒരു ചവിട്ട് ഞാനങ്ങട് വെച്ചു തന്നാലുണ്ടല്ലോ…..   നമ്മളാ…..???  നീയൊക്ക രണ്ടുങ്കൂടി  ഇവിടെക്കിടന്ന് വിടുവായത്തരം മുഴുവൻ പറഞ്ഞു കൂട്ടീട്ട്…..!!!”””

“””ആടാ…..  ഇനി മൊത്തം നമ്മട നെഞ്ചത്തോട്ടിട്…. നിന്റെയീ കാ‍ന്താരി കാട്ടിക്കൂട്ടിയതൊന്നും അല്ലേലും വെളീവരത്തില്ലല്ലോ…..  നമ്മളങ്ങനെയൊക്കെ പറഞ്ഞെന്നുള്ള ശരിയാ….  പക്ഷേ ആരാ ഞങ്ങളെ എരികേറ്റിയേ…..???””” അവനൊന്നു നിർത്തിയിട്ട് ഞങ്ങളെ മാറി മാറി നോക്കി…..  ഗൗരി മുഖം കുനിച്ചിരുപ്പാണെങ്കിലും അവളപ്പോഴും എന്റെ കൈ വിട്ടിരുന്നില്ല…..

“””എടാ നിന്നെ കാണാതെ വന്നപ്പോൾ ഞങ്ങള് ഇവൾടടുക്കെ ചെന്നിരുന്നു…..  നീയതുവരെ ഇവളോടൊപ്പമായിരുന്നല്ലോ…..  ഇവളുണ്ടല്ലോ ഈ  സാധനം…. കണ്ടപാടെ ഞങ്ങളെ അവിടെയിട്ട് കുറേ തെറി വിളിച്ചു…..  അതും ആളിന്റെ മുമ്പിലിട്ട്……  നീ അനുവിന്റൊപ്പം പോയില്ലേ അതായിരുന്നു സീൻ…..!!!”””

“””ചുമ്മാതാ….. ദേഷ്യം വന്നപ്പോ എന്തൊക്കേ പറഞ്ഞന്നുള്ള  നേരാ….. പക്ഷേ തെറിയൊന്നും വിളിച്ചില്ല…..!!!””” അവള് മുഖമുയർത്താതെ തന്നെ പിറുപിറുത്തു…..  അപ്പോൾ ജീവൻ തുടർന്നു…… “””എന്നിട്ട്…. എന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ  നിന്നെയൊന്നു വിളിയ്ക്കാൻ ഞാനൊന്നിവളടുത്ത് പറഞ്ഞടാ….  എന്ന കടിച്ചില്ലന്നേയുള്ളൂ……!!!”””

“””അത് എന്റോടൊന്ന് പറകപോലും ചെയ്യാതെ വേറൊരുത്തീടൊപ്പം പോയിട്ട്  ഞാനെന്തിനാ വിളിയ്ക്കുന്നേ….???  ഞാനങ്ങനെയല്ലേ പറഞ്ഞുള്ളൂ….  അതിനു ഞാനെപ്പഴാ കടിയ്ക്കാമ്മന്നേ…..???””” അവള് തിരിഞ്ഞിരുന്ന് ജീവനെയൊന്ന് ചീറി…..

“””ദേ….  നിന്റ മറ്റവനെ കണ്ണുരുട്ടി പേടിപ്പിയ്ക്കുന്ന പോലെന്റടുത്ത് വന്നാലുണ്ടല്ലും….. ചവിട്ടിക്കേറ്റിത്തരും ഞാൻ….!!!””” അവൻ ഇരുന്ന ഇരുപ്പിൽ കാലുയർത്തി…. അതിൽ പെണ്ണൊന്ന് പേടിച്ചു…..  എന്നോട് കൂടുതൽ ചൊതുങ്ങിയിരുന്നിട്ട് എന്നെയൊന്ന് നോക്കി….. ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണുകാണിച്ചപ്പോൾ  വീണ്ടും  മുഖം തെളിഞ്ഞു….

“””എന്നിട്ട്  ഇവളേന്ന് ഫോണും പിടിച്ചു മേടിച്ചാണ്  അവൻ നിന്നെ വിളിച്ചേ….. നീയാണെങ്കി ജന്മം ചെയ്താ ഫോണെടുക്കത്തുമില്ല…. അപ്പൊഴേ….. അപ്പൊഴിവളെന്താ പറഞ്ഞേന്നറിയോ…..???”‘”‘ അവൻ ചുണ്ടു കൂർപ്പിച്ച് കടക്കണ്ണിൽ ഗൗരിയെയൊന്ന്  നോക്കി ചോദിച്ചപ്പോൾ പെണ്ണ് ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു…. “””ഏയ്‌…. ഏട്ടാ…..  അതൊന്നും പറയണ്ട….  മോശാ….. പ്ലീസ്… പ്ലീസ്….!!!””” അവള് ജീവന്റെ വായ പൊത്തിപ്പിടിയ്ക്കാൻ ശ്രെമിച്ചു….. പക്ഷേ അവനൊരു കൈകൊണ്ട് അവളെ തള്ളി നിർത്തിയിട്ട് എന്റെ നേരേ തിരിഞ്ഞു….. “””എടാ ഇവള് പറയുവാണേ….. വെറുതെ വിളിച്ച് ശല്യം ചെയ്യണ്ടാ….. അവര് എൻജോയ് ചെയ്തോട്ടേന്ന്…..!!!””” അവൻ ചെറുചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിയവളെ നോക്കി…..  എന്റെ നോട്ടം വീണതും അവളെനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്നു…..

“””ടീ  നാറീ…..  ഇങ്ങോട്ട് നോക്കടീ….!!!””” എന്റെ ശബ്ദമുയർന്നതും അവൾ മുഖം മാത്രം മെല്ലെ തിരിച്ചു….

“””ഇവിടെ വാടീ…..!!!””” ഞാൻ വിളിച്ചതു കേട്ട്  തിരിഞ്ഞു വന്ന അവൾ  എന്തോ പറയാൻ തുടങ്ങിയ എന്റെ  വായ പൊത്തിപിടിച്ചു….

“””വേണ്ട….  ഒന്നും പറയണ്ട….. അപ്പഴ്ത്തെ ദേഷ്യത്തിന് അറിയാണ്ട് പറഞ്ഞു പോയതാ…. അല്ലാതെ മനസ്സീന്ന് വന്നതല്ല…. അതിന് ആ ഇക്ക ഒരുപാട് ദേഷ്യപ്പെട്ടു….  ഇനി വിനൂങ്കൂടി വഴക്ക് പറഞ്ഞാ…..”””” നിറ കണ്ണുകളോടെ ദയനീയമായി അവളതു പറയുമ്പോൾ എന്റെ മനസ്സൊന്നലിഞ്ഞു…..

“””ശരിയാടാ….. ഷെഹി നല്ല കൊടുത്തു……  കൂടെ വരുന്നു  നിന്നെ കാണണോന്നും പറഞ്ഞ്  അപ്പൊ ഓടി വണ്ടീക്കേറിയതാ….. വണ്ടീലിരിയ്ക്കുമ്പോഴാ ഏങ്ങലടിയും പതംപറച്ചിലും വിട്ടൊരു സമയമുണ്ടാ….??? സത്യം പറയാലെ അളിയാ…. നമ്മളിവിട വന്നു കിടന്നു കാട്ടിക്കൂട്ടിയത് മൊത്തം ഇവളുടെ കണ്ണീരും കയ്യും കണ്ടിട്ടുള്ള  സങ്കടങ്കൊണ്ടു കൂടിയാ…..!!!””” ജീവൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ ഞാൻ അതേ ചിരിയോടെ എന്റെ മേത്തേയ്ക്ക് ചാഞ്ഞു കിടന്ന  അവളുടെ കണ്ണുകളിലേയ്ക്ക്  നോക്കി…. ആ പൂച്ചക്കണ്ണുകൾ എനിക്ക് നോട്ടം തരാതെ പതിയെ താഴേയ്ക്കു വലിയാൻ നോക്കിയതും ഞാനവളുടെ താടിയ്ക്ക് പിടിച്ചു മെല്ലെ മുഖം മുകളിലേയ്ക്കുയർത്തി….. നോട്ടം കണ്ണിലെത്തിയപ്പോൾ പതിഞ്ഞ സ്വരത്തിൽ  ഞാൻ ചോദിച്ചു…. “””കരഞ്ഞോ…..???”””

“””മ്മ്മ്…..  കുഞ്ഞായിട്ട്…..!!!”””

“””അയ്യേ നാണക്കേട്…..!!!””” നാണം ഇരുണ്ടു കയറിയ മുഖത്ത് ചെറുചിരി വീണതു കണ്ട് ഞാനൊന്ന്  ചിരിച്ചു….

“””ഹലോ….. ഇതാശുപത്രിയാ…. പോരാത്തേന് അടുത്താളുമുണ്ട്… എന്തിനും ഒരു കണ്ട്രോള് നല്ലതാ….!!!””” ജീവൻ കുറച്ചുറക്കെയായി എന്നാൽ സ്വയമെന്നോണം പറഞ്ഞതും പെണ്ണ് എന്റെ മേത്തു നിന്ന് ചാടിയെഴുന്നേറ്റ്  അവനു നേരേ തിരിഞ്ഞു….. “””അതേ….  വിളമ്പാനുളേളക്ക കൂട്ടുകാരനോട് വിളമ്പീലേ…..  എന്നെ നാണോങ്കെടുത്തീലേ….  ഇനിയെങ്കിലും പൊറത്തു പൊക്കൂടെ…..  കാതും കൂർപ്പിച്ചിരിയ്ക്കുവാ മനുഷ്യനെ വാ തൊറക്കാൻ സമ്മതിയ്ക്കാണ്ട്….!!!””” അവള് ചീറിക്കൊണ്ട് ചെന്നതും ഞാനും ജീവനും മുഖാമുഖം നോക്കി…..

“””അതേ…. ഞാനങ്ങ് പോയിത്തരാം….  എനിക്ക് നിന്റെ ചെക്കനെയൊന്നുമ്മേണ്ട…..  പക്ഷേ അതിനു മുന്നേ നീ ചെകിളയടിച്ച് പൊട്ടിച്ചൊരു പെണ്ണ് പുറത്തിരുന്ന് കരയുന്നുണ്ട്…..  അവൾക്ക് ഞങ്ങളോടുള്ള പെണക്കം മാറ്റിത്തരണം…..!!!”””

“””പെണക്കം മാറ്റാനോ…..  നിങ്ങളോട് പെണങ്ങിയേന് ഞാനെങ്ങനാ പെണക്കം മാറ്റുന്നേ…..???””” അവള് ജീവനോട്  ചോദിച്ചിട്ട്  മുഖം തിരിച്ചെന്നെ നോക്കി….  ഇതൊക്കെ എന്താ എന്ന ഭാവത്തിൽ…..

“””നീയേ…. നീയാണ്അവളെ  തല്ലിയത്….  ഇവിടന്ന് പിടിച്ചുതള്ളി പുറത്താക്കിയതും നീയാണ്….. അപ്പൊ നീ തന്നെ കൂട്ടിക്കൊണ്ട് വരണം…..  മ്മ്മ്…. പോ…!!!””” ജീവൻ ശബ്ദമൊന്നു കടുപ്പിച്ചപ്പോൾ പെണ്ണൊരു ആശ്രയത്തിനായി എന്നെ നോക്കി….  ഞാൻ പോകാനായി കണ്ണുകാണിച്ചതും അവളുടെ മുഖം സങ്കടം കൊണ്ട് വലിഞ്ഞു മുറുകി….

“””മ്മ്മ്…. ഞാമ്പോയി വിളിയ്ക്കാം….  വന്നില്ലേൽ സോറി പറയുവോ കാലുപിടിയ്ക്കുവോ എന്തുവേണേലും ചെയ്യാം…… പക്ഷേ അതൊന്നും തന്നെ പേടിച്ചിട്ടല്ല….. ന്റെ വിനു പറഞ്ഞോണ്ട്…..  വിനു പറഞ്ഞോണ്ട് മാത്രം….!!!””” അവളൊന്നു കൂടി അവനെ തുറിച്ചു നോക്കിയിട്ട്  മുഖം വെട്ടിത്തിരിച്ച്  പുറത്തേയ്ക്ക് നടന്നു….

അവള് അവസാനം പറഞ്ഞ വാക്കുകളും അവളുടെ മുഖം വെട്ടിത്തിരിച്ചു കൊണ്ടുള്ള നടത്തവും കണ്ട് ഞങ്ങള് തമ്മിൽ നോക്കി ചിരിയമർത്തി….

“””അല്ല…. നീയീ  സാധനത്തിനെ എവിടന്ന് കണ്ടു പിടിച്ചെന്നാ പറഞ്ഞേ…..???””” ചിരിയൊന്നടങ്ങിയപ്പോൾ  അവൻ ചോദിച്ചു….

“””ഞാമ്പറഞ്ഞില്ലേ…..  അന്നാ കല്യാണ വീട്ടിന്ന്….!!!”””

“””എന്ത് ജന്മോടാ….???  ഷെഹിയോട് വരെ  വായിട്ടടിച്ചു നിന്നു….  അവനായോണ്ട് അടിച്ചിരുത്തി….. എന്റയാറ്റമായിരുന്നെങ്കി കഴുത്തി കടിച്ചേനെ….. യക്ഷി….!!!””” അവനൊന്നു ചിരിച്ചു…..

“””നിന്റേ…..???,,,,  അമ്മുനെയുണ്ടല്ലോ….,,,,  ടീമായിട്ട് വരുന്ന കാക്കകളോട് പോലും  വഴക്ക് കൂടാൻ ചെല്ലുന്ന നമ്മുടെ അമ്മൂനെ,,,   നാട്ടുകാരുടെ മുന്നിലിട്ട്  കരയിച്ച  സാധനാ ആ പോയേ….!!!”””

“””ഓഹോ…..  എന്നിട്ട് ഞാനിങ്ങോട്ട് കേറി വന്നപ്പോൾ അവളുടെ കയ്യിലൊക്കെ പിടിച്ച് എന്തൊക്കെയോ കാട്ടുന്ന കണ്ടല്ലോ….  മ്മ്മ്…. മ്മ്മ്….!!!””” അവൻ അർത്ഥം വെച്ചൊരു ആക്കും ഒരു വെകിട ചിരിയും ചിരിച്ചപ്പോൾ എനിക്ക് ചൊറിഞ്ഞു കേറി…..

“””എടാ മൈരേ….. ഞാനിവിടുന്ന് എണീറ്റാലുണ്ടല്ലോ…..  അതേ….  ഞാനവളുടെ കൈ പിടിച്ചു സുഖിയ്ക്കയല്ല  ചെയ്തേ….. ഇനി നിന്നോടൊന്നും പൊറത്തു പോവരുതെന്നുള്ള കരാറൊപ്പു വെയ്പ്പിച്ചതാ അത്…..!!!”””

“””എന്നിട്ട്…..???  എന്നിട്ട് നീയെന്ത് പറഞ്ഞു…..???  സമ്മതിച്ചാ….???”””

“””മ്മ്മ്….!!!”””

“””ഞഞ്ഞായി…..!!! അപ്പൊയിനി മോൻ ഞങ്ങളോടൊപ്പം പൊറത്തേയ്ക്കില്ലല്ലോ അല്ലേ…..???”””

“””അയ്യട…. അതങ്ങ്  മനസ്സിവെച്ചിരുന്നാ മതി…..  ഞാമ്പോവും…..!!!”””

“””എന്നാ ഞാനാ മറുതയോട്  പറയേം ചെയ്യും…..ആാ….!!!”””  അവനെന്നെ ഭീഷണിപ്പെടുത്തി….

“””നീ പറ….. എന്നിട്ട് വേണം നീയൊറ്റയ്ക്ക് വെള്ളമടിയ്ക്കുന്ന കാര്യം എനിക്ക് അഭിയോട്  പറയാൻ….!!!!””” അതു കേട്ടതോടെ  അവന്റെ മുഖം മാറി….

“””അളിയാ…..  കോമ്പ്രമൈസ്….!!!”””  അവനെന്റെ കൈകൂട്ടി പിടിച്ചു കൊണ്ടത് പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു പോയി……

അപ്പോഴേയ്ക്കും അനുവിനേം കൂട്ടി ഗൗരി ഉള്ളിലേയ്ക്ക്  കയറി വന്നു…..

“””വിനൂ….  ഞാൻ…. “”” എന്തോ പറയാനായി തുടങ്ങിയ അവളെ ഞാൻ കൈകൊണ്ട് വിലക്കി….

“””ജീവാ….  നീയല്ലേ ഇവളെ വിളിപ്പിച്ചത്….. നിനക്കെന്തേലും പറയാനുണ്ടേൽ പറ……  തല്ക്കാലം എനിക്കിവളോട് മിണ്ടാൻ  താല്പര്യമില്ല….. അവള് പറയുന്ന കേൾക്കാനും…..!!!””” അതുകൂടിയായപ്പോൾ അനു നിന്ന്  വിങ്ങിപ്പോയി…..

“””എടാ ഞാൻ…..  ഞാൻ മനപ്പൂർവ്വമങ്ങനെ പറയോന്ന് നിനക്ക് തോന്നുന്നുണ്ടോ….??? ഈ കൊച്ചങ്ങനെയൊക്കെ പറഞ്ഞപ്പോൾ  വായിന്നങ്ങ് വീണു പോയതാടാ…..  അല്ലാതെ നീ ചത്തുപോണോന്ന് കരുതാമ്മേണ്ടി മാത്രം…..!!!””” അവള് പറഞ്ഞു മുഴുവിപ്പിയ്ക്കാതെ ചുരിദാറിന്റെ  ഷോള് മുന്നിലേയ്ക്കെടുത്ത് രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ച് മുഖം പൊത്തി നിന്ന്  പൊട്ടിക്കരഞ്ഞു…..

ഗൗരി അടുത്ത് ചെന്ന് ചേർത്ത് പിടിച്ച്  എന്തൊക്കെയോ പറഞ്ഞ്  ആശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും അനു അടങ്ങാൻ കൂട്ടാക്കിയില്ല….. അതോടെ ഞാനും വല്ലാതായി…..

“””എടീ നീയങ്ങനൊക്കെ ഉദ്ദേശിച്ചാണ് പറഞ്ഞേന്ന് കരുതാൻ മാത്രം മണ്ടനൊന്നുമല്ല ഞാൻ…..  ഞാനതിനല്ല  ദേഷ്യപ്പെട്ടേ…..!!!”””

“””പിന്നെ…..???””””  അവൾ മുഖം മറച്ചു പിടിച്ചിരുന്ന കൈകളെ മാറ്റി ചോദ്യഭാവേന നോക്കി…..

“””കോളേജിന്ന് ഇറങ്ങുമ്പോ തൊട്ട് നീയിവിടുന്ന് പോണവരെ  ഞാന്നിന്നോട്  കാര്യഞ്ചോദിച്ചതല്ലേ…..  നീ പറഞ്ഞോ….. അപ്പൊ നീയൊരു വാക്കു പറഞ്ഞിരുന്നേ ഈ തല്ലോ വഴക്കോ കരച്ചിലോ എന്തേലുമുണ്ടാകോരുന്നോ….???  അപ്പൊ ഇപ്പോഴും നിനക്ക് നമ്മളോടൊളിയ്ക്കാനുള്ള കാര്യങ്ങളുണ്ടെന്നല്ലേ അതിനർത്ഥം….  എന്നാലങ്ങനെ തന്നായിക്കോട്ടേ…..!!!”””

“””വിനൂ……  നീയത് വിട്…..!!! അങ്ങനെയുള്ള  കാര്യങ്ങളൊക്കെ അവളെങ്ങനാടാ നമ്മളോട്  പറയുന്നേ….. അവൾക്ക് ചമ്മലായിരിയ്ക്കും….. മതി….  ഇനിയതേപ്പറ്റിയൊരു സംസാരം വേണ്ട….!!!””” ജീവൻ ഇടയ്ക്ക് കയറിയതോടെ ഞാനടങ്ങി…..

“”””എടാ….. നിങ്ങള്  കരുതുന്ന പോലെ എനിക്കത്  നിങ്ങളോട് പറയാനൊരു ചമ്മലുമില്ല…. എന്തിന് രോഹിയെനിക്ക് എന്തോരം വട്ടം പാഡ് വാങ്ങിത്തന്നേക്കുന്നു…..  എന്നിട്ടും നീയൊക്കെ എന്നെപ്പറ്റിയങ്ങനെയാണോ കരുതിയേക്കുന്നേ…..  പിന്നെയിത്…..  ഇതിപ്പോ മറ്റൊരു പെൺകുട്ടിയ്ക്കല്ലേടാ…..  അതോണ്ടാടാ ഞാൻ…..!!!”””” അവൾ വാക്കുകൾ മുറിച്ച് എന്നെ നോക്കി……

“””മതി കരഞ്ഞതും പിഴിഞ്ഞതുമൊക്കെ….. രണ്ടു പേരും കൈകൊടുത്തേ…..  ഇനിയിതേപ്പറ്റിയൊരു സംസാരമുണ്ടായാൽ അറിയാലോ എന്നെ….!!!”””  ജീവൻ പറഞ്ഞത് കേട്ട്  അനു കണ്ണു തുടച്ചു കൊണ്ട് എന്റെ നേരേ കൈ നീട്ടി….  ഞാനവളുടെ കൈ പിടിച്ചു കുലുക്കുമ്പോൾ ഞങ്ങടെ കയ്യിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് ഗൗരി നിൽപ്പുണ്ട്….. അതു കണ്ടതും ഒരു പുഞ്ചിരിയോടെ അനു എന്റെ കൈവിടുവിച്ചു…..

“””ഓ…..  ഞാന്നോക്കുന്നോണ്ട് ആരും കൈമാറ്റേന്നും വേണ്ട…. പിടിച്ചോ പിടിച്ചോ…..!!!””” പെണ്ണ് താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞപ്പോൾ ജീവൻ ചിരി കടിച്ചു പിടിയ്ക്കുന്നുണ്ടായിരുന്നു…..

പെട്ടെന്ന് റൂമിന്റെ ഡോറിൽ  ആഞ്ഞടിയ്ക്കുന്ന ശബ്ദം കേട്ടു….. അതിനു പിന്നാലെ തന്നെ  രോഹി ഷെഹിയെയും വലിച്ചു പിടിച്ചു കൊണ്ട് ഉള്ളിലേയ്ക്ക് കടന്നു വന്നു…..

“”””നീ വിട്ടേ എന്ന…… എന്റെ തനിക്കൊണമവക്കറിയത്തില്ല…!!!”””” അതിനിടയിൽ ഷെഹി ചീറുന്നുമുണ്ടായിരുന്നു……

“””എന്താടാ…..  എന്താ പ്രശ്നം….???””” ജീവൻ ഷെഹിയെ പിടിച്ച് ബെഡിലിരുത്തിക്കൊണ്ട് ചോദിച്ചു…..  അവൻ വെറുതെ തറയിലേയ്ക്ക് തുപ്പുകയും ചുണ്ടിന്നും  നാവിന്നുമൊക്കെ നാരുപോലെന്തൊക്കെയോ  വലിച്ചെടുക്കയും ചെയ്തതല്ലാതെ ഒന്നും പറഞ്ഞില്ല…..

“””എന്താടാ കാര്യം…..???  ഇവനിതെന്ത് പറ്റി….???”””  ഷെഹിയുടെ കോപ്രായങ്ങൾ കണ്ടിട്ട്  ഞാനാ ചോദ്യം തിരിച്ച് രോഹിയോട് ചോദിച്ചു…..

“””അളിയാ….  ഇന്നലെ വീണയെ ചെക്ക് ചെയ്യാൻ വന്ന  നേഴ്സ് കൊച്ചിനോട്  ഇവനൊരനുരാഗം….. ഇന്നും അവളെ പുറത്തു വെച്ച് കണ്ടപ്പോൾ എന്നേം കൂട്ടി മനസ്സു തുറക്കാൻ പോയതാ…..  ചെന്ന് കേറിയത്  മുറിവ് ഡ്രെസ്സ് ചെയ്യുന്നിടത്ത്….  മനസ്സ് തുറക്കുന്നേന് മുന്നേ കയ്യിലിരുന്ന പഞ്ഞി വെച്ച് അവളിവന്റെ വായടച്ചു……  എന്തോരം പണിപ്പെട്ടന്നോ അതൊന്നു തൂത്തു കളയാൻ…..!!!””” അവൻ പറഞ്ഞു കഴിയാൻ കാത്തു നിന്നിരുന്നത് പോലെ എല്ലാം കൂടിയൊരു കൂട്ടച്ചിരി…..

“””മതി…. മതി…..  പോവാം….  ഞാൻ ഡോക്ടറിനെ കൊണ്ട് ഡിസ്ചാർജ് നോട്ട് മേടിച്ചു…. ഇനിയിവിടെ കിടക്കേന്നും  വേണ്ട….  എണീര്…..!!!”””  ഷെഹിയെന്നെ ഒരു കൈയിൽ  താങ്ങിക്കൊണ്ട് പറഞ്ഞു….  അപ്പോഴേയ്ക്കും മറുകൈ ജീവൻ തോളിലേയ്ക്കും ഇട്ടിരുന്നു…. ഇതിനിടയിൽ കൈകടത്താൻ വന്ന ഗൗരിയെ ഷെഹി തട്ടി മാറ്റിയിട്ട് എന്നെ താങ്ങിയുയർത്തി…..

എന്നെ പിടിയ്ക്കാൻ സാധിയ്ക്കാത്തതിന്റെയാണോ…. അതോ ഇവന്മാര് പിടിച്ചതിന്റെയാണോയെന്നറിയില്ല ഗൗരി മുഖം വീർപ്പിച്ചെന്നെയൊന്നു  നോക്കിയിട്ട്  തിരിഞ്ഞു നടന്നു….

Comments:

No comments!

Please sign up or log in to post a comment!