❤കാമുകി 20

ടി… വേണ്ട നിൻ്റെ പോക്ക് എങ്ങോട്ടാ എന്നെനിക്ക് അറിയാം….

ലച്ചു അവരുടെ പഴയ കാല പ്രണയ ദിനങ്ങളിൽ ചേക്കേറിയൽ വീണ്ടും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമെന്ന ഭയത്താൽ പപ്പൻ അവളെ നോക്കി കണ്ണുരുട്ടി.

നോക്കി പേടിപ്പിക്കണ്ട ഞാൻ നിർത്തി.

അതാ നിനക്കു നല്ലത്, നീ ബാക്കി പറ

വയസ്സറിയിച്ച നാളിൽ നമ്മുടെ നിത്യ മോൾക്ക് ഒരാളോട് പ്രണയം ഉണ്ടായിരുന്നു. നമ്മുടെ അപ്പുവിനോട്

എടി അവൾ അതൊന്നും എന്നോട് പറഞ്ഞില്ല. അവളുടെ ഭാഗത്തു നിന്നും അങ്ങനെ ഒന്നും ഇന്നലെ കൂടി തോന്നിയില്ല.

ഉണ്ടാവില്ല. കാരണം ആ പ്രണയത്തിന് അതികം ആയുസ്സ് ഉണ്ടായിരുന്നില്ല

എനിക്കു മനസിലായില്ല

അതു നമ്മുടെ മോൻ തന്നെ മുളയിലെ നുള്ളി കളഞ്ഞു.

നി ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാൽ എനിക്കൊന്നും മനസിലാവില്ല.

നിങ്ങൾ ഇപ്പോ ഇത്രയൊക്കെ അറിഞ്ഞാ മതി.

ലച്ചു, നീ പറയില്ലെ….

ഇല്ല , ഒന്നു പോയെ നുറു കൂട്ടം പണിയുണ്ട്, ഞാൻ അടുക്കളയിലേക്ക് പോകട്ടെ….

അടുക്കളയിലേക്ക് പോകാൻ ഒരുങ്ങിയ ലച്ചുവിനെ ആ ശബ്ദം തേടിയെത്തി.

ലച്ചു……….

എന്താ മനുഷ്യാ…..

നീ… പറയുന്നുണ്ടോ….

നിങ്ങക്ക് ഇത് എന്തിൻ്റെ സൂക്കേടാ… മനുഷ്യാ…

എടി കുരുപ്പേ… നെഞ്ചിൽ വലിയ ഒരു കല്ല് കേറ്റി വെച്ചത് നി, എന്നിട്ട് അതൊന്നിറക്കാതെ നീ… പോവാണോ….

അപ്പോ…. അറിഞ്ഞേ… തീരു… അല്ലെ.

അതെടി, ശ്വാസം കിട്ടാതെ കരയിൻ പിടിച്ചിട്ട മീൻ പോലെയാ ഞാനിപ്പോ ഒന്നു പറയെടി….

എന്നാ ശരി, എനി ഞാൻ പറയാത്തതു കൊണ്ട് നിങ്ങൾ ചാവണ്ട.

ലച്ചു പപ്പനരികിൽ വന്നിരുന്നു. പിന്നെ ആ പഴയ കാല കുഞ്ഞു പ്രണയകഥ പറയാൻ ഒരുങ്ങി. അതു കേൾക്കാൻ മഴ കാത്തിരിക്കും വേഴാമ്പലിനെ പോലെ പപ്പനും.

🌟🌟🌟🌟🌟

Christina, what happened to you….

I don’t know, I’m jealous of her.

But , why

She won, she got him , the man who best in the world. The mr. perfect.

They are loving , deeply..

I know….

do you think, if she die, nv accept you..

No way , he is NV, Catharine.

Then why ,

satisfaction, I can’t see more. their love and happiness. it’s burning my self.

you are mad,

Yes, I know. this madness started , when he reject my proposal…

you have the right to love him until your death.

no one can ask you. And also she have the right to live with him .

But, I…..

look Christina, Nv call me here , because he believed me , he know I will protect admiga.

so.. what you gona do. oh you gona inform Nv.

no , never, but if you try to do anything harmful full to admiga , then you must be beat me first.

Catharine…

ys , because that’s my duty.

ok… as your wish

പിന്നെ അവർക്കിടയിൽ സംസാരം ഉണ്ടായിരുന്നില്ല. ക്രിസ്റ്റീന ചിന്തകളിൽ മുഴുകി.

🌟🌟🌟🌟🌟

ആദി, എനിക്കു നിന്നോട് സംസാരിക്കണം…

എന്താ… പറ

ആദി, നീ ദേഷ്യപ്പെടരുത്.

എനിക്ക് ദേഷ്യം വരാൻ മാത്രം വലിയ കാര്യം എന്താ….

അത് വിവേക്.

അവനെ കുറിച്ച് നീ പറയണ്ട. ഞാൻ പറഞ്ഞു നീ അവനുമായി ക്ലോസ്സ് ആവുന്നത്.

എടാ ഇത് നിനക്ക് ഗുണമുള്ള കാര്യമാ….

ഉം എന്താ…. നീ… പറ

അത് വിവേകിന് ആത്മികയെ നൽകിയാൽ നിൻ്റെ പ്രതികാരം പെട്ടെന്നു തീരും.

ആദി എന്ന രക്ഷസൻ്റെ ഉള്ളിൽ ഉറങ്ങി കിടക്കന്ന ഹിംസാ ഭാവം ഉണർത്താൻ തക്ക വാക്കുകൾ തന്നെ ആണ് അവൾ പറഞ്ഞത് , ആദിയുടെ രക്തം കിടന്നു തിളയ്ക്കാൻ തുടങ്ങി. ഇത്തരം സംഭാഷണം എനി ഇവൾ പറയരുതെന്ന് അവൻ്റെ മനസ്സു പറഞ്ഞു, അവൻ്റെ വിവേകം അതു ശരി വെച്ചതും രക്തവർണ്ണമയമായ അവൻ്റെ മിഴികൾ ഉയർത്തി അവളെ നോക്കി.

അരുന്ധതിയിലും ഭയത്തിൻ്റെ നിഴൽ പടർത്തിയിരുന്നു അവൻ്റെ ആ നോട്ടം, അതിനെ കുറിച്ചവൾ ചിന്തിക്കുന്നതിനു മുന്നെ കരണത്ത് അവൻ്റെ കൈകൾ ശക്തമായി പതിഞ്ഞു. അവൾ അടി കൊണ്ട് നിലത്തു വീണു. പേടിച്ചരണ്ട കലങ്ങിയ മിഴികൾ ഉയർത്തി അവൾ ഭയത്തോടെ വിളിച്ചു .

ആദി……

മതി , എനി നീ മിണ്ടരുത്.

എന്താ… ആദി എന്താ… നിൻ്റെ പ്രശ്നം.

ഞാനൊരു നട്ടെല്ലില്ലാത്ത പിമ്പാണെന്നാണോടി നീ… കരുതിയത്.

ആദി നീ… എന്തൊക്കെയാ പറയുന്നത്

എനിക്ക് ആരോടേലും എന്തെങ്കിലും കണക്കുകൾ തീർക്കാൻ ഉണ്ടെങ്കിൽ അതു ഏത് കൊലകൊമ്പനാണെങ്കിലും ഒറ്റയ്ക്ക് തീർത്തേ…. എനിക്കു ശീലമുള്ളു

ആദി.. ഞാൻ,

മിണ്ടരുത്, ആ പീറ പെണ്ണിൻ്റെ കാര്യം തീരുമാനമാക്കാൻ ഞാനവൻ്റെ കാലു പിടിക്കണം എന്ന് നീ പറഞ്ഞപ്പോ എനിക്കു നിന്നെ കൊല്ലാനാ…. തോന്നിയത്

ഞാനങ്ങനെ പറഞ്ഞിട്ടില്ല ആദി

നീ പറഞ്ഞ വാക്കിന്, ആ അർത്ഥമാണുള്ളത് , അരുന്ധതി.

ആദി… സോറി.. ഞാൻ

അരുന്ധതി നീ ഇപ്പോ പോ… എനിക്കാകെ ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ്.
ഞാൻ എന്തു ചെയ്യും എന്നെനിക്കു തന്നെ നിശ്ചയം ഇല്ല.

അവൻ്റെ ഭാവവും , വാക്കുകളിലെ മൂർച്ചയും മനസിലാക്കിയ അരുന്ധതി കൂടുതൽ ഒന്നും പറയാതെ അവൾ തൻ്റെ മുറിയിലേക്ക് പാഞ്ഞു പോയി. അടങ്ങാത്ത തൻ്റെ ദേഷ്യം അടക്കാൻ പാടുപെടുന്ന ആദി, ആത്മികയെ മനസിൽ സ്മരിച്ചു കൊണ്ടിരുന്നു. ഒന്നു ശാന്തനാവാൻ, അവനറിയുന്ന ആ ശാന്തസ്വരൂപം മനസിൽ തെളിഞ്ഞു വന്നു. പുഞ്ചിരി തൂകുന്ന ആത്മികയുടെ മുഖം.

🌟🌟🌟🌟🌟

അഞ്ജലിയുടെ പ്രശ്നത്തിൽ ഞാൻ ഇടപെട്ടത് കാട്ടു തീ പോലെ കോളേജിൽ പരന്നു. ഉച്ചയാവുമ്പോയേക്കും യൂണിറ്റ് സെക്രട്ടറി, മേഖലാ കമ്മിറ്റിന്ന് ഒക്കെ ആളുകൾ വന്ന് സംസാരിച്ചു.

ശരിക്കും ഞാൻ എന്ന വ്യക്തിയെ എൻ്റെ പാസ്റ്റ് അറിയാതെ അല്ലെ അതിൻ്റെ പിൻബലം കൂടാതെ തന്നെ കോളേജിലെ ഓരോ വിദ്യാർത്ഥിയും അറിഞ്ഞു എന്നതാണ് സത്യം . എന്നാൽ എൻ്റെ അസുരഭാവം കൂടി അന്നു തന്നെ അവർ കാണേണ്ടി വരും എന്ന് ഞാൻ കരുതിയില്ല.

മാത്തച്ചൻ മുതലാളിയുടെ മകനെ തല്ലിയതിന് പലരും പരിഭവം പറയാതിരുന്നില്ല, പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് , സന്ധി സംഭാഷണത്തിന് വഴിയൊരുക്കാം, നി കുറച്ചു നാൾ മാറി നിൽക്ക് അങ്ങനെ അഭിപ്രായങ്ങളും ഉപദേശങ്ങളും പരിഭവങ്ങളും ഒരുപാടു വന്നു.

എന്നാൽ പാവപ്പെട്ട പെൺ കുട്ടികൾക്ക് ഒരു ആങ്ങളയായി ഞാൻ മാറിയിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. “ഏട്ടാ…” എന്ന അവരുടെ ഒക്കെ വിളിയിലെ ആത്മാർത്ഥതയും അവർ കാണിക്കുന്ന സ്നേഹത്തിൻ്റെ ആഴവും എന്നെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു. എന്നെ പുതിയ ഒരു അവതാരമാക്കി മാറ്റിയത് തന്നെ അവരാണ്.

അന്ന് കോളേജ് കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോ… എട്ടാ…. എന്നു വിളിച്ച് അഞ്ജലി ഓടി വന്നു. അവൾക്ക് ഒപ്പം അവളെ പോലെ കുറച്ച് പെൺകുട്ടികളും. അവരെ പരിചയപ്പെട്ടു സംസാരിച്ചും കളി ചിരായുമായി ഗേറ്റിനരികിലേക്ക് നടക്കുമ്പോഴാണ് അത് സംഭവിച്ചത്.

ഒരു വെളുത്ത അംബാസിറ്റർ കാർ പാഞ്ഞു വന്ന് അവർക്കു മുന്നിൽ ചവിട്ടി നിർത്തി. അതിൽ നിന്നും വെളുത്ത ജുബയും മുണ്ടും അണിഞ്ഞ ഒരു തടിച്ച പ്രകൃതമുള്ള വ്യക്തി, തിളക്കമുള്ള കഷണ്ടി തലയും, കുടവയറും ,ഒരു വട്ട കണ്ണടയും ധരിച്ച ഒരാൾ ആ കാറിൽ നിന്നും ഇറങ്ങി. തൻ്റെ മുൻ നിരയിലെ രണ്ട് സ്വർണ്ണപ്പല്ലുകൾ കാട്ടി അയാൾ പുഞ്ചിരിച്ചതും അഞ്ജലി ആ പേരുച്ഛരിച്ചു.

മാത്തച്ചൻ മുതലാളി..

അവളുടെ മിഴികളിൽ നിഴലിച്ച ഭയം ഞാൻ നേരിൽ കണ്ടു. അയാളിൽ ഒരു കോമാളിയുടെ ചിരിയും. ഈ കാണുന്നതല്ല അയാൾ , ആ ചിരി അത് വെറും മുഖം മൂടി മാത്രം, തൻ്റെ ഉള്ളിലെ വികൃതരൂപത്തെ ഒളിപ്പിക്കാൻ അയാൾ അണിഞ്ഞ കോമാളി വേഷം.


എടാ… ഉവ്വേ…. നീ ഏതാടാ…

താനാരാ…..

അതിനയാൾ പൊട്ടിച്ചിരിച്ചു കൊണ്ടാണ് മറുപടി തന്നത്.

താനാരാ.. കൊള്ളാലോടാ… കൊച്ചനെ

അതെയോ….

മത്തച്ചൻ മുതലാളി. ഈ കൊച്ചു പറഞ്ഞത് മോൻ കേട്ടില്ലായിരുന്നോ….

ഇല്ലലോ… അങ്കിളേ…..

ചോരത്തിളപ്പ് കൂടുതലാ.. മോന്.. അച്ചായൻ പറഞ്ഞാ… കുഞ്ഞിന് മനസിലാവില്ല. പ്രശ്നം ഇല്ല , കുഞ്ഞിന് ഇവരു പറഞ്ഞു തരും

അതും പറഞ്ഞയാൾ കാറിൽ കയറി. കാർ പതിയെ നീങ്ങി തുടങ്ങിയതും കോളേജിൻ്റെ ഓരോ ഭാഗത്തു നിന്നും പുതിയ മുഖങ്ങൾ കണ്ടു തുടങ്ങി.

🌟🌟🌟🌟🌟

സമയം നാല് മണി. സ്ഥലം കോഫി ഡേ.

മൂവർ സംഘം കാത്തിരിക്കുന്നത് കാർത്തികയെ , അവർക്ക് അറിയേണ്ടത് ആ പ്രണയ കഥയും. നാലാൾക്ക് ഇരിക്കാവുന്ന ഒരു മേശയ്ക്ക് ചുറ്റുമായി അവർ മൂന്ന് പേരും ഇരിക്കുകയാണ്.

ആത്മിക അവൾ വരുമോടി…

എന്താ കാത്തറീന നിനക്ക് സംശയം ഉണ്ടോ…

ഇതുവരെ അവളെ കണ്ടില്ല.

വരും, അവൾ വരും അതെനിക്കുറപ്പാ…

നീ അമ്മാതിരി ഡയലോഗ് അല്ലെ രാവിലെ അടിച്ചത്.

ആത്മിക ഒരു പുഞ്ചിരി തൂകി, എന്നാൽ ഇവിടെ നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ ക്രിസ്റ്റീന തൻ്റെ മൊബൈൽ നോക്കി ഇരുന്നു.

അവൾ ഒന്നു വേഗം വന്നാ മതിയായിരുന്നു

അതെന്താ.. കാത്തറീന

I am really excited

What…

NV’s love story…..

അതിലെന്താ ഇത്രയ്ക്കുള്ളത്

അതിനുത്തരം പറഞ്ഞത് ക്രിസ്റ്റീനയാണ്.

Because , he is NV , and we know well him.

അതെ ,അതെ ആത്മിക തനിക്കറിയോ അവൻ്റെ ഉള്ളിൽ ഒരു റോമിയോ ഉണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.

വിശ്വസിച്ചേ.. പറ്റു…

ഈ സമയം ആത്മികയുടെ മിഴികൾക്ക് മുന്നിൽ ആ വ്യക്തിയുടെ രൂപം പതിഞ്ഞു.

കാത്തറീന, ദേ.. ആ വരുന്നതാ.. കാർത്തിക

ഏത്… രണ്ടു ഗേൾസ് വരുന്നുണ്ടല്ലോ

ബ്ലൂ ഡ്രസ്സ്

Good, കാണാൻ കൊള്ളാലോ… അപ്പോ ഇവളാണ് വില്ലത്തി.

അവർ പരസ്പരം ചിരിച്ച സമയം കൊണ്ട് കാർത്തിക അവർക്ക് അരികിലെത്തി.

മാഡം… ഞാൻ

സമയം എന്തായി കാർത്തിക

4.20 അത് ഞാൻ,

പറഞ്ഞ സമയത്ത് നിനക്ക് വരാൻ അറിയില്ല, ഒരു മിനിറ്റ് കൂടി നീ വൈകിയിരുന്നെ ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങിയേനെ, പിന്നെ പറയണ്ടല്ലോ…

ട്രാഫിക്കിൽ പെട്ടു പോയി , സോറി

ഉം.. താനിരിക്ക്

അവൾ പേടിയോടെ സീറ്റിൽ ഇരുന്നു.


എന്തിനാ എന്നോട് വരാൻ പറഞ്ഞത്

എനിക്കു വേണ്ടിയല്ല, ദേ.. ഇവക്കു വേണ്ടിയാ..

ആത്മിക കാത്തറീനയെ ചുണ്ടി കാണിച്ചു കൊടുത്തു.

ഇത് കാത്തറീന , Nvയുടെ സുഹൃത്ത് ഇവക്ക് നിന്നോടെന്തോ സംസാരിക്കണം എന്ന്

ഓ… പിന്നെ എനിക്ക്, ദേ… അത്മിക

സോറി….

ഹായ് കാർത്തിക, ഞാൻ കാത്തറീന . എനിക്കും ആത്മികക്കും നിൻ്റെ പഴയ ആ ലൗവ് സ്റ്റോറി അറിഞ്ഞാ കൊള്ളാം എന്നുണ്ട്

അത് ഞാൻ…

ടി, അന്നു നീ എൻ്റെ അടുത്ത് വിളമ്പിയ പോലെ കള്ളക്കഥയല്ല , സത്യമായി നടന്ന കാര്യം അതു പോലെ, പറഞ്ഞതിൽ എവിടെ എങ്കിലും കള്ളത്തരം ഉണ്ടെന്നറിഞ്ഞാൽ…

ഇല്ല, ഞാൻ പറയാം….

മൂവരും ആ കഥ കേൾക്കാൻ കാതോർത്തിരുന്നു.

🌟🌟🌟🌟🌟

പപ്പേട്ടാ… നമ്മൾ അമേരിക്ക പോകുന്നത് വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവർ നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു കളിയും ചിരിയും ഒക്കെ ആയി. അവനും അവളും തമ്മിൽ അഞ്ചു വയസിന് വ്യത്യാസമില്ലെ. അന്ന് നമ്മൾ അമേരിക്കയിൽ പോയപ്പോ അവൾ കരഞ്ഞത് ഓർമ്മയില്ലെ.

ഉണ്ട്, അതോണ്ടല്ലേ… മോൾടെ പിറന്നാളിൻ്റെ അന്ന് എന്തു വന്നാലും നമ്മൾ നാട്ടിൽ വരുന്നത്

അതെ, ആ വരവു തന്നെ ആണ് എല്ലാത്തിനും തുടക്കം

എനിക്ക് മനസിലായില്ല.

അവക്ക് ഒരു ഒൻപത് വയസു കാണും നമ്മൾ അവിടം ഉപേക്ഷിക്കുമ്പോ…

അതെ..

പിന്നെ അവൾ എറ്റവും കൂടുതൽ മിസ്സ് ചെയ്തത് അപ്പുവിനെയാണ്

അതുറപ്പല്ലെ

ഓരോ കൊല്ലവും അവളുടെ പിറന്നാൾ ദിനത്തോട് ചേർന്ന് ഒരാഴ്ച്ച മാത്രം അപ്പുവും ഒത്തുള്ള ദിനങ്ങൾ,

അതിലെന്താ ഇത്ര മാത്രം ഉള്ളത്

അങ്ങനെ ഒരവസരത്തിൽ ഒരു പെണ്ണിൻ്റെ മനസിൽ തോന്നുന്ന പൊട്ടത്തരം അവൾക്കും തോന്നി. അപ്പുവിനോട് പ്രേമം

എനിക്ക് ഒന്നും മനസിലായില്ല ലച്ചു , നിനക്ക് ഇതൊക്കെ എപ്പോ മനസിലായി.

ഞാൻ പറയാം നിങ്ങൾ കേക്ക്

ശരി.

നിത്യയുടെ പതിനഞ്ചാം പിറന്നാൾ, അന്നു നിങ്ങൾക്ക് എന്തോ ഒരു മീറ്റിംഗ് ഉള്ളതുകൊണ്ട് ആ പ്രാവിശ്യം ഞാനും അപ്പുവും ആണ് പോയത്. പ്രായം തികഞ്ഞ ഒരു പെണ്ണായി മാറിയ അവൾ അപ്പുവിൽ നിന്നും വന്ന പാടെ ഒരു അകലം പാലിച്ചു.

സത്യത്തിൽ അത് വേണ്ടത് തന്നെയാണ്, എന്നാൽ അത് അപ്പുവിൽ നിരാശ പടർത്തിയ നിമിഷം ആദ്യമായി എൻ്റെ മനസിൽ ആ മോഹം ഉണർന്നത്. അവളുടെ ചെറിയ അകൽച്ച പോലും അവന് താങ്ങാൻ ആവുന്നില്ല. ഇവളെ എൻ്റെ മരുമകൾ ആക്കണം എന്നു ഞാൻ ചിന്തിച്ചു.

അതിനെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു തുടർ ദിനങ്ങളിലെ അനുഭവങ്ങൾ. രാത്രിയിൽ ആയിരുന്നു അന്നു ഞങ്ങൾ അവിടെ എത്തിയത് അതു കൊണ്ട് തന്നെ കുടുതൽ സംഭാഷണങ്ങൾ ഒന്നുമില്ലാതെ കിടന്നു.

പിറ്റേന്നു മുതൽ നിത്യയുടെ പെരുമാറ്റത്തിൽ വല്ലാത്ത ഒരു വ്യത്യാസം ഞാൻ ശ്രദ്ധിച്ചു തുടങ്ങി. അപ്പുവിന് മുന്നിൽ നിൽക്കുമ്പോൾ അവൾക്കുണ്ടാവുന്ന നാണം എന്നിൽ കൂടുതൽ സംശയം ഉളവാക്കി. അത് സത്യം ആയിരുന്നു എന്ന് പിന്നീട് ഞാനും അറിഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ നിത്യയ്ക്ക് അപ്പുവിനോടുള്ള സമീപനത്തിൽ വന്ന മാറ്റങ്ങൾ വിലയിരുത്തൽ മാത്രമായിരുന്നു എൻ്റെ ജോലി. അവനരികിൽ നിൽക്കുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുക്കുന്നതും. നാണത്തിൽ കുതിർന്ന പുഞ്ചിരിയും ഞാൻ ശ്രദ്ധിച്ചു.

അവന് ആഹാരം വിളമ്പാൻ അവൾ കാണിക്കുന്ന തിടുക്കം, വിളമ്പുന്ന രീതി എല്ലാം വ്യത്യസ്തമായിരുന്നു. അവളിൽ ഞാൻ ഇന്നു വരെ കാണാത്ത ഭാവങ്ങൾ കണ്ടു. അപ്പു ആവട്ടെ അവളുടെ മാറ്റത്തിൽ നിരാശയിലും

പണ്ട് അവൻ്റെ വാലിൽ തൂങ്ങി നടന്ന പഴയ നിത്യയെ കാണാത്തതിൻ്റെ സങ്കടം അവനിലും ഞാൻ കണ്ടു. എന്നാലും ഒരു പ്രത്യേകത തോന്നിയത് അപ്പുവിൽ മാത്രം. അവനിലെ മനോഭാവം ഉറപ്പിക്കാൻ എനിക്കായില്ല , അതു കൊണ്ട് മാത്രമാണ് ഞാൻ എൻ്റെ മനസിലെ മോഹം രാമേട്ടനുമായി പറയാതിരുന്നതും.

പിറന്നാളിൻ്റെ അന്ന് കേക്ക് മുറിക്കുമ്പോ അപ്പുവിനെ ചേർത്ത് നിർത്തിയപ്പോ അവളുടെ സന്തോഷം, കേക്കിൻ്റെ കഷ്ണം അവൻ്റെ വായിൽ വെച്ചു കൊടുക്കാൻ നേരം അവളുടെ കൈകൾ വിറച്ചതും, മിഴികളിലെ തിളക്കവും ചുണ്ടിലെ നറുപുഞ്ചിരിയും എന്നിലെ സംശയങ്ങൾക്ക് ഉത്തരം നൽകി.

അപ്പു കേക്കിൻ്റെ കഷ്ണം അവളുടെ വായിൽ വെക്കാൻ പോയപ്പോ മിഴികളിലെ നാണവും അധരങ്ങളിലെ വിറയും, കാലുകൾ നിലത്തുറയ്ക്കാതെ ഉള്ള അവളുടെ കളികളും കണ്ട ഞാൻ ഉറപ്പിച്ചു അവൾക്ക് അപ്പുവിനോട് പ്രണയം മൊട്ടിട്ടു എന്ന്.

പിന്നീട് ഞങ്ങൾ തിരിച്ചു വരുമ്പോൾ അവൾ അനുഭവിക്കുന്ന മനോവിഷമം, വാക്കുകൾക്കായി അവൾ പരതുന്ന നിമിഷങ്ങൾ, അപ്പുവിന് മുഖം കൊടുക്കാതെ പൊഴിച്ചു കളഞ്ഞ കണ്ണുനീർ എല്ലാം എനിക്കുള്ള ഉത്തരം മാത്രമായിരുന്നു.

ആ മൊട്ടിട്ട പ്രണയം പൂവണിയാൻ പ്രാർത്ഥിച്ചു കൊണ്ടാണ് അന്ന് ഞങ്ങൾ തിരിച്ചു വന്നത് പിന്നെ നമ്മൾ അവളുടെ പതിനാറാം വയസിൽ പിറന്നാളിന് പോയപ്പോൾ ഈ അവസ്ഥകൾ ഒന്നുകൂടി ഉയർന്നു.

പതിനേഴാം വയസിലെ പിറന്നാൾ ദിനം അതവൾക്കും എനിക്കും ഒരിക്കലും മറക്കാനാവില്ല. ഏട്ടാ…..

🌟🌟🌟🌟🌟

എനിക്കറിയുന്ന കുറച്ച് കുട്ടികൾക്ക് ഒരു പരിപാടിക്ക് വേണ്ടി ഡാൻസ് പഠിപ്പിക്കാം എന്ന് ഞാൻ ഏറ്റിരുന്നു. പഠിപ്പിക്കുകയും ചെയ്തു പക്ഷെ അതൊന്നും നന്നായില്ല. അങ്ങനെ ഒരവസരത്തിൽ എൻ്റെ ഫാമിലി ഫ്രണ്ട് ആയ ഒരു ചേട്ടനോട് ആരെയെങ്കിലും ഒരു ഹെൽപ്പിന് കിട്ടുമോ എന്നു ഞാൻ ചോദിച്ചു.

അങ്ങനെ ഏട്ടൻ ഒരാളെ കൂട്ടി വന്നു. അതായിരുന്നു NV. കാണാൻ ഭംഗിയുള്ള ചെറുപ്പക്കാരൻ, നല്ല പെരുമാറ്റം. ഒറ്റ ദിവസം കൊണ്ട് കുട്ടികളെ മൊത്തം കയ്യിലെടുത്തു. ഡാൻസ് നല്ല ഭംഗിയായി ഫോർമാറ്റ് ചെയ്തു. ഞാനും NV യിൽ എന്താ പറയാ…. ഒരു വല്ലാത്ത ഒരു ഫീൽ തോന്നി.

ഒരാഴ്ചയോളം ഞങ്ങളുടെ കൂടെ NV ഉണ്ടായിരുന്നു പലപ്പോയും ഞാൻ കരുതിയിരുന്നു. ഇഷ്ട്ടം തുറന്നു പറയണം എന്ന് പക്ഷെ അതിനുള്ള അവസരം ലഭിച്ചില്ല എന്നതാണ് സത്യം.

കാരണം Nvയ്ക്കും എനിക്കും ഇടയിൽ കുട്ടികൾ എപ്പോഴും ഉണ്ടായിരുന്നു. NVയെ കണ്ടാൽ പിന്നെ അവർക്ക് അവൻ മാത്രം മതി. അവനെ ഇടംവലം തിരിയാൻ അനുവദിക്കാതെ അവർ അവനെ ചുറ്റിപറ്റി ഉണ്ടാകും.

ഞായർ ദിവസമാണ് പരിപാടി നടക്കുന്നത് , അന്ന് NV യ്ക്ക് വരാൻ പറ്റില്ല എന്നു പറഞ്ഞു. ആ സമയത്ത് മനസിൽ തോന്നിയ ബുദ്ധി ഞാനും പ്രയോഗിച്ചു. Nvയുടെ നമ്പർ ചോദിച്ചു. പരിപാടിയുടെ വീഡിയോ സെൻഡ് ചെയ്യാൻ എന്നു പറഞ്ഞപ്പോ NV അവൻ്റെ നമ്പർ എനിക്കു തന്നു.

ആ നമ്പർ ഞാൻ സേവ് ചെയ്തു. അന്നു രാത്രി തന്നെ ഹായ് മെസേജ് വാട്സ് ആപ്പിൽ അയച്ചു. മറുപടി കിട്ടിയതും ആ സംസാരം ഏറെ ദൂരം പോയി. പയ്യെ പയ്യെ അത് പെർസണൽ കാര്യങ്ങൾ വരെ ചോദിച്ചു. അങ്ങനെ NV യ്ക്ക് പ്രണയം ഇതുവരെ ഇല്ല എന്നും അറിഞ്ഞു.

രണ്ടാഴ്ച്ചയോളം ഞങ്ങളുടെ ചാറ്റുകൾ നീണ്ടു നിന്നു. ആ സമയത്താണ് നേരിൽ കാണണം എന്നു ഞാൻ ആവിശ്യപ്പെട്ടത്. അവനും അതു സമ്മതിച്ചു. കോഴിക്കോട് കടപ്പുറത്ത് അന്നു ഞങ്ങൾ വീണ്ടും കണ്ടു മുട്ടി.

കടൽത്തിട്ടയിൽ ഇരുന്ന് കടലലകൾ കിന്നാരം പറയുന്നത് നോക്കി ഇരുന്നു കുറച്ചു നേരം. തിരക്കിട്ടു പായുന്ന പോലെ വന്നു പോവുന്ന അലകൾ, എവിടെ നിന്നോ ഞങ്ങളെ തേടി വരുന്ന കടൽക്കാറ്റ് . ഒരു വല്ലാത്ത അനുഭൂതി പകർന്ന നിമിഷങ്ങൾ.

NV……

എന്താ….

താൻ പ്രേമിച്ചിട്ടുണ്ടോ….

നോ….. എന്താ അങ്ങനെ ചോദിച്ചത്

പ്രേമം എന്താണെന്നോ എങ്ങനെയാണെന്നോ വല്ല ഐഡിയയും ഉണ്ടോ…

തനിക്കെന്താ പറ്റിയത് കാർത്തിക

അതാ.. എനിക്കും അറിയാത്തത് Nv

തനിക്കെന്തോ പറ്റിയിട്ടുണ്ട് അതുറപ്പാ…

തനിക്കങ്ങനെ തോന്നിയോ…

ഉം… തോന്നി,

സീരിയസ്

സത്യം, തൻ്റെ സ്വഭാവത്തിൽ, സംസാരത്തിൽ ഇന്ന് വല്ലാത്ത ചേഞ്ച് ഫീൽ ചെയ്യുന്നു.

യസ്സ്, തന്നെ കണ്ട നാൾ മുതൽ ഞാൻ അനുഭവിക്കുന്നതാ.. ഈ മാറ്റങ്ങൾ

തനെന്താ ഈ പറയുന്നത് കാർത്തിക

ഒരു പെണ്ണായ ഞാൻ എനി ഇതിൻ കൂടുതൽ എങ്ങനെയാ NV പറയേണ്ടത്

കാർത്തിക അത്.

NV, I Love You…….

എടോ ഞാൻ തന്നെ അങ്ങനെ

കണ്ടിട്ടുണ്ടാവില്ല, പക്ഷെ ഞാൻ കണ്ടു പോയി, എനിക്കങ്ങനെ മറക്കാനാവില്ല ഈ മുഖം

കാർത്തിക താൻ എൻ്റെ അവസ്ഥ ഒന്ന് മനസിലാക്ക്

NV താൻ എൻ്റെ അവസ്ഥയാണ് മനസിലാക്കേണ്ടത്, ഞാനൊന്ന് ഉറങ്ങിയിട്ട്, നന്നായി ഭക്ഷണം കഴിച്ചിട്ട് നാളുകളായി

കാർത്തിക….

അതെ, എനിക്കു പോലും അറിയില്ല എൻ്റെ അവസ്ഥ എന്താണെന്ന്, തന്നെ കുറിച്ച് ഒന്നും അറിയില്ല എനിക്ക് എന്നിട്ടും തന്നെ വിശ്വസിച്ച് ഇവിടെ വന്ന് തന്നോട് എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോ താൻ പറയുന്നതെന്താ….

താനിങ്ങനെ ഒക്കെ പറഞ്ഞാ….

ഞാൻ പിന്നെ എന്തു പറയും , തന്നെ കാണാതിരിക്കാൻ കഴിയുന്നില്ല, തന്നോട് മിണ്ടാതിരുന്നാ ശ്വാസം മുട്ടുന്നത് പോലെ ഒക്കെ തോന്നുന്നു.

എടി ഞാൻ,

ഇതിനെ ഒക്കെയാണ് പ്രണയം എന്നു പറയുന്നതെങ്കിൽ ഞാനും തന്നെ പ്രണയിക്കുന്നു NV, അതിലൊരു മാറ്റവും ഇല്ല.

താൻ ഇങ്ങനെ പെട്ടെന്നു പറയുമ്പോ ഞാനെന്താ… പറയാ…

Nv ഞാനൊരു കാര്യം ചോദിക്കണ്ടെ

ചോദിക്കെടോ….

ഞാനൊരു ചീത്ത പെൺക്കുട്ടി ആണെന്നു തനിക്കു തോന്നിയോ….

താനെന്താ അങ്ങനെ ചോദിച്ചത്

അല്ല, കുറഞ്ഞ നാൾ പരിചയം ഉള്ള ഒരാളോട്, അതും പെൺക്കുട്ടി ആയ ഞാൻ നേരിട്ട് ഇഷ്ടമാണെന്ന് ഒക്കെ പറയുമ്പോ തനിക്ക് അങ്ങനെ വല്ലതും തോന്നിയോ എന്നൊരു സംശയം

ഏയ്., എനിക്ക് ബോർഡ് ആയി മുഖത്ത് നോക്കി കാര്യം പറയുന്നവരെ ഇഷ്ടമാ…

അപ്പോ തനിക്കെന്നെ ഇഷ്ടമായി

യസ്സ്….

താങ്ക്സ്, Nv , I love you too….

ഞാന്നതല്ല പറഞ്ഞത്

മതി, എനിക്കു മനസിലായി , വന്നേ നേരം വൈകി, പോകാം…

അങ്ങനെ അവൻ എന്നെ വിട്ടിൽ ആക്കി തിരിച്ചു പോയി, അന്നത്തെ ആ സംഭാഷണത്തിൽ അവൻ്റെ വാക്കുകൾ വളച്ചൊടിച്ചു എൻ്റെ പ്രണയത്തെ അവൻ്റെ മേൽ ഞാൻ അടിച്ചേൽപ്പിച്ചു എന്നതാണ് സത്യം.

🌟🌟🌟🌟🌟

അരുന്ധതി മുറിയിൽ കിടന്ന് ആലോചനയിലാണ്. ആദി അവനിൽ ഉണ്ടായ മാറ്റം, അതും അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റം അവളെ ശരിക്കും തളർത്തി കളഞ്ഞു എന്നതാണ് സത്യം.

ആദി അവൻ സ്വയം തൻ്റെ ശത്രുക്കളെ നേരിടാൻ ആഗ്രഹിക്കുന്നു. എന്നാൽ വിവേകിന് ഞാൻ കൊടുത്ത വാക്ക് അത് പാലിക്കാതിരിക്കാനും ആവില്ല. ആദി രാവണൻ ആണെങ്കിൽ വിവേക് കാളക്കൂട വിഷമാണ്. സ്വയം വിഷം അവനോട് ചേരുന്നവരെയും വിഷമാക്കും , അല്ലെങ്കിൽ ആ ജീവൻ അവനെടുക്കും.

ചെകുത്താനായി വിവേകും കടലായി ആദിയും നിൽക്കുമ്പോൾ അവൾ ഒന്നുറപ്പിച്ചു , ആഴമറിയാത്ത കടലിനോട് കളിക്കുന്നതിലും നല്ലത് ചെകുത്താനൊപ്പം കളിക്കുന്നതാണ്. എവിടെയും തൊടാതെ നിന്നാൽ ചിലപ്പോ കടലിൻ്റെ ആഴത്തിൽ കുടുങ്ങുന്നത് ചെകുത്താനാവും.

അരുന്ധതി തൻ്റെ ഫോൺ എടുത്ത് വിവേകിനെ വിളിച്ചു.

ഹായ് , അരുന്ധതി..

വിവേക്….

എന്തായി അവനെന്തു പറഞ്ഞു..

നടക്കില്ല മോനെ , ആ കാര്യം ഏറ്റില്ല

എനിക്കറിയായിരുന്നു ഇങ്ങനെ ഉണ്ടാകു എന്ന്

നിയെന്നൊക്കയാ പറയുന്നത് വിവേക്

അവൻ നിന്നെ ഒക്കെ പറ്റിക്കുകയാ അരുന്ധതി.

വിവേകെ എഴുതാപ്പുറം വായിക്കണ്ട തെറ്റ് പറ്റിയത് എനിക്കാ…

മനസിലായില്ല….

ഞാൻ പ്രസൻ്റ് ചെയ്ത രീതി പാളി പോയി

നീ തെളിച്ചു പറ.

ഞാൻ പറഞ്ഞു Akയെ നിന്നെ ഏൽപ്പിച്ചാ അവൻ്റെ പ്രതികാരം പെട്ടെന്നു തീരും എന്ന്.

എന്നിട്ട്,

എനിക്കൊന്നു കിട്ടി, അവൻ പറഞ്ഞു. അവൻ ആണാണെന്നും ഒരു പീറ പെണ്ണിനെ ഒതുക്കാൻ ഒരുത്തൻ്റെ കാലും പിടിക്കേണ്ട അവസ്ഥ അവനില്ല എന്നും.

അതു ശരിയാണ്, ആണായിട്ടുള്ള ഒരുത്തനും അതിഷ്ടമാവില്ല. എന്നാലും എനിക്കെന്തോ.. ഒരു സംശയം.

അത് വിട് വിവേകേ….

OK, അപ്പോ AK കിട്ടാൻ ഞാൻ തന്നെ ഇറങ്ങി കളിക്കണം അല്ലെ.

അതെ, നീ തന്നെ മെനക്കെടണം

നീ.. കൂടെ നിക്കോ…

ദേ… ഞാൻ മുന്നേ പറഞ്ഞു , കൂടെ ഉണ്ടാകുമെന്ന്.

ഒക്കെ , എനി നീ ആദിയെ കൂടുതൽ സമയവും നിൻ്റെ കൂടെ ചിലവഴിപ്പിക്കണം

അതെന്തിനാ… വിവേക്

എന്തിനാ… ഏതിനാ.. ചോദ്യങ്ങൾ വേണ്ട , ഇതു നീ ചെയ്തു തന്നാൽ മതി , Ak അവൾ എൻ്റെ മാറിൽ ഉണ്ടാകും

അതു മതി, ഞാൻ ചെയ്തോളാം എല്ലാം വേണ്ട പോലെ.

Good, കാര്യങ്ങൾ പെട്ടെന്നു നീങ്ങണം, അപ്പോ ശരി,

ഒക്കെ, ഡാ….

🌟🌟🌟🌟🌟

കോളേജിൽ തെളിഞ്ഞു വന്ന പുതിയ മുഖങ്ങൾ കണ്ടപ്പോയെ ഒന്നുറപ്പായി. ഈ പ്രശ്നം വാക്കുകൾ കൊണ്ട് തീരില്ല എന്ന്. പക്ഷെ ഞാൻ ഭയന്നത് മറ്റൊന്നായിരുന്നു. ഇത്രയും അതികം ആളുകൾ, എൻ്റെ ദേഹം നൊന്താൽ പിന്നെ എന്നിലെ ക്രോധം എനിക്കു പോലും അടക്കാനാവില്ല.

അങ്ങനെ വന്നാൽ , ഇവിടെ എന്തൊക്കെ നടക്കും എന്ന് എനിക്ക് പോലും ഒരു പിടിയും ഇല്ല. ഇതിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ , ആ പ്രശ്നം വലുതായാൽ ഞാൻ മറച്ചു പിടിച്ച എൻ്റെ ഐഡൻ്റിറ്റി അത് പുറത്താകും അത് എന്നെ വല്ലാതെ അലട്ടിയിരുന്നു. പക്ഷെ പുതിയ ലീഡറിൻ്റെ സൃഷ്ടികർമ്മമാണ് അവിടെ നടക്കാൻ പോകുന്നത് എന്നറിയാതെ ഞാൻ സജ്ജനായി.

ഞങ്ങൾക്കു നേരെ ഒരു മുടിയൻ ഓടി വന്നതും കൈകൾ നീട്ടി അഞ്ജലിയുടെ ഷോൾഡറിൽ വെച്ച് അവളെ സൈഡിലേക്കു നീക്കി, ഒപ്പം മറ്റു പെൺക്കുട്ടികളും മാറി നിന്നു. ഈ സമയം എനിക്കരികിലെക്കെത്തിയവൻ്റെ ഷോൾഡറിൽ എൻ്റെ മുട്ടു കൈ ഇറങ്ങിയതും ഒരു അലർച്ച ഉയർന്നതും ഒരുമിച്ചായിരുന്നു.

ഷോൾഡർ എല്ലു പൊട്ടി നിലത്തു കിടന്നവൻ കരയുന്നത് മറ്റുള്ളവർ ഭയത്തോടെ നോക്കുമ്പോ ഒരു പറ്റം ചെറുപ്പക്കാർക്ക് ആത്മവിശ്വാസം പകരുകയാണ് ആ ദൃശ്യം ചെയ്തത്. പെട്ടെന്നുണ്ടായ ഷോക്ക് മാറിയ അവർ എനിക്കരികിലേക്ക് പാഞ്ഞ് വന്നതും ഞാൻ പോലും അറിയാതെ എനിക്കു പിറകിൽ നിരന്ന പുതിയ സൈന്യം എനിക്ക് കൂടുതൽ ശക്തി പകർന്നു.

അതെ പണത്തിൻ്റെ ഹുങ്കു കാട്ടിയും, പണക്കൊഴുപ്പു കാട്ടിയും അടിച്ചമർത്തപ്പെട്ട സാധാരണക്കാരായ സ്റ്റുഡൻ്റ്സ് എനിക്കു പിന്നിൽ അണിച്ചേർന്നിരുന്നു. അഞ്ജലിയുടെ കാര്യത്തിൽ ഞാൻ ഇടപ്പെട്ട നിമിഷം മുതൽ പലർക്കും ഞാൻ ആരൊക്കെയോ ആയിരുന്നു.

പിന്നെ അവിടെ നടന്നത് ഒരു കൂട്ടത്തല്ലായിരുന്നു. ഞാൻ നോക്കുമ്പോ ഒരു സ്റ്റുഡൻ്റിൻ്റെ കഴുത്ത് ഭാഗത്ത് ഒരുത്തൻ ചവിട്ടി നിൽക്കുന്നതാണ്, അവൻ്റെ ഉറപ്പിച്ചു വെച്ച കാലിൽ ചുവട്ടി അവനെ വീഴ്ത്തുമ്പോ, നിലത്തു കിടന്ന സുഹൃത്തിൻ്റെ വലതുകൈ പിടിച്ചു ഉയർത്തി ഞാൻ അവൻ പുഞ്ചിരി തൂകുന്ന അടുത്ത നിമിഷം തന്നെ, വീണു കിടന്ന ശത്രുവിൻ്റെ മാറിൽ ഞാൻ ആഞ്ഞ് ചവിട്ടി , അവൻ്റെ വായിൽ നിന്നും തെറിച്ചു വീണ രക്തത്തുള്ളികൾ അതിനു സാക്ഷ്യം വഹിച്ചു.

കോളേജിൻ്റെ പടി കടന്ന് പോലീസ് പടകൾ വന്നു . ലാത്തിച്ചാർജ് പൊറാട്ടു നാടകം അരങ്ങേറി രംഗം ശാന്തമാകുമ്പോൾ ഞങ്ങൾ സ്റ്റുഡൻ്റ്സ് മാത്രം അറസ്റ്റ് ചെയ്യപ്പെട്ടു. കാശു വാങ്ങി തല്ലാൻ വന്ന ചാവാലിപ്പട്ടികളെ തന്ത്രപൂർവ്വം രക്ഷിച്ച കാക്കിപ്പട ഞങ്ങളേയും കൊണ്ട് സ്റ്റേഷനിലേക്ക്.

ചില സമയത്തെ പ്രവർത്തികൾ അതു നല്ലതിനു വേണ്ടി നമ്മൾ ചെയ്തതാണെങ്കിൽ അവ തിരിച്ചു തരുന്ന പ്രതിഫലം ചിലപ്പോൾ നമ്മൾ ഒന്നും പ്രതീക്ഷിക്കാത്ത അത്ര വിലയുള്ളതാവും.

അന്ന് ആ ഒറ്റ ദിവസത്തെ എൻ്റെ പ്രവർത്തികൾ എന്നെ പലരുടേയും മനസിൽ പ്രതിഷ്ഠിച്ചു എന്നതാണ് സത്യം . ചിലർക്കു ഞാൻ സുഹൃത്തായി, ചിലർക്കു ഞാൻ സഹോദരൻ , മറ്റു ചിലർക്കാണെങ്കിൽ ഞാൻ ഹീറോ ആണ്, ചിലർക്ക് ഞാൻ ലീഡർ.

കോളേജിൽ എനിക്കു പിന്നിൽ അണിനിരന്ന പട എനിക്ക് കോളേജ് രാഷ്ട്രീയത്തിൽ നിർണായകമായ സ്ഥാനങ്ങൾ കൽപ്പിച്ചു നൽകി. എൻ്റെ വാക്കിന് , ആജ്ഞാ ശക്തി അവർ പകർന്നു നൽകി. ഇടം വലം ആളുള്ള ഒരു റിയൽ ലീഡർ ജനിച്ചത് ആ പോലീസ് സ്റ്റേഷനിൽ വെച്ചാണ്.

🌟🌟🌟🌟🌟

ചന്ദ്രശേഖരനെ ബന്ധിച്ചിരിക്കുന്ന മുറിയുടെ വാതിൽ പതിയെ തുറക്കപ്പെടുന്നു. രാജശേഖരനും വിവേകും ആ മുറിയിലേക്ക് കടന്നു വരുന്നു. അവരുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പുച്ഛത്തിൽ ചാലിച്ച ഒരു പുഞ്ചിരി.

ചന്ദ്രാ… സുഖമാണോടാ….

രാജശേഖരാ…. നീ….

എന്താ… ചന്ദ്രാ… നീ… കൊച്ചു പിള്ളേരെ പോലെ

എടാ… ഞാനെൻ്റെ ഭാര്യയെക്കാൾ കൂടുതൽ വിശ്വസിച്ചത്… നിന്നെയല്ലെ

അതെയോ…. എടാ.. ഞാൻ നിനക്കൊരു വെപ്പാട്ടിയായിരുന്നു അല്ലെ. രണ്ടാം തരക്കാര് അവസരം കാത്തിരിക്കുകയാ പതിവ് , നിനക്കത് അറിയാതെ പോയി.

എടാ സൗഹൃദത്തിൻ്റെ വില നിനക്കറിയോടാ..

നിനക്കറിയോ… ആത്മാർത്ഥ സുഹൃത്തിനെ പിന്നീന്ന് കുത്താൻ പറഞ്ഞ നിനക്കറിയോ…

രാജശേഖരാ….

ഞാൻ നിൻ്റെ കൂടെ കൂടിയത് നിൻ്റെ സമ്പത്ത് കണ്ടിട്ട് തന്നെയാ… നിൻ്റെ മോൾ ഇല്ലേ.. ആ ശീലാവതി അവളെ ഇവനെ കൊണ്ട് കെട്ടിച്ചാ… എല്ലാം എനിക്കു സ്വന്തമായി എന്നു കരുതി. എന്നാൽ അവിടെ നിൻ്റെ മോൾ കളിച്ച കളി, അതെനിക്ക് നല്ല ഒരടി തന്നെയാ തന്നത്.

എടാ… എൻ്റെ എല്ലാ ബിസിനസ്സിലും നിന്നെ പാർട്ട്ണർ ആക്കി ,’ ഇന്നു കാണുന്ന ഈ നിന്നെ, ഞാൻ തന്ന പിച്ചയാടാ അങ്ങനെ ആക്കിയത്.

ആയിക്കോട്ടെ, സമ്മതിച്ചു എന്നാ ഇള്ളത് മൊത്തം ഇങ്ങ് തന്നേര് പിച്ചയായിട്ട് ഞാൻ സ്വീകരിച്ചോളാം…

ഇല്ല എനി നിനക്ക് ഒന്നും തരില്ല ഞാൻ

മോനെ വിവേകെ എന്താ… എങ്ങനാ… എന്നു വെച്ചാ… നീയായിക്കോ….

വിവേകിൻ്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് പല അർത്ഥങ്ങളും ഉണ്ടായിരുന്നു.

അപ്പോ മോനെ അച്ഛനങ്ങോട്ട് പോവാ… എനിക്കു വയ്യ ചന്ദ്രൻ്റെ ഈ അവസ്ഥ കാണാൻ , പിന്നെ എനി നീ കാട്ടി കൂട്ടുന്നതും. അപ്പോ ചന്ദ്രാ…. ഞാൻ പോവാ….

രാജശേഖരാ… നിൻ്റെ മരണം എൻ്റെ കൈ കൊണ്ടാവും അതു നീ മറക്കണ്ട.

ആയിക്കോട്ടെ ചന്ദ്രാ…. നിൻ്റെ ആഗ്രഹമല്ലേ…. നീ നന്നായി ആഗ്രഹിക്ക് ഞാൻ കാത്തിരിക്കാം.

അതും പറഞ്ഞ് രാജശേഖരൻ മുറിക്ക് പുറത്തിറങ്ങി. ആ സമയം ഒരു വശളൻ ചിരിയും ചിരിച്ച് , വിവേക് കുറച്ച് ഡോക്യുമെൻ്റ്സ് എടുത്ത് ചന്ദ്രശേഖരന്നുകിൽ ചെന്നു.

power of attorney, അച്ഛൻ്റെ പേരിൽ അങ്കിൾ ഒന്ന് ഒപ്പിട്ടര്.

ഞാൻ ഒപ്പിടില്ല

ടോ… കള്ള കിഴവാ… ഞാൻ പറഞ്ഞു.. ഈ പുല്ല് എനിക്കു വേണ്ട, എനിക്കു വേണ്ടത് തൻ്റെ മോളെയാ….

ടാ… നായിൻ്റെ മോനെ….

ടോ… അവൾ എൻ്റെ വെപ്പാട്ടിയായി ജീവിച്ചിരിക്കുന്നത് കാണണോ , അതൊ താൻ ചെയ്യാൻ ശ്രമിച്ച പോലെ കിട്ടാത്ത മുന്തിരി കത്തിച്ചു കളയണോ…

വിവേകെ…….

ഉം… താൻ ഒപ്പിട്ടില്ലെ , അവളെ അനുഭവിച്ച് സുഖിക്കാൻ വിവേക് നിക്കില്ല. അങ്ങ് കൊന്നു കളയും

വേണ്ട , ഞാൻ… ഞാനൊപ്പിടാം

ഉം… അങ്ങനെ വഴിക്കു വാ….അവക്ക് ആയുസ്സ് കൂടുതലാ…

വിവേക് കാണിച്ചു കൊടുത്ത പേപ്പറിൽ എല്ലാം ചന്ദ്രശേഖരൻ ഒപ്പിട്ടു കൊടുത്തു.

🌟🌟🌟🌟🌟

അന്നു എന്നെ ട്രോപ്പ് ചെയ്ത് NV പോയ ശേഷം, എനിക്ക് വല്ലാത്ത ഒരു ആത്മവിശ്വാസം ആയിരുന്നു. എനി എന്തു തന്നെ വന്നാലും Nvയെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ കഴിയും എന്ന കാര്യത്തിൽ. സത്യത്തിൽ ആ സമയങ്ങളിൽ പ്രണയം തലയ്ക്ക് പിടിച്ച പോലെ ആയിരുന്നു.

NVയെ കുറിച്ചായിരുന്നു മുഴുവൻ ചിന്ത, നേരിൽ സംസാരിച്ച സമയത്ത് അവൻ്റെ വാക്കുകൾ വളച്ചൊടിച്ചെങ്കിലും ഉള്ളിൽ എവിടെയൊക്കെയോ… ചെറിയ ഒരു ഭയം ഉണ്ടായിരുന്നു. അവൻ ഇഷ്ടമല്ല എന്നു പറയുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടി.

അന്നു രാത്രിയായതും വാട്സ് ആപ്പിൽ ഞാനൊരു മെസേജ് അയച്ചു. അതിൻ്റെ മറുപടി കിട്ടുക എന്നത് എനിക്ക് ഒരു വലിയ കടമ്പ തന്നെയായിരുന്നു. ഞാനും കാത്തിരുന്നു.

“ഒരാളോട് ഇഷ്ടമാണെന്നു പറഞ്ഞാൽ പിന്നെ അവരോട് സംസാരിക്കരുത് എന്നാരേലും പറഞ്ഞിരുന്നോ ഒരു ഹായ് എങ്കിലും അയച്ചു കൂടെ നിനക്ക്.”

അവനിൽ നിന്നും മറുപടി വരാത്തത് എന്നെ കൂടുതൽ ചിന്താകുലയാക്കി. പ്രതീക്ഷയുടെ ദീപം പതിയെ കരിത്തിരി നാളമായി മാറി. ഭയത്തിൻ്റെ അന്ധകാരത്തിൽ ഞാനും ചേക്കേറി. ഒരു വല്ലാത്ത അവസ്ഥ, സത്യത്തിൽ എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നു പോലും അറിയില്ല.

ഇതിനു മുന്നെയും പലരോടും എനിക്കിഷ്ടം തോന്നായിട്ടുണ്ട്, തുറന്നു പറയാൻ പോലും ധൈര്യം കാണിച്ചിട്ടില്ല പക്ഷെ, ഇത് Nv യുടെ കാര്യത്തിൽ മാത്രം, എനിക്കറിയില്ല എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന്.

മണിക്കൂറുകൾ കടന്നു പോകും തോറും ഞാൻ ഭ്രാന്തമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് മാത്രം എനിക്കും മനസിലായി. അവനില്ലാതെ എനിക്ക് പറ്റില്ല എന്നെല്ലാം മനസിൽ തോന്നിയ നിമിഷം.

ഓ…. എന്നിട്ടാണല്ലോ… നീ.. വേറെ കെട്ടി പോയത്.

ശ്ശെ …ആത്മിക, ആ ഫ്ലോ കളയല്ലേ….

നീ… ഇവള് പറയുന്നത് കേട്ടില്ലെ.

ടി… ഇവൾ ഇട്ടേച്ചു പോയതോണ്ടാ… ആ ഡെവിലിനെ നിനക്കു കിട്ടിയത്. അതു മറക്കണ്ട

കാത്തറീനയുടെ ആ വാക്കുകൾക്ക് പറയാൻ മറുപടി ആത്മികയുടെ കയ്യിലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ആ… കാർത്തിക താൻ ബാക്കി പറ

ആ സമയത്ത് ഞാൻ എന്തു ചെയ്യണം എന്നറിയാതെ കുഴഞ്ഞു നിന്ന സമയത്ത് എനിക്കൊരു റിപ്ലേ വന്നു

“സോറി കുറച്ചു തിരക്കിലാണ്”.

ആ റിപ്ലേ കണ്ടതും ഞാനനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സാധാരണ ഒരു മെസേജ് മാത്രമാണ് അത് എന്ന് എനിക്കും അറിയാം പക്ഷെ എന്നോട് സംസാരിക്കാൻ Nvയ്ക്ക് മടിയില്ല എന്നതാണ് എനിക്ക് സന്തോഷം പകർന്നത്.

സാധാരണ പ്രണയജോഡികളെ പോലെ സംസാരിക്കാതെ ഞാൻ ചുവടുറപ്പിച്ചു. i love you , miss you പോലുള്ള പ്രണയച്ചുവയുള്ള സംസാരം ഞാൻ പറയാതെ സംസാരങ്ങൾ കൊണ്ടു പോയി.

കൂടുതൽ പൊസസ്സീവ്നസ്സ് കാണിക്കാനും കൂടുതൽ സമയം എന്നോടൊപ്പം ചിലവിടാൻ ആവിശ്യപ്പെടുകയും ഒക്കെ ചെയ്ത ഞാൻ പയ്യെ പയ്യെ അവനിലേക്ക് കൂടുതൽ അടുത്തു. സ്ഥിരമായ ചാറ്റ് മൂലം ഞങ്ങൾ കൃത്യമായ സമയത്ത് ചാറ്റാനും ഇടക്ക് കാണാനും തുടങ്ങി.

അനുകൂല സാഹചര്യം മനസിലാക്കിയ ഞാൻ പ്രണയസല്ലാപത്തിലേക്ക് വഴി തിരിച്ചു. ഇത്രയും നാളുകൾ കൊണ്ട് Nvയും അതുൾക്കൊണ്ടതിനാൽ അവിടെ മുതൽ ഞങ്ങൾ പ്രണയജോഡികൾ ആയി. ആ സമയത്ത് ഞാൻ മണ്ണിലൊന്നുമായിരുന്നില്ല വാനിൽ പാറി പറക്കുകയായിരുന്നു.

ആഗ്രഹിച്ച പ്രണയം നേടിയെടുത്ത സന്തോഷം അത് പറഞ്ഞറിയിക്കാനാവില്ല. സത്യത്തിൽ അവൻ എന്നെ പ്രണയിച്ചിരുന്നോ എന്നു ചോദിച്ചാൽ എനിക്കും ഉത്തരമില്ല, ഒന്നറിയാം എൻ്റെ പ്രണയം ഞാൻ അവനിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്തത്.

🌟🌟🌟🌟🌟

ക്രിസ്റ്റീന അവളുടെ ലോകത്തായിരുന്നു. ഇവിടെ പറയുന്നതെല്ലാം കേൾക്കുന്നുണ്ടെങ്കിലും അവൾ മറ്റൊരു ലോകത്തിലായിരുന്നു. അവളുടെ ചിന്തകൾ പാറിപ്പറക്കുന്നതിനനുസരിച്ച് അവൾക്ക് ആത്മികയോട് അസൂയയും ദേഷ്യവും ഒരു പോലെ വന്നു.

അവളുടെ ഓർമ്മകൾ പഴയ കാല കോളേജ് ലൈഫിലേക്ക് പോയി. Nvയും ഒത്ത് പഠിക്കുന്ന സമയം, സൗഹൃദം തുടങ്ങിയിട്ട് അഞ്ചു കൊല്ലങ്ങൾ കഴിഞ്ഞ സമയം, അവൾ ഓർക്കാൻ കൊതിക്കാത്ത ദിനം.

സൗഹൃദം പ്രണയമായതെപ്പോൾ എന്ന് അറിയാത്ത സമയം, ആശയക്കുഴപ്പങ്ങളുടെ നാൾ, പ്രണയമാണോ, ക്രഷ് ആണോ , ഒന്നും മനസിലാവാതെ ഉറക്കമണച്ച രാത്രികൾ.

NV , അവനോട് എങ്ങനെ പറയണം എന്നറിയാതെ വലഞ്ഞ നിമിഷങ്ങൾ, ഒടുക്കം മനസിലുറപ്പിച്ച പോലെ അവനുമായി സംസാരിച്ചതും എല്ലാം ഒരു ഓർമ്മയായി അവളെ വേട്ടയാടി.

Hi, NV shall we go a date

what, are you ding…

No man , I am serious

Christina, jut stop it . don’t play with me more…

NV , I think, I am in love with you

Christina…..

Yes, man I really confused….

look Christina, you are ma best friend, I never think about you like…….how could I explain you.

Cool man, just try it . If it not working leave it.

I can’t try it, because you are ma friend Christina….

Oh..NV…….

Christina… me and love… it’s never gonna happen.

But why….

I don’t know , but I am sure. in ma life , there is no entry…. for love.

I didn’t get that….

did you see my mom , dad

yes, love marriage…

Yes, but they loose their family for love.

but they make a family man.

may be,. but I can’t loose my family, so I hate that dirty feelings…

so you hate love….

yha… I hate it, so pls don’t try to convince me.

ok, cool….

അന്നങ്ങനെ ഒക്കെ പറഞ്ഞ NV യ്ക്ക് ഇപ്പോ മൂത്ത പ്രണയം അതും

ആത്മികയോട്, അവനങ്ങനെ പറഞ്ഞെങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. വിവാഹം കഴിക്കാൻ അവൻ നോക്കുന്ന സമയം അവൻ്റെ ഫാമിലിയെ convince ചെയ്ത് അവനെ സ്വന്തമാക്കാം എന്ന്. എന്നാൽ എല്ലാം പോയി, അവനെ അവൾ നേടിയെടുത്തു , ആ ആത്മിക .

🌟🌟🌟🌟🌟

അവളുടെ പതിനേഴാം വയസിൻ്റെ പിറന്നാൾ ആഘോഷം പ്രമാണിച്ച് നമ്മൾ അവിടെ എത്തിയപ്പോ…. അന്ന് അവളിൽ നിന്നും പതിവിന് വിപരിതമായ പെരുമാറ്റമാണ് ഉണ്ടായത്. നാണത്തിൻ കുതിർന്ന പുഞ്ചിരിയുമായി അവൾ അപ്പുവിന്നരികിലെത്തി. അവൾ അവനെ ഹഗ്ഗ് ചെയ്തു.

നിത്യ പഴയ പോലെ ആയതിൽ അപ്പു സന്തോഷത്തിലായിരുന്നു. എന്നാൽ അവളുടെ പ്രവർത്തിയിൽ ഒന്നു ഞാൻ ഉറപ്പിച്ചു. അവൾ തീരുമാനിച്ചിറങ്ങിയതാണ്. ഈ പിറന്നാൾ ആഘോഷം ചില കാര്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകും എന്ന് ഞാൻ ഉറപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ നാണവും, ഒളിഞ്ഞു നോട്ടവും ഒക്കെ കണ്ടു എങ്കിലും അവൾ കൂടുതൽ സമയം ചിലവയിച്ചത് അവൻ്റെ കൂടെ തന്നെ ആയിരുന്നു. എൻ്റെ മിഴികൾ ഏതു നേരവും അവർക്കു പിറകെ തന്നെ ആയിരുന്നു.

അങ്ങനെ പിറന്നാൾ ദിനം വന്നു, കേക്കു മുറിയൊക്കെ കഴിഞ്ഞ്, അപ്പുവും നിത്യയും ടെറസ്സിൽ പോയപ്പോ ഞാനും കൂടെ പോയി. അവർ ഇരുവരും അടുത്തടുത്ത് ഇരിക്കുന്നു. ഒന്നും സംസാരിക്കാതെ ,പക്ഷെ നിത്യ മോൾ തന്നെ തുടങ്ങി.

ഏട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…?

ഇല്ല, എന്താ… മോളെ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം, ആരാ പറഞ്ഞോ….

അത് ഏട്ടാ…. ആ ആളോടു പോലും ഞാൻ പറഞ്ഞിട്ടില്ല

അതെന്താ….

എനിക്ക് ഈ പ്രേമം എന്താ… എന്നൊന്നും അറിയില്ല. എൻ്റെ രണ്ട് കൂട്ടുക്കാരികൾക്കും ലൈൻ ഉണ്ട്.

ബാക്കി പറ.

അവര് പറയും, പ്രേമം തോന്ന നമ്മളെ മനസിലാക്കുന്ന ആളോടാ… അവരോടൊപ്പാ നമുക്ക് സന്തോഷം കിട്ടാ…. എല്ലാം പറയാൻ പറ്റും അങ്ങനെ ഒക്കെ.

എന്നിട്ട് …

അങ്ങനെ ഒക്കെ കേട്ടപ്പോ , എനിക്ക് ഒരു മുഖം ഓർമ്മ വന്നത്.

അതാരാ… പറ…

പറയാ… ആ ആളെ മൂന്ന് കൊല്ലായി മനസിൽ കൊണ്ടു നടക്കുന്നു…

നീ ആളാരാന്നു പറയെടി കുരുപ്പേ…

അപ്പുവേട്ടൻ…

ഞാനോ……

അതെ, ഏട്ടനല്ലേ.. എന്നെക്കുറിച്ച് എല്ലാം അറിയു…. ഏട്ടൻ വരുമ്പോ അല്ലെ ഞാൻ സന്തോഷിക്കാറ്, ഏട്ടനോടല്ലെ ഞാൻ എല്ലാം പറയാറ്.

മോള് വന്നേ…. ഏട്ടൻ പറഞ്ഞു തരാം, ഇതൊക്കെ മോളുടെ പൊട്ടത്തരമാ… വേണ്ടാത്ത ചന്തകൾ…

അല്ല… ഏട്ടാ…..

എടി, നീയെനിക്ക് ആരാന്ന് നിനക്കറിയോ… ഞാൻ നിന്നെ എങ്ങനെയാ…. കണ്ടത് എന്നറിയോ….

എങ്ങനാ……

സ്വന്തം പെങ്ങളായിട്ട് തന്നെയാ…. കണ്ടത്

എട്ടാ…

ഒരു ഏട്ടന് അനിയത്തിയുടെ എല്ലാ കാര്യവും അറിയും. അനിയത്തിക്ക് സന്തോഷം പകരാൻ ഏട്ടൻമാർ എല്ലാം ചെയ്യും, എല്ലാ കാര്യവും അനിയത്തിക്ക് ഏട്ടനോടും പറയാം. അവര് പറയുന്നത് അതു പോലെ പുറത്ത് നിന്നും ആരോടെലും തോന്നിയാൽ ഉള്ള കാര്യമാ…

അപ്പോ നിത്യാ… നീ എന്നെ ഇത്രയും നാൾ പുറത്തുന്നൊരുത്തനായാണോടി കണ്ടത്…

ഏട്ടാ…….

എന്നു വിളിച്ച് അവനെ കെട്ടിപ്പിടിച്ചു അവൾ കൊറെ കരഞ്ഞു. അന്ന് അപ്പുവിൻ്റെ മനസിലുള്ളത് ഞാനും അറിഞ്ഞു. പിന്നെ കുറേ കഴിഞ്ഞല്ലേ അവര് ഇന്ന് കാണുന്ന പോലെ ചക്കരയും അടയുമായത്. എവിടെയും ആങ്ങളയും പെങ്ങളും ഇല്ലാത്ത പോലെ.

ഇതൊക്കെ കേട്ട് വായും പൊളിച്ചിരിക്കുകയായിരുന്നു പപ്പൻ.

🌟🌟🌟🌟🌟

Nvയുടെ പ്രണയം എന്നത് ഒരു വല്ലാത്ത അനുഭൂതി തന്നെയാണ്. മണ്ണിലും വിണ്ണിലും അല്ലാത്ത ഒരു അവസ്ഥയിലുടെയാണ് അവൻ കൊണ്ടു പോവുക, പക്ഷെ എനിക്കു ഭാഗ്യം ഇല്ലാതായിപ്പോയി.

അതെന്തേ…. കാർത്തികേ….

അല്ല ഞാൻ വേറെ കല്യാണം കഴിച്ചു പോയില്ലെ.

ഞാൻ ഒന്നു ചോദിച്ചോട്ടെ. നീ അവനെ കൊണ്ട് പ്രേമിപ്പിച്ചു. പിന്നെ നി തന്നെ പറയുന്നു. അവൻ്റെ പ്രേമം എന്നത് മഹാഭാഗ്യം , അങ്ങനാണ് ഇങ്ങന്നാണ്. പിന്നെ നി എന്തിനാ അവനെ വിട്ടു പോയത്.

അത് പ്രണയിക്കുന്ന സമയത്തും അവൻ പണത്തിനായി പാടുപെടുന്നത് കണ്ടിട്ടുണ്ട്, പണം ഉണ്ടാക്കാൻ പണിക്കായി ഒരാഴ്ചയോളം ദുരെ എവിടെയോ പോയി വരും

കാശ് ആയിരുന്നു പ്രശ്നം

പിന്നെ, അനാഥനായിരുന്നു എന്നാ പറഞ്ഞത് അച്ഛനമ്മമാരുടെ പേരറിയില്ല, ഞാനെങ്ങനെ വീട്ടിൽ പറയും, വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു.

അപ്പോ ഈ കല്യാണം

ആ സമയത്ത് വന്ന ആലോചനയാ… അച്ഛൻ അതങ്ങോട്ടു നടത്തി.

ഛി… കള്ളം പറയുന്നോ… നീ… തേച്ചത് തന്നെ അല്ലേ…..

ആത്മികയുടെ ദേഷ്യം കണ്ടതും കാർത്തികയുടെ മുഖം മാറി.

അത്മിക, അവൾ പറയും കൂൾ..

ആ സമയത്താണ് ഈ ആലോചന എനിക്കു വരുന്നത്. സാമ്പത്തികം കുഴപ്പം ഇല്ല. അച്ഛനും അമ്മയ്ക്കും നല്ല അഭിപ്രായവും. Nv കാശില്ലാതെ കളിക്കുന്നവൻ അനാഥൻ. ഒരു സഹായത്തിന് പോലും ആരുമില്ല.

എൻ്റെ ലൈഫ് സെറ്റ് അക്കാൻ ഈ കല്യാണം കഴിക്കുന്നതാണ് നല്ലത് എന്ന് തോന്നി. അങ്ങനെ ആണ് ആ കല്യാണം നടന്നത്.

ഇപ്പോ നല്ല സങ്കടം ഉണ്ടല്ലേ..

അത് പിന്നെ…

ഉം…. ശരി, സമയം ഒരുപാടായി താൻ പൊക്കോ….

കേൾക്കേണ്ട താമസം അവർ ചാടിപ്പിടഞ്ഞെഴുന്നേറ്റ് വേഗത്തിൽ സ്ഥലം കാലിയാക്കി.

അവളുടെ പോക്ക് നോക്കിക്കേ…

അവർ ഇരുവരും ചിരിച്ചു കൊണ്ട് കാർത്തികയുടെ പാച്ചിൽ നോക്കി നിന്നു.

എന്നാ പോവല്ലേ…..

അവരും അവിടെ നിന്ന് യാത്രയായി.

🌟🌟🌟🌟🌟

രാത്രി സമയം ആത്മിക തൻ്റെ മുറിയിൽ കിടക്കുകയാണ്. അവളുടെ മനസിൽ മുഴുവൻ കാർത്തിക പറഞ്ഞ വാക്കുകൾ മാത്രം. “എൻ്റെ പ്രണയം ഞാൻ അവൻ്റെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.”

ആദി ഞാനും അങ്ങനെ ആണോ ചെയ്തത്. ഓർമ്മകൾ ഇല്ലാത്ത സമയത്ത് എനിക്ക് നിന്നോട് തോന്നിയ പ്രണയം ഞാനും അടിച്ചേൽപ്പിക്കുകയാണോ ചെയ്തത്. അല്ലായിരുന്നെങ്കിൽ എന്നെ ആദി ഒരിക്കലും ഇഷ്ടപ്പെടില്ലായിരുന്നോ…..

സത്യത്തിൽ ഞാൻ കാർത്തികയോട് കടപ്പെട്ടിട്ടുണ്ട്, അവൾ അവനെ ഇട്ടേച്ചു പോയില്ലായിരുന്നെങ്കിൽ എനിക്കു കിട്ടുമായിരുന്നോ എൻ്റെ ആദിയെ. എൻ്റെ മനസും ശരീരവും നീ ബന്ധിച്ചു കളഞ്ഞു ആദി.

നീ ഇല്ലാതെ എനിക്ക് പറ്റില്ല, ഒരു തരം വിങ്ങലാണ് എനിക്ക്. അവൾ പറഞ്ഞത് സത്യാ.. നിൻ്റെ പ്രണയം അനുഭവിക്കുമ്പോ ഞാൻ മണ്ണിലല്ല നിക്കുന്നത്, ആകാശത്തല്ല പാറിപ്പറയുന്നത്. സ്നേഹം എന്ന വികാരം പോലും അറിയാത്ത എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത് നീയല്ലേ….

ഈ സമയം ക്രിസ്റ്റീനയുടെ ശബ്ദം ആത്മിക കേട്ടു……

aathmika , dinner ready….. come fast…..

aathmika, come fast…..

We are waiting for you…..

aathmika……

ആത്മിക തൻ്റെ ബെഡിൽ നിന്നും എഴുന്നേറ്റ് വേഗം താഴത്തേക്കു ചെന്നു. സ്റ്റെപ്പിറങ്ങാൻ കാൽ വെച്ചതും

ആദി…………………..

ആത്മിക കാൽ വഴുതി നിലത്തേക്കു വീണു. സ്റ്റെപ്പിൽ കൂടി ഉരുണ്ട് താഴേക്ക് വിഴുമ്പോ.. കാത്തറീന ഓടിയെത്തി. സ്റ്റെപ്പിൻ്റെ മുക്കാൽ ഭാഗത്തോളം ഉരുണ്ടു വന്ന ആത്മികയെ അവൾ താങ്ങിയെടുത്തു. രക്തത്തിൽ കുളിച്ച് ആത്മിക.

ദേഷ്യത്തോടെ ക്രിസ്റ്റീനയെ നോക്കി അവൾ വിളിച്ചു.

Christina……….

(തുടരും…..)

Comments:

No comments!

Please sign up or log in to post a comment!