❤കാമുകി 27

വാതിൽ മുട്ടിയ ശബ്ദം കേട്ടതും ആദിയും ആത്മികയും ഒരു പോലെ ഞെട്ടി. ആദി എഴുന്നേറ്റിരുന്നതും ദേ ആത്മിക കടക്കുന്നു കട്ടിലിൻ്റെ അങ്ങേ ഓരത്ത്. തൻ്റെ തൊട്ടടുത്തു കിടന്ന ഇവളെങ്ങനെ അവിടെ എത്തി എന്നോർത്തതും ആദി ചിരിച്ചു പോയി.

ആദിയുടെ ശബ്ദം കേട്ടതും ആത്മിക തലയുയർത്തി നോക്കി, പിന്നെ അവൻ ഇറങ്ങാൻ തുനിഞ്ഞപ്പോ അവൾ തന്നെ വാതിലിനരികിലേക്കോടി, ആത്മികയുടെ ഈ കുട്ടി കളികൾ കണ്ട് ആദി പുഞ്ചിരി തൂകി നിന്നു. ആത്മിക വാതിൽ തുറന്നതും.

അപ്പൂസേ………

ഓ… വന്നല്ലോ സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

വളരെ ശബ്ദം താഴ്ത്തിയാണ് ആത്മിക അതു പറഞ്ഞത്, എന്നാൽ മദ്യലഹരിയിലായിരുന്ന മാളു എന്തോ കേട്ട പോലെ ആത്മികയോടു ചോദിച്ചു.

ചേച്ചി എന്താ… പറഞ്ഞേ…

ഒന്നുമില്ല മോളെ അപ്പൂസ് മോളെ കാത്തിരിക്കാ… വേഗം ചെല്ല്

ആണോ ചേച്ചി…

എടി മാളുസെ… എന്താ… എന്തു പറ്റി

അപ്പൂസെ… മാളൂസിന് പേടിയാവുന്നു.. ഒറ്റക്കു കിടക്കാൻ,

ആദ്യായിട്ടല്ലേ ഇവിടെ അതാ…

ആ…. ഞാനും കൊറേ… ഒച്ച ഒക്കെ കേട്ടു, ഇവിടെ പ്രേതമുണ്ടോ അപ്പൂസെ…

ഇവിടെ ഒന്നുണ്ടായിരുന്നു എൻ്റെ അടുത്ത്, ഇപ്പോ നിൻ്റെ പിന്നിലാ….

അതു പറഞ്ഞതും

അയ്യോ………

എന്നൊരലർച്ചയോടെ മാളു ഓടി കട്ടിലിൽ കയറി, അവനെ കെട്ടിപ്പിടിച്ചിരുന്നു. അവൾക്കു പിറകിലായി നിന്നിരുന്ന ആത്മിക

ദേ…. ആദി….

എന്തേ…….

അവളോട് പറഞ്ഞേക്ക് ഞാൻ വെറും പ്രേതമല്ല ചോര കുടിക്കുന്ന യക്ഷിയാന്ന്. എന്നെക്കൊണ്ട് വെറുതെ വേണ്ടാത്തത് ചെയ്യിക്കരുത്

ഒന്നു പോടി….

അപ്പൂസേ……

എന്താടാ….

മാളൂസ് ഇവിടെ കിടന്നൊട്ടെ

അതിനെന്താ… മോള് കിടന്നോ….

എന്നാ നിങ്ങൾ കിടക്ക് ഞാൻ പോവാ….

ചേച്ചി എവിടെ പോവാ… നമുക്ക് അപ്പൂസിനെ ഒത്തിപ്പിടിച്ചു കിടക്കാം

നീ തന്നെ കിടന്നോ… ഞാൻ പോവാ..’

ആത്മിക……

ആദിയുടെ വിളി കേട്ടതും ഒരു നിമിഷം അവൾ നിന്നു പ്രതീക്ഷയോടെ, അവൾ തിരിഞ്ഞു നോക്കിയതും ആദി അവളോടായി പറഞ്ഞു.

വാതിൽ ചാരിയിട്ടു പോണെ

അതു കേട്ടതും കലി തുള്ളിയ ആത്മിക വാതിൽ വലിച്ചടച്ചു കൊണ്ട് അവളുടെ അരിശം കാട്ടി. അതു കണ്ടതും ആദി ഉറക്കെ ചിരിച്ചു പോയി.

എന്താ… അപ്പൂസേ… ചിരിക്കുന്ന എന്തിനാ….

നിൻ്റെ ചേച്ചിക്ക് പൊടിക്ക് കുശുമ്പു കൂടുതലാ…

എന്തിന്,

നീ വന്നതിനാ… ഇപ്പോ പിണങ്ങി പോയത്

ആണോ… എന്നാ മാളൂസ് കൂട്ടി കൊണ്ടു വരാം

അതും പറഞ്ഞ് അവൾ ഇറങ്ങി പോവാൻ തുടങ്ങിയത്.

അപ്പോൾ തന്നെ ആദി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളോട് പറഞ്ഞു.

നീയെങ്ങും പോവണ്ട ഇവിടെ കിടന്നോ…..

അപ്പോ ചേച്ചി…

അവൾ വന്നോളും

വന്നില്ലെങ്കിലോ…..

ടി, മണ്ടി , അതെൻ്റെ പെണ്ണാ.. എനിക്കറിയാം അവളെ, അവള് വരും

ആണോടാ… പൊട്ടത്തലയാ…

നീ…. കിടന്നൊറങ്ങ്…

അവൾ മതിലരികു ചേർന്നു കിടന്നു. അവനും ഒപ്പം കടന്നു. അവൻ്റെ വലത്തേ മറിൽ തല ചാഴ്ച്ചവൾ കിടന്നു. പതിയെ പതിയെ ഉറങ്ങി.

ഈ സമയം തൊട്ടടുത്ത മുറിയിൽ ആത്മിക.

കേറി വന്നേക്കുന്നു നശൂലം

ഇതിന് നാണമൊന്നുമില്ലെ…

ഒരു ഭാര്യയും ഭർത്താവും കിടക്കുന്ന മുറിയിൽ കൂടെ കിടക്കാൻ

ഇതിനെ ഞാൻ വിഷം കൊടുത്തു കൊല്ലും

ഇതിനെ അല്ല ഇതിൻ്റെ അച്ഛനെയും അമ്മയെയുമാ… പറയേണ്ടത്, ചെക്കൻമാരെ മേലു കേറാനായി അഴിച്ചു വിട്ടിരിക്കുവല്ലേ….

അപ്പൂസേ….. അവളുടെ കോത്തായത്തെ വിളി കേക്കുമ്പോ…. ചൊറിഞ്ഞു വരുന്നേ….

ആദി നിനക്കു ഞാൻ വെച്ചിട്ടുണ്ട്, വാതിൽ ഞാൻ ചാരണമല്ലേ….

അവളെയും കൊല്ലും നിന്നെയും കൊല്ലും ഞാനും ചാവും നോക്കിക്കോ….

ആത്മിക ആ കട്ടിലിൽ കിടന്നു ഉരുണ്ടു, എത്ര തന്നെ ശ്രമിച്ചിട്ടും അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു. പെട്ടെന്ന് ഒരു അശരീരി അവൾ കേട്ടു . അതെ അതവളുടെ മനസായിരുന്നു. അവൾ തന്നെ AK

ആത്മിക

ഉം… എന്താ….

നിയെന്തിനാ… ഇവിടെ കിടക്കുന്നത്

അവളുടെ കൂടെ ഞാനെന്തിനു കിടക്കണം

നിൻ്റെ ഭർത്താവിൻ്റെ അടുത്ത് കിടക്കാൻ നിനക്ക് അല്ലെ അവകാശം

അതു ശരിയാണല്ലോ

പിന്നെ എന്തിനാ… നീ… ഇവിടെ

എനിക്കു വയ്യാ… അവിടെ

ആത്മിക….

ഉം….

പ്രായം തികഞ്ഞ പെണ്ണാ അവിടെ കിടക്കുന്നത്

അതിന് ഞാനെന്തു ചെയ്യണം

അവര് രണ്ടു പേരും ഒരു മുറിയിൽ

അതിനിപ്പോ എന്താ….

അരുതാത്തതെന്തേലും നടന്നാൽ

ആദിയെ എനിക്കു വിശ്വാസമാ…

ആ പെണ്ണ് അവൾ ചില്ലറക്കാരിയല്ല

അതെനിക്കും അറിയാ….

അവളുടെ പ്രലോഭനത്തിൽ അവൻ വീണാൽ…

വീഴോ…….

വീണാലോ……..

അപ്പോ…..

അപ്പോ അവനവളെ കെട്ടും

കെട്ടിയാ….

നീ…. നീ….. നീ….

ഞാൻ

നീ….. പുറത്താവും, അവൻ്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി…..

ആദി………..

എന്നൊരു അലർച്ചയോടെ അവൾ ഉണർന്നു. അവൾക്ക് ഒന്നും മനസിലായില്ല. ഞാൻ ഞാനെപ്പോയാ ഉറങ്ങി പോയത്, ഞാനെന്തു മണ്ടത്തരമാ… കാണിച്ചത്, എൻ്റെ ആദിയെ അവക്ക് മുന്നിൽ ഞാൻ ഇട്ടു കൊടുകയോ… അവളാകെ നിന്നുരുകുകയാണ്.
അരുതാത്തതൊന്നും നടക്കരുതെ എന്ന പ്രാർത്ഥനയോടെ ആദിയുടെ മുറിയിലേക്കവൾ ഓടി വാതിലിനരികിൽ നിന്നും കാതോർത്തു നിന്നു.

അകത്ത് വാതിൽക്കൽ കാൽ പെരുമാറ്റം അറിഞ്ഞ ആദി പുഞ്ചിരി തൂകി കിടന്നു. അവനറിയാമായിരുന്നു അവൾ വരുമെന്ന്, ആ വരവും കാത്ത് അവൻ കിടക്കുകയായിരുന്നു. വാതിൽ പതിയെ തുറക്കപ്പെട്ടു അവൻ കണ്ണുകൾ അടച്ചു കിടന്നു.

ആത്മിക വാതിൽ തുറന്നു പൂച്ച കുഞ്ഞിനെ പോലെ പതിയെ തല അകത്തിട്ടു നോക്കി രംഗം ശാന്തമെന്നു കണ്ടതും അവളൊരു ദീർഘശ്വാസം എടുത്തു പതിയെ ഒരു കള്ളൻ്റെ മെയ് വഴക്കത്തോടെ ആദിക്കരികിലേക്ക് നടന്നു.

അവൾ നടന്നടുക്കും തോറും അവൻ്റെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി. ഒരു തരം വല്ലാത്ത മദിപ്പിക്കുന്ന ഗന്ധം അവനെ തേടിയെത്തി. സ്വന്തം പ്രണയനിയുടെ ഗന്ധം അവൻ ആസ്വദിച്ചു കൊണ്ടിരുന്നു.

ആത്മിക പതിയെ ബെഡിൽ കയറി. അവളുടെ ആഗമനം അറിയിക്കാനെന്ന പോലെ കിടക്ക ഒന്നാടിയുലഞ്ഞു. ആത്മിക ആദിയുടെ മുഖത്തേക്ക് ഏറെ നേരം നോക്കി നിന്നു. മുറിയിലെ നേരിയ വെളിച്ചത്തിൽ അവ്യക്തമായ അവൻ്റെ മുഖത്തിൽ പ്രണയാർദ്രയായി അവൾ നോക്കി നിന്നു.

അവൻ്റെ ഇടത്തേ കവിളിൽ പതിയെ ചുംബിച്ച ശേഷം, അവൾ അവൻ്റെ അധരത്തിൽ ഒന്നു മുത്തി വേഗം പിന്നോക്കം വലിഞ്ഞു. അവൻ്റെ കൈകൾ നീണ്ടു നിവർത്തി ഇട്ടിട്ടുണ്ട് ഇടതു കരത്തിൽ അവൾ തൻ്റെ മൃദുലമായ കൈകൾ കൊണ്ട് തഴുകി.

ആ സമയമാണ് അവൻ്റെ മാറിന് കുറുകെ മാളുവിൻ്റെ കൈ കണ്ടത് , അവളാ കൈ പതിയെ എടുത്തു മാറ്റി. മാളുവിനെ രൂക്ഷമായി നോക്കി. തൻ്റെ വലതു മുഷ്ടി ചുരുട്ടി അവളുടെ മുഖത്തിനു നേരെ ആക്ഷൻ കാണിച്ചതും ആദിയൊന്നിളകി. അടുത്ത നിമിഷം അവൾ നിശ്ചലയായി. ശ്വാസം അടക്കി പിടിച്ചു.

ആത്മികയുടെ കുശുമ്പും കുട്ടിക്കളിയും ഒളിക്കണ്ണുകൊണ്ട് ആസ്വദിക്കുകയായിരുന്നു. ആദി, അവൻ സ്വയം ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ആത്മികയ്ക്ക് മാളുവിനോടുള്ള അസൂയ ആദിക്ക് വ്യക്തമായി മനസിലായി.

കുറച്ചു സമയങ്ങൾക്ക് ശേഷം ആത്മിക പതിയെ ആദിയുടെ ഇടം നെഞ്ചിൽ തലവെച്ചു കിടന്നു. തൻ്റെ വലം കയ്യാൽ അവൻ്റെ മാറിൽ പിണഞ്ഞു മുറുക്കു തന്നിലേക്കു ചേർത്തു. ഒരു കൊച്ചു കുഞ്ഞ് തൻ്റെ കളിപ്പാട്ടം മറ്റൊരു കുഞ്ഞെടുക്കാൻ പോകുമ്പോ കാണിക്കുന്ന പരിഭവവും അധികാരവും ആ നിമിഷം അവളിൽ കാണാമായിരുന്നു.

ഇതു വരെ കിട്ടാത്ത ആത്മ സംതൃപ്തിയോടെ അവളാ മാറിലെ ചൂടു പറ്റി കിടന്നു. അവൻ്റെ ഹൃദയ തുടിപ്പിലെ പ്രണയ താളം കേട്ട് അവൾ കിടന്നു. ആ തുടിപ്പ് ഒരു താരാട്ടു പോലെ അവൾ കേട്ടു കൊണ്ടിരുന്നു.


ആദിയുടെ അവസ്ഥയും മറ്റൊന്നായിരുന്നു. അവളിൽ നിന്നും വമിക്കുന്ന പ്രണയ ഗന്ധം നുകർന്നും അവൾ പകരുന്ന ദേഹതാപം നുകർന്നും കുളിരേകുന്ന പ്രണയാർദ്രമായ ആ രാവിനെ കൂടുതൽ മനോഹരമായി അവൻ നുകർന്നു കൊണ്ടിരുന്നു. അവളുടെ മൃദുല മേനി അവനിൽ അലിഞ്ഞു ചേർന്ന പോലെ, അവനറിയാതെ അവൻ്റെ ഇടം കൈ അവളെ പുണർന്നു.

ആദിയുടെ കൈ അവളെ പുണർന്നതും അവൾ ഞെട്ടി വിറച്ചു. ഒരു നിമിഷം മിഴികൾ ഉയർത്തി അവൾ ആദിയുടെ മുഖത്തേക്കു തന്നെ നോക്കി. ഉറക്കത്തിലെന്ന പോലെ അവൻ കിടക്കുകയാണ്. ഒരു പുഞ്ചിരുയോടെ അവൾ അവനിലേക്കു ചേർന്നു കിടന്നു.

ആദി ഉറക്കത്തിലെന്ന പോലെ ഒന്നു കൂടെ പുണർന്നപ്പോ, നാണത്താൽ അവൾ പൂത്തുലയുകയായിരുന്നു. അവൻ്റെ കൈ വിശ്രമിക്കുന്നതിപ്പോൾ അവളുടെ മാറിലാണ്. അവളിൽ നാണത്തിൻ്റെ കുളിരുകൾ കോരിയെറിയാൻ അതു മാത്രം മതിയായിരുന്നു. എന്തിനോ വേണ്ടി എന്ന പോലെ അവളുടെ ഓരോ രോമരാജിയും എഴുന്നേറ്റു നിന്ന് ആനന്ദനൃത്തം ആടി.

ആദിയും ഏറെ സന്തുഷ്ടനായിരുന്നു. അവളുടെ സാന്നിധ്യം അവന് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം പകർന്നു. അവളുടെ മേനിയുടെ മൃദുത്വം നുകർന്നും ശ്വാസനിശ്വാസങ്ങൾ സ്വയം കൈമാറിയും ആ രാത്രി അവർ ഒരു വാക്കു പോലും ഒരിയാടാതെ പ്രണയകാവ്യം തീർക്കുകയായിരുന്നു.

സമയം പതിയെ നീങ്ങി. ഇരുവരും മയക്കത്തിലേക്കു വീണു. നീണ്ട നാളുകൾക്കു ശേഷം ,ഇരുവരും മനസറിഞ്ഞു ഉറങ്ങുന്നത് ഇന്നാണ്. സ്വയം ലയിച്ച് എല്ലാം മറന്ന് ഹൃദയതുടിപ്പിൻ്റെ താരാട്ടു കേട്ട് സ്വപ്ന തേരിലേറി നിദ്രയുടെ ലോകത്തെ യാത്രയായ രാത്രി മയക്കം അവർ ആസ്വദിച്ചു.

🌟🌟🌟🌟🌟

ഉദയ സൂര്യൻ തലയ്ക്കു മീതെ ഉദിച്ചു മുറിയിൽ സൂര്യപ്രകാശം കടന്നു കൂടി. മൂവരും നല്ല ഉറക്കം . ആദിയെ വാരിപ്പുണർന്ന് ആത്മിയും അവരെ ഇരുവരെയും പുണർന്ന് മാളുവും നല്ല ഉറക്കത്തിലാണ്.

ആദ്യം ഉണർന്നത് മാളുവാണ്, അവൾ കൺ മിഴിച്ചതും കാണുന്നത് , കെട്ടിപ്പിടിച്ചു കിടക്കുന്ന പ്രണയ ജോഡികളെയാണ്. അവരെ ഉണർത്താതെ പുറത്തിറങ്ങാനായി അവൾ ശ്രമിച്ചതും ആദി ഉണർന്നു. ആദി ഉണർന്നത് കണ്ടതും മാളു പുഞ്ചിരി തൂകി എന്തോ പറയാൻ പോയതും ഒച്ചയിടരുതെന്ന് ആദി കൈ കൊണ്ട് കാണിച്ചു. മാളു പതിയെ ആദിയുടെ വലതു ചെവിയോട് ചേർന്ന് സ്വകാര്യം പറഞ്ഞു.

(അടക്കി പിടിച്ചുള്ള സംസാരം )

അപ്പൂസേ….

ഉം….

പറഞ്ഞത് നേരാട്ടോ…

എന്ത്…

അല്ല ചേച്ചി വരുമെന്ന് പറഞ്ഞത്

അവൻ പുഞ്ചിരി തൂകി നിന്നു.

നിങ്ങൾ തമ്മിൽ മുടിഞ്ഞ Love ആണല്ലേ…

പോടി അവിടുന്ന്,

ഉം.
. ഉം… നടക്കട്ടെ….

അതും പറഞ്ഞ് അതികം ബുദ്ധിമുട്ടുണ്ടാക്കാതെ മാളു ശ്രദ്ധിച്ച് ബെഡിൽ നിന്നും ഇറങ്ങി മുറി വിട്ടു പുറത്തേക്കു പോയി. പെട്ടെന്നു വീണ്ടും വാതിൽക്കൽ വന്നു നിന്നു.

ശൂ… ശൂ….

ശബ്ദം കേട്ട് ആദി നോക്കി.

enoy……

പോടി…..

വളരെ പതിയെയാണ് അവരത് പറഞ്ഞത്. ആദിക്ക് ഒരു ഫ്ലൈയിംഗ് കിസ്സ് കൊടുത്തവൾ അവളുടെ പാട്ടിനു പോയി. കുറ്റം പറയരുതല്ലോ പോകുമ്പോ വാതിൽ നല്ല പോലെ ചാരിയിട്ടിട്ടാണ് ആദിയുടെ കുഞ്ഞു പെങ്ങൾ പോയത്.

അവൾ പോയതും തൻ്റെ മാറിൽ സ്വയം മറന്നുറങ്ങുന്ന ആത്മികയെ ആദി നോക്കി. വളരെ കഷ്ടപ്പെട്ട് ആത്മികയെ ഉണർത്താതെ അവളുടെ നെറുകയിൽ പതിയെ അവൻ ചുംബിച്ചു. ആ സമയം വാതിൽ തുറന്നത് കണ്ട് ആദി നോക്കിയതും അവനെ കളിയാക്കി ചിരിച്ചു കൊണ്ട് മാളു.

24.1

വാതിൽക്കൽ വീണ്ടും മാളുവിനെ അവൻ പ്രതീക്ഷിച്ചിരുന്നില്ല. ഇന്നുവരെ അവനിൽ കാണാത്ത ഒരു തരം ചമ്മലിൻ്റെ നിഴൽ ആ മുഖത്ത് പടർന്നു. അവൻ കൈ കൊണ്ട് കിട്ടും എന്ന് കാണിച്ചതും വാതിൽ ചാരി അവളോടി…

ആദി പിന്നെ കുറച്ചു നേരം ആത്മികയെ നോക്കി കിടന്നു. അവനറിയാതെ അവനിൽ ആനന്ദം നിറയുകയായിരുന്നു. ഒരു തരം വല്ലാത്ത ആനന്ദം. അവളുടെ സാന്നിധ്യം അവനിൽ പകരുന്ന സന്തോഷം അവനും നല്ല പോലെ ആസ്വദിച്ചു. ഈ സമയം ആത്മിക ഒന്നനങ്ങിയതും അവൻ മിഴികളടച്ച് സ്വയം കിടന്നുറങ്ങുന്നതായി അഭിനയിച്ചു.

ആത്മിക പതിയെ അവളുടെ മിഴികൾ തുറന്നു. ഒരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു . ശാന്തമായി ഉറങ്ങിയതിൻ്റെ തെളിവെന്നോ, ചിരകാല സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ നിർവൃതിയെന്നോ വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. ഈ ഭൂമിയിൽ ഏറ്റവും സുരക്ഷിതത്വം അവൾ എവിടെയാണോ ഫീൽ ചെയ്യുന്നത് അവിടെയാണവൾ തല ചാഴ്ച്ചു കിടക്കുന്നത്.

അവൾ പതിയെ തലയുയർത്തി ആദിയെ നോക്കി. അവൻ ഉറങ്ങുകയാണ്. അവളുടെ നീളൻ വിരലുകൾ ആ ഷർട്ടിൻ്റെ ബട്ടനിൽ വട്ടമിട്ടു കളിച്ചു. പതിയെ അവളാ ബട്ടനയിച്ച് അവൻ്റെ നിറ മാറിൽ വിരലാൽ സ്പർഷിച്ചു രോമരാജികൾക്കിടയിലൂടെ പതിയെ വിരൽ പായിച്ചു.

വികാരം അടക്കാനാവാതെ ആദിയും , എന്നാൽ സ്വയം മറന്ന് ആദിയിൽ ലയിച്ചു പ്രണയർദ്ര നിമിഷം നുകരുന്ന ആത്മികയും. അവൾ പുഞ്ചിരി തൂകി കൊണ്ട് വീണ്ടും ആദിയെ നോക്കി ഉറങ്ങുകയാണെന്ന് ഉറപ്പു വരുത്തി.

അവൻ്റെ ചുണ്ടിനു മുകളിലൂടെ അവളുടെ ചൂണ്ടുവിരൽ പതിയെ ചലിച്ചപ്പോ ആദിയുടെ ഹൃദയത്തിൽ പെരുമ്പറ കൊട്ടി. അവൾ പതിയെ അവനിൽ നിന്നും അടർന്നു മാറി. പിന്നെ പെട്ടെന്ന് ആ അധരങ്ങൾ ലക്ഷ്യമായി മുന്നോട്ടു കുതിച്ചു. ആദിക്ക് അരികിൽ കൈ കുത്തി ദേഹം പരസ്പരം സ്പർഷിക്കാതെ പതിയെ പതിയെ അവളുടെ അധരം അവൻ്റെ അധരത്തെ തൊട്ടു തൊട്ടില്ല എന്ന പോലെ നിന്നു.

അവളുടെ നിശ്വാസം അവൻ്റെ മുഖത്ത് ചെന്നിടച്ചു. അവളുടെ ശ്വാസോച്ഛാസ ശബ്ദം, ഒപ്പം ഉയർന്നു വന്ന ഹൃദയതുടിപ്പും അവൻ്റെ കാതിൽ അലയടിച്ചു. അധര പാനത്തിനായി അവൻ സ്വയം ഒരുങ്ങി. എന്തോ ഓർത്ത പോലെ ആത്മിക പിന്തിരിഞ്ഞതും. അവൻ വിവേകപൂർവ്വം ഇടപെട്ടു.

ഉറക്കത്തിലെന്ന പോലെ കൈ നീക്കിയതും ആത്മിക ബലം കൊടുത്ത കൈ തട്ടിയപ്പോ , ബാലൻസു മിസ്സായ ആത്മിക അവനിലേക്കു വീണു. ആ വീഴ്ച്ചയിൽ ചിരകാല പരിജിതരായ ആ അധരങ്ങൾ പരസ്പരം തൊട്ടുരുമി. പരിഭവങ്ങൾ പറഞ്ഞറിയിക്കാനെന്നവണ്ണം അവരൊന്നായി. ഒരു നിമിഷം ആ അധരങ്ങൾ പഴയ പ്രണയകാവ്യം വീണ്ടും രചിക്കാൻ തുടങ്ങി. ഒന്നു ഞെട്ടിയ ആത്മിക അനങ്ങാതെ നിന്നു . അവരുടെ അധരങ്ങൾ ഇപ്പോൾ ഇണപിരിയാനാവാതെ ഒന്നായി നിൽക്കുകയാണ്. എന്നാൽ ഇരുവരും മൗനത്തിലുമാണ്. ഒരു കാലത്ത് കണ്ടു മുട്ടിയാൽ അധരങ്ങൾ കഥപറഞ്ഞ കാലമുണ്ടായിരുന്നു.

സമയം പതിയെ ചലിച്ചു നീങ്ങി. ഹൃദയം സ്തംഭിച്ച നിമിഷങ്ങൾ. ആത്മിക പതിയെ അവനിൽ നിന്നും അകന്നു . നിലത്ത് കാലുറപ്പിച്ചു നിന്നതും നെഞ്ചത്ത് കൈ വെച്ചു കൊണ്ടവൾ ദീർഘശ്വാസം വലിച്ചു . പിന്നെ എന്തോ ഓർത്തു നാണത്താൽ ഒരു പുഞ്ചിരി തൂകി തിരിഞ്ഞു നടന്നു.

ഇതെല്ലാം കണ്ടു സന്തോഷവാനായ ആദി പതിയെ ചെരിഞ്ഞ് കൈക്കു തല വെച്ച് അവൾ നടന്നകലുന്നത് പുഞ്ചിരിയോടെ നോക്കി കിടന്നു. ഒപ്പം കുറുക്കൻ്റെ കണ്ണ് കോഴിക്കട്ടിലെന്ന പോലെ അവളുടെ പിന്നഴക് നോക്കി ആസ്വദിച്ചു.

അടുക്കളയിലേക്കു ചെന്നു കൊണ്ടിരുന്ന ആത്മിക, സീതമ്മയുടെയും, ലക്ഷ്മിയമ്മയുടെയും വക ചീത്ത കേൾക്കുന്ന മാളുവിനെയാണ് കണ്ടത്. കാര്യം അറിയാൻ അവൾ അവിടെ മറഞ്ഞു നിന്നു.

എൻ്റെ നിത്യേ….. നിനക്ക് തീരെ വിവരം ഇല്ലേ…

എന്താ അമ്മേ….

എടി അവര് ഭാര്യയും ഭർത്താവും കിടക്കുമ്പോ… നീയും അവിടെ കിടക്കാമോ….?

നമ്മടെ വീട്ടിൽ അപ്പൂസ് വന്നാ എവിടെയാ കിടക്കുന്നത്.

നിൻ്റെ മുറിയിൽ,

എൻ്റെ മുറിയിൽ എൻ്റെ കൂടെ, ആണോ…

എടി അതു പോലാണോ ഇപ്പോ

ഇപ്പോ എന്താ… അപ്പൂസിൻ്റെ കൂടെ പൊന്നൂസു കൂടെ എൻ്റെ കൂടെ കിടന്നു. അതിലെന്താ…

ഈ വിവരം കെട്ടവളെ ഞാൻ

എടി സീതെ കൊച്ചിനെ തല്ലണ്ട, അവൾ ഇപ്പോ കരഞ്ഞാ ഞാൻ പറയണ്ടല്ലോ…

ചേച്ചി പറഞ്ഞതു നന്നായി ഞാൻ മറന്നു പോയി,

അവക്ക് ഞാൻ പറഞ്ഞു കൊടുത്തോളാ…

നിങ്ങൾ ആങ്ങളയും പെങ്ങളും മുന്നെ എങ്ങനായിരുന്നു എന്നല്ല, ഇപ്പോ അവൻ്റെ വിവാഹം കഴിഞ്ഞില്ലെ, അപ്പോ

അതു കേട്ടതും ആത്മികയുടെ മിഴികൾ വിടർന്നു. അവൾക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി, നെഞ്ചിൽ നിന്നും വലിയ ഒരു ഭാരം ഇറക്കി വെച്ച പോലെ. ആ മുഖത്ത് സുരക്ഷിതത്വം തെളിഞ്ഞു കാണാം

മോളെ നാളെ നിൻ്റെ വിവാഹം കഴിഞ്ഞാ നിനക്കത് മനസിലാവു.

ഞാൻ എന്നെ കെട്ടുന്നോനോട് ആദ്യമേ… പറയും സമ്മതമാണെങ്കിൽ എന്നെ കെട്ടിയാ… മതി.

ഈ പെണ്ണിനെ കൊണ്ട്. നിന്നോട് അവിടെ കിടക്കരുതെന്ന് പറയാൻ അവനും മടി കാണും അല്ലേ പറഞ്ഞേനെ

ആണോ….

ആ…. അതു നീ കണ്ടു മനസിലാക്കണ്ടെ….

എങ്കിൽ ഞാൻ അപ്പൂസിനോട് ചോദിക്കട്ടെ.

എൻ്റെ പൊന്നു മോളെ ഞാനൊന്നും പറഞ്ഞിട്ടില്ല നീ ആളെ വിട്

എന്താ… ലച്ചുസെ…..

ഈ സമയം ആത്മിക അകത്തേക്കു കയറി, ഒരു ഗ്ലാസ് എടുത്ത് ചായ അതിലേക്കു ഒഴിക്കുകയായിരുന്നു.

ചേച്ചി……..

ഉം എന്താ…..

ഇന്നലെ മാളൂസ് അവിടെ കിടന്നതിന് ചേച്ചിക്ക് ദേഷ്യമുണ്ടോ…

എനിക്കോ… എന്തിന്

ലച്ചൂസെ കണ്ടോ… ഇപ്പോ എങ്ങനെ…

ഞഞ് ഞ ഞാ…….

കൊഞ്ഞനം കുത്തി കാണിച്ച് കൊച്ചു പിള്ളേരെ പോലെ അവൾ തുള്ളിച്ചാടി പോയി.

ഈ പെണ്ണ്,

മോളെ, ആത്മികേ….

എന്താ അമ്മേ…..

മോക്കൊന്നും തോന്നരുത്, ഒരു വയറ്റിൽ പിറന്നിട്ടില്ല എന്നേ ഉള്ളൂ. ഇങ്ങനെ ഒരു അങ്ങളെയും പെങ്ങളെയും കാണാൻ കിട്ടില്ല

അമ്മേ… ഞാനതിനൊന്നും പറഞ്ഞില്ലല്ലോ…

അല്ല ഇന്നലെ അവൾ നിങ്ങളുടെ മുറിയിൽ

അമ്മേ…. ഏട്ടൻ എല്ലാം എന്നോട് പറഞ്ഞിട്ടുള്ളതാ… പിന്നെ എനിക്കും ഒരു കൂടപ്പിറപ്പില്ലല്ലോ….. ഇപ്പോ എനിക്കും ഒരു കുഞ്ഞനുജത്തിയെ കിട്ടി.

പക്ഷെ അവളുടെ കുട്ടിക്കളികൾ

ദേ…. അമ്മ അതൊന്നും ഓർത്ത് വിഷമിക്കണ്ട, അവർ എങ്ങനാണോ അങ്ങനെ തന്നെ നിന്നോട്ടെ.

അതും പറഞ്ഞവൾ ചായയുമായി മുകളിലേക്കു പോയി.

മുറിയിലേക്കടുക്കുമ്പോ കേൾക്കാം ഉച്ചത്തിലുള്ള കച്ചറ ശബ്ദം വാതിൽക്കൽ നിന്നു നോക്കിയ ആത്മികയ്ക്കു പോലും അസൂയ തോന്നി. ആദിയുടെ പുറത്ത് മാളു അടിക്കുന്നു. കൈക്ക് കിടക്കുന്നു. അവനവളുടെ കൈ തിരിക്കുന്നു. അവളലറുമ്പോ അപ്പോ വിടും അടുത്ത നിമിഷം അവൾ കേറി അടിക്കുന്നു. ഇതെല്ലാം നോക്കി അവൾ പഞ്ചിരി തൂകി നിന്നു.

ആത്മിക അകത്തു കയറി ഒന്നു ചുമച്ചതും ഇരുവരും ശാന്തരായി, ആത്മികയെ കാണിക്കാൻ എന്ന വണ്ണം ആദി മാളുവിനെ തന്നിലേക്ക് ചേർത്തു പിടിച്ചു. എന്നാൽ യാതൊരു ഭാവവ്യത്യാസവും കൂടാതെ അവൾ ചായ അവിടെയുള്ള ചെറിയ ടേബിളിൽ വെച്ചു തിരിച്ചു നാന്നു. തിരിച്ചു നടക്കുമ്പോൾ അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

🌟🌟🌟🌟🌟

ആത്മികയുടെ ആ പെരുമാറ്റം ആദിയിൽ തെല്ലു നീരസം നിറച്ചു. അതവൻ്റെ മുഖത്ത് തെളിഞ്ഞു കാണാം. ആദിയുടെ മുഖം മാറിയതു കണ്ട മാളു

എന്തു പറ്റി അപ്പൂസെ…

ഒന്നുമില്ല, ആട്ടെ നീ ഒരു പ്രണയ കഥ പറയാന്നു പറഞ്ഞില്ലെ അതു പറ.

അതു കേട്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു. ആദിയുടെ കളിയാക്കലും പിന്നെ വാശിയും ഒക്കെ കഴിഞ്ഞ് അവൾ കഥ പറയാൻ തുടങ്ങി.

കോളേജിലെ ആദ്യ ദിവസം, അന്ന് മാളു ധരിച്ചത് ചുവന്ന പട്ടുപാവാടയാണ്. ആദിയുടെ പിറന്നാൾ സമ്മാനം. എല്ലാ തവണയും അവൻ പാവാടയും ബൗസുമാണ്. അവളതിട്ടു കാണാൻ അവനേറെ പ്രിയവുമാണ്. അങ്ങനെ ഒരു തനി നാടൻ പെൺകൊടിയായി അവൾ ആദ്യ ദിവസം കോളേജിൽ.

കേറി ചെന്നു നേരെ പെട്ടത് തല തെറിച്ച കുറച്ച് സീനിയേർസിനു മുന്നിൽ,

ടി…. ഇവിടെ വാ….

ഒന്നും ശ്രദ്ധിക്കാതെ അവൾ നടക്കുകയായിരുന്നു.

ടി ചുവപ്പു പാവാട, നിന്നെ തന്നെയാ….

തന്നെയാണ് വിളിക്കുന്നത് എന്നറിഞ്ഞതും അവളിൽ ഭയം നിറഞ്ഞു. ഒരു പേടിയോടെ തിരിഞ്ഞു നോക്കിയതും വരാൻ ആയി അവർ കൈ കൊണ്ടു കാട്ടി.

പേടിച്ചു കൊണ്ട് ഞാൻ പതിയെ പതിയെ അവർക്കടുത്തു ചെന്നു.

മോൾ ഏതമ്പലത്തിലേക്കു വന്നതാ…..

ഒരുത്തൻ്റെ വക ആയിരുന്നു കമൻ്റ്, പിന്നെ അവിടെ കൂടിയവർ പൊട്ടിച്ചിരിച്ചു.

ചോദിച്ചത് കേട്ടില്ലേടി…..

സത്യത്തിൽ അവൾക്ക് നല്ല സങ്കടം വന്നിരുന്നു.

ഇതേതോ…. പട്ടിക്കാടാന്നു തോന്നുന്നേ….

നിൻ്റെ പേരെന്താടി…..

നിൻ്റെ വായിലെന്താ കൊഴുക്കട്ടയോ…

പേരു പറയെടി….

നിത്യ……

ഉം പേരു കൊള്ളാം

എടാ…. കൊച്ചു കൊള്ളാം അല്ലെ

പിന്നെ പത്തരമാറ്റ് തങ്കമല്ലേ….

ഇവളെ ഞാനെടുത്തു.

ഒന്നു പോടാ…

എടി, ഞാനിപ്പോ വാങ്ങി തരുന്ന ഡ്രസ്സ് ഇട്ടു വരണം നീ….

ഇത് എൻ്റെ ഏട്ടൻ വാങ്ങി തന്നതാ… ഞാൻ മാറ്റുലാ….

അങ്ങനാണേ…. മോൾ ക്ലാസിൽ കേറുല

ആ സമയം ഞാൻ കരഞ്ഞു പോയി അപ്പൂസെ….

ടാ… ജോഷി……

ആ സമയത്ത് ഒരു ശബ്ദം ഞാൻ കേട്ടത്

നിന്നോടൊക്കെ എത്ര വട്ടം പറയണം ഇവിടെ റാഗിംഗ് ഇല്ലാന്ന്

അഞ്ചലെ നീ…. ഇതിൽ ഇടപെടണ്ട

മോളെ, നീ… പോവാൻ നോക്ക്

ഞാൻ പതിയെ നടക്കാനൊരുങ്ങിയതും

നിക്കെടി അവിടെ

ജോണേ…. വേണ്ട, മോളെ നി പൊക്കോ…

പിന്നെ അവിടെ ഒച്ചയും ബഹളവുമൊക്കെ ഉണ്ടായി ഞാനൊന്നും ശ്രദ്ധിക്കാതെ നടന്നു പോയി.

എന്നിട്ട്,

ഓ… അപ്പൂസിനെന്താ ഇൻട്രസ്റ്റ്

നീ… പറയെടി .

ആ ഏട്ടനോട് ഒരു താങ്ക്സ് പറയണം എന്നുണ്ടായിരുന്നു മനസിൽ

എന്നിട്ടു പറഞ്ഞോ….

ഇങ്ങനെ ഇടക്കു കേറി പറയാണെ ഞാൻ പറയൂല ട്ടോ…

ഇല്ല , നീ… പറ

അന്നുച്ച സമയത്ത് ഞാൻ കുറേ… നോക്കി ആ ഏട്ടനെ പക്ഷെ കണ്ടില്ല.

ഇൻക്ക് വല്ലാത്ത സങ്കടായി അപ്പൂസെ , ഒരു താങ്ക്സ് പറയാൻ പറ്റീലാലോ…

പിന്നെ ഞാൻ പതിയെ ആ ഏട്ടനെ കുറിച്ച് അന്വേഷിച്ചു. എല്ലാർക്കും വല്യ കാര്യം ആണ് , ആളൊരു സംഭവാ… കോളേജില് അപ്പൂസിനെ പോലെ

മൂന്ന് ദിവസം കാത്തിരിക്കേണ്ടി വന്നു. എനിക്ക് ആ ഏട്ടനെ ഒന്നു കണ്ടു കിട്ടാൻ. പക്ഷെ കണ്ടപ്പോ എന്താ അറിയൂല മാളൂസിൻ്റെ കണ്ണാകെ കലങ്ങി.

അഞ്ചലേട്ടൻ ഒരു പെൺകുട്ടിയുടെ അടുത്തു നിക്കുന്നു. അവളോട് ചേർന്ന് നിന്ന് ബുക്കിൽ നോക്കി എന്തക്കോ പറയുന്നു. അവര് കളിച്ചു ചിരിച്ചു അങ്ങനെ നിന്നപ്പോ മാളൂന് കരച്ചിൽ വന്നു.

പിന്നെ മാളു ക്ലാസ് കട്ടാക്കി വീട്ടിലേക്കു പോന്നു. മുറിയിൽ കയറി കട്ടിലിൽ കിടന്നു കൊറേ… ആലോചിച്ചു മാളു എന്തിനാ കരഞ്ഞേന്ന്. ഇൻക്ക് ഒന്നും മനസിലായില്ല, അഞ്ചലേട്ടൻ ഒരു പെണ്ണിൻ്റെ കൂടെ കണ്ടത് ഇൻക്ക് സഹിക്കാൻ പറ്റാത്ത പോലെ. അപ്പൂസിനറിയോ… ആ ഏട്ടനെ ഒറ്റ വട്ടാ… കണ്ടത് പിന്നെ കണ്ടത് അന്ന്. അന്ന് അങ്ങനെ കണ്ടതിന് മാളൂസു കരയുകയും ചെയ്തു.

അന്നത്തെ ദിവസം മൊത്തം മാളുവിന് ദേഷ്യായിരുന്നു. അമ്മയും മുത്തശ്ശിക്കും ഒക്കെ മാളൂൻ്റെന്ന് ചീത്ത കേട്ടു. പിന്നെ അന്നു മാളൂസ് ഒന്നും കഴിച്ചില്ല. കഴിക്കാൻ തോന്നിയില്ല. എന്താ… അറിയൂല …. വിശക്കാണ്ടെങ്ങനാ.. കഴിക്കാ….

എന്നിട്ട്,

എന്നിട്ടെന്ത് കുന്തം,

ദേ… മാളുസെ പറ,

പിന്നെ മാളൂസ് ഉറങ്ങാൻ നോക്കീട്ട് ഒറക്കം വരട്ടെ, കൊറേ… തിരിഞ്ഞു മറിഞ്ഞു കിടന്നു. എപ്പോഴോ ഒറങ്ങി. അതോണ്ടെന്താ… പിറ്റേന്നു എഴുന്നേക്കാൻ നേരം വൈകി, എങ്ങനക്കോ… ഞാൻ അന്ന് കോളേജിലെത്തിയെ , 5 min നേരം വൈകിയതിന് കരടിച്ചാക്കോ എന്നെ പൊറത്താക്കി.

കരടിച്ചാക്കോയൊ… അതാരാ….

അതു ഞങ്ങക്ക് c ലാംഗേജ് പടിപ്പിക്കണ സാറാ.. മണ്ടാ….

സാറോ….

ആ അപ്പൂസ് , കാണാഞ്ഞിട്ടാ… കണ്ടാ ചിരി വരും, ദേഹം മൊത്തം മുടി വളർന്ന കണക്കിനാ.. മൂപ്പരുടെ രോമം, കരടിനെ പോലെ തന്നെ, ആ മോന്തയും

ഹ….. ഹാ…. ഹാ…..

ചിരിക്കാണ്ടെ ബാക്കി പറയെടി .

ആ… അതൊക്കെ കൂടി ആയപ്പോ… മാളൂസിന് കലി കയറി, ആ ഏടനോട് ദേഷ്യം വന്നു.

എന്തിന്,

ആ പെണ്ണിനോട് സംസാരിച്ചോണ്ടല്ലേ… മാളു കരഞ്ഞേ…. കരഞ്ഞോണ്ടല്ലേ… ഒറങ്ങാഞ്ഞെ… അതോണ്ടല്ലേ ക്ലാസില് വൈകിയേ… അതോണ്ടല്ലേ കരടിച്ചാക്കോ ചീത്ത പറഞ്ഞു പുറത്താക്കിയെ, അപ്പോ ഒക്കത്തിനും കാരണം ആ ഏട്ടനല്ലേ….

നിൻ്റെ തോന്നിവാസത്തിന് അവനെങ്ങനാടി കാരണക്കാരനായത് ?

അങ്ങനെ ഇപ്പോ എന്നെ കുറ്റം പറയണ്ട

പോ…. ഞാനെനി പറയണില്ല

മാളു അപ്പുനോട് കാ….

അതും പറഞ്ഞവൾ പെട്ടെന്നു മുറിക്കു പുറത്തേക്കോടി….

ടി… മോളെ… അപ്പൂസ് വെറുതെ പറഞ്ഞതാ…

നന്നായിപ്പോയി……

ഓടിയകലുമ്പോ അവൾ പറഞ്ഞ വാക്കുകൾ, ഒരു ചിരിയോടെ അതു കേട്ട ശേഷം ഞാൻ പതിയെ ചായ കുടിച്ച ശേഷം ബെഡിൽ നിന്നും എഴുന്നേറ്റു.

🌟🌟🌟🌟🌟

പാക്കിസ്ഥാനിലെ കറാച്ചി, തീവ്രവാധത്തിൻ്റെ തലസ്ഥാന നഗരി. ചുറ്റും മണൽക്കാറ്റു പറക്കുന്ന സ്ഥലം. വികസനം എന്തെന്നറിയാത്ത ചേരി പോലെ തോന്നുന്നുവെങ്കിലും എല്ലാം കല്ലിൽ തീർത്ത കെട്ടിടങ്ങൾ, അതിൻ്റെ നടുക്ക് അങ്ങിങ്ങായി കാണുന്ന വലിയ കൊട്ടാരം പോലുള്ള കെട്ടിടങ്ങളിലാണ് പല തീവ്രവാത സംഘടിക ശക്തികളും വായുന്നത്.

വിവേക് ഒരു പബ്ലിക്ക് ഫോൺ ബൂത്തിൽ കടക്കാരൻ്റെ അടുത്തു ചെന്നു.

അസലാം ആലെയ്ക്കും

വാലെയ്ക്കും സലാം

( എഴുതാൻ എളുപ്പത്തിന് മലയാളത്തിൽ തന്നെ തുടരുന്നു.)

ഒരു ISD

നമ്പർ പറയു സർ.

– 91 23 17 16 10 +13 (9) 23

നമ്പർ പറഞ്ഞതും അയാൾ അവൻ്റെ മുഖത്തേക്കു നോക്കി നിന്നു. വിവേക് മറുപടിയായി ഒന്നു ചിരിച്ചു. കടക്കാരൻ പതിയെ ചോദിച്ചു.

– 91 ഇന്ത്യ.

23 17 16 10 + 13(9) one min

വിവേക് അയാൾ പറയുന്നതിനായി കാത്തിരുന്നു.

WQPJ+M9 Bangalore

അതെ എന്നു വിവേക് തലയാട്ടി. അയാൾ കമ്പ്യൂട്ടറിൽ എന്തോ അടിച്ചു.

23, വിവേക്

അതെ.

തയ്യൽ കടക്കാരൻ്റെ സൂചിക്ക് തുളയൊന്ന്, മുനയൊന്നു, എന്തിന്.

അകത്തേക്കു കയറാൻ ഒരു വഴി മാത്രം പുറത്തേക്കില്ല, പുറത്തിറങ്ങാൻ നോക്കിയാ കയറിയ വഴിയിലെ ചിരിച്ചു സ്വീകരിച്ച മുന തന്നെ കഴുത്തിൽ കുത്തിയിറങ്ങും.

അതു കേട്ടതും കടക്കാരൻ

അസ്ലം വിവേക് ഭായ് നെ ജനാവിൻ്റെ അടുത്ത് കൊണ്ടാക്ക്.

ഒരു ചെറുപ്പക്കാരൻ 16 വയസ്, അവൻ കടയുടെ പിന്നിൽ നിന്നും വന്നു. വിവേകിനെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവൻ ഇറങ്ങി നടന്നു. ഒപ്പം വിവേക് അവനോടൊപ്പം നടന്നു.

ഊടു വഴികളിലൂടെ വളഞ്ഞ് പുളഞ്ഞ് അവർ നടന്നു. ഒരു ലക്ഷ്യവുമില്ലാതെ നടന്ന വഴിയിൽ കൂടെ വീണ്ടും അവിടുന്ന് വേറെ വഴി അങ്ങനെ നടന്നു നടന്നു ഒരു കാറിനരികിലെത്തി. കാറിൻ്റെ ഡ്രൈവറോട് ചെറുപ്പക്കാരൻ എന്തോ പറഞ്ഞു. ഒരു കറുത്ത തുണി അയാൾ വിവേകിൻ്റെ കണ്ണിൽ കെട്ടിയ ശേഷം അവനെ കാറിലുരുത്തി. കാർ മുന്നോട്ടു ചലിച്ചു.

ഏറെ നേരം ആ കാർ സഞ്ചരിച്ചു . കണ്ണു കെട്ടി കിടന്ന വിവേകിന് ഒന്നും കാണാനായില്ലെങ്കിലും മരുഭൂമിയിൽ കൂടെ സഞ്ചരിക്കുന്ന പ്രതീതി. അത്രയതികം സൂര്യതാപം അവനനുഭവിക്കാൻ കഴിഞ്ഞു. വസ്ത്രങ്ങൾ വിയർപ്പിൽ കുളിച്ചു തുടങ്ങി. ദേഹം ചുട്ടു പൊള്ളുന്നത് പോലെ. പെട്ടെന്നു കാർ നിശ്ചലമായി , ആരോ വന്നു കാർ ഡോർ തുറന്നു. അവൻ്റെ കൈക്ക് പിടിച്ച് പുറത്തേക്കു വലിക്കുന്നു. അവൻ കാറിൽ നിന്നും ഇറങ്ങിയതും കണ്ണിൽ കെട്ടിയ തുണി അഴിച്ചു.

തുറസായ സ്ഥലം, നോക്കത്താ.. ദൂരത്ത് ചുറ്റും മണൽ മാത്രം . അവിടെ ഒരു വലിയ പൂക്കട. ഇവിടെ ഒക്കെ എന്തു കച്ചവടം ഉണ്ടാവാനാ.. എന്നു ഒരു നിമിഷം വിവേക് ചിന്തിച്ചു. പിന്നെ ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. കച്ചവടമല്ലല്ലോ.

റിയാസ് ഖാൻ അലി ഇബ്രാഹിം അയാളെ കാണാൻ വരുന്നവർ അയാളിലേക്കെത്തുന്നത് പല വഴികളിലൂടെയാണ്. ഒരിക്കൽ വന്ന വഴി പിന്നെ അവരെ കാത്തു നിൽക്കാറില്ല. അടുത്ത വട്ടം അവർക്കായി പുതിയ വഴി ഒരുങ്ങിയിട്ടുണ്ടാവും. ഇവർ കാട്ടുന്ന സുരക്ഷിതത്വം, അതിനായി അവരുപയോഗിക്കുന്ന തല ഒക്കെ അവിശ്വസനീയമാണ്.

ഡ്രൈവർ കടക്കാരനോട് എന്തോ പറഞ്ഞു. ശേഷം വിവേകിനെ നോക്കി പുഞ്ചിരിച്ചു. പിന്നെ അയാൾ കാർ എടുത്ത് അവിടെ നിന്നും പോയി. കടക്കാരൻ വിവേകിനെ അകത്തേക്കു വിളിച്ചു. പിന്നെ അവൻ്റെ കൈയ്യിൽ ഒരു ബാഗ് നൽകി. ഭക്ഷണവും വെള്ളവും നിറഞ്ഞത്. കൈയിൽ ഒരു ടോർച്ചും. ആ സമയം അതു പോലെ തന്നെ ബാഗും ടോർച്ചുമേന്തി മുഖം മറച്ച ഒരു ചെറുപ്പക്കാരനും വന്നു.

കടക്കാരനും ആ ചെറുപ്പക്കാരനും കൂടി, പൂ കൊട്ടകൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു മാറ്റി. ആ സമയം നിലത്ത് ഒരു മരത്തിൻ്റെ ടോർ കാണപ്പെട്ടു. അതു തുറന്ന് വിവേകിനോട് ഇറങ്ങാൻ പറഞ്ഞു. മരപടികൾ താഴോട്ടു കാണാം , ശ്രദ്ധയോടെ വിവേക് പടികൾ ഇറങ്ങി, അവനൊപ്പം ആ ചെറുപ്പക്കാരനും ഇറങ്ങി. അപ്പോ തന്നെ മുകളിലെ വാതിൽ കടക്കാരൻ അടച്ചു.

ചുറ്റും അന്ധകാരം ഒന്നും കാണാനാവുന്നില്ല. ചെറുപ്പക്കാരൻ ടോർച്ച് തെളിയിച്ചു. അതു കണ്ട വിവേകും ടോർച്ച് തെളിയിച്ചു. അവൻ മുന്നെ നടന്നു, പിന്നാലെ വിവേകും, അതൊരു അഡർ ഗ്രൗണ്ട് രഹസ്യ പാതയാണ്, അവർ അവരുടെ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങുകയാണ്.

🌟🌟🌟🌟🌟

ഉച്ച സമയം എല്ലാവരും ഇരുന്ന് ആഹാരം കഴിക്കുകയാണ്. പതിവിന് വിപരീതമായി ആത്മിക വീട്ടിൽ സാരിയുടുത്തിരിക്കുന്നു. ആ കാഴ്ച്ച ആദിയെ കൂടുതൽ വിവശനാക്കി. അവളുടെ അംഗലാവണ്യം എടുത്തു കാട്ടുന്ന ആ വസ്ത്രധാരണം അവനെ വശീകരിക്കുന്നതായി അവനു തോന്നി.

അവന് എതിരെയാണ് ആത്മിക ഇരിക്കുന്നത്, അവനരികിൽ മാളു ഇരിക്കുന്നുമുണ്ട്. മാളു ചോറുരുളയ്ക്കായി വാ തുറന്നതും ആദി ചോർ കുഴച്ച് ഉരുളയാക്കി. അവർക്കായി ഉയർത്തിയ സമയം തന്നെ ആത്മികയും കൈയിൽ ചെറുരുളയരായി തൻ്റെ കൈകൾ ഉയർത്തി. ഒപ്പം വാ തുറന്നു പിടിച്ചു.

ആദിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കാരണം ഈ സമയമത്രയും ആത്മിക അവനെ ഒരു വല്ലാത്ത നോട്ടം നോക്കുകയായിരുന്നു. ആ കണ്ണിൽ പ്രണയം നിറഞ്ഞു നിൽക്കുന്നത് ആദിക്കു കാണാം. ആദി വിറയാർന്ന കൈകൾ കൊണ്ട് മാളുവിന് ചോറുരുള നൽകിയ സമയം തന്നെ ആത്മികയും ചോറുരുള വായിലാക്കി.

ആദി മാളുവിനെയാണ് ഊട്ടിയതെങ്കിലും അവൻ്റെ മനസിൽ ആത്മികയെ ഊട്ടിയ പോലെ ഫീൽ ചെയ്തു. ആത്മികയുടെ കീഴ് ചുണ്ടിൽ ഒരു ചോർ വറ്റു പറ്റി കിടക്കുന്നുണ്ടായിരുന്നു. ആദി ആ വറ്റിനെ അറിയാതെ നോക്കി നിന്ന സമയം മിഴികൾ ഉയർത്തി എന്തെ എന്ന് ആത്മിക ആദിക്കു നേരെ ചോദ്യമെറിഞ്ഞു.

അവളുടെ ചോദ്യം കണ്ടതും ഒന്നു ചമ്മിയെങ്കിലും പുറത്തു കാട്ടാതെ തൻ്റെ ചുണ്ടിൽ തൊട്ടു കാണിച്ചു കൊണ്ടവൻ പുഞ്ചിരിച്ചു. ആത്മിക അവനെ ടീസ്സ് ചെയ്യാൻ എന്ന പോലെ നാവുകൊണ്ട് കീഴ് ചുണ്ടിനു ചുറ്റും വട്ടം വരച്ചു കൊണ്ട് ആ വറ്റിനെ തൻ്റെ വായിലേക്കു ഉൾ കൊണ്ടു.

അവളുടെ ആ ചെയ്തികൾ എല്ലാം ആദിയെ വല്ലാതെ വിവശനാക്കുകയായിരുന്നു. അവളുടെ ചുണ്ടുകൾക്ക് ഇടയിൽ തത്തിക്കളിക്കുന്ന പുഞ്ചിരികൾ അവനെ അനിയന്ത്രിതമായ അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. അവൻ പതിയെ കഴിക്കൽ മതിയാക്കി എഴുന്നേറ്റതും.

അപ്പുസേ…..

എന്താടി….

എന്താ എണീറ്റേ….

തലവേദനിക്കുന്നു, ഞാനൊന്നു കിടക്കട്ടെ

അപ്പോ എനിക്കാരാ… തീറ്റി തരാ,….

ഏട്ടൻ്റെ മുത്തല്ലേ….

എന്നാ പോക്കോ…

ആദി പതിയെ തൻ്റെ മുറിയിൽ പോയി കിടന്നു. മിഴികൾ അടച്ച് അവൻ കിടന്നു. തൻ്റെ ചിന്തകളും അവനും ആ മുറിയിൽ എകനായി. ആത്മിക അവർക്കരികിൽ താൻ, എന്താ എന്നറിയില്ല. അവൾ ഒരു വല്ലാത്ത സാധനം തന്നെ. പല സൈസ് സാധനത്തെ കണ്ടിട്ടുണ്ട് ഇതുപോലെ ഒന്നിനെ കണ്ടിട്ടില്ല.

അമേരിക്കയിൽ വളർന്ന തനിക്ക് നഗ്നത എന്നത് ഒന്നുമല്ല, കൺമുന്നിൽ പലതും കണ്ടപ്പോ പോലും വികാരങ്ങൾക്ക് തന്നെ കീഴ്‌പ്പെടുത്താനായിട്ടില്ല. എന്നാൽ ആത്മിക, അവളുടെ അർദ്ധ നഗ്നത, എന്തിന് നോട്ടം പോലും തന്നെ വികാരത്തിൻ്റെ സാഗരത്തിൽ മുക്കുന്നു.

കാമമല്ല, പക്ഷെ അതിലുപരി മറ്റെന്തോ വികാരം, പ്രണയത്തേക്കാൾ ഉന്നതിയിൽ, പറയാൻ എനിക്കറിയില്ല പക്ഷെ അവൾ എൻ്റെ ബലഹീനത തന്നെയാണ്, തോൽക്കാൻ ഇഷ്ടമല്ലാത്ത രാവണൻ്റെ തോൽവിയാണവൾ. പ്രണനാണവൾ, ജീവനാണവൾ.

തൻ്റെ നെറ്റിയിൽ തണുത്ത സ്പർഷമറിഞ്ഞ് ആദി പതിയെ കൺ തുറന്നു. തനിക്കരികിൽ ഇരിക്കുന്ന ആത്മികയെ അവൻ നോക്കി കിടന്നു. ഇടതു കൈയ്യിൽ ബാം കാണുന്നുണ്ട് വലതു കൈ നെറ്റിയിൽ തേക്കുന്നുണ്ട്. ബാമിൻ്റെ ഗസത്തെക്കാൾ അവളുടെ മണം, സ്വന്തം പെണ്ണിൻ്റെ ഗന്ധം അവളിൽ നിന്നും അവനിലേക്ക് ഒഴുകി കൊണ്ടിരുന്നു.

അവനറിയാതെ അവളെ പുണരാനായി കൈകൾ ഉയർന്നതും ആത്മിക അവനിൽ നിന്നും അകന്നു. ബാം ടേബിളിനരികിൽ വെച്ചു.

തലവേദനയാണെന്നു പറഞ്ഞില്ലെ,

ഉം…..

അതാ… ബാം പുരട്ടിയെ, കിടന്നോ, ആക്കമില്ലെ എടുത്തു പുരട്ടാൻ ബാം അവിടെ വച്ചിട്ടുണ്ട്.

“എൻ്റെ തലവേദന നീയാടി മരക്കഴുതെ, അതിന് ബാം അല്ല, ഈ മാറിൽ നിൻ്റെ ചൂടു പറ്റിയാ മാത്രം മതി.”

എന്നുറക്കെ പറയാൻ അവൻ കൊതിച്ചിരുന്നു പക്ഷെ അവനത് പറയാൻ കഴിഞ്ഞില്ല. മുറിയിലെ ബാത്ത്റൂമിൽ പോയി വന്ന ആത്മിക കണ്ണാടിക്കു മുന്നിൽ നിന്നും തൻ്റെ തലമുടി നേരെയാക്കാൻ എന്നവണ്ണം നിന്നു. ആദിയെ കൂടുതൽ പരീക്ഷിക്കാൻ എന്നവണ്ണം .

ഇറക്കി വെടിയ പിൻ കഴുത്തു, പിറകിൽ തെളിയുന്ന അവളുടെ പൂമെനി, നിറഞ്ഞു തുളുമ്പിയ പിന്നഴകും എല്ലാം അവൻ കട്ടിലിൽ കിടന്നു കൊണ്ടു തന്നെ കണ്ടു. ആദിയുടെ മിഴികൾ തൻ്റെ ദേഹത്തെ പുണരുന്നത് കണ്ണാടിയിലൂടെ കാണുന്ന ആത്മികയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നിരുന്നു.

ആദിയെ കാണിക്കാൻ എന്ന വണ്ണം തൻ്റെ വലതു കാലിൽ ബലം കൊടുത്ത് ആത്മിക നിന്നതും അവളുടെ ഇടുപ്പ് ഭാഗം വലത്തോട്ടു തള്ളി നിന്നു. ഒപ്പം തൻ്റെ വലതു കൈ ഇടുപ്പിൽ വെച്ച് ഒരു രതി ശിൽപ്പം പോലെ അവൾ അവനു കാണാൻ എന്ന വണ്ണം നിന്നു കൊടുത്തു. അവളുടെ ഇടുപ്പഴകിപ്പോ അവനു മുന്നിൽ തുറന്ന പുസ്തകം പോലെ തെളിഞ്ഞു കാണാം.

ആത്മികയുടെ അഴകാർന്ന ഇടുപ്പ് അവനു മുന്നിൽ തിരശീല നീക്കി പുറത്തു വന്ന വെൺശിൽപ്പം പോലെ തിളങ്ങി. മാംസളമായ അവളുടെ ഇടുപ്പിൻ്റെ ആകാരവടിവിൽ സ്വയം മറന്ന് ലയിച്ചിരിക്കുമ്പോയാണ് ഒരു കാറ്റു വീശിയത്.

കർട്ടൻ കാറ്റിൽ പാറി പറയുമ്പോ അകത്തേക്കു പാഞ്ഞു കയറിയ സൂര്യകിരണം അവൻ്റെ മിഴികൾക്ക് ആ അമൂല്യ ദൃശ്യം പകർന്നു നൽകി. ആത്മികയുടെ ഇടുപ്പിൽ ഒരു ജലകണം, അതു സൂര്യപ്രഭയിൽ തിളങ്ങുകയാണ്. അവൾ അനങ്ങുന്നതിനനുസരിച്ചു ആ ജലകണം പതിയെ പതിയെ താഴേക്ക് സഞ്ചരിക്കുന്നു.

ആദിയുടെ മനസിൻ്റെ നിയന്ത്രണ സീമകൾ ഒരു നിമിഷം കൈമോശം വന്നുവെന്നു തന്നെ പറയാം . അവൻ ബെഡിൽ നിന്നും ഇറങ്ങി. പതിയെ പതിയെ ആത്മികയ്ക്കരികിലേക്കു നടന്നു. ആദിയുടെ ഓരോ ചലനവും കണ്ണാടിയിലൂടെ നോക്കി കാണുന്ന ആത്മിക ഒരു പുഞ്ചിരിയോടെ കാത്തിരിക്കുകയാണ്. പ്രണയാർദ്രനായ തൻ്റെ പ്രാണനാഥൻ തന്നെ വാരിപ്പുണരുന്ന നിമിഷത്തിനായി.

me baby……. me…

ഇരുവരും ഞെട്ടലോടെ തിരിഞ്ഞു. ആദിയുടെ ഫോൺ റിംഗ് ചെയ്യുന്നുണ്ട്. ആദി ഫോണിനരികിലേക്കു നടന്നു. പ്രതീക്ഷകൾ തെറ്റിയ ആത്മികയുടെ മുഖം കടന്നൽ കുത്തിയ പോലെ കനത്തു നിന്നു.

സമയം കെട്ട സമയം നോക്കി ഓരോന്ന് വിളിച്ചോളും

ആരോടെന്നില്ലാതെ പതിയെ പിറു പിറുത്തു കൊണ്ട് ആത്മിക കലി തുള്ളി പുറത്തേക്കു പോയി. ഫോണിനരികിലെത്തും മുന്നെ ആ പോക്ക് നോക്കാൻ ആദിയും മറന്നില്ല. ഒരു പുഞ്ചിരിയോടെ ആദി ഫോൺ എടുത്തു.

🌟🌟🌟🌟🌟

NV.,., I’m in.,.

What,

Yes.,., I just joined as Security Analyst in Arundhadi’s company

Well done Christina …

Yah baby.,.,, she did everything when you told her to hire me. I’m late to join

Good, so we still have a chance.

Why do you say that?

Christina .. You know, Arundhadi, she’s dead.

OMG …. but how.

aathmika …

What,

Yes baby, I will explain later.

Well, what’s next.

I need all transaction history and asset details.

Done, are you going do that old game again?

Yes, the same way I got that palace. But I do not need those properties.

Okay, are you going to take over this company

Not exactly,

What,

This is not my goal.

and then,

Chadhrasekharan, His company and his entire property.

Hey Chill, it’s already yours

No. Not yet

This is all yours, you are his son in law.,.,.

You didn’t get it Christina … this is a sweet revenge.

What,

You know, my father-in-law.

Yes ..

I should see him as a beggar.

This is cruel, please think about Athmika.,.

I will explain to you when we meet. Do your job now

Okay, baby.

The game will start now.

അതു പറഞ്ഞു കഴിഞ്ഞതും ആദി, കോൾ കട്ട് ചെയ്തു. പിന്നെ ബെഡിൽ കിടന്നു. അവന് ചിരി അടക്കാൻ കഴിയുന്നില്ല. അത്ര അതികം സന്തുഷ്ടനാണ്. അവൻ അവൻ്റെ ചിന്തകളിലേക്ക് ചേക്കേറി.

Mr. ചന്ദ്രശേഖരൻ, തൻ്റെ സമയമായെടോ… ദിവസങ്ങൾ എണ്ണിയിരുന്നോ.. തൻ്റെ സാമ്രാജ്യം ഞാൻ തകർക്കും, വഴിയമ്പലത്തിൽ പിച്ച തെണ്ടി കഴിയാം തനിക്ക് ജീവിതകാലം മുഴുവൻ , അങ്ങനെ ഒരു അവസ്ഥയിൽ തന്നെ എത്തിച്ചില്ല എങ്കിൽ ഞാൻ ലക്ഷ്മിയമ്മയുടെ മകനല്ല .

ആത്മിക നീ തകർത്തെന്നു കരുതിയ എൻ്റെ കണക്കു കൂട്ടലുകൾ തകർന്നിട്ടില്ല. വെറും മണിക്കൂറുകൾക്കു മുന്നിലെ ഒരു ഫോൺ കോൾ അതെൻ്റെ ലക്ഷ്യം ഉറപ്പു വരുത്തി. ഇപ്പോ അരുന്ധതിയുടെ മരണം എനിക്കൊരു പ്രശ്നമല്ല. വിവേക്, പൊന്നു മോനെ നിൻ്റെ സമയം കുറിച്ചു വെച്ചോ, മാളു അവൾ ഈ പടിയിറങ്ങിയ അടുത്ത നിമിഷം നിൻ്റെ മരണമായി ഞാൻ വരും നിനക്കു പിറകെ .

എൻ്റെ കുഞ്ഞിൻ്റെ മരണത്തിനു പിന്നിൽ നീയാണെന്നറിഞ്ഞിട്ടും നിനക്കു ഞാൻ സമയം തന്നത്, ക്രിസ്റ്റീന അവൾ അവിടെ കേറുന്ന നിമിഷത്തിനു വേണ്ടിയാ, അവൾ അവിടെ കയറിയ അടുത്ത നിമിഷം അരുന്ധതി ഈ കൈ കൊണ്ട് തീർന്നേനെ. അടുത്ത നിമിഷം തന്നെ നീയും.

അതിനു മുന്നെ നീ മരിച്ചാൽ ചിലപ്പോ എല്ലാം തെറ്റുമെന്നു ഞാൻ ഭയന്നിരുന്നു. നിന്നെ പോലുള്ള ഞാഞ്ഞൂലുകളെ ഇര കോർത്ത് വേണ്ടേ സ്രാവിനരികിലെത്താൻ, ചന്ദ്രശേഖരൻ എന്ന കൊമ്പൻ സ്രാവിൽ, എനി വഴി തുറന്നു കഴിഞ്ഞു. നിൻ്റെ ആവിശ്യം എനിയില്ല.

Good bye Vivek

🌟🌟🌟🌟🌟

വൈകുന്നേരം വീടിനു മുന്നിലെ പൂന്തോട്ടത്തിൽ ആദി ഇരിക്കുകയാണ്. അവിടെ വിരിഞ്ഞ ചുവന്ന പനിനീർ പുഷ്പം അവൻ കണ്ടപ്പോ, പഴയ കാല ഓർമ്മകൾ അവനെ തേടിയെത്തി.

ആത്മികയുടെ വീട്, പൂന്തോട്ടത്തിൽ ഊഞ്ഞാലയിൽ ആത്മിക ആടുന്നു. ആദി അവിടെ അരികിലുള്ള ബെഞ്ചിൽ ഇരിക്കയാണ്. അവനരികിൽ ഒരു റോസാച്ചെടിയുണ്ട്, അതിൽ ചുവന്നു തുടുത്ത ഒരു പനിനീർ പുഷ്പം. ഒരു കൗതുകം തോന്നിയ ആദി ആ പൂവിറുത്തെടുത്ത നിമിഷം

ആദി…….

എന്നൊരു വിളിയോടെ ആത്മിക ഊഞ്ഞാൽ ആട്ടം നിർത്തി. അവനരികിലേക്കു ചെന്നു. മുഖത്ത് നല്ല ദേഷ്യമുണ്ട്.

നിയെന്തിനാ… ആ പൂ പറിച്ചെ

എന്താ…

ചുവന്ന റോസാപ്പൂ എനിക്ക് ഭയങ്കര ഇഷ്ടമാ…

നിനക്കു വേണ്ടിയാ പറിച്ചത്

എനിക്കു വേണ്ടിയോ, ഞാൻ പറഞ്ഞോ

ഇതിൽ എന്താ ഇത്ര മാത്രം പ്രശ്നം ഉണ്ടാക്കാൻ

ആദി നമുക്കൊരു വസ്തു ഇഷ്ടമാണെന്നു കരുതി, അതു നശിപ്പിച്ചല്ല ആനന്ദം കണ്ടെത്തേണ്ടത്

നിനക്ക് വട്ടായോ….

നിൻ്റെ കൈയ്യിലെ ആ പൂവ് നാളെ വാടും,

ആ…. അതിനെന്താ…

നീ പറച്ചില്ലായിരുന്നുവെങ്കിൽ ആ പൂ ആ ചെടിയിൽ വാടാതെ കുറച്ചു ദിവസം കൂടി നിക്കുമായിരുന്നില്ലെ.

ആത്മിക….

എനിക്കാ പൂ അങ്ങനെ ഇരിക്കുന്നത് കാണാനാ ഇഷ്ടം

നിൻ്റെ ഓരോ പ്രാന്ത്.

അല്ല ആദി, നിനക്കത് മനസിലാവാഞ്ഞിട്ടാ…

എന്നാ… പറ

ഞാൻ എൻ്റെ ജീവനെക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് നിന്നെ

അതെനിക്കറിയാലോ…

നീ ഈ പൂവറുത്തതു പോലെ, ഓരോ നിമിഷവും സെക്കൻ്റും നി എൻ്റെ കൂടെ മാത്രം ഉണ്ടാവണം എന്നു പറഞ്ഞാൽ

ഇപ്പോ നിൻ്റെ കൂടെ തന്നെ അല്ലെ

അങ്ങനല്ല, നീ ജോലിക്ക് പോവരുത് , ഒരാളോട് മിണ്ടരുത് ഒരു ദിവസത്തിലെ 24 മണിക്കൂറിൽ മുഴുവൻ സമയവും എന്നോടൊപ്പം.

നീയെന്താടി പറയുന്നെ

കഴിയില്ല, അതെനിക്കും അറിയാം. നമുക്കൊന്ന് ഇഷ്ടമാണെങ്കിലും അതിനും അതിൻ്റേതായ ഇഷ്ടങ്ങൾ ഉണ്ട്.

എൻ്റെ പൊന്നോ… അറിയാതെ പറച്ചതാ… എനിയൊരിക്കലും ഒരു പൂവും ഞാൻ അറുത്തെടുക്കില്ല പോരെ

ഒരു പുഞ്ചിരി തൂകി കൊണ്ടവൾ കവിളിൽ മുത്തി.

ഈ സമയമത്രയും ആദിയുടെ കൈകൾ ആ പനിനീർ പൂവിനെ തഴുകുകയായിരുന്നു. അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നിരുന്നു. ആദി പതിയെ ചിരിച്ചു കൊണ്ട് തിരിഞ്ഞതും ബാൽക്കണിയിൽ തന്നെ നോക്കി നിൽക്കുന്ന ആത്മികയെ കണ്ടത്.

ബാൽക്കണിയിൽ നിൽക്കുന്ന ആത്മികയെ അവൻ നോക്കി ഇരുന്നു. കാറ്റിൽ പാറുന്ന അവളുടെ കാർക്കൂന്തലും. ഒളിപ്പിച്ചു വെച്ച ചുണ്ടിലെ പുഞ്ചിരിയും , അവരറിയാതെ അവരുടെ മിഴികൾ തമ്മിൽ ഉടക്കിയിരുന്നു. സ്വയം മറന്ന് പരസ്പരം നോക്കി അവർ ഇരുവരും നിൽക്കുകയാണ്.

പെട്ടെന്നായിരുന്നു ആദിയുടെ പുറത്ത് ഒരടി വീണത് തിരിഞ്ഞു നോക്കിയതും മാളു. അവളെ ഒന്ന് കടുപ്പിച്ച് നോക്കിയ ശേഷം ആത്മികയെ നോക്കിയപ്പോ ചിരിച്ചു കൊണ്ട് ഓടിപ്പോകുന്ന അവളെയാണ് കണ്ടത്. നിരാശയോടെ തിരിഞ്ഞ ആദി.

നീയെന്തിനാടി ഇപ്പോ ഇങ്ങോട്ടു വന്നേ…

അപ്പൂസിനെ കാണാൻ

കണ്ടില്ലേ.. നീ ചെല്ല്

എന്നോടു പിണങ്ങിയോ…

ഇല്ല, മോളെ

സോറി ട്ടോ….

എന്തിന്

നിങ്ങളുടെ റൊമാൻസ് കൊളാക്കിലേ…

നീയെന്നൊക്കെയാടി പറയുന്നേ…

ഉം… ഞാൻ കണ്ടു.

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ.. നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം മധുരദേവാമൃതം മധുരദേവാമൃതം…….

ആ പാട്ടു കൂടി അവൾ പാടിയപ്പോ ആദി ശരിക്കും ചമ്മി. അതു മറച്ചു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

നീയൊന്ന് പോയെ, അവളുടെ ഒരു പാട്ട്

അയ്യേ…. അപ്പൂസ് ഇളിഞ്ഞേ…

ആര് ഇളിഞ്ഞു, എപ്പോ ഇളിഞ്ഞു… ഒന്ന് പോയെ

മതി അപ്പൂസെ, ഞാനൊന്ന് ചോദിച്ചോട്ടെ

ഉം… പറയെടി,

ചേച്ചീനെ അത്രയ്ക്കിഷ്ടാ…

അതിനവൻ പുഞ്ചിരി തൂകി നിന്നു.

പറ അപ്പൂസേ….

എൻ്റെ ജീവനാടി…

ആണോ… എന്നെയാണോ, ചേച്ചിനെ ആണോ കൂടുതൽ ഇഷ്ടം

എന്താ… മോളെ, അതിപ്പോ എങ്ങനാ… പറയാ…

കണ്ടോ കണ്ടോ.. അപ്പോ എന്നോട് ഇഷ്ടക്കുറവാ..

അതല്ല മാളൂ.. അതിനുത്തരം തരാൻ അപ്പൂസിനറിയില്ല. എൻ്റെ ഈ രണ്ടു കണ്ണുകളാ നിങ്ങൾ, രണ്ടും ചേർന്നാലെ നന്നായി കാണു . ഒന്നു നഷ്ടമായാൽ കാണാം എന്നാലും പൂർണ്ണതയുണ്ടാവില്ല.

അപ്പൂസേ..

ഞാൻ എൻ്റെ ജീവൻ കൊടുക്കാൻ തയ്യാറാണേ ഒന്ന് എൻ്റെ ഈ സുന്ദരിക്കാ… പിന്നെ നിൻ്റെ ചേച്ചിക്കും നിങ്ങൾ രണ്ടും എനിക്കു ഒരു പോലെ പ്രിയപ്പെട്ടവരാ….

ഞാൻ വെറുതേ… പറഞ്ഞതാ… അപ്പൂസെ

അതൊക്കെ പോട്ടെ, നിൻ്റെ കഥ ബാക്കി പറഞ്ഞില്ലാലോ..

പിന്നെ പറയാം,

ഇപ്പോ പറ

ഇൻക്ക് മൂടില്ല, ഞാൻ രാത്രി പറഞ്ഞു തരാം.

ഉറപ്പല്ലേ….

സത്യായിട്ടും രാത്രി പറഞ്ഞു തരാം

എന്നാ പൊക്കോ….

അപ്പൂസ് വരണില്ലേ…

ഞാൻ വന്നോളാം പെണ്ണേ…

എനിപ്പോ ചേച്ചി ബാൽക്കണി വരോ ആവോ…

നീ… പോയേ… ചെല്ല്

അവൾ നടന്നകലുമ്പോ ഉറക്കെ പറഞ്ഞത് ഞാൻ കേട്ടു.

ചേച്ചീനോട് ബാൽക്കണി വന്നു നിക്കാൻ ഞാൻ പറയാട്ടോ…..

ചിരിച്ചു കൊണ്ട് ഞാൻ തലയ്ക്കു കൈ കൊടുത്തു പോയി . നാവിന് എല്ലില്ലാത്ത അവളുടെ വർത്തമാനം കേട്ട്. എന്തോ ഇന്ന് ആത്മികയോട് സംസാരിക്കണം എന്ന് മനസിൽ തോന്നുന്നുണ്ട്. രാത്രി ആത്മികയോട് സംസാരിക്കണം എന്നവൻ ഉറപ്പിച്ചു. ഈ ഒളിച്ചു കളി ഇന്നു രാത്രി തന്നെ അവസാനിപ്പിക്കണം, അവളെ കെട്ടിപ്പിടിച്ചു രാത്രിയുറങ്ങണം . അങ്ങനെ ചിന്തിച്ചിരുന്ന ആദി വീട്ടിലേക്ക് പതിയെ നടന്നു.

മുകളിലെ മുറിയിൽ പോയാ ഇപ്പോ മാളു കയറി വരും, അല്ലെ ആത്മിക, കുറച്ചു നേരം സ്വസ്ഥമായി ഒന്നു കിടക്കണം, താഴെ മൂന്ന് മുറികൾ ഉണ്ട് , കോണിലായിട്ടുള്ള മുറിയിൽ ആരുമില്ല , അവിടെ കിടക്കാം തൽക്കാലം എന്നു കരുതി ആദി ആ മുറിയുടെ വാതിൽ തുറന്നു. അകത്തു കയറിയതും ആദി ഞെട്ടി, കോപത്താൽ അവൻ്റെ കണ്ണുകൾ രക്തമയമായി. അവനിലെ രാക്ഷസ സ്വരൂപമുണർന്നു. സാക്ഷാൽ കാലഭൈരവഭാവം , ആരുടെയോ… മരണത്തിന് സമയമായി.

( തുടരും…..)

Comments:

No comments!

Please sign up or log in to post a comment!