തേടി വന്ന പ്രണയം ….2

“ടർർർർർ………………”

ക്ലാസ്സിൽ ബൽ മുഴങ്ങിയപ്പോൾ ക്ലാസ്സിൽ പലയിടത്തും ഒരു ദീർഘ നിശ്വാസത്തിന്റെ ശബ്ദം മുഴങ്ങി.

“സർ ബാക്കി കഥ ”

കഥ കേട്ട് രസിച്ചിരുന്ന മനു എഴുന്നേറ്റ് എന്നോട് ഇത് ചോദിച്ചപ്പോൾ ഇതേ ചോദ്യം ക്ലാസ്സിലെ മിക്ക കുട്ടികളുടെയും കണ്ണുകളിൽ കണ്ടു.

“ഇത്രേ ഉള്ളൂ … ഇനി ഇതിനെപ്പറ്റി ക്ലാസ്സിൽ ഒരു ചർച്ച വേണ്ട. ”

ഇത്രയും പറഞ്ഞ് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി.

“അവര് സാറിനെ തേച്ച് കാണും ”

ഒരു പെൺകുട്ടിയുടെ കമന്റു കേട്ടപ്പോൾ പ്രണയം പിടിച്ചു വാങ്ങലല്ല വിട്ടു കൊടുക്കലാണെന്ന ഒരു സാഹിത്യകാരന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. യഥാർത്ഥ പ്രണയത്തിന്റെ അവസാനം മിക്ക കഥകളിലും രണ്ടു പേരെയും ഒരുമിപ്പിച്ചിട്ടില്ല. എന്റെ കണ്ണ് ഞാനറിയാതെ തന്നെ നിറഞ്ഞിരുന്നു.

ഞാൻ ഡിപ്പാർട്ട്മെന്റിലെത്തി എന്റെ സ്ഥലത്ത് ഇരുന്നു.

“സാറിനെ പിള്ളേർക്കെല്ലാം നല്ല അഭിപ്രായമാണെല്ലോ?” ദിനേശ് സാറിന്റെ ആ ചോദ്യമാണ് എന്നെ ഉണർത്തിയത്. ഞാൻ ഒരു ചിരി സമ്മാനമായി നൽകി.

അങ്ങനെ സമയം പോയി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് പപ്പ എന്നോട് ഒരു ചോദ്യമുയർത്തിയത്.

” ജോലിയൊക്കെ ആയില്ലേ എല്ലാം മറന്ന് നിനക്ക് ഒരു വിവാഹം കഴിച്ചൂടെ ? ”

എന്റെ മുഖത്ത് വന്ന സങ്കടത്തോടെയുളള ദേഷ്യമായിരുന്നു അതിന്റെ മറുപടി എന്റെ മുഖത്തു നിന്നു തന്നെ എല്ലാം എന്റെ പപ്പ വായിച്ചെടുത്തിരുന്നു.

” ഇനി ഈ കാര്യത്തിൽ നിന്നെ ആരും നിർബദ്ധിക്കില്ല ” ആ വാക്കുകളിൽ നേരത്തെ ഉള്ള ചോദ്യത്തിന്റെ ഒരു പശ്ചാത്താപം ഞാൻ കണ്ടു. രാത്രി കിടന്നപ്പോൾ ഓർമ്മകൾ അത് ഉറക്കം സമ്മാനിച്ചു.

പിറ്റേന്ന് പതിവു പോലെ കോളേജിൽ എത്തി. തേർഡ് ഇയറിലെ വിദ്യാർത്ഥികളുടെ പല കണ്ണുകളും എന്റെ മേൽ വന്നു പതിക്കുന്നുണ്ട്.

ഞാൻ ക്ലാസ്സിൽ കയറി . ആദ്യ പിരീഡ് ആയതിനാൽ ഞാൻ തന്നെയാണ് ഹാജർ എടുത്തത്. എല്ലാവരുടുംമുഖത്ത് ഒരു മുഖത കാണുന്നുണ്ട്. എന്നോടുള്ള സഹതാപമാണോ അതോ? ഞാൻ ക്ലാസ്സെടുക്കാൻ ആരംദിച്ചപ്പോൾ ആണ് ഒരു പെൺകുട്ടി എണീറ്റത്.

“എന്താ …. എന്താ ദിവ്യാ …..?” ഞാൻ തിരക്കി

“സർ ബാക്കി കഥ പറയുവോ?

അവളുടെ മുഖത്ത് ഒരു അപേക്ഷാ ഭാവമായിരുന്നു. അവളുടെ മുഖത്ത് മാത്രമല്ല എല്ലാവരുടെ മുഖത്തും ആ ഭാവമായിരുന്നു.

“എന്റെ കഥയ്ക്ക് ഒരു പൂർണ്ണത ഇല്ല , അതുകൊണ്ട് തന്നെയാണ് ഞാൻ അവിടെ നിർത്തിയത്. ഇനി ഇത് ചോദിക്കരുത് “.

ഇത്രയും പറഞ്ഞ് ഞാൻ ക്ലാസ്സെടുത്തു.

ക്ലാസ്സ് മുഴുവൻ ഒരു നിശബ്ദത ആയിരുന്നു.

ക്ലാസ്സ് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി, എല്ലാവരുടുംമുഖത്ത് എന്നോട് ചെറിയ ദേഷ്യഭാവമുണ്ട് , ഞാനത് കാര്യമാക്കീല .

അടുത്തുള്ള രണ്ട് പിരീഡും എനിക്ക് ക്ലാസ് ഇല്ല . കസേരയിൽ ഇരുന്ന് ഒരു ദീർഘ നിശ്വാസം എന്നിൽ നിന്ന് ഞാനറിയാതെ തന്നെ വന്നു.

പുറത്തേക്ക് നോക്കിയപ്പോൾ പുറത്തുള്ള പടി കെട്ടിൽ ഒരു പ്രണയ ജോഡി ഇരിക്കുന്നു. അവർ കൈകൾ കോർത്തിണക്കി ഇരുന്ന് സംസാരിക്കുകയാണ്.

അത് എന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് നയിച്ചു. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ ഇരുന്നതുപോലെ …………………

“എടുത്ത് കഴിച്ചിട്ട് താഴേക്ക് വാ ഞാൻ ഗ്രൗണ്ടിലെ സ്റ്റെപ്പിലുണ്ടാകും” ഇത്രയും പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു .തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് കഴിക്കുകയാണ്.

കുറച്ചുനേരം ഞാനങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാൽപാദം എന്നെ ലക്ഷ്യമാക്കി മുകളിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കേട്ടു , അത് അവൾ തന്നെയെന്ന് എനിക്ക് മനസ്സിലായി.

അവൾ ഞാനിരുന്ന പടിയിൽ അൽപം നീങ്ങി ഇരുന്നു , കണ്ണുകൾ ദൂരത്തേക്ക് നോക്കികൊണ്ട് അവൾ എന്നോട് ചോദിച്ചു.

“എന്താ അരുണേ എന്നോട് പറയാനുള്ളത് ”

എന്റെ മറുപടി ഒരു ചിരിയായിരുന്നു. ” എനിക്ക് അല്ല തനിക്കല്ലേ എന്നോട് എന്തോ പറയാനുള്ളത്.” ഞാൻ മറുപടി പറഞ്ഞു.

“എനിക്കോ ? എനികൊന്നും പറയാനില്ല ” . അവളുടെ നാണിച്ച ആ ഉത്തരം എന്നിൽ വീണ്ടും ചിരി ഉണർത്തി.

” ഒന്നും പറയാനില്ലാഞ്ഞിട്ടാണോ താൻ ഇന്നെന്റെ ഷർട്ടിൽ പിടിച്ചതും കഴിഞ്ഞ മൂന്നു ദിവസം ഞാനിരുന്ന സീറ്റിലേക്ക് നോക്കി ഇരുന്നതും എന്നെ കുറിച്ച് തിരക്കിയതും ?”. എന്റെ ചോദ്യങ്ങൾ കേട്ട് നാണിച്ച് തലതാഴ്ത്തി ഇരിക്കുന്ന രേവതിയെ ആണ് ഞാൻ കണ്ടത്. ഞാൻ അവളെ ഒരു നിമിഷം നോക്കി നിന്നു .

“അത് ” അവർ പറഞ്ഞു നിർത്തി. “ബാക്കി പറ ” ഞാൻ തമാശ രൂപേണ ആവശ്യപ്പെട്ടു.

“എനിക്ക് നിന്നെ ഇഷ്ടമാണ് ” . അവൾ തല ഉയർത്തി ഉറച്ച ശബ്ദത്തിൽ എന്റെ കണ്ണുകളിൽ നോക്കി അത് പറഞ്ഞു.

അവൾ എന്നോട് ഒരുപാട് സംസാരിച്ചു. അതിൽ നിന്നും നല്ല സാമ്പത്തികമുള്ള ഒരു കുടുംബത്തിലെ അംഗമാണ് അവർ എന്നു മനസ്സിലായി. അവളുടെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് .സ്വദേശത്തും വിദേശത്തും ബിസിനസ്സുകൾ ചെയ്യുന്ന അയാൾ ഒരു ഗൗരവക്കാരനാണ് എന്നും അവളുടെ വാക്കുകളിൽ നിന്നും മനസ്സിലായി. അവളുടെ അമ്മ മാത്രമാണ് വീട്ടിൽ അവൾക്ക് സ്നേഹം നൽകുന്നത്. അവൾക്ക് ഒരു സഹോദരനുണ്ട്.
അവളുടെ അച്ഛന് മകനോടാണ് സ്നേഹമുള്ളത്.

ഇത്രയും എന്നോടവൾ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പണമുണ്ടായിരുന്നിട്ടൊന്നും ഒരു കാര്യവുമില്ല എന്ന് എനിക്ക് മനസ്സിലായി. അവളുടെ നനഞ്ഞ കണ്ണുകളുള്ള ആ മുഖം വാരിയെടുത്ത് ഞാൻ പറഞ്ഞു

” ഇനി ഈ കണ്ണുകൾ നനയാൻ ഞാൻ സമ്മതിക്കില്ല”.

അവൾ എന്റെ കയ്യിൽ ഒരു ചുടു ചുംബനമാണ് അതിനു മറുപടിയായി നൽകിയത്

” ഏയ് യ് …………………….

മുകളിൽ നിന്നുള്ള കൂക്കുവിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഞാനും അവളും ഒരുപോലെ ചമ്മി. ക്ലാസ്സിലെ മുഴുവൻ പിളേരും മുകളിൽ ഇതും കണ്ടു കൊണ്ട് നിൽക്കുകയായിരുന്നു. ഞങ്ങൾ ആകെ ചമ്മി നാറി എന്നു പറഞ്ഞാൽ മതിയല്ലോ. പിന്നെ അവിടം തൊട്ട് ക്ലാസ്സു വരെ ഞങ്ങളെ ആനയിച്ചു കൊണ്ടുള്ള റാലി ആയിരുന്നു.

കോളേജ് മുഴുവൻ അറിഞ്ഞു പുതിയ പ്രണയ ജോഡികളുടെ വിശേഷം.

ക്ലാസ്സിലേക്ക് വന്ന ആളിനെ കണ്ടപ്പോൾ എന്റെ ശ്രദ്ധ അങ്ങോട്ട് പോയി. ഒരു കറുത്ത ചുരിദാറിൽ എന്റെ വെളുത്ത സുന്ദരി. ഞാൻ അവളെ നോക്കി ചിരിച്ചു.

“ഉം………..”

ക്ലാസ്സിലെ ആ ഇരുത്തിയുള്ള മൂളലാണ് എന്നെ ഉണർത്തിയത് ക്ലാസ്സിലെ പിളേർ കളിയാക്കുകയാണ്. രേവതി പോയി അവളുടെ സീറ്റിലിരിക്കാൻ പോയതും റിയ അതു തടഞ്ഞു. റിയ ക്ലാസ്സിലെ തന്റേടിയായ പെണ്ണാണവൾ.

“നീ ഇനി ഇവിടെ ഇരിക്കില്ല. ” അവളുടെ ആ പറച്ചിൽ ക്ലാസ്സിലെ എല്ലാപേരെയും നിശബ്ദരാക്കി.

റിയ രേവതിയുടെ കയ്യിൽ പിടിച്ച് വലിച്ച് എന്റെ അടുത്തിരുത്തി.

“ഇനി മുതൽ ഈ പ്രണയ ജോഡികൾ ഇവിടെ ഒരുമിച്ചിരിക്കും ” .

അവളുടെ ആ പറച്ചിൽ ക്ലാസ്സിൽ ഒരു ചിരിക്ക് തിരികൊളുത്തി .

ടീച്ചർമാരടക്കം എല്ലാവരും പുതിയ പ്രണയജോഡി കളുടെ വിഷേശം അറിഞ്ഞു. അവൾ എപ്പോഴും എന്റെ അടുത്തു തന്നെയാണ് ഇരിക്കുന്നത്. അത് എപ്പോഴും മനസ്സിൽ ഒരു കുളിര് സമ്മാനിച്ചു കൊണ്ടിരുന്നു. അങ്ങനെ മാസങ്ങൾ സെക്കന്റുകൾ പോലെ പ്രണയിച്ചു കൊഴിഞ്ഞു പോയി. കേളേജിൽ പല പ്രേമങ്ങളും പൊട്ടി പാളീസായെങ്കിലും ഞങ്ങളുടെ പ്രണയം ദൃഢമായി നിന്നു. ഇതിനിടയ്ക്ക് .എനിക്ക് പതിയ ഫോൺ പപ്പാ വാങ്ങി നൽകി. ഫോണു വഴിയുള്ള Whatsapp ചാറ്റിങ്ങും നടന്നു.

ഒരു ദിവസം ഉച്ച കഴിഞ്ഞ് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് അവൾ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടത്

” എന്നെ ഒന്ന് ബീച്ചിൽ കൊണ്ട് പോകുമോ ? ”

” നീ ബീച്ചിൽ പോയിട്ടില്ലേ?

എന്റെ ആ ചോദ്യത്തിൽ നിറഞ്ഞ കണ്ണുകളായിരുന്നു മറുപടി.

” വീട്ടുകാരോടെപ്പം പോയിട്ടുണ്ട് പക്ഷെ സ്നേഹിക്കുന്നവരോടുകൂടെ പോയാലല്ലേ അതിന് ഒരു സന്തോഷമുണ്ടാകൂ.


അവളുടെ ആ വാക്കുകളിൽ അവളനുഭവിക്കുന്ന വേദന ഞാനറിഞ്ഞു.

“വാ എഴുന്നേൽക്ക് പോകാം ”

” ഇപ്പോഴോ ” അവൾ ഒരു അതിശയത്തോടെ ചോദിച്ചു.

“അതെ വാ”

ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്ത് എന്റെ ബൈക്കിൽ ബീച്ചിലേക്ക് വിട്ടു. സ്നേഹിക്കുന്ന പെണ്ണുമായി ആദ്യ ബൈക്ക് യാത്ര അത് മനസ്സിൽ സന്തോഷം നിറച്ചു.

ബൈക്ക് നിർത്തി ഞങ്ങൾ കൈകോർത്തുപിടിച്ച് മുന്നോട്ട് നടന്നു. കാലിനടുത്തുള്ള മണൽ തിട്ടയിലിരുന്നു. സൂര്യൻ തലയുടെ മുകളിൽ നിന്ന് അൽപം മുന്നോട്ട് പോയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.

“എന്താ ” ഞാൻ തിരക്കി.

“ആദ്യമായാണ് എന്നെ ഒരാൾ ഇങ്ങനെ സ്നേഹിക്കുന്നത് ” അവൾ വിതുംബി കരയുകയാണ്. എന്റെ കണ്ണും അറിയാതെ നിറഞ്ഞിരുന്നു. ഞാനവളുടെ തോളിൽ തട്ടി

“നിനക്ക് ഞാനില്ലേ ”

എന്റെ ആ പറച്ചിൽ അവളുടെ സങ്കടഭാവം മാറ്റി ഒരു പിഞ്ചിരി മുഖത്ത് നിറഞ്ഞു.

പെട്ടെന്ന് ഒരാൾ എന്റെ തോളിൽ പിടിച്ച് പുറകോട്ട് ഇട്ടു .

“എന്റെ പെങ്ങളെ തന്നെ വേണം അല്ലേ നിനക്ക് പ്രേമിക്കാൻ ”

എന്നും പറഞ്ഞ് എന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. അവൾ അത് തടയാൻ ശ്രമിച്ചെങ്കിലും അവളുടെ മുടിയിൽ പിടിച്ച് അവൻ അവളുടെ കരണത്ത് ആഞ്ഞടിച്ചു. ഞാനെഴുന്നേറ്റ് അവനെ അടിക്കാനൊരുങ്ങിയെങ്കിലും അവന്റെ മൂന്നു നാല് കൂട്ടുകാർ എന്നെ ചവിട്ടി ഇട്ടു .അവളെ അവളുടെ സഹോദരൻ വലിച്ചിഴച്ച് കാറിൽ കയറ്റി. അവന്റെ കൂട്ടുകാർ എന്നെ പൊതിരെ തല്ലി , എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അല്ലെങ്കിൽ തന്നെ ഈ സ്റ്റൻഡ് സിനിമയിൽ കാണുന്ന പോലെ എളുപ്പമല്ല. അവളുടെ കരച്ചിൽ എന്റെ ചെവികളിൽ മുഴങ്ങി കൊണ്ടിരുന്നു. അവന്റെ കൂട്ടുകാർ എന്നെ അടിച്ച് ഒരു പരുവമാക്കിയിട്ട് കാറിൽ കയറി പോയി. എന്റെ ബോധം അപ്പോൾ തന്നെ പോയിരുന്നു.

നല്ല തണുപ്പാണ് എന്നെ സ്വബോധത്തിലേക്ക് നയിച്ചത് കണ്ണ് തുറന്നപ്പോൾ അത് ഒരു ICU ആണെന്ന് മനസ്സിലായി. ഒരു നേഴ്സ് വിളിച്ചു പറയുന്നുണ്ടായിരുന്നു

” അരുണിന് ബോധം വന്നിട്ടുണ്ട് ”

എന്നെ ഇവിടെ ആക്കിയിട്ട് ഒരു ദിവസം കഴിഞ്ഞു എന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് മനസ്സിലായത് . എന്റെ മനസ്സിൽ അപ്പോഴും രേവതിയെ അവർ എന്തെങ്കിലും ചെയ്തു കാണുമോ എന്ന ഭയം നിഴലിച്ചിരുന്നു. പപ്പയുടെയും അമ്മയുടെയും കരച്ചിൽ എന്റെ ചെവികളിൽ മുഴങ്ങി. ബഹളം വയ്ക്കരുത് എന്ന നഴ്സിന്റെ വാക്കിൽ അവർ സങ്കടം ഒതുക്കി. അവർ എല്ലാം അറിഞ്ഞു എന്ന് അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലായി. രേവതിയെ കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല.
ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നാണ് ഫലം. ഞാനാകെ പേടിച്ചു.

“മൊഴിയെടുക്കാൻ പോലീസ് വന്നിട്ടുണ്ട് ” .

നഴ്സിന്റെ പറച്ചിൽ കേട്ട് ഞാൻ ഞെട്ടി. നാട്ടുകാരാണ് എന്നെ ഇവിടെ എത്തിച്ചത്, തല്ല് കേസായതു കൊണ്ട് ശേഷം പേലീസിൽ ആശുപത്രിക്കാർ അറിയിക്കുകയായിരുന്നു. നഴ്സാണ് എന്നോട് ഇത് പറഞ്ഞത്.

ഒരു S I യും കോൺസ്റ്റബിളും എന്റെ അടുത്തു വന്നു. പപ്പയെയും അമ്മയെയും പുറത്താക്കിയിരുന്നു.

“അരുൺ അല്ലേ ”

” അതെ സർ ”

” ബൈക്കിൽ നിന്ന് വീണതാണല്ലേ?”

അയാളുടെ ആ ചോദ്യം എന്നെ നടുക്കി.

“അല്ല സർ എന്നെ തല്ലിയതാണ് ” . ഞാൻ പറഞ്ഞു.

” അതെങ്ങനെ ശരിയാകും അരുണേ …നീ ബൈക്കിൽ നിന്ന് വീണു നിനക്ക് പരാതിയില്ല എന്ന് എഴുതി തരണം. എന്തോ ഭാഗ്യത്തിനാണ് നീ ജീവിച്ചിരിക്കുന്നത്. നീ കേസിന് പോയാൽ അത് നിനക്ക് പണിയാകും. കേട്ടാ….” അയാളുടെ സ്വരം മാറി.

SI രേവതിയുടെ അച്ഛന്റെ ആളാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പരാതി ഇല്ല എന്ന് എഴുതി കൊടുത്തു. അയാൾ എന്റെ തോളിൽ തട്ടി “good” എന്നും പറഞ്ഞ് പോയി.

“എന്താ മോനേ കേസില്ല എന്നു പറഞ്ഞത്. “പപ്പ എന്നോട് ചോദിച്ചു. ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.

” നടന്നതെല്ലാം മറക്കുക ”

പപ്പ അത്രമാത്രം പറഞ്ഞു. പക്ഷെ എനിക്ക് രേവതിയെ മറക്കാൻ പറ്റുമായിരുന്നില്ല. രേവതിയെ കുറിച്ചുള്ള എന്റെ ചിന്തകൾ എന്റെ ഹൃദയത്തിൽ മുറിവേൽപിച്ചു കൊണ്ടിരുന്നു. അവളെ കുറിച്ച് ഒന്നും അറിയാൻ എനിക്ക് കഴിഞ്ഞില്ല. പിറ്റേന്ന് ജിതൻ എന്നെ കാണാൻ വന്നു. അവന്റെ വാക്കുകൾ എന്നിൽ വേദന ഏൽപ്പിച്ചു.

“എടാ രേവതിയെ TC വാങ്ങിച്ച് കൊണ്ടുപോയി. അവളുടെ അച്ഛൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. അവളെ വിദേശത്ത് അയച്ചെന്നാണ് അറിഞ്ഞത്. അവള് ആരും കാണാതെ ഒരു കത്ത് നിനക്ക് തരാൻ റിയയെ ഏൽപിച്ചരുന്നു. ദാ..”

ഇത്രയും പറഞ്ഞ് അവൻ ആ കത്ത് എനിക്ക് നേരെ നീട്ടി. എന്റെ ഹൃദയം നിന്ന പോലെ എനിക്ക് തോന്നി. ഞാൻ ആ കത്ത് വിടർത്തി വായിച്ചു. അതിൽ അവളുടെ കണ്ണുനീരിന്റെ പാടുകൾ കാണാമായിരുന്നു.

” തുടർന്ന് പഠിക്കുക, സ്വപ്നം കണ്ട ജോലി നേടുക. എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ വരും നിന്നോട് കൂടെ ജീവിക്കാൻ , നിന്റെ സ്വന്തം രേവതി.”

അത് എന്നിൽ ഒരു ഇടിമിന്നൽ പോലെ എന്റെ നെഞ്ചിൽ വീണു. അവളുടെ ഓർമ്മകൾ മാത്രം എന്റെ ഹൃദയത്തിൽ നിഴലിച്ചു നിന്നു.

രണ്ടാഴ്ചക്ക് ശേഷം ഞാൻ വീണ്ടും കോളേജിൽ പോയി തുടങ്ങി അവളുടെയും എന്റെ വീട്ടുകാരുടെയും സ്വപ്നം സാധ്യമാക്കാൻ. പക്ഷെ അവളില്ലാത്ത ആ കോളേജ് നരകമായിരുന്നു. പക്ഷെ ആ നരകം സ്വർഗമാക്കാൻ എന്റെ ചങ്ക് കൂട്ടുകാർ കൂടെ ഉണ്ടായിരുന്നു. എന്നാലും അവൾ ഒരു ദുഃഖമായി നെഞ്ചിലുണ്ടായിരുന്നു.

……. ടർർർർർ ……

മുഴങ്ങിയ ബൽ എന്റെ ഓർമ്മകളെ കീറിമുറിച്ച് ചെവികളിലെത്തി.

“സാറെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല എന്തോ പരിപാടിയാണ് .”

ദിനേശ് സാറ് കയ്യിലെ ബുക്ക് റ്റേബിളിൽ വച്ച് എന്നോട് പറഞ്ഞു.

“സാറ് നിൽക്കുന്നോ അതോ പോണാ ?” സാറ് അത് ചോദിച്ചപ്പോൾ ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ സങ്കടം കൂടിയേക്കും.

“ഞാൻ ഇറങ്ങാ സാർ ”

ഞാൻ അതും പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി.

“എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ വരും നിന്നോട് കൂടെ ജീവിക്കാൻ ” . ആ വാക്കുകൾ ആണ് എന്നെ ഇത്രയും കാലം ജീവിപ്പിച്ചത്. ഇനി എത്ര കാലം കാത്തിരിക്കാനും ഈ വാക്കുകൾ മതി.

ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്ന് എന്റെ പുതിയ ബുള്ളറ്റ് പുറത്തിറക്കി ,സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് വിട്ടു. കുറച്ചു മുന്നോട്ട് പോയപ്പോൾ മൊബൈൽ ബല്ലടിച്ചു. ബൈക്ക് നിർത്തി ഫോണെടുത്ത്. ആ ജിബിനാണ്

ഇത്രയം പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. എന്തോ പ്രശ്നമുണ്ട് ഞാൻ മനസ്സിൽ വിജാരിച്ച് ബൈക്ക് പാർക്കിലേക്ക് വിട്ടു.

ഞാൻ വേഗം പാർക്കിലെത്തി ജിതിൻ എന്നെ കാത്ത് കാറിൽ ചാരി നിന്ന് എന്തോ അലോചിക്കുകയാണ്. അവൻ ഇപ്പോൾ ഒരു കമ്പനിയിൽ മാനേജരായി വർക്കു ചെയ്യുകയാണ്.

“എന്താടാ ! എന്താ പ്രശ്നം ?” ഞാൻ തിരക്കി.

“എടാ അത് . ” അവൻ ഒന്നു വിക്കി.

“എടാ ടെൻഷനടുപ്പിക്കാതെ ഒന്നു പറ . ” ഞാൻ പറഞ്ഞു.

“എടാ രേവതി നാട്ടിലെത്തിയിട്ടുണ്ട് ” .

അവന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു കുളിർ കാറ്റായി വീണു. ഒരു പാട് നാളത്തെ നെഞ്ചിലെ തീ, അവന്റെ വാക്കുകൾ ഒരു മഴയായി ആ തീ അണച്ചു.

“എടാ! പക്ഷെ ഒരു കുഴപ്പമുണ്ട്. ”

“എന്താടാ ” അവന്റെ ആ വാക്കുകളിൽ ഒരു പേടി നിഴലിച്ചിരുന്നു.

“എടാ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നിശയിച്ചു. അവളുടെ അച്ഛന്റെ ബിസിനസ്സ് പാട്ണറുടെ മകനാണ് വരൻ. അടുത്ത ആഴ്ചയാണ് വിവാഹം”

ആ വാക്കുകൾ വീണ്ടും എന്റെ ഹൃദയം കീറി മുറിച്ചു.

“നീ …….നീ എങ്ങനാ ഇതറിഞ്ഞേ ” . ഞാൻ വിക്കി വിക്കി ചോദിച്ചു.

“എടാ അവളെന്നെ വിളിച്ചിരുന്നു. എവിടെന്നോ എന്റെ നമ്പറ് കിട്ടിയപ്പോ ആരും കാണാതെ വിളിച്ചതാ . നിന്നോട് ഇവിടെ വരാൻ പറയുന്നതിനു തൊട്ട് മുൻപ് .അവള്

കരയുന്നുണ്ടായിരുന്നു. അവൾക്ക് ഈ കല്യാണം ഇഷ്ടമല്ല. നീ വിളിച്ചാൽ അവളിറങ്ങി വരാം എന്നു പറഞ്ഞു. അവളെ അവളുടെ വീട്ടുകാർ പൂട്ടി ഇട്ടിക്കുകയാണ്. പക്ഷെ അത് അത്ര പ്രാക്ടിക്കലല്ല. നല്ല ഏറ്റ ഗുണ്ടകളാണ് അവിടെ കാവല് നിൽക്കുന്നത് , ഞാൻ അന്വേഷിച്ചു. ”

ഞാൻ ഒരു നിമിഷം നിശ്ചലനായി.

“എടാ എന്തു ചെയ്യണം എന്തിനും ഞാനുണ്ട്. ” ജിതിൻ എനിക്ക് ശക്തി പകർന്നു .”

“എടാ ഞാൻ നിന്നെ വൈകിട്ട് വിളിക്കാം ” .

ഞാനതും പറഞ്ഞ് ബൈക്കെടുത്ത് വീട്ടിലേക്ക് വിട്ടു. മനസ്സിൽ ഒരു വഴിയും തെളിയുന്നില്ല. മനസ്സ് കലങ്ങിമറഞ്ഞു കൊണ്ടിരുന്നു. പോലീസിന്റെ സഹായം തേടാമെന്നു വച്ചാൽ അവർ അവളുടെ അച്ഛന്റെ സൈഡാണ്. ഓരോന്നാലോചിച്ച് ബൈക്ക് വീടിന് പുറത്തു വച്ചു. പപ്പ പുറത്ത് നിന്ന് ചെടിക്ക് വെള്ളം നനയ്ക്കുകയാണ്.

“എന്താടാ മുഖം വാടി ഇരിക്കുന്നത് “പപ്പ എന്നോട് ചോദിച്ചു. എന്റെ മുഖം വാടിയാൽ ഉടൻ പപ്പയ്ക്ക് അത് മനസ്സിലാകും.

“ഒന്നുമില്ല ” ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“നിന്നെ കാണാൻ തുടങ്ങീട്ട് ഇരുപത്തെട്ട് വർഷമായി നിന്റെ മുഖം മാറിയാൽ ഈ പപ്പയ്ക്ക് മനസ്സിലാകും നീ കാര്യം പറ ”

“അത് പപ്പാ ” ഞാൻ ജിതിൻ പറഞ്ഞ കാര്യങ്ങൾ പപ്പയോട് പറഞ്ഞു.

പപ്പ എന്തോ ആലോചിച്ച് സിറ്റ് ഔട്ടിലെ ചാരു കസേരയിൽ ഇരുന്ന് ചിന്തിച്ചു.

” നീ അവളെ ഇന്നുതന്നെ വിളിച്ചോണ്ട് വരണം .അത് എങ്ങനെയെന്ന് എനിക്ക് അറിയണ്ട. നാളെ രജിസ്റ്റർ ഓഫീസിൽ വച്ച് നിന്റെ കല്യാണം ഞാൻ നടത്തിത്തരും ”

അത് എന്റെ പപ്പയുടെ ഉറച്ച വാക്കുകളായിരുന്നു. എന്റെ പപ്പയെ ഇങ്ങനെ വീറും വാശിയോടും കണ്ടിട്ട് പതിനഞ്ച് വർഷമായി. പട്ടാളക്കാരനായിരുന്നു എന്റെ പപ്പ അവിടെ വച്ച് അപകടം പറ്റി ഇഷ്ടപ്പെട്ട ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന എന്റെ പപ്പയുടെ സ്വഭാവം മുഴുവൻ മാറിയിരുന്നു . മൊത്തത്തിൽ ഒരു നിരാശ .പിന്നെ എന്റെ പഠനത്തിനു വേണ്ടി കൂലിപ്പണി സ്വീകരിച്ചു.

എന്നാൽ എന്റെ പപ്പ ഇന്ന് പഴയ സ്വരത്തിൽ എന്നോട് സംസാരിച്ചു. ആ വീറും വാശിയും തിരിച്ചു വന്നിരിക്കുന്നു. ആ വാക്കുകൾ എന്നിൽ പുതിയ ഒരു എനർജി സൃഷ്ടിച്ചു.

ഞാൻ ഉടനെ ഫോണെടുത്ത് ജിബിനെ വിളിച്ചു.

“എടാ ഇന്നവളെ വിളിച്ചിറക്കണം ” ഞാൻ പറഞ്ഞു.

” നീ വൈകിട്ട് ആറ് മണിയാകുമ്പോൾ വീട്ടിലേക്ക് വാ എന്നിട്ട് സംസാരിക്കാം .”

ഇത്രയും പറഞ്ഞ് ജിബിൻ ഫോൺ കട്ടു ചെയ്തു.

ഞാൻ വൈകുന്നേരമാകാൻ കാത്തു നിന്നു. ആറ് മണിയായപ്പോൾ ജിബിന്റെ വീട്ടിലെത്തി അവൻ വാടകയ്ക്കാണ് താമസിക്കുന്നത് ഒറ്റയ്ക്കാണ്. ജോലിക്ക് പോയി വരാൻ എളുപ്പത്തിനാണ് വാടകവീടെടുത്തത് ,എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യമാണ്. ഡോർ തുറന്ന് അകത്തു കയറിയ ഞൻ ഞ്ഞെട്ടി. എന്റെ കോളേജിലെ ജിബിൻ ഉൾപ്പെടെ അഞ്ച് ചങ്കന്മാരും അവിടെ ഉണ്ടായിരുന്നു. എല്ലാവരും എന്നെ വന്ന് കെട്ടിപ്പിടിച്ചു. ഞാൻ ആകെ ഹാപ്പി മുഢായി എല്ലാവരെയും ഒത്തു കണ്ടത് കോളേജ് ലാസ്റ്റ് ഡേ ആയിരുന്നു.

” അപ്പോൾ ഇന്ന് നമ്മൾ രേവതിയെ പൊക്കുന്നു ” ഹരിയാണ് അത് പറഞ്ഞത്.

“പക്ഷെ അത് അത്ര എളുപ്പമല്ല. “അനീഷ് പറഞ്ഞു.

” അവളുടെ വീട്ടിനു ചുറ്റും ഗുണ്ടകളാണ് കാവൽ നിൽക്കുന്നത്. പിന്നെ എന്തെങ്കിലും പ്രശ്നമായാൽ ഇവിടുത്തെ S I യും അവരുടെ പക്ഷമാണ്. “ജിതിൻ പറഞ്ഞു.

” വിളിച്ചിറക്കൽ പ്രാക്ടിക്കലല്ല മതിലുചാട്ടം അതാണ് ബെസ്റ്റ് ” .

വിനു അത് പറഞ്ഞപ്പോൾ എനിക്ക് ഇതിൽ റോളില്ലേ എന്നാലോചിച്ച് വാപൊളിച്ച് നിൽക്കുകയാണ്.

“ഇവന്മാർക്ക് ഇത്രക്ക് വിവരം വച്ചോ?”

അറിയതെ ആണെങ്കിലും എന്റെ വായിൽ നിന്ന് അത് വീണു. അവിടെ പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരിയാണ്.

“എടാ നിന്റെ വിഷമം വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കണ്ടതാണ്. അന്ന് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റീല. അവൾ ആ കത്തിൽ എനിക്ക് വേണ്ടി കാത്തിരിക്കണം എന്ന് എഴുതിയില്ലായിരുന്നുവെങ്കിൽ നി അന്നേ പോയി ചത്തേന അത് ഞങ്ങൾക്ക് അറിയാം .”

വിഷ്ണു അത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ വാക്കുകൾ സത്യമാണെന്ന് എനിക്ക് മനസ്സിലായി.എന്റെ കണ്ണുകൾ നിറഞ്ഞു.

അങ്ങനെ പ്ലാനിംഗ് ആരംഭിച്ചു. എനിക്കതിൽ റോളില്ലായിരുന്നു. അവന്മാർ പറയുന്നതു പോലെ ചെയ്യണം ,ഞാൻ ഒരു പാവയെ പോലെ കേട്ടിരുന്നു.

അങ്ങനെ സമയം നിശ്ചയിച്ചു രാത്രി 12 മണി. എല്ലാവരും നല്ല ഉറക്കത്തിലായിരിക്കുന്ന സമയം. രണ്ടു കാറുകളിലായി യാത്ര തിരിച്ചു.അവളുടെ വീടിനുമുൻപള്ള ഒരു കൊച്ച് മൈതാനത്തിൽ കാറുകൾ ഒതുക്കി നടന്ന് അവളുടെ വീടിന്റെ പുറകു വശത്തുള്ള മതിലിനു പുറത്തു വന്നു. ഞാനും ജിതിനും മതില് ചാടും ബാക്കി ഉള്ളവർ പുറത്ത് , എന്തെങ്കിലും പ്രശ്നമായാൽ അവൻമാർ വരും അതാണ് പ്ലാൻ. ജിതിന്റെ കയ്യിൽ ഒരു ബാഗുണ്ട്. ഇവൻ എന്താ പഠിക്കാൻ പോകുവാണോ ഞാൻ കരുതി. നമ്മൾ രണ്ടു പേരും പതിയെ മതിൽ ചാടി മതിലിന് പൊക്കം കുറവാണ്. എനിക്ക് മുൻപേ പൂച്ച പോകുമ്പോലെ ജിതിൻ പോകുകയാണ്. ഇവന് ഇതിൽ എക്സ്പീരിയൻസ് ഉണ്ടോ ഞാൻ മനസ്സിൽ വിജാരിച്ചു. വശങ്ങളിൽ നല്ല തടിയുള്ള ചെറുപ്പക്കാർ നിൽക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ നിൽക്കുന്നതിൽ നിന്നും ദൂരെയാണ് അവന്മാർ നിൽക്കുന്ന മിക്കതും മൊബൈൽ ഫോണിൽ നോക്കുവാണ്. ഇരുട്ടായതു കൊണ്ട് ഞങ്ങളെ കണ്ടില്ല. അവൻ പതിയെ പറഞ്ഞു

” നേരെ മുകളിലുള്ള മുറിയിൽ അവളുണ്ട് ”

“അതെങ്ങന നിനക്കറിയാം” ഞാൻ ഒരു സംശയഭാവത്തോടെ ചോദിച്ചു.

” അത് പിന്നെ പറയാം” അവൻ മറുപടി തന്നു .

ശബ്ദമുണ്ടാക്കാതെ അവൻ ബാഗ് തുറന്ന് ഒരു കയറുകൊണ്ടുള്ള കോണിയെടുത്തു

ഞാൻ പതിയെ മുകളിലേക്ക് കയർ കോണി വഴി കയറി രണ്ടാം നിലയിലെത്തി. ഞാൻ കയറിയതിനു പിന്നാലെ അവനും കയറി.

അവിടെ ഉള്ള ഒരു റൂമിന്റെ ജനലിലൂടെ നോക്കിയപ്പോൾ കരഞ്ഞ് തളർന്ന് തറയിലിരുന്നു കൊണ്ട് ബഡിൽ തലവച്ച് ഉറങ്ങുകയാണ് എന്റെ രേവതി. ഒരു നിമിഷം ഞാൻ നിശ്ചലനായി. വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ട എന്റെ പ്രണയിനി എന്റെ കൺമുന്നിൽ ,എന്റെ കണ്ണ് നിറഞ്ഞു.

“മാറിനില്ല് അവളെ നോക്കാൻ ഈ ഒരു ജന്മം മുഴുവൻ നിനക്ക് ഉണ്ട് ”

അതു പറഞ്ഞ് അവൻ എന്നെ തള്ളി മാറ്റി. പതിയെ ബാഗ് തുറന്ന് ഒരു ഗ്ലാസ് കട്ടറും ഗ്ലാസ് ഒട്ടിച്ച് പടിക്കുന്ന ഒരു സ്റ്റാന്റും അവൻ കയ്യിലെടുത്തു. സ്റ്റാന്റ് ഗ്ലാസിൽ ഉറപ്പിച്ച് ജനൽ ചില്ല് അവൻ മുറിച്ചുമാറ്റി. അതിനു ശേഷം ഒരു ചെറിയ ലെയ്സർ കട്ടർ അവൻ ബാഗിൽ നിന്നും എടുത്ത് ജനലിന്റെ ഇരുമ്പഴികൾ മുറിച്ചു മാറ്റി. ഇതെല്ലാം ഞാനൊരു അൽഭുതത്തോടെ നോക്കി നിന്നു .

“നീ കയറി അവളെ വിളിച്ചിട്ട് വാ .. സമയമില്ല. ”

അവനതു പറഞ്ഞപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് എത്തിയത്. ഞാൻ പതിയെ ജനലിലെ ഇരുമ്പഴികൾ മുറിച്ച സ്ഥലത്തു കൂടെ മുറിയുടെ ഉള്ളിൽ കയറി. പതിയെ ഞാൻ അവൾ തലവച്ചു കിടക്കുന്ന ബെഡിന് അരുകിൽ ഇരുന്ന് അവളുടെ തലമുടിയിൽ തഴുകി. എന്റെ സാമിഭ്യം അറിഞ്ഞെന്നവണ്ണം അവൾ തലകളുയർത്തി എന്നെ നോക്കി , എഴുന്നേറ്റ് പെട്ടെന്നവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.

“എനിക്കറിയാമായിരുന്നു അരുൺ എന്നെ കൊണ്ടുപോകാൻ വരുമെന്ന് ” .

ഞാൻ ആമുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ഒരു ചൂട് മുത്തം സമ്മാനിച്ചു.

“എങ്ങനെ ഇവിടെ എത്തി ” . അവളുടെ ആ ചോദ്യത്തിന് ജനലിലേക്ക് ചൂണ്ടിയ എന്റെ കയ്യായിരുന്നു മറുപടി. അവൾ ജനലിലോട്ട് നോക്കിയപ്പോൾ ഞങ്ങളെ നോക്കി കൊണ്ട്

ചിരിച്ചു കൊണ്ടിരുന്ന ജിതിനെ കണ്ട് അവളും ചിരിച്ചു.

“എടാ വേഗം വാ സമയമില്ല ” ജിതിൻ നിന്ന് തിരക്കു കൂട്ടുകയാണ്.

ഞങ്ങൾ ജനല് വഴി പുറത്തിറങ്ങി. ആദ്യം ജിതിൻ കോണി വഴി താഴെ ഇറങ്ങി അതിന് ശേഷം രേവതിയും ഞാനും ഇറങ്ങി.

” ശബ്ദമുണ്ടക്കാതെ വാ” .ജിതിൻ പറഞ്ഞു …

“എടാ കോണി എടുക്കണ്ടേ ? ” ഞാൻ ജിതിനോട് ചോദിച്ചു.

“എന്തിന്? നങ്ങള് വേഗം വാ ”

ഞാൻ നോക്കിയപ്പോൾ കാവൽ നിൽക്കുന്നവർ ദൂരെ ഒരു മൂലക്ക് മൊബൈലിൽ നോക്കി നിൽക്കുകയാണ്.

ഭാഗ്യം , ഞാൻ മനസ്സിലോർത്തു.

ഞങ്ങൾ മതിലുചാടി പുറത്തിറങ്ങി.

നാലും കൂടെ ചാരിനിന്ന് ഉറങ്ങുന്നു.

“ബെസ്റ്റ് ഇവന്മാരെ ആണല്ലോ ഞാൻ കൂടെ കൂട്ടിയത്. ” ജിതിൻ അതു പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും അടക്കി ചിരിച്ചു.

ഞങ്ങളുടെ ചിരി കേട്ടാണ് അവന്മാർ ഉണർന്നത്.

“സോറി അളിയാ? ” ഹരി അത് പറഞ്ഞപ്പോൾ വീണ്ടും ചിരി പൊട്ടി.

” അപ്പോൾ മിഷൻ സക്സസ് ” വിഷ്ണു അതും പറഞ്ഞ് തല ഉയർത്തിനിന്നു .

“മിഷൻ മുഴുവൻ സക്സസ് ആകണമെങ്കിൽ നാളെ ഇവരുടെ കല്യാണം കഴിയുന്നവരെ …. ” ജിതിൻ പറഞ്ഞു നിർത്തി.

” നാളെ അല്ല ഇന്ന് , നേരം പുലർച്ചെ 1 മണിയായി.”

അനീഷ് അത് പറഞ്ഞപ്പോൾ ആണ് സമയം ഇത്രയും ആയത് ഞങ്ങൾ മനസ്സിലാക്കയത്.

“എടാ വേഗം വാ പോകാം ” ജിതിൻ അതു പറഞ്ഞു മുന്നേ നന്നു. ഞങ്ങൾ കാർ പാർക്കു ചെയ്ത ഗ്രൗണ്ടിലെത്തി.

ഒരു കാറിൽ ഞാനും രേവതിയും പുറകിൽ കേറി ജിതിൻ കാറെടുത്തു. ബാക്കി ഉള്ളവർ അടുത്ത കാറിൽ ഞങ്ങളുടെ പുറകേ വന്നു.

രേവതി എന്റെ തോളിൽ ചാരി ഇരുന്ന് ഉറങ്ങുകയാണ്. ഒരുപാട് ദിവസത്തെ നഷ്ടപ്പെട്ട ഉറക്കം. ഉറങ്ങട്ടെ എന്ന് ഞാൻ കരുതി.

“എടാ നിനക്ക് മതില് ചാടിക്കുന്നതിൽ എക്സ്പിരിയൻസ് ഉണ്ടോ?”

ഞാനവനോട് ചോദിച്ചു.

“എന്താടാ അങ്ങനെ ചോദിച്ചേ?” അവൻ തിരിച്ചു എന്നോട് ചോദിച്ചു.

” അല്ല ഇന്നത്തെ നിന്റെ ഈ കോണി എറിയലും ജനല് മുറിക്കലും കണ്ടിട്ട് ചോദിച്ചതാ ” .

അവൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു കൊണ്ട്. ” അത് അവസരം വരുമ്പോൾ പറയാം”എന്നു മാത്രം അവൻ പറഞ്ഞു.

“എടാ രേവതി ആ റൂമിലുള്ളത് നീ എങ്ങനെ അറിഞ്ഞു. ”

എന്റെ ആ ചോദ്യം കണ്ട് അവൻ വീണ്ടും ചിരിച്ചു.

കാറിന്റെ മുൻപിലുള്ള ഒരു റോ തുറന്ന് അവൻ ഒരു ചെറിയ ഡ്രോൺ എടുത്ത് എന്റെ കയ്യിൽ തന്നു. ഞാനൊന്നും മനസ്സിലാകാത്ത പോലെ അവനെ നോക്കുകയാണ്.

“എടാ ഇന്നലെ ഉച്ചയ്ക്ക് നീ എന്നെ വിളിച്ച് പറഞ്ഞില്ലേ രേവതിയെ വിളിച്ചിറക്കണം എന്ന് , അപ്പൊ ഞാൻ എന്താ പറഞ്ഞേ വൈകുന്നേരം 6 മണിയാകുമ്പോൾ വീട്ടിൽ വരാൻ . ”

ജിതിൻ പറഞ്ഞു കൊണ്ട് ഡ്രൈവിങ്ങിൽ നിന്ന് കണ്ണെടുത്ത് ഒരു നിമിഷം എന്നെ തിരിഞ്ഞ് നോക്കി. “അതെ” .ഞാൻ മറുപടി പറഞ്ഞു.

“എടാ ഉച്ചതൊട്ട് വൈകുന്നേരം വരെ ഞാൻ വെറുതേ ഇരുന്നു എന്നാണോ നീ കരുതിയത് , എങ്കിൽ നിനക്ക് തെറ്റി. ഉച്ചതൊട്ടുള്ള പണിയാണ് മോനേ … ഹരിയെയും ബാച്ചിനെയും വിളിച്ച് കാര്യം പറഞ്ഞ് ഞാൻ വൈകുന്നേരം വീട്ടിൽ വരാൻ പറഞ്ഞു. പിന്നെ എന്റെ ഒരു

ഫ്രണ്ട് ക്യാമറാമാന്റെ കയ്യിൽ നിന്നും ഈ ഡ്രോണും അവനെയും പൊക്കി രേവതിയുടെ വീട്ടിനു അടുത്തുള്ള ഗ്രവുണ്ടിൽ പോയി പിന്നെ ഈ ഡോണ് അവളുടെ വീട്ടിന് ചുറ്റും പറത്തി ആരും കണാതെ ഇവളുടെ റൂം ഞാൻ കണ്ടുപിടിച്ചു. അത് മാത്രമല്ല ഇവളുടെ വീട്ടിന് ചുറ്റും എത്രപേരൊണ്ട് അവരെവിടെയൊക്കയാണ് നിൽക്കുന്നത് ഉൾപ്പടെ ഇവളുടെ വീടിന്റെ മുഴുവൻ ബ്ലൂ പ്രിന്റും ഞാൻ കണ്ടുപിടിച്ചു. ”

ഇത്രയും ശ്വാസം വിടാതെ പറഞ്ഞു കൊണ്ട് നിർത്താതെ ചരിക്കുന്ന ജിതിനെയാണ് ഞാൻ കണ്ടത്.

“ചങ്കേ നീ എന്നുടെ ഉയിരാടാ ” .എന്ന് ഞാൻ മനസ്സിൽ തട്ടി പറഞ്ഞു പോയി.

“അപ്പോ ഞാനോ “.

രേവതിയുടെ വാക്കുകൾ കേട്ടപ്പോഴാണ് അവൾ ഉറങ്ങിയിട്ടില്ല എന്നും ഇതെല്ലാം കേട്ട് ചിരിച്ച കൊണ്ടിരിക്കുകയാണെന്നും മനസ്സിലായത് .

“”നീ ഞാനല്ലേ ഞാൻ നീയും ” . രേവതിയോട് ഞാനത് പറഞ്ഞപ്പോൾ ഉണ്ടായ അവളുടെ ചരി എന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിന്റെ വേദനകൾ എന്റെ നെഞ്ചിൽ നിന്നും മായിച്ചു കളഞ്ഞു.

കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോഴേക്കും എന്റെ വീടെത്തിയിരുന്നു. പപ്പ പുറത്തു നിന്ന് പുകയ്ക്കുകയാണ്. ഞാനിറങ്ങിയതും എന്നെ വന്ന് കെട്ടിപിടിച്ചു. ഞാനവളെയും കൊണ്ട് വരുന്ന കാര്യം ഞാൻ വീട്ടിൽ വിളിച്ചറിയിച്ചിരുന്നു. അമ്മയും ഇറങ്ങി വന്നു. അമ്മ രേവതിയെയും കൂട്ടി അകത്തു പോയി. അപ്പോഴേക്കും ഹരിയും ടീമും പുറകേ എത്തിയിരുന്നു.

“എന്നാ എങ്ങനാ പോണാ അതൊ ” കാറിൽ നിന്ന് ഇറങ്ങിയ വിഷ്ണു ചോദിച്ചു.

“എവിടേക്ക് ! ഇവന്റെ കല്യാണം കഴിയുന്നവരെ നമ്മർ എല്ലാം കൂടെ ഉണ്ടാകും. ജിതിൻ ഉറച്ച വാക്കുകളിൽ പറഞ്ഞു.

എല്ലാവരും വീടിനുള്ളിൽ കയറി ഒരു ചെറിയ വീടാണ് എന്റേത് .മൂന്നു മുറിയും ഒരു വലിയ ഹാളും ഒരു കൊച്ച് സിറ്റൗട്ടും അടുക്കളയും അടങ്ങിയ ഒരു നില കോൺക്രീറ്റ് വീട് . ഞാനും ചങ്കന്മാരും ഹാളിൽ കിടക്കാൻ തീരുമാനിച്ചു. എന്തൊക്കെയോ പറഞ്ഞ് എല്ലാവരും ഉറക്കത്തിലേക്ക് വീണു.

……….

പിറ്റേന്ന് പപ്പയുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോൾ എന്റെ രണ്ട് കാലിന്റെ പുറത്തും വേറെ രണ്ട് കാലുകൾ കിടക്കുന്നു. ഒന്ന് ജിതിന്റെയും ഒന്ന് ഹരിയുടെയും . രാത്രി എന്നെ ഞെക്കി കൊല്ലാത്തത് ഭാഗ്യം .

ഞാൻ അവന്മാരുടെ കാലുകൾ എടുത്ത് നിലത്തു വച്ചു. അപ്പോഴേക്കും ജിതിൻ എണീറ്റിരുന്നു. അവൻ ബാക്കിയുള്ളവരെ വിളിച്ചുണർത്തി.

” ഒരു 30 മിനിട്ട് ഞങ്ങൾ എന്റെ വീട്ടിൽ പോയി ഒന്നു ഫ്രഷായി ഡ്രസ് മാറി വരാം ഇവന്മാരുടെ ഡ്രസ് എല്ലാം അവിടെയാണ്. ജിതിൻ അതു പറഞ്ഞപ്പോൾ ഞാൻ ശരി എന്നു പറഞ്ഞ്. അവർ പുറത്തിറങ്ങി കാറെടുത്ത് തിരിച്ചു.

രേവതിയെ അവിടെ ഒന്നും കാണുന്നില്ല റൂമിലായിരിക്കും ഞാൻ മനസ്സിലോർത്തു.

“പോയി കുളിച്ച് വാ” പപ്പ അതു പറഞ്ഞതും ഞാൻ ഇറങ്ങി വീടിനു താഴെ ഉള്ള പുഴക്കരയിലേക്ക് നടന്നു. ഒന്നും നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടി. ഒരു പാട് സന്തോഷമായിരുന്നു മനസ്സ് നിറയെ ഇന്നു മുതൽ അവളുമായൊത്ത് ജീവിക്കാം.

കുളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒരു കവറ് പപ്പ എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി തുറന്നു നോക്കി ഒരു പുതിയ ഷർട്ടും മുണ്ടും. എന്റെ കണ്ണുകൾ നിറഞ്ഞു.

“നീ ഇന്നലെ പോയതിനു പിന്നലെ എന്നെയും വിളിച്ച് ടൗണിൽ പോയി മേടിച്ചതാ നിനക്കും രേവതിക്കും തുണി നിന്റെ പപ്പ . അമ്മ അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു

“ഒരുങ്ങി വാ “അതും പറഞ്ഞ് പപ്പ എന്റെ തോളിൽ തട്ടി. ഞാൻ റൂമിൽ പോയി ഡ്രസ് മാറി വന്നു. പുറത്തിറങ്ങിയപ്പോൾ ഒരു പുതിയ കല്യാണസാരിയിൽ ഒരുങ്ങി നിൽക്കുന്ന രേവതിയെ ആണ് കണ്ടത്. അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.

അപ്പോഴേക്കും പുറത്തെ വാതിലിൽ നിന്ന് ഒരു മൂളൽ കേട്ടു. അവന്മാർ വന്ന് ഞാൻ രേവതിയെ നോക്കിനിന്നത് കണ്ട് ആക്കിയതാണ്.

ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് എല്ലാ പേരും രജിസ്റ്റർ ഓഫീസിലേക്ക് പുറപ്പെട്ടു.ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തി പുറത്ത് വെയിറ്റ് ചെയ്തു.

“ഒരു അരമണിക്കൂർ കഴിയും ” ക്ലാർക്ക് പുറത്തു വന്നു പപ്പയോട് പറഞ്ഞു. പപ്പയുടെ കൂട്ടുകാരനാണ് ഇവിടുത്തെ ക്ലാർക്ക്.

കുറച്ചു കഴിഞ്ഞപ്പോൾ മൂന്നു കാറുകൾ ഓഫീസിനു മുന്നിൽ വന്നു, അതിൽ നിന്നും രേവതിയുടെ അച്ഛനും സഹോദരനും പിന്നെ അവരുടെ ഗുണ്ട ചേട്ടന്മാരും ഇറങ്ങി പിന്നാലെ ഇവിടുത്തെ SI യുടെ ജീപ്പും വന്നു ഞങ്ങൾ എല്ലാപേരും ഒരു പോലെ ഞെട്ടി.

അവർ ഞങ്ങളുടെ നേരെ വരാൻ തുനിഞ്ഞതും ഒരു വെളുത്ത നിപ്പോൺ ടൊയോട്ട കാർ മുന്നിൽ വന്നു നിന്നു ..ആ കാറിൽ മൂന്നു നക്ഷത്രങ്ങൾ പതിപ്പിക്കുകയും Police എന്നു എഴുതിയിട്ടുമുണ്ട്. അത് ഒരു IPS ഉദ്യോഗസ്ഥന്റെ വണ്ടിയാണെന്ന് എനിക്ക് മനസ്സിലായി. അതിൽ നിന്നും ജിമ്മനായ ഒരു യുവാവ് അയാൾ I P S ആണ് പുറത്തു വന്നു. അയാൾ രേവതിയുടെ അച്ഛനോട് എന്താ പ്രശ്നമെന്നു ചോദിച്ചു. അയാൾ എന്റെ മകളെ ഇവർ തട്ടികൊണ്ട് വന്നിരിക്കുകയാണെന്ന് ആ I P S കാരനോട് പറഞ്ഞു. ഞങ്ങളെല്ലാപേരും സ്തംഭിച്ചു നിൽക്കുകയാണ്. എന്നാൽ ജിതിൻ അടക്കി ചിരിക്കുന്നതാണ് ഞാൻ കണ്ടത്. ആ

രേവതിയുടെ അച്ഛൻ രേവതിയെ അടിക്കാൻ കയ്യോങ്ങി ഞാനത് തടഞ്ഞു.

“താൻ ഒരു SI അല്ലേ തനിക്ക് നിയമം അറിയില്ലേ ഇനി ഞാനത് നിനക്ക് പറഞ്ഞു തരണോ “.

I P S കാരൻ രേവതിയുടെ അച്ഛന്റെ ശിങ്കടിയായ SI യോട് ദേഷ്യപ്പെട്ടു. അയാൾക്ക് പറയാനൊന്നും ഇല്ലായിരുന്നു.

“എല്ലാരും ഇപ്പൊ തന്നെ ഇവിടന്ന് പോണം”. ആ ശൗര്യമുള്ള I P S കാരന്റെ വാക്കുകളുടെ മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. അവർ ദേഷ്യത്തോട് എന്നെയും രേവതിയെയും നോക്കി കൊണ്ട് കാറെടുത്തു പോയി. എന്റെ മനസ്സിൽ ഒരു സന്തോഷം നിറഞ്ഞു. ആ I P S കാരൻ ഓടിവന്ന് ജിതിനെ കെട്ടിപ്പിടിച്ചു. എനികൊന്നും മനസ്സിലായില്ല എങ്കിലും ഇതെല്ലാം ജിതിന്റെ പരുപാടി ആണെന്ന് എനിക്ക് മനസ്സിലായി.

അയാളുടെ കാറിൽ നിന്ന് ഇറങ്ങി വന്ന ആളിനെ കണ്ട് ഞാനും രേവതിയും ഒരുമിച്ച് ഞ്ഞെട്ടി. റിയ ആയിരുന്നു അത്. ഞങ്ങളേടു കൂടെ കോളേജിൽ പഠിച്ച തന്റേടിയായ പെണ്ണ്, പക്ഷെ അവുടെ ലുക്ക് ആകെ മാറിയിരിക്കുന്നു. ഒരു മോഡേൺ പെൺകുട്ടിയിൽ നിന്നും അവൾ ഒരു നാടൻ പെൺകുട്ടിയായി മാറിയിരിക്കുന്നു. അവൾ ഓടി വന്ന് രേവതിയെ കെട്ടിപ്പിടിച്ചു.

എന്റെ തോളിൽ ജിതിന്റെ കൈവന്ന് പതിച്ചു.

“നീ ചോദിച്ചില്ലേ എനിക്ക് മതില് ചാടിച്ച് എക്സ്പീരിയൻസ് ഉണ്ടോ എന്ന് , ഉണ്ട് . ഇവൻ ഈ I P S കാരൻ വിനോദ് എന്റെ കൂട്ടുകാരനാണ് .ഇവൻ വഴിയാണ് ഇവനും റിയയും പ്രണയത്തിലാണെന്ന് ഞാനറിഞ്ഞത് നമ്മുടെ കോളേജ് ലൈഫ് കഴിഞ്ഞതിനു ശേഷം. അന്ന് ഇവന് I P S ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ കോച്ചിങ്ങിന് പൊയ്കൊണ്ടിരുന്ന സമയം. ഇവളുടെ വീട്ടുകാർ ഉടക്കിയപ്പോൾ ഞാൻ നൈസില് ഇവളെ ചാടിച്ച് ഇവരുടെ വിവാഹം നടത്തി കൊടുത്തു. രണ്ട് വർഷം മുമ്പ് ” .

അവനത് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഇവൻ ഒരു വല്ലാത്ത പഹയൻ തന്നെയെന്ന് മനസ്സിലായി.

“സമയമായി സർ വിളിക്കുന്നു. ”

ക്ലാർക്ക് അത് വന്നു പറഞ്ഞപ്പോൾ എന്റെ മുഖത്തും രേവതിയുടെ മുഖത്തും ഒരു ചിരി വന്നു പതിച്ചു.

“ഓ അവളുടെ ഒരു നാണം ” റിയ സമയം കളയാതെ കമെന്റടിച്ചു.

ഞങ്ങൾ അകത്തു കയറി. പപ്പയുടെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഞങ്ങൾ രജിസ്റ്ററിൽ ഒപ്പുവച്ചു. പപ്പ ഒരു താലിമാല കയ്യിൽ തന്നു ,ഞാനത് ദൈവത്തെ മനസിൽ വിജാരിച്ച് അവളുടെ കഴുത്തിൽ കെട്ടി. സാക്ഷികളായി ഫ്രണ്ട്സും പപ്പയും ഒപ്പുവച് ഞങ്ങൾ പുറത്തിറങ്ങി.

“എന്നാൽ ഞങ്ങൾ പോകട്ടെ എനിക്ക് ഇപ്പോൾ ഡ്യൂട്ടി ടൈം ആണ് ഒരു ദിവസം വീട്ടിലോട്ട് വരണം” എന്നും പറഞ്ഞ് എന്റെ ഫോൺ നമ്പറും വാങ്ങി വിനോദും റിയം യാത്ര തിരിച്ചു.

” അപ്പൊ ശരി ഈ കാറ് നീ കുറച്ച് ദിവസം ഉപയോഗിക്ക് “എന്നും പറഞ്ഞ് കാറിന്റെ കീ എന്റെ കയിൽ തന്നു കൂടെ ഒരു കവറും “ഇത് എന്റെ ഒരു സ്മാൾ ഗിഫ്റ്റ് ” ജിതിൻ പറഞ്ഞു.

” ഇനി രേവതിയുടെ അച്ഛൻ നിങ്ങളെ ശല്യം ചെയ്യില്ല. അതിനാണ് ഞാൻ വിനോദിനെ ഇവിടെ വരുത്തത്. അപ്പൊ ശരി ഞങ്ങൾ ഇറങ്ങുന്നു. ഒരു ദിവസം വീട്ടിലേക്ക് വാ”

ഇതും പറഞ്ഞ് എന്റെ ഒരു നന്ദി വാക്കു പോലും കേൾക്കാൻ നിൽക്കാതെ അവർ ഹരിയുടെ കാറിൽ യാത്രതിരിച്ചു. ഞാനും രേവതിയുംപപ്പയും അമ്മയും വീട്ടിലേക്ക് തിരിച്ചു .

സമയം രാത്രി ഒൻപതു മണി കഴിഞ്ഞു പാല് ഗ്ലാസ്സുമായി സാരിയുടുത്ത് നാണിച്ചു റൂമിലേക്ക് വന്ന രേവതിയെയാണ് ഞാൻ കണ്ടത്. അവൾ പാൽ ഗ്ലാസ് എന്റെ നേരെ നീട്ടി ഞാനത് പാതി കുടിച്ച് ബാക്കി അവൾക്കു നൽകി. അപ്പോഴാണ് ജിതിൻ തന്ന കവർ എന്റെ കയ്യിൽ ഉടക്കിയത്. ഞാൻ ആ കവർ തുറന്നു നോക്കി ഒന്നു പുഞ്ചിരിച്ചു.

“എന്താ ഏട്ടാ അത് ? ” രേവതി എന്നോട് ചോദിച്ചു.

“നമ്മുടെ ഹണിമൂണിനുള്ള ഫുൾ പാക്കേജിന്റെ ബില്ലും ഡീറ്റയിൽസും . ഊട്ടിയിലാണ് നാളെ ഇവിടുന്ന് തിരിക്കണം. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അന്ന് രാത്രി ഞങ്ങൾ ഉറങ്ങിയില്ല കാരണം ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു അകന്നു നിന്ന വർഷങ്ങളിലെ കഥകൾ .

…………………………………….

“അമ്മേ ഞങ്ങൾ ഇറങ്ങുന്നു ” രേവതി അമ്മയോട് അനുവാദം വാങ്ങി പുറത്തു വന്നു.

“സൂക്ഷിച്ച് ഡ്രവ് ചെയ്യണം ഇനി അഞ്ച് ദിവസം കഴിഞ്ഞെല്ലേ കാണാൻ പറ്റൂ ….” പപ്പ ഒരു നെടുവീർപ്പോടെ പറഞ്ഞു.

ഞാൻ യാത്ര പറഞ്ഞ് വണ്ടിയെടുത്തു.

“ആദ്യം എങ്ങോട്ടാ ?” രേവതിയുടെ ചേദ്യമായിരുന്നു അത്.

“ആദ്യം ഞാൻ പഠിപ്പിക്കുന്ന കോളേജിൽ പോണം ലീവ് എഴുതി കൊടുത്ത് നേരെ ഊട്ടിയിലേക്ക് ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

കാറ് നേരെ കോളേജിലെ പാർക്കിംഗ് ഏരിയയിൽ നിർത്തി ഞാനും രേവതിയും പുറത്തിറങ്ങി ജനറൽ ഡിപ്പാർട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു. ഞാനവളുടെ കൈകളിൽ കോർത്ത് പിടിച്ചാണ് നടക്കുന്നത്. പല കണ്ണുകളും എന്നെയും രേവതിയെയും മാറിമാറി വീക്ഷിക്കുന്നുണ്ട് അതിൽ കൂടുതലും കോളേജിലെ വിദ്യാർത്ഥികളാണ്. അതിൽ കാരണവുമുണ്ട് , ഞാൻ ഈ കോളേജിലെ അധ്യാപകനാണെന്ന് കുറച്ചു ദിവസം കൊണ്ട് തന്നെ മിക്ക വിദ്യാർത്ഥികളും മനസ്സിലാക്കിയിരുന്നു. എന്നും ഒററയ്ക്ക് വരുന്ന ഞാൻ ഇന്ന് ഒരു പെണ്ണിന്റെ കയ്യും പിടിച്ചു വന്നാൽ ആരായാലും നോക്കി പോകും.

ഞങ്ങൾ ഡിപ്പാർട്ട്മെന്റിലെത്തി.

“സാറെന്താ ഇന്നലെ വരാത്തേ ലീവൊന്നും പറഞ്ഞിട്ടില്ലായിരുന്നില്ലല്ലോ? ഇതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് എന്റെ പിന്നിൽ നിന്ന രേവതിയെ ദിനേശ് സാർ കാണുന്നത്.

” ഇതാരാ “സാർ ഒരു ആകാംഷയോടെ ചോദിച്ചു.

” രേവതി, ഇന്നലെ ഞങ്ങളുടെ കല്യാണമായിരുന്നു. ” ഞാൻ മറുപടി കൊടുത്തതും ഒരു നിമിഷം ചിന്തിച്ചശേഷം ദിനേശ് സർ എന്നോട് ചോദിച്ചു.

“ഒളിച്ചോട്ടമായിരുന്നോ ?”

“സാറിനെങ്ങനെ മനസ്സിലായി ” ഞാൻ തിരക്കി.

” അത് ആരെയും അറിയിക്കാതെ ഉള്ള പെട്ടെന്നുള്ള കല്യാണമല്ലേ അതുകൊണ്ട് മനസ്സിലായി “. സർ പുഞ്ചിരിച്ചു കൊണ്ടു ചിരിച്ചു.

റൂമിലെ ടീച്ചർമാരെല്ലാം അസൂയയോടെ രേവതിയെ നോക്കുന്നത് ഞാൻ കണ്ടു. “പെണ്ണിന്റെ ഭംഗി കണ്ടിട്ടാകണം. “ഞാൻ മനസ്സിൽ വിജാരിച്ചു.

“സർ ഒരു അഞ്ച് ദിവസം ലീവ് വേണം ” ഞാൻ ദിനേശ് സാറിനോട് പറഞ്ഞു.

“‘ഹണിമൂണായിരിക്കും അല്ലേ ! ലീവിന്റെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം താൻ വിട്ടോ. .” ദിനേശ് സാർ ഒരു കൺഗ്രാറ്റ്സും നേർന്നുകൊണ്ട് പറഞ്ഞു. ഞാൻ ബാക്കി അദ്യാപകരെ കണ്ട് കാര്യം പറഞ്ഞ ശേഷം പുറത്തിറങ്ങി. രേവതി പുറത്ത് നിന്ന് കോളേജ് ആസ്വാദിക്കുകയാണ്. ചില പയ്യന്മാർ അവളെ നോക്കി നിൽക്കുന്നതും ഞാൻ കണ്ടു.

“ഒരു കടം കൂടെ ബാക്കി ഉണ്ട്. ”

“എന്താ എന്ത് കടം ” രേവതി അത് തിരക്കിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. നടന്ന് തേർഡ് ഇയർ ക്ലാസ്സിനടുത്തെത്തി പതിവു ബഹളം കേൾക്കുന്നുണ്ട്. ക്ലാസ്സ് തുടങ്ങാൻ സമയം ആകുന്നേ ഉള്ളൂ ഞാൻ രേവതിയെ പുറത്ത് നിർത്തി ക്ലാസ്സിനകത്തു കയറി. ഞാൻ വരുന്നതു കണ്ട് എല്ലാവരും നിശബ്ദരായി. പക്ഷെ എന്നെ പരിചയഭാവം ആരിലുമില്ല.

“എന്താ എല്ലാർക്കും ഒരു പരിഭവം ബാക്കി കഥ അറിയാഞ്ഞിട്ടാണോ ഞാൻ തിരക്കി.

പലരുടെയും മുഖത്ത് ഒരു പ്രകാശം പരക്കുന്നത് ഞാൻ കണ്ടു.

“സർ ബാക്കി പറയുവോ ” ഒരു പെൺകുട്ടി എന്നോട് ചോദിച്ചു..

“അന്ന് ഞാൻ കഥ മുഴുവൻ പറയാത്തത് , ആ കഥയ്ക്ക് ഒരു പൂർണ്ണ ഇല്ലാത്തതു

ക്ലാസ്സിൽ ഒരു ആരവമാണ് ഞാൻ കേട്ടത്. കാസ്സിലെ എല്ലാവരും വന്ന് കൺഗ്രാറ്റ്സ് പറഞ്ഞു. എല്ലാവരിലും ഒരു അതിശയം ഞാൻ കണ്ടു.

ഞാൻ ഇറങ്ങാൻ തുടങ്ങിയതും മനു എണീറ്റ് ചോദിച്ചു. “സർ അപ്പോൾ കഥയിലെ ഇടയ്ക്കുള്ള ഭാഗം ”

” മനു അതിന് കുറച്ച് ദിവസം കാത്തിരിക്കണം ഞാൻ ഒരാഴ്ച ലീവാണ് ” . ഒരു പുഞ്ചിരി ഞാൻ എല്ലാവരിലും കണ്ടു.

ഞങ്ങൾ പുറത്തിറങ്ങി പാർക്കിംഗ് ഏരിയയിൽ നിന്ന് കാറെടുത്ത് യാത്ര തിരിച്ചു. രേവതി എന്റെ തോളിൽ ചാരി ഇരിക്കുന്നുണ്ട്. ജീവിതത്തിന്റെ പുതിയ ഒരു യാത്ര ഇവിടെ തുടങ്ങുന്നു.

ശുഭം

“ചെകുത്താനെ സ്നേഹിച്ച മലാഖ ”

Comments:

No comments!

Please sign up or log in to post a comment!