കുറ്റബോധമില്ലാതെ 2

ജീവിതം അതെ ഗിയറിൽ മുന്നോട്ടു നീങ്ങി തുടങ്ങി. ആദ്യമായി ഒരു അയൽക്കാരൻ ഉണ്ടായ തോന്നലുകളിൽ ജീവിക്കാൻ തുടങ്ങി . സത്യം പറഞ്ഞാൽ ഞാൻ അത് വെറുത്തിരുന്നു .നാട്ടിൽ നിന്നും മാറി നിന്നപ്പോൾ ആദ്യം തോന്നിയത് ഒറ്റപ്പെടൽ എന്ന വേദന ആയിരുന്നു എങ്കിൽ, ഇപ്പൊ നഷ്ടപെട്ടത് ഒറ്റപ്പെടലിന്റെ സുഖങ്ങൾ ആയിരുന്നു. മുന്നും പിന്നും നോക്കാതെ പുറത്തിറങ്ങാം, മുറ്റത്തിരുന്നു 2 വീശാം, ഉറക്കെ പാടാം , തെറി വിളിക്കാം , വല്ലപ്പോഴും എങ്കിലും വീട്ടിൽ തുണിയില്ലാതെ നടക്കാം … എല്ലാത്തിനും ഒരു വിരാമം.

സ്ഥിരം ജോലി കഴിഞ്ഞു അടുത്ത ദിവസം ഞാൻ വീട്ടിൽ നേരത്തെ എത്തി.5 മണിയോടെ എത്തി അല്പം കുക്ക് ഒകെ ചെയ്തു നേരത്തെ ഒന്ന് കിടന്നുറങ്ങണം എന്ന പ്ലാൻ ആയിരുന്നു . തലേ ദിവസത്തെ യാത്രാക്ഷീണം നല്ല പോലെ ഉണ്ടായിരുന്നു .അതിനുള്ള തയ്യാറെടുപ്പായിരുന്നു നേരത്തെ ഉള്ള വരവ്. ഉദ്ദേശിച്ച പോലെ നിർത്തേ ഉള്ള കുളി കഴിഞ്ഞു ഒരു ചായയും കുടിച്ചു ഇരുന്നു. ഏകദേശം 6 മണി കഴിഞ്ഞിട്ടുണ്ടാകും.

ഒരുപാട് വര്ഷങ്ങള്ക്കു ശേഷം ഞാൻ സന്ധ്യാദീപത്തിന്റെ കൂടെ വരുന്ന അഗര്ബത്തിയുടെ വാസന അനുഭവിച്ചു … നാട്ടിൽ എത്തിയോ എന്നൊരു തോന്നൽ ആണ് എന്നിൽ ഉണ്ടായതു. ഞാൻ ആ വാസന ശെരിക്കും അനുഭവിക്കുകയായിരുന്നു .പരസ്യത്തിൽ ഒക്കെ കാണുന്ന പോലെ ആ ഗന്ധം എന്നെ നിയന്ത്രിക്കുന്ന തോന്നൽ.പണ്ട് അമ്പലത്തിൽ പോകുന്നതും, ആൽച്ചുവട്ടിൽ ഇരിക്കുന്നതും , സുഹൃത്തുക്കളും , വായ്നോട്ടവും എല്ലാം ഒരു മിന്നായം പോലെ മിന്നി മറഞ്ഞു. ഞാൻ ഊഹിച്ചു ഇത് വിഷ്ണുവിന്റെ വീട്ടിൽ നിന്നാകും . പുത്തനച്ചിപുരപ്പുറത്തെ തൂകും എന്ന് കേട്ടിട്ടില്ലേ, അതിന്റെ ഒരു പുതിയ വകഭേദം അകം ഇതെന്ന് ഞാൻ ഊഹിച്ചു. മനസ്സിൽ ചിരിച്ചുവെങ്കിലും ഞാൻ നഷ്ടപ്പെട്ട് എന്ന് കരുതിയ പലതിലും ഒന്നായിരുന്നു ഈ സന്ധ്യാദീപം . അതിനു അശ്വതിക്ക് മനസ്സിൽ നന്ദി പറഞ്ഞു.

വിഷ്ണുവും അശ്വതിയുമായിയുള്ള എന്റെ ഇടപെടലുകൾ വളരെ കുറവായിരുന്നു . ഒന്ന് വിഷ്ണുവിന്റെ മേലധികാരി എന്ന ഭാവം വിട്ടു പെരുമാറാതിരിക്കാൻ . പിന്നെ അവരുടെ ലോകത്തു ഒരു ശല്യമാകാതിരിക്കാൻ , പിന്നെ ആ കുട്ടിക്ക് ഒരു സ്വകാര്യത കിട്ടാൻ . എല്ലാം കൊണ്ടും ഞാൻ എന്റെ വില്ലയിലേക്കു ഒതുങ്ങി പൊന്നു .

ദിവസങ്ങൾ മുന്നോട്ടു പോയി തുടങ്ങി. ചെറിയ രീതിയിൽ സംസാരം ഒക്കെ ആ കുടുംബവും എന്നോട് കാണിച്ചു തുടങ്ങി . എന്റെ “ജാട” കുറഞ്ഞു തുടങ്ങി എന്ന് പറയാം. അതിനും ഒരു പ്രധാന കാരണം ഉണ്ട് . ആഹാരം …. ഇടക്കെങ്കിലും മനുഷ്യന് കഴിക്കാൻ പറുയുന്ന ആഹാരങ്ങൾ കഴിക്കാൻ കിട്ടി തുടങ്ങി .

എരിശേരി , കിച്ചടി , തോരൻ, വിഴുക്കു , ഓലൻ, കാളൻ എന്ന് വേണ്ട സകലതും. സത്യം പറയാല്ലോ . നല്ല സ്വയമ്പൻ കൈ പുണ്യം . ഗോതമ്പു ബ്രെഡും എന്തോ ഒരു കറിയും സ്ഥിരം ആഹാരം ആയിരുന്ന സ്ഥലത്താണ് , നമ്മുടെ സ്വന്തം വിഭവങ്ങൾ നിരന്നത് . വല്ലപ്പോഴും ആണെങ്കിലും അതൊരു തൃപ്തി ആയിരുന്നു. അല്പം പോലും പിശുക്കില്ലാതെ ഞാൻ ആഹാരത്തെ പുകഴ്ത്താനും മറന്നില്ല . “എന്റെ ‘അമ്മ വെക്കുന്ന പോലെ” എന്നൊന്നും പറഞ്ഞില്ലെങ്കിലും നല്ല കോംപ്ലിമെൻറ്സ് കൊടുക്കുന്നത് ഞാനും പതിവാക്കി. ഇപ്പൊ ഞാനും വിഷ്ണുവും അത്യാവശ്യം സംസാരിക്കും , തമാശകൾ പറയും , ഗോസ്സിപ് പറയും , വീട്ടുകാരെ കുറ്റം പറയും എന്ന് വേണ്ട എന്തും സംസാരിക്കും എന്ന രീതി ആയി . പക്ഷെ അപ്പോളും അതിരു കടന്ന സ്വാതന്ത്ര്യം നൽകാതെ ഞാൻ സൂക്ഷിച്ചു . ബോസ് എന്ന പദവി കാത്തുസൂക്ഷിക്കാൻ ഒരു കൈ അകലം സൂക്ഷിച്ചു .പക്ഷെ അയാൾ ഇപ്പോൾ നല്ല ഒരു സുഹൃത്തായ മാറിയിരുന്നു.

ഒരുദിവസം വിഷ്ണുവുമായി ഓഫീസിൽ ഇരുന്നു സംസാരത്തിനിടയിൽ ഷോപ്പിംഗിനു പോകുന്ന കാര്യം സൂചിപ്പിച്ചു. വിഷ്ണു അല്പം വിഷമിച്ചിരിക്കുന്ന പോലെ തോന്നി. എന്താകും വിഷയം എന്ന് ചോദിച്ചാലോ എന്ന് ഞാൻ കരുതി: ഞാൻ : എന്താടോ മുഖത്തൊരു വാടി കെട്ടൽ . വിഷ്ണു : ഒന്നുമില്ല സർ . ഞാൻ ഇങ്ങനെ ഒരോന്നോർത്തു . ഞാൻ : തനിക്കു പറയാൻ പറ്റുന്നതാണെങ്കിൽ പറയാം… ചോദിച്ചു എന്നെ ഉള്ളു . വിഷ്ണു : സർ അശ്വതിക്ക് ഷോപ്പിങ്ങിനൊക്കെ പോകണം എന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ : അതിനാണോ ഞാൻ ഈ ഇരുപ്പു. നാളെ അവധി അല്ലെ . നിങ്ങൾ പോയി വാ. കാർ വേണോ . അല്ലേൽ ഞാൻ ആന്റണിയെ കൂടെ വിടാം. തനിക്കു ഇവിടെ അത്ര പരിചയം പോരല്ലോ. വിഷ്ണു : സർ അതിനേക്കാൾ വല്യ പ്രശ്നം ഉണ്ട് . ഞാൻ : എന്താടോ .. മനസ്സിൽ ആവിശ്യമില്ലാത്ത ഒരു ദുശ്ചിന്ത പൊട്ടി മുളച്ചു .. ഇവാൻ ഇനി കാശ് കടം വാങ്ങാൻ ഉള്ള മുന്നൊരുക്കം ആണോ ..( മലയാളീ അല്ലെ .. അങ്ങനെ കരുതി പോയി )

വിഷ്ണു : സർ അശ്വതി നടൻ വേഷങ്ങൾ ആണ് ഉപയോഗിക്കാറ് . ഞാൻ എവിടെന്നു ചുരിദാറും സാരിയും ഒകെ ഇവിടെ കണ്ടു പിടിക്കാൻ. അയല്കണേൽ പറഞ്ഞിട്ട് മനസിലാകുന്നുമില്ല. ഞാൻ : അതിന്നു അശ്വതി അതൊന്നും ഉപയോഗിച്ച കണ്ടിട്ടില്ലാലോ . പെട്ടെനെന്താ ? വിഷ്ണു : ഇതൊക്കെ ഞാൻ അവൾ വരുന്നതിനു മുമ്പ് വാങ്ങി വെച്ചതാ സർ. അവൾ ഡ്രസ്സ് കൊണ്ട് വരുമെന്ന ഞാൻ കരുതിയെ . അയാൾ ചുമ്മാ ഇങ്ങു കേറി വന്നു ഞാൻ : (ചിരിച്ചു ..) ശെരി .. അപ്പൊ സാരി വാങ്ങണം . അതാണ് ആവിശ്യം . അല്ലെ ? വിഷ്ണു : അതെ . എന്താ സർ ചിരിച്ചേ .. ഞാൻ :നിങ്ങൾ ഞാൻ ഷെയർ ചെയുന്ന ലൊക്കേഷനിലേക്ക് നാളെ ഒന്ന് പോകു.
(ഞാൻ മൊബൈൽ എടുത്തു ലൊക്കേഷൻ ഷെയർ ചെയുന്നു ) എന്റെ ഒരു ഫ്രണ്ടിന്റെ വീടാണ് . അവർക്കു ഓൺലൈൻ സ്റ്റോർ ഒകെ ഉണ്ട്. മലയാളീ ആണ്. ചിലപ്പോ എന്തെങ്കിലുമൊക്കെ കിട്ടും . ഉറപ്പൊന്നുമില്ല കേട്ടോ . അവസാനം എന്നെ കുറ്റം പറയരുത്. വിഷ്ണു : ഒരെണ്ണം എങ്കിലും കിട്ടിയാൽ മതി സർ . ഓണം വരുവല്ലേ .അതും കൂടെ ഒകെ മുൻനിർത്തിയുള്ള യുദ്ധപ്പുറപ്പാടാണ് 🙂 വിഷ്ണു അശ്വതിയെ കളിയാക്കി പറഞ്ഞു. ഞാൻ : അയാള് കേൾക്കണ്ട. ഈ ചിരി ഒന്നും അപ്പൊ കാണില്ല . വിഷ്ണു : ചിരിച്ചു കൊണ്ട് .. അയ്യോ ഇല്ല .. താങ്ക് യു സർ . ഞാൻ എന്തായാലും പോയി നോക്കാം ഞാൻ : അതെ പോയി നോക്ക് . അവർക്കു എന്തെങ്കിലുമൊക്കെ കാണിച്ചു തരാൻ പറ്റുമായിരിക്കും. താൻ ഇറങ്ങിക്കോ എന്നാൽ . ഇവിടെ ഇരുന്നു ഒന്നും ചെയ്യാൻ ഇല്ലല്ലോ . വിഷ്ണു : ഇറങ്ങുന്നു സർ …വിഷ്ണു ബാഗ് എടുത്തു ഇറങ്ങാൻ തുടങ്ങുന്നു .. ഞാൻ :നിക്കേടോ .. തന്റെ കൈയിൽ ക്യാഷ് ഒകെ ഉണ്ടോ. ഒന്നും വിചാരിക്കരുത് ചോദിക്കുന്നത് . തൻ വന്നതല്ലേ ഉള്ളു. അതുകൊണ്ടു ചോദിച്ചതാ . വിഷ്ണു : ഉണ്ട് സർ . കൈയിൽ ഉണ്ട് .( വിഷ്ണു ഒന്ന് ചിരിച്ചു ) ഞാൻ : ഓക്കേ. നിങ്ങൾ പോയി വാ . കാർ കീ തൻ എടുത്തോ . എനിയ്ക്കു നടക്കാൻ ഉള്ള ദുരമല്ലേ ഉള്ളു ഇവിടുന്നു . വിഷ്ണു : അയ്യോ സർ അതൊന്നനും വേണ്ട. ഞാൻ ; കൊണ്ട് പോടോ . ഒരു ദിവസം നടന്നാൽ ഒന്നും സംഭവിക്കില്ല . അല്ലെങ്കിലും അശ്വതിടെ ആഹാരം കഴിച്ചു എന്റെ കൊളെസ്ട്രോൾ ഒകെ ഇപ്പൊ വേറെ ലെവൽ ആണ് . അതൊക്കെ ഒന്ന് കത്തിക്കുകയും ആകാമല്ലോ .. ഞാൻ ചിരിച്ചു പറഞ്ഞു . താൻ ഇറങ്ങിക്കോ.

പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു നോക്കിയപ്പോൾ കാർ പോർച്ചിൽ കണ്ടില്ല . വിഷ്ണുവും അശ്വതിയും പോയി കാണും എന്ന് ഞാൻ മനസിലാക്കി .. അവരെന്തായാലും രാത്രി ആകും തിരികെ എതാൻ . പറഞ്ഞു വിട്ട സ്ഥലം ഏകദേശം 300 കിലോമീറ്റർ എങ്കിലും ദൂരെ ആണ് . മനഃപൂർവം അല്ല. ഇവിടത്തെ അവസ്ഥ അതാണ് .അടുത്തൊന്നും ഒരു ATM കൌണ്ടർ പോലും ഇല്ല. ഈ സമയം ഞാൻ എന്റെ സ്വാതന്ത്ര്യത്തെ വീണ്ടും കയ്യടക്കി. എന്നാലും കുറച്ചു കാലമായി പല ശീലങ്ങളും ഇപ്പോൾ ഇല്ല. കുടുംബത്തിൽ ഒരു പെൺകൊച്ചു കേറിവന്നാൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് പറയില്ലേ . അത്തരം കുറെ മാറ്റങ്ങൾ.

സമയം പോകാൻ ഞാൻ എന്ത് വഴി സ്വീകരിക്കും എന്ന് ആലോചിച്ചു , പല വിധ വഴികളിലൂടെയും സഞ്ചരിച്ചു . അതിൽ അവസാന ഇനങ്ങളിൽ ഒന്നായ ഫേസ്ബുക് ഓപ്പൺ ചെയ്തു . ഒരു 10 മാസമെങ്കിലും ആയിട്ടുണ്ടാകും ഞാൻ ആ സദനം തുറന്നു നോക്കിയിട്ടു. മനഃപൂർവം ആണ് . അല്പം പോലും സമയം നമ്മുക്ക് വേണ്ടി കണ്ടെത്താൻ സാധികാത്ത 1500 ഫ്രണ്ട് ഉണ്ട് അതിൽ.
നമ്മൾ എന്തെങ്കിലും കുറിച്ചാലോ ഒരു പോസ്റ്റ് ഇട്ടാലോ ഒരു “thumps up” ഇട്ടു കാര്യം തീർക്കുന്നവർ. എന്റെ ഒരു സുഹൃത്ത് മരണപെട്ടു എന്ന് ഞാൻ ഫേസ്ബുക്കിലൂടെ ഒരിക്കൽ അറിയിച്ചപ്പോൾ കരയുന്ന എമോജി ഇട്ടു ദുഃഖം പങ്ക് വെച്ച അവന്റെയും എന്റെയും കൂടെ പഠിച്ച ചില പരിഷകളും ഒകെ ഉള്ള ആ വ്യാജ ലോകം അധികം ഞാൻ ഉപയോഗിക്കാറില്ല. ഇന്നത്തെ [രത്യേക സാഹചര്യത്തിൽ ഞാൻ അതിൽ ഒന്ന് കൈ വെച്ചു. 1000 നോട്ടിഫിക്കേഷനും 30ഓളം ഫ്രണ്ട് റിക്യുസ്റ്റും.

ഞാൻ  നോക്കി . 2 പരിചത മുഖങ്ങൾ ഞാൻ കണ്ടു. വിഷ്ണുവും അശ്വതിയും റിക്വസ്റ്റ് അയച്ചിട്ടുണ്ട് . ഒട്ടും അമാന്തിക്കാതെ ഞാൻ അവരെ ഞാൻ ആഡ് ചെയ്തു.

2 പേരുടെയും പ്രൊഫൈൽ നോക്കിയ എനിയ്ക്കു പെട്ടന്നൊരു സംശയം ഉണ്ടായി. വിഷ്ണു പറഞ്ഞതനുസരിച്ചാണെങ്കിൽ ഇവരുടെ ലവ് മാര്യേജ് ആണ്. പക്ഷെ പടങ്ങളിൽ അങ്ങനെ ഒരു ഫീൽ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല . സത്യം പറഞ്ഞാൽ അശ്വതിയെ ഞാൻ നേരെ നോക്കുന്നതും ഇപ്പോൾ ഈ പ്രൊഫൈൽ ആഡ് ചെയ്ത ശേഷം ആണ്.നല്ല ഐശ്വര്യം ഉള്ള പെൺകുട്ടി എന്ന് പറഞ്ഞാൽ മാത്രം പോരാ, സുന്ദരി ആണ് അശ്വതി.

അതും എന്റെ ചോദ്യം ഒന്നുടെ ഊട്ടി ഉറപ്പിച്ചു

തുടരും…

Comments:

No comments!

Please sign up or log in to post a comment!