കുറ്റബോധം 7

രേഷ്മയുടെ മനസ്സ് വല്ലാതെ രോക്ഷാകുലം ആയിരുന്നു… എന്തെന്നില്ലാത്ത ഒരു ദേഷ്യം അവളിൽ ഉടലെടുത്തു… തന്റെ പ്രണയം പരാജയപ്പെട്ടു പോവുമോ എന്ന ഭയം അവളുടെ കോപാഗ്നി ഇരട്ടിപ്പിച്ചു… എല്ലാവരും തനിക്ക് എതിരാണെന്ന് ഒരു തോന്നൽ… സിയാദിനോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു… അവന് നല്ല വിഷമം ഉണ്ടായിട്ടുണ്ടാവും… അതിന് ഞാൻ എന്ത് ചെയ്തിട്ടാ… രാഹുലിന്റെ സ്വാഭാവം മോശമാണ് എന്ന രീതിയിൽ അല്ലേ അവൻ സംസാരിച്ചത്…. കുറച്ച് കഴിയുമ്പോൾ തന്നെ വന്ന് സംസാരിച്ചോളും… എന്നോട് മിണ്ടതിരിക്കാനൊന്നും അവന് പറ്റില്ല…. രേഷ്‌മ സ്വയം തന്റെ പ്രവർത്തി ന്യായികരിക്കാൻ തുടങ്ങി… ഭക്ഷണം കഴിച്ചിട്ടില്ല ഇന്ന്…. സാരമില്ല…. ഞാൻ ഇവിടെ ഇങ്ങനെ കിടന്ന് അനുഭവിക്കുന്നത് വല്ലതും ആ മരങ്ങോടൻ രാഹുൽ അറിയുന്നുണ്ടോ…?? എങ്ങനെ അറിയാനാണ്… ഞാൻ അവനോട് പറഞ്ഞാലല്ലേ അറിയൂ…. സിയാദ് പറഞ്ഞത് ശരിയാണ്… ഞാൻ അവനോട് തന്റെ മനസ്സിലുള്ളത് തുറന്ന് പറയണം… എന്നാലല്ലേ അവന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് അറിയാൻ പറ്റൂ…. ഇനിയും ഭയന്ന് ഇരുന്നാൽ തനിക്ക് തന്നെ തന്നെ നഷ്ട്ടമാകും എന്ന് അവൾക്ക് തോന്നി… രേഷ്മ തീരുമാനം എടുത്തു…. ഇന്ന് അവനോട് പറയുക തന്നെ… കോളേജ് വരാന്തയിലൂടെ അവൾ രാഹുലിന്റെ ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമാക്കി നടന്നു… ഇന്ന് എന്തുകൊണ്ടോ മുന്പത്തെക്കാളും കൂടുതൽ ധൈര്യം തന്റെ കൂടെ ഉള്ളത് പോലെ അവൾക് തോന്നി… ചിലപ്പോൾ സിയാദുമായി അടിയുണ്ടാക്കിയത് കൊണ്ടാവും… എന്തെങ്കിലും ആവട്ടെ… അവൾ രാഹുലിന്റെ ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമാക്കി നടന്നു… കോളേജിലെ വാട്ടർ പ്യൂരിഫയറിന്റെ സമീപത്തായി രാഹുൽ നിൽക്കുന്നത് അവൾ അകലെ നിന്നുതന്നെ കണ്ടു… ഒറ്റയ്ക്കല്ല… കൂടെ ഏഴോ എട്ടോ കൂട്ടുകാർ ഉണ്ട്… “ഭഗവാനെ ഇവനെ ഒന്ന് ഒറ്റക്ക് കാണാൻ കിട്ടിയിട്ട് എനിക്ക് ചത്താലും കുഴപ്പമില്ല…”

കൂട്ടുകാരുടെ സാന്നിധ്യം അവളെ തെല്ലൊന്നു തലർത്തിയെങ്കിലും അവളുടെ ഉള്ളിൽ എരിഞ്ഞു തുടങ്ങിയ തീ അണക്കാൻ അതിന് കഴിയുമായിരുന്നില്ല…അവൾ ചുവടുകൾ മുൻപോട്ട് തന്നെ വച്ചു…. രേഷ്മയെ കണ്ടതും ചിലർ രാഹുലിന്റെ തോളിൽ തട്ടി എന്തോ പറഞ്ഞു ചിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു…. അവന്റെ അടുത്തേക്ക് എത്തുംതോറും തന്റെ ആത്മവിശ്വാസം ചോർന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി… “ദൈവമേ കത്തോളണെ….” അവന്റെ അടുത്തെത്തുന്നതിനു മുൻപേ ഒരു നിമിഷം അവൾ സകല ദൈവങ്ങളെയും വിളിച്ചു… രേഷ്മയെ കണ്ട് അകലെ നിന്നും കളിയാക്കിയവർ പോലും അവൾ മുൻപിൽ വന്നു നിന്നപ്പോൾ കണ്ണുമിഴിച്ചു നിന്നു…. അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം ഏതോ ഒരു മികച്ച കാന്തിക ആകർഷണം അവളിൽ ഉള്ളത് പോലെ…അതിനെ ഭേദിക്കാൻ ലോകത്തെ മറ്റൊന്നിനും കഴിയുമായിരുന്നില്ല എന്ന് അവർക്ക് തോന്നി…….

ഒരു നിമിഷം അവിടെ നിശബ്ദത തളം കെട്ടി നിന്നു…. ആരും ഒന്നും പറയുന്നില്ല… അവസാനം രേഷ്‌മ തന്നെ തുടർന്നു… “രാഹുൽ ഒരു മിനിറ്റ് എന്റെ കൂടെ ഒന്ന് വരോ?? ” ഒരു കാര്യം സംസാരിക്കാൻ ഉണ്ട്… ” അവൾ ഭയം കലർന്ന നേർത്ത സ്വരത്തിൽ പറഞ്ഞൊപ്പിച്ചു… ശേഷം അവൾ രാഹുലിനെ തന്നെ നോക്കി… അവനെ ആര് നോക്കിയാലും ആദ്യം കാണുന്നത് അവന്റെ കണ്ണുകൾ ആയിരിക്കും…. അതിനേക്കാൾ മനോഹാരിത മറ്റൊന്നിനും ഇല്ലാത്തത് പോലെ അവൾക്ക് തോന്നി… അവൾ പെട്ടന്ന് തന്നെ തലതാഴ്ത്തി… ” പറ്റില്ല…. അവന്റെ കൂടെ ഉള്ള ഒരുത്തൻ ആണ് അത് പറഞ്ഞത്…. രേഷ്‌മ ദയനീയമായി അവനെ നോക്കി…. അവളുടെ മുഖത്ത് യാചന നിഴലിച്ചിരുന്നു…. “ഇവിടെ നിന്ന് പറയാൻ പറ്റുന്ന കാര്യം പറഞ്ഞാ മതി…” അത് പറയുമ്പോൾ അവൻ അവളോട്‌ തിരികെ യാചിക്കുകയായിരുന്നു… അവളുടെ സാന്നിധ്യം നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത പോലെ… രേഷ്മയുടെ മുഖം ചുവന്ന് തടുക്കാൻ തുടങ്ങി… രാഹുലിന്റെ കൂടെ ഉള്ള ഒന്ന് രണ്ട് പേർ “ഞാൻ ഇപ്പൊ വരാടാ” എന്ന് പറഞ്ഞ് നടന്നകന്നു….അവളുടെ വാക്കുകൾ തട്ടിക്കളായൻ അവർക്ക് തോന്നിയില്ല…. രേഷ്മക്ക് അവിടെ വച്ച് തന്നെ അവനോട് സംസാരിക്കേണ്ടി വരും…ആ കാര്യം ഏതാണ്ട് ഉറച്ചുകഴിഞ്ഞു…..

ഇനി വേറെ ഒരു വഴിയും ഇല്ല… അവൾ അവന്റെ മുഖത്ത് നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാതെ എന്നാൽ അൽപ്പം വിക്കൽ ഉള്ളവർ പറയുന്നത് പോലെ സംസാരിക്കാൻ തുടങ്ങി….. ” രാഹുൽ… ഞാൻ …. അവളുടെ നെഞ്ച് അധിവേഗം ഉയർന്ന് താഴുന്നുണ്ടായിരുന്നു…….” എനിക്ക്……. ഐ ലൗ യൂ അവൾ വേഗം പറഞ്ഞു…. അതിന് ശേഷം അവൾ ഒരു ദീർഘശ്വാസം എടുത്തു…. അവർ മുഴുവനും സ്തബ്ധരായി നിലയുറപ്പിച്ചു… ആരും അവളോട് എതിർത്ത് ഒന്നും പറഞ്ഞില്ല….. അത്രത്തോളം ഒരു പിഞ്ചു കുഞ്ഞിനേക്കാൾ ഓമനത്തം ഉണ്ടായിരുന്നു അവൾക്ക്… രാഹുൽ മുൻപോട്ട് വന്നു… അവൾ ആദ്യമായിട്ടാണ് അവന്റെ ശബ്ദം കേൾക്കുന്നത്…. അതൊരു ശുഭ സൂചന ആവാൻ അവൾ മനസ്സിരുക്കി പ്രാർത്ഥിച്ചു…. എന്തിനോ തന്റെ ഇടതു മുഷ്ട്ടി അവൾ ചുരുട്ടി പിടിച്ചിരുന്നു…. ” രേഷ്‌മ… എനിക്ക് തന്നോട് ഒരു ഇഷ്ട്ടക്കുറവും ഇല്ല… പക്ഷെ… ഉള്ളത് പറയാല്ലോ… പൊതുവെ നമ്മുടെ കോളേജിൽ എല്ലാവർക്കും… അവൻ ഒന്ന് നിർത്തി…. ” ഒരു മോശം അഭിപ്രായം ആണ് നിന്നെകുറിച്ച്….” അവൾ തല താഴ്ത്തി നിന്നു… തന്നെ വഷമിപ്പിക്കാൻ പറഞ്ഞതല്ല…. ഹോപ് യൂ വിൽ അണ്ടർസ്റ്റാൻഡ്… അവൾ തല കുലുക്കി…. ചുമ്മാ കൂടെ കൊണ്ടുനടക്കാൻ എനിക്ക് ഒരു പെണ്ണിനെ വേണ്ട… ചിലപ്പോൾ നിന്റെ കുഴപ്പം ആയിരിക്കില്ല…. മേബി യൂ ആർ നോട്ട് മൈ ടൈപ്പ്…. സോ… അവൾ കാരയാതിരിക്കാൻ ശ്രമിച്ചു….
. അഗാധമായി തന്നെ ശ്രമിച്ചു…. വളരെ കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി വരുത്തി അവൾ തിരിച്ചു നടക്കാൻ തുടങ്ങി… തിരിഞ്ഞു നോക്കാതെ… അവനോട് എന്തോ ദേഷ്യം ആയിരുന്നു ആ സമയത്ത് അവന്റെ കൂട്ടുകാർക്ക് തന്നെ തോന്നിയത്…. “ഇഷ്ടമല്ലെങ്കിൽ അത് മാത്രം പറഞ്ഞാ പോരെ ഡാ… അതൊരു പെണ്ണല്ലേ….” തിരിഞ്ഞു നടക്കുന്നതിനിടയിൽ കാർക്കശ്യത്തോടെ അവർ സംസാരിക്കുന്നത് അവൾ കേട്ടു… ഹൃദയം തകർന്നു നിൽക്കുന്ന സമയത്ത് അത്കൂടി കേട്ടപ്പോൾ അവളുടെ കണ്ണീർ ധാരയായി ഒഴുകി… ഈ കണ്ണീർ എന്തേ തന്നോട് ഇത്ര അനുസരണക്കേട് കാണിക്കുന്നു… അവൾ വേഗം അവിടെ നിന്നും പോകാൻ തന്നെ തീരുമാനിച്ചു… പെട്ടന്നാണ് അവളുടെ കയ്യിൽ ഒരു പിടി വീണത്… കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയർത്തി നോക്കി….

” ആൻസി… ” തന്റെ മനസ്സിലെ എല്ലാ വിങ്ങളുകളും ഇറക്കി വക്കാൻ ഒരു ഇടം കിട്ടിയ പ്രതീതി ആയിരുന്നു അപ്പോൾ രേഷ്മക്ക് ഉണ്ടായിരുന്നത്… അവൾ ആൻസിയെ മുറുകെ പുണർന്നു… അപ്പോഴും അവളുടെ കണ്ണർ ഒഴുകുന്നുണ്ടായിരുന്നു…. “പോട്ടെ ഡി…. അവന് യോഗം ഇല്ലാന്ന് കൂട്ടിയാ മതി… ” അന്ന് ഉച്ചക്ക് അവർ ആരും ഭക്ഷണം കഴിച്ചില്ല… ക്ലാസ് നാടക്കുന്നതിനിടയിൽ രേഷ്‌മ അവിടെ നടന്ന എല്ലാ കാര്യങ്ങളും ആൻസിയോട് പറഞ്ഞു… അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ആശ്വാസം അവൾക് തോന്നി… നിങ്ങൾ എന്തൊക്കെ എന്നെക്കുറിച്ച് പറഞ്ഞാലും എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് ഇവിടെ ഉണ്ടെടാ എന്നുള്ള ഒരു അഹങ്കാരം അവളിൽ ഉടലെടുത്തു…. പെട്ടന്നാണ് സിയാദിനെ അവൾ ഓർത്തത്…അവൾ വേഗം സിയദിനെ തിരിഞ്ഞു നോക്കി…. അവൻ ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്…. ഇവൻ ക്ലാസ്സ് ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയോ??? ഒരു ചെറുപുഞ്ചിരി അന്സിയുടെ ചുണ്ടിൽ അറിയാതെ വിടർന്നു…. വല്ലപ്പോഴും സംഭവിക്കുന്ന കാഴ്ച അവൾക്ക് കാണിച്ചു കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് അന്സിയുടെ ഇടത്തെ കവിൽത്തടം ചുവന്ന് വീർത്ത് ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്… പക്ഷെ അവൾ വല്ലാത്ത സന്തോഷത്തിലാണ്… “ഇതെന്താടാ നിന്റെ മുഖത്ത്… നീരുണ്ടല്ലോ?? ” അവളുടെ മുഖത്ത് പെട്ടന്ന് നാണം കൂടിയോ??? രേഷ്‌മ അൽപംകൂടി അവളുടെ അടുത്തേക്ക് ചേർന്നിരുന്നു…. “എടി അച്ചായത്തി ….ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും. ഇവിടെ എന്താ ഉണ്ടായത്.??? അവൾക്ക് എന്തെന്നില്ലാത്ത നാണം വീണ്ടും വീണ്ടും ഉടലെടുക്കാൻ തുടങ്ങി…. “ഇന്നാണ് മോളെ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം, പിന്നെ സങ്കടപ്പെട്ട ദിവസവും… ഒന്ന് കിട്ടിയാൽ എന്താ അവൻ എന്നോട് പറഞ്ഞില്ലേ….. അന്സിയുടെ ഇരട്ടത്താപ്പ് പോലുള്ള മറുപടി രേഷ്മയെ പ്രകോപിതായാക്കാൻ തുടങ്ങി… അവൾ അന്സിയുടെ തുടയിൽ അമർത്തി പിടിച്ചു….
“…നേരെ പറയടി പട്ടി…” ” ഉഫ്‌… വിട് പെണ്ണേ പറയാം….” അവൾ നാണത്താൽ തലകുനിച്ചുകൊണ്ട് പറഞ്ഞു ” സിയാദ് ” രേഷ്‌മ പെട്ടന്ന് വിശ്വാസം വരാത്ത പോലെ സിയദിനെ തിരിഞ്ഞു നോക്കി… അവൻ അപ്പോഴും എന്തോ എഴുതുന്ന തിരക്കിലാണ്… “എന്നാലും എന്റെ ആൻസി… നിന്റെ കൂടെ തന്നെ അല്ലെ ഞാൻ ഇത്രേം നാള് നടന്നിരുന്നത്… എന്നിട്ട് എനിക്ക് മനസ്സിലായല്ലല്ലോ? “

കോളേജ് ടൈം അവസാനിക്കുന്ന സമയത്ത് മുഴക്കാറുള്ള മണിശബ്ദം മുഴങ്ങി…. എല്ലാവരും പുസ്തകം എടുത്ത് വാക്കുന്ന ശബ്ദം ക്ലാസ്സിൽ നിറഞ്ഞു നിന്നു… ആ ശബ്ദത്തിന്റെ ഇടയിൽ അവൾ പറഞ്ഞു… “ചില കാര്യങ്ങൾ അങ്ങാനാ മോളെ രേഷമേ…. നമ്മൾ തുറന്ന് പറയണം എന്നൊന്നും ഇല്ല…. അവന് എന്നെ ഇഷ്ട്ടമാണ് എന്ന് എനിക്കും അറിയാം, എനിക്ക് അവനെ ഭയങ്കര ഇഷ്ടം ആണെന്ന് അവനും അറിയാം…. പരസ്പരം പറഞ്ഞിട്ടില്ല എന്നെ ഉണ്ടായിരുന്നുള്ളു….” അന്സിയുടെ വാക്കുകളിലൂടെ പ്രണയത്തിന്റെ വ്യത്യസ്‌ത തലങ്ങൾ അവൾ മനസ്സിലാക്കുകയായിരുന്നു തനിക്ക് അവളെപ്പോലെ പ്രണയിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് ഒരു ചെറിയ മൂകത അവളുടെ മുഖത്ത് വിരിഞ്ഞു…. അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ആൻസി പറഞ്ഞു “നീ വിഷമിക്കണ്ട… എല്ലാം ശരിയാവും വാ പോവാം… ” പുറത്ത് ഇറങ്ങിയപ്പോഴേക്കും സിയാദ് ഓടി വന്ന് അന്സിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി… അവൻ തന്നോട് ഒന്ന് മിണ്ടിയത് പോലും ഇല്ല എന്നത് രേഷ്മയെ വല്ലാതെ വിഷമിപ്പിച്ചു… ചെ ചുമ്മാ അവനോട് തല്ലുപിടിക്കണ്ടായിരുന്നു… അവസാനം അവൻ പറഞ്ഞപോലെ ഒക്കെ നടക്കുകയും ചെയ്തു… അവൾ സിയദിന്റെ അടുത്തേക്ക് നടന്നു… ” ടാ ഞാൻ…” അവൾ പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ അവൻ ആൻസിയെ വിളിച്ച് നടന്ന് നീങ്ങി… അവൾ വീണ്ടും പിന്നാലെ പോയി…സിയാദ് ശ്രദ്ധിക്കുന്നത് പോലും ഇല്ല… പതിയെ അവൾക്ക് മനസ്സിലായി ഞാൻ അവന്റെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചിരിക്കുന്നു… ആഴമുള്ള ഒരു വലിയ മുറിവ്…. അവർക്കിടയിൽ വലിയ ഒരു ഇരുട്ട് വ്യാപിച്ചിരുന്നു… ഒരടി പോലും രണ്ടുപേർക്കും മുൻപോട്ട് വക്കാൻ കഴിയാത്ത അത്ര ഇരുട്ട്… ആൻസി തിരിഞ്ഞുനോക്കി തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി… കണ്ണിൽ വെള്ളം നിറഞ്ഞത് കൊണ്ടാവണം വ്യക്തമായി അത് കാണാൻ അവൾക്ക് കഴിഞ്ഞില്ല…. എങ്കിലും തന്റെ ഉറ്റ കൂട്ടുകാരിയോട് തന്റെ പുഞ്ചിരിതൂകുന്ന മുഖം നൽകി അവളെ അനുമോദിക്കാൻ ഉള്ള വിവേകം രേഷ്‌മ കാണിച്ചു…. കുട്ടികൾ മിക്കവാറും കോളേജിൽ നിന്നും പോയിത്തുടങ്ങി… രേഷ്മയും പതിയെ നടക്കാൻ തുടങ്ങി… താൻ ഒറ്റക്കായിപോയത് പോലെ ഒരു തോന്നൽ അവളിൽ ഉടലെടുത്തു… പക്ഷെ അതിനെക്കാൻ കൂടുതൽ ഇപ്പോൾ സ്വയം ഒരു മനോബലം തനിക്ക് കൈവന്ന ഒരു പ്രതീതി ആയിരുന്നു അവൾക്ക്… പലതും തിരിച്ചറിയാൻ തുടങ്ങി….


” ആരും ആരുടെയും കൂടെ സ്ഥിരമായി ഉണ്ടാവില്ല എന്ന തിരിച്ചറിവ്….” “നമുക്ക് ശരിയാണ് എന്ന് തോന്നുന്ന കാര്യങ്ങൾ പലതും ഭൂരുഭാഗം പേർക്കും തെറ്റായിരിക്കും എന്ന തിരിച്ചറിവ്….” “എത്ര വലിയ ബന്ധം ആണെങ്കിലും ചിലപ്പോൾ ഒരു വാക്കുകൊണ്ട് അത് തകിടം മറിഞ്ഞു തകർന്ന് പോകാം എന്ന തിരിച്ചറിവ്” അവൾ പലതും മനസ്സിലാക്കാൻ തുടങ്ങി…. സിയാദിനോട് ഞാൻ ചൂടായത് മോശം ആയിപ്പോയി എന്ന് അവൾക്ക് ഇപ്പോൾ പൂർണ്ണമായി മനസ്സിലായിരുന്നു… എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ അവനോട് അതിന് ക്ഷമ ചോദിക്കണം എന്ന് രേഷ്‌മ മനസ്സിൽ ഉറപ്പിച്ചു… അപ്പോഴും അവളുടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു… അത്രത്തോളം അടുത്ത കൂട്ടുകാരനായിരുന്നു അവൾക്ക് സിയാദ്… അൽപ്പം നടന്നപ്പോൾ സിയാദ് ആൻസിയെ ഒരു ചുമരിൽ ചാരി നിർത്തി എന്തോ പറയുന്നത് അവൾ കണ്ടു… അത് കണ്ടോപ്പോൾ അറിയാതെ അവളുടെ ഉള്ളിൽ ഒരു പുഞ്ചിരി വന്നു നിന്നു…. ആൻസി ഇപ്പോൾ കൂടുതൽ സുന്ദരി ആയിരിക്കുന്നു… ചിലപ്പോൾ പ്രണയത്തിന് അങ്ങനെ ചില ഔഷധ ഗുണങ്ങൾ ഉണ്ടായിരിക്കും…. അവൾ പതിയെ നടന്നു… കോളേജ് ഗേറ്റ് കടന്നപ്പോഴേക്കും ആൻസി പുറകെ ഓടി എത്തിയിരുന്നു… ” ടീ …..നീ എന്താ നിക്കാതിരുന്നെ??” അനസി അൽപം അവജ്ഞയോടെ അവളോട് ചോദിച്ചു… ” നീ അവന്റെ കൂടെ ആയിരുക്കും വരുന്നത് എന്നാ ഞാൻ കരുതിയത് “… “ടീ പെണ്ണേ നീ വല്യേ കാര്യങ്ങൾ ഒന്നും പറയാൻ നിക്കണ്ട… നിന്നെ കൂട്ടാണ്ട് ഞാൻ പോവോ???” ആൻസി അവളുടെ തോളിലൂടെ കൈ ഇട്ടു…. ” വാ നടക്ക്…” അവളുടെ ആ കൈകളിൽ വല്ലാത്ത ഒരു അടുപ്പം ഉള്ള പോലെ രേഷ്മക്ക് തോന്നി… അവൾ ആൻസിയേയും ചേർത്ത് പിടിച്ചു നടന്നു… അവർ നടന്ന് പോകുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു….. പിന്നീട് എല്ലാ ദിവസവും ആൻസി കൂടുതൽ സമയവും സിയദിന്റെ കൂടെ ആയിരുന്നു സംസാരിച്ചിരുന്നത് അത്കൊണ്ട് തന്നെ അവർ രണ്ടുപേരും ഉള്ളപ്പോൾ ആ ഭാഗത്തേക്ക് പോകാൻ രേഷ്മക്ക് വല്ലാത്ത മടി ആയിരുന്നു… ദിവസങ്ങളും മാസങ്ങളും കടന്നു പോയി…. ഓരോ ദിവസം കഴിയുംതോറും സിയാദുമായി താൻ അകന്ന് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് അവൾക്ക് വ്യക്തമായി തുടങ്ങി… എങ്കിലും ഒരു ഇന്റർവെൽ സമയങ്ങളിലും അവൾ രാഹുലിനെ കാണാൻ പോവാറുണ്ടായിരുന്നു… ചിലപ്പോൾ കാന്റീനിൽ, അല്ലെങ്കിൽ ഗ്രൗണ്ടിൽ, ചിലപ്പോൾ വാട്ടർ കൂളർ ന്റെ അരികിൽ …

” മുന്പത്തെകാളും നന്നായി അവൻ ഇപ്പൊ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് രേഷ്മക്ക് മനസ്സിലായി… ചിലപ്പോൾ അവൻ തന്നെ നോക്കി ചിരിക്കാറുണ്ട്… ഒരു ചിരി മാത്രം, വെറും ഒരു ചിരി…. പരിചയം ഉള്ള ഒരാൾക്ക് കൊടുക്കുന്ന ഒരു ചിരി ആയിക്കൂടെ അത്… അതിൽ കവിഞ്ഞ ഒന്നും അവൻ തനിക്ക് സമ്മാനിച്ചിട്ടില്ല… പക്ഷെ അവനെ കാണുന്നത്‌ രേഷ്മക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു… സ്ഥിരം ക്ലാസിൽ ഒച്ചയും ബഹളവും ഉണ്ടാക്കുന്ന സിയാദും, ക്ലാസ്സ് മുഴുവൻ ഓടിച്ചാടി നടന്നിരുന്ന രേഷ്മയും മിണ്ടാതായതോടെ ആ ക്ലാസ്സ് ശവപ്പറമ്പിന് സമമായിരുന്നു…. രേഷ്‌മ പഠനത്തിൽ കൊടുത്താൽ ശ്രദ്ധിക്കാൻ തുടങ്ങി… മുൻപ് അവൾ ഉഴപ്പാറൊന്നും ഇല്ല… എങ്കിലും ഇപ്പോൾ ടീച്ചേഴ്സിന്റെ കയ്യിൽനിന്നു നോട്‌സ് വാങ്ങലും, ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കലും ഒക്കെ തകൃതിയായി നടക്കാൻ തുടങ്ങി അന്ന് ക്ലാസ്സ് കഴിഞ്ഞ് പോവാൻ തുടങ്ങിയ രേഷ്മയെ ഗോഗുൽ തടഞ്ഞു…. “രേഷമേ ഹായ്…, അവൾ ചിരിച്ചു കാണിച്ചു… ” നീ ആകെ മാറിയല്ലോടി…..” സിയാദുമായിട്ട് വഴക്കിട്ടത് കൊണ്ടാണോ????? അവൻ ചുമ്മാ നിന്നെ കളിപ്പിക്കുന്നതാണ്….. അതിന് നീ ഇങ്ങനെ ഡൾ ആയി ഇരിക്കൊന്നും വേണ്ട… ” രേഷ്മക്ക് ആദ്യം ചിരിയായിരുന്നു വന്നത്… അത് അടക്കി വക്കാൻ അവൾ ശ്രമിച്ചെങ്കിലും നല്ല രീതിയിൽ അത് പരാജയപ്പെട്ടു…. അവളുടെ ചിരി കണ്ട് ഗോകുൽ തെല്ലൊന്ന്‌ ചമ്മിപ്പോയി… ” സോറി ടാ… നിന്നെ കളിയാക്കിയതല്ലട്ടാ…….” പിന്നീട് അവൾ അൽപ്പം നേരം മിണ്ടാതെ നിന്നു…അവനും… ആ നിമിഷം വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ അവന് തോന്നി…….. അവസാനം മൗനരംഗം തകർത്തുകൊണ്ട് രേഷ്മ ചോദിച്ചു… “ഗോഗുലെ… നിന്റെ കണ്ണിൽ ഞാൻ ഇപ്പൊ നല്ല കുട്ടി ആയോടാ????.” അവൻ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി… അന്ന് അങ്ങനെ പറയാൻ തോന്നിയ നിമിഷത്തെ അവൻ സ്വയം ശപിച്ചു…. ” ആം സോറി രേഷ്‌മ “…. അവൻ നടന്നകന്നു… “ഡാ നീ എങ്ങോട്ടാ ഈ മുങ്ങുന്നേ… ഞാൻ ചോദിച്ചതിന് മറുപടി പറ…” ആ ചോദ്യത്തിന്റെ ആഴം നിസ്സാരവൽക്കരിക്കാൻ എന്നോണം അവൻ പതിയെ ചിരിക്കാൻ തുടങ്ങി… ” ചിരിക്കാതെ കാര്യം പറയടാ ചെക്കാ…” ഞാൻ ഒരു കാര്യം പറഞ്ഞാ നിനക്കു “വിഷമം ആവോ രേഷമേ???” അവൾ തല കുമ്പിട്ട് നിന്നു… ” ആ സ്റ്റേജ് ഒക്കെ കഴിഞ്ഞു ടാ… ഇപ്പൊ ഞാൻ നല്ലോണം സഹിക്കാൻ പഠിച്ചു…. നീ പറ…” അവളിൽ പക്വത വന്നുതുണ്ടാകിയത് പോലെ അവന് തോന്നി… തനിക്ക് പറയാൻ ഉളളത് എല്ലാം തുറന്ന് പറയാൻ ഉള്ള ഒരു അവസരം ആണ് ഇതെന്ന് അവന് ബോധ്യമായി…

“രേഷമേ ….. നിന്നെ ഇപ്പൊ കാണുന്ന പോലെ കാണാൻ ആയിരുന്നു എനിക്ക് ഇഷ്ടം…” പക്ഷെ ഉള്ളത് പറയാല്ലോ… നീ ആക്റ്റീവ് ആയി നടന്നിരുന്ന സമയത്ത് ഈ ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു സന്തോഷം ഉണ്ട്… എല്ലാവരും എൻജോയ് ചെയ്തിരുന്ന ഒരു സമയം,…. ഫുൾ തമാശേം,അടീം,…. സത്യം പറയാല്ലോ എനിക്ക് അടങ്ങി ഒതുങ്ങി ഇരിക്കണ പെണ്കുട്ടികളെ ആണ് ഇഷ്ട്ടം… ഇപ്പൊ നീ ഞാൻ ആഗ്രഹിച്ച പോലെ ഉള്ള ഒരു പെണ്ണാണ്… “പക്ഷെ ഇപ്പഴാണ് ഞാൻ നിന്റെ വില മനസ്സിലാക്കിയത്…” കുറച്ചൊക്കെ അലമ്പ് കാട്ടി, ആ സിയാദിനെ ഒക്കെ ഓടിച്ച് ഇട്ട് അടിച്ച്… ഏ… ” മിസ് ചെയ്യുന്നുണ്ട് ടി അതൊക്കെ …. വല്ലാതെ മിസ് ചെയ്യുന്നുണ്ട്…. നീ ഇനി ഇങ്ങനെ ഉണങ്ങിയ മുന്തിരി മാതിരി നടക്കരുത് ട്ടാ… ആ മുടി ഒക്കെ മുൻപിലേക്ക് ഇട്ടെ….. പിന്നെ… എനിക്കറിയാവുന്ന ഒരു കാര്യം ഞാൻ പറഞ്ഞു തരാം… ഈ ലോകത്ത് ഉള്ള എല്ലാവരെയും കൺവിൻസ് ചെയ്ത് നമുക്ക് ജീവിക്കാൻ പറ്റില്ല മോളെ…. അതുകൊണ്ട് ആരേലും എന്തേലും ഒക്കെ പറയണത് കേട്ട് നീ ഒന്നും ചെയ്യാൻ നിക്കണ്ട…. നമ്മളെ മനസ്സിലാക്കണ ഒരാള് വരും…. ജസ്റ്റ് വൈറ്റ് ഫോർ ഹിം….” രേഷ്‌മക്ക് ആ വാക്കുകൾ ചെറുതായൊന്നുമല്ല ആശ്വാസം പകർന്നത്…. അവൾ അവനെ ഒരു കൈകൊണ്ട് വട്ടം പിടിച്ച് മുറുകെ പുണർന്നു… അവളുടെ കണ്ണിണകൾ വീണ്ടും വീണ്ടും ഈറനണിഞ്ഞു… തലേദിവസം കണ്ട തുണ്ട് പടത്തിന്റെയും, വായിച്ച കമ്പികഥയുടെയും ഹാങ്ങോവർ ഉണ്ടായിരുന്നിട്ടുകൂടി… അവളുടെ സ്പർശനം ഗോഗുലിന്റെ ഉള്ളിൽ യാതൊരുവിധ അനാവശ്യ ചിന്തകളും ഉണ്ടാക്കിയില്ല… അവളുടെ ആലിംഗനം ഒരു സഹോദരന് സ്നേഹപൂർവ്വം, വാത്സല്യപൂർവ്വം തന്റെ സഹോദരി കൊടുക്കുന്നതിന് തുല്യമായിട്ടാണ് തോന്നിയത്… “ഞാൻ പോട്ടെ ടി… എനിക്ക് കുറച്ച് എഴുതാൻ ഓക്കേ ഉണ്ട്…” ഒരു ജീവിതം മുഴുവൻ അവളോടൊപ്പം അങ്ങനെ നിൽക്കാൻ അവൻ കൊതിച്ചിരുന്നെങ്കിലും, അവൻ ഒഴിഞ്ഞു മാറി…. ആനന്ദാശ്രു എന്താണെന്ന് അവൻ മനസ്സിലാക്കുകയായിരുന്നു….. ഗോഗുലിന്റെ വാക്കുകൾ രേഷ്മക്ക് എന്തെല്ലാമോ തിരികെ നൽകി…. താൻ പലതും നഷ്ടപ്പെടുത്തുന്നു എന്ന ഒരു തോന്നൽ… കുറച്ച് നാളുകളായി പുസ്തകങ്ങളുടെ കൂടെയും, രാഹുലിനെ കാണാൻ ഇടക്കുള്ള പോക്കും മാത്രം ആയി ചുരുങ്ങിയിരിക്കുന്നു തന്റെ ജീവിതം… എന്തോ സിയാദും വിഷ്ണുവും ഇപ്പൊ മിണ്ടുന്നേ ഇല്ല…. എന്തായിരുന്നു ഞാൻ അന്ന് പറഞ്ഞത്…. അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു… ” എനിക്ക് പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു….” ” ഈ കാര്യത്തിൽ എനിക്ക് ആരെക്കുറിച്ചും ഒന്നും നോക്കാനില്ല…. ” താൻ പറഞ്ഞ വാക്കുകൾ ഒരു പ്രതിധ്വനി പോലെ അവൾക്കുമുന്പിൽ മുഴങ്ങി…. അന്സിയും സിയാദും ഇപ്പോൾ ഷാജഹാനും മുന്തസും തോറ്റു പോകുന്ന പ്രണയം ആണ്… എപ്പോഴും ഒരുമിച്ചാണ് രണ്ട്‌പേരും…

ചിലപ്പോഴൊക്കെ ആ പരിസരത്ത് ചുറ്റിപ്പറ്റി നടന്ന് അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവൾ ശ്രമിച്ചു… പക്ഷെ പര്യവസാനം രേഷ്മയെ കണ്ടാൽ അപ്പൊ സിയാദ് അവിടെ നിന്നും എണീറ്റ് പോകും… പിന്നെ പിന്നെ സിയാദ് എണീറ്റ് പോകുന്നത് കണ്ടാൽ രേഷ്‌മ ഈ പരിസരത്ത് എവിടെയോ ഉണ്ട് എന്ന് ആൻസി ഉറപ്പിക്കുമായിരുന്നു… മാസങ്ങൾ കടന്നു പോയി… സെക്കൻഡ് സെമസ്റ്റർ എക്‌സാമിന്റെ മുന്നോടിയായി റിവിഷന് വേണ്ട കാര്യങ്ങൾ ക്ലാസ്സിൽ കനക മിസ് നിർദേശിച്ചു……. എല്ലാ മൊഡ്യുൾസിന്റെയും സ്റ്റഡി മെറ്റീരിയൽ ആവശ്യമുള്ളവർ എന്റെ കയ്യിൽ നിന്നും കളക്ട് ചെയ്യാൻ മിസ് ഉത്തരവിട്ടു…. ഇന്റർവെൽ ആവുന്നതിന് മുൻപേ മിസ് ക്ലാസ് അവസാനിപ്പിച്ച് പുറത്ത് പോയി… കനകമിസ്സിന്റെ കാലടികൾ ക്ലാസ്സ് റൂം കടന്നതും ആൻസി തിരിഞ്ഞ് സിയാദിനെ നോക്കി… അവൻ പുറകിലെ ബഞ്ചിൽ ഇരുന്ന് അവളെ നോക്കി ചിരിച്ചു… രേഷ്മയോട് അവൾ പലതും സംസാരിച്ചുകൊണ്ടേ ഇരുന്നു… പക്ഷെ അവളുടെ ശ്രദ്ധ എപ്പോഴും അവന്റെ കൂടെ ആയിരുന്നു… പെട്ടെന്നാണ് പ്യൂൺ ചേട്ടൻ ക്ലാസ്സ് റൂമിലേക്ക് കയറി വന്നത്… ” വീ ഹാവേ നോട്ടീസ് ” വിഷ്‌ണു മുൻപോട്ട് വന്ന് അയാളുടെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി…. പേപ്പർ കൊടുക്കുമ്പോഴും ക്ളാസിലെ അലമ്പു കാണിക്കുന്ന കുട്ടികളുടെ നേരെ ആണ് അയാളുടെ കണ്ണ് പോയത്… തന്നെ സ്ഥിരം റാഗ് ചെയ്യുന്ന വില്ലൻമ്മാരെ അയാൾ നോട്ടമിട്ടു… “സൈലൻസ് പ്ലീസ്…” ” വിഷ്ണു ഉറക്കെ പറഞ്ഞു…” ക്ലാസ്സ് നിശബ്ദമായി… പ്യൂണിന്റെ മുഖത്ത് അതിശയം നിറഞ്ഞു… ഇതെന്ത് മറിമായം… അയാൾ സ്വയം ഒന്ന് ആലോചിച്ചു… വിഷ്ണുവിന്റെ ശബ്ദം കേട്ട് അയാൾ വീണ്ടും സ്വബോധം വീണ്ടെടുത്തു… ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 23ആം തീയ്യതി ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്നു… എല്ലാ കുട്ടികളും അന്നേ ദിവസം സാന്നിഹിതരായി പരിപാടി വൻ വിജയം ആക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു… കുട്ടികൾ പരസ്പ്പരം പിരിപിറുക്കുന്ന ശബ്ദം ക്ലാസ്സ് മുഴുവൻ നിറഞ്ഞു… ഒരു കാര്യം കൂടി ഉണ്ട്… വിഷ്ണു ഉറക്കെ പറഞ്ഞു… കോളേജ് ഓഡിറ്റോറിയത്തിൽ വച്ച്‌ ഒരു കേക്ക് മുറിക്കൽ ചടങ്ങും, ടീച്ചേഴ്സിന്റെ ഒരു കരോളും ഉണ്ടായിരിക്കുന്നതാണ്…. വായിച്ചുകൊണ്ടിരിക്കെ വിഷ്ണുവും ചിരിച്ചു… പ്യൂണിന്റെ കയ്യിൽ നോട്ടീസ് തിരികെ കൊടുത്ത് അവൻ തന്റെ സ്ഥലത്തേക്ക് തിരിഞ്ഞു നടന്നു… എപ്പോ കണ്ടാലും തന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞ് കളിയാക്കാറുള്ള കുട്ടികൾ മിണ്ടാതെ ഇരിക്കുന്നത്‌ കണ്ടപ്പോൾ… അയാൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി… താൻ ഇതെല്ലാം വളരെ അധികം ആസ്വദിച്ചിരുന്നു എന്ന് അയൾ മനസ്സിലാക്കി… ഒരുപക്ഷേ തന്റെ യവ്വന കാലത്തിലേക്ക് ഉള്ള ഒരു എത്തുനോട്ടം ആയിരിക്കാം ഇതെന്ന് അയാൾ കരുതി…

സാധാരണ ഭക്ഷണം കഴിച്ചതിന് ശേഷം ആണ് രേഷ്‌മ രാഹുലിനെ കാണാൻ പോകാറുള്ളത്… ഇന്നെന്താണ് തനിക്ക് പറ്റിയത്… വല്ലാത്ത ഒരു ഏകാന്തത… ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ഒരു തോന്നൽ… അവൾ ചോറ്റുപാത്രം ബാഗിൽ തിരികെ വച്ച് ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു… ആൻസി നേരത്തെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോയിരുന്നു…. എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്ത് അവൾ സിയാദിന്റെ കൂടെ പുറത്തേക്ക് പോവാറുണ്ട്… എന്തെങ്കിലും സ്വസ്ത്ഥമായി സംസാരിക്കാനായിരിക്കും….. അല്ലെങ്കിൽ അവൾ എപ്പഴും എന്റെ കൂടെയല്ലേ… ആൻസി അവന്റെ കൂടെ പോകുമ്പോൾ ഒരിക്കൽ പോലും തടയാൻ രേഷ്മ ശ്രമിച്ചിട്ടില്ല… അങ്ങനെ ഒന്നും തനിക്ക് നേടേണ്ട എന്ന് അവൾ ഉറപ്പിച്ചിരുന്നു….അവൾ കാന്റീൻ ലക്ഷ്യമാക്കി നടന്നു… രാഹുൽ വരാറായിട്ടില്ല… വന്നാലും തന്നെ അങ്ങനെ ശ്രദ്ധിക്കാൻ ഒന്നും പോകുന്നില്ല എന്ന് അവൾക്ക് അറിയാമായിരുന്നുതാനും… അവന്റെ പുറകെ നടക്കുന്ന കാര്യം ഇപ്പോൾ കോളേജിൽ ഒട്ടുമിക്ക കുട്ടികൾക്കും അറിയാം…. അതുകൊണ്ടാണോ എന്നറിയില്ല… തന്നെ ഇപ്പോൾ നോക്കുന്ന എല്ലാ കുട്ടികളിലും ഒരു സ്നേഹത്തിന്റെ അംശം അവൾക്ക് കാണാൻ കഴിയാറുണ്ട്… ക്യാന്റീനിനോട് ചേർന്ന് നിൽക്കുന്ന വാകച്ചോട്ടിലേക്ക് അവളുടെ ശ്രദ്ധ പെട്ടന്ന് കടന്ന് ചെന്നു… രാഹുൽ… അവൻ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്… പെട്ടെന്നാണ് അവൾക്ക് അവർ ആരൊക്കെയാണെന്ന് മനസ്സിലായത്…. അതെ അന്സിയും സിയാദും തന്നെ…. അവർ എന്താ രാഹുലിനോട് സംസാരിക്കുന്നത്… അവൾ അങ്ങോട്ട് നടക്കാൻ തുടങ്ങിയതും സിയാദ് രേഷ്മയെ കണ്ടു… പെടുന്നനെ അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി… അവൻ അന്സിയുടെ കൈ പിടിച്ച് വലിച്ച് അവിടെ നിന്നും നടന്നകന്നു… അവന്റെ മനസ്സിൽ ഇപ്പോൾ തനിക്ക് ഒരു സ്ഥാനവും ഇല്ല എന്ന് അവൾ വേദനയോടെ മനസ്സിലാക്കി… തന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ അവൾക്ക് ഇപ്പോൾ ആ പഴയ കരുതൽ കാണാനില്ല, പകരം പകയാണ് കാണുന്നുന്നത്… തനിക്ക് ചുറ്റും ഒരു രക്ഷാ വലയം പോലെ നിന്നിരുന്നവൻ ഇപ്പോൾ തൻ്റെ സാന്നിധ്യം പോലും വെറുക്കുന്നു… എന്നും അവന്റെ കൂടെ കാണണം എന്ന് അവൻ മോഹിച്ച അവന്റെ കൂട്ടുകാരിയെ ഇപ്പോൾ അവൻ ഒന്ന് നോക്കാൻ പോലും പലതവണ ആലോചിക്കുന്നു… രേഷ്മയുടെ ഹൃദയം തകർന്നു തുടങ്ങുകയായിരുന്നു…. അവളുടെ സുഹൃത്തായിരുന്നവൻ, അവളുടെ ജ്യേഷ്ട്ടനായിരുന്നവൻ, അതിനേക്കാൾ എല്ലാം ഉപരി മറ്റെന്തൊക്കെയോ ആയിരുന്നവൻ, തിരിഞ്ഞു നടന്നപ്പോൾ തന്റെ നെഞ്ചിൽ അമർന്നിറങ്ങിയത് കാരമുള്ളിനേക്കാൾ കാഠിന്യമേറിയ എന്തോ ആണെന്ന് അവൾക്ക് തോന്നി… രാഹുൽ തന്നെ നോക്കുന്നുണ്ട്… വയ്യ ഇനി അവന്റെ അവഗണന കൂടി താങ്ങാൻ വയ്യ… തന്റെ വിഷമം ഉള്ളിലൊതുക്കി അവൾ നടന്നകന്നു… “രേഷമേ….” പുറകിൽ നിന്നൊരു വിളികേട്ട് അവൾ തിരിഞ്ഞു നോക്കി…

രാഹുൽ ആണ്… ആ നിമിഷം അവിടെ നിൽക്കണോ അവിടെ നിന്നും ഓടി പോകണോ എന്ന ഒരു തീരുമാനം എടുക്കാൻ അവൾക്ക് സാധിച്ചില്ല…. എങ്കിലും ഒരു പ്രതിപ്രവർത്തനം പോലെ അവൾ തിരിഞ്ഞു നിന്നു… ” താൻ എന്നെ കാണുമ്പോൾ ഇങ്ങനെ ഓടി ഒളിക്കുകയൊന്നും വേണ്ട…” എനിക്ക് തന്നോട് ഒരു വിരോധവും ഇല്ല….” അവൻ പറഞ്ഞത് കേട്ടെങ്കിലും അവന്റെ മുഖത്തേക്ക് ഒരു രണ്ട് സെക്കൻഡ് പോലും അവൾക്ക് നോക്കി നിൽക്കാൻ സാധിച്ചില്ല… വല്ലാത്ത ഒരു വെപ്രാളം ആയിരുന്നു അവൾക്ക്… ഒരു മറുപടിയും അവളിൽ നിന്ന് ഉണ്ടായില്ല… എങ്കിലും അവളുടെ ഭാവ മാറ്റങ്ങൾ കണ്ട് രാഹുൽ അവളെ നോക്കി നിന്നു… “നിനക്കെന്നെ പേടിയാണോ??” അവൾ തലതാഴ്ത്തി അല്ലെന്ന മട്ടിൽ തലകുലുക്കി… “എന്നാൽ പിന്നെ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ എന്താ…???” എന്റെ കൃഷ്ണാ.. ഇവൻ എന്തൊക്കെയാ ഈ പറയണെ…. അവൾ നിന്ന് വിയർക്കാൻ തുടങ്ങി… അവൻ അങ്ങനെ പറയുന്ന വരെ ഇടക്കെങ്കിലും മുഖം ഉയർത്തിയിരുന്നവൾക്ക് പിന്നെ അതിനുപോലും സാധിക്കാതായി… രാഹുൽ അവളോട് കുറച്ചകൂടി അടുത്ത് നിന്നു… അവളുടെ താടിയിൽ ചൂണ്ടുവിരൽ കൊണ്ടുപിടിച്ച് ആ മുഖം ഉയർത്തി തന്റെ മുഖത്തിന് അഭിമുഖമായി അവൻ നിർത്തി… അവൾ വിറക്കുന്നുണ്ടോ എന്ന് അവൻ സംശയിച്ചു… അന്ത്യ ശ്വാസം വലിക്കാനുള്ള ധൃതിയോടെ അവൾ വേഗത്തിൽ ശ്വാസമെടുക്കുന്നുണ്ട്… അതിനൊത്ത് അവളുടെ ഒതുങ്ങിയ മാറിടവും ഉയർന്ന് താഴുന്നുണ്ട്… അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു അവനോടുള്ള പ്രണയം… അവസാനം അവളുടെ നോട്ടം സഹിക്കാനാവാതെ അവൻ ചുറ്റും കണ്ണോടിക്കാൻ തുടങ്ങി… എങ്കിലും തന്റെ മനസ്സ് അവളെ തന്നെ നോക്കാൻ വീണ്ടും വീണ്ടും പറയുന്നത് പോലെ അവന് തോന്നി… അൽപ്പ സമയത്തേക്ക് അവർ ഇരുവരും മിണ്ടിയില്ല… രേഷ്‌മ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ രാഹുൽ അവളുടെ കൈ പിടിച്ചു… രേഷ്മയുടെ ഉള്ളിൽ ഒരു മിന്നൽ ഏറ്റ പ്രതീതിയായിരുന്നു അപ്പോൾ… അവളുടെ ശരീരത്തിലെ ഓരോ രോമാകുഞ്ചങ്ങളും എഴുന്നേറ്റു നിന്നു…. ഈ പ്രപഞ്ചം മുഴുവൻ നിശ്ചലമായത് പോലെ തോന്നിപ്പോയി അവൾക്ക്… ചുറ്റും മറ്റാരും ഇല്ലാത്ത പോലെ, ഇപ്പോൾ ഞാനും അവനും മാത്രമാണ് ഈ ലോകത്തുള്ള ഏക മനുഷ്യർ എന്നൊരു തോന്നൽ… “ക്രിസ്തുമസ് സെലിബ്രേഷന് വരില്ലേ???…”അതുവരെ അവൻ സംസാരിച്ചതിനെക്കാൾ മൃദുലത അപ്പോൾ ആ പറഞ്ഞ വരികളിൽ ഇല്ലേ??? അതോ ഇനി തനിക്ക് തോന്നിയതാണോ… “ഹമ്മം..” അവൾ പതിയെ മൂളി… പറ്റുവാണെങ്കിൽ നീ ഒരു സാരി ഉടുത്ത് വരണം… നമ്മുടെ ആർട്സിന് ഉടുത്തത് പോലെ… പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്ന പോലെ അവൻ അവിടെ നിന്നും ഓടിപ്പോയി… ഭഗവാനെ… താൻ കണ്ട സ്വപ്നങ്ങൾ ഒക്കെ നടക്കാൻ പോകുവാണോ??? അതോ ഇനി നമ്മൾ നല്ല ഫ്രണ്ട്സ് ആയിരിക്കും എന്നൊക്കെ പറയാനാണോ ഈ വിളി… എന്ത് തന്നെയായാലും രാഹുലിന്റെ സാന്നിദ്ധ്യം തനിക്ക് വല്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാക്കുന്നത് എന്ന് അവൾക് മനസ്സിലായി…. തന്റെ തേൻ നുകരാൻ വരുന്ന വണ്ടിനെ കാണുന്ന പൂവിനുള്ള വികാരം, തന്റെ നേർത്ത സുഷിരങ്ങളിൽ നിന്നും മധുരമുള്ള സംഗീതം പുറപ്പെടുവിപ്പിക്കാൻ വരുന്ന കാറ്റിനെ കാണുമ്പോൾ മുളം തണ്ടിന് ഉണ്ടാക്കുന്ന വികാരം… അവളുടെ കാട്ടുപൊയ്ക കവിഞ്ഞൊഴുകാൻ തുടങ്ങി… പെട്ടെന്നുണ്ടായ നാണത്താൽ അവൾ അവിടെ നിന്നും നടന്നകന്നു… ക്ലാസ്സിൽ തിരികെ വന്ന് ഇരിക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ രാഹുൽ ആയിരുന്നു… അവന്റെ നോട്ടം… അവന്റെ സ്പർശം….യാതൊരു കാരണവും ഇല്ലാതെ അവൾ ചിരിക്കാൻ തുടങ്ങിയിരുന്നു… ആൻസി തന്റെ അടുത്ത് വന്ന് ഇരുന്നപ്പോൾ സ്വബോധം വീണ്ടെടുക്കാൻ അവൾ ശ്രമിച്ചു…

“എന്ത് പറ്റി…” ചുമ്മാ ഇരുന്ന് ചിരിക്കുന്നുണ്ടല്ലോ… ?? ആൻസി തന്റെ തലയിൽ കൈ വച്ച് രേഷ്മയെ നോക്കിക്കൊണ്ട് ചോദിച്ചു… ഒന്നുമില്ല… ചുമ്മാ ഇങ്ങനെ ഇരുന്നപ്പോൾ… അവൾ പറഞ്ഞു മുഴുമിപ്പിച്ചില്ല… “നിങ്ങൾ രണ്ട് പേരും രാഹുലിന്റെ കൂടെ എന്തെടുക്കാർന്നു…” അവൾ ആകാംഷയോടെ ചോദിച്ചു… “ചുമ്മാ കണ്ടപ്പോ മിണ്ടിയാടാ… “ഞാനും സിയാദും അതിലെ നടന്ന് പോകുവാർന്നു… അപ്പോഴാ അവൻ വന്നത്… എന്തുപറ്റി??? വീണ്ടും അവൻ നിന്നെ വല്ലതും പറഞ്ഞോ…???” രേഷ്‌മ ചെറിയൊരു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി… അവളുടെ മനസ്സിൽ മുഴുവൻ ക്രിസ്തുമസ് സെലിബ്രേഷൻ ആയിരുന്നു…. പ്ലസ് ടു കഴിഞ്ഞ സമയത്ത് ശിവേട്ടൻ വാങ്ങി തന്ന നീല നിറമുള്ള സാരി അവൾ പൊടിതട്ടി എടുത്തു… അത് വാങ്ങി തന്നതിന് അന്ന് ശിവേട്ടനെ നിര്ത്തിപ്പൊരിച്ചത് അവൾ ഓർത്തു… “ഞാൻ ഈ സാധനം ഉടുക്കില്ലാന്ന് അറിയില്ലേ ശിവട്ടാ… പിന്നെ എന്തിനാ എനിക്ക് ഇത്…” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…. “നിന്നെ ഒരു പെണ്ണായിട്ട് കാണാനുള്ള കൊതികൊണ്ടാടി പെണ്ണേ… ഇതൊക്കെ ഒന്ന് ഉടുക്ക്…. അല്ലാതെ എന്നും ജീൻസും ചുരിദാറും ഇട്ട് നടക്കാൻ പോവാണോ നീ…” ” പിന്നെ…. ജീൻസും ടോപ്പും ഒക്കെ ഇടുമ്പോ ഞാൻ ആണായി മാറുവണല്ലോ…” “ഇന്നത്തോടെ ലാസ്റ്റ്… ഇനി എനിക്ക് ഈ കുന്തം വാങ്ങി കൊണ്ട് വന്നാ ഞാൻ അടുപ്പിലിട്ട് കത്തിക്കും…” അന്നങ്ങനെ പറഞ്ഞപ്പോൾ ശിവേട്ടന്റെ മുഖം വാടിയത് അവളുടെ മനസ്സിൽ തെളിഞ്ഞു… ഇന്നിപ്പോ തനിക്ക് ഒരു ആവശ്യം വന്നപ്പോൾ ഈ സാരി മാത്രമേ ഉള്ളു എന്ന് അവൾ വേദനയോടെ മനസ്സിലാക്കി… ഇതുടുത്ത് ആദ്യം ശിവേട്ടനെ കാണിക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു… അങ്ങനെ ഇരുപത്തിമൂന്നാം തീയ്യതി വന്നെത്തി….. “നീണ്ട ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൾ ആ സാരി തന്റെ ദേഹത്ത് ഒരു വിധത്തിൽ ചുറ്റി വച്ചു…” അഴിഞ്ഞു കിടന്നിരുന്ന തന്റെ മുടിയിഴകൾ മുൻപിലേക്ക് ഇട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്ന് മൊത്തത്തിൽ ഒന്ന് നോക്കി… “ഹമ്മം… കോഴപ്പമില്ല…” സാരിയിലും താൻ സുന്ദരി തന്നെ… ഈ ഇടക്ക് സ്വയം പോക്കൽ ഇത്തിരി കൂടുന്നുണ്ടോ എന്നൊരു സംശയം അവക്ക് തന്നെ ഒരു നിമിഷം തോന്നി… സാരമില്ല… വേറെ ആരും കേൾക്കുന്നില്ലല്ലോ… ഞാൻ എന്നോട് തന്നെയല്ലേ പറഞ്ഞത്… അവൾ സംതൃപ്തി അണഞ്ഞു…. പെട്ടന്നാണ് അവൾ അത് ശ്രദ്ധിച്ചത് തന്റെ ഇടുപ്പ് നന്നായി കാണുന്നുണ്ട്… അവൾ ഒരു പിൻ എടുത്തു… അത് കുത്താൻ തുടങ്ങിയപ്പോഴേക്കും ഒരു ചിന്ത അവളെ വിലക്കി…

വേണ്ട… ഇത് അവന് വേണ്ടിയിട്ടല്ലേ… അവന്റെ ഇഷ്ടമായിരുന്നു എന്നെ സാരിയിൽ കാണണം എന്ന്… അപ്പോൾ ഇങ്ങനെ മതി… എങ്കിലും വല്ലാതെ വൾഗർ ആകാതിരിക്കാൻ അവൾ ശ്രദ്ധിച്ചു…. ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കിയ ശേഷം അവൾ തന്റെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി… ടി വി കാണുകയായിരുന്ന രേണുക തന്റെ മകളെ കണ്ട് ഒരു നിമിഷം അതിശയിച്ചു… ഭാസ്ക്കാരേട്ടാ… ഒന്നിങ്ങോട്ട് വന്നേ… അവർ വിളിച്ചുകൂവി… അവൾ നാണത്തോടെ തലതാഴ്ത്തി നിന്നു… ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന ഭാസ്‌കരൻ തന്റെ വായനയിലെ ഫ്ലോ നഷ്ടപ്പെട്ടതിന്റെ അവജ്ഞയോടെ ഹാളിലേക്ക് കടന്നു വന്നു… “എന്താടി വിളിച്ചു കൂവുന്നെ…” “നിങ്ങടെ മോളെ നോക്ക് മനുഷ്യാ…” ഭാസ്‌കരൻ കണ്ണ് മിഴിച്ച് നോക്കിനിന്നു… എന്തോ ഒരു മായിക വലയം അയാളെ ആ സമയത്ത് വേട്ടയാടിയിരുന്നു… ഒരു നിമിഷം സ്വന്തം അമ്മയെ അയാൾ തന്റെ മകളുടെ സ്ഥാനത്ത് കണ്ടു… ചെറുപ്പത്തിൽ തന്നെ സ്കൂളിൽ കൊണ്ടുവിടാൻ വേഗം സാരിയുടുത്ത് വരുന്ന അമ്മയെക്കാൾ ഭംഗിയുള്ള ഒരു പെണ്ണിനേയും അയാൾ അന്നോളം കണ്ടിട്ടിലായിരുന്നു…. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി… ഭാസ്കരൻ അവളുടെ അടുത്ത് വന്ന് അവളുടെ തലയിൽ തലോടി… “കൊള്ളാം…” എന്റെ മോള് വല്യേ പെണ്ണായി… അയാളുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു… അത് കണ്ട് അവളുടെയും മുഖം വാടി… ” എന്താ അച്ച ഇത്…” അവൾ അയാളുടെ കണ്ണ് തുടച്ചു…. “ഏയ് ഒന്നൂല്യ… ഇത് … ഇങ്ങനല്ല ഉടുക്കണ്ടേ…” അതും പറഞ്ഞ് തന്റെ കണ്ണ് തുടച്ച ശേഷം അയാൾ അവളുടെ കാൽക്കൽ ഇരുന്ന് സാരിയുടെ തുമ്പ് ഓരോരോ ഇഴകളായി അടിയിലേക്ക് വലിക്കാൻ തുടങ്ങി…. എല്ലാ ഇഴകളും ശരിയാക്കിയ ശേഷം എണീക്കുന്നതിന് മുൻപായി അയാൾ അവളുടെ കാലുകൾ ഒന്ന് പിടിച്ചു… താൻ അറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാ തെറ്റുകൾക്കും അയാൾ ഒരു നിമിഷം മാപ്പപേക്ഷിച്ചു… രേഷ്മക്ക് എന്തോ പന്തികേട് തോന്നി… അവൾ അച്ഛനോട് ചേർന്നിരുന്നു… ” എന്താ എന്റെ അച്ഛന് പറ്റിയത്…” അയാൾ അവളുടെ കവിളിൽ തലോടി… ഞാൻ എന്റെ അമ്മയെ ഒന്ന് ഓർത്തതാ മോളെ…. നിന്റെ അച്ഛമ്മയെ…” ഞങ്ങൾ ആണുങ്ങൾക്ക് ഈ അമ്മമാരോട് വല്ലാത്ത ഒരു അടുപ്പം കൂടുതൽ ആയിരിക്കും… നിന്നെ ഇങ്ങനെ കണ്ടപ്പോ ശരിക്ക് എന്റെ അമ്മയുടെ പോലെയാടി… എന്റെ അമ്മക്ക് സാധിച്ചു കൊടുക്കാൻ പറ്റാത്ത എല്ലാ കാര്യങ്ങളും ഇപ്പൊ ഓർമ്മ വരാ……. ഞാൻ തൊറ്റുപോയി മോളെ……” അയാളുടെ വാക്കുകൾ അവൾക്കും താങ്ങാനായില്ല… “അച്ഛമ്മ എല്ലാം മോളിലിരുന്ന് കാണുന്നുണ്ടാവും അച്ഛ… അച്ഛനെക്കൊണ്ട്‌ പറ്റുന്ന പോലെ ഒക്കെ അച്ഛൻ അച്ഛമ്മയെ നോക്കിട്ടുണ്ട്… അതൊക്കെ മതിന്നെ… എണീറ്റേ…” അവൾ ഭാസ്കരനെ എഴുന്നേൽപ്പിച്ചു…. അയാൾക്ക് പുറകിൽ നിന്ന് രേണുകയും ആ വാക്കുകൾ കേട്ട് തലർന്നുപോയി… ” നിങ്ങള് ഇതെന്താ ഭാസ്ക്കാരേട്ടാ കൊച്ചു കുട്ടികളെ പോലെ…” രേണുക ആ മനുഷ്യനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… ” അമ്മക്ക് ഞാൻ എന്നും കുട്ടി ആയിരുന്നെടി….”

ഞാൻ ചെയ്യുന്ന ഓരോ തെറ്റുകൾ കാണുമ്പൊഴും എന്നെ ചേർത്ത് പിടിച്ച് ” “”ഒക്കെ ശരിയാവുമെടാ മോനേ… ഇതൊക്കെ നിന്റെ പ്രായത്തിൽ ചെയ്ത് പോകുന്ന തെറ്റുകളാ…”” ചത്തുകളഞ്ഞാലോ എന്ന് വരെ ആലോചിച്ച സമയം ഉണ്ടായിരുന്നു എനിക്ക്… അന്നൊക്കെ എന്റെ അമ്മ എന്റെ കൂടെ നിന്നതിന്റെ ആണ് ഇന്നത്തെ ഞാൻ… ‘അമ്മ എന്നെ ഇന്ന് വരെ തള്ളിപ്പറഞ്ഞിട്ടില്ല… പഴയ ആൾക്കാരൊക്കെ പറയാറില്ലേ നമ്മൾ ചെയ്‍ത എല്ലാ തെറ്റുകളും ഓർക്കാൻ നമുക്കൊരു സമയം വരും എന്ന്….. അത് ഒക്കെ വളരെ ശരിയാ…. രേഷ്‌മ അമ്മയെ നോക്കി… രേണുക പിന്നെ ഒന്നും മിണ്ടിയില്ല… തന്റെ അച്ഛന്റെ കഴിഞ്ഞു പോയ കൗമാര യവ്വന കാലഘട്ടം അത്ര സുഖകരമായ ഒന്നായിരുന്നില്ല എന്ന് മാത്രം അവൾക്ക് ബോധ്യയമായി… അത് എന്താണെന്ന് അറിയാൻ അവൾക്ക് തെല്ലും താല്പര്യമുണ്ടായിരുന്നില്ല…. എന്ത് തന്നെ ആയാലും തന്റെ അച്ഛൻ തനിക്ക് എന്നും ഒരു ഹീറോ ആയിരിക്കും എന്ന് അവൾ ഉറപ്പിച്ചു… ” മതി കരഞ്ഞത്… ” ഇതാ ഞാൻ സാരി ഉടുക്കാത്തത്…” കണ്ടോ അമ്മേ…” അവൾ വിഷയം മാറ്റാൻ ശ്രമിച്ചു… “പിന്നെ… അത് നിന്നെ കണ്ടിട്ടൊന്നും അല്ല… എന്റെ ഏട്ടൻ അമ്മേനെ ഓർത്തിട്ടാ… അല്ലാതെ നിന്റെ ഈ പൂതന ലുക്ക് കണ്ടിട്ടൊന്നും അല്ല… ” വിഷയം മാറ്റാൻ വേണ്ടി ഒരു തുറുപ്പ് ചീട്ട് ഇട്ട് കൊടുത്തപ്പോ അതിന്റെ മോളില് ജാക്കിയിട്ട് വെട്ടിയ അമ്മയുടെ സമീപനം അവൾക്ക് തീരെ രസിച്ചില്ല… അമ്മയുടെ മുഖത്ത് നോക്കി കൊഞ്ഞനം പോലെ ഒരു ആക്ഷന് കാണിച്ച ശേഷം അവൾ പുറത്തേക്ക് നടന്നു… വല്യേ ഐശ്വര്യ റായ് ആണെന്നാ വിചാരം… അവൾ വെറുതെ പിറുപിറുത്തുകൊണ്ടിരുന്നു… ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ അവൾക്ക് ഒന്ന് പ്രാര്ഥിക്കാതിരിക്കാനായില്ല… “ദൈവമേ കരഞ്ഞോണ്ടാണ് വീട്ടിൽനിന്നു തന്നെ ഇറങ്ങുന്നത്… ഇന്ന് മൊത്തം കയ്യീന്ന് പോവാതെ നോക്കിക്കോണെ…” തന്നെ ഇങ്ങനെ കണ്ടാൽ രാഹുലിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു അപ്പോഴും അവളുടെ ചിന്ത… സാധാരണ ചായക്കടയിൽ പല്ലിന്റെ ഇടയും കുത്തി ഇരിക്കുന്ന ശിവനെ അന്ന് അവൾ അവിടെ കണ്ടില്ല… “ഈ മനുഷ്യൻ ഇതേവിടെ പോയി കിടക്കാ…” ശിവേട്ടനെ കാണാതെ കോളേജിൽ പോകാൻ അവൾക്ക് വലിയ ഉത്സാഹം ഒന്നും തോന്നിയില്ല… രേഷ്‌മ നേരെ ഉണ്ണിയപ്പൂപ്പന്റെ കടയിലേക്ക് നടന്നു… കവലയിലെ ചെറുപ്പക്കാരൻ ചേട്ടൻമ്മാരൊക്കെ തന്നെ നോക്കുന്നുണ്ട്… എന്തോ അതൊക്കെ കാണുമ്പോ അവളുടെ ഉള്ളിൽ ഒരു മാരിവില്ല് തെളിഞ്ഞു വന്നു… “ഉണ്ണിയപ്പൂപ്പ…… ശിവേട്ടൻ എന്താ ഇന്ന് വരത്തെ…” എന്തെങ്കിലും പറഞ്ഞോ???” അവൾ ആകാംഷയോടെ ചോദിച്ചു… ജരാനാരകൾ ബാധിച്ച,പല്ലുകൾ കൊഴിഞ്ഞു തുടങ്ങിയ, കരുണ മാത്രം കൈമുതലായുള്ള ഒരു പാവം വൃദ്ധന്റെ സംസാര ശൈലിയിൽ അയാൾ പറഞ്ഞു ” ഇല്ല മോളെ… എന്നും മോള് വരുന്നെന് മുൻപേ ഇവിടെ വരാറുള്ളതാ… ഇന്ന് എന്താണാവോ പറ്റിയത്…” അത് കേട്ട് അവളുടെ മുഖം വാടി… “ഇനിയിപ്പോ എന്തേലും പറ്റിക്കാണുവോ ഭഗവാനെ…” അവൾക്ക് ഉള്ളിൽ ഒരു ഭയം അനുഭവപ്പെട്ടു… ” മോള് വിഷമിക്കണ്ട അവൻ വീട്ടിൽ തന്നെ കാണും… ഒന്ന് പോയി നോക്ക്…” അവളുടെ മുഖത്തെ പരിഭവം കണ്ടിട്ടെന്ന പോലെ അയാൾ പറഞ്ഞു… ” എന്നാ ശരി അപ്പൂപ്പ… ഞാൻ കുറച്ചു കപ്പലണ്ടി മിട്ടായി എടുക്കുന്നുണ്ടേ…” അയാളുടെ അനുവാദത്തിന് കത്ത് നിൽക്കാതെ അവൾ കടയുടെ മുൻപിലുള്ള ചില്ലു ഭരണിയിൽ കൈ ഇട്ടു…. “ഓഹ്… മോളെടുത്തോ… ഇത് മുഴുവൻ മോൾക്കുള്ളതാ… ഹ ഹ ഹ…” അയാൾ മനംനിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു… ” അതെന്താ അപ്പൂപ്പ.. വേറെ ആരും ഇത് വാങ്ങാറില്ലേ???…” പോകാൻ തുനിഞ്ഞ അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു…

” ഓഹ്… വാങ്ങാറൊക്കെ ഉണ്ട്…” സിഗരറ്റ് വാങ്ങി ബാക്കി പൈസക്ക് പകരം ചിലര് വാങ്ങും…” പക്ഷെ അവര് ഇത് എടുക്കുമ്പോഴും അപ്പൂപ്പനൊരു വിങ്ങലാ മോളെ… “അവൻ ആ ശിവൻ മോൾക്ക് തരാൻ വേണ്ടി എന്നും വരുന്നത് കൊണ്ടാ ഞാൻ ഈ കടയും തുറന്ന് ഈ വയസ്സ് കാലത്ത് ഇവിടെ ഇരിക്കുന്നത് തന്നെ… ആ നിമിഷം ആ മനുഷ്യന്റെ മുഖത്ത് വിരിഞ്ഞ ചിരിയേക്കാൾ മനോഹരമായ മറ്റൊന്നും ഈ ലോകത്ത് ഇല്ലാത്ത പോലെ അവൾക്ക് തോന്നിപ്പോയി… കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു… അവൾ അപ്പൂപ്പന്റെ മുഖം കയ്യിലെടുത്ത് ആ വരണ്ട പാടം പോലത്തെ തിരുനെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… “എന്റെ അപ്പൂപ്പാ…” നിങ്ങളെല്ലാരും കൂടി എന്നെ ഇങ്ങനെ സ്നേഹിച്ച് കൊല്ലല്ലേ…!!!” ഞാൻ പോട്ടെ… അവൾ ഇറങ്ങി നടന്നു… കവലയിലൂടെ നടക്കുന്ന ഓരോ നിമിഷവും, തന്നെ പലരും ഒരുപാട് കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് അവൾ അറിഞ്ഞു… ചിലരുടെ കണ്ണുകളിൽ സ്നേഹവും ആരാധനയും ആണ്… അത് കാണുമ്പോൾ ഒരു സുഖം തന്നെയാണ്… എന്നാൽ ചിലരുടെ കണ്ണിൽ കാമം മാത്രമാണ്… അത് കാണുമ്പോൾ ഉണ്ടാകുന്ന ഭയം താങ്ങാവുന്നതിനെക്കാൾ വലുതാണ്… ഓട്ടോറിക്ഷ സ്റ്റാൻഡിലെ മുൻ വരിയിലുള്ള ഒരു ഓട്ടോയിൽ അവൾ കയറി ഇരുന്നു… ഏകദേശം ഒരു 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളാണ് ഡ്രൈവർ… ” ചേട്ടാ… കോളനി റോഡ്..” അയാൾ വണ്ടി എടുത്ത് വേഗത്തിൽ ഓടിക്കാൻ തുടങ്ങി…. രണ്ടിൽകൂടുതൽ കണ്ണാടികൾ ആ ഓട്ടോയിൽ അങ്ങിങ്ങായി വച്ചിട്ടുള്ളത് രേഷ്‌മ ശ്രദ്ധിച്ചു… ഇടക്ക് അയാൾ ചില കണ്ണാടികൾ അഡ്ജസ്റ്റ് ചെയ്ത് വെക്കുന്നുണ്ട്… അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി… അവൾ സാരി ഒന്ന്കൂടി ഒതുക്കി പിടിച്ചു… തന്റെ ഒരു ഭാഗവും പുറത്ത് കാണുന്നില്ല എന്ന് അവൾക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു എങ്കിലും ആ പ്രവർത്തി അയാളോട് ഉള്ള ഒരു പ്രധിഷേധം ആയിരുന്നു… “ഇന്ന് കോളേജിൽ പോവുന്നിലിടി…” അവളിൽ ഒരു കോപാഗ്നി നിറഞ്ഞു വന്നു… “എന്താ… അയാളുടെ മാമന്റെ മോളോട് ആണ് സംസാരിക്കുന്നത് എന്ന ലാഘവത്തോടെ ആണ് എടി പൊടി എന്നോക്ക വിളിക്കുന്നത്… വഷളൻ… ഒരു മറുപടി കൊടുക്കാൻ പോലും അവൾ തുനിഞ്ഞില്ല… വണ്ടി കോളനി റോഡിലേക്ക് തിരിഞ്ഞു…ഇപ്പോഴും അയാൾ രേഷ്മയുടെ ചോര ഊറ്റി കുടിക്കുകയാണ്… “ഇന്ന് ഇവിടെ ആയിരിക്കും അല്ലെ കളി…” എന്തിന്റെയൊക്കെയോ ഫ്രാസ്‌ട്രെഷൻ ഉള്ള മുഖഭാവത്തോടെ അയാൾ പറഞ്ഞു… “അതേ ഇന്ന് എവിടെയാ കളി… ശിവേട്ടന്റെ വീട്ടിലാ…” വേണേൽ ചേട്ടനും കൂടിക്കോ… വരുന്നോ??? “

അയാൾ വണ്ടിയുടെ ഗിയർ പെട്ടന്ന് ഡൗണ് ചെയ്തു… എന്തോ ഭയന്നിട്ടെന്ന പോലെ… പിന്നീട് വളരെ നോർമൽ ആയ സ്പീഡിൽ ആണ് ഓട്ടോ ഓടിച്ചിരുന്നത് എന്ന് അവൾ ശ്രദ്ധിച്ചു… പക്ഷെ ആ നശിച്ച നോട്ടം ഇപ്പോഴും ഉണ്ട്…. പൊതുവെ കാമ വെറി കൊണ്ടു നടക്കുന്നവന്മാർക്ക് മുഴുവൻ അടിയേയും, ചങ്കൂറ്റമുള്ള ആണുങ്ങളെയും ഭയമാണ് എന്ന് അവൾക്ക് ബോധ്യമായി… “എന്താ ചേട്ടാ ഒന്നും പറയത്തെ…” പോരുന്നോ??? അവൾ വീണ്ടും അയാളെ പ്രകോപിപ്പിച്ചു… ചേട്ടനൊന്നും നാണമാവുന്നില്ലല്ലോ?? കഷ്ട്ടം…. ചുമ്മാതല്ല നമ്മുടെ നാട്ടിൽ ഫെമിനിച്ചിമാര്‌ കൂടി കൂടി വരുന്നത്… ഉള്ള നല്ല ആണുങ്ങളുടെ പേരുകൂടി കളയും തന്നെപ്പോലെ ഉള്ളവര്…” അവൾ പറഞ്ഞുകൊണ്ടേ ഇരുന്നു…. ഒറ്റക്ക് കിട്ടിയാൽ അവളുടെ എല്ലാ ചൊറിച്ചലും മാറ്റിക്കൊടുക്കാം എന്ന ഒരു ചിന്ത അയാളെ വല്ലാതെ അലട്ടി… ഇടക്ക് തന്റെ പല്ലുകൾ അമര്ത്തി കടിച്ചുകൊണ്ട് അയാൾ ഒരു കൊച്ചുവീടിന്റെ മുൻപിൽ വണ്ടി നിർത്തി… ഓട്ടോയിൽ നിന്ന് ഇറങ്ങിയതും അവൾ ഒരു 50 രൂപ നോട്ട് എടുത്ത് അയാൾക്ക് കൊടുത്തു… “ബാക്കി വേണ്ട ചേട്ടാ… വച്ചോ… ഇടക്ക് ഒരു ഉപ്പുസോഡ വാങ്ങി കുട്ടിക്ക് ആ തല ഒന്ന് തണുക്കാൻ നല്ലതാ…” അവൾ തിരിഞ്ഞു നടന്നു… ഒരു പീറ പെണ്ണിന്റെ മുൻപിൽ തൊറ്റു പോയതോർത്തപ്പോൾ അയാളുടെ ഉള്ളിൽ വല്ലാത്ത അപകർഷതാ ബോധം ഉടലെടുത്തു… തിരിച്ചെന്തെങ്കിലും പറഞ്ഞാൽ അടി നല്ല മെനക്ക് കിട്ടും എന്ന് അയാൾക്ക് ഒരു സംശയവും ഇല്ലായിരുന്നു… പകപൂണ്ട മനസ്സോടെ അയാൾ വണ്ടി തിരിച്ചു…. “നിന്നെ എന്റെ കയ്യിൽ കിട്ടുമെടി…” അവൾ തിരിഞ്ഞു നടക്കുന്നത് നോക്കി ഒന്ന് പിറുപിറുത്തികൊണ്ട് അയാൾ തിരികെ പോയി… രേഷ്‌മ കോളിംഗ് ബെൽ അടിച്ചു… “ശിവേട്ടൻ എന്നെ കാണുമ്പോൾ എന്താ പറയാ….” കളിയാക്കുമായിരിക്കും അതാണല്ലോ പുള്ളിക്കാരന്റെ സ്ഥിരം ലൈൻ… അവൾ തന്റെ സാരി എല്ലാം ഒന്ന് ശരിയാക്കി… അഴിച്ചിട്ട മുടി കോന്തി മുൻപിലേക്ക് ഇട്ടു… തന്റെ ചുണ്ടുകൾ ഒന്ന്കൂടി ഒന്ന് നനച്ച് വച്ചു… “ഈ മനുഷ്യൻ ഇതെന്താ തുറക്കത്തെ…” അവൾ പിറുപിറുത്തുകൊണ്ട് വീണ്ടും കോളിംഗ് ബെൽ അടിച്ചു…. അനക്കമൊന്നും കേൾക്കാതായപ്പോൾ അവളുടെ ഉള്ളൊന്നു പിടച്ചു… ” ശിവട്ടാ…” അവൾ ഉറക്കെ വിളിച്ചു… ഇപ്പോഴും മറുപടിയൊന്നും ഇല്ല… അവൾ വാതിൽ തുറക്കാൻ നോക്കി… ” ഇത് തുറന്ന് തന്നെ കിടക്കുവാണല്ലോ???” അവൾക്ക് ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായി… “ഒന്നും പറ്റിക്കാണല്ലേ ഭഗവാനെ…” അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു… അകത്തേക്ക് കടന്ന ശേഷം അവൾ വീണ്ടും വിളിച്ചു “ശിവട്ടാ….” പക്ഷെ ആ വിളിക്ക് ശക്തി പോരായിരുന്നു… അവളുടെ കണ്ണുകളിൽ ഭയം തെന്നിക്കളിച്ചു… അവൾ പതിയെ ബെഡ്റൂമിന്റെ വാതിൽ തുറന്ന് നോക്കി… ഉടുത്തിരുന്ന മുണ്ട് തന്നെ പുതച്ച് നല്ല ഉറക്കമാണ് ശിവൻ… അവളുടെ പാതി ശ്വാസം നേരെ വീണു….

“ഇങ്ങനെ ഒരു ഉറക്കപിശാശ്…” അവൾ അടുത്ത് ചെന്ന് അയാളെ തട്ടി വിളിച്ചു “മതി ഉറങ്ങിയത് എണീറ്റേ…”.. അവളുടെ കൈകളിലേക്ക് വല്ലാത്ത ഒരു ചൂട് പ്രവഹിച്ചു… “ശിവട്ടാ…” എണീറ്റ്‌ ഇരിക്ക്… അവൾ നെറ്റിയിൽ തൊട്ടു നോക്കി… പൊള്ളുന്ന പനി…. വായിൽ നിന്നും ഉമിനീർ ഒലിച്ച് പുറത്തേക്ക് വരുന്നുണ്ട്… അത് മുഴുവൻ ആ കട്ടപിടിച്ച താടിയിൽ ഒട്ടിപ്പിടിച്ച്‌ ഇരിന്നു… രേഷ്‌മ അയാളെ എണീപ്പിച്ച് കട്ടിലിന്റെ തലക്കൽ ചാരി ഇരുത്തി… ഒരു തലയണ എടുത്ത് പുറകിൽ വച്ചു… “ശിവട്ടാ…. വീഴാതെ ഇരിക്കണേ… ഞാൻ ഇപ്പൊ വരാം… അവൾ അടുക്കളയിലേക്ക് ഓടി… ഒരു മണ്കൂജയിൽ നിന്നും ഒരു മൊന്ത വെള്ളം എടുത്ത് അവൾ തിരികെ വന്നു… അകത്ത് ഉണ്ടായിരുന്ന ഒരു അലമാരി തുറന്ന് ഒരു മുണ്ടെടുത്ത് കീറി ആ തുണിയും എടുത്ത് അവൾ അയാളുടെ അടുത്തേക്ക് വന്നു… “ശിവട്ടാ….” കുറച്ച് വെള്ളം മുഖത്തേക്ക് തെളിച്ചുകൊണ്ട് അവൾ വിളിച്ചു… പെട്ടന്ന് തണുത്ത വെള്ളം മുഖത്ത് വീണ ഞെട്ടലോടെ അയാൾ കണ്ണു ചിമ്മി തുറന്നു… ” ഒന്നും ഇല്ല… ആ മുഖം ഒന്ന് കഴുകിയെ ശിവട്ടാ… അവൾ കിടക്കയിൽ ഇരുത്തി തന്നെ അയാളുടെ മുഖം വീണ്ടും വീണ്ടും കഴുകി കൊടുത്തു… കണ്ണുതുറന്ന് നോക്കി രേഷ്മയെ കണ്ടപ്പോൾ അയാൾ അറിയാതെ വിളിച്ചു… “മോളെ…” രേഷ്മയുടെ മുഖത്ത് അപ്പോഹും ഒരു ഭയം തളം കെട്ടി കിടന്നിരുന്നു… ” പേടിക്കണ്ട… ഒരു ചെറിയ പനി വന്നതാ…” അയാൾ അവളെ സമാധാനിപ്പിക്കാണെന്നോണം പറഞ്ഞു… ” ഇതാണോ നിങ്ങടെ ചെറിയ പനി…” ദേഹത്ത് തൊട്ടപ്പോ എന്റെ കൈ പൊള്ളി… ഇത്രേം ചൂട് ഉള്ള വെള്ളത്തിൽ ഞാൻ കുളിച്ചിട്ട് പോലും ഇല്ല…” “ഹ ഹ ഹ” അയാൾ അത് ചിരിച്ചു തള്ളി….. ആ ശബ്ദത്തിൽ നല്ല മാറ്റം ഉള്ള പോലെ അവൾക്ക് തോന്നി… ക്ഷീണിച്ചു പോയിരിക്കുന്നു… വല്ലാതെ… ” ഞാൻ പോയി ഒരു ചുക്ക് കാപ്പി ഇട്ടേച്ചും വരാം…” ഇവിടെ അനങ്ങാതെ ഇരിക്ക്… അവൾ തുണികഷ്ണം ശിവന്റെ തിരുനെറ്റിയിൽ നനചിട്ട ശേഷം അടുക്കളയിലേക്ക് നടന്നു… വാതിൽക്കൽ എത്തിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അവൾ തിരികെ വന്നു… ” എവിടെ… എവിടെയാ അത്…” അയാളുടെ ഷർട്ടിന്റെ പോക്കറ്റൽ അവൾ താപ്പാൻ തുടങ്ങി… “എന്ത്?? നീ പോയി ചായ ഇട് പെണ്ണേ…” അയാൾ ഇരുന്നിടത്ത് നിന്നു എണീറ്റ് മുറിയിലെ ഷെൽഫിന്റെ അടുത്തേക്ക് നടന്നു… അത് കണ്ട രേഷ്‌മ ദ്രുതഗത്തിയിൽ ഷെല്ഫിനടുത്തേക്ക് കുതിച്ചു… അവളെ കാണിക്കാതെ ഷെൽഫിലിരുന്ന സിഗരറ്റ് പാക്കറ്റ് എടുക്കാൻ ഉള്ള ശ്രമം പാളിയെങ്കിലും അയാൾ അത് കൈപിടിയിലാക്കിയിരുന്നു… രേഷ്‌മ കലിപൂണ്ട മുഖത്തോടെ ശിവന്റെ കയ്യിൽ നിന്നും അത് തട്ടിപ്പറിച്ചു വാങ്ങാൻ നോക്കി… താ ശിവട്ടാ… ഇല്ലെങ്കിൽ ഞാൻ കയ്യിൽ കടിക്കും ട്ടാ… ഉറപ്പായിട്ടും കടിക്കും…. അവൾ ശിവന്റെ കയ്യിൽ നിന്നും പാക്കറ്റ് തട്ടിപ്പറിക്കാൻ നോക്കി… ” നീ അടങ്ങടി… ഞാൻ ചാവോന്നും ഇല്ല… ” ശിവൻ അവളെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞൂ…

” എന്നാൽ സിഗരറ്റ് പിടിച്ച കൈ തുറക്കാൻ ഉള്ള തീവ്ര ശ്രമത്തിലായിരുന്നു അവൾ ആആആആ…. അവൾ ഒച്ചയുണ്ടാക്കി… ശിവന്റെ കൈ വലിച്ചുകൊണ്ട് “വിട് വിട് ……. വിട് ശിവട്ടാ…” എന്ന് അവൾ വിളിച്ചു പറഞ്ഞു… “ഞാൻ വലിക്കുന്നില്ലടി… നീ ഒന്ന് പോയി ചായ ഉണ്ടാക്ക് മോളെ…” പെട്ടെന്നുണ്ടായ ദേഷ്യത്തിന് അവൾ ശിവന്റെ കയ്യിൽ ആഞ്ഞു കടിച്ചു “ആആആആ” വിടടി…കടിക്കല്ലേ… നിവർത്തിയില്ലാതെ അയാൾ ആ സിഗരറ്റ് പാക്കറ്റ് അവൾക്ക് വിട്ടുകൊടുത്തു… “ഹി ഹി…” അങ്ങനെ ഇപ്പൊ എന്റെ മോൻ വലിക്കണ്ട… അവൾ പക്കറ്റുമായി അടുക്കളയിലേക്ക് ഓടി… “ടീ പട്ടിക്കുട്ടി….” നിനക്ക് ഞാൻ തരാട്ടാ…” കൈ കുടഞ്ഞുകൊണ്ട്‌ ശിവൻ വിളിച്ചു പറഞ്ഞു… ആ പറച്ചലിൽ ഒരു ശക്തി കൈവന്ന പോലെ അയാൾക്ക് തോന്നിപ്പോയി… അവളുടെ കൂടെ കൂടിയാൽ പിന്നെ ഈ പനിയൊക്കെ ഒരു അസുഖമാണോ??? പനിക്ക് നാണമായിട്ട് അത് പ്രാകിക്കൊണ്ട് ശരീരം വിട്ട് പോകും… അയാൾ അടുക്കളയിലേക്ക് നടന്നു… രേഷ്‌മ വെള്ളം അടുപ്പത്ത് വച്ച് സ്റ്റവ് കത്തിച്ചിട്ടുണ്ട്… എന്തോ തിരയുകയാണ് അവൾ എല്ലാ പാത്രവും എടുത്ത് നോക്കുന്നുണ്ട്… ” വേറെ ഒന്നും ഇല്ല മോളെ…” ഉള്ളത് നീ കൊണ്ടുപോയി… ആയാൾ അവജ്ഞയോടെ പറഞ്ഞു… ഒരു വിജയിയുടെ ഭാവമായിരുന്നു അവൾക്ക്… “ആർക്കറിയാം… നിങ്ങളെ ഞാൻ അങ്ങാനൊന്നും വിശ്വസിക്കില്ല ശിവട്ടാ….” ഇങ്ങു വന്നേ …. ആ ചുക്കും കുരുമുളകും ഒക്കെ എവിടെയാ ഇരിക്കുന്നെ…? അവൾ ചോദിച്ചു… ഷെൽഫിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നും ഒരു ചെറിയ പാത്രം അയാൾ അവൾക്ക് എടുത്ത് കൊടുത്തു… ചുക്കിന്റെ പാത്രത്തിൽ നിന്നു മുഴുത്ത രണ്ട്‌ കഷ്ണം അവൾ എടുത്ത് കളഞ്ഞു.. “ഇതോക്കെ എത്ര കൊല്ലത്തെ പഴക്കം ഉള്ളതാ???” നല്ലതെന്ന് അവൾക്ക് തോന്നിയ ഒരു കഷ്ണം എടുത്തുകൊണ്ട് അവൾ ചോദിച്ചു… ശിവന്റെ കണ്ണുകൾ കലങ്ങിയിരുന്നു… “ഒരുപാട് പഴയതാവും…” ഇവിടെ ആര് വാങ്ങി വക്കാനാ… ആർക്ക് വേണ്ടിട്ടാ ഇതൊക്കെ…” പറഞ്ഞു കഴിഞ്ഞപ്പോൾ ആയിരുന്നു അവൾക്ക് ചോദിക്കണ്ടായിരുന്നു എന്ന് തോന്നിയതും… ” അയ്യോ അപ്പോഴേക്കും ഡൾ ആയോ…ഇങ്ങനൊരു ജന്മം…” നിങ്ങളോട് എനിക്ക് അസൂയ ആണ് മനുഷ്യാ… ഇത്ര കൊല്ലം കഴിഞ്ഞിട്ടും ഉമ ചേച്ചിനെ നിങ്ങൾ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോ… അതിശയം തോന്നിട്ടുണ്ട് എനിക്ക്… ഉമചേച്ചി മരിച്ചിട്ടേ ഇല്ല… നിങ്ങടെ ഈ നെഞ്ചില് ഇപ്പോഴും ഉണ്ട് പഴയത് പോലെ തന്നെ……. ” ഈ ദൈവം അങ്ങാനാടി മോളെ… “

നമ്മൾ വല്ലാതെ സ്നേഹിക്കുന്ന എന്തെങ്കിലും കണ്ടാൽ അതങ്ങ് നശിപ്പിച്ചു കളയും… എന്നിട്ട് അതിനേക്കാൾ മനോഹരമായ എന്തെങ്കിലും നമുക്ക് തരും…” തീ കുറച്ച ശേഷം പാത്രത്തിലേക്ക് ചതച്ച ചുക്കും കുരുമുളകും ഇട്ടുകൊണ്ട് അവൾ ചോദിച്ചു… “അതാരാ ഇപ്പൊ ഉമ ചേച്ചിയെക്കാൾ മനോഹരമായ ഒരാള്…” വേറെ ആർക്കെങ്കിലും പിടി കൊടുത്തോ??? കയ്യിന്ന് പോയോ മോനെ ശിവട്ടാ…???”” അയാൾക്ക് ചിരിവന്നു… ” നീ തന്നെ… അല്ലാതാരാ…” രേഷ്‌മ പെട്ടന്ന് ഇടക്ക് കയറി പറഞ്ഞു… “ആ മതി മതി… ഈ കഥ ഞാൻ കൊറേ കേട്ടതാ…” “നമുക്ക് വേറെ എന്തെങ്കിലും പറയാം…” ചായ ഒരു ഗ്ളാസ്സിലേക്ക് പകർത്തി അവൾ അത് ശിവന് നൽകി… “ചൂട്ടോടെ കുടിച്ചേ ശിവട്ടാ… എന്റെ ഒറ്റമൂലിയാ.. ദിപ്പൊ പനി പോവും….” ഒരു ചായ ഇടതിന് അവൾ കാണിക്കുന്ന നെകളിപ്പ് കണ്ട് ഒരു പുച്ഛം കലർന്ന നോട്ടത്തോടെ അയാൾ ചോദിച്ചു… “ഇന്നെന്തുപറ്റി സാരിയൊക്കെ ആണല്ലോ…” ആരുടെ മുൻപിൽ ഷോ കാണിക്കാനാ പോവുന്നെ… ??? അവളിൽ ഒരു നാണം ഉടലെടുത്തു… ചുറ്റും മണമുള്ള പൂക്കൾ വിരിയുന്ന പോലെ, ഇളം തെന്നൽ തന്നെ മൃദുവായി തലോടുന്ന പോലെ അവൾക്ക് തോന്നി… “കൊള്ളാവോ??? ശിവേട്ടൻ വാങ്ങി തന്നതാ…” ഇപ്പൊ എന്നെ കാണാൻ എങ്ങിനെ ഉണ്ട്…” “വലിയ പുതുമ ഒന്നും ഇല്ല പണ്ടത്തെ പോലെ തന്നെ… എന്നാലും കുഴപ്പമില്ല…” അയാൾ തിരികെ തന്റെ മുറിയിലേക്ക് നടന്നു… വലിയൊരു പ്രശംസ പ്രതീക്ഷിച്ച അവൾക്ക് ആ മറുപടി തീരെ തൃപ്തി നൽകിയില്ല…. ഇനിയിപ്പോ രാഹുൽ തന്നെ കാണുമ്പോഴും ഇതുപോലെ പറയുവോ ഭഗവാനെ….. അവളുടെ മുഖത്തെ പ്രസാദം അകാലത്തിൽ പൊലിഞ്ഞു… “അതെന്താ??” എന്താ കുഴപ്പം പറ ശിവട്ടാ….അവൾ പിന്നാലെ നടന്ന് ചോദിച്ചു… “ആരാ ആള്… എന്താ അവന്റെ പേര് അത് പറ…” പിന്നീട് അവിടെ എന്തൊക്കെയോ തെളിയിക്കാനുള്ള വ്യഗ്രത ആയിരുന്നു അവൾക്ക്… ആരുടെ പേര്… ? ശിവേട്ടൻ എന്തൊക്കെയാ ഈ പറയണേ…. എനിക്ക് അങ്ങനെ പ്രേമം ഒന്നും ഇല്ല… സത്യമായിട്ടും…. ” അവൾ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു… താൻ പറയുന്നത് എല്ലാം കേട്ടുകൊണ്ട് യാദോരു മാറ്റവും ഇല്ലാത്ത മുഖത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്ന് ശിവൻ ചായകുടി തുടർന്നു… പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് അവൾക്ക് മനസ്സിലായി… പലപ്പോഴും അച്ഛനേം അമ്മെനേം അവൾക്ക് പറ്റിക്കാൻ സാധിക്കാറുണ്ട്… കുറെ നുണ പറയാറും ഉണ്ട്… പക്ഷെ ഒരിക്കൽ പോലും ശിവേട്ടന്റെ മുൻപിൽ അതിന് പറ്റിയിട്ടില്ല… നുണ പറഞ്ഞാൽ പുള്ളി കയ്യോടെ പിടിക്കുകയും ചെയ്യും, ചിലപ്പോൾ നുണയാണെന്ന് അറിഞ്ഞിട്ടും ശിവേട്ടൻ അവളോട് വിശ്വസിച്ച മട്ടിൽ മിണ്ടാതെ നിൽക്കും…

ആ നിൽപ്പ് കണ്ടാൽ അവൾ അറിയാതെ സത്യം തുറന്ന് പറയും… ഇന്നും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന ബോധ്യം അവൾക്ക് പതിയെ വന്നു… രേഷ്മ കട്ടിലിന്റെ തലയിൽ ചാരി ഇരിക്കുന്ന ശിവന്റെ ഇടതു കൈ തന്റെ മാറോട് ചേർത്ത് ആ തോളിൽ ചാരി കിടന്നു… “ശിവട്ടാ…”…അവൾ പതിയെ വിളിച്ചു… അതിൽ ഒരു യാചനയുടെ പ്രതിധ്വനി ഉളളത് പോലെ ശിവന് തോന്നി…. “മ്മ്….” ഒരു മൂളൽ അയാളിൽ നിന്നും പുറപ്പെട്ടു… “അച്ഛനോട് പറയരുത് ട്ടാ….” അതെ… യാചന തന്നെ…. എന്താണ് തനിക്ക് അവളെ എതിർക്കാൻ കഴിയാത്തത്… പരിപൂർണ്ണ നിഷ്കളങ്കത നിറഞ്ഞ അവളുടെ ആ മുഖം കണ്ടാൽ ഒരു പിഞ്ചു പൈതലിനോട് തോന്നുന്ന വാത്സല്യം ആണ് തനിക്ക് ഇപ്പോഴും തോന്നുന്നത്… “ഇല്ല മോളെ… നീ പറ…” അവൾ ശിവന്റെ കൈകൾ കുറച്ചുകൂടി തന്നോട് ചേർത്ത് പിടിച്ചു… ഒരു സംരക്ഷണം അവൾ ആഗ്രഹിക്കുന്ന പോലെ അയാൾക്ക് തോന്നി…. രാഹുൽ എന്നാ പേര്… ഞങ്ങളുടെ കോളേജിൽ ഉള്ള ചെക്കാനാ… പാവം ആണ് ശിവട്ടാ… നിങ്ങളെപ്പോലെ കള്ളും കുടിക്കില്ല സിഗരറ്റും വലിക്കില്ല… അവൾ ചിരിച്ചുകൊണ്ട് ശിവന്റെ മുഖത്ത് നോക്കി… പക്ഷെ പറഞ്ഞിട്ടെന്താ…. അവന് എന്നെ ഇഷ്ടമല്ല… ഞാൻ ഇങ്ങനെ ചാടിതുള്ളി നടക്കുന്നത്‌ കാരണം ആണെന്നാണ് എനിക്ക് മനസ്സിലായത്… ഞാൻ കൊറേ നന്നാവൻ ഒക്കെ നോക്കി… ശിവൻ കുലുങ്ങി കുലുങ്ങി ചിരിക്കാൻ തുടങ്ങി… ” “കളിയാക്കണ്ട….” ” അവൾ ചിണുങ്ങിക്കൊണ്ട് ശിവന്റെ കൈകളിൽ അടിച്ചു… “ഇന്നിപ്പോ അവനെ കാണിക്കാൻ ആണ് ഈ കെട്ടിലമ്മ ചമഞ്ഞ് ഉള്ള പോക്ക്… പ്രാർത്ഥിച്ചേക്കണേ…” അവൾ ഒരു കരാർ വച്ചു… “എന്നിട്ടെന്താ നീ പോവുന്നില്ല??? ” ശിവൻ ചോദിച്ചു… “ഞാൻ ഇവിടെ വന്ന് ഒന്ന് മുഖം കാണിച്ച് വേഗം പോവാൻ നിന്നതാ… അപ്പഴല്ലേ നിങ്ങടെ കോലം കണ്ടത്….” “ഇനിയിപ്പോ വേണ്ട… എനിക്കെന്റെ ശിവേട്ടൻ അല്ലെ വലുത്…??? ” അവൾ ശിവന്റെ മുഖത്ത് ചോദ്യ രൂപത്തിൽ നോക്കി…. “നീ എന്നെ സോപ്പിടാൻ ഒന്നും നോക്കണ്ട….” മോള് പോവാൻ നോക്ക്…” അവളെ നെഞ്ചോട് ചേർത്ത് അയാൾ പറഞ്ഞു… “ഞാൻ തമാശ പറഞ്ഞതല്ല ശിവട്ടാ… ഇനീം പനി കൂടിയാലോ??? ആ കണ്ണൊന്ന് തുറന്ന് കിട്ടിയതിന്റെ പാട് എനിക്ക് മാത്രമേ അറിയൂ…” അവളുടെ കണ്ണിൽ ഒരു ആദി നിഴലിച്ചിരുന്നു… “അവളോ പാസമാടി ഉനക്ക് എൻമേലെ??.” അല്പം വികാരപരവശതയോടെ തന്നെ അയാൾ ചോദിച്ചു. “ആമ…”

അവൾ അയാളുടെ നേരെ ചിരിച്ചു കൊണ്ട് പറഞ്ഞു…. “ശരി എന്റെ മോള് കോളേജിൽ പോവാൻ നോക്ക്… ഞാൻ ഭാസ്കരനെ വിളിച്ച് വീട്ടിൽ രണ്ട് ദിവസം നിൽക്കാം…” അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരായിരം പൂക്കൾ വിടർന്ന പ്രതീതി ആയിരുന്നു… അവൾ ശിവനെ മുറുകെ പുണർന്നു… ” ശിവട്ടാ….. ഇപ്പഴെങ്കിലും തോന്നിയല്ലോ…. എത്ര നാളായി ഞങ്ങൾ എല്ലാവരും മാറി മാറി പറയുന്നു ഇവിടെ ഇങ്ങനെ ഒറ്റക്ക് താമസിക്കണ്ടാന്ന്….” വലിയ ശരീരവും ആരുടെ മുന്നിലും കുനിക്കാത്ത തലയെടുപ്പും, ഒരു പറ താടിയും കണ്ണുകളിൽ കത്തി നിൽക്കുന്ന കോപവും ഉള്ള ശിവന്റെ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങി… അതേ ഇവൾ എന്റെ മകൾ തന്നെയാണ് എന്റെ ഉമയുടെ മകൾ… ഞങ്ങൾക്ക് പിറക്കാതെ പോയ മക്കൾ… തന്റെ കണ്ണീര് അവൾ കാണാതിരിക്കാൻ അയാൾ സ്വയം തന്റെ വലം കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച ശേഷം കണ്ണു തുടച്ചു… “ശരി ഞാൻ പോട്ടെ…” “ശിവട്ടാ…. ഇനി അധികം വൈകാതെ വീട്ടിക്ക് പോവണം ട്ടാ…” ഞാൻ വീട്ടിൽ എത്തുമ്പോ അവിടെ കണ്ടില്ലെങ്കിൽ നിങ്ങളെ ഞാൻ കൊല്ലും ഉറപ്പാ…” അവൾ നടന്നുപോകുന്നതിനിടെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു …. “എടി പെണ്ണേ നീ നിന്റെ ബാഗ് എടുക്കുന്നില്ലേ…???” ശിവൻ ഉറക്കെ വിളിച്ചു ചോദിച്ചു… “അയ്യോ ഇപ്പഴാ ഓർത്തത്…” അവൾ തിരികെ സാരിത്തലപ്പ് പിടിച്ച് ഓടി വന്നു… ” വേറെ എന്തെങ്കിലും ആണെങ്കിൽ പോട്ടെ… സ്വന്തം ബാഗ് മറന്നോണ്ട് കോളേജിൽ പോകുന്ന ഒരുത്തിയെ ഞാൻ ആദ്യമായിട്ട് കാണാ…” അവളുടെ തലയിൽ ഒരു കിഴുക്ക് കിഴുക്കിക്കൊണ്ട് ശിവൻ പറഞ്ഞു… ” ആആ…. അടിക്കല്ലേ ശിവട്ടാ…നല്ല വേദന ഉണ്ട് ഇങ്ങനെ തലയിൽ അടിക്കുമ്പോ…. ആ ഞാൻ ബാഗ് എടുക്കാൻ ഒന്നും വന്നതല്ല… ബാഗ് വീട്ടിക്ക് പോവുമ്പോ ശിവേട്ടൻ കൊണ്ടുപോക്കോ…” ഞാനെ വേറെ ഒരു സാധനം മറന്നു… അവൾ ബാഗ് തുറന്ന് ഉണ്ണിയേട്ടന്റെ കടയിലെ കപ്പലണ്ടി മിട്ടായി പുറത്തെടുത്തു… “നീ അപ്പൊ വാങ്ങിച്ചല്ലേ….” ശിവൻ ചോദിച്ചു… “ആ വാങ്ങി മോനെ ശിവട്ടാ… പക്ഷെ കഴിച്ചില്ല… ശിവേട്ടൻ തരുമ്പഴേ ഇതിനൊരു ടേസ്റ്റ്‌ ഉള്ളുന്നെ…” അയാൾ ചിരിച്ചുകൊണ്ട് അവളെ നോക്കി… ചിരിക്കിടയിൽ ആ കണ്ണുകൾ നിറയുന്നുണ്ടോ… അവൾ ശിവനോട് ചേർന്ന് നിന്നു… “വായിൽ വച്ച് താ ശിവട്ടാ….” ആ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു… ശിവൻ ഒരു മിട്ടായി കഷ്ണം എടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു… ” എന്നാ ഞാൻ പോട്ടെ…. ” ഇപ്പഴേ കൊറേ വൈകി… “

അവൾ നടന്നകന്നു… ശവൻ ഉമ്മറത്തെ ചവിട്ടുപടിയിൽ അവൾ പോകുന്നതും നോക്കി ഇരുന്നു… “ഉമേ നമ്മുടെ മോള് വല്യേ കുട്ടി ആയെടി..” അയാൾ ആകാശത്തേക്ക് നോക്കി ഇടറുന്ന ശബ്ദത്തോടെ പുലമ്പിക്കൊണ്ടിരുന്നു… സൗന്ദര്യത്തിന്റെ അവസാന വാക്കായി അവൾ, നിഷ്കളങ്കതയുടെ കടലായി, കുട്ടിക്കുറുമ്പിന്റെ റാണിയായി, ഇന്ന് എന്റെ മോള് ആദ്യമായിട്ട് സാരിയുടുത്ത് എന്റെ മുൻപിൽ വന്നു… അവൾക്ക് ഞാൻ കൊടുക്കാത്ത മുട്ടായിക്ക് രുചി ഉണ്ടാവില്ലാന്ന്…” കണ്ണുനീർ ഒലിച്ചിറങ്ങി താടിയിൽ തടഞ്ഞു നിന്നു… ” നീ പോയിക്കളഞ്ഞല്ലൊടി ഉമേ… അയാൾ പുറകോട്ട് ചാഞ്ഞ് കിടന്നു… “ഉമായില്ലാതെ ശിവന് ഈ പ്രപഞ്ചത്തിൽ എന്ത് കാര്യം…….” മരണത്തെ തേടി അലഞ്ഞു നടന്നേനെ ഞാൻ, അവളില്ലായിരുന്നെങ്കിൽ…. നമ്മുടെ കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ… കഥയിലായാലും ജീവിതത്തിലായാലും ഉപേക്ഷിച്ച് പോവില്ലല്ലോ നീ എന്നെ… പുനർജന്മം എടുത്ത് വന്നു നീ…” അയാൾ കണ്ണുകൾ അടച്ച് കിടന്നു… പൂർണ്ണ ഏകാഗ്രതയോടെ തപസ്സ് ചെയ്യുന്ന ഒരു മുനിയുടെ ലക്ഷണങ്ങൾ ആയിരുന്നു ആ മുഖത്ത്… രേഷ്‌മ കോളേജിന്റെ മുൻപിൽ ബസ് ഇറങ്ങി…. ” ഭഗവാനെ… കത്തോളണേ… ” അവൾ കോളേജ് അങ്കണത്തിലേക്ക് കടന്നു വന്നു… ചുറ്റും വർണ്ണകടലാസുകൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ച് അവിടം ഒരു പൂങ്കാവനം പോലെ മനോഹരമാക്കിയിരുന്നു… രേഷ്‌മ വരുന്നത് കണ്ട് കോളേജ് ചെയർമാൻ ഒരു കഷ്ണം കേക്കുമായി ഓടി വന്നു… “എന്തുപറ്റി രേഷമേ നേരം വൈകില്ലോ???” പരിപാടികൾ ഒക്കെ കഴിയാറായി… അവൾ കേക്ക് വാങ്ങിച്ചു… “താങ്ക്സ് ചേട്ടാ…” കുറച്ച്‌ സ്ഥലത്തേക്ക് പോകാൻ ഉണ്ടായിരുന്നു… അതാ വൈകിയത്… ” ക്ലാസ്സിലേക്ക് ചെല്ല്… ഇനി വൈകണ്ടാ…” അവൾ ചിരിച്ചുകൊണ്ട് നടന്നു… രാഹുലിന്റെ ക്ലാസ്സിന്റെ അവിടെ എത്തിയപ്പോൾ അവൾ ഒന്ന് എത്തി നോക്കി അവൻ അവിടെ ഉണ്ടോ എന്നറിയാൻ ഒരു മോഹം… കാണാനില്ല… ഇനി വന്നുകാണില്ലേ? വരാതിരിക്കുന്നതാ നല്ലത്… അവനെക്കുറിച്ച് ആലോചിക്കുമ്പോഴേ തന്റെ മുട്ടിടിക്കുന്നത് അവൾ അറിഞ്ഞു… ഇങ്ങനൊക്കെ പോയാൽ മതി എന്നൊരു തോന്നൽ… രേഷ്‌മ ബാത്റൂമിലേക്ക് ചെന്നു… അവിടെ നിന്ന്‌ തന്റെ സാരിയുടെ മുന്താണിയും മറ്റും ശരിയാക്കി… ഇടുപ്പ് പുറത്ത് കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി… മാറിൽ നിന്നും താഴേക്ക് ഇറങ്ങി കിടന്നിരുന്ന സാരിയുടെ ഭാഗം അവൾ മുകളിലേക്ക് ഉയർത്തി പിന് ശരിക്ക് കുത്തി… തന്റെ മുടി കൈകൊണ്ട് ഒന്ന് കോന്തിയ ശേഷം അവൾ സ്ഥിരം ഇടാറുള്ള പോലെ ഇടത് തോളിലൂടെ മുൻപിലേക്ക് ഇട്ടു… മുഖം നന്നായി വാഷ് ചെയ്ത് അവിടെ വച്ചിരിക്കുന്ന കണ്ണാടിയിൽ അവൾ ഒന്ന് നോക്കി… കവിളിൽ ഒരു കുരു വന്നിരിക്കുന്നു…

” ഇതേപ്പഴാ വന്നേ… ” അവൾ അത് ഞെക്കി പൊട്ടിക്കാൻ നോക്കി… പൊട്ടുന്നില്ല… അതൊരു ചെറുതായിരുന്നു… എന്നാൽ പൊട്ടിക്കാൻ നോക്കിയത്കൊണ്ട് മുഖത്തിന്റെ ആ ഭാഗത്ത് ഒരു വൃത്തിയില്ലാത്ത പോലെ അവൾക്ക് തോന്നി… അവൾ വീണ്ടും പൊട്ടിക്കാൻ ശ്രമിച്ചു… ഇത്തവണ അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു… എന്നിട്ടും കുരു പൊട്ടിയില്ല… അവൾ കണ്ണ് തുടച്ച് മുഖം വീണ്ടും കഴുകാൻ തുടങ്ങി… ഹൻഡ്ബാഗിൽ നിന്നും ടവ്വൽ എടുത്ത് മുഖം തുടക്കാൻ നോക്കുമ്പോൾ ചുമരിൽ എഴുതി വച്ചിരിക്കുന്ന മഹത് വചനം അവൾ ശ്രദ്ധിച്ചു… ” കുരു അത് പൊട്ടാനുള്ളതാണ് ” അവൾക്ക് മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… ഇന്ന് കാലത്ത് മുതൽ കണ്ണീരാണ് അച്ഛൻ പഴംപുരണം പറഞ്ഞാണ് കരയിപ്പിച്ചത്… ഉണ്ണിയപ്പൂപ്പൻ ഡയലോഗ് അടിച്ച് കരയിപ്പിച്ചു, അവസാനം ശിവേട്ടൻ എന്നെ സ്നേഹിച്ച് കൊല്ലുന്നത് കണ്ട് അറിയാതെ കരഞ്ഞു… ഇന്നത്തെ ദിവസം പൊക്കാണെന്നാ തോന്നാണെ… അവൾ മനസ്സിൽ നിന്നും പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവച്ചു…. ബാത്റൂമിലെ കവാടത്തിന്റെ അരികിൽ എത്തിയപ്പോൾ മുകളിൽ എഴുതിയ മറ്റൊരു മഹത് വചനം അവൾ കണ്ടു… “ജോണിക്കുട്ടൻ ഈ ബാത്റൂമിന്റെ ഐശ്വര്യം” അവൾക്ക് അറിയാതെ ചിരി പൊട്ടി…. പുറത്തിറങ്ങി ക്ലാസ്സ് ലക്ഷ്യമാക്കി അവൾ നടക്കാൻ തുടങ്ങി… നല്ല മഴക്കാറുണ്ട്… ഈ ക്രിസ്തുമസ് സീസണിലും മഴ ഒക്കെ പെയ്യുവോ ഭഗവാനെ… അവൾ ആലോചിച്ചു… സാരിയാണ് ഉടുത്തിരിക്കുന്നത്… അല്ലങ്കിലെ ഇത് കൊണ്ട് നടക്കുന്നത് തനിക്കൊരു ചടങ്ങാണെന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു പോരത്തെന് ഇപ്പൊ മഴയും…. ശിവേട്ടൻ ബാഗ് എടുക്കാൻ പറഞ്ഞത് അവൾ ഓർത്തു… ബാഗിൽ ഫുൾ സെറ്റപ്പ് എപ്പോഴും ഉണ്ടാകും … അല്ലെങ്കിലും മൂത്തോര് പറയുന്നത് കേൾക്കാൻ ഒരു മടിയാ… അവർ പറയുന്നത് പൂർണ്ണമായും ശരിയാണെന്ന് ബോധ്യമായാലും അനുസരിസിച്ചാൽ എന്തോ നഷ്ടപ്പെടും എന്നൊരു ചിന്ത… പറഞ്ഞിട്ട് കാര്യമില്ല… അവൾ ക്ലാസ്സിലേക്ക് നടന്നു…ക്ലാസിന്റെ പുറത്ത് തന്നെ കുറച്ച് കുട്ടികൾ നിൽക്കുന്നുണ്ട്… അവൾ വരുന്നത് കണ്ട് എല്ലാവരും നോക്കി… അതവളിൽ ഒരു ജാള്യത നിറച്ചു…. “രേഷമേ വാ എന്ത് പറ്റി വൈകിയല്ലോ….” “ഈ സാരി നന്നായി ചേരുന്നുണ്ട് ട്ടാ….” “ടാ അവൾ വന്നിട്ടുണ്ട് ടാ… നോക്കിയേ…” വരാന്തയിലൂടെ തന്റെ ക്ലാസ്സ് എത്തുന്നതിനിടക്ക് ഒരുപാട് കമെന്റ്സ് അവൾ കേട്ടു….

അവസാനം സ്വന്തം ക്ലാസ്സിന്റെ മുൻപിൽ എത്തി… “ആഹാ…ഇന്നെന്താ നിനക്കൊരു മാറ്റം … ആ മേക്കപ്പ് ഒന്നും കാണാനില്ലല്ലോ… നിനക്കെന്നും ഇതുപോലെ വന്നാലെന്താ…” ഗോകുൽ പുറത്തിറങ്ങി വന്ന് അവളോട് ചോദിച്ചു… “എടാ എങ്ങാനോണ്ട്???” ഞാൻ ആദ്യമായിട്ടാ സാരിയൊക്കെ ഉടുക്കുന്നെ….” അവൾ വ്യഗ്രതയോടെ അറിയാനുള്ള ആകാംഷയോടെ അവനോട് ചോദിച്ചു…. “ആ ഒരു കുഴപ്പം ഉണ്ട്…” സാരിയുടെ ഒന്നും അല്ല… നിന്റെ ഒരു കവിള് മാത്രം എന്താ ഇങ്ങനെ ചുവന്നു നിൽക്കുന്നേ… അങ്ങനെ കാണാൻ ഒരു രസം ഇല്ല… അത് പറഞ്ഞ് തീർന്നതും ഗോകുൽ അവളുടെ അടുത്ത കവിളിൽ അമർത്തി പിടിച്ച് വലിച്ചു… “ആആആആ….” രേഷ്മയുടെ കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി… രണ്ടു കവിളും ചുവന്നു തുടുത്തു… ചുണ്ടുകൾ വരെ ചുവന്നുപോയി… “എടാ പട്ടി…. അവൾ ഗോഗുലിനെ ക്ലാസ് മുഴുവൻ ഓടിച്ചു… ബദ്ധ ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇണകം കണ്ട് ക്ലാസ്സ് മുഴുവൻ അമ്പരന്നു… സാരി ആയതുകൊണ്ട് അവൾക്ക് ഓടാൻ പറ്റുന്നുണ്ടായിരുന്നില്ല.. വേദന ശമിച്ചപ്പോഴോ അതോ അവനോടുള്ള ദേഷ്യം കേട്ടടങ്ങിയപ്പോഴോ അവൾ ഓട്ടം നിർത്തി ക്ലാസ് മൊത്തം അവളെ തന്നെ നോക്കി നിലയുറപ്പിച്ചു… പുറകിലെ ബഞ്ചിൽ നിന്നും സിയാദ് ഒരു കഷ്ണം കേക്കുമായി അവളെ തന്നെ നോക്കി നിന്നു പോയി…. രേഷ്‌മ താൻ നോക്കുന്നത് കണ്ടു എന്ന് മനസ്സിലാക്കിയിട്ടും അവന് അവളിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല… ഇങ്ങനെയൊക്കെ ഒരാൾക്ക് സൗന്ദര്യം കൊടുക്കരുത് …. കണ്ണടക്കാൻ പോലും മടി തോന്നിപ്പോയി അവന്… അവൾ അവനോട് കൊള്ളാവോ എന്ന് ശബ്ദം പുറത്ത് വരാതെ ചോദിച്ചു… “സിയാദ് ഒന്ന് തലയാട്ടിപ്പോയി… അപ്പോഴേക്കും അവന്റെ കണ്ണുകൾ ആൻസിയെ തിരഞ്ഞു… അവൾ അവനെ തന്നെ നോക്കി പുഞ്ചിരി തൂകി ബഞ്ചിൽ ഒരു കൈ താടിക്ക് കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു… അവസാനത്തെ കഷ്ണം കേക്ക് ആണ് അവന്റെ കയ്യിൽ … അന്സിക്ക് വേണ്ടി അവൻ മാറ്റി വച്ചത്… രേഷ്‌മ വരും എന്ന സൂചന പോലും ഇല്ലാത്തതിനാൽ അവൾക്ക് ആരും ഒരു കഷ്ണം പോലും മാറ്റി വച്ചില്ല…സിയദിന്റെ മുഖത്ത് പെട്ടന്ന് ഒരു നിശ്ചയഥാര്ഷ്ട്യം കയറിക്കൂടി… അവൻ രേഷ്മയെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കേക്ക് അന്സിക്ക് വായിൽ വച്ച് കൊടുത്തു… അവൾ ഒരു കടി കടിച്ച ശേഷം കേക്ക് അവന്റെ കയ്യില്നിന്നും വാങ്ങി രേഷ്മയുടെ അടുത്തേക്ക് വന്നു… “ഹാപ്പി ക്രിസ്മസ് ഡിയർ “

രേഷ്‌മ അവളോട് തിരിച്ചും “ഹാപ്പി ക്രിസ്തുമസ് ” വിഷ് ചെയ്തു…. ” ദാ കഴിക്ക് ” രേഷ്‌മ ഒരു കഷ്ണം കടിച്ചെടുത്തു… അതിനു ശേഷം അവർ ഇരുവരും കെട്ടിപ്പിടിച്ച് നിന്നു… “ആൻസി… കേക്കൊക്കെ ദേഹത്താവും മതിയെടാ…” ആൻസി അവളെ നോക്കി ഒരൽപ്പം അർത്ഥം വച്ചെന്ന പോലെ ചിരിച്ചുകൊണ്ട് അവളിൽ നിന്നും അകന്നുമാറി…. അവർ ഇരുവരും ക്ലാസ്സിലെ ബാക്ക് ബഞ്ചിൽ ഇരുന്ന് പുറകിലെ ചുമരിൽ ചാരി ഇരുന്നു….. ” എന്താടാ ഇത്ര വൈകിയത് ….? ” ആൻസി രേഷ്മയുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ചോദിച്ചു… ” ഒന്നും ഇല്ലടാ… ശിവേട്ടനെ കാണാൻ പോയതാ… അവിടെ ചെന്നപ്പോ പുള്ളിക്കാരന് ഒടുക്കത്തെ പനി…” “ഞാൻ ഇന്ന് വരുന്നില്ല എന്ന് വിചാരിച്ചതാ…. പിന്നെ ശിവേട്ടൻ തന്നെ എന്നെ ഉന്തി തള്ളി പറഞ്ഞു വിട്ടു…” അവൾ സാരി നേരെയിട്ടുകൊണ്ട് പറഞ്ഞു… “നിന്റെ ഒരു ശിവേട്ടൻ….” സത്യം പറയാല്ലോ എനിക്ക് ആ മനുഷ്യനെ പേടിയാ… നീ സുന്ദരനാ എന്നൊക്കെ പറഞ്ഞപ്പൊ ഞാൻ കരുതിയത് ഇതുപോലെ ഒരു രൂപം ഒന്നും അല്ല… ഇതെന്താ പറയാ…. ആ മുഖത്തേക്ക് ഒന്ന് നോക്കി നിൽക്കാൻ തന്നെ പേടിയാകും…. ഏതോ ചക്രവർത്തിയെ പോലെ ഒക്കെ ഉള്ള ഒരു അപ്പിയറൻസ്…” രേഷ്മക്ക് ചിരി വന്നു… “പിന്നെ… നിനക്ക് ചുമ്മാ തോന്നുന്നതാ…” ” രേഷമേ ഞാൻ പോവാണ് ട്ടാ…” രണ്ട് കുട്ടികൾ വന്ന് പറഞ്ഞു… ആ ശരിയെടാ… ഞാൻ കുറച്ച് കഴിഞ്ഞു വരാം… ഇപ്പൊ വന്നു കേറിയതല്ലേ ഉള്ളു…” അവൾ പറഞ്ഞു… ” ഓഹ് ഇട്‌സ് ഒക്കെ… ഹാപ്പി ക്രിസ്തുമസ്…” ” ഹാപ്പി ക്രിസ്തുമസ്…” അവൾ തിരിച്ചും പറഞ്ഞു… ആൻസി പുറകിലേക്ക് ചാഞ്ഞിരുന്ന് തന്റെ കൂട്ടുകാരിയെ നോക്കി ഒരു നെടുവീർപ്പിട്ടു… “എന്നതാടി അച്ചായത്തി ഇങ്ങനെ നോക്കുന്നെ… ” ആക്കല്ലേ…. അവൾ അന്സിയുടെ തുടയിൽ പി

ച്ചി” “ഉഫ്‌… ചുമ്മതിരി പെണ്ണേ… വരുന്നവർ മുഴുവൻ നിന്നോടാ യാത്ര പറയുന്നത്… ഇവിടെ ഞാൻ ഒരാളുള്ളത് കാണുന്നുപോലും ഇല്ലാ ആരും….” ആൻസി അവളെ നോക്കി വശ്യതയോടെ പറഞ്ഞു… രേഷ്മയിൽ ചെറിയൊരു നാണം പതഞ്ഞു പൊന്തി… പിന്നീടാണ് അവൾ സിയാദിനെ കുറിച്ച് ആലോചിച്ചത്… “ആൻസി… അവൻ എന്നെക്കുറിച്ച് എന്തെലും പറയാറുണ്ടോ നിന്നോട്…” എന്നും കൂടെ ഉണ്ടാവണം എന്ന് മോഹിച്ച ഒരു കൂട്ടുകാരൻ ഇപ്പോൾ മിണ്ടാറില്ലെന്നത് അവൾ വേദനാപൂർവ്വം ഓർത്തു… അവനെക്കുറിച്ച് പറയുമ്പോൾ തന്റെ തൊണ്ട ഇടറിയത് പോലെ അവൾക്ക് തോന്നി… ആൻസി തല താഴ്ത്തി… “ഇല്ലടാ… ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൻ എണീറ്റ് പോവും… പിന്നെ പിന്നെ ഞാൻ നിന്നെക്കുറിച്ച് ഒന്നും മിണ്ടാറില്ല….

അവന് ഒരു വെറുപ്പ് ആണ് ഇപ്പൊ… പക ഉള്ളിൽ കൊണ്ട് നടക്കുന്ന പോലെയൊക്കെ തോന്നുവാ എനിക്ക്…” ആൻസി അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു… രേഷ്മയുടെ കണ്ണ് നിറഞ്ഞു വന്നു… ഗോകുൽ പിടിച്ചു വലിച്ചിട്ടായിരിക്കണം അവളുടെ കവിളിണകൾ ചുവന്ന് തുടുത്തിരുന്നു… ആ മുഖത്ത് തീരാത്ത നിഷ്‌കളങ്ക തളം കെട്ടി കിടപ്പുണ്ടായിരുന്നു… പെട്ടന്ന് പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി… ആർത്തിരമ്പുന്ന മഴ…കുറെ പേർ ബാഗ് എടുത്ത് വെളിയിലേക്ക് ഓടി.. വേഗം വീട്ടിൽ എത്തിച്ചേരാൻ ആയിരിക്കണം… പക്ഷെ അവൾ അപ്പോഴും അനങ്ങിയില്ല… കണ്ണിൽ വീഴാൻ വെമ്പി നിന്നിരുന്ന രണ്ടിറ്റ് കണ്ണീർ തനിയെ ഒഴുകി.. അവൾ സിയാദിനെ നോക്കി… അവൻ ജനലിലൂടെ കൈ പുറത്തേക്കിട്ട് നിൽക്കുകയാണ്… “ആൻസി… എന്നെങ്കിലും അവന് എന്നോട് ദേഷ്യം കുറഞ്ഞാൽ നീ പറയണം എനിക്ക് അവൻ ജീവൻ ആയിരുന്നു ന്ന്… അത് പ്രേമം ഒന്നും അല്ല… അതിനേക്കാൾ ഒക്കെ വലിയ എന്തോ ഒന്നാണ്…” ഞാൻ അറിയാതെ എന്തെങ്കിലും അവനോട് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കാൻ പറ അവനോട്…” അന്സിയുടെ മുഖം വല്ലാതായി… ഞാൻ പറഞ്ഞത് കൂടിപ്പോയോ എന്ന് അവൾക്ക് തോന്നി…. അവൾ രേഷ്മയെ ചേർത്ത് പിടിച്ചു… വിഷമിക്കണ്ട… എല്ലാം ശരിയാവും…. അവൾ മറുപടി പറഞ്ഞില്ല… തന്റെ കണ്ണ് തുടച്ച് അവൾ വരാന്തയിലേക്ക് ഇറങ്ങി… ആൻസി അവളെ തനിയെ പോകാൻ അനുവദിച്ചു… രേഷ്‌മ ഒറ്റക്ക് നിൽക്കുന്നതാണ് ഇപ്പോൾ നല്ലത് എന്ന് അവൾക്ക് തോന്നി… വരാന്തയിലെ തൂണിൽ ചാരി നിന്ന് അവൾ മഴത്തുള്ളികൾക്ക് നേരെ കൈകൾ നീട്ടി… മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു… എങ്കിലും നല്ല കാറ്റുണ്ട്‌… ഇടക്കിടെ വീശുന്ന കാറ്റിൽ മഴത്തുള്ളികൾ അവളെ പ്രാപിക്കാൻ മത്സരിച്ചു… തന്റെ നേരെ വന്നു പതിക്കുന്ന ജലത്തെ അവൾ കണ്ണുകൾ അടച്ച് ഹൃദയം കൊണ്ട് വരവേറ്റു….. “രേഷമേ… പുറകിൽ നിന്നും ഒരു വിളി വന്നു… “ഗോഗുൽ ആണ്…” അവൾ ചിരിച്ചു കാണിച്ചു… “എന്താ എന്നെ വീണ്ടും ഉപദ്രവിക്കാൻ വന്നതാണോ നീ…” അവൾ ദയനീയമായി ചോദിച്ചു… എന്ത് ചെയ്താലും അതെല്ലാം ഇപ്പോൾ ഞാൻ സഹിക്കും അതിന് അവൾക്ക് സാധിക്കും എന്നൊരു ധ്വനി അവളുടെ വാക്കുകളിൽ ഒളിഞ്ഞു നിന്നത് പോലെ അവന് തോന്നി… ഗോഗുൽ അവളുടെ കവിളിൽ തലോടി… അവിടെ അവന്റെ നഖക്ഷതം ഉണ്ടായിരുന്നു… മുറിഞ്ഞിട്ടില്ല എന്ന് മാത്രം…. അവന്റെ ചങ്ക് പിടച്ചു… ” സോറി ടാ…. ” ഞാൻ ചുമ്മാ തമാശക്ക്…” നല്ലോണം വേദനിച്ചോ നിനക്ക്… ” അവൾ ഇല്ലെന്ന് തലയാട്ടി…. കാറ്റിൽ സാരിത്തലപ്പ് മാറിയപ്പോൾ അവളുടെ പൊക്കിൾ ചുഴി അവനു മുന്നിൽ ദൃശ്യമായി… അത് അവൾ അറിഞ്ഞിട്ടില്ല എന്ന് വ്യക്തമായിരുന്നു…. ഇനിയും ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ അവളെ പ്രണയിച്ചു പോകുമോ എന്ന ഒരു ഭയം അവന് ഉണ്ടായി…

“എന്തൊരു സൗന്ദര്യം… ” അവൻ നടന്നകന്നു… പെട്ടന്ന് തന്നെ അവൻ തിരിഞ്ഞ് നിന്ന് അവളോടായി പറഞ്ഞു… “മോളെ നിന്റെ സാരി നേരെയല്ല കിടക്കുന്നത്… ” അവൾ പെട്ടന്ന് തന്നെ തലപ്പ് വകഞ്ഞു ശരിക്ക് ഇട്ടു… അവൾ തലക്‌നിച്ചുകൊണ്ട് തന്നെ നിന്നു…. ഗോകുൽ വീണ്ടും നടക്കാൻ തുടങ്ങി… അവളോട് ഒരിക്കലും അങ്ങനെ ഒരു മോഹം തോന്നാൻ പാടില്ല… ജീവനെ പോലെ കൂടെ നടന്നിരുന്ന സിയാദുമായി അവൾ വഴക്കിട്ടത് അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരുത്തനെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രമാണ്… പിന്നെ ഞാൻ എന്തെങ്കിലും ഒക്കെ അവൾക്ക് മുൻപിൽ പറഞ്ഞാൽ തന്നെ അവളുടെ മനസ്സ് വെറുതെ വിഷമിപ്പിക്കാനല്ലാതെ മറ്റൊരു കാര്യവുമുണ്ടാവില്ല….. ഭഗവാനെ…ആരാണ് ഇവളുടെ പ്രണയം പിടിച്ചുപറ്റാൻ പോകുന്നവൻ…. അവനെപ്പോലെ ഭാഗ്യം ചെയ്തവൻ ആരാണ് ഈ ലോകത്ത് ഉള്ളത്…. നിന്റെ മരണം അകാലത്തിൽ ആയിരിക്കും എന്നതിന് ഒരു സംശയവും വേണ്ടടാ…. അത്രത്തോളം പേരുടെ കുശുമ്പും പ്രക്കും നിന്റെ തലക്ക് മുകളിൽ ഉണ്ട്… “രേഷമേ രാഹുൽ നിന്നോട് ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്തുള്ള അശോക മരത്തിന്റെ അവിടേക്ക് വരാൻ പറഞ്ഞു….” അവന്റെ ക്ലാസ്സിൽ ഉള്ള രണ്ട് പെണ്കുട്ടികൾ അവളോട് പറഞ്ഞശേഷം തിരികെ പോയി….. രേഷ്മയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി… ” ഇനി അവൻ എന്താണാവോ പറയാൻ പോകുന്നത്‌…” ഇതിന് വേണ്ടിയല്ലേ ഞാൻ ഇന്ന് വന്നത് തന്നെ… അവന്റെ ഒരു വാക്ക് കേൾക്കാൻ… അത് എന്തായാലും താങ്ങാനുള്ള ശക്തി അവൾ സംഭരിച്ചു വച്ചു… മഴ ഇപ്പോഴും ഉണ്ട്… ആൻസിയോട് കുട ചോദിക്കണോ…?? വേണ്ട… ഇനി അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കണ്ട…അവൾക്കും സിയാദിനും എങ്ങോട്ടെങ്കിലും പോവാൻ ഉണ്ടെങ്കിലോ…. രേഷ്‌മ ആ മഴയിൽ ഇറങ്ങി നടന്നു… ഗ്രൗണ്ടിന്റെ സമീപത്തുള്ള ഓടിറ്റോറിയത്തിൽ അവൾ കയറി നിന്നു… അവിടെ നിന്നാൽ അവൾക്ക് ആ അശോക മരം കാണാം… പക്ഷെ അവനെ മാത്രം അവിടെ കാണാനില്ല… അവൾ വീണ്ടും ആ മരത്തെ ലക്ഷ്യമാക്കി നടന്ന് നീങ്ങി… ശാഖകളാൽ പടർന്ന് പന്തലിച്ച ആ വടവൃക്ഷത്തിന്റെ ചുവട്ടിൽ അവൾ നിന്നു… രാഹുൽ അവളെ മറ്റൊരു ഇടനാഴിയിൽ നിന്ന് ഇമചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു… സാരിയിൽ അവൾ അപ്സരസിനെക്കാൾ മനോഹരിയായിരിക്കുന്നു…

മഴ നിന്നു… എന്നാൽ ചെറുതായി ചാറുന്നുമുണ്ട്… നനഞ്ഞു കുതിർന്ന മുടിയിഴകൾ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നുണ്ട്… ആകാശം തെളിഞ്ഞു വന്നപ്പോൾ ഉണ്ടായ പ്രകാശത്തിൽ അവളുടെ മുഖം കൂടുതൽ പ്രകാശഭരിതമായി… നനഞ്ഞൊട്ടിയ വസ്ത്രത്തിൽ അവളുടെ വടിവൊത്ത ശരീരം രാഹുലിന്റെ കണ്ണുകൾക്ക് മിഴിവേകി… ഇവളെയാണല്ലോ ഞാൻ വേണ്ട എന്ന് വക്കാൻ നോക്കിയത് എന്നോർത്ത് അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു…. രാഹുൽ അവളുടെ അരികിലേക്ക് നടന്നു… അവന് പുറംതിരിഞ്ഞാണ് അവൾ നിൽക്കുന്നത്…. ഓരോ ചുവട് മുന്നോട്ട് വക്കുമ്പോഴും അവന്റെ ദേഹം മുഴുവൻ കുളിരുകോരി…. ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി… അർഹിക്കുന്നതിനെക്കാൾ വലുത് എന്തോ തനിക്ക്‌ ദൈവം തന്നു എന്നൊരു തോന്നൽ അവനിൽ ഉണ്ടായി… അവളുടെ മുഖത്ത് ഒരു ലജ്ജ തത്തിക്കളിക്കുന്നുണ്ടായിരുന്നു… എന്തോ ഓർത്തെന്ന പോലെ അവൾ പാതി മുഖം പൊത്തി ചിരിക്കുന്നുണ്ട്…. ഓഹ് ഗോഡ്…ആ മുഖം ഇങ്ങനെ നോക്കിയിരിക്കുന്നതിനെക്കാൾ കാവ്യഥമകമായി മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല….. ഇവളെക്കാൾ മനോഹരമായത് വേറെന്താണ് ഉള്ളത്….. രാഹുൽ സ്വയം മറക്കുകയായിരുന്നു… അവൻ പരിസരം മറന്നു, തന്റെ ഭാവിയെക്കുറിച്ച് മറന്നു , കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നങ്ങൾ മറന്നു… എനിക്കിനി ഇവൾ മാത്രം മതി…. ഐശ്വര്യത്തിന്റെ പ്രതീകമായ സീതാദേവിയുടെ പ്രതിരൂപമാണ് ഇവൾ… എന്റെ ദേവി… രാഹുലിനെ കണ്ടതും രേഷ്‌മ കോരിത്തരിച്ചു പോയി….. അവൾക് ഒന്ന് ചിന്തിക്കാൻ പോലും അവസരം നൽകാതെ അവൻ അവളെ എടുത്തുയർത്തി പമ്പരം പോലെ ചുഴറ്റി…. “അവൾ മതിമറക്കുകയായിരുന്നു… എടാ… രാഹുലേ…. പതുക്കെ…” അവളുടെ വാക്കുകൾ അവൻ കേട്ടതേയില്ല…. രണ്ടോ മൂന്നോ തവണ വായുവിൽ ചുറ്റിയ ശേഷം അവളെ പെടുന്നനെ അവൻ നിലത്ത് നിർത്തി…. പെട്ടന്ന് പിടി വിട്ടത് കൊണ്ട് അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നിറങ്ങിയത് അവൻ അറിഞ്ഞു…. സിരകളെ മത്തുപിടിപ്പിക്കുന്ന ഒരുതരം ഹോർമോൺ തൻ്റെ ഉള്ളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു എന്ന് അവന് വൈകാതെ തന്നെ മനസ്സിലായി… അവൻ രേഷ്മയുടെ ചാമ്പക്ക പോലെ ചുവന്നുതുടുത്ത അധരങ്ങൾ കടിച്ചു വലിച്ചു… ഈ ഭൂലോകം എന്ന സത്യം പോലും അവൾ മറന്നു പോയി… ആ ചുംബനത്തിൽ അവന് തന്നോടുള്ള സ്നേഹവും , കരുണയും, ദയയും, അസൂയയും എല്ലാം ഉള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു… ജീവിതത്തിലെ ഏറ്റവും പരമമായ അനുഭൂതി… അനുപമമായ അനുഭൂതി അവൾ അനുഭവിച്ചു…. പെടുന്നനെ അവർ പരസ്പരം വിട്ടുമാറി… അവൾ ചുറ്റും നോക്കി… ആരും ഇല്ല… മഴക്കാർ കണ്ടത് കൊണ്ട് തോർന്ന സമയം നോക്കി എല്ലാവരും വീട്ടിലേക്ക് പോയിരിക്കണം… അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി….. അവളുടെ മുഖത്തെ ആദി പതിയെ വിട്ടകന്നു… അവർ ഇരുവരും ആ അശോകമരത്തിന് ചുവട്ടിൽ ഇരുന്നു… ” സോറി… ഞാൻ എന്റെ കോണ്ട്രോളിൽ ആയിരുന്നില്ല…” അവൻ പരിഭവം കലർന്ന ഭാവത്തിൽ പറഞ്ഞു….ഇതിന്റെ പേരിൽ അവൾ പിണങ്ങുമോ എന്നൊരു ഭയം അവന് ഉണ്ടായിരുന്നു… രേഷ്‌മ പതിയെ ചിരിച്ചു…

“ഞാനും ….” പക്ഷെ എന്നോട് ഒരു വാക്ക് പോലും പറയാതെ നീ എന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചല്ലോടാ… അത്രക്ക് വേണ്ടായിരുന്നു…” അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു… “അതല്ലേ പറഞ്ഞത്… എനിക്ക്‌ എന്നെ പിടിച്ചു നിർത്താൻ പറ്റിയില്ല മോളെ…” “സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു നിന്റെ സാന്നിദ്ധ്യം പോലും…” രേഷ്‌മയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി… “എന്നിട്ടെന്താ നീ ഇത്രേം നാള് പറയാതിരുന്നെ…” “എന്നെ പുറകെ നടത്തിക്കുവായിരുന്നോ നീ…?” അവൾ ദയനീയമായി ചോദിച്ചു… “അതിപ്പോ… നിന്നോട് എങ്ങനാ പറയാ… റ്റു ബി ഫ്രാങ്ക്.. നിന്നെക്കുറിച്ച് നല്ല കാഴ്ചപ്പാടൊന്നും അല്ല ആദ്യം എനിക്ക് കിട്ടിയത്… നീ അന്ന് എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് വരെയും…. പിന്നെ പിന്നെ… സിയാദ് …. നിന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ എന്നും ഉച്ചക്ക് എന്നെ കാണാൻ വരും ചിലപ്പോൾ ഒക്കെ അന്സിയും വരും… അവളുടെ ചങ്ക് പിടച്ചോ എന്നൊരു സംശയം അവൾക്ക് തോന്നി… ഒരു ചെറിയ ഞെട്ടൽ… ” നിന്നെക്കുറിച്ച് എന്നും സംസാരിക്കും… ക്ലാസ്സിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം പറയും, ഹീ ഇസ് ആ ഗുഡ് ഫ്രണ്ട്…” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ” പതിയെ പതിയെ എനിക്ക് മനസ്സിലായി നിന്നെ എന്തുകൊണ്ടാണ് ഇവിടെ എല്ലാവരും ഇതുപോലെയൊക്കെ പറയുന്നത് എന്ന്… സദാചാരം… “പെണ്ണ് ഒന്നും ചെയ്യാൻ പാടില്ല എന്ന ഇടുങ്ങിയ ചിന്താഗതി…” സത്യം പറഞ്ഞാൽ ഞാനും അതിന് അടിമ ആയിരുന്നു… അവൻ വരുന്ന വരെ… രേഷ്‌മ കരഞ്ഞുകൊണ്ട് മുഖമുയർത്തി രാഹുലിനെ നോക്കി… “പോയിട്ട് വാ അവൻ ക്ലാസ്സിൽ ഉണ്ടാവും…” “അവൾ ഓടുകയായിരുന്നു…” ഉടുത്തിരുന്ന സാരിയുടെ ഘടന അവളുടെ ശരീരത്തിന് തടസം നിൽക്കാൻ നോക്കിയെങ്കിലും അവളുടെ മനസ്സിനെ തടയാൻ കഴിഞ്ഞില്ല….. വരാന്തയിലൂടെ ഓടിവന്ന് അവൾ ക്ലാസ്സിൽ എത്തി…. സിയാദ് ജനലിനു കീഴെയുള്ള ചെറിയ വാർപ്പിൽ ഇരിക്കുകയാണ്… അന്സിയും അവനും മാത്രമേ ക്ലാസ്സിൽ ഉള്ളു… “ടാ പട്ടി… അവൾ ഓടിവന്ന് സിയദിന്റെ കരണത്തൊന്ന് കൊടുത്തു… അവൻ മുഖമുയർത്തി നോക്കി… “ഇതിനാണോടാ നീ ഇത്രേം കാലം എന്നോട് മിണ്ടാതെ ഇരുന്നത്…” അവൻ കണ്ണീരോടെ തല കുനിച്ചു നിന്ന് പറഞ്ഞു…

” നീ കൊറേ മോഹിച്ചതല്ലേടി… അത് സാധിച്ച് തരാതെ ഞാൻ എങ്ങനാ നിന്നോട് മിണ്ടാ…” രേഷ്‌മ സിയാദിനെ മുറുക്കെ കെട്ടിപ്പിടിച്ചു… അവൻ ആൻസിയെ നോക്കി കരഞ്ഞു… ആൻസി താടിക്ക് കൈ കൊടുത്ത് ആ കാഴ്ച കാൻകുളിർക്കെ കാണുകയണ്… അവളുടെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… അവസാനമില്ലാത്ത പുഴപോലെ…

( തുടരും )

Comments:

No comments!

Please sign up or log in to post a comment!