പേടിക്കാരി

ഇത് എന്റെ ആദ്യത്തെ കഥ ആണ്. എല്ലാവരും സപ്പോർട്ട് ചെയ്യണം

എന്റെ പേര് ജോൺ. ഞാൻ ന്യൂസിലാൻഡിൽ  ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുക ആണ്. കേരളത്തിലെ ഒരു സാധാരകാരനെ പോല്ലേ പഠിപ്പ് എല്ലാം കഴിഞ്ഞു നല്ല സാലറി തേടി ഇപ്പോൾ ന്യൂസിലാൻഡിൽ നേഴ്സ് ആയി ജോലി ചെയ്യുക ആണ്.

എന്റെ ഹോസ്പിറ്റലിൽ മലയാളികൾ ആരും ഇല്ല. അതുകൊണ്ട് ഇപ്പോൾ ഭയങ്കര ബോർ ആണ്. ഞാൻ ഇവിടെ ഇപ്പോൾ 4കൊല്ലം ആയി ജോലി ചെയ്യുന്നു. ഈയിടെ ഒന്ന് നാട്ടിൽ പോയി.

വീട്ടിൽ ഉള്ളവരെ ഓക്കേ ഒന്ന് കണ്ടപ്പോൾ സന്തോഷം ആയി. അല്ലേങ്കിലും ലീവ് ഉള്ള നാളുകൾ വേഗം പോകും. 2മാസം പെട്ടെന്ന് പോയി.

തിരിച്ചു വരുമ്പോൾ അമ്മ പറഞ്ഞു : നീ അടുത്ത പ്രാവശ്യം വരുമ്പോൾ നിന്റെ കല്യാണം നടത്തണം.

അത് ഞാൻ ആരെയേങ്കിലും അവിടെ നിന്ന് പിടിച്ചു കെട്ടിക്കോളാം…

അത് ഞാൻ തമാശ ആയി പറഞ്ഞതു ആണ്.

അങ്ങനെ 2മാസത്തെ ലീവ് കഴിഞ്ഞു തിരിച്ചു ജോലിക്ക് കയറി.

ജീവിതം അങ്ങനെ സാധാരണ പോല്ലേ പോകുമ്പോൾ ഒരു ദിവസം ഹോസ്പിറ്റലിൽ വച്ചു ഒരു നേഴ്സിനെ കണ്ടു.കണ്ടപ്പോൾ ഒരു മലയാളി ആണോ എന്ന് ഒരു സംശയം.

ഞാൻ അങ്ങനെ കയറി ചെന്ന് സംസാരിക്കുന്ന ആൾ ഒന്നും അല്ല. അത് കൊണ്ട് ഞാൻ ആ കുട്ടിയോട് മിണ്ടിയൊന്നും ഇല്ല.

കുറച്ചു ദിവസം അങ്ങനെ പോയി.  പിന്നെ ഒരു ദിവസം ഹോസ്പിറ്റലിന്റെ ഉള്ളിൽ ഉള്ള റസ്റ്റോറന്റ്ഇൽ ആ കുട്ടി ഇരിക്കുന്ന കണ്ടു. ഒരു മൂലയിൽ ഉള്ള ചെയറിൽ ഒറ്റക്ക് ഇരുന്നു ചായകുടിക്കുന്നു ഉണ്ട്.

ഒന്ന് സംസാരിക്കണ്ണോ….

അല്ലേങ്കിൽ വേണ്ട. എന്ത് പറഞ്ഞു സംസാരിക്കും..

അല്ലേങ്കിൽ പോയി സംസാരിക്കാം…..

പറയുമ്പോൾ 4 കൊല്ലം ആയി ഇവിടെ ജോലി ചെയ്യുന്നു ഉണ്ടങ്കിലും എന്നിക് കാര്യമായി ആരെയും പരിജയം ഇല്ല.

ആകെ അറിയുന്നത് രണ്ട് മൂന്നു ന്യൂസിലാൻഡ് കാരെ ആണ്. അവർ ആണെങ്കിൽ ജോലി കഴിഞ്ഞു 2എണ്ണം അടിച്ചു നടക്കുന്നവർ ആണ്.

അവർ പറയുന്നത് ജീവിതം ആഘോഷിക്കണം എന്നൊക്കെ ആണ്. പക്ഷെ നമ്മുക്ക് അതൊന്നും പറ്റില്ല. ഇവിടെ വന്നിട്ട് ആണ് വിദ്യാഭ്യാസ ലോൺ ഉണ്ടായിരുന്നത് അടച്ചു തീർത്തത്. പിന്നെ അത് കഴിഞ്ഞപോൾ വീട് പണി. പിന്നെ പെങ്ങൾമാരെ കെട്ടിച് അയച്ചു. അങ്ങനെ നമ്മുക്ക് നൂറു കൂട്ടം പ്രേശ്നങ്ങൾ ആണ്. അതിന്റെ ഇടയിൽ ഇവന്മാർ പറയുന്ന പോലെ ജീവിതം ആഘോഷിക്കാൻ ഒന്നും നമുക്ക് പറ്റാറില്ല.

ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഒരു ചായ കുടിച്ചു. അത് കഴിഞ്ഞു ആണ് പിന്നെ ആ കുട്ടിയുടെ കാര്യം ആലോചിച്ചത്.

അപ്പൊ നോക്കിയപ്പോഴക്കും ആ കുട്ടി പോയിരുന്നു.

പിന്നെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തി. ഭക്ഷണം ഒന്നും കൊള്ളില്ല. സ്വയം ഉണ്ടാകുന്നത് ആണ്. പിന്നെ വേറെ ഒന്നും ഇലാത്തത് കൊണ്ട് അത് വച്ചു അങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു.

ഭക്ഷണം കഴിച്ചു കിടന്നു…

കിടന്നപ്പോൾ ആ നേഴ്സിനെ ഓർമ്മ വന്നത്…

കാണാൻ നല്ല നിറം ഓക്കേ ഉണ്ട്.. അത്യാവശ്യം ഉയരവും ഉണ്ട്. തടി ആവശ്യത്തിന് മാത്രം. പിന്നെ ഞാൻ ശ്രദ്ധിക്കൻ കാരണം നല്ല ഉരുണ്ട കണ്ണ് ആണ്. പക്ഷേ ആ കുട്ടി എപ്പോഴും ഭയങ്കര വിഷമം പിടിച്ചു ആണ് ഇരിക്കുന്നത്.

ചിലപ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് ആവും….

എന്തായാലും ഇനി കാണുമ്പോൾ ഒന്ന് സംസാരിക്കണം. കണ്ടാൽ ഒരു മലയാളി ലുക്ക്‌ ഓക്കേ ഉണ്ട്….

മലയാളി ആയാൽ മതിയായിരുന്നു ദൈവമേ…..

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു. ആ നഴ്സിന്റെ രൂപം മനസ്സിൽ നിന്ന് പോകുന്നില്ല. എന്നിക്ക് ആരോടും അങ്ങനെ വലിയ താല്പര്യം ഒന്നും ഇത് വരെ തോന്നിയിട്ടില്ല. കോളേജിൽ പഠിക്കുമ്പോൾ വായ നോട്ടം ഓക്കേ ഉണ്ടായിരുന്നു. ഇപ്പൊ ജോലി വീട് അങ്ങനെ പോകുന്നു.

പറയാൻ മറന്നു ഞാൻ ഇവിടെ ഒറ്റക്ക് ആണ് താമസം. അത് കൊണ്ട് ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ല. എങ്കിലും മാന്യമായി ആണ് ജീവിക്കുന്നത്. എക്സ്ട്രാ ടൈം ജോലി ചെയ്‌താൽ എക്സ്ട്രാ സാലറി ഉണ്ട്. വീട്ടിലെ കാര്യങ്ങൾ കാരണം അതും ചെയ്യാറ് ഉണ്ട്. അത് കൊണ്ട് ഇവിടെ വായനോട്ടം ഒന്നും ഇല്ല.

എന്തായാലും നാളെ ആ നഴ്സിനെ കണ്ടാൽ സംസാരിക്കണം. അങ്ങനെ നേരം വെളുപ്പിച്ചു ജോലിക്ക് പോയി.

ഹോസ്പിറ്റലിൽ പറ്റുന്നിടത്ത് ഓക്കേ നോക്കി. എവിടെയും കണ്ടില്ല. ആകെ നിരാശ ആയി…

ഇനി നാളെ മുതൽ നൈറ്റ്‌ ആണ്. ആ കുട്ടിക്ക് നൈറ്റ്‌ ആവില്ല എന്ന് ഉറപ്പ് ആണ്.. അപ്പൊ ഇനി 6 ദിവസം കഴിയണം കാണണം എങ്കിൽ. അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പൊന്നു.

പിറ്റേന്ന് പകൽ ഫ്രീ ആണ്. വീട്ടിൽ വിളിച്ചു. അമ്മ പറഞ്ഞു നിനക്ക് ഇവിടെ പെണ്ണ് ആലോചിച്ചു തുടങ്ങി എന്ന്. ഞാൻ പറഞ്ഞു എന്നിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട അമ്മേ…

28വയസ്സ് ആയിട്ട് ഉളൂ  ഒരു കൊല്ലം കൂടി കഴിഞ്ഞു മതി.. പിന്നെ നാട്ടിലെ വിശേഷം ഓക്കേ ചോദിച്ചു.

അങ്ങനെ വൈകീട്ട് ഡ്യൂട്ടിക്ക് കേറി. നൈറ്റ്‌ഇൽ ഹോസ്പിറ്റലിൽ തിരക്ക് ഒന്നും ഉണ്ടാവില്ല. എന്നിക്ക് ഇപ്പൊ കാഷ്വാലിറ്റിയിൽ ആണ് ഡ്യൂട്ടി.

അങ്ങനെ നൈറ്റ്‌ഇൽ ഇരിക്കുമ്പോൾ ഒരു പേഷ്യന്റ് വന്നത്.
ആ പേഷ്യാനെറ്റിനെ ഡോക്ടറിനെ കാണിച്ചു. വാർഡിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പോയി. അപ്പോൾ ആ വാർഡിൽ നമ്മുടെ നേഴ്സ്. രോഗിയുടെ ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുത്തു…

അത് കഴിഞ്ഞു ഞാൻ ചോദിച്ചു. സിസ്റ്റർ ഇന്ത്യയിൽ നിന്നും ആണോ.

യാ.

ഇന്ത്യയിൽ എവിടെ നിന്നും ആണ്?

കേരളം.

മലയാളിയാണോ…. ഞാൻ ആണ് ചോദിച്ചത്

അതെ. ചേട്ടനും മലയാളി ആണോ. ഒരു അത്ഭുതത്തോടെ അവളുടെ ഉണ്ട കണ്ണും കൂർപ്പിച്ചു എന്നെ നോക്കികൊണ്ട്‌ ചോദിച്ചു…

അതെ.ഞാൻ പറഞ്ഞു

ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെ ഒരു സ്റ്റാഫിനോട് ചോദിച്ചപ്പോൾ ഈ ഹോസ്പിറ്റലിൽ ഇന്ത്യക്കാരെ ഒന്നും കണ്ടിട്ട് ഇല്ല എന്ന് ആണ് പറഞ്ഞത്. ഒരു സംശയത്തോടെ ആണ് അവൾ എന്നോട് പറഞ്ഞത്.

ആ സിസ്റ്റർ. ഈ ഹോസ്പിറ്റലിൽ ഞാൻ മാത്രം ആണ് ഇന്ത്യക്കാരൻ ആയിട്ട് ഉളൂ…

സിസ്റ്റർ ഇവിടെ കുറെ നാൾ ആയോ.

ഇല്ല. ഞാൻ ഇവിടെ ഒരു മാസം ആയിട്ട് ഉളൂ…. ചെറിയ പേടിയോടെ ആണ് അവൾ എന്നോട്ട് സംസാരിക്കുന്നത്.

അവളുടെ പേര് ദിവ്യ ജോർജ്.തൃശൂർ ആണ് വീട്.

എന്റെയും വീട് തൃശൂർ ആണ്…

അങ്ങനെ കുറച്ചു വാർത്തനം പറഞ്ഞു. പിന്നെ അധികം സംസാരിക്കാൻ നിന്നില്ല. ഞാൻ രോഗിയുടെ ഡീറ്റെയിൽസ് അവിടെ കൊടുത്തു തിരിച്ചു പൊന്നു.

പിറ്റേന്ന് വീട്ടിൽ വന്നപ്പോൾ ഞാൻ ദിവ്യയെ കുറിച്ച് ആലോചിച്ചു

അവൾ ഒരു പാവം ആണ് എന്ന് എന്നിക്ക് മനസ്സിൽ ആയി. അധികം സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ. എന്നോട് തന്നെ പേടിച്ചു പേടിച്ചു ആണ് സംസാരിച്ചത്..

ചിലപ്പോൾ ഞാൻ സീനിയർ സ്റ്റാഫ്‌ ആയതു കൊണ്ട് ആവും. നമ്മുടെ നാട്ടിൽ സീനിയർ സ്റ്റാഫ്‌ ജൂനിയർ സ്റ്റാഫ്‌കളെ ചീത്ത ഓക്കേ പറയാറ് ഉണ്ടല്ലോ. അത് കൊണ്ട് ആവും. പക്ഷെ ഇവിടെ അങ്ങനെ ഒന്നും ഇല്ല. ആരും മറ്റൊരു ആളുടെ കാര്യത്തിൽ ഇടപെടാൻ പോകില്ല. അത് കൊണ്ട് സമാധാനം ആയി ജോലി ചെയ്യാം.

ചുരുക്കം പറഞ്ഞൽ എന്നിക്ക് ദിവ്യയോട് ചെറിയ ഇഷ്ടം ഓക്കേ തോന്നുന്നു ഉണ്ട്. പിന്നെ ഞാൻ അങ്ങനെ ചിന്തികണ്ട എന്ന് വച്ചു…..

അവൾ എന്നെ അങ്ങനെ ഒന്നും ആവില്ല കാണുന്നത്. പിന്നെ ഞാൻ വെറുതെ ആഗ്രഹിച്ചിട്ട് കാര്യം ഇല്ലാലോ…

…..

പിന്നെയും ഞാൻ ദിവ്യയെ കാണാറുണ്ട്. അവൾ ഇപ്പോഴും പഴയ പോല്ലേ ആണ്.ഇപ്പോഴും പേടിച്ചു പേടിച്ചു ആണ് സംസാരം.

ദിവ്യക്ക് എന്നെ പേടി ആണോ ഒരു ദിവസം ചായ കൂടിക്കുമ്പോൾ ഞാൻ വെറുതെ ചോദിച്ചു.

പേടി ഒന്നും ഇല്ല ചേട്ടാ. എന്നാലും എന്നിക്ക് ഇവിടെ ആരെയും അറിയില്ല.
ഇപ്പോഴും പേടിച്ചു ആണ് പറയുന്നത്.

അതുകൊണ്ട് എന്നെ പേടി ആണോ. ഞാൻ പിന്നെയും ചോദിച്ചു.

അവൾ മറുപടി ഒന്നും പറഞ്ഞഇല്ല. പേടിച്ചു വളരെ വിഷമിച്ചു എന്നെ നോക്കുന്നു ഉണ്ട്.

ദിവ്യ എന്നെ പേടിക്കുക ഒന്നും വേണ്ട.

പിന്നെ ഞാൻ സീനിയർ സ്റ്റാഫ്‌ ആയതു കൊണ്ട്ന ആണ്മ്മു എങ്കിൽ   നാട്ടിലെ പോലെ അല്ല ഇവിടെ. ഇവിടെ ആരും മറ്റൊരു ആളുടെ ജോലിയിൽ ഇടപെടില്ല. അതുകൊണ്ട് സീനിയർ സ്റ്റാഫിനെ പേടിക്കുക ഒന്നും വേണ്ട…..

അത് പറഞ്ഞപോൾ അവളുടെ മുഖത്തു ചെറിയ ആശ്വസം ഞാൻ കണ്ടു.

പിന്നെ വല്ലപ്പോഴും കാണുമ്പോൾ ഞാൻ സംസാരിക്കാറ് ഉണ്ട്. അവിടെ മലയാളി ആയി ദിവ്യ മാത്രം ഉള്ളത് കൊണ്ട്  അവളും എന്നെ കാണുമ്പോൾ വല്ലതും ഓക്കേ പറയും.

അങ്ങനെ കുറച്ചു മാസം ഓക്കേ കഴിഞ്ഞു. ഇപ്പൊ ദിവ്യയും ഞാനും അത്യാവശ്യം പരിജയം ഓക്കേ ഉണ്ട്. എങ്കിലും അവളെ കുറച്ചു കൂടുതൽ ഒന്നും അറിയില്ല. കാണുമ്പോൾ ജോലിയെ കുറിച്ച് ആണ് സംസാരിക്കാർ. പിന്നെ താമസം എവിടെ ആണ് എന്നൊക്ക ചോദിച്ചു.

അവിടെ അടുത്ത് തന്നെ ഒരു ഹോസ്റ്റലിൽ ആണ്. അത് ഹോസ്പിറ്റലിഡെയ് ഹോസ്റ്റൽ ആണ്. അവിടെ അങ്ങനെ അധികം ആരും താമസിക്കാറില്ല.

ഒന്നാമത് അവിടെ താമസിക്കുന്ന കാശ് ഉണ്ടെങ്കിൽ വേറെ വീട് കിട്ടും. പിന്നെ അവിടെ ഉള്ള ഫുഡ്‌ നമുക്ക് പറ്റില്ല. എരിവും പുള്ളിയും ഒന്നും ഉണ്ടാവില്ല. എല്ലാവരും ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ കുറച്ചു കാലം താമസിച്ചിട്ട് അവിടെ നിന്ന് മാറും.

അവളുടെ ഒരു അകന്ന ബന്ധു വഴി ആണ് അവൾ ഇവിടെ വന്നത് എന്നു അറിഞ്ഞു.

പിന്നെ അവൾ ഒന്നും വിട്ട് പറയുന്ന ടൈപ് അല്ല എന്ന് എന്നിക്ക് മനസ്സിൽ ആയി. പിന്നെ കുറച്ചു പേർസണൽ പ്രോബ്ലം ഓക്കേ അവൾക്ക് ഉള്ള പോലെ എന്നിക്ക് തോന്നി.

അതുകൊണ്ട് അവളുടെ വീട്ടില്ലേയ് കാര്യങ്ങൾ ഒന്നും ഞാൻ ചോദികാറില്ല….

.

.

.

അങ്ങനെ കുറച്ചു മാസം പോയി. അങ്ങനെ ഒരു ദിവസം അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു.

ഡാ നമ്മുടെ ഡേവിസ് ചേട്ടൻ ഇന്നലെ നിനക്ക് ഒരു ആലോചന കൊണ്ട് വന്നു….

ഞാൻ അമ്മയോട് പറഞ്ഞില്ലേയ് ഒരു കൊല്ലം കഴിഞ്ഞിട്ട് മതി എന്ന്. അമ്മ പറഞ്ഞു തീരും മുൻപ് ഞാൻ ഇടക്ക് കയറി പറഞ്ഞു.

അതലട കുട്ടി നേഴ്സ് ആണ് അത് മാത്രം അല്ല. അവളും ന്യൂസിലാൻഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് ഡേവിസ് പറഞ്ഞു. അതു കൊണ്ട് ആണ് ഞാൻ പറഞ്ഞത്.

പിന്നെ ഞാൻ ആലോചിച്ചു.ഒരേ പ്രൊഫഷൻ ആണ്. അത് മാത്രം അല്ല. പെണ്ണ് ഇവിടെ ജോലി ചെയ്യുന്നു ഉണ്ട്.
കല്യാണം കഴിഞ്ഞാൽ ഞാൻ വേറെ വിസ ഒന്നും എടുത്ത് ഇങ്ങോട്ട് കൊണ്ട് വരുക ഒന്നും വേണ്ട. കാര്യം നേഴ്സ് ആണ് എങ്കിൽ ഇവിടെ വന്നാലും ജോലി ഓക്കേ കിട്ടും. ഇത് ഇപ്പൊ ജോലി ഇവിടെ ഉള്ള പെണ്ണ് ആണ്.

വേണമെങ്കിൽ ഒന്നു നോക്കാം. അതുകൊണ്ട് അമ്മയോട് പിന്നെ വിളിച്ചപ്പോൾ അത് ചോദിച്ചു.

അമ്മ ഇന്നലെ ഒരു പെണ്ണിന്റെ കാര്യം പറഞ്ഞില്ലേ.

മ്മ്. എന്താ.

ഒന്നും ഇല്ല വേണമെങ്കിൽ ഞാൻ ഒന്ന് നോക്കാം എന്ന് ആലോചിക്കുവായിരുന്നു. അമ്മയോട് അങ്ങോട്ട്‌ പറയാൻ ഒരു മടി ഓക്കേ ഉള്ളത് കൊണ്ട് ചെറിയ രീതിയിൽ ആ വിഷയം എടുത്തിട്ടു.

ആ ഞാൻ പിന്നെ കുട്ടി അവിടെ ഉള്ളത് കൊണ്ട് ആണ് നിന്നോട് പറഞ്ഞത്.

എന്നിട്ട് ഡേവിസെട്ടനോട്  വല്ലതും പറഞ്ഞ.

ഇല്ലടാ. ഞാൻ ഒന്നും പറഞ്ഞിട്ട് ഇല്ല.

അമ്മ പെണ്ണിനെ കണ്ടാ.

ഒരു ഫോട്ടോ കണ്ടു. നല്ല കൊച്ചു ആണ്. പിന്നെ പെണ്ണിനെ അപ്പൻ ഇല്ല. അമ്മയും ഒരു അനിയത്തിയും ആണ്. അത്ര പണം ഉള്ള വീട്ടിലെ കൊച്ചു ഒന്നും അല്ലടാ.

അല്ലേങ്കിലും അമ്മക്ക് ഇത്തിരി സെന്റിമെൻസ് ഓക്കേ ഉള്ള കൂട്ടത്തിൽ ആണ്.അത് കൊണ്ട് ആവും എന്നോട് പറഞ്ഞത് ഞാൻ ചിന്തിച്ചു.

അമ്മ ഇനി ഡേവിസ് ചേട്ടനെ കണ്ടാൽ ആ കുട്ടിക്ക് എന്റെ നമ്പർ കൊടുത്തിട്ട് എന്നെ ഒന്ന് വിളിക്കാൻ പറ. പറ്റുമെങ്കിൽ ഞാൻ ഒന്ന് പോയി കാണാം.

അമ്മയുടെ കയ്യിൽ ആ കുട്ടിയുടെ ഫോട്ടോ ഉണ്ടോ

ഇല്ലടാ. അതു ഡേവിസിന്റെ കയ്യിൽ ആണ്.

സാരമില്ല.

എങ്കിൽ ഞാൻ ഡേവിസിനെ വിളിച്ചു പറയാം. ആ കൊച്ചിനോട് നിന്നെ വിളിക്കാൻ പറയാൻ.

ഓക്കേ ശരി അമ്മേ.

ഫോൺ വച്ചു കഴിഞ്ഞു ആണ് ആലോചിച്ചത് പെണ്ണിനെ ഇനി കാണാൻ ഭംഗി ഒന്നും ഇണ്ടാവില്ലേ. ഫോട്ടോ കാണാതെ നേരിട്ട് കാണാം എന്ന് പറഞ്ഞത് പ്രശ്നം ആവുമോ.

സാരമില്ല അമ്മ കണ്ടിട്ട് കുഴപ്പം ഇല്ല എന്ന് ആണ് പറഞ്ഞത്…

കുറച്ചു കഴിഞ്ഞപോൾ അമ്മ വിളിച്ചു.

ഡാ ഞാൻ ഡേവിസിനെ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്. ആ കുട്ടി നിനക്ക് മെസ്സേജ് അയക്കും എന്ന് പറഞ്ഞിട്ട് ഉണ്ട്.

ഓക്കേ അമ്മേ

അമ്മ അപ്പോഴേക്കും കാര്യങ്ങൾ ഓക്കേ ഇത് വരെ ആക്കിയോ. എന്റെ കാര്യത്തിൽ അല്ലേങ്കിലും അമ്മക്ക് ആണ് തിരക്ക്.

പിന്നെ ആണ് ഒരു കാര്യം. ചോദിക്കാൻ വിട്ടത് പെണ്ണിന്റെ പേര് ചോദിക്കാൻ മറന്നു.

അന്ന് പിന്നെ ചോദിച്ചു ഒന്നും ഇല്ല. പിറ്റേന്ന് അമ്മ വിളിച്ചപ്പോൾ പെണ്ണിന്റെ പേര് അമ്മയോട് ചോദിച്ചു.

ഡേവിസ് പറഞ്ഞിരുന്നു കൊച്ചിന്റ പേര്. പിന്നെ ഞാൻ അത് മറന്നുഡാ.

ശേ. പെണ്ണിന്റെ പേര് അറിയാതെ എങ്ങനെ പെണ്ണിനെ കാണാൻ പോവും.

അത് നീ നേരിൽ കാണുമ്പോൾ ചോദിച്ച മതി. അമ്മ മറുപടി പറഞ്ഞു.

അങ്ങനെ പിറ്റേന്ന് വാട്സാപ്പിൽ ഒരു മെസ്സജു വന്നു.

ഞാൻ ഡേവിസ് ചേട്ടൻ പറഞ്ഞിട്ട് മെസ്സേജ് അയച്ചത് ആണ്. ചേട്ടൻ ഇവിടെ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് പറഞ്ഞു. ചേട്ടൻ എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞു……

മെസ്സേജ് ഇതാണ്. ഇതിന് ഞാൻ ഇപ്പൊ എന്ത് മറുപടി ആണ് കൊടുക്കുക.

എന്തേങ്കിലും മറുപടി കൊടുക്കണം എന്നുള്ളത് കൊണ്ട് ഞാൻ ചോദിച്ചു

താൻ എന്നാണ് ലീവ് എങ്കിൽ പറ. നമുക്ക് ഒരു ദിവസം കാണാം..

അല്ലേങ്കിൽ വേണ്ട സൺ‌ഡേ കാണാൻ പറ്റുമോ എന്ന് ചോദിക്കാം

തന്നിക്ക് സൺഡേ കാണാൻ പറ്റുമോ

മ്മ്മ്. മറുപടി  കിട്ടി

എവിടെ വച്ചു കാണാൻ പറ്റും. ഞാൻ തന്നെ മുൻകൈ എടുത്തു ചോദിച്ചു.

ചേട്ടനെ എവിടെ വരാൻ പറ്റും

ഞാൻ എന്റെ താമാസ  സ്റ്റലതു നിന്ന് കുറച്ചു മാറിയുള്ള സിറ്റിയുടെ  പേര് പറഞ്ഞു.

തന്നിക്ക് അവിടെ വരാൻ പറ്റുമോ

മ്മ്.

തന്റെ സ്ഥലം ദൂരെ ആണ് എങ്കിൽ വേണ്ട.

അല്ല ഞാൻ ഇവിടെ അടുത്ത് ആണ്.

എങ്കിൽ ഓക്കേ.

അവിടെ ഉള്ള ഒരു മാളിൽ വച്ചു കാണാം എന്ന് പറഞ്ഞു.

അങ്ങനെ സൺ‌ഡേ ആയി ഉച്ചക്ക് കാണാം എന്ന് ആണ് പറഞ്ഞത്. ഞാൻ എന്തായാലും ഒന്ന് ഒരുങ്ങി. ഇനി പെണ്ണിനെ കാണുമ്പോൾ ഞാൻ മോശം ആകണ്ട.

അങ്ങനെ കാറും എടുത്തു. ഞാൻ സിറ്റിയിൽ പോയി അവിടെ ഒരു ഇന്ത്യൻ ഫുഡ്‌ കിട്ടുന്ന റെസ്റ്റോറന്റ് ഉണ്ട്. അവിടെ വച്ചു കാണാം എന്ന് ആണ് പറഞ്ഞിട്ട് ഉള്ളത്. അങ്ങനെ ഞാൻ റെസ്റ്റോറന്റ്ഇൽ എത്തിയപ്പോൾ മെസ്സേജ് അയച്ചു. അവൾ ഉള്ളിൽ ഉണ്ട് എന്ന് മെസ്സേജ് അയച്ചു.

എന്തായാലും ഒന്ന് കാൾ ചെയാം എന്ന് കരുതി വിളിച്ചു.

ഹലോ….

ഹലോ… ഞാൻ ഇവിടെ ഉണ്ട് താൻ എവിടെ ആണ് ഇരിക്കുന്നത്..

ഞാൻ ലെഫ്റ്റ് കോർണരിൽ ഉണ്ട്…

തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു. ഒന്ന് ഞെട്ടി….

ദൈവം നമ്മുടെ ആഗ്രഹങ്ങൾ ഇങ്ങനെ ഓക്കേ നടത്തി തരുമോ……..

അടുത്ത ഭാഗം ഉടൻ. ആദ്യത്തെ കഥ ആയത് കൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യണം അല്ലേങ്കിൽ  johncj104@gmail.com എന്ന മെയിൽ ഐഡിയിൽ മെസ്സേജ് അയക്കുക

Comments:

No comments!

Please sign up or log in to post a comment!