പേടിക്കാരി 4

പ്രിയ വായനക്കാർക്ക്

കഴിഞ്ഞ ഭാഗങ്ങൾക്ക് തന്ന സപ്പോർട്ടിനു നന്ദി. തുറന്നു എഴുതുന്നത് കൊണ്ട് ഒന്നും തോന്നരുത്. കഥ ഒരുപാട് വലിച്ചു നീട്ടിയാണ് എഴുതുന്നത് എന്ന് കുറച്ചു പേരും….. കഥക്ക് സ്പീഡ് കൂടി എന്ന് വേറെ കുറച്ചു പേരും പറയുന്നു ഉണ്ട്…….. കഥക്ക് ആവശ്യം ആയ ഭാഗങ്ങളിൽ മാത്രം ആണ് വർണ്ണനകൾ നൽകിയിട്ട് ഉള്ളത്….. ഈ കഥയിൽ aduIt c0ntent നിറയെ കൊണ്ട് വരണം എന്ന് കുറച്ചു പേര് പറഞ്ഞു….. adult content ഈ കഥയിലേക്ക് കൊണ്ട് വരാൻ ഞാൻ താല്പര്യപെടുന്നില്ല. അത്തരം കാര്യങ്ങൾ ആവശ്യത്തിന് ആവശ്യം ആയ സ്ഥലങ്ങളിൽ പിന്നീട് കൊണ്ട് വരുന്നത് ആയിരിക്കും.അത് മാത്രം നോക്കി വരുന്നവർ ആണെങ്കിൽ ഈ കഥ വായിക്കേണ്ടത് ഇല്ല……. ഈ കഥയിൽ പ്രണയവും സ്നേഹവും യഥാർത്ഥ ജീവിതവും എടുത്തു കാട്ടാൻ ആണ് ഞാൻ ശ്രമിക്കുന്നത്……..

പിറ്റേന്ന് ഉണർന്നപ്പോൾ ദിവ്യയെ ബെഡിൽ ഒന്നും കണ്ടില്ല. അടുക്കളയിൽ പോയപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് ഉണ്ട്…. പിന്നെ തിരിച്ചു റൂമിൽ വന്നപ്പോൾ ആണ് ബാത്‌റൂമിൽ ശബ്ദം കേട്ടത്…. കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യ കുളി കഴിഞ്ഞു വന്നു… ഏട്ടൻ എഴുന്നേറ്റൊ….

ആ…. ഞാൻ എഴുനേറ്റു കിച്ചണിൽ ചെന്ന് നോക്കിയപ്പോൾ തന്നെ അവിടെ കണ്ടില്ല…..

ആ ഞാൻ ഇന്ന് ഭക്ഷണം ഉണ്ടാക്കിയിട്ട് കുളിക്കാം എന്ന് കരുതി…

മ്മ് എനിക്കും തോന്നി….

ഏട്ടൻ വേഗം കുളിച്ചു വായോ നമ്മുക്ക് വല്ലതും കഴിക്കാം….. അതും പറഞ്ഞു അവൾ റൂമിൽ നിന്ന് പോയി…..

ഞാൻ വേഗം ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞു വേഗം ഫുഡ്‌ കഴിക്കാൻ ചെന്നു…

ഇന്ന് എന്താണ് എന്ന് അറിയില്ല ദിവ്യ ഭയങ്കര സന്തോഷത്തിൽ ആണ്….

ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു…. സാധാരണ ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അവൾ വെറുതെ എന്നെ നോക്കി ഇരിക്കലാണ് പതിവ്. പിന്നെ എനിക്ക് ഭക്ഷണം പിന്നെയും പിന്നെയും ഇട്ട് തന്നു നിർബന്ധിച്ചു തീറ്റിക്കും…

പക്ഷെ ഇന്ന് എന്നോടൊപ്പം അവളും ഭക്ഷണം കഴിക്കുന്നു ഉണ്ട്. മാത്രമല്ല ഇന്ന് അവൾ എന്നോട് കുറച്ചു സംസാരിക്കുന്നു ഉണ്ട്.

സാധാരണ ഞാൻ അവളോട് ഓരോന്ന് ചോദിക്കുക ആണ് പതിവ്.

അങ്ങനെ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോളാണ് അവൾ എന്നോട് ചോദിച്ചത്……

ഏട്ടാ.

മ്മ്

ഏട്ടനെ എന്നെ ഓർമ ഉണ്ടോ…..

എന്ത് ഓർമ……. തന്നെ ഹോസ്പിറ്റലിൽ വച്ചു ആദ്യം ആയി കണ്ട ദിവസം ആണോ….

അല്ല… ചെറിയ ഒരു നീരസത്തോടെ ആണ് മറുപടി

അത് അല്ലാതെ പിന്നെ ഏതാണ്.

നമ്മൾ അന്ന് റെസ്റ്റോറന്റ്ൽ വച്ചു കണ്ടത് ആണോ……. അവൾ എന്ന് കണ്ടത് ആണ് ഉദേശിച്ചത്‌ എന്ന് അറിയാൻ വേണ്ടി ഒരു സംശയത്തോടെ ഞാൻ അവളോട് ചോദിച്ചു..

അതൊന്നും അല്ല ഏട്ടൻ എന്നെ ഇവിടെ വച്ചു കാണുന്നതിന് മുൻപ് നമ്മൾ തമ്മിൽ കണ്ടിട്ട് ഉണ്ട്… കൃത്യം ആയി പറഞ്ഞാൽ ഒരു അഞ്ചര വർഷം മുൻപ്…..

അഞ്ചര വർഷം മുമ്പോ… എനിക്ക് ആകെ സംശയം ആയി.

ഏട്ടൻ മുൻപ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിരുന്നു ഇല്ലേ….

മ്മ്. പഠിപ്പ് കഴിഞ്ഞു ഞാൻ 2വർഷം ജോലി ചെയ്തത് അവിടെ ആണ്…….അത് കഴിഞ്ഞു ആണ് ന്യൂസിലാൻഡിലേയ്ക്ക് വന്നത്……

അവിടെ വച്ചു ഞാൻ ചേട്ടനെ കുറച്ചു തവണ കണ്ടിട്ട് ഉണ്ട്…… ഞാൻ അന്ന് അവിടെ പഠിക്കുക ആയിരുന്നു…

അപ്പോഴണ് ഞാൻ ആലോചിച്ചത്. പഠിപ്പ് കഴിഞ്ഞു ആദ്യം എക്സ്പീരിയൻസ്നു വേണ്ടി ഞാൻ ആദ്യമായി ജോലി ചെയ്തത് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ആണ്..സാലറി അധികം ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ട്രെനി ആയി ജോലി ചെയുന്നവർക്ക് കുറച്ചു എങ്കിലും അധികം സാലറി കൊടുക്കുന്ന ചുരുക്കം ചില ഹോസ്പിറ്റലുകളിൽ ഒന്ന് ആണ് ആ ഹോസ്പിറ്റൽ. അത് കൊണ്ട് ആ ജോലി നല്ല ഭാരം ഉണ്ടായിരുന്നു എങ്കിലും അവിടെ വാക്കൻസി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ അതുകൊണ്ടു ആണ് അവിടെ ജോലിക്ക് കയറിയത്…… ജോലി നല്ല മല് ആയിരുന്നു എങ്കിലും സാലറി കിട്ടുമ്പോൾ ആ വിഷമം ഓക്കേ മാറിയിരുന്നു.

വീട്ടിലെ അന്നത്തെ സാഹചര്യങ്ങളുടെ ഇടയിൽ ആ ജോലി എനിക്ക് തന്നിരുന്ന സമാധാനം ചെറുതല്ല….

ഒരിക്കൽ ഏട്ടൻ എനിക്ക് വേണ്ടി ഡോക്ടറുടെ അടുത്ത് നിന്ന് ചീത്ത കേട്ടിട്ട് ഉണ്ട്…….. ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് ദിവ്യ വീണ്ടും പറഞ്ഞത്

തനിക്ക് വേണ്ടിയോ ഞാനോ….. എനിക്ക് തന്നെ അവിടെ കണ്ട ഓർമ്മ ഒന്നും ഇല്ലാട്ടോ… ഞാൻ ചെറിയ വിഷമത്തിൽ ആണ് പറഞ്ഞത്..

അത് സാരമില്ല. എനിക്ക് അത് മനസ്സിൽ ആയി. പ്രതിക്ഷിച്ച മറുപടി ലഭിച്ച മുഖംഭാവം തന്നെ ആയിരുന്നു അവളുടെ മുഖത്ത്….

തനിക്ക് അപ്പൊ എന്നെ നേരത്തെ അറിയാമായിരുന്നോ.. എന്നിട്ട് എന്തെ എന്നോട് ഇത് മുൻപ് പറഞ്ഞില്ല..

അത് ഞാൻ ആദ്യം ഇവിടെ ഹോസ്പിറ്റലിൽ വച്ചു ചേട്ടൻ എന്നോട് സംസാരിച്ചത് ഓർമ്മ ഉണ്ടോ…..

മ്മ്..

ഞാൻ അന്ന് വിചാരിച്ചു ചേട്ടനെ എന്നെ മനസ്സിൽ ആയിട്ട് വന്നു സംസാരിച്ചത് ആണ് എന്നാണ്. പക്ഷെ പിന്നെ എനിക്ക് മനസ്സിൽ ആയി ഏട്ടനെ എന്നെ ഓർമ്മ ഒന്നും ഇല്ല എന്ന്……. പിന്നെ ഇന്നലെ ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ എനിക്ക് അത് പിന്നെയും ഓർമ്മ വന്നു….
.

എന്താ.. ഞാൻ ചോദിച്ചു….

സാധാരണ എല്ലായിടത്തും സ്റ്റാഫ്മാർ സ്റ്റുഡന്റസിന് കൊണ്ട് ആണ് എല്ലാ പണിയും ചെയ്ക്കുക. പിന്നെ അവർക്ക് എന്തേങ്കിലും ദേഷ്യം വന്നാൽ തീർക്കുന്നത് ഞങളുടെ നെഞ്ചത്ത് ആണ്…. പക്ഷെ അന്ന് ഏട്ടന്റെ കൂടെ പോസ്റ്റിംഗിന് കയറിയപ്പോൾ ഏട്ടൻ ഒരു രോഗിയെ എന്നോട് നോക്കാൻ പറഞ്ഞിട്ട് ഒരു എമർജൻസി വന്നപ്പോൾ അങ്ങോട്ട്‌ പോയി. ഞാൻ വേറെ ഒരു സ്റ്റാഫ്‌ വന്നു വിളിച്ചപ്പോൾ അങ്ങോട്ട് പോയി. ആ സമയത്തു ആ രോഗിക്ക് ബ്ലഡ്‌ പ്രഷർ കൂടി. ആ സമയത്തു ഡോക്ടർ വന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ലാത്തത് കണ്ടു എന്നെ വിളിച്ചു ചീത്ത പറയാൻ തുടങ്ങിയപ്പോൾ ആണ് ഏട്ടൻ വന്നത്.. ഏട്ടൻ അപ്പോൾ ഡോക്ടറോട്

സർ ആ കുട്ടി സ്റ്റുഡന്റസ് ആണ് ഞാൻ പെട്ടന്ന് നോക്കാൻ വിട്ടു പോയതാണ് എന്ന് പറഞ്ഞത്… അതു കേട്ട് ഡോക്ടർ അന്ന് ഏട്ടനെ എന്റെ മുമ്പിൽ വച്ചു കുറെ ചീത്ത പറഞ്ഞിരുന്നു… ഞാൻ വിചാരിച്ചു ഡോക്ടർ പോയി കഴിഞ്ഞു ഏട്ടൻ എന്നെ നല്ല ചീത്ത പറയും എന്ന് എന്നാൽ ഏട്ടൻ പറഞ്ഞത് അത് സാരമില്ല ചീത്ത കേട്ടാൽ അത് മനസ്സിൽ

വച്ചു ഒന്നും നടക്കണ്ടാ പക്ഷെ രോഗിയുടെ കാര്യം നമ്മൾ എപ്പോഴും ശ്രദ്ധിക്കണം എന്ന് മാത്രം ആണ്. അത് മാത്രം അല്ല ഏട്ടന്റെ കൂടെ പോസ്റ്റിങ്ങിനെ കേറുമ്പോൾ ഏട്ടൻ ഞങ്ങളെ കൊണ്ട് അധികം ജോലി ഒന്നും ചെയ്യിക്കാറില്ല മാത്രമല്ല എന്തേങ്കിലും ചെയ്യണം എങ്കിൽ എല്ലാം വെക്തമായി പറഞ്ഞു തരാറും ഉണ്ട്….

പക്ഷെ എനിക്ക് അങ്ങനെ ആരെയും ഓർമ്മ ഒന്നും കിട്ടുന്നില്ലാട്ടോ… ഞാൻ അവളോട് പറഞ്ഞു. അല്ലേങ്കിലും ആ സമയത്തു അവിടെ ഉണ്ടായിരുന്നവരെ ഒന്നും ഓർത്തിരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ആ കാലത്ത് എന്റെ ജീവിതം. ഒരുപാട് പ്രശ്നങ്ങൾ ആയിരുന്നു. അത് കൊണ്ട് വല്ലപ്പോഴും കാണുന്ന സ്റ്റുഡന്റസിനെ ഒന്നും ഓർത്തിരിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല… ആ കാലം എല്ലാം ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു അദ്‌ഭുധം ആണ്. അന്ന് അതെല്ലാം ഞാൻ എത്ര സിംപിൾ ആയി ആണ് ഫേസ് ചെയ്തത്….അങ്ങനെ ഓരോന്ന് പിന്നെയും ആലോചിച്ചു. പിന്നയും ദിവ്യ പറയുന്നത് കേട്ട് ആണ് ഓർമയിൽ നിന്ന് ഉണർന്നത്.

അന്ന് ഞാൻ ഹോസ്പിറ്റലിൽ ഉണ്ടായ കാര്യങ്ങൾ ക്ലാസ്സിൽ ചെന്നപ്പോൾ കൂട്ടുകാരികളോട് പറഞ്ഞു. അപ്പൊ അവർ ആണ് പറഞ്ഞത് ഏട്ടൻ എല്ലാവരോടും അങ്ങനെ ആണ്… ആരെയും ചീത്ത ഒന്നും പറയാറില്ല പാവം ആണ് എന്ന് ഓക്കേ… പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്. അത് അവൾ ഒരു നാണത്തോടെ ആണ് പറഞ്ഞത്….

എന്താ കാര്യം…. അവളുടെ കള്ളച്ചിരി കണ്ടു ഞാൻ ചോദിച്ചു….
.

ഞങളുടെ ക്ലാസിൽ ഉള്ള ഒന്നുരണ്ടു പേർക്ക് ഏട്ടനോട് പ്രേമം ഓക്കേ ഉണ്ടായിരുന്നു…….

അപ്പോ നിനക്ക് ഉണ്ടായിരുന്നു ഇല്ലേ….. ഞാൻ ഒരു കള്ളച്ചിരിയോടെ ആണ് അവളോട് ചോദിച്ചത്….

എനിക്ക് അന്ന് അങ്ങനെ ഒന്നും തോന്നിയിരുന്നു ഇല്ല. പക്ഷെ പിന്നെ ഒരു ദിവസം ആ സംഭവം ഉണ്ടായതിൽ പിന്നെ ചെറിയ ഒരു ഇഷ്ടം തോന്നിയിരുന്നു….

ഏത് സംഭവം…. ഞാൻ ഒരു ആകാംഷയോടെ ചോദിച്ചു

പിന്നെ ഒരു ദിവസം ഞങളുടെ സീനിയർസ് വാർഡിൽ വച്ചു എന്നെ ഒരുപാട് ചീത്ത പറഞ്ഞു. ഞാൻ കരയുന്നത് കണ്ടു ആണ് ഏട്ടൻ വാർഡിലേയ്ക്ക് വന്നത് . അത് കണ്ടു ഏട്ടൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. എന്നിട്ട് സീനിയർസിനെ കുറച്ചു നേരം ഉപദേശിച്ചിരുന്നു. ഏട്ടനെ അവർക്ക് ഇഷ്ടം ആയതു കൊണ്ട് അവർ അതിൽ പിന്നെ എന്നോട് ഒന്നും പറഞ്ഞിട്ട് ഇല്ല. അത് മാത്രം അല്ല അന്ന് ഏട്ടൻ എനിക്ക് ഒരു ചായയും വാങ്ങി തന്നിരുന്നു…..

നമ്മൾ തമ്മിൽ ഇങ്ങനെ ഓക്കേ ഉള്ള സംഭവം ഉണ്ടായിട്ട് ഉണ്ടോ…. സംഭവം റാഗിംഗ് എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത കാര്യം ആണ്.. സീനിയർസ് ചീത്ത പറഞ്ഞു ജൂനിയർ സ്റ്റുഡന്റസ് കരയുന്നത് കണ്ടാൽ എനിക്ക് ഭയങ്കര വിഷമവും ആണ്. അതിനു കാരണം എന്റെ ജീവിതത്തിൽ ഒരു സംഭവം നടന്നിട്ട് ഉണ്ട്… അത് ഇപ്പൊ പറയുന്നു ഇല്ല.. പിന്നെ അത് വിശദമായി എഴുതാം…

താൻ പിന്നെ എന്റെ കൂടെ ഡ്യൂട്ടിക്ക് കേറിയിട്ട് ഉണ്ടോ.

ഒരു പ്രാവശ്യം കൂടി കേറിയിട്ട് ഉണ്ട്. അന്ന് ഉച്ചക്ക് വാർഡിൽ തിരക്ക് ആയത് കൊണ്ട് ഞാനും ഏട്ടനും കൂടി നേരം വൈകി ഒരു മൂന്ന് മണി ആയപ്പോൾ ആണ് ഭക്ഷണം കഴിക്കാൻ പോയത് . ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ നമ്മൾ മാത്രം ആണ് അപ്പൊ ഉണ്ടായിരുന്നത്. ഏട്ടനും ഞാനും അന്ന് ഒരുമിച്ചു ആണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.ഞാൻ ഏട്ടനെ അന്ന് അമ്പഴങ്ങ ഉപ്പിൽ ഇട്ടത് ഓക്കേ തന്നിരുന്നു. ഏട്ടനെ അത് ഇഷ്ടം ആണ് എന്നും എന്നോട് പറഞ്ഞിരുന്നു….എന്നെ കുറച്ചു എന്തോ കണ്ടു പിടിച്ച ഭാവത്തിൽ കൊച്ചു കുട്ടികളെ പോലെ ആണ് അവൾ അത് പറഞ്ഞത്….

പിന്നെ എന്നെ താൻ ഇവിടെ വച്ചു ആണോ കാണുന്നത്…. ഞാൻ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.

അല്ല ഞാൻ പിന്നെയും കുറച്ചു തവണ ഏട്ടനെ അവിടെ വച്ചു കണ്ടിട്ട് ഉണ്ട്….

പിന്നെ ഏട്ടനെ പ്രേമിച്ചിരുന്ന എന്റെ ക്ലാസ്സിൽ ഉള്ളവർ ഏട്ടന്റെ വിശേഷങ്ങൾ ക്ലാസ്സിൽ വച്ചു പറയുന്നതും കേട്ടിട്ടുണ്ട്……

അവർ ഓക്കേ ഇപ്പൊ എവിടെ ഉണ്ട്…

എന്തിനാ… പെട്ടന്ന് തന്നെ ഉള്ള അവളുടെ ഉറക്കെ ഉള്ള മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി.
മുഖം പെട്ടന്ന് ദേഷ്യം വന്ന പോലെ ഉണ്ട്…. അത് കൊണ്ട് അവളെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….

അല്ല വെറുതെ. അവർക്ക് അന്ന് എന്നോട് പ്രേമം ഉണ്ടായിരുന്ന കാര്യം അറിയാതെ പോയത് കഷ്ട്ടം ആയി.. ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ചെറിയ വിഷമം അഭിനയിച്ചു കൊണ്ട് പറഞ്ഞു….

അവൾക്ക് ഞാൻ അത് പറഞ്ഞത് ഇഷ്ടം ആയിട്ടില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം. അത് അന്ന് അറിയാതെ ഇരുന്നത് നന്നായി എന്ന് വേണം കരുതാൻ. അവർ കാണുന്നവരെ ഓക്കേ പ്രേമിക്കുന്ന ടൈപ് ആണ്…. അത് കൊണ്ട് എനിക്ക് അവരെ തീരെ ഇഷ്ടം അല്ലായിരുന്നു…. അവളുടെ ദേഷ്യം പുറത്തു കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചു കൊണ്ട് ആണ് അവൾ അത് പറഞ്ഞത്…..

അപ്പൊ അവർ തന്റെ കൂട്ടുകാരികൾ ആയിരുന്നു എന്ന് പറഞ്ഞതോ……

ക്ലാസ്സിൽ ഒരുമിച്ചു പഠിക്കുന്നവർ ആണ് എന്ന് ആണ് ഞാൻ പറഞ്ഞത്…. ഇച്ചിരി ദേഷ്യത്തിൽ പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു….

അത് കേട്ട് ഞാൻ പറഞ്ഞു… എന്നെ പ്രേമിച്ചത് കൊണ്ട് ആണോ തനിക്ക് അവരെ ഇഷ്ടം അലാതെ ആയത്…. പെണ്ണുങ്ങൾക്ക് താൻ ഇഷ്ടപെടുന്ന ആളെ വേറെ ആരെങ്കിലും ഇഷ്ടപെടുന്നത് ഇഷ്ടം അല്ലാത്ത കാര്യം ആണ്. അത് അവർക്ക് ജന്മസിദമായി ലഭിക്കുന്ന കാര്യം ആണ്. അത് ആലോചിച്ചു ആണ് ഞാൻ അത് ചോദിച്ചത്.

അത് കൊണ്ട് ഒന്നും അല്ല.അവർ ഓരോരുത്തരെ പ്രേമിക്കും എന്നിട്ട് അവരുടെ പോക്കറ്റ് കാലി ആവുമ്പോൾ അവരെ തെയ്ക്കും.. പിന്നെ എല്ലാവരെയും വായ നോക്കി നടക്കലും ആണ് അവളുമാരുടെ പണി. എനിക്ക് അതാണ് ഏറ്റവും ഇഷ്ടം അല്ലാത്തത്.

പിന്നെ അവരെ പ്രേമിക്കാത്തത് നന്നായില്ലെ എന്നെ പോലെ നല്ല ഒരു

പെൺകൊച്ചിനെ കിട്ടിയില്ലേ.. ഒരു ചെറിയ നാണത്തോടെ ആണ് അവൾ അത് പറഞ്ഞത്…

ഇവൾ ഇങ്ങനെ ഓക്കേ സംസാരിക്കുമോ. ഞാൻ തന്നെ അദ്‌ഭുദപ്പെട്ട് പോയി.

അപ്പൊ അതുകൊണ്ടു ആണ് അല്ലെ നമ്മൾ കല്യാണക്കാര്യം പറഞ്ഞ അന്ന് തന്നെ താൻ എന്നോട് ഓക്കേ പറഞ്ഞത്.ഞാൻ തന്നെ പിന്നെയും പറഞ്ഞു

അത് അത് കൊണ്ട് ഒന്നും അല്ല… പക്ഷെ അതും ഒരു കാരണം ആയിരുന്നു. പിന്നെ ഏട്ടനെ എനിക്ക് ശരിക്കും ഇഷ്ടം ആയത് ന്യൂസിലാൻഡിൽ വച്ചു തന്നെ ആണ്…… പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല… പെട്ടന്ന് മുഖത്ത് ഒരു വിഷമം വന്നു നിറഞ്ഞ പോലെ… ഭക്ഷണം കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തു കിച്ചണിലേക്ക് പോകാൻ ഒരുങ്ങി. ഒരു നിമിഷം എന്തോ ആലോചിച്ച പോലെ നിന്നിട്ട് തിരിഞ്ഞു എന്നോട് പറഞ്ഞു

ഏട്ടാ….

മ്മ് എന്താ. എന്താ ദിവ്യെ തന്റെ മുഖത്തു പെട്ടന്ന് ഒരു വിഷമം……

അത് ഞാൻ ഇന്നലെ ഏട്ടനോട് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു ഇല്ലേ…..

മ്മ് ഉവ്. എന്താ അത്….. ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി….

അവൾ ഒന്നും മിണ്ടാതെ കിച്ചണില്ലേയ്ക്ക് പാത്രങ്ങളും കൊണ്ട് പോയി……

ഇവൾക്ക് എന്നെ പണ്ടേ അറിയാമായിരുന്നോ…. അന്ന് അവിടെ വച്ചു ഞങ്ങൾ തമ്മിൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിട്ടും അന്നൊന്നും ഞാൻ അവളെ ശ്രദ്ധിച്ചിട്ടു പോലും ഇല്ല…… എന്നിട്ടും എനിക്ക് വേണ്ടി അവളെ ദൈവം ന്യൂസിലാൻഡ് വരെ എത്തിച്ചു……അല്ലേങ്കിലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന് ആണല്ലോ. ആ പഴമൊഴി പണി കിട്ടുന്ന കാര്യത്തിൽ പറയുന്നത് ആണേങ്കിലും എന്റെ കാര്യത്തിൽ അത് നല്ലതിന് വേണ്ടി ആണ് സംഭവിച്ചത്…… അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ദിവ്യ അടുക്കളയിൽ നിന്ന് വരുന്നത് കണ്ടത്. തൊട്ട് മുൻപ് മുഖത്തു പെട്ടന്ന് വന്ന വിഷമം എല്ലാം പോയിട്ട് ഉണ്ട്. എന്തോ തീരുമാനിച്ചു ഉറപ്പിച്ചു ഉള്ള വരവ് പോലെ ഉണ്ട്……….

. . . . .

കഥ അവസാന ഭാഗത്തേയ്ക്കു നീങ്ങുക ആണ്…. ഇനിയും നമ്മുടെ കഥാ നായകന്റെയും നായകിയുടെയും പ്രശ്നങ്ങൾ നീട്ടി കൊണ്ടുപോവരുത് എന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു. അത് കാര്യമായി തന്നെ പരിഗണിച്ചിട്ട് ഉണ്ട്.. ഈ ഭാഗം പേജുകൾ കുറഞ്ഞു പോയത് ഞാൻ വിചാരിച്ച ഭാഗത്തു എത്തിയത് കൊണ്ട് നിർത്തിയത് കൊണ്ട് ആണ്. അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാവും…… എനിക്ക് ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു……….

Comments:

No comments!

Please sign up or log in to post a comment!