കല്യാണി – 1 (ഹൊറര്‍ കമ്പി നോവല്‍)

KALLYANI HORROR KAMBI NOVEL BY:KAMBI MASTER@KAMBIKUTTAN.NET

ശരീരത്തില്‍ നിന്നും വേര്‍പെട്ട കല്യാണിയുടെ ആത്മാവ് അനന്തവിഹായസ്സിലൂടെ പറന്നുയര്‍ന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് പ്രകാശത്തെക്കാള്‍ വേഗത്തില്‍ താന്‍ എത്തിക്കൊണ്ടിരിക്കുന്നത് അവളറിഞ്ഞു. മറ്റു ധാരാളം പേര്‍ തന്റെ ചുറ്റുമുണ്ട്; പക്ഷെ അവരെ ഒന്നും തനിക്ക് കാണാനോ അറിയാനോ പറ്റുന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകാശത്തിലൂടെയാണ് തന്റെ സഞ്ചാരം. ഒരു പ്രകാശ വലയത്തിലൂടെ താന്‍ പറക്കുകയാണോ അതോ ഒഴുകുകയാണോ എന്ന് കല്യാണി അത്ഭുതപ്പെടുന്നുണ്ടായിരുന്നു.

കല്യാണിയുടെ ആത്മാവിന്റെ ആ യാത്ര അവസാനിച്ചത് കോടിക്കണക്കിനു നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ഒരു അഭൌമ കൊട്ടാര സദൃശമായ ഇടത്താണ്. എങ്ങും വെട്ടിത്തിളങ്ങുന്ന രത്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുവകകള്‍ ആണ്. മരതക രത്നത്താല്‍ നിര്‍മ്മിതമായ തൂണുകളും അവ ചൊരിയുന്ന പ്രഭയുമാണ് എവിടെയും. നോക്കിയാല്‍ ഒരു അന്തവുമില്ലാത്ത ആ കൊട്ടാരത്തിന്റെ ഏറ്റവും ഉള്ളറയിലേക്ക് കല്യാണി എത്തിപ്പെട്ടു. അവിടെ സിംഹാസനത്തില്‍ ഇരിക്കുന്ന ഇരുണ്ട മുഖമുള്ള ഒരു ഭീകരനെ അവള്‍ കണ്ടു. അയാള്‍ക്ക് ചുറ്റും മൃഗങ്ങളുടെ മുഖമുള്ള പടയാളികള്‍. മരണത്തിന്റെ അധിപനായ യമന്റെ മുന്‍പിലാണ് താന്‍ നില്‍ക്കുന്നത് എന്ന് കല്യാണി വേഗം തിരിച്ചറിഞ്ഞു.

“കല്യാണി….”

ഇടി മുഴങ്ങുന്നത് പോലെ സിംഹാസാനത്തില്‍ ഇരുന്നിരുന്ന യമന്‍ മുരണ്ടു. കല്യാണി അദ്ദേഹത്തിന്‍റെ മുന്‍പിലെത്തി ഒഴുകി നിന്നു.

“ആയുസ്സ് നിറ യൌവ്വനത്തില്‍ നഷ്ടപ്പെട്ട നിനക്ക് നമ്മോട് നിന്റെ അവസാന അഭിലാഷം ആവശ്യപ്പെടാം..നിന്റെ ഏത് ആഗ്രഹവും, വീണ്ടും ഭൂമിയിലെ ജീവിതമൊഴികെ, സാധിക്കാന്‍ ഇവിടെ മാര്‍ഗ്ഗമുണ്ട്..ഉം..” യമരാജന്‍ കല്‍പ്പിച്ചു.

കല്യാണി ആലോചിച്ചു. എന്താണ് തനിക്ക് വേണ്ടത്? തന്റെ ഭൂമിയിലെ ജീവിതം ഓര്‍ത്തപ്പോള്‍ അവളില്‍ പകയുടെ കനലുകള്‍ ആളിക്കത്തി. തന്റെ ജീവിതം മനസിലേക്ക് കടന്നുവന്നപ്പോള്‍ അവള്‍ പക കൊണ്ട് ജ്വലിച്ചു.

“നിനക്ക് ആഗ്രഹങ്ങള്‍ ഒന്നുമില്ലേ..ഇല്ലെങ്കില്‍ നിന്റെ വാസസ്ഥലത്തേക്ക് നിനക്ക് പ്രവേശിക്കാം” വീണ്ടും യമരാജന്റെ ശക്തമായ ശബ്ദം അവളെ ഉണര്‍ത്തി.

“ഉണ്ട് രാജന്‍..എനിക്ക് ഒരു ആഗ്രഹമുണ്ട്…” കല്യാണി പറഞ്ഞു.

“എന്താണ് നിന്റെ ആഗ്രഹം..പറയൂ”

“എനിക്ക് ഭൂമിയില്‍ ഇനിയും ജീവിക്കണം….”

“നാം ആദ്യമേ പറഞ്ഞു..അത് സാധ്യമല്ല എന്ന്..വേറെന്തും നിനക്ക് ചോദിക്കാം.

.നിന്റെ മനുഷ്യജന്മം അവസാനിച്ചു..ഇനി നിനക്ക് മണ്ണില്‍ ഓഹരി ഇല്ല…”

“അറിയാം പ്രഭോ..എനിക്ക് മനുഷ്യസ്ത്രീയായി ജീവിക്കാന്‍ ഇനി സാധിക്കില്ല എന്നറിയാം.. പക്ഷെ ഒരു ആത്മാവായി എനിക്കവിടെ ജീവിക്കണം..എന്നെ കൊന്നവരോട് എനിക്ക് പ്രതികാരം ചെയ്യണം..ഇല്ലെങ്കില്‍ എനിക്ക് ഒരിക്കലും മോക്ഷം കിട്ടില്ല..”

യമന്‍ ആലോചിച്ചു. അവള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്; പക്ഷെ മനുഷ്യരുടെ ജീവനെടുക്കാന്‍ അവള്‍ക്ക് അവകാശമില്ല..അത് തന്റെ മാത്രം ദൌത്യമാണ്. ഈ കഥ കമ്പി മാസ്റ്റര്‍ കമ്പികുട്ടന്‍ ഡോട്ട് നെറ്റില്‍ എഴുതിയ കല്യാണി എന്ന ഭീകര നോവല്‍ “ഇല്ല..ഇത് അനുവദിക്കാന്‍ സാധ്യമല്ല..മനുഷ്യരെ കൊല്ലാന്‍ നിനക്ക് അധികാരമില്ല..”

“ദയവ് ചെയ്ത് എന്നെ അതിന് അനുവദിക്കണം..എന്റെ ജീവിതം അങ്ങേയ്ക്ക് അറിയാവുന്നതല്ലേ…?”

“അറിയാം..എല്ലാം അറിയാം..പക്ഷെ മനുഷ്യജീവന്‍ എടുക്കാന്‍ എനിക്ക് മാത്രമാണ് അവകാശം…ലോകത്ത് ഏത് മരണവും മുന്‍കൂട്ടി വിധിച്ചത് പോലെ ഞാനാണ്‌ നടപ്പിലാക്കുന്നത്..പക്ഷെ ഒരു പരേതാത്മാവിന് ഭൂമിയില്‍ ജീവിക്കാന്‍ അവസരം നല്‍കിയാല്‍, എന്റെ നിയമത്തെ മറികടന്ന് അതിനു മനുഷ്യജീവന്‍ എടുക്കാന്‍ സാധിക്കും..അതുകൊണ്ട് നിന്റെ ആഗ്രഹം അനുവദനീയമല്ല…” യമന്‍ അവളുടെ  ആഗ്രഹത്തെ തിരസ്കരിച്ചു.

“പ്രഭോ..ഞാന്‍ ആരെയും കൊല്ലാതെ പ്രതികാരം ചെയ്താലോ….” കല്യാണി പ്രത്യാശയോടെ യമരാജന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“അതെങ്ങനെ? നീ എന്താണ് ചെയ്യാന്‍ പോകുന്നത്..”

“അത് കല്യാണിയുടെ മാര്‍ഗ്ഗം..അങ്ങ് എനിക്ക് അനുമതി നല്‍കുമോ ഇല്ലയോ…” പക ഉള്ളില്‍ ജ്വലിച്ച കല്യാണി ചുവന്ന മുഖത്തോടെ ചോദിച്ചു.

യമന്‍ പുഞ്ചിരിച്ചു.

“അനുവദിച്ചിരിക്കുന്നു..പക്ഷെ നീ ഉടമ്പടി തെറ്റിച്ചാല്‍..ആയിരം വര്‍ഷങ്ങള്‍ നിന്റെ ആത്മാവ് തീപ്പൊയ്കയില്‍ കിടന്നുരുകും..മരണമില്ലാത്ത പീഡ ആയിരിക്കും അത്..ഓര്‍മ്മ ഉണ്ടായിരിക്കണം..നീ ഒരു ജീവനെടുക്കാന്‍ നിനച്ചാല്‍, ആ നിമിഷം ഞാനത് അറിയും..ആ നിമിഷം തന്നെ നീ തീപ്പൊയ്കയില്‍ വീഴുകയും ചെയ്യും” യമന്‍ തന്റെ ആജ്ഞ ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അവളെ അറിയിച്ചു.

“ഇല്ല പ്രഭോ..എനിക്ക് അത് ഓര്‍മ്മ ഉണ്ടാകും..ഞാന്‍ ഒരിക്കലും ഒരു ജീവനും ഹനിക്കില്ല..ഇത് സത്യം സത്യം സത്യം….” കല്യാണി യമന്റെ മുന്‍പാകെ സാഷ്ടാംഗം വീണു.

“ഉം..എങ്കില്‍ നീ പൊയ്ക്കോളൂ…നിനക്ക് നാം ഒരു വര്‍ഷം ഭൂമിയില്‍ ജീവിക്കാന്‍ അനുമതി തന്നിരിക്കുന്നു….”

“ഭവാന്‍.
.അടിയന് അടിയന്റെ പ്രതികാരംചെയ്ത് തീരുന്ന നാള്‍ വരെ ഭൂമിയില്‍  ജീവിക്കാന്‍ കൃപ തോന്നി അനുവദിക്കണം..” കല്യാണി കിടന്നുകൊണ്ട് അപേക്ഷിച്ചു.

യമന്‍ ആലോചനാനിമഗ്നനായി; അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടി.

“അനുവദിച്ചിരിക്കുന്നു..നിനക്ക് നാം നല്‍കിയ ഉടമ്പടി നീ ലംഘിക്കാതെയിരിക്കുന്ന കാലത്തോളം നിനക്കവിടെ ജീവിക്കാം”

“നന്ദി പ്രഭോ..വളരെ നന്ദി”

“ഉം പൊയ്ക്കൊള്ളൂ” യമന്‍ അവള്‍ക്ക് അനുമതി നല്‍കി.

കല്യാണി ഒരിക്കല്‍ക്കൂടി സാഷ്ടാംഗം വീണ ശേഷം അനന്ത വിഹായസ്സിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങി…[തുടരും]….kambikuttan.net

NB: ഇമേജ് ഉണ്ടാക്കാന്‍ എടുത്ത കാലതാമസം ആണ് പോസ്റ്റ്‌ ചെയ്യാന്‍ വൈകിയത്.എന്ന് ശശി.M.B.B.S

Comments:

No comments!

Please sign up or log in to post a comment!