കുറ്റബോധം 6

ആദ്യമേ ഇത്രയും വൈകി പോയതിന് ക്ഷമ ചോദിക്കുന്നു…. ഒഴിവാക്കാനാവാത്ത ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു ജീവിതത്തിൽ… ഇത് ഒരു ചെറിയ അധ്യായം ആയിരിക്കും… എല്ലാവരും സഹകരിക്കുക…. നിങ്ങളുടെ ഒക്കെ സപ്പോർട്ട് കണ്ടത് കൊണ്ട് മാത്രം എഴുതാൻ തുടങ്ങിയവനാണ് ഞാൻ … നന്ദി..

” എന്റെ പൊന്നു രേഷ്മേ നീ ആ വായ ഒന്ന് അടക്ക്… ചുമ്മാ എന്നെക്കൂടി നാറ്റിക്കല്ലേ…” ആൻസി ചെറിയ ശബ്ദത്തിൽ അവളോട്‌ പറഞ്ഞു. പക്ഷെ അപ്പോഴും രേഷ്മ രാഹുലിന്റെ മായികവലയത്തിൽ നിന്ന് പുറത്ത് വന്നിരുന്നില്ല…. ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ട ഒന്നിനും അവളെ തടയാനാവില്ല… എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ…. അവളുടെ പ്രണയ നിർവൃതിയെ തുടരാൻ അനുവദിക്കാതെ പ്രകൃതി ഒരുക്കിയ കോരിച്ചോരിയുന്ന മഴ പോലും ആ നിമിഷം ലജ്ജിച്ചു തലതാഴ്ത്തി….. കാലങ്ങളുടെ തപസ്സിനു ശേഷം തന്റെ നാഥനെ കണ്ട പാർവതീ ദേവിയെ പോലെ അവൾ അവനെ നോക്കി നിന്നു… രേഷ്മക്ക് സ്വമേധയാ മാറ്റം ഒന്നും ഉണ്ടാവുന്നില്ല എന്ന്‌ ബോധ്യമായപ്പോൾ കൂടുതൽ മഴ കൊണ്ട് സമയം കളയാതെ ആൻസി അവളുടെ കൈ പിടിച്ചു വരാന്തയിലേക്ക് ഓടി… “എന്താടി ഇത്‌…” “നീ ഒരാളെ ഇങ്ങനെ നോക്കി നിക്കുന്നത് ഞാൻ ആദ്യമായിട്ടണല്ലോ കാണുന്നെ…..” മുഖത്ത് നിന്നും വിട്ടുമാറാത്ത അതിശയഭാവത്തോടെ ആൻസി ചോദിച്ചു… ആം ഇൻ ലൗ…. മറ്റൊരു മറുപടി അവൾക്ക് പറയാൻ ഉണ്ടായിരുന്നില്ല… മഴയത്ത് നനഞ്ഞൊട്ടിയ ചുരിദാരിൽ അവളുടെ അംഗലാവണ്യം എടുത്തു കാണിക്കുന്നുണ്ടായിരുന്നു… തണുത്ത കാറ്റ് ദേഹത്ത് വന്നു പതിച്ചപ്പോഴുണ്ടായ പോലെ അവളുടെ കൈകളിലെ രോമകുഞ്ചങ്ങൾ എഴുന്നേറ്റു നിന്നു…. രേഷ്മ അപ്പോഴും മരച്ചുവട്ടിൽ നിൽക്കുന്ന ചുരുണ്ട മുടിയുള്ള, വെള്ളാരംകണ്ണുകളുള്ള ആ ചെറുപ്പക്കാരനെ തന്നെ നോക്കി നിൽക്കുകയായിരുന്നു… പലപ്പോഴും അറിയാത്ത പോലെ അവൻ തന്നെ നോക്കുന്നുണ്ടോ??? ഉണ്ട്… അവൾ സ്വയം തന്നെ ഒന്ന് നോക്കി… ഹമ്മം കുഴപ്പമില്ല… മഴ നനഞ്ഞത് കൊണ്ട് ഡ്രസ്സ് ഒക്കെ ആകെ ഒട്ടിക്കിടക്കുകയാണ്… ഇപ്പോൾ നോക്കുന്നവർക്കൊക്കെ തന്റെ അംഗലാവണ്യം കണ്കുളിർക്കെ കാണാം… അവന്നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല….

മറ്റൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ താൻ വസ്ത്രം ഉണങ്ങുന്നത് വരെ പുറത്തേക്ക് പോലും ഇറങ്ങില്ല എന്ന് അവൾ ഓർത്തു… പക്ഷെ ഇപ്പോൾ എന്തുപറ്റി എനിക്ക്… “രേഷ്മേ ഇതിപ്പോഴും ഒരു വൺ വേ ലൗ ആണ്… നീ അതിരുകടക്കുന്നു….” അവൾ ചിരിച്ചുകൊണ്ട് തലതാഴ്ത്തി…. മരച്ചുവട്ടിൽ അവൻ നിന്നിരുന്നത് വല്ലാത്ത ഒരു അവസ്‌ഥയിലായിരുന്നു … ആരാണാ പെണ്കുട്ടി എന്നറിയാൻ അവന്റെ മനസ്സും തുടിച്ചു… അവളെ നോക്കുമ്പോൾ തന്റെ നെഞ്ചിടിപ്പ് കൂടുന്നത് പോലെ അവന് തോന്നി… വല്ലാത്ത ഒരു ആകർഷണം… അവളെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിന്നാൽ അവൾ തന്നെ തെറ്റുദ്ധരിച്ചേക്കുമോ എന്നവൻ ഭയപ്പെട്ടു… അതുകൊണ്ട് ഇടംകണ്ണിട്ട് ഒരു കള്ളത്തരത്തോടെ അവളെ അവൻ സസൂക്ഷ്മം നോക്കിനിന്നു….

മഴയെ ശ്രമകരമായി തടഞ്ഞു നിർത്തുന്ന ആ വടവൃക്ഷത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും മറ്റൊന്നിലേക്കും തന്റെ ചിന്ത മാറാത്തത് അവനെ അതിശയിപ്പിച്ചു… മുന്പൊരിക്കലും അവളെക്കാൾ ആകർഷണം ഉള്ള ഒന്നും താൻ കാണാത്ത പോലെ….. അതെ…. ഞാൻ കണ്ടിട്ടില്ല… ദേവതയാണ് അവൾ…. മഴയിൽ കുതിർന്ന കാർകൂന്തൽ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നുണ്ടായിരുന്നു, അത് അവൾക്ക് ഒരു പ്രത്യേക ആകർഷണം തന്നെ ആണെന്ന് അവൻ മനസ്സിലാക്കി… അറിയാതെ അവന്റെ മനസ്സിൽ മണിച്ചത്രത്താഴ് സിനിമയിൽ നാഗവല്ലിയെ പറ്റി പാടുന്ന വരികൾ ഓർമ്മ വന്നു…. അംഗനമാർ മൗലിമണി… തിങ്കളാസ്യെ ചാരുശീലേ… ഓരോ വരികളും അവൾക്കായി എഴുതിയ പോലെ… എന്തിനാണ് അവൾ തന്നെത്തന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത്…, ഇതൊന്നും ഏറ്റുവാങ്ങാൻ മാത്രം സൗന്ദര്യമോ കഴിവോ ഉള്ള ഒരു പയ്യൻ ഒന്നും അല്ല താൻ, എന്നായിരുന്നു അവൻ സ്വയം കരുതിയിരുന്നുയത്…. അപ്പൊ ഞാൻ തരക്കേടില്ല… അവൻ വീണ്ടും അവളെ ഇടംകണ്ണിട്ട് നിരീക്ഷിക്കാൻ തുടങ്ങി… ഇപ്പോഴും അവളുടെ ചാമ്പക്ക പൊലിരിക്കുന്ന ചുണ്ടുകൾ എന്തിനോ വേണ്ടി വിറ കൊള്ളുന്നുണ്ടായിരുന്നു….. ഭഗവാനെ കണ്ട്രോൾ തരണേ… അവൻ വെറുതേ പ്രാർത്ഥിച്ചു…. അവൾ നാണത്താൽ ചുവന്നു തുടുത്തു… പെട്ടന്ന് അവന്റെ അരികിലേക്ക് ആരോ നടന്നു വരുന്നത് പോലെ അവൾക്ക് തോന്നി… രേഷ്മ അവർക്ക് നോക്കിയാൽ കാണാൻ പറ്റാത്ത വിധം മറഞ്ഞു നിന്നു…. തന്റെ കോലം അങ്ങനെ ആണെന്ന ബോധം അവർക്കുണ്ടായിരുന്നു….. അപ്പോഴാണ് ആൻസി ഒരു ടവ്വൽ വച്ച്‌ തല തോർത്തുന്നത് അവൾ ശ്രദ്ധിച്ചത്…. ” എടി മഹാപാപി ഞാൻ ഇവിടെ കുളിച്ച് നിൽക്കുന്നത് കണ്ടിട്ട് ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ നീ….” “ദേ പെണ്ണേ… ചുമ്മാ എന്റെ വായിലിരിക്കുന്നത് കേൾക്കേണ്ട….” എന്തായിരുന്നു ഭാവാഭിനയം…. പാച്ചാളം ഭാസിയുടെ മകൾ ആണോ നീ എന്നുവരെ ഞാൻ സംശയിച്ചു….

വീണല്ലേ!!!!!! ആൻസി കളിയാക്കികൊണ്ട് പറഞ്ഞു…. അവളുടെ വാക്കുകൾ രേഷ്മയെ വീണ്ടും വീണ്ടും പുളകം കൊള്ളിച്ചു…. അവൾ സന്തോഷം അടക്കാൻ പറ്റാതെ നാണിച്ചു… പിടിച്ചുനിർത്താൻ കഴിയാതെ ഒരു പുഞ്ചിരി അവളിൽ നിറഞ്ഞു നിന്നിരുന്നു…. “ഓ…. എനിക്ക് വയ്യ…” ഇതിനി എവിടെ ചെന്ന് നിൽക്കുമോ എന്തോ…” അന്സിയുടെ മുൻപിൽ പിടിക്കപ്പെട്ടത്തിൽ അവൾക്കു അതിശയം ഒന്നും ഇല്ലായിരുന്നു… ഇത് ആദ്യമായല്ല അവൾ തന്നെ തിരിച്ചറിയുന്നത്…. എങ്കിലും തന്റെ ഉറ്റ സുഹൃത്തിനെ അഭിമുഖികരിക്കാൻ സാധിക്കാതെ അവൾ വീണ്ടും രാഹുലിന് നേരെ തിരിഞ്ഞു….. മഴ തോർന്നിരുന്നു…. ഓഡിറ്റോറിയത്തിൽ നിന്നും കുട്ടികൾ ബാഗും തൂക്കി മെയിൻ ഗേറ്റിലേക്ക് നടക്കുന്നത് അവൾ തന്റെ ഒരു വിദൂര ദൃശ്യം പോലെ കണ്ടു… അവൻ ഇപ്പോഴും അവളെ പ്രതീക്ഷിച്ചെന്ന പോലെ നിൽക്കുകയാണ്….
തന്നെ കണ്ടതും അവനിലുണ്ടായ ഭാവമാറ്റങ്ങൾ കണ്ട് അവളുടെ മേലാകെ കുളിരുകോരി…. അവൻ എന്നെ ആവേശത്തോടെ തന്റെ സുഹൃത്തിന് കാണിച്ചു കൊടുക്കുകയാണ്…. രേഷ്മക്ക് വല്ലാത്ത ജാള്യത തോന്നി… തന്റെ സൗന്ദര്യത്തിൽ തൃപ്തിവരാതെ അവൾ വീണ്ടും വീണ്ടും പരിശോധിക്കാൻ തുടങ്ങി….. തന്നെ കണ്ടതും സുഹൃത്ത് അവനോട് എന്തോ പറയാൻ തുടങ്ങിയത് അവളുടെ വ്യഗ്രത വർദ്ധിപ്പിച്ചു… എന്തോ അവന്റെ മുഖത്ത് ഒരു പുച്ഛഭാവം ഉള്ളതായി അവൾക്ക് തോന്നി… പെട്ടനായിരുന്നു രാഹുലിന്റെ പ്രസാദം നിറഞ്ഞ മുഖം മാറി വിഷാദഛായ നിഴലിച്ചത്…. അത് അവളെ നടുക്കി… അരുതാത്തത് എന്തോ കേട്ടത് പോലെ അവൻ രേഷ്മയെ നോക്കി…” താൻ നിന്നിടത്ത് നിന്നും താൻ സ്വയം ഉരുകി ഒലിക്കുന്നത് പോലെ അവൾക്ക് തോന്നി……. അവനോട് എന്തായിരിക്കും ആ ചെറുക്കൻ പറഞ്ഞിരിക്കുക എന്ന് കൃത്യമായി അറിയില്ലെങ്കിലും അതിനെ കുറിച്ച് ഒരു ഏകദേശരൂപം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു… കോളേജ് മുഴുവൻ തനിക്കുള്ള കുപ്രസിദ്ധി അവൾക്കും നന്നായി അറിയാവുന്നതാണ്… താൻ ചെയ്യുന്നത് തെറ്റായിപ്പോയോ അവൾ ചിന്തിച്ചു…. അന്നാദ്യമായി അടങ്ങി ഒതുങ്ങി നടക്കാമായിരുന്നു എന്ന് അവൾക്ക് തോന്നിപ്പോയി…. “ച്ചേ ഒന്നും വേണ്ടായിരുന്നു…” അവൾ അറിയാതെ പറഞ്ഞു… അതുവരെ അവൾ അനുഭവിച്ചിരുന്ന ആനന്ദം ആ നിമിഷം മുതൽ ഇല്ലാതായി… പിന്നീട് അധികനേരം അവിടെ നിന്നു രംഗം കൂടുതൽ വഷളാക്കാൻ അവൾക്ക് തോന്നിയില്ല… അവൾ അന്സിയുടെ കൂടെ വേഗം നടന്നകന്നു…. ദിവസങ്ങൾ കടന്നുപോയി ആർട്‌സ് ഡേ സ്വന്തമാക്കിയ ആഘോഷം കോളേജ് മുഴുവൻ തകൃതിയായി നടന്നു… ഒരു ആഴ്ച്ചയോളം ഇതും പറഞ്ഞു മറ്റു ഡിപ്പാർട്ട്‌മെന്റുകളുമായി നടന്നു അലമ്പുണ്ടാക്കാൻ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല…

സീനിയർ ജൂനിയർ വ്യത്യാസം ഇല്ലാതെ അവർ എല്ലാവരും അതിൽ ആനന്ദം കണ്ടെത്തി…. സിയാദും വിഷ്ണുവും അതിനുവേണ്ടി മാത്രമാണ് കോളേജിലേക്ക് വരുന്നത് എന്നുപോലും പലർക്കും തോന്നിപ്പോയിരുന്നു…. അവർക്ക് സ്ഥിരം ഇരയാകാൻ കുറച്ച് പേർ അവിടെ ഉണ്ടായിരുന്നുതാനും… അപ്പോഴും ഒരാൾ മാത്രം അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി… രേഷ്മ… അവന്റെ അവഗണന അവളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു…. ഇഷ്ടമുള്ളതൊക്കെ സ്വന്തമാക്കാനുള്ള അവളുടെ വാശി അവളുടെ ദൃഢനിശ്ചയത്തിന് കരുത്ത് പകർന്നു…. അന്നത്തെ സംഭവത്തിന് ശേഷം രേഷ്മ പലപ്പോഴും രാഹുലിനെ കാണാനുള്ള സാഹചര്യം നോക്കി നടകുമായിരുന്നു…… ഒറ്റക്ക് പോകൻ ഉള്ള മടി കൂടുമ്പോൾ ആൻസിയേയും കൂട്ടിയാണ് പോകാറുള്ളത്… അവന്റെ ക്ലാസ്സ് റൂമിനു മുൻപിൽ, ഗ്രൗണ്ടിലെ മരത്തണലിൽ, ഇതുവരെ അവൾ കാലെടുത്തു കുത്താത്ത കാന്റീനിൽ… എല്ലായിടത്തും ഇപ്പോൾ അവൾ എത്താൻ തുടങ്ങി….
എല്ലാം അവന് വേണ്ടി… ഒന്നുകാണാൻ വേണ്ടി… ആൻസി മടി പിടിച്ച് അവൾക്ക് കൂട്ട് പോയില്ലെങ്കിൽ പോലും രേഷ്മ ഒറ്റക്ക് പോവൻ തുടങ്ങി… പതിയെ ആൻസിക്കും അത് ബോധ്യമായി …. അവൾ അഗാധമായ പ്രണയത്തിൽ അകപ്പെട്ടിരിക്കുന്നു … രാഹുൽ പലപ്പോഴും രേഷ്മയെ ശ്രദ്ധിച്ചുവെങ്കിലും ആ നോട്ടത്തിന്റെ ആയുസ്സ് വളരെ കുറിച്ചായിരുന്നു…. ഒരു നിമിഷത്തെ ദൈർഘ്യം പോലും അതിന് ഉണ്ടായിരുന്നില്ല… അവൻ സ്വയം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്…. ഇത്രത്തോളം തന്റെ മനസ്സ് വേദനിച്ച നിമിഷം മുൻപെങ്ങും ഉണ്ടായിട്ടില്ല എന്ന് അവൾ മനസ്സിലാക്കി… അത്രക്ക് മോശമാണോ ഞാൻ… ഞാൻ മാറേണ്ടിയിരിക്കുന്നു … അവനു വേണ്ടി ഞാൻ എന്റെ എല്ലാ ഇഷ്ടങ്ങളും ചിലപ്പോൾ വേണ്ടന്നു വെക്കേണ്ടി വരും…. എന്നാലും കുഴപ്പമില്ല… അവളുടെ ഉറക്കം പാടെ നഷ്ടപ്പെട്ടിരുന്നു……. രാത്രികാലങ്ങളിൽ അവന്റെ ചിന്തകളിൽ അവൾ മുഴുകി… ആ നിമിഷം ഉണ്ടാകുന്ന ആനന്ദത്തിൽ അവൾ മതിമറന്നു… തന്റെ സന്തോഷം ചുമ്മാ കിടക്കയിൽ കാലിട്ടടിച്ചും, തുള്ളി ചാടിയും, കഴിഞ്ഞ പിറന്നാളിന് ശിവേട്ടൻ വാങ്ങിതന്ന ടെഡി ബിയർനെ തലോലിച്ചും എല്ലാം അവൾ ആഘോഷിച്ചു….. അവസാനം നാളെ അവനോട് എങ്ങനെ സംസാരിക്കാം എന്നെത്തിനെ കുറിച്ച് ആലോചിച്ച് അവൾ കണ്ണടക്കും…. ഇങ്ങനെയൊക്കെ ആണെങ്കിലും രേഷ്മയുടെ സ്വഭാവം വളരെ അധികം മാറിയിരുന്നു… അവൾ സിയാദിനോടും വിഷ്ണുവിനോടും പോലും അധികം സംസാരിക്കാതെ ഇരിക്കാൻ തുടങ്ങി… ആദ്യമെല്ലാം വീട്ടിലെ എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും മിണ്ടാത്തത് എന്നായിരുന്നു അവർ കരുതിയിരുന്നത്…. ദിവസങ്ങൾ പിന്നിടുമ്പോഴും അവൾക്ക് മാറ്റം കാണാതായപ്പോൾ ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സിയാദ് കേറി ഇടപെട്ടു… ” ഇന്നെന്താ കറി “

സിയദിന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചശേഷം അവൾ തലതാഴ്ത്തികൊണ്ട് പറഞ്ഞു… ” കൂർക്ക ഉപ്പേരി ” അത് കേൾക്കാൻ കാത്തിരുന്നിട്ടെന്ന പോലെ സിയാദ് അവളുടെ പാത്രം എടുത്തുകൊണ്ട് പുറകിലേക്ക് ഓടി… അവനെ തടയാണെന്നോണം രേഷ്മ പെട്ടന്ന് എണീറ്റ് അവനോട് പ്രതികരിച്ചു… “ഡാ…” പക്ഷെ അത്രയും പറഞ്ഞപ്പോഴേക്കും അവൾ തന്റെ തല താഴ്ത്തി അവളുടെ യഥാസ്ഥാനത്ത് ഇരുന്നു…. സിയാദും വിഷ്ണുവും അത് കണ്ട് അവളുടെ അടുത്തേക്ക് ചെന്നു… അവൾ ഇരിക്കുന്ന ബഞ്ചിന്റെ മുൻപിലുള്ള ഡെസ്കിൽ കയറി അവൾക്ക് അഭിമുഖമായി അവൾ ഇരുന്നു… ” എന്താ നിന്റെ ഉദ്ദേശ്യം ” കുറച്ച്‌ ദിവസം ആയല്ലോ ഈ ആളെ പൊട്ടനാക്കുന്ന പരിപാടി തുടങ്ങിട്ട്… ” എന്താടി…” സിയദിന്റെ വാക്കുകളിൽ കാർക്കശ്യം നിറഞ്ഞു നിന്നു… അവളുടെ ഒഴിഞ്ഞുമാറ്റം അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്ന് ആ ശബ്ദത്തിൽ നിന്നും വ്യക്തമായിരുന്നു… അവന്റെ വാക്കുകൾ രേഷ്മയിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല എന്നത് സിയദിന്റെ മനസ്സിന്റെ താളം തെറ്റിക്കാൻ തുടങ്ങി… കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും അവളുടെ മാറ്റം ആൻസിയെയും വിഷമിപ്പിച്ചിരുന്നു… അവൾ സൗമ്യമായി രേഷ്മയോട് പറഞ്ഞു… “നീ ഇങ്ങനെ മിണ്ടാതെ ഇരിക്കുമ്പോ ഞങ്ങൾക്കൊന്നും സഹിക്കുന്നില്ല ഡാ…” എന്താണെങ്കിലും തുറന്ന് പറ… ഞങ്ങളുണ്ടാവും നിന്റെ കൂടെ… അത് പറയുമ്പോൾ അവളുടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു… രേഷ്മയുടെ മനസ്സ് പിടച്ചു… എന്നും എന്ത് കാര്യത്തിനും കൂടെ ഉണ്ടായിരുന്നവരാണ് ആ വാക്കുകൾ അവളുടെ കണ്ണു നനയിച്ചു….
” സിയാദേ … എനിക്ക് ഒരാളെ ഇഷ്ടവാടാ…” പക്ഷെ എനിക്ക് അവനോട് പോയി ഒന്ന് മിണ്ടാൻ പോലും പറ്റുന്നില്ല…അവൾ ഒരു ദീർഘനിശ്വാസം എടുത്തു… മറ്റുള്ളവരുടെ കണ്ണിൽ ഞാൻ…. ബാക്കി പറയാൻ അവൾക്ക് സാധിക്കാതെ അവൾ വിതുമ്പാൻ തുടങ്ങി…. വിഷ്ണു വല്ലാതെ ധർമ്മസങ്കടത്തിൽ അകപ്പെട്ടു പോയി… അവൾക്ക് മറ്റൊരാളെ ഇഷ്ട്ടമാണ് എന്ന് അറിഞ്ഞത് കൊണ്ടോ, അവളെ സമാധാനിപ്പിക്കാൻ എന്ത് പറയണം എന്ന് അറിയാത്തത് കൊണ്ടോ അവൻ ഒരു മൗനം തുടർന്നു …. എങ്കിലും അവളുടെ വിഷമം അവന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു…. ആൻസി അവളെ ചേർത്ത് പിടിച്ചു…. അവൾ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു…”നാളെ ഞാൻ വരാം നിന്റെ കൂടെ… നീ അവനോട് കാര്യം തുറന്ന് പറയണം… ” അത് പറഞ്ഞപ്പോൾ രേഷ്മയുടെ ഉള്ളിൽ ഒരു ഭയം ജനിക്കുന്നത് സിയാദ് നോക്കിക്കണ്ടു…

അവൻ രേഷ്മയുടെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട് പറഞ്ഞു… “നിനക്ക് പേടിയാണ് അവൻ നിന്നോട് ഇഷ്ട്ടമല്ല എന്ന് പറയുമോ എന്നുള്ള പേടി… അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല… ” പക്ഷെ രേഷ്‌മ അപ്പോഴും ആശയക്കുഴപ്പത്തിൽ ആയിരുന്നു…. ” ഇനി നീ വിചാരിക്കുന്ന പോലെ തന്നെ ആണ് അവൻ നിന്നെ കാണുന്നത് എങ്കിൽ മാറേണ്ടത് നീ അല്ല അവൻ ആണ്…” അത് കേട്ടതും രേഷ്മ പെടുന്നനെ മറുപടി പറഞ്ഞൂ… “ഇതിൽ എനിക്കൊരു ചാൻസ് എടുക്കാൻ പറ്റില്ല സിയാദേ….” അകമഴിഞ്ഞ അനുരാഗത്തിന്റെ നിർവൃതി തുളുമ്പുന്ന വാക്കുകൾ കൊണ്ട് അവൾ പറഞ്ഞു… അവന് വേണ്ടി ഞാൻ ഇപ്പൊ എന്തും ചെയ്ത് പോകും…. പക്ഷെ അവളുടെ വാക്കുകൾ സിയദിനെ വീണ്ടും ചൊടിപ്പിച്ചു… ” ഓ അങ്ങനെ ആണല്ലേ… അപ്പൊ അവൻ നാളെ ഞങ്ങളുടെ കൂടെ നടക്കാൻ ഒന്നും പാടില്ല എന്ന് പറഞ്ഞാൽ നീ അതും ചെയ്യും ല്ലേ…” ” അങ്ങനെ അവൻ പറയില്ല…. എന്റെ വിശ്വാസം ആണ് അത്…” രേഷ്മ അൽപ്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു… സിയാദ് അവളെ തുറിച്ചു നോക്കി… അവൾ ഒരിക്കലും അങ്ങനെ പറയും എന്ന് അവൻ കരുത്തിയിട്ടില്ല… ഇത് അവന്റെ പരാജയം ആണെന്ന് അവന് ബോദ്യമായി കഴിഞ്ഞിരുന്നു… “നിനക്ക് ഇത് വരെ അവനെക്കുറിച്ച് ഒന്നും അറിയില്ല രേഷമേ … ” ഇൻ കേസ് അവൻ അങ്ങനെ പറഞ്ഞാലോ???” രേഷ്മ വല്ലാതെ തളർന്നു… അതിനൊരു മറുപടി അവളുടെ കയ്യിൽ ഇല്ലായിരുന്നു… അവൾ സിയാദിനെ നോക്കാതെ പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി… ” പറയടി എന്താ നിന്റെ നാക്ക് ഇറങ്ങിപോയാ??” സിയാദ് ഒരിക്കൽ പോലും അവളോട് ഇതുപോലെ സംസാരിച്ചിട്ടില്ല എന്ന് ക്ലാസ്സിൽ എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നു… ആൻസി സിയാദിന്റെ കൈ പിടിച്ച് വിലക്കി… ” അവൾ ഇപ്പൊ പോട്ടെ ഡാ ” നമുക്ക് പറഞ്ഞു മനസ്സിലാക്കാം…” “കൈ വിടടി…” കൈ വിടടി … രണ്ടാമതും അത് പറയുമ്പോൾ അവൻ അങ്ങേയറ്റം കോപത്തിൽ അകപ്പെട്ടിരുന്നു എന്നത് വ്യക്തമായിരുന്നു…. സിയാദിൻറെ ഒച്ച കേട്ട് രേഷ്മ തിരിഞ്ഞു നിന്നു… ഉച്ചത്തിൽ പറഞ്ഞു… “എനിക്ക് പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു…” ഈ കാര്യത്തിൽ എനിക്ക് ഇനി വേറെ ആരെ കുറിച്ചും ഒന്നും നോക്കാനില്ല….” രേഷ്മ നിലം ചവിട്ടിമെദിച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി…. പൊതുജന മധ്യത്തിൽ അപമാനിക്കപ്പെട്ടവനെ പോലെ സിയാദ് അവിടെ പാറ പോലെ നിന്നു… ക്ലാസ്സിൽ ഉള്ള എല്ലാവരും അവനെ തന്നെ ഉറ്റുനോക്കാൻ തുടങ്ങി… അവൻ അപ്പോഴും അവന്റെ ഹൃദയം കുത്തിക്കീറിയ ആ വാക്കുകളിൽ സ്തബ്ധനായി നിൽക്കുകയായിരുന്നു… ആൻസി വീണ്ടും അവന്റെ കൈ പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു…. ” ഡാ അവൾ വെറുതെ വിഷമത്തിൽ

പറഞ്ഞതാവും… നീ വാ…” അവൻ അവളുടെ കൈ വിടുവിപ്പിച്ചു… അപ്പോഴും നിർത്താതെ അവൻ കരയുന്നുണ്ടായിരുന്നു… അവനെ അവൾ വീണ്ടും കൈകൾ പിടിച്ച് ഇരുത്താൻ തുടങ്ങി… ” നിന്നോട് ഞാൻ കൈ വിടാൻ പറഞ്ഞില്ലേ ഡി പൂണ്ടിച്ചി മോളേ….” അവൻ കൈ ആഞ്ഞു വലിച്ചു…. അവന്റെ കൈ അവളുടെ ഇടത് ചുണ്ടും കവിളും ചേരുന്ന ഭാഗത്ത് ആഞ്ഞു പതിച്ചു… അവന്റെ കൈകരുത്തിനെ താങ്ങാൻ ഉള്ള കരുത്ത് അവൾക്ക് ഇല്ലായിരുന്നു… അവൾ നിലംപതിച്ചു… അവളുടെ മുഖത്തേക്ക് മുടി വീണിരുന്നു… അടിക്കണം എന്ന് അവൻ കരുതിയിരുന്നില്ല…. അവൻ അന്സിയുടെ അടുത്തേക്ക് ഓടിയടുത്തു… ” ആൻസി…. മോളെ…” അവൻ അവളെ പിടിച്ച് എഴുന്നേല്പിച്ചു… അവളുടെ ചുണ്ടിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു… ഇടം കവിളിൽ ചുവപ്പരാശി വന്ന് കിടക്കുന്നു… അവൻ അവളുടെ കാലുപിടിച്ചു… “സോറി….. ” അറിയാതെ പറ്റിയതാഡാ…” അവൻ അവളുടെ കവിളിൽ തലോടി…” ” നീ എന്നെ വേണേൽ ഇനീം തല്ലിക്കോഡാ…” പക്ഷെ അവളോട്‌ പേണങ്ങല്ലേ….” അവൾക്ക് നിന്നെ വല്യേ കാര്യവാടാ…” സിയാദ് ആൻസിയെ മുറുകെ പുണർന്നു… എല്ലാവരും അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. വിഷ്ണു അവരെ അതിശയപൂർവ്വം നോക്കി നിന്നു… ” ആൻസി “ഐ ലൗ യു” സിയാദ് അവളോട് പറഞ്ഞു… അവൾ അവനെ മുറുകെ പുണർന്നു… ക്ലാസ്സ് മുഴുവൻ ഒരേ സ്വരത്തിൽ ഒച്ചയിട്ടു… ഓഹ്ഹ്ഹ്ഹ്ഹ

(തുടരും)

Comments:

No comments!

Please sign up or log in to post a comment!