ഓ൪മ്മചെപ്പ് 2

സ്വല്പം നേരം വൈകി. അപ്പൊ തുടങ്ങ ട്ടോ.

ഞാൻ പിന്നെ ക്ലാസിലേക്ക് കയറി ഇരുന്നു. ഫസ്റ്റ് ഡേ ആയ കാരണം നല്ല ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെ ഒരു വിധം പേരെ പരിചയപെട്ടു.  ഹായ് ഞാൻ രാഗി ഹായ് ഞാൻ സുമ ഇത് നജീസ അത് നിധിക . അങ്ങനെ  പുതിയ ഫ്രണ്ട്സിനെയും കിട്ടി. പിന്നെ പിറ്റേന്ന് എല്ലാവരും നേരത്തെ തന്നെ ക്ലാസ്സിൽ എത്തിയിരുന്നു. ഞാനും രാഗിയും നജീസയും നിധികയും ഒരേ ബഞ്ചിലായിരുന്നു. പുറത്ത് ഇരുട്ട് കുത്തി മഴ പെയുന്ന കാരണം ക്ലാസ്സിൽ നല്ല ബഹളമായിരുന്നു. കൂട്ടുകാരികളുമായി വർത്തമാനം പറയുന്നതിനിടയിൽ ടീച്ചർ ക്ലാസിലേക്ക് വന്നതൊന്നും അറിഞ്ഞില്ല. ഹായ് സ്റ്റുഡന്റസ് എല്ലാവരും നല്ല ഹാപ്പി ആണല്ലോ. ഞാൻ ആണുട്ടോ നിങ്ങളുടെ ക്ലാസ് ടീച്ചർ. നിങ്ങൾ എല്ലാവരും പുതിയ സ്റ്റുഡന്റസ് ആയത് കൊണ്ട് എനിക്ക് നിങ്ങളുടെ പേരൊന്നും അറിയില്ല. അത് കൊണ്ട് നിങ്ങൾ ഓരോരുത്തരും ഇവിടെ വന്ന് പരിചയപെടുത്തണം. ഒക്കെ അല്ലെ  ടീച്ചർ ആദ്യം ടീച്ചർ പറയോ ടീച്ചർ ടെ പേരെന്താ. ബഹളം വെക്കേണ്ട ആദ്യം ഞാൻ പറയാം. എന്റെ പേര് രൂപ എന്നാണ്. ഇംഗ്ലീഷ് ആണ് ഞാൻ എടുക്കുന്നത്. ഞാൻ വിചാരിച്ചേ ഉള്ളൂട അനൂപേ ടീച്ചർ ഇംഗ്ലീഷ് എടുക്കാന്ന്. എങ്ങനെ? എന്ത് ലുക്ക്‌ ആട ടീച്ചർ ന്നെ കാണാൻ. ഇത്ര അടിപൊളി ആയ്ട്ട് സാരി ഉടുത്തപ്പോ തന്നെ വിചാരിച്ചു. ആരാ ഇതിന്റെ എടേല് സംസാരിക്കുന്നെ. ഈ മനു ആണ് ടീച്ചറെ . അങ്ങനെ ഓരോരുത്തരുo വന്നു പരിചെയ്യപ്പെടുത്തുവാൻ തുടങ്ങി. അതെ അവിടെ വന്ന് പറയുന്നവർ കുറച്ചു ഉറക്കെ പറഞ്ഞോളു ട്ടോ പുറത്തെ മഴ കാരണം ശെരിക്കും ഒന്നും കേൾക്കുന്നില്ല. അങ്ങനെ മിക്കവരുടെയും കഴിഞ്ഞു അവസാനം എന്റെ ഊഴമായി. ഹായ് ഫ്രണ്ട്സ് എന്റെ പേര് സുമ സുമലക്ഷ്മി. മാം അവള് നന്നായി പാട്ട് പാടും ട്ടോ രാഗി ആയിരുന്നു അത് പറഞ്ഞത്. പോടീ പട്ടി തരാം ട്ട നിനക്ക്. സുമ മനസ്സിൽ പറഞ്ഞു.

അത്യോ എന്ന ഒരു പാട്ടും കൂടി പാടികൊള്ളു ട്ടോ സുമേ. അയ്യോ മാം ഞാൻ അങ്ങനെ ഒന്നും പാടില്ല. ആ ചുമ്മാ പാടുന്നേ. നമ്മുടെ ക്ലാസ് അല്ലെ . അത് വരെ കലി തുള്ളി പെയ്തിരുന്ന മഴ കുറഞ്ഞു ചെറിയ ചെറിയ തുള്ളികളായി വീഴുവാൻ തുടങ്ങി. ക്ലാസ്സിൽ എല്ലവരും സുമയുടെ പാട്ടിനായി കാതോർത്തു ഇരുന്നു

“കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ് ചാരിയതാരെ…..

അവളുടെ മിഴിയിൽ കരിമഷിയാലേ

കനവുകളെഴുതിതാരേ……. നിനവുകളെഴുതിയതാരെ അവളേ തരളിതയാക്കിയതാരെ…… “അവൾ പാടി കഴിഞ്ഞപ്പോൾ അത് വരെ സൈലന്റ് ആയിരുന്ന ക്ലാസ് പിന്നെ കയ്യടികൾ കൊണ്ടുള്ള അഭിനന്ദനങ്ങൾ ആയിരുന്നു.

ഇതാണോ അങ്ങനെ ഒന്നും പാടില്ലെന്ന് പറഞ്ഞ കുട്ടി. എന്ത് രസായിട്ട പാടിയത് . താങ്ക്സ് മാം. അത് പറഞ്ഞു അവൾ ബഞ്ചിൽ വന്നിരുന്നു . ടി പോത്തേ നീ എന്തിനാ പാടും ന്നൊക്കെ പറഞ്ഞെ. അയ്യടാ അതിനെന്താ പാടി കഴിഞ്ഞില്ലെടി സൂപ്പർ ആയിന്ന്. ഊവ.  അങ്ങനെ എല്ലാവരുടെയും കഴിയുമ്പോൾ ഉച്ച ആയിരുന്നു. ടി സുമേ നമ്മുക്ക് കാന്റീനിൽ പോയല്ലോ. എടി എന്റെൽ അധികം കാശൊന്നും ഇല്ല. അതൊന്നും സാരമില്ല കാശൊക്ക നജീസ എടുത്തോളും എന്റെൽ ഒന്നും ഇല്ല . എടി ഒരു ഗ്ലാസ് ചായ അത് മതി   വാ പോയിട്ട് വരാം. അതും പറഞ്ഞു ഞങ്ങൾ കാന്റീനിലേക്ക് നടന്നു . എടി നജീസെ നിധിക എവിടെ. അവള് സനലിന്റെ കൂടെ പോയിട്ടുണ്ടാകും. +2 തൊട്ട് തുടങ്ങിയതാ രണ്ടിന്റെ പ്രണയം. ഒരേ കോളേജിൽ ചേരാൻ തീരുമാനിച്ചത് പ്ലാനിങ്ങോട് കൂടി ആയിരുന്നു. ഉം ബെസ്റ്റ്. ചേട്ടാ മൂന്നു ചായ. നല്ല ചൂട് ചായയുമായി മേശയിൽ കൊണ്ട് വെച്ചു . കഴിക്കാൻ എന്തേലും വേണോ കഴിക്കാൻ   കഴിക്കാൻ ഒന്നും വേണ്ട ചേട്ടാ. ടി നജീസെ നിന്നെ ദേ രാവിലെ തൊട്ട് നോക്കുന്നുണ്ടായിരുന്ന  ചെക്കൻ വരുന്നുണ്ട് . ന്റെ അള്ള ഓന്ന് വട്ടാണ്. ഉം പിന്നെ നിന്റെ ഈ ഭംഗി കണ്ടാൽ ആർക്കായാലും വട്ട് പിടിക്കും. ഞാനൊക്കെ ആണേൽ അപ്പൊ തന്നെ ഇഷ്ടാന്ന് പറഞ്ഞെന്നെ. അതിനെങ്ങനെ എന്നെ ആരും ഇട്ട് നോക്കുനും ഇല്ല. ഞാൻ എന്താ വല്ല പോലിസ് കാരന്റെ മോളാണോ കോപ്പ്. എടി രാഗി അതിനൊക്കെ ഭംഗി വേണം. ഓ  എടി സുമേ ആ വരുന്നവർ നമ്മുടെ ക്ലാസിലെ അല്ലെ. ഒരു ചിരി പാസാക്കന്നോ. നീ ഒന്ന് മിണ്ടാതെ നിന്നെ എന്റെ രാഗി .

ടി സുമേ അവര് ഇങ്ങോട്ട് ആടി വരുന്നേ. എന്ത് നാവാടി കൂതറെ നിന്റെ അവര് ഇങ്ങോട്ട് തന്നെയാ വരുന്നേ.   അവർ വന്ന് ഇവരുടെ അടുത്ത് ഇരുന്നു. ഹായ് ഗേൾസ് ഞാൻ മനു ഇവൻ.. ടാ നീ പോയി കഴിക്കാൻ എന്തേലും പറഞ്ഞെ. ഹായ് ഇതെന്താ ചായ മാത്രം കുടിക്കുന്നെ കഴിക്കാൻ ഒന്നും പറഞ്ഞില്ലെ. ഏയ്‌ ഇല്ല വേണ്ട . തന്റെ പേരെന്താ. രാഗി. അല്ല അതല്ല അത് ഞാൻ പിന്നെ ചോദിക്കാം ഇയാൾടെ പേരെന്താ. രാഗിയുടെ മുഖത്തു നോക്കി ചെറിയൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു സുമ. പാട്ട് പാടിയത് സൂപ്പർ ആയിട്ടാ അയ്യോ അത് ഇവള്  പറഞ്ഞപ്പോൾ പെട്ടന്ന്  അങ്ങനെ പാടിയതാ. ആഹാ പെട്ടന്ന് ഇങ്ങനെയും പാടാൻ പറ്റോ സൂപ്പർ ആയി. ഉം താങ്ക്സ് ഇതെന്താ ആരും ഒന്നും കഴിക്കിലെ. അതല്ല വേണ്ട. പിന്നെ അതെന്താ. ടാ മനു എന്തേലും കഴിക്കാൻ പറഞ്ഞോടാ. ബിരിയാണി മത്യോ ടാ ചായേടെ ഒപ്പ അല്ല ബിരിയാണി പോലത്തെ എന്തേലും മത്യോന്ന്. എന്താ വേണ്ടേ കഴിക്കാൻ അയ്യോ ഒന്നും വേണ്ട.
ഏയ്‌ അതോന്നും പറഞ്ഞൽ പറ്റില്ല . ടാ മസാല ദോശ എടുത്തോ. ദോശയുമായി മനു മേശയിൽ കൊണ്ട് വെച്ചു. ഹലോ രാഗി സുമ നജീസ. ഏയ്‌ പേരൊക്കെ പഠിച്ചുലോ. ഏയ്‌ ഇതൊക്കെ എന്ത് ഇറ്റ് വാസ് എ സികോളജിക്കൽ അപ്രോച് മൈൻഡ്.ഏഹ് ഇംഗ്ലീഷോ. പിന്നല്ല  ആ പാട്ട് പ്രണയവർണങ്ങളിലെ അല്ലെ ഉം സൂപ്പെറർന്നു ട്ട. ഓ താങ്ക്സ്  അല്ല സിനിമേല് പാടിത് സൂപ്പറായിന്ന്. ഹ ഹ രാഗിയും നജീസയും സുമയുടെ മുഖത്തു നോക്കി ചിരി തുടങ്ങി. ഇവള് പറഞ്ഞിട്ട ഞാൻ പാടിയത്. അതിനെന്താ പാടിയത് ഔട്ട്‌ സ്റ്റാന്റിംഗ് ആയി കോയ്റ്റ നാച്ചുറൽ. ഓ ആ ഇംഗ്ലീഷ് ഒന്ന് നിർത്തോ എന്താടെ നിങ്ങൾക്ക് ഫോളോ ചെയ്യാൻ പറ്റുന്നില്ലേ. അയ്യോ തീരെ പറ്റുന്നില്ല. എടി നജീസെ നമ്മുടെ ഒപ്പം +2ല്  ഒരു ചെക്കൻ ഉണ്ടായിരുന്നിലെ അവൻ ഇവന്റെ പോലെയാ അവൻ പറയുന്ന ഇംഗ്ലീഷ് ടീച്ചർക്ക് വരെ അറിയില്ല. അയ്യോ ചിരിക്കട അനൂപേ ചെ അവള് ഒരു തമാശ പറഞ്ഞിട്ട് ടെ രാഗി ഒരു ഒറ്റ വട്ടം കൂടി പറയെടെ ടെ ഇങ്ങള് എല്ലാവരും ചിരിച്ചൊള്ളോ ട്ട.  ഏഹ് മതിട്ട ഞാൻ കാര്യ പറഞ്ഞെ. അതും പറഞ്ഞ് ദോശ കഴിക്കാൻ തുടങ്ങി.  അനൂപിന്റെയും മനുവിന്റെയും നേരത്തെ കഴിച്ചു കഴിഞ്ഞു. നിങ്ങൾ പതുക്കെ കഴിച്ചാൽ മതി ഞങ്ങൾ കൈ കഴുകിയിട്ടു വരാം. അത് പറഞ്ഞ് അനൂപ് എണ്ണീറ്റു പോയി . നജീസെ നീ വരുന്നുണ്ട എവിടേക്ക്. കൈ കഴുകാൻ വരുണ്ടോ ന്ന് കഴിച്ചു കഴിഞ്ഞു ഇരുന്നിരുന്ന നജീസയോട് മനു ചോദിച്ചു. ഇല്ലില്ല  മനു പൊയ്ക്കോ ഞാൻ ഇവരുടെ കൂടെ വരാം. അപ്പൊ രാഗി 5ചായ പിന്നെ മസാല ദോശ കാശ് കൊടുതിട്ട് ക്ലാസിലേക്ക് വായോ ട്ട. ഏഹ് അപ്പൊ അനൂപ് എവിടെ.

അവൻ ക്ലാസിലേക്ക് പോയിട്ടുണ്ടാകും ഞാൻ കൈ കഴുകിട്ട് നേരെ ക്ലാസ്സിൽ ഉണ്ടാകും. നിങ്ങള് മേലെന്നെ വന്ന മതി കാശ് കൊടുത്തിട്ട്. അത് കേട്ടപ്പോ തന്നെ സുമ കഴിച്ചു കൊണ്ടിരുന്ന ഒരു കഷണം ദോശ അങ്ങനെ തന്നെ വായിലേക്ക് ഇറങ്ങി പോയി. ഈശ്വര ഇത് ഒരുമാതിരി പണി ആയലോ സുമേ. ഞാൻ അപ്പോഴേ വിചാരിച്ചതാ ഇങ്ങനെ എന്തേലും പണി കിട്ടുമെന്ന്. ഹ്ഹ് എക്ക്ട്ട് എടുത്തു കൊണ്ട് സുമ പറഞ്ഞു. നിന്റെ ഒരു ചിരി പാസാക്കല ഇതിനൊക്കെ കാരണം. ഇനി എന്താ ചെയ്യാ  എന്ത് ചെയ്യാൻ ആകെ പെട്ടു. ഏയ്‌ നിങ്ങൾ ഇത് വരെ പോയില്ലേ പിള്ളേരെ.   അത് പിന്നെ ചേട്ടാ കാശ്.  കാശൊക്കെ തന്നൂലോ ആ പിള്ളേര്. അവര് തന്നിട്ടാ പോയത്   ശെരി ചേട്ടാ തിരിഞ്ഞു നോക്കണ്ട വേഗം വാ. നേരെ നടന്നോ.  ഓ ഇനി നിർത്തി കാന്റീനിലേക്ക്. ഓരോ ഏടാകൂടങ്ങള്  അവർ അനൂപിനെ തിരഞ്ഞു ക്ലാസിൽ എത്തിയപ്പോൾ മനുവും അനൂപും അവിടെ ഉണ്ടായിരുന്നില്ല. പിന്നെ താഴേക്ക് നോക്കിയപ്പോഴാണ് മരത്തിന്റെ ചുവട്ടിൽ അവർ ഇരിക്കുനത് കണ്ടത്.
സുമയും രാഗിയും വേഗം സ്റ്റെപ്പ് ഇറങ്ങി താഴോട്ട് പോയി.   ടാ മനു അവര് കാന്റീനിൽ നിന്ന് പോന്നില്ലെടാ. ആവോ ഞാൻ നീ പറഞ്ഞ പോലെ പറഞ്ഞിട്ട പോന്നേക്കണേ ഇപ്പള്ളൊന്നും വരില്ല. അല്ലടാ മനു എന്തായി നിന്റെ ലൈൻ കേസൊക്കെ കോപ്പ് നീ മിണ്ടാതിരുന്നേ. അത് എന്ത്ട്ട് പറയാനാ മൈര്  അവൾടെ വീട്ടില് ആകെ സീനാടാ പണ്ടാരം ഇണ്ടാക്കല്. വീട്ടില് അറിഞ്ഞ അതിന്. ഞാനും അവളും ഒരൂസം വർത്താനം പറഞ്ഞ് നിക്കണത് അവൾടെ ഏതാ വല്യമ്മ കൊച്ചമ്മ ആരോ കണ്ടു. അന്ന് ആ കുരിപിനെ വീട്ടില് കൊന്നില്ലെന്നേ ഉള്ളോ അന്ന് തൊട്ട് വിളിക്കാറില്ലെടാ എന്ന് കണ്ടതച്ചട്ട അവൾനെ.     ട്ടോ  ആ ആരത് പാട്ട് കാരി എത്തിലോ  പാട്ട് കാരി മിണ്ടാതിരുന്നോ ഓരോ പണി തന്ന് മുങ്ങിട്ട് എത്ര നേരാ അവിടെ ഇരുന്നെന്ന് അറിയോ അല്ലെടെ  രാഗി നീ എന്നിട്ട് കാശ് കൊടുത്ത. പോടാ മരത്തലയ ഒരു വാക്ക് പോലും പറയാതെ മുങ്ങിട്ട്. നിർത്തി ഇനി കാന്റീനിൽ പോക്ക്. ഏയ്‌ അങ്ങനെ പറയലെടെ ഇതൊക്കെ ഒരു തമാശ അല്ലെ     ആന്ന്  ജസ്റ്റ്‌ ഫോർ എ എന്റർടൈമെന്റ്.ഉം അത് പറഞ്ഞ് മനുവും രാഗിയും മരത്തിന്റെ ചുവട്ടിലിരുന്നു. ചുരിദറിനുള്ളിൽ ഉന്തി തള്ളി നിന്ന് മുലകളെ മറച്ചുകൊണ്ട് ഷാൾ നേരെയിട്ട് സുമ അനൂപിന്റെ ഒപ്പം നടന്നു.

നീ പാട്ട് പഠിച്ചിട്ടുണ്ടോ. ഏയ്‌ ഇല്ലില്ല അത് ചുമ്മാ മൂളിപ്പാട്ട് ഓരോന്നും പാടും ന്നേ ഉള്ളു..   സത്യമായിട്ടും ഞാൻ ശെരിക്കും പേടിച്ചു ട്ടോ കാന്റീനിൽ ഇരുന്നിട്ട് എന്താ ചെയ്യാ ന്ന് ഒരു പിടിം കിട്ടിയില്ല. അതെ ഞാൻ മനുവിനോട് പറഞ്ഞു ചെറുതായിട്ട് ഒന്ന് പറഞ്ഞൽ മതിയെന്ന് അവൻ ആക്ടിങ് ചെയ്ത് വലുതാകിണ്ടാവും ല്ലേ. പിന്നെ എന്താ ചെയ്യാ സത്യം പറഞ്ഞൽ ആകെ മൂന്ന് ചായക്കുള്ള കാശേ ഉള്ളു  അതിന്റെ എടേല് ഇതും കൂടി ആയപ്പോൾ ആകെ തളർന്നു.  ഹ നീ നല്ല പാവം കുട്ടി ആലേ   ഏയ്‌ അല്ലല്ല ഞാൻ നല്ല വർത്തമാനകാര്യ. ഇവിടെ അല്ല ട്ട വീട്ടില്. അതും എന്റെ അമ്മയോട് മാത്രം.  അത് ശെരി അപ്പൊ അത്ര പാവം ഒന്നും അല്ലല്ലേ . ഹ ഹ വീട്ടില് പാവം ആയിരുന്നാൽ ശെരിയാവില്ല മോനെ. ഞങ്ങള് കണ്ടാൽ കീരീം പാമ്പാ എന്തേലും ഒക്കെ പറഞ്ഞോണ്ടിരിക്കും. പിന്നെ ഇവിടെ അങ്ങനെ മിണ്ടാതെ നടക്കുന്നത്  അത് ഒന്നൂല്ല. അത് എന്തോ ഉണ്ട്  ഇല്ലെന്നേ അങ്ങനെ ഒന്നൂല്ല.  എന്റെ ചെറുപ്പത്തിലേ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതാ അതിനു ശേഷം ഞാൻ അങ്ങനെ പുറത്ത് ആരോടും അധികം മിണ്ടറൊന്നുമില്ല. അത് വലുതായപ്പോളും അങ്ങനെ ആയിന്ന് മാത്രം.  അതൊക്കെ ചെറുപ്പത്തില് നടന്നതല്ലെടി ഇപ്പോഴും നീ അതൊക്കെ ആലോചിച് നടക്കാ.
ആരെങ്കിലും ഒക്കെ ആയിട്ട് സംസാരിച്ചു നടന്നാൽ അതൊക്കെ മറക്കും.  ഉം മറക്കാൻ പല പ്രാവശ്യം ശ്രെമിക്കും പറ്റുന്നില്ല.  അത് നീ ഒറ്റക്ക് ആരോടും മിണ്ടാതെ നടക്കുന്ന കാരണ. ആ രാഗിനെ ഒക്കെ കണ്ടില്ലെ എന്തൊരു ആക്ടിവാ  ആ മനുനെ അവിടെ ഇരുത്തി വട്ടം കറക്കുന്നുണ്ടാകും.  ഏയ്‌ അവള് പാവാ ട്ട  നന്നായി സംസാരിക്കുന്നേ ഉള്ളൂ.    പിന്നെ അവർ കറങ്ങി തിരിഞ്ഞു രാഗിയുടെയും മനുവിന്റെയും അടുത്തെത്തി.   അ കഴിഞ്ഞോ രണ്ടു പേരുടേം ഊരുതെണ്ടൽ.  ഉം കഴിഞ്ഞു    വാട്ട്‌ ഈ കുട്ടി മിണ്ടുക്കെ ചെയ്യും ലേ  ഞാൻ വിചാരിച്ചു പാട്ട് മാത്രം പാടൂ എന്ന്. അയ്യടാ വളിച്ച കോമഡി  ഒന്ന് മാര്യേ ഇംഗ്ലീഷ് കാര ഞങ്ങള് പോട്ടെ. ഒക്കെ ഒക്കെ . അനൂപേ അപ്പൊ ശെരി  ഒക്കെ ടെ സുമേ   സുമ മാത്രം അല്ല ഞാനും പൂവാ  ഓ ഒക്കെ ടി.   ടി രാഗി നീ എന്താ മനുവിനോട് പറഞ്ഞിരുന്നേ   ഓ അത് എള്ളുപലാട്ടോ ഒരു പ്രിത്യേക സാധനാ  അവൻ അവന്റെ ലൈൻ കേസൊക്കെ പറയായിരുന്നു.

അ ലൗവർ ഒക്കെ ഉണ്ടോ അവന്   ഉം എനിക്കും നിനക്കും മാത്രെ ഇല്ലാത്തതുള്ളൂ.  ഇല്ലാത്തതല്ലെടി നല്ലത്. ഊവ   അതും പറഞ്ഞ് കോളേജിൽ നിന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുബോളായിരുന്നു നശിപ്പ് പിടിച്ച മഴ പെയ്തത്. രാഗിയും സുമയും ആകെ നനഞ്ഞു കുളിച് ബസ്സ് സ്റ്റോപ്പിലേക്കെത്തി   പെട്ടന്ന് പെയ്ത മഴ ആയതു കൊണ്ട് കുട എടുക്കാൻ പോലും സമയം കിട്ടിയില്ല.  ചെ ഡ്രസ്സ്‌ മൊത്തം നനഞ്ഞു  ഈ നനഞ്ഞു ഒട്ടിയ ഡ്രെസുമായിട്ട് ബസ്സിൽ ഞാനില്ലെടി ഞാൻ നടന്നു പൂവാ  ഉം ശെരി ടി . അപ്പോഴേക്കും സുമക്ക് പോകാനുള്ള ബസ്സ് വന്നിരുന്നു. അവൾ ബസ്സിൽ കയറി വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് എല്ലാവരും കോളേജിൽ എത്തിയിട്ടും സുമയെ കണ്ടില്ല. ടി രാഗി സുമ വന്നില്ലേ  ഇല്ലെടാ വിളിച്ചിട്ട് ഇട്ട് എടുക്കുന്നുമില്ല.   അ ടാ ദേ അവള് വിളിക്കുനുണ്ട്. ടി സുമേ നീ വരുന്നില്ലേ  ഇല്ലെടി ഞാൻ വീട്ടിലാ ചെറിയൊരു പനി  ഇന്നലത്തെ മഴ കൊണ്ടത് പെട്ടു  നീ വിളിച്ചപ്പോ ഞാൻ ആവി പിടിക്കുവാർന്നു അതാ എടുക്കാഞ്ഞേ. ഉം ശെരി റസ്റ്റ്‌ എടുക്ക്.  ആടി അതും പറഞ് ഫോൺ കട്ട്‌ ചെയ്തു. പിറ്റേ ദിവസവും അവളെ കാണാതായപ്പോൾ രാഗി വീണ്ടും അവളെ വിളിച്ചു എടി കുറവില്ലേ പനി.  ഇല്ലടി ദേ ഞാൻ ഹോസ്പിറ്റലിൽ പോവാൻ നോക്കുവാ. എടി മണ്ടുസേ അപ്പൊ നിനക്ക് ഇന്നലെ പൂവാർനിലേടി. അത് മാറിക്കൊള്ളും ന്ന് വിചാരിച്ച് ഇരുന്നു ടി. ഉം ബെസ്റ്റ് ഇനി ഇന്നും മാറുമെന്ന് വിചാരിച്ച് ഇരിക്കണ്ട. വേഗം ഹോസ്പിറ്റലിൽ പോവാൻ നോക്ക്   ആടി . ഹോസ്പിറ്റലിൽ എത്തി മരുന്നൊക്കെ വേടിച്ചു നടക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരാള് തട്ടിയത്.  ഏഹ് എടാ അനൂപേ നീ എന്താ ഇവിടെ ഞാൻ ബ്ലെഡു ഡോനെഷൻ വേണ്ടി വന്നതാടി  എന്തായി നിന്റെ പനി ഒക്കെ. ആട ഡോക്ടറെ കണ്ടു മരുന്നൊക്കെ വേടിച്ചു ഒരു ദിവസം റസ്റ്റ്‌ എടുക്കാൻ പറഞ്ഞു.  അതെ അപ്പൊ മറ്റന്നേ വരൂ  അന്ന് എന്തായാലും വന്നോള്ളോ ട്ട. അതെന്താ അ ഒന്ന് വാടി.   ഉം അയ്യോ ടാ ഇതാണ് എന്റെ അമ്മക്കുട്ടി  അമ്മേ ഇവൻ അനൂപ് എന്റെ ക്ലാസ്സിൽ പഠിക്കുനതാ സെക്കന്റ്‌ ഇയറിൽ എത്തേണ്ട കക്ഷിയാണ് പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വർഷം വെറുതെ തെണ്ടിനടന്നിട്ടാണ് പിന്നെ സീറ്റ് കിട്ടിന്ന് മാത്രം. ഒന്ന് മിണ്ടാതിരുന്നേടി കൂട്ടുകാരനെ ആണോ ടി കളിയാക്കുന്നെ.

ഓ പിന്നെ.   ഇന്നലെ ഉറങ്ങിട്ടില്ല മോനെ പനിച്ചിട്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞാൽ കേക്കണ്ടേ   മരുന്ന് കഴിക്കാൻ ലേശം മടി ഉള്ള കുട്ടി ആണേ  ഏയ്‌ ഇല്ല ട്ട ഈ അമ്മ വെറുതെ പറയുന്നതാ. നീ അങ്ങട് വായോ ട്ട    ഇനി മരുന്ന് കഴിച്ചോളും അമ്മേ അനൂപ് ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാ പോട്ടെ. ആടെ പോയിട്ട് വാ ഉഷാറായിട്ട്.    അല്ലടി സുമകുട്ടി ഇവൻ നിന്റെ ഫ്രണ്ട് ആണോ അതോ… ഓ ഈ അമ്മക്ക് സംശയത്തിന്റെ സംശയാ അവനെ ഞാൻ അറിയപോലും ഇല്ല പോരെ  ഇനി ഓരോന്നും ആലോചിച്ചു ഇന്നത്തെ ഉറക്കം കളയലേ ട്ട അമ്മേ അവൻ നല്ല ഫ്രണ്ട. ഉം ശെരി  അങ്ങനെ റസ്റ്റ്‌ എടുക്കൽ എല്ലാം കഴിഞ്ഞ് സുമ കോളേജിലേക്ക് വന്നു. അ എത്യോ പനിക്കാരി  ആടി ടി ആ അനൂപ് എന്തേലും പറഞ്ഞോ  ഇല്ലാലോ  എന്താടി ഒന്നുമില്ല. അപ്പോഴാണ് മനുവും നജീസയും അങ്ങോട്ടു വന്നത്  ആ വന്ന  ഉം വന്നു.   ടി നിങ്ങൾക്ക് ഒരു കാര്യം അറിയോ   എന്താടാ  ഒരാൾക്കേ അത് ആരാ ആളെന്നെന്നും അറിയില്ല ആ ആൾക്ക് മരുന്ന് ഇല്ലേ അത് കഴിക്കാൻ ജാതി മടി ആടെ  ടാ കൂതറെ അങ്ങനെ ഒന്നും ഇല്ല അത് അമ്മ വെറുതെ പറഞ്ഞതാ . എന്തുടാടെ കോളേജില് എത്തിയില്ലേ   ടാ അത് അമ്മ വെറുതെ പറഞ്ഞതാ  എവിടെ അവൻ ആ പൊട്ടൻ.  അവൻ ഇന്ന് ഇല്ല. അവൻ ഇന്ന് എന്തായാലും എന്നോട് വരാൻ പറഞ്ഞിട്ട് അവൻ എന്നിട്ട് വന്നിട്ടും ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ നജീസ ഒരു ചെക്കന്റെ അടുത്തേക്ക് പോയി. എടി രാഗി അത് അന്ന് അവളെ നോക്കിയിരുന്ന ചെക്കനല്ലേ. ആടി നീ വരാത്ത ദിവസം എന്തൊക്കെ നടന്നെ അവര് സെറ്റയി  ഈശ്വര ശെരിക്കും ആന്ന്. അപ്പോഴാണ് ഒരു ഈർക്കിളി കര കസവുമുണ്ടും വെള്ള ഷെർട്ടും ഇട്ട് അനൂപ് അങ്ങോട്ട്‌ വന്നത്   അ ഇതാരത്‌ കുറി തൊടാനൊക്കെ അറിയോ ഇയാൾക്ക്. ഒന്ന് പോടീ  നിന്റെ പനി എന്തായി മാറിയില്ലേ  ഉം   മരുന്ന് ഒക്കെ കഴിക്കാനുള്ള മടി മാറിയാ  ടാ അത് അമ്മ… ഓ പിന്നെ അമ്മ വെറുതെ പറയല്ലേ  മനു പോക്കറ്റിൽ നിന്ന് നാല് ഡയറി മിൽക്ക് എടുത്ത് അനൂപിന് കൊടുത്തു ന്നെടി സുമേ പനി ഒക്കെ മാറിയതെല്ലേ അൽപ്പം മധുരം കഴിക്കാം പിറന്നാൾ മധുരം. പിറന്നാള്ളോ ആഹാ ഇത് ഡയറി മിൽക്കിൽ ഒന്നും നിക്കില്ല ഫസ്റ്റ് കോളേജിൽ വന്ന് കണ്ടപ്പോൾ കാന്റീനിൽ വെച്ച് പറ്റിച്ചതും പിന്നെ പിറന്നാളിന്റെയും ചേർത്ത് ഒന്നിച് ഒരു ചിലവ് തരണം.

ടാ മനു ഇത് എന്ത് സാനാടാ ടി സുമേ നീ എങ്ങന്യാ ഇവള്ടെ കൂടെ നടക്കണേ   അന്ന് കാന്റീനിൽ വെച്ച് പറ്റിച്ചതും പിറന്നാളും ചേർത്ത് ഒരു ചിലവ് വേണം   ടി സുമേ അ സുമ തന്നെയാ മോൻ അങ്ങനെ ഒഴിയാൻ നോക്കണ്ട. ടി രാഗി അ ഡയറി മിൽക്ക് ഒന്ന് തന്നെ എന്തിനാ താടി ഇപ്പൊ തരാം. ഉം ഇന്നാ   ടാ അനൂപേ നീ ഇവരേം കൂടി കാന്റീനിലേക്ക് വിട്ടോ ഇവൾക്ക് ഇനി ഡയറി മിൽക്ക് ഒന്നും കൊടുക്കണ്ട  പോടാ താടാ പട്ടി  പട്ടി നിന്നെ കെട്ടാൻ പൊന്നോൻ  ടാ മനു നീ ഇവിടെ നിക്കോ എന്തിന് ഞാനും ഉണ്ട് പിന്നെ വിശന്നിട്ട് കണ്ണ് കാണ്ണാല്യ നിങ്ങള് വായോ കാശൊക്കെ അവൻ കൊടുത്തോളും അതും പറഞ്ഞ് മനു മുൻപേ കാന്റീനിലേക്ക് നടന്നു. പിന്നാലെ അവരും കാന്റീനിലെത്തി. ടാ മനീഷ് എന്ന മനു അയ്യോ രൂപ മിസ്സ്‌  എന്താ മിസ്സേ ടാ നിനക്ക് നിന്റെ എക്സാം എഴുതിയ പേപ്പർ ഒന്നും വേണ്ടേ അ വേണം ടാ ഞാൻ ഏത് സബ്‌ജക്റ്റാ എടുക്കുന്നെന്ന് അറിയോ അ ഇംഗ്ലീഷ് അല്ലെ  അല്ലെ നീ +2വരെ ഇംഗ്ലീഷ് എക്സമിനു മലയാളത്തിൽ എഴുതിയിട്ടുണ്ടോ ഇല്ല പിന്നെ നീ എന്താടാ ഈ എഴുതി വെച്ചേക്കുന്നേ 12മാർക്കിന്റെ ഒരു എസ്സേ കൊടുത്തപ്പോ അവൻ വണ്ടർലാക്ക് പോയ അനുഭവം എഴുതി വെച്ചേക്കുന്നു അതും മലയാളത്തിൽ ഇങ്ങനെ ഒരു പൊട്ടൻ ചുക്കാദി. അല്ല മിസ്സേ അപ്പൊ മറ്റേ സർ പറഞ്ഞു നിങ്ങൾക്ക് ഇംഗ്ലീഷിൽ എഴുതാൻ കിട്ടിയിലേ മലയാളത്തിൽ എഴുതി കൊള്ളാൻ എടാ മണ്ടുസേ അത് മറ്റു വിഷയങ്ങളിലാ ഇംഗ്ലീഷ് വിഷയത്തിൽ ഇംഗ്ലീഷിൽ അലാതെ മലയത്തിൽ എഴുതിയാൽ ഞാൻ മാർക്ക് ഇട്ട് തരോ ഇന്നാ കൂടുതലൊന്നും നോക്കണ്ട തോറ്റെക്ക. അത് പറഞ് ടീച്ചർ പോയി ഇവൻ ശെരിക്കും പൊട്ടനാണോ അതോ അഭിനയിക്കാണോ ഒന്ന് പോടീ ടാ വാടാ കഴിച്ചിട്ട് പോവാം എക്ക് വേണ്ട്ര വയറു നിറഞ്ഞു കോപ്പ് നിങ്ങള് കഴിച്ചിട്ട് വാ  ടി എന്താ വേണ്ടെന്ന് വെച്ച പറഞ്ഞോ ട്ട അല്ലടി സുമേ ഫസ്റ്റ് ഇയർ പിള്ളേർക്ക് എന്തേലും ഒരു പണി കൊടുക്കണ്ടേ ഓർഡർ ചെയ്ത സാധനങ്ങൾ കഴിച്ചുകൊണ്ട് രാഗി പറഞ്ഞു. പിന്നെ നീ അങ്ങ് ചെയ്ത മതി അതൊന്നും പറ്റില്ല ഇവന്മാർ നമ്മളെകൊണ്ട് ചെയ്യിച്ച പോലെ ഒക്കെ ചെയാടി. അവസാനം ഓരോ പുലിവാല് ഒപ്പിച്ചു വരരുത് ട്ട ഓ അവസാന തുള്ളി കുടിക്കാനുണ്ടായിരുന്ന ജ്യൂസും കുടിച് അവർ പുറത്തിറങ്ങി  രാഗി നേരെ ക്ലാസിലേക്ക് പോയി.

പിറന്നാൾ ആയിട്ട് അമ്പലത്തിലൊക്കെ പോയോ പിന്നെ പോവാതിരിക്കോടി സ്വൽപ്പം നേരം വൈകി എന്ന് മാത്രം അമ്പലത്തിൽ എത്തുമ്പോഴേക്കും നട ചെറുതായി ഒന്ന് അടച്ചു അയ്യോ എന്നിട്ട് എന്നിട്ടെന്താ കുറി തൊട്ട് പോന്നു ഉം അതിനൊക്കെ നേരത്തെ എണീക്കണം ഉവ്വ പിറന്നാളാണെന്നു അറിഞ്ഞത് തന്നെ ഇന്നു രാവിലെയാ ഉം ബെസ്റ്റ്. അതും പറഞ് ഗ്രൗഡിലേക്ക് പോയി തണൽ ഉള്ള സ്ഥലത്‌ ചെന്നിരുന്നു. ടി നീ കുട എടുത്തിട്ടില്ലേ ഉം അത് പറഞ് നിക്ക്‌ബോഴേക്കും ചെറുതായി മഴ പെയുവാൻ തുടങ്ങി. മഴ കൂടുതലാവുമ്പോഴേക്കും അനൂപ് കുട നിവർത്തി അതിൽ എഴുതിയിരിക്കുന്നത് വായിച്ച് ചിരിച്ചു പോയി ഇത് എന്താടി സുമലക്ഷ്മി അതെ +2ല് പഠിക്കുമ്പോ വേടിച്ച കുടയ അപ്പൊ തെറ്റാതിരിക്കാൻ വേണ്ടി തമാശക്ക് eഴുതിയതാ ഉം നന്നായിണ്ട് കുട ചൂടി രണ്ടുപേരും കോളേജിന്റെ വരാന്തയിലേക്ക് നടന്നു. ഒരു കൈ കൊണ്ട് സുമയുടെ തോളിൽ ചേർത്ത് പിടിച്ചാലോ എന്ന് ഒരു നിമിഷം അനൂപിന് തോന്നി. ഇവന് ഒന്നും കൈ കൊണ്ട് എന്നെ ചേർത്ത് നിർത്തിക്കൂടെ ഞാൻ നനയില്ലെ ഇനി ഞാൻ പിടിക്കാന് വെച്ചാൽ അവൻ നല്ല ഉയരമുണ്ട്  ചെ അവളുടെ തോളിൽ ചേർത്ത് പിടിക്കണോ പിടിച്ചാൽ വേറെ അർത്ഥത്തിൽ എടുക്കുമോ രണ്ടുപേരും ഓരോന്ന് ചിന്തിച്ചു കൂട്ടി വരാന്തയിലെത്തി കുട ചുരുക്കി അവളുടെ കയ്യിൽ കൊടുത്ത് വരാന്തയിലൂടെ നടന്നു. ഷാൾ കൊണ്ട് നന്നായി തല തോർത്തിക്കോ ഇനി അടുത്ത പനി വരുത്തണ്ട ടാ അനൂപേ നിന്നെ എവിടെ ഒക്കെ തിരഞ്ഞു എന്താടാ ഓഫിസിലേക്ക് വിളിക്കുനുണ്ട്. ഉം ഇപ്പൊ വരാം. ടി നീ ഇനി ക്ലാസിലേക്ക് അല്ലെ ഉം അത് പറഞ് അവൾ സ്റ്റെപ്പ് കയറി ക്ലാസിലേക്ക് പോയി.   ടാ നീ മറ്റോൾടെ മ്യൂസിക്കലി കണ്ട എന്താ ലുക്ക്‌ ലേ ഒരു രക്ഷ ല്ല ടാ ഫ്രഷേഴ്‌സ് ഡേ പൊരിക്കണം ട്ട ടാ സാനം വാങ്ങണ്ടേ ടാ മനീഷേ നിനക്ക് ഇതേ ഒരു വിചാരം ഉള്ളു സാനം വാങ്ങിട്ട് അടിക്കാൻ ഇരിക്കുമ്പോ ഈ ഉമ്പ്യാ ഡയലോഗ് ആയ്ട്ട് വയോട്ര് മൈരേ ഒരു തുള്ളി തരില്ല നിനക്ക്. ഇത് എന്താടാ ഓഫീസ അതോ ചന്തയാ എന്ത് ബഹളം ആട അങ്ങനെ മീറ്റിംഗ് കഴിഞ്ഞ് അനൂപും മനുവും പുറത്ത് ഇറങ്ങി. അ അവിടെ ഇരിക്കുന്നുഡെല്ലോ പാട്ടുകാരി. അവർ നടന്നുസുമയുടെയും രാഗിയുടെയും അടുത്തെത്തി. എന്തായിരുന്നു മീറ്റിങ് ഫ്രഷേഴ്‌സ് ഡേടെ ആയിരുന്നു. ടി സുമേ നീ പാട്ടു പാടിക്കോളൂ ട്ട പിന്നെ ഇല്ല ട്ട മോനെ കുറച്ചു നേരത്തെ പരിപാടിയെ ഉള്ളു ഏയ്‌ ഞാനില്ല എനിക്ക് വയ്യ പൊസ്സാണെൽ വേണ്ടടാ ഞാൻ പാടാം  വേണ്ട വേണ്ട ഇവള് പാടും ടാ ഞാൻ.. പിന്നെ പെണ്ണിന്റെ ഒരു പോസ്സ് കാണുമ്പോഴാ നീ ഫസ്റ്റ് ഡേ ക്ലാസ്സിൽ വന്നപ്പോ പാടിയതല്ലേ പിന്നെന്താ ഇപ്പൊ പാടിയാൽ ഉം ശെരി ഇനി ഇതിന്റെ പേരില് എന്നെ പോസ്സ് കാരി ആക്കണ്ട ഞാൻ പാടാം.

ഇത് എന്താടി ഒറ്റക്ക് ഇരുന്ന് പാട്ട് പാടുന്നേ അ അമ്മ വന്നോ. സമയം 5.30ആയ ഉം ആയി നീ ഇന്ന് നേരത്തെ വന്നോ ഇന്ന് ഇണ്ടായില്ല അമ്മ എന്ത് പറ്റി ഇന്ന് സമരം ആയിരുന്നു. അപ്പൊ നിനക്ക് ഇത്തിരി ചായ വെക്കാര്നില്ലേ ഞാൻ വെക്കാൻ നോക്കുവാരുന്നു പഞ്ചാര ഇല്ലാതെ വെക്കാൻ എന്റെ മോള് മാജിക്ക് പഠിച്ചിട്ടുണ്ടോ അതെനിക്ക് അറിയാം അത് കാരണം അല്ലെ ഞാ വെക്കാഞ്ഞേ. നിന്നെ ഒക്കെ കെട്ടിച്ചയച്ചാൽ ആ ചെക്കൻ കൊറച്ചു കഷ്ടപ്പടും. കൊറച്ചു കഷ്ടപെടട്ടെ ഈ അമ്മ വന്നു തുടങ്ങി ഓരോന്നും പറയാൻ. ആ ഇന്ദ്രേട്ടന്റെ കടയിൽ പോയി പഞ്ചസാര വാങ്ങി കൊണ്ട് വാ കാശ് അമ്മ തരും ന്ന് പറഞ്ഞൽ മതി. ഉം ഇത് പറഞ് പറഞ് ആള് ഇനി വീട്ടിലേക്ക് എത്തുന്ന വരെ ഉണ്ടാകും. അവിടെ അധികം കൊടുക്കാനൊന്നും ഇല്ല നീ പോയിട്ട് വാ ഞാൻ അപ്പോഴേക്കും ഉടുപ്പ് മാറി ഇടട്ടെ.  ചെ ഈ അമ്മ വന്ന കാരണം ഫ്രഷേഴ്‌സ് ഡേ ഓര്ക്കല് കുളമായി. അതും പറഞ് അവൾ കടയിലേക്ക് പോയി. വിശാലമായ പടത്തിന്റെ സൈഡിലെ വഴിയിലെ ഒരു തിരിവിലാണ് ഇന്ദ്രേട്ടന്റെ കട.  ചേച്ചിസേ ദ ട്ട മിട്ടായി  അ പിറന്നാൾ മിഠായി  കടയിൽ നിന്ന് പഞ്ചസാര വാങ്ങി വീട്ടിലേക്ക് നടക്കുന്ന സുമയുടെ കയ്യിൽ  തക്കുടു 5മിഠായി കൊടുത്തു. അവൾ അത് വാങ്ങി വീട്ടിലേക്ക് നടന്നു.

Comments:

No comments!

Please sign up or log in to post a comment!