മൃഗം 9

അഭ്യാസിയായിരുന്ന അവളുടെ വലതുകാല്‍ വാസുവിന്റെ തല ലക്ഷ്യമാക്കി മിന്നല്‍ പോലെ ചലിച്ചു. പക്ഷെ അതിനേക്കാള്‍ വേഗത്തില്‍ ഒഴിഞ്ഞുമാറിയ വാസുവിന്റെ വലതുകാല്‍ അവളുടെ നിലത്തൂന്നിയിരുന്ന കാലില്‍ ചെറുതായി ഒന്ന് തട്ടി. അവള്‍ മലര്‍ന്നടിച്ചു റോഡിലേക്ക് വീണു.

“റോഡ്‌ നിന്റെ അച്ഛന്റെ തറവാട്ടു സ്വത്താണെന്നാണോടീ നീ കരുതിയത്?” അവളെ തൂക്കിയെടുത്ത് വണ്ടിയിലിട്ടുകൊണ്ട് അവന്‍ ചോദിച്ചു. ആ വീഴ്ചയോടെ അവള്‍ തകര്‍ന്നു പോയിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ വേഗം അവിടേക്ക് ഓടിയെത്തി.

“എന്താ..എന്താ ഇവിടെ പ്രശ്നം..”

“സാറ് കണ്ടില്ലാരുന്നോ? ഈ സ്ത്രീ കാരണം എത്ര വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി എന്നറിയാമോ..വണ്ടി എടുക്കണം എന്ന് ഞാന്‍ വന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നെ രണ്ടു തെറി..ഇംഗ്ലീഷില്‍ തെറി പറഞ്ഞാല്‍ ചിലതൊക്കെ എനിക്കും മനസിലാകും സാറേ..”

“എടാ നായെ..നീ ഇതിനനുഭവിക്കും..ഞാനാരാണ് എന്ന് നിനക്കറിയാമോടാ? നിന്നെ അതറിയിച്ചിട്ടേ ഞാന്‍ പോകൂ..” അവള്‍ ചീറിക്കൊണ്ട് മൊബൈല്‍ എടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി. വാസു അവളുടെ ഫോണ്‍ പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു. അതെവിടെയോ വീണു ചിന്നിച്ചിതറി.

“എടീ ഞാഞ്ഞൂലെ..ഇനിയും വണ്ടി എടുത്ത് മാറ്റിയില്ലെങ്കില്‍ നിന്റെ പുലകുളി അടിയന്തിരം ഞാനിവിടെ നടത്തും.. വണ്ടി എടുക്കടി..” വാസു അലറി. പോലീസുകാരന്‍ അവന്റെ ഭാവം കണ്ടു ഭയന്നു പിന്മാറി.

പെണ്ണ് അവനെ ആക്രമിക്കാന്‍ ചാടി എഴുന്നേറ്റു. പക്ഷെ അവളുടെ മുഖമടച്ച് തന്നെ വാസു പ്രഹരിച്ചു. കറങ്ങി വണ്ടിയിലേക്ക് വീണ അവള്‍ പകയോടെ അവനെ നോക്കി കിതച്ചു. തീര്‍ത്തും നിസ്സഹായയായിപ്പോയിരുന്നു അവള്‍.

“എടുക്കടി വണ്ടി” വാസു കാല്‍ ഉയര്‍ത്തി ഗര്‍ജ്ജിച്ചു. വലിയ ഒരു ആള്‍ക്കൂട്ടം അവിടേയ്ക്ക് അടുത്തു കഴിഞ്ഞിരുന്നു.

പെണ്ണ് ഗത്യന്തരമില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ആക്കി.

“ഉം..മാറിനെടാ..ഈ അമ്മച്ചിയെ കയറ്റി വിട്..” ചിതറിക്കൂടി നിന്ന ആളുകളോട് വാസു പറഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ അവളുടെ വണ്ടി മുന്‍പോട്ടു നീങ്ങി.

“അവള്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയുമോ..” പോലീസുകാരന്‍ ഭീതിയോടെ അവനോടു ചോദിച്ചു.

“അവള്‍ ആരായാലും..ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മോള്‍ ആയാലും എനിക്കൊരു ചുക്കുമില്ല..സാറ് ചെന്നു സാറിന്റെ പണി ചെയ്യ്‌….”

അവന്‍ നേരെ വന്നു ഹെല്‍മറ്റ് എടുത്ത് ധരിച്ചിട്ട് ബൈക്കിലേക്ക് കയറി. അവിടെ നടന്ന ദൃശ്യങ്ങള്‍ പക്ഷെ പല മൊബൈലുകളില്‍ പകര്‍ത്തപ്പെട്ട വാസു അറിഞ്ഞിരുന്നില്ല.

പെണ്ണിന്റെ വണ്ടി പോയതോടെ ചുറ്റും കൂടി നിന്നിരുന്ന ആളുകള്‍ അവനെ കൈയടിച്ച് അനുമോദിച്ചു.

“അവള്‍ക്കിത് അത്യാവശ്യമായിരുന്നു..പണത്തിന്റെ ഹുങ്കില്‍ മദിച്ചു നടക്കുന്ന അവളെ പോലീസുകാര് പോലും ഒന്നും ചെയ്യില്ല എന്ന അഹങ്കാരം..പക്ഷെ ആ ചെറുക്കന്റെ കാര്യം എന്താകുമോ എന്തോ…”

പ്രായമായ ഒരാള്‍ കാറില്‍ ഒപ്പമിരുന്ന ഭാര്യയോട് പറഞ്ഞു. വാസുവിന്റെ ബൈക്ക് തിരക്കിനിടയിലൂടെ കുതിച്ചു പാഞ്ഞു; ഡോണ പോയ വഴിയെ.

“പപ്പാ..മമ്മീ..ദേ ഇത് കണ്ടോ..മൈ ഗോഡ്..ഇറ്റ്‌ ഈസ് അമേസിംഗ്.. അണ്‍ബിലീവബിള്‍.. ”

വണ്ടി പാര്‍ക്ക് ചെയ്തിട്ട് പതിവിലും നേരത്തെ വീട്ടിലെത്തിയ ഡോണ അമിതമായ ആഹ്ലാദത്തോടെ ഓടിക്കയറി വരുന്നത് കണ്ടപ്പോള്‍ പുന്നൂസും റോസ്ലിനും പരസ്പരം നോക്കി. ഈ അടുത്ത സമയത്തെങ്ങും അവളെ ഇത്ര ആഹ്ലാദത്തോടെ അവര്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

“എഫ് ബിയിലും വാട്ട്സ് അപ്പിലും ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു..മൈ ഗോഡ്..ഐ കാണ്ട് ബിലീവ് ഇറ്റ്‌….”

അവള്‍ മൊബൈല്‍ എടുത്ത് തിടുക്കത്തോടെ ഒരു വീഡിയോ ഓണാക്കി പുന്നൂസിന്റെയും റോസിലിന്റെയും നടുവില്‍ നിന്ന് അവരെ കാണിച്ചുകൊണ്ട് പറഞ്ഞു.

“സീ..”

അവള്‍ അത്യുല്‍സാഹത്തോടെ പറഞ്ഞു. അവര്‍ അവളുടെ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി. വാസുവിനെ ആക്രമിക്കാന്‍ ഒരുമ്പെടുന്ന ഒരു പെണ്ണ്. പുന്നൂസും റോസിലിനും അര്‍ത്ഥഗര്‍ഭമായി പരസ്പരം നോക്കി.

“ഗോഡ്..ഈ പെണ്ണ് ഇന്ത്യന്‍ സ്കൈ ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന അഞ്ജന അല്ലെ..” റോസിലിന്‍ ഞെട്ടലോടെ ചോദിച്ചു.

“മമ്മീ….അതൊക്കെ പിന്നെ പറയാം..ആദ്യം ഇതൊന്നു കാണ്”

ഡോണ റോസിലിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാതെ ശാസന പോലെ പറഞ്ഞു. പുന്നൂസ് ശ്വാസമടക്കിപ്പിടിച്ചാണ് അതിലേക്ക് നോക്കി നിന്നത്. വാസുവിനെ കാലുയര്‍ത്തി അടിക്കാനാഞ്ഞ പെണ്ണിനെ ചെറിയ ഒരു തട്ടിന് മലര്‍ത്തി ഇടുന്ന വാസു. രാവിലെ ജംഗ്ഷനില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ, പോലീസുകാരനോട്‌ അവന്‍ സംസാരിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വളരെ കൃത്യമായി അതില്‍ ഉണ്ടായിരുന്നു. പുന്നൂസിന്റെ മുഖത്ത് ഭയം പടര്‍ന്നു പിടിച്ചു. വന്നിറങ്ങി ഒന്നാം ദിവസം തന്നെ അവന്‍ കൊച്ചിക്കാരെ മൊത്തം തന്റെ വരവ് അറിയിച്ചിരിക്കുന്നു; കൊച്ചിക്കാരെ മാത്രമല്ല, ലോകത്തുള്ള സകല മലയാളികളെയും.

“ഹു ഈസ് ദിസ് ഗൈ? ഐ വാണ്ട് ടു മീറ്റ്‌ ഹിം..ഐ ലവ് ഹിം പപ്പാ..ഐ റിയലി ലവ് ഹിം” ഡോണ ആവേശത്തോടെ പറഞ്ഞു.

പുന്നൂസ് വീണ്ടും ഞെട്ടി; ലോകത്ത് ഒരു പുരുഷനെയും പെര്‍ഫക്റ്റ് ആയി കണ്ടിട്ടില്ലാത്ത തന്റെ മകള്‍ ഒരൊറ്റ വീഡിയോ കൊണ്ട് വാസുവിന്റെ ഫാനായി മാറിയിരിക്കുന്നു.
അവളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അവനെ കൊണ്ടുവന്നത് എങ്കിലും അയാളിലെ അച്ഛന്‍ അവളെ ആശങ്കയോടെയാണ് നോക്കിയത്. അവള്‍ക്ക് അവനോടു പ്രേമമോ ആരാധനയോ തോന്നും എന്നയാള്‍ സ്വപ്നേപി കരുതിയിരുന്നില്ല; എന്തും വെട്ടിത്തുറന്നു പറയുന്ന ഡോണ ഇപ്പോള്‍ വികാരാവേശത്തോടെയാണ് അവനെ താന്‍ സ്നേഹിക്കുന്നു എന്ന് പറയുന്നത്. അതിനു വേറെ യാതൊരു അര്‍ത്ഥങ്ങളും കല്‍പ്പിക്കേണ്ടതില്ല..അവള്‍ സ്നേഹിക്കുന്നു എന്ന് പറഞ്ഞാല്‍ സ്നേഹിക്കുന്നു എന്നുതന്നെയാണ് അതിന്റെ അര്‍ഥം. പുന്നൂസ് ചെകുത്താനും കടലിനും ഇടയില്‍ അകപ്പെട്ട മാനസികാവസ്ഥയോടെ ഭാര്യയെ നോക്കി. മകളുടെ അമിതമായ ഉത്സാഹം റോസ്ലിനിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഡോണയുടെ ഈ മനോഭാവം മാറ്റണം എന്ന് പുന്നൂസ് വേഗം തന്നെ തീരുമാനമെടുത്തു.

“മോളെ..നീ എന്താണീ പറയുന്നത്..നിനക്കറിയില്ലേ ആ പെണ്ണ് ആരാണെന്ന്?” പുന്നൂസ് ഞെട്ടലോടെ ചോദിച്ചു.

“അറിയാം പപ്പാ..വളരെ വളരെ നന്നായിത്തന്നെ എനിക്കവളെ അറിയാം. അതുകൊണ്ടല്ലേ ഞാനിത്ര എക്സൈറ്റഡ് ആയിരിക്കുന്നത്.. ഷി ഈസ് ദ ഒണ്ലി ലവിംഗ് ഡോട്ടര്‍ ഓഫ് ദ അണ്ടര്‍വേള്‍ഡ് ഡോണ്‍ ഗൌരീകാന്ത്.. ഒപ്പം അറേബ്യന്‍ ഡെവിള്‍സ് എന്ന ചെകുത്താന്‍ സംഘടനയുടെ നേടും തൂണുകളില്‍ ഒരാളായ അര്‍ജ്ജുന്റെ ഏക സഹോദരിയും…ഐ നോ ഹെര്‍ വെരി വെല്‍..ബട്ട് സൊ വാട്ട്?.”

നിസ്സാരഭാവത്തോടെ പുന്നൂസിന്റെ കണ്ണുകളിലേക്ക് നോക്കി ഡോണ ചോദിച്ചു. സോഫയിലേക്ക് മൊബൈലുമായി ഇരുന്ന അവളുടെ ഇരുഭാഗങ്ങളിലുമായി പുന്നൂസും ഭാര്യയും ഇരുന്നു.

“പക്ഷേ ഞാന്‍ വളരെ അണ്‍ലക്കി ആണ് പപ്പാ..ബിക്കോസ്.. ഈ സംഭവം നടക്കുന്നത് ഞാന്‍ ആ സിഗ്നലില്‍ നിന്നും മൂവായതിന് തൊട്ടു പിന്നാലെയാണ്..ഹെര്‍ കാര്‍ വാസ് ജസ്റ്റ് ബിഹൈന്‍ഡ് മൈന്‍..ഓ..ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ ഇത് കുറെക്കൂടെ ഭംഗിയായി എന്റെ ക്യാമില്‍ ഒപ്പിയെടുത്തേനെ…ആന്‍ഡ് ഐ കുഡ് ഹാവ് മെറ്റ് ഹിം ആസ് വേല്‍….ജീസസ്….ഹി ഈസ് എ ട്രൂ ഡെയര്‍ ഡെവിള്‍…”

പുന്നൂസും ഭാര്യയും അവളറിയാതെ പരസ്പരം നോക്കി.

“മോളെ നീ ഇങ്ങനെ വികാരം കൊള്ളരുത്..” പുന്നൂസ് മകളുടെ ആവേശം കണ്ടു ഭയത്തോടെ പറഞ്ഞു.

“ഡോണ വികാരം കൊള്ളാറില്ല പപ്പാ..പപ്പയ്ക്ക് അത് അറിയാവുന്നതല്ലേ..ഈ മനുഷ്യന്‍ ചെയ്തത് എത്ര വലിയ കാര്യമാണ് എന്നറിയാവുന്നതുകൊണ്ടാണ് ഞാന്‍ ഇത്ര സന്തോഷിക്കുന്നത്”

“ഹും..അവന്‍ കാണിച്ച അബദ്ധം എത്ര വലുതാണ് എന്നവന്‍ അറിയാന്‍ പോകുന്നതെ ഉള്ളു..ഗൌരീകാന്തിന്റെ മകള്‍..ഒപ്പം അര്‍ജുന്റെ സഹോദരി..രണ്ടു കൊടും ക്രിമിനലുകളുടെ മകളും സഹോദരിയുമായ അവളെ പോലീസ് പോലും തെറ്റ് ചെയ്താല്‍ കണ്ടില്ലെന്നാണ് നടിക്കുക.
.അവളെയാണ് ആ വിഡ്ഢി നടുറോഡില്‍ ഇത്ര ജനത്തെ സാക്ഷി നിര്‍ത്തി മര്‍ദ്ദിച്ചിരിക്കുന്നത്..അവനെ അവര്‍ കൊന്നു കടലില്‍ തള്ളും….” പുന്നൂസ് അവള്‍ക്ക് അവനോടു തോന്നിയ ആരാധന ഇല്ലാതാക്കാനായി പറഞ്ഞു.

“നോ..അങ്ങനെ സംഭവിക്കരുത്..പപ്പാ..അയാളെ കണ്ടുപിടിക്കണം…അയാളെ നമ്മള്‍ പ്രൊട്ടക്റ്റ് ചെയ്യണം.. കാരണം അയാള്‍ ചെയ്തത് ലോകത്ത് ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ്..പോലീസ് പോലും അവളുടെ മുന്‍പില്‍ പഞ്ചപുച്ഛം അടക്കിയാണ് നില്‍ക്കുന്നത്..എന്റെ മുംതാസിനെ മൃഗീയമായി ബലാല്‍സംഗം ചെയ്ത അവളുടെ ചേട്ടനും കൂട്ടുകാര്‍ക്കുമുള്ള ഫസ്റ്റ് ഡോസ് ആണ് ഇത്..ഐ വാണ്ട് ടു സീ ഹിം..ആന്‍ഡ് ഐ മസ്റ്റ്‌ സീ ഹിം..”

പുന്നൂസ് ആലോചനയോടെ എഴുന്നേറ്റു. അയാള്‍ ആകെ അങ്കലാപ്പില്‍ ആയിരുന്നു. മകളെ സംരക്ഷിക്കാനാണ് അവനെ കൊണ്ടുവന്നത്. ഇപ്പോള്‍ അവനെ സംരക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒപ്പം മകള്‍ക്ക് അവനോട് അന്ധമായ ആരാധനയും ഉടലെടുത്തിരിക്കുന്നു. ഇന്നേ നാള്‍ വരെ ഒരു പുരുഷനെയും ഗൌനിക്കാതെ അത്തരമൊരു ചിന്തപോലും ഇല്ലാതെ നടന്ന ഡോണ ഇപ്പോള്‍ വാസുവിന്റെ ആരാധിക ആയി മാറിയിരിക്കുകയാണ്. അവള്‍ അറിയാതെയാണ് അവനെ കൊണ്ടുവന്നത്; പക്ഷെ ഇപ്പോള്‍ അവനെ അവളെന്നല്ല എല്ലാവരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. പക്ഷെ എന്തിനാണ് അവന്‍ ആ പെണ്ണിനോട് പ്രശ്നം ഉണ്ടാക്കിയത് എന്ന് മാത്രം മനസിലാകുന്നില്ല. ഒരു പക്ഷെ ഡോണയ്ക്ക് അറിയാമായിരിക്കും.

“എന്തിനാണ് അവനിത് ചെയ്തത് എന്ന് നീ അറിഞ്ഞോ?” അയാള്‍ അവളോട്‌ ചോദിച്ചു. “യെസ് പപ്പാ..എല്ലാം ഞാന്‍ അറിഞ്ഞു. അഞ്ജന വളരെ റെക്ക് ലെസ്സ് ആയാണ് വണ്ടി ഓടിക്കുന്നത്. മിക്ക വണ്ടികളെയും മുട്ടിമുട്ടിയില്ല എന്ന മട്ടിലാണ്‌ അവളുടെ ഓവര്‍ടെക്കിംഗ്; അതവള്‍ക്ക് ഒരു ഹരമാണ്. പല തവണ ബൈക്കുകള്‍ അവള്‍ മൂലം വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..അതേപോലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയാല്‍ അവള്‍ക്ക് തോന്നുന്ന സമയത്തെ അവള്‍ അതെടുക്കൂ..മുന്‍പൊരിക്കല്‍ ചോദിക്കാന്‍ ചെന്ന പ്രായമായ ഒരാളെ അവള്‍ മുഖമടച്ച് അടിച്ചത് പപ്പയ്ക്ക് ഓര്‍മ്മ ഇല്ലേ? കോളജില്‍ പഠിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ അവളുമായി ഒരിക്കല്‍ ഉടക്കിയതിന് അവളുടെ ചേട്ടന്‍ ഗുണ്ടകളെ അയച്ച് അവന്മാരെ അടിച്ച് ആശുപത്രിയില്‍ ആക്കിയതും എല്ലാവരും അറിഞ്ഞതാണ്..ഇന്ന് രാവിലെ അവള്‍ വണ്ടി സിഗ്നലില്‍ നിന്നും എടുത്തില്ല..തൊട്ടു പിന്നിലായിരുന്നു അയാള്‍..

അയാള്‍ക്ക് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഇറങ്ങി ചെന്ന് അവളോട്‌ വണ്ടി എടുക്കാന്‍ ആവശ്യപ്പെട്ടു.
.അവള്‍ എന്തോ തെറി പറഞ്ഞത്രേ..അയാള്‍ ഒറ്റയടിക്ക് ആ കാറിന്റെ മുന്‍പിലെ ഗ്ലാസ് ഉടച്ചുകളഞ്ഞു…ഗോഡ് അതും ഓഡി എ ത്രീ വണ്ടിയുടെ ഗ്ലാസ്!.പക്ഷെ അത് ആര്‍ക്കും വീഡിയോയില്‍ കിട്ടിയില്ല…മിന്നല്‍ പോലെയാണത്രെ അയാളുടെ കൈ ഗ്ലാസില്‍ പതിഞ്ഞത്…അതേത്തുടര്‍ന്ന് അവള്‍ കാറില്‍ നിന്നും ഇറങ്ങി അയാളെ ആക്രമിക്കാന്‍ ചെന്നത് മുതലുള്ളതാണ് എല്ലാ വീഡിയോകളിലും ഉള്ളത്… കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്‌ ആണ് എന്ന അഹങ്കാരത്തോടെ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് അവള്‍..പക്ഷെ…” ഡോണ മതിമറന്നു ചിരിച്ചു.

വാസു! പുന്നൂസ് ആലോചിക്കുകയായിരുന്നു. മുകളില്‍ ആകാശം താഴെ ഭൂമി എന്നതാണ് അവന്റെ നയം. അവന്‍ ചെയ്തത് ന്യായയുക്തമായ കാര്യമാണ്. പൊതുജനത്തിന് ബുദ്ധിമുട്ട് മനപൂര്‍വ്വം ഉണ്ടാക്കുന്ന ഇത്തരം കാപാലികരെ പോലീസിനു പലപ്പോഴും ഒന്നും ചെയ്യാന്‍ പറ്റാറില്ല; പ്രതികരിക്കുന്ന ഒരു സമൂഹം ഉണ്ടായാല്‍ മാത്രമേ ഇതിനൊക്കെ ഒരു അന്ത്യം ഉണ്ടാകൂ. അവനത് ചെയ്തു. എന്ത് ഭവിഷ്യത്തും നേരിടാന്‍ അവന്‍ തയാറുമാണ്. അവനെക്കാള്‍ അധികം തന്റെ മോളെ സംരക്ഷിക്കാന്‍ ഈ ലോകത്ത് വേറൊരുത്തനും ഇല്ല എന്നുള്ളത് സ്പഷ്ടം. അവനെ താന്‍ എന്തിനു മറ്റൊരു രീതിയില്‍ അല്‍പ സമയത്തേക്ക് എങ്കിലും കണ്ടു? തന്റെ ആശങ്ക പക്ഷെ ഇപ്പോള്‍ ഡോണ ആണ്. ഡോണയുടെ ജീവന്റെ സുരക്ഷ പോലെ തന്നെ തനിക്ക് മുഖ്യമാണ് അവളുടെ ഭാവിയും. ഊരുംപേരും ഇല്ലാത്ത വാസുവിനെ അവള്‍ മനസുകൊണ്ട് വരിച്ചാല്‍, പിന്നെ ദൈവം വിചാരിച്ചാല്‍ മാത്രമേ അവളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ പറ്റൂ..അതാണ്‌ ഇപ്പോള്‍ തന്നെ അലട്ടുന്ന മറ്റൊരു പ്രശ്നം.

“പപ്പാ എന്താ ആലോചിക്കുന്നത്? അയാളെ എങ്ങനെയാണ് പപ്പാ കണ്ടെത്തുക? എന്റെ ഈ മിഷനില്‍ അയാളെപ്പോലെ ഒരാള്‍ ഒപ്പമുണ്ട് എങ്കില്‍ ഞാന്‍ എത്ര ലക്കി ആയേനെ..അറേബ്യന്‍ ഡെവിള്‍സിനെ ദിവസങ്ങള്‍ കൊണ്ട് എനിക്ക് അഴികള്‍ക്കുള്ളില്‍ ആക്കാന്‍ സാധിച്ചേനെ…”

ഡോണ എഴുന്നേറ്റ് വസ്ത്രം മാറാനായി അവളുടെ മുറിയിലേക്ക് പോയി.

“റോസീ..നിനക്ക് എന്ത് തോന്നുന്നു?” അമ്പരന്നു നില്‍ക്കുകയായിരുന്ന ഭാര്യയോട് പുന്നൂസ് ചോദിച്ചു.

“അവളുടെ ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു..അവള്‍ക്ക് അവനോടു മറ്റു വല്ല രീതിയിലും താല്‍പര്യം ഉണ്ടാകുമോ എന്നാണ് എന്റെ ആശങ്ക”

“അതെ..അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്”

“തല്‍ക്കാലം അവനെ നമ്മളാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത് എന്ന് ആരും അറിയണ്ട..ഡോണ പോലും. കാരണം ഈ കേസില്‍ എന്തൊക്കെ പുകിലാണ് ഇനി ഉണ്ടാകാന്‍ പോകുന്നത് എന്ന് പറയാന്‍ പറ്റില്ല. ആ പെണ്ണ് ഒരു ചാനലിലെ പ്രവര്‍ത്തക കൂടി ആയ സ്ഥിതിക്ക് ഇത് മീഡിയ ഏറ്റെടുക്കാനും മതി. മിക്കവാറും ഇന്ന് വൈകിട്ടത്തെ ചര്‍ച്ചാ വിഷയം ഇതാകാനാണ് സാധ്യത..അങ്ങനെ വന്നാല്‍ പോലീസ് അവനെ പിടികൂടും..അതിനേക്കാള്‍ ഏറെയാണ്‌ ഗൌരീകാന്തിനെയും മകനെയും ഭയപ്പെടേണ്ടത്….” പുന്നൂസ് അസ്വസ്ഥതയോടെ പറഞ്ഞു.

“ഇച്ചായന്‍ അലിയെ വിളിച്ചൊന്നു സംസാരിക്കുന്നോ?”

“ഏയ്‌ ഉടനെ വേണ്ട..നമുക്ക് സ്ഥിതിഗതികളുടെ പോക്ക് നോക്കാം..അതിനു ശേഷം എന്തുവേണം എന്ന് തീരുമാനിക്കാം..ഞാന്‍ തല്ക്കാലം വാസുവിനെ ഒന്ന് കണ്ടിട്ട് വരട്ടെ…”

“ശരി ഇച്ചായാ..വേഗം വരണേ”

പുന്നൂസ് എത്തുമ്പോള്‍ വാസു കുളി കഴിഞ്ഞ് ചെറിയ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. എന്നും വൈകിട്ടും രാവിലെയും അവന്‍ പ്രാര്‍ഥിക്കും. രാവിലെ കൃഷ്ണനോടും വൈകിട്ട് ക്രിസ്തുവിനോടും; അതാണ്‌ അവന്റെ പ്രാര്‍ത്ഥനാ രീതി. പറയുന്നത് ഇത്ര മാത്രം..”ദൈവമേ ഇന്നും സുഖമായി ജീവിക്കാന്‍ ഭാഗ്യമുണ്ടായല്ലോ..ജീവാവസാനം വരെ ഈ ഭാഗ്യം എനിക്കും എന്റെ അമ്മയ്ക്കും അച്ഛനും ദിവ്യയ്ക്കും ഒപ്പം ഗീവര്‍ഗീസ് അച്ചനും നല്‍കണേ”

സമയം ഏഴുമണി ആയതുകൊണ്ട് പുന്നൂസ് സാറ് വാങ്ങി വച്ചിരിക്കുന്ന സാധനം ലേശം രുചിക്കാം എന്നവന്‍ കരുതി. ഗോപാലന്‍ വൈകിട്ട് കഴിക്കാനുള്ള ആഹാരം വീട്ടില്‍ നിന്നും ഉണ്ടാക്കിയാണ് കൊണ്ടുവരുന്നത്. ഒമ്പത് മണിയാണ് വാസുവിന്റെ അത്താഴ സമയം. ഗോപാലന്‍ എട്ടേമുക്കാല്‍ ആകുമ്പോള്‍ ആഹാരം കൊണ്ടുവരും. വൈകിട്ട് അവന്‍ വരുമ്പോള്‍ കഴിക്കാന്‍ ഗോപാലന്‍ വടയോ സമോസയോ അങ്ങനെ വല്ലതുമൊക്കെ ഉണ്ടാക്കി വയ്ക്കും. ചായയും ഇട്ടു കൊടുത്ത ശേഷമേ വീട്ടിലേക്ക് പോകൂ. വാസു അന്ന് ഗോപാലന്‍ ഉണ്ടാക്കിയ ഉഴുന്നുവടയില്‍ ഒരെണ്ണം എടുത്ത ശേഷം അലമാരയില്‍ നിന്നും ഒരു കുപ്പി എടുത്ത് തുറന്ന് ഒരു പെഗ് ഒഴിച്ചു. അത് മെല്ലെ അടിച്ചു കഴിഞ്ഞപ്പോള്‍ ആണ് പുറത്ത് ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവന്‍ കേട്ടത്. അവന്‍ മദ്യം മാറ്റി വച്ച ശേഷം ചെന്നു നോക്കി. പുന്നൂസിനെ കണ്ടപ്പോള്‍ അവന്‍ ചിരിച്ചു. പക്ഷെ അയാളുടെ വലിഞ്ഞു മുറുകിയ മുഖഭാവത്തില്‍ നിന്നും എന്തോ പന്തികേട് ഉള്ളതായി അവന്‍ മനസിലാക്കി.

“എന്താ സാറെ..ഒരു ടെന്‍ഷന്‍ പോലെ?”

അവന്‍ ചോദിച്ചു. പുന്നൂസ് ഒന്നും പറയാതെ ഉള്ളില്‍ കയറി കതകടച്ചു കുറ്റിയിട്ട ശേഷം അവനെതിരെ ഇരുന്നു.

“ഒരു പെഗ് ഒഴിക്കടാ” അയാള്‍ പറഞ്ഞു.

വാസു വേഗം തന്നെ മറ്റൊരു ഗ്ലാസ് എടുത്ത് അയാള്‍ക്ക് ഒരു പെഗ് ഒഴിച്ചു വെള്ളം ചേര്‍ത്ത് നല്‍കി. ഒപ്പം ഗോപാലന്‍ ഉണ്ടാക്കിയ വടകളും അവന്‍ അയാളുടെ മുന്‍പില്‍ വച്ചു.

“നീ കുടിച്ചോ?”

“ഒരു ചെറുത്” അവന്‍ തല ചൊറിഞ്ഞു.

“ഇരിക്ക്..ചിലത് സംസാരിക്കാനുണ്ട്”

പുന്നൂസ് മദ്യം എടുത്ത് അല്പം കുടിച്ച ശേഷം വട രുചിച്ചു നോക്കി.

“ഇന്ന്..നീ റോഡില്‍ എന്തോ പ്രശ്നം ഉണ്ടാക്കി അല്ലെ?” പുന്നൂസ് നേരെ വിഷയത്തിലേക്ക് വന്നു. അയാളുടെ ടെന്‍ഷന്റെ കാരണം മനസിലായ വാസു പുഞ്ചിരിച്ചു.

“അതാണോ സാറിത്ര ടെന്‍ഷനില്‍ ഇങ്ങോട്ട് വന്നത്..അതൊരു ചെറിയ കാര്യം..” “ചെറിയ കാര്യം..വാസു നിനക്കറിയില്ല നീ ചെയ്തതിന്റെ ഭവിഷ്യത്ത് എത്ര വലുതാണെന്ന്..ഒരു മിനിറ്റ്..നീ ആ ടിവി ഒന്ന് ഓണ്‍ ആക്ക്”

വാസു ടിവി ഓണാക്കിയ ശേഷം റിമോട്ട് അയാള്‍ക്ക് നല്‍കി. പുന്നൂസ് നേരെ ഇന്ത്യന്‍ സ്കൈ ചാനല്‍ വച്ചു.

“ദാ നോക്ക്..നീ ഇന്ന് തല്ലിയ പെണ്ണാണ് അത്..കണ്ടോ…”

ചാനലില്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ഫോണില്‍ അഞ്ജന കരഞ്ഞുകൊണ്ട്‌ സംസാരിക്കുന്ന സീനാണ് വന്നു കൊണ്ടിരുന്നത്. വാസു താല്പര്യത്തോടെ അതിലേക്ക് നോക്കി.

“കമോണ്‍ മിസ്സ്‌ അഞ്ജന..നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക എന്ന കാരണം വച്ചല്ല ഈ ചോദിക്കുന്നത്..ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ മാത്രമാണ്. അജ്ഞാതനായ ആ വ്യക്തി എന്തിന്റെ പേരിലാണ് നിങ്ങളെ ഇത്ര മൃഗീയമായി നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്?” അവതാരകന്റെ ചോദ്യമായിരുന്നു അത്.

“റോബിന്‍..ദെയര്‍ വാസ് നോ റീസണ്‍ അറ്റ്‌ ആള്‍..യാതൊരു കാരണവും ഇല്ലാതെ സിഗ്നല്‍ കാത്തുകിടന്ന എന്നെ അയാള്‍ ആക്രമിക്കുകയായിരുന്നു..ഒരു പെണ്‍കുട്ടിക്ക് പട്ടാപ്പകല്‍ ഈ സിറ്റിയില്‍ സഞ്ചരിക്കാന്‍ പറ്റില്ല എങ്കില്‍ എന്തിനാണ് പോലീസ് മെഷീനറി..നോക്ക്..എന്റെ മുഖത്തെ പാട് കണ്ടോ..റോഡില്‍ നടുവടിച്ചാണ് ഞാന്‍ വീണത്..എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല..നിങ്ങള്‍ വിളിച്ചത് കൊണ്ട് മാത്രം ഇതില്‍ പങ്കെടുത്തതാണ്..” അഞ്ജന കരഞ്ഞുകൊണ്ട് പറയുന്നത് നോക്കി പുന്നൂസ് ടിവി ഓഫാക്കി.

“എന്ത് തോന്നുന്നു” അയാള്‍ മദ്യഗ്ലാസ് വീണ്ടും ചുണ്ടോട് ചേര്‍ത്തുകൊണ്ട് ചോദിച്ചു. വാസു പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

“എടാ നിനക്ക് ഇത് കണ്ടിട്ട് യാതൊന്നും തോന്നുന്നില്ലേ?” അത്ഭുതത്തോടെ പുന്നൂസ് ചോദിച്ചു. “സംഭവിച്ച കാര്യത്തെ കുറിച്ച് തോന്നിയിട്ട് വല്ല കാര്യവും ഉണ്ടോ സാറെ..ഇനി അങ്ങോട്ടുള്ളത് നോക്കിയാല്‍ പോരെ?”

“അത് തന്നെയാണ് ഞാന്‍ ചോദിച്ചത്.. നീ തല്ലിയ പെണ്ണ് ഈ ചാനലിലെ ഒരു അവതാരക ആണ്..അത് ചെറിയ കാര്യം. അവള്‍ ആരുടെ മോളാണ് എന്ന് നിനക്ക് അറിയാമോ? അവളുടെ സഹോദരന്‍ ആരാണ് എന്നും നിനക്ക് അറിയാമോ?”

വാസു നിസംഗതയോടെ അയാളെ നോക്കി.

“ഗൌരീകാന്ത് എന്ന അധോലോക നായകന്‍റെ മകളാണ് ഇവള്‍..ഇവളുടെ ആങ്ങളയാണ് ഞാന്‍ നിന്നോട് പറഞ്ഞ അറേബ്യന്‍ ഡെവിള്‍സിലെ അര്‍ജുന്‍…രണ്ടുപേരും മനുഷ്യത്വം എന്ന സാധനം തൊട്ടു തീണ്ടിയിട്ടില്ലാത്ത, കൊച്ചി നഗരം കൈകളില്‍ ഇട്ട് അമ്മാനമാടുന്ന വ്യക്തികള്‍ ആണ്. അവരുടെ പെണ്ണിനെ പരസ്യമായി ഒരുത്തന്‍ തല്ലിയാല്‍, അവരവനെ പോലീസിനോ നിയമത്തിനോ ഒന്നും വിട്ടുകൊടുക്കില്ല..കൊന്നു തള്ളിക്കളയും…”

പുന്നൂസ് ബാക്കിയുണ്ടായിരുന്ന മദ്യം കുടിച്ച ശേഷം ഗ്ലാസ് നീക്കി വച്ച് ഒന്ന് കൂടി ഒഴിക്കാന്‍ ആംഗ്യം കാട്ടി. വാസു അടുത്ത പെഗ് കൂടി ഗ്ലാസില്‍ പകര്‍ന്നു.

“നിന്നെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നത്, അവന്മാരുടെ കൈയില്‍ നിന്നും എന്റെ മകളെ രക്ഷിക്കാനാണ്..പക്ഷെ ഇപ്പോള്‍ നിന്നെ അവരില്‍ നിന്നും പോലീസില്‍ നിന്നും രക്ഷിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് മോനെ വാസൂ..നീ ഇനി ഇവിടെ നില്‍ക്കണ്ട…എന്റെ മകള്‍ക്ക് മറ്റെന്തെങ്കിലും വിധത്തിലുള്ള സുരക്ഷ ഞാന്‍ ഒരുക്കിക്കൊളാം..നീ ഇവിടെ നില്‍ക്കുന്നത് വലിയ അപകടമാണ്..ഇപ്പോള്‍ത്തന്നെ അവന്മാര്‍ നിന്നെ കണ്ടുപിടിക്കാനായി ആളുകളെ സിറ്റി മൊത്തം അയച്ചു കഴിഞ്ഞിട്ടുണ്ടാകും..നിന്നെ കൈയില്‍ കിട്ടാതെ അവന്മാര്‍ അടങ്ങാനും പോകുന്നില്ല…”

പുന്നൂസ് പറഞ്ഞുനിര്‍ത്തി അവന്റെ കണ്ണിലേക്ക് നോക്കി.

“സാറേ..സാറിനിത്ര ഭയം ഉണ്ടായിരുന്നെങ്കില്‍, എന്തിനാണ് എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്? എന്നായാലും ഈ പറയുന്ന ആളുകളോട് ഞാന്‍ അങ്ങയുടെ മകള്‍ക്ക് വേണ്ടി മുട്ടേണ്ടവനാണ്…അതല്ലാതെ സുവിശേഷം പ്രസംഗിച്ച് അവന്മാരുടെ മനസ് മാറ്റാന്‍ വന്നവനല്ലല്ലോ ഞാന്‍? ആണോ? അതിനായിരുന്നു എങ്കില്‍ ഗീവര്‍ഗീസ് അച്ചനെ കൊണ്ടുവന്നാല്‍ പോരായിരുന്നോ? ഇപ്പോഴാണ് ഇന്ന് നടന്നത് നന്നായി എന്ന് ഞാന്‍ അറിയുന്നത്..കാരണം ഏതൊരു ഇരയെ ഞാന്‍ തേടാന്‍ ഇരുന്നോ..ആ ഇരയ്ക്ക് കൊത്താന്‍ ഒരു ചൂണ്ട അറിയാതെ ആണെങ്കിലും ഞാന്‍ ഇട്ടു കൊടുത്തിരിക്കുന്നു…ഈ ചൂണ്ടയില്‍ കൊത്തി അവന്മാര്‍ എന്റെ അടുത്തേക്ക് എത്തും..പിന്നെ..സാറിനു പേടിയുണ്ടെങ്കില്‍ ഞാന്‍ പൊക്കോളാം.പക്ഷെ അതുകൊണ്ട് സാറിന്റെ മകളുടെ മേലുള്ള അവരുടെ ഭീഷണി മാറും എന്ന് സാറ് കരുതുന്നുണ്ടോ?”

വാസു ചോദിച്ചു. പുന്നൂസ് ചിന്തിച്ചുകൊണ്ട് സോഫയില്‍ ചാരി. അയാളുടെ മനസ്സില്‍ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു. അവന്‍ പറഞ്ഞത് ശരിയാണ്; അവരെ എതിര്‍ത്ത് അവരില്‍ നിന്നും തന്റെ മകളെ രക്ഷിക്കാനാണ് അവനെ താന്‍ കൊണ്ടുവന്നത്. അവന്റെ ആക്രമണം നടന്നിരിക്കുന്നതും അവന്മാര്‍ക്ക് എതിരെ തന്നെയാണ്. ഇത് ഇന്നല്ലെങ്കില്‍ നാളെ നടക്കേണ്ടത്‌ തന്നെയല്ലേ? അപ്പോള്‍?

“വാസു..ഞാന്‍ വല്ലാത്ത ഒരു വിഷമ ഘട്ടത്തിലാണ്.. ചാനലുകാരുടെ ബഹളം കാരണം മിക്കവാറും പോലീസ് നിന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടും..വേഗം ഊരിപ്പോരാന്‍ സാധിക്കാത്ത വകുപ്പായിരിക്കും അവര്‍ നിനക്കെതിരെ ചുമത്തുക. നീ ഒരു കാര്യം ചെയ്യ്‌..രണ്ടു മൂന്നു ദിവസത്തേക്ക് പുറത്ത് ഇറങ്ങണ്ട…ഞാന്‍ ഒരു വക്കീലിനെ കണ്ടു നിനക്കൊരു മുന്‍‌കൂര്‍ ജാമ്യം ശരിയാക്കാം..ബാക്കി പിന്നെ നോക്കാം”

അയാള്‍ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

“അതൊക്കെ സാറിന്റെ ഇഷ്ടം..പോലീസ് എന്നെ പിടിച്ചാല്‍ എനിക്കും ചിലത് പറയാനുണ്ട്..എന്തുകൊണ്ട് ഞാനത് ചെയ്തു എന്ന് കണ്ടു നിന്നവര്‍ ഒരുപാട് പേരുണ്ട്..അവരില്‍ ഒരാള്‍ എങ്കിലും എനിക്ക് അനുകൂലമായി സംസാരിക്കാതിരിക്കില്ല…”

“ഹ..കുറെ സംസാരിക്കും. എന്റെ വാസു ഒരുത്തനും ആരെയും സഹായിക്കാന്‍ പോകുന്നില്ല..നീ തല്ക്കാലം ജാമ്യം എടുക്കുന്നത് വരെ എങ്ങും പോകണ്ട. ഇപ്പോള്‍ അറേബ്യന്‍ ഡെവിള്‍സ് നിന്നെ മാത്രം തേടാന്‍ സാധ്യത ഉള്ളതുകൊണ്ട് മോള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഭീഷണി ഒന്നും ഉണ്ടാകില്ല. നീ ഇവിടെത്തന്നെ കഴിയുക..”

പുന്നൂസ് പോകാനായി എഴുന്നേറ്റ് പറഞ്ഞു. വാസുവിന് അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല.

പുന്നൂസ് തിരികെ വീട്ടില്‍ എത്തുമ്പോള്‍ റോസ്ലിനും ഡോണയും ടിവി കാണുകയായിരുന്നു. “സ്റ്റുപ്പിഡ്സ്..എല്ലാവനും അവളെ സപ്പോര്‍ട്ട് ചെയ്യുകയാണ്..നോ..ഐ വില്‍ നോട്ട് ലെറ്റ്‌ ഇറ്റ്‌ ഗോ ദിസ് വെ..” അയാള്‍ ചെല്ലുമ്പോള്‍ ഡോണ രോഷത്തോടെ പറയുന്നത് കേട്ടു.

“നീ എന്ത് ചെയ്യാനാണ് മോളെ? അവള്‍ക്ക് അനുകൂലമാണ് വീഡിയോ ദൃശ്യങ്ങള്‍..പിന്നെ എന്ത് ചെയ്യാന്‍?” അയാള്‍ അവളുടെ അരികില്‍ ഇരുന്നുകൊണ്ട് ചോദിച്ചു.

“പപ്പാ..എനിക്ക് ആ മനുഷ്യനെ ഉടനെ തന്നെ കണ്ടെത്തണം..എന്തുകൊണ്ട് അയാളത് ചെയ്തു എന്ന് ഞാന്‍ എന്റെ ചാനലില്‍ പറഞ്ഞോളാം..മുന്‍പ് അവളുടെ ആക്രമണത്തിന് ഇരയായവരെ എനിക്കറിയാം..ഐ വില്‍ മീറ്റ്‌ ദം റൈറ്റ് എവേ.. എനിക്ക് അയാളെ കൂടെ കാണാന്‍ സാധിച്ചാല്‍ മൈ സ്റ്റോറി വില്‍ ബി പെര്‍ഫക്റ്റ്” അവള്‍ ആവേശത്തോടെ പറഞ്ഞു.

“മോളെ വേണ്ട..അത് ചെയ്യരുത്.. ഇപ്പോള്‍ ഈ സംഭവം മൂലം അറേബ്യന്‍ ഡെവിള്‍സ് അവന്റെ പിന്നാലെ ആയിരിക്കും..അതുകൊണ്ട് നിന്നെ തല്ക്കാലം അവര്‍ ഉപദ്രവിക്കാന്‍ വഴിയില്ല..ആ ഒരു അഡ്വാന്‍റെജ് നീ കളഞ്ഞു കുളിക്കരുത്..മീഡിയ എന്തോ പറഞ്ഞോട്ടെ” “പപ്പയ്ക്ക് ഇങ്ങനെ സംസാരിക്കാന്‍ എങ്ങനെ സാധിക്കുന്നു? ഒരുത്തനും വായ തുറക്കാത്തിടത്ത് ശക്തമായി പ്രതികരിച്ച ആ മനുഷ്യനെപ്പോലെ ഉള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം..ഐ വില്‍ പ്രൂവ് ദാറ്റ് ഹി ഈസ് ഇന്നസന്‍റ്..ആന്‍ഡ് അയാം ഗോയിംഗ് നൌ… അറ്റ്‌ ലീസ്റ്റ് മുന്‍പ് ഇവളുടെ ആക്രമണത്തിനു ഇരയായവരുടെ ഇന്റര്‍വ്യൂ എങ്കിലും എനിക്ക് എടുത്തെ പറ്റൂ..എങ്കിലേ അത് നാളെ എയര്‍ ചെയ്യാന്‍ പറ്റൂ..” ഡോണ വേഗം തന്നെ തന്റെ മുറിയിലേക്ക് കയറി.

പുന്നൂസ് ഭാര്യയെ ആശങ്കയോടെ നോക്കി. ഇവള്‍ അഞ്ജനയ്ക്ക് എതിരെ ന്യൂസ് കൊടുത്താല്‍ അവര്‍ക്ക് ഇപ്പോള്‍ ഇവളോടുള്ള പകയില്‍ എണ്ണ പകരുന്നതിനു തുല്യമായിരിക്കും അത്. പക്ഷെ അവള്‍ തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്നും പിന്മാറില്ല. അപകടത്തിലേക്കാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ അതിലേക്ക് എടുത്തു ചാടുന്ന അവളുടെ ഈ പ്രകൃതമാണ് തങ്ങളെ തീ തീറ്റിക്കുന്നത്.

“എന്ത് ചെയ്യണമെടീ? വാസുവിനെ ഇവള്‍ക്ക് കാണിച്ചു കൊടുക്കാനോ? അവനെ കണ്ടാലും ഇല്ലെങ്കിലും അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവള്‍ ശ്രമിക്കാന്‍ പോകുകയാണ്..അത് ഗൌരീകാന്തിനെയും മകനെയും പ്രകോപിപ്പിക്കും..പിന്നെ എന്തൊക്കെ നടക്കും എന്ന് പറയാന്‍ പറ്റില്ല. ഇതുവരെ അവള്‍ അവര്‍ക്കെതിരെ പരസ്യമായി രംഗത്ത് ഇറങ്ങിയിട്ടില്ല..ഇപ്പോള്‍ അവള്‍ അതാണ്‌ ചെയ്യാന്‍ പോകുന്നത്.. എന്ത് ചെയ്യണം എന്നെനിക്ക് ഒരു പിടിയുമില്ല” പുന്നൂസ് അസ്വസ്ഥനായി ഭാര്യയെ നോക്കി.

“ഇച്ചായാ..അവളുടെ പ്രകൃതം അറിയാമല്ലോ..അവള്‍ക്ക് ശരി എന്ന് തോന്നുന്നതിന് വേണ്ടി ഏത് അപകടവും നേരിടാന്‍ അവള്‍ക്ക് മടിയില്ല..അവള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്..സ്വന്തം സുഖത്തിനു വേണ്ടിയല്ല..അപ്പോള്‍ നമ്മള്‍ അവള്‍ക്ക് പിന്തുണ നല്‍കുകയല്ലേ വേണ്ടത്? തിന്മ ചെയ്യുന്ന അഞ്ജനയ്ക്ക് അവളുടെ വീട്ടുകാരും മൊത്തം ലോകവും പിന്തുണ നല്‍കുമ്പോള്‍ നന്മയുടെ ഭാഗത്ത് നില്‍ക്കുന്ന നമ്മുടെ മകള്‍ക്ക് നമ്മളെങ്കിലും ഒപ്പം ഉണ്ടാകണ്ടേ? എന്റെ അഭിപ്രായത്തില്‍ ഉടന്‍ തന്നെ അവളെ വാസുവിന്റെ കാര്യം അറിയിക്കുന്നതാണ് നല്ലതെന്നാണ്. അവന്‍ അവളുടെ ഒപ്പമുണ്ട് എങ്കില്‍ അവള്‍ സുരക്ഷിതയായിരിക്കും…”

റോസ്‌ലിന്‍ പറഞ്ഞു. അത് ശരിയാണ് എന്ന് പുന്നൂസിനും തോന്നി.

“പക്ഷെ വാസുവിനെ മിക്കവാറും പോലീസ് അറസ്റ്റ് ചെയ്യും. ഞാന്‍ നാളെത്തന്നെ അവനൊരു മുന്‍‌കൂര്‍ ജാമ്യം നേടാനുള്ള വഴി നോക്കാന്‍ പോകുകയാണ്..അതുവരെ അവനോടു പുറത്തിറങ്ങരുത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്…”

“അത് നന്നായി..ഡോണ പോകുന്നതിനു മുന്‍പ് അവളോട്‌ ഇച്ചായന്‍ കാര്യം പറ.” പുന്നൂസ് അല്‍പനേരം ആലോചിച്ചു; പിന്നെ തലയാട്ടി.

——————- “അമ്മെ.അമ്മെ.ഒന്നിങ്ങു വന്നെ..വേഗം….”

സന്ധ്യക്കുള്ള ചാനല്‍ ചര്‍ച്ചകളില്‍ ഒന്ന് ടിവിയില്‍ കണ്ടുകൊണ്ടിരുന്ന ദിവ്യ ഉറക്കെ രുക്മിണിയെ വിളിച്ചു. അവളുടെ മുഖത്ത് പരിഭ്രമത്തോടൊപ്പം പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരവും ഉണ്ടായിരുന്നു. മകളുടെ വിളി കേട്ട് രുക്മിണി വേഗമെത്തി. പുറത്ത് വരാന്തയില്‍ പത്രം വായിച്ചു കൊണ്ടിരുന്ന ശങ്കരന്‍ അവള്‍ അമ്മയെ വിളിക്കുന്നത് കേട്ടെങ്കിലും ഉള്ളിലേക്ക് ചെവിയോര്‍ത്ത് ഇരുന്നതല്ലാതെ എഴുന്നേറ്റ് ചെന്നില്ല.

“എന്ത് പറ്റി മോളെ?”

രുക്മിണി മകളോട് ചോദിച്ചു. ദിവ്യയുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നതും അവളുടെ മാറിടം ശക്തമായി ഉയര്‍ന്നു താഴുന്നതും കണ്ടപ്പോള്‍ എന്തോ പ്രശ്നമുണ്ട് എന്ന് രുക്മിണിക്ക് മനസിലായി. ദിവ്യ കിതച്ചുകൊണ്ട് ടിവിയിലേക്ക് വിരല്‍ ചൂണ്ടി.

കൊച്ചി നഗരത്തിലെ ഒരു സിഗ്നലില്‍ വാസു അഞ്ജനയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൂടെക്കൂടെ കാണിച്ചുകൊണ്ടായിരുന്നു ചര്‍ച്ച. രുക്മിണി അത് കണ്ടു ഞെട്ടി.

“ദേ..ഒന്നിങ്ങു വന്നെ…” അവള്‍ ആധിയോടെ ശങ്കരനെ വിളിച്ചു. ശങ്കരന്‍ വേഗം ഉള്ളിലെത്തി. “എന്താ..എന്താടീ?” അയാള്‍ ചോദിച്ചു. അയാള്‍ അവിടെ എത്തിയപ്പോള്‍ ദിവ്യ വേഗം ഉള്ളിലേക്ക് പോയി. അവള്‍ തന്റെ കണ്‍വെട്ടത്ത് വന്നുപോകരുത് എന്നാണ് ശങ്കരന്റെ കല്‍പ്പന. “ചേട്ടാ..നോക്ക്..നമ്മുടെ വാസു..”

രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ശങ്കരന്‍ ഞെട്ടലോടെ നോക്കി. ഏതോ വലിയ വീട്ടിലെ പെണ്‍കുട്ടിയെ അടിച്ചു വീഴ്ത്തുന്ന വാസു. ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ആക്രമങ്ങങ്ങളെ കുറിച്ച് ഘോരഘോരം സംസാരിക്കുകയാണ്. ഒപ്പം അഞ്ജനയെ ആക്രമിച്ച കാപാലികനെ എത്രയും വേഗം പിടികൂടി ശക്തമായ ശിക്ഷ നല്‍കണം എന്നും ചില സ്ത്രീകള്‍ പറയുന്നത് അയാള്‍ കണ്ടു.

“ഇവനെങ്ങനെ കൊച്ചിയില്‍ എത്തി? ഇവന്‍ ചെല്ലുന്നിടത്തെല്ലാം പ്രശ്നമാണല്ലോ? എന്തായാലും നിന്റെ മോന്റെ അഭ്യാസം ഇതോടെ തീര്‍ന്നോളും..ചാനലുകാര്‍ മൊത്തം ഏറ്റെടുത്തിരിക്കുകയാണ് അവന്റെ കാര്യം..പോലീസല്ല, മിക്കവാറും നാട്ടുകാര്‍ തന്നെ അവന്റെ പണി തീര്‍ക്കും..ചാകട്ടെ നാശം പിടിച്ചവന്‍..അവന്‍ കാരണം ജീവിതമേ നശിച്ച എനിക്ക് അതില്പരം സന്തോഷം ഉണ്ടാകാനില്ല” ശങ്കരന്‍ പകയോടെ പറഞ്ഞു.

“ചേട്ടാ..എന്താണിങ്ങനെ? അവന്‍ നമ്മുടെ കുഞ്ഞല്ലേ? കാര്യമില്ലാതെ അവന്‍ ആരെയും ഒന്നും ചെയ്യില്ല..എന്റെ കുഞ്ഞ് അപകടത്തില്‍ പെട്ടിരിക്കുകയാണ്..അവനെ എങ്ങനെയും നമ്മള്‍ രക്ഷിക്കണം” രുക്മിണി വിതുമ്പി.

“നിന്റെ ഒരു കുണ്ണ്‍.. മേലാല്‍ അങ്ങനെ പറഞ്ഞു പോകരുത്..ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തോളം അവനെ ഈ വീട്ടില്‍ ഇനി കേറ്റാം എന്ന് നീ കരുതുകയും വേണ്ട. കണ്ടില്ലേടി അവന്റെ കൊണം..ചെല്ലുന്നിടത്തെല്ലാം പ്രശ്നമാണ്..നാളെ അവനെ പോലീസ് പിടിച്ചതോ അതല്ലെങ്കില്‍ ആരെങ്കിലും തല്ലിക്കൊന്നതോ ആയിരിക്കും വാര്‍ത്ത..ഹും..”

അയാള്‍ ചാടിത്തുള്ളി പുറത്തേക്ക് പോയി. രുക്മിണി ശരീരം തളര്‍ന്നു കസേരയിലേക്ക് ഇരുന്നു. അപ്പുറത്ത് നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന ദിവ്യയുടെ കണ്ണുകളില്‍ നിന്നും ധാരയായി കണ്ണുനീര്‍ ഒഴുകിയെങ്കിലും, അവളുടെ മുഖം നിര്‍വികാരമായിരുന്നു. അച്ഛന്‍ ഒരു മനുഷ്യനല്ല..മൃഗമാണ് മൃഗം. പക ഉള്ളില്‍ കയറിയാല്‍ പിന്നെ ചത്താലേ അത് ഇല്ലാതാകൂ. തന്റെ വാസുവേട്ടന് വേണ്ടി ഒന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ല. കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു പൊട്ടിപ്പെണ്ണായ തനിക്ക് മഹാനഗരത്തില്‍ പ്രശ്നത്തില്‍ അകപ്പെട്ട ഏട്ടനെ എങ്ങനെ സഹായിക്കാന്‍ പറ്റും. അച്ഛന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പോകുന്നില്ല.. പറ്റിയാല്‍ ഏട്ടനെതിരെ വല്ലതും ചെയ്യാന്‍ പറ്റുമോ എന്നേ അച്ഛന്‍ നോക്കൂ.

ദിവ്യ ശങ്കരന്‍ പോയി എന്ന് മനസിലാക്കി അമ്മയുടെ അടുത്തേക്കെത്തി. തകര്‍ന്ന മനസോടെ കരഞ്ഞുകൊണ്ടിരുന്ന രുക്മിണിയുടെ അരികില്‍, നിലത്തിരുന്നുകൊണ്ട് ദിവ്യ അവളുടെ കാലില്‍ പിടിച്ചു മുഖത്തേക്ക് നോക്കി.

“കരയാതെ അമ്മെ..വാസുവേട്ടന് ഒരു കുഴപ്പവും ഉണ്ടാകില്ല..ഭഗവാന്‍ നമ്മെ കൈവിടില്ല..എന്റെ വാസുവേട്ടന് വേണ്ടി ഞാന്‍ വ്രതം ഇരിക്കാന്‍ പോകുകയാണ് അമ്മെ..നാളെ മുതല്‍..അതല്ലാതെ എന്റെ ഏട്ടനെ സഹായിക്കാന്‍ എനിക്ക് വേറെന്ത് വഴിയാണുള്ളത്” അവസാനം അവള്‍ കരഞ്ഞുപോയിരുന്നു.

“മോളെ..നിനക്ക് സ്കൂളില്‍ പോകണ്ടേ..ആഹാരം കഴിക്കാതെ നീ എങ്ങനെ?” ആ അമ്മ മകളുടെ തീരുമാനം കേട്ടു ഞെട്ടലോടെ ചോദിച്ചു.

“വൈകിട്ട് ഒരു നേരം മാത്രം മതിയമ്മേ എനിക്ക് ആഹാരം..വാസുവേട്ടന്‍ ഈ അപകടം തരണം ചെയ്തു എന്നറിയാതെ ഞാനെന്റെ വ്രതം അവസാനിപ്പിക്കില്ല…”

ഉറച്ച മനസോടെയാണ്‌ അവളത് പറഞ്ഞത്. രുക്മിണി അത്ഭുതത്തോടെ മകളെ നോക്കി. പിന്നെ അവളുടെ ശിരസ്സിലേക്ക് കുനിഞ്ഞ് ചുംബനം നല്‍കി.

—————- പൌലോസില്‍ നിന്നും നേരിട്ട ആക്രമണത്തോടെ ശങ്കരനോടുള്ള പക ഇരട്ടിച്ച മുസ്തഫയും മൊയ്തീനും ദിവാകരന്റെ വീട്ടില്‍ രവീന്ദ്രന്റെ ഒപ്പം കൂലങ്കഷമായ ചര്‍ച്ചയില്‍ ആയിരുന്നു. “എടാ ദിവാകരോ..ഇതാ വാസു അല്യോടാ?” ഉള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്ന അമ്മയുടെ വിളി കേട്ടു ദിവാകരന്‍ മറ്റുള്ളവരെ നോക്കി.

“വാസുവോ? എവിടെ?” മുസ്തഫ വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ ചോദിച്ചു.

“എവിടാ അമ്മെ?” അവന്‍ ഉള്ളിലെവിടെയോ വന്നോ എന്ന ഭയത്തോടെ ആയിരുന്നു ദിവാകരന്റെ ചോദ്യം.

“എടാ നീ ഇങ്ങോട്ട് വാ..ദാണ്ട്‌ ടിവിലോട്ടു നോക്ക്..അവനല്യോ ഇവന്‍?’ തള്ള വീണ്ടും പറഞ്ഞു. “വാസു ടിവിയിലോ? നിന്റെ അമ്മയ്ക്ക് ഓര്‍മ്മപ്പിശക് വല്ലതുമാണോടാ?” രവീന്ദ്രന്‍ ഗ്ലാസ് കാലിയാക്കുന്നതിനിടെ ചോദിച്ചു.

“നോക്കീട്ടു വരട്ടെ”

അയാള്‍ ഉള്ളിലേക്ക് ചെന്നു. ടിവിയില്‍ വന്നുകൊണ്ടിരുന്ന ദൃശ്യങ്ങള്‍ കണ്ട് ദിവാകരന്‍ ഞെട്ടി. “രവീന്ദ്രന്‍ സാറെ..മുസ്തഫെ..മൊയ്തീനെ..ഇങ്ങോട്ടൊന്ന് വന്നെ”

അയാള്‍ സുഹൃത്തുക്കളെ തിടുക്കപ്പെട്ടു വിളിച്ചു. മൂവരും വേഗം തന്നെ എഴുന്നേറ്റ് ചെന്നു. ചാനല്‍ ചര്‍ച്ചയും ടിവിയില്‍ വന്നുകൊണ്ടിരുന്ന ദൃശ്യങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് അവര്‍ നോക്കി നിന്നത്. നാലുപേരുടെയും മുഖത്ത് ക്രൂരമായ ഒരു സന്തോഷം വിടരുന്നുണ്ടായിരുന്നു.

“ദിവാകരാ..മുസ്തഫെ..വാ..ചിലത് സംസാരിക്കാനുണ്ട്”

പുതിയൊരു ഉന്മേഷം കൈവന്നതുപോലെ രവീന്ദ്രന്‍ പറഞ്ഞു.

“ഇത് അവന്‍ തന്നല്യോടാ” ദിവാകരന്റെ അമ്മ വീണ്ടും ചോദിച്ചു.

“ഓ..അവന്‍ തന്നെ..” അയാള്‍ പറഞ്ഞിട്ട് മറ്റുള്ളവരുടെ കൂടെ പുറത്തേക്ക് ഇറങ്ങി.

“എടാ ദിവാകരാ ഓരോന്ന് കടുപ്പത്തില്‍ അങ്ങോട്ട്‌ ഒഴിച്ചേ.. കുറച്ചു ദിവസങ്ങളായി ഇന്നാണ് മനസിനു കുളിര്‍മ്മ നല്‍കുന്ന ഒരു വാര്‍ത്ത കിട്ടുന്നത്” ഉത്സാഹത്തോടെ രവീന്ദ്രന്‍ പറഞ്ഞു. “അതെ സാറേ..ഞാന്‍ അതങ്ങോട്ട് പറയാന്‍ വരുവാരുന്നു..” ദിവാകരന്‍ കുപ്പിയെടുത്ത് നാല് ഗ്ലാസുകളിലും മദ്യം പകര്‍ന്നു.

“പക്ഷെ സാറേ ഇവനെങ്ങനെ അവിടെത്തി? ഇവന്‍ ഇവിടില്ലാരുന്നോ? ദിവാകരന്‍ ചേട്ടന് ഇതെപ്പറ്റി വല്ലതും അറിയാമോ?” മുസ്തഫ ചോദിച്ചു.

“നീ ശങ്കരനെ ഒന്ന് വിളിക്കടാ” രവീന്ദ്രന്‍ പറഞ്ഞു.

“ചേട്ടച്ചാരെ വിളിക്കാനോ? ആ തെണ്ടി കാരണം എന്നെ വീട്ടില്‍ നിന്നും അടിച്ചിറക്കിയ ആളാ….വിളിച്ചാല്‍ അങ്ങേരെന്നെ പുഴുത്ത തെറി വിളിക്കും”

“അവന്‍ നിന്റെ സ്വന്തം ചേട്ടന്‍ അല്ലെടാ മാത്രമല്ല ഇങ്ങനെ പിണങ്ങി മിണ്ടാതെ നടന്നാല്‍ നിന്റെ മറ്റേ മോഹം നടക്കുമോ? ആ രണ്ട് ഉരുപ്പടികളെയും അനുഭവിക്കണമെങ്കില്‍ മാനോം അഭിമാനോം ഒക്കെ ദൂരെ കളയണം..നീ ശങ്കരനെ വിളി..എന്നിട്ട് ടിവിയില്‍ വാര്‍ത്ത‍ കണ്ട കാര്യം പറ…അവനവിടെ എന്തിനെത്തി എന്നെനിക്ക് അറിയണം…ചിലപ്പോള്‍ അവന്‍ ഉള്ള കാര്യം നിന്നോട് പറഞ്ഞേക്കും” രവീന്ദ്രന്‍ ഗ്ലാസെടുത്ത് ചുണ്ടോടു മുട്ടിച്ചുകൊണ്ട്‌ പറഞ്ഞു.

“അതെ..ചേട്ടന്‍ ശങ്കരനെ ഒന്ന് വിളിച്ചു നോക്ക്..കാര്യം അറിയാമല്ലോ” മൊയ്തീന്‍ രവീന്ദ്രനെ പിന്താങ്ങി.

“എന്നാ ശരി..തെറി വിളി കേട്ടാല്‍ ഞാനപ്പോള്‍ ഫോണ്‍ കട്ട് ചെയ്യും”

മൊബൈല്‍ എടുത്ത് ശങ്കരന്റെ നമ്പര്‍ ഞെക്കിക്കൊണ്ട് ദിവാകരന്‍ പറഞ്ഞു.

“ഹലോ ചേട്ടാ..ഞാനാ ദിവാകരന്‍..” ദിവാകരന്‍ ഭവ്യതയോടെ പറഞ്ഞു.

“ങാ എന്താടാ…” ഏട്ടന്റെ ശബ്ദത്തില്‍ ശത്രുത ഇല്ല എന്ന് മനസിലാക്കിയ ദിവാകരന്‍ ആശ്വാസത്തോടെ മറ്റുള്ളവരെ നോക്കി.

“അല്ല ഏട്ടാ ഇന്ന് ടിവിയില്‍ ഒരു വാര്‍ത്ത‍ കണ്ടു..അതാ ഞാന്‍ വിളിച്ചത്” “ഓ..ആ നായിന്റെ മോന്റെ കാര്യമല്ലേ..ഞാനും കണ്ടു..അവനെ ഞാന്‍ ഇവിടുന്ന് അടിച്ചിറക്കി വിട്ടതാടാ..എങ്ങനെയോ തെണ്ടിത്തിരിഞ്ഞ് അവന്‍ കൊച്ചിയിലെത്തി..ഇനി ബാക്കിയൊക്കെ അവിടുത്തെ പോലീസോ നാട്ടുകാരോ നോക്കിക്കോളും…”

“അവന്‍ കൊച്ചിയില്‍ എന്താ വല്ല ജോലിക്കും പോയതാണോ?”

“അറിയത്തില്ലടാ..ഞാന്‍ ഇവിടുന്ന് ഇറക്കി വിട്ടു..മേലാല്‍ ഇങ്ങോട്ട് കേറിയേക്കരുത് എന്നും പറഞ്ഞിട്ടുണ്ട്. അന്ന് അവന്റെ വാക്ക് കേട്ട് നിന്നെ തല്ലിയതിന്റെ വിഷമം എനിക്കുണ്ട്..നീ അതൊക്കെ മറന്നേക്ക്..പറ്റിയാല്‍ ഇന്നോ നാളെയോ ഇങ്ങോട്ട് ഇറങ്ങ്”

“എന്റെ ഏട്ടാ.എന്നെ ഇപ്പോഴെങ്കിലും ഏട്ടന്‍ തിരിച്ചറിഞ്ഞല്ലോ.അതുമതി” രുക്മിണിയുടെയും ദിവ്യയുടെയും കൊഴുത്ത ശരീരങ്ങള്‍ മനസ്സില്‍ താലോലിച്ചുകൊണ്ട്‌ ദിവാകരന്‍ പറഞ്ഞു. അവന്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം ഒരു വിജയിയെപ്പോലെ മറ്റുള്ളവരെ നോക്കി.

“എന്താടാ..അവനെന്താ പറഞ്ഞത്?” രവീന്ദ്രന്‍ ആകാംക്ഷയോടെ ചോദിച്ചു.

ദിവാകരന്‍ ശങ്കരന്‍ പറഞ്ഞത് അവരെ അറിയിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:

“ഇന്നത്തെ ദിവസം നമുക്ക് സന്തോഷ വാര്‍ത്തകളുടെ പെരുമഴ ആണല്ലോ സാറേ..എനിക്കിനി അവിടെ എപ്പോള്‍ വേണേലും ചെല്ലാം..എന്റെ രുക്മിണീ..എന്റെ ചരക്കെ ദിവ്യെ” വികരാവേശത്തോടെ ദിവാകരന്‍ നൃത്ത ചുവടുകള്‍ വച്ചു.

“അത് ശരി..അപ്പോള്‍ വാസുവിനെ ശങ്കരന്‍ അടിച്ചിറക്കി..നന്നായി..ഇനി നമുക്കും അവളുമാര്‍ക്കും ഇടയില്‍ അവനെന്ന ശല്യമില്ല..” രവീന്ദ്രന്‍ വികൃത ഭാവത്തോടെ പറഞ്ഞു.

“പക്ഷെ സാറെ..പോലീസില്‍ എനിക്കെതിരെ പരാതി നല്‍കിയ ആ നായിന്റെ മോന്‍ ശങ്കരനെ ഞാനൊരു പാഠം പഠിപ്പിക്കും” പല്ല് ഞെരിച്ചുകൊണ്ട് മുസ്തഫ പറഞ്ഞു.

“മുസ്തഫെ..പൌലോസ് ഈ സ്റ്റേഷനില്‍ ഉള്ളിടത്തോളം നീ അതിനു തുനിയാതിരിക്കുന്നതാണ് നല്ലത്…ആദ്യം അവനെ ഇവിടുന്ന് എങ്ങോട്ടെങ്കിലും തട്ടാനുള്ള വല്ല വഴിയും കണ്ടു പിടിക്ക്.എനിക്ക് നിങ്ങളുമായി ബന്ധമുണ്ട് എന്നവനു സംശയമുണ്ട്..അവന്‍ അര്‍ഥം വച്ച് ചില സംസാരം ഇടയ്ക്കിടെ നടത്താറുണ്ട്‌..അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാതെ നമുക്കിവിടെ അധികം കളിക്കാന്‍ പറ്റത്തില്ല..അതിനുള്ള വഴി നീ ആദ്യം നോക്ക്..പിന്നെ ശങ്കരനെ നിന്റെ സൗകര്യം പോലെ നീ പണിഞ്ഞോ..” രവീന്ദ്രന്‍ മുസ്തഫയ്ക്ക് പൌലോസ് ഉണ്ടായലുള്ള ഭവിഷ്യത്ത് പറഞ്ഞ്കൊടുത്തു. “അതെ..അവനൊരു ശല്യമാണ്..ഞാന്‍ സി ഐ സാറിനെ വേണ്ടപോലെ നാളെയോ മറ്റോ ഒന്ന് കാണുന്നുണ്ട്…വേണ്ടി വന്നാല്‍ ഡി വൈ എസ് പിയെയും കാണാം” മുസ്തഫ ആലോചനയോടെ പറഞ്ഞു. ദിവാകരന്‍ ഏഴാം സ്വര്‍ഗത്തില്‍ എത്തിയവന്റെ സന്തോഷത്തില്‍ ആയിരുന്നു. രുക്മിണിയെയും ദിവ്യയെയും ഇനി തനിക്ക് എപ്പോള്‍ വേണേലും പോയി കാണാം. ഹോ..ആ ദിവ്യപ്പെണ്ണിന്റെ ഒരു കടി….ഭ്രാന്തമായ കാമാര്‍ത്തിയോടെ അയാള്‍ മനക്കോട്ട കെട്ടി. ————— ചാനലില്‍ വാര്‍ത്ത കണ്ടിരിക്കുകയയിരുന്ന സ്റ്റാന്‍ലി, അര്‍ജുന്‍, മാലിക്ക് എന്നിവര്‍ പുറത്ത് ഒരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റു.

“അച്ഛനാണ്” അര്‍ജ്ജുന്‍ മന്ത്രിച്ചു.

മൂവരും സമപ്രായക്കാരായിരുന്നു. 26 വയസാണ് അവര്‍ക്ക്. സ്റ്റാന്‍ലി ആറടി ഉയരമുള്ള, മുടിയും താടിയും വളര്‍ത്തിയ മെലിഞ്ഞ്, നല്ല ഉറച്ച ശരീരമുള്ള യുവാവാണ്. അര്‍ജുന്‍ അവനെക്കാള്‍ അല്പം ഉയരം കുറഞ്ഞ, അല്പം തടിയുള്ള സുമുഖനാണ്. സാധാരണ സ്റ്റൈലില്‍ വളര്‍ത്തിയ മുടിയും ചെറിയ മേല്‍മീശയും അവനുണ്ട്. മാലിക്ക് ക്ലീന്‍ ഷേവ് ചെയ്ത് മുടി പറ്റെ വെട്ടിയ ജിം ബോഡി ഉള്ള ഒരാളാണ്. മുഖത്ത് സാദാ ക്രൂരഭാവമാണ് അവന്. അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ സാരഥികളാണ് അവര്‍ മൂവരും. തങ്ങളുടെ ആവശ്യത്തിനായി സിറ്റിയുടെ അതിര്‍ത്തിയില്‍ പണി കഴിപ്പിച്ചിരുന്ന വലിയ ബംഗ്ലാവിന്റെ ഉള്ളിലായിരുന്നു മൂവരും.

പുറത്തു വന്നു നിന്ന ടയോട്ടാ ലാന്‍ഡ് ക്രൂസറില്‍ നിന്നും അര്‍ജ്ജുന്റെ പിതാവ് ഗൌരീകാന്ത് പുറത്തിറങ്ങി. സമയം സന്ധ്യ ഏഴര കഴിഞ്ഞിരുന്നു. അഞ്ചരയടി മാത്രം ഉയരമുള്ള മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ഗൌരീകാന്ത്. അയാളുടെ രൂപം കണ്ടാല്‍ ഒരാളും പറയില്ല ഒരു വലിയ ക്രിമിനലാണ് അയാളെന്ന്. കോട്ടും ടൈയും ധരിച്ചിരുന്ന അയാള്‍ ചടുലമായി വീട് ലക്ഷ്യമാക്കി നടന്നു.

“നിങ്ങള്‍ എന്ത് തീരുമാനിച്ചു?”

ഒരു സോഫയിലേക്ക് വീണ് സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.

“അവനെ കണ്ടുപിടിക്കാന്‍ പിള്ളേരെ ഇറക്കിക്കഴിഞ്ഞു..” സ്റ്റാന്‍ലി പറഞ്ഞു. “ഞാനിതില്‍ ഇടപെടണോ? അതോ നിങ്ങള്‍ തന്നെ അവനെ കണ്ടെത്തുമോ?” “വേണ്ട അങ്കിള്‍..ഇത് ചീള് കേസ്..ഞങ്ങള്‍ അവനെ പിടിച്ചുകെട്ടി അങ്ങയുടെ മുന്‍പില്‍ ഇട്ടുതരാം..ഡോണ്ട് വറി” മാലിക്കായിരുന്നു അത് പറഞ്ഞത്.

“ഗുഡ്..പക്ഷെ ചാനലുകാര്‍ പബ്ലിസിറ്റി നല്‍കിയതോടെ ഇതൊരു സര്‍ക്കാര്‍ തല വീഴ്ചയായി മാറിയിരിക്കുകയാണ്..അതുകൊണ്ട് പോലീസ് അവനെ പിടികൂടാന്‍ സാധ്യതയുണ്ട്. അത് പാടില്ല..പോലീസ് ഇതില്‍ ഇടപെടരുത്…അവനെ എനിക്ക് വേണം ജീവനോടെ..ഗൌരീകാന്തിന്റെ മകളെ തൊട്ടാലുണ്ടാകുന്ന ഭാവിഷ്യത്തെന്താണ് എന്ന് ഇതേ ചാനലുകളിലൂടെ ഇതേ ജനം അറിയണം..” അയാള്‍ പല്ല് ഞെരിച്ചു.

“അതിനിപ്പം എന്താണ് അച്ഛാ വഴി? പോലീസിനു ഇതില്‍ ഇടപെടാതിരിക്കാന്‍ പറ്റില്ലല്ലോ? നമുക്ക് പരാതി ഇല്ല എന്ന് പറഞ്ഞാലും സ്ത്രീ സംരക്ഷകര്‍ എല്ലാം കൂടി രംഗത്ത് ഇറങ്ങിയതുകൊണ്ട് പൊലീസിന് കണ്ണും പൂട്ടി ഇരിക്കാന്‍ പറ്റുമോ?” അര്‍ജ്ജുന്‍ ചോദിച്ചു.

“പറ്റണം…അതിനുള്ള വഴി നമ്മള്‍ സ്വയം കുറ്റം ഏറ്റെടുക്കുക എന്നതാണ്. അഞ്ജന സ്വയം പറയണം തെറ്റ് അവളുടെ ഭാഗത്തായിരുന്നു എന്ന്..അതവള്‍ പരസ്യമായി ചാനലിലൂടെ പറഞ്ഞാല്‍, പിന്നെ പോലീസിനു പ്രശ്നമില്ലല്ലോ..അവളെക്കൂടാതെ ഞാനും പത്രങ്ങളോട് സംസാരിക്കാം. തെറ്റ് മോളുടെ ഭാഗത്താണ് എന്നും അതുകൊണ്ട് അവന്റെ ചെയ്തിയെ നമ്മള്‍ എതിര്‍ക്കുന്നില്ല എന്നും നമ്മള്‍ തന്നെ പറഞ്ഞാല്‍, പിന്നെ നാട്ടുകാര്‍ക്കാണോ പ്രശ്നം? ഇതില്‍ നമുക്ക് പരാതിയില്ല എന്നറിഞ്ഞാല്‍, അവന്‍ ഒളിവില്‍ കഴിയാതെ ധൈര്യമായി പുറത്ത് ഇറങ്ങുകയും ചെയ്യും..” അയാള്‍ മൂവരെയും നോക്കി തന്റെ ആശയം പറഞ്ഞു.

“അച്ഛാ..പക്ഷെ അഞ്ജന അങ്ങനെ പറയുമോ? മാത്രമല്ല..ഇതിനു ശേഷം അവനെ നമ്മള്‍ കൊന്നാല്‍, അത് നമ്മളായിരിക്കും ചെയ്യിച്ചത് എന്ന് എല്ലാവരും സംശയിക്കില്ലേ?” അര്‍ജ്ജുന്‍ തന്റെ സംശയം ചോദിച്ചു.

“അഞ്ജനയോട് ഞാന്‍ സംസാരിക്കാം. അതെക്കുറിച്ച് നീ വിഷമിക്കണ്ട..പിന്നെ അവനെ ഞാന്‍ ഉടനെയെങ്ങും കൊല്ലില്ല…കൊന്നുകളയുക എന്നത് അവനൊരു ഭാഗ്യമായിരിക്കും…എന്റെ മകളെ പരസ്യമായി തല്ലിയവന്‍ അങ്ങനെ പെട്ടെന്ന് ചാകാന്‍ ഉള്ളവനല്ല…..അതിനു മുന്‍പ് പലതും എനിക്കവനോട് ചെയ്യാനുണ്ട്..അത് എന്തൊക്കെയാണ് എന്ന് നിങ്ങള്‍ കാത്തിരുന്നു കണ്ടാല്‍ മതി..അവനെ കൈയില്‍ കിട്ടിയാല്‍ എന്നെ ഉടന്‍ വിവരം അറിയിക്കുക” ക്രൂരമായ മുഖഭാവത്തോടെ ഗൌരീകാന്ത് പറഞ്ഞു. പിന്നെ അയാള്‍ പോകാനായി എഴുന്നേറ്റു.

Comments:

No comments!

Please sign up or log in to post a comment!