എന്റെ നിലാപക്ഷി 4

“സർ.. നമ്മൾ എത്താറായി.” കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി. കണ്ണ് തുറന്നു നോക്കിയപ്പോഴാണ് അടൂർ എത്തിയത് അവൻ അറിഞ്ഞത്. കവിളിലേക്ക് ഒഴുകി തുടങ്ങിയ കണ്ണുനീർ അവൻ കൈ കൊണ്ട് തുടച്ചു. ഓർമ്മകൾ കണ്ണ് നിറച്ചിരിക്കുന്നു. ഫോൺ എടുത്ത് അവൻ റാമിന്റെ നമ്പറിലേക്ക് വിളിച്ചു. ഹോട്ടൽ ബുക്ക് ചെയ്യണ്ട, റാമിന്റെ വീട്ടിൽ സ്റ്റേ ചെയ്യുമെന്ന് അനുപമയോട് പറഞ്ഞിരുന്നെങ്കിലും റാമിനെ വിളിച്ച് വരുന്നകാര്യം ശ്രീഹരി ഇതുവരെ അറിയിച്ചില്ലായിരുന്നു. ഫോൺ എടുത്ത റാമിനോട് വിവരങ്ങൾ പറഞ്ഞപ്പോൾ വീട്ടിൽ വരണ്ട ഗസ്റ്റ് ഹൗസിലേക്ക് ചെല്ലാനാണ് റാം പറഞ്ഞത്. ശ്രീഹരി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. നല്ല പോലെ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട്. വഴിയോര കടകളില്ലെല്ലാം ലൈറ്റിന്റെ വെളിച്ചത്തിൽ കച്ചവടം നടക്കുന്നു. അവൻ വാച്ചിലേക്ക് നോക്കി. ഏഴു മണി കഴിഞ്ഞു, കുറച്ചു സമയത്തിനകം തന്നെ ഗസ്റ്റ് ഹൌസ് എത്തും. നാളെ ജീനയുടെ വീട്ടിൽ ചെല്ലുമ്പോൾ അവളെ കാണാൻ കഴിയുമോ ഇല്ലയോ എന്ന ചിന്ത അവന്റെ മനസിനെ അലട്ടി. ഗസ്റ്റ് ഹൗസിനു മുന്നിൽ കാർ നിർത്തുമ്പോൾ അവനെ കാത്തിട്ടെന്നവണ്ണം റാം നിൽപ്പുണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയെ കെട്ടിപിടിച്ചുകൊണ്ട് റാം പറഞ്ഞു. “കുറേനാളായല്ലോ നിന്നെ കണ്ടിട്ട്.” ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു. “നിനക്കറിയാല്ലോടാ ബിസിനസ്സിന്റെ തിരക്കുകൾ.”

“അല്ലെങ്കിലും നമുക്കൊക്കെ തിരക്കൊഴിഞ്ഞ സമയം ഉണ്ടോടാ. പുറമെ കാണുന്നവർ എന്താ ചിന്തിക്കുന്നെ.. നമ്മളൊക്കെ പൈസ വാരി കൂട്ടി ജീവിതം ആസ്വദിക്കുവാണെന്നാണ്.” കാറിൽ നിന്നും ബാഗ് എടുക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു. “എല്ലാം നിർത്തി എവിടേലും സ്വസ്ഥമായി ഒതുങ്ങിക്കൂടിയാലൊന്നാണ് കുറച്ചുകാലമായി എന്റെ ചിന്ത.” “ആ ചിന്ത എന്റെയും മനസ്സിൽ കടന്നു കൂടിയിട്ട് കുറച്ച് കാലങ്ങളായി.” റാം ശ്രീഹരിയേയും കൂട്ടി അകത്തേക്ക് നടന്നു. “വീട്ടിൽ ആരും ഇല്ല, അതാ നിന്നോട് ഇവിടേക്ക് വരാൻ പറഞ്ഞത്.” “അവർ എവിടെ പോയി?” “മോന് വൈകിട്ട് വയ്യാതായി, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. ഞാനും എപ്പോൾ അവിടേക്ക് പോകും.” പെട്ടെന്ന് നടത്തം നിർത്തിക്കൊണ്ട് ശ്രീഹരി പറഞ്ഞു. “നിനക്കിത് ആദ്യമേ പറഞ്ഞുണ്ടായിരുന്നോ.. ഞാൻ ഹോട്ടലിൽ റൂം എടുക്കില്ലായിരുന്നോ.” “അതല്ലാളിയാ.. ഇങ്ങോട്ട് വരാൻ പറഞ്ഞതിന് മറ്റൊരു കാരണം കൂടി ഉണ്ട്.” ശ്രീഹരിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു. “എന്ത് കാരണം?” “അതൊക്കെ പറയാം, നീ ആദ്യം അകത്തേക്ക് വാ.” ശ്രീഹരി റാമിനൊപ്പം അകത്തേക്ക് കയറുമ്പോൾ ഒരു 35 വയസ് തോന്നിക്കുന്ന ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു.

റാം അയാളോട് പറഞ്ഞു. “റോയ് വേണമെങ്കിൽ പോയിട്ട് നാളെ രാവിലെ വന്നാൽ മതി.” അയ്യാൾ ഭവ്യത വരുത്തിയ മുഖഭാവത്തോടെ പറഞ്ഞു. “കുഴപ്പമില്ല സർ.. ഞാൻ പുറത്ത് വരാന്തയിൽ കിടന്നിട്ട് നാളെ രാവിലെ പൊയ്ക്കൊള്ളാം.” ശ്രീഹരി അയ്യാളെ ശ്രദ്ധിച്ചു. ഒരു കൈലിയും ഷർട്ടും ആണ് വേഷം. മദ്യപിച്ചിട്ടാണെന്ന് തോന്നുന്നു, കണ്ണുകൾ ചുവന്നിട്ടുണ്ട്. കാണുമ്പോൾ തന്നെ ഒരു കുഴപ്പം പിടിച്ചവൻ ആണെന്ന് മനസിലാകും. “എങ്കിൽ റോയ് പുറത്തേക്ക് നിന്നോ, ഞങ്ങൾക്ക് കുറച്ച് സംസാരിക്കാറുണ്ട്.” അയ്യാൾ പുറത്തേക്ക് നടന്നപ്പോൾ ശ്രീഹരി ചോദിച്ചു. “ആരാടാ അവൻ?”

ഒരു കള്ള ചിരിയോടെ റാം പറഞ്ഞു. “ഇന്നത്തെ രാത്രിലേക്ക് ഒരു പെണ്ണിനെ കൊണ്ട് വന്നതാ, പെണ്ണ് മുകളിലത്തെ റൂമിൽ ഇരിപ്പുണ്ട്.” “നിനക്കിപ്പോഴും ഇതൊക്കെ തന്നാണോടാ പരിപാടി?” “നീ എന്ന് മുതലാടാ പുണ്യാളനായത്?” ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി വിടർന്നു. “ഇത് പുതിയൊരു ബിസിനസ് കരാർ ഒപ്പിട്ടതിന്റെ സമ്മാനമായി കിട്ടിയതാ. ഇപ്പോൾ പുറത്തേക്ക് പോയ റോയിയെ ആണ് അവർ പെണ്ണിനെ സെറ്റ് ചെയ്യാൻ ഏൽപ്പിച്ചത്.. പെണ്ണിനേയും കൊണ്ട് അവൻ വന്നപ്പോൾ കൊച്ച് ഹോസ്പിറ്റലിലും ആയി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാ നിന്റെ ഫോൺ വന്നത്, അപ്പോൾ പിന്നെ ഇന്ന് രാത്രി നിനക്കൊരു കൂട്ട് ആയിക്കോട്ടേന്ന് കരുതി.” താല്പര്യമില്ലാത്ത മട്ടിൽ ശ്രീഹരി പറഞ്ഞു. “എനിക്ക് വേണ്ടടാ.. ഈ വെടികളെയൊക്കെ കളിച്ച് മടുത്തു.” “അളിയാ.. ഇത് നീ വിചാരിക്കുന്നപോലല്ല, ഫീൽഡിൽ ഇറങ്ങട്ടെ ഉള്ളു. ഇതുവരെ രണ്ടുപേരോടൊപ്പമേ പോയിട്ടുള്ളു.” അത് കേട്ടപ്പോൾ ശ്രീഹരിയുടെ ഉള്ളിൽ ഒരു താല്പര്യം ഉണർന്നു. “പെണ്ണെങ്ങനെ കാണാൻ?” “നല്ല വെടിക്കെട്ട് ഐറ്റം.. മോന്റെ കാര്യമായി പോയി, അല്ലായിരുന്നേൽ ഞാൻ അവളെ കളഞ്ഞിട്ട് പോകില്ലായിരുന്നു.” അവന്റെ ആ വാക്കുകളിൽ നിന്നുതന്നെ ശ്രീഹരിക്ക് മനസിലായി പെണ്ണ് കാണാൻ കൊള്ളാവുന്നതാണെന്ന്. “അതൊക്കെ പോട്ടെ, നിന്റെ പെട്ടെന്നുള്ള വരവിന്റെ ഉദ്ദേശം എന്താണ്?” പെട്ടെന്ന് ശ്രീഹരിയുടെ മുഖം മങ്ങി. റാം അത് ശ്രദ്ധിക്കുകയും ചെയ്തു. “ഒരാളെ കാണണം.” “ആരെ?” കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൻ പറഞ്ഞു. “എന്നെ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയെ.” റാം ആകാംഷയോടെ ചോദിച്ചു. “നിന്റെ കാമുകി ആയിരുന്നോ?”

“അല്ല.. അവൾ എന്റെ ആരാണെന്ന് ചോദിച്ചാൽ എനിക്കതിനൊരു ഉത്തരവും ഇല്ല… അവളെ നാളെ കാണാൻ പറ്റുമോയെന്നും എനിക്കുറപ്പില്ല.” റാമിന് ഒന്നും മനസിലായില്ലെങ്കിലും ശ്രീഹരിയുടെ സ്വര മാറ്റത്തിൽ നിന്നും വാക്കുകൾക്ക് ഇടയിലുള്ള ഇടർച്ചയിൽ നിന്നും പെൺകുട്ടി അവന് വളരെ വേണ്ടപ്പെട്ട ഒരാളാണെന്ന് മനസിലായി.
“അതൊക്കെ നാളെ നമുക്ക് പോയി കാണാം, നീ ഇപ്പോൾ കുളിച്ചൊന്ന് ഫ്രഷാക്.” ഒരു മുറി ചൂണ്ടി കാണിച്ച് കൊണ്ട് റാം പറഞ്ഞു. “തല്ക്കാലം ആ റൂം യൂസ് ചെയ്തോ. കുപ്പിയും ഇരിപ്പുണ്ട് അവിടെ, ഒന്ന് മൂടാകുമ്പോൾ മുകളിലേക്ക് ചെന്നാൽ മതി.” ഹരിക്കും ഒന്ന് കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. മനസ് ആകെ കലുഷിതമാണ്, നാളെ ജീനയെ കാണാൻ കഴിയുമോ എന്ന് ഉള്ളിൽ നിന്നും ഉയരുന്ന ചോദ്യത്തിന്റെ അലട്ടലും. അവിടെ നിന്നും ഇറങ്ങുന്നതിനു മുൻപായി റാം പറഞ്ഞു. “ഡാ.. ഫുഡ് നീ ഹോട്ടലിൽ നിന്നൊന്ന് വാങ്ങണം, ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി പോയി.. അതുകൊണ്ടാണ്.” റാമിന്റെ തോളിൽ തട്ടിക്കൊണ്ട്ശ്രീഹരി പറഞ്ഞു. “അതൊന്നും കുഴപ്പമില്ല. നീ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പോകാൻ നോക്ക്.” റാം അവിടെ നിന്നും പോയപ്പോൾ തന്നെ ശ്രീഹരി ബാഗുമായി റൂമിലേക്ക് കയറി. ഒരു ജോഡി ഡ്രസ്സ് എപ്പോഴും കാറിൽ കരുതിയിരിയ്ക്കുന്നത് അവന്റെ പതിവാണ്. നിനച്ചിരിക്കാത്ത യാത്രകളാണ് പലപ്പോഴും ഉണ്ടാകുന്നത്. മുറിയിലേക്ക് കയറിയ ശ്രീഹരിയുടെ കണ്ണിൽ ആദ്യം പെട്ടത് മേശപ്പുറത്തിരുന്ന പകുതി തീർന്ന മദ്യക്കുപ്പിയാണ്. ബാഗ് ബെഡിലേക്ക് ഇട്ട അവൻ ആദ്യം തന്നെ ഒരു ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് കുടിച്ചു. മദ്യം ഉള്ളിലേക്ക് എത്തിയപ്പോഴാണ് അവൻ വിശപ്പിനെക്കുറിച്ച് ബോധവാനായത്. ശ്രീഹരി കൈയിൽ കുറച്ച് പൈസയുമായി പുറത്തേക്ക് നടന്നു. അവൻ പുറത്ത് ചെല്ലുമ്പോൾ ഒരു സിഗരറ്റും വലിച്ച് കൊണ്ട് രാജു മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. “രാജു..”

ശ്രീഹരിയുടെ വിളികേട്ട രാജു പെട്ടെന്ന് സിഗരറ്റ് കുറ്റി ദൂരേക്ക് എറിഞ്ഞ് അവന്റെ അടുത്തേക്ക് ചെന്നു. പൈസ അവന്റെ കൈയിലേക്ക് കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു. “നീ പുറത്തുപോയി ആഹാരം കഴിച്ചിട്ട് രണ്ടുപേർക്കുള്ള…” പെട്ടെന്നാണ് അവൻ വരാന്തയിൽ നിൽക്കുന്ന റോയിയെ ശ്രദ്ധിച്ചത്. “മൂന്നുപേർക്കുള്ള ആഹാരം വാങ്ങിച്ച് വാ.. പിന്നെ നിനക്ക് രാത്രി കിടക്കാൻ…” രാജു പെട്ടെന്ന് പറഞ്ഞു. “എനിക്കിവിടെ പുറത്ത് റൂം ഉണ്ട്, റാം സർ പോകുന്നതിന് മുൻപ് കാണിച്ചു തന്നു.” “അഹ്.. എങ്കിൽ നീ പോയി ആഹാരം വാങ്ങിട്ട് വാ. എനിക്ക് ലൈറ്റ് ആയിട്ട് എന്തെങ്കിലും മതി.” രാജു അവിടെ നിന്ന് പോയപ്പോഴേക്കും ശ്രീഹരി റൂമിൽ വന്ന് ഒരു പെഗ് കൂടി കുടിച്ച ശേഷം കുളിക്കാനായി കയറി. കുളി കഴിഞ്ഞ് വന്നപ്പോൾ ശരീരത്തിനും മനസിനും ഒരു ഉന്മേഷമായി, പിന്നെ കുടിച്ചിരുന്ന മദ്യം കൂടി തലക്ക് പിടിച്ച് തുടങ്ങിയപ്പോൾ നാളെ ജീനയെ കാണാൻ കഴിയും എന്നുള്ള പോസിറ്റീവ് ചിന്ത മനസ്സിൽ ഉണർന്നു.
കൈയിൽ മദ്യം നിറച്ച ഗ്ലാസ്സുമായി വീണ്ടും ചിന്തകളിൽ മുഴുകി ഇരിക്കുമ്പോഴാണ് വീടിന് പുറത്തു നിന്നും വന്ന രാജുവിന്റെ ശബ്‌ദം അവനെ ഉണർത്തിയത്. “സർ..” ശ്രീഹരി പകുതി കുടിച്ച് തീർത്ത ഗ്ലാസ് മേശപ്പുറത്ത് വച്ച ശേഷം പുറത്തേക്ക് നടന്നു. മൂന്ന് കവറുകൾ രാജു ശ്രീഹരിയെ ഏൽപ്പിച്ചപ്പോൾ അവൻ പറഞ്ഞു. “ഒന്ന് റോയിക്ക് കൊടുത്തേക്ക്.” അകത്തേക്ക് നടക്കാനായി ഭാവിച്ച ശ്രീഹരി പെട്ടെന്ന് തിരിഞ്ഞ് നിന്നുകൊണ്ട് പറഞ്ഞു. “നിന്റെയിൽ സിഗരറ്റ് ഉണ്ടെങ്കിൽ താ.. അത് വാങ്ങാൻ പറയാൻ മറന്നുപോയി.” രാജു പെട്ടെന്ന് പോക്കെറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റ് എടുത്ത് അവന്റെ നേരെ നീട്ടി. “ഒന്ന് മതി.” ഒരു ചിരിയോടെ രാജു പറഞ്ഞു. “സർ പറയാൻ വിട്ടു പോയതാണെന്ന് എനിക്ക് തോന്നിയിരുന്നു, ഇത് സാറിന് വാങ്ങിയത് തന്നാണ്.” ശ്രീഹരി ഒരു ചെറു ചിരിയോടെ അവന്റെ കൈയിൽ നിന്നും സിഗരറ്റും വാങ്ങി അകത്തേക്ക് നടന്നു.

നല്ല വിശപ്പുണ്ട്, ആ പെൺകൊച്ചിനും വിശക്കുന്നുണ്ടാകും എന്ന ചിന്തയിൽ കവർ രണ്ടും ഡൈനിങ്ങ് ഹാളിൽ മേശമേൽ വച്ച ശേഷം ശ്രീഹരി ചുണ്ടിൽ എരിയുന്ന സിഗററ്റുമായി മുകളിലേക്ക് നടന്നു. മുറിയുടെ മുന്നിൽ എത്തിയപ്പോൾ വാതിൽ അടച്ചിട്ടില്ല. പക്ഷെ ലൈറ്റ് ഇടാത്തതിനാൽ മുറിയിലാകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ആ പെൺകുട്ടി തുറന്നിട്ടിരിക്കുന്ന ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നത് അവന് കാണാമായിരുന്നു. മുറിയിലേക്ക് കയറിയ അവന്റെ കൈകൾ സ്വിച്ചിനായി പരതി, കുറച്ചുനേരത്തെ തിരച്ചിലിനൊടുവിൽ അവൻ മുറിയിൽ പ്രകശം നിറച്ചു. മുറിയിൽ ലൈറ്റ് വീണത് അറിഞ്ഞിട്ടും ആ പെൺകുട്ടി ജനലിൽ കൂടി പുറത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. മുറിയിൽ നിറഞ്ഞ പ്രകാശത്തിന്റെ വെളിച്ചത്തിൽ അവൻ ആ പെൺകുട്ടിയെ നോക്കി. നീല കളർ ചുരിദാറാണ് ഇട്ടിരിക്കുന്നത്, അരവരെ നീളമുള്ള തിങ്ങി നിറഞ്ഞ മുടി. പിന്നിൽ നിന്നും നോക്കുമ്പോൾ ഒരു ഇരുപത്തിനാല്, ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്നുണ്ട്. ആ പ്രായത്തിനനുസരിച്ചുള്ള വണ്ണവും ഉണ്ട്. തിരിഞ്ഞു നിൽക്കുന്നതിനാൽ മുഖം കാണുവാൻ കഴിയുന്നില്ല. അവൻ സാവധാനം അവളുടെ പിന്നിൽ ചെന്ന് തോളിൽ കൈ വച്ചു. ശ്രീഹരിയുടെ സ്പര്ശനത്തിന്റെ ചൂട് അറിഞ്ഞ അവൾ തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം കണ്ടതും ശ്രീഹരി ഒരു ഞെട്ടലോടെ അവളുടെ തോളിൽ നിന്നും കൈ മാറ്റി പിന്നിലേക്ക് മാറി. അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. “ജീന..” ഒരു പ്രതീക്ഷയും ഇല്ലാതെ ശ്രീഹരിയെ പെട്ടെന്ന് കണ്ടപ്പോൾ അവളുടെ മുഖം വിളറി വെളുത്തു, അത് പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി.
“ഇച്ചായാ..” ആ വിളിയിൽ പഴയ സ്നേഹമോ ഇമ്പമോ ഒന്നുമല്ല ദയനീയത മാത്രമാണ് ഉള്ളതെന്ന് അവന് മനസിലായി. തകർന്ന മനസുമായി അവൻ ബെഡിലേക്ക് ഇരുന്നപ്പോൾ അവൾ ജനൽ ആഴിയിൽ പിടിച്ച് നിന്നുകൊണ്ട് അവനെ നോക്കി കരയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ജീനയെ കാണാൻ കൊതിച്ചെത്തിയപ്പോൾ അവളെ ഈ ഒരവസ്ഥയിൽ കാണേണ്ടി വരുമെന്ന് അവൻ കരുതിയിരുന്നില്ല. കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ പറഞ്ഞു.

“വർഷങ്ങൾക്ക് മുൻപ് ഇച്ചായന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും എന്റെ മനസിന്റെ ഉള്ളിൽ കുഞ്ഞൊരു അഹങ്കാരം ഉണ്ടായിരുന്നു. ഇച്ചായൻ എന്നെ പൊന്നുപോലെ നോക്കിക്കൊള്ളുമെന്നൊരു തോന്നൽ..പക്ഷെ…” പണ്ടത്തെ നിഷ്കളങ്കത മാറി ജീവിതം അവസാനിച്ചവളെ പോലെ നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കി. “വർഷങ്ങൾക്ക് മുൻപ് എന്നെ ആ ഒരു അവസ്ഥയിൽ വീടിന് മുന്നിൽ ഉപേക്ഷിച്ചിട്ട് പോയിട്ട് എന്റെ ശരീരത്തിനായിട്ടാണല്ലോ ഇച്ചായൻ എന്റെ അടുത്തേക്കിപ്പോൾ വന്നത്.” അവളുടെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ അവൻ പകച്ച് ഇരുന്നുപോയി. നിശബ്തത അവർക്ക് മുന്നിൽ മറ തീർത്തപ്പോൾ ശ്രീഹരി ബെഡിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു. എന്നിട്ട് അവളെ ആശ്വസിപ്പിക്കുവാൻ തന്നിലേക്ക് അടിപ്പിക്കാനെന്നവണ്ണം അവളുടെ തോളിൽ കൈ വച്ചതും ജീന അവന്റെ കൈകൾ പെട്ടെന്ന് തട്ടി മാറ്റി. ശ്രീഹരി പകച്ച് പോയൊരു നിമിഷം ആയിരുന്നു അത്, അവൻ ആ നിമിഷം മനസിലാക്കി.. പണ്ട് തന്റെ മടിയിൽ സ്വാതന്ത്രത്തോടെ അവകാശത്തോടെ കിടന്നുറങ്ങിയിരുന്ന ജീനയെ തനിക്ക് നഷ്ടമായിരിക്കുന്നു, ഇപ്പോൾ മുന്നിൽ നിൽക്കുന്ന ജീന ഏതൊരാണിനെയും പോലെ തന്റെ ശരീരം പങ്കുവയ്ക്കാൻ വന്ന ഒരുത്തനായാണ് തന്നെയും കാണുന്നത്. തകർന്നടിഞ്ഞ മനസുമായി അവൻ ബെഡിലേക്ക് ഇരുന്നു. ‘ഈ വർഷങ്ങൾക്കിടക്ക് എപ്പോഴെങ്കിലും ഒന്ന് അവളെ പറ്റി ചിന്തിച്ചിരുന്നെങ്കിൽ ഒന്ന് കാണുവാൻ ശ്രമിച്ചിരുന്നു എങ്കിൽ ജീനക്ക് ഈ ഗതി വരില്ലായിരുന്നു’ എന്ന ചിന്ത അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു. കണ്ണിൽ നിന്നും ഒഴുകി തുടങ്ങിയ കണ്ണുനീരിനെ പിടിച്ചു നിർത്തുവാൻ അവനായില്ല. ഒരു പൊട്ടിക്കരച്ചിലിൽ ആണ് അതവസാനിച്ചത്. കട്ടിലിൽ മുഖം പൊത്തിപ്പിടിച്ചിരുന്ന് കരയുന്ന ശ്രീഹരിയെ ജീന കുറച്ച് സമയം നോക്കി നിന്നു. ഇതിന് മുൻപൊരിക്കലും ശ്രീഹരി കരഞ്ഞ് അവൾ കണ്ടിട്ടില്ല. അവൻ തന്റെ മുന്നിൽ ഇരുന്നു കരയുന്ന കണ്ടപ്പോൾ ജീനയുടെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യവും സങ്കടവും എല്ലാം അവന്റെ കണ്ണുനീരിൽ ഉരുകി ഇല്ലാതായി. അവളുടെ ഇച്ചായന്റെ ജീന ആയി മാറുകയായിരുന്നു ആ നിമിഷം അവൾ. അവൾക്കൊരിക്കലും തന്റെ ഇച്ചായൻ ഇരുന്ന് കരയുന്നത് കണ്ട് നിൽക്കാനാവില്ലായിരുന്നു. അവൾ ഓടിച്ചെന്ന് കട്ടിലിൽ ഇരിക്കുന്ന അവന്റെ മുന്നിൽ തറയിൽ മുട്ടുകുത്തി ഇരുന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു.

“എന്നോട് ക്ഷമിക്ക് ഇച്ചായാ, ഞാൻ എന്റെ വിഷമം കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയതാ.” അവളെ തറയിൽ നിന്നും പിടിച്ച്‌ എഴുന്നേൽപ്പിച്ച് തന്റെ അരികിലേക്ക് ഇരുത്തികൊണ്ട് അവൻ പറഞ്ഞു. “നീ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ. നിന്നെ സംരക്ഷിക്കേണ്ട ഞാൻ കുറച്ചു വർഷങ്ങളായി നിന്നെ പാടെ മറന്നു കളഞ്ഞിരുന്നു. ശ്രീഹരിയുടെ ചിന്ത ഓർമകളുടെ ലോകത്തായി. ജീനയുടെ അമ്മയുടെ മരണത്തിന് അവളുടെ വീട്ടിൽ നിൽക്കുമ്പോൾ വന്നത് അച്ഛന്റെ മരണം അറിയിച്ചുകൊണ്ടുള്ള ഫോൺ വിളി ആയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. കുടുംബത്തിന്റെ നട്ടെല്ലായിരുന്നു അച്ഛൻ. ഒരിക്കൽ പോലും ഒരു വിഷമതകളും വീട്ടുകാർക്ക് ഉണ്ടാക്കിയിട്ടില്ല. അച്ഛന്റെ പെട്ടെന്നുള്ള മരണം കുടുംബത്തെ ഒന്നാകെ ഉലച്ചു. അച്ഛന്റെ അഭാവത്തിൽ ബിസിനസുകൾ തകർന്ന് തുടങ്ങി.ഇതിനിടയിൽ അച്ഛന്റെ സഹോദരൻ ബിസിനസ് പാർട്ണർഷിപ് ഒഴിഞ്ഞു. അല്ലെങ്കിലും മുങ്ങിക്കൊണ്ടു നിൽക്കുന്ന കപ്പലിൽ ആര് നിൽക്കാനാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുന്ന സമയത്താണ് ക്ലാരയുടെ കല്യാണം ഉറപ്പിച്ചു എന്നുള്ള വാർത്ത എത്തിയത്. അവൾ തനിക്കൊപ്പം ഇറങ്ങി വരാൻ ഒരുക്കമായിരുന്നു. എന്നാൽ അച്ഛന്റെ മരണത്തോടെ തകർന്ന് ഇരിക്കുന്ന കുടുംബത്തിലേക്ക് ഇനി ഭാവി എങ്ങോട്ടെന്ന് പോലും അറിയാതിരുന്ന സമയത്ത് അവളെ വിളിച്ചിറക്കിക്കൊണ്ട് വരാനുള്ള ചങ്കുറപ്പില്ലായിരുന്നു. ആ സമയത്ത് പ്രണയമോ കല്യാണമോ ഒന്നും ആയിരുന്നില്ല മനസ്സിൽ ഉണ്ടായിരുന്നത്. അനിയത്തിയെ പഠിപ്പിക്കണം, തകർന്ന് അടിഞ്ഞുകൊണ്ടിരിക്കുന്ന കുടുംബത്തെ കര കയറ്റണം, കുടുംബത്തിന് അച്ഛന്റെ സ്ഥാനത്തു നിന്ന്‌ കൈ താങ്ങാവണം. അതിന് ഒരു വഴിമാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു. പകുതി തകർന്നിരിക്കുന്ന ബിസിനസ് പൂർണമായും തകർന്നടിയുന്നതിന് മുൻപ് പടിത്തുയർത്തുക. അതിന് വേണ്ടി കുറച്ച് ശ്രമഫലമായി വീടിനടുത്തുള്ള കോളജിലേക്ക് പഠിത്തം മാറ്റി. പിന്നെ പഠനവും ബിസിനസ്സും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി. പഠിത്തം കഴിഞ്ഞപ്പോൾ ബിസിനെസ്സിൽ മാത്രമായി ശ്രദ്ധ. പണത്തിനു വേണ്ടിയുള്ള ആ ഓട്ടത്തിൽ എല്ലായിടത്തും വിജയിച്ചു. പക്ഷെ ജീവിതത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് മനസിലാക്കാൻ വളരെയേറെ വൈകി പോയിരുന്നു.

അവന്റെ കഥകൾ കേട്ടുകൊണ്ടിരുന്ന ജീനക്ക് അവനോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കട്ടിലിൽ നിന്നും തറയിൽ ഇറങ്ങിയിരുന്ന് ജീനയുടെ കാലുകളിൽ മുറുകെ പിടിച്ച് മുഖം അവളുടെ തുടകളിൽ അമർത്തി കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു. “പണത്തിന് പിറകെയുള്ള ഓട്ടത്തിൽ എനിക്ക് എല്ലാം നഷ്ട്ടപെട്ടു.. ക്ലാരയെ നഷ്ടമായി, നിന്നെ മറന്നു ഞാൻ, മനസറിഞ്ഞ് ഒന്ന് ചിരിക്കാൻ പോലും ഞാൻ മറന്നിരിക്കുന്നു… എനിക്കറിയാം ജീന.. ഞാൻ ഒരു സ്വാർത്ഥനാണ്.. എന്നെയും എന്റെ കുടുംബത്തെയും പറ്റി മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു, ഇത്രയും വർഷങ്ങൾക്ക് ഇടക്ക് എനിക്ക് നിന്നെ പറ്റി ഓർക്കാനും ചിന്തിക്കാനും അവസരങ്ങളുണ്ടായിരുന്നു… പക്ഷെ ഞാൻ അതിന് ശ്രമിച്ചില്ല.. ഒരുപക്ഷെ ഞാൻ അതിന് ശ്രമിച്ചിരുന്നെങ്കിൽ നിനക്ക് ഈ അവസ്ഥ വരില്ലായിരുന്നു. എന്നോട് ക്ഷമിക്ക് മോളെ.” അവനോടൊപ്പം തറയിലേക്ക് ഇറങ്ങിയിരുന്ന് അവന്റെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ച്കൊണ്ട് അവൾ പറഞ്ഞു. “ഇച്ചായൻ വിഷമിക്കണ്ട, ഓർമ്മവച്ച കാലം മുതലേ എന്റെ ജീവിതം ഇങ്ങനെ തന്നെ ആയിരുന്നു. ഞാൻ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടുണ്ടെകിൽ അത് ഇച്ചായനോടൊപ്പം ഉണ്ടായിരുന്ന ആ ദിവസങ്ങളിൽ ആയിരുന്നു. അന്നൊക്കെ ഇച്ചായൻ എന്നെ പൊന്നുപോലെ തന്നാ നോക്കിയെ, എനിക്ക് ഒരു കുറവും വരുത്തിയിരുന്നില്ല.” തറയിൽ നിന്നും എഴുന്നേറ്റ ശേഷം അവളെയും പിടിച്ച്‌ എഴുന്നേൽപ്പിച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു. “നീ വിശ്വസിച്ചാലും ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറയുവാണ്‌.. ഞാൻ ഇന്ന് ഇവിടേക്ക് വന്നത് നിന്റെ വീട്ടിൽ വരുവാനും നിന്നെ കൂട്ടികൊണ്ട് പോകുവാനും ആയിരുന്നു.” ജീന അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവളുടെ കൈയിൽ പിടിച്ച്‌ കൊണ്ട് ശ്രീഹരി പറഞ്ഞു. “വാ.. നമുക്ക് എന്റെ വീട്ടിലേക്ക് പോകാം.” ജീന അവിടെ നിന്നും അനങ്ങിയില്ല. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു. “കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഞാൻ ഇച്ചായനോടൊപ്പം വന്നേനെ. പക്ഷെ ഞാൻ ഇപ്പോൾ ചീത്തയാ.. ഞാൻ ഇവിടെത്തന്നെ എന്റെ ഈ നശിച്ച ജീവിതം തീർത്തു കൊള്ളാം.”

“ജീന.. ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയൊരു തെറ്റ് തിരുത്തുന്നതിനായിട്ടാണ് ഇവിടേക്ക് വന്നത്, ആ തെറ്റ് ഒരിക്കൽ കൂടി ആവർത്തിക്കാൻ എനിക്കാകില്ല… നിന്റെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ നിന്നെ എവിടെ നിന്നു കൂട്ടികൊണ്ട് പോകും.” ജീന എന്ത് തീരുമാനം എടുക്കണമെന്നറിയാതെ കുഴഞ്ഞ മനസുമായി നിൽക്കുമ്പോൾ ശ്രീഹരി ഒരു ചോദ്യം കൂടി ചോദിച്ചു. “നിന്റെ ഇച്ചായനെ നീ എതിർക്കുമോ?” അതിന് അവൾക്ക് ഒരു ഉത്തരം മാത്രമേ ഉള്ളായിരുന്നു. അവൾ എതിർക്കില്ല എന്ന അർത്ഥത്തിൽ തലയാട്ടി. “അപ്പോൾ നീ ഇന്ന് എന്റെ കൂടെ വരും.” അവൾ എതിർത്തൊന്നും പറഞ്ഞില്ല. “ഇവിടെ താഴെ നിൽക്കുന്ന അവൻ ആരാണ്? നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നവൻ.” “ചേച്ചിയുടെ ഭർത്താവാണ്.” ശ്രീഹരി പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് റാമിനെ വിളിച്ചു. റാം – ഹലോ.. ശ്രീഹരി – ഡാ.. ഞാൻ ജീനയെ എവിടെ നിന്നും കൊണ്ട് പോകുവാണ്. റാം – ജീനയോ? ശ്രീഹരി – റോയ് ഇവിടെ കൊണ്ടുവന്ന പെങ്കൊച്ച്. റാം – നിനക്കവളെ അറിയാമായിരുന്നോ? ശ്രീഹരി – അവളെ കാണാനായിട്ടാണ് ഞാൻ ഇവിടെ വന്നത്.. അവളെ ഈ ഒരവസ്ഥയിൽ ഇവിടെ കളഞ്ഞിട്ട് പോകാൻ എനിക്കാവില്ല. കുറച്ച് നേരം ആലോചിച്ച ശേഷം റാം പറഞ്ഞു. “എങ്കിൽ അവളെ കൊണ്ട് പോകാൻ നോക്ക് നീ.” “അപ്പോൾ റോയ്?” “അതെന്താ ചെയ്യേണ്ടതെന്ന് നിനക്കറിയില്ലേ?.. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം.” റാം ഫോൺ വച്ച് കഴിഞ്ഞപ്പോൾ ശ്രീഹരി ജീനയുടെ കൈയും പിടിച്ച്‌ താഴേക്ക് നടന്നു. താഴെ എത്തിയപ്പോഴാണ് ശ്രീഹരി ആഹാരത്തിന്റെ കാര്യം ഓർത്തത്. “നിനക്ക് വിശക്കുന്നുണ്ടോ?” “ഇല്ല..” അവന്റെ വിശപ്പും ഇല്ലാതായിരുന്നു അപ്പോൾ. ജീനയോടൊപ്പം ശ്രീഹരി വീടിന് പുറത്തു വരുമ്പോൾ മുറ്റത്തു തന്നെ റോയ് ഒരു സിഗരറ്റും വലിച്ചു നിൽപ്പുണ്ട്. “രാജു…”

ശ്രീഹരിയുടെ വിളി കേട്ടതും രാജു പെട്ടെന്ന് അവിടേക്ക് വന്നു. “രാജു… നമുക്ക് വീട്ടിലേക്ക് പോകാം.” രാജു അവനൊപ്പം നിൽക്കുന്ന ജീനയെ നോക്കി. അത് കണ്ട ശ്രീഹരി പറഞ്ഞു. “അവളും നമ്മളോടൊപ്പം ഉണ്ട്.” അത് കേട്ട റോയ് പെട്ടെന്ന് പറഞ്ഞു. “അതൊന്നും പറ്റില്ല സാറെ.. ഇന്ന് ഒരു രാത്രി, അത് മാത്രമാ ഞാനും റാം സാറും തമ്മിലുള്ള കരാറ്. “കരാറൊക്കെ അവിടെ നിൽക്കട്ടെ, ഇവളിനി നിന്റെ ഒപ്പം വരുന്നില്ല.” അത് കേട്ടതും റോയിയുടെ സ്വരം മാറി. “അതെന്നാ പറച്ചിലാ സാറേ,.. സാറ് അവളെ കൊണ്ട് പോകുന്നത് എനിക്കൊന്ന് കാണണം.” ജീന പേടി കാരണം ശ്രീഹരിയുടെ പിന്നിൽ പതുങ്ങി. അവളെ പിടിക്കാനായി റോയ് മുന്നോട്ട് വന്നതും ശ്രീഹരിയുടെ മുഷ്ടി അവന്റെ മൂക്കിൽ പതിച്ചു. ആദ്യ ഇടിയുടെ ആഘാതം തീരുന്നതിന് മുൻപ് തന്നെ അടുത്ത അടുത്ത ചവിട്ട് അവന്റെ വയറ്റിനായിരുന്നു. അതോട് കൂടി നിയന്ത്രണം പോയ റോയ് തറയിലേക്ക് വീണു. കാറിലേക്ക് ജീനയെയും കൂട്ടി നടക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു. “രാജു.. അവനു എന്താ വേണുന്നത് എന്ന് വച്ചാൽ വേണ്ടപോലെ കൊടുത്തേക്ക്.” കാര്യം മനസിലായ രാജു ഒരു ചിരിയുടെ റോയിയുടെ കോളറിൽ പിടിച്ച്‌ വരാന്തയിലേക്ക് വലിച്ചിഴച്ചു. അത്ര മാത്രമേ ജീനക്ക് കാണാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്രീഹരി ജീനയെ കാറിനുള്ളിൽ കയറ്റിയിരുന്നു. കുറച്ച് സമയം കഴിഞ്ഞ് രാജു വന്നു കാർ എടുത്ത് അവിടെ നിന്നും പോകുമ്പോൾ റോയ് വരാന്തയിൽ കിടന്നു കട്ട ചോര ശർദ്ധിക്കുകയായിരുന്നു. . . രാവിലെ ഉറക്കം എഴുന്നേറ്റ ശ്രീഹരി ആദ്യം ഫോൺ എടുത്ത് സമയം നോക്കി. 9 മണി ആയിരിക്കുന്നു. രാത്രി 2 മണിയോടെ ആണ് വീട്ടിലെത്തിയത്. അതുകൊണ്ട് തന്നെ നല്ലപോലെ ഉറങ്ങിപ്പോയി. അനുപമയുടെ മൂന്ന് മിസ് കാൾ കിടപ്പുണ്ട്. ഫോൺ ബെല്ലടിച്ചത് അറിഞ്ഞതുപോലും ഇല്ലായിരുന്നു. ഇന്നലെ ഉച്ചക്ക് ഓഫീസിൽ നിന്നും പോയതിന് ശേഷം ഒരു വിവരവും ഇല്ലാത്തത് കൊണ്ട് വിളിച്ചതാണ്. ശ്രീഹരി ഒരു ചെറു ചിരിയോടെ അനുപമയെക്കുറിച്ച്‌ ഓർത്തു.

ഇടക്കൊക്കെ ഒരു കാമുകിയെ പോലെ ആണ് അവളുടെ പെരുമാറ്റം. ഒരുതരം കേറിങ്.. കുറച്ചധികം സമയം കാണാതായാൽ വിളിച്ച് എവിടാണെന്ന് തിരക്കും. എവിടാണെന്ന് അറിഞ്ഞാൽ മാത്രം മതി, എന്തിനു പോയി ഇപ്പോൾ വരും എന്നുള്ള ചോദ്യങ്ങൾ ഒന്നും ഇല്ല. ഒരിക്കലും അവൾ അധിക സ്വാതന്ത്യം എടുത്തിട്ടില്ല. ‘വീട്ടിൽ ഉണ്ടെന്നും ഇന്ന് ഓഫീസിൽ വരില്ലെന്നും അനുപമക്ക് മെസ്സേജ് അയച്ച ശേഷം ശ്രീഹരി ജീന കിടന്ന റൂമിലേക്ക് പോയി. അവൻ ചെല്ലുമ്പോൾ അവൾ കണ്ണുകൾ തുറന്ന് ബെഡിൽ കിടക്കുകയായിരുന്നു. മുഖം കണ്ടിട്ട് അവൾ ഉറങ്ങിട്ടുണ്ട് എന്ന് തോന്നുന്നില്ല. കൂടുതൽ സംസാരിച്ച് അവളെ ശല്യപ്പെടുത്താൻ അവന് തോന്നിയില്ല. “ജീന.. നീയൊന്നു ഫ്രഷ് ആയിട്ട് വാ, കാപ്പി കുടിച്ചിട്ട് നമുക്ക് പുറത്തൊന്ന് പോകണം.” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. എവിടേക്കാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ അവൾ തിരക്കിയില്ല. തലേന്ന് രാത്രി ഒന്നും കഴിക്കാത്തതിനാൽ ശ്രീഹരിക്ക് നല്ല വിശപ്പുണ്ടായിരുന്നു. വേലക്കാരി ഉണ്ടാക്കി കൊണ്ടുവന്ന അപ്പം അവൻ ആസ്വദിച്ച് കഴിക്കുമ്പോൾ ജീന എന്തോ ആലോചനയിൽ ഇരുന്ന് കഴിച്ചതായി വരുത്തി തീർക്കുകമാത്രമാണ് ചെയ്തത്. ശ്രീഹരി ആ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വല്ലപ്പോഴും കൂടി മാത്രമേ നാട്ടിൽ വീട്ടിലേക്ക് പോകാറുള്ളൂ. ആഹാരം ഉണ്ടാക്കി കൊടുക്കാനും വീട് വൃത്തിയാക്കാനുമായി ഒരു വേലക്കാരി ഉണ്ട്. അവർ രാവിലെ വന്ന് വൈകുന്നേരം ജോലിയെല്ലാം തീർത്ത് പോകാറാണ് പതിവ്. ആഹാരം കഴിച്ച് കഴിഞ്ഞ് ശ്രീഹരി അവളെയും കൂട്ടി റ്റെക്സ്റ്റൈൽസിലേക്കാണ് പോയത്. ജീന ഇട്ടുകൊണ്ട് വന്ന ഡ്രസ്സ് അല്ലാതെ വേറെ ഒന്നും മാറി ഇടുവാനായി അവൾക്കില്ലായിരുന്നു. കാറിൽ പോകുമ്പോഴും ജീന മൗന തന്നെ ആയിരുന്നു. അലക്ഷ്യമായി പുറത്തേക്ക് തന്നെ നോക്കിയിരുന്നു യാത്രയിലുടനീളം. റ്റെക്സ്റ്റൈൽസിൽ എത്തി വസ്ത്രങ്ങൾ എടുക്കുമ്പോൾ അവൾ വസ്ത്രങ്ങൾ തിരയാനൊന്നും നിന്നില്ല, മുന്നിലേക്ക് എടുത്തിട്ട കുറച്ച് ഡ്രെസ്സുകൾ വിലപോലും നോക്കാതെ അവളെടുത്തു. വീട്ടിൽ എത്തിയ ശേഷം മുഴുവൻ സമയം റൂമിൽ തന്നെ കഴിച്ച് കൂട്ടുകയാണ് അവൾ ചെയ്തത്. പിറ്റേ ദിവസം രാവിലെ ശ്രീഹരിയുടെ കൂടെ ഇരുന്ന് കാപ്പി കുടിക്കുമ്പോഴും അവൾ മൗനത തുടർന്നു. ക്ഷീണിച്ച് വിളറിയ അവളുടെ മുഖം കാണുമ്പോഴേ അവന് മനസിലായി രാത്രിയിൽ അവൾ അധികം ഒന്നും ഉറങ്ങിയിട്ടില്ലെന്ന്.

അന്ന് ഓഫീസിൽ എത്തിയ ശ്രീഹരിയുടെ മനസ്സിൽ ജീനയുടെ മൗനവും നിസ്സംഗതയും മാത്രമായിരുന്ന് ഉള്ളത്. ഓരോ തവണ കാബിനിൽ ശ്രീഹരിയെ പേപ്പേഴ്സ് കാണിക്കാൻ ചെല്ലുമ്പോഴും അവന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന നിരാശ അനുപമ ശ്രദ്ധിച്ചു. ഉച്ചക്ക് ശേഷം തിരക്ക് ഒഴിഞ്ഞ് നിന്ന സമയത്ത് അനുപമ ശ്രീഹരിയുടെ കാബിന് ഉള്ളിലേക്ക് ചെന്നു. ആദ്യം തന്നെ അവൾ ഡോർ അടച്ച് ലോക്ക് ചെയ്യുകയാണ് അവൻ ചെയ്തത്. അതിനുശേഷം ടേബിളും മറികടന്ന് കസേരയിൽ ഇരിക്കുന്ന ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവൾ ചോദിച്ചു. “സാറിന് എന്താ പറ്റിയത്?” അവളുടെ പെട്ടെന്ന് വന്നുള്ള ചോദ്യത്തിന് മുൻപിൽ ശ്രീഹരി പകച്ച് അവളെ നോക്കി. അനുപമ ഇതുവരെ അവന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. “സർ മുന്നറിയിപ്പും ഇല്ലാതെ പത്തനംതിട്ട പോയി.. അവിടന്ന് തിരിച്ച് ഇന്നാണ് ഓഫീസിൽ വരുന്നത്. വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്തോ ഒന്ന് സാറിന്റെ മനസിനെ അലട്ടുന്നുണ്ട്.. സാറ് എന്തിനാ പത്തനംതിട്ട പോയത്?” ശ്രീഹരി അവളുടെ വെളുത്തു നീണ്ട കൈ വിരലുകളിൽ പിടിച്ച്‌ കൊണ്ട് പറഞ്ഞു. “ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയൊരു തെറ്റ് തിരുത്താനാണ് അവിടെ പോയത്..” അവന്റെ സ്വരം ഒന്ന് ഇടറി. “പക്ഷെ ഒരിക്കലും ഉണക്കാൻ കഴിയാത്ത ആഴമേറിയ ഒരു മുറിവായി ആ തെറ്റ് മാറിക്കഴിഞ്ഞിരുന്നു ഞാൻ ചെല്ലുമ്പോൾ.” അനുപമക്ക് ഒന്നും മനസിലായില്ലെങ്കിലും എന്തോ ഒന്ന് അവന്റെ ഉള്ളിൽ കിടന്ന് കത്തി അവന്റെ മനസിനെ നീറ്റുവാണെന്ന് അവൾക്ക് തോന്നി. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് അവന്റെ മനസ് വേദനിപ്പിക്കുവാൻ അവൾക്ക് തോന്നിയില്ല. തിരികെ പോകാനായി ഒരുങ്ങിയ അനുപമ പെട്ടെന്ന് അവന്റെ നേരെ തിരിഞ്ഞ് നിന്ന്‌ ചോദിച്ചു. “ഞാൻ ഇന്ന് രാത്രി സാറിന്റെ വീട്ടിൽ വരട്ടെ?” “തന്റെ കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ ഇനി നമ്മൾ തമ്മിൽ അങ്ങനെ ഒരു ബന്ധം വേണ്ട എന്ന് തീരുമാനം എടുത്തതല്ലായിരുന്നോ?”

“സാറിന്റെ മൂഡ് ശരിയല്ലാത്തത് കൊണ്ട്…” അവളുടെ തോളിൽ കൈ കൊണ്ട് തട്ടികൊണ്ട് അവൻ പറഞ്ഞു. “എല്ലാം ശരിയാകും.. താൻ പൊയ്ക്കോ.” അനുപമ അവിടെ നിന്നും തിരികെ നടക്കുമ്പോൾ ജീനയെ എങ്ങനെ പഴയ നിലയിൽ എത്തിക്കും എന്നതായിരുന്നു ശ്രീഹരിയുടെ മനസിലെ ചിന്ത. രണ്ടു ദിവസങ്ങൾ കൂടി കടന്നു പോയി. ജീനയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ല. ഏതു സമയവും എവിടെയെങ്കിലും ചടഞ്ഞു കൂടി ഇരുന്ന് ചിന്തകളുടെ ലോകത്തായിരുന്നു അവൾ. അവൾ സംസാരിപ്പിക്കുവാൻ ശ്രീഹരി ശ്രമിച്ചെങ്കിലും അവന്റെ ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ ഉത്തരങ്ങൾ നൽകി അവൾ ഒഴിഞ്ഞു മാറി. രാത്രി ഒരു മണിക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ശ്രീഹരി ദാഹം കാരണം വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഹാളിൽ ലൈറ്റ് കിടക്കുന്നത് ശ്രദ്ധിച്ചത്. അവൻ ഫ്രിഡ്ജിൽ നിന്നും വെള്ളവും എടുത്ത് ഹാളിലേക്ക് ചെല്ലുമ്പോൾ ടിവി ഇട്ട് സോഫയിൽ ഇരിക്കുകയാണ് ജീന. ടിവി ഇട്ടിട്ടുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്ത് ആയിരുന്നു അവൾ. ഉറക്കമില്ലാതെ അവളുടെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് വീണിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ശ്രീഹരി സോഫയിൽ അവൽക്കരികിൽ ഇരുന്ന്. അപ്പോഴാണ് അവൻ അവിടേക്ക് വന്നത് തന്നെ ജീന അറിഞ്ഞത്. അവനെ ഒന്ന് നോക്കിയാ ശേഷം ജീന അവളുടെ ലോകത്തിലേക്ക് തിരികെ പോയി. അവൻ കുറച്ച് സമയത്തേക്ക് ടിവിയിൽ മുഴുകിയപ്പോഴാണ് അവളുടെ ശബ്‌ദം അവൻ കേട്ടത്. “ഇച്ചായാ..” അവൻ ജീനയുടെ മുഖത്തേക്ക് നോക്കി. “ഇച്ചായനും എന്റെ ശരീരം മോഹിച്ചാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.” അവൻ ഒരു ഞെട്ടലോടെയാണ് ആ ചോദ്യം കേട്ടത്. അവളുടെ നോട്ടം താഴേക്ക് പോയപ്പോൾ അവനും അവിടേക്ക് നോക്കി. അവളുടെ തുടയിൽ ഇരിക്കുന്ന അവന്റെ കൈയിലേക്കാണ് അവൾ നോക്കിയത്. അവൻ പോലും അറിയാതെ എപ്പോഴോ എടുത്ത് വച്ചതായിരുന്നു ആ കൈകൾ. അവൻ പെട്ടെന്ന് അവളുടെ തുടയിൽ നിന്നും കൈ എടുത്ത് മാറ്റി.

പണ്ട് തന്റെ സമ്മതം പോലും ചോദിക്കാതെ മടിയിലേക്ക് തല വച്ച് കിടന്നിരുന്ന ജീനയിൽ നിന്നും ആണ് ആ ചോദ്യം നേരിടേണ്ടി വന്നത് എന്നത് അവനെ വേദനിപ്പിച്ചു. അറിയാതെ തന്നെ അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അവന്റെ കവിളിലേക്കൊഴുകി. അത് കണ്ടപ്പോഴാണ് താൻ ചോദിച്ച ചോദ്യത്തെ കുറിച്ചും അത് എത്രത്തോളം ശ്രീഹരിയെ വേദനിപ്പിച്ചു എന്നും ജീന ബോധവതി ആയത്. അവൾ പെട്ടെന്ന് ശ്രീഹരിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു. “എന്നോട് ക്ഷമിക്ക് ഇച്ചായാ.. ഞാൻ ഇപ്പോൾ എന്തൊക്കെയാ ചിന്തിച്ച് കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.. എനിക്കാരെയും വിശ്വാസമില്ലാതെ ആകുവാണ്.” ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി. അപ്പോഴും അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. “എന്തിനാണ് ഞാൻ ഇങ്ങനെ ജീവിക്കുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചാവാൻ പോലും പേടിയുള്ള ഒരു പൊട്ടി പെണ്ണായി പോയി ഞാൻ, അല്ലെങ്കിൽ എന്നെ ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചേനെ.” ജീനയുടെ ചിന്തകൾ അവളെ ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുകയാണെന്ന് ശ്രീഹരിക്ക് മനസിലായി. അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു. “നാളെ നമുക്ക് ഒരിടം വരെ പോകണം.. രാവിലെ ഒരു 9 മണിക്ക് പോകാൻ റെഡി ആയിട്ട് നിൽക്കണം നീ.” ശ്രീഹരി എഴുന്നേറ്റ് റൂമിലേക്ക് നടന്നു. അപ്പോഴും ഒഴുകി തീരാത്ത കണ്ണുനീരുമായി ജീന അവിടെ തന്നെ ഇരുന്നു. രാവിലെ ശ്രീഹരി ജീനയെയും കൂട്ടി പോയത് പ്രശസ്ത സൈക്കാട്രിസ്റ് രാഹുൽ ശേഖറിന്റെ അടുത്തേക്കാണ്. ജീനയും ഡോക്ടറും അകത്തെ മുറിയിലിരുന്ന് സംസാരിക്കുമ്പോൾ ശ്രീഹരി മുറിക്ക് പുറത്ത് ക്ഷമയോടെ കാത്തിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഡോക്ടർ ജീനയോടൊപ്പം സംസാരിച്ച ശേഷം ശ്രീഹരിയെ അകത്തേക്ക് വിളിച്ചു. ഡോക്ടർ ശ്രീഹരിയോട് പറഞ്ഞു. “ഈ കുട്ടിക്ക് പറയത്തക്ക കുഴപ്പം ഒന്നും ഇല്ലെടോ. നല്ല പോലൊന്ന് ഉറങ്ങി തെളിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു.”

ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി, അപ്പോഴും അവൾ വികാരങ്ങൾ ഒന്നും ഇല്ലാത്തൊരു മുഖഭാവത്തോടെ ഇരിക്കുകയായിരുന്നു. “ജീന പുറത്തേക്ക് നിന്നൊള്ളു.. ഞാൻ ശ്രീഹരിയുമായി ഒന്ന് സംസാരിക്കട്ടെ.” ജീന മുറിയിൽ നിന്നും പുറത്തു പോയി കഴിഞ്ഞപ്പോൾ ഡോക്ടർ ശ്രീഹരിയോട് പറഞ്ഞു. “ഭൂത കാലത്ത് ജീന നേരിട്ട ദുരിതങ്ങളും ഇനി ഭാവി എന്തായി തീരുമെന്നുള്ള ചിന്തയും ആണ് ആ കുട്ടിയുടെ മനസ് നിറയെ.” ശ്രീഹരി പെട്ടെന്ന് പറഞ്ഞു. “ഭാവിയെ കുറിച്ച് അവൾ എന്തിന് ചിന്തിച്ച് ടെൻഷൻ അടിക്കണം.. ഞാൻ അവളോടൊപ്പം ഉണ്ടല്ലോ.” ഒരു ചിരിയോടെ ഡോക്ടർ പറഞ്ഞു. “അവളുടെ മനസിലൂടെ ഇപ്പോൾ എന്തൊക്കെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് മനസിലാക്കാനേ കഴിയില്ല.. ഞാൻ മനസ്സിലാക്കിയിടത്തോളം അവളിപ്പോൾ ദിവസത്തിൽ ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ്. അത് അവളെ മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ട്.” “നമുക്ക് ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും ഡോക്ടർ.” “ഞാൻ ഒരാഴ്ചത്തേക്കുള്ള ടാബ്ലറ്റ് തരാം. അത് ജീനക്ക് ഉറക്കം കിട്ടാനുള്ളതാണ്. പകലും രാത്രിയും എല്ലാം അവൾ നല്ലപോലൊന്ന് ഉറങ്ങട്ടെ.. എന്നിട്ട് നമുക്ക് ബാക്കി ആലോചിക്കാം.” വീട്ടിൽ തിരിച്ചെത്തി ഒരു സിഗരെറ്റുമായി ശ്രീഹരി വരാന്തയിൽ നിൽക്കുമ്പോൾ ജീന അവന്റെ അരികിലേക്കെത്തി. “ഇച്ചായന്‌ ഞാൻ ഇപ്പോൾ ഒരു ഭാരമായി അല്ലെ.. എന്നെ ഇപ്പോൾ ഇങ്ങോട്ട് കൊണ്ട് വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാകും.” ശ്രീഹരി ചുണ്ടിൽ എരിയുന്ന സിഗരെറ്റുമായി അവളുടെ മുഖത്തേക്ക് നോക്കി. കണ്ണിന് ചുറ്റും പടർന്നിരിക്കുന്ന കറുപ്പ് അവളുടെ മുഖത്തിന്റെ ഐശ്വര്യത്തെ ഇല്ലാതാക്കിയിരിക്കുന്നു. “നീ എനിക്കൊരിക്കലും ഒരു ഭാരമാകില്ല മോളെ.. നിന്നെ എന്റെ പഴയ ജീന ആയി തിരികെ കിട്ടണം, അത് മാത്രമാണ് എന്റെ ആവിശ്യം.” അവളുടെ മുഖത്ത് അർദ്ധം മനസിലാക്കാൻ കഴിയാത്ത ഒരു ചിരി വിടർന്ന് മങ്ങി. “നീ ഇച്ചായന്‌ വേണ്ടി ഒരേ ഒരു കാര്യം മാത്രം ചെയ്താൽ മതി.” “എന്താ?” “ഞാൻ പകൽ വീട്ടിൽ കാണില്ല. അപ്പോൾ ഡോക്ടർ തന്ന ടാബ്ലെറ്റ്സ് സമയസമയത്ത് തന്നെ കഴിക്കണം.”

“ഇച്ചായൻ അതോർത്ത് പേടിക്കണ്ട.. ഞാൻ കഴിച്ചോളം.” “നാളെ ഞായറാഴ്ചയാണ്.. നിനക്ക് പള്ളിയിൽ പോകണ്ടേ?.. എപ്പോഴാണ് പോകേണ്ടതെന്ന് പറഞ്ഞാൽ ഞാൻ കൊണ്ടാക്കാം.” പുച്ഛം നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു. “എനിക്കിപ്പോൾ പള്ളിയിലും പ്രാർത്ഥനയിലും ഒന്നും വിശ്വാസം ഇല്ല ഇച്ചായാ.. ദൈവം എന്നൊരാൾ ഉണ്ടായിരുന്നേൽ ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചിട്ടും എനിക്ക് ഈ അവസ്ഥ വരുത്തില്ലായിരുന്നു.” ജീന വീടിനകത്തേക്ക് കയറി പോയപ്പോൾ അവൻ തന്റെ കൈയിൽ ഇരുന്ന സിഗററ്റിലേക്ക് നോക്കി. അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അവൻ സിഗരറ്റ് വലിക്കുന്നത്.. പക്ഷെ ഇന്നത് കണ്ടിട്ടും അവൾ പ്രതികരിച്ചതെ ഇല്ല. പിന്നീടുള്ള ദിനങ്ങൾ ജീനക്ക് ഉറക്കത്തിന്റേതായിരുന്നു. കഴിച്ച മരുന്നിന്റെ എഫക്ടിൽ ജീന പകലും രാത്രിയും ഉറക്കത്തിന്റെ പിടിയിലമർന്നു. ശ്രീഹരി ഓഫീസിൽ നിന്നും എത്തുമ്പോഴേക്കും ജീന ഉറങ്ങിട്ടുണ്ടാകും.രാവിലെ ഓഫീസിലേക്ക് പോകുന്ന സമയത് മാത്രമാണ് അവൻ ജീനയെ ഉണർന്നിരിക്കുന്നത് കണ്ടിരുന്നത്. അന്നും ശ്രീഹരി രാത്രി വീട്ടിൽ വന്ന് കയറിയപ്പോൾ ജീനയുടെ അനക്കമൊന്നും കണ്ടില്ല. അവൾ ഉറങ്ങി കാണുമെന്ന് അവൻ ഊഹിച്ചു.തന്റെ റൂമിലേക്ക് നടക്കുമ്പോഴാണ് ജീനയുടെ മുറിയിൽ വെളിച്ചം കിടക്കുന്നത് അവൻ ശ്രദ്ധിച്ചത്. ശ്രീഹരി ജീനയുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബെഡിൽ കിടന്ന് നല്ല ഉറക്കത്തിലാണ് ജീന. ഒരു പച്ച കളർ ചുരിദാർ ആണ് അവൾ ധരിച്ചിരുന്നത്. ശ്രീഹരി അവൾക്കരികിലായി ബെഡിൽ ഇരുന്ന്. നല്ല ഉറക്കത്തിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ മുഖത്തെ കറുപ്പൊക്കെ മാഞ്ഞു തുടങ്ങി പഴയ നിഷ്കളങ്കത കുറച്ചൊക്കെ തിരിച്ചു വന്നതായി അവന് തോന്നി. കഴുത്തിലേക്ക് നോക്കിയപ്പോൾ പണ്ട് ‘അമ്മ ഇട്ട് കൊടുത്ത സ്വർണ മാല കാണുന്നില്ല. അറിയാതെ അവന്റെ ശ്രദ്ധ ശ്വാസോച്‌വാസത്തിനനിസരിച്ച് ഉയർന്നു താഴ്ന്ന അവളുടെ മാറിടങ്ങളിക്കായി. മെലിഞ്ഞ് കൊലുന്നനെ ഉള്ള പഴയ ജീന അല്ല അവളിന്ന്, ആവിശ്യത്തിന് വണ്ണവും മാറിടത്തിന് വലിപ്പവും ഉള്ള ഒത്ത പെണ്ണായി അവൾ മാറി കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും നോട്ടം പിൻവലിച്ച് പുതപ്പെടുത്ത് അവളുടെ കഴുത്തുവരെ മൂടിയ ശേഷം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. തുടർച്ചയായ മൂന്ന് ആഴ്ചകൾ ഡോക്ടറിനെ കാണാൻ പോയപ്പോഴേക്കും ജീനയിൽ പ്രകടമായ മാറ്റങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഇപ്പോൾ അവൾ എങ്ങും ചടഞ്ഞു കൂടിയിരുന്ന് ആലോചനകളിൽ മുഴുകാറില്ല. അടുക്കളയിൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും, അല്ലെങ്കിൽ ടിവിയിൽ എന്തെങ്കിലും കാണും, ശ്രീഹരി വീട്ടിൽ ഉണ്ടെങ്കിൽ അവനോടും സംസാരിക്കാറുണ്ട്. പതിവുപോലെ നാലാമത്തെ ആഴ്‌ചയിലും ഡോക്ടറെ കാണാൻ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ഇനി മൈൻഡ് ഫ്രഷ് ആയി തുടരാനുള്ള ടാബ്ലെറ്സ് ആണ് തരാനുള്ളതെന്നും അത് അധികനാൾ കഴിക്കേണ്ടി വരില്ലെന്നും പറഞ്ഞു. പിന്നെ നൽകിയ ഒരു ഉപദേശം മനസ്സിൽ അനാവശ്യ ചിന്തകൾ കടന്നുവരാൻ ഇട നൽകാതെ എപ്പോഴും എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാനാണ്. ഹോസ്പിറ്റലിൽ നിന്നും കാറിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജീന പറഞ്ഞു. “ഇച്ചായാ.. ഡോക്ടർ പറഞ്ഞപോലെ ചുമ്മാ ഇരിക്കുമ്പോഴാണ് എന്റെ മനസ്സിൽ ഓരോ അനാവശ്യ ചിന്തകൾ കടന്ന് കൂടുന്നത്. അതുകൊണ്ട് എനിക്കൊരു ജോലി ഒപ്പിച്ചു തരുമോ?” കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ശ്രീഹരി പറഞ്ഞു. “നിനക്ക് പറ്റിയൊരു ജോലി എന്റെ ഓഫീസിൽ ഉണ്ട്.” “എന്ത് ജോലി?” “എന്റെ പേഴ്‌സണൽ സെക്രട്ടറി അനുപമ ഇനി ഒരു മാസം കൂടിയേ ജോലിക്ക് കാണുള്ളൂ. അവളുടെ ഒഴുവിൽ നീ കയറണം.” അവൾ പെട്ടെന്ന് പറഞ്ഞു. “അത്ര വലിയ ജോലി ഒന്നും എനിക്ക് വേണ്ട.” അവൻ ഒരു ചിരിയോടെ പറഞ്ഞു. “അത് അത്ര വലിയ ജോലി ഒന്നും അല്ല.. ഇനിയുള്ള ഒരു മാസം കൊണ്ട് അനുപമ നിനക്കെല്ലാം പഠിപ്പിച്ച് തരും.. പിന്നെ ആ ഒരു ജോബ് ആകുമ്പോൾ നീ എന്റെ കൂടെ എപ്പോഴും കാണുകയും ചെയ്യുമല്ലോ.”

ജീന അതിനെക്കുറിച്ചുള്ള ആലോചനയിൽ മുഴുകിയപ്പോൾ ശ്രീഹരി പറഞ്ഞു. “കൂടുതൽ ആലോചിക്കയൊന്നും വേണ്ട, ഒന്ന് ശ്രമിച്ച് നോക്ക്, പറ്റില്ല എന്ന് തോന്നുവാണേൽ നമുക്ക് വേറെ നോക്കാം.” അത് കേട്ടപ്പോൾ ജീന സമ്മതം മൂളി. “അപ്പോൾ നാളെ തൊട്ട് ഓഫീസിലേക്ക് വന്ന് തുടങ്ങിക്കോ.” “എനിക്ക് ഒരു കണ്ടീഷൻ കൂടി ഉണ്ട്.” ശ്രീഹരിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു. “എന്താ?” “നാളെ മുതൽ കാലത്തും ഉച്ചക്കുമുള്ള ഫുഡ് കുക്ക് ചെയ്യുന്നത് ഞാനായിരിക്കും.” ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു. “അത്രേ ഉള്ളോ. സമ്മതിച്ചിരിക്കുന്നു.. എത്രനാൾ ആയി നീ ഉണ്ടാക്കിയ ആഹാരം കഴിച്ചിട്ട്.” “ഇനി എന്നും കഴിക്കാലോ.” “നാളെ ഓഫീസിലേക്ക് നീ വരുന്നതിന് മുൻപ് രണ്ട് കാര്യങ്ങൾ ചെയ്യാനുണ്ട്.” “എന്താ?” “ആദ്യം ഒരു ബ്യൂട്ടി പാർലറിൽ പോയി നിന്റെ പിരികവും ട്രേഡ് ചെയ്ത് പിന്നെ കുറച്ച് ചില്ലറ പരിപാടികളും ചെയ്ത് നീ ഒരു സുന്ദരി കുട്ടി ആകണം.” അത് കേട്ടപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു. “രണ്ടാമത്തേത് കുറച്ച് ഡ്രസ്സ് എടുക്കണം നിനക്ക്. അന്നെടുത്ത ഒരു ഡ്രെസ്സും കൊള്ളില്ലായിരുന്നു. ഈ പ്രാവിശ്യം ഞാൻ തന്നെ സെലക്ട് ചെയ്ത് കൊള്ളാം.” വേണ്ട എന്ന് പറഞ്ഞാലും ശ്രീഹരി കേൾക്കില്ല എന്നറിയാവുന്നതിനാൽ അവൾ എതിർക്കാൻ പോയില്ല. . . ഓഫീസിനുള്ളിലേക്ക് നടന്നു വരുന്ന ശ്രീഹരിക്കൊപ്പം ഒരു പെൺകുട്ടിയെ കണ്ട് സ്റ്റാഫുകൾ എല്ലാം അവരെത്തന്നെ ശ്രദ്ധിച്ചു. ജീന ചെറിയ പേടി നിറഞ്ഞ കണ്ണുകളോടെ ശ്രീഹരിയോടൊപ്പം നടക്കുമ്പോൾ ഓഫീസ് മൊത്തം വീക്ഷിക്കുകയായിരുന്നു. അവൻ കൂടെ ഉള്ളത് മാത്രമായിരുന്നു അവൾക്കുള്ള ധൈര്യം.

ശ്രീഹരിക്കൊപ്പം നടന്ന് വരുന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ട് അത് ആരാണെന്നറിയാൻ അനുപമയുടെ ഉള്ളിലും ആകാംഷ നിറഞ്ഞു. അനുപമയുടെ മുന്നിൽ കൂടി ഒരു പുഞ്ചിരിയോടെ ശ്രീഹരി കാബിന് ഉള്ളിലേക്ക് നടന്നു കയറി, കൂടെ ജീനയും. ഓഫീസിനുള്ളിൽ കസേരയിൽ ഇരുന്ന ശ്രീഹരി തന്റെ മുന്നിൽ നിൽക്കുന്ന ജീനയുടെ പേടി നിറഞ്ഞ മുഖം കണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു. “നീ എന്തിനെയാ ഇങ്ങനെ പേടിക്കുന്നെ?” “ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു ജോലിക്ക് വരുന്നേ.. അതും ഇത്ര വലിയ ഓഫീസിൽ എത്ര അധികം സ്റ്റാഫുകൾക്ക് ഇടയിൽ.” “നീ ഇവിടെ ആരെയാ പേടിക്കുന്നത്.. നിനക്ക് ഇവിടെ ജോലിയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ നിന്നെ വഴക്ക് പറയേണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്.. അത് മാത്രം നീ ഓർത്താൽ മതി.” എന്നിട്ടും അവളുടെ ഉള്ളിലെ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല. അത് മനസിലാക്കിയ ശ്രീഹരി പറഞ്ഞു. “ആദ്യത്തെ ദിവസം ആയത് കൊണ്ടാണ് നിനക്ക് ഈ ടെൻഷൻ.. ഞാൻ നിനക്ക് അനുപമയെ പരിചയപ്പെടുത്തി തരാം.” ശ്രീഹരി അനുപമയെ അവിടേക്ക് വിളിച്ചു. അവന്റെ വിളി കാത്ത് നിന്നത് എന്നവണ്ണം അനുപമ പെട്ടെന്ന് തന്നെ അവിടേക്കെത്തി. “അനുപമ.. ഇത് ജീന, നിന്റെ ഒഴുവിലേക്ക് ജീനയാണ് വരുന്നത്.” അനുപമ ചെറിയൊരു ഞെട്ടലോടെയാണ് അത് കേട്ടത്. കാരണം ഒരു ഇന്റർവ്യൂ പോലും ഇല്ലാതെ നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ്. ആ ഞെട്ടൽ മുഖത്ത് നിന്നും മറച്ച് പിടിച്ച്‌ കൊണ്ട് അനുപമ ജീനയെ നോക്കി ചിരിച്ചു. അവൾ തിരിച്ചും. ജീനയുടെ മുഖത്തെ ഐശ്വര്യവും മനം കവരുന്ന ചിരിയും ഒക്കെ കണ്ടപ്പോൾ തന്നെക്കാൾ സൗന്ദര്യം അവൾക്കുണ്ടെന്ന് അനുപമക്ക് തോന്നി. ഇനി സാറിന്റെ ബന്ധു ആയിരിക്കുമോ?.. പക്ഷെ ജീന എന്ന പേര് കേട്ടിട്ട് ഒരു ക്രിസ്ത്യൻ ആണെന്നും തോന്നുന്നു. അനുപമയുടെ മനസ്സിൽ കൂടി പലതരം ചിന്തകൾ കടന്ന് പോകുന്നതിനിടയിൽ ശ്രീഹരിയുടെ ശബ്‌ദം അവിടെ ഉയർന്നു.

“അപ്പോൾ ജീന അനുവിന്റെ കൂടെ പൊയ്ക്കോ.. അനു കാര്യങ്ങളെല്ലാം പഠിപ്പിച്ച് തരും.” കാബിന് പുറത്തേക്ക് ഇറങ്ങിയ അനുപമ ആദ്യം തന്നെ തനിക്കരികിലായി ജീനക്ക് ഒരു ടേബിളും കസേരയും ശരിയാക്കി. എന്നിട്ട് ജോലിയെ കുറിച്ചുള്ള ഒരു പ്രാഥമിക കാര്യങ്ങൾ വിവരിക്കുമ്പോൾ തന്നെ ഓഫീസിനുള്ളിൽ അനുപമക്ക് പകരമായി വരുന്ന ആളാണ് ജീന എന്ന ന്യൂസ് പരന്നിരുന്നു. സൗന്ദര്യ ദാഹികളായ ഓഫീസിനുള്ളിൽ ചെറുപ്പക്കാർ ഒളിഞ്ഞും തെളിഞ്ഞും ജീനയെ നോക്കുന്നത് അനുപമയുടെ ശ്രദ്ധയിൽ പെട്ട്, പക്ഷെ അവരെയൊന്നും ജീന ശ്രദ്ധിക്കുന്നേ ഇല്ല എന്നത് അനുപമയുടെ മുഖത്ത് ചിരി പടർത്തി. ജോലിയെ കുറിച്ചുള്ള ചെറിയൊരു വിവരണത്തിന് ശേഷം തന്റെ ഉള്ളിലെ ആകാംഷ കാരണം അനു ജീനയോട് ചോദിച്ചു. “ക്രിസ്ത്യൻ ആണോ?” “അതെ.. എന്താ?” “ഒന്നുമില്ല.. പേര് കേട്ടപ്പോൾ അങ്ങനെ തോന്നി.” അപ്പോൾ ശ്രീഹരിയുടെ ബന്ധു അല്ല ജീന എന്ന് അനുപമക്ക് ഉറപ്പായി.. പക്ഷെ അവർ തമ്മിലുള്ള പരിചയം എന്തായിരിക്കും. “സാറിനെ എങ്ങനാ പരിചയം?” ജീന ചെറു ചിരിയോടെ പറഞ്ഞു. “ഞാനും ഇച്ചായനും ഒരുമിച്ച് പഠിച്ചതാണ്.” അനുപമ പെട്ടെന്ന് ചോദിച്ചു. “ഇച്ചായനോ?” ജീന വലിയ കാര്യമല്ലാത്ത മട്ടിൽ പറഞ്ഞു. “സാറിനെ ഞാൻ ഇച്ചായൻ എന്നാണ് വിളിക്കാറ്.” ജീനയും ശ്രീഹരിയും തമ്മിൽ മുൻകാല പരിചയം ഉണ്ടെന്ന് മനസിലായെങ്കിലും ജീന കുറച്ചധികം സ്വതത്രത്തോടെ അവനെ ഇച്ചായൻ എന്ന് വിളിക്കുന്നത് അനുപമക്ക് ഉള്ളിൽ ചെറിയൊരു അസൂയ ഉളവാക്കി.

“ജീന നിങ്ങൾ മുൻപ് പരിചയം ഉള്ളവരായിരിക്കും.. പക്ഷെ ഓഫീസിനുള്ളിൽ ഇച്ചായൻ എന്ന് വിളിക്കുന്നത് സാറിന് ചിലപ്പോൾ ഇഷ്ട്ടപെട്ടെന്ന് വരില്ല.. ” അനുപമയ്ക്കും ശ്രീഹരിയും തമ്മിൽ അടുത്തൊരു ബന്ധമുണ്ട് എന്ന് ജീനയെ അറിയിക്കുവാൻ വേണ്ടി ഇത്ര കൂടി അവൾ പറഞ്ഞു. “ഇവിടെ ഞാൻ പോലും സാർ എന്ന് തന്നാണ് വിളിക്കാറ്.” പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ജീന പറഞ്ഞു. “ഞാൻ സർ എന്ന് വിളിച്ചാലായിരിക്കും ഇച്ചായന്‌ ഇഷ്ടപ്പെടാത്തത്.” അവളുടെ മറുപടി കേട്ട് അനുപമ ആശ്ചര്യത്തോടെ ജീനയുടെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് അവരുടെ അടുത്തേക്ക് ശ്രീഹരി വന്നത്. ചുണ്ടിൽ ഇരുന്ന സിഗറെറ്റ് കത്തിച്ച് കൊണ്ട് അവൻ ചോദിച്ച്. “ജീനാ.. കുഴപ്പമൊന്നും ഇല്ലല്ലോ?” “ഇല്ല.. അനു എനിക്ക് ഓരോന്ന് പറഞ്ഞു തരുകയായിരുന്നു.” “എല്ലാം പെട്ടെന്ന് പഠിച്ചെടുക്കാൻ നോക്കണം.. അനു ഒരു മാസം കൂടിയേ ഇവിടെ കാണുള്ളൂ.” ജീനാ പുഞ്ചിരിയോടെ തലയാട്ടി. ശ്രീഹരി അനുപമയോട് ഓഫീസ് കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയപ്പോൾ ജീന അവിടെ നിന്നും എഴുന്നേറ്റ് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി തിരിച്ച് വന്നു. അവിടുള്ള ചെറുപ്പക്കാരൊക്കെ ഐശ്വര്യം തുളുമ്പുന്ന ജീനയുടെ ചലനങ്ങൾ ശ്രദ്ധിച്ച് നിൽക്കുമ്പോൾ എല്ലാരേയും ഞെട്ടിച്ച് കൊണ്ട് ജീന ഗ്ലാസും വെള്ളവും മേശപ്പുറത്ത് വച്ച ശേഷം അനുപമയോട് സംസാരിച്ച് നിൽക്കുന്ന ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവന്റെ പോക്കറ്റിലേക്ക് കൈ ഇട്ടു. ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എന്താണ് അവൾ ചെയ്യുന്നതെന്ന് അറിയാതെ ശ്രീഹരിയും ഞെട്ടി. അപ്പോഴേക്കും അവൾ അവന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് കഴിഞ്ഞിരുന്നു. അനുപമ ഉൾപ്പെടെ അവിടുള്ളവർ എല്ലാം ഞെട്ടി നിൽക്കുമ്പോൾ ജീന അവന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റും കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞിരുന്നു. സിഗരറ്റ് പാക്കറ്റും എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റും മേശമേൽ ഇരുന്ന ഗ്ലാസിലെ വെള്ളത്തിലേക്കിട്ട ശേഷം ജീന യാതൊരു ഭാവ വ്യത്യാസവും കൂടാതെ തന്റെ കസേരയിലേക്ക് പോയിരുന്നു.

തന്റെ സ്വകാര്യതയിലേക്ക് ആരെയും കടന്ന് കയറാൻ സമ്മതിക്കാത്ത ശ്രീഹരിയിൽ നിന്ന്‌ ജീനക്ക് ഒരടിയിൽ കുറഞ്ഞതൊന്നും അവിടെ നിന്ന ആരും പ്രധീക്ഷിച്ചില്ല. എന്നാൽ എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയുടെ ഞെട്ടലിൽ നിന്നും മുക്തനായ ശ്രീഹരി ഒരു പുഞ്ചിരിയോടെ തന്റെ കാബിനുള്ളിലേക്ക് നടന്നു. അപ്പോഴും യാതൊന്നും സംഭവിക്കാത്ത പോലെ ഇരിക്കുന്ന ജീനയുടെ മുഖത്തേക്ക് നോക്കിയ അനുപമയുടെ മനസിലേക്ക് കുറച്ച് മുൻപ് ജീന പറഞ്ഞ വാക്കുകൾ ഓടിയെത്തി. “ഞാൻ സർ എന്ന് വിളിച്ചാലായിരിക്കും ഇച്ചായന്‌ ഇഷ്ടപ്പെടാത്തത്.” തുടരും…

Comments:

No comments!

Please sign up or log in to post a comment!