രൗദ്രം

പതിവിലും നേരത്തെ ആണ് സുഭദ്ര അന്ന് എഴുന്നേറ്റത്. എഴുന്നേറ്റ പാടെ കട്ടിലിൽ തന്നെ ഇരുന്നുകൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു കൊണ്ട് അവള് മുടി വാരിക്കെട്ടി.. നേരെ പോയത് ബത്രൂമിലേക്ക് ആണ്… പ്രഭാത കൃത്യങ്ങൾ പൂർത്തിയാക്കിയ ശേഷം തല വഴി ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് അവള് പുറത്തേക്ക് നടന്നു.. ഒരു സെറ്റ് സാരിയും ആകാശ നീല നിറത്തിൽ ഉള്ള ബ്ലൗസും ആണ് അവള് ധരിച്ചിരുന്നത്.. ഈറനോടെ അവ അവളുടെ ശരീരത്തോട് പറ്റിച്ചേർന്നു കിടന്നു..

പൂജാമുറിയിലെ മണിയടി ശബ്ദം അവളുടെ മുറി വരെ ഉയർന്നു കേൾക്കാം ആയിരുന്നു.. സുഭദ്ര പതിയെ പൂജാമുറിയിലെ വാതിൽ തുറന്നു വലതുകാൽ വച്ച് അകത്തേക്ക് കടന്നു.. ഉള്ളിൽ ഒരു ചുവന്ന പട്ട് ധരിച്ചു വെള്ളിപോലുള്ള നരച്ച തലമുടിയും താടിയും കൊമ്പൻ മീശയും ആയി സുഭദ്രയുടെ ഭർത്താവിന്റെ അച്ഛൻ ശേകരൻ നമ്പൂതിരി കാര്യമായ പൂജകളിൽ ആയിരുന്നു.. അത ദിവസവും പതിവ് ഉള്ളത് തന്നെ ആണ്..

ഉള്ളിൽ കയറിയ സുഭദ്ര പൂജാമുറിയിലെ പ്രതിഷ്ഠ ആയ ചാമുണ്ടിയുടെ മുന്നിൽ തൊഴുത് നിന്നു. രക്തം തിളങ്ങുന്ന നാക്കും കണ്ണും കയ്യിൽ മണി കെട്ടിയ ഉറവാളും ഏന്തി ആയിരുന്നു ചാമുണ്ഡി നിന്നിരുന്നത്. മുറിയിൽ എങ്ങും നിഗൂഢത തളം കെട്ടി നിന്നിരുന്നു. ഇരുണ്ട ചുവപ്പ് നിറം ആയിരുന്നു ആ മുറിക്കുള്ളിൽ. എങ്ങും കത്തിച്ചു വച്ച നിലവിളക്കു കൾ ഒരു അലങ്കാരം പോലെ കാണപ്പെട്ടു.

ഓം ചാമുണ്ഡി ദേവി നമഹ.

കൈകൾ മേലോട്ട് ഉയർത്തി തൊഴുത് കൊണ്ട് ശേഖരൻ തിരുമേനി പീഠത്തിൽ നിന്നും എഴുന്നേറ്റു. ശേഷം സുഭധ്രക്ക് അഭിമുഖം ആയി നിന്നു. സുഭദ്ര വേഗം തന്നെ തിരുമേനിയുടെ കാൽ തൊട്ടു വന്ദിച്ചു. തിരുമേനി തന്റെ കാൽക്കൽ കുമ്പിട്ടു നിൽക്കുന്ന സുബദ്രയെ ഇരു തോളിലും പിടിച്ചു എഴുന്നേൽപ്പിച്ചു. രക്ത വർണത്തിൽ ചുവന്നു തുടുത്ത് ആയിരുന്നു തിരുമേനിയുടെ കണ്ണുകൾ. അവ പൂജാമുറിയിൽ മാത്രമേ അത്തരത്തിൽ കാണപ്പെടുക ഒള്ളു.

സുഭദ്രയുടെ ചുണ്ടുകൾ തണുപ്പിൽ വിറക്കുന്നുണ്ടായിരുന്നു…

തിരുമേനി അവളുടെ തോളിൽ നിന്നും കൈകൾ വിടുവിച്ചു ദേവിക്ക് മുന്നിൽ കത്തിച്ചു വച്ചിരുന്ന ഏഴ് തിരിയിട്ട നിലവിളക്ക് അവൾക്ക് നേരെ നീട്ടി… ഒരക്ഷരം പോലും ഉരിയാടാതെ സുഭദ്ര വിളക്കുമായി പൂജാമുറി വിട്ട് പുറത്തിറങ്ങി. വിറക്കുന്ന കൈകളോടെ ഇടറുന്ന ചുവടുകളോടെ അവള് മച്ചിൻ മുകളിലേക്കുള്ള ഗോവണി കയറി തുടങ്ങി. ആ വലിയ നാലുകെട്ട് തറവാട്ടിൽ എങ്ങും നിശ്ശബ്ദത തളം കെട്ടി നിന്നു. മരം കൊണ്ട് ഉണ്ടാക്കിയ പഴയ ഗോവണി പടികൾ അവളുടെ ഓരോ കാൽ വൈപ്പിലും കര കര ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു.

ഈറനണിഞ്ഞ അവളുടെ കാർകൂന്തൽ നിന്നും വെള്ള തുള്ളികൾ ധാര ധാരയായി അവൾക്ക് പിറകെ മാർഗം തീർത്തു കൊണ്ടിരുന്നു.

മുകളിലെ മച്ചിൽ ആണ് തറവാടിനെ കാത്തു സംരക്ഷിക്കുന്ന രക്ത രക്ഷസ് കുടികൊള്ളുന്നത്. സുഭദ്ര മച്ചിന്റെ വാതിൽ പതിയെ തുറന്നു.. മനസ്സിൽ അവള് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു.. വാതിൽ തള്ളി തുറക്കുമ്പോൾ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ക്രമാതീതമായി വർധിച്ച അവളുടെ ഹൃദയ നാധം പുറത്തേക്ക് പ്രകമ്പനം കൊണ്ടു. മച്ചിന് മുകളിൽ വൈദ്യുതീകരണം ഇല്ലാത്തതുകൊണ്ട് കയ്യിലെ നിലവിളക്കിന്റെ വെട്ടം മാത്രം ആയിരുന്നു ഇരുട്ട് നിറഞ്ഞ ആ അറക്കുള്ളിൽ ഉണ്ടായിരുന്നത്.

ബന്ധന തകിടുകളും മാന്ത്രിക കിഴികളും നിറഞ്ഞ ആ അറവാതിൽ സുഭദ്ര പതിയെ തുറന്നു. വലിയ ഒരു ശബ്ദത്തോടെ ആ പഴയ വാതിൽ അവൾക്ക് മുന്നേ മലർക്കെ തുറന്നു. ഉള്ളിലേക്ക് നോക്കിയ സുബദ്രക്ക്‌ കൺമുന്നിൽ കണ്ണടച്ച് നിന്നാൽ ഉള്ള പോലുള്ള ഇരുട്ട് അല്ലാതെ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. വിറക്കുന്ന കാൽപാദങ്ങൾ പതിയെ അവള് അറക്ക്‌ അകത്തേക്ക് എടുത്തു വച്ചു. വിളക്കിൻറെ വെട്ടത്തിൽ അറയുടെ ഓരോ ബാഗങ്ങൾ അവൾക്ക് മുന്നിൽ തെളിഞ്ഞു കൊണ്ടിരുന്നു. അടുക്കി വച്ചിരിക്കുന്ന മാറാലയും പൊടിയും പിടിച്ച് കിടക്കുന്ന പിച്ചള പാത്രങ്ങളും വിളക്കുകളും പഴയ ഉപയോഗ ശൂന്യമായ വസ്തുക്കളും. കിഴക്കേ മൂലയിൽ ചെമ്പട്ടിൽ പൊതിഞ്ഞ ഒരു പീഠവും അതിന്റെ പിന്നിൽ പുറം തിരിച്ചു വച്ചിരിക്കുന്ന ഒരു വിഗ്രഹം. സുഭദ്ര വേഗം തന്നെ വിളക്ക് വിഗ്രഹത്തിന്റെ പിന്നിൽ പീഠത്തിൽ വച്ച ശേഷം മുറി വിട്ടു പുറത്തിറങ്ങി.. ഗോവണി പടികളിലൂടെ ഓടി താഴേക്ക് ഇറങ്ങി.

സുഭദ്ര ഇത് ആദ്യമായിട്ടല്ല ഇൗ മചിൽ വരുന്നതും വിളക്ക് വെക്കുന്നതും. ചില പ്രത്യേക പൂജ ദിവസങ്ങളിൽ ഇത്തരത്തിൽ മച്ചിലമ്മക്ക്‌ പൂജ വെക്കാറുണ്ട് അത്രേ.. എന്നിരുന്നാലും ഓരോ തവണ മച്ചിലേക്കുള്ള ഗോവണി കയറുമ്പോൾ സുഭദ്രയുടെ നെഞ്ഞിടി ക്കുന്ന ശബ്ദം പുറത്ത് കേൾക്കാമായിരുന്നു. അതിനു കാരണങ്ങൾ പലതാണ്.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മച്ചിലോട്ട്‌ തറവാടിന്റെ പാരമ്പര്യത്തിന്. ഇൗ നാട്ടിലെ തന്നെ ഏറ്റവും പ്രൗഢ ഗംഭീരമായ നാടിന്റെ മുകമുദ്രയായ നാലുകെട്ട് വീട്. നാടിനും നാട്ടുകാർക്കും എന്ത് പ്രശ്നം ഉണ്ടായാലും ആദ്യം ഓടി വരുന്നത് മചിലോട്ട്‌ തറവാട്ടിലേക്ക് ആണ്. എന്തിനും ഏതിനും അവിടെ പരിഹാരം ഉണ്ടായിരുന്നു. നാട്ടിലെ സർവ്വ പ്രമാണിമാർ ആയിരുന്നു മച്ചിലോട്ടെ കാരണവന്മാർ. നാട്ടുകാരുടെ പ്രിയപ്പെട്ട വർ ആയിരുന്നു അവർ.
എന്നൽ ഇന്ന് സ്ഥിതി വിശേഷം വേറെ ആണ്.

തറവാടിന്റെ പ്രൗഢി ശയിച്ചിരിക്കുന്ന്. പാരമ്പര്യം മാത്രം ബാക്കിയായി കിടക്കുന്നു. കൂട്ട് കുടുംബം ആയി കഴിഞ്ഞിരുന്ന തറവാട്ടിൽ എന്നും ഉത്സവ പ്രതീതി ആയിരുന്നു. എന്നാല് ഇന്ന് ആരും തന്നെ ഇല്ല. അ വലിയ വീട്ടിൽ ഇന്ന് താമസിക്കുന്നത് സുബദ്രയും ഭർത്താവിന്റെ അച്ഛൻ ശേഖരൻ നമ്പൂതിരിയും മാത്രം. നാട്ടുകാർക്ക് ഇന്നും തറവാടി നോടും അവിടുത്തെ ആലുകളോടും വളരെ സ്നേഹമാണ്. എന്നാല് അതിനു പിന്നിൽ ഒരു ഇരുണ്ടകാലം ഉണ്ടായിരുന്നു. നാട് നടുകെ പിളർന്ന ഒരു കാലഗട്ടം.

സുഭദ്രയുടെ ഭർത്താവ് ശ്രീനിവാസൻ ശേഖരൻ നമ്പൂതിരിയുടെ ഒറ്റ മകൻ ആയിരുന്നു. പാരമ്പര്യമായി കിട്ടിയ പൂജാ വിധികളിലോ താന്ത്രിക പ്രക്രിയകളിൽ ഒന്നിലും തന്നെ ശ്രീനിവാസന് വിശ്വാസം ഉണ്ടായിരുന്നില്ല.

25 വയസ്സിൽ ആണ് അദ്ദേഹം സുഭദ്രയെ വിവാഹം ചെയ്യുന്നത്. അന്ന് സുബദ്രക്ക് 21 വയസ്സ് മാത്രം പ്രായം. 22 വയസ്സിൽ ഒരു കറുത്തവാവ് ദിനത്തിൽ അർദ്ധരാത്രി അവള് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അത് സംഭവിച്ച അന്നേ ദിവസം തന്റെ ഒരു സുഹൃത്തിനെ കാണാൻ അയൽ ഗ്രാമത്തിൽ പോയിരുന്ന ശ്രീനിവാസൻ തന്റെ കുഞ്ഞിനെ കാണാൻ തിരികെ വരുന്ന സമയം പാമ്പ് കടിയേറ്റ് മരണമടഞ്ഞു.

അങ്ങനെ തന്റെ കുഞ്ഞിന്റെ മുഖം പോലും കാണാൻ ആവാതെ അയാൾ മരണത്തിന് കീഴടങ്ങി. 22 വയസ്സിൽ സുഭദ്ര ഒരേ ദിവസം തന്റെ കുഞ്ഞിന്റെ മുഖവും ഭർത്താവിന്റെ മൃത ദേഹവും നേരിൽ കാണാൻ ഇടയായി.

ഒരുപാട് നാൾ കടുത്ത മാനസിക പിരിമുറക്കങ്ങൾ നേരിട്ട സുഭദ്ര പതിയെ പഴയ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങി. കല്ല്യാണി എന്ന പേരിൽ അവളുടെ കുഞ്ഞോമന മച്ചിലോട്ട് തറവാട്ടിൽ വീണ്ടും ഐശ്വര്യം കൊണ്ടുവന്നു.

അവളുടെ കളി ചിരികൾ നിറഞ്ഞ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട് തറവാട്ടിൽ. കുരുംബിയായിരുന്ന കല്ല്യാണി തറവാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടി ആയി മാറി.

മുത്തച്ഛന്റെ യും അമ്മയുടെയും വീട്ടിലെ വേലക്കു നിൽക്കുന്ന അമ്മയിമാരുടെയും വാത്സല്യത്തിന്റെ നിറവിൽ അവള് വളർന്നു.

ഒരിക്കൽ സ്കൂൾ വിട്ട് വന്നു തറവാട്ട് കുളത്തിൽ അമ്മയോടൊപ്പം കുളിക്കുകയായിരുന്ന kallyaaniyude മുണ്ടിന്റെ മുൻവശം ചുവക്കുന്നത് കണ്ട സുഭദ്ര തന്റെ മകൾ ഒരു സ്ത്രീ ആയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു. അന്ന് രാത്രി പ്രശ്നം വച്ച് നോക്കിയ ശേഖരൻ നമ്പൂതിരിയുടെ രാശി പലകയിൽ ദുർ നിമിത്തം അനവധി ആയിരുന്നു. അങ്ങനെ തിരുമേനിയുടെ നിർബന്ധത്തിന് വഴങ്ങി kallyaaniye മക്കളില്ലാത്ത മുംബയിൽ താമസിക്കുന്ന സുഭദ്രയുടെ ചേട്ടന്റെ വീട്ടിലേക്കു അയക്കാൻ തീരുമാനിച്ചു.
അന്ന് tharavaadinodum അമ്മയോടും മുത്തച്ഛൻ നോടും യാത്ര പറഞ്ഞു ഇറങ്ങിയതാണ് കല്ല്യാണി.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നോക്കെത്താ ദൂരത്ത് നിന്നും അവള് മറയുന്നത് വരെ സുഭദ്ര പടിക്കൽ കണ്ണും നട്ട് നിന്നു. പുറകിൽ നിന്നും വന്ന ശേഖരൻ തിരുമേനി സൂബദ്രയെ മാറോടു അടക്കി അകത്തേക്ക് കൂട്ടികൊണ്ട് പോയി.

ഇന്ന് കല്ല്യാണി ക്ക്‌ പ്രായം 19 . ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി ആണ് അവള്.

ഇത്രയും കാലത്തിനു ഇടക്ക് ഒരിക്കൽ പോലും അവള് തറവാട്ടിൽ വരികയോ സ്വന്തം അമ്മയടക്കം ഉറ്റവരെ കാണുക യോ ചെയ്തിട്ടില്ല.

ഇന്ന് സുഭദ്ര പതിവിലും സന്തോഷവതിയാണ്. Kallyaaniyude വരവ് പ്രമാണിച്ച് ആണ് വിശേഷ പൂജ രാവിലെ കഴിപ്പിച്ചത്.

തറവാട്ടിൽ ഇന്ന് ഒരു ഉത്സവം തന്നെ ആയിരിക്കും… പണിക്കാരിൽ പോലും അ സന്തോഷം കാണാൻ ഉണ്ടായിരുന്നു.

തറവാട്ടിലെ പ്രധാന പണിക്കാർ ആണ് ജാനുവും നാണിയും. വളരെ കാലം മുതലേ ഏകദേശം പറഞാൽ പാരമ്പര്യമായി തറവാട്ടിലെ പണിക്കാർ ആണ് അവർ. മചിലോട്ടെ പണികാർക്ക്‌ അവിടെ സര്ക്കാര് ഉദ്യോഗസ്ഥരുടെ പവർ ആയിരുന്നു.

Kallyaaniye വളർത്തിയ കാര്യത്തിൽ ജാനുവിനും നാണിക്കും സുപ്രധാനമായ പങ്കുണ്ട്.

പായസം വക്കാൻ വേണ്ടിയുള്ള വലിയ ചെരുവത്തിനായുള്ള തിരച്ചിലിൽ ആയിരുന്നു ജാനുവു നാണീയും. അടുക്കള മുഴുവൻ പരതിയിട്ടും അവർക്ക് അത് കണ്ടെത്താൻ ആയില്ല..

ജാനു നീ പോയി സുഭദ്ര തമ്പുരാട്ടിയുടെ അടുത്ത് ചോദിക്ക്.

ശരി നീ നിക്ക്‌… ഞാൻ ചോദിച്ചിട്ട് വരാം ..

ജാനു അകം മുഴുവൻ തിരഞ്ഞെങ്കിലും സ്യൂബദ്രയെ കണ്ടില്ല..

തമ്പുരാട്ടി…. തമ്പുരാട്ടി….

ജാനു നീട്ടി വിളിച്ചു കൊണ്ട് ഇരുന്നു…

പെട്ടന്ന് ആണ് കോണികൂടിന് ചുവദിൽ ഉള്ള അറയുടെ വാതിൽ മലർക്കെ തുറന്നത്.. ഉള്ളിൽ നിന്നും പാറി പറക്കുന്ന മുടിയും പാതി മാഞ്ഞ സിന്ദൂരം പൊട്ടുമായി സുഭദ്ര പുറത്തേക്ക് വന്നു… ഇടുപ്പിൽ സാരി മുറുക്കെ കുത്തിയെ ശേഷം ഇരു കൈകളാളും അവള് മുടി പിന്നിൽ വാരിക്കെട്ടി.

എന്താ ജാനു…..??

തമ്പുരാട്ടി.. അട പ്രഥമൻ ഉണ്ടാക്കാൻ ഉള്ള വലിയ ചെരുവം കാണാൻ ഇല്ല..

അതവിടെ ചുമരിന് മേലെ കാണും.. ഒരു സ്റ്റൂളിന് മേലെ കേറി നോക്ക്..

ശരി തമ്പുരാട്ടി…

ജാനു അടുക്കളയിലേക്ക് തിരികെ പോയി…

സുഭദ്ര കലങ്ങിയ കണ്ണുകളുമായി മുറിക്കകത്ത് തിരിഞ്ഞു നോക്കി..

അവളുടെ മുഖത്ത് രൗദ്രത നിറഞ്ഞു നിന്നു…

(തുടരും)

ആദ്യ ഭാഗത്തിൽ പേജുകൾ കുറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു.
. തുടർ ഭാഗങ്ങൾ പേജുകൾ കൂടുതൽ ഉൾപ്പെടുന്നതാണ്… നന്ദി… RK

Comments:

No comments!

Please sign up or log in to post a comment!