ശംഭുവിന്റെ ഒളിയമ്പുകൾ 18

കലുഷിതമായ മനസ്സോടെ വണ്ടി മുന്നോട്ട് പായിക്കുകയാണ് ശംഭു. വീണയോടൊന്ന് സംസാരിക്കാൻ ആവാതെ,അവൾ നേരിടുന്ന പ്രശ്നം അറിയാതെ,സാവിത്രിക്ക് മുന്നിൽ പതറിയ മനസുമായി,തിരിച്ചുള്ള യാത്ര.പലപ്പോഴുമവന്റെ മനസ്സ് പാളിപ്പോകുന്നു.മനസ്സ് കൈപ്പിടിയിൽ നിൽക്കാതെയുള്ള പോക്കിൽ, സ്പീഡോമീറ്ററിലെ സൂചി നൂറും കഴിഞ്ഞു നൂറ്റിരുപതിനെ ചുംബിക്കാൻ വെമ്പൽ കൊള്ളുന്നു.

സാവിത്രി ചെറുമയക്കത്തിലാണ്.ആ ശീലം അവൾക്ക് പതിവുമാണ്.മുൻ സീറ്റ് പുറകിലെക്ക് താഴ്ത്തി, എസിയുടെ കുളിർമയിൽ മയങ്ങുന്ന സാവിത്രി ഞെട്ടിയുണരുമ്പോൾ കാണുന്നത് കാർ മൈൽക്കുറ്റിയിൽ ഇടിച്ചുനിൽക്കുന്നതാണ്.ശംഭു സ്റ്റിയറിങ്ങിൽ തല ചായ്ച്ചുകിടന്ന് അണക്കുന്നുണ്ട്.

“….കൊച്ചേ… എന്നതാ?എന്നതാ പറ്റിയെ……??”

ഞെട്ടലോടെയുള്ള സാവിത്രിയുടെ ചോദ്യത്തിന് അവന്റെ ഉത്തരം മൗനവും അവനിൽ നിന്നുയരുന്ന കിതപ്പുമായിരുന്നു.സാവിത്രി കാറിലിരുന്നു തന്നെ ചുറ്റിലും ഒന്ന് നോക്കി.അവന്റെയുള്ളിൽ തട്ടിയ പേടി അവൾ തിരിച്ചറിഞ്ഞിരുന്നു. ***** അല്പം മുൻപ് സംഭവിച്ചതെന്തെന്നാൽ

ശംഭുവിന്റെ കാർ എം സി റോഡിലെ ഒരു കൊടും വളവ് തിരിയുകയാണ്. എസ് ആകൃതിയുള്ള ആ വളവ് ചെറു കയറ്റത്തോടുകൂടെയുള്ളതാണ്. വേഗതയിൽ ഇറക്കം ഇറങ്ങിവന്ന അവന് ആ വളവിൽ വണ്ടിയിലുള്ള നിയന്ത്രണം നഷ്ട്ടപ്പെട്ടു.അതെ സമയം എതിരെ ഒരു നാഷണൽ പെർമിറ്റ്‌ ലോറിയും.

ഒരു കാർ പാഞ്ഞുവരുന്നത് കണ്ട ലോറി ഡ്രൈവർ,ലോറി ഇടത്തേക്ക് വെട്ടിച്ചു.സാവധാനം കയറ്റം കയറി വളവ് തിരിഞ്ഞ്

വരികയായിരുന്നതിനാൾ അല്പം മുന്നോട്ടെടുത്തശേഷം അയാൾക്ക് ബ്രേക്ക്‌ ചെയ്യുവാൻ സാധിച്ചു.

വളവിൽ വണ്ടിയൊന്ന് പാളിയപ്പൊൾ ബോധമനസിലേക്ക് എത്തിയ ശംഭു കാണുന്നത് ഒരു ലോറി എതിരെ വരുന്നതാണ്.പെട്ടെന്ന് തന്നെ ഇടത്തേക്ക് വെട്ടിച്ച ശംഭു ഒരു മൈൽ കുറ്റിയിൽ കാർ ഇടിച്ചുനിർത്തി. സ്റ്റിയറിങ്ങിലെക്ക് തല ചായ്ക്കുന്ന സമയം തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം അവന്റെ മുഖത്തുണ്ടായിരുന്നു.

“ആർക്ക് വായുഗുളിക മേടിക്കാൻ പോകുവാ നായിന്റെ മോനെ”ലോറി ഡ്രൈവർ പുറകോട്ട് നോക്കി അലറി വിളിച്ചു.അപ്പോഴും ഞെട്ടൽ വിട്ടു മാറാതെ ശംഭു അതിനുള്ളിൽ തന്നെ ഇരുന്നു. കയറ്റവും വളവും ഒരുമിച്ചായതിനാൽ കൂടുതൽ നിർത്താൻ കഴിയാത്തതും, ഇറങ്ങി നോക്കി കൂടുതൽ പ്രശ്നത്തിലാവേണ്ട എന്ന് കരുതിയും ആവണം ശംഭുവിനെ കാത്പൊട്ടുന്ന ചീത്തയും വിളിച്ചുകൊണ്ട് അയാൾ വണ്ടി മുന്നോട്ടെടുത്തു.”ചത്തു കാണില്ലായിരിക്കും,അല്ലേടാ.ഇത് പോലെ എന്നും ഏത്ര കാണുന്നു.

എന്തേലും ആവട്ടെ” എന്ന് സഹായിയോട് പറഞ്ഞുകൊണ്ടയാൾ ലോറിയുമായി മുന്നോട്ട് നീങ്ങി. ***** കാറിലിരുന്ന് പുറത്തേക്ക് നോക്കിയ സാവിത്രിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി.

എവിടെ നോക്കിയാടാ നീ…….നീയിത് ഏത് ലോകത്താ?

“അത് ടീച്ചറേ…… ഞാൻ……” അവനൊരു ദീർഘനിശ്വാസമെടുത്തു

“…മ്മ്മ്…” സാവിത്രി ഇരുത്തിയൊന്ന് മൂളി.അവനൊന്നും മിണ്ടിയില്ല.

“ദാ വെള്ളം കുടിക്ക്”സാവിത്രി ഒരു കുപ്പി വെള്ളം അവന് നേരെ നീട്ടി.ഒറ്റ കമിഴ്ത്തിൽ തന്നെ അവനത് കുടിച്ചു തീർത്തു.അപ്പോഴും സ്റ്റിയറിങ്ങിൽ കൈകുത്തി ഞെട്ടൽ വിട്ടുമാറാതെ അവൻ അണച്ചുകൊണ്ടിരുന്നു.

“……കൊച്ചെ…….” അല്പം ശാന്തമായുള്ള സാവിത്രിയുടെ വിളികേട്ട് അവനവരെ നോക്കി.

അവൾ അവന്റെ മുടിയിൽ ഒന്ന് തലോടി.അവൻ അവരെയൊന്ന് നോക്കുകമാത്രം ചെയ്തു.

എന്താടാ…… എന്താടാ പറ്റിയെ…..

“അറിയില്ല ടീച്ചറെ…..എന്തോ ഒരു അസ്വസ്ഥത….മനസ്സ്,അതെന്റെ കയ്യിൽ നിക്കുന്നില്ല ടീച്ചറെ…..”

“വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ, തല്ക്കാലം നീ വണ്ടി ഒന്ന് സൈഡ് ആക്കിയിട്.ഈ അവസ്ഥയില് ഇപ്പൊ ഡ്രൈവ് വേണ്ട.അല്പം കഴിഞ്ഞു മതി മുന്നോട്ട്.”അല്പം കടുപ്പത്തിലുള്ള അവളുടെ ശാസനയായിരുന്നു അത്‌.

അവൻ പതിയെ റിവേഴ്സെടുത്തു. അപ്പോൾ മുന്നിൽ ചില്ലിളകി വീഴുന്ന ശബ്ദമവൻ കേട്ടു.”ഒരു കണ്ണ് അടിച്ചു പോയി”അവൻ മനസ്സിൽ പറഞ്ഞു. അവൻ കാർ മുന്നിലേക്കെടുത്ത് അല്പമകലെ കണ്ട ചെറു വൃക്ഷത്തിന് ചുവട്ടിൽ പാദയോരത്തായി പാർക്ക്‌ ചെയ്തു.പാർക്കിംഗ് ലൈറ്റ് ഓൺ ചെയ്ത് പതിയെ പുറത്തേക്കിറങ്ങി.

ഇടിച്ച ഇടിയിലാ ഫോർച്യുണറിന്റെ മുന്നിലെ സേഫ്റ്റി ഗ്രിൽ ഉള്ളിലേക്ക് അല്പം നന്നായിത്തന്നെ ചളുങ്ങി.ഒപ്പം ബമ്പറും.ഹെഡ് ലൈറ്റിന്റെ കവർ പൊട്ടിയിളകിയിരുന്നു.ചുരുക്കിപ്പറഞ്ഞാൽ വണ്ടിയുടെ വലതുവശം നല്ല രീതിയിൽ തകർന്നിരുന്നു.എന്നാലും ഓടിക്കാം എന്നുള്ള സ്ഥിതി.

ശംഭു ബോണറ്റിലേക്ക് ചാഞ്ഞ് കൈകൾ രണ്ടും കൂട്ടിക്കെട്ടി,ഒരു കാലെടുത്തു ബമ്പറിലേക്കും വച്ച് വിദൂരതയിലേക്ക് നോക്കിനിൽക്കുമ്പോൾ ചെറിയ തണുത്ത കാറ്റ് അവനെ തൊട്ടു തലോടി കടന്നുപോകുന്നത് അവൻ അറിഞ്ഞു.ചരക്ക് ലോറികൾ ഹോൺ മുഴക്കി കടന്നുപോകുന്നുണ്ട്.ഇടക്ക് ചെറു വാഹനങ്ങളും ചില ദീർഘദൂര ബസുകളും കടന്ന് പോകുന്നു.തന്റെ ചുമലിൽ കയ്യമർന്നപ്പോൾ അവൻ തിരിഞ്ഞൊന്നു നോക്കി. “….സാവിത്രി….”അവനൊന്നും മിണ്ടിയില്ല.ഒന്ന് നോക്കിയശേഷം അതെ നിൽപ്പ് തുടർന്നു.

എന്താടാ കൊച്ചെ?എന്റെ കൊച്ചിന് എന്നാ പറ്റി?

ഒന്നുല്ല ടീച്ചറെ….
എന്തോ,മനസ്സ് കയ്യിൽ നിക്കുന്നില്ല.

എന്തോ ഒന്ന് നിന്റെ മനസ്സിലുണ്ട്. ഒന്ന് ഉള്ളുതുറക്കണമെന്നും.പക്ഷെ നിനക്ക് പറ്റുന്നില്ല………അതല്ലേ സത്യം.

ഒന്നുല്ല ടീച്ചറെ, വെറുതെ തോന്നുന്നതാ…….

നീ കള്ളം പറയാനും തുടങ്ങിയല്ലേ. എനിക്കറിയുന്ന ശംഭു ഇങ്ങനെ ആയിരുന്നില്ല.എന്തിനും ഈ ടീച്ചർ വേണം, എന്തുണ്ടെലും ടീച്ചറോട് പറയും.പക്ഷെ ഇന്ന്…….ഇന്ന് നീ മാറി. പലതും മറക്കുന്നു.ഉള്ളിലൊതുക്കി സ്വയം നീറുന്നു.

വാക്കുകളുടെ ചട്ടക്കൂടിൽ ഞാൻ ബന്ധനസ്ഥനാണ് ടീച്ചറെ…….എല്ലാം ടീച്ചറും മാഷും ഒക്കെ അറിയുന്ന ദിനം വരും.അന്ന് വെറുക്കാതിരുന്നാൽ മാത്രം മതി.അല്ലാതെ ഇപ്പോഴൊന്നും പറയാൻ…………വയ്യ ടീച്ചറേ.

അവർക്കിടയിൽ നിമിഷങ്ങളോളം മൗനം തളം കെട്ടിനിന്നു.”എന്താ ടീച്ചറെ ഒരു ഗൗരവം? “മൗനം മുറിച്ചു കൊണ്ട് അവൻ ചോദിച്ചു.

അതിപ്പൊ നീയെന്തിനാ അറിയുന്നെ. എന്നോട് നിനക്കൊന്നും പറയാൻ വയ്യല്ലോ.അപ്പൊ ഇതും നീ അറിയണ്ട

പിന്നൊന്നും അവൻ ചോദിച്ചുമില്ല. “വെള്ളം വേണോ?”ഇടക്കെപ്പൊഴൊ സാവിത്രിയവനോട്‌ ചോദിച്ചു.വെള്ളം കയ്യിൽ വാങ്ങിപ്പിടിച്ചതല്ലാതെ ഒരു ഭാവമാറ്റം അവനിലുണ്ടായില്ല. സാവിത്രി അത് കാര്യമാക്കിയുമില്ല.

അപ്പോഴാണ് സാവിത്രിയുടെ ഫോൺ റിങ് ചെയ്തത്.നമ്പർ കണ്ടതും അവൾ ശാന്തതയോടെ തന്നെ സംസാരിച്ചുതുടങ്ങി.’പറയ് മാധവേട്ടാ’

“നിങ്ങൾ ഇതെവിടെ എത്തി?” മറുചോദ്യം ആയിരുന്നു അതിന് മറുപടി.

“വന്നുകൊണ്ടിരിക്കുന്നു,ഇനിയും ഒരു രണ്ടു മണിക്കൂർ എടുക്കും.കാർ ഒന്ന് പഞ്ചർ ആയി”മാഷിനെ ചെന്നശേഷം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം എന്ന് കരുതിയാണ് സാവിത്രി അങ്ങനെ പറഞ്ഞത്.

അതെന്തെലും ആവട്ടെ.പെട്ടെന്ന് വീട്ടിൽ എത്തണം.കുട്ടികൾ ഒറ്റക്കാ. ഞാൻ ഇവിടെ പെട്ടുപോയി.ഒരു അർജന്റ് മീറ്റിംഗ്.ക്ലൈന്റ്‌സ്ന് ഞാൻ തന്നെ അറ്റൻഡ് ചെയ്യണം പോലും. നാളെ മീറ്റിംഗ് കഴിഞ്ഞെ എത്തൂ.

“ഞങ്ങൾ വേഗം എത്താം മാഷെ.” ഫോൺ പിടിച്ചു വാങ്ങി ശംഭുവാണ് സംസാരിച്ചത്.

“ശരി.പെട്ടന്ന് എത്താൻ നോക്ക്.” മാധവൻ ഫോൺ വച്ചതും കയ്യിൽ ഇരുന്ന വെള്ളം അതേപടി മുഖത്ത് ഒഴിച്ച്, ഒപ്പം അതിൽനിന്നും ഒരല്പം കുടിച്ച ശേഷം ശംഭു വണ്ടിയിലേക്ക് കയറി.പിന്നാലെ സാവിത്രിയും.

“ഇന്നാ മുഖം തുടക്ക്”സാരിത്തലപ്പ് അവന് നേരെ നീട്ടിക്കൊണ്ട് സാവിത്രി പറഞ്ഞു.

അവൾ നീട്ടിയ സാരിത്തലപ്പിൽ മുഖം ഒപ്പി അവൻ വണ്ടി മുന്നോട്ടെടുത്തു. “കൊച്ചേ ധൃതി വക്കണ്ട.മര്യാദക്ക് പോയാൽ മതി”വണ്ടി നീങ്ങിത്തുടങ്ങിയതും സാവിത്രി പറഞ്ഞു.


ഒന്ന് വീട്ടിലേക്ക് വിളിക്ക് ടീച്ചറെ.

കുറച്ച് നേരമായി ട്രൈ ചെയ്യുവാ. രണ്ടും ഫോൺ എടുക്കുന്നില്ല. വെറുതെ മനുഷ്യന് ബി പി കേറ്റാൻ ആയിട്ട്……

സമയം ഇത്രേം ആയില്ലേ ടീച്ചറെ. കിടന്നുകാണും.ഫോൺ ചിലപ്പോൾ സൈലന്റ് ആവാനും മതി.

“…മ്മ്മ്…..”സാവിത്രിയൊന്ന് മൂളുക മാത്രം ചെയ്തു.കൂടുതൽ പറയാൻ നിൽക്കാതെ അവൻ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കൊടുത്തു. ***** മദ്യത്തിന്റെ ലഹരിയിലാണ് ഗോവിന്ദ് വീട്ടിലെത്തുന്നത്.

നോക്ക് വില്ല്യം നമ്മുക്ക് പറ്റിയ സമയം ഇവിടെയെങ്ങും വെട്ടൊ വെളിച്ചോ ഒന്നുല്ല.

നിന്നെ കൊണ്ട് തോറ്റു.ഈ പാതിരാത്രി ആരേലും വെട്ടം തെളിച്ചോണ്ട് ഇരിക്കുവോ.പതിവിന് അധികം കേറ്റിയപ്പഴെ തോന്നി.

ഏത്ര കഴിച്ചാലും ഗോവിന്ദൻ ഇന്നിത് പോലെ തന്നെ നിക്കും.ഇന്നെനിക്ക്‌ ആഘോഷിക്കാനുള്ള ദിവസാ.എല്ലാം അടക്കിപ്പിടിച്ച്,എന്നെ വെറും പട്ടിയെപ്പോലെ കാണുന്ന അവള് കിടന്നു പിടയുന്നതെനിക്ക് കാണണം. അത്‌ കണ്ടെനിക്ക് രസിക്കണം.

ഒക്കെ ആയിക്കോ.പക്ഷെ അതിന് ഇത്രേം വലിച്ചു കേറ്റണാരുന്നോ?

എടാ കോപ്പേ,കോണത്തിലെ വർത്താനം പറയരുത്.സ്വന്തം ഭാര്യയെ കൂട്ടിത്തരുന്നതും പോരാ, എന്നെ നീ ഉപദേശിക്കുന്നോ.വന്ന കാര്യം വൃത്തിയായി നടത്താൻ നോക്ക് പുല്ലേ.

ഞാൻ ഒന്നും പറയുന്നില്ല.നല്ലൊരു സദ്യ കഴിക്കാൻ പോകുമ്പോൾ, അതും കൊതിച്ചിട്ട് ഇതുവരെ കിട്ടാതെ പോയ ഒന്ന്.അതും അവളുടെ ഭർത്താവ് തന്നെ വിളമ്പിത്തരുമ്പോൾ, ഞാൻ എന്തിന് നിന്റെ സന്തോഷത്തെ കെടുത്തണം.

“അത്‌ അളിയൻ പറഞ്ഞത് റൈറ്റ്. ഇന്നവൾ നിന്റെ കൈക്കുള്ളിൽ കിടന്ന് പിടയുമ്പോൾ അവളറിയണം, അവളുടെ ആട്ടും തുപ്പും കേട്ട് തല കുനിഞ്ഞു നിക്കേണ്ടിവന്ന എന്റെ മാനസികാവസ്ഥ.അതിനവൾക്ക് കൊടുക്കാൻ പറ്റിയ ശിക്ഷ,അല്ല സമ്മാനം ഇതിലും വലുതായൊന്നില്ല. ശേ……മറന്നു,വണ്ടിന്ന് കുപ്പി എടുത്തില്ല” അതും പറഞ്ഞുകൊണ്ട് ഗോവിന്ദൻ വണ്ടിയിലേക്ക് കയറി.

“…..ഇവനിത് നാശമാക്കും…..”വില്ല്യം മനസ്സിലോർത്തു.ഒത്താൽ ഗായത്രി കൂടി,അതും കണക്ക് കൂട്ടിയാണ് അവൻ ഗോവിന്ദിനെ മൂപ്പിക്കുന്നതും. എല്ലാം മനസ്സിൽ കണ്ട് ഒരു ഫേക്ക് മീറ്റിങ്ങിന്റെ പേരിൽ മാധവനെ കൊച്ചിയിൽ നിർത്താൻ കഴിഞ്ഞപ്പോഴും,അവസാനം എല്ലാം കീഴ്മേൽ മറിയും എന്നവൻ അറിഞ്ഞിരുന്നില്ല.

“അല്ല പുറത്ത് വഴിയിലെ ലൈറ്റിന് എന്ത് പറ്റി കെടുത്താറില്ലല്ലൊ” മദ്യവുമായി പുറത്തിറങ്ങി അല്പം പതിയെ തന്നോട് തന്നെ പറഞ്ഞു കൊണ്ട് ഗോവിന്ദൻ വീട്ടിലേക്ക് കയറി.ഒപ്പം വില്ല്യമും.


“ങേ……ഇവളിത് തുറന്നിട്ടിരിക്കുന്നോ, അത്‌ കൊള്ളാല്ലോ.സ്വയം തനിക്കുള്ള കുഴി തോണ്ടിയിട്ട് കാത്തിരിക്കുന്നോ”ഗോവിന്ദനാകെ ത്രില്ലിലാണ്. “നീ കേറി വാടാ”അവൻ വില്ല്യമിനെ അകത്തേക്ക് ക്ഷണിച്ചു.

പക്ഷെ വില്ല്യം ഇറങ്ങുമ്പോൾ മുതൽ ഗോവിന്ദിനോട് സംസാരിക്കുന്നതിന് ഒപ്പം ചുറ്റുപാടും നോക്കുകയായിരുന്നു.അവനിലെ ക്രിമിനൽ മൈൻഡ് എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നതിന്റെ ആഫ്റ്റർ എഫക്ട്.എന്തിന് ഇറങ്ങി പുറപ്പെടുമ്പോഴും എങ്ങനെ തടി കേടാവാതെ രക്ഷപെടാം എന്നവൻ നോക്കിവക്കും.ഉടായിപ്പ് കാണിക്കാൻ ഇറങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന തത്വം.വാതിൽ തുറന്ന് കിടക്കുന്നതും,അലങ്കോലമായി കിടക്കുന്ന മുൻവശവും കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് അവന്റെ മനസ്സിൽ തോന്നിച്ചുകൊണ്ടിരുന്നു. മദ്യലഹരിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഗോവിന്ദൻ വീട്ടിൽ കയറാൻ തിടുക്കപ്പെടുന്നു. അകത്തേക്ക് കയറാൻ തുടങ്ങിയ ഗോവിന്ദിനെ വില്ല്യം പിറകിലേക്ക് വലിച്ചു.

എന്താടാ…….?

നോക്ക് ഗോവിന്ദ്……വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,എന്തോ ഒരു പന്തികേട്.

തെളിച്ചു പറയ് കോപ്പേ…..

നമ്മുക്ക് മുന്നേ ആരോ ഇവിടെ കേറിയിട്ടുണ്ട്.നോക്ക് നീ ഇവിടെ മൊത്തം അലമ്പായിക്കിടക്കുന്നത്. എന്തായാലും വന്നവർ തിരിച്ചു പോയിട്ടില്ല.

ഗോവിന്ദന്റെ മുഖം മങ്ങുന്നതവൻ കണ്ടു.ചുണ്ടിനും കപ്പിനുമിടയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ നിരാശ അവന്റെ മുഖത്തുണ്ട്.”നീ വാ ഇവിടെ നിക്കുന്നത് അത്ര നന്നല്ല.ഒരു പക്ഷെ നമ്മുടെ തടി കേടാവാനും അത്‌ മതി.അതുമല്ല നമ്മളെ ഇപ്പൊ വീണ കണ്ടാൽ ഇതിന്റെ പിറകിൽ നമ്മൾ ആണെന്ന് കൂടി കരുതും”

നീ പറഞ്ഞു വരുന്നത്……….

ഇപ്പൊ അവളെ അവളുടെ വിധിക്ക് വിട്ടുകൊടുക്കുന്നു.ഇന്ന് രാത്രി ഇവിടെ എന്ത് സംഭവിച്ചാലും അതിൽ നിന്ന് മുതലെടുക്കാൻ പറ്റുവോന്ന് നോക്കാം.നീയിങ് വാ ഗോവിന്ദ്……

ആഗ്രഹിച്ചു വന്നിട്ട്…….പടിക്കൽ വച്ച് കലം ഉടഞ്ഞുവീണു അല്ലെ വില്ല്യം.

“ആദ്യം സ്വന്തം തടി സേഫ് ആക്കിയിട്ട് മതി കണ്ട ചട്ടീം കലോം ഒക്കെ…..” മദ്യത്തിൽ കുളിച്ച് നിന്നാടുകയായിരുന്ന ഗോവിന്ദിനെ ഒരുവിധം കാറിലേക്ക് കയറ്റി വില്ല്യം അവിടെനിന്നും കാർ റിവേഴ്സെടുത്തു. ***** അതെ സമയം ഭൈരവൻ നിലവറ വാതിൽ തള്ളിത്തുറന്നിരുന്നു.അവൻ ടോർച്ചുവെട്ടം അകത്തേക്ക് പായിച്ചു. ഉപയോഗമില്ലാതെ കിടക്കുന്ന ആ വലിയ നിലവറയിലിപ്പോൾ കൃഷി ആയുധങ്ങളും പൊട്ടിപ്പൊളിഞ വീട്ടുപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നു.ഭൈരവൻ ഓരോ മൂലയിലേക്കും വെട്ടം പായിച്ചു.

ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഒരു മൂലയിൽ പതുങ്ങിയിരിക്കുന്ന രണ്ടു പേർ.നിലവറക്കുള്ളിലേക്ക് ഇറങ്ങി അവിടെയാകെ പരതിയ ഭൈരവന്റെ കണ്ണിൽ പെടാൻ അധികം സമയം വേണ്ടിയിരുന്നില്ല.അവരെ കണ്ടതും അവന്റെ മുഖം ചുവന്നു.അവരെ നോക്കി മോണകാട്ടി വെളുക്കനെ ഒന്ന് ചിരിച്ചു.

ജീവനോടെ കൊണ്ട് ചെല്ലാനാ കല്പന, അത്‌ ചെയ്യുകയും ചെയ്യും.പക്ഷെ അതിന് മുൻപ് ഈ ഒടിച്ചതിനൊക്കെ ഒരു പരിഹാരം കാണണ്ടേ?കാണണം. അതുകൊണ്ട് കൂടുതൽ ഒളിച്ചുകളിക്കാതെ വാ…. വന്ന് ഈ ഭൈരവനെ നന്നായിട്ടൊന്ന് സൽക്കരിക്ക്.ഒരു പെണ്ണിന് മാത്രം നൽകാൻ സാധിക്കുന്ന വിരുന്നൊരുക്ക്.എന്നിട്ട് വേണം നിങ്ങളെ എത്തിക്കേണ്ടിടത്ത് എത്തിക്കാൻ.

അത്‌ കേട്ട് ഗായത്രി കാർക്കിച്ചു തുപ്പി. അവൾ വീണയെ തന്നോട് ചേർത്ത് പിടിച്ചിരുന്നു.അവർക്കരികിലേക്ക് നടന്നടുക്കുകയായിരുന്നു ഭൈരവൻ. പിന്നിലേക്ക് പോകാൻ ഇടമില്ലാതെ അവർ ഭിത്തിയിലിടിച്ചുനിന്നു.തന്നെ നോക്കി കാർക്കിച്ചു തുപ്പിയ ഗായത്രിയെ പിടിച്ചുമാറ്റി ഊക്കൊടെ കരണത്തൊന്ന് കൊടുക്കുകയാണ് ഭൈരവനാദ്യം ചെയ്തത്.കിട്ടിയ അടിയിൽ താഴേക്ക് വേച്ചുവീണ ഗായത്രിയുടെ അടുത്തേക്ക് ഓടി എത്തി വീണ.അവളെ പിടിച്ചെണീപ്പിക്കാൻ നോക്കവേ ഭൈരവൻ വീണയെ കടന്നുപിടിച്ചു.

“എനിക്ക്‌ നീ മതി.ഇവളെ ഞാൻ എന്റെ പിള്ളേർക്ക് ഇട്ടുകൊടുക്കും. ഇവളിന്ന് അവർക്കുള്ള അത്താഴമാണ്.നീയെനിക്കും….”

വീണ കിടന്നു കുതറി.ഇതിനിടയിൽ എണീറ്റ ഗായത്രി അയാളെ തടയാൻ ശ്രമിച്ചു.പക്ഷെ അയാളുടെ തള്ളിൽ അവൾ തലയടിച്ചു വീണു.അവളുടെ നെറ്റി മുറിഞ്ഞു ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.അപ്പോഴും വേദന കാര്യമാക്കാതെ അവൾ വീണയെ രക്ഷിക്കാൻ വഴിതേടി.വീഴ്ച്ചയിൽ കയ്യിൽ തടഞ്ഞ മരക്കഷ്ണമെടുത്ത് അവൾ അയാളെ ആക്രമിച്ചു.ദേഷ്യം ഇരച്ചുകയറിയ ഭൈരവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു ഭിത്തിയിൽ തലയിടുപ്പിച്ചശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞു.

ഗായത്രിയുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ച വീണയെ ഭൈരവൻ തടഞ്ഞു. അപ്പോഴേക്കും ശിങ്കിടികൾ അങ്ങോട്ടേക്കെത്തിയിരുന്നു.

“ദാ കിടക്കുന്നു നിങ്ങൾക്കുള്ള വിഭവം.കൊണ്ടുപോയി തിന്ന്.” അവരെ കണ്ടതും ഗായത്രിയെ ചൂണ്ടിക്കാട്ടി ഭൈരവൻ പറഞ്ഞു.

ഗായത്രിയെയും കൊണ്ട് അവർ പടി കയറിപ്പോകുമ്പോൾ അവൾ ഭൈരവന്റെ കൈക്കുള്ളിൽ ഞെരിയുകയായിരുന്നു.അയാൾ ആർത്തിമൂത്തവളുടെ ഗൗൺ വലിച്ചു കീറി.രക്ഷപെടാനുള്ള അവസാന ശ്രമം പോലെ അവൾ അയാളുടെ കയ്യിൽ കടിച്ചു.വേദനയിൽ പുളഞ്ഞ ഭൈരവനെ കടന്ന് പോകാൻ ശ്രമിച്ച സമയം ഭൈരവൻ അവളുടെ മുടിയിൽ പിടുത്തമിട്ടിരുന്നു.

പൊലയാടി മോളെ….ഈ ഭൈരവന്റെ കയ്യിൽ നിന്ന് രക്ഷപെടാം എന്ന് കരുതിയൊ.ഞാൻ ഒന്നാഗ്രഹിച്ചാൽ അത്‌ നടത്തിയിരിക്കും.

“നായെ….. നിനക്ക് എന്നെ റേപ്പ് ചെയ്യാൻ കഴിയുമായിരിക്കും.പക്ഷെ നീ വിചാരിച്ചത് നടക്കണം എങ്കിൽ അത് ഞാൻ തന്നെ വിചാരിക്കണം” അവൾ അവന്റെ മുഖത്തേക്ക് തുപ്പി.

കലി പൂണ്ട ഭൈരവന്റെ കൈ അവളുടെ മുഖത്തു പതിച്ചു. നിലത്തേക്ക് വീണ അവൾക്ക് ഒരു മഴുവിൽ പിടുത്തം കിട്ടിയിരുന്നു. അയാൾ അവൾക്കരുകിലേക്ക് നടന്നടുത്തു.എങ്ങനെയും രക്ഷപെടണം എന്ന് ഉറപ്പിച്ച അവൾ അയാളുടെ തുടയിൽ മഴു കൊണ്ട് വെട്ടി.വേദനയാൽ നിലത്തേക്ക് ഇരുന്നുപോയ ഭൈരവന്റെ തലയിൽ അതിന്റെ പ്രഹരമേൽക്കാൻ അധികം സമയം വേണ്ടിവന്നില്ല.

നിലത്തേക്ക് മറിഞ്ഞ ഭൈരവനെ മറികടന്നു വീണ മുകളിലേക്ക് ഓടി. മുകളിലെത്തി നിലവറ പുറത്ത് നിന്നു കുറ്റിയിടാൻ അവൾ മറന്നിരുന്നില്ല. നിലവറക്കുള്ളിൽ നിന്നും കിട്ടിയ ടോർച്ചിന്റെ വെളിച്ചത്തിൽ ഹാളിലെത്തുമ്പോൾ കൂട്ടാളികൾ ഗായത്രിയെ കടിച്ചുകീറാനുള്ള തയ്യാറെടുപ്പിലായിരുന്നു.ടോർച്ചുകൾ കത്തിച്ചുവച്ച് അതിന്റെ വെളിച്ചത്തിൽ ഇരയെ കീഴ്പ്പെടുത്താൻ വെമ്പൽ കൊള്ളുന്ന മൃഗങ്ങൾ.

ഗായത്രി നിലത്ത് വീണുകിടക്കുന്നു. വേദനയിലും അവൾ രക്ഷപെടാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ തലയിടിച്ചത് കൊണ്ട് തന്റെ ശരീരം തളരുന്നത് പോലെ തോന്നി അവൾക്ക്.വീണ അവിടെയെത്തുമ്പോൾ ഒരുവൻ അവളിലേക്ക് നടന്നടുക്കുകയാണ്. മറ്റുള്ളവർ അത്‌ കണ്ടു കയ്യടിക്കുന്നു. ഒന്നും ചിന്തിക്കാതെ വീണ അവിടേക്ക് ഓടിയടുത്തു.അവളുടെ കയ്യിലിരുന്ന മഴു അവന്റെ മുതുകിൽ ആഴ്ന്നിറങ്ങി.വലിച്ചൂരിയ ശേഷം വീണ്ടും വെട്ടാൻ ഓങ്ങിയപ്പോൾ അവൻ കൈകൾ തൊഴുതുകൊണ്ട് നിരങ്ങിമാറി.സംഹാരരുദ്രയുടെ ഭാവം ആയിരുന്നു അവൾക്കപ്പോൾ.

“എടുത്തോണ്ട് പൊയ്ക്കോ ഇവനെ. ഇനിയും നിന്നാൽ വെട്ടി വീഴ്ത്തും ഞാൻ”അവളുടെ അലർച്ചയിൽ മുന്നിലേക്ക് വന്നവർ സ്വിച്ചിട്ടപോലെ നിന്നു.ജീവനിൽ കൊതി ഗുണ്ടക്കും ഉണ്ടാകുമല്ലോ.അവളുടെ മട്ടും ഭാവവും കണ്ട് കാര്യം പന്തിയല്ല എന്ന തോന്നലും ആകാം വെട്ടുകൊണ്ട് വീണവനെയും കൊണ്ടവർ വന്നവഴി പോയതും പെട്ടെന്നായിരുന്നു.

അപ്പോഴും അടിയുടെ ആഘാതത്തിൽ ചോരയൊലിപ്പിച്ചു നിലവറക്കുള്ളിൽ കിടക്കുകയാണ് ഭൈരവൻ.

വീണ ഗായത്രിയെ പിടിച്ചെണീപ്പിച്ചു. അവളെ താങ്ങി സോഫയിലേക്ക് ഇരുത്തി.തലയിടിച്ചതിനാല്‌ ചെറിയ അസ്വസ്ഥതയുണ്ട് ഗായത്രിക്ക്. അപ്പൊഴാണ് ഗോവിന്ദൻ അവിടെ എത്തുന്നതും,വില്ല്യമിനോട്‌ സംസാരിക്കുന്നതും വീണ ഒരവ്യക്തതയൊടെ കേൾക്കുന്നത്.

ഗുണ്ടകൾ തിരിച്ചു വരുന്നുവെന്ന് കരുതിയ അവൾ ഗായത്രിയെയും പിടിച്ചുകൊണ്ട് പൂജാമുറിയിൽ കയറി ഒളിക്കുകയായിരുന്നു.തളർച്ച വക വക്കാതെ ഗായത്രിയും വേച്ചു വേച്ച് അവൾക്കൊപ്പമെത്തി.അപ്പോഴും കയ്യിൽ മഴു മുറുക്കിപ്പിടിച്ചിരുന്നു അവൾ.ആരെതിരെ വന്നാലും വെട്ടി വീഴ്ത്തും എന്ന നിശ്ചയത്തോടെ. പക്ഷെ പടിക്കൽ വരെ വന്നശേഷം കാര്യം സേഫ് അല്ലെന്ന് തോന്നി വില്ല്യം തിരിച്ചുപോയത് അവർ അറിഞ്ഞില്ല.അടച്ചിട്ട പൂജാമുറിയിൽ ദേവിവിഗ്രഹത്തിനടുത്തായി അവർ പമ്മിയിരുന്നു. ****** അവർ വീടെത്തുമ്പോൾ മണിയൊന്ന് കഴിഞ്ഞിരുന്നു.ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി. “ടീച്ചറെ ലൈറ്റ് ഒന്നും കാണുല്ലല്ലൊ?”

ഈ പെണ്ണുങ്ങളുടെ കാര്യം കൊണ്ട് തോറ്റു.അറിഞ്ഞൂടാത്തതൊന്നും അല്ലല്ലൊ.ഇതൊക്കെ കെടുത്തിയിട്ട് രണ്ടും എന്ത് ചെയ്യുന്നോ ആവോ. ഒന്നങ്ങടു ചെല്ലട്ടെ,കൊടുക്കുന്നുണ്ട് രണ്ടിനും.

“…..ശംഭു…..” ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ചുറ്റുപാടും വീക്ഷിച്ച സാവിത്രി അല്പം പരിഭ്രമത്തോടെ അവനെ വിളിച്ചു.

“വാ നോക്കാം”

അവൻ കാർ നിർത്തിയതും അവർ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി. വെളിച്ചം ഇല്ലാതിരുന്നതിനാൽ ഹെഡ് ലൈറ്റ് ഓഫാക്കാതെ അവനും. ഇടതുവശത്തെ മാത്രം ലൈറ്റിന്റെ വെളിച്ചത്തിൽ പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികളും ചിതറിക്കിടക്കുന്ന ലൈറ്റും ജനൽച്ചില്ലുകളും കണ്ട് ഭയത്തോടെ അവർ അകത്തേക്ക് കുതിച്ചു.ഇടക്ക് വഴിയിൽ കിടന്ന പൊട്ടിയ ചെടിച്ചട്ടിക്കഷ്ണത്തിൽ തട്ടി സാവിത്രിയൊന്ന് വീണു.പെട്ടന്ന് തന്നെ അവളെണീറ്റ് ശംഭുവിനൊപ്പം എത്തി.

വല്ലോം പറ്റിയോ ടീച്ചറെ?

എന്റെ കൊച്ചുങ്ങൾക്ക് എന്തേലും പറ്റിയെന്ന് നോക്കട്ടെടാ ആദ്യം.

കാറിൽ നിന്നും ലഭിക്കുന്ന വെളിച്ചത്തിനൊപ്പം അവർ ഉമ്മറത്ത് കയറി.ഉമ്മറപ്പടിയിലുള്ള ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു.വെളിച്ചം വീഴാഞ്ഞത് കാരണം സാവിത്രി തെല്ല് ഭയത്തോടെ അവന്റെ കയ്യിൽ പിടിച്ചു ആരോ അതിക്രമിച്ചിരിക്കുന്നു.അത്‌ അവർക്കുറപ്പായി.പടിവാതിലിന്റെ ഒരു പാളി തുറന്നുകിടപ്പുണ്ട്.

അവർ വാതിൽ തുറന്ന് അകത്തു കയറി.മൊബൈൽ വെളിച്ചത്തിൽ അവിടമാകെ അലങ്കോലപ്പെട്ടു കിടക്കുന്നത് അവർ കണ്ടു.എന്തോ ഓർത്ത ശംഭു വേഗം തന്നെ പിൻവശത്തേക്ക് പോയി.അവിടെ നോക്കുമ്പോൾ മെയിൻ സ്വിച്ച് ഊരി ഇട്ടിരിക്കുകയാണ്.അവൻ ഫ്യുസിനായി അവിടെയാകെ പരതി. അടുക്കളയുടെ പുറത്തേക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവനത് കണ്ടെടുത്തു.ഫ്യുസ് യഥാസ്ഥാനം ഘടിപ്പിച്ചതും വീട്ടിലാകെ പ്രകാശം പരന്നു.

“ഫ്യുസ് ഊരിക്കളഞ്ഞിരുന്നു ടീച്ചറെ” അകത്തേക്ക് എത്തിയ അവൻ പറഞ്ഞുതീരുമ്പോഴേക്കും സാവിത്രി മുകളിലേക്ക് ഓടിക്കയറിയിരുന്നു. അവിടെയെല്ലാം നോക്കിയിട്ടും കാണാതെ കിതച്ചുകൊണ്ട് അവൾ താഴെക്കെത്തിയപ്പോൾ ശംഭു താഴെ മുഴുവൻ പരതുകയാണ്.അവൻ ഉച്ചത്തിൽ അവരെ പേരെടുത്തു വിളിക്കുന്നുണ്ട്.

“കണ്ടില്ലേടാ കൊച്ചേ”കിതപ്പോടെ അവൾ പറഞ്ഞു.

“ഇവിടെയെവിടെയേലും കാണും ടീച്ചറെ.”അവൻ പറഞ്ഞു.

അവർ ഒരുമിച്ച് അവിടമാകെ നോക്കി “ഈശ്വരാ എന്റെ കുട്ടികൾ,അവർക്ക് എന്തെങ്കിലും..”സാവിത്രി അറിയാതെ പറഞ്ഞുപോയി.അവരെ കണ്ടുകിട്ടാത്തതിന്റെ ആധിയോടെ ആരെയോ വിളിക്കാനായി ശംഭു ഫോൺ എടുക്കുമ്പോൾ അകത്തു പൂജാമുറിയിൽ എന്തോ തട്ടിവീഴുന്ന ശബ്ദം.കേട്ടിട്ട് വിളിക്കിന്റെയാണ്.

“അവരിവിടെയുണ്ട് ടീച്ചറെ”തേടിയത് കിട്ടിയ ആഹ്ലാദത്തിൽ അവൻ പറഞ്ഞു.

എവിടെ…….?

അവൻ പതിയെ പൂജാമുറിയുടെ വാതിലിൽ തള്ളി.അകത്തുനിന്നും അടച്ചിരിക്കുന്നു.അവൻ വീണ്ടും തട്ടിവിളിച്ചു.അനക്കമൊന്നും ഇല്ല, ചോദ്യങ്ങൾക്ക് മറുപടിയും. നിവൃത്തിയില്ലാതെ അവനാ വാതിൽ ചവിട്ടിത്തുറന്നു.വാതിൽ തുറന്ന ശബ്ദംകേട്ട് സാവിത്രി ചെവിപൊത്തി ഒപ്പമവളുടെ കണ്ണുകൾ പൂജാമുറിക്ക് ഉള്ളിലുമെത്തി.

പേടിച്ചരണ്ട് കണ്ണ് പൂട്ടി ഭഗവതിയുടെ വിഗ്രഹത്തിനടുത്തായി കെട്ടിപിടിച്ച് ഇരിക്കുകയാണ് വീണയും ഒപ്പം ഗായത്രിയും.വീണയുടെ കയ്യിൽ ചോര പുരണ്ട മഴു മുറുകെ പിടിച്ചിരിക്കുന്നു.”….ചേച്ചി….”അവൻ വിളിച്ചു.അവർ കണ്ണ് തുറന്നു നോക്കി.

അവനെ കണ്ടതും വീണയുടെ കയ്യിലെ പിടിയയഞ്ഞു.മഴു കയ്യിൽ നിന്നും നിലത്ത് വീണു.അവനെ കണ്ട മാത്രയിൽ പരിസരം മറന്ന അവൾ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.അവളുടെ മുഖത്തെ ഭയമവൻ കണ്ടു.അവളവന്റെ നെഞ്ചിലെക്ക് പമ്മി.മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചിൽ മുഖം ചേർത്തു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അതവന്റെ ഷർട്ട്‌ നനയിച്ചു.അവളുടെ വസ്ത്രം കീറിയിരിക്കുന്നത് അവൻ ശ്രദിച്ചിരുന്നു.അവന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് അവൾ ആശ്വാസം കണ്ടെത്തുന്ന, അതെ സമയം പിന്നിൽ നിൽക്കുന്ന സാവിത്രിയെക്കണ്ട് ഗായത്രിയൊന്ന് ഞെട്ടി.

മനസ്സിൽ ചോദ്യങ്ങളുമായി സാവിത്രി, അവക്കുള്ള ഉത്തരങ്ങൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഗായത്രിയും.ആ നിമിഷം ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ പെണ്ണിന്റെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ശംഭുവും…….

?തുടരും? ?ആൽബി?

Comments:

No comments!

Please sign up or log in to post a comment!