അക്കു 2

“അക്കു , ഇവിടെ പകൽ വെളിച്ചത്തു നമ്മോട് ചിരിച്ചും കളിച്ചും നിൽക്കുന്ന പലരും ഇരുട്ടത്ത് ചെകുത്താൻ മരേക്കാൽ അപകടകാരികളാണ്. അങ്ങിനെ ഒരാളുടെ പുറകെയാണ് ഞാൻ, നമ്മുടെ അമ്മുമ്മായുടെ, പിന്നെ എന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനായ, ആ നീചന്റെ പിന്നാലെ…ഇപ്പൊൾ അയാൾക്ക് ഞാൻ നീയുമായി അടുക്കുന്നത് തടയണം, അതിനാണ് മുന്നുകണ്ട അവരെ അയച്ചത്…”

ഒന്നും മനസിലാകാതെ എന്റെ കൈയിൽ തലചാരി അവൾ “എന്തെല്ല ഈ പറയണേ… എനിക്ക് ഒന്നും മനസിലാകുന്നില്ല,..അഛമ്മയേം പാപ്പനേം ആരു എന്ത് ചെയ്തെന്ന….”

“അതേ, ഇവിടെ ആർക്കും അയാളെ മനസിലാകില്ല, പക്ഷേ എനിക്കറിയാം, എന്റെ സ്വന്തം മകനെപ്പോലെ തന്നെ സ്നേഹിക്കുന്ന നമ്മുടെ സുജിത വല്യമ്മക്കും (അമ്മയുടെ മൂത്ത സഹോദരി) സ്വന്തം മകന്റെ ഉള്ളിലെ അസുരനെ നേരിട്ട് അറിയാം.അയാൾക്കെതിരെ അണ് എന്റെ പോരാട്ടം, അതിൽ ഞാൻ വീണുപോകുമോ എന്നറിയില്ല, അതുകൊണ്ടാണ് നിന്നെയും ഇതിലേക്ക് ചേർത്തുനിർത്താതത്.” “ആര്, അനൂപ് ചെട്ടനോ, സൂജിതാമ്മയുടെ,. .” അവള് പറഞ്ഞുമുഴുവിപ്പികാതെ എന്നെ ഒരുപകപ്പോടെ നോക്കി… “അതേ അയാൾ തന്നെ, എൻെറ അച്ഛനെ ഒരു ടിപ്പർ ലോറികൊണ്ട് ഇടിച്ചുവീഴ്തി അതൊരു ആക്സിഡന്റ് ആക്കിമറ്റിയതും, വേറെ അരേക്കളും അയാളെ സ്നേഹിച്ച നമ്മുടെ അമ്മുമയെ ഇല്ലാതാക്കിയതും അയാൽ തന്നെ, നമ്മുടെ ചേട്ടൻ, അനൂപ്, ചെകുത്താൻ…. പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന മൃഗം, ഇപ്പൊൾ അയാൾ ദുബായ് നഗരത്തിന്റെ പാതി നിയന്ത്രിക്കുന്ന കിരീഢമില്ലാത്ത രാജാവ്, പക്ഷേ ഇന്ന് അയാളുടെ പിറകെ ആയാൾ പോലും അറിയാതെ എൻെറ ഒരുകണ്ണ് ഉണ്ട്, അച്ഛന്റെ സുഹൃത്തും എന്റെ അശാനും ആയ കീഴാട്ടു ഗുരുക്കൾ എന്ന എന്റെ പപ്പെട്ടന്റെ മകൾ മീനാക്ഷി, അയാളുടെ ഭാര്യ… പിന്നെ അയാളെ പൂട്ടാൻ ഞാൻ ഉണ്ടാക്കിയ ബന്ധങ്ങൾ…” “ഇപ്പൊൾ അയാളുടെ ലക്ഷ്യം നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട അയാളുടെ ഒരു സുഹൃത്തിന്റെ മകൻ ഗോവക്കാരൻ അലക്സിക്ക് നിന്നെ കല്യാണം കഴിപ്പ്പിച്ചുകൊടുത് അയാളുടെ ബിസിനസിൽ പങ്കാളി ആകുക എന്നും ദുബായിയിൽ നിന്ന് ഗോവയിലെക്കും അവിടെനിന്ന് നമ്മുടെ കേരളത്തിലേക്കും അയാളുടെ ഡ്രഗ്സ് ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ്..”

“ഇതൊക്കെ മീനു (മീനാക്ഷി) ചേച്ചീ പറഞ്ഞതാണോ…? എനിക്ക് വിശ്വാസമാകുന്നില്ല, എന്നാലും അനുചെട്ടൻ ഇങ്ങനൊക്കെ ചെയോ..?”

ഒരു നടുക്കത്തോടെ അവളത് ചോദിക്കുമ്പോൾ, അവളുടെ മിഴികളിൽ ഭയം നിഴലിച്ചിരുന്നു…

“നീ പേടിക്കണ്ട, ഇതിന് ഒരു അന്ത്യം ഇനി വൈകില്ല…” ഞാൻ അങ്ങിനെ പറഞ്ഞപ്പോൾ അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു എന്നോട് കൂടുതൽ ചേർന്നിരുന്നു.

ചായഗ്ലാസ് തിരികെയെൽപ്പിച്ച് പൈസയും കൊടുത്ത് വണ്ടിയിലേക്ക് കയറിയ എന്റെ ഫോണിലേക്ക് എന്റെ അമ്മയുടെ ഫോൺ വന്നത് കേട്ടാണ് ചിന്തയിൽ നിന്നും അവൽ തിരിച്ചുവന്നത്.

“ നീ എവിടാ, നിന്നെ തിരക്കി മാമൻ വിളിച്ചിരുന്നു, അക്കൂന്‌ അനൂപിന്റെ ഒരു കൂട്ടുകാരന്റെ ആലോചന വന്നിട്ടുണ്ടെന്ന്, പയന് അവളുടെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു എന്ന പറഞ്ഞെ, നിന്നോട് പറയാനാ വിളിച്ചെ” “ഹാ അമ്മെ, ഞാൻ മാമനെ കാണുന്നുണ്ട്, അപ്പൊ സംസാരിക്കാം..അപ്പൊ ശെരി, ഞാൻ ഡ്രൈവ് ചെയ്യാ…” വണ്ടിയുടെ ഓഡിയോ സിസ്റ്റതിലൂടെ അമ്മയിൽനിന്നും കേട്ട കാര്യം അവളെ പാടെ തളർത്തിയിരുന്നു. കരയാൻ തുടങ്ങിയ അവളെ ആശ്വസിപ്പിക്കാൻ ഞാൻ ആവോളം ശ്രമിച്ചു കൊണ്ടിരിക്കുന്നു. “ ഡീ..നീ വിഷമിക്കണ്ട, നിന്നെ എനിക്ക് വേണം, ആർക്കും ഞാൻ കൊടുക്കില്ല…” ഇത്രയും പറഞ്ഞുകൊണ്ട് ഇടതുകൈകൊണ്ട് അവളെ എന്നിലേക്ക് ചേർത്തിരുത്തി നെറുകയിൽ പതുക്കെ ഒരു മുത്തം കൊടുത്തു. പെട്ടന്ന് അവൾ എന്നിൽനിന്നും വിട്ടകന്നു വണ്ടിയിലുണ്ടായിരുന്ന ടിഷ്യു എടുത് മുഗമെല്ലാം തുടച്ച് സീറ്റിൽ നിന്ന് ഇത്തിരി ഉയർന്നു എന്റെ കഴുത്തിൽ മുറുകെ കെട്ടിപിടിച്ചു കവിളിൽ പതിയെ ഒരുമ്മവെച്ചു. ഒരു നിമിഷം എന്റെ കിയിൽനിന്ന് സ്റ്റീയറിങ് ഒന്ന് പാളിയെങ്ങിലും ഞാൻ അവളെ എന്നിലേക്ക് ചേർത്തിരുത്തി കൈകൾ ചേർത്തുപിടിച്ചു.

“മതി, എനിക്ക് ഇത്രയും കെട്ടാമതി, ഇനി ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരുന്നോളം…”

ഏകദേശം അവളുടെ വീടെതാരായപ്പോൾ അവളോട് ഇന്ന് അവളറിഞ്ഞ കാര്യങ്ങൽ ആരെയും അറിയിക്കേണ്ട എന്നും അനൂപ് ചേട്ടൻ ചെയ്യുന്നതിനുള്ള ശിക്ഷ ആയാൾ മാത്രം ഒറ്റക്ക് അനുഭവിച്ചാൽ മതിയെന്നും പറഞ്ഞു. ഒപ്പം എന്നോടുള്ള ഇഷ്ട്ടം ഇപ്പൊൾ ആരെയും അറിയിക്കണ്ടാന്നും പറഞ്ഞു ഞാൻ വണ്ടി അവളുടെ വീടിന്റെ ഗെയ്റ്റിന് മുന്നിൽ നിർത്തി. ഗേറ്റ് തുറന്നു അകത്തേക്ക് നടന്ന ഞങ്ങൾ കാണുന്നത് സിറ്റൗ്ടിൽ ഇരുന്നു ചായ കുടിക്കുന്ന സന്തോഷ് മാമനേം സജിത അമ്മായിയേം ആണ്.

“അല്ല നിനക്ക് ഈ കന്നാലീനെ എവിടന്ന് കിട്ടിയെന്റേ മോളെ, വല്ല ഗേൾസ്‌ കൊള്ളജറിന്റെ ഗേറ്റിൽ നിന്നും ആണോടി…” മാമന്റേ വകയായിരുന്നു ആ ചോദ്യം.

“ആഹാ.. പേരുദോഷം കേൾക്കണ്ടന്ന് കരുതി ടൗണിൽ കണ്ണികണ്ട ചെക്കന്മാർ വായനോകി നിന്ന ഇവളെ വണ്ടീൽ കേറ്റി സേഫ് ആയി ഇവിടെ എത്തിച്ചേന്എനിക്ക് ഇതുതന്നെ കിട്ടണം” മാമൻ പറഞ്ഞ കൗണ്ടറിനു തിരിച്ചും അതേ നാണയത്തിൽ ഒരു മറുപടിയും കൊടുത്തു ഞാൻ ചിരിച്ചുകൊണ്ട് ഞാൻ മാമന്റെ അടുത്തേക്ക്‌ കയറിയിരുന്നു. “ചായ എടുക്കട്ടെടാ നിനക്കു.
.” എന്നു ചോദിച്ചുകൊണ്ട് അമ്മായി അകതൊട്ടുനടന്നു. “അമ്മ വിളിച്ചിരുന്നോ നിന്നെ, ഞാൻ നിന്നെ വിളിച്ചു കിട്ടാൻഡയപ്പോ അങ്ങോട്ട്‌വിളിച്ചിരുന്നു, ഇവൾക്ക് ഒരു ആലോചന അനൂപ് വഴി വന്നീട്ടുണ്ട്. അവന്റെ ബോസിന്റെ മകൻ ആണ് കക്ഷി. എന്ജിനീർ ആണ്. ഇവളുടെ ഫോട്ടോ കണ്ടു ഇഷ്ട്ടായിന്ന പറഞ്ഞെ…”അത്രയും പറഞ്ഞു മാമൻ എന്നെ നോക്കി. “അതിനു ഇവൾക്ക് കല്യാണം കഴിക്കാനുള്ള പ്രായം ഒക്കെ ആയോ, ഇപ്പോളും കുട്ടിക്കളി കളിച്ചു നടക്കുന്ന ഈതിനെ ഇപ്പൊ തന്നെ കെട്ടിച്ചുവിടാണോ, അവസാനം ആ ചെക്കനെ വല്ല മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോ മാമൻ ഉത്തരംപറയേണ്ടിവരും..” ഞാൻ അൽപ്പം തമാശയിലൂടെ പറഞ്ഞു. “അങ്ങിനെ പറഞ്ഞുകൊടു സച്ചെട്ടാ, അല്ലെങ്കിലും ഞാൻ ഇപ്പോളൊന്നും കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിട്ടില്ല” ആക്കിവും മറുപടി പറഞ്ഞു. “ഇന്നത്തെ കാലമല്ലേ സച്ചൂ, ഓരോ വാർത്ത കേൾക്കുമ്പോ പേടിയാകാ, ദിവസവും ഇവൾ ക്ലാസ്സിൽ പോയി തിരികെയെത്തുന്നവരെ നെഞ്ചിൽ തീയാ, അതുകൊണ്ടൊക്കെയ ഞാൻ ഇങ്ങനെ ഒരു ആലോചന വന്നപ്പോ മടക്കാഞ്ഞത്. അല്ലാണ്ട് എൻ്റെ പൊന്നിനെ ഇപ്പൊ തന്നെ ഇവിടന്നു പറഞ്ഞയക്കാൻ തിടുക്കം ആയിട്ടല്ല.” “അതിനെന്താ മാമാ, നിങ്ങൾ പേടിക്കണ്ട, നമ്മുക്ക് നോക്കാം, അവര് വന്നു കാണട്ടെ, അവൾക്കു ഇഷ്ട്ടായ നമുക്ക് അതു നടത്താം. , ആട്ടെ അവരുടെ ചുറ്റുപാടൊക്കെ എങ്ങിനെ,..”ഞാൻ മാമൻ കാണാതെ ആക്കുവിനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ടാണ് മറുപടി പറഞ്ഞത്. ഇവരെ നാട്ടിൽ എത്തിക്കേണ്ടതു എന്റെയും കൂടി ആവശ്യം ആയിരുന്നു. “അവര് വലിയ ബസിനെസ്സ്കാരണ്. ഇവിടെ പറവൂർ ആണ് തറവാട്‌ഒക്കെ, പക്ഷെ ഗോവയിൽ ആണ് സെറ്റിൽഡ് ചെയ്തിരിക്കുന്നതു.അവിടെ അവർക്ക് എന്തോ ഷിപ്പിംഗ് കമ്പനി ഒക്കെ ഉണ്ട്, പിന്നെ ദുബായിലും കമ്പനികൾ ഉണ്ട്.” മാമൻ പറഞ്ഞു നിർത്തി. “അപ്പൊ കുഴപ്പമില്ല മാമാ, കേട്ടിടത്തോളം നല്ല ബന്ധമാ, അവരോടു വരാൻ പറ”ഞാനും മാമന് മറുപടി കൊടുത്തു. “ഇന്ന് വെള്ളി, ഈ വരുന്ന ഞായറാഴ്ച ചെക്കനും ഫ്രണ്ട്സും വന്നു കണട്ടെന്ന ചോദിച്ചേ, അപ്പൊ വരാം പറയ്യാലെ..”അത്രയും പറഞ്ഞുകൊണ്ട് മാമൻ ആക്കുവിന്റെ മുഖത്തേക്ക് നോക്കി “നിങ്ങള് മാമനും അനന്ദരവാനും കൂടി കെട്ടിക്കോ, അല്ലേൽ അമ്മേനെ കെട്ടിച്ചുകൊടുത്തോ,” അത്രയും പറഞ്ഞുകൊണ്ട് അവൾ എന്നെ ദേഷ്യത്തോടെ കണ്ണുരുട്ടി നോക്കി അകത്തോട്ടു പോയി.

“മാമൻ പേടിക്കണ്ട, അവളെ ഞാൻ പറഞ്ഞു മനസിലാക്കാം…”എന്നു പറഞ്ഞുകൊണ്ട് ഞാനും അകത്തോട്ടുപോയി. അവളുടെ മുറിയിലോട്ടു കയറിച്ചെന്നു ഞാൻ കാണുന്നത് എന്തൊക്കെയോ പിറുപിറുത്തു സ്വന്ധം തലോണയിൽ തലച്ചയ്ച്ചു കമിൽന്നുകിടക്കുന്ന അവളെ യാണ്.
ശബ്ദം ഉണ്ടാക്കാതെ അടുത്തേക്ജ ചെന്നപ്പോൾ അവൾ “ദുഷ്ടൻ, ഒരു സ്നേഹവും ഇല്ല. എന്തൊക്കെ ആയിരുന്നു ഇത്തിരി മുൻപ് വരെ, ആര്ക്കും വിട്ടുകൊടുക്കില്ല, ആനയാണ്, ചേനയാണ്, കൊരങ്ങൻ. ഇങ്ങാട് വരട്ടെ എന്നെ കേട്ടിച്ചുകൊടുക്കാൻ. ഞാൻ ആരാണെന്നു കാണിച്ചുകൊടുക്കുന്നുണ്ട്.ദുഷ്ടൻ… തടിയൻ..” “അല്ല ആരോടാ എന്റെ പൊന്നു ഈ സംസാരിക്കണേ, ആരാ ഇവിടെ ദുഷ്ട്ടൻ..” അത്രയും ചോദിച്ചുകൊണ്ട് ഞാൻ അവളുടെ പിൻകഴുത്തിൽ പതുക്കെ ഇക്കിളിയിട്ടു. “കഷ്ട്ടം ഉണ്ടുട്ടാ സച്ചേട്ട, എന്തിനാ എന്നെ ഇങ്ങിനെ വിഷമിപ്പിക്കണത്. സചേട്ടനു എന്നെ ഇഷ്ട്ടാന്ന് അച്ഛനോട് പറഞ്ഞ പോരായിരുന്നല്ലോ, എതിർപ്പ് ഒന്നും പറയില്ലർന്നു, എന്നിട്ടു ഇപ്പൊ വേറെ ആലോജനക്കു കൂടും നിന്നൊണ്ട് വന്നേകണു.ഞാൻ ചത്തുകളയുംട്ടാ അതേങ്ങാനും നടന്ന..” അവള് വിഷമത്തോടെ കൊഞ്ചിക്കൊണ്ടു എന്നോട് അതുപറഞ് കിടക്കയിൽ തന്നെ എണീറ്റിരുന്നു. “ടീ പോത്തെ, നിന്നോട് ഞാൻ പറഞ്ഞോ ആ വരുന്നവനെ കെട്ടാൻ, അവൻ വരട്ടെ,വന്നു നിന്നെ കാണട്ടെ, കാര്യമുണ്ട് എന്നിട്ട്…”ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവൾക്കു മറുപടി കൊടുത്തു. “എന്നെക്കൊണ്ട് ഒന്നും വയ്യ വല്ല വായിനോക്കീടേം മുന്നി പോയി കെട്ടിയൊരുങ്ങി നിക്കാൻ,..” “എന്ന ഒന്നും ഇടാണ്ട് പൊക്കോ, അപ്പോ കാണുന്നോർക്കും ഒരു വിരുന്നാകും” അവളെ ഒന്നു ചൊടിപ്പിക്കാനായി ചിരിച്ചുകൊണ്ടാണ് പറഞ്ഞതു. “ഛീ, അസത്ത്‌.. എന്നിട്ട് എന്താ മോന്റെ ഉദ്ദേശം. എന്തിട്ട പ്ലാന്. “അവൾ എന്നെ തല്ലാൻ കൈയൊങ്ങികൊണ്ടാണ് അതു ചോദിച്ചത്. “അവർ വരട്ടെ, എന്നാലേ അവരുടെ ഇതിലെ റോളിനെ കുറിച്ചും അവരെ കുറിച്ചും വ്യക്തമായ ഒരു പിക്ചർ കിട്ടുകയുള്ളൂ” പല കണക്കുകൂട്ടലുകളോടെയും ആണ് ഞാൻ അങ്ങിനെ പറഞ്ഞതു… “ഡാ ഇന്നാ നിനക്കുള്ള ചായ, കഴിക്കാൻ പലഹാരം എടുക്കട്ടേ,..” പെട്ടന്ന് എനിക്കുള്ള ചായയും ആയി മുറിയിലോട്ടു കയറിവന്ന അമ്മായി ചായ നീട്ടിക്കൊണ്ടു എന്നോട് പറഞ്ഞു. “ആപ്പോ എനിക്ക് ചയായില്ലേ,..” അവൾ കൊഞ്ചിക്കൊണ്ടു അമ്മയിയോട് ചോദിച്ചു.. “തമ്പുരാടിക്കു ഇനി ഞാൻ കയ്യിൽ എടുത്തുതന്നാലെ ഇറങ്ങുള്ളായിരിക്കും, ആ മേശപ്പുറത്തു എടുത്തു വെച്ചിട്ടുണ്ട്, വേണങ്ങേ പോയി എടുത്തുകുടി, അല്ലേ വേറെ കുടുംബത്തിലോട്ടു കേറിച്ചെലൻഡോള,..”

അമ്മായി അത്രയും പറഞ്ഞു തിരിഞ്ഞുനടന്നു. പിന്നിൽ നിന്ന് അമ്മയെ കൊഞ്ഞനം കുത്തികൊണ്ടു അവൾ എണീറ്റു ഹാളിലേക്ക് നടന്നു. ഞാനും മാമന്റെ അടുത്തേക്ക് നടന്നു. “അതേ മാമാ, അവൾക്കു കുഴപ്പമില്ല, വന്നു കാണട്ടെന്ന പറഞ്ഞെ,” “ഹാ..”ഒരു ആശ്വാസത്തിന്റെ നേടുവീർപ്പു മാത്രമായിരുന്നു മറുപടി.
എന്ന ഞാൻ ഇറങ്ങാട്ടെ മാമാ,എനിക്ക് കുറച്ചു ആളുകളെ കാണാനുണ്ട് ഞാൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞായറാഴ്ച അമ്മയേയും പെങ്ങളെയും കൂട്ടി കാലത്തു തന്നെ ഇങ്ങു പോരാൻ പറഞ്ഞിട്ടാണ് മാമൻ വിട്ടത്. അവിടന്നു ഇറങ്ങി നേരെ വിട്ടത് സജീവൻ ചേട്ടന്റെ അടുത്തേക്ക് ആണ്. പുള്ളി അച്ഛന്റെ ഒരു എർത്ത് ആയിരുന്നു,ഇപ്പൊ സ്വന്തമായി ഒരു കള്ളുഷാപ്പ് ഉണ്ട്. പിന്നെ അത്യാവശ്യം പലിശക്ക് പണം കൊടുക്കലും. അവിടെനിന്നു ൻ സജീവാൻ ചേട്ടനേം പൊക്കി വണ്ടിയിലിട്ട് ഒരു അഞ്ചു ലിറ്റർ അന്തിയും വണ്ടിയിൽ വച്ചു നേരെ പപ്പെട്ടന്റെ അടുത്തേക്ക് വിട്ടു. വണ്ടി പപ്പെട്ടന്റെ വീടെത്തിയപ്പോ ഉമ്മറത്ത് തന്നെ സരിത്തേയ്ച്ചി നിൽപ്പുണ്ടായിരുന്നു. സരിത പപ്പെട്ടന്റെ സഹധർമ്മിണി.

“അല്ല ഇതാര് , സച്ചുവോ, എവിടായിരുന്നു, കുറെ കാലായല്ലോ ഇവിടെക്കൊക്കെ കണ്ടീട്ടു, ,” സ്ഥിരം പരിഭവം പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു. “അല്ല ഈ കൊള്ളാപ്പലിശക്കാരനും ഉണ്ടോ നിന്റൊപ്പം,അപ്പൊ ഇന്ന് നല്ല മേളായിരിക്കോല്ലോ മൂനും കൂടി…, ചെല്ല് ചെല്ലു. ആശാൻ അകത്തിരുന്നു കുളിക്കാന് എണ്ണ തേക്കണുണ്ട്‌, ഇന്നേതോ ഒരു തെമ്മാടീടെന്നു മാർമത്തു അടിയും കൊണ്ടു രണ്ടെണ്ണം വന്നീർന്നു, അതോണ്ട് പിടിപ്പതു പണിയുണ്ടാർന്നു.” സരിത്തേയ്ച്ചി ഒരു കളളലക്ഷണത്തോടെ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു. പിന്നെ ഒന്നും പറയാൻ നീക്കത്തെ ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി. എന്റെ പിന്നാലെ വന്ന സജീവൻ ചേട്ടനും ചേച്ചിയോട് എന്തെല്ലാമോ കുശലം പറഞ്ഞുകൊണ്ട് അകത്തേക്ക് വന്നു. “അല്ല ആശാനേ, നിങ്ങള് ഇപ്പൊ ശിഷ്യൻ മാർക്ക് കൊട്ടേഷൻ കൊടുത്തു മർമ്മചികിത്സക്കു ആളെ പിടിക്കാനുണ്ടെന്ന് പുറത്തൊരു സംസാരം ഉണ്ടല്ലോ..” സജീവേട്ടൻ എനിക്കിട്ടൊന്നു തങ്ങികൊണ്ടു അപ്പേട്ടനോട് ചോദിച്ചു. “ഹാ എത്തിയോ നിങ്ങ, എനിക്കറിയാർന്നു ഇന്ന് നിങ്ങ ഇങ്ങടെത്തുംന്, അല്ലട കന്നാലി, ഇന്ന് എൻധായിരുന്നു പ്രശ്നം.ആരെയാണ് അടിച്ചിട്ടെന് വല്ല ബോധം ഉൻഡോ…” ആശാൻ എന്നെ നോക്കിക്കൊണ്ടു ചോദിച്ചു “നിങ്ങടെ ശിഷ്യൻ അല്ലെ ഞാൻ, അടിക്കുമ്പോ പേരും ഊരും നോക്കി അടിക്കാൻ അല്ലല്ലോ പറഞ്ഞുതന്നേക്കാനെ. അങ്ങിനെ അടിച്ചാൽ അതു ഗുരുനിന്ദ ആകില്ലേ, അല്ലെ സജീവേട്ടാ” ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു നേരെ ആശാന്റെ അടുത്തേയ്ക്ക് ഇരുന്നു പുള്ളിയുടെ കാലെടുത്തു മടിയിൽ വച്ചു അടുത്തിരിന്നിരുന്ന കുഴമ്പ് എടുത്തു കാലിൽ തേച്ചുപിടിപ്പിക്കാൻ തുടങ്ങി. “നിന്റെ ഡ്രെസ്സിൽ ഒക്കെ കുഴമ്പ് ആകുമെന്ന് പറഞ്ഞു കാലെടുക്കാൻ നോക്കിയ ആശാനെ അവിടെ തന്നെ പിടിച്ചിരുത്തി ഞാൻ കുഴമ്പ് ഇട്ടുകൊടുത്തു. “അല്ല മനുഷ്യാ, നിങ്ങക്കൊന്നു ഇവനെ ഉപദേശിച്ചൂടെ, ഇവനെന്തെലും സംഭവിച്ച ആ ലത പിന്നെ ജീവിച്ചിരിക്കില്ല.ഇത്ര ചെറുപ്പത്തിലേ ഭർത്താവ് മരിച്ചുപോയിട്ട് അവൾ ഇത്രയും നാൾ ജീവിച്ചത് തന്നെ

ഈ പൊത്തിനും പിന്നെ ഇവന്റെ പെങ്ങൾ ആ അപ്പുമോൾക്കും വേണ്ടിയാ. വീട്ടിൽ അങ്ങിനെ രണ്ടുപേർ ഉണ്ടെന്ന വല്ല വിചാരോം ഉൻഡോ എന്നിട്ടിവന്…” സരിത്തേയ്ച്ചി അതും പറഞ്ഞുകൊണ്ട് അങ്ങട് വന്നപ്പോൾ ആശാൻ എന്നെ പിന്താഗികൊണ്ടു പറഞ്ഞു. “അവൻ വീട്ടിലുള്ളോരേം മരിച്ചു തലക്കു മുകളിൽ നിക്കുന്നോരേം ഒക്കെ ഓർത്തു ആണ് ജീവിക്കുന്നെന് വേറെ ആരെക്കാളും നന്നായി എനിക്കറിയാം” “നല്ല ആശാനും ശിഷ്യനും’ അതേ ഉണ്ണാനുണ്ടാകുമോ നിങ്ങ, “ അതു ചോദിച്ചുകൊണ്ട് ചേച്ചി അടുക്കളായിലൂട്ടു പോയി. “ഉണ്ടിട്ടു ഇന്ന് ഇവിടെ തന്നെയാ താങ്ങാണെ, ഞാൻ അമ്മേനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നാളെയെ വരുള്ളുന്നു., പിന്നെ കുറച്ചു കാര്യം പറയാനുണ്ട്. ഇത്തിരി സന്തോഷം ഉള്ളതാ…”അത്രയും അടുക്കളയിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.. അപ്പോളേക്കും ആശാൻ കുളിക്കാനായി എണീറ്റിരുന്നു. ഞാനും കൂടെ എണീറ്റു ഒരു തോർത്തും എടുത്തു വീടിന്റെ പുറകുവശത്തുള്ള കുളക്കടവിലോട്ടു നടന്നു. പോകുന്ന വഴി വണ്ടിയിൽ നിന്നു അന്തി കള്ളും എടുത്തു സജീവൻ ചേട്ടനും ഞങ്ങടെയൊപ്പം എത്തി. കരിങ്കല്ലുകൾ കൊണ്ടു വളരെ വൃത്തിയായി പടവുകൾ കെട്ടിയിട്ടുള്ള ആ വലിയ കുളത്തിലേക്കു ഞാനും ആശാനും ഓരോ തോർത്തുമുണ്ട് എടുത്തുകൊണ്ടു ഇറങ്ങി. വെള്ളത്തിൽ ഒന്നു മുങ്ങിനിവർന്നുകൊണ്ടു കുറച്ച് ദൂരം നീന്തി തിരികെ വന്ന ഞാൻ ആശനോടും സജീവേട്ടനോടും ഇന്ന് ൻനടന്ന എല്ലാ സംഭവങ്ങളും വിവരിച്ചു.അക്കു എന്നോട് അവളുടെ ഇഷ്ട്ടം വെളിപ്പെടുത്തിയതും ഒപ്പം ആക്കുവിനോട് ഞാൻ എന്റെ ലക്ഷ്യത്തെ കുറിച്ചു പാറഞ്ഞതും പിന്നെ അവളെ കാണാൻ ഞായറാഴ്ച വരുന്നവനെ കുറിച്ചും എല്ലാം അവരോടു പറഞ്ഞു. “അവൾ നല്ല കൊച്ചാടാ, നിന്റെ കഷ്ടപ്പാടുകൾക്ക് ഈശ്വരൻ തരുന്ന സമ്മാനമായി കാണണം ആ കൊച്ചിനെ. പിന്നെ അനൂപിലേകക്ക് വീണുകിട്ടിയ ആ ചൂണ്ടയെ എങ്ങിനെ ഹാൻഡിൽ ചെയ്യാനാ ഉദ്ദേശം…” കുളി കഴിഞ്ഞ് കാരക്കകയറി ഇരിക്കുന്ന ആശാൻ ഒരു കവിൾ അന്തി കുടിച്ചുകൊണ്ടായിരുന്നി ആ ചോദ്യം ചോദിച്ചത്. “അവനെ ഒന്നു കാണണം, നന്നായി ഒന്നു സൽക്കാരിക്കണം, പിന്നെ , അല്ലെ സജീവേട്ടാ, അരക്കൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് ആകാശത്തേക്കും നോക്കി അൽപ്പം അന്തിയും കുടിച്ചിറക്കികൊണ്ടു ഞാൻ മറുപടി പറഞ്ഞു. “അല്ല പിന്നെ, നല്ല വെടിപ്പായി തന്നെ സൽക്കരിക്കാം… കുറച്ചായി ഒന്നു ദേഹം ഒക്കെ ശെരിക്കും ഇളകിയിട്ടു… “ കരിങ്കൽ പടവിലോട്ടു കയ്യ് പതുക്കെ അടിച്ചുകൊണ്ടു സജീവേട്ടൻ എന്നെ പിന്താങ്ങി. “ രണ്ട് മുതുക്കാൻ മാരുടെ കൂടെ നിന്ന് കള്ളുകുടിക്കുന്ന ഒരു പോത്ത്‌, വെള്ളത്തിൽ നിന്നു വെള്ളമടിക്കുന്ന ക്ലാസ്സ് സീൻ” പെട്ടന്ന് കയ്യിൽ ഒരോ പ്ലേറ്റും തോളിൽ എനിക്ക് മാറിയുടുക്കാൻ ഒരു കൈലിയും ആയി അവിടേക്ക് വന്ന ലച്ചുന്റെ വകയായിരുന്നു ആ ഡയലോഗ്. (ലക്ഷ്മി എന്ന ലിച്ചു ആശാന്റെ ഇളയ മകൾ, ഒരു കാന്താരി, പ്ലസ്റ്റുന് പഠിക്കുന്നു.എന്റെ ഒരു വാല്. എന്നെ ബരിക്കാനും ചീത്തവിളിക്കാനും അധികാരമുള്ള മറ്റൊരു കൂടപിറപ്പു.)

“അതിലും ക്ലാസ്, അച്ഛന്റെ സന്തത സഹജാരികൾക്കൊപ്പം കംപനി കൂടുന്ന മകൻ.” ചിരിച്ചുകൊണ്ട് അതുപറഞ്ഞത് സജീവൻ ചേട്ടൻ ആയിരുന്നു. “അതേ സച്ചേട്ട പനി പിടിക്കണ്ടാട്ടോ, ഇങ്ങാട് കയറിയെ, ഞാൻ തല തോർത്തി തരാം..” അവൾ കയ്യിലുള്ള പ്ലേറ്റ് താഴെ വച്ചുകൊണ്ടു എന്നോട് പറഞ്ഞു. “ഹാ ബെസ്റ്റ്, അച്ഛനും ചേട്ടനും തൊട്ടുകൂട്ടാൻ ട്യൂച്ചിങ്‌സ് ആയിവന്ന മകൾ,..” ആശാൻ അവളെ കളിയാക്കികൊണ്ടു പറഞ്ഞപ്പോൾ അവൾ മുഗം വീർപ്പിച്ചുകൊണ്ടു കള്ളപരിഭാവം കാണിച്ച് എൻ്റെ അടുത്തേക്ക് വന്നു. “ഡീ, ഇന്ന് ആക്കൂനെ കണ്ടിരുന്നു. അവൾക്കു എന്നെ ഇഷ്ട്ടാന്ന്.. ആ സന്തോഷം ആഘോഷിച്ചതല്ലേ…” ഞാൻ എന്റെ തലതാഴ്ത്തി തരുന്ന അവളോട്‌ പതുക്കെ പറഞ്ഞു. “അയ്യേ അത്രയേ ഉള്ളോ, അതെനിക്ക് പണ്ടേ അറിയാർന്നു, ഞാൻ കണ്ടിട്ടുണ്ട് ആക്കുചേച്ചി നിന്നോട് കാണിക്കുന്ന പ്രത്യേക തൽപ്പര്യോം അടുപ്പോം ഒക്കെ. പിന്നെ ഉള്ള ഇഷ്ട്ടം തുറന്നുപറയാതെ പേടിച്ചു നാടക്കണ ഈ പോത്തിന്റെ കളി എവിടംവരെ പോകുമെന്ന് അറിയാൻ ഞാൻ വൈറ്റ് ചെയ്തതല്ലേ..” “അതു അങ്ങിനെയാണ് മോളെ, പ്രണയം തുറന്നുപറയാൻ എത്ര വലിയവനും ഒന്നു പേടിക്കും. നമ്മള് ഇതൊക്കെ എത്ര കൺഡിരിക്കുന്നു.” സജീവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “അതു അറിയാം, ഈ കാര്യത്തിൽ നിങ്ങൾ ഒരു പുലിയാണെന്നു പണ്ടാരോ പറഞ്ഞതു ഞാൻ ഓർക്കുന്നു.” കുളത്തില്നിന്നു കയറി മുണ്ട് മാറ്റിയുടുത്തുകൊണ്ട്ട് ഞാൻ മറുപടിപറഞ്ഞു.പിന്നീട് കൽപ്പടവിൽ ഇരുന്നിരുന്ന ലച്ചുവിന്റെ മടിയിലേക്കു തലവച്ചു കവളുടെ തൊട്ടു താഴെയായി ഇരുന്നുകൊണ്ട് കുറച്ചുകൂടി കള്ളുമോന്തി ഞാൻ ആശാനേ വിളിച്ചു. “ഹാ”എന്തോ ചിന്തിച്ചു കൊണ്ടിരുന്ന പുള്ളി ഒന്നു മൂളിയത് മാത്രമേ ഉള്ളു. “ആ അച്ഛൻ പഴയ കൂട്ടുകാരന്റെ ഓർമ്മയിലോട്ടു പോയി, ഹേയ് അച്ഛേ,, ആ കൂട്ടുകാരന്റെ മകൻ ഇവിടുണ്ട്ട്. പഴയതു ഓരോന്ന് ഓർത്തു സീൻ സെന്റി ആക്കണ്ട.” ലച്ചു ആശാനെ നോക്കിക്കൊണ്ടു പറഞ്ഞു.പിന്നെ അവിടന്നു ഞങ്ങൾ മൂന്നാളെയും കുത്തിപൊക്കി വീട്ടിലേക്കു കൊണ്ടുപോയി. വീടെത്തിയപ്പോൾക്കു കഴിക്കാനുള്ള ഭക്ഷണം ഒക്കെ വിളമ്പി ഞങ്ങളെ കാത്തിരിക്കുന്ന സരിതെച്ചിയെ ആണ് കണ്ടത്.പിന്നീട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ആക്കുവിന്റെ കാര്യം ഞാൻ ചേച്ചിയോടും അവതരിപ്പിച്ചു. അതുകേട്ടപ്പോൾ ചേച്ചിക്കും വളരെ സന്ദോഷം ആയി. അമ്മയോട് ഇതൊന്നും ഇപ്പൊ പറയേണ്ട എന്നും ഞാൻ എല്ലാരോടും പറഞ്ഞു. രാത്രി വളരെ വൈകുവോളം ഞങ്ങൾ മൂന്നു പേരും കുടി സംസാരിച്ചു പല തീരുമാനങ്ങളും എടുത്താണ് കിടന്നത്. പിറ്റേ ദിവസം കാലത്തെ എണീറ്റ്‌സജ്ജീവൻ ചേട്ടനെ വീട്ടിലിറക്കി ഞാനും വീട്ടിൽ പോയി കുളിച്ചു റെഡിയായി ഓഫീസിലോട്ടു പോയി. ഓഫീസിൽ നിന്ന് മാമനെ വിളിച്ചു നാളെ അമ്മയും അനുജത്തിയും മാത്രമേ അവിടേക്ക് വരുവുള്ളു എന്നും എനിക്ക് നാളെ ഒഴിവാക്കാൻ പറ്റാത്ത കുറച്ചു ജോലി ഓഫീസിൽ ഉണ്ടെന്നും പറഞ്ഞു ഒഴിവായി..

ദുബായ്. “ഞാൻ പ്രതീക്ഷിച്ചതിലും സ്മൂത് ആയി കാര്യങ്ങൾ പോകുന്നുണ്ട്. അവൻ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. അല്ലെങ്കിലും അവനു അവളോട്‌ പ്രേമം തുറന്നുപറയാനുള്ള ദെയിര്യം ഒന്നും ഇല്ല. നമ്മ പിടിച്ചത് ഒക്കെ വെറുതെ ആയി” അനീഷ് തന്റെ ഗ്ലാസ്സിലേക്ക് വിലകൂടിയ സ്കോച് വിസക്കി ഒഴിച്ചുകൊണ്ടു ഒപ്പമുണ്ടായിരുന്ന പാർട്ണർ ദിലീപിന്റെ അടുത്തു കാര്യങ്ങൾ അവതരിപ്പിച്ചു. “അതേ, അലക്‌സി ആയുള്ള ആ അലൈൻസ് നമ്മുക്ക് ഇപ്പോൾ വളരെ അനിവാര്യമാണ്. മുൻപ് പലതവണ നമ്മൾ നോട്ടമിട്ട ഏരിയ ആണ് കൊച്ചിയും ഗോവായും. ഈ ഒരു ബന്ധത്തിലൂടെ നമ്മൾക്ക് അവിടെ വളരെ ഈസിയായി സാദനം ഇറക്കാൻ പറ്റും” ദിലീപ് മറുപടി പറഞ്ഞു. “ഫെർണാണ്ടസ്, ഗോയിലെയും കൊച്ചിയിലെയും പോർട്ടിൽ അയാളുടെ ഷിപ്പിംഗ് കമ്പനിക്കും അയാൾക്കും ഉള്ള ഗുഡ് വിൽ അതാണ് നമ്മുടെ ലക്ഷ്യം, അയാളുടെ കണ്ടെയ്നർസ് വഴി നമ്മൾ ഇറക്കാൻ ചെയ്യാൻ പോകുന്ന കോടികളുടെ drugs and fake indian currency, ഓർക്കുമ്പോ തന്നെ കുളിരുകോരുന്നു..” മദ്യം ആസ്വദിച്ചു കുടിച്ചുകൊണ്ടു ദിലീപ്‌വീണ്ടും പറഞ്ഞു.

ഞായർ ഉച്ചക്ക് 11.30 am

“ഡാ സച്ചു, അവൾ എന്താ പറഞ്ഞെ,അവർ അവിടന്ന് ഇറങ്ങിന്നു തന്നെയല്ലേ . എന്നിട്ട് എവിടെ, കാണുന്നില്ലല്ലോ,…” സജീവൻ ചേട്ടന്റെ അക്ഷമയോടെ ഉള്ള ചോദ്യം ആയിരുന്നു അത് “ഇപ്പൊ വരും,നിങ്ങൾ ഒന്നു അടങ്ങി നിക്ക്, എനിക്കില്ലല്ലോ ഇത്ര ടെൻഷൻ” ചിരിച്ചുകൊണ്ടുള്ള എന്റെ മറുപടി കേട്ടപ്പോൾ പുള്ളിയും ഒന്നു തണുത്തു.

ആക്കുവിനെ കാണാൻ വന്ന അലക്‌സിയേയും ഫ്രണ്ട്സിനെയും സ്നേഹതീരം ബീച്ച് റോഡിൽ കാത്തുനിൽക്കുകയായിരുന്നു ഞാനും സജീവൻ ചേട്ടനും. കടല്തീരത്തിന്റെ എല്ലാ മനോഹാര്യതയും ഉള്ള ആ പ്രദേശം, നേർ മുകളിൽ കത്തിജ്വലിക്കുന്ന സൂര്യൻ, ബീച്ചിനോടെ ചേർന്നു കിടക്കുന്ന പോകുന്ന ആ വിഴിയരികിൽ സജീവൻ ചേട്ടന്റെ Ford എൻഡേവെർ വണ്ടിയിൽ എസയുടെ ചെറിയ കുളിർമായിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. വിജനമായ ആ റോഡിൽ ദൂരെ നിന്നും ഒഴുകിവരുന്ന രണ്ടു ബെൻസ് ജി ക്ലാസ് xuv . ബാഗ്രൗണ്ടിൽ മ്യൂസിക് പ്ലെയറിൽ പ്ളേയാകുന്ന “The Godfather” എന്ന ഇംഗ്ളീഷ് സിനിമയിലെ ഫെയ്‌മസ് ബിജിഎം മ്യൂസിക്. ( https://youtu.be/1aV9X2d-f5g ഈ മ്യൂസിക് ഹെഡ്ഫോണ് വച്ചു കേട്ടുകൊണ്ട് മുകളിലത്തെ സീൻ ഒന്നു കണ്ണടച്ചു ആലോചിച്ചാൽ ആ ഫീൽ ശെരിക്കങ് കിട്ടും)

സുന്ദരമായ ആ പ്രേദേശത്തിലൂടെ ഒഴുകിവരുന്ന ഗോവൻ രജിസ്ട്രേഷന് ബെൻസ് ജി ക്ലാസ് വണ്ടിയുടെ മുന്നിലേക്ക് തീരെ പ്രദീക്ഷിക്കാതെ വട്ടംവെച് വണ്ടിനിർത്തിക്കൊണ്ടു വണ്ടിയുടെ ബോനെട്ടും തുറന്നു സജീവൻ ചേട്ടൻ പുറത്തിറങ്ങി. വലിയ ശബ്ദത്തോടെ ഞങ്ങളുടെ വണ്ടിക്ക്‌ തൊട്ടടുത്തു നിരങ്ങി വന്നുനിന്നു അവരിൽ ഡ്രൈവറും മുന്നിലെ ഒരുത്തനും ഇറങ്ങി വന്നു. “Hey maan, what the fuck are you doing here?” പുറത്തു ഇറങ്ങിവന്ന ഡ്രൈവർ സജീവൻ ചേട്ടൻറെ നേരെ വന്നുകൊണ്ടു ചോദിച്ചു.. പുള്ളിയാണെങ്കിൽ ഇതൊന്നും കാര്യമാക്കാതെ വണ്ടിയുടെ ബോനെറ്റും പൊക്കിവച്ചുകൊണ്ടു കാര്യമായി എന്തോ നോക്കുന്നു.

“you fucking BASTARD…. വണ്ടിയെടുത്തു മാറ്റേട” പുറകില്നിന്നും വന്ന മറ്റൊരുത്താൻ അലറിക്കൊണ്ടു സജീവേട്ടന്റെ തോളിൽ കൈ വെച്ചു. “വന്നു വന്ന് വരുതന്മാർ നമ്മകിട്ടു ഉണ്ടാക്കുന്നോ, നീ തന്തക്കു വിളിക്കും അല്ലെടാ…” ഇത്രയും പറഞ്ഞുകൊണ്ട് സജീവൻ ചേട്ടൻ തന്റെ തോളിൽ വീണ കൈ പിടിച്ചു ഒരു സൈഡിലേക്ക് തിരിച്ചു അവനെ മുന്നോട്ടു വലിച്ചു അവന്റെ പിൻകഴുതിൽ പിടിച്ച് ശക്തിയായി ബോണറ്റിലോട്ടു തള്ളിവിട്ടു. ബോനെറ്റിൽ ശക്തിയായി തലയിടിച്ച അവന്റെ നട്ടെല്ലിന് തന്നെ അടുത്ത പ്രെഹരവും കിട്ടി. അതോടുകൂടി ബോധം മറിഞ്ഞ അവനെ നോക്കി ക്രൂരമായ ഒരു ചിരി ചിരിച്ചുകൊണ്ട് സജീവൻ ചേട്ടൻ വീണ്ടും വണ്ടിയുടെ ബോനെറ്റിൽ നോക്കിനിന്നു. ഇതുകണ്ട് നിന്ന രണ്ടാമനും സജീവൻ ചേട്ടനെ അക്രമിക്കാനായി പിന്നിൽ നിന്നും ഓടിയെത്തിയപ്പോൾ പെട്ടന്ന് ഒഴിഞ്ഞുമാറി അയാളുടെ പിൻകഴുതിലും നട്ടെല്ലിന് നേരെയും നാലു പഞ്ച് ചെയ്ത് മാറി നിന്നു. അടികൊണ്ടാവാൻ ചോര തുപ്പിക്കൊണ്ടു നിന്നു പിടഞ്ഞു. അപ്രതീക്ഷിതമായ ഒരു സംഘടനം കണ്ടു മറ്റു വണ്ടികളിലുണ്ഡായ മറ്റ് ജിമ്മൻമാർ എല്ലാരും പുറത്തേക്കു വന്നു. അവർ സജീവൻ ചേട്ടനെ വളഞ്ഞു. അവരെ ഒറ്റക്ക് നേരിടാൻ ബുദ്ധിമുട്ടാകും എന്നു തോന്നി ഞാനും വണ്ടിക്ക് പുറത്തിറങ്ങി. പിന്നീട് സംഭവിച്ചത് ഒരു ശക്തമായ സംഘടനം തന്നെയായിരുന്നു. പെട്ടന്ന് എന്റെ കഴുത്തിനു ചുറ്റി ഒരു കൈ….

Comments:

No comments!

Please sign up or log in to post a comment!