30 Years Back

എന്റെ ആദ്യത്തെ കഥ ആണ്. എല്ലാവരുടെയും സപ്പോട്ട് പ്രതീക്ഷിക്കുന്നു.. ഒരു ശ്രമം ആണ്. തെറ്റുകൾ പൊറുക്കുക..

ഒരു പോലീസ് സ്റ്റേഷൻ

,സാർ,

ഒരു വൃദ്ധൻ പരാതി തരാൻ വന്നിട്ടുണ്ട് അയ്യാൾ സാറിനോട് മാത്രേ  പരാതി പറയൂ എന്ന് വാശിയിലാണ്. ‘

‘ മ്മ്‌ ഞാൻ ഇപ്പോൾ വരാം’

(അൽപ്പ സമയത്തി നു ശേഷം)

‘ പറയൂ എന്താണ് താങ്കൾക്ക് ബോധിപ്പിക്കാൻ ഉള്ളത്?’

‘ സാർ, എന്റെ പേര് ജോസഫ് മൈക്കൾ

സാർ എന്റെ അയൽവീട്ടിൽ താമസിക്കുന്നത് 8 പേർ അടങ്ങിയ ഒരു കുടുംബം ആണ് രണ്ട് വൃദ്ധ ദമ്പതികൾ അവരുടെ മൂന്ന് ആൺമക്കൾ ,മൂത്ത രണ്ട് പേരുടെ ഭാര്യമാർ ,മൂത്ത മകന്റെ 7 വയസ്സ് ഉള്ള ഒരു പെൺകുട്ടി.

സാർ രണ്ട് ദിവസം ആയി ഇവരെ ആരെയും പുറത്ത് വരുന്നതോ പോകുന്നതോ ഞാനും എന്റെ ഭാര്യയും കണ്ടില്ല . എന്നാല് അവരുടെ കാർ അവിടെ ഉണ്ട് വീടിനുള്ളിൽ ലൈറ്റ് കത്തുന്നും ഉണ്ട് . മൂന്നാമത്തെ ദിവസം സംശയം തോന്നി ഞാൻ അവരുടെ വീട്ടിലേക്ക് പോയി . സാർ വീടിന്റെ മെയിൻ ഡോർ പൂട്ടിയിരുന്നില്ല. ഞാൻ അകത്ത് കയറി ഒന്നും അവിടെ കാണാൻ സാധിച്ചില്ല. എന്നാൽ ഞാൻ വീടിന്റെ രണ്ടാമത്തെ നിലയിൽ പോയി നോക്കിയപ്പോൾ. ഇപ്പൊ ആലോചിക്കുമ്പോൾ പോലും എന്റെ പെരുവിരലിൽ നിന്നും ഭയത്തിന്റെ തരിപ്പ് കയറുന്നു. സാർ അവര് 8 പേരും ഒരേപോലത്തെ വെളുത്ത വസ്ത്രം ധരിച്ച് നിര നിരയായി തൂങ്ങി മരിച്ച നിലയിൽ അവരുടെ കണ്ണുകൾ എല്ലാം തുറന്ന് ഇരിക്കായിരുന്നൂ. നാക്ക് മുഴുവൻ പുറത്ത് ചാടി.

കുറച്ച് നേരം എനിക്ക് നിന്ന സ്ഥലത്ത് നിന്ന് അനങ്ങാൻ സാധിച്ചില്ല . ഏറെ നേരം എനിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല എന്റെ ബോധം അപ്പോഴേക്കും മറഞ്ഞിരുന്നു.

‘what the nonsense    ഇത്രെയും വലിയ കാര്യം ഇത്രക്കും നിസാരമായി ഇവിടെ വന്ന് നിങ്ങള്  സംസാരിക്കുന്നു ഇതുവരെയും ഇൗ സ്റ്റേഷനിലേക്ക് ഒരു ഇൻഫർമേഷൻ പോലും വന്നിട്ടില്ല. നിങ്ങള് പറയുന്നത് ഞങ്ങൾ എങ്ങനെ വിശ്വസിക്കണം?

‘ സാർ ഞാൻ പറഞ്ഞത് സത്യം ആണ്.  ഇന്ന് ജനുവരി ഇരുപത് രണ്ടായിരത്തി ഇരുപത്(2020)

ഇൗ സംഭവം നടന്നത്  ജൂലൈ പതിനാറ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂററി ഒന്ന്(1991)  ഏകഥേശം 30 വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവം  ആണ് ഇത്’

(സ്റ്റേഷനിൽ ഉള്ള എല്ലാവരും അത്ഭുതത്തോടെ അയാളെ നോക്കി നിൽക്കുന്നു . കണ്ണിൽ ഭയം വിട്ടു മാറാതെ അയ്യാൾ തല കുനിച്ച് ഇരിക്കുന്നു)

(എല്ലാവരും അയാളെ അത്ഭുതത്തോടെ നോക്കി നിന്നു.)

കോൺസ്റ്റബിൾ:- സാർ ഇയാൾക്ക് പ്രാന്ത് ആണെന്ന് തോന്നുന്നു.



(Si ജോസഫിനോട്)

SI:-  എടോ താൻ എവിടെന്ന വരണേ?

ജോസഫ്:- സാർ ഞാൻ പറഞ്ഞത് സത്യം ആണ്

SI:- ശരി താൻ പറയുന്നത്  സത്യം ആണെന്ന് വെക്കാം. എന്തുകൊണ്ടാണ് താൻ 30 വർഷത്തിന് ശേഷം വന്ന് ഇൗ കര്യങ്ങൾ പറയണത് താൻ അന്ന് ഇതൊന്നും പുറത്ത് പറഞ്ഞില്ലേ??

ജോസഫ്:- സാർ അന്ന് മയങ്ങി വീണത്തിന് ശേഷം ഞാൻ ഇന്നലെ ആണ് ഉണരുന്നത്

SI:- What !

ജോസഫ്:- അതേ സാർ ഞാൻ കോമയിൽ ആയിരുന്നു ഇന്നലെ ആണ് എനിക്ക് ബോധം വന്നത് ഉണർന്ന കൊറച്ച് സമയം എനിക്ക് ഒന്നും ഓർമ ഉണ്ടായിരുന്നില്ല പെട്ടെന്നാണ് ആഹ്‌ 8 രൂപങ്ങൾ എന്റെ മുന്നിൽ തൂങ്ങി ആടുന്നത് ന്റേ കൺമുന്നിലൂടെ പോയ പോലെ.

സാർ എന്റെ ഭാര്യ 28 വർഷങ്ങൾക്ക് മുന്നേ തന്നെ മരിച്ചു അത് ഞാൻ അറിയുന്നത് ഇന്നലെ. അവസാനം ആയി അവൾടെ മുഖം പോലും കാണാൻ പറ്റിയില്ല. (ജോസഫിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പ്രവഹിച്ചു തുടങ്ങിയിരുന്നു)

എന്റെ ഭാര്യയുടെ അനിയൻ ആണ് എന്നെ നോക്കിയിരുന്നത് 30 വർഷം ചത്തു ജീവിച്ച വന്ന എനിക്ക്  എന്തിനാണ് സാർ കള്ളം പറയേണ്ട ആവശ്യം.  സാർ 30

വർഷം മുന്നേ അവർക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയണം. അവർ എന്തിനാണ്? ആ കേസിന്റെ വിവരങ്ങൾ സാർ ഒന്ന് തപ്പി എടുത്ത് തരണം. അതിനാണ് ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത്. *(പൊട്ടിക്കരഞ്ഞുകൊണ്ട്)*

സാർ എന്റെ ഭാര്യ ജെസ്സി. അവളുടെ കല്ലറ കാണാൻ പോലും ഞാൻ പോയിട്ടില്ല. സാർ എന്നെ സഹായിക്കണം ആ കേസിന്റെ വിവരങ്ങൾ സാർ എനിക്ക് പറഞ്ഞുത്തരണം.

*(കൊറച്ച് നേരം എല്ലാവരും സിശബ്ദമായി നിന്ന്. ഒരു കോൺസ്റ്റബിൾ SI യോട്)*

കോൺസ്റ്റബിൾ:- സാർ ഇയാള് പറയണത് കേട്ടാൽ കള്ളം പറയുന്ന പോലെ തോന്നുന്നില്ല.

SI:- മ്മ് താൻ ഏതായാലും നാളെ വാ. ആ കേസിന്റെ വിവരങ്ങൾ ഞാൻ അന്വേഷിച്ചു പറഞ്ഞുതരാം 30 വർഷങ്ങൾക്ക് മുന്നേ ഉള്ള കേസ് ആയ കാരണം അതിന്റെ ഫൈൽ ഒക്കെ കണ്ടുപിടിക്കാൻ ഇത്തിരി പാട. താൻ ഇപ്പൊ പോ .

*ഇൗ നേരത്ത് ഒരാൽ സ്റ്റേഷന്റെ ഉള്ളിലേക്ക് വരുന്നു അയ്യാൾ കയറി വന്ന് ജോസഫിന്റെ തോളിൽ കൈ വെക്കുന്നു)*

SI:- നിങ്ങൾ ആരാണ്?

ജോസഫ്:- സാർ ഇത് എന്റെ ഭാര്യയുടെ അനിയന്റെ മകൻ ആണ് വിക്കി.

വിക്കി:- *(ജോസഫിനോട്)* അങ്കിൾ ആരോടും പറയാതെ എങ്ങോട്ടാ പോയേ? ഡോക്ടർ ഇന്ന് ചെന്ന് കാണാൻ പറഞ്ഞിട്ടില്ലെ. പപ്പ വീട്ടിൽ വെയ്റ്റ് ചെയ്യ വാ പോവാം.

*(വിക്കി si യോട്)*.   സാർ അങ്കിളിനെ ഞാൻ കൊണ്ടയിക്കൊട്ടെ?

SI:-  നിങ്ങളുടെ അങ്കിൾ ഇപ്പൊ എന്തിനാണ് ഇവിടെ ഇരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയോ?

വിക്കി:- അറിയാം സാർ ഇന്നലെ രാത്രി ഒരേ വാശി ആയിരുന്നു സ്റ്റേഷൻ പോകണം എന്ന് പറഞ്ഞിട്ട് കാര്യം ചോദിച്ചപ്പോ കര്യങ്ങൾ പറഞ്ഞു.
അതിനെ പറ്റി പപ്പയോട് കൊറേ ചോദിച്ചു പപ്പ ഒന്നും പറഞ്ഞില്ല. ഞാനാ നാളെ നേരം വെളുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ്  സമാധനപ്പെടുത്തിയത്. എന്നൽ രാവിലെ തന്നെ ആരോടും പറയാതെ അങ്കിൾ വീട്ടിൽനിന്ന് ഇറങ്ങി.

SI:- മ്മ് ആ കേസിന്റെ     വിവരങ്ങളും അഡ്രസ്സും എഴുത്തിതന്നിട്ട്‌ പോക്കോ. നാളെ.. അല്ലെങ്കിൽ വിളിക്കുമ്പോൾ വന്ന മതി. മ് ചെല്ല്.

*(ജോസഫും വിക്കിയും അവിടെ നിന്ന് ഇറങ്ങിയതിന്‌ ശേഷം അവരുടെ കാറിൽ കയറി പോകുന്നു. കാറിനുള്ളിൽ വിക്കിയും ജോസഫും സംസാരിക്കുന്നു)*

വിക്കി:- അങ്കിൾ ! അങ്കിൾ എന്തിനാ ആരോടും പറയാതെ വീട്ടിൽ നിന്നും വന്നെ? ഇത് 1991 അല്ല ഇങ്ങനെ ഒക്കെ ഓരോന്ന് പറഞ്ഞിട്ട് സ്റ്റേഷനിൽ പോയിട്ട് അങ്കിളിനെ പിടിച്ച് ഉള്ളിൽ ഇടാഞ്ഞത് ആരുടെയോ ഭാഗ്യം.

അങ്കിൾ ഇതൊക്കെ അങ്കിളിനു തോന്നുന്നതാണ്  . ഇന്നലെ എന്താ പറഞ്ഞത് തൊട്ടപ്പുറത്തെ വീട്ടിൽ ബോധം കെട്ടു കിടന്നു എന്ന് ലേ? അങ്കിൾ . അങ്കിൾ ബാത്റൂമിൽ തെന്നി വീണതാണ്. വീണപ്പോൾ പൈപ്പിൽ തല ഇടിച്ചു തലയുടെ പിൻഭാഗം പൊട്ടി ചോര കുറെ പോയി. ആന്റി ആണ് അങ്കിളിനെ ഹോസ്പിറ്റലിൽ എത്തിച്ചത്.

(പെട്ടെന്ന് ഒന്ന് ഞെട്ടി നിന്ന ശേഷം ജോസഫ്)

ജോസഫ്:- എന്ത്? നോ വിക്കി നിനക്ക് ഒന്നും അറിയില്ല നീ അന്ന് ജനിച്ചിട്ട് പോലും ഇല്ല.

വിക്കി:- ഞാൻ ജനിച്ചിട്ടില്ല ശരിയാണ്. എന്നൽ ഞാൻ ജനിച്ച് ഓർമ വെച്ച മുതൽ അങ്കിളിനെ ഞാൻ കാണുന്നതാണ് അങ്കിളിന്റെ ഒരു കാര്യവും എനിക്ക് അറിയാം പപ്പ പറഞ്ഞുതന്നിട്ടുണ്ട്.

ജോസഫ്:- വിക്കി ഞാൻ ഇത് കണ്ണുകൊണ്ട് കണ്ട കാര്യം ആണ്

(ജോസഫ് തല വേദനിച്ചു തലക്ക് കൈ വെച്ച് ബാക്കി കാര്യം പറയാൻ നോക്കുന്നു)

വിക്കി:- അങ്കിൾ ഇപ്പൊ  സംസാരിക്കണ്ട . പപ്പയും മമ്മിയും ഹോസ്പിറ്റലിൽ ഉണ്ട് നമുക്ക് ഇപ്പൊ അങ്ങോട്ട് പോവാം. ബാക്കി കാര്യം ഡോക്ടർ പറയും.

തുടരും..

Comments:

No comments!

Please sign up or log in to post a comment!