ഇണക്കുരുവികൾ 11

ഉറപ്പിച്ചോ നി പിന്നെ അല്ലാതെ പിന്നെ ഞാൻ കേട്ടത് ഹരിയുടെ മറ്റൊരു ശബ്ദമായിരുന്നു. എന്നാ പിന്നെ മാളവികയെ കൊന്നൂടെ നിനക്ക് നായിൻ്റ് മോനെ എന്നാ തുടങ്ങുവല്ലേ അവൻ്റെ വാക്കുകൾ എന്നിലെ മൃഗത്തെയാണ് ഉണർത്തിയത്. ശരീരം അനുവദിക്കാഞ്ഞിട്ടും ഞാൻ എണീറ്റു നിന്നു പോയി ഒരു നിമിഷം. ഒരു നിമിഷത്തിലതികം നിൽക്കാൻ ശരീരമനുവദിക്കാത്തതിനാൽ നിലത്തു വീണു കിടക്കേണ്ടി വന്ന ആ നിമിഷം എന്നിൽ സംജാതമായ വികാരങ്ങൾക്ക് അതിർ വരമ്പുകൾ ഉണ്ടായിരുന്നില്ല. ഞാൻ വീണതറിഞ്ഞ ഹരി എന്നെ കോരിയെടുത്ത് കട്ടിലിൽ കിടത്തി. എന്താടാ എന്തൊക്കെയാ കാട്ടി കൂട്ടുന്നത് നീ. ഞാൻ അവനു മറുപടി കൊടുക്കാൽ താൽപര്യം പ്രകടിപ്പിച്ചില്ല. എന്താടാ നിൻ്റെ നാവിറങ്ങിപ്പോഴോ ഹരി നി പോയേ അല്ലേ അല്ലേ എന്താ പറയെടാ ഞാൻ നിന്നെ ചിലപ്പോ കൊന്നു പോകും അവൻ എന്നെ നോക്കി ചിരിച്ച ആ ചിരിയിൽ എന്നിൽ നുരഞ്ഞു പൊന്തിയ കോപം ഒരു അഗ്നി പ്രളയമായി പരിണമിക്കും. ആ കഴുകൽ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നത് കാണുമ്പോൾ ശക്തനായ ഇര തളർന്നു നിൽക്കുന്ന സമയത്ത് വിശപ്പടക്കാൻ കൊതിക്കുന്ന കഴുകനെ ഞാൻ കണ്ടു. ഈ അവസ്ഥയിൽ നി എന്തുണ്ടാക്കാനാ അതു നിനക്കു പറഞ്ഞാ മനസിലാവില്ല. ശരീരമേ തളർന്നിട്ടൊള്ളു മനസ് ഇപ്പോഴും പഴയതിനേക്കാൾ ശക്തമാണ്. അതായിരിക്കും നേരത്തെ നിലത്തു കിടന്നത് ഹരി ഇടക്ക് പതറും എങ്കിലും ഈ വലം കൈ നിൻ്റെ കഴുത്തിനരികിലെത്തിയാ നിനക്കെന്നെ കൊല്ലണോടാ എന്തിന് എൻ്റെ മാളുനെ കൊല്ലാൻ പറഞ്ഞ നിന്നെ ചിലപ്പോ, വേണ്ട ഹരി നി പോ നിൻ്റെ മാളുവോ അതല്ലല്ലോ നി മുന്നെ പറഞ്ഞത് അതെ മുന്നെ പറഞ്ഞത് അങ്ങനല്ല അതിനു കാരണമുണ്ട് ഓ അതുമുണ്ടോ പറ കേക്കട്ടെ കളിയാക്കുവാണോടാ അല്ല എനിക്കറിയണം ഒന്ന് നി എൻ്റെ ഫ്രണ്ടായി പോയെടാ, നീയെന്നെ ചതിയനായി കണ്ടില്ലേ പിന്നെ അതു കൊണ്ടാണോ അതു മാത്രമല്ലടാ ഒരുപാട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ അവളെ എനിക്കു തന്നെ ഭയമാണ് അവളെ എനിയൊരിക്കലും വേദനിച്ചു കാണാൻ കഴിയില്ല. ആ സ്നേഹത്തിന് ഞാൻ അർഹനല്ല. നി ആവുമ്പോ അവളെ പൊന്നു പോലെ നോക്കില്ലേ ടാ പരമ നാറി ചെറ്റെ എന്താടാ ഞാൻ നിന്നെ പറയാ . അന്നു നീ സത്യം പറഞ്ഞപ്പോ എനിക്കു വിശ്വസിക്കാനായില്ല സാഹചര്യം അതായി പോയി . അതു തെളിയിക്കാൻ നിക്കാതെ നി പോയി. സത്യമറിഞ്ഞു വന്നപ്പോ എന്താ സാറിൻ്റെ അഭിനയം നിയെന്തൊക്കെയാടാ പറയുന്നെ അന്നു നിത്യയെ മാത്രല്ല ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നത് പിന്നെ

നിൻ്റെ വാവയെ കൂടിയാ മാളു അവൾ ഇവിടെയും എന്നെ തോൽപ്പിച്ചു. പ്രണയം അത് ഇത്രയും തീവ്രമാണോ, അവളുടെ പ്രണയത്തിനു മുന്നിൽ അടിയറവു പറയുമ്പോ മനസു കൊണ്ട് താൻ ജയിക്കുകയാണ്.

അല്ല തന്നെ തോൽപ്പിച്ചു കൊണ്ട് അവൾ തനിക്കു നേടി തരുന്ന വിജയമാണ്. അവളെ ഒരു നോക്കു കാണുവാൻ മനസ് വിതുമ്പുകയാണ്. ആ കാലിൽ വീണു കൊണ്ട് എൻ്റെ കണ്ണുനീർ തുള്ളികൾ കൊണ്ട് അവളുടെ പാദം കഴുകുവാൻ കൊതിക്കുകയാണ്. ടാ അവൾക്ക് നിത്യയൊന്നും ഒന്നും അല്ലടാ . അവൾ നി കരുതുന്ന പോലെയല്ല അവൾ നിന്നെ സ്നേഹിക്കുന്നത് എങ്ങനെയാണ് നിനക്കത് പറഞ്ഞു തരാ എന്ന് എനിക്കറിയില്ല ടാ എനിക്കറിയണം അന്നു മുതൽ നടന്ന കാര്യങ്ങൾ എനിക്കറിയണം ഞാൻ പറയാടാ നീ എല്ലാം അറിയണം ടാ ഒരു മിനിട്ട് മ്മ് ( അവനൊന്നു മൂളി ) മനസ് ശരിക്കും ചഞ്ചലമായി . അത് ആരെയോ തേടി അലയുകയാണ് ഏഴു മലകളും ഏഴു കടലും കടന്ന് പലായിരം വർഷങ്ങൾ പിന്നിട്ട പോലെ. ദിവസങ്ങൾക്ക് മുന്നെ അവളെ താൻ സ്വന്തമാക്കിയിരുന്നു. താൻ ചാർത്തുന്ന താലി അവർക്ക് ആഗ്രഹമായി താൻ കൊടുത്തു. സപ്തമഹർഷിമാരെയും മനസിൽ ധ്യാനിച്ച് അവരുടെ മുന്നിൽ ഞാനിന്ന് എൻ്റെ മനസുകൊണ്ട് നിനക്കു ഞാൻ താലി ചാർത്തുവാണെൻ്റെ പെണ്ണേ. ഹൃദയത്തിൽ നിന്നും ഒരു തുള്ളി രക്തം എടുത്ത് നിൻ്റെ സിന്ദൂര രേഖയിൽ ചർത്തുന്നു പെണ്ണേ. ഒരു പെണ്ണ് കുഞ്ഞിനെ ഗർഭം ധരിക്കുമ്പോ 10 മാസം കുഞ്ഞിനെ വയറ്റിൽ ചുമക്കും അച്ഛൻ ആ കുഞ്ഞിനെ മനസിൽ പത്തു മാസം ചുമക്കുന്നത് ആരും കാണാറില്ല. ഇന്നു മുതൽ നീ എനിക്ക് ഞാൻ ജൻമം നിഷേധിച്ച എൻ്റെ കുഞ്ഞാണ് നീ മാളു. ജീവിതാവസാനംകമ്പിസ്റ്റോറീസ്.കോം വരെ ഞാൻ ചുമന്നോകാം നിന്നെ എൻ്റെ ഈ ഇടം നെഞ്ചിൽ. ശപിക്കപ്പെട്ട ജൻമാ എൻ്റെത് എന്നെ സ്നേഹിക്കുന്നവരെ കണ്ണീരു കുടുപ്പിക്കുക എന്ന ശാപവും പേറി ജീവിച്ചു നീങ്ങുന്ന ജൻമം. എന്നെ മുക്തനാക്കാൻ നിനക്കെ കഴിയു. നിന്നിലെ പ്രണയത്തിൻ്റെ പവിത്രതയ്ക്കെ കഴിയു. ഞാൻ കൊതിക്കുന്നു ഒരവസരം നിനക്കായി എൻ്റെ ജീവൻ പകരം നൽകാൻ പറ്റിയ ഒരവസരം. മറ്റു വഴികളില്ല എന്നിലെ പ്രണയം നിനക്കായ് തുറന്നു കാട്ടാൻ. നിനക്കെന്നെ വിശ്വസിക്കാൻ കഴിയുമൊ നൽകിയ വാക്കുകൾ എല്ലാം പാഴ് വാക്കായി കാറ്റിൽ പറത്തിയില്ലെ ഞാൻ. പ്രണയത്തിൽ നേർ പാതിയോടു വിശ്വാസം നഷ്ടമായാൽ പിന്നെ ആ പ്രണയത്തിൽ വിള്ളലുകൾ വീഴുന്നത് പെട്ടെന്നാഴിരിക്കും. സംശയമാകുന്ന അഗ്നി പതിയെ എരിയാൻ തുടങ്ങും പിന്നെ ആ പ്രണയത്തെ സംഹരിച്ചു ചാരം മാത്രമാക്കും . തനിക്കറിയാം ആ തീ നാളം ഞാൻ കൊളുത്തി കഴിഞ്ഞെന്ന് . നീയെന്ന സത്യത്തിൽ നിന്നകലുമ്പോയൊക്കെഴും തോൽവികൾ എന്നെ തേടിയെത്തിയിട്ടുണ്ട്. ടാ എന്താടാ ചിന്തിക്കുന്ന ഒന്നുമില്ലെടാ മാളുനെ കുറിച്ചോർത്തു പോയി, നീ പറ

ഞാൻ നിനക്ക് അപകടം പറ്റിയത് നിത്യയോടു പറഞ്ഞതും അവൾ ബോധം കെട്ടു വീണു അവളെ എടുത്ത് വണ്ടിയിൽ കയറ്റുമ്പോഴാ മാളവിക നിത്യയെ കണ്ടത്.
അവളും കൂടെ വരട്ടെ എന്നു ചോദിച്ചപ്പോ കേറിക്കോളാൻ പറഞ്ഞു. അവളും വന്നു. അവൾ ആരുടെയോ ഫോണിലേക്ക് കൊറെ വിളിച്ചു . പിന്നെ നിന്നെ കുറിച്ചു ചോദിച്ചു അതു കേട്ടപ്പോ എനിക്കങ്ങു ദേഷ്യം വന്നു . നിനക്ക് അപകടം പറ്റിയതും ചത്തോ ജീവനോടെ ഉണ്ടോന്നും അറിയില്ല അതാ നിത്യ ബോധംകെട്ടത് എന്നും അവൾ അപ്പോ കരഞ്ഞ കരച്ചിൽ എനിക്കിപ്പോഴും ഓർക്കാൻ കഴിയുന്നില്ല. എന്നെക്കൊണ്ട് വണ്ടി നിർത്തിച്ച് ഷോപ്പിൽ കയറി എന്തോ വാങ്ങി വന്നു . പിന്നെ കരഞ്ഞില്ല ഒന്നും മിണ്ടിയില്ല . ഒരുതരം ഭ്രാന്തു പിടിച്ച വരെ പോലെ എന്തൊക്കൊ സ്വയം ഉരുവിട്ടു കൊണ്ടിരുന്നു. ഇവിടെത്തി നിയന്ത് കാര്യം പറയാൻ പറ്റൂല നീ ഐ സി യു ആണെന്ന് അറിഞ്ഞപ്പോ അവളും വിണു. അവക്ക് കാവലായി ഞാനിരുന്നു അവളുടെ പാരൻസ് വരുന്നവരെ. അവൾ ആരെയും കാണാൻ കൂട്ടാക്കിയില്ല. ഞാൻ കയറിയപ്പോ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല . ഡോക്ടേർസ് അവളുടെ പാരൻസിനെ വിട്ടിലേക്ക് പറഞ്ഞു വിട്ടു അവൾ അബ്നോർമ്മലാണെന്നും അവരെ കണ്ടാ വയലൻ്റ് ആവുമന്നും പറഞ്ഞു. ഞാനൊഴികെ ഡോക്ടർ കയറിയപ്പോ പോലും അവൾ പ്രശ്നമുണ്ടാക്കി സോ മരുന്നു കൊടുക്കൽ ഒക്കെ എൻ്റെ പണിയായി. പിന്നെ ഒരു നല്ല ടൈം നോക്കി അവളോടു സംസാരിച്ചു. നീയൊരു മതിയ നാ എന്നും ജിൻഷയെ പ്രേമിച്ചു പറ്റിച്ചെന്നും പറഞ്ഞു അറിയാ എന്നു മാത്രം മറുപടി തന്നു. അപ്പോ വന്ന ദേഷ്യത്തിൽ നടന്നതൊക്കെ ഞാൻ പറഞ്ഞു. എൻ്റെ കരണത്ത് അവളുടെ കൈ എത്ര വട്ടം പതിഞ്ഞെന്ന് എനിക്കു തന്നെ അറിയില്ല. അവൾ ആ റൂമിൻ്റെ വാതിലടച്ചു വന്നു. പിന്നെ എന്നോടു പറഞ്ഞു നിങ്ങടെ ഫ്രണ്ട് കാവ്യയോട് പറഞ്ഞതാണല്ലോ എനിക്ക് വേറെ ആളെ ഇഷ്ടാന്ന് അവൾ പറഞ്ഞില്ലല്ലേ . പറഞ്ഞു പക്ഷെ ഞാൻ വിശ്വസിച്ചില്ല എന്നു മറുപടി കൊടുത്തതും അവളെൻ്റെ കോളറിൽ പിടിച്ചു. മുഖാമുഖം നിന്നു ആ കണ്ണിലെ ദേഷ്യം എനിക്കു തന്നെ നോക്കാൻ പറ്റിയില്ല പിന്നെ അവൾ പറഞ്ഞു. നിങ്ങക്കെൻ്റ ജീവിതം നശിപ്പിച്ചപ്പോ സമാധാനമായോ, എട്ടിൽ പഠിക്കുമ്പോ തൊട്ട് മനസിൽ കൊണ്ടു നടന്നതാ എൻ്റെ കുഞ്ഞൂസിനെ . എനിക്ക് സെൻഡ് ചെയ്താ ആ മെസേജ് എന്നെ കളിപ്പിക്കാൻ വെറുതെ സെൻഡ് ചെയ്തതാ എന്നാ കരുതിയെ അതു നി കാരണമാണല്ലെ. എൻ്റെ ഏട്ടനെ കൊലക്കു കൊടുത്തതും നിയാണല്ലേ. നി എന്തു കരുതി എൻ്റെ ഏട്ടൻ മരിച്ചാ ഞാൻ നിനക്ക് സ്വന്തമാകുമെന്നോ ഈ റൂമിൽ നി കയറിയപ്പോ ഞാൻ അടങ്ങി നിന്നത് നിന്നെ ഇഷ്ടമായത് കൊണ്ടാണെന്നു കരുതിയോടാ എങ്കിൽ തെറ്റി എൻ്റെ ഏട്ടൻ്റെ ഫ്രണ്ട് ആയതോണ്ട് മാത്രാ. നീ പിന്നാലെ നടന്നപ്പോ ചുട്ട മറുപടി തരാഞ്ഞത് ഞാനുള്ളത് ഏട്ടനറിയാതിരിക്കാനാ എന്നെ നിനക്ക് എന്നല്ല ഏട്ടനല്ലാതെ മറ്റൊരു പുരുഷനും സ്വന്തമാക്കില്ല .
” ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു” അതും പറഞ്ഞ് അവൾ ബാഗിൽ നിന്നും പുതിയ ബ്ലേയ്ട് എടുത്തു കയ്യിൽ പിടിച്ചു. ഏട്ടനെന്തേലും പറ്റിയ എൻ്റെ ശവം തിന്നാടാ നിനക്ക് . പിന്നിടുള്ള ഓരോ ദിവസവും എന്നോടുള്ള പക വിട്ടുന്ന പോലെ ഒന്നും തിന്നില്ല മരുന്നു കുടിച്ചില്ല . നി ഒന്നവളെ കാണണം എന്നാലെ അവൾ പഴയ പോലെ ആവു. ടാ എനിക്കും പേടിയാവുന്നു. അറിയാതെ ഞാൻ കളിച്ചത് വലിയ തെറ്റായി പോയി. രണ്ടു ജീവൻ വെച്ചുള്ള കളി. മാളു പ്രണയത്തിൻ്റെ ഞാൻ കണ്ട പുസ്തകം, ഒരോ താളുകൾ മറക്കും തോറും ഇമ്പവും തീവ്രതയും കൂടുന്ന പ്രണയം. ആ തളുകളിൽ എല്ലാം നിറഞ്ഞിരിക്കുന്നത് താൻ മാത്രം. വായിക്കും തോറും തന്നെ വലിച്ചടുപ്പിക്കുന്ന പ്രണയ മണ്ഡലം . അവളുടെ കണ്ണുനീരാകുന്ന മഷികളാൽ അവൾ തീർത്തൊരു പ്രണയകാവ്യം.കത്തിച്ചു വെച്ച വിളക്കിനു ചുറ്റും പാറുന്ന മഴ പാറ്റയെ പോലെയാണവൾ എന്നെ ചുറ്റുന്നത് എനിക്കായ് ദുഖത്തിൻ്റ തീനാളത്തിൽ സ്വയം എരിഞ്ഞമരാൻ തുടിക്കുന്ന മനസുമായി. ആഗ്രഹങ്ങൾ തന്നിൽ മാത്രം ഒതുക്കി, ഞാനെന്ന പൂവിനെ മാത്രം നേടിയ ശലഭമാണവൾ. അവളുടെ ശ്വാസവും ഞാൻ, സ്വരവും ഞാൻ , ആ തുടിക്കുന്ന ഹൃദയവും ഞാൻ. ആ കണ്ണുകൾ തേടുന്നത് എന്നെ, ആ കാതുകൾ കൊതിക്കുന്നത് എന്നെ , ആ മനസ് പ്രണയിക്കുന്നതും എന്നെ . സർവ്വവും എന്നിൽ തുടക്കവും ഞാൻ ഒടുക്കവും ഞാൻ. നിനക്ക് ഞാൻ സർവ്വമയം.

ടാ നിയൊന്നും പറഞ്ഞില്ല കാണണമെടാ എനിക്കവളെ ഇപ്പോ പോയാലോ പോവാ അവൻ ഒരു വീൽചെയർ എടുത്തു വന്നു. അതിൽ എന്നെ പിടിച്ചിരുത്തി . ദേഹത്തിൽ പടർന്ന നോവുകൾ എന്നെ തളർത്തിയില്ല . ആ നോവുകൾ ഒന്നു തന്നെ അവൾക്കു മുന്നിൽ നിൽക്കുവാൻ പോലും പര്യാപ്തമല്ല. അവൻ ഡോർ തുറന്നു , എന്നെയും കൊണ്ട് പുറത്തേക്ക് പോയി, ആ വരാന്തയിലുടെ ഞങ്ങൾ നീങ്ങി അവൾക്കരികിലേക്ക് . എൻ്റെ ഈ അവസ്ഥ ഇപ്പോ ഈ നിമിഷം എനിക്കൊരു ശാപമാണ്. അല്ലായിരുന്നെങ്കിൽ ഈ വരാന്തയിലൂടെ ശരവേഗം ഞാൻ പാഞ്ഞിരുന്നേനെ നിനക്കരികിലേക്ക് . ഇപ്പോ പരസഹായത്തിൻ്റെ പിൻബലത്തിൽ നിനക്കരികിലേക്ക് വരുമ്പോ മനസിൻ്റെ വേഗത്തിനൊപ്പം ഓടിയെത്താൻ എൻ്റെ ശരീരം അശക്തമാണ് . നിനക്കരികിലേക്കുള്ള ഈ യാത്ര, ഞാൻ നേരിൽ കണ്ട മരണ യാത്രയേക്കാൾ വേദനാ ജനകം. മരണത്തെ പുൽകാതെ ഞാൻ വന്നത് നിൻ്റെ പ്രണയത്തിൻ്റെ ശക്തിയാവാം അല്ലേ നിന്നെ ഓർത്ത് കാലൻ പോലും ഒരു നിമിഷം മടിച്ചതാവാം നിന്നിലെ പ്രണയത്തിൽ ശക്തിയെ ഭയന്നതാവാം പതുക്കെ നീങ്ങിയ ഞങ്ങൾ ഒരു മുറിയുടെ വാതിലിനരികിലെത്തി. അവിടെ നിന്ന ആ നിമിഷം ഹൃദയം അവൾക്കായി തുടിച്ചെങ്കിലും കുറ്റബോധം എന്നെ കീഴടക്കി .
അവളെ മുഖാമുഖം നോക്കുവാൻ ഞാൻ അശക്തനായി. ടാ ഹരി വേണ്ട നമുക്ക് തിരിച്ചു പോവാ എന്താടാ നീ പറയുന്നെ എനിക്കാവില്ല അവളെ ഫേസ് ചെയ്യാൻ ചെയ്തേ പറ്റു , നീ ഞാൻ പറയുന്നത് കേക്ക് ടാ പ്ലീസ് ഇന്നു നി കണ്ടില്ലേ പിന്നെ ചിലപ്പോ കാണാൻ പറ്റാതെ പോവും അല്ലേ അല്ലേ എന്താടാ അല്ലേ ചിലപ്പോ നിനക്കൊരു മുഴുഭ്രാന്തിയെ കാണെണ്ടി വരും ആ വാക്കുകൾ പകരുന്ന വേദന, അവൾക്കരികിലെത്തിയിട്ടും താൻ എന്തിനു അകലാൻ ശ്രമിച്ചു അവളെ മരണത്തിന് വിട്ടു കൊടുക്കാനൊ അതോ അവൾ ഒരു ഭ്രാന്തിയായി കാണാനോ. ഞാനാണ് ആ പൊട്ടിപ്പെണ്ണിൻ്റെ ശാപം എന്നോട് തോന്നിയ പ്രണയമാണ് അവളുടെ തെറ്റ് . അവളെ ഇങ്ങനെ ഓരോ നിമിഷവും വേദനിപ്പിച്ച് താൻ അതിൽ സുഖം കണ്ടെത്തിയിരുന്നോ.. ഇല്ല ഒരിക്കലുമില്ല പിന്നെ എന്തി കൊണ്ടാ താനിങ്ങനെ ആയത്. എൻ്റെ മിഴികൾ ഒഴുകുകയായിരുന്ന തോരാ കണ്ണുനീർ. ഹരി അതറിഞ്ഞ പോലെ ആ വാതിലുകൾ തുറന്നെന്നെ അകത്തേക്ക് കയറ്റി. ആ നിമിഷം ശരിക്കും എന്നിലെ ജീവാംശം എന്നിൽ നിന്നും അകന്നിരുന്നു . ഒരു മൃത ശരീരം അവൾക്കു മുന്നിൽ. അസ്തമയ സൂര്യനെ കണ്ട പ്രതീതി. അവൾ എൻ്റെ മുന്നിൽ, ആ കിടക്കയിൽ ഇരിക്കുന്നു . മുട്ടുമടക്കിയ കാലുകളിൽ ഇരു കരങ്ങളും കോർത്തു വെച്ച് തല ചായ്ച്ചു കിടക്കുന്നു. അവളുടെ കയ്യിനേയും കാലിനേയും ഒരു മൂടു മറ എന്ന പോലെ ആ കാർകൂന്തൽ മറച്ചിരുന്നു. സർവ്വവും നഷ്ടമായി നിരാശയിൽ കുപ്പു കുത്തിയ ഒരു മനസ് ഇന്നെൻ്റെ മുന്നിൽ. വാതിൽ തുറന്നതോ അകത്തു ഞങ്ങൾ വന്നതോ അവൾ അറിഞ്ഞില്ല. അല്ലെ അറിഞ്ഞതായി നടിച്ചില്ല. പ്രതികരണ ശേഷി ഇല്ലാതായ ഒരു മരപ്പാവ പോലെ അവൾ നിശ്ചലയാണ്.

വാവേ ………………. ഞാൻ വിളിച്ചു തിരുന്നതിനു മുന്നെ ആ മുഖം ഉയർന്നിരുന്നു. എന്നെ കണ്ട നിമിഷം തന്നെ അവൾ പാഞ്ഞു വന്നെന്നിലേക്കു ചേർന്നു . വിശ്വാസം വരാത്ത പോലെ അവളുടെ കൈകൾ എൻ്റെ കവിളിലും കഴുത്തിലും കയ്യിലും മാറിലും ഓടി നടന്നു. കുഞ്ഞിനെ കാണാതായ അമ്മ തിരിച്ചു കിട്ടിയ കുഞ്ഞിനെ താലോലിക്കുന്ന പോലെ ആ സ്നേഹം എന്നിൽ മഴയായി പെയ്തിറങ്ങി. നിമിഷങ്ങൾക്ക് അകം അവരുടെ അധരങ്ങൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു. ആരോടോ പരിഭവം തീർക്കാൻ എന്ന പോലെ അവൾ എൻ്റെ ചുണ്ടുകളെ തന്നിലേക്ക് ആവാഹിച്ചു. അവളിലെ ആ സമയത്തെ ആവേശം, ദാഹം പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത പല വികാരങ്ങളും അവളുടെ ചുണ്ടും നാവും ഉപയോഗിച്ച് എന്നിലെഴുതി . ആ വികാരങ്ങളുടെ ആഴം എൻ്റെ നാവിലെ രസമുകുളങ്ങൾ തിരിച്ചറിഞ്ഞു. അവളുടെ ആ ചുംബനം കാമത്തിൽ ചാലിച്ചതല്ലായിരുന്നു . അതിനും മുകളിൽ മറ്റേതോ അർത്ഥതലങ്ങൾ അതിനുണ്ടായിരുന്നു. അതു ഞാൻ അനുഭവിച്ചറിയുകയായിരുന്നു. അധരങ്ങൾ വിട പറഞ്ഞപ്പോഴും അവളിലെ ഉൻമാദലഹരിയായ പ്രണയ വികാരങ്ങൾ ശമിച്ചിരുന്നില്ല. നെറുകയിൽ തുടങ്ങിയ അവളുടെ ചുംബനം മാറിൽ പതിഞ്ഞു . അവിടുന്നു വീണ്ടും വന്ന വഴികൾ തന്നെ തിരിച്ചു നടന്നു. നടന്ന വഴിയിൽ വിലപ്പെട്ടതെന്തോ നഷ്ടമായാൽ അതു തേടി ആ വഴി മുഴുവൻ അതും തേടി നടക്കുന്നതു പോലെ അവളുടെ അധരങ്ങൾ ചുംബനങ്ങൾ കൊണ്ടെന്നെ മൂടി ഒരു ഭ്രാന്തിയെ പോലെ. ഈ സമയം അത്രയും അടുത്ത മുറിയിൽ നിന്നും ഞങ്ങൾക്കായി ഒരു സിനിമാഗാനം ആരോ വെച്ചിരുന്നു. അവളുടെ അവസ്ഥയ്ക്ക് ഒരു മറുപടിയെന്ന പോലെ. ആ പാട്ട് അത് വെച്ചതാരായാലും അറിഞ്ഞോ അറിയാതെയോ ആ പ്രണയ മുഹൂർത്തങ്ങൾക്ക് ആ ഗാനം പകർന്നു നൽകിയ ഒരു അനുഭൂതി അതു ഒന്നു വേറെ തന്നെയാണ്. “ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2) (തേങ്ങും ഈ കാറ്റ് നീ .. .. )

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍ ഉതിരുംഈമിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ സ്മൃതിയിലോ പ്രിയ സംഗമം ഹൃദയേമ ഞാൻ ഇല്ലേ സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തെ നാം ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തെ നാം സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തെ നാം ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ ” ഇതിലും വലിയ വരികയില്ല അവളിലെ വികാരത്തെ വർണ്ണിക്കാൻ . അവളുടെ വേദനയുടെ ആഴം വ്യക്തമാക്കാൻ . അവൾ അനുഭവിക്കുന്ന അവസ്ഥ തുറന്നു കാട്ടാൻ. ദേവഗായകൻ്റെ ദേവരാഗം ആ സമയങ്ങളിൽ അവളെ തേടിയെത്തിയത്. ദൈവ നിശ്ചയം . അവളുടെ സ്നേഹ പരാക്രമങ്ങൾ എന്നെ തളർത്തുമ്പോ എന്നിക്കരികിൽ നിറമിഴികളുമായി ഹരി ഉണ്ടായിരുന്നു. അവൾ ഒന്നു ശാന്തമായപ്പോൾ കട്ടിലിലേക്ക് ഒന്നിരുന്നു. ആ മിഴികൾ നിറഞ്ഞെഴുകയാണ്. അവളെ കാണുവാൻ ആവുന്നില്ല എനിക്ക്. ഈ സമയം അടുത്ത ഗാനം കേൾക്കാം . ആരോ റേഡിയോയിൽ പാട്ടു കേൾക്കുന്നുണ്ട് . പക്ഷെ ആ വരുന്ന ഗാനങ്ങൾ എല്ലാം ഞങ്ങൾക്കു വേണ്ടി മാത്രമായി എന്നു പറയുന്നതാണ് ശരി. ആ പാട്ടിൽ മുഴുകി ഞാൻ അവളെ നോക്കി.

അന്ന് ഞാൻ ക്ലാസിൽ കണ്ട എൻ്റെ വാവയല്ലിത് . അവളുടെ ആ മനോഹര വദനം, ഇപ്പോ കാണുന്നതോ. കരഞ്ഞു കലങ്ങിയ കണ്ണുകൾ രക്ത വർണ്ണമായി ചുട്ടു പഴുത്ത പോലെ, അതിലെ ഞരമ്പുകൾ പോലും എടുത്തു നിൽക്കുന്നു. ആ ചുണ്ടുകൾ എല്ലാം വരണ്ടു പൊട്ടിയിരിക്കുന്നു. ചുവന്നു തുടുത്ത ആ ചുണ്ടുകൾ വർണ്ണരഹിതമായി വാടിയ ചേമ്പിൻ തണ്ടു പോലെ . വിളറിയ ചുണ്ടുകളിൽ അവൾ നാവാൽ നനവ് പടർത്തുന്നു. മുഖമെല്ലാം കറുത്തു കരുവാളിച്ച് ഒരു തരം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ, അവളിലെ ഐശ്വരം നഷ്ടമായി, മുഖത്തെ സൂര്യതേജസ് നഷ്ടമായി . ആ കണ്ണുകളിലെ തിക്ഷണതയും നഷ്ടമായി. ദേഹം ക്ഷീണിച്ച് എല്ലുകൾ കാണുന്ന പരുവമായി. ദേഹമാസകലം വിളറിയ പോലെ നിറവ്യത്യാസം . കാർകൂന്തൽ എല്ലാം കാറ്റിൽ പാറിച്ച് അവിടെ അവിടായി ചുറ്റി പിണഞ്ഞു കിടക്കുകയാണ്. അവളെ കണ്ടു നിക്കുക എന്നത് ഒരിക്കലും സാധിക്കാൻ കഴിയാത്ത വിതം പരിതാപകരമാണ്. ആ ഗാനവും അതിലെ വരികളും പിന്നെ എൻ്റെ മുന്നിലെ വാവയും എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയി. അവളുടെ ഈ നരകയാദന ഞാൻ കാരണം , അവളെ നരകത്തിലേക്ക് പിടിച്ചു കയറ്റിയത് താനാണ്. തൻ്റെ മനസ് തന്നെയാണ് ആ നരകം അതിലേക്ക് അവളെ താൻ ക്ഷണിക്കരുതായിരുന്നു. സ്വർഗത്തിലെ ഏറ്റവും സുന്ദരിയും വിശുദ്ധയും ആയ മാലാഖയായിരുന്നു അവൾ. ഒരു നരകവാസിയോടു തോന്നിയ പ്രണയം അവളുടെ ജീവിതം മാറ്റിമറിച്ചു. വർണ്ണശഭളമായ ജീവിതം, സന്തോഷത്തിൻ്റെ പൂമെത്തയിൽ കിടന്നവൾ , സൗന്ദര്യത്തിൻ്റെ നിറകുടം . വിശുദ്ധിയുടെ പ്രതീകം . പ്രണയത്തിൻ്റെ സാഗരം അതാണവൾ. സർവ്വവും ത്യജിച്ച് തന്നിലേക്ക് ലയിച്ചതിൽ പിന്നെ അവൾ നുകർന്നത് കണ്ണുനീർ മാത്രം. താൻ പിച്ചി ചീന്തിയ നല്ലൊരു ജീവിതമാ ആ മുന്നിൽ കാണുന്നത് . ആ സത്യം പകരുന്ന നോവ് കണ്ണീരിലും കഴുകി കളയാനാവുന്നില്ല തനിക്ക് . ഇവൾ ആരെന്നറിയുന്ന വരെ , അല്ല ഒരിക്കൽ കൂടി പഠിക്കാൻ തീരുമാനിച്ചത് മുതൽ തൻ്റെ ജീവിതത്തിൽ പ്രണയവും ദു:ഖവും അശാന്തിയും ഋതു ഭേതങ്ങൾ പോലെ ഒന്നിനു പിറകെ ഒന്നായി വരുന്നു. സുഖത്തിലും നോവു പകരുന്ന മധുവാളവൾ, അവൾ ഇന്നെനിക്ക് ലഹരിയാണ് , മുന്നോട്ടു ജീവിക്കാനുള്ള പ്രതീക്ഷയാണ്, എൻ്റെ പ്രാണനാണ്. മനസിലെ എരിയുന്ന തീ നാളം ഊതിക്കെടുത്താൽ നോക്കുന്നത് എൻ്റെ ചാപല്യമാണ്. മിഴികൾ തീരാതെ ഒഴുകുന്നത് തടയാൻ മിഴികൾ പൂട്ടിയതും അവളുടെ ആ ദയനീയ മുഖം മനതാരിൽ ഉണർന്നു. ഇല്ല ഈ മിഴികൾ എനി തോരില്ല . നിദ്രാ ദേവി എന്നിൽ നിന്നും അകന്നു എനി എനിക്ക് നിദ്രയില്ലാ രാവുകൾ മാത്രം. ശരീരവും മനസും ഒരുപോലെ വേദന പകരുന്നു. ഞാനറിയാതെ എൻ്റെ മനസും ശരീരവും എന്നോട് പ്രതികാരം വീട്ടുന്ന പോലെ. എൻ്റെ രാധയാവാൻ കൊതിച്ചവളെ രാവണനു നൽകി മരണം തേടിയ ഭീരുവാണു ഞാൻ. ഞാൻ എന്നെ മാത്രമാണ് ചിന്തിച്ചത് . അവളെ അവളുടെ മനസിനെ ഞാൻ ഓർത്തില്ല, അല്ല കണ്ടില്ലെന്നു നടിച്ചു . അവളുടെ നൻമ പ്രതീക്ഷിച്ച ഞാൻ അവളുടെ മരണത്തെയാണ് സമ്മാനിച്ചത്. സ്നേഹം മാത്രം പകർന്നു നൽകിയവൾക്ക് മരണം , അവൾക്കെന്തെങ്കിലും സംഭവിച്ച് താൻ രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കിൽ ആ അവസ്ഥ . ഒരു ഭ്രാന്തനെ പോലെ താൻ അലയുമായിരുന്നില്ലേ ജീവിതകാലം മുഴുവൻ . ആ ഗാനം അതിൻ്റെ അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നു. ആ ഫീൽ അറിയാൻ ആ ഗാനത്തിൻ്റെ വരികൾ കുറച്ച് താഴെ കൊടുക്കുന്നു. “സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും മനസ്സേ നീ തന്നെ കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും നഭസ്സേ നീ തന്നെ (സ്വർഗ്ഗം)

ചൈത്രാഭിലാഷങ്ങൾ ഇതൾ വിടർത്തും

ശിശിരം വന്നതിൻ തളിരടർത്തും നീറുന്ന കനലും നീ തന്നെ നീഹാരബിന്ദുവും നീ തന്നെ കാലമേ നീ തന്നെ (സ്വർഗ്ഗം)

സ്വപ്നത്തിൻ താഴികക്കുടമുയരും കദനത്തിൻ തേങ്ങലിൽ അതു തകരും മോഹത്തിൻ കടലും നീ തന്നെ ദാഹത്തിൻ മരുവും നീ തന്നെ ലോകമേ നീ തന്നെ (സ്വർഗ്ഗം)” മനസൊന്നു ശാന്തമാവാൻ ഏറെ നേരമെടുത്തു . അവൾ നോവായി പടർന്നു പന്തലിച്ചു വാനോളം ഉയരുന്ന നേരം ഞാൻ ശാന്തിയെ എങ്ങനെ വാരി പുണരും. മാളുവിലെ പെണ്ണിൻ്റെ കുശുമ്പ് അതനുവദിക്കുമോ . വാവേ …… മ്മ് ( വളരെ ബലഹീനമായ അവളുടെ ശബ്ദം, ) എന്തു കോലാ ഇത് . എനിക്കറിയില്ല കുഞ്ഞൂസെ അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു . ഞാൻ ഹരിയെ നോക്കി. അവൻ കരയുകയായിരുന്നു എന്നാലും ഞാൻ നോക്കിയതിൻ്റെ അർത്ഥം അവനു മനസിലായി. അവൻ എന്നെ പൊക്കി അവൾക്കരികിൽ കട്ടിലിൽ ഇരുത്തി. ഞാൻ എൻ്റെ വലം കയ്യാൽ അവളെ എൻ്റെ മാറിലേക്കു ചേർത്തു ഞാൻ. എൻ്റെ മാറിലെ ചൂടു മാത്രം മതിയായിരുന്നു അവളിലെ പരിഭവങ്ങൾ തീർക്കാൻ ആ കണ്ണു നീരൊപ്പാൻ. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ എൻ്റെ മാറിലേക്ക് ഒതുങ്ങി. എന്താ വാവേ എന്താ ഇതൊക്കെ എനിക്കറിയൂല, ഏട്ടാ നീ വല്ലതും കഴിച്ചോ ഇല്ല എന്നവൾ തലയാട്ടി അവൾ മറുപടി പറഞ്ഞു. അവളോട് എന്തു പറയണമെന്ന് എനിക്കു പോലും അറിയില്ല അതെന്താ തൊണ്ടേ…..ന്ന് ….. ഇറങ്ങ…… ണില്ല’…. കു….. ഞ്ഞൂസെ അതവൾ പറയുമ്പോൾ വാക്കുകൾക്കായി പരതുന്നുണ്ടായിരുന്നു. പറഞ്ഞു തീർന്നതും വീണ്ടും വീണ്ടും വിങ്ങി പൊട്ടിക്കരഞ്ഞ അവളേ ശക്തമായി ഞാൻ മാറോട് ചേർത്തു പിടിച്ചു. അവളുടെ തെണ്ടയിടറിയപ്പോ എൻ്റെ നെഞ്ചിലാണ് മുറിപ്പാടുകൾ ഉണ്ടായത്. അവളുടെ മനസു മാറ്റാൻ ഒരു കളിയാക്കൽ പോലെ ഞാൻ അവളോടു ചോദിച്ചു നിൻ്റെ കണ്ണെന്താടി ചെമ്പോത്തിനെ പോലെ ചോന്നിരിക്കണെ ഉറങ്ങാതെ എത്ര ദിവസായി ഏട്ടാ അതെന്താടി നീ ഉറങ്ങാഞ്ഞെ അത് ഞാൻ അവൾ പറയാൻ മടിക്കുന്നത് പോലെ അതു കൊണ്ട് തന്നെ ഞാൻ ആ കാര്യം കുത്തി കുത്തി ചോദിച്ചു. അതെനിക്ക് പേടിയാ എന്തിന് രാത്രിയിൽ ഏട്ടനെന്തേലും പറ്റിയാ ഞാനറിഞ്ഞില്ലെങ്കിലോ പിറ്റേന്നറിയില്ലേ പിന്നെ എന്താ ഏട്ടൻ മറന്നു അല്ലേ എന്ത് എൻ്റെ ഇടം നെഞ്ചിൽ തൊട്ടു കൊണ്ട് അവൾ പറഞ്ഞു ” ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു” ആ വാക്കുകൾ എന്നിലുണർത്തിയ ഭീതി മറക്കാതെ ഞാൻ അവളോടു ചോദിച്ചു അപ്പോ അതിനു വേണ്ടി മാത്രാ ഉറങ്ങാതെ കാവലിരുന്നേ

അതെ എന്നവൾ തലയാട്ടി, പിന്നെ തലക്കാണയുടെ അടിയിൽ അവൾ വെച്ച ബ്ലെയിഡ് എന്നെ എടുത്തു കാണിച്ചു.എന്നിട്ട് എന്നോടായി പറഞ്ഞു. പ്രേമിച്ച അന്നു മുതൽ ഏട്ടൻ്റെ സന്തോഷത്തിലും ദുഖത്തിലും നിഴൽ പോലെ കൂടെ വന്ന ഞാൻ അവസാന യാത്രയിൽ കുഞ്ഞൂസിനെ തനിച്ചു വിടുമെന്ന് തോന്നണ്ടുണ്ടോ അവളുടെ ആ വാക്കുകൾ എന്നിലെ എല്ലാ അതിർവരമ്പുകളും പറിച്ചെറിഞ്ഞു. എന്നിലുണർന്നത് ദേവാംശമോ അസുരനൊ അതോ എന്നിലുറങ്ങിയ മൃഗമോ അറിയില്ല. അവളോട് വാക്കുകളാൽ പറഞ്ഞു നിൽക്കാൻ എനിക്കാവില്ല അതിനുള്ള ക്ഷമ എനിക്കില്ല. ആയിരമായിരം കാര്യങ്ങൾ പറയാനുണ്ടെനിക്ക് . ഒരു വഴി മാത്രം ആ അധരങ്ങളിലേക്ക് ഞാൻ അധരങ്ങൾ ചേർത്തു ഒരു ദീർല ചുംബനം നൽകി. അവളുടെ മിഴികൾ താനെ അടഞ്ഞു. ആ ചുംബനത്തിൽ ഉണ്ടായിരുന്നു എനിക്കു അവളോട് പറയാനുള്ളത് . എൻ്റെ മൗനസംഭാഷണം അത് അവൾക്കു മാത്രം മനസിലായി. ശ്വാസം അവൻ വില്ലനായി വന്നു ഞങ്ങളുടെ അധരത്തെ വേർപ്പിരിക്കാൻ. ഇരുവരും ശ്വാസമെടുക്കുന്നു. മതിവരാതെ അവളുടെ മുഖമാകെ ഞാൻ ചുംബനങ്ങളാൽ പൊതിഞ്ഞു. “ ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെ തമ്പുരാട്ടീ നിന്നെ ഉറക്കാം… ഉണ്മതൻ ഉണ്മയാം കണ്ണുനീർ… ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ- ത്തേനെന്നു ചൊല്ലി ഞാനൂട്ടാം.. തേനെന്നു ചൊല്ലി ഞാനൂട്ടാം…

കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കൽ‌പ്പനയ്ക്കെന്തു മൂല്യം.. നമ്മുടെ ഭാജനം എന്നും നിറഞ്ഞാൽ നാരായണനെന്തിനമ്പലങ്ങൾ.. നെടുവീർപ്പും ഞാനിനി പൂമാലയാക്കും.. ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും… ഗദ്ഗദങ്ങൾ പോലും പ്രാർത്ഥനയാക്കും…

കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ പൂക്കാലമുണ്ടായിരിക്കാം… മങ്ങിയ നിൻ മനം വീണ്ടും തെളിഞ്ഞതിൽ പൂർണ്ണബിംബം പതിഞ്ഞേക്കാം.. അന്നോളം നീയെന്റെ മകളായിരിക്കും.. അല്ലലറിയാത്ത കുഞ്ഞായിരിക്കും… അല്ലലറിയാത്ത കുഞ്ഞായിരിക്കും…” റേഡിയോയിൽ ഞങ്ങൾക്കായി അടുത്ത ഗാനം . അതു കേട്ടതും അവൾ ചിരിച്ചു. ആ ചിരി മാത്രം മതിയായിരുന്നു നോവിലെരിഞ്ഞ മനസിന് ആശ്വാസത്തിൻ്റെ തീരം തേടാൻ. അവൾ ചിരിച്ചു തൊടങ്ങി. ആ ചിരി എനി ഒരിക്കലും മായാതിരിക്കാൻ ഞാൻ കൊതിച്ചു. ആയിരം സൂര്യൻ ഒന്നിച്ചുദിച്ച പോലെ എന്നാണവായുധത്തെ വിശേഷിപ്പിച്ചവർ അവളുടെ ആ ചിരി കണ്ടിരുന്നെങ്കിൽ മാറ്റി പറഞ്ഞേനെ. ഇപ്പോഴാ എൻ്റെ വാവ സുന്ദരിയായെ ദേ കള്ളം പറയല്ലേ അല്ലാ സത്യം . നി സുന്ദരിയായെടി പെണ്ണേ എന്നെ പറ്റിക്കാൻ പറയണ്ട എനിക്കറിയാ നിനക്കെന്തറിയാ അതെ ( അവളിൽ നാണത്തിൻ്റെ മാറ്റൊലി ) പറ ,എന്താ ടാ ഞാനെ ആകെ മുഷിഞ്ഞിരിക്കാ

എന്ത് ഈ മനുഷ്യനെ കൊണ്ട് തോറ്റു നി പറയുന്നുണ്ടേ പറ ഇല്ലേ വേണ്ട വെറുതെ കള്ള പരിഭവം നടിച്ചു. അതു കണ്ട അവൾ കാതിനരികിലേക്ക് വന്നു പതിയെ മൊഴിഞ്ഞു. കുളിയും തേവാരും മൊടങ്ങീട്ടു മൂന്നുസായി, ഡ്രസ്സ് പോലും മാറ്റിട്ടില്ല അതാണോ വലിയ കാര്യം’ഞാനും അങ്ങനൊക്കെ തന്നാ അതും പറഞ്ഞു ഞങ്ങൾ ചിരിച്ചു. പതിയെ പതിയെ വിഷമങ്ങൾ ഞങ്ങളെ വിട്ടു പോവുകയായിരുന്നു. സന്തോഷത്തിൻ്റെ മേച്ചിൻ പുറങ്ങളിൽ ഒരു മൂവാണ്ടൻ മാവിനെ തേടി ഞങ്ങൾക്കായ് കൂടൊരുക്കാൻ . ഈ ഇണക്കുരുവികളുടെ കുഞ്ഞു കൂട് ടാ ഹരി നി അതിങ്ങെടുത്തേ ആ പേരു പറഞ്ഞതും അവൾ അവനെ നോക്കി. അവൻ ഇവിടെ ഉള്ളത് കക്ഷി ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് . അവളുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു. നിന്നോടാരാടാ ഈ മുറിയിൽ കേറാൻ പറഞ്ഞത് വാവേ…. ആ വിളിയിൽ അവളെന്നെ നോക്കി, പുറത്തേക്കിറങ്ങാൻ നിന്ന ഹരിയെ അവിടെ നിക്കാനും ഞാൻ പറഞ്ഞു. ഏട്ടാ ഇവൻ ഇവനല്ലേ എല്ലാത്തിനും കാരണം അല്ല . അല്ല മോളേ ഞാനാ ഞാനാ കാരണം എന്താ ഏട്ടാ പറയുന്നെ നിൻ്റെ സ്നേഹം ഞാനർഹിക്കുന്നില്ല എന്നു തോന്നി അതാണ് എല്ലാത്തിനും കാരണം എന്നെ വേണ്ടെങ്കിൽ പറഞ്ഞോ ആർക്കും ഭാരമാകാതെ ഞാൻ പറഞ്ഞു മുഴുവിക്കുന്നതിന് മുന്നെ എൻ്റെ കൈകൾ അവളുടെ വായയിൽ വിലങ്ങണിഞ്ഞു എന്താ നി പറയുന്നത് നി ഇല്ലേ പിന്നെ ഞാനുണ്ടോ പിന്നെ മുന്നെ പറഞ്ഞതോ അതും പറഞ്ഞ് കരഞ്ഞു കൊണ്ട് അവളെൻ്റെ മാറിൽ തല ചായ്ച്ചു അവളെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു . കൊറേ നിന്നെ വേദനിപ്പിച്ച എന്നെ നി സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുവാ വാവെ . നിന്നെ കരയിപ്പിച്ച നിമിഷങ്ങൾ ഒക്കെ എന്നിൽ കുറ്റബോധത്തിൻ്റെ തീ പോലെ എരിയാ അപ്പോ തോന്നും ഞാൻ നിനക്ക് ചേർന്നതല്ല എന്ന് അതാ അതാ ഞാൻ പറഞ്ഞത് അല്ലാതെ അവൾ തലയുയർത്തി എൻ്റെ മിഴികളിലേക്ക് നോക്കി. ആ മുഖത്തെ ഭാവം കണ്ണിൽ കത്തിപ്പടരുന്ന പ്രണയം . ഒരു പുഞ്ചിരി തൂകിയ ശേഷം അവൾ അതിനു മറുപടി പറഞ്ഞു. സന്തോഷം മാത്രമാണ് പ്രണയം എന്നാരാ പറഞ്ഞത് ഏട്ടാ. ദുഃഖത്തിലാണ് യഥാർത്ഥ പ്രണയം . സന്തോഷത്തിൽ കൂടെ എല്ലാരും കാണും ദുഃഖത്തിൽ കൂടെ ഉണ്ടേ ഉളളീന്നുള്ള സ്നേഹ . ഏട്ടൻ എന്നെ വേദനിപ്പിച്ചിട്ടില്ല എന്നിലെ പ്രണയത്തെ ഇങ്ങനെ വളർത്തിയത് ഏട്ടൻ എനിക്കു മുന്നിൽ വച്ച ആ അകൽച്ചയാ അതാ അതാ ഏട്ടൻ അറിയാതെ പോയെ ഹരി നീ അതെടുത്തേ ഹരി അവൾക്കുള്ള ഭക്ഷണം എടുത്തു കൊണ്ടു വന്നു. അവൾക്ക് അത് ദേഷ്യമുള്ളത് പോലെ എങ്കിലും അവൾ ഒന്നും മിണ്ടിയില്ല എനിക്കു വേണ്ടി. ആ ഭക്ഷണ പാത്രം എൻ്റെ മടിയിൽ വെച്ച് ഞാൻ എൻ്റെ കയ്യാൽ ഒരുരുള അവൾക്കു നീട്ടി . ആ കണ്ണുകൾ നിറഞ്ഞിരുന്നു ,ആ വെണ്ണ പല്ലുകൾ കാട്ടിയ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. എൻ്റെ കയ്യിൽ നിന്നും ഉരുള വായിലാക്കി അവൾ പതിയെ എൻ്റെ കയ്യിൽ കടിച്ചു ടി പെണ്ണേ ഒന്നു ഞാൻ തരുവേ

കണ്ണുകൾ രണ്ടും ചിമ്മി കാണിച്ച് നാണത്തിൽ കലർന്ന ഒരു പുഞ്ചിരി തൂകി അവളിലെ കുറുമ്പും നിഷക്കളങ്കതയും എനിക്കു മുന്നിൽ കാട്ടി. അവളിലെ കുട്ടിത്തത്തിൽ ഞാനറിയാതെ ഞാനലിയുകയായിരുന്നു. ടാ ഹരി അമ്മയെ വിളിച്ച് പറയണം നമ്മൾ റൂമിനു വെളിയിൽ ചുറ്റി കുറച്ചു കഴിഞ്ഞു വരുമെന്ന് അവൻ ഫോൺ എടുത്തു റൂമിനു വെളിയിൽ വിളിക്കാൻ പോയതും കൊക്കുരുമി ഇണക്കുരുവികളെ പോലെ ഞങ്ങൾ പ്രണയിച്ചു. സാമ്പാറിൻ്റെ രുചി ഞാനും നുകർന്നു അവളിൽ നിന്ന്. പിന്നെ സ്വയം വിട്ടകന്ന് അവളെ മുഴുവൻ ആഹാരവും കഴിപ്പിച്ചു. എൻ്റെ കൈ കൊണ്ട് അവളെ ഊട്ടുമ്പോ ഇരുവരുടെയും മനസ് നിറയുകയായിരുന്നു. അവളെ കുളിക്കാനായി ബാത്റുമിൽ ഞാൻ വാശി പിടിച്ചു കയറ്റി. ഈ സമയം ഹരി റൂമിൽ കയറി വന്നു. അവളെവിടെ കുളിക്കാൻ കേറി നിന്നെ കണ്ടേ പിന്നെയാ അതിനെ നോർമലായി കണ്ടത്. ഒന്നു ചിരിച്ചു കണ്ടതും ഞാനവനെ നോക്കി ചിരിച്ചു. ടാ നിനക്കെന്നോട് ദേഷ്യമുണ്ടോടാ എന്തിന് നീ അതൊക്കെ വിട്ടേ കഴിഞ്ഞ കാര്യങ്ങൾ ഉം ശരി പിന്നെ എൻ്റെ പെങ്ങളെ എനി കരയിച്ചാ മുന്നെ കിട്ടിയ പോലെ എനിയും കിട്ടുവേ അതൊക്കെ എപ്പോ നിൻ്റെ ആക്സിടൻ്റ കഴിഞ്ഞേ പിന്നെ അങ്ങനാ . സ്നേഹിച്ച പെണ്ണിനെ പെങ്ങളായി കാണേണ്ട അവസ്ഥ വന്നു അതും പറഞ്ഞു അവൻ ചിരിച്ചു. ടാ അമ്മ എന്തു പറഞ്ഞു. പെട്ടെന്നു വരണം പിന്നെ നിന്നെ ഒന്നു സൂക്ഷിക്കാനും . റൂമിൽ ഇരിക്കല്ലെ ഒന്നിങ്ങനെ പോയാ എൻ്റെ കുട്ടിക്ക് ആശ്വാസാവും പാവമാ അത് ഞാനെന്നാ ജീവനാ അതു പറഞ്ഞോണ്ടിരിക്കുമ്പോ ബാത്റൂമിൽ നിന്നും മാളവിക വന്നു. ചന്ദനലേപത്തിൽ മുങ്ങി കുളിച്ച പൗർണമി പോലെ അവൾ എനിക്കു മുന്നിൽ, വെള്ള ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. അതവർക്ക് കൂടുതൽ ഭംഗി നൽകുന്നു. അവളുടെ സൗന്ദര്യം ഇവിടെ വർണ്ണിക്കുന്നില്ല അവളിലെ ക്ഷീണത്തെ ഉൻമൂലനം ചെയ്യാൻ ഈ സ്നാനത്തിനും ആയിട്ടില്ല. എൻ്റെ പഴയ വാവ തിരിച്ചു വന്നാൽ മാത്രമേ എന്നിൽ അവളുടെ വർണ്ണനകൾ വിടരു . അവൾ പതിയെ എനിക്കരികിൽ വന്നു, മുടികൾ കുറഞ്ഞ് ജലകണങ്ങൾ തെറുപ്പിച്ചു പിന്നെ ഒരു കള്ള ചിരിയും വശ്യമായ നോട്ടവും അവളിൽ ഉടലെടുക്കുന്ന വികാരങ്ങൾ ഒരു പ്രതിബിംബം പോലെ ആ മുഖത്ത് തെളിഞ്ഞു കാണാം. ആ മിഴികൾ എന്തിനോ വേണ്ടി കൊതിക്കുന്നുണ്ട് . അവളെ അരികിലേക്ക് ഞാൻ മടി വിളിച്ചു, ആ വിളി പ്രതിക്ഷിച്ചിരുന്നു എന്നപ്പോലെ അവൾ എനിക്കരികിലേക്ക് പാഞ്ഞു വന്നു. ഹരി അവർക്കുള്ള മരുന്ന് എനിക്കു തന്നു. ഞാനത് അവളെ കൊണ്ട് കടുപ്പിച്ചു. ടി എനി നിനക്കുള്ള ഭക്ഷണം മരുന്ന് ഇവൻ കൊണ്ടു വന്നു തരും അത് കഴിച്ചോണം അതവൾക്ക് ഇഷ്ടമാവാത്തതിനാൽ വേഗം തന്നെ പറഞ്ഞു അതു വേണ്ട ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാ മതി. ഒന്ന് കടുപ്പിച്ചു തന്നെ ഞാൻ പറഞ്ഞു. ഉടനെ അവൾ തലയാട്ടി സമ്മതിച്ചു. അവൾ സമ്മതിച്ചു തരില്ല എന്നു പ്രതിക്ഷിച്ച എൻ്റെ പ്രതീക്ഷകൾ തെറ്റിക്കുന്ന അവളിലെ അനുസരണ ശീലം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ആയതിനാൽ മാത്രം അവൾ അത് സമ്മതിച്ചതാ എന്നോടുള്ള അടങ്ങാത്ത മോഹം കൊണ്ട് വറ്റാത്ത പ്രണയം കൊണ്ട് പൊട്ടി പെണ്ണ് ടി കാന്താരി ഞാൻ പോട്ടെ ഇപ്പോ പോണോ

ആ പിന്നെ അമ്മ തെരക്കും അതേ എന്താ വാവേ എനിക്ക് ഒറക്കു വരുന്നു എന്നാ നി കിടന്നോ ഞാൻ പോയി വരാ അതല്ലാ , ഏട്ടൻ പോണ്ടാ നി എന്താ പറയുന്നെ എൻ്റെ കുട്ടി വാശി പിടിക്കല്ലേ അവൾ എൻ്റെ മാറിൽ തല ചായ്ച്ചു പറഞ്ഞു എനിക്കൊരാഗ്രഹം എന്താ എൻ്റെ പൊന്നിൻ്റെ ആഗ്രഹം പറ ഈ മാറിൽ കിടന്നുറങ്ങണം അത്രയേ ഉള്ളു ഉം അതു മതി അതു നമുക്ക് ശരിയാക്കാ ഇപ്പം ഒറങ്ങണം അതാ പറഞ്ഞേ അതു വേണോ വേണം ( അവൾ തീർത്തു പറഞ്ഞു ) ശരി നി ഉറങ്ങി കഴിഞ്ഞാ ഞാൻ പോകും സമ്മതിച്ചോ സമ്മതം എന്നവൾ തലയാട്ടി, അവൾ പെട്ടെന്ന് ഉറങ്ങും അതെനിക്കുറപ്പാണ് , ഉറക്കമളച്ച രാത്രികൾ അവൾക്കു മാത്രം സ്വന്തമാണ് . ആ ഉറക്കത്തെ എൻ്റെ മാറിൻ്റെ ചൂടിൽ പുണരാൻ അവൾ കൊതിക്കുന്നു. ഞാൻ അവളുടെ കിടക്കയിൽ കിടന്നു, എൻ്റെ മാറിൽ തല വെച്ച് എന്നോട് ചേർന്ന് അവൾ കിടന്നു. അവളുടെ മുടികളിൽ എൻ്റെ വിരലുകൾ കോതിക്കൊണ്ടിരുന്നു. റേഡിയോ വീണ്ടും ഞങ്ങൾക്കായി പാടി. “ഹൃദയംകൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ (2)

അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അത് മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)

പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെ ആടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവ ഗാന പ്രവാഹം (ഹൃദയം)

തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും സഹനവര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍ വര്ഷം കൊണ്ടും വസന്തം കൊണ്ടും വേനലിന്‍ പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം (ഹൃദയം)” എൻ്റെ മാറിലെ ചുടു പറ്റി ഉറങ്ങുന്ന അവളുടെ നെറുകയിൽ ഉമ്മ വെക്കുവാൻ ഒരുങ്ങവെ ആ ഗാനം അതിൻ്റെ അവസാന വരികളിലെത്തി . അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുമ്പോൾ ആ കതകു തുറന്ന് ഒരാൾ അകത്തു കയറി, ആ സ്നേഹ ചുംബനം എൻ്റെ പ്രണനു സമർപ്പിച്ച് ഞാൻ തിരിഞ്ഞതും ഞെട്ടി. എനിക്കു മുന്നിൽ നിൽക്കുന്നു അനു. (തുടരും)

Comments:

No comments!

Please sign up or log in to post a comment!