ഒരു പനിനീർപൂവ് 2

പിറ്റേന്നു ലച്ചു രാവിലെ ഉറക്കം ഉണർന്നു,.. എന്താന്നു അറിയില്ല പതിവിലും ഉന്മേഷവതി ആയിരുന്നു അവൾ.. രാവിലെ എണിറ്റു പല്ലുതേച്ചു കഴിഞ്ഞു പടികൾ ഇറങ്ങി അവൾ അടുക്കളയിലേക് ചെന്നു..

സരസ്വതി അമ്മ രാവിലെ തന്നെ അവിടെ തിരക്കിൽ ആയിരുന്നു. പിറകില്കൂടി പോയി ലച്ചു അവരെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.

ഓ എണീറ്റോ ഏട്ടന്റെയും അച്ഛന്റെയും ചക്കര..,

അതെന്താ ഞാൻ അമ്മയുടെ ചക്കര അല്ലെ.. അതും പറഞ്ഞു അവൾ അടുക്കളയുടെ സ്ലാബിൽ  കയറി ഇരുന്നു..,

എടി പെണ്ണെ രാവിലെ എണിറ്റു എന്നെ ഒന്നു വന്നു സഹായിച്ചാൽ എന്താ നിനക്ക്,, വേറെയൊരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാ നീ.. അവിടെ ഇത്പോലെ കാണിച്ചാൽ എനിക്കാ അതിന്റെ  നാണക്കേട്..

അതിന് ഞാൻ ഇപ്പോഴൊന്നും കല്യാണം കഴിക്കുന്നില്ലലോ.. ലച്ചു ചിരിച്ചുകൊണ്ട് അമ്മയെ നോക്കി കൊഞ്ഞണം കുത്തികൊണ്ട് പറഞ്ഞു..

എന്താ രാവിലെ അമ്മയും മോളും കൂടി ഉടക്ക്.. അതും പറഞ്ഞു മാധവൻ തമ്പി അങ്ങോട്ട് കയറി വന്നു..

അച്ഛനെ കണ്ടതും അവൾ മുകളിൽ നിന്നും ഇറങ്ങി അച്ഛനെ കെട്ടിപിടിച്ചു..

അച്ഛൻ ഇന്നലെ വരാൻ താമസിച്ചോ??

അതെ മോളെ വന്നപ്പോ ഒരുപാട് വൈകി,, കമ്പനിയിൽ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു.. അതും പറഞ്ഞു അയാൾ ലച്ചുവിന്റെ നെറ്റിയിൽ ചുംബിച്ചു..

അപ്പോഴേക്കും സരസ്വതി ചായ അയാൾക് നേരെ നീട്ടി അതും വാങ്ങി അയാൾ ഉമ്മറത്തേക്ക് പോയ്‌

ഡി ലച്ചു ഇത് കൊണ്ടുപോയി അരുണിന് കൊടുക്കു.. അതും പറഞ്ഞു ‘അമ്മ അവൾക് ഒരുഗ്ലാസ്സ് ചായ കൊടുത്തു.. അതും എടുത്തു അരുണിന്റെ റൂംമിലേക്കു നടന്നു..

അവൾ ചെല്ലുമ്പോ അവൻ ഉണർന്നിട്ടുണ്ടായിരുന്നില്ല. അവൾ പതിയെ റൂമിൽ ചെന്ന് ചായ ടേബിളിൽ വച്ചിട്ടു.. ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്ത് അവന്റെ മുഖത്തേക്കു കുടഞ്ഞു.. പെട്ടന്നു അവൻ  ചാടിയെണീറ്റു. ലച്ചു അപ്പോഴേക്കും ചിരിച്ചുകൊണ്ട്

ഗുഡ്മോർണിംഗ് ചേട്ടായി..

അതും പറഞ്ഞു അവൾ  ഓടി ഡോറിന്റെ അടുത്ത് എത്തിയിരുന്നു.. ടി കാന്താരി നിനക്ക് ഞാൻ വച്ചിട്ടുണ്ട്..

അവൾ അരുണിനെ നോക്കി കോക്രി കാട്ടി ചിരിച്ചു. എന്നിട്ട്  അവൾ പറഞ്ഞു..

അതെ ചായ ടേബിളിൽ ഉണ്ട്.. മണി എട്ടു ആയി വേഗം പോയ്‌ കുളിച്ചു റെഡി ആകാൻ നോക്..

അതും പറഞ്ഞു അവൾ മുകളിലേക്കു പോയി. പോകുന്നതിനു ഇടക്ക് അവൾ അടുക്കള നോക്കി വിളിച്ചു പറഞ്ഞു. അമ്മെ ഞാൻ പോയി കുളിച്ചു റെഡി ആയി വരാം..

കുളി ഒക്കെ കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ രാത്രി കണ്ട സ്വപ്നം അവളുടെ മനസിലേക്കു വന്നു.

. അവൾ നാണത്തോടെ കണ്ണാടിയിൽ നോക്കി ചിരിച്ചു.. ഒരു മൂളി പാട്ടും പാടി അവൾ ഒരുങ്ങി..

“എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..”

അപ്പോഴാ കണ്ണാ നീ എന്റെ സ്വപ്നത്തിലെ രാജകുമാരനെ എന്റെ മുൻപിൽ നിർത്തുന്നെ..

തനിക് അതിനുള്ള അർഹത ഉണ്ടോ കൃഷ്ണ…??

കൃഷ്ണന്റെ പ്രതിമ നോക്കി ഒരു നെടുവീർപ്പോടെ അവൾ ചോദിച്ചു.

ഒരു മഞ്ഞ ടോപ്പും വെളുത്ത പാന്റും ആയിരുന്നു അവളുടെ വേഷം അതിൽ അവൾ രാജകുമാരിയെ പോലെ തിളങ്ങി നിന്നു..

അവൾ വേഗം ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്നുകൂടി നോക്കി എല്ലാം ഓക്കേ ആണോന്നു.. എന്നിട്ടും അവൾക് ഒരു തൃപ്തി വന്നില്ല..

അപ്പോഴേക്കും താഴെനിന്ന് സരസ്വതിയുടെ വിളി വന്നു.. ടി ലച്ചു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം വന്നു കാപ്പി കുടിച്ചേ..

ഇനിയും നിന്നാൽ അമ്മയുടെ കൈയിൽ നിന്നും നല്ല വഴക് കിട്ടും എന്നും മനസിലോർതു അവൾ കൃഷ്ണന്റെ വിഗ്രഹത്തിനടുത് ചെന്നു..

പോയിട്ടു വരാം കണ്ണാ..

അതും പറഞ്ഞു അവൾ ബാഗും കൈയിൽ അടുത്ത് വേഗം താഴേക്കു ചെന്നു.

അവിടെ ഡയ്‌നിങ് ടേബിളിൽ മാധവൻ തമ്പിയും,  അരുണും ഉണ്ടായിരുന്നു.. ആഹാ എന്റെ കുട്ടി ഇന്നു സുന്ദരി ആയിട്ടുണ്ടല്ലോ..

അരുൺ അവളെ നോക്കി പറഞ്ഞു

താങ്ക്സ് ചേട്ടായി.. ഒരു കള്ള ചിരിയോടെ ലച്ചു അവനോട് പറഞ്ഞു

അല്ലെങ്കിലും എന്റെ മോൾ സുന്ദരിതന്നെയാ..

മാധവൻ ലച്ചൂനെ നോക്കി പറഞ്ഞു

അപ്പോഴേക്കും സരസ്വതി അവർക്ക് കഴിക്കാൻ ഉള്ളത് വിളമ്പിയിരുന്നു.

അച്ഛമ്മ അമ്പലത്തിൽ പോയിട്ടു വന്നില്ലേ അമ്മെ..

ഇല്ല ലച്ചു ഇന്നു എന്തോകെയോ വഴിപാട് ഒക്കെ ഉണ്ട് അത് കഴിഞ്ഞേ വരൂ..

കഴിച്ചു കഴിഞ്ഞു അവൾ പോകാനായി വന്നു. അപ്പോഴേക്കും അരുൺ കാറിൽ കയറിയിരുന്നു എന്നിട്ട് ഉറക്കെ ലച്ചൂനെ വിളിച്ചു..

ടി ലച്ചു വേഗം വാ…

ദാ വരുന്നു ചേട്ടായി.. അതും പറഞ്ഞു അവൾ അച്ഛനും അമ്മക്കും ഉമ്മ കൊടുത്ത് കാറിൽ കയറി..

പോകാം ചേട്ടായി.. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കാർ മുന്നോട്ട് എടുത്തു..

**——————*****———–*******——————*******

ഇതേ സമയം ശങ്കരമംഗലം വീട്ടിൽ…

മോനെ കണ്ണാ നീ ഇന്നു കോളേജിൽ പോകുന്നില്ലേ.., പാർവതി അമ്മ മകനെ വിളിച്ചു ചോദിച്ചു.

ആ പോകുന്നു.. മുകളിൽ നിന്നു തിരിച്ചു അത്രയും മാത്രം മറുപടി വന്നു..

കുറച്ചു കഴിഞ്ഞു അവൻ പടികൾ ഇറങ്ങി താഴേക്കു വന്നു..

പ്രഭാകരൻ പിള്ളയുടെയും പാർവതി അമ്മയുടെയും മകൻ ആദിത്യൻ.
.ഒരു ബ്ലൂ കളർ ഷർട്ടും അതെ കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം

മോനെ കാപ്പി അടുത്ത് വച്ചിട്ടുണ്ട്. പാർവതി അവനെ കഴിക്കാനായി വിളിച്ചു..

ചായ മാത്രം അടുത്ത് കുടിച്ചുകൊണ്ട് അവൻ പുറത്തേക്കു പോയി..

നീ ഒന്നും കഴിച്ചില്ലല്ലോ കണ്ണാ..??

പാർവതി പിറകിൽ നിന്നും വിളിച്ചു ചോദിച്ചു..

എനിക്ക് വേണ്ട..ഞാൻ ഇറങ്ങുവാ..

അതും പറഞ്ഞു അവൻ അവിടെ ഉണ്ടായിരുന്ന ബുള്ളറ്റിന്റെ അടുത്തേക് പോയി..

മോനെ അച്ഛൻ അവിടെ ഉണ്ടാകും പോയി കാണണേ കാലത്തെ ഇറങ്ങുമ്പോൾ പറഞ്ഞായിരുന്നു രാവിലെ കോളേജിൽ ചെന്നിട്ടെ കമ്പനിയിലേക്കു പോകുള്ളൂന്. .

ആ ശരി..

അതും പറഞ്ഞു അവൻ ബുള്ളറ്റും അടുത്ത് പുറത്തേക്കു ഇറങ്ങി..

പാർവതി തന്റെ മകൻ പോകുന്നതും നോക്കി നിന്നു. എന്നിട്ട് ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു..

എങ്ങനെ നടന്ന എന്റെ മോനാ  ഇപ്പൊ.. മഹാദേവ അവനെ ഞങ്ങൾക്ക് പഴയ കണ്ണൻ നായി തിരിച്ചു തരണേ.. അതും പറഞ്ഞു അവർ ഒഴുകിവന്ന കണ്ണുനീർ സാരീ തുമ്പു കൊണ്ട് തുടച്ചു കളഞ്ഞു..കമ്പിസ്റ്റോറീസ്.കോംപോകുന്ന വഴിയിൽ അരുൺ ലച്ചൂനെ ശ്രദ്ധിക്കുക ആയിരുന്നു.. എന്നും വാ തോരാതെ സംസാരിക്കുന്ന പെണ്ണാ ഇന്നു മൗനമായി പുറത്തേക്കു നോക്കി ഇരിക്കുന്നു.. പക്ഷെ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉള്ളത് അവൻ ശ്രദ്ധിച്ചു..

ടി ലച്ചു…??

ആദ്യത്തെ വിളിക്കു അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.. അവൻ ഒന്നുകൂടി ഉറക്കെ അവളെ വിളിച്ചു..

പെട്ടന്നു ഞെട്ടികൊണ്ട് ലച്ചു അരുണിനെ നോക്കി..

എന്താ ചേട്ടായി..

നീ എന്താ ആലോചിക്കുന്നേ??..

അരുൺ അവളോട് ചോദിച്ചു..

ചേട്ടായിക്  ഈ സ്വപ്നത്തിലൊക്കെ വിശ്വാസം ഉണ്ടോ..??

പെട്ടന്നുഉള്ള അവളുടെ മറുപടി കേട്ട് അവൻ അത്ഭുതത്തോടെ അവളെ നോക്കി.. എന്നിട്ട് ചോദിച്ചു. എന്താ എന്റെ മോൾക് ഇപ്പൊ അങ്ങനെ ഒക്കെ തോന്നാൻ..

വിശ്വാസം ഉണ്ടോ പറ..

ഇതും പറഞ്ഞു ലച്ചു അരുണിനെ നോക്കി.

അങ്ങനെ ചോദിച്ചാൽ കുറച്ചൊക്കെ ഉണ്ട്.. അരുൺ പറഞ്ഞു.

ഈ വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നല്ലേ ചേട്ടായി..??

ആ അങ്ങനെ ഒക്കെയാ പറയണേ..

ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു..

മോൾ എന്താ ഇന്നു സ്വപ്നം വല്ലതും കണ്ടോ കാലത്ത്..??

അതെ. അവൾ മറുപടി പറഞ്ഞു..

എന്താ കണ്ടത്.?? അവൻ ചോദിച്ചു

പറഞ്ഞാൽ ചേട്ടായി എന്നെ കളിയാക്കരുത്..


എന്റെ ലച്ചൂനെ ഞാൻ കളിയാകാനോ പറ കേൾക്കട്ടെ എന്താ കണ്ടതെന്ന്..

അവൾ സ്വപ്നത്തിൽ കണ്ട ആളെ കുറിച്ച് അവനോട് പറഞ്ഞു… !! അതുകേട്ടു അവൻ ചിരിച്ചു..

അതൊക്കെ സ്വപ്നം അല്ലെ മോളെ അത് വിട്ടുകള.. അരുൺ ലച്ചൂനെ നോക്കി പറഞ്ഞു.

അല്ല ചേട്ടായി ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് സ്വപ്നത്തിൽ ആ മുഖം..

ലച്ചു നാണത്തോടെ അവനോട് പറഞ്ഞു

ആഹാ അങ്ങനെ ആണോ.. എന്നാൽ എന്റെ ലച്ചൂനെ സ്വപ്നത്തിലെ രാജകുമാരനെകൊണ്ട് ഇ ചേട്ടായി കെട്ടിക്കും..

അതും പറഞ്ഞു അവൻ ചിരിച്ചു..

അപ്പോഴേക്കും അവർ കോളേജിൽ എത്തിയിരുന്നു..

ഡോർ തുറന്നു പുറത്തേക് ഇറങ്ങി ലച്ചു അവനോട് ബൈ പറഞ്ഞു..

അതെ സ്വപനത്തിലെ രാജകുമാരനെ ഓർത്ത് ഇരികാണ്ട് നല്ലപോലെ പഠിക്കാൻ നോക് എന്റെ മോൾ.. ഒരു കള്ള ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞു..

ലച്ചു വണ്ടിയിലേക് കൈ എത്തി അരുണിന്റെ കവിളിൽ പിടിച്ചു വലിച്ചിട്ടു കൊഞ്ഞണം കുത്തി.. എന്നിട്ട് തിരിഞ്ഞു നടന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും..

ടി നിൽക് ഞാനും വരുന്നു..

ലച്ചു തിരിഞ്ഞു നോക്കി.. പ്രിയ ആയിരുന്നു അത്. അവൾ അവിടെ നിന്നു..

പ്രിയ ലച്ചൂന്റെ അടുത്തേക് വന്നു അവളെ സൂക്ഷിച്ചു നോക്കി എന്നിട്ട് പറഞ്ഞു..

എന്താടി ഇന്നു ഭയങ്കര ഗ്ലാമറിൽ ആണല്ലോ..??

ഒന്നു പോടീ അവിടുന്നു..

അതും പറഞ്ഞു പ്രിയയുടെ കൈയും പിടിച്ചു വലിച്ചുകൊണ്ട് ക്ലാസ്റൂമിലെക് നടന്നു..

മുന്നോട്ട് നടന്നപ്പോളേക്കും കുറച്ചു സീനിയർസ് അവിടെ നില്കുന്നത് കണ്ടു.

ദേ നിൽപ്പുണ്ടല്ലോ വായിനോക്കികൾ എല്ലാവരും.. പ്രിയ ലച്ചുവിനോട് പറഞ്ഞു.

നീ നോക്കണ്ട വന്നേ വേഗം,,  അതും പറഞ്ഞു ലച്ചു വേഗം നടക്കാൻ തുടങ്ങി..

അപ്പോഴേക്കും സീനിയർസ് അവരെ കണ്ടിരുന്നു. അതിൽ ഒരുത്തൻ അവരെ അങ്ങോട്ട് വിളിച്ചു..

അതെ മക്കളെ ഒന്നു എങ്ങോട്ട് വന്നേ ചേട്ടന്മാർ ചോദിക്കട്ടെ..

അവർ അത് കേട്ടതും കേൾക്കാത്ത ഭാവത്തിൽ വേഗം നടന്നു.. അത് കണ്ടപോഴേക്കും അവിടെ ഉണ്ടായിരുന്നവർക് ദേഷ്യം ആയി..

ടി നിന്നോട് ഒക്കെ അല്ലെ പറഞ്ഞെ അവിടെ നില്കാൻ..

അതും പറഞ്ഞു അവർ ലച്ചുവിന്റെയും പ്രിയയുടെയും അടുത്തേക് വന്നു.. അവരുടെ മുന്നിൽ കയറി നിന്നു..

ലച്ചു പേടിയോടെ പ്രിയയുടെ കൈയിൽ ഇറുക്കി പിടിച്ചു..

നിങ്ങൾ മാറിക്കെ ഞങ്ങള്ക്ക് പോണം..

പ്രിയ അവരോട് ദേഷ്യത്തിൽ പറഞ്ഞു. ലച്ചു അപ്പോഴേക്കും പേടിച്ചു മുഖം കുനിച്ചു നിന്നു.
.

അപ്പോൾ അതിൽ ഒരുത്തൻ പ്രിയയോട് പറഞ്ഞു..

നീ വേണമെങ്കിൽ പൊയ്ക്കോ ഇവൾ ഇവിടെ നിൽക്കട്ടെ..

എന്നിട്ട് ലച്ചുവിനോട് ചോദിച്ചു..

നീ വലിയ മുതലിയുടെ മോൾ ആണെന്നുള്ള അഹങ്കാരം ആണോ.. അത്കൊണ്ട് ആണോ ചേട്ടന്മാർ വിളിച്ചിട്ട് നിൽക്കാതത്..

ഇത്രയും അവർ  പറഞ്ഞു കഴിഞ്ഞപ്പോളേക്കും ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

അയ്യോ മോൾ കരയുവാണോ,, അവളുടെ മുഖം കണ്ടു അതിൽ ഒരുത്തൻ ചോദിച്ചു..

അപ്പോഴേക്കും ഒരു ബുള്ളറ്റിന്റെ ശബ്ദം അവിടേക്കു എത്തി.. അവിടെ ഉണ്ടായിരുന്നവർ മുഴുവൻ ആ ബുള്ളറ്റിൽ വരുന്ന ആളിനെ നോക്കി..

പ്രിയ ഉൾപ്പെടെ..

പക്ഷെ ലച്ചു മാത്രം തല കുനിച്ചു നിന്നു കരയുക ആയിരുന്നു പേടിച്ചിട്ടു..

അവളുടെ അടുത്ത് കൂടി നിന്നിരുന്നന്മാരിൽ ഒരുവൻ പറഞ്ഞു.. അളിയാ പണി പാളി.. ആദി സർ..

അവൻ അത്ഭുതത്തോടെ ബുള്ളറ്റിൽ വരുന്ന അവനെ നോക്കികൊണ്ട് പറഞ്ഞു..

ഇയാൾ എന്തിനാ ഇങ്ങോട്ട് വരുന്നത്.. വേറെ ഒരുത്തൻ ചോദിച്ചു..

ഇത് കേട്ട് വേറെ ഒരുത്തൻ പറഞ്ഞു,,

ടാ അയാൾ ഇനി ഇവിടെയാ വീണ്ടും ജോയിൻ ചെയുന്നുണ്ട് എന്നാ കേട്ടത്..

ഇത് മുഴുവൻ ലച്ചുവും പ്രിയയും കേട്ടിരുന്നു.. പ്രിയ അയാളെ തന്നെ നോക്കി നിന്നു.. ലച്ചു മാത്രം സങ്കടം കൊണ്ട് തലകുനിച്ചു നിന്നു..

ആ ബുള്ളറ്റിന്റെ ശബ്ദം അടുത്ത് വരുന്നത് അവൾ അറിഞ്ഞു.. പെട്ടന്നു അവളുടെ പിറകിൽ ആ ബുള്ളറ്റ് വന്നു നിന്നു..

എന്താടാ ഇവിടെ..??

ആദി അവിടെ ഉണ്ടായിരുന്നവന്മാരോട് ചോദിച്ചു..

ഒന്നുമില്ല സർ,, ഞങ്ങൾ വെറുതെ..

അതിൽ ഒരുവൻ പേടിയോടെ പറഞ്ഞു…

മ്മ്.. അയാൾ ഒന്നു മൂളികൊണ്ട്..

എന്നാൽ മക്കൾ വേഗം ക്ലാസ്സിൽ പോകാൻ നോക്..

ശരി സർ.. അതും പറഞ്ഞു സീനിയർസ് അവിടെനിന്നും പോയി..

പ്രിയയും അവർ പോയിക്കഴിഞ്ഞു മുന്നോട്ട് നടന്നു..

പക്ഷെ ലച്ചു മാത്രം അവിടെ തറച്ചു നില്കുകയായിരുന്നു..

ആ ശബ്ദം താൻ എവിടെയോ കേട്ടിട്ടുള്ളത് പോലെ.. അവൾ അതും ആലോചിച്ചു പെട്ടന്നു തിരിഞ്ഞു നോകുമ്പോഴേക്കും ആ ബുള്ളറ്റും ആളും മുന്നോട്ട് പോയിരുന്നു..

അവൾ പെട്ടന്നു കണ്ണുകൾ തുടച്ചുകൊണ്ട് ആ പോയ ആളെ നോക്കി..

അയാളുടെ പുറകു വശം മാത്രമേ അവൾക് കാണാൻ സാധിച്ചുള്ളൂ..

അപ്പോഴേക്കും പ്രിയ അവളെ വിളിച്ചു.

ടി ലച്ചു എന്ത് ആലോചിച്ചു നിൽകുവാ വേഗം വാ..

പ്രിയ ലച്ചു വിന്റെ കൈയും പിടിച്ചു നടന്നു.. ഒരു എന്ത്രത്തെ പോലെ അവളുടെ കൂടെ ക്ലാസ്സിലേക്ക് അവൾ നടന്നു..

ക്ലാസ്സിൽ എത്തിയിട്ടും അവളുടെ മനസ് അവിടെ ഒന്നും അല്ലായിരുന്നു..

അതിനിടയിൽ പ്രിയ അവളോട് എന്തൊക്കെയോ ചോദിച്ചു.. അതിനു അവളുടെ മറുപടി ഒരു മൂളൽ മാത്രം ആയിരുന്നു..

ആ ശബ്ദം അത് മാത്രം ആയിരുന്നു അവളുടെ മനസ് നിറയെ… നല്ല പരിചയമുള്ള ശബ്ദം.. ആരായിരിക്കും അത്… സീനിയർസ് അയാളെ കണ്ട് ഇത്ര പേടിക്കാൻ കാര്യം..

ഒരായിരം ചിന്തകളിലൂടെ അവളുടെ മനസ് കടന്നുപോയി…

തുടരും..

Comments:

No comments!

Please sign up or log in to post a comment!