പ്രിയമാനസം

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ്. കഥ കൊള്ളില്ലെങ്കിലും, നന്നായിട്ടുണ്ടെങ്കിലും അഭിപ്രായം പറയുക..അതിപ്പോൾ ഏതായാലും പറയുക. കൊള്ളാമെങ്കിൽ സപ്പോർട്ട് ചെയ്യുക.

എല്ലാവരും വായിക്കുമെന്ന പ്രതീക്ഷയോടെ A.R. അഭിമന്യു ശർമ്മ

പ്രിയമാനസം

പ്രിയന്റെ പ്ലേറ്റിലേക്ക് സുഭാഷിണി കുറച്ചു ചോറുകൂടെ വിളമ്പി..

“അയ്യോ മതി അമ്മായി ഇപ്പോൾ തന്നേ രണ്ട് മണി കഴിഞ്ഞു,” പ്രിയൻ വിഷമത്തോടെ പറഞ്ഞു.

“എത്രമണിക്കാ മണിക്ക മോനേ ട്രെയിൻ ”

“മൂന്ന് മണിക്ക അമ്മായി ”

“മോന് ടിക്കറ്റ് ബുക്ക്‌ ചെയ്‌തിട്ടില്ലേ, ”

“ഉവ്വ് ”

“അഹ് അപ്പോൾ ടിക്കറ്റ് എടുക്കൻ ക്യു നിക്കണ്ട ആവശ്യമില്ലല്ലോ, മോൻ നല്ലതുപോലെ കഴിച്ചിട്ട് പോയാൽമതി. കൊല്ലത്തെത്താൻ സന്ധ്യവില്ലേ?”

സുഭാഷിണി ചൊറിന് മുകളിലേക്ക് കുറച്ചു കട്ട തൈരും കൂടെ ഒഴിച്ചു. എന്നിട്ട് പ്രിയന്റെ അരികത്തയി ഒരു കസേരയിൽ ഇരുന്നു.

“എത്ര നാളായി എന്റെ കുട്ടിക്ക് മനസ്സറിഞ്ഞു വല്ലോം വിളമ്പി തന്നിട്ട് ”

സുഭാഷിണി പ്രിയന്റെ തലമുടിയിൽ മെല്ലെ തഴുകി കൊണ്ട് പറഞ്ഞു.

പ്രിയൻ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

” എവിടുന്നാ മോനേ പെൺകുട്ടി, വിദ്യാഭ്യാസം ഉള്ള കുട്ടി ആവും അല്ലെ? ”

” ഓച്ചിറയിൽ നിന്നുമാണ് അമ്മായി, കുട്ടി B.tech ചെയ്യുന്നു ”

“മോന്റെ ഫോണിൽ ആ കുട്ടീടെ ഫോട്ടോ കാണുമോ? ”

“ഉവ്വ് അമ്മായി, ”

പ്രിയൻ തന്റെ പോക്കറ്റിൽ നിന്നു ഫോണെടുത്തു ഗാലറി തുറന്നു സുഭാഷിണിക്ക് നേരെ നീട്ടി.

” അഹ് നല്ല സുന്ദരിയാണല്ലോ കുട്ടി. പ്രേം മോനു നല്ലോണം, ചേരും ”

അത് പറയുമ്പോഴും സുഭാഷിണിയുടെ മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടന്ന് പ്രിയന് മനസ്സിലായി.

“അല്ല മോനേ ചോദിക്കാൻ മറന്നു എന്താണ് കുട്ടിയുടെ പേരു,?

“വൈഗ ”

“വൈഗ, നല്ല പേരു.. “

അതും പറഞ്ഞു സുഭാഷിണി ഫോൺ തിരികെ പ്രിയനേ ഏൽപ്പിച്ചു.

അപ്പോഴേക്കും പ്രിയൻ ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു,.

“ചാരു എവിടെ അമ്മായി. ഇത്രയും നേരമായിട്ടും ആളെ ഇവിടെങ്ങും കണ്ടില്ല.. ”

കൈ കഴുകുന്നതിനിടയിൽ പ്രിയൻ സുഭാഷിണിയോട് ചോദിച്ചു.

“അവളൊരു കൂട്ടുകാരിയുടെ വീടുവരെ പോയത, ഇപ്പോൾ വരും, ”

“അവളുടെ പഠിപ്പൊക്കെ കഴിഞ്ഞോ അമ്മായി, ”

“P.G കഴിഞ്ഞു .. ഇപ്പോൾ psc കോച്ചിങ്ങെന്നും പറഞ്ഞു നടക്കുവാ.. ”

സുഭാഷിണി ടേബിൾ വൃത്തിയാക്കുന്നതിന്റെ ഇടയിൽ പ്രിയന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തു.



“എങ്കിൽ ഞാൻ ഇറങ്ങട്ടെ അമ്മായി. ”

കൈ കഴുകി വന്ന പ്രിയൻ പോകുവാൻ അനുവാദം ചോദിച്ചു

“അഹ് ഇനി വൈകണ്ട, ”

പ്രിയൻ തന്റെ ബാഗുമെടുത്തു പുറത്തേക്കു നടന്നു.. അവനെ യാത്രയാക്കാൻ സുഭാഷിണിയും കൂടെ വന്നു..

ഗേറ്റ് തുറന്നു പുറത്തേക്കു ഇറങ്ങിയ പ്രിയൻ, പെട്ടന്ന് എന്തോ ഓർത്ത പോലെ സുഭാഷിണിക്ക് നേരെ തിരിഞ്ഞു.

“അമ്മായി… അച്ഛനും അമ്മയും നേരിട്ട് വന്നു വിളിച്ചില്ലന്നും പറഞ്ഞു നിങ്ങൾ ഏട്ടന്റെ കല്യാണത്തിന് വരാതിരിക്കരുത്,.. ഒരാഴ്ചക്ക് മുന്നേ അങ്ങു എത്തണം, ”

“അഹ് മോനേ ഞങ്ങൾ ഒരാഴ്ചക്ക് മുന്നേ അങ്ങെത്തും, ”

“ഒരാഴ്ചക്ക് മുന്നേ അമ്മ എങ്ങോട്ടാ പോകുന്നത് ”

പെട്ടന്ന് കേട്ട ശബ്ദത്തിൽ സുഭാഷിണിയും, പ്രിയനുമൊന്നു ഞെട്ടി, ഇരുവരും ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി.

“മോളെ ചാരു നി വന്നോ ”

സുഭാഷിണി ചെന്നു അവളുടെ കവിളിൽ മെല്ലെ തലോടി കൊണ്ട് ചോദിച്ചു.

“ഇവനെന്താ ഇവിടെ. ”

“മോളെ അത് “..

സുഭാഷിണി ഒന്നും പറയാവാതെ മിഴിച്ചു നിന്നു, പ്രിയന്റെയും അവസ്ഥ അത് തന്നേ ആയിരുന്നു.

“എന്താ അമ്മേ ഞാൻ ചോദിച്ചത് കേട്ടില്ലേ ഇവനെന്താ ഇവിടെന്നു “.

ചാരു വീണ്ടു സുഭാഷിണിയോട് ചോദിച്ചു..

“ഞാൻ ഏട്ടന്റെ കല്ല്യാണം വിളിക്കാൻ വന്നതാണ്, ”

ചരുവിന്റെ ചോദ്യത്തിന് സുഭാഷിണി മറുപടി കൊടുക്കിന്നില്ലന്നു കണ്ടപ്പോൾ പ്രിയൻ അവൾക്കുള്ള മറുപടി കൊടുത്തു.

പ്രിയൻ പറഞ്ഞത് കേട്ടതും ചാരു കലി തുള്ളി വീടിനകത്തേക്ക് കയറിപ്പോയി.

സുഭാഷിണിയുടെ കണ്ണ് നിറയാൻ തുടങ്ങി . അത് കണ്ടപ്പോൾ പ്രിയനും വല്ലാത്ത വിഷമമായി.

ചരുവിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടാകുമെന്നു ഇരുവരും വിചാരിച്ചതും മില്ല.

“അമ്മായി ഞാൻ.. ”

ഗേറ്റിൽ തല ചായ്ച്ചു നിന്നു കരയുന്ന സുഭാഷിണിയെ പ്രിയൻ മെല്ലെ വിളിച്ചു.

വിളി കേട്ടതും അവർ തല പൊന്തിച്ചു നോക്കി..

“മോൻ പൊയ്ക്കോ, ഞാൻ അകത്തേക്ക് ചെല്ലട്ടെ.. ”

സുഭാഷിണി വീട്ടിലേക്ക് കയറി പോയി…

പ്രിയനും വല്ലാത്തൊരവസ്ഥയിലാണ്, ചരുവിലെ ഭാവമാറ്റം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, കാര്യമായി അവളൊന്നും പറഞ്ഞില്ലെങ്കിലും, അവളുടെ ദേശ്യം കണ്ണിൽ നിന്നും വ്യെക്തമായിരുന്നു, വല്ലാത്തൊരു പേടി പെടുത്തുന്ന ഭാവമായിരുന്നു ചാരുവിന്റേത്.

പ്രിയൻ ജംഗ്ഷനിൽ എത്തി, റോഡിൽ നല്ല തിരക്കുണ്ട്, ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ, പ്രിയൻ കാലിയായി വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിറുത്തി.
അതിൽ അവൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പതിനഞ്ചു മിനിന്റ് കൊണ്ടവൻ റയിൽവേ സ്റ്റേഷനിൽ എത്തി . സമയം 2.45 ആവുന്നതേ ഉള്ളു.

***************************************************

ചാരു നല്ല ദേഷ്യത്തിലാണ്, ടേബിൾ ൽ തലയും കുമ്പിട്ടു കുടക്കുകയാണവൾ.

“മോളെ ചാരു “…

സുഭാഷിണി മെല്ലെ വിളിച്ചു…

ചാരു പെട്ടന്ന് വെട്ടിത്തിരിഞ്ഞു നോക്കിയതും, സുഭാഷിണി പേടിച്ചു പുറകോട്ടു പോയി.

അത്രക്കും തീഷ്ണതയായിരുന്നു അവളുടെ കണ്ണുകളിൽ..

“തൊട്ടു പോകരുത്… ”

“മോളെ ഞാൻ ”

സുഭാഷിണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“വേണ്ട അമ്മ ഒന്നും പറയണ്ട.. അമ്മക്ക് എങ്ങനെ സാധിച്ചു എല്ലാം ഇത്ര പെട്ടന്ന് മറക്കാൻ. ”

“മോളെ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ, നി ഇപ്പോഴും അതൊക്കെ മനസ്സിൽകൊണ്ട് നടക്കുവാണോ ”

“എനിക്ക് ഈ ജന്മം ഒന്നും മറക്കാൻ കഴിയില്ല അമ്മേ ഒരിക്കലും കഴിയില്ല. എന്റെ അച്ഛനെ എനിക്ക് ഇല്ലാണ്ടാക്കിയവരോട് എനിക്ക് തീർത്ത തീരാത്ത പകയാണ്. “

അത്രയും പറഞ്ഞു കൊണ്ട് ചാരു റൂമിലേക്ക്‌ പോയി.

ഒന്നും പറയാനാകാതെ സുഭാഷിണി മുഖം പൊത്തി നിന്നു കരയുകയാണ്..

പണ്ട് ഒന്നും ചാരു ഇങ്ങനെ ആയിരുന്നില്ല, പക്ഷേ എന്റെ വിശ്വേട്ടന്റെ മരണവും, അതിനു പിന്നിലെ കാരണവും മാണ് അവളെ ഈ വിധം മാറ്റിയത്, എല്ലാവരോടും പെട്ടന്ന് കൂട്ടാവുന്ന, തമാശകൾ പറയുന്ന, പഴയ ചാരുവിനെ തനിക്കു നഷ്ടപ്പെട്ടു,…

വിഷമത്തോടെ സുഭാഷിണി ഓർത്തു.

*****************************************************

നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലും പ്രിയന്റെ ചിന്ത മുഴുവൻ ഇന്ന് നടന്ന സമ്പവമായിരുന്നു.

‘മൂന്ന് വർഷത്തിന് ശേഷമാണ് ചാരുവിനെ കാണുന്നത്, പക്ഷേ ആ പഴയ ചാരുവിനെ അല്ലെന്നു മാത്രം. ‘

മൂന്നു വർഷം കൊണ്ട് ചരുവിനു ഉണ്ടായതു വലിയമാറ്റമാണ്. പഴയ കുട്ടിത്തവും കുറുമ്പുമുള്ള ചരുവിൽ നിന്നും,.. ഇപ്പോൾ ഒരു സംഹാര രുദ്രയായി അവൾ മാറിയിരിക്കുന്നു.

മൂന്നു വർഷത്തിന് ശേഷം അവളെ ഒന്ന് കാണാനാണ് ഏട്ടന്റെ കല്യാണം വിളിയെന്ന ചടങ്ങ് സ്വയം ഏറ്റെടുത്തത്. പക്ഷേ അവളുടെ മനസ്സിലിപ്പോഴും വിശ്വനാഥൻ അമ്മാവന്റെ മരണം കരണമുണ്ടായ തെറ്റിദ്ധാരണയാണ്.

എന്തോ മനസ്സിലിപ്പോഴും ആ മുഖമാങ്ങോട്ട് മായുന്നില്ല, അതങ്ങെയേ വരൂ ആരുമറിയാതെ ഈ നെഞ്ചിനക്കു അവളെ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയില്ലേ.

കുട്ടിക്കാലത്തു എന്റെ ഏറ്റവുമടുത്ത കൂട്ടായിരുന്നു ചാരു.
. എന്നെക്കാൾ മൂന്നു വയസ്സിനു ഇളയവളാണ്, കലം കഴിയും തോറും അവളെന്റെ ജീവനായി മാറുന്നത് ഞാനറിയുകയായിരുന്നു.. പക്ഷേ എന്റെ ഇഷ്ടം ഒരിക്കൽ പോലും അവളെ അറിയിക്കാൻ തോന്നിയില്ല. പേടിയായിരുന്നു.. അതുകൊണ്ടെല്ലാം മനസ്സിൽ കൊണ്ടുനടന്നു..

വല്ലാത്തൊരു ഭംഗിയാണ് ചരുവിന്, അത്ര വെളുത്തിട്ടല്ലേലും കാണാൻ ഐശ്വര്യമുള്ള മുഖം, ഒതുങ്ങിയ അതികം മെലിയാത്ത ശരീരം, മുട്ടറ്റം കിടക്കുന്ന മുടി.. ഭംഗിയുള്ള കണ്ണുകൾ. എപ്പോഴും കുസൃതി ചിരിയുള്ള അവളിൽ എപ്പോഴും ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചലായിരുന്നു. ഒരു കിലുക്കം പെട്ടി..

പക്ഷേ ഇന്ന് ഞാൻ കണ്ട ചാരുന് പുതിയ ഒരു മുഖമായിരുന്നു, സദാ ചിരിച്ചുകാണുന്ന അവളിൽ കണ്ടത് വല്ലാത്തൊരു രൗദ്രഭാവം. മുട്ടറ്റമുള്ള മുടി മരിച്ചിരിക്കുന്നു, ആ ഐശ്വര്യമുള്ള മുഖത്തിന്‌ ചേരാത്ത ഒരു തരം കണ്ണാടി,… നൈറ്റിൽ ഒരു കറുത്ത പൊട്ടു, ചെവിയിൽ കമ്മലുകൾക്ക് പകരം സ്റ്റഡുകൾ, ശരീരത്തോട് ഇറുകികിടക്കുന്ന വസ്ത്രങ്ങൾ മൊത്തത്തിൽ ഒരു ഒരു ഫെമിനിസ്റ്റ് ലുക്ക്..

ഒന്നുറപ്പാണ് അവളിങ്ങനെ മാറാൻ കാരണം അമ്മാവന്റെ മരണമാണ്..

പാന്റിന്റെ പോക്കെറ്റിൽ കിടക്കുന്ന ഫോൺ റിങ്ങ് ചെയ്തപ്പോഴാണ് പ്രിയൻ ചിന്തകളിൽ നിന്നും ഉണർന്നത്.. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു നോക്കി,

വീട്ടിൽ നിന്നും അമ്മയാണ്. അവൻ ഫോണെടുത്തു .

“അഹ് അമ്മ പറഞ്ഞോ “.

” എന്തായി മോനേ സുഭാഷിണിയെ കണ്ടോ, അവളെന്തു പറഞ്ഞു, ഞങ്ങളു ചെന്നു വിളിക്കത്തിൽ അവൾക്കു പരാതിയുണ്ടോ ”

ഒറ്റശ്വാസത്തിൽ ശാരിക പറഞ്ഞു നിറുത്തി,

“അമ്മ എല്ലം ഞാൻ വന്നിട്ട് പറയാം, ഇപ്പോൾ എങ്ങനാ.. ”

“അഹ് ശെരി മോനേ,.. അല്ല നീ ഇപ്പൾ എവിടായി… എത്താറായോ ”

“ആലപ്പുഴയായി, ഒരു രണ്ടു മണിക്കൂറിനുള്ളിൽ കൊല്ലത്തേതും, ഞാൻ എത്തീട്ടു വിളിക്കമ്മേ “.

“ടാ…. വെക്കല്ലേ.. ചോദിക്കട്ടെ.. ”

ഫോൺ വെക്കാൻ പോയ പ്രിയനേ ശാരിക തടഞ്ഞു.

“എന്തമ്മേ.. പറ “.

“ടാ… സുഭക്ക് നമ്മളോട് ദേശ്യമാണോ?? ”

“അമ്മ ഞാൻ വീട്ടിൽ വന്നിട്ടെല്ലാം വിശദമായി പറയാം, ”

“മ്മ്.. മ്മ്. ”

ശാരി ഒന്ന് മൂളുക മാത്രം ചെയ്തു. ഫോൺ കട്ട്‌ ചെയ്തു.

****************************************************

ശാരിക ഫോൺ വെച്ചു തിരിഞ്ഞത് പ്രതാപന്റെ mമുന്നിലേക്കാണ്.

” എന്തായി, അവൻ എന്തു പറഞ്ഞു ശാരി, സുഭയെ കണ്ടോ “.

പ്രതാപൻ ആവേശത്തോടെ ചോദിച്ചു

“അഹ് ഏട്ടാ കണ്ട് പക്ഷേ ആ ചെറുക്കാനൊന്നും പറഞ്ഞില്ലെന്നേ, എല്ലാം വീട്ടൽ വന്നിട്ട് പറയാമെന്നു പറഞ്ഞു ഫോൺ, അതോടെ ഞാൻ ഫോൺ വെച്ചു “.


ശാരിക ഒരു നെടുവീർപ്പിട്ടു

“സുഭാ.. വരുമോ ശാരി..?? അതോ അവളിപ്പോഴും കരുതുന്നുണ്ടാവുമോ, വിശ്വൻ അക്മഹത്യ ചെയ്തത് നമ്മൾ കാരണമെന്നു. ”

പ്രതാപൻ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു

“ഏയ്‌.. അങ്ങനൊന്നുമാവില്ല ഏട്ടാ, എന്തായാലും പ്രിയനിങ്ങുവരട്ടെ, അപ്പോഴറിയല്ലോ കാര്യങ്ങളൊക്കെ. ”

ശാരിക പ്രതാപനെ സമാദാനപ്പെടുത്തി.

“എന്നാലും നമ്മളല്ലേ പോയി ക്ഷേണിക്കേണ്ടിരുന്നത് അതല്ലേ മര്യദ, ”

പ്രതാപൻ വീണ്ടും വിതുമ്പി

” ഏയ്‌ ഏട്ടൻ വിഷമിക്കാതെ, പ്രിയൻ എല്ലാം വേണ്ട പോലെ സംസാരിച്ചിട്ടുണ്ടാവും “.

“ഹ്മ്മ്… “

പ്രതാപൻ ഒരു നെടുവീർപ്പിട്ടു..

പ്രതാപനും ശരികയും ഹാളിലിരുന്ന് tv കാണുമ്പോഴാണ്, പ്രേം അവിടേക്കു വരുന്നത്.

അവൻ വന്നു അവർക്ക് എതിരായി ഇട്ടിരിക്കുന്ന സോഫയിലേക്കിരുന്നു,

“എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാനുണ്ട്,? ”

പ്രേം അൽപ്പം ഉച്ചത്തിൽ പറഞ്ഞു..

പ്രതാപനും ശരിയും, അവനിലേക്ക്‌ തന്നേ ശ്രേധിച്ചു. ചോദിക്ക് എന്നർത്ഥത്തിൽ ആഗ്യം കാണിച്ചു..

“എനിക്ക് അറിയണം, പ്രിയനെന്തിനാണ് ആ ഫ്രോഡുകളെ തിരക്കി പോയത്.. ”

പ്രേം പല്ലുകൾ കടിച്ചു..

“നീ എന്താ പറഞ്ഞത്.. ഫ്രോഡോ….? ”

പ്രതാപൻ ഇരുന്നിടത്തുനിന്നും എഴുനേറ്റ്, പ്രേമിന് നേരെ പാഞ്ഞു.. അടിക്കാൻ കയ്യോങ്ങി.. പക്ഷേ തക്ക സമയത്തു തന്നേ ശാരിക ഇടപെട്ടു.. പ്രതാപനെ പിടിച്ചു മാറ്റി.. തിരികെ ഇരുന്നിടത്തുതന്നെ കൊണ്ടിരുത്തി..

“അതെ ഫ്രോഡുകൾ തന്ന, നമ്മുടെ വീട്ടിൽ നിന്നുകൊണ്ടുതന്നർ നമ്മളെ ചതിച്ച ചതിയന്മാർ. അച്ഛന് പെങ്ങളും അളിയനുമൊക്കെ ആയിരിക്കും, പക്ഷേ എന്നെ സമ്മതിച്ചെടുത്തോളം അവർ ചതിയൻമ്മാർ തന്നെയാണ്.. ”

പ്രേം തന്റെ മുഷ്ടി ചുരുട്ടി സഭയിൽ ഇടിച്ചു..

“മോനേ ഒരുക്കലും അങ്ങേ ഒന്നും പറയരുത്, അവർ ഒരിക്കലും നമ്മളെ ചതിച്ചിട്ടില്ല, അതൊരു തെറ്റിദ്ധാരണയാണ്,. അതുമൂലം വിശ്വവേട്ടൻ ജീവൻ തന്നേ കളഞ്ഞില്ലേ? ”

അരുതാത്ത വാക്കുകൾ വന്നപ്പോൾ ശാരി പ്രേമിനെ വിലക്കി..

“ഒരു തെറ്റിദ്ധാരണയുമില്ലമ്മേ, എല്ലാം സത്യമാണ്, തെളിവുകൾ എല്ലാം അയാൾക്ക്‌ എതിരല്ലായിരുന്നോ, പിന്നെ അയ്യാൾ മാനക്കേടുകൊണ്ട ചത്തത്… അല്ലാതെ വേറൊന്നുമല്ല.. ”

പ്രേം വീണ്ടും കയർത്തു..

പെട്ടന്നാണ് പ്രേമിന്റെ മുഖത്ത് പ്രതാപന്റെ ന്റെ കൈകൾ പതിച്ചത്..

” നീ….നീ ഒറ്റയൊരുത്തൻ കാരണമട എന്റെ വിശ്വനെ എനിക്ക് നഷ്ടമായത്, എന്റെ അനിയത്തിയും, കുഞ്ഞു ഈ വീടുവിട്ടു പോയത്.. ”

പ്രതാപൻ വീണ്ടും പ്രേമിന്റെ ചെകിട് പുകച്ചു.

ഒന്നും മിണ്ടാനാകാതെ പ്രേം പകച്ചു നിൽക്കുകയാണ്..

പ്രതാപൻ വീണ്ടും തുടർന്നു.

” നമ്മളീ അനുഭവിക്കുന്ന സ്വത്തും സമ്പാദ്യവുമെല്ലാം, എന്റെ വിശ്വന്റെ കൂടെ വിയർപ്പാട , അല്ലാതെ അമേരിക്കയിൽ പോയി നീ കൊണ്ടുവന്ന M.B.A. എന്ന മൂന്നക്ഷരം കൊണ്ട് കെട്ടിപ്പൊക്കിയതല്ല,.. നീ പറഞ്ഞല്ലോ ചതിയാണെന്നു… G.K.

group കെട്ടിപ്പടുത്തത് പുത്തൻപുരക്കൽ പ്രതാപൻ ഒറ്റക്കായിരുന്നില്ല.. എല്ലാത്തിനും എന്റെ വലം കയ്യായി കൂടെ എല്ലാത്തിനും അവനും ഉണ്ടായിരുന്നു… അവന്റെ കൂടെ അധ്വാനത്തിലട നീയും ഞാനും ഉൾപ്പെടെ ഇങ്ങനെ സുഖിച്ചു കഴിയുന്നത്.. ഇന്ന് G.K. group നു നിരവധി സ്ഥാപനങ്ങളും ബസ്സിനെസ്സുകളുമുണ്ട്. പക്ഷേ നെടുംതൂണില്ല..

അതും പറഞ്ഞു പ്രതാപൻ അവിടെ നിന്നു എഴുനേറ്റുപോയി.. കൂടെ ശരികയും.

പക്ഷേ പ്രേമിന്റെ മനോഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല.. അവന്റെ ഉള്ളിൽ ഇപ്പോഴും വിശ്വനാഥൻ ചതിയനാണ്.

*****************************************************

ചാരു ഉച്ചക്ക് മുറിയിൽ കയറിയതാണ് ഇതുവരെ ഒന്നും കഴിച്ചിട്ടുമില്ല,

സുഭാഷിണി റൂമിലേക്ക്‌ ചെല്ലുമ്പോൾ ഇടത്തെ കൈ മുഖ്തവെച്ചു വലത്തെ കൈ വയറിനു മേലെ വെച്ചു കിടക്കുകയാണ് ചാരു.

“മോളെ.. ചാരു എഴുന്നേൽക്കും, മതി കിടന്നത്, വന്നേ.. വല്ലതും കഴിച്ചേ.. ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ. ”

സുഭാഷിണിയുടെ ശബ്ദം വിതുമ്പുന്നുണ്ടായിരുന്നു.

പക്ഷേ ചരുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല..

“എന്തിനമോളെ അമ്മയോട് ഈ വാശി. ഞാനെന്ത് തെറ്റാ ചെയ്തത്, ”

സുഭാഷിണിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി..

“അമ്മ ഒരു തെറ്റും ചെയ്തില്ലേ.. ഹ്മ്മ്… തെറ്റ് ചെയ്തില്ല പോലും ”

ചരുവിന്റെ എടുത്തടിച്ചതുപോലുള്ള മറുപടിൽ സുഭാഷിണി ഞെട്ടിവിറച്ചു..

ചാരു തുടർന്നു.

” എത്രപെട്ടെന്ന എല്ലാം മറക്കുവാൻ കഴിഞ്ഞത്, എങ്ങനെ സാധിച്ചു അമ്മക്ക്. അച്ഛന്റെ ബോഡിക്ക് മുന്നിലേക്ക് കുറെ പണം വാരിയെറിയുന്ന പ്രേമിന്റെ മുഖം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ടമ്മേ, അതൊന്നും എനിക്ക് ഈ ജൻമ്മം മറക്കാൻ സാദിക്കില്ലമ്മേ.. ”

അത് പറയുംപോളും ചരുവിൽ കരച്ചിലും ദേശ്യവും കലർന്ന മുഖഭാവമായിരുന്നു..

” അച്ഛൻ നമ്മളെ കാളേറെ സ്നേഹിച്ച അമ്മാവൻ പോലും, അച്ഛന്റെ നിരപരാധിത്വം വിശ്വസിച്ചോ.. അച്ഛന്റെ മരണമറിഞ്ഞിട്ടൊന്നു വന്നോ.. അവസാനം.. ജനിച്ച നാടും വീടും വിട്ടു പോരേണ്ടി വന്നില്ലേ.. എന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരായവരോട് ഒരിക്കലും ക്ഷെമിക്കൻ എനിക്ക് കഴിയില്ല.. ”

ചാരു പറയുന്നത് കേട്ടിരിക്കുകയല്ലാതെ സുഭാഷിണി ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകൾ നിറച്ചോഴുകയാണ്.

“അമ്മ പൊയ്ക്കോ എനിക്ക് ഒന്നും വേണ്ട. ”

ചാരു വീണ്ടും കിടന്നു..

ഒന്നും പറയാനാകാതെ സുഭാഷിണി ചരുവിന്റെ മുറിയിൽ നിന്നും പുറത്തേക്കു വന്നു..

രാത്രി 7.45 ഓടെ ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി..

പ്രിയൻ പുറത്തു വന്നു പാർക്കിങ്ങിൽ വച്ചിരിക്ക്കുന്ന തന്റെ yamaha fz-16 നും മെടുത്തു വീട്ടിലേക്കു പുറപ്പെട്ടു.. കൊല്ലത്തുനിന്നും ഏകദേശം 10 മിന്റ് ദൂരമേയുള്ളൂ കടവൂരുള്ള പ്രിയന്റെ പുത്തൻപുരക്കൽ തറവാട്ടിലേക്ക്..

ഏകദേശം 8 മണിയോടെ പ്രിയൻ തറവാട്ടിലെത്തി.. ബൈക്ക് വെച്ച ശേഷം അവൻ വീടിനുള്ളിലേക്ക് കടന്നു..

ഹാളിൽ പ്രിയന്റെ വരവും കാത്തു പ്രതാപനും ശരികയും ഇരിപ്പുണ്ടായിരുന്നു.

പ്രിയൻ വന്നു അവർക്കൊപ്പമിരുന്നു.

“എന്തായി നീ സുഭയെ കണ്ടോ.. ”

പ്രതാപന്റെ വകയായിരുന്നു ചോദ്യം.

“ഹ്മ്മ്.. ”

പ്രിയനോന്നു മൂളി..

“സുഭാ.. എന്തു പറഞ്ഞട അവള് വരില്ലേ ”

ശാരി ചോദിച്ചു..

“മ്മ്മ്.. വരും “”

അവനങ്ങനെ പറയാനാണ് തോന്നിയത്.

“നിന്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ ”

ശാരി പ്രിയന്റെ മുഖമൊന്നു ഉയർത്തി ചോദിച്ചു.

“ഒന്നുമില്ലമ്മേ, അമ്മായി വരാമെന്നു പറഞ്ഞു.. പക്ഷേ”

“എന്താടാ എന്ത് പറ്റി, അവൾ എന്താ പറഞ്ഞെ ”

പ്രതാപൻ ചോദിച്ചു.

” അമ്മായിക്ക് ഒരു പ്രശനവുമില്ല, നമ്മളോട് ഒരു പിണക്കവുമില്ല പക്ഷേ ചാരു അവൾക്കു നമ്മളോട് നല്ല ദേഷ്യമാണ്… ”

“എന്താ മോനേ ചാരു മോനേ വല്ലതും പറഞ്ഞോ.”

“ഇല്ലമ്മേ അവളൊന്നും പറഞ്ഞില്ല പക്ഷേ, അവളുടെ കണ്ണിലും പ്രവർത്തിയിലും നമ്മളോടുള്ള ദേശ്യം മനസ്സിലാക്കാൻ പറ്റും, ”

പ്രിയൻ വിഷമത്തോടെ പറഞ്ഞു

“അതിൽ അത്ഭുതം തോന്നേണ്ട ശാരി.. അവളുടെ അച്ഛന്റെ മരണത്തിനു കരണക്കാരനായവരോട്, അവൾക്കു ദേശ്യമില്ലാതിരിക്കുമോ “.

അതും പറഞ്ഞു പ്രതാപൻ എഴുനേറ്റു തന്റെ മുറിയിലേക്ക് പോയി..

“അച്ഛന് നല്ല വിഷമമുണ്ട് മോനേ, ഇപ്പോൾ പ്രേം മായി ഒരു സംസാരമുണ്ടായി, നീ പോയ കാര്യം അവനറിഞ്ഞു, അവൻ അച്ഛനോട് ദേശിച്ച പോയത് “.

“ഹ്മ്മ് ” അമ്മേ നല്ല യാത്ര ക്ഷീണമുണ്ട്, ഞാനൊന്നു കിടക്കട്ടെ, ”

“നീയൊന്നും കഴിക്കുന്നില്ലേ മോനേ?? “

“വേണ്ടമ്മേ, വിശപ്പില്ല, ”

പിന്നൊന്നും പറയാൻ നിൽക്കാതെ പ്രിയൻ മുകളിലുള്ള തന്റെ റൂമിലേക്ക് പോയി..

ഷവർ നടിയിൽ നിൽക്കുമ്പോഴും പ്രിയന്റെ ചിന്ത ചരുവിനെ കുറിച്ചായിരുന്നു.

“ഇന്നവളെന്നെ വിളിച്ചത് കേട്ടില്ലേ ഇവനെന്നു, പണ്ട് ഏട്ടന് തികച്ചു വിളിക്കാത്ത പെണ്ണാരുന്നു, ”

പ്രിയൻ സ്വയം പറഞ്ഞു.

കുറച്ചു സമയത്തിനുള്ളിൽ പ്രിയൻ കുളിച്ചിറങ്ങി,

ഡ്രസ്സ്‌ മാറി കിടക്കാൻ പോകുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത് കാണുന്നത്,

ഫോൺ ഡിസ്പ്ലയിൽ ഷമീർ എന്ന പേരുകണ്ടതും അവനൊന്നു ചിരിച്ചു ശേഷം call എടുത്തു.

“എന്താണ് സാറേ…. മനുഷ്യനെ ഉറങ്ങാനും സമ്മദിക്കില്ലേ? ”

പ്രിയൻ ചോദിച്ചു.

“മണി 8.30 ആവുന്നതേ ഉള്ളല്ലോ അതിനുള്ളിൽ തമ്പുരാൻ പള്ളിയുറങ്ങാൻ കേറിയോ. ”

ഉടൻ തന്നേ ഷമീറിന്റെ മറുപടി എത്തി.

” ഉവ്വല്ലോ അതിനു സിറിന് വല്ല കുഴപ്പവുമുണ്ടോ ആവോ “.

“ഒരു കുഴപ്പവുമില്ല, പിന്നെ ഞൻ വിളിച്ച കാര്യം എന്താന്ന് വെച്ചാൽ എനിക്ക് ഒരു സഹായം വേണം, ഇപ്പോഴല്ല നാളെ “.

“എന്തുവാടെ…. നീ കാര്യം പറ.. “.

“ട നാളെ നിങ്ങടെ 8 മാണിയുടെ ചവറ കൊട്ടിയം റൂട്ടിൽ ആരാ ഓടുന്നെ.. ”

“മ്മ് എന്തെ ഇപ്പോൾ റൂട്ടൊക്കെ അറിഞ്ഞിട്ടു “.

പ്രിയൻ സംശയ ഭാവേന ചോദിച്ചു.

“കാര്യമുണ്ടന്നു കൂട്ടിക്കോ.. നീ ഞാൻ ചോദിച്ചതിന്റെ മറുപടി പറ “.

“അത് ഷാജി ഇക്കയാകും, എന്തെ അറിഞ്ഞിട്ടു.. ”

” ഒഹ് അങ്ങേരല്ലേ…? ”

“അതേല്ലോ… നീ കാര്യം പറയട.. എന്തോ ഉടായിപ്പാണല്ലോടെ “.

“മ്മ് കുറച്ചു… “.

” ട നീ എന്താന്ന് വെച്ചാൽ പറ എനിക്ക് കിടക്കണം,. ഒരു യാത്ര കഴിഞ്ഞു വന്നതേ ഉള്ളു നല്ല ക്ഷീണമുണ്ട് “.

“.. കള്ള വടുവ.. നീ ഞങ്ങളെ കൂട്ടാതെ ട്രിപ്പ് പോയല്ലേ.. ”

” എന്റെ പൊന്നളിയാ ട്രിപ്പൊന്നുമല്ല, ഏട്ടന്റെ കല്യാണം വിളിക്കൻ പോയത, അല്ല അതല്ലല്ലോ ഇവിടുത്തെ പ്രശ്നം, നിനക്ക് കൊട്ടിയം ബസിലെന്താ പരുപാടി.. നീ കാര്യം പറഞ്ഞ ഷെമിറെ “.

“ട നാളെ ഫാത്തിമ കാണാന്ന് പറഞ്ഞിട്ടുണ്ട്, ”

“അയിന്?? ”

“ട അവളുടെ കോളേജിൽ വെച്ചു റിസ്ക് ആണ്, അതാ.. ”

“എന്ത് അതാ… നീ കാര്യം പറ, നീയും അവളും കാണുന്നതിന് ഞാനെന്ത് ഹെല്പ് ചെയ്യാനാ “.

“ട നാളെ ബസ്റ്റോപ്പിൽ വെച്ച അവൾ കാണാന്ന് പറഞ്ഞത്. പക്ഷേ അവളുടെ വാപ്പായല്ലേ ആ റൂട്ട് ഓടുന്നത്. അപ്പോൾ.”

” അപ്പോൾ ഞാൻ ഷാജിക്കയെ ഒഴിവാക്കണമായിരിക്കും, നടക്കില്ല അളിയാ…. നടക്കത്തില്ല.. ”

“എന്തോന്ന അളിയാ നീ വിജാരിച്ചാലേ എനിക്ക് അവളോടൊന്നു സംസാരിക്കാൻ പറ്റു,. പ്ലീസ് അളിയാ ഒന്ന് ഹെൽപ്പടോ.. ”

“ട നാളെ എല്ലാ റൂട്ടിലും ആളുണ്ട്, പിന്നെ ഞാനെന്ത് ചെയ്യാനാ.. ”

“ട അങ്ങനെ പറയല്ലേ, നീ വിചാരിച്ചാൽ നടക്കും.. ഒന്ന് നോക്കടോ… അല്ല നീ വിജാരിച്ചാലാണോ റൂട്ട് മാറ്റിയിടാൻ പറ്റാത്തെ, ”

“അഹ് നോക്കട്ടെ… നീ ഇപ്പോൾ ഫോൺ വെക്കു എനിക്ക് ഉറക്കം വരുന്നു.. ”

“അളിയാ നോക്കിയാൽ പോരാ… വേറെ വഴിയില്ല.. ”

“അഹ്… ”

“ഒക്കെ, അളിയാ good night, ”

“അഹ് good night

അതും പറഞ്ഞു പ്രിയൻ ഫോൺ കട്ട്‌ ചെയ്തു..

പ്രിയൻ കാട്ടിലേക്ക് കിടന്നു..

ഷമീറിനോട് പറ്റില്ലാന്ന് പറഞ്ഞെങ്കിലും നാളെ അവനു വേണ്ടി ഷാജിക്കയെ ഒഴിവാക്കിയേ പറ്റു. പ്രിയന്റെ ഉറ്റ ചങ്കാണ് ഷമീർ. അതുകൊണ്ട് പ്രിയൻ എന്തും ചെയ്യും

പെട്ടന്ന് ഫോണെടുത്തു പ്രിയൻ തങ്ങളുടെ G.K.roadways ന്റെ മാനേജർ ആയ ശങ്കരേട്ടനെ വിളിച്ചു, പുള്ളിക്കാരനാണ്. Roots schedule ചെയ്യുന്നത്.

മൂന്നു നാല് റിങ്ങിനുള്ളിൽ ഫോണെടുത്തു..

“ഹലോ.. എന്താ കുഞ്ഞേ പറഞ്ഞോ.. ”

“അഹ് ശങ്കരേട്ടാ ഓഫീസിലാണോ, ”

“അഹ് ആണല്ലോ കുഞ്ഞേ, കളക്ഷൻ ഒക്കെ അച്ഛനെ ഏൽപ്പിച്ചല്ലോ, ”

“എന്റെ ശങ്കേരേട്ടാ ഞാൻ അതിനല്ല വിളിച്ചത്, നാളെ ഗീത മോട്ടോഴ്സിന് TP ഓടാൻ ആരാ പോകുന്നെ. ”

“അയ്യോ കുഞ്ഞേ ഞാനത് മറന്നു.. ആരേം തീരുമാനിച്ചില്ല, കുഞ്ഞു വിളിച്ചത് കാര്യമായി, മണികണ്ഠൻ നാളെ root ചോദിച്ചരുന്നു, അവനെ വിടാം ”

“വേണ്ട.. ഷാജിക്ക പോട്ടെ.. വണ്ടി ടാറ്റാ ബെൻസ് അഹ്, നല്ല എണ്ണ കൂടിയ.. മണികണ്ഠൻ പോയാൽ പിന്നെ എണ്ണ കാശ് കൂടി കിട്ടില്ല. ഇക്കയാകുമ്പോൾ മയത്തിലോടിച്ചോളും, “

“അല്ല കുഞ്ഞേ അപ്പോൾ കൊട്ടിയം റൂട്ട് ആരോടും,.. ”

“അത് ഞാനെടുത്തോളം, പിന്നെ മണികണ്ഠനെ വിളിച്ചു നാളെ കൊട്ടിയതിന്റെ ബാക്ക് ഡോർ അടിക്കാൻ പറ.. പിന്നെ ഫ്രണ്ട് ഡോർ അനീഷിനെ ഇക്കാടെ കൂടെ ഇട്ടേരെ, അവിടെ വേറൊരാള് വരും, ”

“അഹ് ശെരി കുഞ്ഞേ.. ഞാൻ പറഞ്ഞേക്കാം ”

“അഹ്.. എങ്കിൽ വെക്കുവാ സങ്കേരേട്ടാ “.

ഫോൺ കട്ട്‌ ചെയ്തു. രാവിലെ 6. മണിക്ക് അലാറവും സെറ്റ് ചെയ്ത് ഷമീറിനും നാളത്തെ കാര്യം സെറ്റ് ആക്കിയെന്നു മെസ്സേജിമിട്ടു പ്രിയൻ ഉറങ്ങാൻ കിടന്നു.

നല്ല ക്ഷീണം ഉള്ളതുകൊണ്ട് കിടന്നതും പെട്ടന്ന് തന്നേ അവൻ നല്ല ഉറക്കമായി..

അലാറം അടിക്കുമ്പോൾ അത് ഓഫ്‌ ചെയ്തു വെച്ചു പ്രിയൻ ഷീറ്റ് തലവഴിയെ പുതച്ചു വീണ്ടും കിടന്നു..

ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടാണ് പ്രിയൻ പിന്നെ ഉണർന്നത്, വിളിക്കുന്നത് ഷെമീറാണ്. പ്രിയൻ പെട്ടന്ന് തന്നേ ഫോണെടുത്തു.

“ട നീ റെഡി ആയോ, ”

പ്രിയനെന്തെങ്കിലും പറയുന്നതിന് മുന്നേ ഷമീറിന്റെ ചോദ്യം വന്നു.

“ട പുല്ലേ 8 മണിക്കല്ലേ ട്രിപ്പ്‌ എടുക്കു. ഇനിയും സമയമുണ്ടല്ലോ.. ”

“അല്ലടാ ഞാൻ നേരെ സ്റ്റാന്റിലേക്കു പോകാന്നു വെച്ചു അതാവുമ്പോൾ കുറച്ചു അധികം നേരം നിന്നു സംസാരിക്കാല്ലോ, നീ കൂടെ വന്നാൽ കുറച്ചു നേരത്തെ പോകാന്നു വെച്ചു ”

“അയ്യടാ. നമ്മള് വണ്ടി എടുക്കാറാവുമ്പോഴേ പോകുന്നുള്ളൂ, നീ 7.30 ആവുമ്പോൾ വീട്ടിലേക്കു വന്നേരെ… ”

“എടാ അത്… ”

“ഒരതുമില്ല, ഞാൻ പറഞ്ഞത് അങ്ങോട്ട്‌ കേട്ടാൽ മതി, ”

“Oh..കേട്ട് “.

അതും പറഞ്ഞു ഷമീർ ഫോൺ കട്ട്‌ ചെയ്തു..

പ്രിയൻ വീണ്ടും കുറച്ചു നേരം കൂടെ കിടന്നു ഒരു 7 മണി അവറായപ്പോളേക്കും അവനെഴുനേറ്റു. പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞു, റെഡി ആയി താഴേക്കു വന്നു..

“അമ്മേ ചായ.. ”

താഴേക്കു വന്നതും അടുക്കലേക്കു നോക്കി അവനലറി

“ദേ വരുന്നടാ, കെടന്നു കൂവാതെ.. ”

അടുക്കളയിൽ നിന്നും ശാരിയുടെ മറുപടി എത്തി.

പ്രിയൻ ഡൈനിങ്ങ് ടേബിൾ ന്റെ കസേരയിലേക്ക് ഇരുന്നു.. കുറച്ചു സമയത്തിനുള്ളിൽ അവനുള്ള ചായയുമായി ശാരി എത്തി..

“അല്ല.. രാവിലെ തന്നേ ഒരുങ്ങി കെട്ടിയതെങ്ങോട്ടാ “

പതിവില്ലാതെ രാവിലെ ഒരുങ്ങി കെട്ടി നിൽക്കുന്ന പ്രിയനേ കണ്ട് ശാരി ചോദിച്ചു.

“അത് ഇന്ന് കൊട്ടിയം റൂട്ടിൽ ആളില്ല,. അപ്പോൾ ഇന്ന് ഞാനോടാണ് വെച്ചു.. ”

“ഒഹ്.. മ്മ്… അല്ല നീ ഒന്നും കഴിക്കാതെ പോകുവാണോ, കാപ്പി ആയി എടുക്കട്ടെ, ”

“വേണ്ടമ്മേ ഷമീർ ഇപ്പോൾ വരും, ഞങ്ങളു പുറത്തുന്നു കഴിച്ചോളാം, ”

“ഒഹ് അപ്പോൾ അവനുമുണ്ടോ,? ”

“അഹ്.. ഞാൻ അവനേം കൂടെ വിളിച്ചു. ”

“അഹ് പോയിട്ടുവാ… ”

പ്രിയന്റെ വണ്ടിപ്രാന്ത് അറിയാവുന്ന ശാരി പിന്നൊന്നും പറയാൻ നിൽക്കാതെ അടുക്കളയിലേക്കു പോയി..

ചായ കുടിച്ചു കഴിഞ്ഞതും പുറത്ത് ഷെമീർ എത്തിയിരുന്നു . പ്രിയൻ പെട്ടന്ന് തന്നേ പുറത്തേക്കു വന്നു, പുറത്തെ ചാര് കസേരയിൽ ഇരുന്നു പാത്രം വായിക്കുന്ന പ്രതാപനോട് കാര്യവും പറഞ്ഞു അവൻ ഷമീറിന്റെ ബികെലേക്ക് കയറി, സ്റ്റാന്റിലേക്ക്.

“ട നിന്നോട് ഞാൻ പറഞ്ഞതല്ലേ.. നേരത്തെ പോകാന്നു. ”

ബൈക്ക് ഓടിക്കുന്നതിനിടക്ക് ഷമീർ പരിഭവം പറഞ്ഞു.

“ട ഒരു കുഴപ്പവുമില്ല, എല്ലാം സെറ്റ് ആണ്.. ”

“എന്ത് സെറ്റ് ഇനി പമ്പിൽ നിന്നും വണ്ടിയും മെടുത്തു, അവിടെ ചെല്ലുമ്പോഴേക്കും. അവള് വേറെ ബസിൽ കേറി പോയിട്ടുണ്ടാവും ”

ഷെമീർ വീണ്ടും കെറുവിച്ചു..

“എന്റെ ഷെമീർ നീ ഇങ്ങനെ ലോലനാവല്ലേ, അങ്ങനൊന്നും അവള് പോകില്ല, പിന്നെ നമ്മള് ലേറ്റായാലല്ലേ, ”

“ആവാതിരുന്നാൽ മതി. “.

“സ്വൈര്യം തടോ ‘ലേറ്റ് ആവില്ലെന്ന് പറഞ്ഞില്ലേ “.

പ്രിയൻ തന്റെ ഫോണെടുത്തു മണികണ്ഠന്റെ നമ്പറിലേക്കു വിളിച്ചു..

“ഹലോ, ട നീ എത്തിയോ, ”

“അഹ് അളിയാ പുമ്പിലുണ്ട്,”

“ട നീ വണ്ടിയെടുത്തു സ്റ്റാന്റിലോട്ടുവ, ”

“അഹ് ശെരി… ”

“ഒക്കെ ട “.

പ്രിയന്റെ ഫോൺ വിളി കഴിഞ്ഞതും ഷമീറിന്റെ മുഖമൊന്നു തെളിഞ്ഞു. അവൻ ബൈക്ക് ചവറ പ്രൈവറ്റ് ബസ്റ്റാന്റ് ലക്ഷ്യമാക്കി പായിച്ചു..

പ്രിയനും ഷമീറും സ്റ്റാന്റിലെത്തുമ്പോൾ, സമയം 7.55 ആയിരുന്നു.., അപ്പോഴേക്കും മണികണ്ഠൻ വണ്ടി എടുത്തു പുറപ്പെടാൻ നിറുത്തിയിരിക്കുകയാണ്. സ്റ്റാന്റിലേക്കു പുറകു വണ്ടികൾ വരുന്നുണ്ട് രാവിലെ ആയതിനാൽ നല്ല തിരക്കുണ്ട് കൂടുതലും പിള്ളേരാണ്.. അതിൽ ലോവേർസ് ആണ് ഭൂരിപക്ഷം പേരും , പിന്നെ ചില സർക്കാർ ജീവനക്കാരും, സ്ഥിരം യാത്രക്കാരായ, ആൾക്കാരും, പിന്നെ കുറച്ചു ബംഗാളികളും,

ഇപ്പോൾ തന്നേ സീറ്റിൽ ആളുകൾ നിറഞ്ഞിരിക്കുകയാണ്, ഒരുവിധം തിരക്കായി, അപ്പോഴേക്കും മണികണ്ഠൻ ടിക്കറ്റ് കൊടുത്തു തുടങ്ങിയിരുന്നു.

പ്രിയനും ഷമീറും, ബസിലേക്ക് കയറുമ്പോൾ ഫാത്തിമ, ഫ്രണ്ട് ടൂറിന്റ ബാക്കിലയുള്ള സീറ്റിൽ ഇരിപ്പുണ്ടായിരുന്നു, കൂടെ ഒരു കൂട്ട് കാരിയും, അവൾ കൊല്ലം S.N.വമെൻസിൽ ഫൈനൽ ഇയർ b.com സ്റ്റുഡന്റ്.

പ്രിയന്റെ കൂടെയുള്ള ബസ് യാത്രയാണ് ഷമീറിനെയും ഫാത്തിമയെയും തമ്മിൽ ഒന്നിപ്പിച്ചത്.

ഇളം നീല യൂണിഫോം ചുരിദാറിന്റെ ഉള്ളിൽ തട്ടമിട്ടു മറച്ച ഒരു കുഞ്ഞു തലമത്രമാണ് കാണാൻ കഴിയു,

പ്രിയൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു എന്നിട്ട് ഷമീറിനെ വിളിച്ചു.. ഒരു ടികെറ്റ് മെഷീൻ അവനു കൊടുത്തു എന്നിട്ട് അവിടെ പോയി നിന്നോളാൻ പറഞ്ഞു.., അവൻ ഫ്രണ്ട് ടൂറിൽ അവളുടെ അടുത്തായി നിന്നു..

പിന്നെ മണികണ്ഠനെ വിളിച്ചു കാര്യങ്ങൾ നോക്കിക്കോളാൻ പറഞ്ഞു..

അപ്പോഴേക്കും ഷമീറും ഫാത്തിമയും കുറുകൽ ആരംഭിച്ചു,

പുറകിൽ നിന്നും ഹോഴ്‌നാടികൾ കൂടിയതോടെ പ്രിയൻ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് ബസ് മുന്നോട്ടെടുത്തു..

തുടരും….

Comments:

No comments!

Please sign up or log in to post a comment!