ലണ്ടന്‍ ഡ്രീംസ്

പ്രിയ വായനക്കാര്‍ക്ക് നമസ്ക്കാരം .നിങ്ങള്‍ എല്ലാവരെയും പോലെ കഥകള്‍ വായിക്കുവാന്‍ ആയി 4-5 കൊല്ലം ആയി സ്ഥിരം ഇവിടെ വന്നു കൊണ്ട് ഇരിക്കുന്ന ഒരാള്‍ ആണ് ഞാനും..ഇവിടെ ഉള്ള പല പ്രമുഖരുടെയും എഴുത്ത് കണ്ടിട്ട് പല തവണ എഴുതുവാന്‍ ശ്രമിച്ചു ദയനീയമായി പരാജായപ്പെട്ടു പിന്മാറിയ ഒരാള്‍ ആയിരുന്നു ഞാന്‍ . +2 കഴിഞ്ഞ സമയത്ത് ഞാന്‍ ഇവിടെ ഒരു കഥയുടെ ഒന്നാം ഭാഗം ഇടുകയും മോശം അല്ലാത്ത അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തു . പക്ഷേ പിന്നെ എന്തു കൊണ്ടോ അത് തുടരുവാന്‍ സാധിച്ചില്ല .

ഇന്ന് ഇതാ നിങ്ങളുടെ മുന്‍പില്‍ ഒരു പുതിയ കഥ ആയി ഞാന്‍ എത്തുകയാണ് .ഇവിടെ ഉള്ളവരെ പോലെ അതി ഗംഭീര എഴുത്ത് ഒന്നും ഇല്ലെങ്കിലും എന്‍റെതായ രീതിയില്‍ നന്നായി എഴുതുവാന്‍ ഞാന്‍ ശ്രമിക്കാം . കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവര്‍ ഈ കഥ വായിക്കണം എന്നില്ല .എന്‍റെ കഥയില്‍ കമ്പിയും ,കുമ്പിയും ഒന്നും അധികം വരുവാന്‍ സാധ്യത ഇല്ല .വേണം എന്നു തോന്നുക ആണെങ്കില്‍ മാത്രം ചിലപ്പോള്‍ ഞാന്‍ അത് ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കാം .

കഥയുടെ തീം ചിലപ്പോള്‍ നിങ്ങള്‍ വായിച്ചു പോയതാകാം അല്ലെങ്കില്‍ പുതിയത് ആകാം . എന്തായാലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാന്‍ മറക്കരുത് ..

ഇനി കഥയിലേക്ക് …

തകര്‍ത്ത് പെയ്യുന്ന മഴയെ ,ജനാലയിലൂടെ നോക്കി കൊണ്ട് വൈകുന്നേരത്തെ പതിവ് ചൂട് ചായ കുടിക്കകയിരുന്നു ഞാന്‍ .

നിര്‍ത്താതെ ഉള്ള ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടു കൊണ്ട് ആണ് സ്വബോധത്തിലേക്ക് ഞാന്‍ തിരിച്ചു വന്നത് . ഡിസ്പ്ലേയില്‍ തെളിഞ്ഞു വന്ന പേര് കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായി . ഡേവിഡ് ഏട്ടന്‍ കാര്യം എല്ലാം അറിഞ്ഞിരിക്കുന്നു .അല്ലെങ്കില്‍ ഈ സമയത്ത് ഇങ്ങനെ ഒരു കാള്‍ വരേണ്ട കാര്യം ഇല്ല .

ചെറിയ ഒരു പേടിയോടെ ആണ് ഫോണ്‍ എടുത്തത് .എടുത്ത ഉടനെ തന്നെ കിട്ടി ഡേവിഡ് ഏട്ടന്റെ നല്ല കിടിലം തെറി ..

എടാ മലരെ …നീ എന്തു കണ്ടിട്ട് ആണ് ഇന്ന് ആ സക്കറിയയുടെ അടുത്ത് ഇത്ര പ്രശ്നം ഉണ്ടാക്കിയത് ..അയാളുടെ കൂടെ വന്ന ആ തടിയന്‍ ആരാണെന്ന് നിനക്കു അറിയാമോ . അയാള്‍ ആ ദാമോദറിന്റെ അടുത്ത ആളാണ് ..ഇപ്പോ തന്നെ കാര്യം എല്ലാം ദാമോദര്‍ അറിഞ്ഞു കാണും . ദൈവമേ ഇനി എന്തൊക്കെ പ്രശ്നം ആണോ ഉണ്ടാകാന്‍ പോകുന്നത് .. നീ ഏതായലും ഒന്നു കരുതി ഇരുന്നോ ..

ഇത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു ഡേവിഡ് ഏട്ടന്‍ ഒന്നു നിര്‍ത്തി ..

ദാമോദര്‍ ..ആ പേര് കേട്ടപ്പോള്‍ തന്നെ ഒരു ചെറിയ ഭയം എന്നില്‍ ഉടലെടുത്തു .

.ലണ്ടനിലെ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍ ..

ആളെ നേരിട്ടു പരിചയം ഇല്ലെങ്കിലും ലണ്ടനിലെ മിക്ക മലയാളിയകളുടെയും ഇടയില്‍ ആ പേര് പരിചിതം ആണ് . പലര്‍ക്കും അയാള്‍ കണ്‍ കണ്ട ദൈവം ആണ് . പലരുടേയും godfather എന്നു തന്നെ വേണമെങ്കില്‍ പറയാം ..പുള്ളിക്കു ഇല്ലാത്ത ബിസിനസുകള്‍ ഇല്ല . ഉപ്പ് മുതല്‍ എകെ 47 വരെ ഉള്ള എന്തും അയാളുടെ കയ്യില്‍ കൂടെ കേറി എറങ്ങി പോയതാണ് . ഡേവിഡ് ഏട്ടന്‍ പണ്ടെങ്ങോ പറഞ്ഞത് ഓര്‍മ്മയില്‍ വന്നു .പുള്ളിയുടെ ഭാര്യ മരിച്ചതിന് ശേഷം

തരികിട എല്ലാം നിര്‍ത്തി മകള്‍ക്ക് വേണ്ടി ജീവിക്കുക ആണിപ്പോള്‍ . എന്നു വെച്ചു ആള്‍ പഞ്ച പാവം ആയി എന്നല്ല ..എന്തിനും ഏതിനും പോന്ന ഒരു ഗുണ്ട ടീം തന്നെ പുള്ളിക്കു ഉണ്ട് ..ഹലോ ..ഹലോ .. നീ വല്ലതും കേള്‍ക്കുന്നുണ്ടോ ..

ഡേവിഡ് ഏട്ടന്റെ ആ വിളിയില്‍ ആണ് വീണ്ടും ബോധത്തിലേക്ക് വന്നത് ..

അത് ഡേവിഡ് ഏട്ടാ ഞാന്‍ അറിഞ്ഞില്ല അയാള്‍ ദാമോദറിന്റെ ആളാണ് എന്നു ..അന്നേരത്തെ ഒരു ആവേശത്തില്‍ ഞാന്‍ വല്യ ഡയലോഗ് അടിച്ചും പോയി ..അത് ഇത്രക്ക് അങ്ങ് കേറി മൂക്കും എന്നു ഞാന്‍ വിചാരിച്ചില്ല …അവര്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ ..

എനിക്കു പ്രശ്നം ഒന്നും ഇല്ല ..പക്ഷേ നീ പേടിക്കണം ..എന്നെ നേരത്തെ ആ ദാമോദറിന്റെ ശിങ്കിടി വിളിച്ചിരുന്നു ..ഞാനും നീയും തമ്മില്‍ എന്താ പരിചയം എന്നു ചോദിച്ചു ..നമ്മള്‍ തമ്മില്‍ ക്ലബില്‍ വെച്ചുള്ള പരിചയം ആണെന്ന് ആണ് ഞാന്‍ പറഞ്ഞത്. എന്തായാലും അയാള്‍ നിന്റെ ഡീറ്റിയേല്‍സ് എല്ലാം എടുത്തിട്ടുണ്ട് ..എപ്പോ വേണേലും നിനക്കു അയാളുടെ അടുത്ത് നിന്നു ഉള്ള വിളി വരാം ..ഒന്നെങ്കില്‍ അയാള്‍ അല്ലെങ്കില്‍ അയാളുടെ ഏതെങ്കിലും PA.. .. നീ പേടിക്കണം ആദി ..അത്രയും പറഞ്ഞു ഡേവിഡ് ഏട്ടന്‍ ഫോണ്‍ കട്ട് ചെയ്തു ..

അയ്യോ ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ മറന്നു പോയി ..

ഞാന്‍ ആദ്വിക്ക് ..ആദ്വിക്ക് കൃഷണന്‍ .. അടുപ്പം ഉള്ളവര്‍ എന്നെ ആദി എന്നു വിളിക്കും ..

3-4 കൊല്ലം മുന്പ് കയ്യില്‍ ഒന്നും ഇല്ലാതെ ലണ്ടനില്‍ വന്ന ഞാന്‍ ഇന്ന് അത്യാവശ്യം നല്ല നിലയില്‍ വളര്‍ന്നു ..റിയല്‍ എസ്റ്റേറ്റ് മുതല്‍ മണി ലന്‍ഡിങ്വരെ ഉള്ള ബിസിനസ്സുകള്‍ ആയി ഇന്ന് തിരക്കുള്ള ഒരു ബിസ്നസ് മാന്‍ ആയി ഞാന്‍ വളര്‍ന്നു .

ഡേവിഡ് ഏട്ടന്‍ ആണ് എനിക്കു എല്ലാം . പുള്ളിയെ കണ്ടത് മുതല്‍ ആണ് എന്റെ ജീവിതം മാറി മറിഞ്ഞത് ..അത് കൊണ്ട് തന്നെ ആകും ആരോടും ഇല്ലാത്ത ഒരു ബഹുമാനവും സ്ഥാനവും പുള്ളിക്ക് ഞാന്‍ കൊടുക്കുന്നതു തന്നെ .
. ബാക്കി പരിചയപ്പെടല്‍ ഒക്കെ വഴിയേ ആകാം

ഡേവിഡ് ഏട്ടന്റെ വാക്കുകള്‍ കേട്ടു ചെറുത് ആണെങ്കിലും എന്റെ ഉള്ളില്‍ ഭയം ഉടലെടുത്ത് തുടങ്ങി .. പകുതി കുടിച്ച ചായ സിങ്കില്‍ കളഞ്ഞു ഹാളിലെ സോഫയിലേക്ക് ചെരിഞ്ഞു ഞാന്‍ ഇന്നത്തെ സംഭവങ്ങള്‍ ഓര്‍ത്ത് തുടങ്ങി .

രാവിലെ തന്നെ ഓഫീസില്‍ കയറിവന്ന ആളെ കണ്ടു ഞാന്‍ ഒന്നു അതിശയപ്പെടുത്തി . എന്റെ ലന്‍ഡിങ് കമ്പനിയില്‍ നിന്നു കാശും വാങ്ങിച്ചു മാസങ്ങള്‍ ആയി മുങ്ങി നടന്ന സാക്ഷാല്‍ ശ്രീമാന്‍ സക്കറിയ ..കൂടെ കണ്ടാല്‍ അബു സലീമിനെ പോലെ സൈസ് ഉള്ള ഒരു തടിയന്‍ കാട്ടു പോത്തും ..

ഹാ വരണം വരണം മിസ്റ്റര്‍ സക്കറിയ .ഞാന്‍ നിങ്ങള്‍ അങ്ങോട്ട് വന്നു കണ്ടു ആനയും അമ്പാരിയും ആയി സ്വീകരിച്ച് കൊണ്ട് വരണം എന്നു കരുതി ഇരിക്കുകയായിരുന്നു ..കഷ്ടം ആയി പോയി അത് ഏറ്റു വാങ്ങാന്‍ ഉള്ള യോഗം നിങ്ങള്ക്ക് ഇല്ലാതെ ആയി പോയല്ലോ .. നിറഞ്ഞ പുച്ഛത്തോടെ ഞാന്‍ അയാളെ നോക്കി പറഞ്ഞു ..

അയാള്‍ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നതെ ഉള്ളൂ ..

അത് കണ്ടപ്പോള്‍ എനിക്കു വീണ്ടും ചൊറിഞ്ഞു വന്നു ..വീണ്ടും ഞാന്‍ പറഞ്ഞു തുടങ്ങി .

എടോ കള്ള മാപ്പിളെ മാസം 6 ആയി താന്‍ അടവ് മുടക്കിയിട്ട് ..അതും ഒരു വലിയ എമൌണ്ട് ഉണ്ട് ..തനിക്ക് വല്ലതും അറിയാമോ ..ഓര്‍മ്മയുണ്ടോ ..കാണില്ല ,എനിക്കു അറിയാം …അതല്ലേ നട്ടെല്ല് ഇല്ലാത്തവനെ പോലെ 6 മാസം ആയി മുങ്ങി നടക്കുന്നതു ..അവസാനം നാട്ടില്‍ ഉള്ള തന്റെ ഭാര്യയെയും പിള്ളേരെയും എന്റെ പിള്ളേര്‍ സ്കെച്ച് ഇട്ടു എന്നറിഞ്ഞപ്പോള്‍ പൊങ്ങി അല്ലേ താന്‍ .. എന്താണ് തന്റെ തീരുമാനം ..എനിക്കു ഇപ്പോ അറിയണം .. അല്പം പരുക്കന്‍ ആയി തന്നെ ഞാന്‍ പറഞ്ഞു നിര്‍ത്തി ..

ലുക് മിസ്റ്റര്‍ ആദി ഇയാള്‍ ദാമോദര്‍ജിക്ക് വേണ്ട പെട്ട ആളാണ് .ഇപ്പോള്‍ ആണ് ദാമോദര്‍ജി ഈദേഹത്തിന്റെ കട ബാധ്യതയെ കുറിച്ച് അറിഞ്ഞത് .. തന്റെ എല്ലാ കടവും വീട്ടാന്‍ ദാമോദര്‍ജി റെഡി ആണ് ..കൂടെ ഉള്ള തടിയന്‍ ആണ് എന്നോടു മറുപടി പറഞ്ഞത് ..

ദാമോദര്‍ജിയോ ഗോപാല്‍ജിയോ എനിക്കു അറിയണ്ട ..എനിക്കു എന്റെ കാശാണു വലുത് .പലിശ സഹിതം എനിക്കു അത് കിട്ടണം .ഒരു പുച്ഛം കലര്‍ത്തി ഞാന്‍ മറുപടി പറഞ്ഞു ..

തടിയന്റെ മുഖം കണ്ടപ്പോള്‍ തന്നെ എനിക്കു മനസിലായി ഞാന്‍ പറഞ്ഞത് അങ്ങേര്‍ക്ക് അങ്ങോട്ട് പിടിച്ചിട്ടില്ല എന്നു ..

പിന്നെ അധികം സംസാരം ഇല്ലാതെ ചര്‍ച്ച തുടങ്ങാം ..എത്രയാണ് തനിക്ക് കിട്ടാന്‍ ഉള്ളത് എന്നു പറഞ്ഞാല്‍ നമുക്ക് ആ കണക്ക് അങ്ങ് സെറ്റില്‍ ചെയ്യാം .
തടിയന്‍ പറഞ്ഞു ..

ഞാന്‍ അക്കൌണ്ട്സ് ബുക്ക് എടുത്ത് മറിച്ച് നോക്കുന്ന പോലെ കുറച്ചു നേരം നോക്കിയിട്ട് പറഞ്ഞു , ഇത് വരെ ഇയാള്‍ തന്നു തീര്‍ത്തത് ഒഴിച്ചാല്‍ ,പലിശയും ചേര്‍ത്ത് ഒരു കോടി 30 ലക്ഷം രൂപ വരും ..

ഇത്രയും നേരം മിണ്ടാതെ ഇരുന്ന സക്കറിയ ഉടനെ ചാടി എഴുന്നേറ്റ് തടിയനെ നോക്കി പറഞ്ഞു .ഇല്ല ,ചാക്കോ ഇയാള്‍ പറയുന്നതു വിശ്വസിക്കരുത് ..എങ്ങനെ പോയാലും ഒരു കോടി അതില്‍ കൂടുതല്‍ വരില്ല എനിക്കു ഉറപ്പാണ് ..ഇത് കള്ള കണക്ക് ആണ് ..

ഡോ കോപ്പേ തന്റെ ചന്ത കച്ചവടം എന്റെ അടുത്ത് എടുക്കല്ലേ ..എന്റെ സ്വാഭാവം മാറും .,, ഇരുന്ന കസേര ഒരു കാല് കൊണ്ട് തള്ളി ,മാറ്റി ചാടി എഴുന്നേറ്റ് ,ഇടത്തെ കയ്യ് ഡെസ്കില്‍ അടിച്ചു കൊണ്ട് ഞാന്‍ സ്വല്പം ഉച്ചയില്‍ അലറി …….

കാര്യം അയാള്‍ എനിക്കു 1 കോടിയേ തരാന്‍ ഉള്ളങ്കിലും ,അയാളുടെ കയ്യില്‍ അതിന്റെ ഒരു രേഖയും കാണില്ല എന്നു എനിക്കു ഉറപ്പ് ഉണ്ടായിരുന്നു ..പിന്നെ ചില്ലറ അല്ല അയാള്‍ കാഷ് തരാതെ എന്നെ ബുദ്ധിമുട്ടിച്ചത് ..അതാണ് മനപ്പൂര്‍വം ഒരു 30 ലക്ഷം ഞാന്‍ കേറ്റി അടിച്ചത് ..

അപ്പോള്‍ ആണ് തടിയന്‍ തന്റെ തനി സ്വരൂപം പുറത്തു എടുത്തത് ..അവസാനം അവര്‍ കണക്ക് ചോദിച്ചു റെകോര്‍ഡ്സ് ചോദിച്ചു ആകെ ബഹളം ആയി ..എന്റെ സ്റ്റാഫുകള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ നിന്നു തല പൊക്കി എന്താ ഇവിടെ നടക്കുന്നെ എന്നു നോക്കുന്നത് എനിക് കാണുവാന്‍ സാധിച്ചു .

അവസാനം കായാങ്കളി വരെ ആയപ്പോ തടിയന്‍ എന്നെ നോക്കി ഇരു ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു ,നിനക്കു അറിയില്ല ദാമോദര്‍ജിയെ ,നാളെ നീ സൂര്യോദയം കാണില്ലട നാറി ..നിന്നെ ഞാന്‍ കാണിച്ചു തരാം …അവന്റെ ഒരു കമ്പനി …. ഇത്രയും പറഞ്ഞു അയാള്‍ സക്കറിയയെ കൂട്ടി പുറത്തേക്ക് ഇറങ്ങി ..

പിന്നെ നീ ഒക്കെ എന്നെ അങ്ങ് ഷേവ് ചെയ്തു കളയും ..ചിലക്കാതെ ഇറങ്ങി പോടാ ….ഞാനും ഒട്ടും വിട്ട് കൊടുക്കാതെ തന്നെ പറഞ്ഞു ..

പക്ഷേ കാര്യം ഇത്ര സീരിയസ് ആകും എന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല .. സത്യം പറഞ്ഞാല്‍ ഡേവിഡ് ഏട്ടന്‍ പറഞ്ഞാപ്പോള്‍ മാത്രം ആണ് സംഭവം എന്റെ കയ്യില്‍ നിക്കുന്നത് അല്ല എന്നു മനസ്സിലായത് ..

രാത്രിയില്‍ എന്തോ കഴിച്ചു എന്നു വരുത്തി കിടന്നത് മാത്രമേ ഓര്‍മ്മ ഉള്ളൂ …വരുന്നത് വരട്ടെ എന്നു കരുതി കിടന്നു എപ്പോഴോ ഞാന്‍ ഉറങ്ങി പോയി .

രാവിലെ തന്നെ നിറുത്താതെ ഉള്ള ഫോണ്‍ അടിയില്‍ ഉറക്കം പോയ ദേഷ്യത്തില്‍ ,വിളിച്ചവന്റെ അച്ചനെയും , അപ്പൂപ്പനെയും സ്മരിച്ചു കൊണ്ട് ഞാന്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്തു .
.

ഹലോ …. ഒരു ഉറക്ക ചുവയുടെ ഞാന്‍ പറഞ്ഞു ..

മറുതലയ്ക്കല്‍ നിന്നു അത്യാവശ്യം ഗാംഭീര്യം ഉള്ള ഒച്ച എന്റെ ചെവിയില്‍ മുഴങ്ങി ..

ഹലോ …. ദിസ് ഇസ് ദാമോദര്‍ സ്പീക്കിങ് ..

എന്റെ സകല നാടിയും തളരുന്ന പോലെ എനിക്കു തോന്നി ..ഒച്ച പോലും പുറത്തേക്ക് വരാന്‍ മടിക്കുന്ന പോലെ എനിക് അനുഭവപ്പെട്ടു .. ഞാന്‍ വാക്കുകള്‍ക്ക് ആയി പരതി …..

തുടരും ….

പേജുകള്‍ വളരെ കുറവാണ് എന്നു അറിയാം ഇതിപ്പോള്‍ ഒറ്റ ഇരുപ്പിന് എഴുതിയതു ആണ് ..വേഡില്‍ എഴുതിയപ്പോള്‍ 7 പേജോളം ഉണ്ടായിരുന്നു ..സൈറ്റില്‍ വരുമ്പോള്‍ എത്ര പേജ് ഉണ്ടാകും എന്നു അറിയില്ല .. തുടര്‍ന്നുള്ള ഭാഗങ്ങള്‍ വേഗം വേഗം തന്നെ തരുവാന്‍ ശ്രമിക്കുന്നതാണ് …നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ലതോ മോശമോ ആണെങ്കിലും രേഖപ്പെടുത്തുക ..

Comments:

No comments!

Please sign up or log in to post a comment!