ആഷ്‌ലിൻ

രാവിലെ:

ഓഫീസിലേക്ക് ഇറങ്ങാൻ നേരം ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ അമ്മയുടെ വക “ഇന്ന് ഞാനും ഉണ്ട്. പള്ളിയിൽ എന്നെ ഇറക്കിയിട്ട് പോയാ മതി”. ബൈക്കിൽ അമ്മയേം കൊണ്ട് പോവണ്ടല്ലോ എന്നോർത്താ കാർ എടുത്തത്. അമ്മയെ ഇറക്കി ഇന്റർസെക്ഷനിൽ നിന്ന് വലത്തോട്ട് കേറി 70 – 80 ഇൽ കീറുമ്പോഴാണ് എങ്ങാണ്ടു നിന്നോ വന്ന ഒരു അമ്മച്ചി കാർ എടുത്ത് എനിക്ക് വട്ടം ചാടിയത്. എന്റെ കാറിന്റെ എബിഎസ് പവർ ഞാൻ ഇന്ന് മനസിലാക്കി. എന്തോ ഭാഗ്യത്തിന് ഞാനും അമ്മച്ചിയും പടമായില്ല.

കാർ എടുത്ത് ഇറങ്ങിയാൽ ഇങ്ങനെ എന്തേലും ഒക്കെ ഉണ്ടാകുമെന്നത് പതിവായതു കൊണ്ടാണ് ഞാൻ ബൈക്ക് എടുക്കാറുള്ളൂ.. ഓഫീസിൽ എത്താൻ വൈകുകേം ചെയ്തു.

ഈ ലിഫ്റ്റ് ഓപ്പൺ ആവുന്നില്ലലോ എന്റെ പ്രാക്ക് ഈ ലിഫ്റ്റ് കേൾക്കും എന്ന് പറഞ്ഞപ്പോഴേക്കും മുന്നിൽ വന്ന് തുറന്നു നിന്നു. നേരെ അകത്തേക്ക് കയറി എന്റെ ഓഫീസിൽ ഫ്ലോർ ആയ 19  അമർത്തി വാതിൽ അടയുന്നതിന്റെ തൊട്ട് മുമ്പ് സ്ക്യൂസ്‌ മി എന്ന് പറഞ്ഞ ഒരു പെൺകുട്ടി ഓടി വരുന്നത് കണ്ടു. ഞാൻ പെട്ടന്ന് തന്നെ ഡോർ ഓപ്പൺ ബട്ടൺ അമർത്തി. ആ പെൺകുട്ടി ലിഫ്റ്റിനകത്തേക്ക് കയറി ഞാൻ ലിഫ്റ്റ് ഡോർ അടക്കാനുള്ള ബട്ടൺ അമർത്തി. ആ കുട്ടി തന്റെ ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്തോ എന്ന് കണ്ടില്ല.

ഒരു മലയാളി ലുക്ക്‌ ഉണ്ട്, എന്നാലും ഈ കൊച്ചിനെ മുമ്പ് ഈ ബിൽഡിങ്ങിൽ കണ്ടിട്ടില്ലല്ലോ. ദുബായിൽ തന്നെ മിക്കവാറും മലയാളിസ് കുറവ് മാത്രം വർക്ക്‌ ചെയ്യുന്ന ഓഫീസുകളാണ് ഈ ബിൽഡിങ്ങിൽ ഉള്ളത്. കൂടുതലും ബ്രിട്ടീഷ് കമ്പനികൾ. എന്നാലും ഇവൾ ആരായിരിക്കും എന്ന ചിന്ത എന്നെ മഥിക്കാൻ തുടങ്ങി. ചിലപ്പോ വല്ല ഇന്റർവ്യൂവിനു മറ്റോ വന്നതായിരിക്കും.

ഒരു ഹായ് പറഞ്ഞാലോ.. അല്ലേൽ വേണ്ട വെറുമൊരു കോഴിയാണെന്നു ആ കുട്ടി തെറ്റിദ്ധരിച്ചാലോ..

ഞാൻ ഒരു സ്റ്റെപ് പുറകിലേക്ക് ഇറങ്ങി നിന്ന്, ആ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി. നല്ല ഇറക്കമുള്ള മുടി, കളർ ചെയ്തിട്ടുണ്ട്.. ഷാംപൂ ഇട്ടു പതപ്പിച്ചിട്ടാണോ എന്തോ നല്ല തിളക്കവമുണ്ട്.

ലിഫ്റ്റിന്റെ ഡോറിനു കണ്ണാടി പോലെ തിളക്കം ഉള്ളത് കൊണ്ട് അവളുടെ മുഖം നന്നായിട്ട് കാണാം. അത്യാവശ്യം മേക്കപ്പ് ഉണ്ട്, പക്ഷെ അതൊരു കോംപ്ലിമെൻറ് മാത്രമാണ്. അവളുടെ ചുണ്ടിനു മുകളിലായി ഒരു കാക്കാപ്പുള്ളി ഉണ്ട്. മുഖത്തേക്ക് നോക്കിയാൽ ആദ്യം കാണുന്ന ഫീച്ചർ ചിലപ്പോൾ അതായിരിക്കും. ചിലപ്പോ എന്നല്ല അതാണ്‌.

“ക്ളിങ്” ഐ ഫോണിന്റെ മെസ്സേജ് ടോൺ. എന്റെ അല്ല, ഞാനൊരു ആൻഡ്രോയ്ഡ് ഫാൻ ബോയ് ആണ്‌.

ഗൂഗിൾ പിക്സലും വൺ പ്ലസും മാറി ഉപയോഗിക്കുന്ന ഒരാൾ.

അവൾ ഫോൺ കൈയ്യിലെടുത്തു നോക്കി, മെസ്സേജ് വായിച്ച ശേഷം ഒരു മന്ദഹാസത്തോടു കൂടി അവളാ ഫോൺ തിരികെ വെച്ചു.

ബോയ്‌ഫ്രണ്ട്‌ ആയിരിക്കുമോ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആകാംക്ഷ. അവളുടെ മുഖത്ത് നിന്നാ ചിരി മാഞ്ഞിട്ടില്ല, ഇത്ര വല്ല്യ കോമഡി എന്താണാവോ.. ഫൂ..

ഫ്ലോറുകൾ ഒന്നൊന്നായി കഴിഞ്ഞു പോയി കൊണ്ടിരിന്നു. ഇവള് ഇറങ്ങുന്നില്ലേ.. ഞാൻ അപ്പോഴാണ് ശ്രെദ്ധിച്ചത് 19 -ആം ഫ്ലോർ അല്ലാതെ മറ്റൊന്നും പ്രെസ്സ് ചെയ്തിട്ടില്ല. 19- ആം ഫ്ലോർ ആയി, ഞാൻ ഇറങ്ങാനായി മുന്നോട്ട് കയറാൻ ശ്രെമിച്ചു.

ഡോർ തുറന്നു, അവളാദ്യം ഇറങ്ങി ഞാൻ പുറകെയും. ഇന്ന് ഇന്റർവ്യൂ ഒന്നും ഷെഡ്യൂൾഡ് ഇല്ലാലോ, ഞാനെന്റെ ഓർമയിൽ ഒന്ന് ചികഞ്ഞു.

ഓഫീസിനു അകത്തേക്ക് കയറിയ ഞാൻ അവൾക്കു വേണ്ടി ഡോർ ഒരല്പ നേരം തുറന്നു പിടിച്ചു. എന്റെ മുഖത്തേക്ക് പോലും നോക്കാതെ നേരേ റിസെപ്ഷനിലേക്ക്. ഞാൻ അവളുടെ സംസാരം കഴിയാൻ ആയി കാത്തു നിന്നു.

അവൾ വിസിറ്റേഴ്സ് വെയ്റ്റിംഗ് ഏരിയയിലേക്ക് നടന്നു. ഞാൻ നേരെ റിസപ്ഷനിൽ ഉള്ള മലയാളി ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ഓഫീസിൽ ഉള്ള ചുരുക്കം ചില മലയാളികളിൽ ഒരാളാണ് ചേച്ചി, പേര് സിന്ധു.

“ചേച്ചി ഇപ്പൊ വന്ന കുട്ടി ഇന്റർവ്യൂവിനു വല്ലോം വന്നതാണോ?”

“എന്തിനാ”

“ഒന്നുല്ല്യ ചുമ്മാ ഒന്നറിയാൻ”

“ഹാ”

“ജാഡ കളഞ്ഞിട്ട് പറ ഉവ്വേ” ഞങ്ങൾ നല്ല കമ്പനി ആയത് കൊണ്ട് ഇങ്ങനെ വിളിക്കുന്നെ ഒക്കെ സ്ഥിരമാണ്.

“നമ്മുടെ യു കെ ഓഫീസിൽ നിന്നു ട്രാൻസ്ഫർ ആയി വന്നതാ”

“ഓഹ് മൈ ഗോഡ്, ഇംഗ്ലീഷ് കാരി ആണല്ലേ!”

“പോടാ ആ കുട്ടി മലയാളിയാ”

“പേര് പറഞ്ഞില്ലേ ചേച്ചി”

“പരിചയപെടുമ്പോ നേരിട്ട്  ചോദിച്ചോ മോൻ”

“ചേച്ചി തമാശ കള”

“ആഷ്‌ലിൻ എന്നാ പറഞ്ഞെ”

“നൈസ് നെയിം”

ചേച്ചി ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു..

ഹാവ് ആ നൈസ് ഡേ എന്ന് പറഞ്ഞു ഞാൻ എന്റെ ക്യാബിനടുത്തേക്ക് നടന്നു.

രാവിലെ തന്നെ കിട്ടിയ മെയിൽ എല്ലാം നോക്കി ഓരോ പണിയായി തീർത്തു കൊണ്ടിരിന്നു. ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ പുറത്ത് ബോസും ആഷ്‌ലിനും എന്റെ ക്യാബിനടുത്തേക്ക് നടന്നു വരുന്നത് ബ്ലൈൻഡ്‌സിന്റെ ഗ്യാപിലൂടെ കണ്ടത്, ബോസ്സ് ഇങ്ങനാണ് ജാഡ ഒന്നും ഇല്ലാത്ത നല്ല ഫ്രണ്ട്‌ലി ആയ സായിപ്പ് ആണ്‌. പുള്ളിക്കാരൻ യു കെ സിറ്റിസൺ ആണ്‌, നമ്മുടെ മലയാളി ബോസിനെ പോലെ ഒന്നുമല്ല.
എപ്പോഴും നമ്മളെ ക്യാബിനിലേക് വിളിപ്പിക്കുന്ന ഏർപ്പാട് ഒന്നുമില്ല. എന്റെ ടേബിൾ ചെറുതായിട്ട് ഒന്ന് അടുക്കി പെറുക്കി വെച്ചു. ഡോർ തുറന്ന് അവരകത്തേക്ക് വന്നു,

“ഗുഡ് മോർണിംഗ് ബോസ്സ്” ഞാൻ പതിവ് പോലെ വിഷ് ചെയ്തു

“വെരി ഗുഡ് മോർണിംഗ്, ഐ വാണ്ടഡ് ടു ഇൻട്രൊഡ്യൂസ് യു ടു ആഷ്‌ലിൻ ജേക്കബ് ഇന്റീരിയർ ഡിസൈനർ. ഷി ഈസ്‌ എ ഗ്രാഡുവേറ്റ് ഫ്രം കംബ്രിഡ്‌ജ്. ആഷ്‌ലിൻ ദിസ്‌ ഈസ്‌ ജെയ്‌സൺ, ഹി ഈസ്‌ വൺ ഓഫ് ഔർ ആർക്കിടെക്ട്. യൂ വിൽ ബി ഇൻ ഹിസ് ടീം.”

“ഹലോ” എന്ന് പറഞ്ഞു ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടി.

“ഹലോ” അവളും കൈകൾ നീട്ടി.

“ആഷ്‌ലിൻ വാസ് ആൻ ഇന്റഗ്രൽ പാർട്ട്‌ ഓഫ് ഔർ കമ്പനി ബാക്ക് ഇൻ യു കെ, സൊ ഇറ്റ് വിൽ ബി യുവർ റെസ്പോൺസബിലിറ്റി ടു മെയ്ക് ഹേർ വെൽക്കം”

“ഷുവർ സർ വിത്ത്‌ പ്ലെഷർ”

“സൊ ഐ ലീവ് യു ടു ഇറ്റ്”

“ഗുഡ് ഡേ ബോസ്സ്”

ബോസ്സ് ക്യാബിൻ ഡോർ തുറന്ന് പുറത്തേക്ക് നടന്നു.

“ഹാവ് ആ സീറ്റ് പ്ലീസ്” ഞാൻ ആഷിലിനോട് പറഞ്ഞു.

ഞാൻ അവളുടെ മുന്നിലായി ഇരുന്നു.

“ആഷ്‌ലിൻ നാട്ടിൽ എവിടാ” പെട്ടന്നൊരു ഫ്ലോയിൽ ഞാൻ ചോദിച്ചു.

“ആലപ്പുഴ, എനിക്ക് മലയാളം അറിയാമെന്നു എങ്ങനെ മനസ്സിലായി” തെല്ലൊരു അത്ഭുതത്തോടെ അവൾ മറുപടി പറഞ്ഞു.

“യു കെ യിൽ എത്ര നാളായി വർക്ക്‌ ചെയ്യുന്നു”

“ഞാൻ ബോൺ ൻ ബോട്ട് അപ്പ്‌ ഇൻ യു കെ ആണ്‌. പപ്പാ അവിടെ ബിസിനസ്‌ ആണ്‌. ഞാൻ ഗ്രാഡുവേറ്റ് ആയിട്ട് ആദ്യം ജോയിൻ ചെയ്ത ജോലി ആണിത്. 3 വർഷം ആയി”

ഗ്രാഡുവേറ്റ് ആയിട്ട് 3 വർഷം, അപ്പോൾ ഒരു 25-26 വയസ്സ് കാണും. എന്റെ ചിന്ത ആ വഴിക്ക് ആണ്‌ പോയത്.

“കം ഐ വിൽ ഇൻട്രൊഡ്യൂസ് യു ടു ഔർ ടീം”

ടീമിനെ പരിചയപെടുത്താനായി ഞങ്ങൾ പുറത്തേക്ക് നടന്നു.

….

സമയം 6 ആവാറായി ഇന്നെങ്കിലും സമയത്ത് ഓഫീസിൽ നിന്നു ഇറങ്ങാനുള്ള പ്ലാനോടെ ബാഗ് എടുത്ത് ഞാൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

ആഷ്‌ലിൻ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു.

“ഹായ് ഇറങ്ങുന്നില്ലേ” ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു

“സമയം ആയോ”

“ഞാൻ ഇറങ്ങാൻ തുടങ്ങായിരുന്നു, ആഷ്‌ലിൻ താമസം എവിടാ?”

“ഞാൻ എന്റെ ഒരു ഡിസ്റ്റന്റ് റിലേറ്റീവിന്റെ കൂടെ ആണ്‌. ഇവിടെ എനിക്കധികം പരിചയക്കാർ ഒന്നുമില്ല”

“കമ്പനി അക്കാമഡേഷൻ ഉണ്ടല്ലോ മാറുന്നില്ലേ”

“എന്റെ സ്റ്റഫ് ഒന്നും വന്നിട്ടില്ല ലേറ്റ് ആകും”

“ഓക്കേ, കം ലെറ്റസ്‌ ഗോ ഐ ഷാൾ ഡ്രോപ്പ് യു”

“ഞാൻ ഒരു ടാക്സി വിളിച്ചു പോയ്കോളാം”

“വേണ്ടന്നെ വാ”

അവൾ മനസ്സില്ല മനസ്സോടെ ബാഗ് എടുത്ത് ഇറങ്ങി.


ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്തു.

“വെയിറ്റ് ചെയ്തോളു ഞാൻ കാർ എടുത്ത് വരാം”

കാറിൽ കയറിയ ശേഷം ഞങ്ങളുടെ സംഭാഷണം തുടർന്നു.

“ആഷ്‌ലിൻ മാരീഡ് ആണോ? ”

“ഐ ആം നോട്. പപ്പയും മമ്മയും ആല്ലയന്സസ് നോക്കുന്നുണ്ട്”

“ഓ.. ഗുഡ്. ഐ ഹോപ്‌ ദേ ഫൈൻഡ് സംവൺ സൂൺ”

“യാ മി ടൂ”

സിഗ്നലിൽ വണ്ടികളുടെ തിരക്ക് കൂടി തുടങ്ങി.. ഞങ്ങൾക്ക് ബിസിനസ്‌ ബേയിൽ നിന്ന് ആണ്‌ വരേണ്ടത്. വൈകുന്നേരം എല്ലാവരും ജോലി കഴിഞ്ഞ് തിരികെ പോകുന്ന സമയം.

“കാർ എടുത്ത് കൊണ്ട് ഇറങ്ങുന്നത് മണ്ടത്തരമാണ്” എന്റെ ആത്മഗതം പിന്നെയും കുറച്ചു ഉച്ചത്തിലായി.

“അതെന്താ” അവൾ മനസ്സിലായില്ല എന്ന ഭാവത്തിൽ എന്നെ നോക്കി.

“ഞാൻ ബൈക്ക് എടുത്തേ വരാറുള്ളൂ, ഇന്ന് അമ്മയെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി കാർ എടുത്തു”

“അമ്മ വർക്ക്‌ ചെയ്യണോ? ”

“പള്ളിയിൽ കൊണ്ട് പോയി വിട്ടതാ”

“ഓ”

അവൾ ലൊക്കേഷൻ തന്നത് അനുസരിച്ചു വണ്ടി ഓടിച്ച ഞാൻ ഒടുക്കം അവൾ താമസിക്കുന്ന വീട്ടിലെത്തി. ദുബായ് മറീനയിൽ ആണ്‌ താമസം. അത്യാവശ്യം റിച്ച് സെറ്റപ്പ് ആണെന്ന് എനിക്ക് മനസ്സിലായി.

ഒരു താങ്ക്സ് പറഞ്ഞു കാറിൽ നിന്ന് അവളിറങ്ങി.

“ഹേയ് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട” ഞാൻ വിന്ഡോ താഴ്ത്തി കൊണ്ട് പറഞ്ഞു.

“ഓക്കേ താങ്ക്സ്” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അവളുടെ കയ്യിൽ എന്റെ നമ്പർ ഇല്ലാലോ, പിന്നെങ്ങനെ വിളിക്കും ചുമ്മാ ഭംഗി വാക്ക് ആയിരിക്കും. ഹാ പോട്ടു പുല്ല്..

ഞാൻ വണ്ടി തിരിച്ചു നേരെ വീട്ടിലേക്ക് വിട്ടു.



പിന്നീട് ഒരാഴ്ച കാലം ഓഫിസിൽ വെച്ചു കാണുമ്പോഴുള്ള സംസാരം മാത്രേ ഉണ്ടായിരുന്നുള്ളു. കാണാൻ കിടു ലുക്ക്‌ ആയത് കൊണ്ട് ഓഫീസിലെ മുഴുവൻ വായിനോക്കികളും അവളുടെ പുറകെ തന്നെ ആയിരുന്നു. എന്തെങ്കിലും ഒക്കെ ആവശ്യങ്ങൾക്കായി അവളെന്റെ ക്യാബിനിലേക്കു വരും, അല്ലാതെ പേർസണൽ ആയി സംസാരിക്കാൻ ആയി ഞങ്ങൾക്ക് സമയം കിട്ടിലായിരുന്നു.

വ്യാഴാഴ്ച നേരത്തെ പണിയെല്ലാം തീർത്തു വീട്ടിലേക്ക് വിട്ടു.

ചെറു ചൂട് വെള്ളത്തിൽ ഒരു കുളിയൊക്കെ കഴിഞ്ഞ് ചായയും അമ്മയുടെ സ്പെഷ്യൽ പരിപ്പുവടയും കഴിച്ചു ഫോൺ എടുത്ത് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുറച്ചു സമയം ട്രോൾ ഒക്കെ ആസ്വദിച്ചു ഇരുന്നു.

സമയം 7.30 കഴിഞ്ഞു, ഒന്ന് പുറത്ത് പോയിട്ട് വരാം.. അമ്മയോട് എന്തെങ്കിലും പുറത്തു നിന്നു വാങ്ങിക്കാൻ ഉണ്ടോ എന്ന് ചോദിച്ചു ഞാൻ ബൈക്ക് എടുത്ത് പുറത്തിറങ്ങി.
ഫ്ലാറ്റിൽ നിന്നു ഏകദേശം 800 മീറ്റർ പോവാനുണ്ട് മെയിൻ റോഡിലേക്ക്.

റോഡിൽ വലിയ തിരക്കൊന്നുമില്ല, ഞാൻ ഹെൽമെറ്റിന്റെ വൈസർ താഴ്ത്തി വെച്ചു. ചെറുതായിട്ടൊന്നു ആക്സിലറേറ്റ് ചെയ്തപ്പോഴേക്കും സൂപ്പർമാർകെറ് എത്തി.

അമ്മയുടെ ലിസ്റ് പ്രകാരം പർച്ചയ്സ് എല്ലാം കഴിഞ്ഞപ്പോ സമയം 7.30 ആയി. ഞാൻ ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നു നോക്കി. ഗ്രൂപ്പ് മെസ്സേജുകൾ മാത്രേ ഉള്ളു. സ്റ്റാറ്റസ് എടുത്തു നോക്കി, ആഷ്‌ലിൻ ഒരു സ്റ്റാറ്റസ് ഇട്ടിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ നിന്നു ഷെയർ ചെയ്ത പോലെ ഉണ്ട്.

“ഗുഡ് വൈബ്സ് ഒൺലി” എന്നൊരു ടെക്സ്റ്റ്‌ ബാല്കണിയിൽ ഒരു കോഫി കപ്പ്‌ വെച്ചേക്കുന്ന ഫോട്ടോയുടെ മുകളിൽ ആയിട്ട്.

റിപ്ലൈ ബട്ടൺ അമർത്തി, ഞാൻ മെസ്സേജ് അയക്കാൻ തീരുമാനിച്ചു.

“ഹോപ്പ് യു ആർ എന്ജോയിങ് ദി ഈവെനിംഗ്”

2 മിനിറ്റിനു ശേഷം ബ്ലു ടിക്ക് വന്നു, പിന്നാലെ റിപ്ലൈ..

“ഹിഹി യാ, വാട്ട്‌ എബൌട്ട്‌ യു”

“ഔട്ട്‌ ഫോർ റൈഡ് ആൻഡ് സം ഗ്രോസറി പർച്ചയ്‌സ്”

“ഓൺ ബൈക്ക്?”

“യാ, ഡു യു വാണ കം?”

“യു ആർ കിഡിങ് റൈറ്റ്?

“നോപ്”

“ഓക്കേ.. ബട്ട്‌ ഐ വാണ്ട്‌ ടു ബി ബാക്ക് ബൈ 10”

“യു ആർ നോട് കിഡിങ് റൈറ്റ്?”

“ആർ യു കമിങ് ടു പിക്ക് മി ഒരു നോട്?”

“ഒരു അരമണിക്കൂർ”

വീട്ടിലേക്കുള്ള സാധനങ്ങൾ വേഗം വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ വീണ്ടും ഇറങ്ങി.

രാത്രി സമയത്ത് ബൈക്ക് റൈഡിങ് എനിക്കെപ്പോഴും ഹരം ആയിരുന്നു. ആഷ്‌ലിന്റെ വില്ലയിലേക്ക് ഉള്ള ദൂരം കുറഞ്ഞ സമയം കൊണ്ട് ഓടിച്ചെത്തി. ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങാതെ ഫോണിൽ അവളെ വിളിച്ചു.

“ഞാനെത്തി”

“ധാ വന്നു”

മഞ്ഞ നിറത്തിലുള്ള ടി ഷർട്ടും, ബ്ലൂ ഡെനിം ജീനും ടി ഷർട്ടിനു മുകളിൽ ബ്ലാക്ക് ഷ്രഗ്ഗും ധരിച്ചു ഗേറ്റ് തുറന്ന് അവൾ പുറത്തേക്ക് വന്നു.

മുഖത്ത് നിന്ന് മേക്കപ്പ് എല്ലാം കളഞ്ഞു നാച്ചുറൽ ലുക്ക്‌ ആയിട്ടുണ്ട്. എന്നാലും ആ മുടി തന്നാ ഹൈലൈറ്.

“ഞാനിതിന്റെ പുറത്ത് കേറാൻ സ്റ്റൂൾ വെക്കേണ്ടി വരുമല്ലോ” ബൈക്കിൽ കേറാൻ ആയി അടുത്ത് വന്ന അവളുടെ ആദ്യത്തെ കമന്റ്‌.

ഫുട് റെസ്റ്റിൽ കാല് വെക്കാദ്യം എന്നിട്ട് എന്റെ ഷോൾഡറിൽ പിടിച്ചു കേറിയ മതി. കേൾക്കണ്ട താമസം അവൾ ആകെയുള്ള 50 കിലോ വെയിറ്റ് എന്റെ പുറത്ത് ബാലൻസ് ചെയ്ത് കയറി ഇരുന്നു.

ഞാൻ എന്റെ സ്പെയർ ഹെൽമെറ്റ്‌ കൊടുത്തിട്ട് ധരിക്കാൻ പറഞ്ഞു.

“ഓക്കേ റെഡി പോവാം” ഹെൽമെറ്റ്‌ ടൈറ്റ് ചെയ്ത് ഇരു കൈകളും കൊണ്ട് എന്റെ ഷോൾഡറിൽ പിടിച്ചു അവൾ പറഞ്ഞു.

ഞാൻ ബൈക്ക് പതുക്കെ മുന്നോട്ടെടുത്തു. അവളെ പേടിപ്പിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്തത് കൊണ്ട് സ്പീഡ് ലിമിറ്റ് നോക്കി ആണ് വണ്ടി ഓടിച്ചത്”

“നമുക്ക് എന്തെങ്കിലും കഴിച്ചാലോ? ” ഞാൻ അവളോട് ചോദിച്ചു.

“എനിക്കും നല്ല വിശപ്പുണ്ട്” അവളും പറഞ്ഞു

“എന്നാ വാ ഒരു 15 മിനുറ്റ് അകലെ ഒരു കേരള റെസ്റ്റാറന്റ് ഉണ്ട് അവിടെ പോവാം”

“വേണ്ട അടുത്തുള്ള ഏതെങ്കിലും റെസ്റ്റോറന്റ് മതി”

ഞാൻ അടുത്ത് തന്നെ ഉള്ള ഒരു റെസ്റ്റോറന്റിനു സമീപം ബൈക്ക് നിർത്തി.

“ഇവിടെ നിന്നു കഴിക്കാം”

പാർക്കിംഗ് ഏരിയയിൽ ബൈക്ക് വെച്ച് ഞങ്ങൾ റെസ്റ്റോറന്റിന് അകത്തേക്ക് നടന്നു.

വെയ്റ്റിംഗ് ഏരിയ കടന്ന് ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു. ലൈറ്റ് എല്ലാം ഡിം ചെയ്ത് ക്രമീകരിച്ച ഒരു ഇറ്റാലിയൻ പോഷ് റെസ്റ്റോറന്റ് ആയിരുന്നു അത്.

കുറച്ചു വശത്തേക്ക് മാറിയ ഒരു ടേബിളിൽ ഞങ്ങളിരുന്നു.

ലൈറ്റ് ആയിട്ട് മാത്രേ രണ്ടു പേരും കഴിച്ചുള്ളൂ. ബില്ല് പേ ചെയ്ത് ഞങ്ങളിറങ്ങി.

“ഇനി നേരെ വീട്ടിലേക്ക് പോവാം അല്ലെ?” അവളുടെ മറുപടി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു.

“തിരക്കുണ്ടോ?” അവളുടെ മറുപടി എന്നെ ഒന്ന് ചെറുതായിട്ട് ഞെട്ടിച്ചു.

“അമ്മ ഒറ്റക്കാണ് വീട്ടിൽ ആ ഒരു ടെൻഷൻ മാത്രേ ഉള്ളു, ഞാൻ ലേറ്റ് ആകുമെന്ന് വിളിച്ചു പറയേണ്ടി വരും, ഞാൻ പറയാം”

“എന്നാൽ നമുക്ക് ബീച്ചിൽ പോയാലോ?”

“യാ ഷുവർ”

ഞാൻ ബൈക്ക് നേരെ ബീച്ചിലേക്ക് വിട്ടു.

നല്ലൊരു പാർക്കിംഗ് സ്പേസ് കണ്ടു പിടിച്ചു ബൈക്ക് അവിടെ പാർക്ക്‌ ചെയ്തു.

“ബൈക്കിനു എന്താ ഇത്ര കെയർ കൊടുക്കുന്നെ?” അവൾ അത്ഭുതത്തോടെ ചോദിച്ചു.

“ഇത്തിരി എക്സ്പെൻസിവ് ആണ് അതോണ്ടാ” ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“ഹ്മ്മ്”

മണല്പരപ്പിലൂടെ ഞങ്ങൾ കടലിനെ ലക്ഷ്യമാക്കി നടന്നു.

ചെറിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു, അവളുടെ മുഖം ഭാഗികമായി എനിക്ക് കാണാം. മണലിലൂടെ നടക്കുന്നതിനിടെ അവൾ ഇടയ്ക്കിടെ തെന്നി കൊണ്ടിരുന്നു. ഓരോ തവണയും വീഴാതിരിക്കാൻ പരമാവധി ശ്രെമിച്ചു കൊണ്ട്.

കടൽ കരയിലേക്ക് പല തവണ കയറി ഇറങ്ങി പോയി ഉണ്ടായ ഒരു മണൽ

തിട്ടയിൽ നിന്ന് താഴേക്ക് ഞാൻ ഇറങ്ങി. ഏകദേശം 3 അടി താഴ്ച ഉണ്ടായിരുന്നു തിരമാലകൾ വന്നു മുട്ടുന്നയിടത്തെത്താൻ. ഞാൻ ആദ്യം ഇറങ്ങി അവളെന്റെ പുറകെയും, വലതു കാൽ ആദ്യം വെച്ച് ബാലൻസ് ചെയ്ത് ഇടതു കാൽ മണൽ തിട്ടയിലേക്ക് വെച്ചതും അവളുടെ ബാലൻസ് പോയി.

അയ്യോ എന്ന് പറഞ്ഞു താഴേക്ക്, മണൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല. അവളുടെ മുഖത്ത് ഉള്ള ചമ്മൽ ഒഴിച്ചാൽ ബാക്കി ഒരു കുഴപ്പവുമില്ല.

കുറച്ചു കൂടെ മുന്നോട്ട് നടന്നു തിര നനച്ചിട്ടില്ലാത്ത മണലിൽ ഞങ്ങൾ ഇരുന്നു.

“ഇത് പോലെ ഔട്ടിങ് ഡെയിലി ഉണ്ടായിരുന്നോ? ” ഞാൻ ചോദിച്ചു

“വീക്കെൻഡ്‌സിൽ മാത്രം, നമുക്ക് അൽപ സമയം സംസാരിക്കാതെ ഇരിക്കാം പ്ലീസ്” അവളെന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ ഒരല്പം പുറകോട്ട് നീങ്ങി ഇരുന്നു. കടലിൽ നിന്നു വീശുന്ന കാറ്റ് അവളുടെ മുടിയെ പറത്തി കൊണ്ടിരുന്നു. ഓരോ തവണയും അവളത് മുഖത്ത് നിന്നു ചെവിയുടെ പുറകിലേക്ക് മാറ്റി.

അര മണിക്കൂർ സമയം ഞങ്ങളങ്ങനെ ഇരുന്നു, നിശബ്ദരായി.

“നമുക്ക് പോകാം സമയം വൈകുന്നു” അവൾ പോകാനായി എഴുന്നേറ്റു

ഞാനും എഴുന്നേറ്റ് എന്റെ പാന്റിലെ മണൽ തട്ടി കളഞ്ഞു.

തിരിച്ചു റോഡിലേക്ക് നടക്കാൻ ആരംഭിച്ചു.

ബൈക്ക് പാർക്കിംഗിലേക്ക് ഞങ്ങൾ നടന്നു, ബൈക്ക് സ്റ്റാൻഡിൽ നിന്ന് എടുത്തു പുറപ്പെടാൻ ആയി സ്റ്റാർട്ട് ചെയ്ത് അവളോടും കയറാനായി ഞാൻ പറഞ്ഞു. സിറ്റി ട്രാഫികിലൂടെ ഞാൻ പതുക്കെ വണ്ടി ഓടിച്ചു. ഞാൻ ഒന്നു സംസാരിച്ചില്ല, ഒന്നും ചോദിക്കാത്തത് കാരണം ആകാം അവളും ഒന്നും പറഞ്ഞില്ല.

അവളുടെ വില്ലക്ക് മുന്നിൽ ബൈക്ക് നിർത്തി.

“ഗുഡ് നൈറ്റ്‌” ഞാൻ പറഞ്ഞു.

“ഹ്മ്മ്, ഗുഡ് നൈറ്റ്‌” അവൾ പെട്ടന്ന് തിരിഞ്ഞു നടന്നു.

“എന്റെ ഹെൽമെറ്റ്‌ തരുന്നില്ലേ?”

“സോറി, മറന്നു പോയി” അവളത് തലയിൽ നിന്ന് ഊരി എനിക്ക് തിരികെ തന്നു. അപ്പോൾ മാത്രം ആയിരുന്നു ഞാൻ അവളുടെ കണ്ണുകളെ ശ്രെദ്ധിച്ചത്. കണ്ണുകൾ കലങ്ങിയിരിക്കുന്നു കരഞ്ഞ പോലെ ഉണ്ട്.

“ആഷ്‌ലിൻ വേർ യു ക്രയിങ്?”

“നോ, ഇറ്സ് ജസ്റ്റ്‌ ഡസ്ട്”

“കള്ളം പറയരുത്”

“വെറുതെ തോന്നുന്നതാ”

“ഓക്കേ ദെന് സീ യു ടുമോറോ”

“ബൈ”

ഞാൻ വീട്ടിലേക്ക് തിരിച്ചു.

അമ്മ എന്നെയും കാത്തു ഉറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു. ഡിന്നർ കഴിക്കാനായി കൈ കഴുകി ഇരുന്നു.

“ടിങ്” വാട്സ്ആപ്പ് മെസ്സേജ് ട്യൂൺ

ഞാൻ ഫോൺ എടുത്ത് നോക്കി, അവളുടെ മെസ്സേജ് ആയിരുന്നു.

“റീച്ഡ്?”

“യഹ് ജസ്റ്റ്‌ നൗ” ഞാൻ റിപ്ലൈ അയച്ചു.

“ഓക്കേ”

ഫോൺ മാറ്റി വെച്ച് ചപ്പാത്തി വെജ് കുറുമയും കൂട്ടി കഴിച്ചു തീർത്തു ഞാൻ എഴുന്നേറ്റു.

കുരിശ് വരച്ചു കിടക്കാനായി ബെഡ് റൂമിലേക്ക്‌ നടന്നു.

“ടിംങ്” വീണ്ടും വാട്സ്ആപ്പ് മെസ്സേജ് ട്യൂൺ

“ഹാവ് യു സ്ലെപ്ട്?”

“നോട് യേറ്റ്‌”

“ഓക്കേ”

“വാട്ട്‌ എബൌട്ട്‌ യു? നോട് സ്ലീപി?”

“നോപ്. താങ്ക്സ് ഫോർ എ വണ്ടര്ഫുള് ഈവെനിംഗ്”

“ഡോണ്ട് മെൻഷൻ ഇറ്റ്, ഞാനൊരു കാര്യം ചോദിച്ചോട്ടേ? ”

“എന്താ?”

“സത്യം പറയണം, ഞാൻ തിരികെ വീട്ടിൽ കൊണ്ടു വിട്ട സമയത്ത് കണ്ണു നിറഞ്ഞിരുന്നില്ലേ?”

കുറച്ചു സമയത്തേക്കു നിശബ്ദത..

“ഹ്മ്മ്”

“എന്തു പറ്റിയതാ? എന്നോട് പറയാൻ പറ്റുന്നെ ആണെങ്കിൽ പറ”

“ഹേയ് അങ്ങനെ ഒന്നുല്ലന്നെ, ജസ്റ്റ്‌ മെമ്മറീസ്”

“ഹ്മ്മ്.. ഇപ്പൊ ഓകെ അല്ലെ?”

“അതെ.. ഒരു കുഴപ്പവും ഇല്ല”

“എങ്കിൽ ഓകെ ഗുഡ് നൈറ്റ്‌”

“ഗുഡ് നൈറ്റ്‌”



അടുത്ത ദിവസം ഓഫീസിൽ വെച്ച് ആഷ്‌ലിനെ കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു അവളെന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി തിരിഞ്ഞു നടന്നു.

അന്ന് മുഴുവൻ എന്റെ മുന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ അവൾ നന്നേ കഷ്ടപ്പെട്ടു. എന്തിന് വേണ്ടിയെന്ന് എനിക്ക് മനസ്സിലായെ ഇല്ല. അടുത്ത ദിവസവും ഇത് ആവർത്തിച്ചു, ഒരാഴ്ച കാലം അവളെന്നോട് ഒഫീഷ്യൽ കാര്യങ്ങൾക്കു അല്ലാതെ മറ്റൊന്നിനും വേണ്ടി സംസാരിച്ചതേ ഇല്ല. ഞാനും കൂടുതൽ ഒന്നും ചോദിച്ചില്ല.

വ്യാഴാഴ്ച വൈകുന്നേരം പഞ്ച് ഔട്ട്‌ ചെയ്യാൻ നേരം ഞാൻ നേരെ അവളുടെ ക്യാബിനിലേക്കു നടന്നു. അവൾ കംപ്യൂട്ടറിൽ എന്തോ ജോലിയിൽ ആയിരുന്നു. ഞാൻ ഡോർ തുറന്ന് നേരെ അകത്തു കയറി. അവൾ തീരെ പ്രതീക്ഷിച്ചില്ല എന്നെ, ലാപ്ടോപ് ക്ലോസ് ചെയ്ത് എന്തോ തെറ്റ് ചെയ്ത പോലെ എന്നെ നോക്കി കൊണ്ട് ഇരുന്നു.

“എന്താ പ്രശ്നം” ഞാൻ ചോദിച്ചു

“ഒരു പ്രശ്നവുമില്ല” അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

“നീ മുഖത്തേക്ക് നോക്ക്, ഞാൻ എന്തെങ്കിലും തെറ്റായിട്ട് പറയുകയോ ചെയ്യുകയോ ചെയ്തോ? ചെയ്തെങ്കിൽ ഐ ആം സോറി. ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ”

“ഞാനതിനു അവോയ്ഡ് ചെയ്തില്ലലോ” അവൾ ടേബിളിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

“പിന്നെ കഴിഞ്ഞ ഒരാഴ്ച കാലമായി താൻ എന്താ ചെയ്തു കൊണ്ടിരിക്കുന്നെ? അന്ന് തന്റെ കൂടെ ബീച്ചിൽ പോകുമ്പോഴാണ് അവസാനമായി മിണ്ടിയത്”

“ഒന്നുല്ല”

“ആഹ്.. ഓകെ, ഇറങ്ങാറായില്ലേ? വാ ഞാൻ ഡ്രോപ്പ് ചെയ്യാം” ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ വിഷയം മാറ്റി.

“വേണ്ട ഞാൻ പൊയ്ക്കോളാം”

“വരുന്നുണ്ടോ ഇല്ലയോ” ഞാൻ അവസാനമായി ഒന്നുടെ ചോദിച്ചു.

അവൾ കൂടുതൽ ഒന്നും പറയാതെ ബാഗ് എടുത്തു എന്റെ കൂടെ ഇറങ്ങി.

പാർക്കിങ്ങിൽ നിന്നു കാറിൽ കയറി ഞാൻ മെയിൻ റോഡിലേക്ക് വണ്ടിയെടുത്തു.

വീട്ടിലേക്കു പോവാനായി വലത്തോട്ട് പോകാതെ ഞാൻ ഇടത്തോട്ട് തിരിച്ചു.

അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഞാൻ മുന്നോട്ട് തന്നെ നോക്കി വണ്ടി ഓടിച്ചു കൊണ്ടിരുന്നു.

കുറച്ചു ദൂരം മുന്നോട്ട് പോയപ്പോ എന്റെ ഷോൾഡറിൽ കൈ വെച്ച് പറഞ്ഞു.

“പ്ലീസ് എങ്ങോട്ടാ നമ്മൾ പോകുന്നെ? സോറി ഇനി അങ്ങനെ ഞാൻ പെരുമാറില്ല. എങ്ങോട്ടാ പോകുന്നെ എന്നെങ്കിലും പറയ്”

ഞാനൊന്നും പറഞ്ഞില്ല.

കുറച്ചു ദൂരം കൂടെ മുന്നോട്ട് പോയി ഞാൻ വണ്ടി അടുത്ത് കണ്ട എക്സിറ്റിലേക്കു തിരിച്ചു സൈഡിലേക്ക് നിർത്തി ചോദിച്ചു.

“ഇനി പറ എന്താ കാര്യം”

അവൾ കുറച്ചു സമയം നിശബ്ദയായി ഇരുന്നു. തിരക്കുള്ള റോഡിൽ മുന്നോട്ട് നോക്കി കൊണ്ട്, പിന്നെ പതിഞ്ഞ സ്വരത്തിൽ സംസാരിക്കാൻ ആരംഭിച്ചു.

“യു റിമൈൻഡ് മി ഓഫ് സംവൺ, ഹൂം ഐ ലവ്ഡ് ഡിയർലി. ഹി വാസ് മൈ ബെസ്റ്റ് ഫ്രണ്ട്, മൈ പാർട്ണർ ഇൻ ക്രൈം” അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. അവൾ കരയാനും തുടങ്ങി..

“6 മാസം മുമ്പുണ്ടായ ഒരു ആക്‌സിഡന്റിൽ അവൻ.. അതിനു ശേഷം എനിക്കാ ഓഫീസിൽ തുടരാൻ സാധിക്കില്ലായിരുന്നു. കുറെ നാൾ ലീവ് എടുത്തു. ജോലി പോവും എന്നൊരു ഘട്ടം വന്നപ്പോൾ ആണ്‌ ഞാൻ ട്രാൻസ്ഫെറിനു ട്രൈ ചെയ്തത്. ഇവിടെ വന്നപ്പോൾ.. യു..” അവൾ കരച്ചിൽ നിർത്തുന്നില്ല.

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി, കാര്യം അറിയാതെ അവളോട് താൻ മോശായിട്ട് പെരുമാറിയതായി അവന് തോന്നി. കാറിൽ ഇരുന്ന ടിഷ്യു ബോക്സ്‌ അവൾക്കു നേരെ നീട്ടി. അവളത് വാങ്ങിച്ചു ടിഷ്യു എടുത്തു കണ്ണ് തുടച്ചു. ഞാൻ അവളുടെ ഷോൾഡറിൽ എന്റെ കൈ വെച്ചു. അവൾ കരച്ചിൽ നിർത്തി കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി. ആ നോട്ടം കണ്ടപ്പോൾ അവളോട് എനിക്ക് പ്രണയം ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പക്ഷെ ദുഃഖം കലർന്നൊരു സന്തോഷം എന്റെ ഉള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.

ഞാൻ വണ്ടി മുന്നോട്ടെടുത്തു, അടുത്ത സിഗ്‌നലിൽ യു ടേൺ എടുത്ത് അവളുടെ താമാസ സ്ഥലത്തേക്ക് തിരിച്ചു. വഴിയിൽ വെച്ച് അവളോട് ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. വീടിനു മുന്നിൽ വണ്ടി നിർത്തി ഓഫ്‌ ആക്കി. അവളിറങ്ങാൻ കൂട്ടാക്കുന്നില്ല.

“ഇറങ്ങുന്നില്ലേ?”

“എനിക്കിപ്പോ ഒറ്റക്ക് ഇരിക്കേണ്ട”

“എന്നാ വേണ്ട ഞാൻ കൂട്ടിരിക്കാം”

“എങ്ങനെ?” അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി.

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു. നേരെ വീട്ടിലേക്ക്..

ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ കാർ നിർത്തി.

“ഇതെവിടാ?”

“വെൽക്കം ടു മൈ ഹോം”

“ഓഹ്.. ഇവിടെ ആരുമില്ലേ? ”

“അമ്മ ഇല്ല അനിയത്തീടെ അടുത്ത് പോയതാ അടുത്ത ആഴ്ചയേ വരുള്ളൂ”

“താൻ ഒറ്റക്ക് ആവണ്ട എന്നു വെച്ച് കൂട്ടി കൊണ്ട് വന്നതാ, തനിക്ക് പോണം എന്നാണെങ്കിൽ ഞാൻ തിരികെ കൊണ്ട് വിടാം”

ആഷ്‌ലിൻ സീറ്റ് ബെൽറ്റ്‌ അഴിച് ഡോർ തുറന്ന് പുറത്തേക്കു ഇറങ്ങി.

ഞാനും ഇറങ്ങി, ലിഫ്റ്റിൽ കയറി, പത്താമത്തെ നിലയിൽ ആയിരുന്നു ഫ്ലാറ്റ്. താക്കോലെടുത്തു ഡോർ തുറന്നു.

“വാ കേറി ഇരിക്ക്” ഞാനവളെ അകത്തേക്ക് ക്ഷെണിച്ചു.

ഒരപരിചതന്റെ വീട്ടിലേക്കു കേറുന്ന എല്ലാ ഭാവങ്ങളോടെ അവളകത്തേക്കു വന്നു.

“ഞാൻ ചായ എടുക്കട്ടേ?”

“ഹേയ് വേണ്ട.. കിച്ചൻ എവിടാണെന്ന് പറഞ്ഞാൽ മതി ഞാൻ ഉണ്ടാക്കാം”

ഞാനവളെ കിച്ചണിലേക്കു കൂട്ടി കൊണ്ട് പോയി. കബോർഡിൽ ഇരിക്കുന്ന തേയിലയും പഞ്ചസാരയും കാണിച്ചു കൊടുത്തു. ഫ്രിഡ്ജിൽ നിന്നു പാലും എടുത്തു കൊടുത്ത് അരികിൽ തന്നെ നിന്നു.

തഴക്കം വന്ന ആളെ പോലെ അവൾ ചായ ഉണ്ടാക്കി കപ്പിൽ ആക്കി എനിക്ക് നേരെ നീട്ടി. ഒരു കപ്പ്‌ അവളും കയ്യിൽ എടുത്ത് ഞങ്ങൾ അവിടെ തന്നെ ഉള്ള ഡൈനിങ്ങ് ടേബിളിൽ ചെയർ ഇട്ട് ഇരുന്നു.

“നോട് ബാഡ്” ഞാൻ അവൾക്കു കംപ്ലിമെന്റ്റ് ആയി പറഞ്ഞു.

“താങ്ക് യു”

“ആഷ്‌ലിൻ കുക്ക് ചെയ്യുമോ?”

“അത്യാവശ്യം”

“നമുക്ക് ഫുഡ്‌ വേണേൽ ഉണ്ടാക്കാം അല്ലേൽ പുറത്തുന്നു മേടിക്കാം”

“എനിക്കൊന്നും വേണ്ട തിരികെ പോണം ലേറ്റ് ആയി കൊണ്ടിരിക്കാ”

“കഴിച്ചിട്ട് പോവാമെന്ന്”

അവൾ തെല്ലൊന്ന് ആലോചിച്ചിട്ട് പറഞ്ഞു,

“ശെരി അങ്ങനെ ആണെങ്കിൽ നമുക്ക് കുക്ക് ചെയ്യാം. എന്താ സാറിന് കഴിക്കാൻ വേണ്ടേ? ” മൂഡ് എല്ലാം മാറി ഒരു വീട്ടമ്മയെ പോലെ ഇടുപ്പിൽ കൈ കുത്തി അവളെന്നോട് ചോദിച്ചു.

“പൊറോട്ടയും മട്ടൻ ചാപ്സും മതി”

“പൊറോട്ടയാ?? എനിക്കതൊന്നും ഉണ്ടാക്കാൻ അറിയില്ല” അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

“നിനക്ക് എന്താണ് ഉണ്ടാക്കാൻ അറിയാവുന്നെ എന്നു വെച്ചാൽ ഉണ്ടാക്കികോ എന്താണേലും ഞാൻ കഴിക്കും” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“ഓകെ അങ്ങനെ ആണെങ്കിൽ ചപ്പാത്തിയും വെജ് കുറുമയും.”

“ഓകെ സെറ്റ്”

ഉണ്ടാക്കാനുള്ള പൊടിയും പച്ചകറികളും എല്ലാം ഞാൻ എടുത്തു കൊടുത്തു. അവളെ സഹായിച്ചു കൊണ്ട് അരികിൽ തന്നെ നിന്നു.



ഒന്നര മണിക്കൂർ കൊണ്ട് ഭക്ഷണം ഉണ്ടാക്കൽ കഴിഞ്ഞ് ഞങ്ങൾ ഒന്ന് വിശ്രമിക്കാൻ ഇരുന്നു. സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു.

“വാ കഴിക്കാം, എനിക്ക് പോണം..” എന്നെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.

ഞങ്ങൾ കഴിക്കാനിരുന്നു. നല്ല സ്വാദുള്ള ഭക്ഷണം, എന്തുണ്ടാക്കിയാലും രുചിയോടെ ഉണ്ടാക്കാനുള്ള കഴിവ് അവൾക്കുണ്ടെന്ന് എനിക്ക് തോന്നി.

“സംഗതി കൊള്ളാം, നന്നായിട്ടുണ്ട്”

അവളെന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

കഴിച്ചു കഴിഞ്ഞു ഞങ്ങൾ പ്ലേറ്റ് എല്ലാം കഴുകി വെച്ചു. അവൾ പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഇന്ന് പോവേണ്ട എന്നു പറയണം എനിക്കുണ്ടായിരുന്നു, പക്ഷെ അവളത് എന്ത് അർത്ഥത്തിൽ എടുക്കും എന്നറിയാത്തതു കൊണ്ട് പറഞ്ഞില്ല.

ഞാൻ എന്റെ ഡ്രസ്സ്‌ മാറ്റി ഒരു ട്രാക്ക് പാന്റ്സും ടി ഷർട്ടും എടുത്തിട്ടു. ബൈക്കിന്റെ കീ എടുത്തു ഇറങ്ങാനായി തയ്യാറെടുത്തു.

“ബൈക്ക് ആണോ? ”

“അതെ”

“ഞാൻ അങ്ങോട്ട് പറയാനിരുന്നതാ”

“എന്നാ വാ ഇറങ്ങാം”

“ഇപ്പൊ ഇയാൾക്കായോ തിരക്ക്, നിൽക്കെന്ന് ഞാനീ മുടി ഒന്ന് ശെരിയാക്കിക്കോട്ടെ”

ഞാൻ സോഫയിലേക്ക് ഇരുന്നു പറഞ്ഞു

“എനിക്കൊരു തിരക്കും ഇല്ലേ”

അഞ്ചു മിനുറ്റ് കഴിഞ്ഞ് അവളെന്റെ മുമ്പിൽ വന്നു നിന്നു പറഞ്ഞു “പോവാം”

മുടി പുറകിലേക്ക് വരികെട്ടി പോണി ടെയ്ൽ പോലെ ആണ്‌ വെച്ചേക്കുന്നത്. ചുവപ്പും സ്വർണ നിറവും അവിടെ ഇവിടെ ആയി കാണാം, അധികം നെറ്റി ഒന്നുമില്ല. മേക്കപ്പ് കുറവായതു കൊണ്ടാണോ എന്തോ ഇങ്ങനെ അവളെ ആദ്യമായി കണ്ടപ്പോ എനിക്ക് ആദ്യമായി അവളോട്‌ പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയം തോന്നി. ഞാൻ ഒന്നും സംസാരിക്കാതെ അവളെയും നോക്കി അൽപ നേരം അങ്ങനെ ഇരുന്നു.

“ഹേയ് സാറെ, വാ പോവാം നേരം വൈകുന്നു. 10 മണി കഴിഞ്ഞാൽ പിന്നെ വീട്ടിൽ കേറ്റില്ല”

“എന്നാ 10 ആയിട്ട് പോവാം”

“തമാശ കളിക്കല്ലേ വാ”

ഞങ്ങൾ ഫ്ലാറ്റിനു പുറത്തേക്ക് ഇറങ്ങി ഡോർ ലോക്ക് ചെയ്തു. ലിഫ്റ്റിൽ കയറി പാർക്കിങ്ങിലേക്ക്. ബൈക്കിനടുത്തേക്കു നടന്നു.

കീ കൊടുത്ത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

“കേറ്”

എന്റെ ഷോൾഡറിൽ പിടിച്ചു ബാലൻസ് ചെയ്തു അവൾ കേറി.

“ആഷ്‌ലിൻ” ഞാൻ പുറകിലേക്ക് തിരിഞ്ഞ് അവളെ വിളിച്ചു

“ഹ്മ്മ് എന്താ?”

“നാളെ ഫ്രൈഡേ അല്ലെ, എവിടാ പള്ളിയിൽ പോവാറുള്ളത്?”

“അവിടെ അടുത്തുള്ളത്, എന്തു പറ്റി?”

“നാളെ ഞങ്ങളുടെ പള്ളിയിൽ വരുന്നോ? ഞാൻ രാവിലെ വന്നു കൂട്ടിക്കോളാം”

“എത്ര മണിക്ക്?”

“ഒരു 12 മണിക്ക്”

“ശെരി..”

..

വണ്ടി ഗേറ്റിനു പുറത്തു നിർത്തി, അവൾ ഇറങ്ങി.

“ഗുഡ് നൈറ്റ്‌” ഞാൻ പറഞ്ഞു

“ഗുഡ് നൈറ്റ്‌, സൂക്ഷിച്ചു പൊക്കോളോ”

“നാളത്തെ കാര്യം മറക്കണ്ട, 12 മണി” ഞാൻ ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ചു അവിടന്ന് തിരിച്ചു.

വീട്ടിലെത്തി നേരെ ബെഡിലേക്കു വീണു.

..

രാവിലെ 6.30 കു അലാറം വെച്ചത് അടിക്കുന്നതിനു മുമ്പേ എണീറ്റ് ഓഫ്‌ ചെയ്തു. ഉറക്കം ശെരിക്കും വരുന്നത് പോലും ഇല്ലായിരുന്നു.

കുളിയെല്ലാം പെട്ടന്ന് തീർത്തു, കുറെ സമയം ടീവി ഒക്കെ കണ്ട് സമയം കളഞ്ഞു. ഒരു 11 മണി ആയപ്പോൾ ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ബ്ലാക്ക് ജീൻസ് ചന്ദന കളർ ലിനേൻ ഷർട്ട്‌ ഇൻസേർട് ചെയ്ത് സെമി ഫോർമൽ ഷൂസ് ഇട്ടു ഞാൻ ഇറങ്ങി.

..

വീടിനു മുന്നിൽ കാർ നിർത്തി ഹോൺ അടിക്കാതെ അവളുടെ ഫോണിലേക്കു വിളിച്ചു.

“ഹലോ.. എണീറ്റോ”

“ഹലോ.. ഇല്ല ഇതാരാ”

“ഡീ പിശാശ്ശെ, നിന്നോട് ഞാൻ പറഞ്ഞതല്ലേ”

“കയറു പൊട്ടിക്കാതെ മിസ്റ്റർ, ധാ വരുന്നു” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“രാവിലെ തന്നെ അവളുടെ തമാശ, വേഗം വാ” ഞാൻ ഫോൺ വെച്ചു”

ഗേറ്റിനു പുറത്ത് കടന്ന് തിരിഞ്ഞു നിന്ന് ഗേറ്റ് അടച്ചു അവൾ കാറിനു നേരെ തിരിഞ്ഞു.

നീല സാരിയും മാച്ചിങ് ആയ ചുവപ്പ് കളർ ബ്ലൗസും ഇട്ട് മുടി അഴിച്ചിട്ടു വരുന്ന അവളുടെ വരവ് കണ്ട് ഞാൻ സ്തബ്ധനായി. ആദ്യമായിട്ടാണ് അവളെ സാരീ ഉടുത്തു ഞാൻ കാണുന്നത്. അതിന്റെ ഷോക്കും ഉണ്ടാവും..

അവൾ വന്നു ഡോർ തുറക്കാൻ ശ്രെമിച്ചു, ഞാൻ അൺലോക്ക് ചെയ്തില്ലായിരുന്നു. അവളെയും നോക്കി ഇരിക്കുന്ന എനിക്ക് പരിസര ബോധം മുഴുവനായി നഷ്ടപ്പെട്ടു. അവൾ ഗ്ലാസിൽ തട്ടി എന്നെ വിളിച്ചപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്. ഞാൻ ഡോർ അൺലോക്ക് ചെയ്തു. അവൾ കാറിനകത്തു കേറി ഇരുന്നു. സീറ്റ് ബെൽറ്റ്‌ ഇടുന്ന സമയത്ത് ഞാൻ പറഞ്ഞു.

“വേണ്ട.. സാരീ ചുളിയണ്ട.. ഞാൻ പതുക്കെയേ ഓടിക്കു”

അവൾ എന്നെ ഒന്ന് അതിശയത്തോടെ നോക്കി. എപ്പോഴും നിര്ബന്ധമായി സീറ്റ് ബെൽറ്റ്‌ ഇടീപ്പിക്കുന്ന എനിക്ക് എന്തു പറ്റിയെന്നു.

“ഹൗ ഡു ഐ ലുക്ക്‌?”

“യഹ് യു ലുക്ക്‌ നൈസ്”

“ഈ സാരീ എനിക്ക് ചേരുന്നുണ്ടോ?”

“സാരിയോ.. നീ സാരീ ആണോ ഉടുത്തേക്കുന്നെ ഞാൻ ശ്രെദ്ധിച്ചില്ല” ഞാൻ അവളെ അടിമുടി ഒന്ന് നോക്കുന്ന പോലെ കാണിച്ചിട്ട് പറഞ്ഞു “കൊള്ളില്ല”

“പോടാ ദുഷ്ടാ.. ഞാൻ എത്ര മണിക്കൂർ ആയിട്ട് കഷ്ടപെട്ടാ ഉടുത്തതെന്നു അറിയോ” അവൾ പിണങ്ങി ഇടത്തോട്ട് തിരിഞ്ഞ് ഇരുന്നു.

എനിക്ക് ചിരി വന്നത് അടക്കി പിടിച്ചു ഞാൻ അവളെ നോക്കാതെ ഇരുന്നു. 1.15  ആയതോടെ ഞങ്ങൾ പള്ളിയിലെത്തി. പുറത്ത് പാർക്കിങ്ങിൽ ഞാൻ കാർ നിർത്തി ഇറങ്ങി അവളുടെ ഡോർ തുറന്നു കൊടുത്തു.

സാരിയുടെ തലപ്പ് കയ്യിൽ പിടിച്ചു അവൾ കാറിൽ നിന്ന് ഇറങ്ങി. ഞാൻ ചുറ്റും നോക്കി, ഇല്ല അറിയാവുന്നവർ ആരും ഇല്ല. അവൾ ഒന്നും മിണ്ടാതെ അരികിൽ തന്നെ നിൽക്കുവായിരുന്നു.

“ഹേയ് വാ.. പിണങ്ങി നിൽക്കല്ലേ”

ഒരനക്കവും ഇല്ല..

“എന്നാ ഞാൻ സത്യം പറയട്ടെ”

അവളെന്നെ നോക്കി, കുസൃതി നിറഞ്ഞ ദേഷ്യത്തോടെ ഉള്ള നോട്ടം. അത് അവളിൽ മാത്രേ ഞാൻ കണ്ടിട്ടുള്ളു.

“എന്നാ പറ”

“നിന്നെ ഇവിടെ വെച്ചു ഒരു മിന്നു കെട്ടി വീട്ടിലേക്കു വിളിച്ചു കൊണ്ട് പോവാൻ തോന്നുന്നു.”

അവളുടെ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞു, അതോ എനിക്ക് തോന്നിയതാണോ.

“അയ്യടാ.. ഒരു തമാശ നടക്കിങ്ങോട്ടു” അവൾ എന്റെ വയറ്റത്ത് ഒരു ഇടി തന്നിട്ട് പറഞ്ഞു.

“ഹുയ്യോ.. എടി.. വെറും വയർ ആണ്‌ ഒന്നും കഴിച്ചില്ല”

ഞാൻ എന്റെ വയറ്റത്ത് ഉഴിഞ്ഞു പറഞ്ഞു.

“സ്മാർട്ട്‌ ആയിട്ടുണ്ടല്ലോ ഇന്ന്, സ്ഥിരം പെൺപിള്ളേർ വല്ലോം കാണും അല്ലെ ഓഹ് നടക്കട്ടെ” അവളെന്നെ ആക്കി ഒരു നോട്ടം നോക്കി സ്റെപ്പിനടുത്തേക്കു നടന്നു.

ഞാൻ അവൾ നടന്നു പോവുന്നതും നോക്കി നിന്നു. ഞാനും സ്റെപ്പിനടുത്തേക്കു നടന്നു. കുർബാനക്ക് നല്ല തിരക്കായിരുന്നു. അവളെവിടെ ഇരുന്നത് എന്നു എനിക്കു കാണാൻ കഴിഞ്ഞില്ല.

കുർബാന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി ഞാൻ കാറിനടുത്തു കാത്തു നിന്നു. തിരക്ക് അല്പം കുറഞ്ഞ ശേഷം അവളും ഇറങ്ങി വന്നു.

“എന്നാ പോകുവല്ലേ ഇച്ചായാ”

“ഇച്ചായനാ ഏതു വകയിൽ?”

“ഇയാളല്ലേ പറഞ്ഞെ എന്നെ കെട്ടി കൊണ്ട് പോകുമെന്ന്” അവളെന്നെ നോക്കി പറഞ്ഞു

“ഹാ അത് അപ്പൊ” ഞാൻ കാറിനകത്തു കേറി പറഞ്ഞു.

“ഇയാളെന്തു മനുഷ്യനാ ഇങ്ങനെ വാക്ക് മാറ്റി പറയുന്ന ഒരാൾ” അവൾ കാറിൽ കേറി സാരീ ഡോറിനടുത്തു നിന്നു മാറ്റി പിടിച്ചു ഡോർ അടച്ചു.

“ഇന്നെന്താ ഉണ്ടാക്കി തരാൻ പോകുന്നെ” ഞാൻ ചോദിച്ചു

“ഇത് ശീലമാക്കാൻ പോവാണോ, ഇന്നലെ അങ്ങനെ ചെയ്തെന്നു വെച്ച്” അവളുടെ കുസൃതി നിറഞ്ഞ ദേഷ്യം വീണ്ടും കാണിച്ചു.

“ശീലം ആയാൽ കൊള്ളാം എന്നൊക്കെ ഉണ്ട്” ഞാൻ സ്റ്റീറിങ്ങിൽ കൈ വെച്ച് തട്ടി കൊണ്ട് പറഞ്ഞു.

“ഇന്നൊരു ചേഞ്ച്‌ ആയിക്കോട്ടെ, ഞാൻ കഴിക്കാം സാർ ഉണ്ടാക്ക്” അവൾ പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

“പുല്ല്”

ഞാൻ വീട് ലക്ഷ്യമാക്കി കാറോടിച്ചു.

(തുടരും)

J..

Comments:

No comments!

Please sign up or log in to post a comment!