അസുരഗണം 3

പ്രിയ സുഹൃത്തുക്കളെ ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇത്രയും വെറുക്കാൻ കാരണം. കഥ എഴുതി വന്നപ്പോഴേക്കും മൊബൈൽ ഫോർമാറ്റ് ആവുകയും ചെയ്തു. അവസാനം രണ്ടാം പ്രാവശ്യം എഴുതുകയാണ് ചെയ്തത്. ഈ കഥയ്ക്ക് പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും അത് കമന്റ് ലൂടെ രേഖപ്പെടുത്തണം. ഇഷ്ടപ്പെടുക യാണെങ്കിൽ ലൈക് ചെയ്യാനും മറക്കരുത്

ശിവരാമൻ എന്ന പേരു കേട്ട ഉടനെ പാർവതിയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി അവൾക്കു നിൽക്കാൻ പറ്റുന്നില്ല അവൾ പെട്ടെന്ന് തന്നെ നിലത്തിരുന്നു അതുകൊണ്ട് എല്ലാവരും അവളുടെ അടുത്തേക്ക് പോയി പെട്ടെന്നായിരുന്നു ഡോറിൽ ആരോ മുട്ടുന്നത് കേട്ടത് രേണുക ആ വാതിൽ തുറന്നു അത് അവനായിരുന്നു ബിനോയ് രേണുകേ കണ്ടു പെട്ടെന്ന്  ആ കട്ടിലിൽ ഉള്ള ആളെയും കണ്ടു അവൻ അറിയാതെ പറഞ്ഞു പോയി  ‘ആദിത്യ വർമ്മ’.

തുടർന്ന്

പെട്ടെന്ന് ആ പേര് കേട്ടതോടെ  അത്ഭുതത്തോടെ രേണുക ബിനോയിയെ നോക്കി. എന്നിട്ട് അവൾ അവനോട് ചോദിച്ചു

രേണുക : നിനക്ക് ഇയാളെ അറിയുമോ

അവൻ ഒരു മരവിപ്പിൽ ആയിരുന്നു അത്ര നേരം ആ ചോദ്യം കേട്ടപ്പോഴാണ് അവൻ പഴയ അവസ്ഥയിൽ തിരിച്ചുവന്നു. അവൻ പറഞ്ഞു

ബിനോയ് : രേണുക ഒന്ന് പുറത്തേക്ക് വരുമോ

അവൾ രണ്ടാളും ആ റൂം വിട്ടു പുറത്തേക്ക് പോയി

ആ വരാന്തയിലൂടെ അവൻ കുറച്ചു മുൻപോട്ടു നടന്നു എന്നിട്ടവൻ ചോദിച്ചു

ബിനോയ് : നിനക്ക് എങ്ങനെ അയാളെ പരിചയം

രേണുക : എന്താ ബിനോയി പ്രശ്നം

ബിനോയ് : രേണുക he is a born criminal

രേണുക : അതെനിക്കറിയാം എന്റെ അച്ഛനെ കൊന്ന ആളാണ്

ബിനോയ് : എന്ത് തന്റെ അച്ഛനെയും ഇയാൾ ആണോ കൊന്നത്

ആ ചോദ്യം കേട്ടപ്പോൾ രേണുക ഒരു സംശയ ഭാവത്തോടെ അവൾ ചോദിച്ചു

രേണുക : അപ്പു ഇയാൾ വേറെ ആളെയും കൊന്നിട്ട് ഉണ്ടോ

ബിനോയ് : ഒരാളല്ല രണ്ടുപേരെ അതും രണ്ടു പോലീസുകാർ. ഒന്ന് എസ്പിയും ഒന്ന് എസ്ഐയും. അതും പൂനെയിൽ വച്ച്.

രേണുക : പോലീസുകാരെ യോ ?  തന്നോടാരാ പറഞ്ഞത്.

ബിനോയ്  : എന്റെ കൺമുമ്പിൽ ഇട്ട ആ രണ്ട് ആൾക്കാരെയും അവൻ കൊന്നത്.  പക്ഷേ അവിടെ കൂടെ നിന്ന് ഒരാൾ പോലും അവനെതിരെ സാക്ഷി പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ അന്വേഷിച്ചതിൽ എനിക്ക് അറിയാൻ കഴിഞ്ഞത് ആ മരിച്ച രണ്ടു പോലീസുകാർ അവിടുത്തെ ഏറ്റവും വലിയ ക്രിമിനൽസ് ആയിരുന്നു

അവൻ പറയുന്ന വാക്കുകൾ കേട്ട് തരിച്ചു നിൽക്കുകയാണ് രേണുക. അവൾ പെട്ടെന്ന് എന്തോ ഓർത്ത് പോലെ തിരിഞ്ഞ് റൂമിലേക്ക് നടന്നു പിന്നാലെ ബിനോയ് ഉണ്ടായിരുന്നു അവർ രണ്ടാളും റൂമിലേക്ക് കയറി പാർവതി നിലത്തിരുന്ന് കരയുകയാണ് തൊട്ടപ്പുറത്ത് ലക്ഷ്മി അമ്മയും ഇരിക്കുന്നുണ്ട്.

 സീത ആദിത്യൻ കിടക്കുന്ന  കട്ടിലിൽ ഇരിക്കുന്നുണ്ട്. രേണുക അവന്റെ അടുത്തേക്ക് പോയി.  അവൾ എന്നെ  തുറിച്ചു നോക്കിയ ശേഷം അവൾ ചോദിച്ചു

രേണുക : എന്തിനാണ് എന്റെ അച്ഛനെ കൊന്നത്

ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

രേണുക : എന്റെ അച്ഛനെ കൊന്നു അതും പോരാ നീ ചിരിക്കുന്നോ

ഞാൻ : നിന്റെ അച്ഛനെ കൊല്ലാൻ വന്നത് ഞാൻ തന്നെ ആണ്. നിന്റെ അമ്മ അന്ന് കണ്ട ആളും ഞാൻ തന്നെയാണ്.

അതു കേട്ട് എല്ലാവരും എന്നെ  നോക്കി. രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു

ചോദിച്ചു

രേണുക : എന്തിനാടാ നായെ നീ എന്റെ അച്ഛനെ കൊല്ലാൻ വന്നത്

അതു പറഞ്ഞവൾ എന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. അതു കണ്ടു നിന്ന  ബിനോയിയും അമ്മുവും അവളെ പിടിച്ചുമാറ്റി. ഒരു കസേരയിൽ കൊണ്ടിരുത്തി.  എല്ലാവരും കുറച്ചുനേരത്തേക്ക് മൗനമായിരുന്നു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി

ഞാൻ : നിന്റെ  അച്ഛനെ എന്തിനാ കൊല്ലാൻ വന്നത് എന്ന് അറിയണോ

ഞാൻ ഒരു ക്രൂര മുഖഭാവത്തോടെ അവളോട് ചോദിച്ചു

ഞാൻ :  ദാ ആ കാണുന്ന അവൾക്കുവേണ്ടി അവളുടെ കുടുംബത്തിനു വേണ്ടി

അതും പറഞ്ഞ് ഞാൻ പാർവ്വതിയുടെ നേരെ കൈചൂണ്ടി കാണിച്ചു. ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും  നോക്കി. ആരും ഒന്നും മനസ്സിലാക്കാതെ അവർ അവളെ നോക്കി. പെട്ടെന്നുതന്നെ ലക്ഷ്മി അമ്മ എണീറ്റ് അടുത്തേക്ക് വന്നു

ലക്ഷ്മി അമ്മ : മോനേ നീ എന്താ ഈ പറയുന്നത് നീയാണോ ഇവരുടെ അച്ഛനെ കൊന്നത്

ഞാൻ : അതേ അമ്മ കൊല്ലാൻ തന്നെയാണ് പോയത് പക്ഷേ എനിക്കതിന്

കഴിഞ്ഞില്ല. അയാൾ എന്നോട് യാചിച്ചത് കൊണ്ടുമാത്രമാണ് ഞാൻ അയാളെ വെറുതെ വിട്ടു

അവന്റെ വാക്കുകൾ കേട്ടു നിന്ന് രേണുക എടുത്തടിച്ച പോലെ അവനോട് ചോദിച്ചു

രേണുക : ഇതിനു മാത്രം എന്തു തെറ്റാണ് നായെ എന്റെ അച്ഛൻ നിന്നോട് ചെയ്തത്

ആ വർത്തമാനം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പാർവ്വതി അലറിക്കൊണ്ട് പറഞ്ഞു

പാർവതി : നിനക്ക് അറിയണോ. അയാൾ ചെയ്ത തെറ്റ് എന്താണെന്ന്. എന്റെ കുടുംബത്തെ ഇല്ലാതാക്കിയ ദ്രോഹി യാണ് നിന്റെ അച്ഛൻ.

അവളുടെ മനസ്സിൽ ഇപ്പോഴും കെട്ടടങ്ങാത്ത ഒരു തീ ആയിരുന്നു പുറത്തേക്ക് വന്നത്. അതുകേട്ട് നിന്ന് എല്ലാവരും ഒരു ഭയത്തോടെയാണ് അവളെ നോക്കി നിന്നത്

ഞാൻ : അതെ അവളുടെ കുടുംബത്തെ ഇല്ലാതാക്കിയത് നിന്റെ അച്ഛൻ തന്നെയാണ്

അതു കേട്ടതോടെ രേണുകയുടെ കാലുകൾ ഇടറി അവൾ നിൽക്കാൻ പറ്റാതെ ആ ചെയറിൽ ഇരുന്നു

പെട്ടെന്നുതന്നെ ലക്ഷ്മി അമ്മ ഇടക്ക് കയറി ചോദിച്ചു

ലക്ഷ്മി അമ്മ : മോനേ ഞാൻ നിന്നോട് ഇന്നേവരെ ഇവളെ കുറിച്ച് ചോദിച്ചിട്ടില്ല.
ഇവൾ ആരാണ്. ഇവളും നീയും ആയിട്ടുള്ള ബന്ധം എന്താണ്. ഇവരുടെ അച്ഛനും ഇവളുടെ കുടുംബവും ആയിട്ട് എന്താണ് പ്രശ്നം

ഞാൻ  എന്താ അതിനുള്ള മറുപടി കൊടുക്കുന്നത് എന്നറിയില്ല. ഞാൻ  പതിയെ കണ്ണുകൾ അടച്ചു കുറച്ചു കാലം പുറകിലേക്ക് പോയി. ഞാൻ മെല്ലെ അവരോട് പറഞ്ഞു തുടങ്ങി.

+2 എക്സാം കഴിഞ്ഞ ശേഷം ഞൻ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് രക്ഷപ്പെടണം എന്നായിരുന്നു എന്റെ മനസ്സിൽ. അങ്ങനെയാണ് പൂനെയിലെ simba ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയറിങ് (കഥയ്ക്കു വേണ്ടി ഉണ്ടാക്കിയ പേരാണ് )എന്ന് കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടുന്നത്.  എങ്ങനെയെങ്കിലും അച്ഛനെ കൊണ്ട് സമ്മതിക്കണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ദൗത്യം. ആ ദിവസം ഞാൻ ഇന്നും മറക്കുന്നില്ല. ഏതോ വലിയ ബിസിനസ് ഡീൽ കഴിഞ്ഞു വളരെയധികം സന്തോഷത്തിൽ നിൽക്കുന്ന ദിവസമായിരുന്നു അന്ന്. അന്ന് തന്നെ ഈ കാര്യം പറയാൻ തീരുമാനിച്ചു. ആദ്യം കുറച്ച് എതിർപ്പുകൾ കാണിച്ചെങ്കിലും. അവസാനം സമ്മതിക്കുക തന്നെ ചെയ്തു. അങ്ങനെ ഞാൻ പൂനെയിലേക്ക് വണ്ടികയറി. ഇനി ഒരു മൂന്നുവർഷം എനിക്ക് സ്വസ്ഥമായി ജീവിക്കാം. ആരുടെയും ആട്ടും തുപ്പും കേൾക്കണ്ട. അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ പൂനയിൽ എത്തി. എന്റെ ഇഷ്ടപ്പെട്ട സിവിൽ എൻജിനീയറിങ് തന്നെ എടുത്തു. അഡ്മിഷനും കാര്യങ്ങളും എല്ലാം കഴിഞ്ഞു. ഹോസ്റ്റലിൽ നിൽക്കുമ്പോൾ ആയിരുന്നു അവിടുത്തെ സീനിയേഴ്സ് റാഗിംഗ് തുടങ്ങുന്നത്. എനിക്ക് പേടി ഉള്ളതുകൊണ്ട് ചെയ്യാൻ മടിച്ച കൊണ്ടും അവർ എന്നെ കുറെ തല്ലി. അന്ന് രാത്രി കിടക്കാൻ നേരത്ത് എന്റെ റൂമിലേക്ക് ഒരു മലയാളി വന്നു. അവന്റെ പേര് പ്രവീൺ. അവൻ അവിടുത്തെ കാര്യങ്ങളും മറ്റും പറഞ്ഞു തന്നു. പിന്നെ അവനെ കൂടുതൽ പരിചയപ്പെട്ട ആണ് എന്റെ ക്ലാസ്സിൽ തന്നെയാണ് അവനും ഉള്ളത് എന്ന് എനിക്ക് മനസ്സിലായി. ഇതിനിടയിൽ അവൻ എന്റെ ഒരു നല്ല സുഹൃത്തായി മാറിയിരിക്കുന്നു. വർഷങ്ങളായി പൂനെയിൽ സെറ്റിൽ ആയ ഒരു മലയാളി കുടുംബമായിരുന്നു. അവന്റെ അച്ഛൻ മാധവൻ ടയർ മാനുഫാക്ചറിങ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. അമ്മ ശാരദ ഒരു സാധു

വീട്ടമ്മ. ചേച്ചി ശ്വേതാ ഡിഗ്രി കഴിഞ്ഞ് കല്യാണം കഴിഞ്ഞു സ്ത്രീധനം കൊടുക്കാതെ പേരിൽ വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ് ഗർഭിണി ആണ്. പിന്നെയുള്ളത് ഒരു അനിയത്തി പേര് പാർവതി പ്ലസ് ടു വിൽ പഠിക്കുന്നു. അവൻ അവന്റെ കുടുംബത്തെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു. എന്നും അവരുടെ വിശേഷങ്ങൾ ചോദിക്കും. അങ്ങനെ ഫസ്റ്റ് സെമസ്റ്റർ കഴിഞ്ഞു എല്ലാവരും നാട്ടിലേക്ക് പോകുമ്പോൾ ഞാൻ എന്തായാലും അങ്ങോട്ടേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു .
അങ്ങനെ അവസാനത്തെ എക്സാം ഇന്റെ തലേദിവസം അവൻ എന്നോട് ചോദിച്ചു

പ്രവീൺ : നീ എന്നാ നാട്ടിലേക്ക് പോകുന്നത്

ഞാൻ : ഇല്ലടാ. ഞാൻ നാട്ടിലേക്ക് പോകുന്നില്ല നിനക്കറിയാലോ കാര്യങ്ങൾ

പ്രവീൺ : പിന്നെ നാട്ടിലേക്ക് പോകാതെ നീ പിന്നെ എന്തു ചെയ്യും. ഹോസ്റ്റൽ ഒക്കെ അടക്കില്ല ഭക്ഷണത്തിന്റെ കാര്യം എന്ത് ചെയ്തു

ഞാൻ : അത് എന്തെങ്കിലും ചെയ്യാം ഞാൻ എന്തായാലും നാട്ടിലേക്ക് പോകുന്നില്ലേ

അവൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം എന്നോട് പറഞ്ഞു

പ്രവീൺ : നീ എന്ന എന്റെ കൂടെ പോരുന്നോ അമ്മ നിന്നെ കാണണം എന്നു പറഞ്ഞിട്ടുണ്ട്.

ഞാൻ ഒന്നും പറയാതെ കുറച്ചുനേരം മിണ്ടാതെ ഇരുന്നു

ഞാൻ : അതുവേണ്ട ശരിയാവില്ല

പ്രവീൺ : അതെന്താ ശരിയാകാത്തത് ഞങ്ങൾ പാവപ്പെട്ടവർ ആയതുകൊണ്ടാണോ.

ഞാൻ : അയ്യോ ഒരിക്കലുമില്ല. വെറുതെ എന്തിനാ ആന്റിയെ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

പ്രവീൺ : ഹോ അങ്ങനെ. ആ ബുദ്ധിമുട്ട് എന്റെ അമ്മ സഹിച്ചു. ഒരു കാര്യം ചെയ്യ് നാളെ നീ എന്റെ ഒപ്പം എന്റെ വീട്ടിലേക്ക് വരുന്നു.

ഞാൻ : അയ്യോ അത്.

പ്രവീൺ : ഇനി ഒന്നും പറയണ്ട. നാളെ നീ എന്റെ കൂടെ വരുന്നു. പോയി കിടന്നു ഉറങ്ങാൻ നോക്ക്

അവൻ അതും പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്തു കിടന്നു. പിറ്റേന്ന് ഉച്ചയോടുകൂടി എക്സാം എല്ലാം കഴിഞ്ഞു. എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകാൻ തുടങ്ങി. ഞാനും പ്രവീണും ഹോസ്റ്റലിൽ നിന്നും ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോയി. ഏകദേശം മൂന്ന് മണിക്കൂറോളം എടുത്തു അവന്റെ വീട് എത്താൻ. ഒരു കോളനി ഏരിയ ആയിരുന്നു അത് ചുറ്റും നിറയെ വീടുകൾ ഉണ്ട്. അവിടുന്ന് കുറച്ചു മുൻപോട്ടു പോയപ്പോൾ ഒരു നില വീടു കണ്ടു. അവൻ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നത് അവന്റെ അമ്മയായിരുന്നു. അവനെ കണ്ടതും അവർ വേഗം അവനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവർ തിരിഞ്ഞപ്പോഴാണ് എന്നെ കാണുന്നത്. അവർ എന്നോട് ചോദിച്ചു.

ആന്റി : ആ മോനും വന്നല്ലോ. ഇവൻ എപ്പോഴും മോന്റെ കാര്യം പറയാനുണ്ട്. ഇപ്പോഴാ നേരിട്ട് കാണുന്നത്. വാ അകത്തേക്ക് ഇരിക്കാം.

ഞാൻ ചിരിച്ചുകൊണ്ട്  ഉള്ളിലേക്ക് കയറി.

ഞാൻ  : ഇവൻ നിങ്ങളെല്ലാവരും കുറിച്ചും എന്നോടും പറഞ്ഞിട്ടുണ്ട് .

ആന്റി : പിന്നെ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ. നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം.

പ്രവീൺ ഇടയ്ക്കു കയറി പറഞ്ഞു.

പ്രവീൺ : അമ്മേ ഞങ്ങൾ ഫ്രഷ് ആയി വരും അപ്പോഴേക്കും ചായ എടുത്താൽ മതി.


ആന്റി : എന്നാൽ നിങ്ങൾ പോയി ഫ്രഷ് ആയി വാ

പ്രവീൺ : അമ്മ ചേച്ചിയും പാർവതിയും എവിടെ അച്ഛൻ എപ്പോ വരും

ആന്റി : ശ്രീയും ചിന്നുവും( ശ്വേതയും പാർവ്വതിയേയും വീട്ടിൽ വിളിക്കുന്ന പേരാണ്) ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് അച്ഛൻ എത്താൻ വൈകും.

ഞാൻ പെട്ടെന്ന് ഇടയിൽ കയറി ചോദിച്ചു.

ഞാൻ : അയ്യോ അവർക്ക് എന്തുപറ്റി

ആന്റി : അയ്യോ അവർക്കൊന്നും പറ്റിയതല്ല ശ്രീ ഗർഭിണിയാണ് അവളെ ഡോക്ടറെ കാണാൻ കൂട്ടു പോയതാ ചിന്നു

ഞാൻ : ഹോം. എനിക്ക് അത് അറിയില്ലായിരുന്നു

ആന്റി : അതൊന്നും സാരമില്ല നിങ്ങൾ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ ചായ എടുക്കാം

അങ്ങനെ ഞങ്ങൾ അവന്റെ മുറിയിലേക്ക് പോയി. അകത്തു കയറിയപ്പോൾ ചുമരിൽ കുറേ ചിത്രങ്ങൾ വരച്ചിരിക്കുന്നു, ബുദ്ധൻ, കൃഷ്ണനും രാധയും, റൊണാൾഡോയുടെ ചിത്രം,  അങ്ങനെ അനവധി ചിത്രങ്ങൾ ചുമരിൽ ഉണ്ടായിരുന്നു

ഞാൻ : ഇതൊക്കെ ആരാ വരച്ചത്

പ്രവീൺ : ഇതൊക്കെ ചിന്നു വരച്ചതാണ്  അവളുടെ പണിയ.

ഞാൻ ആ ചിത്രങ്ങളെല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ആകർഷണം തോന്നുന്നു. അപ്പോഴേക്കും പ്രവീൺ ഫ്രഷ് ആയി പുറത്തേക്കു വന്നു. ഞാനും ബാത്ത് റൂമിലേക്ക് കേറി മുഖം കഴുകി കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു കിളിനാദം. നല്ല മനോഹരമായ ശബ്ദം ആയിരുന്നു. ഫ്രഷ് ആയി റൂമിലേക്ക് വന്നു ഡ്രസ്സ് ഒന്നും മാറ്റി.  ചായ കുടിക്കാൻ ടൈംടേബിൾ പോയി ഇരുന്നു. അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ മനോഹരമായ ശബ്ദത്തിന്റെ ഉടമ പുറത്തേക്ക് വന്നത് കയ്യിൽ ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെ അരികിലേക്ക് എത്തി. എനിക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നിയില്ല  മനോഹരമായ കണ്ണുകൾ മുല്ലമൊട്ട് പോലുള്ള പാൽപ്പല്ലുകൾ നെറ്റിയിൽ ഒരു ചെറിയ ചന്ദനക്കുറി ഒരു ചെറിയ മൂക്കുത്തി പാറിപ്പറക്കുന്ന മുടികൾ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ മോഹിച്ചു പോയി അത്രയ്ക്കും മനോഹരമായിരുന്നു അവളുടെ മുഖം. അവൾ ചായ എന്നു പറഞ്ഞു എനിക്ക് നേരെ നീട്ടിയപ്പോൾ ആണ് ചുറ്റും ആൾക്കാർ ഇരിക്കുന്ന കാര്യം ഓർത്തത്. ഞാൻ വേഗം തന്നെ ചായ എടുത്തു കുടിച്ചു ചൂടുള്ള കാര്യം ഓർമ്മയിൽ ഇല്ലാത്തതുകൊണ്ട് വായ് നല്ല അസ്സലായി വായ പൊള്ളി. അതു കണ്ടുനിന്ന പ്രവീണും പാർവ്വതിയും ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ആന്റി എന്റെ അടുത്തേക്ക് വന്നു പാർവതിയോട് പറഞ്ഞു.

ആന്റി : ഡി ചിരിക്കാതെ പോയി അവനു വെള്ളം എടുത്ത് കൊടുക്ക്

അവൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം പെട്ടെന്ന് തന്നെ എടുത്തു കൊണ്ടുവന്നു തന്നു ഞാൻ അത് പെട്ടെന്ന് തന്നെ വാങ്ങി കുടിച്ചു പെട്ടെന്ന് ആന്റി എന്നോട് പറഞ്ഞു

ആന്റി : ചൂടുണ്ടെങ്കിൽ മോൻ എന്നോട് പറയാമായിരുന്നില്ലേ ഞാൻ ആറ്റി തരുമായിരുന്നല്ലോ

ആന്റിയുടെ വർത്തമാനത്തിൽ ഒരു അമ്മയുടെ വാത്സല്യം എനിക്ക് വല്ലാതെ ഫീൽ ചെയ്തു  എന്റെ കണ്ണുകൾ അറിയാതെ ഒന്നു നനഞ്ഞു. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് പ്രവീണും പാർവ്വതിയും എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ വേഗം തന്നെ കണ്ണുകൾ തുടച്ചു അവിടുന്ന് എണീറ്റ് ഉമ്മറത്തേക്ക് പോയി. കുറച്ചു നേരം അവിടെ ഇരുന്നു കുറച്ചുനേരം കഴിഞ്ഞ് പ്രവീൺ എന്റെ അടുത്തേക്ക് വന്നു അവൻ എന്നോട് ചോദിച്ചു.

പ്രവീൺ : നീയെന്താ ചായ കുടിക്കാതെ എണീറ്റ് വന്നത്

ഞാൻ : ഏയ് ഒന്നുമില്ല

ഞാൻ ഒഴിഞ്ഞുമാറിയത് എന്തിനാണെന്ന്  അവന് നല്ലപോലെ അറിയാം. അവൻ വിഷയം മാറ്റാനായി എന്നോട് പറഞ്ഞു.

പ്രവീൺ :  ആ അതൊക്കെ പോട്ടെ നീ എന്റെ ചേച്ചിയെ കണ്ടിട്ടില്ലല്ലോ  വാ കാണിച്ചുതരാം

അവൻ എന്നെയും കൂട്ടി ഒരു റൂമിലേക്ക് പോയി ആ റൂമിലും കുറേ ചിത്രങ്ങൾ വച്ചിട്ടുണ്ടായിരുന്നു എന്റെ കണ്ണുകൾ ആദ്യം പോയത് ചിത്രങ്ങളിലേക്ക് ആയിരുന്നു. അതെല്ലാം നോക്കി ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. അവർ ഒരു ചെറുപുഞ്ചിരിയോടെ എന്നോട് ചോദിച്ചു.

ശ്വേത ചേച്ചി : എന്തൊക്കെയുണ്ട് ആദി സുഖമാണോ

ഞാൻ : അങ്ങനെ പോണു.

ശ്വേത ചേച്ചി: നിങ്ങൾ വന്നപ്പോൾ ഞാൻ ഡോക്ടറെ അടുത്ത് പോയത് ആയിരുന്നു അതാ കാണാൻ പറ്റാതെ ഇരുന്നത്

ഞാൻ : ആ ആന്റി പറഞ്ഞിരുന്നു. ഡോക്ടർ എന്തു പറഞ്ഞു

ശരി ചേച്ചി : ഏയ് കുഴപ്പമൊന്നുമില്ല കുറച്ച് ക്ഷീണം ഉണ്ട് അത്ര തന്നെ

അങ്ങനെ കുറച്ചുനേരം ചേച്ചിയോട് വർത്താനം പറഞ്ഞിരുന്നു ഇതിനിടയിൽ ഞാൻ പാർവതിയെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. എന്തെന്നറിയില്ല അവളെ കണ്ടതിനുശേഷം എന്റെ മനസ്സിൽ വല്ലാത്ത ഒരു ഇഷ്ടം തോന്നി തുടങ്ങി. അങ്ങനെ സമയം ഏതാണ്ട് ഏഴു മണിയോട് അടുത്തിരുന്നു. അപ്പോഴാണ് പുറത്തുനിന്നും വേറെ രണ്ട് ആൾക്കാരുടെ ശബ്ദം കേൾക്കുന്നത്.  ആ ശബ്ദം കേട്ടതോടെ പാർവതി ചാടിയെണീറ്റ് പറഞ്ഞു അച്ഛൻ വന്നു.  അത് കേട്ടതോടെ എല്ലാവരും ഹോളിലേക്ക് വന്നു. പ്രവീൺ ഇന്റെ  അച്ഛനെ കൂടാതെ വേറൊരാൾ കൂടെ ഉണ്ടായിരുന്നു

അവർ ഞങ്ങളെ കണ്ടതോടെ പ്രവീണിനെ അച്ഛൻ അച്ഛൻ ഞങ്ങളോട് ചോദിച്ചു

അങ്കിൾ : ആ നിങ്ങൾ വന്നോ. എപ്പോഴാ എത്തിയത്

പ്രവീൺ : ഞങ്ങൾ ഒരു മൂന്നരയോടെ എത്തി. അച്ഛാ ഇത് ആദിത്യൻ ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ലേ

അവൻ എന്നെ ചൂണ്ടിക്കാണിച്ച് അങ്കിളിനോട് പറഞ്ഞു

അങ്കിൾ : ആ എനിക്കു മനസ്സിലായി അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. മോന് സുഖമല്ലേ

ഞാൻ : അതെ അങ്കിൾ സുഖമായിരിക്കുന്നു

അപ്പോഴാണ് ഉള്ളിൽനിന്നും ആന്റിയുടെ ശബ്ദം കേൾക്കുന്നു

ആന്റി  : ആ നിങ്ങൾ വന്നോ. അയ്യോ സാറും ഉണ്ടായിരുന്നു കൂടെ.

അപ്പോഴാണ് ഞാൻ അവരുടെ കൂടെ നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്

അങ്കിൾ : ആ  ഞാൻ സാറിനെ കൂട്ടിക്കൊണ്ടുവന്നു രാത്രി ഭക്ഷണം കഴിക്കാൻ  ഉണ്ടാകും.

ഞാൻ അയാളെ നോക്കുന്നത് അങ്കിൾ കണ്ടു എന്നോട് പറയണം

അങ്കിൾ : മോനേ ഈ സാറ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിലെ സീനിയർ സൂപ്പർവൈസർ ആണ് പേര് ശിവരാമൻ ( രേണുകയുടെ അച്ഛൻ) മലയാളിയാണ്. പിന്നെ സാറേ ഇത് എന്റെ മോന്റെ കൂട്ടുകാരനാണ് പേര് ആദിത്യൻ

ഞാൻ അയാൾക്ക് നേരെ കഴിഞ്ഞില്ല

ഞാൻ : ഹായ് അങ്കിൾ. ഞാൻ ആദിത്യൻ

ശിവരാമൻ : ഞാൻ ശിവരാമൻ. നാട്ടിൽ എവിടെയാ വീട്

ഞാൻ : കോട്ടയം

ശിവരാമൻ : ഹോ. ഞാൻ പാലക്കാട് തേൻകുറിശ്ശി എന്നു പറയും. വീട്ടിൽ ആരൊക്കെയുണ്ട്

ഞാൻ : അച്ഛൻ അമ്മാവൻമാർ അവരുടെ ഭാര്യമാർ കുട്ടികളെ

ശിവരാമൻ : അപ്പോൾ അമ്മ

ഞാൻ : എനിക്ക് 7 വയസ്സുള്ളപ്പോൾ മരിച്ചു

അതുപറയുമ്പോൾ എന്റെ ശബ്ദം ചെറുതായി ഒന്ന് ഇടറി

ശിവരാമൻ : അയ്യോ സോറി എനിക്ക് അറിയില്ലായിരുന്നു

പിന്നെ അദ്ദേഹം ഒന്നും ചോദിച്ചില്ല. പിന്നെ കുറച്ചു നേരം അവർ എല്ലാവരും അവിടെ സംസാരിച്ചുകൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആന്റി വന്നു ഭക്ഷണം കഴിക്കാൻ എല്ലാവരെയും വിളിച്ചു ഞങ്ങൾ എല്ലാവരും എണീറ്റ് ടേബിളിനു ചുറ്റും ഇരുന്നു പാർവതിയും ആന്റിയും ആണ് എല്ലാവർക്കും വിളമ്പി കൊടുക്കുന്നത് ആന്റി എന്റെ അടുത്തു വന്നു നല്ല ചൂട് ചോറ് എന്റെ പ്ലേറ്റിലേക്ക് ഇട്ടു. അതിലേക്ക് നല്ല ചൂടുള്ള സാമ്പാർ ഒഴിച്ചു അതിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി  അതിന്റെ വാസന മാത്രം മതി ആ ചോറുണ്ണാൻ പിന്നെ കോവയ്ക്ക മെഴുക്കുപുരട്ടി,  അച്ചാർ, പിന്നെ ആന്റിയുടെ സ്പെഷൽ ഇഞ്ചിത്തൈര് അതു കണ്ടപ്പോൾ   എനിക്ക് ഓർമ്മ വന്നത് സാക്ഷാൽ വരരുചി പറഞ്ഞിരിക്കുന്നത് 101 കറികൾക്ക് തുല്യമാണ് ഇഞ്ചി തൈര്  എന്നാണല്ലോ പറയാറ്. പിന്നെ പപ്പടവും ഇതെല്ലാം കണ്ടപ്പോൾ തന്നെ എന്റെ വായയിൽ വെള്ളം ഊറി തുടങ്ങി എന്നിട്ട് അവർ എന്നോട് പറഞ്ഞു.

ആന്റി : ഇതു മുഴുവൻ കഴിക്കണം ഒന്നും ബാക്കി വയ്ക്കരുത് മനസ്സിലായല്ലോ.

ഒരു ചെറു ചിരിയോടെ അവർ എന്നോട് പറഞ്ഞു. ഞാനും മറുപടിയായി ഒന്ന് ചിരിച്ചു. ഞാൻ മെല്ലെ കഴിക്കാൻ തുടങ്ങി ആദ്യത്തെ ഉരുള വായിലേക്ക് വച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് ആദ്യമായിട്ടാണ് ഞാൻ ഇത്രയും രുചിയുള്ള ഭക്ഷണം കഴിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല. സാമാന്യം നല്ല ആക്രാന്തത്തോടെ ഞാൻ ആ ഭക്ഷണം കഴിച്ചു. പാത്രത്തിൽ ഉള്ള ഭക്ഷണം കഴിഞ്ഞിട്ടും ഞാൻ പിന്നെയും എടുത്തു  കഴിക്കാൻ തുടങ്ങി. ഞാൻ ആരെയും ശ്രദ്ധിക്കുകയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.  പെട്ടെന്ന് പ്രവീൺ എന്നോട് പറഞ്ഞു.

പ്രവീൺ : ഡാ ആക്രാന്തം കാണിക്കേണ്ട നിനക്കുള്ള ഭക്ഷണം അവിടെയുണ്ട് പതിയെ  കഴിക്ക്.

അപ്പോഴാണ് ചുറ്റുമുള്ള ആൾക്കാർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അവൻ പറഞ്ഞത് കേട്ട് പാർവതി മെല്ലെ ചിരിക്കുന്നത് ഞാൻ കണ്ടു

ഞാൻ : അയ്യോ സോറി. ഓർമ്മ വെച്ച കാലം തൊട്ട് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള ഭക്ഷണം ഞാൻ കഴിക്കുന്നത്. അതുകൊണ്ട് കുറച്ച് ആക്രാന്തം കൂടിപ്പോയി

അതുകേട്ട് ശിവരാമൻ എന്നോട് ചോദിച്ചു.

ശിവരാമൻ : അതെന്താ തന്റെ വീട്ടിൽ ആരും തനിക്ക് നല്ല ഭക്ഷണം  ഒന്നും ഉണ്ടാക്കി തന്നിട്ടില്ല

ഞാൻ : ഹഹഹ….  എന്റെ വീട്ടിൽ എനിക്ക് ചോറ് തരുന്ന തന്നെ വലിയ കാര്യമാണ്. അമ്മ  മരിച്ചതിനുശേഷം. അച്ഛൻ എന്റെ കാര്യം നോക്കിയത് കൂടിയില്ല. എന്റെ അച്ഛൻ മാമൻ മാരെ ഉപദ്രവിക്കും അതിന്റെ പകലെല്ലാം തീർക്കുന്നത് എന്നോട്. ചിലപ്പോൾ പട്ടിണിക്കിട്ടും എന്തെങ്കിലും കഴിക്കാൻ തരുന്ന ദിവസം അത് നേരാംവണ്ണം കഴിക്കാൻ കൂടി സമ്മതിക്കില്ല. എന്നും അവർ ഉപദ്രവിക്കും. എന്തിന് അവിടുത്തെ വേലക്കാരി പോലും വേണമെങ്കിൽ തിന്നാ മതി എന്നു പറഞ്ഞ് എനിക്ക് നേരെ ഭക്ഷണം തരുക. അവിടന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഞാൻ ഈ കോളേജിൽ തന്നെ ചേർന്നത്. ഇവിടെയാണെങ്കിൽ ഉണക്ക റൊട്ടി പിന്നെ ദാലും അതൊക്കെ തിന്ന് തിന്ന് രുചി എന്ന സാധനം പോലും ഞാൻ അറിഞ്ഞിട്ടില്ല. നല്ല ഭക്ഷണം തരാനും ആരുമില്ല ഒന്ന് നല്ലതു പറയാനും ആരുമില്ല ആകെക്കൂടി ഇത്തിരി സ്നേഹം കാണിച്ചിട്ടുള്ളത്  എന്റെ രണ്ടാനമ്മ യാണ്.  ചില സിനിമയിൽ രണ്ടാനമ്മ എപ്പോഴും ദുഷ്ട കഥാപാത്രം ആയിരിക്കും പക്ഷേ എന്നോട് ഒരിക്കലും അവർ അങ്ങനെ പെരുമാറിയിട്ടില്ല. എന്നോട് മിണ്ടാൻ വരുമ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്.  പക്ഷേ എനിക്ക് പേടിയായിരുന്നു എല്ലാവരെയും പോലെ ആയിരിക്കുമോ അവരും എന്ന് എന്റെ ചിന്ത എന്നിൽ നിന്നും അവരെ അകറ്റി. ഇവിടുത്തെ ഭക്ഷണം കഴിച്ചപ്പോൾ വല്ലാത്തൊരു സ്വാത് തോന്നി അതാണ് ഇത്ര ആക്രാന്തം കാണിച്ചത് എല്ലാവരും എന്നോട് ക്ഷമിക്കണം.

അതു പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എല്ലാവരും തികച്ചും മൗനമായിരുന്നു. പാർവ്വതിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് ആന്റി എന്റെ പ്ലേറ്റിലേക്ക് കുറച്ച് ചോറ് ഇട്ടു. ഞാൻ അവരുടെ കൈയിൽ പിടിച്ചു പറഞ്ഞു

ഞാൻ : അയ്യോ അമ്മേ മതി

ഞാൻ അങ്ങനെ പറയുന്നത് കേട്ട് എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി. ഞാൻ അറിയാതെ ചിന്തിച്ചുപോയി ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ.

ആന്റി : നീ ഇപ്പോൾ എന്താ എന്നെ വിളിച്ചത്.

ഞാൻ : സോറി ആന്റി അറിയാതെ പെട്ടെന്നു വായിൽ നിന്നു വന്നു.

അവരുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

ആന്റി : നീ ഒന്നും കൂടി അങ്ങനെ വിളിക്ക്.

ഞാൻ : അയ്യോ ആന്റി അത്.

പെട്ടെന്ന് എന്റെ കവിളിൽ ഒരു അടി തന്നെ. അവർ പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. പെട്ടെന്ന് പ്രവീൺ എണീറ്റ് ചോദിച്ചു.

പ്രവീൺ : അമ്മ എന്താ ഈ കാണിക്കുന്നത്.

പെട്ടെന്ന് ആന്റി അവന്റെ മുഖത്തേക്കു ദേഷ്യത്തോടെ നോക്കി.

ആന്റി : മിണ്ടരുത് അവിടെ ചിരിക്കെടാ.

കുറച്ച് ഉറക്കെ ആണ് അവർ അത് പറഞ്ഞത്. അവരുടെ ശബ്ദം കൂടിയതും അവൻ പേടിയോടെ തന്നെ ആ ചെയറിൽ ഇരുന്നു. അവർ അതു പറഞ്ഞു എന്റെ നേർക്കു തിരിഞ്ഞു

ആന്റി : നിന്നോട് ഞാൻ എന്താ പറഞ്ഞത് ആ കാര്യം പറഞ്ഞു കഴിഞ്ഞിട്ടു മതി ഇനി ബാക്കി കാര്യങ്ങൾ.

ഞാൻ : അത്…… ഞാൻ…… അ…. അ….  അമ്മ

എന്റെ മനസ്സിലെ പേടി കാരണം ശബ്ദമിടറി ആണ് പുറത്തേക്കു വന്നത്.

ആന്റി : ആ അപ്പൊ നിനക്ക് അനുസരിക്കാൻ അറിയാം. എന്റെ മക്കൾ പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഈ അമ്മ തല്ലും അതാണ് എന്റെ രീതി മനസ്സിലായോ. ഇനി നീ അമ്മ എന്നല്ലാതെ വേറെ എന്തെങ്കിലും വിളിച്ചാൽ ചട്ടുകം പഴുപ്പിച്ച് ചന്തിയിൽ വയ്ക്കും ഓർത്തോ.

അത്രയും പറഞ്ഞ് അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്റെ മനസ്സിലുള്ള എല്ലാ സങ്കടങ്ങളും ആ നിമിഷം വിങ്ങിപ്പൊട്ടി അവരെ കെട്ടിപ്പിടിച്ചു. കൊണ്ട് അത്യാവശ്യം ഉറക്കെ തന്നെ കരഞ്ഞു. എന്നെ സമാധാനിപ്പിക്കാൻ ആയി പാർവ്വതിയും പ്രവീണും അങ്കിളും എല്ലാവരും എന്റെ അടുത്തേക്ക് വന്നു. പക്ഷേ ആന്റി തടഞ്ഞുകൊണ്ട് പറഞ്ഞു.

ആന്റി : അവൻ കരയട്ടെ. അവന്റെ മനസ്സിൽ ഉള്ള എല്ലാ ഭാരവും അവനെ ഇറക്കി വെക്കട്ടെ. അവന് ഇനി ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ അവന്റെ മനസ്സിൽ സങ്കടങ്ങൾ പാടില്ല.  അവന്റെ എല്ലാ സങ്കടങ്ങളും ഇതോടെ തീരണം.

അതു പറഞ്ഞ് അവർ കുറച്ചുനേരം എന്റെ മുതുകത്ത് തട്ടി തന്നെ . കുറച്ചു നേരത്തിനു ശേഷം അവർ പുറത്തേക്ക് വരാൻ പറഞ്ഞു അതു കേട്ടതും പ്രവീണും പാർവതിയും എന്റെ കൂടെ വരാൻ നിന്നപ്പോൾ അമ്മ( ഇനി ആന്റി എന്നുള്ളത് ഒഴിവാക്കി അമ്മ എന്ന് കേൾക്കുന്നു) പെട്ടെന്ന് പറഞ്ഞു.

അമ്മ : നിങ്ങൾ വരണ്ട എനിക്ക് അവനോട് കുറച്ച് സംസാരിക്കാനുണ്ട്

പുറത്തേക്കു വന്നു ഒരു മരത്തിനു ചുവട്ടിൽ ഒരു കല്ലിൽ ഇരുത്തി എന്നോട് പറഞ്ഞു.

അമ്മ : ഞാൻ തല്ലിയത് മോന് വേദനിച്ചോ നീ അമ്മയോട്  ക്ഷമിക്.

ഞാൻ : അയ്യോ അമ്മേ. അമ്മ എന്നോട്  അങ്ങനെ പറയരുത്. സ്നേഹത്തോടെ തല്ലാൻ എങ്കിലും ഒരാളുണ്ടല്ലോ എന്നാണ് ഇപ്പോഴത്തെ സന്തോഷം. അമ്മക്ക് അറിയോ   ഇത്രയും വർഷങ്ങൾക്കു ശേഷം ഇന്നാണ് ഞാൻ ഇത്ര സന്തോഷത്തോടെ ഭക്ഷണം കഴിച്ചത്. അതിനു ഞാൻ അമ്മയോട് ആണ് ആദ്യം നന്ദി പറയേണ്ടത്.

അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഇരിക്കുമ്പോൾ ആണ്. ഞങ്ങളുടെ സംസാരം കേട്ടു കൊണ്ട് ശിവരാമനും അച്ഛനും ( പാർവതിയുടെ അച്ഛൻ) ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു

അച്ഛൻ : എന്താ അമ്മയും മോനും പരിഭവം പറഞ്ഞു തീർന്നു കഴിഞ്ഞില്ലേ.

അമ്മ : എന്റെ കുട്ടിക്ക് ഒരു പരിഭവവും ഇല്ല അവൻ ഇനി ഇവിടുത്തെ കുട്ടിയാണ് നമുക്ക് ഇനി നാലുമക്കൾ.

അച്ഛൻ : സന്തോഷമേയുള്ളൂ ഞങ്ങൾക്കൊരു മോനും കൂടി ആയല്ലോ.

ഇത് കേട്ടിട്ടാണ് പാർവതിയും പ്രവീണും ചേച്ചിയും അങ്ങോട്ടേക്ക് വന്നു. പാർവതി അമ്മയെ നോക്കി പറഞ്ഞു.

പാർവതി : അതേ പുതിയ മോനെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ട ആയി അല്ലേ.

അച്ഛൻ : എടി കുശുമ്പി പാറു. നിങ്ങളോടുള്ള സ്നേഹം ഒന്നും കുറയില്ല. പക്ഷേ നിങ്ങളുടെ കൂടെ താ ഇവനെയും കൂട്ടണം മനസ്സിലായല്ലോ.

പാർവതി : ഓ മനസ്സിലായി

മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് അതു പറഞ്ഞപ്പോൾ അവിടെ എല്ലാവരും ഒരു കൂട്ടച്ചിരി ആയിരുന്നു. സത്യത്തിൽ എനിക്ക് അവളുടെ ആ കുട്ടിത്തം വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ശിവരാമൻ അച്ഛന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു.

ശിവരാമൻ :  അപ്പു ചേട്ടാ ഞാൻ ഇറങ്ങട്ടെ.

അച്ഛൻ : അയ്യോ സമയം ഒരുപാട് ആയല്ലോ  സാറ ഒന്നും നേരാംവണ്ണം കഴിച്ചതും കൂടി ഇല്ല

ശിവരാമൻ : അതൊന്നും കുഴപ്പമില്ല.  ഞാൻ എന്നാൽ ഇറങ്ങട്ടെ

പെട്ടെന്ന് അമ്മ ചാടിയെണീറ്റ് അവരോട് പറഞ്ഞു

അമ്മ : സാറേ പോവില്ലേ ഒരു മിനിറ്റ്

അമ്മ വേഗം അടുക്കളയിലേക്ക് പോയി ഒരു ഒരു കെറ്റിലിൽ അവിടെ ഉണ്ടായിരുന്ന ഭക്ഷണങ്ങൾ എല്ലാം അതിലേക്ക് ആക്കി പുറത്തേക്ക് വന്നു.

അമ്മ : പോവാൻ സമയമായി എന്ന് പറഞ്ഞതുകൊണ്ട് ഈ ഭക്ഷണം ഇതിൽ ആക്കിയത് ഇത് കൊണ്ടു പോയി കഴിച്ചോളൂ.

അയാൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു

ശിവരാമൻ : ഓ ശരി. ഞാൻ എന്നാൽ ഇറങ്ങട്ടെ

അയാൾ പോയി കഴിഞ്ഞ് എല്ലാവരും വീട്ടിനകത്തേക്ക് കയറി. അച്ഛൻ ഞങ്ങളോട് പറഞ്ഞു.

അച്ഛൻ : സമയം ഒരുപാടായി എല്ലാവരും പോയി കിടന്നോ ബാക്കി നാളെ സംസാരിക്കാം

അങ്ങനെ ഞാനും പ്രവീണും കൂടി അവന്റെ മുറിയിൽ കയറി ഞാൻ അവനോടു പറഞ്ഞു.

ഞാൻ : ഒരുപാട് നന്ദിയുണ്ട്. എനിക്ക് അമ്മയെയും അച്ഛനെയും കുറച്ചു കൂടപ്പിറപ്പുകളും തന്നതിന്

പ്രവീൺ : ചുമ്മാ സെന്റി അടിക്കല്ലേ ബ്രോ പോയി കിടന്നുറങ്ങാൻ നോക്ക്.

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ബെഡിലേക്ക് തള്ളിയിട്ടു. ഞാൻ ഒരു സൈഡിലേക്ക് നീങ്ങി കിടന്നു ഒന്ന് ചിന്തിച്ചു. ഈശ്വരൻ ഈ ലോകത്തുണ്ട്. ഇത്രയും കാലം സങ്കടങ്ങൾ തന്നെ എനിക്ക് ഈശ്വരൻ ആണ് എനിക്ക് ഈ കുടുംബത്തെ തന്നത്. എനിക്ക് ഇനി സന്തോഷത്തോടെ ജീവിക്കാം. സ്നേഹിക്കാൻ അറിയുന്ന അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളും എനിക്ക് കിട്ടി. പിന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയ പാർവതിയും. ഞാൻ പയ്യെ കണ്ണുകളടച്ചു.

തുടരണോ

നിങ്ങളുടെ അഭിപ്രായം അറിയിക്കാൻ മറക്കരുത്

Comments:

No comments!

Please sign up or log in to post a comment!