മഴത്തുള്ളികിലുക്കം 1

സുഹൃത്തുക്കളെ……..

ഞാൻ വീണ്ടും വേറെ ഒരു കഥയുമായി വന്നിരിക്കുകയാണ്………

മൂന്നുഭാഗങ്ങൾ മാത്രം നീളുന്ന കഥ…………

വലിച്ചു നീട്ടിയാൽ കുറെ നീളുന്ന ഒരു കഥയാണ്……..പക്ഷെ എന്നെ അലട്ടുന്ന ചില പ്രശ്നങ്ങൾ അതിന് അനുവധിക്കുന്നില്ല……….

ശരി………തുടങ്ങാം………

ഒരു മഴക്കാലം…….

മഴത്തുള്ളികൾ ഇടതടവില്ലാതെ ഭൂമിയിൽ പതിക്കുന്ന കാലം…….

ഓരോ മഴത്തുള്ളിക്കും ഒരു കഥ പറയാനുണ്ട്……..

ഓരോ നഷ്ടപ്രണയത്തിന്റെ………..

ഓരോ മഴത്തുള്ളിയും അവയുടെ നഷ്ടപ്രണയം നമ്മളോട് പറയുന്നുണ്ട്……

ഒരു താളത്തിൽ……

വേറിട്ട ഒരു സംഗീതത്തിൽ……..

നമ്മൾ അതിനെ വിളിക്കുന്ന പേരാണ്……..

മഴത്തുള്ളികിലുക്കം………..

“ഫാത്തിമാ………”….

“പാത്തൂ……….”……

“ഡീ……വെട്ടുപോത്തേ………”…..ആ മൂന്നാം വിളി കുറച്ചു കനം ഉള്ളതായിരുന്നു……….അത് ഫാത്തിമക്ക് മനസ്സിലായി……….

“യെസ് മമ്മീ……….”…..പുതപ്പിൽ നിന്ന് തല പൊക്കിക്കൊണ്ട് ഫാത്തിമ മറുപടി കൊടുത്തു……….ഇനിയും മറുപടി കൊടുത്തില്ലെങ്കി സുബൈദക്കുട്ടി തന്റെ വേറിട്ട കലാപരിപാടികൾ ചിലപ്പോൾ സ്റ്റാർട്ട് ചെയ്‌തേക്കും……….തലയിൽ വെള്ളം ഒഴിക്കുക,തലയിൽ കിഴുക്കുക അങ്ങനെ പോകുന്നു ഞാൻ പറഞ്ഞ വേറിട്ട കലാപരിപാടികൾ…………

“ഹൌ…..വിളിക്കേണ്ട പേര് വിളിച്ചപ്പോ ഓൾ വിളി കേട്ടു….”….അടുക്കളയിൽ നിന്ന് സുബൈദ പിറുപിറുത്തു…..

പുറത്ത് മഴ ചാറുന്നുണ്ട്……….ജൂൺ മാസം…….മൺസൂൺ കാലം…………രാവിലെ കിടന്നുറങ്ങാൻ ഇതിനേക്കാൾ പറ്റിയ കാലാവസ്ഥ വേറെയില്ല…………

ഫാത്തിമ പതിയെ പുതപ്പിൽ നിന്ന് പുറത്തേക്ക് വന്നു……….കട്ടിലിന്റെ സൈഡിൽ ഇരുന്നു……….തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി………..

മഴ പെയ്യുന്നത് അവൾ നോക്കി നിന്നു……….എത്ര സുന്ദരമാണല്ലേ മഴ പെയ്യുന്നത് കാണാൻ……..ഓരോരോ തുള്ളികളായി വരിവരിയായി അത് ഭൂമിയിലേക്ക് പതിക്കുന്നത് കാണാൻ എത്ര സുന്ദരമാണ്………..മേഘങ്ങളിൽ നിന്ന് ഉറവെടുത്ത് മണ്ണിലേക്കുന്ന പതിക്കുമ്പോൾ നമ്മൾ ഒരു പൂർണത കണ്ടെത്തിയ യാത്രയ്ക്ക് സാക്ഷിയാകും………..

ഫാത്തിമ ജനലിലെ കമ്പികളിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി……..കമ്പിയിലെ മഴത്തുള്ളികളുടെ നനവ് പാത്തുവിന് ഒരു ഉന്മേഷം നൽകി………ഇക്കിളി തരുന്ന നനവ്……….പാത്തു ഒരു വിരൽ കൊണ്ട് ജനൽ കമ്പികളിൽ വീണുകിടന്നിരുന്ന ഒരു മഴത്തുള്ളി തോണ്ടിയെടുത്തു……….എന്നിട്ട് അതിന്റെ ഉരുണ്ട ഷെയ്പ്പിലേക്ക് നോക്കി……..അവൾ അത് വിരൽ കൊണ്ട് പുറത്തേക്ക് തെറിപ്പിച്ചു…….

.ഒരു തുള്ളി പലതുള്ളികളായി പുറത്തെ മഴയിൽ സംഗമിക്കുന്നത് അവൾ കണ്ടു………..

പാത്തു പതിയെ റൂമിന് പുറത്തേക്ക് നടന്നു……..വാതിൽക്കൽ എത്തിയ പാടെ അവനെ ഞാൻ കണ്ടു…….

വേറെ ആരെ……എന്റെ പുന്നാര അനിയനെ………ഫാസിൽ മരയ്ക്കാർ………അവൻ എന്നെ നോക്കി ഒരു വളിച്ച ഇളി തന്നു………

“എന്താടാ മാക്രി……..”………ഞാൻ അവനോട് ചോദിച്ചു………

“ഡീ…….സഖാവേ……….നിന്റെ അധികാരം അങ്ങ് കോളേജിൽ മതി……….ഇവിടെ എടുത്താൽ നിന്റെ പുറം നുള്ളി ഞാൻ പാർട്ടി കളർ ആക്കി തരും………..”…….അവൻ അവന്റെ നീണ്ട നഖങ്ങൾ കാണിച്ചുകൊണ്ട് പറഞ്ഞു…………

“ഒന്ന് പോടെർക്കാ……….”……..ഞാൻ ഭയം പുറത്തുകാട്ടാതെ പറഞ്ഞിട്ട് നൈസ് ആയി അവിടെ നിന്ന് മുങ്ങി………അവൻ പറഞ്ഞതുപോലെ ചെയ്യും………അനുഭവം ഉണ്ടേ…………

അവൻ വിളിച്ചതുകേട്ടോ………സഖാവ്……….അതെ……..ഞാനൊരു സഖാവ് ആണ്………. നെഞ്ചിൽ കൂടിയ വികാരം…….

പണ്ടുതൊട്ടേ കമ്മ്യൂണിസ്റ്റ് എന്ന വാക്കിനോട് പ്രത്യേക ഒരു അടുപ്പം ആയിരുന്നു……….അതിന് കാരണം വേറെ ആരും ആയിരിക്കില്ല……..അഹമ്മദ് മരയ്ക്കാർ………എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ………..എന്റെ ഉപ്പ…………. കുടുംബപരമായി ഞങ്ങൾ LDF അനുഭാവികൾ ആയിരുന്നു………..കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്റെ ഉപ്പ………

ചെറുപ്പത്തിൽ ഒരിക്കൽ ഞാൻ ഉപ്പാനോട് ചോദിച്ചു……..

“ഉപ്പാ………എന്താണീ കമ്മ്യൂണിസം…………..”……….

എന്റെ ചോദ്യം കേട്ട് ഉപ്പ ഒന്ന് ചിരിച്ചു………എന്നിട്ടൊന്ന് ആലോചിച്ചു……….ഒരു ചെറിയ കുട്ടിക്ക് എങ്ങനെ കമ്മ്യൂണിസം മനസ്സിലാക്കി കൊടുക്കാം എന്ന് ആകും………..ഉപ്പാ ചിന്തിക്കുന്നത് കണ്ടിട്ട് ഉപ്പാ എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒന്ന് പറയാൻ പോകുകയാണ് എന്ന് എനിക്ക് തോന്നി………..

“നമ്മൾ നമ്മുടെ വിശപ്പ് കഴിഞ്ഞു തിന്നുന്ന ഓരോ അരിമണിയും വേറെ ഒരാളുടേതാണ്……….അതാണ് മോളേ കമ്മ്യൂണിസം………”…………..ഉപ്പ സിമ്പിൾ ആയി കമ്മൂണിസം എന്താ എന്ന് എനിക്ക് പറഞ്ഞു തന്നു………ഒരു ചെറിയ കുട്ടിക്ക് ഇതിനേക്കാൾ സിമ്പിൾ ആയി കമ്മ്യൂണിസത്തെ കുറിച്ച് പറഞ്ഞുകൊടുക്കാൻ പറ്റുമോ എന്ന് എനിക്ക് അറീല്ല………..അന്ന് മുതൽ ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ്………….

ഞാൻ ആരാണ് എന്താണ് എന്ന് പറയേണ്ട സമയം ആയി………..ഞാൻ സഖാവ് ഫാത്തിമ മരയ്ക്കാർ………..എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആണ്………… ഇനി നാലാം കൊല്ലത്തിലേക്ക്………… ഇപ്പൊ കോളേജിലെ ചെയർമാനും ഞാൻ തന്നെ…………..

ഞാൻ അടുക്കളയിലേക്ക് നടന്നു……….സുബൈദക്കുട്ടി ഓരോ പണി എടുക്കുന്നത് കണ്ടു…….
.സുബൈദക്കുട്ടി അല്ലാ……സുബൈദ മരയ്ക്കാർ……..എന്റെ പൊന്നുമ്മ……….ഞാൻ വിളിക്കുന്നത് സുബൈദക്കുട്ടി എന്നാണെന്ന് മാത്രം……..

“എന്താ സുബൈദക്കുട്ടി ചിണുങ്ങുന്നെ….”………..ഞാൻ അടുക്കളയുടെ വാതിൽ പടിയിൽ നിന്നുകൊണ്ട് ചോദിച്ചു………..

“അല്ല പാത്തു………..നീ കോളേജിൽ പോകുന്നില്ലേ………….ഇന്ന് നിന്റെ കോളേജ് തുറക്കുന്ന ദിവസമാണെന്ന് വല്ല ഓർമയും ഉണ്ടോ………….”………..ഉമ്മ എന്നോട് ചോദിച്ചു………..

ശരിയാണല്ലോ………ഇന്നാണ് എന്റെ കോളേജിലെ അവസാനവർഷം തുടങ്ങുന്നത്………….ഒരു രസിപ്പിക്കുന്ന യാത്രയാണ് കോളേജ് ജീവിതം……..അത് ഇനി അവസാനിക്കാൻ ഒരു കൊല്ലം കൂടി മാത്രം………..

“ഉപ്പച്ചി എവിടെ ഉമ്മാ………..”……..

“പുറത്തിരിപ്പുണ്ട്…….നീ ഈ ചായ ഉപ്പാക്ക് കൊണ്ടോയി കൊടുക്ക്……..”…………..ഉമ്മ പറഞ്ഞു………..

ഞാൻ രണ്ടു ചായ എടുത്ത് പുറത്തേക്ക് നടന്നു………..

പഴയ വലിയ വീട് ആണ് ഞങ്ങളുടേത്……….ഉപ്പ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിലും ചിലർ ആ കമ്യൂണിസത്തിൽ കറ ചേർത്തപ്പോൾ ഉപ്പ പാർട്ടിയിൽ നിന്ന് പിൻവലിഞ്ഞു………കുടുംബപരമായി കിട്ടിയ സ്വത്തുക്കൾ വെച്ച് നല്ലൊരു ബിസിനസ്സ്മാനായി……….ഉപ്പ അവിടെയും വിജയവാനായി……….സാധാരണ ബൂർഷയോട് പാർട്ടിക്ക് മമത ഇല്ല എന്നാണല്ലോ………പക്ഷെ ഇന്നും പാർട്ടിക്ക് ഉപ്പ ഒരു പ്രിയങ്കരൻ തന്നെ………..അതായിരുന്നു ഉപ്പാന്റെ സ്വാധീനത്തിന്റെ തലം…………

പഴയവീട് ആയിരുന്നു ഞങ്ങളുടേത്……..അത് ഉപ്പാന്റെ സെന്റിമെന്റ്‌സ് Sആയിരുന്നു……….ഉപ്പാന്റെ ഉപ്പ ഉണ്ടാക്കിയത് ആണ് ഈ വീട്……….ഉപ്പൂപ്പയും ഉമ്മൂമ്മയും താമസിച്ച വീട്………..ഇന്ന് അവർ രണ്ടുപേരും ഇല്ല…………അതുകൊണ്ട് തന്നെ അവർ രണ്ടുപേരുടെയും ഓർമകൾ ഉള്ള ഈ വീട്ടിൽ ഒരു മാറ്റവും വരുത്താൻ ഉപ്പ ഒരുക്കം അല്ലായിരുന്നു………..അറ്റകുറ്റപ്പണികൾ തീർക്കും ഇടയ്ക്ക്…………അത്രതന്നെ…………….

ഞാൻ ഉമ്മറത്ത് എത്തി……..ഉപ്പ അവിടെ ചാരുകസേരയിൽ പത്രം വായിച്ചു ഇരിക്കുന്നുണ്ട്………

“വലിയ സഖാവേ…….ഗുഡ്മോർണിംഗ്………….”……….ഞാൻ ഉപ്പാനോട് പറഞ്ഞു………

“ഗുഡ് മോർണിംഗ്……ചെറിയ സഖാവേ…………”………പത്രത്തിൽ നിന്നും കണ്ണെടുത്തിട്ട് ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു………….

ഞാൻ കട്ടൻ ചായ ഉപ്പാക്ക് കൊടുത്തിട്ട് നിലത്ത് ഉപ്പാന്റെ കാൽമുട്ടിൽ ചാരി ഇരുന്നു…………എന്റെ പണ്ടുതൊട്ടേ ഉള്ള ശീലം ആണ് ഇത്………രാവിലെ തന്നെ ഉപ്പാന്റെ ചൂടും മണവും തട്ടി ഉള്ള ഈ ചായ കുടി…….അതിന് വേറെ ഒരു ഫീൽ ആണ്………….ഉപ്പാക്കും അറിയാം ഇത്…………….

ഉപ്പ പത്രത്തിൽ നിന്ന് രണ്ട് പേജ് എടുത്ത് എനിക്ക് തന്നു………ഞാൻ പത്രത്തിലൂടെ കണ്ണോടിച്ചു……….
.ഇത്തവണയും കാലവർഷം കനക്കും………..പ്രളയത്തിന് സാധ്യത ഉണ്ട്………..അടിപൊളി……………

ഞാൻ ചായ കുടിച്ചു കഴിഞ്ഞു……….മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു……….ഞാൻ ഉപ്പാന്റെ തുടയിൽ ചരിഞ്ഞു കിടന്നിട്ട് മഴയിലേക്ക് നോക്കി……….

ഞാൻ പതിയെ ചെവി അടച്ചും തുറന്നും മ്യൂസിക് ഉണ്ടാക്കാൻ തുടങ്ങി…………..ഉംവ്വാ….. ഉംവ്വാ………ഉംവ്വാ…………ഈ ഒരു മ്യൂസിക് ഉണ്ടാക്കാത്ത മലയാളികൾ ചുരുക്കം ആയിരിക്കും………ഈ മഴക്കാലത്തെ ഏതൊരു മലയാളിയുടെയും ഇഷ്ടപ്പെട്ട മ്യൂസിക് ഇതായിരിക്കും…………

പെട്ടെന്ന് ഉപ്പാന്റെ കൈ എന്റെ മുടിയിഴകളിൽ തഴുകി………..ഞാൻ തലതിരിച്ചു ഉപ്പാനെ നോക്കി……….

“മഴ സംഗീതം ഉണ്ടാക്കുവാണോ……….”……..ഉപ്പ ചോദിച്ചു…………ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി……….

“കുട്ടിത്തം ഇനിയും മാറീട്ടില്ല………കെട്ടിച്ചുവിടാനായി പെണ്ണിനെ………”……….ഉമ്മ അടുത്ത് വന്നിരുന്നിട്ട് പറഞ്ഞു……….

ഞാൻ ഉമ്മാക്ക് കോക്രി കാണിച്ചുകൊടുത്തു………….

ഉപ്പ അതുകണ്ട് ചിരിച്ചു……….ഉമ്മയും…………

“എനിക്ക് കെട്ടുകയൊന്നും വേണ്ട ഉപ്പാ……..എനിക്ക് എന്നും ഇവിടെ ഇങ്ങനെ ഉപ്പാന്റെയും ഉമ്മാന്റെയും അടുത്തിരുന്നാൽ മതി………ഈ മഴയുടെ ചീറ്റലും തണുപ്പും സംഗീതവും ആസ്വദിച്ചുകൊണ്ട്……….”………..അതും പറഞ്ഞു ഞാൻ രണ്ടുപേരുടെയും മേലിലേക്ക് ചാഞ്ഞു………………

“അങ്ങനെ ആയാ മതിയോ പാത്തൂ…….. നിനക്കും വേണ്ടേ ഒരു കൂട്ട്…………. ഞങ്ങൾ രണ്ടുപേരുടെ കാലം കഴി…………..”……..സുബൈദയെ വാക്കുകൾ പൂർത്തീകരിക്കാൻ പാത്തു സമ്മതിച്ചില്ല………അപ്പോഴേക്കും അവൾ സുബൈദയുടെ ചുണ്ടുകളിൽ കൈ വെച്ചു……………

“അങ്ങനെ പറയരുത് ഉമ്മാ………….ഞാൻ കുറച്ചുകാലം കൂടി നിങ്ങളുടെ അടുത്ത് നിന്നോട്ടെ…………പിന്നെ എനിക്ക് കൂട്ട്………. എനിക്ക് ഒരാളെ കൂടി സ്നേഹിക്കാൻ വേണം എന്ന് തോന്നുമ്പോൾ അന്ന് ഞാൻ പറയാം……..അതുവരെ എന്നെ വെറുതെ വിട്……….”…………പാത്തു പറഞ്ഞു…………എന്നിട്ട് അവർ രണ്ടുപേരുടെയും ദേഹത്ത് ചാഞ്ഞുകിടന്നു…………..അവർ രണ്ടുപേരും അവളുടെ മുടികളിൽ തലോടി…………

അപ്പോഴാണ് അനിയൻ ഫാസിൽ യൂണിഫോം ഒക്കെ ഇട്ട് പുറത്തേക്ക് വന്നത്…….അവൻ പ്ലസ്ടുവിൽ ആണ്………. അതുകൊണ്ട് തന്നെ ക്ലാസൊക്കെ നേരത്തെ തുടങ്ങിയിട്ടുണ്ട്………….അവൻ പുറത്തേക്ക് വന്നിട്ട് എന്നെ ഒരു നോട്ടം നോക്കി…………

“നിനക്ക് ഇന്ന് ക്ലാസ് തുടങ്ങുവല്ലേ……….പോകുന്നൊന്നുമില്ലേ……….സഖാവേ………….”……….അവൻ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു………..

“നീ പോടാ മാക്രി……”…………ഞാൻ അവനോട് പറഞ്ഞു………..

“കുറച്ചൊക്കെ ഉത്തരവാദിത്വബോധം വേണം………എന്നിട്ട് എല്ലാവരും വിളിക്കുന്നതോ സഖാവെന്നും…….
ബ്ലഡി ഗ്രാമവാസി………….”………..അതും പറഞ്ഞു കുടയും തുറന്ന് അവൻ പുറത്തേക്ക് ഓടി…………..

“നീ പോടാ കുരങ്ങാ………”…………ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു…………അവൻ അപ്പോയേക്കും എത്തേണ്ട ഇടത്ത് എത്തിയിരുന്നു…………

ഉപ്പയും ഉമ്മയും എന്നെ കളിയാക്കി ചിരിച്ചു……….സത്യം പറഞ്ഞാൽ അവൻ എന്നെ കളിയാക്കിയതാണേലും അവന്റെ പറച്ചിൽ കണ്ട് എനിക്ക് തന്നെ ചിരി വന്നിരുന്നു………….

ഒരു ടിപ്പിക്കൽ താത്തയും അനിയനും ആണ് അവനും ഞാനും……….ഒരാളെ ഹാപ്പിയായി ഇരിക്കാൻ പരസ്പരം ഒരാളും സമ്മതിക്കില്ല…………..പക്ഷെ എന്റെ മുഖം അവൻ കാരണമല്ലാതെ ഒന്ന് വാടിയെന്ന് കണ്ടാൽ പിന്നെ എന്നെ ഹാപ്പിയാക്കാതെ അവന് ഉറക്കമുണ്ടാകില്ല……….അതുപോലെ തന്നെയാണ് എനിക്കും…………

ഞാൻ എണീറ്റ് കോളേജിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി……..

മഴക്കാലത്തെ രാവിലത്തെ മഴ ആസ്വദിക്കുന്ന പോലെ അത്ര സുഖമുള്ള കാര്യമല്ല മഴക്കാലത്തെ രാവിലത്തെ കുളി…………മിക്കവാറും മഴയുടെ താളത്തിന് അനുസരിച്ചു തുള്ളിക്കൊണ്ടായിരിക്കും കുളിക്കുക………പക്ഷെ ആ കുളി ഒന്ന് കഴിഞ്ഞാൽ കിട്ടുന്ന ഒരു ഉന്മേഷം അത് വേറെ ഒരു കാലത്തും കിട്ടില്ല…………

അങ്ങനെ രാവിലത്തെ ചാടിത്തുള്ളിയുള്ള കുളി ഒക്കെ കഴിഞ്ഞു ഞാൻ ഡ്രെസ്സിട്ട് ബ്രേക്ഫാസ്റ്റ് കഴിച്ചു ബാഗെടുത്ത് ഞാൻ പുറത്തേക്കിറങ്ങി……………മഴ ഒഴിഞ്ഞെന്ന് തോന്നുന്നു…….അതുകൊണ്ട് തന്നെ ഞാൻ സ്കൂട്ടി എടുത്തു…………കോളജിലേക്ക് പുറപ്പെട്ടു………

ഇടയ്ക്ക് വെച്ച് മഴ ഒന്ന് ചെറുതായി ചാറി…….. പടച്ചോനെ പണി പാളിയോ എന്നൊന്ന് ആലോചിച്ചപ്പോഴേക്കും മഴ സ്ഥലം കാലിയാക്കി………..വെറും സ്നേഹം തന്നെ………….

അങ്ങനെ കോളേജിലെത്തി…….സ്കൂട്ടി പാർക്ക് ചെയ്തു…….കോളേജിലേക്ക് നടന്നു………….കോളേജ് കെട്ടിടത്തിന് അടുത്ത് വണ്ടി പാർക്ക് ചെയ്യാൻ പാടില്ല…….കോളേജിലേക്ക് ഒരു നീണ്ട റോഡുണ്ട്……..അതിന് താഴെ സൈഡിലായി ആണ് വണ്ടികൾ എല്ലാവരും പാർക്ക് ചെയ്യുക……….

വണ്ടി പാർക്ക് ചെയ്ത് ഞാൻ കോളേജിലേക്ക് നടന്നു…………ആ റോഡിന് ഇരുവശവും മരങ്ങളും പൂക്കളും ചെടികളും ഒക്കെയാണ്…………കോളേജിലെ കാമുകീകാമുകന്മാരുടെഇഷ്ട സങ്കേതം………..വാകയും ദേവദാരുവും പൂത്തു നിൽക്കുന്നുണ്ട്…………മഴക്കാലത്തെ ഇരുട്ട് കലർന്ന അന്തരീക്ഷത്തിൽ വാകയുടെ ചുവന്ന പൂക്കൾ പൂത്തുനിൽക്കുന്നത് കാണാൻ വേറെ ഒരു തരം ഭംഗിയാണ്…………സന്തോഷം ഉള്ളിൽ നിറയ്ക്കാൻ സാധിപ്പിക്കുന്ന കാഴ്ച……..

നിലത്തുവീണ ഒരു വാഗപ്പൂ ഞാൻ എടുത്തു……..അതിലെ ചുവപ്പ് എന്റെ മനം കുളിർക്കുന്ന കാഴ്ചയായി……….ഞാൻ ആ പൂവിന്റെ തണ്ടിൽ പിടിച്ചു ആ പൂവിനെ കറക്കി……….ആ പൂവിൽ പറ്റിപ്പിടിച്ചു നിന്നിരുന്ന മഴത്തുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ചു………..ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു………..മഴത്തുള്ളി മുഖത്ത് വീണ നിമിഷം ഒരു തണുത്ത കൊള്ളിയാൻ എന്റെ ഉള്ളിലൂടെ പോയി…………

ഞാൻ പതിയെ മുന്നോട്ട് നടന്നു…….ദേവദാരുവും പൂത്ത് നിൽക്കുന്നത് ഞാൻ കണ്ടു………..അതിന്റെ വെള്ളയും പച്ചയും കലർന്ന് നിൽക്കുന്ന പൂക്കൾ എന്റെ മനസ്സിന് സാന്ത്വനമേകി………. ഒരു പാട്ടാണ് എന്റെ ഉള്ളിലേക്ക് ഓടി വന്നത്………

“ദേവദാരു പൂത്ത കാലം നീ മറന്നുവോ………… അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ……… ദേവദാരു പൂത്ത കാലം നീ മറന്നുവോ……………. അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ…………

ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ………… ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ………….

ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ…………. ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ………….

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ………… അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ……….

കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ………… കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ…………..”……….

വളരെയൊരു നല്ല ഫീൽ ഗുഡ് സോങ് ആണത്……..മിക്കവാറും എല്ലാകൊല്ലവും പുതിയ അധ്യയനാവർഷത്തിലേക്ക് നടന്നുകയറുമ്പോഴും ഈ പാട്ട് എന്റെ മനസ്സിൽ ഓടി വന്നിട്ടുണ്ട്………….

ഞാൻ ആ പാട്ടും മനസ്സിൽ മൂളി കോളേജിലേക്ക് നടന്നു………..ഞാൻ കൂട്ടുകാരികളെ കണ്ടു……….ഞാൻ ഗംഗയെ തിരഞ്ഞു………..അവളെ അവിടെ എവിടെയും കണ്ടില്ല……….എന്റെ ഈ കോളേജിലെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ് ഗംഗ…………..കോളേജ് ലൈഫിൽ നമ്മൾ കുറേ കൂട്ടുകാരെ സ്വന്തമാക്കും പക്ഷെ എന്നും നമുക്ക് ഒരു ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട് ഉണ്ടാകും………..അതാണെനിക്ക് ഗംഗ………..പണമോ സൗന്ദര്യമോ അല്ല അതിനെ നിർണയിക്കുന്നത്…………മനസ്സിന്റെ അടുപ്പമാണ്………നമുക്ക് എന്തും പറയാൻ പറ്റുന്ന എന്തും ഷെയർ ചെയ്യാൻ പറ്റുന്ന ഫ്രണ്ട്………..എല്ലാവർക്കും അങ്ങനെ ഒരു ഫ്രണ്ട് ഉണ്ടാകും അങ്ങനെ ഉണ്ടാക്കാത്തവരെ ഞാൻ ഇപ്പൊ എന്താ പറയുക……….അവരെ കുറിച്ച് ഒന്നും പറയാൻ തന്നെ ഇല്ല………….

ഗംഗയെ തിരഞ്ഞെങ്കിലും കണ്ടില്ല………ഞാൻ കൂട്ടുകാരികളോട് സംസാരിച്ചുകൊണ്ട് കോളേജിലേക്ക് നടന്നു……..

റോഡ് കഴിഞ്ഞാൽ പിന്നെ കോളേജിന്റെ വലിയ മുറ്റം ആണ്……….കോൺക്രീറ്റ് ഒന്നും ഇട്ടിട്ടില്ല………ഒരു കണക്കിന് അതാണ് നല്ലത്…………ഭൂമിയിൽ ചവിട്ടി തന്നെ ജീവിക്കണം…………കോൺക്രീറ്റ് ഒക്കെ ആകുമ്പോ എന്തോ ഒരു വൈക്ലഭ്യം ആണ്………. പക്ഷെ ഈ മഴക്കാലത്ത് ഇടയ്‌ക്കെങ്കിലും ഈ മുറ്റമൊന്ന് കോൺക്രീറ്റ് ഇട്ടെങ്കിൽ എന്ന് പ്രാകിയാണെങ്കിലും ആരെങ്കിലും ഒരാളെങ്കിലും പറഞ്ഞുപോകും………കാരണം വേറെ ഒന്നുമല്ല ചളി തന്നെ………..സൂക്ഷിച്ചു നടന്നില്ലെങ്കിൽ മൂക്കും കുത്തി നിലത്ത് വീഴും………

ഞാൻ പതിയെ ചുരിദാറിന്റെ പാന്റ് ഒന്ന് പൊക്കി ക്ലാസ്സിലേക്ക് നടക്കാനൊരുങ്ങവേ ആണ് പിന്നിൽ നിന്ന് ആ വിളി വന്നത്……….

“സഖാവേ……….”………..ഞാൻ തിരിഞ്ഞു നോക്കി……….

പാർട്ടി കോളേജ് വിങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപേട്ടൻ ആണ്……….

“ഹാ……….സഖാവേ……..സുപ്രഭാതം……….എന്തൊക്കെയുണ്ട് വിശേഷങ്ങൾ……….”……….ഞാൻ ചോദിച്ചു………..

“നല്ലത് തന്നെ………അവധിക്കാലം ഒക്കെ എങ്ങനുണ്ടായിരുന്നു…………”………അനൂപേട്ടൻ ചോദിച്ചു…………

“സൂപ്പർ……….”………….

“പിന്നെ ഞാൻ വിളിച്ചത് എന്തിനാണെന്ന് വെച്ചാൽ…………സഖാവിന്റെ ക്ലാസ്സിലേക്ക് പുതിയ ഒരു അഡ്മിഷൻ ഉണ്ട്………….”………..അനൂപേട്ടൻ പറഞ്ഞു…………

“എന്റെ ക്ലാസ്സിലേക്കോ………നാലാം വർഷത്തിലേക്കോ…………”………….ഞാൻ വിശ്വാസം വരാതെ ചോദിച്ചു…………

“അതെയെന്ന്………..നാലാം വർഷത്തിലേക്ക് തന്നെ…………..”…………

“ആരാണാ ലോക തോൽവി………..നാലാം വർഷത്തിലേക്ക് ഒക്കെ ട്രാൻസ്ഫർ വാങ്ങി വരാൻ…………വല്ല കഞ്ചാവ് മയക്ക്മരുന്ന് അല്ലെങ്കി തല്ലുകേസ് വല്ലതുമാണോ…………..”…….ഞാൻ അനൂപേട്ടനോട് ചോദിച്ചു…………

“ആ ആർക്കറിയാം……..പക്ഷെ നമ്മുടെ പാർട്ടി ആ ട്രാൻസ്ഫെറിൽ ഒന്ന് ശ്രമിച്ചിട്ടുണ്ട്………..”………….അനൂപേട്ടൻ പറഞ്ഞു……….

“സർക്കാർ അവരുടെ അല്ലേ………പിന്നെ എങ്ങനാ…………”………..ഞാൻ സംശയം തീരാതെ ചോദിച്ചു………….

“അത് തന്നെയാണ് എനിക്കും സംശയം……….നമ്മുടെ പാർട്ടി ശ്രമിച്ചു എന്നുള്ള കാരണം കൊണ്ട് തന്നെ നിന്റെ ക്ലാസ്സിലെ ഷാരോൺ,അജിത്ത് എന്നിവരൊക്കെ അവനെ നോട്ടമിട്ടിട്ടുണ്ടാകും……….”………..അനൂപേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു………

“അവന്മാർ ഒക്കെ വെറും ഉണ്ണാക്കന്മാർ ആണ്……….. നേരിട്ട് നിന്നാൽ മുട്ടുവിറക്കുന്ന ഐറ്റംസ്……….വെറുതെ ഷോ മാത്രം…………..”……….ഞാൻ പറഞ്ഞു…………..

“അതെന്തെങ്കിലും ആവട്ടെ………ആദ്യദിവസം തന്നെ അവനെ തിന്നാൻ ഇട്ടുകൊടുക്കണ്ടാ…………”…………അനൂപേട്ടൻ നിർദേശിച്ചു…………

“അത് ഞാൻ നോക്കിക്കോളാം സഖാവേ………..”…………ഞാൻ വാക്കുകൊടുത്തു…….

“പിന്നെ സഖാവ് പറഞ്ഞതുപോലെ വല്ല കഞ്ചാവോ മയക്കുമരുന്ന് കേസോ ആകാനാ ചാൻസ്………എന്നാൽ വൈകുന്നേരം പാർട്ടി ഓഫീസിൽ വെച്ച് കാണാം………”………….അനൂപേട്ടൻ പറഞ്ഞിട്ട് പിൻവാങ്ങി…………..

ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു…………

അതാരണപ്പാ ഇത്രയും വലിയ തോൽവി……….കോളേജ് ക്യാംപസ് ജീവിതത്തെക്കാൾ പൊളി ആയി വേറെ ഒരു ലൈഫ് ഇല്ലാ……….എന്നിട്ട് അതും മൂഞ്ചിപ്പിച്ചു വരുന്ന ഒരുത്തൻ………..ആ എന്തെങ്കിലുമാവട്ടെ…………

പാത്തു ക്ലാസിൽ കയറി…………ചെന്നുകയറിയപാടെ തന്നെ കണ്ടത് ഷാരോണിനെ ആണ്……….. അവൻ ഒരു കോപ്പിലെ കലിപ്പ് നോട്ടം ഇടുന്നുണ്ട്………. ഞാൻ അവന് ഒരു ആക്കിയ ചിരി സമ്മാനിച്ചു………….

പിന്നെ കണ്ണ് ചെന്നെത്തിയത് കൂട്ടുകാരികളോട് സൊള്ളിക്കൊണ്ടിരിക്കുന്ന ഗംഗയിലാണ്……….അവൾ എന്നെയും കണ്ടു………….

“ഓയ് സഖാവേ……….”………അവൾ എന്നെ വിളിച്ചു എന്റെ അടുത്തേക്ക് വന്നു…………

“ഓയ്………..”………..ഞാനും കൊടുത്തു ഒരു മറുവിളി………….

അവൾ എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ചു………..എന്നിട്ട് എന്നെ അകറ്റിപിടിച്ചിട്ട് എന്നെ മൊത്തമായി ഒന്ന് നോക്കി………..

“നീ തടിച്ചല്ലോ കുരുപ്പേ………..”………ഗംഗ എന്നോട് പറഞ്ഞു…………..

“ഓഹ്……….വന്നപാടെ തന്നെ ഡാർക്ക് ആക്കാതെടി…………”………..ഞാൻ അവളോട് പറഞ്ഞു………..

“ഉള്ള ബീഫ് മുഴുവൻ വലിച്ചുകേറ്റിയിട്ടാണ്…………ബിജെപി മക്കൾ ബീഫ് തിന്നാൻ പാടില്ല എന്ന് പറഞ്ഞതിനുശേഷമാണല്ലോ നിന്റെ തീറ്റ കൂടിയത്………..ആ പറഞ്ഞിട്ടും കാര്യമില്ല………..നീ എതിർ പാർട്ടി ആണല്ലോ………..”……….ഗംഗ പറഞ്ഞു…………..

“ഓ………അതുകൊണ്ട് ഒന്നുമല്ലോയ്………..പിന്നെ ആ ഉത്തരവ് വന്ന അന്ന് ഞാൻ രണ്ടുകഷ്ണം കൂടുതൽ കഴിച്ചിട്ടുണ്ട്……….അതൊരു സത്യം മാത്രം…………”………..ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു………..അതുകേട്ട് അവളും ചിരിച്ചു………….

പെട്ടെന്ന് ബെൽ അടിച്ചു……….

ഞങ്ങൾ രണ്ടുപേരും അടുത്തടുത്തായി സീറ്റിൽ ഇരുന്നു……..

കുറച്ചുകഴിഞ്ഞു മായ ടീച്ചർ കയറി വന്നു……..എല്ലാവരും എണീറ്റ് ഗുഡ്മോർണിംഗ് വിഷ് ചെയ്തു………ടീച്ചർ തിരിച്ചും………..ഞങ്ങൾ ഇരുന്നു………….

“വൊക്കേഷൻ ഒക്കെ എങ്ങനുണ്ടായിരുന്നു……….”………..ടീച്ചർ ഞങ്ങളോട് ചോദിച്ചു………..

“നന്നായിരുന്നു………”……….എന്ന് ഞങ്ങളും മറുപടി കൊടുത്തു………….

ടീച്ചർ ഹാജർ എടുത്തു………പെട്ടെന്ന് പ്യൂൺ കയറി വന്നു……….ഒപ്പം ഒരു പയ്യനും………….

എല്ലാവരും അവനെ നോക്കി………….

അനൂപേട്ടൻ പറഞ്ഞതുപോലെ ഒരു കഞ്ചാവ് ഐറ്റം തന്നെ………..ഇപ്പോഴത്തെ യാഥാസ്ഥിക സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു കഞ്ചാവ്കാരൻ ആകാനുള്ള എല്ലാ ക്വാളിഫിക്കേഷൻസും അവനുണ്ട്………..നീണ്ടമുടിയിഴകൾ………ഒതുക്കാത്ത മുടികൾ……….അവന്റെ മുടിയിഴകൾ ഒക്കെ മുഖത്ത് വീണുകിടപ്പുണ്ട്……….. അതിനാൽ തന്നെ മുഖം ശരിക്കും കാണാൻ പറ്റാത്ത അവസ്ഥ……….നല്ല കട്ടിത്താടി ഒക്കെയുണ്ട് പക്ഷെ അതൊന്നും സ്റ്റൈൽ ആയി വെച്ചിട്ടൊന്നുമില്ല…………ഒരു നല്ല ഷർട്ട് ഉം പിന്നെ പാന്റ്സും……….പക്ഷെ അതും ധരിച്ചിരിക്കുന്നത് വേണ്ട പോലെ അല്ല………ആകെ ഒരു ഗഞ്ചാ മയം തന്നെ………….

ടീച്ചറും പ്യൂൺ ഉം എന്തൊക്കെയോ സംസാരിച്ചു………പിന്നെ ടീച്ചർ അവനോട് എന്തോ പറഞ്ഞു………..അവൻ ജസ്റ്റ് തലയാട്ടുന്നത് മാത്രമേ കണ്ടുള്ളൂ……….

പിന്നെ ടീച്ചർ ഞങ്ങളുടെ നേരെ നോക്കി……….പതിയെ അവനും………..

അവൻ ഞങ്ങളുടെ നേരെ തിരിഞ്ഞതിൽ അവന്റെ മുഖം എല്ലാവരും കണ്ടു……….നല്ല ഭംഗിയുള്ള വട്ട മുഖം………..നല്ല ഭംഗിയുണ്ട് അവന്റെ മുഖം കാണാൻ……….അതുപോലെ തന്നെ അവന്റെ കണ്ണും………അവന്റെ കണ്ണിന്റെ കളർ തന്നെ വ്യത്യസ്തമായിരുന്നു…………ഒരു ഇളംപച്ചക്കളർ പോലെയാണ് അവന്റെ കണ്ണിന്റെ കളർ………..

“നല്ല ചൊറുക്ക് ചെക്കൻ അല്ലേടി………….”……….ഗംഗ എന്നോട് പറഞ്ഞു………..വന്നപാടെ തന്നെ ഇവൾ നോട്ടം ഇട്ടോ…………

ഞാൻ മറ്റുള്ളവരെ നോക്കി……..മിക്കവാറും പെണ്ണുങ്ങളും അവനെ കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്……….ഞാൻ ആണുങ്ങളെ സൈഡ് ഒന്ന് നോക്കി…………ഷാരോണും ടീമും അവനെ ഇപ്പോൾ പിടിച്ചു തിന്നും എന്നപോലെ നോക്കുന്നുണ്ട്………….എനിക്ക് അതുകണ്ട് ചിരി വന്നു…………

അവന്റെ കണ്ണ് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നെങ്കിലും അതിലൊരു വിഷാദഭാവം തെളിഞ്ഞുനിന്നിരുന്നു………….മുഖത്തും അതേ വിഷാദഭാവം…………..

“സ്റ്റുഡന്റ്സ്………. നിങ്ങൾക്ക് ഒരു പുതിയ ഫ്രണ്ട് ഉണ്ട് ഇത്തവണ………..”…………ടീച്ചർ ഞങ്ങളോടായി പറഞ്ഞു………….എന്നിട്ട് അവനെ നോക്കി………..

“ടേക്ക് യുവർ സീറ്റ്……..”………ടീച്ചർ അവനോട് പറഞ്ഞു………….

അവൻ തലയാട്ടിയിട്ട് ഞങ്ങളുടെ നേരെ നടന്നു………….

അവൻ ബോയ്സ് സൈഡിലേക്ക് നടന്നു…….എല്ലാവരും അവനെ ഒരു കോപ്പിലെ നോട്ടം നോക്കുന്നുണ്ട്……..ആരും അവന് സീറ്റ് കൊടുത്തില്ല………..അതുകൊണ്ട് തന്നെ അവൻ അവസാനത്തെ സീറ്റിൽ ഇരുന്നു……….ആ ബെഞ്ചിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ………….

“ഹേയ് ന്യൂ അഡ്മിഷൻ…………വാട്സ് യുവർ നെയിം…………”………..ടീച്ചർ അവനോട് അവന്റെ പേര് ചോദിച്ചു…………

ഞങ്ങൾ തിരിഞ്ഞു അവന്റെ നേരെ നോക്കി……………..

“അജ്മൽ ഫർഹാൻ…………”………..അവൻ പറഞ്ഞു……….

നല്ല കട്ടിയുള്ള ശബ്ദം………അവൻ സീറ്റിൽ ഇരുന്നു………

ടീച്ചർ ക്ലാസ് സ്റ്റാർട്ട് ചെയ്തു……….ഞാൻ എന്റെ ശ്രദ്ധ ക്ലാസ്സിലേക്ക് തിരിച്ചുകൊണ്ട് വന്നു…………

ക്ലാസ്സിന്റെ ഇടയ്ക്ക് ഞാൻ അവനെ നോക്കിയപ്പോൾ അവൻ ക്ലാസ്സിലൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിപ്പുണ്ട്……….നിർവികാരനായി…………..

“ഓഹ്……… നീ അവനെ വന്നപ്പോയേക്കും കൊത്തിയോ……..”………..ഗംഗ ഞാൻ അവനെ നോക്കുന്നത് കണ്ട് ചോദിച്ചു…………….

“ഒന്ന് പോടീ………..ഇതിനേക്കാൾ നല്ലത് വന്നിട്ട് കൊത്തീട്ടില്ല………..പിന്നാ ഈ മുടിയൻ………….. അവൻ ഇവിടെ വരാൻ വേണ്ടി പാർട്ടി ശ്രമിച്ചിട്ടുണ്ട്…………..”………..ഞാൻ അവളോട് പറഞ്ഞു…………..

“ആഹാ………അത് പൊളിച്ചു………ഇനിയിപ്പോ ഷാരോണും കൂട്ടർക്കും ഹീറോയിസം കാട്ടാൻ ജൂനിയർ പിള്ളേരെ തപ്പണ്ടല്ലോ………….”……….ഗംഗ പറഞ്ഞു…………

“ഹ്മ്………..വന്ന ദിവസം തന്നെ തിന്നാൻ ഇട്ടുകൊടുക്കരുത് എന്ന് അനൂപേട്ടൻ പറഞ്ഞിട്ടുണ്ട്………..”……….ഞാൻ അവളോട് പറഞ്ഞു…………

അവൾ അതിനൊന്ന് മൂളി………

ഞങ്ങൾ പിന്നെയും ക്ലാസ്സിലേക്ക് ശ്രദ്ധ തിരിച്ചു………

പുതിയ കൊല്ലത്തിന്റെ തുടക്ക ക്ലാസ് ആയിട്ടുപോലും ടീച്ചർ ഒരു ഉളുപ്പും ഇല്ലാതെ വെറുപ്പിക്കുന്നുണ്ട്…………

അങ്ങനെ ഒടുവിൽ എങ്ങനൊക്കെയോ പടച്ചോനോട് പ്രാർത്ഥിച്ചും മറ്റും ക്ലാസ് കഴിഞ്ഞു………..ആശ്വാസം………….

ഞാനും ഗംഗയും കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ബാഗുമെടുത്ത് പുറത്തേക്കിറങ്ങി……….

പുറത്തെത്തിയപ്പോൾ ഷാരോൺ അജ്മലിന്റെ കഴുത്തിൽപിടിച്ചു ചുമരിനോട് ചേർത്ത് നിൽക്കുന്നുണ്ട്…………അവന്റെ ടീം അജ്മലിന് ചുറ്റും ഉണ്ട്…………..

“ഡാ നായെ………….മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം………..”………ഷാരോൺ അജ്മലിനോട് ആക്രോശിച്ചു…………..

ഞാൻ അവരുടെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങി………..ഗംഗ എന്നെ തടഞ്ഞു………….

“നീ വിട്……… ഒന്നുമില്ല………ഞാൻ ഇപ്പൊ വരാം…………”……….ഞാൻ ഗംഗയോട് പറഞ്ഞു………..

അവൾ കയ്യിൽ നിന്ന് പിടി വിട്ടു…………..

ഞാൻ അവരുടെ അടുത്തേക്ക് നടന്നു……….

“വന്നപാടെ തന്നെ തിന്നാതെ ഷാരോണെ………..”………ഷാരോണിനോട് ഞാൻ പറഞ്ഞു………….

അവൻ എന്നെയൊന്ന് കടുപ്പിച്ചു നോക്കി……….

“നോക്കി പേടിപ്പിക്കാതെടാ………….ഷാരോണെ അവനെ വിട്………”………..ഞാൻ അവനോട് പറഞ്ഞു…………..

അവൻ അജ്മലിന് മേലുള്ള പിടുത്തം വിട്ടു…………എന്നോടുള്ള മര്യാദ കൊണ്ടൊന്നുമല്ല……..പക്ഷെ എന്നോട് കളിച്ചാൽ വിവരം അറിയും എന്ന് അവന് നന്നായി അറിയാം………അവൻ അജ്മലിനെ മോചിതനാക്കി………..

ഷാരോണും കൂട്ടരും ഒഴിഞ്ഞുപോയി………..

അജ്മൽ അവന്റെ കോളർ ഒന്ന് നേരെയാക്കിയിട്ട് എന്നെ ഒന്ന് നോക്കി……….അവൻ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു………പക്ഷെ സാധിച്ചില്ല………..

ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി………..

അവൻ ഒന്നുകൂടി എന്നെ നോക്കിയിട്ട് പുറത്തേക്ക് പോയി…………

മുഖത്തെ വിഷാദഭാവത്തിന് അപ്പോഴും ഒരു മാറ്റം ഞാൻ കണ്ടില്ല………..

ഞാൻ ഗംഗയുടെ അടുത്തേക്ക് തിരിച്ചു ചെന്നു………

“ധീരാവീരാ നേതാവേ……… ധീരതയോടെ നയിച്ചോളൂ………….”…………ഗംഗ എന്നെ കളിയാക്കിക്കൊണ്ട് മുദ്രാവാക്യം വിളിച്ചു…………..

ഞാൻ അത് കണ്ടു ചിരിച്ചു………….അവളും……….

ഞങ്ങൾ രണ്ടുപേരും കൂടെ പുറത്തേക്ക് നടന്നു………..

ഗംഗ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു………..പക്ഷെ എന്റെ ഉള്ളിൽ അജ്മൽ ആയിരുന്നു……….അവന്റെ കണ്ണുകൾ………..

ഷാരോൺ അജ്മലിനെ കഴുത്തിൽ പിടിച്ചു ചുമരിൽ ചേർത്തുപിടിച്ചു ദേഷ്യത്തോടെ ഓരോന്ന് പറയുമ്പോഴും അവന്റെ കണ്ണിൽ ലവലേശം പോലും ഭയം ഇല്ലായിരുന്നു………..അവൻ വെറുതെ ഷാരോൺ എന്താണ് കാണിക്കുന്നത് എന്ന് നോക്കിനിൽക്കുക മാത്രം ആണ് ചെയ്തത്………..അവന്റെ കണ്ണുകൾ അത് എന്നെ കൂടുതൽ ചിന്തിപ്പിച്ചുകൊണ്ടിരുന്നു…………..

ഞാൻ അവിടെ നിന്ന് നേരെ പാർട്ടി ഓഫീസിലേക്ക് പോയി………..ഓരോ കാര്യങ്ങളിൽ മുഴുകി…………..

പെട്ടെന്ന് ഒരു ബുള്ളറ്റ് പോകുന്ന സൗണ്ട് ഞാൻ കേട്ടു………..ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി………..

അജ്മൽ ആയിരുന്നു അത്…………

അവൻ ബൈക്കിൽ പുറത്തേക്ക് പോയി………

ഞാൻ പിന്നെയും ശ്രദ്ധ തിരിച്ചു………പാർട്ടി കാര്യങ്ങളിൽ മുഴുകി………..

കുറച്ചുകഴിഞ്ഞു അനൂപേട്ടൻ വന്നു………..

“എങ്ങനുണ്ട് സഖാവേ പുതിയ അഡ്മിഷൻ……..”……….അനൂപേട്ടൻ എന്നോട് ചോദിച്ചു……….

“അനൂപേട്ടൻ പറഞ്ഞതുപോലെ തന്നെ………ഒരു മയക്കുമരുന്ന് ടീം തന്നെയാണ്………..”………..ഞാൻ പറഞ്ഞു………..

“ഹഹ……..ഷാരോണും ടീമും എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചോ അവനെ……….”……………

“ഹാ……..അവർ ഒന്ന് ട്രൈ ചെയ്തു……….ഞാൻ അത് പൊട്ടിച്ചു കയ്യിൽ കൊടുത്തിട്ടുണ്ട്…………..”…………ഞാൻ മറുപടി പറഞ്ഞു…………..

“അത് നന്നായി………….”………..

“പിന്നെ അനൂപേട്ട………..എനിക്ക് അവന്റെ ബോഡിഗാർഡ് ആയി നടക്കാൻ ഒന്നും പറ്റൂലാ ട്ടോ………..”………… ഞാൻ അനൂപേട്ടനോട് പറഞ്ഞു……………

“ആ…….അതൊന്നും വേണ്ട……….തുടക്കം തന്നെ വെറുപ്പിക്കണ്ട എന്ന് കരുതിയിട്ടാണ്…………ഇനി അവനെ ശ്രദ്ധിക്കുക ഒന്നും വേണ്ടാ…………”……….അനൂപേട്ടൻ പറഞ്ഞു……….

“ശരി അനൂപേട്ട………..”…………ഞാൻ പറഞ്ഞു…………..

ഞങ്ങൾ പാർട്ടി കാര്യങ്ങളിൽ മുഴുകി……………

കോളേജ് വിട്ടിട്ടും ഞാൻ കുറേ കഴിഞ്ഞിട്ടാണ് വീട്ടിലേക്ക് തിരിച്ചത്………..സാധാരണ അങ്ങനെയാണ്………….

കോളേജ് വിട്ടുകഴിഞ്ഞാലും പെട്ടെന്നൊന്നും ഓടി വീട്ടിലേക്ക് പോകില്ല………..ഒന്നുകിൽ പാർട്ടി ഓഫീസിൽ ഇരിക്കും അല്ലെങ്കിൽ വേറെ എവിടെയെങ്കിലും………..ചുറ്റിനും കൂട്ടുകാരും ഉണ്ടാകും…………അത് വേറെ ഒരു ഫീൽ ആണ്………….

അതൊക്കെയാണ് ഹാപ്പിനെസ്………….. ഒന്നും ചെയ്യേണ്ട………..കൂട്ടുകാരുമായി ഒക്കെ ഇരുന്ന് കുറച്ചുനേരം ഇരുന്ന് സംസാരിക്കുക……….ഫ്രീയായി………….മനസ്സ് ഹാപ്പി ആകാൻ വേറെ ഒന്നും വേണ്ടാ………….

ഓരോരുത്തരുടെ കത്തി വെപ്പും തള്ളും ചളിയും കോമഡിയും ഒക്കെ കേട്ടാൽ തന്നെ നമ്മൾ ഹാപ്പി ആകും………

അങ്ങനെ അന്നത്തെ കത്തിവെപ്പ് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു……….

വീട്ടിലേക്ക് പോകുന്ന വഴിയിൽ റോഡ് സൈഡിൽ ഒരു മൊട്ടക്കുന്ന് ഉണ്ട്…………ഞാൻ എന്തോ കണ്ടെന്ന പോലെ ഞാൻ അവിടെ വണ്ടി നിർത്തി………….

എനിക്ക് പരിചയമുള്ള ഒരു വണ്ടി………..ഒരു ബുള്ളറ്റ്…………അതേ………അജ്മലിന്റെ ബുള്ളറ്റ്…………..

അവന് എന്താണ് ഈ വൈകിയ നേരത്ത് ഇവിടെ കാര്യം………..വണ്ടി കുറച്ചു മുകളിലേക്ക് കയറ്റിയാണ് നിർത്തിയിട്ടുള്ളത്………….

ഞാൻ ചുറ്റും ഒന്ന് നോക്കി…………

പെട്ടെന്ന് എന്റെ കാഴ്ച ഒരു മരത്തിൽ തങ്ങി നിന്നു………..

മരച്ചുവട്ടിൽ അതാ അജ്മൽ ഇരിക്കുന്നു………അതേ വിഷാദമുഖത്തോടെ…………വിഷമം കുറച്ചുകൂടിയ പോലുണ്ട്………..

ഞാൻ അവൻ എന്താ ചെയ്യുന്നത് എന്ന് സൂക്ഷിച്ചു നോക്കി…………

അവന്റെ അടുത്ത് രണ്ടുമൂന്ന് കുപ്പികൾ ഉണ്ട്………..പിന്നെ ഒരു ഗ്ലാസും……….

കള്ള് കുടിക്കാണ്……….. വൃത്തികെട്ടവൻ…………

ഞാൻ അവൻ ചെയ്യുന്നത് എന്താണെന്ന് നോക്കി………..

അവൻ കുപ്പിയിൽ നിന്ന് സാധനം ഗ്ലാസ്സിലേക്ക് ഒഴിച്ച് വായിലേക്ക് കമഴ്ത്തുന്നു………. ഒരു ഉളുപ്പും ഇല്ലാത്ത കുടി ആണ്………. ഒരു നാല് തവണ ഗ്ലാസ്സിലേക്ക് ഒഴിച്ചു വായിലേക്ക് കമിഴ്ത്തിയിട്ട് അവൻ സിഗരറ്റ് എടുത്ത് കത്തിച്ചു……….വലിച്ചു പുക വിട്ടു……….അല്ലാ……..ഈ സാധനത്തിന് ഒപ്പം വെള്ളം ഒഴിക്കുന്ന പതിവ് ഒന്നുമില്ലേ………ഇങ്ങനെ കുടിച്ചാൽ ഈ പഹയന്റെ കൂമ്പ് പെട്ടെന്ന് കത്തി തീരുമല്ലോ………..അവൻ മരത്തിൽ ചാരി ഇരുന്ന് സിഗരറ്റ് വലിച്ചു കൊണ്ടിരുന്നു………….

ഞാൻ റോഡിൽ നിന്നാണ് ഇതൊക്കെ കണ്ടുകൊണ്ട് നിന്നത്…………

അനൂപേട്ടൻ പറഞ്ഞത് എത്ര സത്യമാണ്……….

ഇങ്ങനെയും ഓരോരോ ജന്മങ്ങൾ……..ജീവിതം ഹോമിക്കാൻ………….

റോഡിലൂടെ ഒരു ചേച്ചി വരുന്നത് ഞാൻ കണ്ടു……….

ഞാൻ ചേച്ചിയെ വിളിച്ചു……….

ചേച്ചി എന്റെ അടുത്തേക്ക് വന്നു…………

“ചേച്ചി……..അതാരാണെന്ന് അറിയാമോ………”……….ഞാൻ അജ്മലിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ചേച്ചിയോട് ചോദിച്ചു………

ചേച്ചി ഞാൻ ചൂണ്ടിയ ഇടത്തേക്ക് നോക്കി……….

“അവനോ……….അവൻ കഞ്ചാവ് അല്ലെ……….അവനെയാണോ ചോദിച്ചത്…………”………ചേച്ചി എന്നോട് ചോദിച്ചു………..

ഞാൻ അതെയെന്ന് പറഞ്ഞു………..

“വല്ല്യ വീട്ടിലെ കുട്ടിയൊക്കെ ആണ്…….. പറഞ്ഞിട്ടെന്താ………..കുടുംബത്തിന് ചീത്ത പേര് ഉണ്ടാക്കാൻ ഇങ്ങനെ ഓരോന്ന് ഉണ്ടാകും………..ഒരു പെണ്ണിനെ മര്യാദയ്ക്ക് റോഡിൽ കൂടി പോകാൻ സമ്മതിക്കില്ല………”………..ചേച്ചി ദേഷ്യത്തോടെ പറഞ്ഞു………..

“പെണ്ണിനെയോ…………”……….ഞാൻ വിശ്വാസം വരാതെ ചോദിച്ചു………

“അതെ മോളേ……… ഒരു പെണ്ണിനേയും വെറുതെ വിടില്ല………..പെണ്ണ് പിടിയനാണ്………… പിന്നെ കഞ്ചാവ് മയക്കുമരുന്ന് കള്ള് അങ്ങനെ എല്ലാം ഉണ്ട്…………..”………..ചേച്ചി പറഞ്ഞു………….

ഞാൻ മൂളിക്കൊടുത്തു…………

“അവന്റെ അടുത്തേക്ക് ഒന്നും പോവല്ലേട്ടോ മോളേ……….. വല്ലതും ചെയ്തു കളയും………..മോൾ വീട്ടിൽ പോകാൻ നോക്ക്…………”………….ചേച്ചി എന്നോട് പറഞ്ഞു………..

“ശരി ചേച്ചി…………”………..ഞാൻ വണ്ടിയെടുത്തു…………..

എന്തൊരു വൃത്തികെട്ടവൻ ആണിവൻ……….പെണ്ണുപിടിയൻ…………അശ്രീകരം………….എനിക്ക് അവനോട് വെറുപ്പ് തോന്നി………….

ഞാൻ വീട്ടിലെത്തി………ഒന്ന് ഫ്രഷ് ആയിട്ട് ഡ്രെസ്സൊക്കെ മാറ്റി അടുക്കളയിൽ കയറി…………ഉമ്മാനെ കുറച്ചു സഹായിച്ചു………..

കുറച്ചുകഴിഞ്ഞു ഉപ്പാന്റെ വണ്ടി പുറത്ത് വന്നു നിൽക്കുന്ന ഒച്ച കേട്ടു………..

ഉപ്പ ഫ്രഷ് ആയി വന്നു സോഫയിൽ ഇരുന്നു………ഞാൻ ഉപ്പാന്റെ അടുത്ത് ചെന്നു ഇരുന്നു………….അന്നത്തെ വിശേഷങ്ങൾ ഒക്കെ ഉപ്പാനോട് പറഞ്ഞു…………പണ്ടുമുതലേ ഉള്ള ശീലം ആണ്…………എന്തൊക്കെ ഒരു ദിവസം നടന്നിട്ടുണ്ടോ അതൊക്കെ ഞാൻ ഉപ്പാനോട് പോയ് പറയും………….

അന്നും ഉപ്പാനോട് എല്ലാം പറഞ്ഞു…….വാക പൂത്തതും ദേവദാരു പൂത്തതും എല്ലാം എന്റെ വാക്കുകളിൽ പുറത്തുവന്നു……….ഉപ്പാക്ക് പണ്ടേ അറിയാം ആ വാക പൂത്തത് കാണുന്നതും ദേവദാരു പൂക്കുന്നതും എന്റെ വീക്നെസ്സ് ആണെന്ന്…………പക്ഷെ ഒന്ന് മാത്രം ഞാൻ ഉപ്പാനോട് പറഞ്ഞില്ലാ………..അജ്മലിനെ കുറിച്ച്…………

എനിക്ക് അവനെ വല്ലാതെ വെറുത്തിരുന്നു…………എന്റെ വാക്കുകളിൽ പോലും അവനെ കൊണ്ടുവരാൻ ഞാൻ ഇഷ്ടപ്പെട്ടില്ല……….അതുകൊണ്ട് തന്നെ ഞാൻ ഉപ്പാനോട് അജ്മലിനെ കുറിച്ചു പറഞ്ഞില്ല………….

കോളേജ് ഫസ്റ്റ് ഡേ ആയതുകൊണ്ട് തന്നെ പഠിക്കാൻ ഒന്നും ഇല്ലായിരുന്നു……….

ഞാൻ കുറച്ചുനേരം ടിവിയുടെ മുന്നിൽ ഇരുന്നു………

ഇടയ്ക്കിടയ്ക്ക് അജ്മലിന്റെ ഓർമ്മ എന്റെയുള്ളിലേക്ക് കയറിവന്നു……….ഒരു ദിവസം ഒരു ഇഷ്ടപ്പെടാത്ത അനുഭവം കിട്ടി കഴിഞ്ഞാൽ പിന്നെ തലച്ചോർ ആ ഭാഗത്ത് കൂടുതൽ ഫോക്കസ് കൊടുക്കുന്നതായി എനിക്ക് തോന്നാറുണ്ട്……….എന്തോ നമ്മുടെ തലച്ചോറിന് വരെ നെഗറ്റിവിറ്റിയോടാകും കൂടുതൽ പ്രിയം……….ഞാൻ ദേഷ്യത്തോടെ ആ ഓർമ്മയെ ഓടിക്കാൻ ശ്രമിച്ചു………..

കുറച്ചുകഴിഞ്ഞു അനിയനും പിന്നെ ഉപ്പയും ഉമ്മയും ഒക്കെ ടിവിയുടെ മുൻപിലേക്ക് വന്നതോടെ ആ ഓർമ്മയെ ഓടിച്ചു കളയുന്നതിൽ ഞാൻ വിജയിച്ചു…………

ഇടയ്ക്ക് അനിയനോട് തല്ലുകൂടിയും ഉമ്മാനോടും ഉപ്പനോടും സംസാരിച്ചും സമയം പോയതറിഞ്ഞില്ല……….

പിന്നെ ഞങ്ങൾ എല്ലാവരും എണീറ്റ് ഫുഡ് കഴിച്ചു………..

ഞാൻ ഉറങ്ങാനായി റൂമിലേക്ക് പോയി……….

ബെഡിലേക്ക് വീണു………..

ഉറങ്ങാൻ ശ്രമിച്ചു………അതാ പിന്നെയും എൻട്രി………

വേറെയാര്……..അജ്മൽ തന്നെ…………

ഇതെന്താപ്പാ എന്റെ തല വേണ്ടാത്തത് മാത്രം ചിന്തിക്കുന്നെ……….പണ്ടാരമടങ്ങാൻ………..

ഞാൻ ഉമ്മാനോടും ഉപ്പാനോടും അനിയനോടും ഒപ്പം ഉള്ള സന്തോഷമുള്ള നിമിഷങ്ങൾ ചിന്തകൾ മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു………..

രണ്ടു ഓർമകളും ഒരു പൊരിഞ്ഞ യുദ്ധം തന്നെ എന്റെ തലയിൽ നടത്തി……….

പക്ഷെ യുദ്ധത്തിൽ ആര് വിജയിച്ചു എന്നറിയാനൊന്നും ഞാൻ കാത്തുനിന്നില്ല………..ഞാൻ പതിയെ ഉറക്കത്തിലേക്ക് ഊളിയിട്ടു………….

പിറ്റേന്നും രാവിലെ മഴയെ ആ വഴിക്ക് കാണാത്തതുകൊണ്ട് സ്കൂട്ടിയിൽ തന്നെ കോളേജിലേക്ക് പോയി……….

ക്ലാസ്സിലെത്തി……….ഗംഗയെ കണ്ടു…………

ഞാൻ ഇന്നലെ ഞാൻ അജ്മലിനെ കണ്ടതും പിന്നെ ആ ചേച്ചി പറഞ്ഞതും ഗംഗയോട് പറഞ്ഞു………അവൾ അതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരുന്നു………….

“അപ്പൊ ലുക്ക് മാത്രം ഒള്ളു അല്ലേ…….. ഉള്ള് മൊത്തം പോക്ക് ആണല്ലേ………..”…………അവൾ എന്നോട് ചോദിച്ചു………..

ഞാൻ അതുകേട്ട് ചിരിച്ചു…………

“അവനെ കൊത്തണം എന്ന് കരുതി ഇരിക്കായിരുന്നു……..എന്തായാലും നേരത്തെ അറിഞ്ഞത് നന്നായി…………”………..അവൾ പറഞ്ഞു………..

“ഉം………..”……..ഞാൻ അതിന് മൂളി………

“നീ അവിടെ നിക്ക്……….ഇവിടെ വേറെ കൊറേ എണ്ണം അവനെ കൊത്തണം എന്ന് പറഞ്ഞു നടന്നിരുന്നു……….അവരോട് കൂടി ഇതൊന്ന് പറയട്ടെ………….”………….ഗംഗ അതും പറഞ്ഞിട്ട് എന്നെ ഒറ്റയ്ക്കാക്കി മറ്റു പെണ്ണുങ്ങളുടെ അടുത്തേക്ക് പോയി…………

ഞാൻ അവൾ മറ്റുള്ളവരോട് ഈ കാര്യം പറയുന്നതും നോക്കി നിന്നു……..എന്തൊക്കെയാണ് ഓളെ ഭാവങ്ങൾ………അത്രയ്‌ക്കൊന്നും ഞാൻ പറഞ്ഞുകൊടുത്തിട്ടില്ലല്ലോ………..മിക്കവാറും മസാല കൂട്ടിയിട്ട് ഉണ്ടാകും………….ഞാൻ അതോർത്ത് ചിരിച്ചു…………

ഞാൻ ചുറ്റും നോക്കി………..അജ്മൽ ഇനിയും എത്തിയിട്ടില്ലല്ലോ………….

ഗംഗ എന്റെ അടുത്തേക്ക് വന്നു……….അവളും ഞാൻ ആലോചിച്ചത് തന്നെ ചോദിച്ചു…………..

“അവൻ ഇനിയും വന്നിട്ടില്ലല്ലോ………..”………..ഗംഗ എന്നോട് ചോദിച്ചു………….

ഞാൻ അതിന് തലയാട്ടി കൊടുത്തു…………

“ചിലപ്പോൾ ഇന്നലത്തെ ഷാരോണിന്റെ ഞെട്ടിക്കലിൽ പേടിച്ചിട്ടുണ്ടാകും………..”…………അവൾ ഒരു ചാൻസ് പറഞ്ഞു………….

പക്ഷെ അത് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു……….കാരണം എന്തെന്നാൽ ഷാരോൺ ഇന്നലെ അവനെ പേടിപ്പിച്ചപ്പോൾ ഒരു തുള്ളി പോലും ഭയം ഞാൻ അവന്റെ കണ്ണിൽ കാണാത്തത് തന്നെ………..അതുകൊണ്ട് തന്നെ ഞാൻ ഗംഗയോട് ഒന്നും പറഞ്ഞില്ല………….

കുറച്ചുകഴിഞ്ഞു ബെൽ അടിച്ചു………….

കക്ഷി ഇനിയും എത്തിയിട്ടില്ല……………

ടീച്ചർ കയറി വന്നു……….ഹാജർ എടുത്തതിന് ശേഷം ക്ലാസ് എടുക്കാൻ തുടങ്ങി…………

അപ്പൊ അവൻ ഇന്നില്ല……….ഞാൻ ഉറപ്പിച്ചു………

ഞാൻ ക്ലാസ്സിലേക്ക് ശ്രദ്ധ കൊടുത്തു……….ആൻഡ്രോയിഡ് നെ കുറിച്ചായിരുന്നു ക്ലാസ്………ഞാൻ അതിലേക്ക് മുഴുവൻ ശ്രദ്ധയും കൊടുത്തു………….

കുറച്ചുനേരം കഴിഞ്ഞു…………

“മിസ്സ്………..”…………ക്ലാസ്സിന്റെ പുറത്തുനിന്ന് ഒരു ശബ്ദം കേട്ടു………

ഞാൻ അങ്ങോട്ട് നോക്കി………അജ്മൽ………..

മിസ്സും അങ്ങോട്ട് നോക്കി………..

മിസ്സ് അജ്മലിനെ കണ്ടു……….

“വൈ ആർ യു ലേറ്റ്……(…….എന്താ വൈകിയേ……….)………..”…………മിസ്സ് അജ്മലിനോട് ചോദിച്ചു……………

“സോറി മാം…………”………….

“യു മസ്റ്റ് ബി ഓൺ ടൈം ഫോർ ക്ലാസ്……..ഡു യു ഗെറ്റ് മി……….(………ക്ലാസിന് കൃത്യസമയത്ത് എത്തിക്കോളണം……….. മനസ്സിലായോ………..)……….”………….മിസ്സ് പറഞ്ഞു…………..

“ഓക്കേ മാം………..”……….അജ്മൽ പറഞ്ഞു…………..

“നൗ യു ഗെറ്റ് ഇൻ………….”……….

അജ്മൽ ഉള്ളിലേക്ക് കയറി………..

അവന്റെ സീറ്റിലേക്ക് നടന്നു…………

എല്ലാവരും അവനെ ഒരു അന്യഗ്രഹജീവിയെ കാണുന്ന പോലെ കണ്ടു…………..ഗംഗയുടെ മസാലയുടെ അളവ് എനിക്ക് മനസ്സിലായി…………..

ടീച്ചർ ക്ലാസ് തുടർന്നു…………

ഞാൻ ക്ലാസ്സിൽ ശ്രദ്ധിച്ചു…………

ഇടയ്ക്ക് ഞാൻ അവനെ ഒന്ന് തിരിഞ്ഞുനോക്കി………….അവൻ ഇന്നലെ പോലെ തന്നെ ക്ലാസ്സിലൊന്നും ശ്രദ്ധിക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്…………ഒരു മാറ്റവും ഇല്ല…………

ദിവസങ്ങൾ പഴയത് പോലെ ആരോടും ചോദിക്കാതെ കടന്നുപോകാൻ തുടങ്ങി………….

അജ്മൽ പിന്നെ ക്ലാസ്സിലേക്ക് ലേറ്റ് ആയി വന്നില്ല…………പക്ഷെ അവനുമായി ആരും കൂട്ടുകൂടാൻ തയ്യാറായില്ല………….മയക്കുമരുന്നും കഞ്ചാവും ആണെന്ന ഗംഗയുടെ പറച്ചിലും പിന്നെ ഷാരോണും കൂട്ടരും അവനെ ഒരു ശത്രു ആയി കണ്ടതും അവനെ തീർത്തും ഒറ്റപ്പെടുത്തി………..പക്ഷെ അവന് അതിൽ പരാതി ഇല്ലായിരുന്നു………..അവൻ ആരോടും കൂട്ടുകൂടാതെ അവന്റെ ലോകത്ത് മാത്രമായി…………

ക്ലാസ്സിൽ ഒരിക്കൽപോലും ശ്രദ്ധിച്ചിരിക്കുന്നത് ഞാൻ കണ്ടില്ല………..അവന് ഒന്നിനോടും താൽപര്യമില്ലായിരുന്നു……….അവന് താല്പര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയ ഏക കാര്യം കള്ളും കഞ്ചാവും ആയിരുന്നു…………..

അവനെ മിക്കപ്പോഴും ആ മൊട്ടക്കുന്നിൽ ഞാൻ കണ്ടു……..ഒപ്പം മദ്യവും വലിയും…………..

ഒരിക്കൽ ഞാൻ ഡ്രസ്സ് വാങ്ങാൻ കടയിൽ ചെന്ന് തിരിച്ചിറങ്ങുമ്പോൾ അവൻ ഒരു പെണ്ണുമായി ബൈക്കിൽ പോകുന്നതും ഞാൻ കണ്ടു……….പെണ്ണ് ആണെങ്കിൽ അവനോട് ഇഴുകിച്ചേർന്നാണ് ഇരുന്നിരുന്നത്…………

ഇത് എന്തൂട്ട് വൃത്തികെട്ട ജന്മം……….ഞാൻ മനസ്സിൽ കരുതി……………

ഞാൻ പഴയതുപോലെ ജോളി അടിച്ചു നടക്കാൻ തുടങ്ങി………..കൂട്ടുകാരും കോളേജും……….അവസാന വർഷം………ഈ നിമിഷങ്ങൾ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല എന്നുള്ളതുകൊണ്ട് തന്നെ ഞാൻ അത് മാക്സിമം എൻജോയ് ചെയ്തു…………

●●●●●●●●●●●

ഒരു ഉച്ച സമയം…………

ഞാൻ കാന്റീനിൽ പോയി വരുവായിരുന്നു…………മുറ്റത്തിലൂടെ സൂക്ഷിച്ചു നടന്ന് കെട്ടിടത്തിന് അടുത്തെത്താനായതും പെട്ടെന്ന് മഴ ശക്തിയിൽ പെയ്തു…………

ഞാൻ നനയും എന്ന പേടിയിൽ പെട്ടെന്ന് ഓടി………കുറച്ചുദൂരം ഒള്ളൂ എന്ന് കരുതി ഓടിയ എന്നെ ചളി ചതിച്ചു………..

ഞാൻ വഴുക്കി വീണു………ചന്തിയും കുത്തി തന്നെ വീണു……….ഓട്ടത്തിൽ വീണത് കൊണ്ട് വീഴ്ചയിൽ ഞാൻ തെന്നി കെട്ടിടത്തിന് അടുത്ത് വരെ എത്തി………….

ചളിയിൽ വഴുക്കി വീണാൽ നമ്മൾ ഫസ്റ്റ് എന്താ നോക്കുക………..ആരേലും കണ്ടോ എന്ന് തന്നെ…………ഞാൻ പെട്ടെന്ന് ചുറ്റും നോക്കി…………

മുന്നിൽ തന്നെ ഒരാൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു…………..അജ്മൽ………..വേറെ ആരും കണ്ടിട്ടില്ല…………

ഞാൻ അജ്മലിനെ നോക്കി…………

അവന്റെ മുഖത്ത് ചെറിയ ഒരു ചിരി പൊടിഞ്ഞത് ഞാൻ കണ്ടു………..

അവൻ എന്റെ അടുത്തേക്ക് വന്നു…………

എനിക്ക് നേരെ കൈ നീട്ടി…………..

ഞാൻ അവന്റെ കയ്യിലേക്ക് തന്നെ നോക്കി…………..

എനിക്കിഷ്ടമില്ലായിരുന്നു അവനെ…………അവനെ ഞാൻ നല്ലപോലെ വെറുത്തിരുന്നു…………

ഞാൻ അവന്റെ കയ്യിൽ പിടിക്കാതെ എണീറ്റു………. എന്നിട്ട് അവനെ ഇഷ്ടപ്പെടാത്ത തരത്തിൽ ഒരു നോട്ടം നോക്കി ക്ലാസ്സിലേക്ക് നടന്നു…………

അവൻ എന്നെ തിരിഞ്ഞു നോക്കിയത് പോലും ഇല്ല………….

ഞാൻ പോയി വാഷ്‌റൂമിൽ ചെന്ന് ചളി കഴുകി കളഞ്ഞു…………..

എന്നിട്ട് ക്ലാസ്സിലേക്ക് കയറി………….

ടീച്ചർ ക്ലാസ് എടുക്കുന്നതിന് ഇടയിൽ ഞാൻ അവനെ ഒന്ന് തിരിഞ്ഞു നോക്കി………….

അവൻ പിന്നെയും പഴയതുപോലെ………..പുറത്തോട്ട് തന്നെ അവന്റെ ശ്രദ്ധ…………….

അവനെ നമ്മൾ വേദനിപ്പിക്കുന്നതോ ഇഷ്ടമില്ലാത്ത തരത്തിൽ നോക്കുന്നതോ അല്ലെങ്കിൽ ഒറ്റപ്പെടുത്തുന്നതോ ഒന്നും അവൻ മൈൻഡ് കൂടെ ചെയ്യുന്നില്ല…………അവന് അതൊന്നും ഒരു വിഷമമേ അല്ല……………അവനെ ഈ കാര്യങ്ങൾ ഒന്നും വേദനിപ്പിക്കുന്നില്ല…………..

ചിലപ്പോൾ അവൻ ഇതിലും കൂടുതൽ വേദന അനുഭവിക്കുന്നുണ്ടെങ്കിലോ……………..

മിക്കവാറും കണ്ട കഞ്ചാവും മയക്കുമരുന്നും വലിച്ചു കയറ്റിയിട്ട് വേദനിക്കാനും ചിന്തിക്കാനും ഒക്കെ ഉള്ള ശക്തി അടിച്ചുപോയിട്ടുണ്ടാകും…………….

ഞാൻ അവനെ കുറിച്ച് പലപ്പോഴും ഓരോന്ന് ആലോചിച്ചുകൂട്ടി…………

എന്തോ ദിവസം കൂടുംതോറും എനിക്ക് അവനോടുള്ള വെറുപ്പ് കൂടിയതേ ഒള്ളൂ…………….

ഞാൻ പഠിത്തത്തിലും ഫ്രണ്ട്സിനോട് ഒപ്പമുള്ള നിമിഷങ്ങളും കൂടുതൽ ആസ്വദിക്കാൻ ശ്രമിച്ചു……………

അന്നൊരുനാൾ…………

ഉച്ചയ്ക്ക് ശേഷം പ്രാക്ടിക്കൽ ക്ലാസ് ആയിരുന്നു……………..ജാവ ആയിരുന്നു………..

ഞങ്ങൾ എല്ലാവരും ലാബിലേക്ക് ചെന്നു…………..

ടീച്ചർ ഒരു ചോദ്യം തന്നു എന്നിട്ട് അത് സോൾവ് ചെയ്യാനായി എല്ലാവരെയും രണ്ടുപേരടങ്ങുന്ന ഗ്രൂപ്പ് ആക്കി…………..

എനിക്ക് ലിനി എന്നുപേരുള്ള പെൺകുട്ടിയെ ആണ് കിട്ടിയത്……..

ഓരോരുത്തർക്കും ഓരോ കമ്പ്യൂട്ടർ തന്നു………ഞങ്ങൾ ചോദ്യവുമെടുത്ത് കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു…………….

“മാം……………….”…………ഞാൻ ഒരാൾ ടീച്ചറെ വിളിക്കുന്നത് കേട്ടു………….

അപർണ ആയിരുന്നു അത്……………

“എന്ത് പറ്റി അപർണാ………..”……….ടീച്ചർ അവളോട് ചോദിച്ചു………..

“എനിക്ക് വേറെ ആളെ തരാമോ……….”………..അപർണാ ടീച്ചറോട് ചോദിച്ചു…………

ഞാൻ അപർണയുടെ പാർട്ണറെ നോക്കി………അജ്മൽ………..അജ്മലായിരുന്നു അപർണയുടെ പാർട്ണർ………….

“എന്തുപറ്റി അപർണാ…………”………..ടീച്ചർ അവളോട് ചോദിച്ചു………….

“എനിക്ക് ഇത് ഇയാളോട് ഒപ്പം ചെയ്യാൻ പറ്റില്ല……..എനിക്ക് വേറെ ആളെ തരണം…………”………അവൾ ടീച്ചറോട് അപേക്ഷിച്ചു………….

അജ്മൽ ഒന്നും പറയാതെ നിർവികാരനായി നിന്നു…………..

ഷാരോൺ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു……………

“വൈ……….എന്തുപറ്റി………..”………….ടീച്ചർ അവളോട് ചോദിച്ചു…………

“എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്……….ഞാൻ ഗംഗയുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്തോളാം………….പ്ലീസ്………”…………അപർണാ പറഞ്ഞു……….എന്നിട്ട് ഗംഗയുടെ അടുത്തേക്ക് ഇരുന്നു…………

ടീച്ചർ അജ്മലിനെ നോക്കി…………..

“ഇയാൾക്ക് ഒരാൾ വേണമല്ലോ………..”………അജ്മലിനെ നോക്കിക്കൊണ്ട് ടീച്ചർ പറഞ്ഞു…………..

ടീച്ചർ ചുറ്റും നോക്കി………..എന്നെ കണ്ടു………….

“ഫാത്തിമ………….”………..ടീച്ചർ ഒരു പ്രതീക്ഷയെന്നവണ്ണം എന്നോട് ചോദിച്ചു…………

എനിക്ക് ഒരു മറുപടി പറയാൻ കഴിഞ്ഞില്ല……….പക്ഷെ അവനെ എന്റെ ഗ്രൂപ്പിൽ ചേർക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു………

ടീച്ചർ ഒരു മറുപടിക്കായി കാത്തുനിന്നു………എല്ലാവരും എന്നെ നോക്കി………അജ്മലും എന്നെയൊന്ന് പാളി നോക്കി…………

“സോറി മാഡം………..എനിക്കും ബുദ്ധിമുട്ട്…………”………..ഞാൻ ടീച്ചറോട് പറഞ്ഞു…………

“ഫാത്തിമാ………..”……..

“പ്ളീസ് മാഡം………എന്നെ നിർബന്ധിക്കരുത്…………..”…………ഞാൻ ടീച്ചറോട് പറഞ്ഞു…………

“ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം………”……….അജ്മൽ പെട്ടെന്ന് പറഞ്ഞു………

ടീച്ചർ നിർവികാരയായി അജ്മലിനെ നോക്കി……..ടീച്ചർക്ക് നല്ല വിഷമം വന്നിരുന്നു………..

ഷാരോണും കൂട്ടരും ഇതൊക്കെ കണ്ട് ഊറിച്ചിരിച്ചു……….എന്നിൽ നിന്ന് ഇങ്ങനെ ഒരു മറുപടി അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല………ടീച്ചറും…………..

പറ്റില്ല എന്ന് പറഞ്ഞെങ്കിലും എന്റെ ഉള്ള് ആകെ നീറി…………

ഇതുവരെ ഒരു ആളെയും ഞാൻ അവഗണിക്കാനോ അല്ലെങ്കിൽ ഒറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല………….

പക്ഷെ ഇന്ന്……..ഒരു വിധത്തിൽ ഞാൻ ചെയ്തതും അത് തന്നെ അല്ലെ………..

അജ്മലിനെ ഞാൻ ഒറ്റപ്പെടുത്തി………….അല്ലെങ്കിൽ അവനെ ഒറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ ഞാനും ഒഫീഷ്യൽ ആയി ചേർന്നു………….

എന്റെ ഉള്ളിൽ നല്ലവണ്ണം സങ്കടം കയറി വന്നു………..എനിക്ക് ടീച്ചർ തന്ന ചോദ്യം ചെയ്യാനോ അല്ലെങ്കിൽ അതിലേക്ക് ശ്രദ്ധ ചെലുത്താനോ സാധിച്ചില്ല………….ഞാൻ ചെയ്ത പ്രവൃത്തി എന്നെ വേട്ടയാടി………….

പെട്ടെന്ന് ഒരാൾ പുറത്തേക്ക് പോകുന്ന ശബ്ദം ഞാൻ കേട്ടു……….

ഞാൻ അങ്ങോട്ട് നോക്കി………

അജ്മൽ………….

“അജ്മൽ അവന് കൊടുത്ത പ്രോബ്ലം സോൾവ് ചെയ്തു……….ഒറ്റയ്ക്ക്……..നിങ്ങൾ ഈ ക്ലാസ് തീരുമ്പോ എങ്കിലും തീർക്കുമോ………..”………..ടീച്ചർ അഹങ്കാരത്തോടെ ഞങ്ങളോട് പറഞ്ഞു………..അവനെ ഒറ്റപ്പെടുത്തിയ ഞങ്ങളെ ടീച്ചർ ശരിക്കും പരിഹസിച്ചതാണെന്ന് എല്ലാവര്ക്കും മനസ്സിലായി…………

എല്ലാവരും തലകുമ്പിട്ടിരുന്നു………. ഞാനടക്കം……………

“അവനെ ഗ്രൂപ്പിൽ ചേർത്താൽ മതിയായിരുന്നു……….എന്നാൽ രണ്ടു മിനുറ്റുകൊണ്ട് പരിപാടി തീർന്നേനെ………….”………….ലിനി എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു…………..

പക്ഷെ എന്തോ എനിക്ക് അതിന് ഒരു രൂപത്തിലും മറുപടി നൽകാൻ സാധിച്ചില്ല…………..

പക്ഷെ ശരിക്കും അവൻ അവിടെ ഉള്ള എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു………….കാരണം ഞങ്ങളിൽ ഒരാൾക്ക് പോലും ആ ചോദ്യം ചെയ്ത് തീർക്കാൻ സാധിച്ചില്ല………….ക്ലാസ്സിലെ പഠിപ്പികൾ എല്ലാം ആ ചോദ്യത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു വീണു…………….

ശരിക്കും പറഞ്ഞാൽ എന്നെയും അത് അത്ഭുതപ്പെടുത്തി……….കാരണം ക്ലാസ്സിൽ ഒരിക്കൽ പോലും അവൻ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടില്ല………പക്ഷെ എന്നാൽ ഞങ്ങൾ ഒരാൾക്ക് പോലും ചെയ്ത് തീർക്കാൻ പറ്റാതിരുന്ന ചോദ്യം അവൻ രണ്ടു മിനുറ്റുകൊണ്ട് തീർത്തു…………..

എന്റെയുള്ളിൽ അവനോടുള്ള കാഴ്ചപ്പാടിനുള്ള ആദ്യത്തെ മാറ്റമായിരുന്നു അത്……………ഇതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടിന് ഏറ്റ ആദ്യത്തെ അടിയും………..

ആ ദിനം അങ്ങനെ കടന്നുപോയി…………

അവനിൽ എല്ലാവരും ഒന്ന് മാറി ചിന്തിച്ചെങ്കിലും അവൻ ഒരിക്കലും മാറാൻ കൂട്ടാക്കിയില്ല…………

അവൻ ആരോടും കൂട്ടുകൂടാൻ പോയില്ല………..ക്ലാസ്സിൽ ശ്രദ്ധിച്ചില്ല………..എന്തിന് മൊട്ടക്കുന്നിലുള്ള സായാഹ്നങ്ങളും മാറിയില്ല…………..

ആയിടക്കാണ് ഒരു ദിവസത്തെ കനത്ത മഴയിൽ കോളേജ് കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ഒരു മരം വീണ് ബയോളജി ലാബ് തകരുന്നത്………ലാബ് മൊത്തം തകർന്നുപോയി…….ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു………..ബയോളജി ലാബ് പുതുക്കി പണിയുക അല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു…………..

കോളേജ് ന് അതിനുവേണ്ടി ഫണ്ട് സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയില്ല……….അതിന് പ്രധാന കാരണം സർക്കാരും കോളേജും ഭരിക്കുന്ന പാർട്ടികൾ രണ്ടായിരുന്നു…………

പലതവണ അപേക്ഷ സമർപ്പിച്ചിട്ടും ഫണ്ട് കിട്ടിയില്ല അതുകൊണ്ട് ഞങ്ങൾ സ്റ്റുഡന്റ്‌സ് തന്നെ ഫണ്ട് സ്വന്തം കയ്യിൽ നിന്നെടുക്കാൻ തീരുമാനിച്ചു………..

പക്ഷെ അതുകൊണ്ട് ഒന്നും വേണ്ട മുഴുവൻ പൈസ കിട്ടില്ലായിരുന്നു………..അതുകൊണ്ട് ഞങ്ങൾ നാട്ടിലെ ചില പ്രമാണികളെ സമീപിക്കാൻ ശ്രമിച്ചു………….

അങ്ങനെ ഞങ്ങൾ ആദ്യം തന്നെ അറയ്ക്കൽ അബൂബക്കർ ഹാജിയുടെ വീട്ടിലേക്ക് ചെന്നു…………

അറയ്ക്കൽ അബൂബക്കർ ഹാജി…………പ്രമാണി എന്നൊന്നും പറഞ്ഞുകൂടാ………..അതുക്കും മേലെ………….ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ ആരെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാവുന്ന പേര് അബൂബക്കർ ഹാജി…………..ഉപ്പാന്റെ പഴയ സ്നേഹിതൻ ആണീ അബൂബക്കർ ഹാജി………….എന്നെ ഹാജിക്കും ഹാജിയുടെ ഭാര്യയ്ക്കും അറിയാമായിരുന്നു…………തന്റെ സ്നേഹിതന്റെ മകൾ എന്ന വാത്സല്യം എന്നും അദ്ദേഹവും ആ ഉമ്മയും എനിക്ക് നൽകിയിരുന്നു……..

ഹാജി പോരാത്തതിന് ഞങ്ങളുടെ പാർട്ടിയോട് മമതയുള്ള ആളും……..അതുകൊണ്ട് തന്നെ തുടക്കം അവിടെ നിന്നാക്കാം എന്ന് കരുതി………….

ഞാനും അനൂപേട്ടനും പിന്നെ കുറച്ചു സുഹൃത്തുക്കളുമായി ഹാജിയുടെ വീട്ടിലേക്ക് ചെന്നു…………

കാളിങ് ബെൽ അടിച്ചു…………

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ വാതിൽ തുറന്നു………….

ഹാജി അല്ലായിരുന്നു………ഹാജിയുടെ ഭാര്യ റസിയ ആയിരുന്നു…………

“എന്താ മക്കളെ……….”……….അത് ചോദിച്ചതിന് ശേഷം ആണ് ഉമ്മച്ചി(റസിയ) എന്നെ കണ്ടത്…………

“ആരാ……ഇത്……..പാത്തു…………”………..എന്ന് വിളിച്ചു ഉമ്മച്ചി എന്നെ വന്നു കെട്ടിപ്പിടിച്ചു…………

ഞാൻ പുഞ്ചിരിച്ചു……….

“ഉമ്മക്കും ഉപ്പാക്കും സുഖമാണോ മോളേ………”……….ഉമ്മച്ചി ചോദിച്ചു…………

“സുഖമാണ് ഉമ്മാ………..”………..ഞാൻ മറുപടി കൊടുത്തു………….

“മോളെന്താ പതിവില്ലാതെ ഈ വഴിക്ക്………….ഇതൊക്കെയാരാ………….”……….ഉമ്മച്ചി എന്റെയൊപ്പം വന്നവരെ നോക്കി ചോദിച്ചു………….

എന്റെയും ഉമ്മച്ചിയുടെയും സ്നേഹപ്രകടനം കണ്ടു അന്തംവിട്ട് നിൽക്കായിരുന്നു എന്റെ കൂടെ വന്നവർ………..

“ഇത് എന്റെ കോളേജിൽ ഉള്ളവരാണ് ഉമ്മ………ഞങ്ങൾക്ക് ഉപ്പാനെ ഒന്ന് കാണണം………”………ഞാൻ പറഞ്ഞു………..

“ഇക്ക കുളിക്കാണ്………. ഞാൻ പറയാം………ഇങ്ങൾ ഉള്ളിലേക്ക് ഇരിക്ക്……….”………ഉമ്മച്ചി പറഞ്ഞു……….

“വേണ്ട ഉമ്മാ……..ഞങ്ങൾ ഇവിടെ ഇരുന്നോളാം…………”……….ഞാൻ പറഞ്ഞു………….

“ന്നാ…….അങ്ങനെ ആയിക്കോട്ടെ…………ഇങ്ങൾ ഇരിക്കിൻ………. ഞാൻ പോയി പറഞ്ഞിട്ട് വരാം……….”………..എന്ന് പറഞ്ഞു ഉമ്മച്ചി ഉള്ളിലേക്ക് പോയി…………

“ഫാത്തിമയ്ക്ക് എവിടെ ചെന്നാലും ആളുണ്ടല്ലോ………”………ഇരിക്കുന്നതിനിടയിൽ അനൂപേട്ടൻ പറഞ്ഞു…………

“ഉപ്പാന്റെ സ്നേഹിതൻ ആണ് ഈ അബൂബക്കർ ഹാജി……….”………ഞാൻ മറുപടി കൊടുത്തു…………

“അപ്പൊ കാര്യം എളുപ്പമായല്ലോ……….”………….അനൂപേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു……….

“ഹഹ…….. അങ്ങനെ അതികം ആശ്വസിക്കുക ഒന്നും വേണ്ട………നമ്പർ വൺ ബിസിനെസ്സ്മാൻ ആണ് പുള്ളി………..”………..ഞാൻ പറഞ്ഞു…………

“അത് ശെരിയാ………..ഈ കാണുന്ന എല്ലാം ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചു ഉണ്ടാക്കിയതാണ്………..ഒരു കുടുംബ സ്വത്തിന്റെ പാരമ്പര്യം പോലും ഇല്ല…………”……….അനൂപേട്ടൻ പറഞ്ഞു……….

ഞാൻ അത് ശെരി വച്ചു………..

കുറച്ചുകഴിഞ്ഞു ഉമ്മ ഞങ്ങൾക്ക് കുടിക്കാൻ വെള്ളം കൊണ്ടുതന്നു…………ഞങ്ങളോട് കുറച്ചുനേരം വിശേഷം ഒക്കെ ചോദിച്ചിരുന്നു………ഹാജി ഇപ്പൊ വരും എന്ന് പറഞ്ഞു………….നല്ല സ്നേഹമാണ് ഉമ്മാക്ക്………അറയ്ക്കൽ കുടുംബത്തിന്റെ ഐശ്വര്യം………….വിശന്നുവരുന്ന ഒരാളെയും ഒന്നും കൊടുക്കാതെ പറഞ്ഞു വിടില്ല……….കാണാൻ വരുന്നത് ഏത് പുലയനാണെങ്കിലും തന്റെ ആതിഥ്യമര്യാദ കാണിക്കും………….അത്രയ്ക്ക് കാരുണ്യം ഉള്ള കുടുംബമാണ് അറയ്ക്കൽ……….

നാട്ടുകാർക്കും വളരെ വേണ്ടപ്പെട്ടവരാണ് അറയ്ക്കൽ കുടുംബം………..കുറേ ട്രൂസ്റ്റുകൾ ഉണ്ട് ഇവർക്ക്……….പാവങ്ങളെ നോക്കാൻ മക്കളുപേക്ഷിച്ച മാതാപിതാക്കളെ നോക്കാൻ ഒരു നേരത്തിന് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്തവരെ വിശപ്പൂട്ടാൻ അനാഥകുട്ടികളെ പഠിപ്പിക്കാൻ………… എല്ലാത്തിനും അറയ്ക്കൽ കുടുംബം മുന്നിലായിരുന്നു………….

താൻ വളർന്നുവന്ന കഷ്ടപ്പെട്ട സാഹചര്യങ്ങൾ തന്നെ കൊണ്ട് ആവുന്ന തരത്തിലെങ്കിലും സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റാൻ ഹാജി ശ്രമിച്ചിരുന്നു………..അതുകൊണ്ട് തന്നെ ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെ പോലെ കണ്ടിരുന്നു………..

ഞാൻ ഓരോന്ന് ആലോചിച്ചു ഹാജിക്ക് വേണ്ടി കാത്തിരുന്നു………

പെട്ടെന്ന് ഒരു ബുള്ളെറ്റിന്റെ ശബ്ദം ഞാൻ കേട്ടു………..ഒരു ബുള്ളറ്റ് ഗേറ്റും താണ്ടി പോർച്ചിൽ വന്നുനിന്നു………

അജ്മൽ………..

അജ്മലായിരുന്നു ആ ബുള്ളെറ്റിന്മേൽ………..

ഞാൻ അന്തംവിട്ട് അവനെ നോക്കി നിന്നു………അനൂപേട്ടന്റെയും മറ്റുള്ളവരുടെയും സ്ഥിതി മറിച്ചല്ലായിരുന്നു…………

അവൻ ബൈക്കിൽ നിന്ന് ഇറങ്ങി ഉള്ളിലേക്ക് നടന്നു………..

ഞാൻ അവന്റെ അടുത്തേക്ക് ചെന്നു……..അവൻ എന്നെ കണ്ട് നിന്നു………..

“നീ എന്താ ഇവിടെ………..”……..ഞാൻ അവനോട് ചോദിച്ചു……….

“ഇതെന്റെ വീടാണ്………..”……….അവൻ പറഞ്ഞു…………

അവന്റെ മറുപടി കേട്ട് എന്റെ കിളിപാറി……….

“നിന്റെ വീടെന്ന് പറഞ്ഞാൽ………..”……….ഞാൻ സംശയത്തോടെ അവനോട് ചോദിച്ചു………..

“ഞാൻ അറയ്ക്കൽ അബൂബക്കർ ഹാജിയുടെ മകനാണ്………..”……….അവൻ പറഞ്ഞു………….എന്നിട്ട് അവൻ ഉള്ളിലേക്ക് നടന്നു………..

അനൂപേട്ടനും ഇത് കേട്ടിരുന്നു……….അനൂപേട്ടന്റെ കിളിയും നല്ലപോലെ പാറിയിരുന്നു…………..

പിന്നെ ഹാജി വന്നതും ഹാജിയോട് കാര്യങ്ങൾ പറഞ്ഞ് ഒരു ലക്ഷം രൂപ തരാം എന്ന് പറഞ്ഞതും ഒക്കെ ഞങ്ങൾ ഒരു തരിപ്പോടെ മാത്രമാണ് കേട്ടത്……….ഞങ്ങൾ അജ്മൽ തന്ന ഷോക്കിൽ നിന്ന് വിട്ടുമാറിയിട്ടില്ലായിരുന്നു………………

പക്ഷെ പല കാര്യങ്ങളും എന്നെ ചിന്തിപ്പിച്ചു………….

ജനങ്ങൾ ദൈവത്തെ പോലെ കാണുന്ന അറയ്ക്കൽ അബൂബക്കർ ഹാജിയുടെ മകനാണോ ഇങ്ങനെ കള്ളും കഞ്ചാവും പെണ്ണുംപിടിച്ചു നടക്കുന്നത്…………

അത് എന്നെ വല്ലാതെ സംശയത്തിലാഴ്ത്തി……….

ധനികരുടെ മക്കൾ അവരുടെ വളർത്തുദോഷം കൊണ്ട് ഇങ്ങനെ ചെയ്യുന്ന കഥകൾ ഒക്കെ ഞാൻ കേട്ടിട്ടുണ്ട് പക്ഷെ അജ്മലിന്റെ മാതാപിതാക്കൾ അങ്ങനെയുള്ളവരേ അല്ല………..കാരുണ്യത്തിന്റെ നിറകുടം ആണ് രണ്ടും………..പക്ഷെ ഇവൻ………….

എന്റെയും ഉപ്പാന്റെയും സ്ഥിരം സംസാരത്തിൽ ഞാൻ ഈ വിഷയം എടുത്ത് ഇട്ടു………..

“ഉപ്പാ……..ഉപ്പാക്ക് അറയ്ക്കൽ അബൂബക്കർ ഹാജിയെ അറിയില്ലേ………….”………..ഞാൻ ചോദിച്ചു………….

“ആ അബുവോ………എന്താടി നീ അവന്റെ അടുത്തുപോയി വല്ല വികൃതിയും കാട്ടിയോ……….”………ഉപ്പ എന്നോട് ചോദിച്ചു…………

“ഇല്ല ഉപ്പാ……….ഇങ്ങള് പറയുന്നത് കേൾക്ക്………..”……..ഞാൻ പറഞ്ഞു………….

“ആ ഇയ്യ് പറഞ്ഞോ……….”…….

“ഉപ്പാക്ക് ഹാജിയുടെ മക്കളെ കുറിച്ച് അറിയാമോ………”………..ഞാൻ ചോദിച്ചു……….

“അവന്……….അവന് രണ്ടുമക്കളുണ്ട്…………ഒരു ആണും പെണ്ണും ആണെന്ന് തോന്നുന്നു………”……….ഉപ്പാ പറഞ്ഞു………..

“അവരെക്കുറിച്ചു അറിയോ……….”……….ഞാൻ പിന്നെയും ചോദിച്ചു…………

“അവൻ മക്കളെക്കുറിച്ചു അത്ര ഓപ്പൺ അല്ല………എന്തെടി………”………..ഉപ്പാ ചോദിച്ചു……….

“ഒന്നുമില്ല……..ഇന്ന് അവിടെ പോയിരുന്നു………..എന്തൊരു വലിയ വീടാണെന്ന് അറിയാമോ……….”……..ഞാൻ പറഞ്ഞു………..

“എന്തെ ഈ വീട് വലുതല്ലേ………..”………ഉപ്പാ ചോദിച്ചു………..

“അതിന്റെ അത്ര വരൂല………..”…………

“അത് ശരിയാ……….ആ വീടും അവനുള്ളത് എല്ലാം അവൻ സ്വയം

ഉണ്ടാക്കിയതാണ്………..ഉപ്പാനെ പോലെ കുടുംബ സ്വത്തിന്റെ മഹിമ ഒന്നും അവനില്ലായിരുന്നു………..അവന്റെ പരിശ്രമവും ചങ്കൂറ്റവും കൊണ്ടാണ് അവൻ അവന്റെ സാമ്രാജ്യം പടുത്തുയർത്തിയത്……….നിനക്കൊക്കെ ഇൻസ്പയർ ചെയ്യാൻ പറ്റിയ മുതലാണ്………..”……….ഉപ്പാ പറഞ്ഞു………….

ഉപ്പാ പറഞ്ഞത് ഓരോന്നും എന്റെ ഉള്ളിലേക്ക് കയറി……..എന്റെയുള്ളിൽ ഹാജിയോട് തോന്നിയ മതിപ്പ് പിന്നെയും കൂടി……….പക്ഷെ അജ്മലിന്റെ അവസ്ഥ കൂട്ടിവായിച്ചപ്പോൾ എനിക്ക് അദ്ദേഹത്തോട് സങ്കടം തോന്നി…………..

“അപ്പൊ ഉപ്പ വെറും വേസ്റ്റ് ആണല്ലേ…………”…………ഞാൻ ഉപ്പാനെ കളിയാക്കി ചോദിച്ചു………

“പോടീ അവിടുന്ന്………..”………ആ ചോദ്യം ചോദിച്ചു തീരുമ്പോയേക്കും ഓടിയത് കൊണ്ട് ഉപ്പാന്റെ അടി എനിക്ക് കിട്ടിയില്ല……….

ഉപ്പാന്റെ അടുത്തുനിന്നും അജ്മലിനെക്കുറിച്ചു ഒന്നും അറിയാൻ സാധിച്ചില്ല…………

പിറ്റേന്ന് ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് ഫുഡ് അടിച്ചു ക്ലാസ്സിലേക്ക് വന്നപ്പോൾ അജ്മലുണ്ട് ക്ലാസ്സിൽ ഡെസ്കിൽ തലവെച്ചു ഉറങ്ങുന്നു…………

ബെൽ അടിച്ചു…………

ആരും അവനെ വിളിച്ചില്ല…………

സാർ കയറിവന്നു………….

വിനോദ് സാർ ആണ്…….. ഭയങ്കര ചൂടൻ………സ്വയം വല്ല്യ ആളാണെന്ന് ഒരു നെഗളിപ്പുള്ള സാർ ആണ്……….അയാളുടെ തൊള്ള കേട്ടാൽ അയാൾ ഈ ജീവിതത്തിൽ നേടാത്തത് ആയി ഒന്നുമില്ല എന്ന് തോന്നും……………………

അജ്മൽ ശെരിക്കും പെട്ടു…………

സാർ പക്ഷെ അജ്മൽ ഉറങ്ങുന്നത് കണ്ടിരുന്നില്ല………..

സാർ ക്ലാസ്സിൽ വന്നപാടെ കുറച്ചുനേരം ക്ലാസ് എടുത്തിട്ട് ബോർഡിൽ ഒരു ചോദ്യം എഴുതി………….

പക്ഷേ ഷാരോൺ വെറുതെ ഇരുന്നില്ല………അവൻ സാറിനെ വിളിച്ചിട്ട് അവൻ ഉറങ്ങുന്നത് കാണിച്ചുകൊടുത്തു……….

സാർ ഡസ്റ്റർ എടുത്ത് അജ്മലിന് നേരെ എറിഞ്ഞു………കൃത്യം അവന്റെ മുഖത്ത് തന്നെ വീണു…………അവന്റെ മുഖത്ത് ആകെ പൊടിയായി………..

അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് മുഖത്തുവീണ പൊടി തുടച്ചു…………..

ക്ലാസ്സിലുള്ള എല്ലാവരും ഇതുകണ്ട് ചിരിച്ചു…………..

എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോൾ സാറിനും ഹരം കയറി…………

സാർ അജ്മലിന്റെ അടുത്തേക്ക് ചെന്നു……….അജ്മൽ സാറിനെ നോക്കി……… ..

“ലാസ്റ്റ് ഇയറിൽ ട്രാൻസ്ഫെർ………..ഒരു പൊട്ടനും ചെയ്യാത്ത കാര്യം…………അത് ചെയ്തപ്പോൾ തന്നെ ഉറപ്പിച്ചതാണ് വരുന്നവന്റെ നിലവാരം എന്താണെന്ന്………….”……….സാർ അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു………….

അതുകേട്ട് എല്ലാവരും ചിരിച്ചു……….ഷാരോൺ & ടീമിസ് പൊട്ടിച്ചിരിച്ചു……………

“ഉറങ്ങാനാണെങ്കിൽ എന്തിനാ ഇങ്ങോട്ട് വരുന്നേ……….വീട്ടിൽ നല്ല കിടക്കയും തലയണയും ഒക്കെ ഇല്ലേ…………പിന്നെ പറ്റുമെങ്കിൽ വാപ്പാനോട് ഒരു പെണ്ണും കൂടെ കെട്ടിച്ചു തരാൻ പറ………അതാകുമ്പോ പിന്നെ ഇവിടെ കിടന്ന് ഉറങ്ങാൻ തോന്നില്ല…………”…………സാർ അവനെ കളിയാക്കി പൊട്ടിച്ചിരിച്ചു…………..

എല്ലാവരും അതിന് കൂട്ടുകൂടി……………

അജ്മലിന് ദേഷ്യം വരുന്നപോലെ തോന്നി എനിക്ക്………..അവന്റെ കണ്ണുകൾ ഒക്കെ ചെറുതായ പോലെ……….

“വാപ്പ നിന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ നല്ലപോലെ കാശ് ഇറക്കിയിട്ടുണ്ടാവുമല്ലോ…………..അത് മുതലാക്കണ്ടേ…………”………….സാർ അവനെ കളിയാക്കി ചോദിച്ചു…………..

അജ്മൽ ഒന്നും പറയാതെ സാറിനെ തന്നെ നോക്കി നിന്നു………..

ക്ലാസ്സിലുള്ളവർ സാറിന്റെയൊപ്പം കൂടി അവനെ കളിയാക്കി ചിരിച്ചു…………

“നിന്നെ കൊണ്ട് എന്തായാലും ഇങ്ങനെയുള്ള ഒരു ചോദ്യത്തിനും ഉത്തരം തരാൻ പറ്റില്ല…………..അതുകൊണ്ട് അറ്റ്ലീസ്റ്റ് അത് ഒന്ന് ചെയ്യുന്നത് നോക്കി ഇരിക്കുക എങ്കിലും ചെയ്യ്…………”………..അതും പറഞ്ഞു കളിയാക്കി ചിരിച്ചുകൊണ്ട് സാർ തിരിഞ്ഞു ബോർഡിന് അടുത്തേക്ക് നടന്നു………..

എല്ലാവരും ചിരിച്ചു……….

“സാർ………..”……….അജ്മൽ സാറിനെ വിളിച്ചു………..

സാർ തിരിഞ്ഞു നോക്കി…………

അജ്മൽ അടുത്തേക്ക് വന്ന് സാറിന്റെ കയ്യിൽ നിന്നും ചോക്ക് വാങ്ങി ബോർഡിന് അടുത്തേക്ക് നടന്നു………..

ബോർഡിന് മുന്നിൽ ചെന്ന് അവൻ ഒന്ന് നിന്നു………. ബോർഡിലേക്ക് നോക്കി…………ചോദ്യം ഒന്ന് വായിച്ചു……….

പിന്നെ ബോർഡിൽ അത് സോൾവ് ചെയ്യാൻ തുടങ്ങി………….

ഒഎസ് സ്റ്റോപ്പും ഇടാതെ പെട്ടെന്ന് പെട്ടെന്ന് അവൻ എഴുതിക്കൊണ്ടിരുന്നു………..

അവൻ ബോർഡിൽ എഴുതുന്നത് കണ്ട് എല്ലാവരും അന്തംവിട്ട് അവനെ നോക്കി നിന്നു…………..

ഒന്നോ രണ്ടോ മിനിറ്റുകൾ കൊണ്ട് അവൻ ഉത്തരം ചെയ്തു തീർത്തു………..

അവൻ പിന്നിലേക്ക് ഒന്ന് വന്ന് ബോർഡിലേക്ക് നോക്കി ഉത്തരം ശരിയാണോ എന്നൊന്ന് ചെക്ക് ചെയ്തു………..

അതിന് ശേഷം അവൻ ചോക്ക് മേശയിന്മേൽ വെച്ചിട്ട് തിരിഞ്ഞു സാറിന്റെ അടുത്തേക്ക് വന്നു…………..

അജ്മൽ സാറിനെ നോക്കി………..സാർ അജ്മലിനെയും…………

“ഏത് പൊട്ടനും ചെയ്യാൻ പറ്റുന്ന ഒന്നുണ്ട്……….ടെക്സ്റ്റ് ബുക്കിലെ ചോദ്യം അതുപോലെ ബോർഡിൽ എഴുതുക എന്നുള്ളത്………….അതിന് മിനിമം വേണ്ടത് കണ്ണ് കാണുക വായിക്കാൻ അറിയുക മാത്രമാണ്……….കണ്ണ് കാണാത്തതോ അതോ വായിക്കാൻ അറിയാത്തതോ ചോദ്യം മുഴുവൻ ആയി എഴുതാൻ പോലും അറിയില്ലേ…………..ഇതിലും നല്ലത് കിടന്ന് ഉറങ്ങാണ്……….. വിദ്യാർഥികൾ ടെക്സ്റ്റ് ബുക്കിൽ നോക്കിയെങ്കിലും ചോദ്യം മുഴുവനായി കണ്ടെത്തിക്കോളും…………..”………….അജ്മൽ സാറിനെ നോക്കി പറഞ്ഞു………..സത്യം പറഞ്ഞാൽ പച്ചയ്ക്ക് തിന്നു എന്നാവും വാസ്തവം……………

അജ്മൽ സാറിനെ കടന്നുപോയി തന്റെ ബാഗ് എടുത്ത് സാറിന്റെ മുൻപിലേക്ക് തിരിച്ചു വന്നു………..

“എന്നെ ഇവിടെ കൊണ്ടുവരാൻ എന്റെ വാപ്പാക്ക് ഒരു പൈസ മുടക്കേണ്ടി വന്നിട്ടില്ല…………..”………….അജ്മൽ പറഞ്ഞു…………

സാർ ചോദ്യഭാവത്തിൽ അവനെ നോക്കി………….

“ഓൾ ഇന്ത്യ എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിൽ ടോപ് അടിച്ചാൽ ഇന്ത്യയിലെ ഏത് കോളേജും ഒരു പൈസയും വാങ്ങാതെ സീറ്റ് കൊടുക്കും………”………..അജ്മൽ അതും പറഞ്ഞു ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി………….

അജ്മൽ പറഞ്ഞത് കേട്ട് സാറിന്റെ കണ്ണ് മാത്രം അല്ല തള്ളിയത് അത് കേട്ട എല്ലാവരുടെയും കണ്ണ് പുറത്തേക്ക് വന്നു…………

അജ്മൽ ഓൾ ഇന്ത്യ ടോപ്പർ ആണെന്നോ………….

പക്ഷെ അവൻ അവിടെ ആ പത്തു മിനിറ്റ് കൊണ്ട് കാണിച്ചത്………..ഒന്നും പറയാനില്ല………..കൊലമാസ്………….

എല്ലാവരുടെയും അണ്ണാക്കിൽ തന്നെ പൊട്ടിച്ചു…………സാറിന് പിന്നെ ഒന്നും പറയാൻ തോന്നിയില്ല………….

സാർ ബോർഡിൽ പോയി ചോദ്യം മുഴുവൻ എഴുതിയിട്ട് ഉത്തരം അജ്മൽ എഴുതിയതാണെന്ന് പറഞ്ഞിട്ട് സ്ഥലം കാലിയാക്കി…………ആകെ ഈമ്പിളിഞ്ഞു………….

എഗൈൻ…………

എന്റെ ചിന്തകൾക്ക് പിന്നെയും അടി കിട്ടി………….

എന്റെ കാഴ്ചപ്പാടുകൾക്ക് വീണ്ടും അടി കിട്ടി…………..

അവനെ മനസ്സിലാക്കാൻ പോലും എനിക്ക് സാധിച്ചില്ല……….

●●●●●●●●●●●●

ഇതിനിടയിൽ ഞങ്ങൾ മൊത്തം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഒരു പണി കിട്ടി…………

സർക്കാർ ഫീസ് കുത്തനെ കൂട്ടി……………

എന്നെപ്പോലുള്ള പണക്കാരുടെ മക്കൾക്ക് അത് അടയ്ക്കാൻ പറ്റുമായിരുന്നെങ്കിലും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അത് വല്ലാത്ത ഒരു തിരിച്ചടി ആയിരുന്നു…………

അവർക്ക് ഫീസിന് വേണ്ടി ഇനി എന്ത് ചെയ്യും എന്ന് ഒരു ഉത്തരമില്ലാത്ത ചോദ്യം മുന്നിലോട്ട് കടന്നുവന്നു…………

പലരും പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചു……..പക്ഷെ ഒരായിരം പ്രതീക്ഷകളുമായി കോളേജിന്റെ പടി ചവിട്ടിയ അവർക്ക് അത് അത്ര എളുപ്പം ഉള്ള കാര്യമില്ലായിരുന്നു……….

അതിന്റെ സൂചനകൾ ഞങ്ങൾ ഞങ്ങളുടെ കോളേജിലും കണ്ടു………..

ഞങ്ങളുടെ ഒരു സഹവിദ്യാർഥി ഫീസിന് ഒരു മാർഗവും കാണാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു………..

ഭാഗ്യം കൊണ്ട് അവൾ രക്ഷപ്പെട്ടു…………

കേരളത്തിൽ അങ്ങോളം സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു………….

ഞങ്ങളുടെ കോളേജിലും സമരം തുടങ്ങി………..

ഞാനായിരുന്നു സമരമുഖത്തിന്റെ മുന്നേറ്റത്തിൽ………..

പോലീസും അവരുടെ ഫോഴ്സും അവിടെ ആഗമരായിരുന്നു…………

മുദ്രാവാക്യം വിളിക്കുകയും സമരത്തിന്റെ നേതൃത്വത്തിനും ഞാൻ തന്നെയായിരുന്നു മുൻപിൽ……

സമാധാനമായുള്ള ഒരു സമരം ആയിരുന്നു ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്…………പക്ഷെ ഇടയ്ക്ക് വെച്ച് ഷാരോണും കൂട്ടരും അവരുടെ പാർട്ടി പ്രവർത്തകരും പൊലീസിന് നേരെ കല്ലെറിഞ്ഞു………..

സമരം അക്രമാസക്തമായി………….പോലീസ് കോളേജിന് ഉള്ളിൽ കടന്നു…….ലാത്തി വീശി……………..

എല്ലാവരും ചിതറിയോടി………..ഞാൻ ഓടി……….

ഓടുന്നതിന് ഇടയിൽ ഗംഗയെ പൊലീസുകാർ മർദിക്കുന്നത് ഞാൻ കണ്ടു……….

ഞാൻ അവളുടെ അടുത്തേക്ക് ഓടി………

പൊലീസുകാരെ തടഞ്ഞു……..

എന്റെ തലയ്ക്ക് ലാത്തി കൊണ്ട് അടി കിട്ടി………ഞാൻ വീണു……….

വീണുകിടന്ന എന്റെ നേരെ പോലീസുകാരൻ ലാത്തി വീശി…………ഒരു കൈ അതിനെ തടഞ്ഞു………

ഞാൻ ആ കയ്യിന്റെ ഉടമസ്ഥനെ നോക്കി………..

അജ്മൽ………….

പോലീസുകാരൻ അവന് നേരെ ലാത്തി വീശി………അവൻ ലാത്തി പിടിച്ചിട്ട് പോലീസുകാരനെ ഉന്തി പുറത്തേക്കിട്ടു………..

ഗംഗയും അജ്മലും എന്നെ എണീൽപ്പിച്ചു………

എന്റെ തലയിൽ നിന്ന് ചോര ചെറുതായി ഒലിക്കുന്നുണ്ടായിരുന്നു………….

പെട്ടെന്ന് ഒരാൾ ഗംഗയുടെ നേരെ ലാത്തി വീശി………..അവൾ ഒഴിഞ്ഞുമാറി……….അയാൾ അവളുടെ പിന്നാലെ ചെന്നു…………അവൾ ഓടി………പിന്നാലെ അയാളും…………

എനിക്ക് എന്റെ ബോധം പോകുന്ന പോലെ തോന്നി………..

എന്റെ നേരെ വന്നവരെയെല്ലാം അജ്മൽ തല്ലിയും ഉന്തിയും ഒഴിവാക്കി……….

ഇതിനിടയിൽ പ്രിൻസിപ്പലും മറ്റു അധ്യാപകരും വന്ന് പോലീസിനോട് പുറത്തുപോകാൻ പറഞ്ഞു……….

പോലീസ് എന്നെ കിട്ടാതെ പോകില്ല എന്ന് പറഞ്ഞു………..

ഇവിടുന്ന് ആരെയും കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന് പ്രിൻസിപ്പൽ തീർത്തുപറഞ്ഞു………..ശേഷം പ്യൂണിനോട് എല്ലാ ക്ലാസ്റൂമും അടയ്ക്കാൻ പറഞ്ഞു………..

ഞാനും അജ്മലും കൂടി ഏതോ ലാബിനുള്ളിൽ ഒളിച്ചിരിക്കുക ആയിരുന്നു……..ഞാൻ അവന്റെ കൈകൾക്കുള്ളിലും……….ഞാൻ പുറത്തുചാടാൻ വേണ്ടി ഒന്ന് ശ്രമിച്ചു……….

പക്ഷെ അവൻ എന്നെ ബലത്തിൽ പിടിച്ചുനിർത്തി……….

ഞാൻ പേടിയോടെ അവനെ നോക്കി………..

“ഇപ്പോ നിന്നെ അവർക്ക് കിട്ടിയാൽ നിന്റെ പരിപ്പ് അവർ എടുക്കും……….”………അവൻ എന്റെ പേടി കണ്ടെന്നവണ്ണം പറഞ്ഞു………..

ഞാൻ ഒന്ന് ശാന്തമായി………..

എന്റെ കണ്മുന്നിൽകൂടി ലാബിന്റെ വാതിൽ അടയുന്നത് ഞാൻ കണ്ടു……….ഒപ്പം എന്റെ ബോധവും എന്നിൽ നിന്ന് പോയി………….

ഫാത്തിമ അജ്മലിലേക്ക് വീണു…….

അജ്മൽ അവളെ താങ്ങിയെടുത്ത് അവിടെ ഒരു ബെഞ്ചിൽ കിടത്തി………..

അജ്മൽ എന്നിട്ട് ജനലിൽ കൂടി പുറത്തെ അവസ്ഥ നോക്കി………….

പോലീസും പരിവാരങ്ങളും സ്ഥലം കാലിയാക്കിയിരുന്നു………….

കോളേജ് അടച്ചതിന് ശേഷം പ്രിൻസിപ്പലും മറ്റു അദ്ധ്യാപകരും പ്യൂണും ഒക്കെ അവിടെ നിന്ന് പോയി………..

അജ്മൽ പുറത്തേക്ക് തന്നെ നോക്കി നിന്നു………..

ഇരുട്ട് ജനലഴികളിൽകൂടി ഉള്ളിലേക്ക് പ്രവേശിക്കുന്നത് അവൻ നോക്കി നിന്നു……….

അവന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി……….

അവൻ കൈ ജനലഴികളിൽ മുറുക്കെ പിടിച്ചു………..

ജനൽകമ്പിയുടെ തണുപ്പ് അവന് കുറച്ചു ആശ്വാസമേകി………….

അവൻ തിരിച്ചു ഫാത്തിമയുടെ അടുത്തെത്തി………..

അവൻ അവളെ നോക്കി…………

അവൾക്ക് അപ്പോഴും ബോധം വന്നിട്ടില്ലായിരുന്നു……….

അവൻ അവളുടെ മുറിവിലേക്ക് നോക്കി……….

അതിൽ നിന്നും ഇപ്പോഴും ചെറുതായി ചോര പൊടിയുന്നത് അവൻ കണ്ടു……….

അവൻ ലാബിൽ ഒന്ന് തിരഞ്ഞിട്ട് മരുന്നുമായി അവളുടെ അടുക്കലേക്ക് വന്നു………

അവളുടെ ഷാളിന്റെ തുമ്പ് കീറിയെടുത്തിട്ട് അവൻ അതിൽ മുക്കി ഫാത്തിമയുടെ മുറിവിൽ പുരട്ടി…………

അവൻ പതിയെ മുറിവ് പറ്റിയ ഭാഗങ്ങളിൽ എല്ലാം മരുന്ന് തേച്ചുപിടിപ്പിച്ചുകൊണ്ടിരുന്നു………….

മരുന്നിന്റെ നീറ്റൽ എന്നോണം ഫാത്തിമ പതിയെ കണ്ണുതുറന്നു…………

അവൾ പതിയെ ചുറ്റും നോക്കി………..

അജ്മൽ തന്റെയടുത്ത് ഇരുന്നുകൊണ്ട് തന്നെ തൊടുന്നത് കണ്ട് അവൾ അവനെ പിടിച്ചു ഉന്തി………..

അവൻ ബാക്കിലേക്ക് മറിഞ്ഞുവീണു………….

“വിട്ടു പോ……….എന്നെ തൊടരുത്…………”………ഫാത്തിമ അജ്മലിനോട് ചീറി………..

അജ്മൽ പിന്നിലേക്ക് മാറി അവളെ നോക്കി……….

“മുറിവിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു……..അതാ………….”………..അജ്മൽ അവളോട് പറഞ്ഞു………….

“എന്നെ തൊടരുത്……….ഞാൻ രക്തം വാർന്ന് മരിച്ചോട്ടെ……… പക്ഷെ നിന്നെപ്പോലെ ഒരു പെൺപിടിയൻ എന്നെ തൊടുന്നത് എനിക്കിഷ്ടമല്ല………..”…………ഫാത്തിമ വെറുപ്പോടെ അവനോട് പറഞ്ഞു………….

അജ്മൽ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു………..

ഫാത്തിമ എണീറ്റ് വാതിലിനടുത്തേക്ക് ചെന്നു……….

അവൾ വാതിൽ പിടിച്ചു തുറക്കാൻ നോക്കി……..വാതിലിന്മേൽ പിടിച്ചു ശക്തിയിൽ വലിക്കാൻ നോക്കി………

അജ്മൽ അവളുടെ പ്രവൃത്തി നോക്കി നിന്നു………

ഫാത്തിമ എത്ര ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല………

“പടച്ചോനെ ഈ പെൺപിടിയന്റെ ഒപ്പം ഞാൻ ഈ രാത്രി മുഴുമിക്കേണ്ടി വരുമോ………..”………..അവൾ വാതിൽ ശക്തിയിൽ തുറക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു…………..

അവൾ പറഞ്ഞത് അജ്മൽ കേട്ടു………….നിസ്സംഗമായ ഒരു പുഞ്ചിരി അതിനും ഉള്ള മറുപടി………….

വാതിൽ കുറെ തുറക്കാൻ ശ്രമിച്ചിട്ടും നടക്കാതായപ്പോൾ അവൾ കുഴങ്ങി ബെഞ്ചിൽ വന്നിരുന്നു………..

അവൾ ഭയന്നിരുന്നു……….അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തുംപിടിയും കിട്ടിയില്ല………..സമരമായതുകൊണ്ട് തന്നെ അവൾ ഫോണും എടുത്തിട്ടില്ലായിരുന്നു…………..അവൾ ആ നിമിഷത്തെ ഓർത്തു പശ്ചാത്തപിച്ചു………….

അവൾക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്തുകടന്നാൽ മതി എന്നായിരുന്നു………….

കുറച്ചു കഴിഞ്ഞ് അജ്മൽ അവളുടെ അടുത്തേക്ക് വന്നു………..അവന്റെ കയ്യിൽ എന്തൊക്കെയോ ഉണ്ടായിരുന്നു…………അവൾ ഭയന്ന് അവനെ നോക്കി………….

“ആസിഡല്ല………..”………..അവളുടെ നോട്ടം കണ്ടിട്ട് അജ്മൽ പറഞ്ഞു…………

“ഫാത്തിമാ……….ഇത് കുടിച്ചാൽ ഉറങ്ങിപോകും……….എത്ര മണിക്കൂർ എന്നൊന്നും അറിയില്ല…………പക്ഷെ നല്ല സമയം എടുക്കും ഉണരാൻ……….”……….തന്റെ കയ്യിലിരിക്കുന്ന ഒരു ബോട്ടിൽ കാണിച്ചുകൊണ്ട് അജ്മൽ പറഞ്ഞു………..

അവൻ കടലാസ് കഷ്ണം അവളുടെ നേരെ നീട്ടി……….അവൾ അത് വാങ്ങി…………അതിലൊരു ഫോൺ നമ്പർ ഉണ്ടായിരുന്നു………….

അവൾ ചോദ്യത്തോടെ അവനെ നോക്കി…………

“അത് എന്റെ ഫ്രണ്ട് വിനീതിന്റെ നമ്പർ ആണ്……….. വാതിൽ തുറന്നിട്ടും ഞാൻ എണീറ്റില്ലെങ്കിൽ അവനെ വിളിച്ചു പറഞ്ഞാൽ മതി ഞാൻ ഇവിടെ കിടക്കുന്നുണ്ട് എന്ന്……… അവൻ വന്ന് കൊണ്ടുപോയിക്കോളും…………….”…………അജ്മൽ ഫാത്തിമയോട് പറഞ്ഞു…………ശേഷം അവനൊന്ന് ചുമച്ചു………….

“നിനക്ക് ഫോണില്ലേ………”………ഫാത്തിമ അജ്മലിനോട് ചോദിച്ചു………….

“ഞാൻ ഫോൺ ഉപയോഗിക്കാറില്ല……….”………..ചുമ നിർത്തിക്കൊണ്ട് അവൻ പറഞ്ഞു……….ശേഷം പിന്നെയും ചുമച്ചു……….

ഫാത്തിമ അവനെ തന്നെ നോക്കി………….

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു……….

ശേഷം അവൻ ആ ബോട്ടിലിനുള്ളിലെ വെള്ളം കുടിച്ചു………….

“ഗുഡ്നയ്റ്റ്………..”………..അജ്മൽ ഫാത്തിമയോട് പറഞ്ഞിട്ട് ഒരു ബെഞ്ചിൽ പോയി കിടന്നു………..

ഫാത്തിമ അവനെ തന്നെ നോക്കി നിന്നു……….

കുറച്ചുനേരം കഴിഞ്ഞു അവന്റെ നെഞ്ച് ശ്വാസത്തിന് അനുസരിച്ചു പൊങ്ങി താഴുന്നത് അവൾ കണ്ടു…………..

അവൻ ഉറങ്ങിയെന്ന് ഫാത്തിമയ്ക്ക് തോന്നി……….

ഫാത്തിമ എഴുന്നേറ്റ് അജ്മലിന് അടുത്തേക്ക് ചെന്നു………..

അവനെയൊന്ന് കൈകൊണ്ട് തട്ടി നോക്കി……….അവനിൽ നിന്ന് ഒരു ചലനവും കണ്ടില്ല…………അവൻ ഉറങ്ങിയെന്ന് അവൾക്ക് ബോധ്യമായി…………

അവൾ അവനെ തന്നെ നോക്കി………..

ഞാൻ കുറച്ചു ക്രൂരയായി എന്ന് അവൾക്ക് തോന്നി………..അവനെ പെണ്ണുപിടിയൻ എന്ന് വിളിച്ചതൊക്കെ അവൾക്ക് വേണ്ടായിരുന്നു എന്ന് തോന്നി………..പക്ഷെ താൻ ശെരിക്കും ഭയന്നിരുന്നു അതുകൊണ്ടാണ് അങ്ങനെ ചെയ്തത്…………

താൻ പെണ്ണുപിടിയൻ എന്ന് വിളിച്ചു അധിക്ഷേപിച്ചിട്ടും അവൻ ഒരു പുഞ്ചിരി മാത്രമേ മറുപടി ആയി തന്നുള്ളൂ എന്നത് അവളെ ആശ്ചര്യപ്പെടുത്തി…………

ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൾ ബെഞ്ചിൽ ഇരുന്നു………

ഉമ്മയും ഉപ്പയും ഇപ്പൊ എന്നെ അന്വേഷിക്കുന്നുണ്ടാകും…………എന്ത് പറയും അവരോട്………അവൾ ഓരോന്നോർത്ത് വേവലാതിപെട്ടുകൊണ്ട് കിടന്നു……….

പതിയെ അവൾ കണ്ണടച്ചു………….

അവൾ രാവിലെ എണീറ്റു…………

അജ്മലിനെ പോയി നോക്കി……..അവൻ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു……….

അവന്റെ കൈകൾ മുറിഞ്ഞിരുന്നു……….ഞാൻ അത് കണ്ടു………..

എന്നെ പൊലീസുകാർ അടിച്ചപ്പോൾ തടയാൻ നോക്കിയപ്പോൾ പറ്റിയതാണ്……..പാവം………..

എന്നെ രക്ഷിച്ചിട്ടും ഇന്നലെ ഞാൻ അവനെ വേദനിപ്പിച്ചു………പെണ്ണുപിടിയാ എന്ന് വിളിച്ചു……………ഞാനെത്ര ക്രൂരയാണ്……………

ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് വാതിൽ തുറക്കാൻ വേണ്ടി കാത്തിരുന്നു……..

കുറച്ചുകഴിഞ്ഞ് പ്യൂൺ വന്ന് വാതിൽ തുറന്നു……..

ഞാൻ അജ്മൽ തന്ന കടലാസ് കഷ്ണവും എടുത്ത് ആരും കാണാതെ പുറത്തേക്കിറങ്ങി………..

കോളേജിന് പുറത്തേക്ക് നടന്നു………

കുട്ടികൾ വരുന്നുണ്ടായിരുന്നൊള്ളൂ…………

പെട്ടെന്ന് ലിനിയെ ഞാൻ കണ്ടു………

ഞാൻ അവളുടെ അടുത്ത് ചെന്നിട്ട് അവളുടെ ഫോൺ വാങ്ങി അജ്മൽ തന്ന നമ്പറിലേക്ക് വിളിച്ചു………….

“ഹലോ………”……..അപ്പുറത്ത് നിന്ന് കാൾ എടുത്ത ശബ്ദം ഞാൻ കേട്ടു……….

“ഹലോ……..”………

“ഹലോ……..ഇതാരാണ്………….”……….അയാൾ ചോദിച്ചു…………

“എന്റെ പേര് ഫാത്തിമ………ഇത് വിനീതാണോ………….”…………ഞാൻ ചോദിച്ചു…………

“അതെ……..”…………

“ഇയാളുടെ ഫ്രണ്ട് അജ്മൽ കോളേജിൽ മയങ്ങി കിടപ്പുണ്ട്………അവനെ എടുത്ത് കൊണ്ടുപോകാനാ വിളിച്ചത്……….”……..ഞാൻ പറഞ്ഞു……….

“അവനെന്താ പറ്റിയെ……….”………വിനീത് ചോദിച്ചു…………

പെട്ടെന്ന് കോളേജിൽ നിന്നും എന്തൊക്കെയോ കശപിശയുടെ ശബ്ദം ഞാൻ കേട്ടു………..

“നിങ്ങൾ വേഗം വരൂ……….”………അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു………..എന്നിട്ട് തിരിച്ചു കോളേജിലേക്ക് നടന്നു………..

കോളേജിലെത്തിയപ്പോൾ ഷാരോണും കൂട്ടരും ആരെയോ മർദിക്കുന്നത് ഞാൻ കണ്ടു………..

മറ്റു വിദ്യാർഥികൾ ഒക്കെ ചുറ്റും കൂടിയിട്ടുണ്ട്………..

ഞാൻ അവിടേക്ക് ചെന്നു………..

ആരാണ് തല്ലുവാങ്ങുന്നത് എന്ന് നോക്കി……….

അജ്മലിനെ ആണ് അവർ തല്ലുന്നത്…………

അവന് ഇനിയും ബോധം വീണിട്ടില്ല………അവന്റെ കണ്ണുകൾ പാതി അടഞ്ഞിട്ടുണ്ട്……….

അവനെ ഷാരോണും കൂട്ടരും കൂട്ടമായി മർദിക്കുന്നു………. അജ്മലിന് ഒന്ന് തടയാൻ പോലും ആവുന്നില്ല…………ആ മരുന്നിന്റെ ശക്തി അവനിൽ നിന്ന് ഇനിയും പോയിട്ടില്ല………..

ഞാൻ അവരെ തടയാൻ വേണ്ടി മുന്നോട്ട് ചെന്നു………..

പെട്ടെന്ന് ഒരു കാർ ഇരമ്പിയാർത്തു കൊണ്ട് കോളേജിലേക്ക് കയറി വന്നു……….

അതിൽ നിന്ന് രണ്ടുമൂന്ന് പേര് ഇറങ്ങി ഓടി വന്ന് ഷാറോണിനെയും കൂട്ടരെയും തടഞ്ഞു……….

അതിൽ ഒരാൾ അജ്മലിനെ പിടിച്ചു…………

“അജു……അജു………….”……….അജ്മലിന്റെ മുഖത്ത് തട്ടിക്കൊണ്ട് അവൻ അജ്മലിനെ വിളിച്ചു……….

അവൻ അജ്മലിനെയും കൊണ്ട് കാറിന്റെ അടുത്തേക്ക് നീങ്ങി……..

ഷാരോണും കൂട്ടരും തല്ലിയിട്ടും മതി വരാതെ അവർക്ക് പിന്നാലെ വന്നു………

പക്ഷെ മറ്റുള്ളവർ അവരെ തടഞ്ഞു………..

അവൻ അജ്മലിനെ കാറിൽ കയറ്റി……….

“അവനെ കൊണ്ടുപോയിക്കോ………പക്ഷെ ഇനി അവനെ ഇങ്ങോട്ട് കെട്ടിയെടുത്താൽ പിന്നെ അവന്റെ ശവമേ നീയൊക്കെ കാണുള്ളു………… “………ഷാരോൺ ആക്രോശിച്ചു……….

അജ്മലിനെ കാറിലേക്ക് കൊണ്ടുപോയവൻ ഷാരോണിനെ ഒന്ന് കടുപ്പിച്ചു നോക്കി……..എന്നിട്ട് കാറിലേക്ക് കയറി…………

കാർ കോളേജിന് പുറത്തേക്ക് പാഞ്ഞു……………

ഞാൻ നേരെ വീട്ടിലേക്ക് പോയി……….

ഉമ്മയും ഉപ്പയും എന്നെ കാണാഞ്ഞിട്ട് നല്ലോണം ടെൻഷൻ അടിച്ചിരുന്നു………..

ഞാൻ പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ ലാബിൽ ഒളിച്ചിരുന്നതാ പിന്നെ പുറത്തുകടക്കാൻ പറ്റാതായി എന്ന് പറഞ്ഞു അവരോട്…………

ഒറ്റയ്ക്കായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നൽകാനാണ് എനിക്ക് തോന്നിയത്………..

ഉപ്പ കുറച്ചു കഴിഞ്ഞു എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി………..

നേരത്തെ മരുന്ന് തേച്ചതുകൊണ്ട് പേടിക്കുക ഒന്നും വേണ്ട ഒരു ഓയിൽമെന്റ് മാത്രം തന്നു………….

അജ്മലാണ് മരുന്ന് തേച്ചത് എന്ന് ആരും അറിഞ്ഞില്ല പക്ഷെ എന്നെ രക്ഷിക്കുകയും മരുന്ന് തേച്ചു തരികയും ചെയ്തു തന്ന അവന് പക്ഷെ എന്താണ് തിരികെ കിട്ടിയത്………..അധിക്ഷേപം, തല്ല്, നാണക്കേട്……..അങ്ങനെ പലതും………ആദ്യമായി എനിക്ക് അവനോട് സഹതാപം തോന്നി………..

വല്ല്യ പ്രശ്നം ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ പിറ്റേന്ന് തൊട്ട് തന്നെ കോളേജിലേക്ക് പോയി…………

ഞാൻ അജ്മലിനെ ഒന്ന് കാണാനും നന്ദി പറയാനും തീരുമാനിച്ചു………..

ഞാൻ അവനെ കാത്തിരുന്നു………

പക്ഷെ അവൻ വന്നതേയില്ല………

പിന്നീടുള്ള ദിവസങ്ങളിലും അവനെ കാണാതായി തുടങ്ങി………..അവൻ കോളേജിലേക്ക് വന്നില്ല………..

ഞാൻ എന്നും കോളേജിലേക്ക് ചെല്ലുമ്പോളും അവനെ കാണാൻ കൊതിക്കും പക്ഷെ അവൻ മാത്രം എന്റെ മുന്നിൽ വന്നതേയില്ല………..

നാലഞ്ചു ദിവസം കഴിഞ്ഞു ഞാൻ രാവിലെ കോളേജിലേക്ക് സ്കൂട്ടിയിൽ പോവുക ആയിരുന്നു………..പെട്ടെന്ന് എന്റെ ഓപ്പോസിറ്റ് അജ്മൽ പോകുന്നത് ഞാൻ കണ്ടു…………

പതിവില്ലാതെ അവനെ കാണാൻ ഒരു വൃത്തിയുണ്ട്…………അവൻ മുടിയൊക്കെ ഒന്ന് ചീകിയിട്ടുണ്ട്………….ഞാൻ അവന് പിന്നാലെ വണ്ടി തിരിച്ചു………..

അവൻ വണ്ടി ഒരു പള്ളിയിലേക്ക് കയറ്റി………പിന്നാലെ ഞാനും കയറി…………അവനുമായി ഞാൻ ഒരു നിശ്ചിത അകലത്തിൽ ആയിരുന്നു…………..

അവൻ ബൈക്കിൽ നിന്ന് ഒരു പൂച്ചെണ്ട് എടുത്തു………..എന്നിട്ട് പള്ളിയുടെ നേരെ നടന്നു………

എനിക്കൊന്നും മനസ്സിലായില്ല……….ഞാൻ പിന്നാലെ ചെന്നു………….

അവൻ പള്ളിയിലേക്കല്ല പോയത്………..

അവൻ തിരിഞ്ഞ് പള്ളിക്കാട്ടിലേക്ക്(കബറിടങ്ങളിലേക്ക്) കയറി…………..

ഞാൻ ഒന്ന് ഭയന്നു………. പക്ഷെ ഞാൻ പിന്നാലെ പോകുന്നത് അവസാനിപ്പിച്ചില്ല………..

അവിടം ആകെ കാടുപിടിച്ചിരുന്നു………..

അവൻ അവിടേക്ക് നടന്നു……….

ഞാനും…………

കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്റെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു…………

ഞാൻ അവനെ തിരഞ്ഞു…………

കുറച്ചു തിരഞ്ഞുകഴിഞ്ഞപ്പോൾ അവൻ ഒരു കബറിടത്തിന് മുന്നിൽ മുട്ടുകുത്തി ഇരിക്കുന്നത് കണ്ടു………….

ഞാൻ അവന്റെ അടുത്തേക്ക് ചെന്നു…….

അജ്മൽ പൂച്ചെണ്ട് ആ കബറിടത്തിൽ വെച്ചു………..

ഞാൻ അവന്റെ അടുത്തേക്ക് നടന്നു……….

അവൻ എന്തൊക്കെയോ ആ കബർ നോക്കി പറയുന്നുണ്ടായിരുന്നു………….

അവൻ ഇരിക്കുന്നതിന് പിന്നിലായി ഒരു മരം നിൽക്കുന്നുണ്ടായിരുന്നു……….ഞാൻ അതിന് പിന്നിൽ നിന്നിട്ട് അവൻ എന്താ ചെയ്യുന്നത് എന്ന് വീക്ഷിച്ചു………….

“എന്നെക്കൊണ്ട് ആവുന്നില്ലെടി……….ഒന്നിനും……….എനിക്ക് ഒന്നിനും ആവുന്നില്ല……..ഒന്നിനും………….നശിച്ചു……..എല്ലാം………..എന്നിലുള്ളതെല്ലാം…………നല്ലതെല്ലാം……..എല്ലാം പോയി…………നീ എന്താ പറഞ്ഞെ………..ചിരിക്കണം ന്ന് ല്ലേ………..എന്നും………..എന്നും ചിരിക്കണം ന്ന് ല്ലേ………….എന്നെ കൊണ്ട് ആവുന്നില്ല…………..എനിക്കൊന്ന്………..എനിക്കൊന്ന് മനസ്സറിഞ്ഞു…ചിരിക്കാൻ പോലും ആകുന്നില്ല…………ചിരിക്കാൻ ശ്രമിക്കുമ്പോ…….എന്റെ കവിൾ വേദനിക്കാണ്……..

ചുണ്ട് തുറക്കുന്നു പോലും ഇല്ല…….കണ്ണിൽ നിന്ന് വെള്ളം വരുവാണ്……… എനിക്കൊന്ന് ചിരിക്കാൻ പോലും സാധിക്കുന്നില്ല…………..”………….അജ്മൽ കരഞ്ഞുകൊണ്ട് ആ കബറിടം നോക്കി സംസാരിച്ചു………അവൻ തേങ്ങിക്കൊണ്ടിരുന്നു…………..അവന്റെ വാക്കുകൾ എന്റെ ഉള്ളിലും ചെറിയ ഒരു നനവ് പടർത്തി………….

പെട്ടെന്ന് ഒരു കൈ എന്റെ തോളിൽ പതിച്ചു………..

ഞാൻ തിരിഞ്ഞുനോക്കി………..

ഒരു ഉസ്താദ്………

“അവനെ ഒറ്റയ്ക്ക് വിട്ടേക്ക്……….”……….ആ ഉസ്താദ് എന്നോട് പറഞ്ഞു……….

ഉസ്താദും ഞാനും കൂടെ പള്ളിക്കാട്ടിൽ നിന്ന് പുറത്തേക്കിറങ്ങി………..

“ഉസ്താദ്…….അവൻ………?…….”……….ഞാൻ ഒരു ചോദ്യത്തോടെ ചോദിച്ചു…………..

ഉസ്താദ് ഒരു ദീർഘ ശ്വാസം എടുത്തു…………

“പടച്ചോന് നല്ല മുഖവും ചെകുത്താന് ക്രൂരമായ മുഖവും എന്നാണ് നമ്മൾ പറയാറ്……….. പക്ഷെ ഇടയ്ക്ക് പടച്ചോൻ അവന്റെ ക്രൂരമായ മുഖം കാണിക്കും………അതിന്റെ ഒരു നേർക്കാഴ്ച ആണ് അവൻ………….”………ഉസ്താദ് പറഞ്ഞു………….

എനിക്ക് അധികം ഒന്നും മനസ്സിലായില്ല……….

ഞാൻ പുറത്തേക്ക് നടന്നു……….

എന്തായിരിക്കും ഉസ്താദ് പറഞ്ഞത്…………?

അജ്മൽ എന്തിനാ കരഞ്ഞത്…………?

ആരുടെ കബറിന് മുന്നിലാ അവൻ കരഞ്ഞത്………..?

ഒരു നൂറുകണക്കിന് ചോദ്യങ്ങൾ എന്റെ തലയിൽ വന്നു………

എനിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല…………

ഞാൻ അവനെ കുറിച്ച് ചിന്തിച്ചു കൂട്ടിയതെല്ലാം തെറ്റാകുന്നു………..

എന്റെ ചിന്തകകൾക്ക് മീതെ ആണ് അവൻ……….

ആരാണവൻ……………

ഞാൻ കുറച്ചുനേരം അവനുവേണ്ടി കാത്തുനിന്നു………..

പക്ഷെ അവൻ വന്നതേയില്ല………..

ഞാൻ വണ്ടിയെടുത്തു പോന്നു……….

എന്നെ അജ്മലിന്റെ ചിന്തകൾ വേട്ടയാടിക്കൊണ്ടിരുന്നു…………

പിറ്റേന്ന് കോളേജിലെ ഫസ്റ്റ് ബെൽ അടിക്കുന്നതിന് മുൻപായി ഞാൻ വരാന്തയിൽ ഗംഗയുമായി സംസാരിച്ചു നിൽക്കുക ആയിരുന്നു………..

പെട്ടെന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ അജ്മൽ വരുന്നത് ഞാൻ കണ്ടു……….

എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്ക് തോന്നി……….

പെട്ടെന്ന് ഷാരോണും കൂട്ടരും അവന്റെ മുന്നിലേക്ക് വന്നു………അവന്റെ വഴി തടഞ്ഞു………..

അജ്മൽ അവനെ നോക്കി…………

“നിന്നോടല്ലേ മോനേ ഇനി ഈ വഴിക്ക് വരരുത് എന്ന് പറഞ്ഞത്……….”…………ഷാരോൺ അവനോട് പറഞ്ഞു……….

അജ്മൽ ഒന്നും മിണ്ടിയില്ല………..

“മോൻ അതോണ്ട് വേഗം സ്കൂട്ട് ആവാൻ നോക്ക്……..എന്റെ കയ്യിന് വെറുതെ പണി ഉണ്ടാക്കാൻ നിക്കല്ലേ………..”………..ഷാരോൺ പറഞ്ഞു………..

അജ്മൽ പെട്ടെന്ന് അവനെ കടന്ന് ക്ലാസ്സിലേക്ക് നടക്കാൻ ഒരുങ്ങി…………

ഷാരോൺ അജ്മലിന്റെ നെഞ്ച് നോക്കി ചവിട്ടി……….അജ്മൽ നിലത്തേക്ക് വീണു…………

മറ്റുള്ളവർ അതുകണ്ട് ചിരിച്ചു…………

“നീയവന്റെ ഹെയർ സ്റ്റൈൽ കണ്ടോടാ……….”……..ഷാരോൺ അജിത്തിനോട് ചോദിച്ചു…………

“ഹഹ……. ഒരുമാതിരി നിരാശാകാമുകന്റെ പോലെ…………”……….അജിത് ഷാരോണിനെ പിന്താങ്ങി…………..

“എന്താടാ……..നിന്റെ പെണ്ണ് നിന്നെ തേച്ചുപോയോ…………..”………..ഷാരോൺ ചിരിച്ചുകൊണ്ട് അജ്മലിനോട് ചോദിച്ചു…………..

അജ്മൽ ഒന്നും പറഞ്ഞില്ല…………

“അവൾ ഇപ്പൊ എവിടെയുണ്ട്…………”……….ഷാരോൺ അവനോട് ചോദിച്ചു………….

അജ്മൽ ചോദ്യഭാവത്തോടെ അവനെ നോക്കി…………

“വേറെ ഒന്നിനും അല്ലെടാ………..അവളെ ഒന്ന് പ്രണയിക്കാൻ…………അവൾക്കൊരു ചെറിയ കുഞ്ഞിനെ ഒന്ന് സമ്മാനിക്കാൻ……….”……….അജിത് അജ്മലിന്റെ മുൻപിൽ ചെന്ന് കുനിഞ്ഞുനിന്നുകൊണ്ട് കളിയാക്കി പറഞ്ഞു…………

അജ്മലിന്റെ കണ്ണിന്റെ ഭാവം മാറുന്നത് ഞാൻ കണ്ടു…………പെട്ടെന്ന് അവന്റെ കണ്ണ് ചെറുതായി………….

അടുത്ത നിമിഷം………..

അജ്മലിന്റെ കൈ അജിത്തിന്റെ കഴുത്തിൽ പതിച്ചു………..

അജിത്ത് ശ്വാസം കിട്ടാതെ ഒരു നിമിഷം പുറത്തേക്ക് കണ്ണ് തള്ളിപ്പോയി…………

അവന്റെ കഴുത്തിൽ തന്നെ പിടിച്ചുകൊണ്ട് അജ്മൽ എണീറ്റു…………

അജിത്തിന്റെ കഴുത്തിൽ പിടിച്ചു തന്നെ പൊക്കി എടുത്തുകൊണ്ട് അവൻ ഷാറോണിന്റെയും കൂട്ടരുടെയും നേരെ എറിഞ്ഞു…………

അവർ മറിഞ്ഞു വീണു……….

ഷാരോൺ അജ്മലിന് നേരെ ഓടി വന്നു……….അജ്മൽ അവന്റെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടി………അവൻ നിലത്തേക്ക് പറന്നു വീണു………..

ഇതേസമയം ഷാരോണിന്റെ കൂട്ടത്തിലെ ഒരാൾ അജ്മലിന്റെ മുഖത്തടിച്ചു……..അവൻ വീണ്ടും അടിക്കാൻ ഓങ്ങിയതും അവൻ കയ്യും പിടിച്ച് ഒരു തിരിക്കൽ തിരിച്ചു…….അവന്റെ കയ്യ് ഒടിഞ്ഞു തൂങ്ങി………..

അവന്റെ കയ്യിന്റെ അവസ്ഥ കണ്ട് മറ്റുള്ളവർ ഭയന്നു………

അജിത് അജ്മലിന് നേരെ വന്നു……..അജ്മൽ അവനെ അടുത്തുണ്ടായിരുന്ന മരത്തിന് നേരെ എറിഞ്ഞു…………അവൻ മരത്തിലിടിച്ചു നിലത്ത് വീണു……….

ഇതുകണ്ട് മറ്റുള്ളവർ ഭയന്ന് ഓടി……….

അജ്മൽ ഷാരോണിന് അടുത്തേക്ക് വന്നു………

ഷാരോൺ അവന്റെ മുഖത്തിന് നേരെ ഒന്ന് കൈ വീശി…………അജ്മൽ അവന്റെ കയ്യിൽ പിടിച്ചു…………

എന്നിട്ട് അവന്റെ കൈ ഒന്ന് വളച്ചു………….ഷാരോൺ വേദന കൊണ്ട് കരഞ്ഞു…………..

അജ്മൽ അവന്റെ മറ്റേ കൈ കൊണ്ട് അവന്റെ മുഖത്തിന് നേരെ തല്ലാനോങ്ങി…………..പക്ഷെ അവന്റെ മുഖത്തിന് അടുത്തെത്തിയപ്പോൾ അജ്മൽ കൈ പിൻവലിച്ചു…………..

എന്നിട്ട് അജ്മൽ അവനെ ഒന്ന് നോക്കി…………

എന്നിട്ട് അവനെയും കടന്ന് ക്ലാസ്സിലേക്ക് നടന്നു…………

ഞാനും ഗംഗയും മറ്റു വിദ്യാർത്ഥികളും ഇത് അന്തംവിട്ട് നോക്കി നിന്നു………..

പെട്ടെന്ന് ബെൽ അടിച്ചു…………ഞങ്ങൾ ക്ലാസ്സിൽ കയറി………….

പിന്നെ ഷാരോൺ അജ്മലിനെ ഉപദ്രവിക്കാൻ വന്നില്ല………

പക്ഷെ അജ്മൽ………..

അവൻ എന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു……….

അവൻ ആരാണ്………എന്താണ്……….എന്താ ഇങ്ങനെ……….

എനിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല…………

ഞാൻ അജ്മലിനെയും കുറിച്ച് ആലോചിച്ചു വീട്ടിലെ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു…………..

പെട്ടെന്ന് ഫാസിൽ എന്റെ അടുത്ത് വന്നിരുന്നു………..

“എന്താടോ ഇത്ര കഷ്ടപ്പെട്ട് ആലോചിക്കുന്നെ……….”…………..ഫാസിൽ എന്നോട് ചോദിച്ചു………….

അവൻ എന്റെ ചിന്തിച്ചുകൊണ്ടുള്ള ഇരുപ്പ് കണ്ടിട്ട് വന്നതാണെന്ന് എനിക്ക് മനസ്സിലായി…………

“ഒന്നുമില്ല…………”…………ഞാൻ പറഞ്ഞു…………

“ഹാ……..പറയെടോ………..”……….അവൻ എന്നെ നിർബന്ധിച്ചു………..

ആരോടെലും ഇതൊന്ന് പറയണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു………..

അവന് ചിലപ്പോൾ എന്തെങ്കിലും ഈ കാര്യത്തിൽ പറയാൻ സാധിച്ചെങ്കിലോ……….

ഞാൻ ഫാസിലിനോട് എല്ലാം പറഞ്ഞു………..

അവൻ അതെല്ലാം കേട്ട് കുറച്ചു നേരം ഒന്ന് ആലോചിച്ചു………….

“എനിക്ക് ഇത്താനോട് പറയാൻ ഒന്നേ ഒള്ളു………ഒരു പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ട് ആ പുസ്തകത്തെ വിലയിരുത്തരുത്………..അവനെ മുഴുവനായി അറിയാതെ അവനെ കുറിച്ച് പറയുന്നത് പൊട്ടത്തരം ആണ്………….”………അവൻ പറഞ്ഞു………..

“പിന്നെ ആ അമ്മച്ചി പറഞ്ഞത് വിശ്വസിക്കാൻ നിക്കരുത്…………..നാട്ടിലെ അമ്മച്ചിമാർക്കൊക്കെ ഒരാളെ കുറിച്ചും നല്ലത് പറയുന്നത് ഇഷ്ടമല്ല…………ഒരു ആണും പെണ്ണും ഒരുമിച്ച് നടന്നാലോ സംസാരിച്ചാലോ അവര് തമ്മിൽ എന്തൊക്കെയോ ഉണ്ട്………ഒരാൾ മുടി നീട്ടി വളർത്തിയാൽ അവൻ കഞ്ചാവ്,കള്ളുകുടിയൻ അങ്ങനെ പല വിശേഷണങ്ങളും കൊടുക്കുക……….അതൊക്കെയാണ് വെറുതെ ഇരിക്കുന്ന നാട്ടിലെ അമ്മച്ചിമാരുടെ ഹോബി…….”………ഫാസിൽ പറഞ്ഞു………….

“പിന്നെ നീ എന്താ പറഞ്ഞത്………..ഒരു പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ ആണ് അവൻ അവരെ തല്ലിയത് എന്നല്ലേ………..അവന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ അവൻ അവരെ തല്ലി എന്നുണ്ടെൽ അവൻ ഒരു ആൺകുട്ടി ആണ്………..”………..അതും പറഞ്ഞിട്ട് ഫാസിൽ എഴുന്നേറ്റു………..

അവൻ പെട്ടെന്ന് എന്നെ നോക്കി…………

“അവൻ ഒരാളെ പ്രണയിച്ചിരുന്നു എന്നുണ്ടെൽ അവന് ഒരു ചങ്ക് ഫ്രണ്ട് ഉണ്ടാകും………ഉറപ്പായും………….ഒരു ആണിന് ഒരു ചങ്ക് ഫ്രണ്ട് നിർബന്ധമാണ്……….അവന്റെ രഹസ്യം എല്ലാം അറിയുന്ന അവന്റെ എല്ലാ കോപ്രായത്തിനും കൂട്ട് നിൽക്കുന്ന ഒരു ചങ്ക് ഉണ്ടാകും……….ഇനി അവൻ ഒരാളെ പ്രേമിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും ഉണ്ടാകും………കാരണം ഓരോ പ്രണയത്തിനും ഒരു മീഡിയേറ്റർ ഉണ്ടാകും………..അവർ രണ്ടു വഴിക്ക് പോകാൻ ശ്രമിച്ചാലും അവരെ ഒരുമിച്ചു നിർത്തുന്ന ഒരു ചങ്ക് മീഡിയേറ്റർ………”………ഫാസിൽ കണ്ണടച്ചുകൊണ്ട് പറഞ്ഞു…………

“അവനെ അറിയണമെങ്കിൽ അങ്ങനെയൊരു ഫ്രണ്ടിനോട് സംസാരിച്ചാൽ മതി………എല്ലാം അറിയാൻ പറ്റും……….”……….അവൻ പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി………..

അവൻ അത് എന്നോട് പറയുമ്പോൾ വിനീതിനെ ആണ് എനിക്ക് ഓർമ്മ വന്നത്…………..

ഞാൻ അവനെ വിളിച്ചാലോ എന്ന് കരുതി…………

ഞാൻ കുറെ നേരം അതിനെ പറ്റി ആലോചിച്ചു………ഒടുക്കം അത് വേണ്ടായെന്ന് വെച്ചു………….

പിന്നെയും ദിവസങ്ങൾ കടന്നുപോയി………..

അവന് ഒരു മാറ്റവും ഇല്ല…….

പക്ഷെ അവനോടുള്ള മറ്റുള്ളവരുടെ സമീപനം പാടെ മാറി…………

പക്ഷെ അവനോട് കൂട്ടുകൂടാൻ ആരും മുതിർന്നില്ല………..

ഒരു ദിവസം ഞാൻ കോളേജ് വിട്ട് ഞാൻ വീട്ടിലേക്ക് വരികയായിരുന്നു………..

പെട്ടെന്ന് റോഡ് സൈഡിൽ ഞാൻ അജ്മലിന്റെ ബുള്ളറ്റ് കണ്ടു…………

ഞാൻ വണ്ടി നിർത്തി……….

അടുത്തേക്ക് ചെന്നു……….

ബൈക്കിന് അടുത്തെത്തിയപ്പോൾ അജ്മൽ നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടു………..അവന്റെ അടുത്ത് തന്നെ ഒരു നാലഞ്ച് കള്ളുകുപ്പികളും………….

കള്ളുകുടിച്ചിട്ട് ബോധം പോയതാണ്…………..

ഞാൻ അവനെ നോക്കി……….

നെറ്റിയിൽ ചെറിയ ഒരു മുറിവുണ്ട്………… പക്ഷെ സാരമുള്ളതല്ല………..

ഞാൻ തിരിഞ്ഞു നടക്കാനൊരുങ്ങി………

പക്ഷെ അവനെ അവിടെ അങ്ങനെ വിട്ടുപോകാൻ എനിക്ക് തോന്നിയില്ല……….

ഞാൻ എന്റെ വണ്ടി എടുത്തിട്ട് അവന്റെ അടുത്തേക്ക് കൊടുന്നു……….

എന്നിട്ട് അവനെ പതിയെ എണീൽപ്പിച്ചു……….

അവന് നല്ല ഭാരം ഉണ്ടായിരുന്നു………ഞാൻ നല്ലപോലെ കുഴങ്ങി………

അപ്പൊ അതിൽക്കൂടെ സ്കൂളിൽ പഠിക്കുന്ന രണ്ടുമൂന്ന് ചെക്കന്മാർ പോകുന്നത് കണ്ടു……….

ഞാൻ അവരോട് സഹായിക്കാൻ പറഞ്ഞു…….

ഒരു വിധത്തിൽ ഞങ്ങൾ അവനെ സ്കൂട്ടിയുടെ പിന്നിൽ ഇരുത്തിച്ചു………..

എന്നിട്ട് ഞാൻ മുന്നിൽ കയറി അവനെ എന്റെ മേലിലേക്ക് ചാരി കിടത്തി………അവന്റെ കൈകൾ കൊണ്ട് ഞാൻ എന്റെ മുൻപിൽ ലോക്ക് ഇട്ടു………..

ഞാൻ അജ്മലിന്റെ വീട്ടിലേക്ക് വണ്ടി വിട്ടു…………

വീട്ടിലെത്തി കാളിങ് ബെൽ അടിച്ചു……….

ഞാൻ അവനെ താങ്ങി പിടിച്ച് വാതിൽ തുറക്കാൻ വേണ്ടി കാത്തുനിന്നു………

വാതിൽ തുറന്നു………ഉമ്മച്ചി………..

“പാത്തു…….”……..എന്നെക്കണ്ട് ഉമ്മച്ചി വിളിച്ചു………പെട്ടെന്ന് ഉമ്മച്ചിയുടെ കണ്ണ് അജ്മലിന് അടുത്തേക്ക് പോയി………..

“അജൂ……….”………..ഉമ്മച്ചി കരഞ്ഞുകൊണ്ട് അവനെ പിടിച്ചു……….

“റോഡിൽ കിടക്കുകയായിരുന്നു ഉമ്മാ……..”………ഞാൻ ഉമ്മനോട് പറഞ്ഞു…………

ഉമ്മ കരയുന്നുണ്ടായിരുന്നു……….

ഞാനും ഉമ്മച്ചിയും കൂടി അവനെയും താങ്ങി ഉള്ളിലേക്ക് ചെന്നു………..

പെട്ടെന്ന് സോഫയിൽ ഇരിക്കുന്ന ആളിലേക്ക് എന്റെ കണ്ണ് പോയി……….

ഞാൻ അന്ന് അജ്മലിന്റെ ഒപ്പം കണ്ട പെണ്ണ്………..

അവൾ ഞങ്ങൾ അജ്മലിനെ താങ്ങി പിടിച്ചു വരുന്നത് കണ്ടു……….

“ഇക്കാക്കാ………”……….അവൾ കരഞ്ഞുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു…………

ഇക്കാക്കാ……….അവൾ അജ്മലിന്റെ പെങ്ങളാണ്………….ഞാൻ എന്തൊക്കെയാണ് അജ്മലിനെയും ഇവളെയും കൂട്ടി ചിന്തിച്ചത്………….എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി………….

അവൾ ഞങ്ങളെ സഹായിച്ചു………..

ഞങ്ങൾ അജ്മലിനെ കൊണ്ടുപോയി സോഫയിൽ കൊണ്ടുപോയി കിടത്തി………..അവർ രണ്ടുപേരും കരയുന്നുണ്ടായിരുന്നു………….

“ഇക്കാക്കാ………..കണ്ണുതുറക്ക് ഇക്കാ……….”………അവൾ കരഞ്ഞുകൊണ്ട് അജ്മലിന്റെ മുഖത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞു…………

ഉമ്മച്ചി പോയി ഒരു ഗ്ലാസിൽ വെള്ളം കൊണ്ട് വന്ന് അവന്റെ മുഖത്ത് തളിച്ചു………..

അവൻ പതിയെ കണ്ണുതുറന്നു………..

“എന്തിനാ അജൂ നീ ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കുന്നെ………..”……….ഉമ്മച്ചി കരഞ്ഞുകൊണ്ട് അജ്മലിനോട് പറഞ്ഞു………….

അജ്മലിന്റെ പെങ്ങൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു………..

“എന്തിനാ ഇക്കാക്കാ ഇങ്ങനെ സ്വയം ഇല്ലാണ്ടാവുന്നെ……….”………..അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു………..

അവൻ അവളെ നോക്കി പുഞ്ചിരിച്ചു……….അവന്റെ കണ്ണിൽ നിന്നും ഒന്നുരണ്ട് തുള്ളി വീണത് ഞാൻ കണ്ടു………….

ഞാൻ പോകാനൊരുങ്ങി………..

“പടച്ചോൻ മോളെ കാക്കും……..”………..ഉമ്മച്ചി എന്നെ അനുഗ്രഹിച്ചു നന്ദി പറഞ്ഞു……………

ഞാൻ വാതിലിനടുത്തേക്ക് നടന്നു……….

പെട്ടെന്ന് വാതിൽ തുറന്ന് അബൂബക്കർ ഹാജി ഉള്ളിലേക്ക് വന്നു………

ഹാജി എന്നെ കണ്ടു…………

“പാത്തു………പാത്തു എന്താ ഈ നേരത്ത്……….”………..ഹാജി എന്നോട് ചോദിച്ചു…………

“അവൾ അജുവിനെയും കൊണ്ട് വന്നതാണ്………..”…………മറുപടി കൊടുത്തത് ഉമ്മച്ചിയാണ്…………..

ഹാജിയുടെ കണ്ണ് സോഫായിലേക്ക് നീണ്ടു………..

ഹാജിയുടെ മുഖത്ത് പെട്ടെന്ന് സങ്കടം വന്നു നിറയുന്നത് ഞാൻ കണ്ടു………….

“ഞാൻ പോവ്വാട്ടോ ഉപ്പച്ചി………….”……….ഞാൻ ഹാജിയോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി………..

ഞാൻ എന്നെ തന്നെ വെറുക്കുക ആയിരുന്നു വീട്ടിലേക്കുള്ള യാത്രയിൽ………..

എന്തൊക്കെ വൃത്തികേട് ആണ് ഞാൻ ചിന്തിച്ചു കൂട്ടിയത്…………അവന്റെ പെങ്ങളെ പോലും………..ഞാൻ എന്നെ തന്നെ പഴിച്ചു………

അജ്മലിനെ ഞാൻ കൂടുതൽ വെറുക്കാൻ കാരണം അവൻ ഒരു പെണ്ണുപിടിയൻ ആണെന്ന് കേട്ടതാണ്……….അത് വിശ്വസിച്ചതാണ്…………അവൻ ഒരു കഞ്ചാവ് വലിയനോ കള്ളുകുടിയനോ മാത്രം ആയിരുന്നെങ്കിൽ പോലും ഞാൻ അവനെ ഞാൻ അത്രയ്ക്കും വെറുക്കില്ലായിരുന്നു…………

പക്ഷെ അവൻ ഒരിക്കലും ഒരു പെണ്ണുപിടിയൻ അല്ല എന്ന് പല സാഹചര്യങ്ങൾ കൊണ്ട് പടച്ചോൻ എനിക്ക് കാണിച്ചു തന്നപ്പോൾ പോലും ഞാൻ വിശ്വസിച്ചില്ല…………..

ലാബിൽ ഒരു രാത്രി മുഴുവൻ എന്നെ ഒറ്റയ്ക്ക് കിട്ടിയിട്ടും അവൻ ഒരു വിരൽ കൊണ്ട് പോലും എന്നെ നോവിച്ചില്ല………….

പക്ഷെ………ഈ ഞാൻ……….ഒരു അമ്മച്ചി പറഞ്ഞത് കേട്ടും ഒരു നിമിഷത്തെ കാഴ്ച കൊണ്ടും അവനെ ഒരു പെണ്ണുപിടിയനാക്കി മനസ്സിൽ വെറുപ്പിന്റെ അങ്ങേ തലയ്ക്കത്ത് ഞാൻ പ്രതിഷ്ഠിച്ചു………….

എനിക്ക് കരച്ചിൽ വന്നു………..സങ്കടം എന്റെ ഉള്ളിൽ ഇരമ്പിയാർത്തു…………..

പക്ഷെ ഒരു കാര്യം ഞാൻ തീർച്ചപ്പെടുത്തി………..

വിനീതിനെ കാണണം………..

അജ്മലിനെ കുറിച്ച് മുഴുവനായി അറിയണം…………

അവൻ ആരാണെന്ന്………….

എന്തായിരുന്നുവെന്ന്………….

എന്താ ഇപ്പൊ ഇങ്ങനെ നശിക്കുന്നത് എന്ന്………….

(തുടരും)

അടുത്തത് വില്ലൻ 9…..☠️

എല്ലാവരും നിങ്ങളുടെ അഭിപ്രായം അറിയിക്കുക…………അത് മോശമാണെങ്കിലും നല്ലതാണെങ്കിലും ഒരു വരിയാണെങ്കിലും വിശദമായിട്ടാണെങ്കിലും………… അഭിപ്രായങ്ങൾ തരിക………….😍

ഈ കഥ ഇനി തുടരണോ വേണ്ടയോ എന്നത് നിങ്ങളുടെ അഭിപ്രായത്തിൽ ആണ് ഞാൻ തീരുമാനിക്കുക……….😊

Comments:

No comments!

Please sign up or log in to post a comment!