അനശ്വരം

“””എന്റെ പ്രിയപ്പെട്ടവൾക്കായി ഒരു പിറന്നാൾ സമ്മാനം…….. “”””

“”ഉം… “”അജിയുടെ വാക്കുകൾക്കു ആളൊന്നു മൂളി….

അധികം വൈകാതെ അജിയുടെ കാർ തോരണങ്ങൾ കൊണ്ടലങ്കരിച്ച കവാടത്തിലൂടെ ടൌൺ ഹാളിനു മുന്നിലെത്തിച്ചേർന്നു….

“””വെൽക്കം സാർ…. “”” ആ പ്രോഗ്രാമിന്റെ അണിയറപ്രവർത്തകരിൽ മുഖ്യ അധ്യക്ഷൻ അജിയെ ആ സ്റ്റേജിലേക്ക് സ്വീകരിച്ചിരുത്തി……

തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഒന്നും ആ ഹാളിൽ ഉണ്ടായിരുന്നില്ല…. സീറ്റുകളെല്ലാം ഫിൽ ആയിരുന്നുവെന്ന് മാത്രം ….

മുഖ്യ പ്രഭാഷണങ്ങളൊക്കെ കഴിഞ്ഞപ്പോൾ …. അവതാരിക…. ഫൈനലിസ്റ്റ്നെ പ്രഖ്യാപിച്ചു……

“”അനാമിക രാഗേഷ് “””

അജിയുടെ കൈയിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങുമ്പോഴും … ഒരിക്കലും പ്രതീക്ഷിക്കാതെ കൈവന്ന സൗഭാഗ്യത്തിന്റെ ഞെട്ടലിൽ ആ എൻജിനിയറിങ് സ്റ്റുഡന്റ് അനാമിക മുക്തയായിരുന്നില്ല…..

പുരസ്‌കാരം ഏറ്റുവാങ്ങി അജിയുടെ ആശംസകൾ സ്വീകരിച്ചു… പുഞ്ചിരിയോടെ നന്ദി പറഞ്ഞവൾ അജിയുടെ അരികിൽ നിന്നും… ഏവർക്കും നന്ദിയറിക്കുന്നതിനായി മൈക്കിനടുത്തേക്ക് നീങ്ങിയപ്പോഴാണ് …. സുപരിചിതമായ വ്യക്തിയെ മുന്നിൽ കണ്ടതുപോലെ അജി ഒരു നിമിഷം അവിടെതന്നെ നിന്ന് പോയത് …….

വളരെ ലാഘവത്തോടെ അവനു മുന്നിൽ മൈക്കിലൂടെ അവളുടെ സന്തോഷം ആ ഹാളിലുള്ളവരോടായി അവൾ പങ്കുവെക്കുമ്പോൾ അജിയുടെ മിഴികളിൽ തെളിഞ്ഞു നിന്നത് അവളുടെ നേർത്ത മിഴികളായിരുന്നു……. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നാൽ തനിക്ക് സുപരിചിതമായ ആ മിഴികൾ ആരുടേതെന്നറിയാനായി അവന്റെ മനസ്സ് വെമ്പി………

ആശംസകളും നന്ദി പ്രശംസകളും എല്ലാം കഴിഞ്ഞ് ആ പോഗ്രാം അവസാനിച്ചു ആ സ്റ്റേജിന്റെ പടികൾ ഇറങ്ങുബോഴും അവന്റെ മനസ്സ് അവളാരെന്നുള്ള തിരച്ചിലിലായിരുന്നു……

ഹാളിലെ തിരക്കുകൾ ഒഴിഞ്ഞു സംഘടകരുമായി ചെറിയ കുശാലാന്വേഷണത്തിൽ നിൽക്കുമ്പോഴാണ് അജിയെ തിരക്കി ആ കോളേജ് സ്റ്റുഡന്റ് അജിക്കരികിൽ എത്തിച്ചേർന്നത് …..

“”സാർ… “””അവളുടെ പതിഞ്ഞ ശബ്ദം അജിയുടെ കാതിൽ അലയടിച്ചു….

“”അനാമിക… “””അവളെ കണ്ടപ്പോൾ അജിയുടെ ചുണ്ടുകൾ അവളുടെ പേരുച്ചരിച്ചു…..

“”അതെ സാർ…. “”

അവളുടെ ആഗമനുദ്ദേശം എന്താണെന്നറിയാതെ അജിയവളെ നോക്കി….

“”സാറിനെ പരിചയപ്പെടണം എന്നുള്ളത് എന്റെ കുറെ നാളായിട്ടുള്ള ആഗ്രഹമാ….ഇപ്പോഴാ ഒന്നു സാധിച്ചത്….. “””പുഞ്ചിരിയോടെ അവളതുപറഞ്ഞപ്പോൾ അവനും ചെറുപുഞ്ചിരിയവൾക്കായി സമ്മാനിച്ചു…..

“”അനാമിക ഏത് കോളേജിലാ… “””

“”സീ സി എം എസ് ലാണ്… “””

“”ഉം… പ്രൊജക്റ്റ്‌ ഒക്കെ നാന്നായിട്ടുണ്ട്ട്ടോ….

“”

“”സാറിന്റെ കമ്പനിയാ എന്റെ പ്രൊജക്റ്റ്‌ നു സ്പോൺസർ ചെയ്തേ… “””

!ആ ടാലന്റ് പ്രോഗ്രാമിൽ പങ്കെടുത്ത മിക്ക സ്റ്റുഡൻസിനും പ്രൊജക്റ്റ്‌ സ്പോൺസർ ചെയ്തിരിക്കുന്നത് അജിയുടെ കമ്പനിയാണ്….. l!

“”ആണോ….. “””

“ഉം….അപ്പൊ ഈ പുരസ്‌കാരം സാറിനും അവകാശപെട്ടതാ… “””

“”ഹേയ് അങ്ങനെ ഒന്നും ഇല്ല അനാമിക …. അനാമികക്കു മാത്രം അവകാശപെട്ടതാണിത്…. അനാമികയുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ പുരസ്‌കാരം….. “”””

അജിയുടെ വാക്കുകൾക്ക് പകരമവൾ പുഞ്ചിരി സമ്മാനിച്ചു…..

“”മലരേ…. മൗനമാ……. മൗനമേ…. വേദമാ……. മലർഗൾ…. പേസുംമാ….. പേസിനാൾ…… “””””അജിയുടെ ഫോൺ റിങ് ചെയ്തപ്പോൾ “””എക്സ്ക്യൂസ്‌ മീ “”എന്ന് പറഞ്ഞു അജി ആ കാൾ അറ്റന്റ് ചെയ്തു …..

“”എന്നാ സാർ… ഞാൻ അങ്ങോട്ട്‌… “”” അജിയുടെ തിരക്കുകണ്ടപ്പോൾ അവൾ പോകാനായി തുനിഞ്ഞു…..

“”ഒക്കെ അനാമിക വീണ്ടും കാണാം..””

അവൾ അത് കേട്ടപ്പോൾ പതിയെ അവിടെന്നു നടന്നു നീങ്ങി …..

“”അനാമിക…. “”പുറകിൽ നിന്നും അജിയുടെ വിളി കേട്ടപ്പോൾ അവളൊന്നു നിന്നു….. അവൾ നോക്കിയപ്പോൾ “”ഒരു നിമിഷം ഒന്ന് ഹോൾഡ് ചെയ്യ്‌ “”ഫോണിലൂടെ അങ്ങനേം പറഞ്ഞു അജി അവൾക്കരികിൽ എത്തിച്ചേർന്നു ….

“”ഇതെന്റെ കാർഡ് ആണ് …. ഇനിയുള്ള ഹൈയർ പ്രൊജക്റ്റ്‌നും മറ്റും എന്തേലും സഹായങ്ങൾ ആവിശ്യമായി വരുകയാണേൽ കോൺടാക്ട് ചെയ്തോളു….. “””

അജി അവൾക്കു കാർഡ് കൊടുത്തുകൊണ്ട് പറഞ്ഞു …..

“”താങ്ക്സ് “””””

അവൾ പുഞ്ചിരിയോടെ അതും പറഞ്ഞു നടന്നു നീങ്ങി …..

“”രാഘവേട്ട…. പോകാം …. “”

“”ആ കുഞ്ഞ് വന്നോ….പരിപാടി ഒക്കെ കഴിഞ്ഞുലേ…. “””

“”ആ കഴിഞ്ഞു…. “””

“””ഒരു മിനിറ്റ് കുഞ്ഞേ … ഞാൻ കാറെടുത്തു വരാം “””

രാഘവേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ അജി അവിടെ നിന്നു……

അജി ആ ഹാൾ പരിസരം വെറുതെയൊന്നു വീക്ഷിച്ചു…..ചാറ്റൽ മഴയിൽ കൊഴിഞ്ഞു വീണ ചുവന്ന വാകപൂക്കൾ ആ ഹാളിന്റെ മുൻഭാഗം വർണ്ണശോഭയാക്കിയിരുന്നു… ചെറിയ തുള്ളികളാൽ ചാറുന്ന മഴയുടെ കുളിർമ്മ അവിടെയാകമാനം വ്യപിച്ചിരുന്നു …….

“”ആ… ഈ കുട്ടി ഇതുവരെ പോയില്ലേ…. “””

ഹാളിന് പുറത്ത് സൺഷെയ്ഡ് നു ചുവട്ടിൽ മഴ ചാറ്റൽ ഏൽക്കാതെ നിൽക്കുന്ന അനാമികയെ കണ്ടപ്പോൾ അജി മനസ്സിൽ പറഞ്ഞു….

“”താൻ പോയില്ലേ ഇതുവരെ? …. “”

അനാമികക്കരികിൽ എത്തിയ അജി അവളോടായി ചോദിച്ചു….

“”ഇല്ല സാറെ… ഞങ്ങൾ പപ്പയെ കാത്ത് നിൽക്കുകയാ….
“””

അനാമികയുടെ വാക്കുകൾ കേട്ടപ്പോഴാണ് അനാമികയുടെ അടുത്ത് മഴ ചാറ്റിൽ ഏൽക്കാതിരിക്കാൻ മഞ്ജത സാരിയുടെ തലപ്പ് തലയിൽ പിടിച്ചുകൊണ്ട് നിൽക്കുന്നയാളെ അജി കണ്ടത് ……

അജിയുടെ മനസ്സ് ഒരു നിമിഷം നിന്നുപോയി ….. അജി അറിയാതെ തന്നെ അജിയുടെ വായിൽ നിന്നും “”സ്മൃതി “””എന്ന പേര് ഉച്ചരിച്ചു….

തന്റെ പേര് മറ്റൊരാൾ ഉച്ചരിക്കുന്നത് കേട്ട ആ സ്ത്രീ അജിയുടെ നേരെ നോക്കി ….. അജിയുടെ മുഖം ദർശിച്ച അവരിൽ അജിക്ക് ഉണ്ടായ അതെ ഞെട്ടൽ പുറത്ത് വന്നു …. ഒരു നിമിഷം അവർ തമ്മിൽ കണ്ണിമവെട്ടാതെ നിന്നു…….

———————————–

“”അജിയേട്ടാ ….. എത്ര ദിവസായി …. എന്താ എന്നോട് മിണ്ടാത്തെ….. “””

ഫോണിലൂടെയുള്ള സ്മൃതിയുടെ സ്വരത്തിൽ ഗദ്ഗദം നിറഞ്ഞിരുന്നു…..

“”ആ … പറയെടാ…… “””

“”എന്താ എന്നോട് ദേഷ്യത്തിലാണോ ഏട്ടൻ… “”””

“”ഹേയ്… അല്ലേടാ …. ഞാൻ എന്തിനാ നിന്നോട് ദേഷ്യത്തിൽ ഇരിക്കുന്നെ…””

“”അല്ല ഏട്ടാ…. വാ തോരാതെ സംസാരിച്ചിരുന്നയാൾ സംസാരിക്കാതെയായപ്പോൾ.. എന്തോ എന്നൊക്കൊണ്ട് പറ്റുന്നില്ല …. ഇങ്ങടെ സ്വരം കേൾക്കാതെ എന്തോ പോലെ …. “””

“”എനിക്കറിയാം നിന്റെ വിഷമം ……പക്ഷെ എല്ലാം സഹിച്ചല്ലേ പറ്റു …. ഇനിയുള്ള നിന്റെ ജീവിതത്തിൽ എന്റെ സ്വരമുണ്ടാവില്ലല്ലോ ……നമ്മുടെതായ ലോകവും ഇന്നവസാനിക്കുകയല്ലേ…””

“”ഉം….. എല്ലാം അവസാനിക്കും… നാളെ മുതൽ പുതിയൊരു ജീവിതം….. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്നവർ പെട്ടന്ന് ഒരു നിമിഷം കൊണ്ട് എതിർ ബിന്ദുവിലേക്ക് അകന്നു പോകുന്നു അല്ലെ….ഏട്ടാ. …… “””””

“”ഉം… അതെ… “””

“”ഏട്ടാ …. ഏട്ടന് ദേഷ്യമുണ്ടോ എന്റെ വീട്ടുകാരോട്….. “”””

“”എനിക്കോ….എനിക്കെന്തിനാ അവരോട് ദേഷ്യം…… എനിക്ക് ആരോടും ദേഷ്യമില്ല …… എല്ലാം ഓരോരോ സാഹചര്യവശാൽ സംഭവിയ്ക്കുന്നതല്ലേ…. എന്നാലും ഒരുവട്ടം എങ്കിലും നമ്മൾ ഒന്നാവാൻ ശ്രമിച്ചുലോ….. എല്ലാവരുടെയും മുന്നിൽ വെച്ച് എന്റെ കൂടെ ഇറങ്ങിവരാൻ നീ തയ്യാറായതല്ലേ….. ഞാനല്ലേ നിന്നെ വഴിയിലുപേഷിച്ചത്..””

“”അത് അന്നത്തെ സാഹചര്യം കൊണ്ടല്ലേ… ഏട്ടാ … “””

“”ഉം.. അന്ന് എന്തുകൊണ്ടോ എനിക്ക് നിന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ തോന്നിയില്ല……. “”””

“”ഉം …. അറിയാം ഏട്ടാ ….സ്വയം എത്ര വേദനി ച്ചാലും… താൻ മൂലം മറ്റുള്ളവരുടെ മനസ്സ് ഒരു തരി പോലും വേദനിക്കരുതെന്ന ഏട്ടന്റെ സ്വഭാവം … അതല്ലേ ഏട്ടനിൽ എനിക്കേറ്റവും ഇഷ്ടവും ….. “””””

“”ഹ്ഹ ഒരാൾ പോലും വേദനിക്കരുത്….
ഹ്ഹ … അപ്പോ ഞാൻ നിന്നെ വേദനിപ്പിച്ചതോ…. “””

“”എന്നെയോ….. എന്നെ ഏട്ടൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല ….. എന്നെ സ്നേഹിച്ചിട്ട് മാത്രമല്ലെ ഒള്ളു ഈ ഏട്ടൻ ….. “””

സ്മൃതിയുടെ വാക്കുകൾക്ക് പകരം പറയാൻ വാക്കുകൾ അവനുണ്ടായിരുന്നില്ല അത്രമേൽ അവനവളെ സ്നേഹിച്ചിരുന്നു…… അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു……

കുറച്ചു സമയം അവരുടെ ഇടയിൽ മൗനം തളം കെട്ടി……

“”എന്തായി നാളത്തെ ഒരുക്കങ്ങൾ…. “”

വേദന കടിച്ചമർത്തി പുഞ്ചിരിയോടെ അവൻ ചോദിച്ചു…..

“”ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു ഏട്ടാ….. “”

“”ഉം…. “””

“”ഏട്ടൻ വരുമോ നാളെ…. “””

“”നോക്കട്ടെ പറ്റിയാൽ വരും….. “”

“”എന്തിനാ എന്നെ കരയിപ്പിക്കാനോ…. ആ ഭാഗത്തു വന്നു പോകരുത് ട്ടോ…””

“”ആ … അങ്ങനെ എങ്കിൽ തീർച്ചയായും വരും …. നിന്റെ കരച്ചിൽ ഒന്ന് കാണാൻ … ഹ്ഹ…. “”””

ചെറു ചിരിയോടെ അവൻ പറഞ്ഞു….

“”ഉം… വന്നോ വന്നോ …അങ്ങനെ ഒരാഗ്രഹം ഉണ്ടേൽ സാധിച്ചോ… ഹിഹി … “””

അവൾ ചിരിയോടെ പറഞ്ഞു…..

“””എന്നാ പിന്നെ വെക്കട്ടെ…ഏട്ടാ .. “””

“”ഉം…. “””

“”അപ്പോ ഇനി എന്നാ കാണാ…. “””

“”ഭൂമി ഉരുണ്ടതല്ലേ …. എവിടെങ്കിലും വെച്ച് എന്നെങ്കിലും കാണാതിരിക്കില്ല….. അന്ന് കാണുമ്പോൾ മുഖം തിരിച്ചു പോവാതിരുന്നാൽ മതി ….. “”””

ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ …..

“”പോടാ തെണ്ടി……. മുഖം തിരിച്ചു പോകും പോലും……. “”””””

അവളുടെ കൃത്രിമദേഷ്യം അവനാസ്വദിച്ചു……

“”ഞാൻ ചുമ്മാ പറഞ്ഞതാടാ…. “””

അവനവളെ അനുനയിപ്പിക്കാനെന്നോണം പറഞ്ഞു…

“””ഉം അറിയാം….. “””

“”എന്നാ ശെരിയെടാ…. വെച്ചോളൂ…. “””

“”മിസ്സ്‌ യു ഏട്ടാ … ഉമ്മാാാ…… “””

“””മിസ്സ്‌ യു റ്റൂ….. ഉമ്മാാാ…… ‘”””

പുഞ്ചിരിയോടെ അവർ തമ്മിൽ പിരിഞ്ഞെങ്കിലും അവരുടെ മിഴികൾ ഈറനായിരുന്നു……..

———————————-

“”സാറിനെങ്ങനെ…. എന്റെ അമ്മയുടെ പേര്???? …… “”””

അനാമിക യുടെ സ്വരം കാതിൽ അലയടിച്ചപ്പോഴാണ് നിമിഷങ്ങളേക്കാൾ വേഗത്തിൽ കുറെയേറെ വർഷം പുറകോട്ടു സഞ്ചരിച്ച അജിയുടെ മനസ്സ് വർത്തമാനകാലത്തിലേക്ക് തിരികെയെത്തിയത്……..

അനാമികയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചിട്ടവൻ… അവനിൽ ഉണ്ടായ ഞെട്ടൽ പുറത്തു കാണിക്കാതെ നിന്നു ….

“”അജിയേട്ടൻ എന്താ ഇവിടെ? … “””

സ്മൃതിയുടെ ചുണ്ടുകൾ ചലിച്ചു….


ഇവർക്ക് തമ്മിൽ എങ്ങനെയാ പരിചയം എന്നറിയാതെ അനാമിക അത്ഭുതത്തോടെ നിന്നു……

“”അത് ഞാൻ … ഈ പ്രോഗ്രാമിന്…. “” അജിയുടെ വാക്കുകൾക്ക് ഒരു തപ്പി പിടുത്തം വന്നപ്പോൾ ….

“”അമ്മേ ഈ പ്രോഗ്രാമിന്റെ വിശിഷ്ട അഥിതിയായിരുന്നു സാർ….. സാർ ആണ് എനിക്ക് പുരസ്‌കാരം കൈമാറിയത്…… അമ്മ വരാൻ വൈകിയതുകൊണ്ട അത് കാണാൻ കഴിയാതെ പോയത്….. “”അനാമിക പറഞ്ഞു…..

അനാമികയുടെ വാക്കുകൾ ശെരിവെക്കും വിധത്തിൽ പുഞ്ചിരിയോടെ അജി അവർക്ക് മുന്നിൽ നിന്നു……

“”വീട്ടികാരൊക്കെ??? ….. “”” അജി സ്മൃതിയോട് ചോദിച്ചു….

“”സുഖമായിരിക്കുന്നു….. “””

“”രാഗേഷ്നു ഇപ്പോഴും ബിസിനസ് തന്നെയാണോ? …… “””

“”അതെ….. “””

“”ഉം…. “””

“”അജിയേട്ടന്റെ ഫാമിലിയൊക്കെ….. “””

“”സുഖമായിരിക്കുന്നു…… “””

“”മക്കൾ?? ….. “””

“”ഇപ്പോ ഒരു മോളുണ്ട്….. “”””

അനാമികയെ നോക്കികൊണ്ട് അജി പറഞ്ഞു…..

“”എന്ത് ചെയുന്നു മോള്…. “”” സ്മൃതി അജിയോട് ചോദിച്ചു….

“”അവൾ എൻജിനിയറിങ് പഠിക്കുകയാ….. “””

“”ആ അനു മോളുടെ അതെ പ്രായം ആയിരിക്കുംലേ…… “””

അനാമികയെ ഒന്ന് നോക്കിട്ട് അജിയോട് സ്മൃതി ചോദിച്ചു….

“”ഉം…… “””അവനൊന്നു മൂളി….

കുറച്ചു നേരം അവരുടെ ഇടയിൽ മൗനം തളംകെട്ടി… ആ സമയം അവർക്കരികിൽ അജിയുടെ കാർ വന്നു നിന്നു……

“”നല്ല ടാലെന്റ്റ് ഒക്കെ ഉണ്ടെട്ടോ അനുമോൾക്ക് …. ഇനിയും ഇങ്ങനത്തെ കോമ്പറ്റിഷൻസിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കണം…. ഉയരങ്ങളിൽ എത്താൻ കഴിയും മോൾക്ക്…… ഈ അങ്കിളിന്റെ അനുഗ്രഹം എപ്പോഴും മോളുടെ കൂടെ ഉണ്ടാകും ……. “”””

അനാമികയെ ഒരച്ഛന്റെ വാത്സല്യത്തിൽ ചേർത്തുപിടിച്ചു തലയിൽ തലോടിക്കൊണ്ട് അജി പറഞ്ഞു…..

“”എന്നാ പിന്നെ ഞാൻ അങ്ങോട്ട്….. “””

കാറിലേക്ക് കയറാൻ ഭാവിച്ചു അജിയതു പറഞ്ഞപ്പോൾ …. അവർ രണ്ടുപേരും പുഞ്ചിരിയോടെ അജിയെ യാത്രയാക്കി………

“”വെറുതെയല്ല അനുവിനെ കണ്ടപ്പോൾ തനിക്ക് സുപരിചിതമായ വ്യക്തിയെ കണ്ടതുപോലെ തോന്നിയത്…… സ്മൃതിയുടെ മിഴികളാണ് അവൾക്കു കിട്ടിയിരിക്കുന്നത്….. “”””

കാറിലെ മ്യൂസിക്ക് ആസ്വദിച്ചുകൊണ്ടവൻ മനസ്സിൽ മന്ത്രിച്ചു……..

“”രാഘവേട്ടാ…. ഒരു കട്ടൻ…. “””

റൂമിലിരിക്കുമ്പോൾ അജി വിളിച്ചുപറഞ്ഞു….

കുറച്ചു കഴിഞ്ഞപ്പോൾ….

“”ഇതിപ്പോ എത്രാമത്തെയാ…. “””

ചൂട് കട്ടൻ നിറച്ച ഗ്ലാസ്‌ അജിക്കരികിൽ വെച്ചുകൊണ്ട് രാഘവേട്ടൻ പറഞ്ഞു….

അത് കേട്ടപ്പോൾ പുഞ്ചിരിയോടെ ആ ഗ്ലാസ് എടുത്ത് പതിയെ ഊതി കുടിച്ചു അവൻ……

“”കുഞ്ഞിന് കട്ടനിട്ട് എന്റെ എൻജിൻ കട്ടപ്പുറത്തവാറായി…. ഇനിയെത്രനാൾ …ആയ കാലത്ത് കുഞ്ഞ് ഒരു കല്യാണം കഴിച്ചിരുന്നേൽ ഇപ്പോ കട്ടൻ ഇട്ടു തരാൻ മക്കളുടെ നീണ്ടനിരതന്നെ അടുത്തുണ്ടായേനെ… എന്ത് ചെയാം എന്റെയൊരു വിധിയെ….. “””

ചെറുചിരിയോടെ രാഘവേട്ടൻ പറഞ്ഞു….

“”അതിനൊക്കെ ഒരു യോഗം വേണ്ടേ രാഘവേട്ടാ…. “””ചെറു ചിരിയോടെ അജിയതുപ്പറഞ്ഞപ്പോൾ “””യോഗം പോലും എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്….. “””കൃത്രിമ ദേഷ്യത്തിൽ രാഘവേട്ടൻ അതു പറഞ്ഞപ്പോൾ അജി അയാൾക്ക്‌ നേരെ പുഞ്ചിരി സമ്മാനിച്ചു…

അജിയുടെ പുഞ്ചിരി കണ്ടപ്പോൾ ചെറു ദേഷ്യത്തിൽ തന്നെ അയാൾ അജി കുടിച്ചു കാലിയാക്കിയ ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് പോയി…

രാഘവേട്ടൻ പോയത് കണ്ടപ്പോൾ മുന്നിൽ മേശയിൽ ഇരിക്കുന്ന നിറമങ്ങിയ അജിയുടെ പഴയ ഡയറി അജി തുറന്നു ….

“”ഈ മുഖമല്ലേ എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് …. ആ മുഖത്തിന്‌ പകരം മറ്റൊരു മുഖം പതിപ്പിക്കാൻ എനിക്കാവില്ലയെന്നു രാഘവേട്ടന് അറിയില്ലല്ലോ… അല്ലേ…ഡാ…… “”””

ഡയറിയില്ലേ നിറംമങ്ങിയ സ്മൃതിയുടെ പഴയ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിയോടെ അജിയത് പറയുമ്പോഴും അജിയുടെ മിഴികൾ ഈറനായിരുന്നു………….

“”””””””””പ്രണയം അനശ്വരമാണ് “”””””””” —=======ശുഭം ======—-

Comments:

No comments!

Please sign up or log in to post a comment!